Showing posts with label SiyadRahim. Show all posts
Showing posts with label SiyadRahim. Show all posts

അച്ഛൻ

Image may contain: 1 person, closeup

അച്ഛനില്ലാതായപ്പോഴാണ്
വാതിലിന്റെ അടച്ചൊറപ്പിൽ
സംശയം തോന്നി തുടങ്ങിയത്
അച്ഛനില്ലാതായപ്പോഴാണ്
അയൽപക്കത്തുള്ള
ആണുങ്ങൾക്ക് ഞങ്ങളോടിത്ര
'സ്നേഹ'മുണ്ടെന്ന്
മനസ്സിലായിതുടങ്ങിയത്
അച്ഛനില്ലാതായപ്പോഴാണ്
അയൽക്കാർ
വീടിന്റെ അതിരുകൾ മാന്താനും
വേലിക്ക് സ്ഥാനചലനവും
ഉണ്ടായി തുടങ്ങിയത്..
അച്ഛനില്ലാതായപ്പോഴാണ്
അടുക്കളയിലെ വെട്ടുകത്തി
ഞങ്ങളോടൊപ്പം രാത്രി
ഉറങ്ങാൻ കൂട്ട് കൂടിയത്..
അച്ഛനില്ലാതായപ്പോഴാണ്
പറമ്പിലെ തേങ്ങയും
വാഴക്കുലകളും
ഇടയ്ക്ക് അപ്രത്യക്ഷമാകാൻ
തുടങ്ങിയത് ...
അച്ഛനില്ലാതായപ്പോഴാണ്
ആങ്ങളമാരായി
കരുതിയവരോക്കെയും
ആങ്ങളമാരല്ലെന്നു
മനസ്സിലായി തുടങ്ങിയത് .
അച്ഛനില്ലാതായപ്പോഴാണ്
ആണോരുത്തൻ
വീട്ടിലില്ലാത്തത്തിന്റെ ദോഷം
മനസ്സിലായി തുടങ്ങിയത് !

By: SiyadRahim

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo