
ശ്രദ്ധയോടെ അമ്മയുടെ കയ്യിലെ മുറിവിൽ മരുന്ന് വച്ചുകെട്ടുന്ന മകളുടെ മുഖത്തേക്ക് നോക്കി സുമതി ഓർത്തു. എത്ര ശ്രദ്ധയോടെയാണ് മോൾ ഇതൊക്കെ ചെയ്യുന്നത് ..
നടുവിരലിലെ നഖത്തിൽ വേദനയും പഴുപ്പും ഉണ്ടായി. ഓപ്പറേഷൻ ചെയ്തു പഴുപ്പ് എടുത്തു കളഞ്ഞു.. ആ മുറിവാണ് മോൾ ഡ്രസ്സ് ചെയ്യുന്നത്. ഇടയ്ക്കു അമ്മയുടെ മുഖത്തേക്ക് നോക്കി വേദനിക്കുന്നോ എന്ന് ചോദിക്കുന്നു. അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോൾ വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ ഓർമ്മ വന്നു.
മോന് അഞ്ചു വയസുള്ളപ്പോഴായിരുന്നു മോളെ ഗർഭം ധരിക്കുന്നതു. ഒരു കുഞ്ഞു മതി എന്ന ഭർത്താവിന്റെ താല്പര്യം അനുസരിച്ചു പിൽസ് കഴിച്ചിരുന്നു. ഒരു കുഞ്ഞു കൂടി വേണം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അപ്പോഴാണ് എനിക്ക് തോന്നിയത് "പിൽസ് നിർത്തിയാലോ" എന്ന് .. ഓരോ ദിവസവും കഴിക്കേണ്ടിയിരുന്ന പിൽസ് ചവറ്റു കൊട്ടയിൽ ഇട്ടു. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ ഗർഭിണി ആണെന്നറിഞ്ഞു ഭർത്താവു പറഞ്ഞു "നമുക്കിത് വേണ്ട" ഒരു ഡോക്ടറെ കാണാം.(പിൽസ് ഫെയിൽ ആയെന്നാണ് ധരിച്ചിരിക്കുന്നത്)
ഒരു നഴ്സ് ആയിരുന്നു ഞാൻ ഓഫീസിൽ നിന്ന് വരുന്നതു വരെ മോനെ നോക്കിയിരുന്നത്. ഞാൻ ആ നഴ്സിനോട് വിവരം പറഞ്ഞു. അബോർഷന്റെ കാര്യം പറഞ്ഞു ഭർത്താവു സിസ്റ്ററെ സമീപിക്കാൻ സാധ്യത ഉണ്ടെന്നും എനിക്ക് അതിൽ താല്പര്യം ഇല്ല.. എങ്ങനെ എങ്കിലും അദ്ദേഹത്തെ പിന്തിരിപ്പിക്കണം എന്നും അപേക്ഷിച്ചു. സിസ്റ്റർ വാക്കു പാലിച്ചു. അങ്ങനെ അബോർഷൻ പദ്ധതി വേണ്ടാന്ന് വച്ചു.
ആദ്യം മുതൽക്കേ കോംപ്ലിക്കേഷൻസ് ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഓരോന്നായി.. ആഹാരം കഴിക്കാൻ പറ്റുന്നില്ല.. ഒടുവിൽ ആ
ദിവസവും എത്തി. കുട്ടിയുടെ പൊസിഷൻ ശരിയല്ല.. സിസേറിയൻ ചെയ്യാൻ പറ്റിയ സ്ഥിതിയും അല്ല.. അമ്മയോ കുഞ്ഞോ എന്ന നിലയിൽ കാര്യങ്ങൾ എത്തി. 24 മണിക്കൂറിനു ശേഷം കുട്ടിയുടെ പൊസിഷൻ മാറി.
ദിവസവും എത്തി. കുട്ടിയുടെ പൊസിഷൻ ശരിയല്ല.. സിസേറിയൻ ചെയ്യാൻ പറ്റിയ സ്ഥിതിയും അല്ല.. അമ്മയോ കുഞ്ഞോ എന്ന നിലയിൽ കാര്യങ്ങൾ എത്തി. 24 മണിക്കൂറിനു ശേഷം കുട്ടിയുടെ പൊസിഷൻ മാറി.
കുഞ്ഞിനെ കാണിച്ചിട്ട് സിസ്റ്റർ പറഞ്ഞു.. "ചേച്ചീ നോക്കൂ മോളാണ്.." എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
പിന്നീട് മോളുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ഭർത്താവിനോട് ചോദിച്ചിരുന്നു.. "ഇപ്പോൾ എന്ത് തോന്നുന്നു".. അത് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെയും കണ്ണ് നിറയും..
ഇന്ന് മോൾ ആണ് ഈ വീട്ടിലെ എല്ലാം. എന്റെ പൊന്നുമോൾ...
Sukumari Balan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക