Showing posts with label BinduMV. Show all posts
Showing posts with label BinduMV. Show all posts

മറന്നു പോകരുത്.


Image may contain: 1 person, closeup
(കഥ)
അമ്മ വന്നു... വൃദ്ധസദത്തിൽ നിന്ന്
സ്വന്തം വീട്ടിലേക്ക് ......
ഏകമകനാണ്അമ്മയെ
വൃദ്ധസദനത്തിൽ നിന്ന് തിരികെ കൊണ്ടുവന്നത്. അമ്മയെ അകത്തെ മുറിയിൽ കൊണ്ട് ചെന്ന് ഒറ്റയ്ക്ക് ഇരിക്കാൻ
വിട്ടതിനു ശേഷം മകൻഒന്നും പറയാതെ
പെട്ടെന്ന്പുറത്തേക്കു വന്നു.
അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു.
ഒരിക്കൽ മക്കളോടൊപ്പം ഉറങ്ങിയ
സ്വന്തംവീട്ടിലെ , സ്വന്തം മുറിയിൽ ഇരുന്ന്ഒറ്റപ്പെട്ടു പോയതുപോലെ അമ്മകരയാൻ തുടങ്ങി.
വൃദ്ധസദനത്തിൽ കഴിഞ്ഞ ഓരോ ദിനവും,
എത്ര മനോഹരമായിരുന്നു ....
കുറേ സമപ്രായക്കാരുമായി സൗഹൃദവും
സന്തോഷവും പങ്കുവെച്ചു കൊണ്ടിരുന്ന സായാഹ്നങ്ങൾ ..!
ഒരുമിച്ച് സന്തോഷത്തോടെയുള്ള പ്രാതലും
ഉച്ചയൂണും രാത്രി ഭക്ഷണവും ...
സുഖകരമായ ഉറക്കം...
ചൂടുവെള്ളത്തിലുള്ള പതിവ് കുളി...
രോഗപരിശോധന...
സാന്ത്വനം....
തലോടൽ ...
മരുന്നുകൾ ...!!
എല്ലാം ചേർന്നപ്പോൾ,മക്കൾ ഉപേക്ഷിച്ച
അമ്മയാണെന്ന് ഓർക്കാതെയായിരുന്നു വൃദ്ധ സദനത്തിൽ അമ്മ കഴിഞ്ഞിരുന്നത് ...
ഇപ്പോൾ തിരിച്ച് സ്വന്തംവീട്ടിലെത്തിയതു
മുതൽ അമ്മ വിഷാദം പൂണ്ടു...
ഒറ്റയ്ക്കിരുന്നു കരഞ്ഞു.
അമ്മ ഓർത്തു :-
വൃദ്ധസദനത്തിലെ ഓരോ നിമിഷവും എത്ര സുന്ദരമായിരുന്നു?
എല്ലാം കൈമോശം വന്നിരിക്കുന്നു.
വീണ്ടും പഴയ സ്വസ്ഥതയില്ലായ്മയിലേക്ക് .....
വിരസതയിലേക്ക്.......
ഏകാന്തതയിലേക്ക് ...!!!
അമ്മ ഓരോന്നും ഓർത്തു കരഞ്ഞു.
ഒടുവിൽ അസഹനീയമായ ഏകാന്തതയിൽ നിന്ന് രക്ഷനേടാനായി അമ്മ മകനെ
വിളിച്ചു കരഞ്ഞുപറഞ്ഞു.
"മോനെ... എത്രയും വേഗം എനിക്ക് തിരിച്ചു
പോകണം. മാധവിയും, കണ്ണനും, ശേഖരൻ സാറും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും...കാത്തിരുന്നു മടുത്തു കാണും..... എനിക്കും അവരെയൊക്കെ കാണണം..അവരോടൊപ്പം പ്രാർത്ഥനയിൽ മുഴുകണം...
മോനെ മറന്നു പോകരുത്.... കഴിഞ്ഞ കുറേ
വർഷങ്ങളായി അമ്മയെ ജീവിക്കാൻ പ്രേരി
പ്പിക്കുന്നത് അവരൊക്കെയാ.... അവരുടെ
സ്നേഹമാ.... ദയവു ചെയ്ത് ഈ അമ്മയെ തിരികെ കൊണ്ടുവിട്..
നിസ്വാർത്ഥമായ അരുടെയൊക്കെ സ്നേഹം വേണമെനിക്ക് ... മോനെ... "
അമ്മയുടെ വാക്കുകൾ കേട്ട് മകൻ
ഒന്നു ഞെട്ടി... പിന്നെ, അമ്മയുടെ മുറി
പുറത്ത് നിന്ന് പൂട്ടിയിട്ട് ഒന്നും പറയാതെ
തിരിഞ്ഞു നടന്നു...
അകത്തുനിന്ന് അമ്മയുടെ തേങ്ങൽ
അപ്പോഴും മകൻ കേൾക്കുന്നുണ്ടായി
രുന്നു......!!!
ശുഭം. ബിന്ദു.എം.വി

അയാളും ഭാര്യയും പിന്നെ മകനും ..

Image may contain: 1 person, closeup
കഥ
അയാൾ കണ്ണു തുറന്നപ്പോൾ
തൊട്ടടുത്ത് കിടന്ന ഭാര്യ എഴുന്നേറ്റ്
അടുക്കളയിലേക്ക് പോയിരുന്നു ...
പതിവുപോലെമേശപ്പുറത്ത് ആവി പറക്കുന്ന ഒരു ചായ അയാളെ സ്വാഗതം ചെയ്തു.
ചൂടു ചായ രുചിയോടെ നുണഞ്ഞ് മേശമേൽ
വെച്ചരിന്ന മൊബൈൽ ഫോൺ എടുത്ത്
FB യും വാട്ട്സ്ആപ്-ഉം ഒന്നു കയറിയിറങ്ങി.
ചാറ്റിങ്ങിനും ചീറ്റിങ്ങിനും നേരമില്ലാത്ത
ഈ തിങ്കളാഴ്ച ഓഫീസിലേക്ക് തിരക്കിട്ടോടണം.....
മേശപ്പുറത്ത് കൂട്ടി വെച്ച ഫയലുകൾക്കിടയിലേക്ക് തലപൂഴ്ത്തു
മ്പോൾ ഇടയ്ക്ക് എത്തി നോക്കുന്ന
FB കമന്റുകൾക്ക് ഒരു ലൈക്ക് മാത്രം കൊടുത്ത് ബാക്കി വീട്ടിലെത്തിയിട്ടെന്ന്
തീരുമാനിക്കും...
വൈകിട്ട് വീട്ടിലെത്തിയാൽ
കംപ്യൂട്ടറും മൊബൈലും മാത്രമാണ്
അയാളുടെ സമയം അപഹരിക്കുന്നത്!
ഈയിടെയായി FB യിൽ സൗഹൃദം സ്ഥാപിച്ച ഒരുപെൺകുട്ടി ഇടയ്ക്കിടെഇൻബോക്സിൽ
വന്ന് ചാറ്റുന്നുണ്ട്... ചാറ്റൽ മഴ പോലെ
ഇടയ്ക്കിടെ വന്നു പോകുന്ന അവളുടെ
കമന്റുകൾ വായിക്കാൻ ഒരു രസമുണ്ട്...!
പക്ഷേ, ഈയിടെയായി അവളുമായുള്ള
ചാറ്റിംഗ് ഭാര്യ മൊത്തമായും ചില്ലറയായും
പിടിച്ചെടുത്തതോടെ താൻ ഭാര്യയോട്
ചീറ്റിംഗാണ് നടത്തുന്നത് എന്നാണ്
അവളുടെ കണ്ടുപിടിത്തം...
ഭാര്യ, ഒരു പാവം! സ്മാർട്ട് മൊബൈൽ
അവൾക്ക് അലർജി പോലെയാണ്!
കാരണം +2 പഠിക്കുന്ന മകന് അമ്മ ശല്യ
മാകേണ്ട എന്ന തീരുമാനത്തിൽ ഉറച്ചാണ്
അവൾ ഫോൺ ഉപയോഗം കുറച്ചത്!
തനിക്കാണെങ്കിൽ സ്മാർട്ട് ഫോൺ
ഭാര്യയെക്കാൾ പ്രധാനപ്പെട്ടത്...
ഭാര്യ പിണങ്ങി അവളുടെ വീട്ടിൽ പോയി
ഒരാഴ്ച കഴിഞ്ഞിട്ടും വരാതിരുന്നപ്പോൾ
ഉള്ളിൽ വലിയ വിഷമമൊന്നും
തോന്നിയിരുന്നില്ല .... പക്ഷേ, ചാറ്റിംഗിന്
ഒരു ദിവസം അവൾ, ആ പെൺകുട്ടി
വരാതിരുന്നാൽ ഉറക്കമില്ലാതാകും തനിക്ക്...
മൊബൈലെങ്ങാൻ വീട്ടിൽ നിന്ന് എടുക്കാൻവിട്ടു പോയാൽ ഓഫീസിൽ ഒരു ഫയലുംകൈയിൽശരിയായി കിട്ടില്ല.
എന്തു പറഞ്ഞു പിണങ്ങിയാലും ഭാര്യ
സ്വന്തം വീട്ടിലേക്ക് പോയി തിരികെ
വരുമെന്ന വിശ്വാസമുണ്ട്....
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭാര്യ
കടുത്ത പ്രതിഷേധത്തിലാണ് ....
കൂടുതൽ ചാറ്റിംഗുകൾ നടത്തി അവളെ
ചീറ്റു ചെയ്താൽ താൻ തന്റെ വഴിക്ക്
പോകുമെന്ന സത്യപ്രസ്താവന ഇറക്കി
യിരിക്കുകയാണ് ഭാര്യ!
മകനും അറിഞ്ഞിരിക്കുന്നു കാര്യങ്ങൾ !
അവനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
ഉപദേശങ്ങളും കൊണ്ട് തന്നെ വല്ലാതെ
വട്ടം തിരിക്കുന്നുണ്ട്....
പ്രഭാതകർമ്മങ്ങൾക്കായി ടൂത്ത് ബ്രഷിൽ
പേസ്റ്റ് വരഞ്ഞ് തിരിയുമ്പോഴാണ്
ഭാര്യ മുറിയിലേക്ക് വന്നത്....
അവളുടെ മുഖം തേനീച്ചകുത്തിയതുപോലെ
വിങ്ങി വീർത്തിരിക്കുന്നു.
തന്റെ നോട്ടം അവളുടെ മുഖത്ത് കേന്ദ്രീ
കരിക്കാതെ ടൂത്ത് ബ്രഷിൽ തന്നെ തറഞ്ഞു
നിന്നു...
'' ഞാൻ തീരുമാനിച്ചു."
"എന്ത് "?
''വീട്ടിൽ പോകാൻ "
''എന്തിന്''?
''നിങ്ങൾക്ക് ചാറ്റിംഗിന് അവളുണ്ടല്ലോ?"
''ആര് "?
''ഞാൻ തന്നെ പറയണോ"?
''നീ എന്തോ ഉദ്ദേശിച്ച് പറയുന്നു .... "
''സത്യം ശരിക്കുമറിഞ്ഞ് മോനും പിണങ്ങിപ്പോകണ്ട "
''നീ പറഞ്ഞു വരുന്നത്?''
"എനിക്ക് നിങ്ങൾ സ്നേഹം വാരിക്കോരി
തരികയൊന്നും വേണ്ട..... പക്ഷേ,
ഭാര്യയാണെന്ന ഒരു പരിഗണനയെങ്കിലും
തന്നാൽ മതി...."
"ഞാൻ വെറുതെ .... ഒരു രസത്തിന് ...."
'' അപ്പോ, ഞാനും തുടങ്ങാം ഏതെങ്കിലും
പയ്യന്മാരോട് ചാറ്റിംഗ് അല്ലേ..." ?
''............"
" ഞാൻ ഇനി നിൽക്കുന്നില്ല .. മോൻ,
അവന്റെ കാര്യങ്ങൾ നോക്കാറായി...
നിങ്ങൾക്ക് എല്ലാ കാര്യത്തിനും
അവളെ കിട്ടുമെങ്കിൽ എനിക്ക് വയ്യ
ഇവിടെ പണിക്കാരി മാത്രമാകാൻ ...''
''..............''
"അച്ഛാ, അമ്മ എവിടെ പോകുന്ന കാര്യമാ
പറയണത് ?"
തങ്ങൾക്കിടയിലേക്ക് പെട്ടെന്ന് കയറി വന്ന മകനെക്കണ്ട്അയാൾ ഒന്നു ഞെട്ടി...!
"മോനെ ...... അത് .... എനിക്ക്
സ്മാർട്ട് മൊബൈൽ തൊട്ടുകൂട......
നിന്റെ അമ്മയ്ക്ക് വല്ലാത്ത സംശയം...
അമ്മ വിചാരിച്ച മാതിരിയൊന്നുമില്ലെടാ
മോനെ.. ഒക്കെ ഇവളുടെ സംശയങ്ങളാ..."
''സംശയമല്ലച്ഛാ..... സത്യമല്ലേ ....?
ഞാൻ കണ്ടിരുന്നു അച്ഛൻ ആ സ്ത്രീയോടൊ
പ്പം ബൈക്കിൽ ഐസ്ക്രീം പാർലറിലേക്ക്
മുട്ടിയുരുമ്മിപ്പോകുന്നത് .... ഞാൻ അപ്പോൾ തന്നെഎന്റെഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു .... ഇതാ നോക്ക്...!"
മകന്റെ ഫോണിലെ വ്യക്തമായ ഒരുഫോട്ടോ
കണ്ട് അയാൾക്കൊപ്പം ഭാര്യയും ഞെട്ടി...
മകൻ തന്നേക്കാൾ കേമനാണല്ലോ എന്ന്
ഒരു നിമിഷം അയാൾ ഓർത്തു പോയി ...
" കണ്ടില്ലേ പൊതുനിരത്തിലുമായി നിങ്ങളു
ടെ സല്ലാപം ... മോൻ കണ്ടത് ഭാഗ്യം....
ഇനി ഒട്ടും ഞാനില്ല നിങ്ങളോടൊപ്പം തീർച്ച... "
ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
''മോനെ... ഞാൻ......."
''സഹിച്ചോ... അമ്മ പാവം... എപ്പോഴുംപറ്റിച്ചു നടക്കാമെന്നു കരുതി അല്ലേ?"
''അമ്മ പോകാൻ തീരുമാനിച്ചോ അമ്മേ ?"
കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയോട്
മകൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"നിനക്ക് തമാശയാണോടാ.... നിന്റെ
അച്ഛൻ ചെയ്തത് ശരിയാണോ ?"
" ശരിയല്ല... വലിയ തെറ്റാ... പക്ഷേ,
അമ്മ എല്ലാം വിട്ട് പോകാനാണോ
ഉറച്ചത് ?"
"അതെ, ... എനിക്ക് വയ്യ... "
'' അപ്പോ ഞനോ ?"
"നീ നിന്റെ കാര്യങ്ങളൊക്കെ നോക്കാറായല്ലോ.. എന്റെ കൂടെ പോരാ
നാണെങ്കിൽ അതും ആകാം ... "
''ഞാൻ വരില്ല... എനിക്ക് അമ്മ വീട്ടിൽ
അഡ്ജസ്റ്റാകാൻ പറ്റില്ല... "
"അമ്മ പോട്ടെടാ ... നീ എവിടേം പോകണ്ടാ "
അയാൾ മകനോട് പറഞ്ഞു.....
"ഒരു കാര്യം ഞാൻ രണ്ടാളോടും പറയാം
എനിക്ക് എന്റെ കാര്യങ്ങൾ കൃത്യമായി
നടക്കണം... പറ്റില്ലാന്നുണ്ടെങ്കിൽ
രണ്ടാളും ഡിവോഴ്സായിട്ട് എനിക്ക് വേണ്ടതൊക്കെ തന്നിട്ട് പോകുന്ന വഴിക്ക്
പോണം... പിന്നെ, പ്രായമായിട്ട് മകൻ
നോക്കുന്നില്ലാന്ന് പരാതിയൊന്നും വേണ്ട....
ഇപ്പോൾ നിങ്ങളെന്നെ പരിഗണിച്ചില്ലേൽ
ഭാവി കാര്യം ഞാൻ നോക്കും... എന്താ
രണ്ടാൾക്കും അഭിപ്രായം..."
മകന്റെ വാക്കുകൾ കേട്ട് മുഖമടച്ച് ഒരു അടികിട്ടിയതുപോലെ അയാളും ഭാര്യയും
ഞെട്ടിത്തരിച്ചുനിന്നു....
ന്യൂജൻ മക്കളുടെ വ്യക്തമായ അഭിപ്രായ
വും തീരുമാനവും വെറുതെ ഡിവോഴ്സാ
യിപ്പോകുന്ന അച്ഛനമ്മമാർക്ക് വലിയൊരു
പാഠമാണെന്ന തിരിച്ചറിവിലായിരുന്നു
അയാളും ഭാര്യയും...
" അച്ഛൻ ഇന്നുതന്നെ ചാറ്റിംഗ് ഒക്കെ നിർത്തി
നല്ല കുട്ടിയായിക്കോ.... ഇന്നിപ്പോൾ ഞങ്ങള്
പിള്ളേര് മതിയച്ഛാ.... പാവം അമ്മ..... അമ്മ
വേഗം ബ്രേക്ക് ഫാസ്റ്റ് റെഡിയാക്ക് ....
ആവശ്യമില്ലാത്തൊരു പിണങ്ങിപ്പോക്കുംഡിവോഴ്സും... "
മകൻ മൊബൈലിൽ കുത്തിക്കൊണ്ട് അത്ര
യും പറഞ്ഞ് പുറത്തേക്ക് പോയി....
ഭാര്യ ഒന്നും പറയാതെ അടുക്കളയിലേക്ക്!
അയാൾ ബ്രഷ് എടുത്ത് ശക്തമായി
പല്ലുതേച്ചു തുടങ്ങി......!!!
ശുഭം ബിന്ദു.എം.വി.

ഉറക്കമില്ലാത്ത രാത്രി

Image may contain: 1 person, indoor and closeup
(കഥ)
"...ശാരദേ ... നീ ഉറങ്ങ്യോടീ ..." ?
അച്ഛൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ അമ്മയോട് ചോദിച്ചു.
"..... ല്യാലോ ..... ഉറക്കം വന്നില്ല......."
അപ്പോൾഉറങ്ങാതെ കിടക്കുകയായിരുന്ന അമ്മമറുപടി പറഞ്ഞു. അതു കേട്ട്അച്ഛൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"..... എനിക്കും ഉറക്കം വരണില്ല .... "
''..... എന്താ നിങ്ങളുറങ്ങാത്തേ...." ?
''.... കുട്ട്യോളൊക്കെ പോയില്ലേ....?"
".... അവര് പോയതോ... എന്തോ എനിക്കും
ഉറക്കം വരണില്ല .... "
അമ്മ നെടുവീർപ്പിട്ടു...
''..... അവര് പോണ്ടായിരുന്നുല്ലേട്യേ....?"
"..... ങ് ഉം....."
"...... നീയെന്താടീ വല്ലാതെ....
വിഷമിച്ചമാതിരി .....''
".....നിക്ക് നെഞ്ചില് വല്ലാത്ത വേദന.. "
അമ്മ നെഞ്ചിലുള്ള സങ്കടം വലംകൈ കൊണ്ടമത്തി നിർത്തി...
"..... എനിക്കുംണ്ട്.... ഒരു നെഞ്ചുവേദന....
തൊണ്ടയില് ഒരു സങ്കടം പോലെ....
കുട്ട്യോളൊക്കെ ഓടിച്ചാടി മുറ്റും തൊടീം
ഒരുത്സവമായിരുന്നില്ലേ ഇവിടെ,, മൂന്നാല് ദിവസം ?"
അച്ഛൻ നിശ്വാസമുതിർത്തു കൊണ്ട് പറഞ്ഞത് അമ്മവേദനയോടെ സമ്മതിച്ചു....
"..... അതേ..... അതേ ...."
''.... നമുക്ക് അപ്പുനെ ഒന്നു വിളിച്ചാലോ?''
അച്ഛൻ ഉള്ളിലെ ആഗ്രഹം പറഞ്ഞു.
"...... ഇപ്പഴോ?..... ഈ പാതി രാത്രീല് ...? "
അമ്മ അതിശയിച്ചു.
"..... അതേടീ.... ഇപ്പ തന്നെ .... "
അച്ഛൻ മകനെ ഫോൺ വിളിക്കണമെന്നാവശ്യപ്പെട്ടപ്പോൾ അമ്മ എതിർത്തു...
''.... നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയണെ...
നേരം എത്രായീന്നാ വിചാരം.... അവര്
യാത്രയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് നല്ല
ഉറക്കത്തിലായിരിക്കും ... നാളെ രാവിലെ വിളിക്കാം...''
അമ്മ, അച്ഛനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽഅച്ഛൻ നിർബന്ധം പറഞ്ഞു...
".... എട്യേ... നീയ് ഇപ്പ തന്നെ വിളിക്കണം.
അവനും കാണും പോയതിന്റെ വിഷമം... "
"..... നിങ്ങടെ ഓരോരോ ആഗ്രഹങ്ങള് ....
....ന്നാ.. വിളിക്കാം.... "
അച്ഛൻ നിർബന്ധിച്ചപ്പോൾ അമ്മ മകനെഫോൺവിളാക്കാമെന്ന് സമ്മതിച്ചു.അമ്മയ്ക്കുംമകൻ പോയതിൽ വല്ലാത്ത ഒരു സങ്കടമുണ്ട്..
അകലെ വലിയനഗരത്തിൽ ഉയർന്ന പദവിയിൽ ഉദ്യോഗസ്ഥനായ മകനെ അരികിൽ കിട്ടില്ലെന്ന് അമ്മയ്ക്ക് നല്ല ബോധ്യമുണ്ട്...
അച്ഛനെപ്പോലെ അമ്മയും സങ്കടം ഉള്ളിൽ
ഒതുക്കി കഴിയുകയാണ്.... ആരോടും പരാതി
പ്പെടാതെ.... ആരോട് പരാതിപ്പെടാൻ?
പരാതിപ്പെട്ടിട്ടും കാര്യമില്ലല്ലേ .......?
"..... നിനക്കില്ലേടീ അവന്റ ഒച്ചയൊന്നു
കേൾക്കണം ന്ന്...?"
അച്ഛൻ ചോദിച്ചപ്പോൾ അമ്മ തലയാട്ടി
സമ്മതിച്ചു.
".... ങ്ഉം... ങ്ഉം... ഉണ്ടല്ലോ....."
അമ്മ പതുക്കെ കിടക്കവിട്ടെഴുന്നേറ്റ് തൊട്ടടുത്ത മേശപ്പുറത്തു വെച്ച ഫോൺ
എടുത്ത് മകന്റെ നമ്പർ ഡയൽ ചെയ്തു.
കുറച്ച് നേരം റിങ്ങ് ചെയ്തപ്പോൾ
അമ്മ പറഞ്ഞു.
''..... ഫോണടിക്കണ് ണ്ട്.... മോനെടുക്കൂലേ?.."
അമ്മയ്ക്ക് ജിജ്ഞാസയായി ..
"..... എവിടെ നോക്കട്ടെ..... നീയത്
സ്പീക്കറിലിട് .... എന്നിട്ട് സംസാരിക്കാം... "
അമ്മയേക്കാൾ തിടുക്കം അച്ഛനാണ്....!
".... ഹലോ..... ആരാ..." ?
ഒടുവിൽ മകൻഫോൺ എടുത്തു...
അച്ഛൻ സന്തോഷത്തോടെ കാതു കൂർപ്പിച്ചു.
''...... മോനേ...... അമ്മയാടാ..... അപ്പൂ...
അച്ഛനും ഇവിടെ എന്റെ അടുത്തു തന്നെയുണ്ട്...''
''...... എന്താ മ്മേ......" ?
''..... ഒന്നൂല്ല്യാ മോനെ..... നിന്നോട് സംസാരിക്കാൻ..... വെറുതെ ... "
''....... എന്തിനാ ഈ പാതിരാത്രി.......
നിങ്ങൾക്കൊന്നും ഉറക്കമില്ലേ....!"
ഫോൺ ഒരു ശല്യമാണെന്ന ധ്വനിയുണ്ടായിരുന്നു മകന്റെ ശബ്ത്തിൽ!
''...... മോനെ അച്ഛന് നിന്റെ ശബ്ദം
കേൾക്കണമെന്ന് പറഞ്ഞിട്ട്..... "
''..... ഹൊ .... അച്ഛനുമമ്മേം മിണ്ടാതെ
കിടന്നുറങ്ങ്.... നാളെ രാവിലെ എനിക്ക്
ഡ്യൂട്ടി ഉള്ളതാ..... രണ്ടാളും ശല്യം
ചെയ്യാതെ ഒന്നു പോയെ... "
"...... മോനെ ...... നീ അച്ഛനോടൊന്ന്
മിണ്ട്.... "
"...... അമ്മേ അച്ഛനോട് പോയി കിടന്നുറങ്ങാൻ പറ.... പാതിരാത്രി വിളിച്ചുണർത്തിയിട്ട് ശബ്ദം കേൾക്കാനുള്ളൊരു മോഹം ...: "
മകൻ അമ്മയോട് ദേഷ്യപ്പെട്ട് കയർത്തു...
''..... മോനെ ...''
ഒറ്റനിമിഷം....... ആ ഫോൺ കട്ട് ആയി..
മരവിച്ചിരുന്ന അച്ഛൻ പെട്ടെന്ന് തളർന്നുവീണു...!
അമ്മയുടെ കൈയിൽ നിന്ന് ഫോൺ അറിയാതെ താഴെവീണു..... ആ രാത്രി അങ്ങ് അകലെ മകൻസുഖനിദ്രയിലായിരുന്നപ്പോൾ
ആ വീട് നിശ്ശബ്ദമായി ....!!!
ശുഭം. ബിന്ദു.എം.വി.

കറുത്ത പെണ്ണ്...

Image may contain: 1 person, smiling, closeup

(കഥ )
''ആ പെൺകുട്ടിയെ എനിക്ക്
ഇഷ്ടമായി അമ്മേ..."
പെണ്ണു കണ്ട് വന്ന ഉടനെ '' പെണ്ണിനെ "
ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അമ്മയുടെ പിന്നാലെ നടന്ന അനിൽ ,ചിരിയോടെ
ഒന്നുകൂടി പറഞ്ഞു,...
''പെണ്ണ് കറുത്തിട്ടാ...... എന്റെ വെളുപ്പിനോട്
ചേർന്നാൽ അവൾക്കും നിറമുണ്ടാക്കും.... "
അവിയലിനുള്ള തേങ്ങ ചിരകുന്നതിനിടയിൽ
അനിലിന്റെ സംസാരം കേട്ട് അമ്മയ്ക്ക്
ദേഷ്യം വന്നു.....
''എന്തോന്നാടാ ഇത്രമാത്രം തമാശയാക്കാൻ .
നാട്ടിൽ തെണ്ടി നടന്ന് വെളുത്ത പെണ്ണിനെ
തിരഞ്ഞ് കിട്ടാതായപ്പോഴാണല്ലോ നീയിന്ന്
കറുത്തവളെ കാണാൻ ചെന്നത്.....
കറുപ്പും വെളുപ്പും നോക്കാതെ പെണ്ണിന്റെ
സ്വഭാവം അന്വേഷിക്ക് .... "
പാത്രത്തിൽ ചിരികയിട്ട തേങ്ങ ഒരു നുള്ള്
എടുത്ത് വായിലേക്കിട്ട് അനിൽ വീണ്ടും
ഉറക്കെചിരിച്ചു...
''അമ്മേ.... ഇതിലുണ്ട് ഒരു തമാശ...
ഞാൻ പറഞ്ഞാൽ അമ്മ ചിരിച്ച് .... ചിരിച്ച് ..."
അനിലിന്റെ തമാശ എന്തെന്നറിയാൻ
അനുജത്തി നിഷയും അടുക്കളയിലേക്ക്
വന്നു....
"എന്താ ഏട്ടാ... കാര്യം പറ.... പെണ്ണ് വല്ല
ഒളിച്ചോട്ടക്കാരിയോ മറ്റോ ആണോ..?
അവൾ ജിജ്ഞാസയോടെ ചോദിച്ചു...
''അവൾ നല്ല കുട്ടിയാണെന്നല്ലേ
ബ്രോക്കർ സഹദേവൻ പറഞ്ഞത് "
അമ്മ സംശയത്തോടെ പറഞ്ഞു...
''അതെ.... കുട്ടിക്ക് ഒരു കുഴപ്പവുമില്ല.
പക്ഷേ, ആൾ ഒരു പുലിക്കുട്ടി തന്നെ ....!"
'' എന്നാപ്പിന്നെ അമ്മായിയമ്മയും പെങ്ങളുമൊക്കെ സിംഹക്കുട്ടികളാകണ
മല്ലോ .....? അല്ലേ അമ്മ ? "
അനുജത്തിയുടെ തമാശ കേട്ട് അമ്മയ്ക്ക്
ദേഷ്യം വന്നു..
'' ടീ ..... നീ മിണ്ടാതെ ... നീ കാര്യം പറ
അനി...''
''..അമ്മേ, പെണ്ണ് കറുത്ത സുന്ദരിയാ....
പക്ഷേ,വിവാഹം ഒന്നു നിശ്ചയിച്ചതുമാ.....
കാര്യം എന്താന്ന് വെച്ചാ ...സ്ത്രീധനം ആവശ്യപ്പെട്ട് കല്യാണച്ചെക്കൻ അവളെ ഫോൺ വിളിച്ചപ്പോൾ നിശ്ചയത്തിന്അവൻ അണിയിച്ച മോതിരം അവന്റെ
വീട്ടിൽ ചെന്ന് അവൾ ഊരി എറിഞ്ഞത്രെ.....!
എങ്ങനെയുണ്ട് പെണ്ണ് ? പുലിക്കുട്ടിയല്ലേ....?
നല്ല കുട്ടിയാണെന്ന് ബ്രോക്കർ പറഞ്ഞ
പ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല....
ഏതായാലും എനിക്ക് ആളെ നല്ലപോലെ
പിടിച്ചു.... സ്ത്രീധനം എനിക്ക് വേണ്ടല്ലോ..
അച്ഛൻ മരിക്കും മുമ്പ് എന്നോട് പറഞ്ഞ ആഗ്രഹമാണല്ലോ?എന്താ അമ്മേ ?... "
അനിൽ പറഞ്ഞത് മുഴുവൻ കേട്ടപ്പോൾ
അമ്മയും അനുജത്തിയും സ്തംഭിച്ചിരുന്നു...
എന്തു പറയണമെന്നറിയാതെ...! മരിച്ചു പോയ അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ
സ്ത്രീധനമില്ലാതെ ഒരു പെൺകുട്ടിയെ
വിവാഹം കഴിക്കാൻ തയ്യാറായി നടക്കുന്ന ചെറുപ്പക്കാരനാണ് അനിൽ..
മനസ്സിനിണങ്ങിയ ഒരുപെണ്ണിനെ തിരഞ്ഞിറങ്ങിയിട്ട് വർഷം ഒന്നായി...
എവിടെയും മനസ്സിന് പിടിച്ച പെണ്ണില്ല.....
പക്ഷേ, വെളുത്തവൾ തന്നെ വേണമെന്ന
തീരുമാനം അനിൽ ഇന്ന് ഉപേക്ഷിച്ചു ...
ഒരു കറുത്ത സുന്ദരിയെ കണ്ടതോടെ
അനിൽ വെളുത്ത പെണ്ണ് എന്ന ചിന്ത തന്നെമാറ്റി...
പക്ഷേ, കാര്യമറിഞ്ഞപ്പോൾ അനിലിന്റെഅമ്മയുടെ മുഖം ഇരുണ്ടു.
അനുജത്തി നെറ്റി ചുളിച്ചു...
മകൻകണ്ടു പിടിച്ച ഒരു പെണ്ണ്...!
അമ്മ ഒന്നും പറയാതെ മിക്സി ഓൺ
ചെയ്തു ...
അനുജത്തി ചൂലുമെടുത്ത് മുറ്റത്തേക്ക്
പോയി...
അനിൽ ഉമ്മറത്തേക്ക് നടന്നു...
ഇനി എവിടെ പെണ്ണ് തേടും...?
സങ്കല്പത്തിലുള്ള എല്ലാം തികഞ്ഞ ഒരു
പെണ്ണ്.!
പക്ഷേ,എല്ലാം തികഞ്ഞ പെണ്ണാണ് അവൾ...
വിദ്യാഭ്യാസവും ജോലിയും പോരാത്തതിന്
നല്ല സ്വഭാവവും ....! കറുത്തധൈര്യശാലിയായ ആ പെണ്ണ്....!! വെളുപ്പിലും കറുപ്പിലും ഒരു കാര്യവുമില്ല....
സ്ത്രീധനം ചോദിച്ചവനെ നിഷ്കരുണം, സധൈര്യംവേണ്ടെന്നു വച്ച പെണ്ണാണവൾ!...
അവൾ മതി തനിക്ക് ....! ആ കറുത്ത പെണ്ണ്!
സ്ത്രീധനം ആവശ്യമില്ലാത്ത തന്റെ വിവാഹത്തിന് അവൾ തന്നെ വധു..അനിൽ തീരുമാനിച്ചുറച്ചു ...
ശുഭം... ബിന്ദു.എം.വി.

വീട്ടിലേക്കുള്ള വഴി

Image may contain: 1 person
* * * * * * * * *
ബസിറങ്ങിയാൽ കവലയിൽ നിന്ന് കുറച്ച് നടക്കാനുണ്ട് വീട്ടിലേക്ക്...... തെങ്ങിൻ തോപ്പിലൂടെ നടന്നെത്തുന്നത് വിശാലമായ പുൽമൈതാനത്തിലേക്കാണ് ... അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോൾ ഒരു ചെറു കൈത്തോട് കാണാം....
ആകൈത്തോടിന്കുറുകെഒരുമരപ്പാലമുണ്ട്. കുറച്ച് പഴക്കമുള്ളതാണ് ആ പാലം....... തകർന്നു വീഴാൻകാത്തിരിക്കുന്ന ആ മരപ്പാലം കടന്ന് വളഞ്ഞു പുളഞ്ഞ് പോകുന്ന വഴിക്കപ്പുറം പഴയ രണ്ട്കെട്ടിടങ്ങളുണ്ട്......
മുമ്പ് നെയ്ത്ത്ശാലകളായിരുന്ന ആ കെട്ടിടങ്ങൾ ഇപ്പോൾആളനക്കമില്ലാത്ത പ്രേതാലയം പോലെതോന്നിച്ചു .അങ്ങ് ദൂരെ കാണുന്ന കുന്നിൻചെരിവിൽ കുറേ വീടുകൾ പൊട്ടുപോലെകാണാം..ആ താഴ്വരയിലെപുൽമേടുകളിൽ
കാലികൾ മേയുന്നത് കാണാൻ നല്ല ഭംഗിയാണ്.
ഇങ്ങനെ നീളുന്നവഴയിലൂടെ നടന്ന് ചെങ്കൽക്കൂട്ടങ്ങളും കശുമാവിൻ
തോപ്പും കടന്ന് ഞാൻ വീടണഞ്ഞു.....
ഉമ്മറത്ത് ആരോ കാത്തിരിക്കുന്നു .....പതിവുപോലെ പെണ്ണ് കാണാൻ തന്നെ...... തീർച്ച.....!ആരാണാവോ......?
ചരൽ പാകിയ മുറ്റത്ത് ചെരുപ്പഴിച്ചു വെച്ച് ഞാൻ പതുക്കെ പടികയറി അകത്തേക്ക് ചെന്നു ...........
......... "ഓ...... കുട്ടി വന്നോ........"
അമ്മയുടെ ഒരു അകന്ന ബന്ധുവായ അമ്മാളു ഏടത്തിയാണ് ....... നാട്ടിലെ ഒരു ബ്രോക്കർ ലേഡിയാണ് അമ്മാളു ഏടത്തി! കൂടെ പരിചയമില്ലാത്തരണ്ട് പേരുമുണ്ട്.....!!
അമ്മ അടുക്കളയിലേക്ക് കടക്കുന്ന പടിക്കൽനിന്ന് എന്നെ കൈകാട്ടി വിളിച്ചു......
....... "മോളെ...... നിന്നെ കാണാൻ വന്നവരാ...
ചെക്കൻ നാളെ വരൂന്ന് ........ ഗൾഫിന്ന് ഇന്നു
രാത്രി എത്തൂന്നാ പറഞ്ഞേ.....! അവന്റെ
അമ്മാവനും സുഹൃത്തുമാ വന്നത്...."
അമ്മ അത്രയും കാര്യങ്ങൾ എന്റെ ചെവിയിൽ അടക്കം പറഞ്ഞപ്പോൾ വലിയ
ഭാവവ്യത്യാസമൊന്നും കാട്ടാതെ ഞാൻ നിന്നു.......
പതിവ് പോലെ ഇന്നും പെണ്ണുകാണൽ....
ഇടവഴിയിലൂടെ ഏറെ നടന്നു വന്നവർക്ക്
ഈ പെണ്ണ് കാണൽ അത്ര സുഖകരമാകില്ല ..
വീട്ടിലേക്ക്ഒരു ഓട്ടോ വരുന്ന റോഡെങ്കിലും മതിയായിരുന്നു .... എന്ന് പലതവണ സ്വയം പറഞ്ഞ് നടന്ന വഴിയാണത് .....
റോഡിനു വേണ്ടി അച്ഛൻ പഞ്ചായത്തിൽ
കുറേ അപേക്ഷകൾ നൽകി കാത്തിരിക്കാൻ
തുടങ്ങിയിട്ട് നാളുകളേറെയായി..... പക്ഷേ,
റോഡ് എത്തുന്നിടത്ത് ഒരു വീട്...
ഒറ്റ വീട് മാത്രമുള്ളിടത്തേക്ക് റോഡ് നിർമ്മിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോ
എന്തോ ..... അച്ഛൻ, ഇപ്പോൾ റോഡിന് വേണ്ടിയുള്ളഎല്ലാ ശ്രമങ്ങളും നിർത്തി....
പക്ഷേ, കല്യാണാലോചനകൾ മുറുകു
മ്പോഴാണ് ഞാനും വീട്ടിലേക്കുള്ള വഴി
നല്ലതാകണമെന്നു ചിന്തിച്ചു തുടങ്ങിയത്....
ടൗണിലെ കോളേജിലേക്ക് ദിവസവും പോയി
പഠിച്ചുവരുന്നഎനിക്ക് ഈ വഴി അത്ര പ്രയാസമല്ലെന്ന് തോന്നിയിരുന്നു പലപ്പോഴും !
ഇപ്പോൾ ഞാൻ ശരിക്കും അറിഞ്ഞു ....
ഒരുപെൺകുട്ടിയെ കാണാൻ വരുമ്പോൾ
പയ്യന്റെ വീട്ടുകാർ പലകാര്യങ്ങളും സൂക്ഷ്മ
നിരീക്ഷണം നടത്തും ...... ഒരു കാട്ടുമുക്കി
ലാണ് പെൺവീടെന്ന് കണ്ടാൽ എത്ര നല്ല
പെണ്ണായാലും ചെക്കന് താല്പര്യമുണ്ടാകില്ല .....
" ..... മോളിങ്ങ് വാ ...... ചോദിക്കട്ടെ......!"
അമ്മാളു ഏടത്തി അടുത്തേക്ക് വിളിച്ചപ്പോൾനിറഞ്ഞ ചിരിയുമായി ഞാൻ ചെന്നു ....
"...... നല്ല ചെക്കനാ....... ഗൾഫിൽ എക്കൗണ്ടന്റ് ..... ഫോട്ടോ ഉണ്ട് നോക്ക്യേ..... "
കയ്യിൽ കരുതിയ കവർ തുറന്ന് അമ്മാളു
എടത്തി കാട്ടിത്തന്ന ഒരു ചുള്ളൻ ചെക്കന്റെ
മുഖം എന്നെ ആകെത്രസിപ്പിച്ചു... വല്ലാതെ കൊതിപ്പിച്ചു....
മുന്നിൽ ഇരിക്കുന്നവരിൽ കുറച്ച് പ്രായം തോ
ന്നിക്കുന്ന ആൾ (അമ്മാവനായിരിക്കും)
ചോദിച്ചു.....
"...... ഊർമ്മിളാന്നല്ലേ പേര്..... ഡിഗ്രി കഴിഞ്ഞ്
ഇപ്പോൾ എക്കൗണ്ടൻസി ഡിപ്ലോമയ്ക്ക്
പഠിക്കുന്നു ല്ലേ..... ''?
അവർ എന്റെ വിശദവിവരങ്ങളെല്ലാം പഠിച്ചു
വെച്ചിട്ടുണ്ട് ..... ഈ കല്യാണം തീർച്ചയായും
നടക്കുമെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ
പറയാൻ തുടങ്ങിയിരിക്കുന്നു......
വൈകാതെ ചായ സൽക്കാരവും കഴിഞ്ഞ്
കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ച്, ചെക്കൻ
നാളെ കാണാൻവരുമെന്നും പറഞ്ഞ് വന്നവർ
പോയി ..... പോകാൻ നേരത്ത് അടുക്കളയിലേക്ക് വന്ന അമ്മാളു ഏടത്തി
ചിരിച്ചു കൊണ്ടു പറഞ്ഞു;
'''''.......ഇതെന്തായാലും നടക്കും മോളെ.....
നല്ല കുടുംബക്കാരാ... സ്വത്തും പണവും
മോഹിച്ചു വരുന്നവരല്ല... അവർക്ക് നല്ല
പഠിപ്പുള്ള, കാണാൻ കൊള്ളാവുന്ന
ഒരു പെണ്ണിനെ മാത്രം മതി.... എന്റെ കൈയിലുണ്ടായിരുന്ന നിന്റെ പഴയ ഒരു ഫോട്ടോ ഞാൻ അവന്റെ പെങ്ങൾക്ക് കാട്ടിക്കൊടുത്തപ്പോൾ അവൾക്ക് നിന്നെ
നന്നായി ബോധിച്ചൂന്നാ പറഞ്ഞേ....ഒരു നല്ല ഫോട്ടോ ഉണ്ടെങ്കിലെടുക്ക്....
ചെക്കനെ ഇന്ന് തന്നെ കാണിക്കാലോ....."
ഞാൻ അമ്മയുടെ മുഖത്ത് നോക്കി......
അമ്മ സമ്മതിച്ചു കൊണ്ട് തലകുലുക്കി.....
ഞാനും ഒരു സുന്ദരിപ്പെണ്ണാണെന്ന് തോന്നിപ്പി
ക്കുന്ന ഒരു നല്ല ഫോട്ടോ എടുത്ത് അമ്മാളു ഏടത്തിക്ക് കൊടുത്തു...... പ്രതീക്ഷയോടെ...
അതിലേറെ സന്തോഷത്തോടെ ...!
"....... ഇതെങ്കിലും നടന്നാമതിയായിരുന്നു എന്റെ ഭഗവതി........"
അമ്മ നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു...
നടക്കും.... ഞാനും വല്ലാതെ പ്രതീക്ഷിച്ചു .....
സാമ്പത്തിക ഭദ്രതയുള്ള സുന്ദരനും സൽസ്വഭാവിയുമായ ആ ചെറുപ്പക്കാരൻ
എന്റെ ഭർത്താവാകും .....ഉറപ്പ്!
രാത്രിയിൽ ഞാൻ മനസ്സമാധാനത്തോടെ...
സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു.....
ആ സുന്ദരപുരുഷന്റെ ഫോട്ടോ നെഞ്ചോട്
ചേർത്തുവെച്ച് ഞാൻ എപ്പോഴോസ്വപ്നം
കണ്ട് ഉറങ്ങി ......
രാവിലെ കോളേജിൽപോകാതെ അവധിയെടുത്ത്,പെണ്ണുകാണാൻ വരുന്നതിന് വേണ്ടി ഞാൻകുളിച്ചൊരുങ്ങി പ്രതീക്ഷയോടെ കാത്തുനിന്നു.....
വീടാകെ ഒരു വിരുന്നിനുള്ള ഒരുക്കം കൂട്ടി.....
രാവിലെ തന്നെ വരുന്ന ചെറുക്കനെയും
കൂട്ടരെയും കാത്ത് വീട്ടിൽഎല്ലാവരും പ്രതീക്ഷയോടെ നിന്നു....
ഞാനും മുറിയുടെ ജനാലയ്ക്കൽ ഇരുന്ന് അകലേക്ക്നീണ്ടുപോകുന്ന വഴിയിലേക്ക് കണ്ണുനട്ടു.....
എന്നാൽ ഏറെ കാത്തിരുന്നിട്ടും ആരും തന്നെ ആവഴി വന്നില്ല .... രാവിലെ കഴിഞ്ഞ്
ഉച്ചയായി ..... ഉച്ചകഴിഞ്ഞ് വൈകിട്ടായപ്പോൾ
അച്ഛന്റെ മുഖത്ത് വല്ലാത്തൊരു നിരാശാ ഭാവം നിറഞ്ഞു.അച്ഛൻ വിഷമത്തോടെഉമ്മറ
ത്തെകസേരയിലിരുന്ന്സിഗരറ്റ്പുകച്ചു.
അമ്മ വീർത്തു കെട്ടിയ മുഖവുമായിവന്ന്
അച്ഛനോട് പറഞ്ഞു.......
".......ദേ ...നിങ്ങള്കടയിൽ ചെന്ന് അമ്മാളു
ഏടത്തിയെ ഫോൺ വിളിക്ക് ..... കാര്യം
എന്താന്ന് അറിയാലോ ....."
ഞാൻ കടുത്തനിരാശയുംദുഃഖവുംനിറഞ്ഞ
മനസ്സുമായി ഉടുത്തൊരുങ്ങിയ വേഷമൊക്കെ അഴിച്ചു വെച്ചു... പിന്നെ,
കട്ടിലിൽ കിടന്ന് കണ്ണീർ വാർത്തു....
അപ്പോഴും കല്യാണച്ചെക്കന്റെ ഫോട്ടോ
എന്റെ തൊട്ടരിൽ കിടന്ന് എന്നെനോക്കി
ചിരിച്ചു.!'' ഞാൻ വരും ''എന്ന് എന്നോട് സ്വകാര്യമായി പറയും പോലെ!
അധികം വൈകാതെ അച്ഛൻ വന്നു .......
അമ്മാളു ഏടത്തിയെ വിളിച്ച് കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്.....
" ......... നമ്മടെ മോളെ ചെക്കനിഷ്ടായത്രെ....
പക്ഷേ, വീട്ടുകാര് സമ്മതിക്കുന്നില്ലാന്ന്....
നമ്മടെ വീട്ടിലേക്കുള്ള വഴി ശരിയല്ലാന്ന്....."
അച്ഛൻ വ്യസനത്തോടെ അത്രയും പറഞ്ഞ്
അകത്തേക്ക് പോയി........ അമ്മ അത്കേട്ട പാടെ കരയാൻ തുടങ്ങി.....
"....... ഫോണുംകറണ്ടും വഴിയുമില്ലാത്തഈ
ഓണം കേറാമൂലേന്ന് എങ്ങട്ടെങ്കിലും
വിറ്റു പെറുക്കി പോയാമതിയാര്ന്നു .... "
ഉള്ളിലെ വിഷമമെല്ലാം അമ്മയുടെ ആത്മ
ഗതത്തിലുണ്ടായിരുന്നു.
എനിക്ക് ആകെ ഒരു വീർപ്പുമുട്ടൽ......
നെഞ്ചിൽ നിന്ന് തികട്ടി വന്ന കരച്ചിൽ അടക്കാൻ പ്രയാസപ്പെട്ട് ഞാൻ തലയിണയിൽ മുഖം പൂഴ്ത്തിക്കിടന്നു..... ഒരിക്കലും നടക്കാത്ത എന്റെ
വിവാഹമെന്നസ്വപ്നത്തിൽനിന്ന്
ഞാൻ, പതുക്കെ വീട്ടിലേക്കുള്ള വഴിയിലൂടെ
തിരിച്ചു നടന്നു..... കണ്ണീരോടെ .....!
ഞാൻ ഇഷ്ടപ്പെട്ടപ്പെട്ട ആ സുന്ദരപുരുഷൻ
മനസ്സിൽ നിന്ന് എപ്പോഴോ ഇറങ്ങിപ്പോയിരുന്നു...!!!
* * * * * * *
ശുഭം ........ ബിന്ദു.എം.വി.

നഷ്ടം (കഥ )


Image may contain: 1 person, smiling, closeup


വീട്ടിൽഅച്ഛന്റെ മരണം തീർത്ത ശൂന്യത പ്രകടമായിക്കണ്ടത് ഉമ്മറത്തിന്റെ വലത്തെ അറ്റത്തെ ചാരുകസേരയിലായിരുന്നു ....
അച്ഛന്റെ പകലുകൾ എന്നുംആ കസേരയ്ക്ക് സ്വന്തമായിരുന്നു ... രാവിലെ ഉറക്കമുണർന്നാൽ അമ്മ നൽകുന്നചൂടു ചായ ഊതിക്കുടിച്ച്....
ദിനപ്പത്രത്തിലെ ഒരു ചെറുവാർത്ത പോലും വിട്ടു കളയാതെ വായിച്ചു തീർത്തിരുന്ന അച്ഛൻ! ഇടയ്ക്ക്പറമ്പിലേക്കിറങ്ങി കത്തിയും മൺവെട്ടിയുമായി എന്തെങ്കിലും ചെറു ജോലികൾ ചെയ്തു തീർത്ത് സംതൃപ്തി
യോടെ കയറി വരാറുള്ള അച്ഛൻ ....!
പറമ്പിൽ നിന്നു വരുമ്പോൾ ആ കൈയിൽ
എന്തെങ്കിലുമുണ്ടാകും കറിക്കുള്ളത്!
ചീര ... മുരിങ്ങയില ...വാഴക്കുല.. ചേനയില..
ഈ വക എന്തെങ്കിലും കൈയിൽ ഇല്ലെങ്കിൽ വല്ലാത്തൊരു സ്വസ്ഥതക്കേട് അച്ഛന് തോന്നിയിരന്നു.
മരിക്കുന്നതിന്റെ തലേന്നാൾ വരെ അച്ഛൻ
ഈ പ്രവൃത്തികളെല്ലാം വളരെ സന്തോഷത്തോടെ ചെയ്തിരുന്നു....
അധ്വാനത്തിന്റെ നിറഞ്ഞ സംതൃപ്തി അച്ഛ
ന്റെ മുഖത്ത് എപ്പോഴും പ്രതിഫലിച്ചിരുന്നു.
വലിയ രോഗാവസ്ഥകളൊന്നും അലട്ടാത്തതു
കൊണ്ട് അച്ഛൻ എപ്പോഴും പറമ്പിൽ പണി
യെടുക്കാൻ ആഗ്രഹിക്കുകയും തൊടിയിലും മുറ്റത്തും വെറുതേ ഒറ്റയ്ക്കിരിക്കാനും ഇഷ്ടപ്പെരുന്നു.
മണ്ണും മരവും പച്ചപ്പും എല്ലാം അച്ഛൻഎന്നും ഹൃദയത്തോട്ചേർത്തുവെച്ചിരിക്കയായിരുന്നു.
എന്നിട്ടും ഒന്നും ആരോടും പറയാതെ അച്ഛൻ
പോയി. ഒരിക്കലുംഒരു പരാതിയും പരിഭവും ദേഷ്യവുംഅച്ഛൻ പ്രകടിപ്പിച്ചിരുന്നില്ല.
ശാന്ത സ്വഭാവക്കാരനായിരുന്ന അച്ഛന്
മുമ്പ് അല്പസ്വൽപം മദ്യപാനമൊക്കെ ഉണ്ടാ
യിരുന്നു.എന്നാൽ വലിയ സാമ്പത്തിക ഭദ്രത ഇല്ലാത്ത ആളായിരുന്നു അച്ഛൻ.
എന്നിട്ടുമച്ഛൻ തുച്ഛമായ പണത്തിന് വേണ്ടി
ഒത്തിരി അധ്വാനിക്കുകയും കിട്ടിയതിൽ
പാതി വീട്ടിലേക്കുള്ള റേഷനരി വാങ്ങാൻ
ചെലവിടുകയും ചെയ്തു. പിന്നെ, ഞങ്ങൾ മക്കൾക്കു വേണ്ടിയുള്ള കരുതൽ ...
അച്ഛന് വലിയ ആഗ്രഹങ്ങൾ ഒന്നുമുണ്ടായി
രുന്നില്ല. പരിമിതമായ തന്റെ ആഗ്രഹങ്ങൾ
പലപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുക
യാണുണ്ടായിരുന്നത്! ആ മനസ്സിൽ വലിയ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ
എന്ന്ഞങ്ങൾമക്കൾക്കുംഅറിയില്ലായിരുന്നു.
അച്ഛൻ, പലപ്പോഴും ഒന്നും തുറന്നു പറയാ
തിരിക്കാനാണ് ശ്രമിച്ചിരുന്നത്....
അച്ഛന്റെ ജീവിതം പലപ്പോഴും എതെല്ലാമോ
രഹസ്യങ്ങളുടെ സൂക്ഷിപ്പാണെന്ന് ഇടയ്ക്ക് ഞങ്ങൾക്ക്തോന്നിയിട്ടുണ്ട് ...
അച്ഛൻ ഒരിക്കലും തന്റെപൂർവ്വകാല ജീവിതം
എങ്ങനെ ആയിരുന്നു എന്ന് ഞങ്ങൾ മക്കളോടും ഭാര്യയായ അമ്മയോടും പറഞ്ഞി
രുന്നില്ല. ചോദിച്ചാൽ ഒരു ചെറുപുഞ്ചിരിയിൽ
മറുപടി ഒതുക്കുകയായിരുന്നു അച്ഛന്റെ
പതിവ്.
അമിതമായി ഒന്നിനും പണം ചെലവിടുന്നത്
അച്ഛന് ഇഷ്ടമായിരുന്നില്ല.എല്ലാ കാര്യങ്ങളും
ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യാൻ
താല്പര്യപ്പെട്ടിരുന്നു അച്ഛൻ!
സ്വന്തം ഉടുതുണി പോലും മറ്റൊരാളെക്കൊ
ണ്ട് കഴുകിക്കാൻ അച്ഛൻ ഇഷ്ടപ്പെട്ടിരുന്നി
ല്ല....
അമ്മ അക്കാര്യത്തിന് അച്ഛനുമായി
പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു.
ആരോഗ്യമുണ്ടെങ്കിൽ സ്വന്തം കാര്യങ്ങൾ
നോക്കാൻ എന്തിന് മറ്റുള്ളവരെ ആശ്രയിക്ക
ണം എന്ന് അച്ഛൻ ഇടയ്ക്ക് പറയാറുണ്ടാ
യിരുന്നു. മരിക്കുവോളം അച്ഛൻ അങ്ങനെ
തന്നെ ആയിരുന്നു ....!
ഇനിയും ഒത്തിരി പറഞ്ഞാൽ തീരാത്ത
സമസ്യ പോലെ നീളുന്നു അച്ഛൻ ഞങ്ങൾക്ക്.
എന്നിട്ടും അച്ഛൻ ഒന്നും ആരോടും
പറയാതെ പോയി...
ഇനി ഒരിക്കലുംതിരികെ വരില്ല എന്ന് ചിന്തിക്കാൻ തന്നെപ്രയാസമാണ്....
വെള്ളപുതച്ച് ഉമ്മറത്തു കിടന്ന അച്ഛൻ
കത്തിച്ചു വെച്ച നിലവിളക്കിന്റെ ചുവട്ടിൽ
ശാന്തനായി കിടന്നുറങ്ങുകയായിരുന്നോ
എന്നു തോന്നിയിരുന്നു ... മരിച്ചാൽ ഇത്തിരി
പോലും കരഞ്ഞ് വേദനിക്കാൻ പാടില്ല
എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടായിരു
ന്നു ....
ഇന്ന്, അച്ഛനെന്ന യാഥാർത്ഥ്യം ശൂന്യമാക്ക
പ്പെട്ടിരിക്കുന്നു എന്ന അറിവ് ഞങ്ങൾ
മക്കളേക്കാൾ അമ്മയെ വല്ലാതെ നൊമ്പര
പ്പെടുത്തുന്നുണ്ട്.
രാവിലെ, അച്ഛനുള്ള ചൂട് ചായയുമായി എത്ര
തവണ അമ്മ ഉമ്മറത്തേക്ക് ചെല്ലുന്നു ....
കുടിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളവുമായി
പറമ്പിലേക്ക് അച്ഛനെ വിളിച്ചു കൊണ്ട്
നടക്കുന്നു.... ഉറക്കത്തിൽ അച്ഛനോടുള്ള
പിറുപിറുപ്പ്! ഉണർന്നാൽ അച്ഛനെ ഓർത്ത്
കരഞ്ഞും പതം പറഞ്ഞും അമ്മ.....
തന്റെ തീരാനഷ്ടത്തിന്റെ വ്യഥയിൽ വിങ്ങി
വിതുമ്പുന്ന അമ്മ .... ഇനി ആർക്കു വേണ്ടി
യാണ് തന്റെ ജീവിതം മാറ്റി വെക്കേണ്ടതെന്ന്
അമ്മ ഓർക്കുന്നുണ്ടാകാം ....
അച്ഛനില്ലെന്ന യാഥാർത്ഥ്യവുമായി ഞങ്ങൾ
മക്കളും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ...
പക്ഷേ, അമ്മ .... അച്ഛന്റെ വിയോഗം തീർ
ത്തനൊമ്പരവുമായി അമ്മ അച്ഛന്റെ
കട്ടിലിൽ ഉറക്കമില്ലാതെ രാത്രികൾ കഴിക്കു
ന്നു ..... പകലുകളെ പറഞ്ഞും കരഞ്ഞും
തീർക്കുന്നു...
അച്ഛനെന്ന നെടുംതൂണ് ഒരു വീടിന്റെ.......
ഒരു കുടുംബത്തിന്റെ കരുത്ത് എത്രമാത്രമാ
യിരുന്നു എന്നത്ഒരു വലിയ തിരിച്ചറിവായി
മുന്നിൽ നിൽക്കുന്നു....
അച്ഛന്റെ ഉറച്ച വിചാരങ്ങൾ... ചിന്തകൾ
തീരുമാനങ്ങൾ... അച്ഛൻ നൽകുന്ന ഊർജം ..
കരുത്ത് ...
എല്ലാം ഒരു കുടുംബത്തിന്റെ ശക്തിയായിരു
ന്നു .... ആ നഷ്ടം നികത്താനാകാത്തതാണ് .
ഇനി ഒരിക്കലും അച്ഛന്റെ സാമീപ്യമില്ലെന്ന് വേദനയോടെ ,കണ്ണീരോടെ ഓർക്കുമ്പോൾ ആ കാൽക്കൽ ഒന്നുകൂടി ....
ആ വാത്സല്യത്തിന്റെ തണലിൽ ഒരിക്കൽ
കൂടി .... ഒരിക്കൽ മാത്രം ...!

ശുഭം. ബിന്ദു.എം.വി.

ബീ പോസറ്റീവ് ( കഥ )

Image may contain: 1 person, smiling, closeup

ബീ പോസറ്റീവ്.... സ്നേഹ ....
ഇതൊക്കെയാണ് ജീവിതം ...."
എന്റെ നീണ്ട മുടിയിഴകൾതലോടിക്കൊണ്ട്
ദീപേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് കരച്ചിലട
ക്കാൻ കഴിഞ്ഞില്ല .....
പിങ്ക് നിറമുള്ള ബെഡ്ഷീറ്റിൽ ചൂണ്ടുവിരൽ
കൊണ്ട് കോറിയിട്ട്, മുഖമുയർത്താതെ
ഞാൻ പറഞ്ഞു;
''പാവയ്ക്കാ തോരൻ ഞാനാ ഉണ്ടാക്കിയത്
അതു കഴിച്ചിട്ടാത്രെ അമ്മയ്ക്ക് ഗ്യാസ്
കേറീത്.... ഇന്നലെ ചീരത്തോരനുണ്ടാക്കി
യപ്പോഴും അമ്മ ഇതു തന്നെയാ പറഞ്ഞത് ..."
ദീപേട്ടൻ ഏതോ പുസ്തകത്തിൽ ദൃഷ്ടിയുന്നിക്കൊണ്ടാണ് ഇത്തവണ മറുപടി
പറഞ്ഞത് ....
''സ്നേഹ .... നിനക്ക് ഇതൊക്കെ
ഫസ്റ്റ് എക്സ്പീരിയൻസല്ലേ .... ഈ
അമ്മമാര് അമ്മായിയമ്മ ആകുമ്പോഴാണ്
ഈ പ്രശ്നം... നീയൊന്നു കണ്ണടച്ചാൽ മതി
ഒക്കെ മാറും..."
"നിങ്ങൾക്ക് അതു പറയാം.. ഞാൻ എന്തെടുത്താലും അമ്മ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.... പിന്നെ ഞാനുണ്ടാക്കിയത്
കഴിച്ചിട്ട് ഗ്യാസാണെന്ന് പറഞ്ഞ്
ഒരു മാതിരി ഏമ്പക്കം വിട്ടോണ്ടുള്ള നടപ്പ്...
എന്താ ഇതിന്റെ ഒക്കെ അർത്ഥം...?
എനിക്കൊന്നും മനസ്സിലാകുന്നില്ല ...''
ഞാൻ തേങ്ങിക്കൊണ്ട് അത്രയും
പറഞ്ഞു......
'' ങ്ഹാ.... നീയിപ്പോൾ സമാധാനത്തോടെ
കിടക്ക് .... നമുക്ക് രാവിലെ എന്റെ ഒരു
ഫ്രണ്ടിന്റെ വീട്ടിലേക്ക് പോകാനുണ്ട്..
അവൻ ഡോക്ടറാ.... അങ്ങ് ഓസ്ട്രേ ലിയയിൽ പഠിച്ച ആളാ.... നമ്മുടെ വിവാ
ഹത്തിന് വരാൻ പറ്റാത്തതു കൊണ്ട്
ഒന്നു നേരിട്ട് കാണാൻ വിളിച്ചിട്ടുണ്ട് ....
നാളെ രാവിലെ റെഡിയാകണം...... "
എന്റെ വാക്കുകൾക്ക് കൃത്യമായ ഒരു മറുപടി
നൽകാതെ ദീപേട്ടൻ ഒഴിഞ്ഞത് എന്തി
നാണെന്ന് എനിക്ക് പിടികിട്ടി....
സ്വന്തം അമ്മയെ ഇന്നലെ വന്നുകയറിയവൾ
കുറ്റം പറയുന്നത് കേൾക്കാൻ ദീപേട്ടനിഷ്ടമി
ല്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന്
എനിക്ക് വായിച്ചെടുക്കാം......
ഞാനൊന്നും പറയാതെ എഴുന്നേറ്റ് ബെഡ് റൂമിന്റെ വാതിൽ ലോക്ക് ചെയ്യാൻ ചെന്നു ...
''സ്നേഹ .... വേണ്ട ,വാതിൽ ലോക്ക് ഇടണ്ട ..
ചാരിയിട്ടാൽ മതി.... അത് .... അമ്മയ്ക്ക്
ചിലപ്പോൾ ഒരു ചുമയും ശ്വാസം മുട്ടലും..
പിന്നെ, ഓക്കാനവും ഛർദിയുമൊക്കെ
വരാറുണ്ട്... അച്ഛൻ മരിച്ചതിനു ശേഷമാ
അത്..... ഒരു മെന്റൽ പ്രോബ്ലമെന്നാ
ഡോക്ടർ പറഞ്ഞത് ..."
എനിക്കാകെ ഒരു വല്ലായ്മ തോന്നി....
ഒരുപാട് പേരുള്ള വീടാണിത്.... അമ്മയും
നാല് അനിയന്മാരും രണ്ടു പെങ്ങന്മാരും...
പിന്നെ, ഞങ്ങളുടെ വിവാഹത്തിന് വന്നിട്ട്
വിരുന്നുണ്ട് തിരികെ പോകാതെ ഇരിക്കുന്ന ദീപേട്ടന്റെമൂത്തഅമ്മായിയും ഇളയമ്മയും ...!
അവർക്കെല്ലാമിടയിൽ ബെഡ്റൂം ലോക്ക്
ചെയ്യാതെ കിടക്കണമെന്നു പറഞ്ഞാൽ...!
ഞാനാകെ അസ്വസ്ഥയായി...
കഴിഞ്ഞ ദിവസം രാവിലെ മുറിയുടെവാതിൽ ചാരിക്കിടക്കുന്നതുകണ്ട് ദീപേട്ടന്റെ അമ്മായി ഒന്നു വാതിലിൽമുട്ടുകപോലും ചെയ്യാതെ അകത്ത് കയറി വന്നത്
എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല ....
"സാരമില്ല ... പ്രായമായ സ്ത്രീയല്ലേ....
ഞാൻ അവരോട് എന്താ പറയ്യാ.... സ്നേഹ ...
എനിക്കു വേണ്ടി നീ ക്ഷമിക്ക്......
ഒത്തിരി ആൾക്കാരുള്ള വീട്ടിലിതൊക്കെ
ഉണ്ടാകും ....."
ദീപേട്ടന്റെ മറുപടി കേട്ട് എനിക്ക് വല്ലാതെ ദേഷ്യം തോന്നിയെങ്കിലും ഞാൻ ഒന്നും
പറഞ്ഞില്ല.... വിവാഹം കഴിഞ്ഞിട്ട് കുറച്ച്
ദിവസങ്ങളേ ആയിട്ടുള്ളൂ....
ഞാൻ എന്തായാലും പക്വതയോടെ പെരുമാറണം.... ദീപേട്ടൻ ഈ വലിയ കുടുംബത്തിലെ മൂത്ത മകനാണ്.... അച്ഛന്റെ സ്ഥാനത്താണ്ദീപേട്ടൻ....! അദ്ദേഹത്തിന്റെ ഭാര്യയായഞാൻ കുറച്ച് കൂടിപക്വത കാട്ടിയേ മതിയാകൂ...
പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണ് ഞാൻ ..
ഒന്നുമില്ലാത്തിടത്തു നിന്ന് ഒത്തിരി ഉള്ള ഇടത്തേക്ക് ജീവിതം പറിച്ചു നടുമ്പോൾ
പലതും സഹിക്കുകയും ക്ഷമിക്കുകയും വേണം എന്നെനിക്കു തോന്നി......
അതാണ് കുടുംബ ജീവിതം മുന്നോട്ടു
പോകാനുള്ള ഏറ്റവും നല്ല വഴി .....
അനിഷ്ടത്തോടെ വാതിൽ ചാരിയിട്ട്
കട്ടിലിൽ വന്നിരിക്കുമ്പോൾ ദീപേട്ടൻ
സമാധാനിപ്പിച്ചു....
'' പോട്ടെടോ.... ഇതിനകത്ത് നമ്മുടെ
ലോകമല്ലേ .... ഇവിടെ നിന്റെ ഇഷ്ടത്തി
നാണ് മുൻതൂക്കം..... നിനക്ക് മാത്രമാണ്
ഈ ദീപൻ!എന്താ... പേരെ?''
അത്രയും പറഞ്ഞ് ദീപേട്ടൻ പ്രേമപൂർവ്വം എന്നെ ചേർത്തു പിടിച്ചതേയുള്ളൂ.......
''അയ്യോ...... അമ്മേ... എന്റെ അമ്മ
യ്ക്കെന്തു പറ്റി.... എല്ലാരും ഒന്നോടിവായോ "
പെട്ടെന്ന്,ഇളയ പെങ്ങൾ, രേഖയുടെ നിലവിളികേട്ട് ദീപേട്ടൻ എന്നെ തള്ളി മാറ്റിയിട്ട് ചാടി എഴുന്നേറ്റു...
"ദീപേട്ടാ........ ദേ, അവരൊക്കെ ഇല്ലേ...
പിന്നെന്തിനാ നിങ്ങൾ ഓടിപ്പോകുന്നേ?"
ഞാൻ ദീപേട്ടനെ തടയാൻ നോക്കി.....
''നീ .... മാറി നിൽക്ക്.... "
അപ്പോൾ എന്നെ പിടിച്ച് തള്ളിമാറ്റിയിട്ട്
അദ്ദേഹം ചാരിക്കിടന്ന വാതിൽ തുറന്ന്
അമ്മയുടെ റൂമിലേക്കോടി...
ഞാനെന്തു ചെയ്യണമെന്നറിയാതെ
ചലനമില്ലാതെ അവിടെ തന്നെ നിന്നു പോയി.
അമ്മയുടെ മുറിക്കകത്തും പുറത്തും
ആകെ ബഹളം ....!
അതിനിടയിൽഅമ്മയുടെ ചുമ... ഓക്കാനം ...ഛർദി...ശ്വാസം വലി..... ഞാനാകെ മരവിച്ചതുപോലെ ആയി ...!
''മോനെ, ... ദീപാ .... അമ്മയ്ക്ക് വയ്യടാ... "
എന്ന് ദീപേട്ടനെ വിളിച്ചു കൊണ്ടുള്ള അമ്മയുടെ നിലവിളിയും ഇടയ്ക്ക്
കേൾക്കാം.!
ഞാൻ സംയമനം പാലിച്ച്, പതുക്കെ
അമ്മയുടെ മുറിയുടെ അരികിലേക്ക്
നടന്നു.... മുറിക്കകത്ത് കട്ടിലിലിരുന്ന് വല്ലാതെശ്വാസം വലിക്കുന്ന ദീപേട്ടന്റെ അമ്മ!
അമ്മയുടെപുറവും നെഞ്ചും തിരുമ്മുന്ന മക്കൾ ....!
ഞാനാകെ അന്തം വിട്ടു നിന്നു...
എന്റെ നിഴലനക്കം കണ്ടപാടെ അമ്മയുടെ
വല്ലാത്തൊരു ഓക്കാനവും ഛർദിയും!
ഞാൻ ഞെട്ടിപ്പോയി.....!
എന്തൊക്കെയാണ് സംഭവിക്കുന്നത്
എന്നറിയാതെ ഞാൻ സ്തംഭിച്ചുനിന്നു.
''ആ പാവയ്ക്കാതോരനാ അമ്മേ
പറ്റിച്ചത്.... ഉപ്പും മുളകും നന്നായി ചേർക്കാതെ ഉണ്ടാക്കിയതല്ലേ?..
പുതു പെണ്ണിന്റെ പാചക വിദ്യ കാട്ടിയതാണല്ലോഅത്.... ഇങ്ങനെ പോയാൽ ഗ്യാസ് വന്ന് അമ്മയ്ക്ക് എന്തെങ്കിലും വയ്യാണ്ടാകും.. "
എന്നെ കണ്ട നിമിഷം മൂത്ത പെങ്ങൾ
രേണുക പറഞ്ഞത്കേട്ട്ഞാൻശരിക്കുമൊന്ന് ഞെട്ടി..
എനിക്ക് കരച്ചിൽ വന്നു... ഞാൻ സങ്കടപ്പെട്ട്
നിന്നു കരഞ്ഞു...
അതു കണ്ട് ദീപേട്ടന്റെഅമ്മായി അരികിൽ
വന്ന് എന്നെ,സമാധാനിപ്പിച്ചു....
'' പോട്ടെ, മോളെ.... അവള് വെറും പൊട്ടി
പൊണ്ണാ...... നീയത് കേട്ട് സീരിയസ്സാകണ്ട.. "
രേണുക ഇത്തിരി പോര് കാട്ടുന്ന ആളാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്..
വിവാഹപ്രായം വന്ന പെണ്ണാണവൾ...
ഞാനും ദീപേട്ടനും ചിരിക്കുന്നതും സംസാരിക്കുന്നതും അവൾക്ക് തീരെ ഇഷ്ട
മല്ലെന്ന് എനിക്കറിയാം...
ഞങ്ങൾ ഒരുമിച്ചിരിക്കുന്നതു കാണുമ്പോൾ
അവളുടെ മുഖം വല്ലാതെ മങ്ങും!
അവൾ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ
അമ്മയുടെ പുറം തിരുമ്മുകയാണ്
ദീപേട്ടൻ!
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ അസ്വ
സ്ഥതകളൊക്കെ മാറി....
അപ്പോഴുംമക്കളെല്ലാവരുംഅമ്മയ്ക്കരികിൽ തന്നെഇരിപ്പുണ്ട് ...
''നാളെ തന്നെ, ആ ഡോക്ടറെ കാണണം."
അനുജൻ ദിലീപ് ദീപേട്ടനോട് പറഞ്ഞു ..
''ഇനി, ഏടത്തിഉണ്ടാക്കുന്ന കറിയൊന്നും
അമ്മ കഴിച്ചേക്കരുത്...."
രേണുക പറയുന്നതു കേട്ട് അമ്മ ചുമച്ചു
കൊണ്ടു പറഞ്ഞു ...
''അവള് പാചകത്തിലല്ലേ എം.എ.ക്കാരി?"
അതുകേട്ട് ഒന്നും പറയാതെ ദീപേട്ടൻ മുറി വിട്ടിറങ്ങി വരുന്നത് കണ്ടപ്പോൾ എനിക്ക്
വല്ലാത്ത ദേഷ്യമാണ് തോന്നിയത്...
പിന്നാലെ, ഞാനും ദീപേട്ടന്റെ കൂടെ
ബെഡ് റൂമിലേക്ക് നടന്നു....
പുതുപെണ്ണിന് മൗനമാണ് ഭൂഷണം ....
എന്തെങ്കിലും പറഞ്ഞാൽ ഞാനാകും
കുറ്റക്കാരി ....
ഞാനും ദീപേട്ടനും ഒന്നും പരസ്പരം മിണ്ടാതെ കട്ടിലിൽ അകലം പാലിച്ച് കിടന്ന്
ഉറക്കമില്ലാതെ രാത്രി പുലർന്നു ....!
പിറ്റേന്ന് മക്കളെല്ലാവരും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ
തിരക്കുകൂട്ടി.... ഒരു കാറിൽ ഇരിക്കാവുന്ന
ആൾക്കാർ അമ്മയോടൊപ്പം ......!
കാർ ഡ്രൈവർ ആയി ദീപേട്ടൻ തന്നെ
വേണമെന്ന് അമ്മയ്ക്ക് ഒറ്റ നിർബന്ധം.
ഞാൻ അടുക്കളയിൽ പ്രാതലിനുള്ള
ഒരുക്കത്തിലായിരുന്നു ... ഇളയ അനുജത്തി
രേഖ കുളിമുറിയിലാണ് ....
അമ്മയുടെ കൂടെ തന്നെയുണ്ട് അനുജത്തി
രേണക....
അമ്മായിയും, ഇളയമ്മയും ഉറക്കം വിട്ടുണർ
ന്നിട്ടേയില്ല ....
അനുജന്മാർ ഓരോരുത്തരും....യോഗ, ജിം, ഓട്ടം.... ഇങ്ങനെപലകാര്യങ്ങൾക്കായിതിരിഞ്ഞപ്പോഴാണ് ദീപേട്ടൻ എന്നെ ബെഡ് റൂമിലേക്ക് വിളിച്ചത്...
ഞാൻ സംശയത്തോടെ ചെന്നു ....
''നീയൊരുങ്ങ്.... നമുക്ക് ഡോക്ടർ
അരവിന്ദിന്റെ അടുത്ത് പോയിട്ട് വരാം...
ഇന്നലെ ഞാൻ പറഞ്ഞ എന്റെ
ക്ലാസ് മേറ്റ് ഡോക്ടർ ..?
ഞാൻ അമ്മയുടെ കാര്യം പുള്ളിക്കാരനോട്
പറഞ്ഞു .... അത് ,ഒരു കുഴപ്പവുമില്ല
എന്നാണവൻ പറഞ്ഞത് ....
അമ്മയ്ക്ക് മെനോപോസ് പിരിയഡായതു കൊണ്ടുള്ള പ്രോബ്ലംസാ ന്നാ അവൻ
പറഞ്ഞത് "
മെനോപോസ് എന്നു ഞാൻ കേട്ടിട്ടുണ്ട് ....
പക്ഷേ, അതിന്റെ പ്രയാസങ്ങളെന്തൊക്കെ
യാണെന്ന വ്യക്തമായ ഒരു ധാരണ
എനിക്ക് കിട്ടിയിട്ടില്ല .... എനിക്ക് ജിജ്ഞാസ
ആയി !ഞാൻ എന്താണതെന്ന് ദീപേട്ടനോട് പുരികമുയർത്തി ചോദിച്ചു....
ദീപേട്ടൻ ഒരു കോളേജ് ലക്ചറുടെ ഗൗരവ
ത്തോടെ പറഞ്ഞു തുടങ്ങി...
"സ്ത്രീകളുടെ ആർത്തവവിരാമമാണ്
മെനോപോസ് ... അത്, സാധാരണയായി 45നും55നും ( വയസ്)ഇടയിലാണ് ഉണ്ടാവുന്നത്.... ആർത്തവം നിൽക്കുമ്പോൾ
സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും പലവിധ മാറ്റങ്ങൾ ഉണ്ടാകും
ഹോർമോണുകളുടെ ഉത്പാദനം കുറയുന്ന
താണ് കാരണം. ഈസ്ട്രജൻ ഹോർമോൺ കുറഞ്ഞ് ക്രമേണ ആർത്തവം നിലയ്ക്കുന്നതാണ് ഇത്....
അതാണ് അമ്മയ്ക്ക് പ്രശ്നം.
ചില സ്ത്രീകൾക്ക് തലകറക്കം, ഓക്കാനം, ഛർദി... രക്തസമ്മർദം, ഷുഗർ
എല്ലാ പ്രശ്നങ്ങളും വരും.... പിന്നെ, ശരീരം തരിപ്പ്, ചൂട്, വിയർപ്പ്, ക്ഷീണം, തളർച്ച ...ഒക്കെ ഉണ്ടാകും ... ഇപ്പോ മനസ്സിലായോ
എന്റെ ശ്രീമതിക്ക്?"
''ഇതൊക്കെ എനിക്കറിയാം....
അതിനിപ്പോ നമ്മൾ എന്തുചെയ്യും?"
''അമ്മയ്ക്ക് നല്ല മെന്റൽ സപ്പോർട്ട് കൊടുക്കണം...
അമ്മയെ മനസ്സിലാക്കി പെരുമാറണം...
പലതുംകണ്ടില്ലെന്ന് നടിച്ച്മിണ്ടാതിരിക്കണം."
ഞാൻ അത്ഭുതത്തോടെ കേട്ടിരിക്കുന്നത്
കണ്ട് ദീപേട്ടൻ എന്നെ കളിയാക്കി ....
''എല്ലാം അറിയുന്നമന്ദബുദ്ധി...."
ഞാൻ നാണത്തോടെ ചിരിച്ചു...
പ്രായമായഅമ്മമാർക്കുള്ളപ്രശ്നങ്ങൾ
നമ്മൾ മക്കൾനന്നായിമനസ്സിലാക്കണം. മരുമകളായ ഞാനും പഠിക്കണം... എല്ലാം!
ഭാവിയിൽ എനിക്കും വരാവുന്ന പ്രശ്നം....
'' പിന്നെ,സ്നേഹ മറ്റൊരു കാര്യം കൂടിയുണ്ട്...അച്ഛന്റെ അകാലവിയോഗം അമ്മയെ മാനസികമായി വളരെ തളർത്തിയിരുന്നു .... മൂത്ത മകനായഞാനാണ് അതിൽനിന്നെല്ലാം അമ്മയെ തിരികെ കൊണ്ടുവന്നത്.... അമ്മയുടെ കൂടെ നടന്ന്....
കരുതലും സ്നേഹവും നൽകി.... നീ വിഷമിക്കാതെ അമ്മയ്ക്ക് മുന്നിൽ കുറച്ച്
താന്നു നിൽക്കണം ... എനിക്കു വേണ്ടി....
ഞാനെന്നും നിന്നോടൊപ്പമുണ്ടല്ലോ.. "
ദീപേട്ടൻ എന്നെ സ്നേഹത്തോടെ ചേർത്തു
പുൽകി .... ഒരു വലിയ കുടുംബത്തിന്റെ
നെടുംതൂണ് ആണ് ദേവേട്ടൻ!
കൂടെ, സഹിഷ്ണുതയോടെ സുഖത്തിലും
ദു:ഖത്തിലും ഭാര്യയായ ഞാനുമുണ്ടാകണം...
ഓരോ കുടുംബവും നിലനിന്നുപോകാൻ
ഓരോ സ്ത്രീയുടെയും വലിയ ത്യാഗമുണ്ട്....
പുരുഷന്റെ ശക്തിയായ സ്ത്രീയുടെ ത്യാഗം.!
ഞാൻ സന്തോഷത്തോടെ ദേവേട്ടന്റെ
നെഞ്ചിൽ മുഖം ചേർത്ത് പെരുവിരൽ
ഉയർത്തിക്കൊണ്ട് പറഞ്ഞു ....
''ബി പോസറ്റീവ് ദീപേട്ടാ.... "
പിന്നെ ,ചിരിച്ചു കൊണ്ട്പുറത്തേക്കോടി....
കാറിൽ ദീപേട്ടന്റെ അരികിൽഞാൻ ചേർന്ന് ഇരിക്കുമ്പോൾ അമ്മ ഇടയ്ക്ക്പിന്നിൽ നിന്നു
പറഞ്ഞു:
''ദീപാ എനിക്കിവിടെ വല്ലാതെ കുലുക്കം തോന്നുന്നു.നടുവിന് ഒരു പിടുത്തം പോലെ"
അമ്മ പറയുന്നതു കേട്ട് ഞാൻ
ദീപേട്ടനെ പതുക്കെ തൊട്ടു....
ദീപേട്ടൻ എന്നെനോക്കിച്ചിരിച്ചു....
പിന്നെഒന്നും പറയാതെ അദ്ദേഹം കാർ റോഡരികിൽ നിർത്തിയിട്ടു....
ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി...
''അമ്മേ, അമ്മ മുന്നിൽ ഇരുന്നോളൂ ... "
ഞാൻഅമ്മയെ വിളിച്ച് മുന്നിൽ ഇരിക്കാൻ
പറഞ്ഞു....
അമ്മ ഒന്നും മിണ്ടാതെ മുഖത്തൊളിപ്പിച്ച
ഒരു ഗൂഢഭാവത്തോടെ ദീപേട്ടന്റ അരികിൽ
ചെന്നിരുന്നു ... ഒരു രാജ്ഞിയെപ്പോലെ....!
ഞാൻപിൻസീറ്റിൽ കയറി ഇരിക്കുമ്പോൾ അനുജത്തി രേണുക എന്നോട് രഹസ്യമായി പറഞ്ഞു:
''അമ്മയ്ക്ക് ഇനി ഒരു അസുഖവും
ഉണ്ടാകില്ല ഏടത്തി.... ഏട്ടനുംഞാനും ചെറിയേട്ടന്മാരുംഎല്ലാരും ഏടത്തിയെ
അവഗണിച്ചാൽ അമ്മയ്ക്ക് സന്തോഷമാകും അമ്മയ്ക്ക് അസൂയയാ.... ഏട്ടനെ ഏടത്തി
തട്ടിയെടുത്തുന്ന്..."
ഞാനമ്പരന്നു പോയി!
ഇന്നലെ വരെ എന്നെ കുറ്റം പറഞ്ഞരേണുക തന്നെയാണോ ഇത്?
ഇതെന്തു മനശാസ്ത്രം ?
ഞാൻഒന്നുംമനസ്സിലാകാതെഅന്ധാളിച്ചിരിക്കുമ്പോൾ രേണുകഎന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...
''ഏടത്തീ...ബീ.... പോസറ്റീവ്.... "
ശുഭം ബിന്ദു.എം.വി.

മുടിയിഴകൾ (കഥ)

Image may contain: 1 person, smiling, closeup

ഓഫീസ് വിട്ട് വന്നാൽ രാജേട്ടൻ മുറിയടച്ച് കംപ്യൂട്ടറിന് മുന്നിൽ ഒറ്റയിരിപ്പാണ്.
കുളിച്ച് ഫ്രഷ് ആയി ഒരു ചായ കുടിക്കാൻ പോലും വരാതെയുള്ള ഇരിപ്പ്!
ചോദിക്കാൻ ചെന്നാൽ പുള്ളിക്കാരന് ദേഷ്യംവരും...
പിന്നെ, വായിൽ തോന്നിയതൊക്കെ വിളിച്ച്
പറഞ്ഞ് അന്നത്തെ സമാധാനം പോയതു
തന്നെ!
എന്തെങ്കിലുമാകട്ടെ എന്നു കരുതി ഒന്നും
മിണ്ടാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ
മൂത്തമകൾ അമ്മു പറയും...
''അമ്മേ അച്ഛനെന്തെങ്കിലും ചെയ്യട്ടെ...
അമ്മ ഒന്നും പറയാൻ പോകണ്ട... "
അതെ.... അതാണ് നല്ലത്! താനായിട്ട്
വീട്ടിലെ സമാധാനം കളയണ്ട..... രണ്ടു
കൈയും കൂട്ടിമുട്ടിയാലല്ലേ ഒച്ചയുണ്ടാകൂ....
കുട്ടികളും ഭർത്താവും വീടും മാത്ര
മാണ് തന്റെ ലോകം! അതിൽ കംപ്യൂട്ടറിനും
ഇന്റർനെറ്റിനുമൊക്കെ എവിടെ സ്ഥാനം?
രാവിലെ നാലരയ്ക്ക് ഉണർന്ന്
അടുക്കളയിൽ കയറിയാൽ ഭർത്താവും
കുട്ടികളും വീട്ടിൽ നിന്നിറങ്ങുന്നതുവരെ
വിശ്രമിക്കാതെ ഓരോ ജോലികൾ ചെയ്തു
തീർക്കാനുണ്ടാകും...
ചായ... പ്രാതലിന്റെ പലഹാരങ്ങൾ...ചോറ്,
തോരൻ, സാമ്പാർ, അവിയൽ....
ചുക്കുവെള്ളം, ജീരകവെള്ളം എല്ലാം ഒരുക്കി
ഓരോരുത്തർക്കുള്ളത് ഓരോ പാത്രങ്ങളി
ലാക്കി മേശപ്പുറത്ത് വെവ്വേറെ ബാഗുകളിലാ
ക്കി വെച്ചു കഴിഞ്ഞാൽ മാത്രമേ താൻ
ഒരു ഗ്ലാസ് ചായ പോലും കുടിക്കാറുള്ളൂ....
എല്ലാം പതിവുകൾ തെറ്റാതെ .... ഒരു
തകരാറും സംഭവിക്കാത്ത യന്ത്രം പോലെ..!
വീട്ടുകാര്യങ്ങളിൽ മുഴുകുമ്പോൾ മറ്റു പലതിനും മനസ്സു വയ്ക്കാറില്ല .... അതൊരു
ശീലമായിപ്പോയി..
രാജേട്ടനും കുട്ടികളും പൊയ്ക്കഴിഞ്ഞാൽ പാത്രങ്ങളൊക്കെകഴുകിത്തുടച്ച് വെച്ച്,
വീടും മുറ്റവും തൂത്തു വൃത്തിയാക്കി,
തുണി കഴുകിയുണക്കാനിട്ട്, പറമ്പിലും
തൊടിയിലും വീണു കിടക്കുന്ന ഓലയും
മെടലും വെട്ടിയെടുത്ത് ചൂടുവെള്ളം വച്ച്
ഒരു കുളി.... പിന്നെ അല്പം പത്രം വായന ,ടി.വി
കാണൽ..... ഉച്ചയുറക്കം...!
ടി.ടി.സി.കഴിഞ്ഞപ്പോഴായിരുന്നു രാജേട്ടനു
മായുള്ള വിവാഹം. അന്നുതൊട്ട്ഇന്നോളം
(വർഷം 16 കഴിഞ്ഞു) വീടിനകത്ത് തന്നെ
യാണ് തന്റെ ജീവിതം! അതിൽ ഒരു പരാതി
യോ പരിഭവമോ തനിക്കില്ല.
ഇങ്ങനെ ഓടിപ്പോകുന്ന ജീവിതത്തിൽ
വെറുതെ ഇരുന്ന് വിഷാദിക്കാനൊന്നും
തനിക്ക് നേരമില്ല ...മൂന്നു പെൺകുട്ടികളുടെ
പഠനം .... ഭാവി... വീട്ടുകാര്യങ്ങൾ...എല്ലാം കരുതലോടെ മുന്നോട്ടു പോകണം....
ഈയിടെയായി രാജേട്ടന്റെ കംപ്യൂട്ടർ
ഭ്രമം വല്ലാതെ കൂടിയിട്ടുണ്ട്.പിള്ളേര് വീട്ടിൽ
ഉണ്ടെന്ന വിചാരം പോലുമില്ല....
അവരോടൊത്ത് ഇത്തിരി നേരം ചെലവിടാൻ
പോലും അങ്ങേർക്ക് നേരമില്ലത്രെ!
'' ഒത്തിരി വർക്കുണ്ട് എനിക്ക് .. ഇവിടെ അടുക്കളയിൽ ഇരിക്കുന്ന നിനക്കറിയോ
ഇതൊക്കെ?"..
രാജേട്ടന്റെ അത്തരം കുറ്റപ്പെടുത്തലാണ്
തനിക്ക് സഹിക്കാൻ വയ്യാത്തത്...
പക്ഷേ, മറുപടിഒന്നുംപറയാതെ അടുക്കള
യിൽ ചെന്ന് വിങ്ങിക്കരഞ്ഞു.രാജേട്ടന്റെ
കുറ്റപ്പെടുത്തൽ ഇടയ്ക്ക്നെഞ്ചിൽതറച്ചതു
പോലെവല്ലാതെവേദനിപ്പിക്കും....
അപ്പോൾ ആരും കാണാതെ ഇത്തിരി നേരം
കരയും.... പിന്നെ ചുവന്നുള്ളി എടുത്ത്
തൊലി ഉരിയുമ്പോൾ ഇളയ മകൾ ഓടി
വന്നു ചോദിക്കും....
'' അമ്മ, എന്തിനാ കരയണേ.... "?
തന്റെ കണ്ണുകൾ കലങ്ങിച്ചുമന്നിരിക്കുന്നത്
ശ്രദ്ധിച്ചു കൊണ്ടാണവളുടെ ചോദ്യം.
"ഹേയ്...അത് ..ഉള്ളിതൊലിയുമ്പോഴുള്ളതാ മോളു....''
ശബ്ദത്തിൽസ്വാഭാവികതവരുത്തിക്കൊണ്ടു
ള്ള തന്റെ മറുപടി.... തന്റെ കുഞ്ഞുസങ്കട
ങ്ങളേക്കാൾ വലുതാണ് കുടുംബത്തിലെ
സമാധാനം....
പക്ഷേ, അടുത്തിടെ രാജേട്ടന്റെ പ്രകൃത
ത്തിൽ വന്ന മാറ്റം തനിക്ക് വല്ലാത്ത
അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്...
പെട്ടെന്നുള്ള ദേഷ്യം .... ചുരുങ്ങിയ സംസാരം.
ബെഡ് റൂമിൽ പോലും തന്നോടു കാട്ടുന്ന
അവഗണന .... !
എന്താണ് രാജേട്ടന്സംഭവിച്ചതെന്ന് തുറന്നു ചോദിക്കാൻ തന്നെവല്ലാത്തൊരു പേടിയാണ് തനിക്ക് .
മുമ്പൊക്കെ, വൈകിട്ട് ഓഫീസ് വിട്ട്
വന്നാൽ അടുക്കളയിൽ തന്നെ വന്നിരുന്ന്
ഓഫീസിലുണ്ടായ ഓരോ തമാശകളൊക്കെ പറഞ്ഞുകൊണ്ട് ,താനുണ്ടാക്കികൊടുക്കുന്ന
ചായ ആസ്വദിച്ച് കഴിക്കാറുള്ള രാജേട്ടൻ!
സന്ധ്യയ്ക്ക് കുട്ടികൾക്കൊപ്പമിരുന്ന് കളിയും
ചിരിയുമായി അവരുടെ പഠനകാര്യങ്ങളിലും
മറ്റും ശ്രദ്ധിച്ച്....
തന്റെ ചെറിയ വാക്കുകൾ പോലും താല്പര്യത്തോടെ കേട്ടിരുന്ന ആൾ ....!
ഇപ്പോഴിതാ..... ഒന്നു മുഖത്ത് പോലും നോക്കാൻ നേരമില്ലാതെ....
ഓഫീസ് ..... വീട്...... കംപ്യൂട്ടർ .....
സ്വിച്ചിട്ട് പ്രവർത്തിക്കുന്ന ഒരു യന്ത്രം കണക്കെ ഓരോ ദിവസവും !
''അമ്മേ അച്ഛൻ വിളിക്കുന്നു ......
ഉമ്മറത്തിരിപ്പുണ്ട് ..... എന്തോ പറയാനാ..."
മകൾ വന്ന് പറഞ്ഞപ്പോൾ, അടുക്കളയിൽ
ചന്ദ്രക്കലവൃത്തത്തിൽ പരത്തി വെച്ച
ചപ്പാത്തിയിൽ ചൂണ്ടുവിരൽ അമർത്തിവെച്ച്
ചിന്താവിഷ്ടയായിരുന്നു അവൾ!
എന്തിനായിരിക്കും രാജേട്ടൻ തന്നെ വിളിക്കുന്നത്?
വന്നപാടെ അകത്ത് കയറിവാതിലടച്ച് ഇരിക്കുന്ന ആൾക്ക് ഇന്നെന്ത്പറ്റി? ജീവിതം സംഭവബഹുലമാകാൻപോവുകയാണോ?
തന്റെ സംശയങ്ങൾക്ക് തിരികൊളു
ത്താൻ പാകത്തിനുള്ള തെളിവുകൾ
കഴിഞ്ഞ ദിവസമായിരുന്നു കൈയിൽ
കിട്ടിയത്!
ആ ഒറ്റ തെളിവിലൂടെ തനിക്ക് എല്ലാം
മനസ്സിലായിരിക്കുന്നു.... രാജേട്ടന്റെ
കംപ്യൂട്ടർ പ്രണയവും വാതിലടച്ച് രഹസ്യ
മായുള്ള വർക്കുകളും എല്ലാം .......
ഈ അടുക്കളയിലിരുന്ന് തന്നെ തനിക്ക്
മനസ്സിലാക്കൻ കഴിഞ്ഞിരിക്കുന്നു!
സംശയത്തോടെ ഉമ്മറത്തേക്കു ചെന്നു.
രാജേട്ടൻ ഓഫീസിൽ നിന്ന് വന്ന് വേഷം
മാറി ഉമ്മറത്തെ കസേരയിലിരിക്കുന്നു!
അതിശയിച്ചു പോയി ....... പതിവിന്
വിപരീതമായിട്ട് ......?
അന്തരീക്ഷത്തിനാകെ ഒരു മാറ്റം!
കുട്ടികൾ അകത്തെ മുറിയിൽ കംപ്യൂട്ടർ
ഗെയിമിലാണ് .....
''ചായ വേണം"
വാതിൽക്കൽ ചെന്നപ്പോൾ രാജേട്ടൻ
ചായ ആവശ്യപ്പെട്ടു.
പെട്ടെന്ന് അടുക്കളയിൽചെന്ന് കടുപ്പത്തിലൊരു ചായമധുരം കുറച്ച് ,ഗ്ലാസിൽ പകർന്നെടുത്ത് രാജേട്ടന് കൊണ്ടുചെന്ന് കൊടുത്തു....
ചായ വാങ്ങിക്കുമ്പോൾ മനപ്പൂർവ്വമാണോ
എന്നറിയില്ല ,രാജേട്ടൻ തന്റെവിരലുകളിൽ
സ്പർശിച്ചില്ല.
അദ്ദേഹത്തിന്റെ ഗൗരവഭാവം... ഔപചാരിക
മായ പെരുമാറ്റം ...
എന്താണാവോ മനസ്സിൽ!
ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് തിരികെ
തരുമ്പോഴും മുഖം തരാതെ രാജേട്ടൻ!
വിങ്ങി നിൽക്കുന്ന അന്തരീക്ഷത്തിന് അല്പം അയവ് വരുത്താനായി അവൾ ചോദിച്ചു.
''.. എന്തിനാ രാജേട്ടാ വിളിച്ചത്..." ?
"നിനക്ക് മുടി കൊഴിയുന്നുണ്ടോ.... ".?
രാജേട്ടന്റെ ചോദ്യം കേട്ട് തെല്ലൊന്ന്
അമ്പരന്നു പോയി.
ഇടതു കൈയിലെ ഒരു ചെറിയ കടലാസ്
പൊതി അഴിച്ച് വിടർത്തി തനിക്ക് നീട്ടിക്കൊണ്ട് രാജേട്ടൻ വീണ്ടും ചോദിച്ചു.
''എന്തായിത് ...? "
''ഓഹോ....... അതാണോ കാര്യം?"
തലയിണക്കിടയിൽ താൻ പൊതിഞ്ഞു
സൂക്ഷിച്ചു വെച്ചിരുന്ന മൂന്ന് നാല് മുടിനാരു
കൾ !അത് ..... രാജേട്ടൻ ഇന്നലെ ഇട്ടിരുന്ന ഷർട്ടിന്റെ കീശയിൽ നിന്നു കിട്ടിയത്!
അതു തന്നെയാണ് തനിക്കുംഅറിയേണ്ടത്.
ഉള്ളിൽ ആകെ ഒരു തിളച്ചുപൊന്തൽ!
രാജേട്ടന്റെ കീശയിൽ നിന്നും തനിക്ക്
കിട്ടിയ തെളിവ് .... കംപ്യൂട്ടറും ഇന്റർനെറ്റും
വാതിലടച്ചിരിപ്പും .... എല്ലാം എന്തിനായിരുന്നു
എന്നതിനുള്ള തെളിവ് !
എന്താണത് എന്ന് താൻ ചോദിക്കാനിരുന്ന
ചോദ്യം രാജേട്ടൻ ചോദിക്കുന്നു.
'' അതു തന്യാ എനിക്കും ചോദിക്കാനുള്ളത് ...
ഓഫീസിൽ പോയി വരുമ്പോൾ രാജേട്ടന്റെ
കീശയിലെങ്ങനെയാ നീണ്ടു കറുത്ത ഈ മുടി
നാരുകൾ വന്നേ....?
അത് എന്തായാലും ഒരുസ്ത്രീയുടേതാണെന്ന
തിൽ യാതൊരു സംശയവുമില്ല........
നിങ്ങളുടെ മുറിയടച്ചിരിപ്പും കംപ്യൂട്ടർ
വർക്കും ഇപ്പോൾ, ഈ മുടിയും ....... കാര്യം എല്ലാംഎനിക്ക് മനസ്സിലായി....
തുണി കഴുകുമ്പോഴാണത് ഞാൻ കണ്ടത്...
ഇനിയും എത്ര മുടികൾ കിട്ടുമോന്നറിയാനാ
ഞാൻ പൊതിഞ്ഞ് തലയിണയ്ക്കടിയിൽ
വെച്ചത് ......"
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞപ്പോൾ
അവൾക്ക് കുറേ നാളായി ഉള്ളിൽ വിങ്ങി
നിന്നതൊക്കെ പൊട്ടിയെഴുകി ....
അവൾ വിതുമ്പി .......
തന്റെ സംസാരവും കരച്ചിലും കേട്ട് കുട്ടികൾ മൂന്നു പേരുംപുറത്തേക്കു വന്നു....
രാജേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ആകെ
ചുവന്നു ... പിന്നെ, ഒരു പൊട്ടിത്തെറിക്കൽ...!
"ഹേ ....പമ്പരവിഡ്ഢി.... നീ എന്താ ഈ
പറയുന്നേ...? പകൽ മുഴുവൻ സീരിയൽ
കണ്ട് കണ്ട് നിന്റെ മനസ്സിൽ സംശയം
നല്ലവണ്ണം മൂത്തു പോയി ... കാര്യമറിയാതെ
നീയെന്തൊക്കെയാടീ സംസാരിക്കുന്നേ.... "?
രാജേട്ടൻ ദേഷ്യം കൊണ്ട് ചാടി എഴുന്നേറ്റു...
ദഹിപ്പിക്കുന്ന നോട്ടം.... കൈ നിവർത്തി
ഒന്നു തന്നേക്കുമെന്നു ഭയന്നു....
അത്രയ്ക്ക് അരിശം മൂത്തു നിൽക്കുകയാണ്
പുള്ളിക്കാരൻ ...!
''.. പിന്നെന്തായിതിന്റെ ഒക്കെ അർത്ഥം... "
താൻ വിട്ടു കൊടുത്തില്ല...
''അമ്മേ..... ഒന്നു നിർത്ത് ....... രണ്ടാളും കൂടെ
എന്തായിത്... ആൾക്കാര് കേൾക്കും.."
മൂത്തമകൾ അമ്മു ഇടയിൽ കയറി പറഞ്ഞു.
മറ്റു രണ്ടു പേരും പേടിച്ചു വിറച്ച് നിൽക്കുന്നു.
''.... എടീ മോളെ..... ഞാൻ ഇനി ഒരു
സത്യം പറയാം........ നിന്റെ അമ്മ സംശയി
ക്കുന്ന പോലെ ഒന്നുമില്ല.... ഈ മുടിനാരു
കൾ മറ്റൊരു സ്ത്രീയുടേതുമല്ല ....
ഇത്.... രാവിലെ അമ്മ ടിഫിൻ ബോക്സിൽ
സ്നേഹത്തോടെ നിറച്ചു തരുന്ന ചോറിൽ
നിന്നും പല ദിവസങ്ങളിലായി കിട്ടിയതാ....
മുടികിട്ടിയ ദിവസം ഞാൻ ചോറുണ്ണാതെ
അപ്പാടെ അങ്ങു കളയും... ആരോടും
പറയാൻ പറ്റില്ലല്ലോ ..... നിന്റെ അമ്മേടെ
അതിവൃത്തിടെ മഹത്വം?"
അച്ഛൻ പറയുന്നത് കേട്ട് കുട്ടികൾ മൂന്നു
പേരും വായ പൊത്തിച്ചിരിക്കാൻ തുടങ്ങി....
''....... എന്തൊക്കെയാ ഇവളുടെ സംശയം....
ഓഫീസിൽ തിരക്കു കാരണം പല
വർക്കും വീട്ടിൽ കൊണ്ടുവന്ന് തീർക്കുന്ന
വിഷമം എനിക്കു മാത്രമേ അറിയൂ....
ചിലപ്പോൾ ടെൻഷൻ കാരണം മിണ്ടാൻ
തന്നെ കഴിയാറില്ല... എന്നിട്ടെല്ലാത്തിനും
അവളുടെ ഒരു ദുർവ്യാഖ്യാനം ...."
രാജേട്ടൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ താൻ
ഊതി വീർപ്പിച്ച ബലൂണിൽ നിന്ന് കാറ്റ്
ഒഴിഞ്ഞു പോയതുപോലെ ചുക്കിച്ചുളിഞ്ഞു
നിന്നു... എന്തു പറയണമെന്നറിയാതെ....
''... അച്ഛാ..... അച്ഛൻ പറഞ്ഞത് ശരിയാ... എനിക്കും കിട്ടിട്ടുണ്ട് മുടി...."
അന്തരീക്ഷം ഒന്നു തണുത്തപ്പോൾഇളയ
മകൾ അച്ഛൻ പറഞ്ഞത് ശരിവെച്ചു...
''... അതാ ഞാൻ ആദ്യം ചോദിച്ചത്
മുടി കൊഴിയുന്നുണ്ടോന്ന്.... "
വല്ലാത്തൊരു കുറ്റബോധത്തിൽ വിളറി
വെളുത്തു നിന്നു പോയി.
സത്യം തന്നെ.... കുറച്ചു ദിവസമായി
മുടികൊഴിച്ചിൽ കാരണം വല്ലാതെ വിഷമി
ച്ചിരിക്കുകയാണ് താൻ .... രാജേട്ടനോട്
ഒന്നും പറയാൻ വയ്യെന്ന് ഉറച്ചിരുന്നു...
തിരക്കുള്ള ആൾക്ക് തന്റെ കാര്യം
ശ്രദ്ധിക്കാൻ നേരമില്ലല്ലേ...
"... ഉം.... സാരമില്ല പോട്ടെ.... എടീ ഭാര്യേ......
അൻപതാം വയസ്സിൽ ഞാനങ്ങ് പ്രേമിച്ച്
പോകുമെന്ന് കരുതിയോ നീ ....
ദാ.... ഈ എണ്ണയൊന്ന് യൂസ് ചെയ്ത് നോക്ക്..
ഓഫീസിലെ ക്ലർക്ക് ദിനേശൻ തന്നതാ....
അയാളുടെ ഭാര്യ ഡോക്ടറാണ് ....
ഇനി അതിലും സംശയിക്കണ്ട... ട്ടോ ...."
പച്ച നിറത്തിലുള്ള ആയുർവേദ എണ്ണയുടെ
ഒരു ബോട്ടിലും ചുരുട്ടി വെച്ച മുടിയിഴകളും
തന്റെ കൈള്ളയിലേക്ക് അർത്തിവെച്ചു
കൊണ്ട് രാജേട്ടൻ പറഞ്ഞപ്പോൾ
ആ കൈ മൃദുവായി തട്ടിമെല്ലെപറഞ്ഞു...
''..ഒക്കെ എന്റെ തെറ്റിദ്ധാരണയാ രാജേട്ടാ
സോറി..... ഞാൻ ഓരോന്ന് ചിന്തിച്ച് കൂട്ടി...
ആവശ്യമില്ലാതെ...."
തന്റെ ക്ഷമാപണം കേട്ട് ഗൗരവം വിടാതെ
അദ്ദേഹം .........
''..ഉം.... നീ...ചപ്പാത്തിയുണ്ടാക്ക് ....
സമയം 8 മണിയായി...."
അത്രയും പറഞ്ഞ് അകത്തെ മുറിലേക്ക്
നടന്നു.പിന്നെ, കംപ്യൂട്ടറിന്റെ മുന്നിൽ
ഇരിപ്പുറപ്പിച്ചു.
ആകെ പുകഞ്ഞു നിന്ന അവൾ,
വലം കൈയിൽ ചുരുട്ടിപ്പിടിച്ച തന്റെ
നീണ്ട മുടിയിഴകൾ നോക്കി ഒരു നിമിഷം ഓർത്തു ...
ചിലപ്പോൾ കൊഴിഞ്ഞു പോകുന്ന നിസ്സാര മായമുടിയിഴകൾ പോലും ഒരു കുടുംബ
ജീവിതത്തിന്റെ സ്വസ്ഥത കെടുത്തും..
പിന്നെ, തനിക്കു പറ്റിയ മണ്ടത്തരമോർത്ത്
അവൾ സ്വയം ചിരിച്ചു.
''... അമ്മേ.... വെശക്കണു.... ചോറ് ..."
ദാ.... അകത്തുനിന്ന് കുട്ടികൾ വിളിക്കുന്നു.

ശുഭം.... ബിന്ദു.എം.വി.

ഒരു മാലിന്യ പ്രശ്നം.... (കഥ)

Image may contain: 1 person

പുതിയ വീടിന്റെ പാലുകാച്ച് കഴിഞ്ഞു. കുറച്ചു പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.... എല്ലാം കൂടി,ഒരു പത്തു മുപ്പതു പേർ..... അവർക്കു മാത്രംഒരുക്കിയവിരുന്ന് ..
എല്ലാർക്കുംഇഷ്ടപ്പെട്ട ചിക്കൻ ബിരിയാണി .!
നഗരത്തിനടുത്ത് വാങ്ങിയ പത്ത് സെന്റ് പുരയിടത്തിൽ നല്ല ഒരു വീട്.... ജീവി
തത്തിലെ വലിയൊരു സ്വപ്നം തന്നെയായി
രുന്നു അത്. നല്ലജോലിയും കുടുംബവും പിന്നെ വിലപിടിപ്പുള്ള ഒരുകാറും സ്വന്തമാക്കിയപ്പോൾ അടുത്തപടിഒരു നല്ല
വീട് എന്ന സ്വപ്നമായിരുന്നു ..... ഇപ്പോഴിതാ
അത് സാധ്യമായിരിക്കുന്നു .....
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും
വിരുന്ന് നൽകി കഴിഞ്ഞ് സ്വസ്ഥമായപ്പോഴാ
ണ് പണിക്കാരൻ ദാസൻ വന്നു പറഞ്ഞത് ..
" ........ സാർ ...... ഭക്ഷണത്തിന്റെ വേസ്റ്റ്
എവിടെ കളയും..... പറ്റിയ ഒരിടമില്ല ....."
അപ്പോഴാണ് ഒരു വേസ്റ്റ് കുഴികുത്താതിരു
ന്നതിന്റെ പോരായ്മയെക്കുറിച്ചോർത്തത്...
''....... കുറച്ച് കുട്ടൂന് ഇട്ടു കൊടുത്താ മതി..... "
ഭാര്യ ചെറിയൊരു ഉപായം കണ്ടെത്തി ......
പക്ഷേ, ബിരിയാണി വേസ്റ്റ് കുട്ടു ( വളർത്ത്
പട്ടി) അങ്ങനെ കഴിക്കില്ല...... അവന് വേവിച്ച
മീൻ തലയാണ് പഥ്യം.....
''''' ..... കുട്ടു ബിരിയാണി തൊടില്ല .... മീൻ തല
യാണേൽ അവൻ പാത്രം കാലിയാക്കും...... "
ഒരു പാട് ബാക്കിയായ ഭക്ഷണ മാലിന്യങ്ങൾ പട്ടിക്ക് കൊടുക്കുന്നത് അത്ര നന്നല്ല......!
മീൻ കഴിച്ച് ശീലിച്ച കുട്ടുവിന് ബിരിയാണിയും
കോഴിക്കാലും എന്തായാലും പിടിക്കില്ല!
'അക്കാര്യം ഭാര്യയെഓർമ്മപ്പെടുത്തിയപ്പോൾ
പട്ടിയുടെ ഇഷ്ടഭോജ്യമല്ലാത്ത ബിരിയാണി
വേസ്റ്റ്പിന്നെ,എന്തുചെയ്യുമെന്ന്തലപുകഞ്ഞ് ആലോചിച്ചു.
'''........ ങ്ഹും..... രാത്രി ആകട്ടെ ........
ഒരു പണിയുണ്ട്.... "
ഭാര്യ എന്തോ തീരുമാനിച്ചുറച്ചതുപോലെ
പറഞ്ഞു....
'''...... എന്താ നിന്റെ മനസ്സില് ..... ഇവിടെ
എവിടേലും വേസ്റ്റ് ഇടുന്നസ്ഥലമുണ്ടോ ''?
".......ഉം.... "
"...... അതെവിടാ .......?"
" ........ പറയാം..... എല്ലാം ചാക്കിലാക്കി
വെച്ചിട്ടുണ്ടല്ലോ ........ ഇരുട്ടീട്ട് ബാക്കി
കാര്യം തീരുമാനിക്കാം ....."
വിരുന്നു വന്നവരൊക്കെ പെയ്ക്കഴി
ഞ്ഞപ്പോൾ രാത്രി ഏറെ വൈകിയിരുന്നു ....
കുട്ടികളും ഉറക്കം പിടിച്ചു കഴിഞ്ഞു.
വേസ്റ്റ് കളയാൻ പറ്റിയ സമയം....
'''......... വാ നമുക്ക്... വേസ്റ്റ് കളയണ്ടേ......?"
ഭാര്യ ശബ്ദംതാഴ്ത്തിപ്പറഞ്ഞു ....
മുൻവശത്തെ വാതിൽ പൂട്ടി, അടുക്കളപ്പുറ
ത്തു വെച്ചവേസ്റ്റ് എടുക്കാൻ ഭാര്യയോടൊപ്പം
ടോർച്ചുമായി നടന്നു.....

''......... ടോർച്ച് നീട്ടിയടിക്കല്ലേ .....
കുത്തനെ പിടിക്ക്..... ആരും കാണണ്ടാ.... "
കട്ടെടുത്ത തൊണ്ടിമുതൽ ഒളിപ്പിക്കാൻ
കൊണ്ടു പോകുന്ന ഒരു കളളന്റെ ജാഗ്രത
ഭാര്യയുടെ നടപ്പിലും പെരുമാറ്റത്തിലും കണ്ടു.
വേസ്റ്റ് നിറച്ച പ്ലാസ്റ്റിക് ചാക്കുമായി അവളുടെ
പിന്നാലെ നടന്നു.
"....... നമ്മുടെ തൊട്ടടുത്ത പറമ്പില്ലേ.....
ആൾ താമസമില്ലാത്തൊരു വീടുള്ള പറമ്പ് ..
അവിടെയാ സുരക്ഷിതം.... ആരുമില്ലാത്ത
ഒരിടം....."
ഭാര്യ അടക്കം പറഞ്ഞു.... അവളുടെ ബുദ്ധി
കൊള്ളാം.... ഇത്തരം കാര്യങ്ങളിൽ അവൾ
ക്കുള്ള ബുദ്ധിവൈഭവം അപാരം തന്നെ...!
ചുറ്റും നോക്കാതെ മതിലിനപ്പുറത്തെ ഇരു
ളിലേക്ക് വേസ്റ്റ് നിറച്ച ചാക്ക് വലിച്ചെറിഞ്ഞ്
ആശ്വാസത്തോടെ തിരികെ നടക്കുമ്പോൾ
ഭാര്യ പറഞ്ഞു.....
''..... ഹോ.... ഒരു തലവേദന ഒഴിഞ്ഞുകിട്ടി......
ഇനി സമാധാനത്തോടെ ഉറങ്ങാം....."
"ഇതൊരു ശീലമാക്കണ്ട..."
" നിങ്ങളൊന്ന് മിണ്ടാതിരിക്ക് .... ഇപ്പോ ഈ
രാത്രീല് ആ വേസ്റ്റ് പിന്നെന്തുചെയ്യും?
ശരിയാണ്.. പത്തു സെന്റ് പുരയിടത്തിൽ
മാലിന്യങ്ങൾ എങ്ങനെ,.. എവിടെ കളയും?
തല്ക്കാലം ഭാര്യയുടെ ഉപായം തന്നെയാണ്
നല്ലത്! മറ്റൊരു നിർവ്വാഹവുമില്ലല്ലോ ...?
തിരിച്ച് വീട്ടുമുറ്റത്തെത്തിയപ്പോൾ കൂട്ടിൽ നിന്ന് കുട്ടു കുരച്ചു കൊണ്ട് സ്നേഹം പ്രകടി
പ്പിച്ചു....പാവം രണ്ടു ദിവസമായികൂട്ടിനകത്ത്.
"..... അവനെ അഴിച്ചുവിട്ടേക്കാം .... രണ്ടു
കാര്യങ്ങളും നടത്തി തിരികെ വന്നിട്ട്
എന്തെങ്കിലും വെച്ചു കൊടുക്കാം, തിന്നാൻ . "
ഭാര്യ പട്ടിയെ കൂടു തുറന്നു വിട്ടു...
അപ്രതീക്ഷിതമായി കിട്ടിയ അവന്റെ
സ്വാതന്ത്ര്യം ഭാര്യയുടെ മുതുകത്തുംകാലിലു
മൊക്കെചാടിപ്പിടിച്ച് സ്നേഹംപ്രകടിപ്പിച്ച് നക്കിത്തുടച്ചു ..പിന്നെഅവൻകുരച്ചുകൊണ്ട് ഇരട്ടിലേക്ക്ഓടിപ്പോയി ......
വേസ്റ്റ് കളഞ്ഞതിന്റെ സമാധാനത്തിൽ
പുതിയ വീട്ടിലെ ആ രാത്രി സുഖമുള്ളതായി
തോന്നി....... കുളിച്ചു ഭക്ഷണമൊക്കെ
കഴിഞ്ഞ് പുതിയ മെത്തയിലേക്ക് സ്വസ്ഥ
മായി ഉറങ്ങാൻ കിടന്നു.
'''.... കുട്ടു ....... വന്നില്ലാട്ടോ"
വാതിൽ കുറ്റിയിടുമ്പോൾ ഭാര്യ പറഞ്ഞു....
" ...... ഇനി നാളെ പൂട്ടിയിടാം... അവൻ കുറച്ച്
ഓടി നടക്കട്ടെ ........"
"...... ഉം ഹും: ......"
കട്ടിലിലേക്ക് ചാഞ്ഞു കൊണ്ട് ഭാര്യ ഒന്നു
മൂളി .....
വെളുപ്പിന്, പുറത്ത് പട്ടികൾ
തമ്മിൽ മുറുമുറുക്കുന്ന ശബ്ദംകേട്ടാണ്
കണ്ണു തുറന്നത്..... ഭാര്യ ഒരു വശം ചെരിഞ്ഞ്
നല്ല ഉറക്കമാണ് ..... അവളെ ഉണർത്താൻ
പോയില്ല...... ഒച്ചയുണ്ടാക്കാതെ ചെന്ന്
പുറത്തേക്കുള്ള വാതിൽ തുറന്നു .....
നേരം വെളുത്തു വരുന്നതേയുള്ളൂ. വാതിൽ
തുറക്കുമ്പോൾ തന്നെ അസഹ്യമായൊരു
നാറ്റം മൂക്കിലേക്ക് ഇരച്ചുകയറി.....
"...... ഉം ഹും ..... ഉം....."
മൂക്ക് രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച്
പുറത്തേക്കിറങ്ങുമ്പോൾ കണ്ടു. ഞെട്ടിപ്പിക്കുന്ന കാഴ്ച .....!
പുതിയ വീടിന്റെ വൃത്തിയുള്ള,മാർബിൾ പതിച്ച സിറ്റൗട്ടിൽ അവിടവിടെ ഭക്ഷണാ
വശിഷ്ടങ്ങൾ ..... രണ്ടു മൂന്നു തെരുവു പട്ടികകൾ അകത്തും പുറത്തും കിടന്ന്
കോഴിക്കാലുകൾ കടിച്ചു വലിക്കുന്നു....!
''......... ദൈവമേ ......"
നെഞ്ചിൽ കൈവെച്ച് വിളിച്ചു പോയി...
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാകണം
അപകടം മണത്ത മൂന്നു പട്ടികൾ
പുറത്തേക്കിറങ്ങി ഓടി....!
പടിക്കൽ കിടന്ന് കോഴിക്കാൽ കടിച്ചു വലി
ക്കുന്ന പട്ടിയെക്കണ്ടപ്പോൾ ശരിക്കും
ഞെട്ടി.....
"...... ഹെടാ .....നീയ്യോ!...."
സ്വന്തം വളർത്തു പട്ടി ഇത്തരം ഒരു പാതകം
ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും
വിചാരിച്ചിരുന്നില്ല .....
"...... ദൈവമേ ..... വല്ലാത്ത ചതിയായി
പ്പോയി.. "
കടിച്ചു കൊണ്ടിരുന്ന കോഴിക്കാല് ഉപേക്ഷിച്ച് യജമാനന്റെ അടുത്തുവന്ന് അവൻ വല്ലാതെ
സ്നേഹം പ്രകടിപ്പിച്ചു...
എനിക്കൊന്നും അറിയില്ല എന്നഭാവമാണോ
അവന്..? പാവം വിശന്ന് വയറെരിഞ്ഞപ്പോൾ
പറമ്പിൽ കളഞ്ഞ ചാക്കുകെട്ടിലെ
ബിരിയാണിയെ ശരണംപ്രാപിച്ചതാകാം...?
തലേ ദിവസം അടുത്ത പറമ്പിൽ വലിച്ചെറിഞ്ഞ ചിക്കൻ ബിരിയാണി
യുടെ ബാക്കിപത്രമാണ് മുന്നിൽ
കാണുന്നത്.....! മാലിന്യത്തിന്റെ രൂക്ഷമായ
നാറ്റം പുതിയ വീടിനെ ആകെ പൊതി
ഞ്ഞിരിക്കുന്നു.....
വേഗം ചെന്ന്ഭാര്യയെ വിളിച്ചുണർത്തി
യലോ എന്ന് ആലോചിച്ചു .... അവൾ വന്നാൽ പിന്നെകുട്ടുവിനെ തല്ലിക്കൊല്ലും.
വേണ്ട ..... അവളെ അറിയിക്കാതെ എന്തെ
ങ്കിലും ചെയ്തേ തീരൂ... കുറച്ച് നേരംഅവിടെ
തന്നെനിന്ന് ആലോചിച്ചു ..... പിന്നെ അടുക്കള ഭാഗത്തേക്കു നടന്നു...... ഒരു
മൺവെട്ടിയുമായി പത്തു സെന്റിന്റെ
കിഴക്കേ മൂലയിൽ ചെന്ന് ഒരു കുഴിവെട്ടാൻ
തുടങ്ങി...
മാലിന്യ സംസ്കരണം ഒരു സംസ്കാരമാ
ക്കണമെന്ന ഒരു പുതിയ തീരുമാനമുണ്ടാ
യിരുന്നു മനസ്സിലപ്പോൾ .... വളർത്തു പട്ടി
കാട്ടിത്തന്ന വിവേകം, വൃത്തിയുടെ കാര്യ
ത്തിൽ വീട്ടിലെല്ലാവരും കാണേണ്ടതാണെന്ന
തിരിച്ചറിവ് ....! ഭക്ഷണ മാലിന്യങ്ങൾ ഒരിക്കലുംഅലക്ഷ്യമായിവലിച്ചെറിയരുതെന്ന വലിയതിരിച്ചറിവ്....!
കുട്ടു, കോഴിക്കാലും കടിച്ചെടുത്ത് വാലാട്ടി കൊണ്ട്മുന്നിലൂടെസന്തോഷത്തോടെഓടിപ്പോയി ...... ഇന്ന്, ഇനി ഈ കോഴിക്കാല് മാത്രം മതി എന്നാവുംഅവന്റെ ഭാവം...!!
എന്തായാലും, ഒരു നിമിഷംസ്നേഹത്തോടെ .......നന്ദിയോടെ അവനെ ഒന്നു നോക്കി, പിന്നെ,മൺവെട്ടി എടുത്ത് മണ്ണിൽ ആഞ്ഞാഞ്ഞു വെട്ടി.....!!!
ശുഭം... ബിന്ദു.എം.വി.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo