Showing posts with label MagazineReview. Show all posts
Showing posts with label MagazineReview. Show all posts

നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 4



നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 4
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. **
കഥ: ഇടത്താവളങ്ങൾ
അമ്മു സന്തോഷ്
പല മേഖലകളിലും തന്റേതായ കൈയ്യൊപ്പ് ചാർത്തിയ അമ്മു സന്തോഷിന്റെ "ഇടത്താവളങ്ങൾ" എന്ന കഥ ശ്രദ്ധയാകർഷിക്കുന്നത് അതിന്റെ മികവ് കൊണ്ടുതന്നെയാണ്... വീട് എന്നത് ഒരു താവളമാണ്. ആന്മാവിന് ശരീരമെന്നത് പോലെ.. വിധിയുടെ താളപിഴകൾക്കിടയിൽ വൈരൂപ്യം ഏറ്റുവാങ്ങേണ്ടി വന്ന ദയാനന്ദൻ എന്ന ഗൃഹനാഥന്റെ അപകർഷതാ ബോധത്തിലൂടെ സഞ്ചരിക്കുന്ന കഥ നല്ലൊരു കുടുംബചിത്രം പോലെ മനോഹരവും ലളിതവുമാണ്.ഹൃദയസ്പർശിയായ ചില നിമിഷങ്ങളിൽ വായനക്കാരന്റെ ഉള്ളിലും ചിന്തയുടെ വിത്തുകൾ പാകാൻ കഴിഞ്ഞുവെന്നത് എഴുത്തുകാരിയുടെ മികവ് തന്നെയാണ്. സ്വയം തിരിച്ചറിയപ്പെടെണ്ടുന്ന നിമിഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമെന്നും ആ നിമിഷത്തിൽ തിരുത്തപ്പെടേണ്ടത് അത്യാവശ്യമെന്നുമുള്ള സന്ദേശം നൽകിയ രചന എല്ലാവരും വായിച്ചിരിക്കേണ്ടത് തന്നെ. അത്തരമൊരു തിരിച്ചറിവിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന കഥാനായകനൊപ്പം, ഒരു മടങ്ങിവരവിന് അയാളെ പ്രാപ്തനാക്കിയ സാഹചര്യവും, എടുത്തു പറയേണ്ടതാണ്..
ദയാനന്ദനും ഭാര്യ മായയുമായുള്ള സംഭാഷണങ്ങളിൽ കഥയുടെ പൊരുൾ സന്നിവേശിപ്പിച്ചിരിക്കുന്നു. കഥയുടെ ക്ലൈമാക്സ് വേറിട്ടു നിൽക്കുന്നത് കഥയുടെ ആഴം ഉൾക്കൊള്ളിച്ചുകൊണ്ടാണ്....
ഒരുപാട് മൂല്യമേറിയ ഉപദേശങ്ങളും കാമ്പുള്ള അനുഭവകുറിപ്പുകളും സമ്മാനിക്കുന്ന അമ്മു സന്തോഷിന്റെ തൂലിക ഇനിയും ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു...
#############################
കവിത. : പരേതൻ
ശ്രീനിവാസൻ തൂണേരി
ഒരുപാട് മൂല്യമേറിയ രചനകളിലൂടെ ആസ്വാദകഹൃദയങ്ങൾ കീഴടക്കിയ പ്രതിഭയാണ് ശ്രീനി സർ..
ഒരാളുടെ മരണം അയാളെ എപ്രകാരം വിശുദ്ധനാക്കപ്പെടുന്നുവെന്ന ആക്ഷേപഹാസ്യത്തിൽ പെടുന്ന കവിതയാണ് "പരേതൻ". ജീവിച്ചിരുന്നപ്പോൾ ഒരു പുഴുവായിപ്പോലും ജീവിക്കാനറിയാതിരുന്ന ഒരാൾ മരണശേഷം വിശുദ്ധനായി മാറിയതിന്റെ സ്ഥിതിവിശേഷമാണ് പരേതൻ എന്ന കവിത.എളുപ്പം വ്യാപരിക്കുന്ന ഭക്തിയുടെ അന്തസ്സില്ലാത്ത അഹങ്കാരത്തിലേക്കും അഭ്യസ്തവിദ്യരെങ്കിലും നമ്മുടെ ബുദ്ധിശൂന്യതയിലേക്കും ചൂണ്ടുവിരൽ തറപ്പിച്ച ചോദ്യങ്ങളാണ് കവിതയിലുടനീളം.ഒരുപാട് പ്രതീകങ്ങളിലൂടെ കടന്നുപോകുന്ന കവിത ഒരുതരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകുന്നത്. ആൾദൈവങ്ങളുടെ കപടതയിൽ മുങ്ങികുളിച്ചു സർവ്വവും കീഴടക്കപ്പെടുന്നതിന്റെ വ്യഗ്രതക്കെതിരെ കാലത്തിനൊപ്പം തെളിച്ചു പിടിച്ച അക്ഷരവിളക്കാണ് "പരേതൻ". വായിക്കുക. അറിയുക..
ഇനിയും ഇതേപോലെ ജ്വലിക്കുന്നതും ഒരു പിൻവിളിയായി അബോധമനസ്സിനെ ഉണർത്താൻ തക്കവിധം ശക്തമായതുമായ രചനകൾ സമ്മാനിക്കാൻ ശ്രീനിവാസൻ തൂണേരിയെന്ന അതുല്യ പ്രതിഭയ്ക്കാവട്ടെയെന്നും എന്നാശംസിക്കുന്നു...
ഇതുപോലുള്ള സഹിത്യരത്നങ്ങളിലൂടെ നല്ലെഴുത്ത് ഇനിയും ഉയരട്ടെയെന്നാശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..

Aswathy

നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 3 -കഥ. : യാത്രാമൊഴി. അംബിക മേനോൻ/ കവിത. : മെഡിക്കൽ ഇൻഷുറൻസ് ലാലു കെ ആർ ചേർത്തല


നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 3
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. **
സമയകുറവിനാലും എല്ലാ രചനകളും ഒന്നിനൊന്നു മികച്ചതായതിനാൽ എല്ലാം ഉൾക്കൊള്ളിക്കേണ്ടതിനാലും ഇന്ന് രണ്ടു രചനകൾ ആസ്വാദന കുറിപ്പിലേക്ക്....
കവിത. : മെഡിക്കൽ ഇൻഷുറൻസ്
ലാലു കെ ആർ ചേർത്തല
ഇൻഷുറൻസിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്ന ഒരു കവിതയാണ് ലാലുമാഷിന്റെ മെഡിക്കൽ ഇൻഷുറൻസ് എന്നത്. അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ തൂലിക ചലിപ്പിക്കുന്ന ലാലുമാഷിന്റെ വിപ്ലവം മണക്കുന്ന മറ്റൊരു രചന.. പല തട്ടിപ്പുകളിലൂടെയും ഇരയാക്കപ്പെടുന്ന നമ്മുടെ പരിതാപകരമായ അവസ്ഥയ്ക്ക് എതിരെയുള്ള സൂചന കൂടിയാണ് ഈ കവിത. രണ്ടു സുഹൃത്തുക്കൾ ഒരു ഡോക്ടറെ കാണാൻ പോകുന്നതും, ഒരാൾ തഴയപ്പെടുന്നതും, തഴയപ്പെട്ടവന്റെ തെറ്റിദ്ധാരണയുമാണ് കവിതയുടെ ഇതിവൃത്തം.. ശരിയായ തീരുമാനം ശരിയായ പരിഹാരമെന്ന ഉപദേശരൂപത്തിലെ കവിതയിൽ തന്നെ ശരിയായ തീരുമാനത്തിലേക്കുള്ള വഴിയും പറഞ്ഞു തരുന്നുണ്ട്. വലിയൊരു സത്യത്തിലേക്ക് തൂലിക ചലിപ്പിച്ചുവെങ്കിലും ഇതിനു പിറകിൽ നടക്കുന്ന അഴിമതിയും ചതിയും പൊതുജനം തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്. ഇനിയും സമൂഹത്തിലെ അക്രമങ്ങൾക്ക് എതിരെ തൂലിക ചലിപ്പിക്കാൻ, ലാലുമാഷിന്റെ കഴിവിന് ധൈര്യം കൂട്ടായിരിക്കട്ടെയെന്നാശംസിക്കുന്നു...
******************************************
കഥ. : യാത്രാമൊഴി.
അംബിക മേനോൻ
കൃപ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ നിന്നും ആരംഭിക്കുന്ന കഥയിൽ ഉടനീളം കഥാപാത്രമായി വരുന്നത് 'കൃപ' തന്നെയാണ്.. എല്ലാവരോടും അമ്മമനസ്സോടെ പെരുമാറുന്ന ടീച്ചറമ്മ എന്നറിയപ്പെടുന്ന അംബിക മേനോൻ എന്ന അക്ഷരവിളക്കിന്റെ മറ്റൊരു സ്നേഹ പ്രകാശമാണ് "യാത്രാമൊഴി" എന്ന കഥ. വേദനകളുടെയും ഒറ്റപ്പെടലിന്റെയും രൂക്ഷതകൾക്കിടയിൽ സാന്ത്വനം പകരുന്ന ഒരു നന്മയ്ക്കും, സംഗീതം മാത്രം അഭയമരുളിയ വേദനകൾക്കിടയിലെ ആൾരൂപമായ ടോണിച്ചൻ എന്ന വ്യക്‌തിക്കുമിടയിലെ പാവനമായ സ്നേഹത്തിന്റെ കഥയാണ്. നായികക്ക് "സ്നേഹ" എന്ന പേരു നൽകിയത് എഴുത്തുകാരി ബുദ്ധിപൂർവ്വം ഉപയോഗിച്ച പ്രതീകമെന്ന് വ്യക്തം... സ്നേഹത്തിനും കരുണയ്ക്കും നല്ല വാക്കുകൾക്കും വിലയിടിവ് സംഭവിക്കുന്ന ഇന്നത്തെ കാലത്തു കൈമോശം വന്നിട്ടില്ലാത്ത ചില ആത്മബന്ധങ്ങൾ ഹൃദയസ്പർശിയായി ടീച്ചറമ്മ വരച്ചിട്ടിരിക്കുന്നു.. കഥയിലെ നന്മ ഒട്ടും ശോഷണം സംഭവിക്കാതെ വായനക്കാരന്റെ ഹൃദയത്തിലേക്കും വെളിച്ചമായി പടർത്തുന്നതിൽ കഥാകൃത്ത് അനായാസേന വിജയിച്ചിരിക്കുന്നു എന്നതാണ് "യാത്രാമൊഴി"എന്ന കഥയുടെ അവശേഷിപ്പ്. വെള്ളയുടുപ്പിട്ട മാലാഖമാരിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ചേർത്ത സ്നേഹമരുന്നാണ് ഈ രചനയെന്നു നിസ്സംശയം പറയാം..സ്നേഹത്തിന്റെ പ്രകാശത്തിനു ജ്വലിക്കാൻ രക്തബന്ധത്തിന്റെ തിരികൾ വേണ്ടായെന്നു കാണിക്കുന്ന കഥ, പേരു സൂചിപ്പിക്കുന്നത് പോലെ അല്പം വേദന സമ്മാനിക്കുന്ന ക്ലൈമാക്സ് വായനക്കാരെ ഈറനണിയിക്കും....
ഇനിയും ഒരുപാട് നന്മ,അക്ഷരങ്ങളിലൂടെ വിതറാൻ ടീച്ചറമ്മക്കു കഴിയട്ടെയെന്നു ആശംസിക്കുന്നു...
മലയാള സാഹിത്യത്തിൽ പൊൻതൂവൽ ചൂടാൻ കഴിയുന്ന ഒരുപാട് പ്രതിഭകളെ സമ്മാനിക്കാൻ നല്ലെഴുത്തിനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

Aswathy

നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക കഥ റിവ്യൂ..part:2 {കഥ. : വിശക്കുന്ന ആന്മാവ്. പ്രേം മധുസുധനൻ)


നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക കഥ റിവ്യൂ..part:2
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. ***
ഇല്ലെങ്കിൽ താഴെ കാണുന്ന ലിങ്ക് വഴി നല്ലെഴുത്തുകൾ മാഗസിൻ പോകാനും കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ നൽകുന്ന വായനാസുഖം ലഭിക്കുകയും ചെയ്യും...
കഥ. : വിശക്കുന്ന ആന്മാവ്.
പ്രേം മധുസുധനൻ

അനിവാര്യവും വ്യക്തവുമായ മരണത്തിനു ശേഷം ജീവിച്ചിരിക്കുന്നവരുടെ ജീവിതവും ദുഖവും ചിത്രീകരിക്കുക താരതന്മ്യേന എളുപ്പമാണെങ്കിലും, ആന്മാവിന്റെ വ്യഥകൾ പകർത്തുകയെന്നത് ശ്രമകരമാണ്.. പക്ഷെ,പ്രേം മധുസൂധനനെന്ന തൂലികയുടെ മികവിൽ ലളിതമായി വിവരിച്ചത് ആന്മാവിന്റെ അലച്ചിലാണ്.. പൂർത്തിയാക്കപ്പെടാത്ത ആഗ്രഹങ്ങളോ, ജീവിച്ചിരിക്കുന്ന പ്രീയപ്പെട്ടവരുടെ വ്യഥകളോ ആയിരിക്കും ആന്മാവിന്റെ നൊമ്പരങ്ങൾ.. വാക്കുകൾക്കിടയിൽ പറയാതെ ഒളിപ്പിച്ച മൗനധ്വനികൾ മന്ത്രിക്കുന്ന നിഗൂഢതകളുടെ പൊരുളുകൾ, കഥാകൃത്ത് വായനക്കാരോട് സംവദിക്കുന്ന ഭാഷയാണ്... ഒരുപാട് വലിച്ചുനീട്ടലുകളോ ചുരുക്കെഴുത്തുകളോയില്ലാത്ത ഈ കുഞ്ഞൻ കഥ ഒറ്റശ്വാസത്തിൽ വായിച്ചുതീരത്തക്ക വിധം ലളിതമാണെങ്കിലും വായനക്ക് ശേഷം വിട്ടുപോകാൻ മടിച്ചു നിൽക്കുന്ന കഥയും പേരില്ലാത്ത കഥാപാത്രങ്ങളും വായനക്കാരന്റെ ചിന്തകളിലും അലഞ്ഞുതിരിയുന്ന അനുഭവം ബാക്കിയാക്കുന്നു...
ഒരുപാട് കഥകളുടെ മാന്ത്രികത വിവരിക്കാൻ ഇനിയും പ്രേം സാറിന്റെ തൂലിക ചലിക്കട്ടെയെന്നാശംസിക്കുന്നു...
ഇതുപോലെ ഒരുപാട് വായനാനുഭവത്തിന് വേദിയൊരുക്കാൻ നല്ലേഴ്ത്തിനാകട്ടെയെന്നും പ്രാർത്ഥിക്കുന്നു..

Aswathy

നല്ലെഴുത്തുകൾ ഓൺലൈൻ ദ്വൈമാസിക രചന‌കളുടെ റിവ്യൂ - Rashmi's Story

നല്ലെഴുത്തുകൾ ഓൺലൈൻ ദ്വൈമാസിക രചന‌കളുടെ റിവ്യൂ
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. ***
ഇല്ലെങ്കിൽ താഴെ കാണുന്ന ലിങ്ക് വഴി നല്ലെഴുത്തുകൾ മാഗസിൻ പോകാനും കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ നൽകുന്ന വായനാസുഖം ലഭിക്കുകയും ചെയ്യും...
ആദ്യം വായിച്ചത് രശ്മി അനുരാജ് ചേച്ചിയുടെ അപൂർണ്ണം എന്ന കഥയാണ്.
വളരെ വ്യത്യസ്ഥമായ തലത്തിൽ നിന്നും കഥാകാരി തൂലിക ചലിപ്പിച്ചിരിക്കുന്നു.. പ്രശംസനീയമായ തലത്തിൽ നിന്നും കഥപറയാൻ രശ്മിയെച്ചി സ്വീകരിച്ച മാർഗ്ഗം, കഥാപാത്രത്തോടൊപ്പമുളള സൃഷ്ടികർത്താവിന്റെ സഞ്ചാരമാണ്.. ഇടയിൽ വരുന്ന യാഥാർഥ്യവും, കഥാകൃത്തിന്റെ ഭാവനയും കൂടികലർന്ന്, വായനക്കാരന്റെ ബോധമനസ്സിനെ, സ്വാധീനിക്കാൻ തക്കവിധം ശക്തവും വ്യക്തവുമായിരിക്കുന്നു. ഒരു സർക്കാരുദ്യോഗസ്ഥന്റെ സാധാരണമായൊരു ദിവസം തന്റെ അസാധാരണ വൈഭവത്തിലൂടെ വരച്ചു കാണിച്ചിരിക്കുന്ന കഥ എന്തുകൊണ്ടു൦ വായിച്ചിരിക്കേണ്ട രചനയാണ്... ലൗകീകതയുടെയു൦ സന്യാസത്തിന്റെയും അതി൪വരമ്പുകളിലേയ്ക്ക് അനുവാചകഹൃദയങ്ങളെ കൂടി കൂട്ടികൊണ്ടുപോകുന്ന മാന്ത്രികസ്പർശമുള്ള തൂലിക... രവിയെന്ന പേരില്ലാത്ത വ്യക്തിയിലൂടെ വികസിക്കുന്ന അയാളുടെ തന്നെ ഐഡന്റിറ്റി പൂർണ്ണത കൈവരിക്കുന്ന നിമിഷത്തിൽ ഒറ്റയടിക്ക് കഥയവസാനിപ്പിക്കാതെ, സൃഷ്ടികർത്താവിന്റെ മനോവികാരങ്ങളിൽ ഒരുവേള വായനയേയു൦ ഉടക്കി നി൪ത്തിപ്പിക്കുന്നു .അവിടെയാണ് ഈ കഥയുടെ മുഴുവ൯ അന്തസ്സു൦..ഇടയിൽ പ്രത്യക്ഷനാകുന്ന പ്രവാചകനിലെ നിഗൂഢത നമ്മുടെയുള്ളിലെ തന്നെ ആന്മീയതയു൦ ലൗകീകതയുമായുള്ള വട൦വലി തന്നെ.. വ്യത്യസ്ഥമായ വായനാസുഖത്തോടൊപ്പം വേറൊരു കാഴ്ചപ്പാടിലുള്ള കഥയുടെ വിന്യാസം അത്ഭുതവും ആദരവും പിടിച്ചുപറ്റുന്നു....
ആശംസകൾ രശ്മിയെച്ചി.. ഒപ്പം, അഭിനന്ദങ്ങളു൦..വള൪ച്ചയുടെ പടവുകളിലെങ്ങു൦ കരുത്തോടെ മുന്നേറാ൯ നല്ലെഴുത്തെന്ന അക്ഷരവിളക്കിനാകട്ടെ എന്ന പ്രാ൪ത്ഥനകൾ കൂടി.....

Aswathy

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo