Showing posts with label AnzarAniyaram. Show all posts
Showing posts with label AnzarAniyaram. Show all posts

..ആമിക്കുട്ടി....


..ആമിക്കുട്ടി....
ഇന്ന് എനിക്ക്‌ ആമിയൊട്‌ സത്യങ്ങളൊക്കെ തുറന്ന് പറയേണ്ടി വന്നു നീണ്ട 15 വർഷങ്ങൾക്ക്‌ ശേഷം ആമിയുടെ അമ്മ മരിച്ചു പോയന്നാണു ഞാൻ അവളൊട്‌ കള്ളം പറഞ്ഞിരുന്നത്‌ എന്റെ മോളായിട്ടാണു ഞാൻ അവളെ വളർത്തിയതും...ആമിയുടെ പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ചെന്ന നുണ ഞാൻ ഒരുപാട്‌ പറഞ്ഞിട്ടുണ്ട്‌...
സ്കൂൾ വിട്ട്‌ വന്നത്‌ മുതൽ ആമി ഒന്നും മിണ്ടുന്നില്ല ഭക്ഷണം പോലും കഴിക്കാതെ ഒറ്റയിരിപ്പായിരുന്നു പിറകിൽ ഏങ്ങലടിച്ചു കരയുന്ന ശബ്ദം കേട്ടാണു തിരിഞ്ഞു നോക്കിയത്‌ ..ആമിയാണു കരയുന്നത്‌ 
എന്തു പറ്റി മോളെ..
വേണ്ട എന്നെ അങ്ങനെ വിളിക്കണ്ട ഞാനൊക്കെ വായിച്ചു അച്ഛന്റെ മോളല്ല ഞാൻ എന്തിനാ അച്ഛ എന്നെ പറ്റിച്ചത്‌ ...
ഞാനര എവിടുന്ന എന്നെ കിട്ടിയെ ..
ഇന്ന് ആമി അത്‌ ചോദിക്കാൻ കാരണം എന്റെ പഴയ ഒരു ഡയറി അവളുടെ കയ്യിൽ കിട്ടിയിരുന്നു അതിൽ നിന്ന് സകല സത്യങ്ങളും അവളറിഞ്ഞു ..
ഒരു ചോര കുഞ്ഞിനെ പോറ്റി വളർത്തി വലുതക്കാൻ ഞാൻ നൽകിയത്‌ എന്റെ ജീവിതമായിരുന്നു ഏവരെയും പോലെ ഒരു കുടുംബമെന്ന സ്വപ്നമായിരുന്നു ഇതിനായിരിക്കും ദൈവം എന്നെ നിയോഗിച്ചത്‌ ഒരു നഷ്ടങ്ങളും എന്റെ ലക്ഷ്യത്തിനു തടസമായിരുന്നില്ല...
ആമിയെ പോലെ ആരുടെയൊ കാമപൂർത്തികരണത്തിനു ശേഷം തെരുവിൽ വലിച്ചെറിയപ്പെട്ടവനാണു ഞാനും എനിക്ക്‌ നന്നായിട്ടറിയാം അനാഥ ബാല്യത്തിന്റെ നൊമ്പരങ്ങൾ വേദനകൾ ഒറ്റപെടലുകൾ..എന്നെ പോലെ ഒരു ബാല്യവും തെരുവിൽ ജീവിക്കാൻ പാടില്ല എന്ന നിർബന്ധം എനിക്കുണ്ടയിരുന്നു..
രാത്രി വൈകി ജോലി കഴിഞ്ഞ്‌ തിരിച്ചു വരുന്ന ഞാൻ റോഡരികിൽ കുപ്പതോട്ടിയിൽ ഒരു ഞെരുക്കം കേട്ട്‌ നോക്കിയതാണു ചാവാലി നായ്ക്കൾ ചുറ്റിലും കൂടിയിട്ടുണ്ട്‌ ദൈവനിയോഗം എനിക്ക്‌ അവിടെ നോക്കാൻ തോന്നിയത്‌ ചോരയിൽ മുങ്ങിയ കുഞ്ഞ്‌ ഒരു പ്ലാസ്റ്റിക്ക്‌ കവറിനുളിൽ ശ്വാസത്തിനായ്‌ പിടയുന്നു..
കണ്ട്‌ നിന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇത്രയും ക്രൂരന്മാരുണ്ടൊ ഭൂമിയിൽ ഒന്നും ആലോചിക്കാതെ എവിടുന്നൊ ആർജ്ജിച്ച ധൈര്യം നേരെ ചോര കുഞ്ഞിനെയും നെഞ്ചോട്‌ ചേർത്ത്‌ ഓടി അടുത്ത ഹോസ്പിറ്റലിലെത്തി ...
പതിനഞ്ച്‌ ദിവസത്തെ തീവ്രപരിചരണത്തിനൊടുവിൽ മരണത്തെ തോൽപ്പിച്ച്‌ ആമി മോൾ ജീവിതത്തിലേക്ക്‌ തിരിച്ചെത്തി...ഇന്നും ആലോചിക്കുംബോൾ കണ്ണിൽ ഇരുട്ട്‌ കയറും ആ ദിവസം.....
വെന്റിലേറ്ററിലായിരുന്നു ആദ്യത്തെ കുറച്ച്‌ നാളുകൾ അതുകഴിഞ്ഞ്‌ പതിയെ റൂമിലേക്ക്‌ മാറ്റി കുഞ്ഞു നാളിൽ ചില ശാരീരിക വൈകല്യങ്ങളുണ്ടായിരുന്നു ആമിക്ക്‌ അതൊക്കെ എന്റെ ശ്രദ്ധക്കൊണ്ടും പരിശ്രമം കൊണ്ടും മാറി ഇന്നവൾ പൂർണ്ണ ആരോഗ്യവതിയാണു..
സത്യമൊക്കെ അറിഞ്ഞ ആമി അപ്പുറത്ത്‌ നിന്ന് കരയുന്നുണ്ട്‌ എനിക്കിത്‌ അറിയണ്ടായിരുന്നു അച്ഛാ ഞാൻ അച്ഛന്റെ മോൾ തന്നെയാണു...ജനിച്ചാൽ മാത്രമല്ലല്ലോ മക്കളാവുക സ്നേഹം കൊണ്ടല്ലെ എനിക്കും വേണ്ടി ജീവിതം കളഞ്ഞ നിങ്ങൾ എനിക്ക്‌ ദൈവമാണെന്നും പറഞ്ഞ്‌ കെട്ടിപിടിച്ച്‌ കരഞ്ഞു ആമി...ലോകത്ത്‌ ഒരുപാട്‌ ജീവിതങ്ങളുണ്ട്‌ ഇങ്ങനെ തെരുവിൽ വലിച്ചെറിയപ്പെടുന്നവർ.
"അൻസാർ പെരിങ്ങത്തൂർ"

പ്രതീക്ഷ

Image may contain: 1 person, smiling, selfie, closeup and outdoor

ഇത്തവണ നിങ്ങൾ നോക്കിക്കൊ ഉറപ്പായും ഇക്കാക്ക്‌ ഞനൊരു പെൺക്കുട്ടിയെ തരും പടച്ചോൻ നമ്മെ കൈവിടില്ല ഇക്കാന്റെ മുഖവും സന്തോഷത്താൽ ചുവന്നിരുന്നു....
നീണ്ട പന്ത്രണ്ട്‌ വർഷത്തെ കാത്തിരിപ്പാണു ഒരു കുഞ്ഞിനു വേണ്ടി പല തവണ ഗർഭം ധരിച്ചെങ്കിലും എല്ലാം പ്രസവത്തിനു മുമ്പെ അബോർഷൻ ചെയ്യേണ്ടി വന്നു...
വളരെ കരുതലൊടെ ശ്രദ്ധിച്ച്‌ ഒരു മുട്ടുസൂചി പോലും എടുക്കാതെ പ്രസവ കാലത്ത്‌ ഒരുപാട്‌ ലാളനയും കരുതലും തന്ന് ഇക്ക എന്റെ അരികിൽ നിന്ന് മാറാതെ കൂട്ട്‌ നിൽക്കും അവസാനം ലേബർ റൂമിലേക്ക്‌ മാസം തികയും മുമ്പേ എന്നെ കൊണ്ടു പോയി കുത്തികീറി മാംസ പിണ്ഡത്തെ പുറത്തെടുക്കും... ഒരു മനുഷ്യ കുഞ്ഞായി രൂപമാറ്റം വരുന്നതിനു മുന്നെ അതിനു പുറത്തേക്ക്‌ ഇറങ്ങണം ഒരുപാടു പേരുടെ സ്വപ്നങ്ങൾ തച്ചുടച്ച്‌ കൊണ്ട്‌...
ഒാപ്പറേഷനും കഴിഞ്ഞ്‌ തിരിച്ച്‌ ലേബർ റൂമിന്ന് പുറത്തിറങ്ങുബോൾ ഒറ്റ ചിന്ത മാത്രമെ മനസ്സിലുള്ളു...ഇക്കയെ എങ്ങനെ സമാധാനിപ്പിക്കും ആ പാവത്തിന്റെ ഒരു ആഗ്രഹം നടത്തികൊടുക്കാൻ എനിക്ക്‌ പറ്റുന്നില്ലല്ലൊ...
ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നെ ദൈവം തരുമ്പോൾ മതിയെന്ന് ചിരിച്ചു കൊണ്ട്‌ പറയും എന്റെ തലയിൽ തലോടി എന്നെ രണ്ട്‌ വാക്ക്‌ പറഞ്ഞ്‌ സന്തോഷിപ്പിക്കും..ഇത്‌ വരെ മുഖം കറുപ്പിച്ചൊരു വാക്ക്‌ പോലും പറഞ്ഞിട്ടില്ല ...ഇക്ക പറയും ഞാൻ എത്ര മാത്രം അനുഭവിക്കുന്നുണ്ടെന്ന് എനിക്ക്‌ അറിയം ഒരു പെണ്ണായ നീ ഇതൊക്കെ സഹിച്ച്‌ ഒരോ തവണയും എത്രമാത്രം സങ്കടം ഉള്ളിലൊതുക്കിയാണു കഴിയുന്നതെന്ന് എനിക്ക്‌ അലോചിക്കാൻ പറ്റും...
കല്ല്യാണം കഴിഞ്ഞു ആറുമാസം മുതൽ കേൾക്കുന്ന ചോദ്യാമാണു വിശേഷം ആയൊ എന്നുള്ളത്‌ ചോദ്യങ്ങൾ വന്ന് തറിക്കുന്നത്‌ എന്റെ ചങ്കിനുള്ളിലാണു .കരച്ചിലൊക്കെ ഞാൻ നിർത്തിയതാണു കണ്ണീരിനു പോലും മടുത്ത്‌ കുത്തിഴൊലിച്ചിട്ട്‌ ......
ചിലപ്പഴൊക്കെ ഞാൻ ഇക്കാനൊട്‌ പറയും നിങ്ങൾ വെറെ വിവാഹം കഴിച്ചൊ എനിക്ക്‌ ഒരു ഉമ്മയാവാൻ പറ്റുമെന്ന് തോന്നണില്ല ...ഇക്ക കണ്ണു വലുതാക്കി ചെവിക്ക്‌ പിടിച്ചൊരു ചോദ്യമുണ്ട്‌ ടീ പോത്തെ ഒരു കുട്ടി കുടുംബ ജീവിതത്തിലെ പ്രധാനം തന്നെയാണു അത്‌ എനിക്ക്‌ വേണം എന്നുണ്ടെങ്കിൽ അത്‌ നിന്നിലൂടെ മാത്രം മതി...ആ വലിയ മനുഷ്യന്റെ ആഗ്രഹം നടത്തി കൊടുക്കണം എന്ന ഒറ്റ ആഗ്രഹമെ ജീവിതത്തിലുള്ളു...
പ്രതീക്ഷകൾ ഇനിയുമുണ്ട്‌ ഞാനും ഒരു അമ്മയാകും മക്കളില്ലാത്ത ഒരുപാട്‌ പേരുണ്ട്‌ ചുറ്റിലും അവർക്ക്‌ സ്നേഹ നിധികളായ ഭർത്തക്കന്മാർ കൂടെയുണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധിയിലും നിവർന്ന് നിൽക്കാം..
ഞങ്ങളിന്നും നേർച്ചയും ചികിത്സയുമായി കാത്തിരിപ്പാണു ഒരു സ്വപ്നം പൂവണിയാൻ...
"അൻസാർ പെരിങ്ങത്തൂർ"

മനുഷ്യൻ.

Image may contain: 1 person, smiling, selfie, closeup and outdoor

നട്ടുച്ച വെയിലിന്റെ കാഠിന്യം എനിക്ക്‌ ഒട്ടും തളർച്ചയുണ്ടാക്കിയില്ല റൊഡിലൂടെ വേഗത്തിൽ നടന്നു നീങ്ങി ഇന്നാണു മകളുടെ ഡിസ്ച്ചാർജ്ജ്‌ ഡോക്റ്റർ അവസാന സന്ദർശനവും കഴിഞ്ഞു പേപ്പേർസ്സൊക്കെ റെഡിയാക്കി ഇനി കാശ്‌ കൊടുത്താൽ വീട്ടിലേക്ക്‌ പോകാം...
നാട്ടിലെ ഒരു സനദ്ധ സംഘടനയുടെ അകമഴിഞ്ഞ സഹായം കൊണ്ട്‌ മാത്രമാണു മോളുടെ ചികിത്സ നടന്നു പോകുന്നത്‌ ഇന്നത്തെ ബില്ല് ഇത്തിരി വലുതാണു ഒന്നേക്കാൽ ലക്ഷത്തോളം വരും ഒരു ഇഞ്ചക്ഷൻ തന്നെ പതിനായിരത്തിനു മുകളിലാണു ചിലവ്‌...അത്ഭുതപ്പെടണ്ട മോൾ വേദന കൊണ്ട്‌ തല ചുവരിലിടിക്കുമ്പോൾ നെഞ്ചിനുള്ളിലൊരു തീയാണു എത്ര കാശ്‌ കൊടുത്താലും വേദനയൊന്ന് കുറഞ്ഞാൽ അത്‌ തന്നെ ആശ്വാസം..
എന്റെ കണ്ണുകളിലേക്ക്‌ ഇരുട്ട്‌ കേറിയിരുന്നു എന്റെ കാലുകൾക്ക്‌ തളർച്ചയുണ്ടായിരുന്നു എനിക്ക്‌ ഇത്രയും രൂപ്പ എവിടുന്ന് കിട്ടാൻ എല്ലാം വിറ്റില്ലെ മോൾക്ക്‌ വേണ്ടി കൈനീട്ടാൻ ആരുമില്ല സംഘടനയുടെ സെക്രട്ടറി ഹരിയേട്ടനെ കാണാൻ വേണ്ടിയ ഈ അവസാനയൊട്ടം ...
എന്റെ കണ്ടമിടറുന്നുണ്ട്‌ വാക്കുകൾ വെക്തമല്ല ...
ഹരിയെട്ട എന്റെ കുട്ടിയെ ഇന്ന് ഡിസ്ച്ചാർജ്ജ്‌ ചെയ്യണം എന്തു ചെയ്യനാണു ഞാൻ എനിക്ക്‌ ആരുമില്ല ചോദിക്കാൻ ..
നീ കരയാതെ ഞാൻ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്‌ എന്തെങ്കിലും ചെയ്യാം നീ ഹോസ്പിറ്റലിലേക്ക്‌ നടക്ക്‌ ...
അന്ന് എന്റെ പോക്കറ്റിലുള്ളത്‌ ആയിരത്തി മൂന്നുറു രൂപ്പയാണു നിർവ്വികാരനായി ഞാൻ ഹോസ്പിറ്റലിലേക്ക്‌ എന്നെയും പ്രതീക്ഷിച്ചൊരു കുടുംബമുണ്ട്‌ മോളുടെ മുഖം എന്നിക്ക്‌ കാണാനെ കഴിയില്ല അത്രക്ക്‌ സങ്കടമാണു അതിന്റെ കാര്യമോർക്കുംബോൾ.. തലച്ചോറിൽ നീരുകെട്ടിയുണ്ടാകുന്ന ഒരു അസുഖം ലക്ഷത്തിൽ കുറച്ചു പേർക്ക്‌ മാത്രം വരുന്നത്‌ എന്റെ മോളയാകും ദൈവം തീരുമാനിച്ചത്‌...
ചലന ശേഷി പൂർണ്ണമായി ഇല്ലാതായി എല്ലുകൾ നുറുങ്ങുന്ന വേദനയാണു.. ആവുന്നത്‌ പോലെ തലകൾ അവൾ നിലത്തിട്ട്‌ വലിക്കും വേദനകൊണ്ട്‌ ഒന്നുച്ചത്തിൽ കരയാൻ പോലും പാവത്തിനു കഴിയില്ല....
ഹോസ്പിറ്റലിനു പുറത്തു തന്നെ ഭാര്യ എന്നെയും കാത്ത്‌ നിൽപ്പുണ്ട്‌ ഇക്കാ റൂം ഒഴിഞ്ഞു കൊടുക്കാൻ പറയുന്നുണ്ട്‌ സിസ്റ്റർ എന്താ ചെയ്യ വലതും റെഡിയായൊ..
ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി മുറിക്കകത്തേക്ക്‌ നീങ്ങി മോളുടെ അരികത്ത്‌ കുറച്ച്‌ നേരം ഇരുന്നു....എല്ലാ ദുഖങ്ങളും കടിച്ചമർത്തി ഹരിയെട്ടൻ വിളിക്കുമെന്ന പ്രതീക്ഷയിൽ.
അൽപ്പനേരം കഴിഞ്ഞു സിസ്റ്റർ വന്ന് മുറി ഒഴിയാൻ പറഞ്ഞു..
ബില്ലിന്റെ കാര്യം ചോദിച്ചപ്പോൾ അത്‌ ഒരാൾ അടച്ചെന്ന പറഞ്ഞത്‌...
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ആരാണെന്ന് അറിയാൻ ഹരിയെട്ടനെ വിളിച്ചു ചോദിച്ചു...
"എനിക്കറിയില്ല ഈ കാര്യം പറഞ്ഞ്‌ പലരെയും വിളിച്ചിരുന്നു ആരണെന്ന് അറിയില്ല "....
സിസ്റ്റർ ഒരു കുറിപ്പ്‌ ഭാര്യയുടെ അടുത്ത്‌ കൊടുത്തിരുന്നു...ബില്ലടച്ചയാൾ തന്നിട്ട്‌ പോയതാണെന്നും പറഞ്ഞു..
എനിക്ക്‌ നിങ്ങളെ അറിയില്ല നിങ്ങൾക്ക്‌ എന്നെയും ഇത്‌ ഞാൻ ചെയ്യുന്നത്‌ എന്റെ മനസാക്ഷിക്കു വേണ്ടിയാണു നിങ്ങൾ ഒരു നല്ല പിതാവാണു സ്വന്തം മകളെ ജീവനെ പോലെ സ്നേഹിക്കുന്ന പിതാവ്‌ എല്ലാം അന്വേഷിച്ച്‌ അറിഞ്ഞു തന്നെയാണു സഹായിച്ചത്‌ ഞാൻ ഇന്ന് നൽകിയ കാരുണ്യം നിങ്ങളും ആർക്കെങ്കിലും നൽകണം...
എനിക്കിന്നും ആ മനുഷ്യനെ കാണാൻ കഴിഞ്ഞിട്ടില്ല ഞാനിന്ന് ഒരു കനിവ്‌ എന്ന ഒരു സoഘടന നടത്തുന്നുണ്ട്‌.. ഒരുപാട്‌ പേരെ സഹായിക്കുന്നുണ്ട്‌ എവിടെയും ഒറ്റ കാര്യം മാത്രമെ പറയാറുളു. നിങ്ങൾക്ക്‌ ഇന്ന് ചെയ്ത കാരുണ്യം നാളെ നിങ്ങൾ മറ്റുള്ളവർക്കും നൽകുക പേരു വെളിപ്പെടുത്താതെ ...
അൻസാർ പെരിങ്ങത്തൂർ

സംശയം

Image may contain: 1 person, smiling, selfie, closeup and outdoor
ഇന്നലെ മീങ്കാരി സരസ്സമ്മ കോളെജിനടുത്ത്‌ ഒരു പെണ്ണിനെയും കൊണ്ട്‌ ഷാജിയെട്ടൻ ബൈക്കിൽ കറങ്ങുന്നത്‌ കണ്ടെന്നു പറഞ്ഞിരുന്നു ഇന്നിത അയലത്തെ റോസാണു ഷാജിയെട്ടനെ ടൗണിൽ വെച്ച്‌ ഒരു സ്ത്രീയൊടൊത്ത്‌ റസ്റ്റോറന്റിൽ കണ്ട കാര്യം പറഞ്ഞത്‌..അത്‌ കേട്ടത്‌ മുതൽ എന്റെ രക്തം തിളച്ചു വന്നത മനസ്സിൽ നൂറായിരം സംശങ്ങളും ..
എന്തയാലും ഷാജിയെട്ടൻ എനോട്‌ ഇങ്ങനെ ചെയ്തല്ലൊ എതൊ ഒരു പെണ്ണിനെയും കൂട്ടി കറങ്ങാൻ പോയിരിക്കുന്നു ഇങ്ങ്‌ വരട്ടെ ഇന്നത്തോടെ തീരണം എല്ലാം...
മൂത്ത മോൾ സ്ക്കൂൾ വിട്ട്‌ വന്നു ഭക്ഷണം ഒരു മൂന്നു തവണ ചോദിച്ചു കാണും എന്റെ ചെവിക്കകത്തേക്ക്‌ ഒന്നും കയറുന്നില്ല ഞാൻ ദേഷ്യം കൊണ്ട്‌ മുഖം.. ചുവപ്പിച്ച്‌ പറഞ്ഞു അവിടെങ്ങാനും ഉണ്ടാകും വേണെ എടുത്ത്‌ കഴിച്ചൊ..
അമ്മക്കിത്‌ എന്ത്‌ പറ്റി നല്ല ചൂടിലാണല്ലൊ..കാര്യം പറ..
ഒന്നുമില്ല നിന്റച്ഛൻ ഇങ്ങൊട്ട്‌ വരട്ടെ എന്നിട്ട്‌ പറയാം...
അച്ഛ്ൻ വന്നിട്ട്‌ എന്താ അമ്മേ..
മിണ്ടാതിരുന്നു കഴിച്ചൊ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചിരിക്കുന്ന സമയമാണു...
ഞാൻ ഉമ്മറത്ത്‌ നിന്ന് അങ്ങൊട്ടും ഇങ്ങൊട്ടും ഉലാത്തി വരുന്ന സമയമായിട്ടും ഷാജിയെട്ടനെ കാണുന്നില്ലല്ലോ..
അവളെ കൂടെ പോയൊ ദൈവമേ എനിക്ക്‌ നെഞ്ചിടിപ്പ്‌ കൂടി മനസ്സ്‌ വെറാരൊ നിയന്ത്രിക്കുന്നണ്ടായിരുന്നു പ്രതീക്ഷ നൽകുന്ന ഒരു ചിന്തയും മനസ്സിലേക്ക്‌ വരുന്നില്ല .....
മോളെ നീ ബാഗെടുക്ക്‌ നമ്മുക്ക്‌ വീട്ടിലേക്ക്‌ പോകാം ഞാൻ എന്റെ അച്ഛനെ വിളിക്കട്ടെ..
അച്ഛാ എന്റെ ജീവിതം പോയി ഷാജിയെട്ടൻ ഏതൊ ഒരു പെണ്ണിനെയും കൂട്ടി കറങ്ങുന്ന ഇത്‌ വരെ ഇവിടെ എത്തിയിട്ടില്ല...ഞാനിപ്പോൾ ചാവും..
മോളെ നീ ഒന്ന് അടങ്ങ്‌ ഞാനിതാ എത്തി നമ്മുക്ക്‌ നേരിട്ട്‌ സംസാരിക്ക...
നിമിഷങ്ങൾക്കുള്ളിൽ അച്ഛനും ചേട്ടനും സുഹൃത്തുക്കളുമടക്കം വീട്ടിലെത്തിയിരുന്നു ..
കാര്യങ്ങൾ ഞാൻ അവരൊട്‌ വിശദീകരിച്ചു പറഞ്ഞു ചേട്ടൻ അലറി വിളിച്ച്‌ പുറത്തേക്ക്‌ പോകാനൊരുങ്ങി എന്റെ പെങ്ങളെ ചതിച്ചിട്ട്‌ അവൻ സുഖമായി ജീവിക്കുന്നത്‌ എനിക്കൊന്ന് കാണണം..
അച്ഛൻ അവരെയൊക്കെ തടഞ്ഞു നിർത്തി നോക്കാം കുറച്ചു കൂടെ കാത്തിരിക്കാം..
ദെ അമ്മേ അച്ഛൻ വരുന്നു
എല്ലാരും ഒരുമിച്ച്‌ പൂമുഖത്തേക്ക്‌ നീങ്ങി
അച്ഛാ നോക്ക്‌ ഒറ്റക്കല്ല അവളും കൂടെയുണ്ട്‌ ദൂരം കുറഞ്ഞ്‌ വരുന്നുണ്ട്‌
ഷാജിയെട്ടൻ എന്തിനുള്ള പുറപാടാണു അവളെ ഇവിടെ കയറ്റി താമസിപ്പിക്കുമോ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു മനസ്സിൽ ....
വണ്ടി നിർത്തി അവളിറങ്ങിയതു ഞാൻ നെഞ്ചത്തടിച്ച്‌ കരയാൻ തുടങ്ങിയിരുന്നു ഏടീ ഒരുംബട്ടവളെ നിനക്ക്‌ എന്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളൊ വശീകരിക്കാൻ ...എന്റെ കണ്ണു രോക്ഷത്താൽ ചുവന്ന് തുടിച്ചിരുന്നു .
എടീ നീ എന്തൊക്കയ വിളിച്ചു പറയുന്നത്‌..
നിങ്ങൾ ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി
എന്ത്‌ തേങ്ങയാടി നിനക്ക്‌ മനസ്സിലായത്‌..
അച്ഛൻ വട്ടം ചാടി ചോദിച്ചു എതാ മോനെ ഈ കൊച്ച്‌ ....
അത്‌ എന്റെ ഒരു സുഹൃത്തിന്റെ പെങ്ങളാണു അവൻ നാട്ടില.. ഇവിടുത്തെ കോളെജിൽ പുതുതായി സീറ്റ്‌ കിട്ടിയത. നല്ല മിടുക്കിയ നന്നായിട്ട്‌ പഠിക്കും..
ചെറുപ്പം മുതൽ കാണുന്ന കുട്ടിയല്ലെ കൈവിടൻ തോന്നിയില്ല ഇന്നലെ മുതലുള്ള അലച്ചിലാണു ഹോസ്റ്റലിൽ റൂം കിട്ടാൻ രണ്ട്‌ ദിവസമെടുക്കും ഒറ്റക്ക്‌ ഒരു പെൺക്കുട്ടിക്ക്‌ ആരും മുറി കൊടുക്കില്ല ...
ശ്യാമേ നിനക്ക്‌ ബുദ്ധിമുട്ടില്ലെങ്കിൽ നമ്മുക്ക്‌ രണ്ട്‌ ദിവസം ഇവിടെ നിർത്താം..
അതിനെന്താ ഷാജിയെട്ടാ എനിക്ക്‌ സന്തോഷമേയുള്ളു..ചമ്മലു മറക്കാൻ ഞാൻ ശരിക്കും പാടു പെട്ടു...
അച്ഛനും അമ്മയും ചേട്ടനും ഇതും പറഞ്ഞ്‌ എന്നെ എന്നും കളിയാക്കും..
ഒരു നിമിഷത്തേക്കാണെങ്കിലും ഷാജിയെട്ടനെ സംശയിച്ചു പോയല്ലൊ...
"അൻസാർ പെരിങ്ങത്തൂർ"

"പിശുക്കൻ"


നോക്കിയെടാ അയാളിന്നും കുബൂസ്‌ തൈരിൽ മുക്കി തിന്നുകയാണു....
അലിക്കാ നിങ്ങൾക്കീ കുബൂസ്‌ തിന്നിട്ട്‌ മടുപ്പൊന്നുമില്ലെ രാവിലെയും ഉച്ചക്കും വൈകിട്ടും ഇത്‌ തന്നെ ....
മാസം വെറും മുന്നൂറു ദിർഹംസ്‌ തരാനുള്ള മടിക്കൊണ്ടല്ലേ ഇയാളിങ്ങനെ കുബൂസ്‌ മാത്രം തിന്ന് വെള്ളവും കുടിച്ച്‌ ജീവിക്കുന്നത്‌....വല്ലാത്തൊരു പിശുക്കൻ തന്നെ ഇയാൾ..
അലീക്ക വയസ്‌ നാൽപത്‌ കഴിഞ്ഞു കാണും എന്റെ കമ്പനിയിലെ സീനിയർ സ്റ്റാഫാണു കൂട്ടത്തിൽ ഉയർന്ന സാലറിയും അദ്ദേഹത്തിനു തന്നെ ..
കൂട്ടത്തിൽ എറ്റവും കൂടുതൽ അപമാനിച്ചത്‌ ഞാനാണു എന്നും കുബൂസിന്റെ വിഷയം പറഞ്ഞ്‌ അയാളെ ഒന്ന് കൊട്ടിയില്ലെങ്കിൽ എനിക്ക്‌ ഉറക്കം വരില്ല ..എത്ര പറഞ്ഞാലും ഒരു ചെറുപുഞ്ചിരി മാത്രമാണു മറുപടി ..
അലീക്കയുടെ പിശുക്ക്‌ കമ്പനിയിൽ സ്ഥിരം ചർച്ചയാണു അയാളുടെ അസാനിധ്യത്തിലും ഞങ്ങളിത്‌ പറഞ്ഞു ചിരിക്കും ഇങ്ങനെയുമുണ്ടൊ പണത്തിനൊട്‌ മനുഷ്യർക്ക്‌ ആർത്തി നല്ല ഭക്ഷണം പോലും കഴിക്കാതെ സമ്പാദിച്ചിട്ട്‌ എന്തു ചെയ്യാനാണു മരിക്കുന്ന സമയത്ത്‌ കൊണ്ടു പോകാനണോ...
അതിനിടെയാണു സഹോദരിയുടെ കല്ല്യാണത്തിനു നാട്ടിലേക്കുള്ള എന്റെ യാത്ര .... അലീക്ക വന്ന് എന്റെ കുറച്ച്‌ സാധനങ്ങൾ എടുക്കുമൊടാ എന്ന് ചോദിച്ചിരുന്നു എനിക്ക്‌ അയാളൊട്‌ ഇല്ല എന്ന് പറയാൻ തോന്നിയില്ല ...മോൾക്കുള്ള കുറച്ച്‌ സാധനങ്ങളാണെന്നാണു പറഞ്ഞത്‌ അലീക്കയുടെ വീട്‌ കൊല്ലത്താണു കണ്ണൂരുള്ള എന്റെ കയ്യിൽ അയാൾക്ക്‌ ഇതൊക്കെ കെട്ടി വെച്ച്‌ തരണ്ട കാര്യമുണ്ടൊ നാട്ടുക്കാരാരെങ്കിലും പോകുമ്പോൾ കൊടുത്തയച്ചാൽ പോരായിരുന്നോ ഞാനിങ്ങനെ മനസ്സിൽ പിറുപിറുത്തു...
ആകെയുള്ളത്‌ 20 ദിവസത്തെ ലീവാണു കല്ല്യാണ തിരക്കും കഴിഞ്ഞെ ഞാൻ പോകുകയുള്ളു എന്ന് അലിക്കയൊട്‌ പറഞ്ഞിട്ടാണു ഞാൻ സാധങ്ങൾ വാങ്ങിച്ചത്‌....
നാട്ടിലേത്തി പെങ്ങളെ കല്ല്യാണമൊക്കെ കഴിഞ്ഞ്‌ തിരിച്ചു വരാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ ഞാൻ അലിക്കയുടെ വീട്ടിലേക്ക്‌ പോയി ട്രയിനിറങ്ങി അയാളു തന്ന നമ്പറിൽ വിളിച്ച്‌ ഭാര്യയാണു ഫോണെടുത്തത്‌ ..... 
കൃത്യമായി അഡ്രസ്സ്‌ പറഞ്ഞു തന്നിരുന്നു ആ സ്ത്രീ ഓട്ടോയും പിടിച്ച്‌ വീട്ടിലേക്ക്‌ നീങ്ങി ഒരു കോളനിയിലേക്കാണു ഓട്ടോക്കാരൻ എന്നെ കൊണ്ടുപോയത്‌ ...
ഇവിടെ ചോദിച്ചാൽ മതി നിങ്ങൾ പറഞ്ഞ സ്ഥലമെത്തി ഞാൻ ഓട്ടോയിൽ നിന്നിറങ്ങി സാധങ്ങളുo എടുത്ത്‌ കണ്ണുകളൊടിച്ച്‌ നോക്കി ഒരു മനുഷ്യർ പോലുമില്ല... അവിടെ എന്നിക്ക്‌ ഉള്ളിലൊരു ഭയം മുളപൊട്ടിയിരുന്നു ഒരു പരിചയവും ഇല്ലാത്ത സ്ഥലം ആകെ വൃത്തിഹീനമായ അന്തരീക്ഷം.. ഓടവെള്ളം നിറഞ്ഞൊഴുകി കൊതുക്‌ വളർത്തു കേന്ദ്രമാണെന്ന് തോന്നും ഒറ്റയടിക്ക്‌.. എന്റെ മനസ്സിൽ ഓടിയെത്തിയത്‌ അലീക്ക ഇത്രയും പിശുക്കി ജീവിച്ചിട്ടും ഇതാണോ അവസ്ഥ എന്നതാണു....
പെട്ടന്നാണു ഒരു വിളി വന്നത്‌ ഇങ്ങൊട്ട്‌ വന്നോള്ളു ഇതാണു ഞങ്ങളുടെ വീട്‌ അലിക്കയുടെ ഭാര്യയാണു എനിക്ക്‌ കുറച്ച്‌ ആശ്വാസമായി പെട്ടെന്ന് സാധങ്ങൾ ഏൽപ്പിച്ച്‌ സ്ഥലം കാലിയാക്കണമെന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളു...
വീട്ടിലെത്തിയ എന്നെ അവർ സന്തോഷത്തോടെ സ്വീകരിച്ചു.. ഭക്ഷണത്തിനു ക്ഷണിച്ചു ഞാൻ വിളിച്ചതു മുതൽ അടുക്കളയിൽ നിന്ന് തിരക്ക്‌ പിടിച്ച്‌ എന്തൊക്കയൊ ഉണ്ടാക്കി വെച്ചിട്ടുണ്ട്‌ പാവം...
ഒഴിഞ്ഞു മാറാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ഇത്ത പറയുന്നുണ്ട്‌ അലീക്ക പ്രതേകം പറഞ്ഞിട്ടുണ്ട്‌ ഭക്ഷണം കൊടുക്കാതെ തിരിച്ചയക്കരുതെന്ന് നീ കഴിക്കാതെ പോയാൽ എനിക്ക്‌ ചീത്ത കിട്ടും ..
വല്ലാത്തൊരു പരീക്ഷണമാണല്ലൊ എന്ന് ഓർത്ത്‌ അതിനു വഴങ്ങി ഇത്ത കാര്യയിട്ട്‌ സൽക്കരിക്കുന്നുണ്ട്‌ എന്നെ .....വിളമ്പുന്നതിനിടെ അകത്തു നിന്നൊരു വിളികേട്ടു ഉമ്മാ ഉമ്മാ വ്യക്തതയില്ലാത്ത ശബ്ദം മുറിഞ്ഞ്‌ മുറിഞ്ഞ്‌ കേൾക്കാം പെട്ടെന്ന് ഇത്ത അകത്തേക്ക്‌ പോയി .....
മോളെ ഫാത്തി എന്താട വിളിച്ചെ നീ പിന്നെയും മുള്ളിയൊ ഉമ്മ ഉടുപ്പ്‌ മാറ്റി തരാട്ടോ....
ന്റെ പൊന്നു മോൾക്ക്‌ പുതിയ ഉടുപ്പ്‌ ബാപ്പ അയച്ചിട്ടുണ്ട്‌ ..
ഭക്ഷണം കഴിച്ചു പോകാനിറങ്ങിയ എന്നോട്‌ മോളെ കാണുന്നില്ലെ എന്നു ചോദിച്ചു ഇത്ത....
എനിക്ക്‌ കുട്ടികളെ വലിയ ഇഷ്ടമാണു ഞാനും അകത്തേക്ക്‌ കയറി ....
ആ കാഴ്ച്ച കണ്ട്‌ എന്റെ ശരീരം തളുരുന്നതായി തോന്നിയിരുന്നു തടിച്ചു വീർത്ത തലയും വളഞ്ഞൊടിഞ്ഞ കൈകളും വീർത്തു ചാടിയ വയറുമായി ഒരു ദയനീയ രൂപം 
അലങ്കോലമായ പല്ലുകൾ പുറത്ത്‌ കാട്ടി അവളെന്തൊ പറയുന്നുണ്ട്‌ എന്നെ ഇടക്ക്‌ ചൂണ്ടി കാണിക്കുന്നുമുണ്ട്‌ ....
കണ്ണുനീർ പൊഴിയാൻ തുടങ്ങിയിരുന്നു എനിക്ക്‌ ....
ഇതാ ഞങ്ങളുടെ മോൾ പത്ത്‌ വയസായി ഇക്ക പറഞ്ഞിരുന്നു മോളെ കാണിക്കണം എന്ന് ....ഇങ്ങനെയൊന്നും അല്ലായിരുന്നു ഞങ്ങളുടെ ജീവിതം അലീക്കാക്ക്‌ ബിസിനസ്സായിരുനു വലിയ വീടും കാറും സ്വത്തുമൊക്കെയുള്ള നല്ലൊരു ജീവിതായിരുന്നു ഞങ്ങളുടേത്‌ എല്ലാം എന്റെ പൊന്നു മോൾക്ക്‌ വേണ്ടി വിറ്റതാണു ....
ചികിത്സിച്ച്‌ കടം കേറി അവസാനം ലോണും എടുത്ത്‌ ചികിത്സ തുടർന്നു അത്‌ തിരിച്ചടക്കാനവതെ വീടും സ്വത്തും പോയി ഇപ്പോൾ ഈ കോളനിയിലാ രണ്ട്‌ വർഷമായിട്ട്‌ .....എന്തൊക്കെ നഷ്ടപെട്ടാലും മോൾക്ക്‌ വേണ്ടിയല്ലെ...
ജനിച്ച സമയത്ത്‌ എല്ലാരും പറഞ്ഞത ഇതൊരു ബാധ്യതയാകും കൊന്നുകളഞ്ഞേക്കാൻ അലീക്കയും ഞാനും ജീവൻ കൊടുത്തും ന്റെ പൊന്നു മോളെ സംരക്ഷിക്കും ....
ഇത്ത സംസാരത്തിനിടെ അറിയാതെ കരഞ്ഞു പോയിരുന്നു കണ്ണുനീർ തുടച്ച്‌ മോളുടെ വായിലേക്ക്‌ സ്പൂണിൽ പാൽ ഒഴുച്ചു കൊടുക്കുന്നുണ്ട്‌ ....പുറത്തേക്ക്‌ ഒലിച്ചിറങ്ങുന്നവ ആ ഉമ്മ തുണികൊണ്ട്‌ തുടച്ചു കൊടുക്കുകയാണു..
ഞാൻ ആ ദയനീയ രൂപത്തെ ഒന്നുകൂടി നോക്കി എനിക്ക്‌ കരച്ചിലു പൊട്ടിയിരുന്നു ലോകത്ത്‌ ഇതുപോലെ ഒരു കരങ്ങളിലേക്ക്‌ എൽപ്പിച്ച ദൈവത്തൊട്‌ നന്ദി പറഞ്ഞു....
ഇതിനു വേണ്ടിയാണല്ലൊ അയാൾ പിശുക്ക്‌ കാണിച്ചെതെന്ന് അറിഞ്ഞപ്പോൾ ഒരു നൂറു വട്ടം മനസ്സിൽ നമ്മിച്ചു പോയി അലീക്കയെ...
തിരിച്ചെത്തി അലീക്കയെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു മാപ്പ്‌ പറഞ്ഞു ഇതുപോലൊരു വലിയ മനുഷ്യനെ വേദനിപ്പിച്ചതിനു....
"അൻസാർ പെരിങ്ങത്തൂർ"

വ്യഭിചാരം


കല്ല്യാണം കഴിഞ്ഞ്‌ ഒരു മാസത്തിനുള്ളിൽ ദുബായിലേക്ക്‌ മടങ്ങേണ്ടി വന്നു ദീപുവിനു .....
ശാലുവിനു ദിവസം അഞ്ച്‌ തവണയെങ്കിലും അവന്റെ ശബ്ദം കേൾക്കണം അവളങ്ങനെയാണു ദീപുവെന്ന ജീവനാണു അവൾക്ക്‌ ജീവിതത്തിൽ സന്തോഷം അറിഞ്ഞത്‌ ദീപുവുമായിട്ടുള്ള വിവാഹ ശേഷമാണു പല രാത്രിയിലും അവൾക്ക്‌ ഉറക്കം നഷ്ടപ്പെട്ടിരുന്നു ഒരു മാസമേ കൂടെ ജീവിച്ചിട്ടുള്ളുവെങ്കിലും ഒരായുസ്സിന്റെ ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു അവൾ രാത്രി ദീപുവിനു പകരം ഒരു തലയണയുമായി സംസാരിച്ച്‌ പരിഭവങ്ങൾ പറഞ്ഞ്‌ കുറെ കരഞ്ഞ്‌ ഉറങ്ങി പോകും ....വിരഹ വേദന അത്‌ അറിഞ്ഞവർക്കേ അതിന്റെ നോവ്‌ മനസ്സിലാകു.....
ശാലു ഇന്ന് റൂമിൽ ഒരു ബേർത്ത്‌ ഡെ പാർട്ടിയുണ്ട്‌ .....
ദീപുവേട്ടാ കുടിച്ച്‌ ഓവറാവരുതേ ഞാനടുത്തില്ല എന്ന് കരുതി കൂടുതലായി മദ്യപിക്കല്ലേ...
ഇല്ല ശാലു ഞാൻ കഴിക്കില്ല ഉറപ്പ്‌...
നിങ്ങൾ ഇപ്പോൾ പറയുന്നതല്ലെ കഴിക്കുമെന്ന് എനിക്കറിയാം അതികമാക്കണ്ട കേട്ടോ...
ഇല്ല വാക്ക്‌ ഓവറാക്കില്ല...
റൂമിലെത്തി എല്ലാരും പാർട്ടി തുടങ്ങിയിരുന്നു ബച്ചിലേർസ്സ്‌ റൂമല്ലേ നല്ല ഫോമിലാണു എല്ലാവരും ...
ശാലിനിക്ക്‌ കൊടുത്ത വാക്ക്‌ മറന്ന് ദീപുവും നന്നായിട്ട്‌ കുടിച്ചു...
പാട്ടും ആട്ടവുമൊക്കയായി അവരന്ന് ശെരിക്കും ആഘോഷിച്ചു....
എടാ ദീപു നീ എഴുന്നേൽക്ക്‌ നമ്മുക്കൊരു സ്ഥലം വരെ പോകാം...
എങ്ങോട്ടാ ഈ സമയത്ത്‌ ..
നീ വാ പറയാം...
അവനും അവർക്കൊപ്പമിറങ്ങി ഒരു പത്തുമിനിറ്റിനു ശേഷം കാർ ഒരു ബിൽഡിങ്ങിനു മുന്നിലായി പാർക്ക്‌ ചെയ്തു...
എടാ റഫീക്കെ ഇവിടെന്താ പരിപാടി..
നീ ഇറങ്ങ്‌ പറയാം...
അവരു രണ്ടുപേരും ആ ബിൽഡിങ്ങിനെ ലക്ഷ്യമാക്കി നടന്നു...
അകത്തേക്ക്‌ കയറിയ അവരെ ഒരാൾ വന്ന് കൂട്ടികൊണ്ടു പോയി...
ദീപുവിനു കാര്യം മനസ്സിലായില്ലായിരുന്നു അവനും അവരുടെ കൂടെ നടന്നു 
ഒരു ഫ്ലാറ്റിലേക്ക്‌ കയറിയ അവൻ ശെരിക്കും ഞെട്ടി...
കുറെ പെൺ കുട്ടികളെ നിരത്തി നിർത്തിയിരിക്കുന്നു ...
ഇത്‌ ആദ്യം പറഞ്ഞാൽ നീ വരില്ല അതാ ഒന്നും പറയാണ്ട്‌ കൊണ്ടു വന്നത്‌ ...
റഫീക്കെ ഇതിനായിരുന്നോ നീ ഈ രാത്രിയിൽ എന്നെയും കൂട്ടി വന്നത്‌ ഞാൻ പോകുവാ നീ എന്ത്‌ വേണെ കാണിക്ക്‌....
എന്നാ നീ വണ്ടിയിൽ ഇരുന്നോ ഞാൻ കുറച്ച്‌ കഴിഞ്ഞങ്ങ്‌ വന്നേക്കാം...
മദ്യ ലഹരിയിൽ ഒരു നിമിഷം ദീപുവും എല്ലാം മറന്നിരുന്നു ഒറ്റക്ക്‌ വണ്ടിയിലിരിക്കാനൊന്നും എനിക്ക്‌ പറ്റില്ല..
കള്ള എന്നാ വേഗം ഒരണ്ണത്തിനെ സെലക്റ്റ്‌ ചെയ്യ്‌....
അവന്റെ കണ്ണിൽ ഒരു സുന്ദരി ഉടക്കിയിരുന്നു ദീപു അവളെ ചൂണ്ടി കാട്ടി...
അവളൊട്‌ അവന്റെ കൂടെ പോകാൻ നടത്തിപ്പുക്കാരൻ കണ്ണുകൊണ്ട്‌ ആങ്ങ്യം കാണിച്ചു...
റഫീക്ക്‌ വെറൊരു മുറിയിലേക്ക്‌ പോയിരുന്നു...
ദീപുവിന്റെ കയ്യും പിടിച്ച്‌ അവൾ മുറി ലക്ഷ്യമാക്കി നീങ്ങി ...
മദ്യ ലഹരിയിൽ അവൻ ശാലുവിനെ മറന്നിരുന്നു അവളൊടൊത്തുള്ള ജീവിതം മറന്നിരുന്നു കൊടുത്ത വാക്കുകൾ മറന്നിരുന്നു...
മുറിക്കകത്ത്‌ കയറാൻ നേരം പുറകീന്ന് ഒരു വിളി അവന്റെ കാതിൽ പതിഞ്ഞു...
ദീപുവേട്ടാ എങ്ങോട്ടെക്കാ 
അതെ ശാലുവിന്റെ അതെ ശബ്ദം അവനു തോന്നിയതാണോ...
അവൻ അവഗണിച്ചു മുന്നോട്ട്‌ തന്നെ...
പോകല്ലേ ദീപുവേട്ടാ ഞാനിവിടെ നിങ്ങളുടെ ഓർമ്മയിൽ എല്ലാം ത്യജിച്ച്‌ തലയിണയെ ചേർത്ത്‌ വെച്ച്‌ കിടക്കുന്ന...
ദീപുവിന്റെ കാലുകൾക്ക്‌ ഒരു തളർച്ചയനുഭവിച്ചു ഇത്‌ ശാലുവിന്റെ അതെ ശബ്ദമാണല്ലോ അവനു മുന്നോട്ടേക്ക്‌ നിങ്ങാൻ കഴിഞ്ഞില്ല..
നിങ്ങളുടെ ആഗ്രഹം തീർക്കാനല്ലേ ഞാനിവിടെ ഉള്ളത്‌ പണവും സാമ്പാത്യമൊന്നും വേണ്ട നിങ്ങളിങ്ങോട്ട്‌ വന്നോ...
ഞാൻ സന്തോഷിപ്പിക്കാം എന്റെ ദീപുവേട്ടനെ..
അവന്റെ കണ്ണുകളിലേക്ക്‌ ഇരുട്ട്‌ കയറി തുടങ്ങിയിരുന്നു...
നമ്മുടെ മുറിയിൽ ഞാനിപ്പോൾ ഉറങ്ങാൻ വേണ്ടി മാത്രമേ കയറാരുള്ളു നിങ്ങളുടെ ഓർമ്മകൾ അത്രക്ക്‌ എനെ വേട്ടയാടുന്നുണ്ട്‌.. ഞാനും വെറൊരാളും ഒരുമിച്ച്‌ ഒന്ന് ആലോചിച്ചു നോക്കിയെ നിങ്ങൾ സഹിക്കാൻ പറ്റുമോ...വേണ്ട ദീപുവേട്ടാ...
ശാലുവെന്ന് ഒരു അലർച്ചയായിരുന്നു അവൻ അവളുടെ കൈയ്യ്‌ പിടിച്ചു മാറ്റി അവൻ പുറത്തേക്ക്‌ പെട്ടെന്ന് നടന്നു നീങ്ങി..
ഫോണെടുത്ത്‌ ശാലുവിനെ വിളിച്ചു ...
എന്താ ദീപുവേട്ടാ ഈ നേരത്ത്‌ കിടന്നില്ലായിരുന്നോ..
ഇല്ല ഉറക്ക്‌ വരുന്നില്ല ..
ഞാനും ഉറങ്ങിയിട്ടില്ല കുറെ നേരായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു കണ്ണടക്കുംബോൾ നിങ്ങളല്ലെ മുന്നിൽ നിങ്ങൾ തന്ന ചുംബനത്തിന്റെ ചൂട്‌ ഇപ്പോഴും ശരീരം വിട്ട്‌ പോയിട്ടില്ല...
ശാലുവെന്നും വിളിച്ച്‌ ഒറ്റ കരച്ചിലായിരുന്നു ദീപു...
സാരല്ല്യ നിങ്ങൾ പെട്ടെന്ന് വാ നമ്മുക്ക്‌ ഒന്ന് ജീവിക്കണ്ടേ....
വേണം ശാലു നമ്മുക്ക്‌ ജീവിക്കണം എത്രയും പെട്ടന്ന് നിന്റെ ദീപുവേട്ടൻ വരും...
"അൻസാർ പെരിങ്ങത്തൂർ"

"ജാതകം"


വീട്ടിൽ അടക്കം പറഞ്ഞുള്ള സംസാരം രേണു അകത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു....
എത്രയാന്ന് വെച്ച ഇങ്ങനെ കാത്തിരിക്കുക അനിതക്ക്‌ ഇത്‌ നല്ലൊരു ബന്ധമാണു വന്നത്‌ ചേച്ചി ഇങ്ങനെ നിൽക്കുംബോൾ എങ്ങനെയാ അനിയത്തിയെ കെട്ടിച്ചയക്കുന്നത്‌...
അച്ഛനും അമ്മയും അനിതക്ക്‌ വന്ന കല്ല്യാണാലോചനയെ പറ്റിയുള്ള ചർച്ചയാണു...ചെക്കൻ യു എസിലാ എഞ്ചിനീയറാണെന്നാ പറഞ്ഞത്‌ നല്ല തറവാടികളാ തെക്കേടുത്തുക്കാർ നടന്നാൽ നല്ലൊരു ബന്ധമാ.....
താൻ കാരണം അനിതക്കും വരുന്ന പല ആലോചനകളും മുടങ്ങുകയാണല്ലോ..എന്ന സങ്കടം രേണുവിനെ വല്ലാതെ അലട്ടിയിരുന്നു
അന്ന് അവൾക്ക്‌ കിടന്നിട്ട്‌ ഉറക്കം വന്നില്ല ഒരുപാട്‌ ആലോചിച്ച്‌ രേണു ഒരു തീരുമാനമെടുത്തു...
പിറ്റേന്ന് അച്ഛനൊടും അമ്മയോടും അവൾ പറഞ്ഞു ഞാൻ കാരണം അവളും ജീവിതം കളയണ്ട നിങ്ങൾ ആലോചിച്ചു തുടങ്ങികൊള്ളു...എനിക്ക്‌ ഒരു സങ്കടവുമില്ല ....
കേട്ടു നിന്ന അനിതയും മുഖം കറുപ്പിച്ചു അച്ഛനോട്‌ പറഞ്ഞു ചേച്ചിയുടെ വിവാഹം കഴിയാതെ എനിക്ക്‌ നിങ്ങൾ ഒരു ആലോചനയും കൊണ്ടുവരണ്ട എന്റെ ജീവൻ പോയാലും സമ്മതിക്കില്ല...
അതല്ല അനിതെ എന്റെ കാര്യം നിനക്കറിയാലോ..വയസ്സിപ്പോൾ മുപ്പത്‌ അവാറായി ഇനിയൊരു ജീവിതെന്നത്‌ എനിക്ക്‌ ഉണ്ടാവില്ല നീയും ഇങ്ങനെ നിന്നാൽ എനിക്കത്‌ സഹിക്കാൻ പറ്റില്ലെടി...
നീയിതിനു സമ്മതിക്കണം ചേച്ചിയൊട്‌ സ്നേഹമുണ്ടെങ്കിൽ എനിക്കിപ്പോൾ എന്റെ ജീവിതം തകർന്നെന്ന നിരാശയെ ഉള്ളു..നീയും കൂടെ ഇവിടെ ഇങ്ങനെ നിന്നാൽ എനിക്കത്‌ സഹിക്കാൻ പറ്റില്ലെ എന്നും പറഞ്ഞ്‌ അനിതയെ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞു... രേണുവിന്റെ നിർബന്ധത്തിനു വഴങ്ങി അവൾക്ക്‌ സമ്മതിക്കേണ്ടി വന്നു.....
തെക്കേടുത്ത്‌ നിന്ന ആലോചന നമ്മൾക്ക്‌ സ്വപ്നം കണാൻ പറ്റാത്ത തറവാടാണു ഇത്‌ നടന്നാൽ നമ്മുടെ കൊച്ചിന്റെ ഭാഗ്യാടി അച്ഛൻ നല്ല സന്തോഷത്തിലാണു..പലരേയും വിളിച്ചറിയിക്കാനുള്ള ഉത്സാഹം കണ്ട്‌ അകത്ത്‌ ഉള്ളിൽ പൊട്ടി കരഞ്ഞു കൊണ്ട്‌ ഒരു മനസ്സുണ്ടായിരുന്നു രേണുവിന്റെ അവൾ ഒരിക്കലും പുറത്ത്‌ കാണിച്ചിട്ടില്ല അവളുടെ ദുഖങ്ങൾ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞു കരയാൻ തോന്നുംബോൾ ബാത്ത്രൂമിൽ കയറി ഷവർ തുറന്നിട്ട്‌ കുറെ നേരം കരയും .....
അവൾക്ക്‌ എന്തെങ്കിലും ഒരു സങ്കടമുണ്ടെന്നറിഞ്ഞാൽ അനിത വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഭയമായിരുന്നു രേണുവിനു...
പെണ്ണു കാണലും കഴിഞ്ഞു..കാർത്തിക്‌ നല്ല പയ്യനാ സുന്ദരൻ അനിതക്ക്‌ നന്നായി ചേരും രണ്ട്‌ പേർക്കും പരസ്പരം ഇഷ്ടപെട്ടു...
ഒരു മാസത്തേ ലീവെ ഉള്ളു കാർത്തികിനു....
അച്ഛൻ ഒരു ചതി ചെയ്തിരുന്നു രേണുവിന്റെ കാര്യം മറച്ചു വെച്ചാണു കാർത്തികുമായുള്ള ബന്ധത്തിനു ഇറങ്ങിയത്‌ അമ്മാവനാണു പറഞ്ഞത്‌ രേണുവിന്റെ കാര്യം അറിഞ്ഞാൽ തെക്കേടുത്തുക്കാർ വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് അച്ഛനും ഒരുപാട്‌ സന്തോഷിച്ചതാണു ആഗ്രഹിച്ചതാണു ഈ ബന്ധം പലരോടും ഇതും പറഞ്ഞ്‌ അയാൾ ഗമ കാണിച്ചിരുന്നു ഇതെങ്ങാനും മുടങ്ങിയാൽ ഞാൻ എങ്ങനെയാണു എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളുടെയും മുഖത്ത്‌ നോക്കുക .......
എടീ ദേവി രേണുവിനെ കല്ല്യാണം കഴിയുന്നത്‌ വരെ നിന്റെ ചേച്ചിയുടെ വീട്ടിൽ നിർത്തണം ....
അതെന്തിനാ ...
ഞാൻ അവരോട്‌ അവളുടെ കാര്യം മറച്ചുവെച്ചിട്ടാണു ഇതിനു ഇറങ്ങിയത്‌...
അമ്മ പൊട്ടി കരഞ്ഞു കൊണ്ട്‌ പറയുന്നുണ്ട്‌ എന്തിനാ നിങ്ങളീ ചതി ചെയ്യുന്നേ ന്റെ കുട്ടി ഇത്‌ അറിഞ്ഞാൽ ചങ്ക്‌ പൊട്ടി ചത്തു പോകും .....
ഞാൻ എന്ത്‌ ചെയ്യണമെന്ന നീ പറയുന്നത്‌ ..രേണുവിന്റെ ജീവിതം പോലെ അവളെയും നശിപ്പിക്കണോ ഒരാളെങ്കിലും സുഖമായി ജീവിക്കട്ടെ....
ഞാനിതിനു കൂട്ട്‌ നിൽക്കില്ല എന്റെ മോളെ എനിക്ക്‌ ചതിക്കാൻ പറ്റില്ല...
എടീ ഇതെന്റെ ഒരു സ്വപ്നാ ഇത്‌ ഞാൻ നടത്തും അതിനു വിലങ്ങു തടിയായി നിന്നാൽ രണ്ടിനെയും ഞാൻ കൊല്ലും പറഞ്ഞേക്കാം...
അച്ഛൻ തീരുമാനിച്ചുറപ്പിച്ച മട്ടാണു ..
കല്ല്യാണത്തിനു ഒരാഴ്ച്ചയെ ബാക്കിയുള്ളു....
ഇതൊക്കയും പുറത്ത്‌ നിന്ന് കേട്ട്‌ കൈകൊണ്ട്‌ വാ പൊത്തി പിടിച്ചിരിക്കുകയാണു രേണു...
അവൾക്ക്‌ സഹിക്കാൻ പറ്റുന്നതിലും അതികമായിരുന്നു അത്‌ ആത്മഹത്യ എന്ന ഒറ്റ മാർഗ്ഗമേ അവൾക്കുണ്ടായിരുന്നുള്ളു.....
പക്ഷേ അത്‌ അനിതയുടെയും ജീവിതം തകർക്കുമെന്ന് അറിയാമായിരുന്നത്‌ കൊണ്ട്‌ അവളത്‌ ചെയ്തില്ല.....ഇപ്പോഴും അവളിറങ്ങി ചെന്നാൽ കൂടെ കൂട്ടാനായി തയ്യാറുള്ള ഒരാളുണ്ടായിരുന്നു ..കോളെജ്‌ കാലത്ത്‌ ഇഷ്ടത്തിലായിരുന്നു രണ്ടു പേരും "സണ്ണിച്ചായൻ" വീട്ടുക്കാരെയും കുടുംബവുമൊർത്ത്‌ അവൾ ഉള്ളിൽ കുഴിച്ചിട്ട സ്നേഹം പല തവണ സണ്ണി രേണുവിന്റെ അച്ഛനൊട്‌ വിവാഹഭ്യർത്തന നടത്തിയെങ്കിലും അന്യ ജാതിയിൽപെട്ട ഒരാളെ സ്വീകരിക്കാനോ അതിനെ പറ്റി ആലോചിക്കാനോ അച്ഛൻ തയ്യാറല്ലായിരുന്നു .....
ആട്ടിപുറത്താക്കിയതാണു സണ്ണിയെ വീട്ടിൽ നിന്ന് എന്റെ മോൾ കല്ല്യാണം കഴിക്കാതെ ഇവിടിരുന്നാലും നിനക്ക്‌ കെട്ടിച്ചു തരില്ല എന്നും പറഞ്ഞ്‌ ഇറക്കി വിട്ടതാണു... 
എന്റെയൊരു മൗന സമ്മതമുണ്ടെങ്കിൽ സണ്ണി വരും എന്നെ കൂട്ടികൊണ്ടു പോകാൻ അവൾക്ക്‌ മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നില്ല അത്രക്ക്‌ അവഗണനയായിരുന്നു അവളുടെ ജീവിതം..
സണ്ണിയെ വിളിച്ച്‌ കാര്യങ്ങൾ തുറന്ന് പറഞ്ഞ്‌ ആ രാത്രി തന്നെ അവൾ വീടുവിട്ടിറങ്ങി ചൊവ്വാ ദോഷത്തിനു തോൽപ്പിക്കാൻ കഴിയാത്ത ഒരു ലോകത്തേക്ക്‌ പുതിയൊരു ജീവിതത്തിലേക്ക്‌..
"അൻസാർ പെരിങ്ങത്തൂർ"

"കുറ്റബോധം"


ഇന്നും എന്നെ അലട്ടികൊണ്ടിരിക്കുന്നുണ്ടത്‌ എന്റെ മരണത്തോടു കൂടി മാത്രമെ എനിക്കത്‌ മറക്കാൻ കഴിയൂ .....
എന്തിനു വേണ്ടിയായിരുന്നു ഞാൻ അന്ന് മടിച്ചു നിന്നത്‌ ആരായിരുന്നു എന്നെ തടഞ്ഞത്‌ ഉള്ളിലെവിടെയൊ ഒളിപ്പിച്ചു വെച്ച കുറെ പൊട്ട ചിന്തകളായിരിക്കും ...
അന്ന് എനിക്ക്‌ ഒരു നിമിഷം ഒരു മനുഷ്യനായി മറാൻ കഴിഞ്ഞെങ്കിൽ അവനിന്നും എന്റെ നല്ലൊരു സുഹൃത്തായി കളിചിരിയുമായി ചുമലിൽ വള്ളിപോലെ കൈകൾ ചേർത്ത്‌ അവനും ഉണ്ടായിരുന്നേനെ എന്റെ കൂടെ....
അന്ന് തൊട്ടടുത്ത്‌ ഞാനും ഉണ്ടായിരുന്നില്ലെ എന്നിട്ടും അവൻ രക്തം വാർന്ന് ഭൂമിയിൽ ജീവിക്കുന്ന ഇരുകാലി മൃഗങ്ങളുടെ കാരുണ്യം കാത്ത്‌ നിന്ന് മരണത്തിനു കീഴടങ്ങിയതല്ലെ...
ഞാനും പോയിരുന്നു അന്നവന്റെ അടുത്തേക്ക്‌ ചോരയിൽ കുളിച്ച്‌ നിലത്ത്‌ കിടന്ന് പിടയുന്നവന്റെ നേരെ സെൽഫിയെടുക്കാൻ എനിക്കും കിട്ടി ഒരുപാട്‌ ലൈക്കും ഷയറും ....
പ്രാണ വേദനയാൽ പിടയുന്നവനെ കണ്ടവർ കണ്ടവർ മാറി നടന്നതല്ലെ .....
നിയമ്മത്തിന്റെ നൂലാമാലകളൊർത്ത്‌ സമയത്തെ ഭയന്ന് ജീവിതത്തിൽ നൊട്ടോട്ടമൊടുന്ന ഞാനടക്കമുള്ള മനുഷ്യർ കാണാതെ പോയില്ലെ നമ്മുടെ രാഹുലിനെ....
യാചിച്ചില്ലെ അവനന്ന് എനെയൊന്ന് രക്ഷിക്കെന്നും പറഞ്ഞ്‌ കേൾവി ശക്തിയില്ലാത്തവരെ പോലെ പരസ്പരം നോക്കിയില്ലെ ഇരുക്കാലി മൃഗങ്ങൾ...
കടന്നു പോകുന്ന വാഹനങ്ങളിലുള്ളവരും കാഴ്ച്ച കണ്ട്‌ സഹതപിച്ച്‌ നീങ്ങിയതല്ലെ അവരും കരുണ ചെയ്തില്ല...
എന്റെ ഉറക്കം നഷ്ടപെടുത്താൻ അവനെന്നും വരും നിനക്കും എന്നെ രക്ഷിക്കാൻ പറ്റിയില്ലല്ലോടാ...ആത്മ മിത്രത്തെ തിരിച്ചറിഞ്ഞില്ലല്ലോ നീയും ....
മരണത്തെ ഞാൻ മുന്നിൽ കണ്ട്‌ കിടന്നപ്പോൾ അപരിചിതർ മാറി നിന്ന് നടന്നപ്പോൾ കാഴ്ച്ച മങ്ങിയിട്ടും നിന്റെ രൂപം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു നീ ഓടിയടുത്ത്‌ വാരിപുണർന്ന് എന്നെ രാഹുലെ എന്ന് വിളിച്ച്‌ ജീവിതത്തിലേക്ക്‌ കൈപിടിച്ചു കയറ്റുമെന്ന് ഞാൻ ആശിച്ചു ...തെറ്റി പോയല്ലൊ സ്നേഹിത എനിക്ക്‌ നീ വന്നത്‌ എന്റെ രക്തം വിറ്റ്‌ ലൈക്ക്‌ വാങ്ങാൻ ആയിരുന്നു നിന്റെ വരവെന്നറിഞ്ഞപ്പോൾ മരണം എന്നെ ഒന്നുകൂടി പിടിമുറിക്കിയിരുന്നു സ്നേഹിതാ.....ഇനിയാരൊടും ചെയ്യല്ലെ ഈ ക്രൂരത ഞാൻ അവിടെ മരിച്ചതല്ല കൊന്നതാണു ഈ നാട്ടിലെ ഇരുകാലി മൃഗങ്ങൾ ...
"അൻസാർ പെരിങ്ങത്തൂർ"

"പുണ്യം ചെയ്ത അമ്മ" (ചെറുകഥ)




ഉമ്മാക്ക്‌ കാലു വേദന കാരണം ഒരാഴ്ച്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു അന്ന് ജനറൽ വാർഡിലായിരുന്നു ഞാനും ഉമ്മയും ....ചുറ്റിലും പല തരം രോഗങ്ങളുമായി ഒരുപാട്‌ പേർ .....
കഴിക്ക്‌ അമ്മേ ഇതു കൂടെ 
നല്ല അമ്മയല്ലെ നമ്മുക്ക്‌ പെട്ടെന്ന് അസുഖം മാറണ്ടെ ...
അമ്മയെ നിർബന്ധിച്ച്‌ ഭക്ഷണം കഴിപ്പിക്കുന്ന ശബ്ദം എപ്പോഴും കേൾക്കാമായിരുന്നു ആണുങ്ങളാരും കൂടെയില്ലെന്ന് മനസ്സിലായി എനോട്‌ ഒന്ന് രണ്ട്‌ വട്ടം ഒരോ ആവശ്യങ്ങൾ പറഞ്ഞ്‌ വന്നിരുന്നു ഞാനത്‌ ചെയ്തു കൊടുക്കുകയും ചെയ്തു....
ഒരു ദിവസം രാവിലെ അവരെന്നെ വിളിച്ച്‌ അമ്മയെ ഒന്ന് എഴുന്നേൽപ്പിക്കാൻ സഹായിക്കണമെന്ന് പറഞ്ഞു എനിക്ക്‌ ഒരു മടിയുണ്ടായിരുന്നു മനസ്സിൽ.. ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു ....
കർട്ടൺ മാറ്റി ഉള്ളിലേക്ക്‌ കടന്ന ഞാൻ ഒരു നിമിഷം ഞെട്ടി കാലുകൾ പുറകിലേക്ക്‌ വലിച്ചു പോയി ആ അമ്മയുടെ രൂപം അത്രമേൽ ദയനീയമായിരുന്നു ....
വല്ലാത്തൊരു തടിയും ശരീരം മുഴുവൻ നീരുവന്ന് വീർത്തിരിക്കുന്നു ഒറ്റ കിടത്തമ്മായത്‌ കൊണ്ട്‌ പുറo ഭാഗത്തൊക്കെ വൃണമാണു ഒരു ബെഡ്‌ നിറയെ അമ്മയുടെ ശരീരമാണു ...പത്ത്‌ വർഷമായി അമ്മ കിടപ്പിലാണു തലയിലൊന്നും ഒരു മുടി പോലും ബാക്കിയില്ല എനിക്ക്‌ അടുത്തേക്ക്‌ പോകാൻ തന്നെ ഭയമായിരുന്നു ...
അവരു പറഞ്ഞതനുസരിച്ച്‌ തലയൽപ്പം ഞാൻ മുകളിലേക്ക്‌ ഉയർത്തി കൊടുത്തു അവർ വളരെ പതുക്കെ തലയണയുറ മാറ്റുന്നുനടായിരുന്നു.. ഒരാണായ എനിക്ക്‌ തന്നെ കൈകൾ തളർന്നു പോയി അത്രക്ക്‌ ഭാരമായിരുന്നു അമ്മയുടെ ശരീരത്തിനു.....
ഇളയ മകളാണു അവിടുണ്ടായിരുന്നത്‌ മൂന്നു ആണും ഒരു പെണ്ണും..നാലു മക്കളിൽ മൂന്നു പേരും വിദേശത്താണു മുടങ്ങാതെ ചികിത്സക്ക്‌ പണമെത്തിക്കും.. അവളുടെ ജീവിതം അമ്മയ്ക്കു വേണ്ടി ത്യജിച്ചതാണു നീണ്ട പത്ത്‌ വർഷമായി ഒരു കുറവും വരാതെ അമ്മയെ ഒരു കുട്ടിയുടെ സംരക്ഷണം കൊടുത്ത്‌ കൂടെയുണ്ട്‌ ആ മകൾ... ജീവിക്കാൻ അവൾ മറന്നിരുന്നു ഇത്‌ വരെ കല്ല്യാണം കഴിച്ചിട്ടില്ല പല ആലോചനകൾ വന്നെങ്കിലും അമ്മയെ തനിച്ചാക്കി പോകാൻ അവൾക്ക്‌ പറ്റില്ലായിരുന്നു....
ചേട്ടന്മാർ ഒരുപാട്‌ നിർബന്ധിച്ചതാണു നിനക്കും ഒരു ജീവിതം വേണ്ടെ നമ്മുക്ക്‌ അമ്മയെ ഒരു വൃദ്ധ സദനത്തിലേക്ക്‌ മാറ്റാം എന്നൊക്കെ പറഞ്ഞ്‌ അവളു കൊടുത്ത മറുപടി ഞാൻ നോക്കുന്നത്‌ പോലെയാകുമോ ...എന്നാണു എന്റെ കണ്ണുകൾ നിറഞ്ഞിരുന്നത്‌ പല തവണ അവരുടെ സ്നേഹത്തിനു മുന്നിൽ ....
അവൾ പറഞ്ഞു കുഞ്ഞു നാളിൽ എനിക്കൊരു പനി വന്നാൽ ഉറക്കം കളഞ്ഞ്‌ നേരം പുലരുവോളം എനിക്ക്‌ കൂട്ടിരിക്കും എന്റെ അമ്മ.. ഇന്ന് ഞാൻ അമ്മയ്ക്ക്‌ വേണ്ടി ഉറക്കൊഴിഞ്ഞ്‌ കൂട്ടിരിക്കുന്നു .. അന്ന് എനെ കുളിപ്പിച്ചതും വസ്ത്രങ്ങൾ മാറ്റിയതും അമ്മയാണു ഇന്ന് ഞാനത്‌ സന്തോഷത്തോടെ ചെയ്യുന്നു ...ഭക്ഷണം കഴിക്കാതിരുക്കുംബോൾ ലാളിച്ചും കൊഞ്ചിച്ചും എന്റെ വയറു നിറച്ചിരുന്ന അമ്മയ്ക്ക്‌ ഇന്ന് ഞാനത്‌ തിരിച്ചു നൽകുന്നു.. മക്കൾക്ക്‌ അസുഖം വന്നാൽ എതെങ്കിലും അമ്മ അവരെ വലിച്ചെറിയുമോ.... തന്ന സ്നേഹത്തിനൊന്നും പകരമാവില്ലെങ്കിലും എനിക്കും ഒരു നല്ല മകളായി ജീവിക്കണം അമ്മയുള്ള കാലം വരെ എന്റെ കൈകൊണ്ട്‌ ഒരു തുള്ളി വെള്ളം കൊടുത്ത്‌ അമ്മയെ യാത്ര അയക്കണം....അത്‌ കഴിഞ്ഞിട്ടു മതി എനിക്കൊരു ജീവിതം ..
"അമ്മേ ഡോക്റ്റർ വരുന്നതിനു മുന്നേ ഇതും കൂടെ അവസാനത്തെ തല മാറ്റിയ അമ്മയുടെ വായിലേക്ക്‌ അവൾ നിർബന്ധിച്ച്‌ ഭക്ഷണം വെച്ചു കൊടുക്കുന്നുണ്ടായിരുന്നു..
"അൻസാർ പെരിങ്ങത്തൂർ"

പാവപ്പെട്ട വീട്ടിലെ കുട്ടി


കെട്ടുന്നെങ്കിൽ ഒരു നാട്ടുമ്പുറത്തുള്ള പാവപ്പെട്ട വീട്ടിലെ കുട്ടിയെ തന്നെ കെട്ടണം"
ഇക്കാ ..ഞാനൊരാഗ്രഹം പറയട്ടെ നടത്തി തരുമോ..
എന്താ ഫാത്തി പറ കേൾക്കട്ടെ ..
നടത്തി തരൂന്ന് വാക്ക്‌ തന്നാൽ പറയാം...
ആ ശ്രമിക്കാം നീ പറ..
എനിക്ക്‌ ട്രയിനിൽ കയറണം...
ഹ ഹ ഇതാണൊ നിന്റെ വല്ല്യ ആഗ്രഹം ...
ഇക്കാക്ക്‌ ഇത്‌ ചെറുതായിരിക്കും എന്റെ ചെറുപ്പം മുതലുള്ള ആഗ്രമാണത്‌..
ഞാൻ ലെവർ ക്രോസ്‌ എത്തുമ്പോൾ ഇപ്പോഴും കൊച്ചു കുട്ടിയെ പോലെ ട്രയിൻ കടന്ന് പോകുന്നത്‌ ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട്‌...
കല്ല്യാണത്തിനു മുമ്പ്‌ വരെ വീടും പഠിത്തവുമായിരുന്നു എന്റെ ലോകം എന്നും സ്വപ്നമായി നില നിന്നിരുന്ന പലതുo ഇക്ക എനിക്ക്‌ സാദിച്ചു തന്നില്ലെ ഇതും കൂടെ നടത്തി തരണം...
അതിനെന്താ ഫാത്തി നമ്മുക്ക്‌ പോവാല്ലോ ..
നിങ്ങൾക്കൊരു കാര്യം അറിയാമോ ഞാൻ ആദ്യായിട്ട്‌ കാറിന്റെ ഫ്രണ്ട്‌ സീറ്റിലിരുന്നു യാത്ര ചെയ്തത്‌ നിങ്ങളെ കിട്ടിയതിനു ശേഷാ നല്ല വസ്ത്രങ്ങൾ പുറത്തീന്നുള്ള ഭക്ഷണം.. കെ എഫ്‌ സി വാങ്ങി തന്നത്‌ ഓർക്കുന്നുണ്ടോ... വണ്ടർ ല ടൂറിൽ ക്ലാസ്സീന്ന് കുറെ കുട്ടികൾ പോയി പൈസ ഇല്ലാത്തത്‌ കാരണം പോകാൻ പറ്റിയില്ലായിരുന്നു അതു സാദിച്ചു അവർക്ക്‌ ഞാൻ ഫോട്ടോസ്‌ അയച്ചു കൊടുത്തു അവരും അറിയട്ടെ ഞാനും പോയെന്നുള്ള കാര്യം..
ലുലുമാളിൽ പോയ കാര്യം ഞാൻ പറയാൻ ബാക്കി ഇവിടുത്തെ കിങ്ങിണി പൂച്ചയൊട്‌ മാത്ര.. അന്ന് എക്സലേറ്ററിൽ കയറിയ അനുഭവം ഓർമ്മയുണ്ടൊ ഇക്കാക്ക്‌ പേടിച്ച്‌ പേടിച്ച്‌ നിങ്ങളെ കൈയ്യ്‌ മുറകെ പിടിച്ച്‌ കണ്ണുമടച്ച്‌ അതിൽ കയറി നിന്നത്‌ അലോചിക്കാൻ വയ്യ ...
ഫാത്തി ഇതൊക്കെ നിനക്ക്‌ ഇത്ര വലിയ കാര്യാണൊ ..
അല്ലാണ്ട്‌ പിന്നെ എന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളാ അതൊക്കെ ഒരിക്കലും നടക്കില്ലെന്ന് കരുതി കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ..
ന്നാ പിന്നെ ട്രയിൻ യാത്ര നമ്മൾ നാളെ തന്നെ പോകുന്നു ഓക്കെ...
ഇക്കാന്നും വിളിച്ച്‌ കെട്ടിപിടിച്ചൊരു ഉമ്മയായിരുന്നു അവളെ സന്തോഷം കാണേണ്ടതായിരുന്നു അതവൾ ആ ചുമ്പനത്തിലൂടെ എന്നെ അറിയിച്ചു..
പിറ്റേന്ന് ഞാനും ഫാത്തിയും ട്രയിൽ യാത്ര നടത്തി അവൾ ജീവിതത്തിലെ വലിയൊരാഗ്രഹം നടക്കുന്ന സന്തോഷത്തിൽ മതി മറന്നു എനിക്കിത്‌ പുതുമയില്ലല്ലോ അവൾ കുട്ടികളെ പോലെ പുറം കാഴ്ച്ച കണ്ട്‌ കൗതുകം കൊള്ളുന്നത്‌ ഞാൻ നോക്കിയിരുന്നു....
നമ്മളിലൂടെ അവർ എല്ലാ ആഗ്രഹങ്ങളും നടത്തുംബോയുള്ള ഒരു സ്നേഹമുണ്ടല്ലോ അത്‌ ലോകത്ത്‌ ഒരു വലിയ വീട്ടിലെ പെണ്ണിനെ കെട്ടിയാലും കിട്ടില്ല ...
ഞാൻ നടത്തി കൊടുക്കുന്നത്‌ ഫാത്തീന്റെ ജീവിതത്തിലെ സ്വപ്നങ്ങളാണു അവളുടെ കൺകണ്ട ദൈവമായി ഞാനുണ്ടാകും മനസ്സിൽ..
സ്വത്തും പണവും മോഹിച്ച്‌ പോയാൽ നിങ്ങൾക്ക്‌ അവർക്ക്‌ പുതുമ നൽകാൻ കഴിയില്ല നിങ്ങൾ കൊടുക്കുന്നതിനൊട്‌ ചില്ലപ്പോൾ പുച്ഛവും തോന്നിയെക്കാം ....
"അൻസാർ പെരിങ്ങത്തൂർ"

നീതുവിനെ പോലെ ആയിരങ്ങൾ


നീതുവിന്റെ അമ്മയല്ലെ ...
അതെ ..
ഞാൻ നീതുവിന്റെ മിസ്സാണു റോസ്‌...നിങ്ങളൊന്ന് പെട്ടന്ന് സ്കൂൾ വരെ വരണം നിങ്ങളുടെ മകളുടെ പ്രധാനപെട്ടൊരു കാര്യം പറയാനുണ്ട്‌ ഹസ്ബന്റിനെ കൂടെ കൂട്ടി വരണം...
അയ്യോ ഞാനിന്ന് തിരക്കിലാണല്ലോ..നിങ്ങൾ അജിത്തിനെ വിളിക്കുമോ..
നിങ്ങളൊട്‌ ഞാൻ പറഞ്ഞല്ലോ നീതുവിനു ചെറിയൊരു അപകടം പറ്റിയിട്ടുണ്ട്‌ എത്രയും പെട്ടന്ന് എത്തണം...
ശെരി മിസ്സ്‌ ഞാൻ എത്താം എനിക്ക്‌ അയാളെ വിളിക്കാനൊന്നും പറ്റില്ല മിസ്സ്‌ തന്നെ വിളിച്ചാൽ മതി ...
റോസ്‌ ടീച്ചർ അയാളെയും വിളിച്ച്‌ കാര്യം പറഞ്ഞു..
അര മണിക്കൂറിനുള്ളിൽ രണ്ട്‌ പേരും സ്കൂളിലെത്തി കോബൗണ്ടിനുള്ളിൽ നിറയെ പോലിസുക്കാരാണു.. മറ്റ്‌ ചില വാഹനങ്ങളുമുണ്ട്‌ അജിത്തും രാധയും രണ്ട്‌ വാഹനങ്ങളിലായി സ്കൂളിലെത്തി പരസ്പരം ഒന്ന് നോക്കുക പോലും ചെയ്യാതെ രണ്ട്‌ പേരും ഓഫീസിലേക്ക്‌ നടന്ന് നീങ്ങി....
ഓഫിസിൽ സി ഐ യും മിസ്സും കുറച്ചു പോലിസുക്കാരും നീതുവിനൊട്‌ എന്തൊക്കയോ ചോദിക്കുന്നുണ്ട്‌ ....
നീതു അതിനൊക്കെ നിർവ്വികാരമായി മറുപടി പറയുകയാണു..
കരഞ്ഞു ഭയന്ന് അവൾ മേശയ്ക്കു മുകളിൽ തലകുനിച്ചിരിക്കുകയാണു...
എന്റെ മോൾക്ക്‌ എന്താ പറ്റിയതെന്നും പറഞ്ഞ്‌ അവർ നീതുവിന്റെ തല തടവികൊണ്ട്‌ ചോദിച്ചു ...അവൾ അച്ഛനും അമ്മയും വന്നതിന്റെ യാതൊരു മാറ്റവും പ്രകടിപ്പിച്ചില്ല ഒന്ന് മുഖ മുയർത്തി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രണ്ട്‌ പേരെയും മാറി മാറി നോക്കി വീണ്ടും പഴയ അവസ്ഥയിലേക്ക്‌ പോയി..
സാർ ഞങ്ങളുടെ മോൾക്ക്‌ എന്താ പറ്റിയെ...
രണ്ട്‌ ആഴ്ച്ചയായി അവളൊരു പീഡനത്തിനു ഇരയായികൊണ്ടിരിക്കുകയാണു ...ഇത്രയും ദിവസമായിട്ടും നിങ്ങൾക്കത്‌ മനസിലക്കാൻ പറ്റിയില്ലല്ലോ ...
റോസ്‌ മിസാണു സ്റ്റേഷനിൽ വിളിച്ച്‌ കാര്യം പറഞ്ഞത്‌ ....
മോളെയെന്നും വിളിച്ച്‌ അലറി രാധിക നീതുവിനെ കെട്ടിപിടിച്ച്‌ കരയുന്നുണ്ട്‌ ..
എന്താ നീ ഞങ്ങളൊടിത്‌ പറയാതിരുന്നത്‌....
അച്ഛനും അമ്മയും ഇതു വരെ എന്റെ എന്തെങ്കിലും കാര്യം അന്വേഷിച്ചിരുന്നൊ.. നിങ്ങൾക്ക്‌ ബിസിനസ്സും പണവുമല്ലെ വലുത്‌ ഒരു ദിവസമെങ്കിലും എന്റെ കൂടെയിരുന്നു എന്റെ ക്ലാസ്സിലെ വിശേഷങ്ങൾ ചോദിച്ചിരുന്നോ...
അന്ന് നിങ്ങൾ സ്കൂളിൽ വന്ന് കൂട്ടി കൊണ്ട്‌ പോകാൻ തർക്കിച്ചപ്പോൾ ഒരു ദിവസം അമ്മയും ഒരു ദിവസം അച്ചനും വരും ഒരു ബാധ്യതയായി.. ഇവിടുണ്ടായിരുന്ന പ്യൂൺ എനെ കൊണ്ടുവിടാന്നും പറഞ്ഞ്‌ ആളില്ലാത്ത ക്ലാസ്സ്‌ മുറിയിൽ വെച്ച്‌ എനെ ശരിക്കും വേദനിപ്പിച്ചു...
അന്ന് രാത്രി നിങ്ങൾ അടിപിടിയായിരുന്നു പരസ്പരം കുറ്റപെടുത്തലായിരുന്നു ഞാൻ ഒരുപാട്‌ വേദന സഹിച്ചു.. നിങ്ങളൊട്‌ പറയനാവാതെ കടിച്ചമർത്തി കരഞ്ഞു നേരം വെളുപ്പിച്ചതാണു....
എനിലെ ഒരു മാറ്റവും നിങ്ങൾക്ക്‌ തിരിച്ചറിയാൻ പറ്റാതായി പോയല്ലോ ..
എന്റെ ചെറുപ്പം മുതൽ നിങ്ങളുടെ സന്തോഷം ഞാൻ കണ്ടിട്ടില്ല ഒരൊന്ന് പറഞ്ഞ്‌ വഴക്ക്‌ കൂടും പല തവണ ഞാൻ എങ്ങോട്ടെങ്കിലും പോകണമെന്ന് ചിന്തിച്ചതാണു പക്ഷെ ധൈര്യമില്ലായിരുന്നു എനിക്ക്‌...
നീതു പൊട്ടി കരയുന്നുണ്ട്‌ എനെ എന്റെ റോസ്‌ മിസ്സിനു മനസിലായി എന്റെ മാറ്റം എന്റെ സങ്കടം എന്റെ ദുഖം ഇത്‌ ടീച്ചറാണു തിരിച്ചറിഞ്ഞത്‌ ...
നീതു ടീച്ചറെ കെട്ടിപിടിച്ച്‌ കരയുന്നുണ്ട്‌...
രാധയും അജിത്തും ഇതൊക്കെ കണ്ട്‌ നിന്ന് കുറ്റ ബോധത്താൽ തല കുനിച്ച്‌ നിൽക്കുകയാണു സ്വന്തം മകൾക്ക്‌ ഇത്രയും വലിയൊരു അപകടം പറ്റിയിട്ട്‌ തിരിച്ചറിയാൻ പറ്റാത്ത മാതാപിതക്കളാണു അവരെന്ന തിരിച്ചറിവ്‌ .....മക്കളുടെ കൂടെയിരുന്നു അവരെ കേൾക്കാനും അവർക്ക്‌ മനസ്‌ തുറന്ന് ഒരു സങ്കടം പങ്ക്‌ വെക്കാനും പറ്റിയില്ലെങ്കിൽ പിന്നെന്തിനു ജനിപ്പിച്ചു അവരെ... ഇത്‌ ഒരു നീതുവിന്റെ കഥയല്ല ഒരായിരം നീതുമാരുണ്ട്‌ നമ്മുക്ക്‌ ചുറ്റും ഒന്നും പറയാതെ എല്ലാം സഹിച്ച്‌ ജീവിക്കുന്നവർ..
"അൻസാർ പെരിങ്ങത്തൂർ"

ഈ ആണുങ്ങളൊക്കെ ഇങ്ങനെയാ


ഈ ആണുങ്ങളൊക്കെ ഇങ്ങനെയാ...
എന്താടി കാര്യം നീയൊന്ന് തെളിച്ചു പറ..
ഒന്നുല്ല്യ ഞാനൊന്നും പറയണില്ലേ...
എന്ന പറയണ്ട...
അതല്ല ചേട്ടാ....
കല്ല്യാണം കഴിഞ്ഞാൽ നിങ്ങൾക്ക്‌ സ്നേഹം കുറയൂന്ന് പെണ്ണുങ്ങൾ പറയുന്നത്‌ സത്യാന്ന് ഇപ്പോൾ മനസ്സിലായി...
എന്റെ സ്നേഹം കുറഞ്ഞെന്ന് നിനക്കെങ്ങനെ മനസ്സിലായി...
പെണ്ണു കണ്ട്‌ കല്ല്യാണം ഉറപ്പിച്ച സമയത്തൊക്കെ നിങ്ങൾ വിളിച്ചാൽ മണിക്കൂറുകൾ സംസാരിക്കും എന്റെ കുട്ടികാലവും കോളേജ്‌ വിശേഷങ്ങക്കും എന്റെ സൗഹൃദങ്ങളും... ചിരിയും കളിയും തമാശകളും പറയാനും നിങ്ങൾക്ക്‌ എന്തൊരു ഉത്സാഹായിരുന്നു...
നീയിതൊക്കെ ആലോചിച്ചു നിക്കുവാണോ ...
എനിക്ക്‌ വെറെന്ത്‌ ആലോചിക്കാന ഉള്ളത്‌ നിങ്ങളല്ലാതെ...
ഇപ്പോൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ പഴയ തമാശകളില്ല സംസാരമില്ല എന്നെ സ്നേഹത്തോടെയുള്ള വിളിയില്ല എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നില്ല...
മോളെ...എന്ന് നിങ്ങൾ കല്ല്യാണം കഴിഞ്ഞതിനു ശേഷം ഇത്‌ വരെ വിളിച്ചിട്ടില്ല...
മോളേ മതിയൊ..
കളിയാക്കിക്കോ .....എത്ര വേണെലും കളിയാക്കിക്കൊ നിങ്ങളുടെ ഒരു നല്ല വിളിമതി എനിക്ക്‌ ഒരു ദിവസം മനസ്സറിഞ്ഞൊന്ന് ചിരിക്കാൻ ഒരുപാട്‌ സന്തോഷത്താൽ എന്റെ ഹൃദയമിടിപ്പൊന്ന് കൂടും ആ വിളി കേൾക്കുംബോൽ ...
നിങ്ങൾക്കൊർമ്മയുണ്ടോ പണ്ട്‌ നിങ്ങൾ കഴിക്കാതെ തന്നെ എന്റെ പാചകത്തെ വാനോളം പുകയ്ത്തും ഇന്ന് ഞാൻ വെച്ചുണ്ടാക്കി തന്നിട്ടും ഒരു നല്ല വാക്ക്‌ നിങ്ങൾ പറയാറുണ്ടോ...ഒരുപാട്‌ തവണ കൊതിച്ചിട്ടുണ്ട്‌ എന്റെ ഭക്ഷണത്തെ പറ്റി നിങ്ങൾ ഒരു നന്മ പറയുമെന്ന്...ഇത്‌ വരെ ഉണ്ടായിട്ടില്ല..
അന്നൊക്കെ നമ്മൾ പോകാത്ത ബീച്ചും പാർക്കും ഇല്ലായിരുന്നു ഇന്ന് ഒരു ഞാറാഴ്ച്ച പോലും പുറത്തേക്ക്‌ കൊണ്ടു പോകുന്നില്ല....പണ്ട്‌ ഞാനൊരു സെറ്റ്‌ സാരിയുടുത്തുള്ള ഫോട്ടോ അയച്ചത്‌ ഓർക്കുന്നുണ്ടോ അന്ന് നിങ്ങൾ പറഞ്ഞത്‌ ഇപ്പോഴും മനസ്സിലുണ്ട്‌ അത്‌ വീണ്ടും കേൾക്കാൻ ഞാൻ കൊതിച്ച്‌ ഇന്നല്ലെ അതു ഇട്ടോണ്ട്‌ നിങ്ങളെ മുന്നിലൂടെ പല തവണ നടന്നു ഒന്ന് നോക്കി പോലുമില്ല ....
അയ്യോ ഇവളെ കൊണ്ട്‌ തോറ്റല്ലോ ദൈവമേ.. നീയിത്‌ എന്തൊക്കയാ വിളിച്ചു പറയുന്നത്‌ ....
എന്താ ചേട്ടാ ഞാൻ പറഞ്ഞതിൽ സത്യമില്ലെ ഒന്ന് മനസ്സിനൊട്‌ ചോദിച്ചു നോക്ക്‌ എനിക്ക്‌ വേണ്ടത്‌ ആ പഴയ നിങ്ങളെയാണു എന്റെ കല്ല്യാണം ഉറപ്പിച്ച സമയത്തുള്ള സുനിലേട്ടനെ...
അന്ന് നിങ്ങളുടെ അടുത്ത്‌ എന്റെ ശരീരം ഇല്ലായിരുന്നു സ്നേഹം അന്ന് ഞാറിഞ്ഞു. ഇന്ന് ശരീരം നിങ്ങളുടെ അടുത്തുണ്ട്‌ സ്നേഹം എനിക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു......
കല്ല്യാണം രണ്ട്‌ ശരീരങ്ങൾ ചേർന്നാൽ പൂർണ്ണമാവില്ല രണ്ട്‌ മനസുകളും ചേരണം..
"അൻസാർ പെരിങ്ങത്തൂർ"

സഹപാഠി


കോഴിക്കോടായിരുന്നു എന്റെ ഹെഡോഫീസ്‌ കുറച്ച്‌ ജോലിയുണ്ടായിരുന്നു അതൊക്കെ തീർത്ത്‌ നാട്ടിലേക്ക്‌ തിരിക്കാൻ ബസ്സ്‌ സ്റ്റാന്റിലെത്തി..എനിക്ക്‌ ത്രൂ ബസ്സ്‌ വരാൻ ഇനിയും അരമണിക്കൂറെങ്കിലും വേണം ഫോണെടുത്ത്‌ ഫേസ്ബുക്കിലൂടെ നാറണത്ത്‌ ഭ്രാന്തനെ പോലെ താഴെക്കും മുകളിലൊട്ടും ഉരുട്ടി കളിച്ചിരിക്കുംബോയാണു കുറച്ച്‌ അപ്പുറത്തായി ഒരാൾക്കൂട്ടം ശ്രദ്ധയിൽ പെട്ടത്‌...ഞാനും പോയി നോക്കി ജനങ്ങൾ ചുറ്റിലും തടിച്ച്‌ കൂടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ഞാനൊന്ന് ആഞ്ഞ്‌ തള്ളി ഒരു വിധം ആ കാഴ്ച്ച കാണാൻ അതിലേക്ക്‌ നുഴഞ്ഞു കയറി..മീൻ പച്ചക്ക്‌ വിഴുങ്ങുകയാണു ചില മീനുകളെ അയാൾ തല ഭാഗം കടിച്ചു തിന്നാനും തുടങ്ങി എനിക്ക്‌ മുഖം വ്യക്തമായി കാണാൻ പറ്റുന്നില്ലായിരുന്നു..
മുഖത്ത്‌ നിറയെ മീനിന്റെ രക്തവും ചെകിളയുമുണ്ട്‌ വല്ലാത്തൊരു നാറ്റവും ചീഞ്ഞളിഞ്ഞ മാർക്കറ്റിൽ നിന്നും ഒഴിവാക്കിയ മീനുകളുമായാണു അയാളുടെ അഭ്യാസങ്ങൾ .. ആളുകളൊക്കെ കുറച്ച്‌ അകന്ന് നിന്നാണു കാഴ്ച്ച കാണുന്നത്‌ ഭ്രാന്തന്റെ പ്രകടനം കണ്ട്‌ എല്ലാവരും നന്നായിട്ട്‌ ആസ്വദിക്കുന്നുണ്ട്‌ ..ഒന്നു രണ്ട്‌ പേർ നാണയങ്ങൾ ദൂരെ നിന്ന് എറിഞ്ഞു കൊടുക്കുന്നുണ്ട്‌..
പെട്ടന്നാണു കാർമ്മേഘം ഇരുണ്ടത്‌ ഒരു ചാറ്റൽ മഴക്കുള്ള കൊള്ളുണ്ട്‌ എല്ലാവരും ചിതറിയൊടി സുരക്ഷിതമായി ബസ്സ്സ്റ്റാന്റിനകത്ത്‌ കയറി നിന്നിരുന്നു...ഭ്രാന്തൻ എന്റെ മനസ്സിലുടക്കി നിന്നു എനിക്ക്‌ എന്തൊ ഒരു പരിചയം ആയാളുടെ മുഖത്ത്‌ തോന്നിയിരുന്നു ആളൊഴിഞ്ഞിട്ടും മഴ തുടങ്ങിയിട്ടും ഭ്രാന്തൻ നിർത്തുന്ന ലക്ഷണമില്ല ....
ആ മുഖം ഇപ്പോൾ എനിക്ക്‌ കുറച്ചു കൂടെ വ്യക്തമായി കാണാം ...
അത്‌ നമ്മുടെ ശ്യാമല്ലെ ഞാൻ എന്നൊടു തന്നെ പറഞ്ഞു ....
കുറച്ച്‌ മാറി നിന്ന് ആരോ സംസാരിക്കുന്നത്‌ ഞാൻ കേട്ടിരുന്നു നന്നായി പഠിച്ച്‌ നല്ലൊരു ജോലിയൊക്കെയുള്ള നല്ലൊരു കുടുംബത്തിലെ ചെറുപ്പക്കാരന ഇപ്പോൾ കണ്ടില്ലെ അവസ്ഥ...
ചേട്ടനു അയാളെ അറിയാമോ...
ഇവൻ കുറച്ചപ്പുറത്തുള്ളതാ അച്ഛനും അമ്മയും കടം കേറി ആത്മഹത്ത്യ ചെയ്തതാ. അതിനു ശേഷം ഇവനിങ്ങനെയാ...
എന്റെ സംശയം ഒന്നുകൂടെ ഉറപ്പിച്ചു...
ഇത്‌ നമ്മുടെ ശ്യാം തന്നെ ഞാൻ മഴ വകവെക്കാതെ അവന്റടുത്തേക്ക്‌ ഓടി ...
പണം തരാൻ ആരെങ്കിലും വരുന്നതാണെന്ന് കരുതി അവനൊരു മീൻ വിഴുങ്ങി വാലു പിടിച്ച്‌ തല മുകളിലേക്ക്‌ ഉയർത്തി പതിയെ പതിയെ അവൻ മീനിനെ തൊണ്ടയിലേക്കിറക്കുകയാണു...
കണ്ണു വലുതായി വരുന്നുണ്ട്‌ പാവത്തിനു ശ്വാസം മുട്ടുന്നുണ്ട്‌ ശെരിക്കും ....
ടാ ശ്യാമേ..
അവനു യാതൊരു കൂസലുമില്ല 
ഇത്‌ ഞാനട നിന്റെ കൂടെ പഠിച്ച ജോർജ്ജ്‌ ...
എനിക്ക്‌ കരച്ചിലു വന്നു അവന്റെ അവസ്ഥയൊർത്ത്‌ ക്ലാസിലെ ബെസ്റ്റ്‌ സ്റ്റുഡന്റ്‌ ടീച്ചേർസ്സിന്റെ കണ്ണിലുണ്ണി എനിക്ക്‌ ഒട്ടുമിക്ക എല്ലാവർക്കും അസൂയയായിരുന്നു അവനൊട്‌..
അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ കയ്യിൽ നിറയെ പണം അ കാലത്ത്‌ കാറിൽ കോളേജിൽ വന്നവരിൽ ഒരാളായിരുന്നു ശ്യാം ഞാനൊക്കെ അവന്റെ പുറകെ വാലായി നടന്ന് കാന്റിനിൽ നിന്ന് ഓസിനു ഒരുപാട്‌ തിനിട്ടുണ്ട്‌ ...
വീണ്ടും അടുത്ത മീനിനെ എടുത്ത്‌ വിഴുങ്ങാനുള്ള പുറപാടില്ലായിരുന്നു അവൻ അതിനു മുമ്പ്‌ ഒരു പത്തു രൂപ അവനെതിരെ നീട്ടി ..
ശ്യാമിന്റെ മുഖത്ത്‌ ഒരു നിഷ്കളങ്ക ചിരി അത്‌ ആർത്തിയൊടെ വാങ്ങി പോകറ്റിലേക്കിട്ട്‌ എന്നെ തന്നെ നോക്കി..
ഇനിയും കാണിക്കട്ടെ...
ഒരു നിമിഷം കണ്ണീരും മഴ തുള്ളിയും തിരിച്ചറിയാൻ പറ്റാണ്ടായി എനിക്ക്‌ വായിലേക്ക്‌ ഇറ്റി വീഴുന്ന മഴ തുള്ളികൾക്ക്‌ ഒരു ഉപ്പ്‌ രസം അനുഭവപ്പെട്ടു..ഞാൻ ഫീസടക്കാനില്ലാതെ നട്ടൊട്ടമൊടിയിരുന്ന കാലം കയ്യിൽ പണം വെച്ച്‌ തന്ന് സഹായിച്ചവൻ വിശക്കുംബോൾ വയർ നിറച്ച്‌ ആഹാരം വാങ്ങി തന്നവൻ ഇന്ന് ഞാൻ പകരം കൊടുത്തത്‌ പത്ത്‌ രൂപ ..
ഞാനൊന്ന് സ്വയം മറന്ന് ശ്യാം എന്നു വിളിച്ച്‌ കെട്ടിപിടിച്ച്‌ കരഞ്ഞു പോയി....
അവനെയും കൂട്ടി അടുത്തുള്ള ഹോട്ടലിൽ കയറി വയർ നിറച്ച്‌ ആഹാരവും വാങ്ങി കൊടുത്ത്‌ ലോഡ്ജിൽ മുറിയെടുത്ത്‌ അവനെ ഞാനൊന്ന് ശെരിക്ക്‌ കുളിപ്പിച്ചു.. ഒരു ബാർബറെ കൂട്ടികൊണ്ട്‌ വന്ന് നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെ വൃത്തിയാക്കി.. പിറ്റേ ദിവസം ഓഫീസിൽ വിളിച്ച്‌ മാനേജറൊട്‌ കാര്യം പറഞ്ഞു കാരുണ്യ എന്ന സംഘടനയുടെ സഹായത്താൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി....
ഇടക്ക്‌ ഞാൻ പോയി കാണാറുണ്ട്‌ ഇപ്പോൾ അവൻ പഴയ ശ്യാമായി വരുന്നുണ്ട്‌ എത്രയും പെട്ടന്ന് രോഗം മാറി പുറത്തിറങ്ങാൻ പറ്റുമെന്ന് ഡൊക്റ്ററും ഉറപ്പ്‌ തന്നിട്ടുണ്ട്‌..അങ്ങനെ അവനെ തെരുവിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പോകാൻ എനിക്ക്‌ മനസ്സില്ലായിരുന്നു ...
"അൻസാർ പെരിങ്ങത്തൂർ"

മാപ്പ്‌ ഉമ്മ മാപ്പ്‌


മോനെ എന്നെയൊന്ന് ആശുപത്രീലാക്കി തരുമൊടാ....
ഉമ്മാക്ക്‌ വല്ല ഓട്ടോയും കൂട്ടി പോയ്ക്കൂടെ എനിക്കിന്ന് കൂട്ടുക്കാരെ കൂടെ പോകാനുണ്ട്‌
നീ എപ്പം ചോദിച്ചാലും ഒരൊന്ന് പറഞ്ഞ്‌ ഒഴിവാകും എനിക്ക്‌ വെറെ ആരോടാ പറയാനുള്ളത്‌ ....
യൗവനത്തിന്റെ ജീവിത ലഹരിയിൽ അവൻ ഉമ്മയെയും ബാപ്പയെയും മറന്നിരുന്നു പ്രായമായ ഉമ്മയെ ബൈക്കിനു പുറകിലിരുത്തി പോകുന്നത്‌ അവനൊരു കുറച്ചിലായിരുന്നു ചീറി പാഞ്ഞ്‌ വീട്ടിലേക്കുള്ള ചെമ്മൺ പാതയിലൂടെയുള്ള അവന്റെ വരവ്‌ കണ്ട്‌ പല തവണ ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്‌ ബാപ്പയൊട്‌ പറയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യും... അവനൊരു ഹരമാണു ബൈക്ക്‌ റൈസ്‌ എന്റെയുള്ളിൽ അതിന്റെ കാതടപ്പിക്കുന്ന ഒച്ച കേട്ടാൽ നെഞ്ച്‌ പിടക്കും ..
ചുറ്റിലും കൂട്ടുക്കാർ സിനിമ , കറക്കം കോളേജിൽ സ്ഥിരമായി എത്താറില്ലെന്ന് അവന്റെ കൂടെ പഠിക്കുന്ന സുമയ്യ പറഞ്ഞിട്ടുണ്ട്‌ എന്ത്‌ ചെയ്യാനാണു ഈ പ്രായത്തിലുള്ള കുട്ടികളെ ഒരു വാശിയും ദേഷ്യവും ..ഇന്നാൾ അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ്‌ കിട്ടി കാര്യം ഞാൻ അവന്റെ ബാപ്പയൊട്‌ പറഞ്ഞു..
ടാ നീ സിഗരറ്റ്‌ വലിയും തുടങ്ങിയൊ ..
ആ തുടങ്ങി...
തർക്കുത്തരം പറയുന്നൊടാ എന്നും ചോദിച്ച്‌ കൈയ്യൊങ്ങിയ ബാപ്പന്റെ കൈക്ക്‌ അവൻ കേറി പിടിച്ചു ഞാൻ എനിക്ക്‌ തോന്നിയ പോലെ ജീവിക്കും എന്നെയാരും ഭരിക്കാൻ വരണ്ട എന്നും പറഞ്ഞ്‌ ഇറങ്ങി പോയി ..പിന്നെ ഒരാഴ്ച്ചക്ക്‌ ശേഷമാണു വീട്ടിലെത്തിയത്‌ അത്രക്ക്‌ മുൻ കോപിയാണവൻ ..
അന്നത്തെ സംഭവം അവന്റെ ബാപ്പയെ വലാതെ വേദനിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌ അത്‌ കാണാമായിരുന്നു വളർത്തി വലുതാക്കി തനോളമെത്തിയപ്പോൾ അവൻ എനെ വിലവെക്കുന്നില്ലല്ലോ എന്ന സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു അവന്റെ ജീവിത നിലവാരത്തിനനുസരിച്ച്‌ കാശ്‌ കൊടുക്കാൻ ബപ്പാക്ക്‌ പറ്റിയില്ല കൂലി പണി ചെയ്തിരുന്നയാൾക്കും പരിമിതികളില്ലെ അവൻ വിലക്കൂടിയ ബ്രാന്റട്‌ വസ്ത്രങ്ങളെ വാങ്ങിക്കു..അതുകൊണ്ടൊക്കെയാകണം അവനു ഞങ്ങളൊട്‌ ഒരു പുച്ഛ്ം ആയിരുന്നു...
ഒരു ദിവസം വീട്ടിലേക്ക്‌ ഒരു ഫോൺ വന്നു മകനെന്തോ അപകടം പറ്റിയെന്നും പറഞ്ഞായിരുന്നു വിളിച്ചത്‌ ...അത്‌ കേട്ടതോടെ ഞാൻ തളർന്ന് പോയത്‌ പോലെയായി അല്ലറിവിളിച്ച എനെയും കൂട്ടി പെട്ടെന്ന് ഹോസ്പിറ്റലിലേക്ക്‌ പോയി എനിക്ക്‌ നടക്കാൻ തന്നെ പറ്റുന്നില്ല കാലുകൾക്കൊക്കെ ഒരു തളർച്ച എന്റെ മോൻ എന്തു പറ്റിയതാ...ദൈവത്തോട്‌ ഉള്ളുരുകി പ്രാർത്ഥിച്ചു അവനൊരു ആപത്തും വരുത്തല്ലെ എന്ന് ....
ഹോസ്പിറ്റലിൽ എത്തിയ ഞങ്ങൾ രണ്ടുപേരെയും അവന്റെ കൂട്ടുക്കാർ കൂട്ടികൊണ്ടു പോയി ഒപറേഷൻ തിയറ്ററിലാണുള്ളത്‌ പേടിക്കാനൊന്നുമില്ല ..
അവന്റെ കൂട്ടുക്കാർ ഒന്നായി പറയുന്നുണ്ട്‌ ചെറിയ പരുക്കാണു എന്നൊക്കെ ഞങ്ങളെ അശ്വസിപ്പിക്കാൻ പറയുന്നതാകും ..എനിക്ക്‌ ഡോക്റ്ററെ കാണമെന്ന് പറഞ്ഞപ്പോൾ എനെയും കൂട്ടി ഇക്ക ഡോക്റ്ററുടെ അടുത്തേക്ക്‌ പോയി...
എന്റെ തൊണ്ടയൊക്കെ വറ്റിവരണ്ടിരുന്നു പടച്ചോനെ ന്റെ കുട്ടിക്ക്‌ ഒരാപത്തും വരല്ലെ എന്ന് കരഞ്ഞു കൊണ്ട്‌ റബ്ബിനൊട്‌ പ്രാർത്ഥിച്ചു ..ഞങ്ങൾ പരിചയപെടുത്തി മുനീറിന്റെ മതാപിതാക്കളാണെന്ന്
അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു പരുക്ക്‌ കുറച്ച്‌ ഗുരുതരമാണു ജീവനു ഭീഷണിയൊന്നുമില്ല വീഴ്ച്ചയിൽ നട്ടെല്ലിനു ചെറിയ ക്ഷതമുണ്ട്‌ ഒരു കൈയ്യും പൊട്ടിയിട്ടുണ്ട്‌ എഴുന്നേറ്റ്‌ നടക്കാൻ കുറച്ച്‌ സമയമെടുക്കും ...
ഇത്‌ കേട്ടതും ഉമ്മയുടെ ബോധം നഷ്ടപെട്ടിരുന്നു അവളെ ഞാൻ സമാധാനിപ്പിച്ചു ജീവൻ തിരിച്ചു കിട്ടിയില്ലെ ഭാഗ്യം നമ്മുക്ക്‌ തിരിച്ച്‌ കൊണ്ടുവരാം നമ്മുടെ മോനെ നീ സമാധാനിക്ക്‌ അയാൾ പലതും പറഞ്ഞ്‌ അവന്റെ ഉമ്മയുടെ മനസ്സ്‌ തണുപ്പിച്ചു...
രണ്ടാഴ്ച്ച ഹോസ്പിറ്റലിൽ കിടന്നു ആദ്യമൊക്കെ കുറച്ച്‌ സുഹൃത്തുക്കൾ വരവും പോക്കുമുണ്ടായിരുന്നു പിന്നെ പിന്നെ ആരെയും കാണാതായി അവനു ബാപ്പയുടെ മുഖത്ത്‌ നോക്കാൻ പറ്റുന്നില്ല ഊണും ഉറക്കവുമൊഴിഞ്ഞ്‌ മുഴുവൻ സമയത്തും കൂടെയുണ്ടാകുന്നത്‌ രണ്ട്‌ പേരു മാത്രമായിരുന്നു ..കരഞ്ഞ്‌ കൊണ്ട്‌ അവൻ ബാപ്പയോട്‌ ചെയ്ത തെറ്റുകൾക്കൊക്കെ മാപ്പ്‌ പറയുന്നുണ്ടായിരുന്നു ...
നിങ്ങളെന്നെ ശപിക്കരുതെ എന്നും പറഞ്ഞ്‌ നിർത്താതെ കരയും ...
അവനു കിടക്കയിൽ നിന്ന് ഒരടി നിങ്ങാൻ കഴിയില്ല നട്ടെല്ലിനേറ്റ ക്ഷതം അവനെ തളർത്തിയിരുന്നു അവനു വലിയ നാണക്കേടായിരുന്നു ഉമ്മയെ കൊണ്ട്‌ അവന്റെ അവശിഷ്ടങ്ങൾ എടുപ്പിക്കുന്നത്‌ കിടന്നിടത്താണു മലമൂത്ര വിസർജ്ജനം നടത്തിയിരുന്നത്‌ ..
ഒരു ദിവസം അവൻ ഉമ്മയൊട്‌ ചോദിച്ചു ഉമ്മാ നിങ്ങൾക്ക്‌ അറപ്പാകുന്നുണ്ടോ ..എന്റെ മലം വരെ നിങ്ങൾ കോരികളയുന്നുണ്ടല്ലോ...
ഇല്ലട മോനെ നീ അത്‌ ചിന്തിച്ച്‌ സങ്കടപെടണ്ട കുട്ടിക്കാലത്ത്‌ നിന്റെ മലം മൂത്രം കണ്ടിട്ട്‌ എനിക്കൊരു അറുപ്പും തോന്നിയിട്ടില്ല എനിക്ക്‌ നീ ഇപ്പൊഴും കുട്ടി തന്ന്യാ ഒരു ഉമ്മാക്കും ഇതൊന്നും അരോചകമാവില്ല
അവന്റെ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എനിക്ക്‌ എന്റെ നല്ല കാലത്ത്‌ ഉമ്മയൊട്‌ ഒരു തരം കണ്ടുകുടായ്മയായിരുന്നു ഒന്നും ചെയ്തിട്ടില്ല പറയുന്നതിനൊക്കയും വിപരീതമേ ചെയ്തിട്ടുള്ളു...മാപ്പ്‌ ഉമ്മ മാപ്പ്‌
ഞാൻ തിരിച്ച്‌ വരും എന്നിട്ട്‌ ഉമ്മാനെയും ഇരുത്തി എനിക്ക്‌ എന്റെ കൂട്ടുക്കാരെ മുന്നിലേക്ക്‌ പോകണം ഭൂമിയിലെ ദൈവത്തെ കാട്ടികൊടുക്കാൻ..

by: 
Anzar Peringathoor

ആർത്തവം


അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി..
എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ എന്നും പറഞ്ഞ്‌ അവളൊരു മാറ്റ്‌ നിലത്തിട്ട്‌ കിടക്കാനുള്ള പുറപാടിലാണു..
അച്ചു :നിനക്കെന്തു പറ്റി
ഒന്നുമില്ല.. ഇനി ഞാൻ ഇവിടെ കിടന്നോളാം ഞാൻ അശുദ്ധിയായി ..
അന്ന് വരെ ആർത്തവം എന്നത്‌ കേട്ടറിവ്‌ മാത്രമായിരുന്നു കല്ല്യാണം കഴിഞ്ഞ്‌ ദിവസങ്ങളെ ആയിട്ടുള്ളു... ആദ്യമായിട്ടാണു ഒരു പെണ്ണിന്റെ ആർത്തവ സമയത്ത്‌ കൂടെയുണ്ടാകുന്നത്‌ ...
എടീ അച്ചു നിനോടാ പറഞ്ഞത്‌ കയറി കിടക്കാൻ
ഇല്ല മനുവേട്ടാ ..നിങ്ങൾ ആണുങ്ങൾക്ക്‌ ഇതൊന്നും ഇഷ്ടപെടില്ല വെറുപ്പായിരിക്കും ഞാൻ ഒരാഴ്ച്ചത്തേക്ക്‌ നിലത്ത്‌ കിടന്നോളാം..
അവൾ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല ഞാൻ പോയി അവളെ നിർബന്ധിച്ച്‌ കട്ടിലിൽ കയറ്റി കിടത്തി ..
എടീ നിന്നോടാര പറഞ്ഞത്‌ ഈ സമയത്ത്‌ ആളുങ്ങൾക്ക്‌ വെറുപ്പായിരിക്കും ഇഷ്ടം കുറയും എന്നൊക്കെ..
എന്റെ ഒരു ഫ്രണ്ട്‌ പറഞ്ഞിട്ടുണ്ട്‌ "സ്നേഹ" ഞാൻ പറയാറില്ലെ അവൾടെ ഭർത്താവ്‌ ഈ സമയത്ത്‌ മുറിയിൽ പോലും കയറലില്ല അതുകൊണ്ട ഞാൻ മനപൂർവ്വം മാറി കിടക്കാൻ തീരുമാനിച്ചത്‌..
എടീ വിഡ്ഡീ സ്നേഹയുടെ ഭർത്താവിനെ പോലയാണൊ നീ എല്ലാ ആണുങ്ങളെയും കണ്ടത്‌ ഭാര്യക്ക്‌ ഒരു ബുദ്ധിമുട്ട്‌ വരുംബോൾ ഒഴിഞ്ഞു മാറി പോകുന്നിടത്ത്‌ എവിടാടി സ്നേഹമുള്ളത്‌ അവനൊരു കഴുതയാ ..
അവൾക്ക്‌ നല്ല വയർ വേദനയുണ്ട്‌ കണ്ണിൽ നിന്ന് വെള്ളം പൊടിയുന്നുണ്ട്‌ അവളെ കൂടെ ചേർത്ത്‌ കിടത്തി തലയിലൂടെ കൈവിരലോടിച്ച്‌ വേദന എന്റെ സാമിപ്യം കൊണ്ട്‌ അവൾ മറന്നിരുന്നു ..
മനുവേട്ടാ ... എന്റെ വയറ്റിന്ന് ഒരു പുകച്ചിലാ ആദ്യ ദിവസം.. വീട്ടില്ലായിരുന്നപ്പോൾ അമ്മയെ കെട്ടി പിടിച്ചാ ഞാൻ ഉറങ്ങാർ ആദ്യമായിട്ട്‌ ഞാനിന്ന് ഒറ്റപെട്ടു പോകുമെന്ന് കരുതി ..
അങ്ങനെ എനിക്ക്‌ ഒറ്റപെടുത്താൻ പറ്റ്വോ എന്റെ അച്ചൂനെ നിനക്ക്‌ അമ്മക്ക്‌ പകരമല്ലെ ഇവിടെ ഞാനുള്ളത്‌ ...
അവൾക്ക്‌ പിന്നെം സംശയമായിരുന്നു സത്ത്യം പറ നിങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലല്ലോ ..
ഇല്ല മോളെ ഇതൊക്കെ മനുഷ്യനു വരുന്ന കാര്യങ്ങളല്ലെ ആർത്തവം അശുദ്ധിയാണെങ്കിൽ അശുദ്ധിയുടെ നീർച്ചാലുകളിൽ നിന്നല്ലെ ഒരോ പുതു ജീവനും ഇവിടെ പിറന്നു വീഴുന്നത്‌ ലോകം മുഴുവൻ അശുദ്ധിയാവില്ലെ മണ്ടീ...
നന്ദി മനുവേട്ടാ എനിക്ക്‌ തൃപ്തിയായി എനി ഞാൻ ഒരിക്കലും മാറി കിടക്കില്ല നിങ്ങളിതൊക്കെ ആ സ്നേഹയുടെ ഭർത്താവിനൊടും ഒന്നു പറഞ്ഞു കൊടുക്കണേ...
"അൻസാർ പെരിങ്ങത്തൂർ"

സന്തോഷകരമായ പെരുന്നാളാണിത്‌



കല്ല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ പെരുന്നാളാണു വരുന്നത്‌ മനാഫ്‌ തികച്ചും അസ്വസ്ഥനായിരുന്നു ..സാമ്പത്തികമായി നല്ലൊരു ചുറ്റുപാടുള്ള കുടുബത്തിലാണു റസിയ ജനിച്ചത്‌ എന്നിട്ടും എനെ ജീവനു തുല്യം സ്നേഹിച്ച കാരണം ഒരുപാട്‌ പ്രതീക്ഷയൊടെ വീടും കുടുംബവും ഉപേക്ഷിച്ച്‌ എന്റെ കൂടെ ഇറങ്ങി വന്ന പെണ്ണാ അവൾ.. ഇത്‌ വരെ ഒന്നും അവൾക്ക്‌ വേണ്ടി നൽകാൻ കഴിഞ്ഞിട്ടില്ല അവൾക്ക്‌ പുറത്തിറങ്ങി നടക്കാൻ നല്ലൊരു വസ്ത്രം പോലുമില്ല ഇതുവരെ എനോട്‌ ഒരു ആവശ്യവും പറഞ്ഞിട്ടില്ല എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌ അവളെ വിളിച്ചിറക്കി വരേണ്ടിയില്ലായിരുന്നു എന്ന് പാവത്തിന്റെ ജീവിതവും ഞാൻ കാരണം നശിപ്പിച്ചെന്ന കുറ്റബോധം എനെ വല്ലാതെ വേട്ടയാടിയിരുന്നു.. അന്ന് ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്ന് മുവ്വായിരം രൂപ കടം വാങ്ങിച്ച്‌ ഞാൻ വീട്ടില്ലെത്തി പെരുന്നാളിനു രണ്ട്‌ ദിവസമേ ഇനിയുള്ളു എനിക്ക്‌ പുതു വസ്ത്രം വേണ്ട കഴിഞ്ഞ പെരുന്നാളിനെടുത്തത്‌ അതു പോലെ ഞാൻ മടക്കി വെച്ചിട്ടുണ്ട്‌ ...അല്ലെലും കാക്കിയിടാനാണു എനിക്കിഷ്ടം അതിടുംബോൾ വല്ലാത്തൊരു സന്തോഷമാണു ഓട്ടോ ഓടിച്ച്‌ ഒരു കുടുംബം തള്ളികൊണ്ടു പോകുന്നതിന്റെ കാര്യം മനാഫിനും ദൈവത്തിനും മാത്രെ അറിയു....
പെരുന്നാൾ തല്ലേന്ന് ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയ അവൻ റസിയാനെയും കൊണ്ട്‌ ടൗണിലെ ഒരു റെഡിമൈഡ്‌ ഷോപ്പില്ലെത്തി അവൾ കുറെ വാശി പിടിച്ചിരുന്നു ഡ്രസ്സ്‌ വേണ്ട എന്നും പറഞ്ഞു അവന്റെ നിർബന്ധത്തിനു വഴങ്ങിയാണു വന്നത്‌.... അവൻ കയ്യിലുള്ള രൂപയെ പറ്റിയൊന്നും മിണ്ടിയില്ല അവിടെ കുറെ തിരഞ്ഞ്‌ മടുത്ത്‌ അവൾക്ക്‌ ഇഷ്ടപെട്ടതൊന്നും കിട്ടുന്നില്ല ഒരോന്നിന്റെ വില കണ്ട്‌ അവന്റെ കണ്ണു തള്ളിയിരുന്നു അവൾ ഡ്രസ്സ്‌ നോക്കുംബോൾ അവന്റെ കണ്ണു മുഴുവൻ പ്രൈസ്സ്‌ ടാഗിലായിരുന്നു.
.. ഒരെണ്ണം അവളെടുത്ത്‌ അരികിലു വെച്ചിട്ടുണ്ട്‌ അതിനു 5400 വരും മനാഫിനു കണ്ണിൽ ഇരുട്ടു കേറി വന്നു പടച്ചോനെ എന്റെ കൈയ്യിലാണെ നുള്ളി പെറുക്കിയ 3500 രൂപയെ കാണു..അവൻ എതിർത്തൊന്നും പറഞ്ഞില്ല വരുന്നടുത്ത്‌ വെച്ച്‌ കാണമെന്നുള്ള ചിന്തയായിരുന്നു മനാഫിനു...
ഒരു വാച്ചുണ്ട്‌ കൈയ്യിൽ ഇന്നാൾ ഒരാളുടെ പണമടങ്ങിയ ബാഗ്‌ ഓട്ടോയിൽ വെച്ച്‌ മറന്നപ്പോൾ തിരിച്ചേൽപ്പിച്ചതിനു ഗൾഫുക്കാരനായ അയാൾ കൊടുത്ത സമ്മാനം.... അവൻ മനസ്സിലുറപ്പിച്ചു ഇത്‌ അവളെടുത്താൽ എന്തെങ്കിലും കാരണം പറഞ്ഞ്‌ പുറത്തിറങ്ങി വിറ്റ്‌ ബില്ലടക്കാം അവനു കുറച്ച്‌ ധൈര്യം വന്നു.. 
റസിയ നിനക്ക്‌ ഇഷ്ടപെട്ടോ ......അവൻ മനസ്സിലാ മനസോടെ അവളോട്‌ ചോദിച്ച്‌..
ഇല്ല മനാഫ്ക്ക ഇത്‌ ഞാൻ പ്രതീക്ഷിച്ചത്ര പോര...നമ്മുക്ക്‌ വെറെവിടെലും നോക്ക്യാല്ലോ...
വേണ്ട ഇവിടെ തന്നെ മതി നീ ഒന്നൂടെ നോക്ക്‌ അവൾ ജീവിച്ച്‌ വന്ന ചുറ്റുപാട്‌ അറിയാവുന്ന മനാഫ്‌ ഒരു സുഹൃത്ത്‌ വിളിച്ചെന്ന കള്ളം പറഞ്ഞ്‌ പുറത്തിറങ്ങി പെട്ടന്ന് വരാന്നും. നീ നിനക്ക്‌ ..ഇഷ്ടപെട്ടത്‌ എടുത്ത്‌ വെക്ക്‌
അവൻ ഉറപ്പിച്ചിരുന്നു ഇത്‌ മുവായിരം കൊണ്ടൊന്നും മതിയാവില്ലെന്ന് ..വാച്ച്‌ ടൗണിലുള്ളൊരു കടയിൽ കയറി വിറ്റു അതിനു അയ്യായിരം കിട്ടി അവനു എന്തന്നില്ലാത്ത സന്തോഷം ഇന്ന് അവൾക്ക്‌ ആദ്യായിട്ട്‌ ഇഷ്ടപെട്ടൊരു ഡ്രസ്സെടുത്ത്‌ കൊടുക്കണമെന്നുള്ള ആഗ്രഹം നടക്കാൻ പോവുന്നു...
തിരിച്ച്‌ ഷോപ്പിലെത്തിയ മനാഫ്‌ കണ്ടത്‌ ഡ്രസ്സൊക്കെ ഏടുത്ത്‌ ഒരു മൂലയിലിരിക്കുന്ന അവളെയാണു ...
ചിരിച്ചു കൊണ്ട്‌ അവളടുത്തെതി ഇഷ്ടപെട്ടതല്ലെ എടുത്തത്‌ ഭാഗ്യം കിട്ടിയല്ലോ അവൾ വളരെ ഉത്സാഹത്തോടെ അവളെടുത്ത ഡ്രസ്സ്‌ കാണിച്ചു അവനപ്പോഴും നോക്കിയത്‌ അതിന്റെ വിലയായിരുന്നു അവന്റെ കൈയ്യിലുള്ള ഡ്രസ്സിലേക്ക്‌ അവനററിയാതെ കണ്ണുനീർ ഇറ്റിവീണിരുന്നു 1200 മാത്രമുള്ള ഒരു കോട്ടൺ ചൂരിദാർ റസിയാ നീ ഇതാണൊ ഇടുന്നത്‌ ..
അതെ..
നിനക്കിത്‌ ഇഷ്ടമായോ..
പിന്നലാണ്ട്‌ ഒരുപാട്‌ ..നല്ല കളറല്ലെ ഞാൻ ഇങ്ങക്കും ഒരു ഷേർട്ട്‌ എടുത്ത്‌ വെച്ചിട്ടുണ്ട്‌ സെയിൽസ്മാനോട്‌ പറഞ്ഞ്‌ അവളത്‌ കാണിച്ചു നല്ലൊരു നീല നിറത്തിലുള്ള ഷേർട്ട്‌ ...എനിക്ക്‌ വിശ്വസിക്കാൻ പറ്റിയില്ല വിലക്കൂടിയ ഡ്രസ്സുകൾ മാത്രം ധരിച്ചിരുന്നവൾ ഇന്ന് വെറും കോട്ടൺ ചൂരിദാർ ഇഷ്ടമായെന്ന് പറയുംബോൾ ഞാനത്‌ അവളൊട്‌ തന്നെ ചോദിച്ചു ..നിനക്കിത്‌ ഇഷ്ടപെട്ടിട്ട്‌ തന്നെ എടുത്തതാണോ..
അതെ മനാഫ്ക്ക നമ്മുക്ക്‌ നമ്മുടെ ജീവിത ചുറ്റുപാടറിയില്ലെ അതൊക്കെ കഴിഞ്ഞ കാലമല്ലെ ഞാനിപ്പോൾ ഗൾഫ്ക്കാരൻ അഹമദാജിന്റെ മോളല്ല ഓട്ടോ ഡ്രൈവർ മനാഫ്ക്കാന്റെ ബീവിയാ ...
എനിക്ക്‌ അവളെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിയ നിമിഷം റബ്ബേ നീ എനിക്ക്‌ തന്നത്‌ തെറ്റിയിട്ടില്ല ഇവൾ മലാഖയാണു ശരിക്കും മാലഖ ...
നല്ല ഡ്രസ്സെടുത്ത്‌ നീറി പുകഞ്ഞ്‌ ജീവിക്കുന്നതിലും നല്ലതാണു ഈ കോട്ടൺ ചുരിദാറുമിട്ട്‌ സന്തോഷിച്ച്‌ ജീവിക്കുന്നത്‌ സ്വത്തും പണവുമൊന്നും എനിക്ക്‌ വേണ്ട മനസ്സിൽ നിറയെ സ്നേഹമുള്ള നിങ്ങളെ മതി മനാഫ്ക്കാ... അവളെ ഞാൻ ഇത്‌ വരെ ഒരു വാക്ക്‌ കൊണ്ട്‌ പോലും വേദനിപ്പിച്ചിട്ടില്ല അത്രക്ക്‌ ഇഷ്ടായിരുന്നു എനിക്കവളെ .
അവിടുന്നു ബില്ലുമടച്ച്‌ ആദ്യത്തെ മൂവായിരമെ ആയിട്ടുള്ളു അവളെയും ചേർത്ത്‌ പിടിച്ച്‌ പുറത്തേക്കിറങ്ങി 
ജീവിതത്തിലെ എറ്റവും സന്തോഷകരമായ പെരുന്നാളാണിത്‌ എന്റെ റസിയാന്റെ കൂടെ...
..അൻസാർ അണിയാരം..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo