Showing posts with label SatheeshkumarMP. Show all posts
Showing posts with label SatheeshkumarMP. Show all posts

വിധി


വിധി അവള്‍ക്കെതിരായിരുന്നു!!!നിരായുധനും വികലാഗനുമായ ഒരാളെ ആ്രമിച്ചു കീഴടക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു.അതായിരുന്നു അവള്‍ ചെയ്ത കുറ്റം.ദൈവത്തിന്‍റെ വിധി ആര്‍ക്കാണ് മാറ്റനാവുക.തന്‍റെ അഞ്ചാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെടുത്തിയത് ദൈവത്തിന്‍റെ വിധിയായിരുന്നു.അനുജത്തിയും അമ്മയും അടങ്ങുന്ന കുംടബം മാനംവിറ്റ് ജീവിക്കാനായിരുന്നു ദൈവവിധി. പക്ഷെ അവളതു ചെവിക്കൊണ്ടില്ല.അമ്മയ്ക്കൊപ്പം ചെറുപ്പത്തിലെ പണിയെടുത്ത്,എങ്ങനെയെക്കെയോ പ്രീടിഗ്രി വരെ പഠിച്ചു.പഠനം നല്‍കിയ ജോലിയും യാത്രയും അവളെ തകര്‍ത്തില്ല.ആഴ്ചകളിലെ അവസാന നാളുകളില്‍ അമ്മയെയും അനുജത്തിയേയും കണാനെത്തിയ അവളക്ക് എപ്പോഴാണ് പെട്ടന്നു പണക്കാരിയാവണം എന്ന അതിമോഹം വന്നതെന്നറിയില്ല.അതുകൊണ്ടാണല്ലോ ആഴ്ച അവിധിയിലെ അവസാന നാളിലെ ട്രെയിന്‍ യാത്രയില്‍ ആളൊഴിഞ്ഞ കംബാര്‍ട്ട്മെന്‍റ് തെരെഞ്ഞെടുത്തതും.... അയാളെ അങ്ങോട്ടാകര്‍ഷിച്ച് ....നിരായുധനും അംഗബലഹീനതയുള്ളതുമായ അയാളെ നിഷ്കരുണം ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചതും.പക്ഷേ വിധി അവള്‍ക്കെതിരായിരുന്നു!!!!!!
സതീഷ് പാറയ്ക്കല്‍

ഇടലിപ്പാപ്പം


ഉണ്ണിക്കുട്ടന് വയസ്സ് രണ്ടാണ്.ഉമ്മറത്തിണ്ണയിലെ പടിയിലിരുന്ന് ആസ്വദിച്ചാണവന്‍ ഇടലിപ്പാപ്പം കഴിക്കുന്നത്.മടിയിലെടുത്തു വച്ച പാത്രത്തില്‍ നിന്നും നുള്ളി നുള്ളി വായിലേയ്ക്ക് വയ്ക്കും.അതില്‍ പകുതിയിലേറയും താഴേയ്ക്ക് തന്നെ വീഴുകയും ചെയ്യും.അമ്മ വാരിക്കൊടുക്കാം എന്നു പറഞ്ഞിട്ട് അവനൊട്ടു അടുപ്പിയ്ക്കുകയുമില്ല.....ആര്‍ക്കും കൊടുക്കുകയുമില്ല.അങ്ങനെ കഴിച്ചതിലും കൂടുതല്‍ നിലത്തും മുഖത്തുമായി കിടപ്പുണ്ടായിരുന്നു.ഇതെല്ലാം നോക്കി ഒരു കള്ള കാക്ക കള്ളകണ്ണിട്ട് മരക്കൊമ്പില്‍ വന്നൊളിഞ്ഞിരുന്നു.''മോനേ കാക്ക വന്നിട്ടുണ്ട്,കാക്കയ്ക്ക് കൊടുക്കല്ലെട്ടോ...അമ്മ ഇപ്പ വരാം''...
എന്നു പറഞ്ഞ് അമ്മ അകത്തേയ്ക്ക് പോയി.പെട്ടന്നാണ് ആ കള്ള കാക്ക ഉണ്ണിക്കുട്ടന്‍റെ കയ്യിലെ ഇടലിപ്പാപ്പവും കൊത്തിപ്പറിച്ച് കടന്നു കളഞ്ഞത്.സ്തബ്താനായ ഉണ്ണി കാക്കയേയുംതന്‍റെ പാത്രത്തിലേയ്ക്കും മാറി മാറി നോക്കി.കള്ള കാക്ക വിജയീഭാവത്തില്‍ ഇടലിപ്പാപ്പംകൊത്തിതിന്നാന്‍ തുടങ്ങിയിരുന്നു.അമ്മേ.....അമ്മേ.....വിളിച്ചുകൊണ്ടവന്‍ അകത്തേയ്‌ക്കോടി.തിരുച്ചുവന്നത് പ്രസന്നവദനായി ...കൈയിലൊരു ഇടലിപ്പാപ്പവുമായാണ്.ഉമ്മറപ്പടിയില്‍ നിന്നും ഉര്‍ന്നിറങ്ങി അവന്‍ കാക്കയെ നോക്കി അല്പനേരം നിന്നു.പീന്നീട് കൈയിലിരുന്ന ഇടലിപ്പാപ്പം കാക്കയ്ക്ക് നേരേ നിട്ടീക്കൊണ്ടവന്‍ വിളിച്ചു...ബാ....ബാ....ബാ...
ഇത്തവണ സ്തബതയായത് കാക്കയാണെന്നു തോന്നി.കഴിച്ചുകൊണ്ടിരുന്ന ഇടലി അതിന്‍റെ തൊണ്ടയില്‍ കുടിങ്ങിയതു പോലെ തോന്നി.അതിന്‍റെ ചുണ്ടുകളില്‍ നിന്നും ഇടലിപ്പാപ്പം താഴേയ്ക്ക് വീണു.കാക്കയുടെ കണ്ണിലും കണ്ണീരിന്‍റെ ഒരുവറ്റ് പൊടിഞ്ഞുവോ.....
ഇടലിപ്പാപ്പവും നീട്ടിപ്പിടിച്ച് നില്‍ക്കുന്ന ഉണ്ണിയെ കണ്ടാണ് അമ്മ ഒാടി വന്നത്.ഒടിവന്നൊരുമ്മ കൊടുത്ത്, അവനെ വാരിയെടുത്ത്''ഇങ്ങനൊരു ചെക്കന്‍!!!....‍''നിങ്ങളിവിടെ കഥയും എഴുതി ഇരുന്നോളൂ...ചെക്കന്‍ കാട്ടണതൊക്കെ കണ്ടില്ലേ!!!'' എന്നു എന്നോട് പറഞ്ഞ് അകത്തേയ്ക്ക് പോകുംമ്പോഴും.... അവന്‍റെ നീട്ടിപ്പിടിച്ച കൈകള്‍ കാക്കയ്ക്ക് നേരെ ആയിരുന്നു........എന്നിലേയ്ക്കുള്ള അവന്‍റെ ദൂരം വളരെ ചെറുതാണ് എന്നെനിക്ക് തോന്നി.
സതീഷ് പാറയ്ക്കല്‍

വല്യമ്മച്ചിയുടെ കമ്പളിപ്പുതപ്പ്


പുട്ടിന് പഴം തന്നെ വേണമെന്ന കൊച്ചുമോന്‍റെ വാശി കണ്ടിട്ടാണ്.....വല്യമ്മച്ചി ഒരു രൂപയുടെ ഒറ്റ നാണയം ഏടുത്ത് ആ വള്ളി നിക്കറുകാരന് കൊടുത്തത്.എന്‍റെ പൊന്നു മക്കളു പോയ് പഴം വാങ്ങീട്ടു വാ....എന്നു പറഞ്ഞു വിട്ടു.അന്ന് ഒരു രൂപയ്ക്ക് നാലു പഴമെങ്കിലും കിട്ടുമായിരുന്നു.അതും വാങ്ങി ഒറ്റ ഒാട്ടം ആയിരുന്നു....കുട്ടപ്പന്‍ ചേട്ടന്‍റെ കടയിലേയ്ക്ക്.നല്ല മഞ്ഞ നിറത്തിലുള്ള തൂക്കിയിട്ടിരുന്ന പൂവന്‍ പഴക്കുലയായിരിന്നു മനസ്സു നിറയെ...അത്കൊണ്ടാണ് കുട്ടപ്പന്‍ ചേട്ടന്‍റെ കടയ്ക്ക് മുന്നിലുള്ള സ്ലാബ് പാലത്തില്‍ കാല്‍ വഴുതിയത്.കൈലുണ്ടായിരുന്ന ആ ഒറ്റരൂപ നാണയം ഉരൂണ്ടുരുണ്ട് വെള്ളത്തിലേക്ക് പോകുന്നത് നോക്കി നില്‍ക്കാനെ ആ കുഞ്ഞു മനസ്സിനായുള്ളു.കിടന്ന കിടപ്പില്‍ തന്നെ അവന്‍ ആര്‍ത്തു കരഞ്ഞു.ആദ്യംഓടി വന്നതും പിടിച്ചെഴുന്നേല്‍പ്പിച്ചതും വല്യമ്മച്ചി തന്നെയാണ്.പിന്നാലെ വന്ന അച്ഛന്‍ തല്ലാനായി പിടിച്ചതുംവല്യമ്മച്ചി വട്ടം ചുറ്റിപിടിച്ചു പറഞ്ഞു..''എന്‍റെ കൊച്ചിനെ തല്ലരുത്!!!!!!!അമ്മയാണിവനെ വഷളാക്കുന്നത്..... അമ്മയില്ലാത്ത കുട്ട്യ.....അച്ഛന്‍റെ പതിവു പല്ലവി.പിന്നീട് കുട്ടപ്പന്‍റെ കടയില്‍ നിന്നും പഴവും വാങ്ങി തിരിച്ചുവരുമ്പോള്‍ അവന്‍ ചോദിച്ചു... വല്യമ്മച്ചീ....ഈ ആറ്റില്‍ പോയ പൈസ എല്ലാം എവിടെ പോകും.വല്യമ്മച്ചി പറഞ്ഞു..''മോനേ ഇതുപോലുള്ള പൈസാ എല്ലാം ദൈവം വന്നെടുത്തിട്ടു പോകും.വല്യമ്മച്ചി മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ കമ്പിളിപ്പുതപ്പ് തരും... ആ പൈസക്ക്''.സ്വര്‍ഗത്തില്‍ എന്തിനാ കമ്പിളിപുതപ്പ്.!!!!!അവന്‍റെ കുഞ്ഞു മനസ്സിന്‍റെ സംശയം തീരുന്നില്ല.അവിടെ ഭയങ്കര തണുപ്പല്ലേ...അവനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു..... വല്യമ്മ.
ദൈവം ആരെന്നോ സ്വര്‍ഗം എന്തെന്നോ കമ്പിളിപ്പുതപ്പ് എന്തന്നോ അവനന്ന് അറിയില്ലായിരുന്നു.അറിയുന്നത് തണുപ്പ് മാത്രം....അതും വല്യമ്മച്ചിയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ മാറുന്ന തണുപ്പ്.പക്ഷേ വല്യമ്മച്ചി പോയി!!!!!! അതുകൊണ്ടാണ് പഴത്തിനായി അച്ഛന്‍ തന്ന നാണയത്തുട്ടുകള്‍ അവന്‍ ആറ്റിലേയ്‌ക്ക് എറിഞ്ഞു കളഞ്ഞത്....വല്യമ്മച്ചിക്ക് നല്ലൊരു കമ്പളിപ്പുതപ്പ് കിട്ടുവാന്‍.....

by: Satheeshkumar MP

വിശുദ്ധന്‍


ഒരു പണിയും ഇല്ലാതെ ചുമ്മയിരുക്കുകാണേല്‍ ആ അമ്പലത്തിലോ മറ്റോ ഒന്നു പോയ് തൊഴുതൂടെ??.....അവരാരും ഇങ്ങോട്ട് വരൂലല്ലോ...!!ഒരാഴ്ചയായി പണി ഒന്നും ഇല്ലാതിരിക്കുന്ന മകന്‍റ അവസ്ഥയില്‍ ‍ ഒരു മാതാവിനുള്ള ദേഷൃവും ഈര്‍ഷൃയും കരുതലുംഎല്ലാംആ ചോദൃത്തിലുണ്ടായിരുന്നു.''അല്ല അവര്‍ക്കെന്താ ഇങ്ങോട്ട് വന്നാല്‍.....സര്‍വശകതന്‍മാരല്ലേ''!!!ഒന്നാമതേ പണിക്കുപോണില്ല...ഇനി അമ്മയേ പിണക്കുക കൂടി വേണ്ട എന്നു കരുതി അത് ചോദിച്ചില്ല.
കുളിച്ച് കുട്ടപ്പനായി നമ്മടെ സ്വന്തം കുതിര വണ്ടിയില്‍ (CD Delex)കയറി അമ്പലത്തിലേക്ക് വച്ച് പിടിച്ചു.പക്ഷേ എന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവം ഉണ്ടായത് അന്നാണ്.യാത്രാ മദ്ധേ ഒരു വ്യദ്ധന്‍ എന്‍റെ വണ്ടിക്ക് കൈകാണിച്ചു.ഒരു അറുപത്തഞ്ച് എഴു പതിനടുത്ത് പ്രായം തോന്നിക്കും, കുഴിഞ്ഞകണ്ണുകള്‍ പക്ഷേ പ്രകാശമുള്ളവ... നീട്ടി വളര്‍ത്തിയ വെള്ളത്താടി...ഐശ്വര്യ പൂര്‍ണ്ണമായ മുഖം,നടന്ന് നന്നേ ക്ഷീണിച്ചിരിക്കുന്നു.തേജ്വസിയായ ഒരു സന്യസിയെപ്പോലെ തോന്നി എനിക്ക്...
ഞാന്‍ വണ്ടിനിര്‍ത്തി അദ്ദേഹത്തേയും കയറ്റി യാത്ര തുടര്‍ന്നു.അദ്ദേഹവും അമ്പലത്തിലേക്കായിരുന്നു.സര്‍വശകതനായ ദൈവം എന്തിനാണ് ഈ വ്യദ്ധനേ അങ്ങോട്ടേയ്ക്ക് നടത്തുന്നത്.അമ്പലങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും എന്താണ് ഇവര്‍ പുറത്തേയ്ക്ക് ഇറങ്ങത്തത്.യൗവനത്തിന്‍റ തുടിപ്പ് എന്നില്‍ നിഷേധാത്മക ചിന്തകള്‍ ഉണര്‍ത്തി.
അമ്പലത്തില്‍ എത്തിയെങ്കിലും അകത്തേയ്ക്ക് കയറാതിരുന്ന അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു.എന്താ വരുന്നില്ലേ....ഒാരാള്‍ കൂടി വരാനുണ്ട് ...ഒന്നുനിര്‍ത്തി അദ്ദേഹം തുടര്‍ന്നു ..മോനേ എനിക്കൊരു 100രുപ കടം തരുമോ..കുറച്ച് പുജ സാധനങ്ങള്‍ വാങ്ങണം.കൈയില്‍ ആകെയുണ്ടായിരുന്ന ആ നൂറുരുപ അയാള്‍ക്ക് കൊടുക്കുമ്പോള്‍ എന്‍റെയുള്ളില്‍ ഒരു നിര്‍വ്യതി ഉണര്‍ന്നു.
അന്നാദ്യമായി അമ്പലിത്തില്‍ കയറി മനം നിറഞ്ഞു പ്രര്‍ഥിച്ചു.പക്ഷേ അപ്പോഴെങ്ങും അദ്ദേഹത്തേ അതിനുള്ളിലേക്ക് ഞാന്‍ കണ്ടില്ല.പുറത്തിറങ്ങയ ഞാന്‍ അത്ഭുതപ്പെട്ടു...അവിടെയും അദ്ദേഹം ഇല്ലയിരുന്നു.ദൈവമേ ....ഇനി അങ്ങയുടെ ദുതനായിരുന്നോ അത്.വീട്ടിലേക്ക് പോകാതെ നഗരത്തിലേക്ക് വണ്ടി തിരിച്ച് വിട്ട ഞാന്‍ പെട്ടന്നാണ് ആ കാഴ്ച കണ്ടത്....അതാ ആ വൃദ്ധന്‍ !!!!ഇത്തിരി ദൂരെയുള്ള പൂജസാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍.. കടയുടെ മുകളില്‍ വലൃ അക്ഷരത്തില്‍ കടയുടെ പേരും ഉണ്ടായിരുന്നു..!!!!.കേരള ബിവറേജസ് കോര്‍പ്പറേഷന്‍!!!!!!!!.
അന്നെനിക്ക് മനസ്സിലായി ...ദൈവങ്ങള്‍ എന്തു കൊണ്ടാണ് അമ്പലങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും പുറത്തിറങ്ങാത്തതെന്ന്....ഇറങ്ങിയാല്‍ ഇവറ്റകള്‍ അവരെയും പറ്റിക്കും!!!!!!!!

by: 
Satheesh Kumar M P

വെള്ളക്കുഴി


കിഴക്കന്‍മാര്‍ ഞങ്ങള്‍ പടിഞ്ഞാറുകാരെ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് വെള്ളക്കുഴി.അതെ ഞങ്ങളുടെ പ്രദേശത്ത് വെള്ളം കേറും,എല്ലാവര്‍ഷവും മുടങ്ങാതെ സംഭച്ചുകൊണ്ടിരുന്ന ഒരു പ്രക്യയയാണത്.ഒരു മൂന്ന് ദിവസത്തിനു ശേഷം അത് വന്നപോലെ തന്നെ ഇറങ്ങി പോകുകയുംചെയ്യും.പക്ഷേ അവര്‍ കരുതുന്നത് താമര പോലെ.... വര്‍ഷം മുഴുവന്‍ വെള്ളത്തില്‍ കഴുത്തും നീട്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നാണ്.
അവറ്റകള്‍ക്ക് എന്തറിയാം. കുടംപുളി ഇട്ടുവച്ച നല്ല ആറ്റു മീന്‍ കറി കൂട്ടണമെങ്കില്‍ ....
വറ്റല്‍ മുളകും കുരുമുളകും ചേര്‍ത്തരച്ച മസാല പുരട്ടി വറുത്തെടുക്കുന്ന നല്ല കരിമീന്‍ കൂട്ടണമെങ്കില്‍.......
പച്ചമുളകും തേങ്ങയും ഇട്ട് വയ്ക്കുന്ന നല്ല പള്ളത്തിപ്പീര കൂട്ടണമെങ്കില്‍.....
ജീവനോടെ കുത്തിയെടുക്കുന്ന കൊഞ്ച്..... മുളകും തേങ്ങയും ഇട്ടു വച്ച നല്ല കൊഞ്ച് കറി കൂട്ടണമെങ്കില്‍.....അവറ്റകളെല്ലാം ഞങ്ങടടുത്ത് എത്തണം.
തോടും ആറും കായലും കണണമെങ്കില്‍......
അവയിലൂടെ ഒഴുകി നീന്തുന്ന താറവുകൂട്ടങ്ങളെ കാണണമെങ്കില്‍.....
വെള്ളത്തിലൂടെ പാളി നീങ്ങുന്ന കൊതുമ്പു വളളങ്ങളും... അതിലെ അഭ്യസി ആയ തുഴച്ചില്‍ക്കാരനെയും കാണണമെങ്കില്‍........
നോക്കെത്താദുരത്തോളം പരന്നു കിടക്കുന്ന വയലുകളും അതിലെ പൊന്‍കതിരുകളും...കാണണമെങ്കില്‍...... പിന്നെ ആ വയലിലെ നെല്ലിന്‍റെ നല്ല കുത്തരിച്ചോറു കഴിക്കണമെങ്കില്‍..... കാണണമെങ്കില്‍ ....!!
പോരാത്തതിന്,ഈ ലോകത്തെങ്ങുമില്ലാത്ത.....അഞ്ചാം പുറപ്പാടും പിഞ്ചുബാലികമാരുടെ വിളക്കെടയും കാണണമെങ്കില്‍ ഇവിടെ വരണം.
ഭാരതത്തില്‍ ആദൃം പള്ളിയുണരുന്ന ഭഗവാനെ കണണമെങ്കില്‍ ......അവറ്റകള്‍ തിരുവാര്‍പ്പിലെത്തണം.
നാടിനോട് ഇത്രയും വൈകാരിതയുള്ള എന്നോട്...പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ മുന്‍പ് ആദ്യമായി പ്രണയം തുറന്ന് പറഞ്ഞ പെണ്‍കുട്ടി പറഞ്ഞത്....'' അയ്യേ!! ഈ കാരിപോലെ കറുത്ത....പേത്തയെപ്പോലെ നടക്കുന്ന നിന്നെ വേണ്ട''എന്നായിരുന്നെങ്കില്‍ ഞാന്‍ സഹിച്ചേനേ.....കാരണം അവരണ്ടും എന്‍റെ നാട്ടുകാരാണ്,കാരി മീനും പേത്ത താറാവും.
പക്ഷേ അവള്‍ പറഞ്ഞത്'' ആ വെള്ളക്കുഴിയിലേക്കൊന്നും ഞാന്‍ ഇല്ല''എന്നാണ്.
അവളോട് അന്നു ഞാന്‍ പറഞ്ഞു'' വേണ്ടടീ...നീ വരണ്ടെടി!!!വല്ലോ.... റേഷന്‍ ചാക്കരിയും ഉണക്കമീനും ഉണക്കകപ്പയുംറബര്‍ പാലും കിട്ടുന്ന എതെങ്കിലും വെളിപ്രദേശത്ത് പൊയ്ക്കോ നീയ്!!!!''അല്ല പിന്നെ!!!!!!
By: satheeshkmar MP

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo