Showing posts with label Odiyan. Show all posts
Showing posts with label Odiyan. Show all posts

നോവൽ ഒടിയൻ വേലു അദ്ധ്യായം 9


ഇരു തലയുള്ള വെളുത്ത പാമ്പൊരണ്ണം പത്തി വിടർത്തി ചീറ്റി തനിക്കെതിരെ നിൽക്കണു
അനങ്ങിയാൽ അതുദ്രംഷ്ട്രിക്കുമോ ..?അതിന്റെ കണ്ണുകളിൽ തന്നോടു വൈരാഗ്യമുള്ള പോലെ അനിയൻ തമ്പിയുടെ നെഞ്ചു പട പടാന്നടിച്ചു തുടങ്ങിയിരുന്നു
എന്തും ചെയ്യും താനെന്നു അയാൾ ചിന്തിച്ചതും വീട്ടിലെ കുഞ്ഞൻ പൂച്ച വാതിൽ പടിയിൽ നിന്നും മ്യൂവ് എന്നൊരു കരച്ചിൽ
ശേഷം അതു ആ നാഗത്തിനടുത്തേക്കെടുത്തൊരു ചാട്ടം
നിമിഷനേരം കൊണ്ടു പാമ്പിന്റെ നോട്ടം പൂച്ചയിലേക്കു മാറിയതും തമ്പി പിന്നോട്ടു ദൃതിയിൽ മാറി
കണ്ണുകളിൽ ഇരുട്ടു പടരും പോലെ പെട്ടന്നു തലയിലെന്തോ തട്ടിയ പോലൊരു തോന്നൽ
തമ്പി അതെന്തെന്നു കൈകളാൽ തപ്പി നോക്കി
ആരുടേയോ കാലുകൾ പോലെ അയാൾ മുകളിലേക്കു സൂക്ഷിച്ചു നോക്കി
കയറിൽ തൂങ്ങിയാടുന്ന സ്ത്രീ രൂപം എവിടേയോ കണ്ട പരിചയം പോലെ ഇതാരായിരിക്കും ? അതേ ഇതടിച്ചു തളിക്കാരി വാസന്തിയുടെ മകൾ സുഭദ്രയല്ലേ ..എന്നു ചിന്തിച്ചതും ഞെഞ്ചിലാരോ കനൽ വാരിയിട്ട പോലൊരു തോന്നൽ
ഈശ്വരാ ..,അറിയാതെ അയാൾ നിലവിളിച്ചു
അവൾ മരിച്ചു അഞ്ചു വർഷം പിന്നിട്ടതല്ലേ ?
അയാൾ ഒരു തവണ കൂടി ആ മുഖത്തേക്കു ഉറ്റു നോക്കി
കാറ്റിലവളുടെ മുടിയിഴകൾ പാറി മാറിയതും
അയാൾ അതു കണ്ടു ..അവളുടെ കണ്ണുകൾ പെട്ടന്നു തുറന്നു അയാളെ രൂക്ഷമായി നോക്കി
അയാൾ എന്തു ചെയ്യണമെന്നു ചിന്തിച്ചതും അവളുച്ചത്തിൽ പൊട്ടിച്ചിരിച്ചു തമ്പി...,,എന്നുറക്കെ അവൾ വിളിക്കും പോലെ അയാൾ ചെവികൾ കൈകളാൽ ആഞ്ഞു പൊത്തി
ഭയത്താൽ അയാൾ മുഖം തിരിച്ചു
കുഞ്ഞി പൂച്ചയും പാമ്പും അതെവിടെ പോയ് അതോ ഇതെല്ലാം തന്റെ തോന്നലുകളാണോ..?
ഒരു തവണ കൂടി തമ്പിതിരിഞ്ഞു നോക്കി
ഇല്ല അവൾ സുഭദ്ര എവിടെ പോയി തനിക്കെന്തു പറ്റി ..? എന്നയാൾ ചിന്തിച്ചു
ക്ഷണ നേരം കഴിഞ്ഞതും കറുത്ത എന്തോ ഒന്നു അല്ല മുടിയിഴകൾ നിലത്തേക്കൂർന്നു വരും പോലെ
അയാൾ മുകളിലേക്കു നോക്കിയതും ഞെട്ടി വിറച്ചു
മച്ചിലൊരു വാവലു പോലെരു ജീവി അതിന്റെ തല സുഭദ്രയുടെ പോലെ അതിന്റെ കണ്ണൽ നിന്നും എന്തോ ഒന്നിറ്റു തന്റെ മേനിയിൽ വീണ പോലെ വിരലാൽ അതെന്തെന്നു നോക്കിയതും ഇരുട്ടിലും അതു ചുവന്ന രക്തമാണന്നയാൾ തിരിച്ചറിഞ്ഞു
ആ ജീവി താഴേക്കൂർന്നുവരും പോലെ തോന്നിയ അയാൾ പുറത്തേക്കോടി ജീവനും കൊണ്ടു
ആ ഒാട്ടത്തിൽ കാലിന്റെ വേദനയോ ഒന്നും തന്നെ അയാൾ അറിഞ്ഞിരുന്നില്ല
ഒാടിയോടി അയാൾ ഒരു കാടിന്റെ ഒാരത്തെത്തിയിരുന്നു
ഭയത്താൽ എന്തിലോ തട്ടി മറിഞ്ഞു വീണ അയാൾ ബോധം കെട്ടു ആ കാട്ടിനുള്ളിലെ ഇല്ലി പടർപ്പിലേക്കു വീണു
***********************************
കണ്ണു തുറന്ന അയാൾ ഞെട്ടി
ഇല്ലിയിൽ മേഞ്ഞ കട്ടിലിൽ കിടക്കുന്ന തന്റെ മുന്നിൽ ആരൊക്കെയോ കളം വരച്ചെന്തൊക്കെയോ പൂജകൾ ചെയ്യുന്നു
ആരായിരിക്കും ഇവർ എന്തിനായിരിക്കും ഈ പൂജകളൊക്കെ ?
കേൾവിയിൽ ദു;ർ മന്ത്രങ്ങളാണവയന്നായാൾക്കു തോന്നി
അതിലൊരു പ്രായം ചെന്ന മനുഷ്യൻ പുലിത്തോലുടുത്തിരുന്നു
വന്യമായ കാടിന്റെ ഏകാന്തതയെ ഭേദിച്ചു മന്ത്രങ്ങൾ മുഴങ്ങുന്നു
അയാൾ തന്റെ മുന്നിലെ കളത്തിനു നേരെ കൈയ്യിലെ പന്തമുയർത്തി
അതിലേക്കു എന്തോ പൊടി വാരിയെറിഞ്ഞു
ആകെ ഒരു തീമയം...
അയാൾ ഉറക്കത്തിലേക്കു വീണ്ടും വഴുതി വീണു
*****************************************
ശങ്കരൻ തമ്പി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലായിരുന്നു
അയാൾ വാതിൽ പടിയിലെ ചാരു കസേരയിൽ ആരുടേയോ വരുവും കാത്ത് അക്ഷമനായി ഇരിക്കയായിരുന്നു
നിശബ്ദതയെ ഭേദിച്ചു കൊണ്ടൊരു വിളി """ തമ്പി അദ്ദേഹം....
ആരാണു എന്നറിയാൻ വിളികേട്ടയിടത്തേക്കയാൾ തിരിഞ്ഞു നോക്കി
തുടരും

Biju

നോവൽ ഒടിയൻ വേലു അദ്ധ്യായം 8


ഇല്ലത്തേക്കു കയറി വന്നപാടെ ശങ്കരൻ തമ്പി നേരെ കാര്യസ്ഥൻ കേശുകിടക്കണ മുറിയിലേക്കാണു പോയത്
ഡും ഡും ഡും അയാൾ ശക്തമായി വാതിലിൽ കൊട്ടി വിളിച്ചു
ഡാ ..കേശു ഡാ എഴുന്നേൽക്കാൻ പോത്തു പോലെ കിടന്നുറങ്ങുവാ...ഡാ വാതിൽ തുറക്കാൻ
ഉറക്കച്ചടവിൽ ഒരു കോട്ടുവായും വിട്ടു കേശു ഉണർന്നു വാതിൽ തുറന്നു
വിഷണ്ണനായി നിൽക്കുന്ന ശങ്കരൻ തമ്പിയെ കണ്ടതും കേശു ചോദിച്ചു
എന്താ തമ്പിയങ്ങുന്നു രാവിലെ
നീ വേഗം ചെന്നു കേശവകണിയാനേ കൂട്ടിവാ.,ചില പ്രശ്നങ്ങളറിയാനുണ്ട്
ദാ പോകയായ് അയാളവിടെ കാണുമോ എന്തോ..?
വീട്ടിലില്ലേൽ ഉള്ളടുത്തു പോയി കൂട്ടി വരണം
കേശു വേഗം രണ്ടാം മുണ്ടെടുത്തു തോളിലിട്ടു കണിയാനെ തിരക്കി പുറത്തേക്കിറങ്ങി
അതേ കാണുന്ന പട്ടിയോടും പൂച്ചയോടും വർത്തമാനം പറഞ്ഞു നിൽക്കാതെ വേഗം വേണം കേട്ടോ..? ശങ്കരൻതമ്പി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു
*************************************
എന്താ മുഖത്തൊരു വൈക്ലബ്യം അപ്പോൾ ഞാൻ നിരൂപിച്ചപോലെ പ്രശ്നങ്ങളുതന്നാ അല്ലേ കണിയാരെ ..
ഉം ..,ആരൂഡം പല വട്ടം മറച്ചു നേർച്ചകളും പരിഹാരങ്ങളും നേർന്നു കവിടി നിരത്തി.കാര്യങ്ങളൽപ്പം പ്രശ്നമാണല്ലോ.,,?
ഒന്നു തെളിച്ചു പറയൂ കണിയാരേ....
ഈ കുടുംബത്തിൽ മൊത്തത്തിൽ ചില അനർത്ഥങ്ങൾ വരാണിരിക്കുന്നു .അതേറെ ബാധിക്കുക അനിയൻ തമ്പിക്കാവും ..കാരണം ശ്യാമകുഞ്ഞിന്റെ നാൾ പ്രകാരം ഏഴാം ഭാവത്തിൽ രാശിനാഥൻ നീച ഗ്രഹത്തോടു ചേർന്നു മൗഡ്യം ചെയ്യുന്നു ഫലം വൈദവ്യം അതായത് മരണം....
ആർക്കാണു സംഭവിക്കുക ശ്യാമയെ കാണാതായതു പറഞ്ഞിരുന്നല്ലോ..?
തന്നെ ഇപ്പോഴത്തേ ഗ്രഹനില വെച്ചു ആ കുട്ടിയുടെ ജീവനു പ്രശ്നങ്ങൾ ഉടനെ കാണുന്നില്ല
അപ്പോൾ ...?
തമ്പിയുടെ ജാതക പ്രകാരം ചില പ്രശ്നങ്ങൾ ഇല്ലായ്കയും ഇല്ല
കണിയാൻ പറഞ്ഞു വരുന്നത് ...ഒരു ദുരാത്മാവ് അതീ കുടുംബത്തെ നിരീക്ഷിക്കണുണ്ടേ...അൽപ്പം അപകടകാരിയാ...
എന്തെങ്കിലും പ്രാശ്ചിത്തം...
കാര്യമുണ്ടെന്നു തോന്നണില്ല ..കാരണം ആത്മാവു വിട്ടാലും അവനു ശക്തി പകരാൻ ദുർമാന്ത്രവാദങ്ങൾ വശഗതമാക്കിയ ഒരു പറ്റം തന്നെ ...
എന്താണു പറഞ്ഞു വരുന്നത് ...കണിയാരെ..?
ശത്രു സ്ഥാനം അതീവ ബലം . കുലം കീഴായ്മയാവാം .. നിങ്ങൾ പറഞ്ഞ ഒടിയൻമ്മാർതന്നെയാവും .നിങ്ങൾ മുഖേന വേദനിക്കുന്ന ചിലർ അപകടകാരികളാണവർ..സൂക്ഷിക്കുക .മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോന്നു ഞാൻ ആലോചിക്കട്ടെ പുറകേ അറിയിക്കാം
എന്നാൽ അങ്ങനെയാവട്ടെ..എന്നും പറഞ്ഞു വെറ്റിലയിൽ വെള്ളിനാണയങ്ങൾ അടങ്ങിയ ദക്ഷിണ ശങ്കരൻ തമ്പി കണിയാർക്കു നീട്ടി
രണ്ടും കൈയ്യും നീട്ടി സന്തോഷത്തോടു അതു വാങ്ങി അയാൾ മടിത്തുമ്പിൽ തിരുകി യാത്രയായി
****************************************
ഉച്ചയൂണും കഴിഞ്ഞു ശ്യാമയെക്കുറിച്ചാലോചിച്ചു കിടന്ന തമ്പി എപ്പോഴോ മയക്കത്തിലേക്കു വീണിരുന്നു
എന്തൊക്കെയോ വ്യക്തതയില്ലാത്ത ദുസ്വപ്നങ്ങളിലായിരുന്നു അയാൾ ഇടക്കു ചെറുതായി ഞരങ്ങും അലറും ഇതൊക്കെ കണ്ടു രസിയാതെ കുറുപ്പു വീട്ടിലേക്കു പോയ്
പെട്ടന്നാണു തന്റെ കാലിലൂടെ എന്തോ ഇഴയുന്നതായി അയാൾക്കു തോന്നിയത്
പെട്ടന്നൊരു ഞെട്ടലോടെ അനുജൻ തമ്പി കണ്ണു തുറന്നു ..നേരം ഇരുട്ടിയിരിക്കുന്നു
ചീവീടിന്റെ മൂളൽ ഇടവിട്ടു നായ്ക്കളുടെ കുരച്ചിൽ കാലിന്റെ വേദന മൊത്തത്തിൽ ആ അന്തരീക്ഷം അയാൾക്കാകെ അസ്വസ്ഥമായിരുന്നു .ജനലഴികളിലൂടെ അയാൾ ആകാശത്തേക്കു നോക്കി
നക്ഷത്രങ്ങളുടെ കൂട്ടങ്ങളിൽ നിന്നും നേരം അർത്ഥ രാത്രി കഴിഞ്ഞെന്നായാൾക്കു മനസ്സിലായി
വല്ലാത്ത ദാഹം
ചതഞ്ഞ കാലു പതിയെ നിലത്തു കുത്തി കട്ടിൽ പിടിയിൽ കൈകൾ ബലത്തിലൂന്നി പതിയെ അയാൾ എഴുന്നേറ്റു
ടിം..,. പുറകിൽ എന്തോ കൈ തട്ടി വീണ പോലെ .,അല്ല തന്റെ പിന്നിലാരോ ഉള്ളതു പോൽ അതേ ആ നിഴൽ തന്റെ മുന്നിൽ നിന്നു വളർന്നു വലുതാകും പോലെ
ഉള്ളിലൊരു ഭയം അലയടിച്ചു നെഞ്ചിടിപ്പു കൂടി ആരാവും ചിന്തകളുടെ വേലിയേറ്റം ആയിരുന്നു
ആരാടാ..,അത് ഉച്ചത്തിലയാൾ അലറി നിഴൽ ചെറുതായൊന്നു അനങ്ങി നിന്നു
ഭയത്തോടെ പെട്ടന്നയാൾ തിരിഞ്ഞു നോക്കി
ആരെയും കാണുന്നില്ല തോന്നലാവുമോ ?
അയാൾ തിരിഞ്ഞതും തന്റെ മുൻപിൽ കണ്ട കാഴ്ച കണ്ടയാൾ ഞെട്ടി
തുടരും

നോവൽ🐓🐓ഒടിയൻ വേലു🙊🙊 അദ്ധ്യായം 5

നോവൽ🐓🐓ഒടിയൻ വേലു🙊🙊
അദ്ധ്യായം 5
തമ്പുരാട്ടി ഒാടരുത് നിൽക്കു ഞാൻ പറയണതു കേൾക്കൂ.....ചിരുത വിളിച്ചു പറഞ്ഞു കൊണ്ട് ശ്യാമയുടെ പിറകേ ഒാടി
പെട്ടന്നാണു തന്റെ മുന്നിലൂടെ എന്തോ ഒന്നു ചീറി പാഞ്ഞതു ശ്യാമ ഒരു ഞടുക്കത്തോടെ കണ്ടത്
ചിരുത വീണ്ടും പ്രത്യേക രീതിയിൽ ശബ്ദം മുണ്ടാക്കി
തമ്പുരാട്ടി അനങ്ങാതെ നിൽക്ക് .ശ്യാമ ഒരു ഞടുക്കത്തോടെ അവിടെ നിന്നു
നല്ല പണിയാ കാണിക്കുന്നത് . ഒാടിയിരുന്നെങ്കിൽ അമ്പുകൾ കൊണ്ടു കഥ കഴിഞ്ഞേനേ .കാടുകാക്കും വേടൻമ്മാർ സദാ ജാഗരൂകരാണ്
പുറത്തു നിന്നു കാടറിയാത്തവർ വന്നാൽ അവർ വിഷയമ്പുകൾ തൊടുക്കും .അതല്ലേ ഞാനീ ശബ്ദം ഉണ്ടാക്കി വരണത് .തമ്പുരാട്ടി വാ...ഇവിടെ തമ്പുരാട്ടിക്കു ഒരു കുഴപ്പവും ഉണ്ടാകില്ല.ഞാനല്ലേ പറയണത് എന്നേ വിശ്വസിക്കൂ
ചിരുതയുടെ വാക്കുകൾ കേട്ടു ശ്യാമ അവളുടെ മുഖത്തേക്കു ആ നിലാവെളിച്ചത്തിൽ നോക്കി .വയറിൽ ചെറിയ വേദന അനുഭവപ്പെടുന്നുണ്ടെന്നൊരു തോന്നൽ ശ്യാമയുടെ കൈകൾ പതിയെ സ്വന്തം വയറ്റിൽ പതിയെ അമർത്തിക്കൊണ്ടവൾ ചിരുതയുടെ പിന്നാലെ നടന്നു
************************************
അവർ നടന്നൊരു ഗുഹാമുഖത്തെത്തി
അവിടെ ഒരു കല്ലിൽ തൂവൽ തൊപ്പി വെച്ചു പുലിയുടെ തോലുടുത്തൊരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു.അയാളുടെ കൈയ്യിൽ ഒരു പ്രത്യേക രീതിയിലുള്ള വണ്ണമുള്ള മുളയിൽ തീർത്ത ഒരു കുത്തി നടക്കാൻ പാകത്തിനുള്ള വടിയും
ചിരുത ചെന്നപാടെ അയാളുടെ കാലിൽ തൊട്ടു വന്നിച്ചു
തലയിൽ കൈവെച്ചനുഗ്രഹിച്ചായാൾ ചിരുതയോടായി പറഞ്ഞു
കണ്ടിട്ടു കുറേ നാളായല്ലോ ചിരുതേ...എന്തേ എങ്കളെ മറന്നാച്ചോ നീങ്കേ...
തമിഴ് കലർന്ന അയാളുടെ വാക്കുകൾക്കു ചിരുത അയാളുടെ ചെവിയിൽ എന്തോ പറയുന്നതു കണ്ട ശ്യാമ തന്റെ വിധിയെ മനസ്സാൽ ശപിച്ചു
മുത്തു വേണി....മുത്തു വേണി ഇങ്കേ വാമാ...അയാൾ ആരെയോ ഉച്ചത്തിൽ വിളിച്ചു
ഗുഹക്കുള്ളിൽ നിന്നും ഒരു സുന്ദരിയായ യുവതി ഇറങ്ങി വന്നു
എന്താപ്പാ....എന്നെ കൂപ്പിട്ടതോ...
ആമ കണ്ണേ നീങ്കേ അന്ത പെണ്ണിനെ കൂട്ടി പടുക്ക വെയ് കാലേലു മീതിയെല്ലാമെ സൊല്ലിടാം...,
മുത്തു വേണിയോടു അത്രയും പറഞ്ഞു അയാൾ ശ്വാമയോടായി പറഞ്ഞു
കൂടെ പോമാ കവലപ്പെടണ്ട ഞാങ്കെ എല്ലാമെ പാത്തിടും ഉനക്കിങ്കേ കൊറയൊന്നും വരാതുമാ പോ...കൂടെ പോങ്കെ
എന്തു ചെയ്യണമെന്നറിയാതെ നിന്ന ശ്യാമക്കരുകിലെത്തിയ ചിരുത അവളോടായി പറഞ്ഞു
തമ്പുരാട്ടി മുത്തു വേണിയുടെ കൂടെ ചെല്ലു .ഇതു ഈ കാടിന്റെ മൂപ്പനാണ് .അദ്ധേഹത്തിന്റെ മകളാണു മുത്തു വേണി .അവളുടെ കൂടെ തമ്പുരാട്ടിക്കു നിൽക്കാം പ്രശ്നങ്ങളൊക്കെ ഒന്നാറും വരെ
മൂപ്പനറിയാതെ ഈ കാട്ടിലൊരു ഇല കൂടി അനങ്ങില്ല
വേലു അണ്ണാ ഉണരും മുൻപ് വീട്ടിലെത്തേണ്ടതുണ്ട് ഇല്ലേൽ ആകെ കുഴപ്പമാകും ചെല്ലു തമ്പുരാട്ടി
ചിരുതയുടെ വാക്കുകൾ വീണ്ടും അവളിൽ ഒരു ചെറിയ വിശ്വാസമേകി.
ശ്യാമ മുത്തു വേണിയുടെ കൂടെ ഗുഹക്കുള്ളിലേക്കു കയറി പോയ ശേഷം മൂപ്പനോടു യാത്ര പറഞ്ഞു ചിരുത മടങ്ങി കുടിയിലേക്ക്
*******************************************
ശക്തമായ കാറ്റും മഴയും ചോർന്നൊലിക്കുന്ന കൂരയിൽ ഇടിവെട്ടും മിന്നലും വേലുവിന്റെ ഉറക്കം കെടുത്തി .ഉറക്കമുണർന്ന വേലുവിന്റെ മുഖത്തേക്കു മഴതുള്ളികൾ ഒാലക്കെട്ടിലെ ചോർച്ച ഭയാനകം ആക്കും വിധം വീണു
എഴുന്നേറ്റു നോക്കിയ വേലു ചിരുതയെ കണ്ടില്ല
വിവശരായി കിടന്നുറങ്ങണ മക്കളുടെ മുഖം അവനെ വല്ലാത്ത വിഷമത്തിലാക്കി
ഇനി ചിരുത തന്നോടുള്ള ദേഷ്യത്തിൽ വല്ല കടും കൈയ്യും ചെയ്തു കാണുമോ?
അവന്റെ ഉള്ളൊന്നു പിടച്ചു
പൊട്ടി പെണ്ണാണവൾ വാശി മൂത്താൽ ഒരു ഭ്രാന്തിയെ പോലെ പൊട്ടി തെറിക്കാറുണ്ടവൾ
ഉള്ളു നിറയെ എന്നും സ്നേഹം മാത്രം പാവത്തിനാരെയും നോവിക്കാനാവില്ല .സ്വന്തം ശത്രുവിനെ പോലും
ചിന്തിക്കും തോറും വേലുവിന്റെ മനസ്സിനു സ്വസ്തതയില്ലാതായി
അവൻ പുറത്തിറങ്ങി ഉച്ചത്തിൽ വിളിച്ചു
ചിരുതേ.........!!!! എടി ചിരുതേ.....
മറുപടിയൊന്നും കേൾക്കാതിരുന്നപ്പോൾ അവന്റെ മനസ്സാകെ വേദനയാൽ വലിഞ്ഞു മുറുകി
ഒരു ഭ്രാന്തനെ പോലെ അവൻ കുടിലിനുള്ളിലേക്കോടി
അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു
ചിരുതാ നിന്നെ ഞാനെന്തേറെ സ്നേഹിക്കുന്നു മുത്തേ എന്റെ സ്നേഹം നീ തിരിച്ചറിയാതെ എന്നെ തനിച്ചാക്കി പോയോ...എനിക്കും സഹിക്കാനാവുന്നില്ല ചിരുതാ ..!!!കരിച്ചിലിനിടയിൽ അവൻ ഇങ്ങനെയൊക്കെ പിറുപിറുത്തു
അവൻ മണ്ണു മേഞ്ഞ ഭിത്തിൽ തൂക്കിയിട്ടിരുന്ന തുണി സഞ്ചിയിൽ എന്തോ തേടി ...
എന്തോ കിട്ടിയപോലെ അവന്റെ മുഖത്തു സന്തോഷം നിറഞ്ഞു
ഏതോ പച്ചില മരുന്നായിരുന്നത്
അവനതുമായി അടുപ്പെരിക്കുന്ന ചാണകം മെഴുകിയ പാതകത്തിനടുത്തേക്കോടി
തീ കൂട്ടി അതു അടുപ്പിലിട്ടു .പുറത്തേക്കോടിയ അവൻ വാഴയിൽ നിന്നൊരു ഇലവെട്ടിയെടുത്തു തിരികെ മുറിയിലെത്തി
മക്കളെ രണ്ടു പേരേയും അതിൽ കിടത്തി
സഞ്ചിയിൽ നിന്നും മറ്റൊരു മരുന്നെടുത്തു പിഴിഞ്ഞു രണ്ടു മക്കളടേയും മൂക്കിൻ ദ്വാരത്തിൽ ഒഴിച്ചു .കണ്ണുകളടച്ചു ഏതോ മന്ത്രം ഉരുവിട്ടു
ഉറക്കത്തിൽ നിന്നും ഒരു ഞെട്ടലോടെ മക്കൾ രണ്ടും ഉണർന്നു
അവർ വേലുവിന്റെ മുഖത്തേക്കു നോക്കി ദയനീയമായി
അവന്റെ കണ്ണുകളിൽ പടർന്ന കണ്ണീർ തുള്ളികൾ അവരിൽ മനോവിഷമം ഉണ്ടാക്കി
അവർ രണ്ടു പേരും വേലുവിനെ കെട്ടിപ്പിടിച്ചു
അച്ഛനെന്തിനാ കരയണത് ഒരുവൻ ചോദിച്ചതു കേട്ടു വേലു ഭ്രാന്തനെ പോലെ ഉണർന്നു
അതേ ഞാനെന്തിനാ കരയണേ..,?കരയണ്ടവർ..,,?
അവനിലെ പക ഉണർന്നിരുന്നു വീണ്ടും
ധൃതിയിൽ മക്കളെ മാറ്റി അവിടിരുത്തി
മക്കൾ ഭയക്കാതെ ഇവിടിരുന്നോ അച്ഛനിപ്പോൾ വരാട്ടോ എന്നു അവരോടു പറഞ്ഞു പുറത്തേക്കിറങ്ങി
മഴയിൽ നനഞ്ഞു ഇരുട്ടിലാരോ ഒാടി വരുന്നു ചിരുതയല്ലേ അത് ..?
അവൻ ആകാംഷയടക്കാനാവാതെ ആരെന്നു സൂക്ഷിച്ചു നോക്കി
അതേ ചിരുത തന്നെ !!!!
അവളുടെ മുഖം ഇപ്പോൾ വ്യക്തമാണ്
അവനോടിച്ചെന്നവളെ കെട്ടിപ്പിടിച്ചു തന്നോടു വിഷമം അടക്കാനാവാതേ ചേർത്തു പുണർന്നു
ഏങ്ങലടിച്ചു കരഞ്ഞു
ചിരുതേ നീ എവിടെ പോയതാ...നിനക്കറിയില്ലേ നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലന്ന്
താൻ മനസ്സിൽ നിനച്ച പോലെയല്ല വേലു ഉള്ളാലെ ഇത്രയേറെ തന്നെ സ്നേഹിച്ചിരുന്നു എന്നാനിമിഷം അവൾ തിരിച്ചറിയുകയായിരുന്നു
എന്തോ അവളുടെ കണ്ണുകളും നിറഞ്ഞു
ആ തമ്പുരാട്ടി പാവമാ ഏട്ടാ....
അതിനിടയിൽ എപ്പോഴോ അവൾ പറഞ്ഞു
ചിരുത പറഞ്ഞതു ഒരു ഇടി തീ പോലാണു അയാൾ കേട്ടത്
തന്റെ തോന്നലാവുമോ..?അയാളുടെ ഉള്ളിലാരോ ചോദിച്ച പോലെ
ചിരുതാ..,,നീ എന്താ ഇപ്പോൾ പറഞ്ഞത് ..?അയാൾ ഉച്ചത്തിൽ ഭ്രാന്തനെ പോലെ ചോദിച്ചു
ഏട്ടാ ആ തമ്പുരാട്ടി പൊയ്ക്കോട്ടന്നേ....
എട്ടും ദക്കും പൊട്ടിപിളരുന്നതായാണു വേലുവിനു തോന്നിയത്
അവനവളെ തള്ളി നീക്കി
തമ്പുരാട്ടിയെ മൂടിയ കൊട്ടക്കരുകിലേക്കു ഒാടി
കൈകളാൽ കൊട്ടയെടുത്തു മാറ്റി തമ്പുരാട്ടി അവിടെ ഇല്ലന്നു കണ്ട വേലുവിന്റെ കണ്ണുകൾ ചുവന്നു തുടുത്തു
ചിരുതേ....!!!!
അവൻ കോപത്താൽ ഗർജിച്ചു
ചിരുതയുടെ മുഖത്തേ ഭാവം എന്തെന്നൂടി വായിച്ചറിയാനുള്ള മാനസിക അവസ്ഥയിലല്ലായിരുന്നു വേലു
അയാൾ അവളെ ദഹിപ്പിക്കും കണ്ണുകളാൽ തിരിഞ്ഞു നോക്കി
വാതിൽ പടിയിൽ ഒച്ച കേട്ട മക്കൾ ഒാടിയെത്തി
നനഞ്ഞു മഴയിൽ നിൽക്കുന്ന ചിരുതയേയും അവൾക്കരികിലേക്കു കോപത്താൽ അടുക്കുന്ന വേലുവിനേയും കണ്ടവരിരു പേരുടേയും കാലുകൾ ശരീരത്തിന്റെ വിറയിലിനൊപ്പം ഭയത്താൽകൂട്ടി മുട്ടുന്നുണ്ടായിരുന്നു
തുടരും

നോവൽ🐓🐓ഒടിയൻ വേലു🙈🙈 അദ്ധ്യായം 4

നോവൽ🐓🐓ഒടിയൻ വേലു🙈🙈
അദ്ധ്യായം 4
ചിരുതയുടെ മനസ്സ് ശ്യാമത്തമ്പുരാട്ടിയെ എങ്ങിനേയും രക്ഷിക്കണമെന്നുള്ള ചിന്തകളിലായിരുന്നു
ആ ഇരുളിമ കൂടിയ രാത്രിയിൽ പെട്ടന്നവളുടെ മനസ്സു ശോഭിച്ചു .ആ വെളിച്ചത്തിലവൾ സന്തോഷത്താൽ പെട്ടന്നു കിടന്നിടത്തൂന്നു ചാടിയെഴുന്നേറ്റു
തൊട്ടരികിൽ കൂർക്കം വലിച്ചുറങ്ങുന്ന വേലുവിനെ കണ്ടപ്പോൾ അവളൊന്നുറപ്പിച്ചു ഉള്ളിൽ
തനിക്കു പാഴാക്കാൻ ഇനിയൊട്ടും സമയമില്ല
അവൾ ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി
ശ്യാമയെ മണ്ണിൽ പുതച്ചു നിർത്തിയിരിക്കുന്നിടത്തേക്കു അവൾ നടന്നു
ചീവീടുകൾ മൂളുന്ന രാത്രിയുടെ ഗൗരവം അവൾക്കു അന്നു തോന്നിയില്ല
കാരണം നല്ല നിലാവ് .തൊട്ടു തലോടിയകലുന്ന കൊച്ചുകാറ്റവളെ അഭിനന്ദിക്കുന്നതായി അവൾക്കു തോന്നി
ശ്യാമയുടെ അടുത്തെത്തിയ അവൾ കൊട്ടയുയർത്തി
ഒരു ഞടുക്കത്തോടെ ചെറിയമയക്കത്തിൽ നിന്നുളർന്ന പോലെ ശ്യാമ അവളെ നോക്കി
ചിരുതേ എന്തിനാ എന്നേ...?എന്നെ എന്തു ചെയ്കാൻ പോകയാ...!!!!
ശ് ...,,ശബ്ദമുണ്ടാക്കരുത് !!ഞാൻ തമ്പുരാട്ടിയെ രക്ഷിക്കാൻ വന്നതാ...
എങ്ങിനെ എനിയെന്നെ കുടുംബത്തു കയറ്റുമോ?എന്റേയും വയിറ്റിൽ വളരുന്ന എന്റെ കുഞ്ഞിന്റേയും അവസ്ഥയെന്താകും അതും പറഞ്ഞവൾ പൊട്ടി കരഞ്ഞു
തമ്പുരാട്ടി ഒച്ചയുണ്ടാക്കി പ്രശ്നം വിളിച്ചു വരുത്തരുത് ..ആത്മസംയമനം പാലിക്കു .ഈ ചിരുത അതിനെല്ലാം ഉള്ള വഴി കണ്ടിട്ടുണ്ട് .
പുലയൻ വേലുവിന്റെ കുടിലിൽ തമ്പുരാട്ടി വന്നിട്ടില്ല
പിന്നെ മാലോകർ എവിടെയെന്നു ചോദിക്കുമ്പോൾ എന്തു പറയും ഞാൻ ചിരുതേ?
അവളുടെ വാക്കുകൾ ശ്രദ്ധിക്കാതെ അതിനു ചെവി കൊടുക്കാതെ ചിരുത ധൃതിയിൽ മണ്ണു മാറ്റുകയായിരുന്നു.ശ്യാമയുടെ കൈകൾ
തെളിഞ്ഞു
തമ്പുരാട്ടി കൂടി മണ്ണുമാറ്റു വേഗം അവൾ പറഞ്ഞു
കൈകൾ സ്വതന്ത്രയായതു കണ്ട ശ്യാമയും വേഗം മണ്ണുമാറ്റി
കുറച്ചു നേരത്തെ പരിശ്രമം വിജയം കണ്ടു ശ്യാമ ആ കുഴിയിൽ നിന്നും സ്വതന്ത്രയായി
ചിരുത അവളുടെ കൈകളിൽ പിടിച്ചു കൊണ്ടു വേഗം നടന്നു
എവിടെയെന്നറിയില്ലേലും ഒരു കൊച്ചു കുട്ടിയെ പോലെ അവൾ നയിക്കുന്നിടത്തേക്കു അവളുടെ പിന്നാലെ ശ്യാമ വേഗം നടന്നു
കുറേ ദൂരം നടന്നവർ ഒരു കാടിന്റെസമീപമെത്തി
അയ്യോ ഇതു തമ്പുരാൻ കാടല്ലെ ?ഇതിനുള്ളിൽ കടന്നവർ പുറം ലോകം കണ്ടിട്ടില്ലന്നു കേട്ടിട്ടുണ്ട് ?ശ്യാമ ഉൾ ഭയത്തോടെ പറഞ്ഞു
അതേ തമ്പുരാട്ടി ഈ തമ്പുരാൻ കാട്ടിൽ കാടിനെ മറന്നവർ കയറിയാൽ തിരികെയെത്തില്ല .അതിനു കാരണങ്ങളുണ്ട്
ഞാൻ കൂടെയുള്ളപ്പോൾ തമ്പുരാട്ടിക്കൊന്നും സംഭവിക്കില്ല .കൂടെ വാ!! തമ്പുരാട്ടി വേഗം ... ചിരുത ഉത്സാഹത്തോടെയാണാവാക്കുകൾ പറഞ്ഞത്
അവൾ ശ്യാമയുടെ കൈകളിൽ പിടിച്ചു കൊണ്ടു ആ കാടിനുള്ളിലേക്കു വേഗം നടന്നു .ഇരുട്ടിനെ വക വെക്കാതെ
ആ കാട്ടു പാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ ശ്യാമയുടെ ശ്രദ്ധയിൽ പെട്ടിരുന്നു ഒന്ന്
ചിരുത ഒരോ വളവു തിരിയുമ്പോളും പ്രത്യേകരീതിയിൽ ആകാശത്തു നോക്കി ഒരു തരം ശബ്ദമുണ്ടാക്കുന്നു
എന്തിനായിരിക്കും ഇത് .തന്നെ അപകടപ്പെടുത്തുകയാവോ..?ഇവളുടെ ലക്ഷ്യം .തന്ത്ര പരമായി ഇവൾ ഭർത്താവിനായി എന്തെങ്കിലും വേല ചെയ്യുകയാവോ?ഭർത്താവിനെ എതിർത്തു തന്നെ രക്ഷിക്കാൻ ഇവൾക്കെന്തു ആത്മ ബന്ധവാ തന്നോട് !!!അവളുടെ മനസ്സിൽ ഭയ ചിന്തകൾ ഉടലെടുത്തു
അവൾ ചിരുതയുടെ മുഖത്തേക്കു നോക്കി
അവളുടെ കണ്ണുകൾ വല്ലാതെ പ്രകാശിക്കും പോലവൾക്കു തോന്നി
അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പിന്നിലേക്കു പാറി നടക്കുന്നു
കാലിൽ കിടക്കുന്ന തള നിലാവെളിച്ചത്തിൽ മിന്നി തിളങ്ങുന്നു ഒറ്റ നോട്ടത്തിലവളെ ഭദ്രകാളിയെ പോലെ തോന്നി ശ്യാമക്ക്
അവളുടെ മാറിടം തണുപ്പിൽ കൂമ്പി കുളിരണിയും പോലെ ചെറു രോമങ്ങൾ എഴുന്നേറ്റു നിൽക്കും പോലെ കുത്തു കുത്തായി കാണാം
പിന്നീടു കൂടുതൽ അവളെ വീക്ഷിക്കാനോ അനുസരിക്കാനോ മനസ്സനുവദിക്കാത്ത പോലെ
അവൾ ചിരുതയുടെ കൈകൾ തട്ടി തെറിപ്പിച്ചു തിരികെ വന്ന വഴിയെ ഒാടാൻ തുടങ്ങി
തമ്പുരാട്ടി നിൽക്ക് തനിയെ ഒാടരുത് അപകടമാണു നിൽക്കാൻ .....
ചിരുത അതും പറഞ്ഞു അവളുടെ പിന്നാലെ ഒാടി
ഇരുട്ടിന്റെ മറവിൽ മരക്കൊമ്പുകളിൽ അനവധി കണ്ണുകൾ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു
*****************************************
എന്താടോ കുറുപ്പേ താൻ കാട്ടിയത് ആ..എന്റെ കാലേ....തമ്പി പൊട്ടിക്കരഞ്ഞു
താനെടുത്തു വീശിയ കല്ലിൽ നിന്നും കള്ളൻ ഒഴിഞ്ഞുമാറി രക്ഷപെട്ടിട്ടുണ്ടാവും .
ആ കല്ല് തമ്പി അദ്ദേഹത്തിന്റെ കാലിലും വീണിട്ടുണ്ടാവും എന്നു കുറുപ്പിനു മനസ്സിലായി
അയാൾ തമ്പിയുടെ അടുത്തേക്കിരുന്നു
ആ സമയം അവർക്കു വ്യക്തമാകാതിരുന്ന ആ രൂപം ഇരുട്ടിൽ ഒാടി മറയുന്നതു കണ്ട തമ്പി വേദനയിലും വിളിച്ചു പറഞ്ഞു
കുറുപ്പേ അവൻ രക്ഷ പെടുന്നു വിടരുതവനെ...!!!
ഒന്നു മിണ്ടാണ്ടിരി അങ്ങ് അവനെ നമ്മുടെ കയ്യിൽ എനിയും കിട്ടാതിരിക്കില്ല
എന്നും പറഞ്ഞയാൾ തമ്പിയുടെ കൈകളിൽ പിടിച്ചു അയാളെ ഉയർത്തി നിർത്താൻ ശ്രമിച്ചു
കുറുപ്പിന്റെ തോളിൽ കൈയ്യിട്ടു വളരെ ആയാസപ്പെട്ടു തമ്പിയെഴുന്നേറ്റു നിന്നു
ശേഷം ഒറ്റക്കാലിൽ ഞൊണ്ടി ഞൊണ്ടി കുറുപ്പിന്റെ സഹായത്തോടെ തമ്പി മനയിലേക്കു തിരികെ നടന്നു
വാതിൽ പടിയിലെത്തിയ തമ്പിയുടെ ഉള്ളൊന്നു കാളി
ഭഗവാനെ ഈ നശിച്ച ദിവസം അവൾക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ?
ഒരു ഭ്രാന്തനെ പോലെ വെപ്രാളത്തോടെ ഇതും പറഞ്ഞു കുറുപ്പിനെ വലിച്ച ഇഴക്കും പോലെ വേഗമായാൾ നടന്നു
കാര്യം മനസ്സിലാകാതെ കുറുപ്പു ചോദിച്ചു
അല്ല എന്തൊക്കെയാ പറയണേ പതുക്കെ നടക്കൂ..,ഇവിടെന്തു പറ്റിയെന്നാ..?
താൻ കണ്ടില്ലേടോ..ഉമ്മറപടിയിൽ തൂക്കിയിട്ടിരുന്ന നിലവിളക്കു പടിപ്പുരയിൽ നിലത്തു കിടക്കണത് ?എന്തോ എനിക്കുള്ളിലൊരു ഭയം
എന്തോ പന്തികേടുതോന്നിയ കുറുപ്പു തിരിഞ്ഞു നോക്കി
അതേ അദ്ദേഹം പറഞ്ഞ പോലെ നിലവിളക്കു ഈ വഴിയിൽ എങ്ങനെ വന്നു
എന്നും ചിന്തിച്ചു കുറുപ്പയാളോടൊപ്പം വേഗം നടന്നു
തമ്പി ഉറക്കെ വിളിച്ചു എടി ശ്യാമേ...!!!എന്തൊരുറക്കമാടി ഇത് .ഒന്നെഴുന്നേറ്റു വന്നേ വേഗം....
പക്ഷെ ആരും മറുപടി പറയാൻ അവിടെ ഉണ്ടായിരുന്നില്ല
തന്റെ ശബ്ദം കേട്ടാൽ ഒാടി വരുന്ന ശ്യാമയുടെ മറുപടിയൊന്നും കേൾക്കാതായപ്പോൾ അയാളുടെ ഉള്ളൊന്നു പിടഞ്ഞു
തിണ്ണയിലേക്കു അമർന്നിരുന്നതിനിടയിൽ അയാൾ കുറുപ്പിനോടു പറഞ്ഞു
ഒന്നു വേഗം അകത്തു കേറി നോക്കടോ എന്നെ വിട്ടിട്ട്
ഒന്തോ അരുതായ്ക സംഭവിച്ചതായി മനസ്സു പറയുന്നു വേഗം!!!തമ്പി പരവേശത്തേടെ പറഞ്ഞു
കുറുപ്പു തമ്പിയെ അവിടിരുത്തി അകത്തേക്കു കയറി
വാതിൽ തുറന്നു കിടക്കുന്ന കണ്ട കുറുപ്പിനും
എന്തോ പ്രശ്നമുണ്ടന്നു തോന്നി
അയാൾ വേഗം മുറിക്കുള്ളിലേക്കു ഒാടിക്കയറി
കുറച്ചു സമയത്തിനു ശേഷം അയാൾ തിരികെ ഒാടി വന്നു ഉമ്മറത്തേക്ക്
തമ്പിയങ്ങേ.,,,ശ്യാമക്കുഞ്ഞിനെ അവിടെങ്ങും കാണുന്നില്ല.അയാളുടെ വാക്കുകൾ വളരെ ഭീതിയോടെ ആയിരുന്നു
തമ്പി ഞെട്ടിയെഴുന്നേറ്റു
ആ.,,എന്റെ കാലെ ..അയാൾ നിലത്തേക്കു മറിഞ്ഞു വീണു
കുറുപ്പോടിയെത്തി അയാളെ പിടിച്ചുയർത്തി
തുടരും

Biju

നോവൽ🐓🐓ഒടിയൻ വേലു🙊🙊 അദ്ധ്യായം 3

നോവൽ🐓🐓ഒടിയൻ വേലു🙊🙊
അദ്ധ്യായം 3
എന്തോ ശബ്ദം കേട്ടു ചിരുത വീടിനു പുറത്തേക്കിറങ്ങി വന്നു അതെന്തെന്നു നോക്കാൻ .നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
അല്ല ഈ മനുഷ്യനെന്തിനാ ഇത്ര ആഴത്തിൽ കുഴിവെട്ടണത്
മുറ്റത്തെരു കൈതൂമ്പകൊണ്ട് കുഴിയെടുത്തോണ്ടിരുന്ന വേലുവിനോടു ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്
പക്ഷേ ഭയം വേലുവിനോടുള്ള ബഹുമാനം ഇതൊന്നും അവളെ വാ തുറന്നു ചോദിക്കാൻ അനുവദിച്ചില്ല
ഏതോ വല്ല്യ ഉദ്ധ്യമം കഴിഞ്ഞ പോലെ വേലു കരക്കു കയറി വന്നു
അയാളെയും നോക്കി താടിക്കു കൈകൊടുത്തിരിക്കണ ചിരുതയോടായി അയാൾ ചോദിച്ചു
എന്തിനാവും എന്നാവും ആലോചിക്കണതല്ലേ..?
അവൾ തലയാട്ടി
നിനക്കു കഴിയാത്ത കാര്യം ഞാൻ നടത്തി കാട്ടി തരാം നീയാ കോഴിയെ മൂടണ കൊട്ടയിങ്ങെടുത്തേ..,
വേലു പറയണതൊന്നും ചിരുതക്കു മനസ്സിലായില്ലങ്കിലും അവൾ അകത്തു പോയ് കൊട്ടയെടുത്തോണ്ടു കൊടുത്തു
അതു വാങ്ങി പുരയുടെ ഭിത്തിയിൽ ചാരി വെച്ചു മറ്റൊന്നും പറയാതെ അയാൾ ഇരുളിൽ നടന്നു മറഞ്ഞു
****************************************
അങ്ങാടി മരുന്നുകൾ പദ്യം തെറ്റാതെ കഴിച്ച ശേഷം കിടക്കാനൊരുങ്ങിയ ശ്യാമത്തമ്പുരാട്ടിക്കു തന്റെ ജനലരികിൽ ആരോ നിൽക്കുന്നതു പോലൊരു തോന്നൽ
എന്തു ശബ്ദം കേട്ടാലും അതെന്തെന്നു സ്ഥിഥീകരിച്ച ശേഷമേ തിരിയാവൂ എന്നു അവൾക്കു തമ്പി പണ്ടേ പറഞ്ഞു കൊടിത്തിട്ടുണ്ട്
അതോർത്തവൾ ആരന്നറിയാൻ വാതിൽ തുറന്നു പടിക്കൽ ആരെയും കാണാതെ തിരികെ തോന്നിയതായിരിക്കും എന്നു കരുതി തിരികെ കയറി വാതിൽ ചാരാൻ തുടങ്ങിയപ്പോൾ
ആരോ ഒരാൾ പുറത്തേക്കു നടന്നകലുന്നതവൾ കണ്ടത്
നിൽക്കു ആരാ എന്തു വേണം അവൾ വിളിച്ചു ചോദിച്ചു
അയാൾ ഒന്നു നിന്നു പക്ഷെ തിരിഞ്ഞു നോക്കിയില്ല
ഉമ്മറപ്പടിയിൽ തൂക്കിയിരുന്ന വിളക്കുമൂരി അവൾ അയാൾ നിന്നടുത്തേക്കു നടന്നു
പെട്ടന്നാണു തന്റെ കാലിലൂടെ എന്തോ അരിച്ചു കയറുന്നതായി അവൾക്കു തോന്നിയത്
അവൾ നിലത്തേക്കു നോക്കി
ആരോ മഞ്ഞളിൽ വരച്ചൊരു വട്ടം അതിൽ എരിക്കും ചെമ്പരത്തിപ്പൂക്കളും അവിടിവടെയായിക്കിടക്കുന്നു
കാലിൽ അനുഭവപ്പെട്ടാ തരിപ്പു അവളുടെ ദേഹമാസകലം പടരുന്നതായി അവൾക്കു തോന്നി
ഇപ്പോൾ അവൾ കാണുന്നതു അയാളെ മാത്രമാ ഒന്നും പറയാതവൾ അയാൾക്കു പിന്നാലെ നടന്നു
കൈയ്യിലിരുന്ന വിളക്കു പടിയിറങ്ങും മുൻപു നിലത്തവളുടെ കൈയ്യിൽ നിന്നും പോയിരുന്നു
****************************************
വേലുവിനു പുറമേ ശ്യാമത്തമ്പുരാട്ടി അതും രാത്രിയിൽ കാൽ നടയായി നടന്നു വരുന്നതു കണ്ടതും ചിരുതക്കു അതിശയമായിരുന്നു
അവളോടി ശ്യാമയുടെ അടുത്തു ചെന്നു
എന്താ തമ്പുരാട്ടി...?ഈ വയ്യാണ്ടിരിക്കണ സമയത്തു അതും ഈ രാത്രിയിൽ അടിയന്റെ കൂരയിൽ..?
ചിരുതയുടെ ചോദ്യത്തിനു ഒന്നു തിരിഞ്ഞു കൂടെ നോക്കാതെ ശ്യാമ വേലുവിന്റെ പുറകേ യാന്ത്രികമായി നടന്നകലുന്നതു കണ്ട ചിരുതക്കു ശരിക്കും ഉള്ളിലൊരു ഞെട്ടലാണുണ്ടായത്
അവൾ അവരുടെ പുറകേ നടന്നു ചെന്നു
വേലു ചില മന്ത്രങ്ങൾ ചെല്ലി അവളോടാ കുഴിയിലിറങ്ങുവാൻ കൈകൊണ്ടു കാണിച്ചു
ശ്യാമ ആ നിമിഷം അതനുസരിക്കുന്ന കണ്ട ചിരുത ഒാടി ചെന്നു വേലുവിന്റെ കാലുകളിൽ വീണു
അയ്യോ..,തമ്പുരാട്ടി പാവമാ അവരെ ഒന്നും ചെയ്യരുത് ..
.നിങ്ങൾക്കു ഗർഭിണിയായിരിക്കേ മുളംകൊമ്പിൽ കുത്തിയെടുത്ത ഒരു ഭ്രൂണമല്ലേ വേണ്ടു
ഒന്നല്ല ഒമ്പതെണ്ണം ഞാൻ കൊണ്ടുത്തരാം
തമ്പുരാട്ടി എല്ലാവരുടേയും നൻമ്മ ആഗ്രഹിക്കുന്ന മനസ്സുള്ള പാവമാ
.അവരെ വെറുതേ വിടു...ചിരുത കരഞ്ഞോണ്ടു പറഞ്ഞതു കേട്ടു വേലു അവളുടെ മുഖത്തേക്കു നോക്കി
ശരി നീ പറഞ്ഞിട്ടു കേട്ടില്ലന്നു വേണ്ട.പറഞ്ഞ വാക്കു പാലിക്കുമ്പോൾ ഇവരെ ഞാൻ തിരികെ വിടാം
എന്നും പറഞ്ഞവൻ അവളുടെ കഴുത്തറ്റം മണ്ണിട്ടു മൂടി
ഭിത്തിയിൽ ചാരിയിരുന്ന കൊട്ടയെടുത്തു മൂടാൻ ഒരുങ്ങി
അപ്പോഴേക്കും ശ്യാമ ഉണർന്നിരുന്നു
നിങ്ങളെന്താണു ചെയ്യുന്നേ..,എന്നേ തുറന്നുവിടൂ
ശ്യാമ കരഞ്ഞു കൊണ്ടു പറഞ്ഞു
എന്താ തമ്പ്രാട്ടി പറയണത് ഈ അർത്ഥരാത്രിയിൽ പുലയൻ വേലുവിന്റെ വീട്ടിൽ വന്ന തമ്പുരാട്ടിയെ കുലമഹിമയുള്ള നിങ്ങളുടെ തറവാട്ടുകാർ അകത്തു കേറ്റുമോ?
പടിയടച്ചവർ പിണ്ടം വെക്കും ഭ്രഷ്ടു കൽപ്പിക്കും.അതുമാത്രമല്ല ഇനിയിവിടെ നിങ്ങളുടെ ഒച്ച കേട്ടാൽ കഴുത്തറത്തു കൊന്നു കളയും ഞാൻ വേലു പറഞ്ഞു നിർത്തി
ചിരുതേ..,നിനക്കെന്താ വേണ്ടേ അയ്യോ അദ്ദേഹം വരുമ്പോൾ എന്നെ അവിടെ കണ്ടില്ലങ്കിൽ അയ്യോ എനിക്കു ചിന്തിക്കാനൂടി മേലാ.,,,
അതാ പറഞ്ഞതു ഇപ്പോളവിടെ ആളു കൂടിയിട്ടുണ്ടാവും മിണ്ടാതിരുന്നാൽ ഇവിടെ ജീവിക്കാം.മനസ്സു മാറും വരെ അവിടെക്കിട
ജീവൻ പോകാതിരിക്കാൻ ഭക്ഷണം ഈ വേലു തരും
എന്നും പറഞ്ഞവൻ കൊട്ടയെടുത്തു അവളുടെ തലവഴി മൂടി
എന്തു ചെയ്യണമെന്നറിയാതെ ചിരുത കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അകത്തേക്കു കയറിയ വേലുവിനു പുറകേ ചെന്നു
ശബ്ദമുണ്ടാക്കി ജീവനൂടി കളയണ്ടന്നു കരുതി ശ്യാമ ഒന്നും മിണ്ടാതെ നിന്നു
ഒരു കണക്കിനു വേലു പറഞ്ഞതും ശരിയാ..രാത്രിയിൽ ഇവിടെ പുലയനായ വേലുവുമായി കണ്ടാൽ ഹോ ഒാർക്കാനൂടി മേലാ,,,എപ്പോഴെങ്കിലും സൗകര്യം കിട്ടുകയാണേൽ എവിടേക്കെങ്കിലും പോയൊളിക്കാം തരം പോലെ എന്തെങ്കിലും പറഞ്ഞു വീട്ടിലും കയറാം എന്നവൾ നിനച്ചു
അല്ല നിങ്ങളെന്തു ഭാവിച്ചാ ..?അരിച്ചു വന്ന ദേഷ്യത്തിൽ പരിസരം മറന്നു ചിരുത പൊട്ടി തെറിച്ചു
മിണ്ടാണ്ടു നിന്നോ..എന്റെ കുടുംബത്തോടില്ലാത്ത എന്തു കൂറാടി നിനക്കവരോട് വല്ല കൈ വിഷവും തന്നോ...?
അവൾ അയാളുടെ മുഖത്തേക്കു നോക്കി
നീ പറഞ്ഞ വാക്കു പാലിക്ക് അവർക്കൊരു കുഴപ്പവും ഇല്ലാതെ തിരികെ ഞാൻ എത്തിക്കാം .പക്ഷെ രണ്ടു നാൾ അതു കഴിഞ്ഞാൽ അവരുടെ വയിറ്റിൽ വളരുന്ന കുഞ്ഞിനായ് ഞാനവരെ കൊല്ലും
എന്റെ കണക്കുകൾ പിഴക്കില്ല .എന്റെ പകതീരും വരെ എതിരെ നീ നിന്നാലും ഞാൻ കൊന്നു കളയും...അയാളുടെ മനസ്സിലെ പക മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നു
ഉറക്കി കിടത്തിയ കുട്ടികൾ ഉണരണേൽ നീ മനസ്സു വെച്ചേ പറ്റു ചിരുതേ അതിലും വലുതല്ലല്ലോ?ഈ തമ്പുരാട്ടി?
അതെന്റെ മാത്രമല്ലല്ലോ നിങ്ങളുടേയും കൂടിയല്ലേ കൊല്ലുന്നങ്കിൽ രണ്ടു മക്കളേം എന്നേം കൊല്ല്
പകയടങ്ങാത്ത വേലുവിനു ഭാര്യയും മക്കളൂടി പ്രശ്നമല്ല ചിരുതേ പിന്നെയാ ഈ കൊച്ചു തമ്പുരാട്ടി
നിങ്ങളുടെ ഭീക്ഷണി ഇവിടെ നടക്കും തമ്പിയദ്ദേഹം അറിഞ്ഞാൽ
എന്നവൾ പറഞ്ഞു തീരും മുന്നേ കൈപ്പാങ്ങിനു കിട്ടിയ ചിരവ അവളുടെ കഴുത്തിനു വെച്ചു കഴിഞ്ഞിരുന്നു വേലു
കൊന്നു കളയും ഞാൻ ഇതൊന്നും ആരും അറിയാനും പോകുന്നില്ല..എന്നെ ചതിക്കണമെന്നു നിന്റെ മനസ്സിൽ തോന്നിയാൽ നിന്റെ ഈ മക്കളൊരു നാളും ഉണരില്ല എനിക്കെന്തെങ്കിലും പറ്റിയാൽ
എന്നും പറഞ്ഞു വേലു പുറത്തേക്കിറങ്ങാൻ ഭാവിച്ചു
ഒന്നു നിൽക്കു ഇനി എന്നോടിമ്മാതിരി കാര്യങ്ങൾ ചെയ്യാൻ പറയരുത് .എന്റെ മക്കൾക്കും തമ്പുരാട്ടിക്കുമായി നാളെ ഒരേഒരു തവണ നിങ്ങൾക്കായി ഞാൻ മറ്റൊരു ജീവനെടുക്കാം ആദ്യവും അവസാനവുമായി
അതു കഴിഞ്ഞാൽ ഞങ്ങളെ ഉയിരോടെ വിട്ടക്കണം ഞാനും എന്റെ മക്കളും എങ്ങനെങ്കിലും ജീവിച്ചോളാം അതും പറഞ്ഞു മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി ചിരുത അവളുടെ അഴിഞ്ഞു കിടന്ന മുടി വലിച്ചു വാരി ഉച്ചിയിലേക്കു കെട്ടി വെച്ചു
വേലു ഉള്ളറിഞ്ഞൊന്നു ചിരിച്ചു
****************************************
ഡോ കുറുപ്പേ എന്നും പറഞ്ഞു തമ്പി തുപ്പാക്കിയെടുത്തു
മുകളിൽ നിന്നും ഒരാൾ തലകീഴായി വരുന്നതു പോലവർക്കു തോന്നി
തമ്പി ഉന്നം പിടിക്കും മുൻപേ തെങ്ങിൽ നിന്നും പാഞ്ഞിറങ്ങിയ രൂപത്തിന്റെ കൈയ്യിലായി കഴിഞ്ഞിരുന്നു തുപ്പാക്കി
ഇയാളെങ്ങിനെ നിലത്തു വന്നത് സർക്കസു കാരനോ വല്ലതും ആയിരിക്കും ഇല്ലേൽ ഇതൊക്കെയാവുമോ?
തമ്പിയുടെ മനസ്സ് നിമിഷ നേരം കൊണ്ടാണിങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടിയത്
മുഖം മറച്ച ആ രൂപം തമ്പിക്കു നേരെ തുപ്പാക്കി ചൂണ്ടി
നിലാവിന്റെ വെളച്ചത്തിൽ തമ്പി തിരിച്ചറിഞ്ഞു അയാൾ അതു ചൂണ്ടിപ്പിടിച്ചു പതിയെ പതിയെ അകലുന്നതു
രണ്ടും കൽപ്പിച്ചു കൈയ്യിൽ കിട്ടിയ കല്ലെടുത്തു ഒറ്റ ഏറ്
ഠോ..,,,തുപ്പാക്കിയിലുള്ള ഉണ്ട ലക്ഷ്യമില്ലാതെ ചീറി പാഞ്ഞു
കാലിയായ തുപ്പാക്കി ഭയക്കാതെ തമ്പി അയാളെ ചാടി വട്ടം പിടിച്ചു അവർ പൊരിഞ്ഞ ഗുസ്തി പിടിത്തം നടത്തുന്നതിനിടയിൽ
കുറുപ്പു ഒരു വലിയ കരിംങ്കൽ പൊക്കിയെടുത്തു .
അവരുടെ ഗുസ്തി പിടിക്കുന്നിടത്തേക്കു നടന്നടുത്തു
സർവ്വ ശക്തിയും എടുത്തെരടി തല നോക്കി
കുറുപ്പേ..,,,,
അതു തമ്പി അദ്ദേഹത്തിന്റെ അലർച്ചയല്ലേ..?
ഒരു നിമിഷം കുറുപ്പു എന്തു സംഭവിച്ചന്നറിയാതെ പകച്ചു നിന്നു
തുടരും

Biju

നോവൽ🐓🐓ഒടിയൻ വേലു🙊🙊 അദ്ധ്യായം 2

നോവൽ🐓🐓ഒടിയൻ വേലു🙊🙊
അദ്ധ്യായം 2
ചിരുത തെക്കിനിക്കുള്ളിലേക്കു കയറി.അവിടെ ശ്യാമ തമ്പുരാട്ടി കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു
കാണാനെന്തൊരു തേജസ്സാണ് ആ മുഖത്ത്
അവരെ ചിരുത അടിമുതൽ മുടി വരെ ഒന്നു വീക്ഷിച്ചു
ഒതുങ്ങിയ പാദങ്ങൾ അരയിൽ കസവിന്റെ പുടവ ആലില വയറു തീരുന്നരയിൽ പൊന്നരിഞ്ഞാണം.മുലക്കച്ച ഞെറിഞ്ഞു കെട്ടി .നീളമുള്ള വാർമുടി തുമ്പിൽ തുളസിക്കതിർ ചൂടി .നെറ്റിയിൽ സിന്തൂരക്കുറി തൊട്ട ആ മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നിയില്ല അവൾക്ക്
പെട്ടന്നവൾ തന്റെ ദൈത്യം ഒാർത്തു
അല്ല തമ്പ്രാട്ടിക്കു വേദന തുടങ്ങിയെന്നു പറഞ്ഞു എന്നിട്ടു കണ്ടിട്ടു അങ്ങനൊന്നും തോന്നണില്ലല്ലോ..?
ചിരുതയുടെ സംസാരം കേട്ട ശ്യാമ തിരുഞ്ഞു നോക്കി
ആ...ചിരുതയോ.. കയറിവാ...വേദന കലശലായൊന്നുമില്ല .
അദ്ധേഹം അങ്ങനാ...വല്ല്യ സ്നേഹമാ ചെറിയ നോവു പോലും എനിക്കുവന്നാൽ സഹിക്കില്ല.വെപ്രാളം മൂത്തു പറയണതാ .ഇടക്കിടക്കു ഒരു നോവില്ലാതില്ല
ആ ..തമ്പ്രാട്ടി ഒന്നു കിടന്നേ ഞാനൊന്നു നോക്കട്ടെ.. ചിരുത പറഞ്ഞു
ശ്യാമ കട്ടിലിൽ നിവർന്നു കിടന്നു.അരയിൽ ഉള്ള പുടവ പാദങ്ങളിൽ നിന്നും മെല്ലെ ഉയർത്തി ചിരുത ശ്യാമയുടെ കാലുകൾ തന്റെ മടിയിലേക്കെടുത്തു വെച്ചു
പതിയെ കാലുകൾ തടിവിക്കൊണ്ടവൾ ചോദിച്ചു
അല്ല തമ്പുരാട്ടി ഉണ്ണി പിറക്കണമെന്നാണോ കൊതി
ഏയ് ആണായാലും പെണ്ണായാലും എനിക്കൊരു പോലാ..ഇല്ലത്ത് ശരിക്കും പെണ്ണുങ്ങളാ കുറവ് .അദ്ധേഹത്തിനു പെൺകുട്ടിയാ ഇഷ്ടം
അങ്ങനെ വരട്ടെ ..അല്ല തമ്പുരാട്ടി ഞങ്ങൾ കീഴാളർ പ്രസവമെടുത്താൽ...?
വലിയ കോലാഹലമായിരുന്നു കാർന്നോൻമാർ പിണങ്ങിയിറങ്ങി പോയി .ഞങ്ങളുടെ മനസ്സിൽ ഈ ആചാരങ്ങളോടെല്ലാം എതിരു തന്നാ ചിരുതേ ..മനുഷ്യർക്കിടയിലെന്തു കുലവും വംശവും
അതു കേട്ടപ്പോൾ ചിരുതയുടെ ഉള്ളൊന്നു പിടഞ്ഞു.ഇവർ ഇത്ര നല്ല മനസ്സുള്ളവരോ?
അവൾ മനസ്സിൽ ചിന്തിച്ചു
തുടകൾക്കിടയിൽ വരുണാസ്ഥി തേടിയ കൈകൾ പെട്ടന്നു പുറത്തേക്കു വലിഞ്ഞു
അവൾ ശ്യാമയുടെ വയറിൽ തലോടി പെൺകുഞ്ഞു തന്നെയുണ്ടാകട്ടെ തമ്പുരാട്ടി അടിയന്റെ പ്രാർത്ഥനയുണ്ടാവും എപ്പോഴും കൂടെ
മൂന്നാലു ദിനം ഇനിയുമുണ്ടാവും...സമയമായിട്ടില്ല' അടിയനെന്നാൽ...,
ശ്യാമ കട്ടിലിൽ നിന്നെഴുന്നേറ്റു തുണി നേരയാക്കുമ്പോൾ പറഞ്ഞു
നില്ലു ചിരുതേ കട്ടിലിനു താഴെ വെച്ചിരുന്ന ആമാഡപ്പെട്ടി വലിച്ചിറക്കി അതു തുറന്നു കുറച്ചു പൊന്നാടകളും പുടവയും അവളെടുത്തു ചിരുതക്കു നീട്ടി
അയ്യോ തമ്പുരാട്ടി ഇതൊന്നും കിട്ടിയാലും അടിയനിതൊന്നും ഉടുത്തു പുറത്തിറങ്ങാൻ അനുവാദം ഇല്ലല്ലോ..?
ശ്യാമയുടെ മുഖത്തൊരു വിഷമം പെട്ടന്നു പടർന്നു
ഈ നിയമങ്ങളൊക്കെ മാറും ചിരുതേ..!!മനസ്സറിഞ്ഞു ഞാൻ തന്നതല്ലേ വാങ്ങിക്കോളു
രാത്രിയിൽ കെട്ടിയോനു കാണാനെങ്കിലം ഉടുക്കാലോ..,കൂടി ഇത്തിരി പണവുമുണ്ട് കുട്ടികൾക്കു നല്ല പലഹാരം ഉണ്ടാക്കി കൊടുക്കു..
ചിരുത സന്തോഷത്തോടെ രണ്ടു കൈകളും നീട്ടിയതു വാങ്ങി.
യാത്ര പറഞ്ഞിറങ്ങി
***********************************
കുടയിലേക്കു കയറിവരുന്ന ചിരുതയുടെ മുഖം കണ്ടപ്പോഴേ വേലുവിനു മനസ്സിലായിരുന്നു
അവളെ പറഞ്ഞയച്ച കാര്യം നടന്നിട്ടില്ലന്ന്
ചിരുത വേലുവിനെ കണ്ടതും പെട്ടന്നവളുടെ നടപ്പിന്റെ വേഗം കുറഞ്ഞു
വാതിൽ പടിയിലെത്തിയപ്പോഴും ചിരുതക്കു വേലു കോപപ്പെടുമോന്നു ഭയമായിരുന്നു ഉള്ളിൽ
പക്ഷെ മറിച്ചാണുണ്ടായത്
അവൻ ചിരുതയോടു ചോദിച്ചു
എന്തേ തമ്പുരാട്ടിക്കു സുഖമാണോ..?
അവൾക്കതിശയമായിരുന്നു ചിരിച്ചു കൊണ്ടുള്ള അവന്റെ കുശലാന്യേഷണം
ആന്നേ...തമ്പി അദ്ധേഹത്തിന്റെ വെപ്രാളമാ ...ആ കുട്ടിക്കു ഇനിയും ദിവസങ്ങളെടുക്കും
പെട്ടന്നാണു വേലുവിന്റെ മുഖം മാറിയത്
പല്ലിളിച്ചു കാട്ടി നല്ലവാക്കു പറഞ്ഞപ്പോൾ മയങ്ങി വന്നിരിക്കണു ഹാ..ഛി.,പോ അകത്ത്
അല്ലേലും നിനക്കെന്താ.,,അവരോടു പകയല്ലേ.,,നോവണതെന്റെ ഉള്ളാ.,,നഷ്ടമയതൊക്കെയും എനിക്കല്ലേ...
അതു പിന്നെ .....ചിരുതയൊന്നു പരുങ്ങി
അതേടി....നിനക്കാരാ "ശംഭു "അവനെന്റെ കൂടെ പിറപ്പാ...അവന്റെ രക്തത്തിനു
കണക്കു ചോദിച്ചില്ലേൽ ..,ഉറക്കം വരാത്തതെനിക്കു മാത്രമല്ലേ..?അതിനുള്ള പോം വഴിയും ഞാൻ കണ്ടോളാം
എന്തു പറയണമെന്നറിയാതെ ചിരുത കുഴങ്ങി
മനസ്സിലടങ്ങാത്ത കലിയിലവൻ പുറത്തേക്കിറങ്ങി
************************************
അല്ല കുറുപ്പേ...തെക്കേ തൊടിയിലീയിടയായി നാളികേരം മോഷണം പോകണുണ്ടോന്നു ഒരു സംശയം ...
ചാരുകസേരയിൽ ചാരി കിടന്നു കൊണ്ടരികിൽ നിന്ന കുറുപ്പിനോടു തമ്പിയദ്ധേഹം ചോദിച്ചു
എനിക്കും അങ്ങനൊരു സംശയമില്ലാതില്ല..അങ്ങുന്നേ...
എന്നാലാ കള്ളനെ ഇന്നു നമ്മൾ പിടിക്കണു..എന്തേ....?
അതു വേണോ...?
എന്താടോ തനിക്കൊരു ഭയം പോലെ...?
നേരം മയങ്ങിയാൽ തന്നെ ആളുകൾ പുറത്തിറങ്ങണില്ല ..ഒടിയൻമ്മാരെങ്ങാനും..!!!
ഇല്ലടോ ...ഈ പറയണതല്ലാതെ ഒടിയൻമ്മാരെ നേരിട്ടു താൻ കണ്ടിട്ടുണ്ടോ..,ഉള്ളിലെ ഭയത്താൽ ചില തോന്നലുകൾ ചിലർക്ക് .പിന്നതു ഒടിയനായി മറുതയായി ഇതൊക്കെ വിശ്വസിക്കുന്നവരാ ശരിക്കും വിഡ്ഡികൾ
അതു ശരിയായിരിക്കാം ഒടിയനൊടിച്ചു കൊന്ന കഥകൾ കേട്ടറിവല്ലാതെ നമ്മുടെ നാട്ടിലങ്ങനൊരു സംഭവം ഇതു വരെ ഉണ്ടായിട്ടില്ല ..പിന്നെ ചിലർ കണ്ടു ഭയപ്പെട്ടന്നു പറയുമ്പോൾ ഉള്ളിലൊരാധി
അ..തന്നാടോ കുറുപ്പെ ഭയം . കുറച്ചു വാഴയിലയനങ്ങുന്നതു കണ്ടു ഭയന്നും പറയും അവിടതു കണ്ടു ഇവിടതു കണ്ടു ..ഇതൊക്കെ കള്ളക്കൂട്ടങ്ങൾ മുതലെടുക്കുകയാ.,എനിയിപ്പോൾ അവൻമ്മാർ തന്നെ പറഞ്ഞുണ്ടാക്കണതാണോന്നാ എന്റെ സംശയം
ആയിരിക്കാം എന്നാലും...!!
ഒരെന്നാലുമില്ല ഇന്നുനമ്മൾ പോയിരിക്കും ഞാൻ കൂടെയുള്ളപ്പോൾ തന്നെ ഒരു ഒടിയനും പിടിക്കില്ല പോരെ...?
കുറുപ്പൊന്നു തലചൊറിഞ്ഞു
അല്ല താനിനി ഒരു അവുതാവിം പറയണ്ട കേട്ടോ...?നേരം മയങ്ങുമ്പോൾ നമ്മളിന്നിറങ്ങുവാ.,.
എല്ലാം അവിടുന്നു തീരുമാനിച്ച സ്ഥിതിക്കു ഞാനെന്തു പറയാനാ...കെട്ടിയോളോടൊന്നു വിവരം പറഞ്ഞു ..ഇരുളാകും മുന്നിങ്ങിത്താം കുറുപ്പു പറഞ്ഞു
എന്നാൽ അങ്ങനാകട്ടെ താൻ പോയി വരൂ..,തമ്പിയുടെ ഈ മറുപടി കേട്ടതും കുറുപ്പു വീട്ടിലേക്കു വെച്ചു പിടിച്ചു
*********************************************
നിങ്ങളെന്തു പോക്കാണമാ മനുഷ്യനെ പറയണേ..,,അങ്ങേർക്കവിടിരുന്നു അങ്ങെഴുന്നള്ളിച്ചാൽ മതി എന്തേലും ഉണ്ടായാൽ നമ്മുടെ കുട്ടികൾക്കും എനിക്കുവാ പോകണേ...
കുറുപ്പു കാര്യം അവതരിപ്പിച്ചതും കെട്ടിയോളു പരിഭവം പറഞ്ഞു തുടങ്ങി ..അവരുടെ ഉള്ളിലെ ഭയം അവർ മറ്റാരോടു പറയാനാ..,
നീ പറയുന്നതൊക്കെ ശരിയാ ..,അങ്ങേരു കൂടെ വരണെന്നു പറയുമ്പോൾ ഞാനെന്തു പറഞ്ഞൊഴിയണമെന്നാ..,എന്തു വന്നാലും പോകുകതന്നെ പ്രാർത്ഥിച്ചോ ഈശ്വരൻ കാത്താൽ നന്ന്
മനസ്സില്ലാമനസ്സോടയാൾ വീടു വിട്ടിറങ്ങി
*************************************
എന്താ കുറുപ്പേ പോകയല്ലേ...?
അയാൾ തലയാട്ടി .ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തുപ്പാക്കി അയാൾ മരുന്നു നിറച്ചു കൊണ്ടിരുന്നതു അരയിലേക്കു തിരുകി വെച്ചു കൊണ്ടാണു തമ്പിയതുപറഞ്ഞത്
അവർ രണ്ടുപേരും തെക്കേ തൊടിയിലേക്കു നടന്നു
കുറ്റാ കൂരിരുട്ട് ..ചീവീടുകൾ രാത്രിയുടെ ഭീതി പകർന്നു കരഞ്ഞു കൊണ്ടിരുന്നു
പുഴക്കരയിലൂടെ അവർ നടന്നു .
ഇവിടൊന്നും ഒരനക്കവും കേൾക്കുന്നില്ലല്ലോ...?കൈയ്യിലിരുന്ന ചൂട്ടുകറ്റ വീശിക്കൊണ്ടു കുറുപ്പു ചോദിച്ചു
ഇത്രേടം വന്നതല്ലേ കുറച്ചൂടെ നടന്നു നോക്കാം
അല്ല ഈ ചൂട്ടുകറ്റ എരിഞ്ഞു തീരാറായി
അതാടോ നല്ലത് അതു കളഞ്ഞേക്കു വെളിച്ചം കണ്ടാൽ അവറ്റകൾ മറഞ്ഞിരിക്കും കള്ളപരിഷകൾ തമ്പിയൊന്നു നീട്ടി കാർക്കിച്ചു തുപ്പി
കുറുപ്പു കൈയ്യിലിരുന്ന ചൂട്ടുകറ്റ പുഴയിലേക്കു എറിഞ്ഞു കളഞ്ഞു
കുറച്ചു ദൂരം നിലാ വെളിച്ചത്തിൽ അവർ മുന്നോട്ടു നടന്നു
മുകളിൽ നിന്നും ഒരു ശബ്ദം കേൾക്കും പോലെ
അവർ ഇരുവരും തെങ്ങിന്റെ മുകളിലേക്കു നോക്കിയത് ഒരേ സമയമാണ്
പെട്ടന്നാണതു സംഭവിച്ചത്
തുടരും

Biju

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo