Slider

അമ്മായിയമ്മ V|S #മരുമകൾ

0


"അമ്മായിയമ്മ രാവിലെ തന്നെ കട്ടക്കലിപ്പിലാണ്.അതറിഞ്ഞതും ഞാനാകെ ചമ്മി.ഇന്നലത്തെ അങ്കവും കഴിഞ്ഞു ഉറങ്ങുമ്പോൾ പാതിരാതി കഴിഞ്ഞിരുന്നു. അതുകൊണ്ട് എഴുന്നേൽക്കാനും താമസിച്ചു...
വിവാഹം കഴിഞ്ഞു മൂന്നാഴ്ച സുഖമായിരുന്നു.അമ്മായിയമ്മ അടുക്കളയിലോട്ട് അടുപ്പിച്ചിരുന്നില്ല.പുതുപ്പെണ്ണ് പുതുമോടിയായിട്ട് ഇരിക്കട്ടെയെന്ന് ഭർത്താവിന്റെ അമ്മ പറഞ്ഞു...
മൂന്നാഴ്ച വിരുന്നുകളും മറ്റുമായി എന്റെയും ഭർത്താവിന്റെയും ബന്ധുവീട്ടിലും മറ്റും അടിപൊളി ആയിട്ട് നടന്നു.ഒന്നും അറിയണ്ട.മേലനങ്ങാതെ മൂന്നുനേരം ഭക്ഷണം. അതിനിടയിൽ ചായയും സ്നാക്സും മറ്റു പലഹാരങ്ങളും...
ഭർത്താവിനെയും കെട്ടിപ്പിടിച്ച് ബൈക്കിനു പിന്നിലിരുന്ന് സുഖസവാരി.ഹാവൂ ജീവിതം അടിപൊളിയെന്ന് കരുതി...
രാവിലെ എഴുന്നേൽക്കുന്നത് തന്നെ താമസിച്ചാണ്.രാവിലെ എട്ടുമണി കഴിയും മിക്കപ്പോഴും ബെഡ്ഡിൽ നിന്ന് പൊങ്ങുന്നത്.എഴുന്നേറ്റാലും കെട്ടിയോൻ വിടില്ല.കെട്ടിപ്പിടുത്തവും ഉമ്മവെപ്പും ...
ഒരുവിധം ആളെതള്ളിമാറ്റി കുളിമുറിയിലേക്ക് ഓടും.കുളി കഴിഞ്ഞു അടുക്കളയിൽ ചെല്ലുമ്പോൾ നാത്തൂനും അമ്മായിയമ്മയും അർത്ഥം വെച്ചുള്ളൊരു നോട്ടമുണ്ട്.കണ്ണുകൾ തമ്മിൽ.ശരിക്കും ഞാൻ ചമ്മിപ്പോകും...
ഭർത്താവിനുള്ള ചായ അമ്മ ഗ്ലാസിൽ ചൂടോടെ പകർന്നു നൽകീട്ട് പറയും...
" ചൂടാറും മുമ്പേ അവനു കൊണ്ടുപോയി കൊടുക്കെന്ന്..
ചായയുമായി ചെല്ലുമ്പോൾ ആൾ കളളയുറക്കമാണ്.ചായഗ്ലാസ് ടേബിളിൽ വെച്ചിട്ട് ആളെ തട്ടി വിളിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആലിംഗനങ്ങളിൽ അമർന്നു കഴിഞ്ഞിരിക്കും.കിന്നരം പറഞ്ഞു സമയം പോകുമ്പോൾ ചായ തണുത്തട്ടുണ്ടാകും.പിന്നെ ചായയും ഗ്ലാസുമായി അടുക്കളിലോട്ട് പോകും.വീണ്ടും അർത്ഥം നിറഞ്ഞ ചിരി.....
അങ്ങനെ അടിച്ചു പൊളിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോൾ അമ്മായിയമ്മ പറഞ്ഞത്..
"നാളെ മുതൽ മോൾ വെളുപ്പിനെ ഉണരണം.മോളുടെ കൈകൊണ്ട് ഉണ്ടാക്കി അവനിഷ്ടമുളളതെല്ലാം നൽകണം...
അമ്മ പറഞ്ഞത് ഞാൻ തലയും കുലുക്കി സമ്മതിച്ചു. എന്നിട്ടും ഇന്നും താമസിച്ചു. കുളിച്ചിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ ബ്രേക്ക്ഫാസ്റ്റെല്ലാം റെഡിയായിരുന്നു....
അമ്മയെന്നെ അപാദചൂഡമൊന്ന് വീക്ഷിച്ചപ്പോൾ അറിയാതെയെന്റെ കണ്ണുകൾ നിറഞ്ഞു.അമ്മ എന്റെയടുത്ത് വന്ന് ആശ്വസിപ്പിച്ചു...
" സാരമില്ല. മോൾ കരയണ്ട.അവന്റെ മടിയൊക്കെയിനി നീയാ മാറ്റിയെടുക്കണ്ടത്.അമ്മമാർക്ക് ആണ്മക്കൾ വലുതായാൽ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനെല്ലാം ഒരുപരിധിയുണ്ട്.പക്ഷേ ഭാര്യമാർക്ക് അങ്ങനെയല്ല.അവർക്ക് ഒരേസമയം അമ്മയുടെയും ഭാര്യയുടെയും വേഷപ്പകർച്ച നടത്താൻ പെട്ടെന്ന് കഴിയും....
അമ്മ പറഞ്ഞതു ഞാൻ ശ്രദ്ധിച്ചു നിന്നുകേട്ടു..
"താലി കെട്ടിയാൽ പിന്നെ പെണ്ണ് ഭർത്താവിന്റെ പാതിയാണ്.അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കണ്ടത് അവരാണ്. അമ്മയും ഭാര്യയും ആഹാരം പാചകം ചെയ്തു കൊടുക്കുന്നതാണ് ആണുങ്ങൾക്ക് ഇഷ്ടം. ഇനി ഈ വീടിന്റെ താക്കോൽ മോളുടെ കയ്യിലാണ്.വീടിന്റെ ഗൃഹനായിക.നമ്മൾ സ്ത്രീകൾ തന്നെയാണ് വീടിന്റെ വിളക്ക്.ഒരേ സമയം കുടുംബം സ്വർഗ്ഗമാക്കാനും നരകമാക്കാനും നമുക്ക് കഴിയും....
" സോറിയമ്മേ.നാളെ മുതൽ ഞാൻ വെളുപ്പിനെ ഉണരും.ഈ വീടിന്റെ വിളക്കായിട്ട് തന്നെ.നമ്മുടെ കുടുംബം സ്വർഗ്ഗമാക്കുവാനായി....
അമ്മയെന്നെ സ്നേഹപൂർവ്വം നെറ്റിക്കൊരു ഉമ്മയും തന്നു..
പിറ്റേദിവസം മുതൽ ഞാൻ സ്വയം മാറുകയായിരുന്നു.ഞാൻ സ്വയം തിരുത്തീട്ട് ഭർത്താവിന്റെ മടിയും ക്രമേണ മാറ്റിയെടുത്തു....
"സത്യം പറഞ്ഞാൽ ഞങ്ങളിപ്പോൾ ഡബിൾ ഹാപ്പിയാണ്. വീട്ടിലേക്ക് പുതിയൊരു അതിഥികൂടി വരുന്നുണ്ട് ട്ടാ.....
(Copyright protect)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo