Showing posts with label Aadhi. Show all posts
Showing posts with label Aadhi. Show all posts

താളലയം



മഴ വീണു നനഞ്ഞ മണ്ണിൽ രേഖ പതിയെ കാൽപാദം വെച്ചു.....
ഒരു തണുപ്പ് തന്റെ കാൽപാദം പുൽകി അടിവയറ്റിലേക്കെത്തിയപ്പോൾ രേഖ പതിയെ തന്റെ നിറവയറൊന്നു തഴുകി....
മോളെ ചാറ്റൽ മഴയുണ്ടായിരിക്കും.... മോൾക്കിത് ഏഴാം മാസമാണ്...
വല്ല അസുഖം വരുത്തേണ്ട....
ഇനി ഇതു കണ്ടാൽ മതി മോഹന് ദേഷ്യം വരുവാൻ....
നാണിയമ്മയുടെ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി രേഖ ഒന്നു പുഞ്ചിരിച്ചു...
അഞ്ചു മാസം കൂടി കഴിഞ്ഞാൽ ഞാൻ.... ആ അതൊക്കെ പോട്ടെ....
എവിടെ പോയി കക്ഷി....
കുഞ്ഞിനോടൊന്നും പറഞ്ഞില്ലേ.....
ഇല്ല.... ഇന്നലെ പോയതാണ്..... ഞാൻ വന്നിട്ട് ഇത്ര ദിവസത്തിനിടയ്ക്ക് ഒരിക്കൽ പോലും എവിടെ പോകുന്നെന്ന് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.....
അതൊക്കെ വിട്ടു കളയൂ കുഞ്ഞേ....
മുമ്പും ഇങ്ങനെയൊക്കെ തന്നെയാണ് മോഹൻ കുഞ്ഞ്....
മോഹൻ കുഞ്ഞിന്റെ അച്ഛൻ മരിച്ചതിന് ശേഷം....
അപ്പോൾ അമ്മ....?
വേറെ വിവാഹം കഴിച്ചു അതിലൊരു കുഞ്ഞുണ്ടെന്ന് ആരോ പറഞ്ഞു....
അപ്പോൾ അന്ന് വിളിച്ചത്.....
ആര്....? നാണിയമ്മ നെറ്റി ചുളിച്ചു ചോദിച്ചു.....
ഒരു ജയലക്ഷ്മി......
അതോ..... മോഹൻ കുഞ്ഞിനെ മനസ്സിലാക്കാതെ പോയവൾ.....
രണ്ടു പേരോടാണ് കുഞ്ഞേ ഇതുവരെ മോഹൻ ദേഷ്യപ്പെടാതിരുന്നത്....
ഒന്ന് എന്നോട്...... അതെങ്ങനെ... ആ സ്ത്രീ പോകുന്നതിനും മുമ്പേ അമ്മയുടെ സ്ഥാനത്ത് ഞാൻ തന്നെ ആയിരുന്നു....
അവർക്കു മോഹനനെ ശ്രദ്ധിക്കുവാനേ സമയം ഇല്ലായിരുന്നു.....
പിന്നെ ലക്ഷമി കുഞ്ഞിനോട്.....
ഭാര്യ മാത്രം ആയിരുന്നില്ല മോഹൻ കുഞ്ഞിന്റെ മനസ്സിൽ ആ കൊച്ചിനോട്
..
ഇടയ്ക്ക് കിട്ടാതെ പോയ അമ്മയോടുളള സ്നേഹം... ഇടയ്ക്ക് ഒരു സഹോദരിയോടുളള സ്നേഹം.... ഇടയ്ക്ക് ഒരു കൂട്ടുക്കാരി...... ആർക്കും നിർവചിക്കുവാനാകാത്തൊരു കഥാപാത്രം....... പക്ഷേ ഒന്നുണ്ട്... കറ കളഞ്ഞുളള സ്നേഹമാണ് മോഹന്റേത്....
പിന്നെ എന്തേ അവര് അദ്ദേഹത്തെ ഉപേക്ഷിച്ചു പോയത്....
ആ കൊച്ചിന് ഒരിക്കലും അമ്മയാകുവാൻ കഴിയില്ല.....
പക്ഷേ മോഹൻ കുഞ്ഞ് ഒരിക്കലും ആ കൊച്ചിനെ കുറ്റപ്പെടുത്തിയില്ല....
തന്റെ കുഴപ്പമാണെന്ന് ആ കൊച്ചിനെ പറഞ്ഞു വിശ്വസിപ്പിച്ചു....
പെണ്ണെല്ലേ.... ആണിനേക്കാൾ അലിവ് കൂടുമെന്ന് എന്റെ കുഞ്ഞ് വിശ്വസിച്ചു... പക്ഷേ നേരെ മറിച്ചായിരുന്നു.....
മോഹൻ കുഞ്ഞ് വരുവാൻ കാത്തിരിക്കുന്ന പോലെ ആയിരുന്നു ആ കുട്ടിയുടെ പെരുമാറ്റം.....
കുഞ്ഞ് എത്തിയാൽ തുടങ്ങി വഴക്ക്....
പിന്നെ... പിന്നെ.. എപ്പോഴോ തുടങ്ങി മദ്യപാനം...... ഒടുവിൽ ഓർമ്മകൾ കൂട്ടുവാനല്ലാതെ കുറയ്ക്കുവാൻ കഴിയില്ലെന്ന് മനസ്സിലായി തുടങ്ങിയപ്പോൾ അതും നിർത്തി.....
ആ കാര്യം പറഞ്ഞു കുഞ്ഞിനോട് വഴക്കായ്...... ഞാൻ ആദ്യമായി കാണുകയായിരുന്നു എന്റെ കുഞ്ഞിന്റെ ക്ഷമ...
എത്ര മൂർച്ചയുളള വാക്കുകൾ ഉപയോഗിച്ചിട്ടും ലക്ഷമിയോട് ഒരിക്കലും ദേഷ്യപ്പെട്ടില്ല എന്റെ കൊച്ച് പാവം......
മോഹൻ കുഞ്ഞുമായുളള വിവാഹ മോചനത്തിന് ശേഷം ആ കൊച്ച് വേറെ വിവാഹം കഴിച്ചതിനു ശേഷമാണ് തന്റെ തെറ്റ് മനസ്സിലായത് തന്നെ....
ആ കൊച്ചിന് അമ്മയാകാൻ കഴിയാത്തൊരാളെ വേണ്ടായെന്നും പറഞ്ഞു ഉപേക്ഷിച്ചു പോയി.....
അതിന് ശേഷം ഇടയ്ക്കിടയ്ക്ക് ലക്ഷ്മി വിളിക്കും....
പക്ഷേ എന്റെ കൊച്ചിന് അവളെ വീണ്ടും സ്വീകരിക്കുവാൻ കഴിയില്ലായിരുന്നു.....
അമ്മേ.....
നാണിയമ്മ ഒന്നു ഞെട്ടി കൊണ്ട് രേഖയെ നോക്കി....
മോളെ.... മോൾ എന്താ വിളിച്ചത്....
ഇടയ്ക്ക് എന്റെ മോഹൻ കുഞ്ഞ് വിളിക്കുന്നത് പോലെ....
അഞ്ചു മാസം കൂടി കഴിഞ്ഞാൽ ഞാൻ പോകണം ഇവിടുന്ന്.....
എന്റെ വാവയ്ക്ക് എന്റെ ജീവാമൃത് പകർന്നു മുഴുവനാക്കും മുമ്പ്.....
പക്ഷേ എന്റെ ആദ്യ വാവയെ പോലെ ഞാനും ഇപ്പോൾ സ്നേഹിക്കുന്നു ഈ കുഞ്ഞിനെ....
എന്റെ ഈ ഗർഭത്തിന് ഒരു വാടകക്കാരിയായ് കാണുവാൻ വയ്യ അമ്മേ...
അമ്മയും ഒരു സ്ത്രീയല്ലേ... നിവർത്തിക്കേട് കൊണ്ടാണ് അമ്മേ ഞാൻ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുത്തത്....
പക്ഷേ ഞാൻ ഇപ്പോൾ ഈ കുഞ്ഞിനേയും സ്നേഹിക്കുന്നു.....
കഴിഞ്ഞ ഏഴു മാസം ആയി എന്റെ മോനൂസിന് കണ്ടിട്ട്.....
എന്റെ ഓരോ രാത്രിയിലും അവന്റെ ആകുലതകൾ അലട്ടുകയായിരുന്നു....
സ്വന്തം അമ്മയെ കാണാതെ ഒരു അനാഥനായ്....
ഒരു അനാഥാലയത്തിൽ....
പടിപുരയിൽ ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടപ്പോൾ തന്നെ നാണിയമ്മ രേഖയുടെ കൈകൾ പിടിച്ചു കൊണ്ട് വീടിന്റെ ഉമ്മറത്ത് കയറി....
കാറിൽ നിന്നും മോഹൻ ഇറങ്ങി പിൻവാതിൽ തുറന്നു......
തന്റെ ജീവന് ആവശ്യമുളള സാധനങ്ങളിറക്കി...
രേഖയുടെ കണ്ണുകൾ കണ്ണുനീർ കാഴ്ചകൾ മറച്ചപ്പോൾ......
നാണിയമ്മ മനസ്സ് കൊണ്ട് താളലയത്തിലെ പുതിയ അഥിതിയെ വരവേൽക്കാൻ കൊതിക്കുകയായിരുന്നു.....
കാറിൽ നിന്നും വലിയൊരു പാവക്കുട്ടിയുമായ് ഒരു കുഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ നാണിയമ്മ ചവിട്ടി ഇറങ്ങിയ പടികൾ പൂർത്തിയാക്കാതെ അവിടെ തന്നെ നിന്നു.....
അമ്മേ...... പുതിയൊരു കഥാപാത്രത്തെ..
തന്റെ ജീവനായ് കൊണ്ട് വന്ന്..
തന്റെ അരികിൽ നിന്നു വിളിച്ചപ്പോൾ നാണിയമ്മയുടെ ശബ്ദം അവരുടെ തൊണ്ടയിൽ കുരുങ്ങി കിടന്നു...
മോഹൻ അവരോടായ് പറഞ്ഞു
അവളോട് പോകണ്ടായെന്ന് പറയൂ.....
ഒരമ്മ മക്കളെ സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല.....
പക്ഷേ ഒരു മകൻ അമ്മയുടെ സ്നേഹം കൊതിക്കുന്നത് എങ്ങനെയെന്ന് എനിക്ക് അറിയാം......
ഞാൻ അനുഭവിച്ചതാണത്.... നാണിയമ്മ ഉണ്ടായിരുന്നു എനിക്ക് ഒരു കുറവും വരുത്താതെ....
പക്ഷേ അമ്മയ്ക്ക് പകരം ആരും ആവില്ലല്ലേ......
ആദ്യമായ് മോഹന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ നാണിയമ്മ എന്തു പറയണമെന്നറിയാതെ പകച്ചു പോയി.....
പിന്നെ തന്നിലേക്കായ് ചേർത്ത് നിർത്തി പതിയെ കുഞ്ഞിലെയെന്ന പോലെ മോഹന്റെ പുറത്തു തലോടി.....
ഒന്നുമില്ലെങ്കില്ലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ..... അമ്മേ.....
എന്റെ ജീവൻ വയറ്റിൽ ചുമക്കുന്ന ഒരു വാടകക്കാരിയല്ല അവളിപ്പോൾ......
അവളെ സ്വീകരിക്കാൻ ചില ഓർമ്മകൾ പടിയടച്ചു പിണ്ഠം വെയ്ക്കേണ്ടി വരും......
കാത്തിരിക്കാം എന്റെ നാണിയമ്മയുടെ മോഹൻ കുഞ്ഞിന് സാധിക്കാതെ വരില്ലല്ലോ അല്ലേ അമ്മേ .......
ആ സാധു വൃദ്ധ അപ്പോഴും മോഹനോട് ഒന്നും പറയാതെ തന്നിലേക്ക് തന്നെ ചേർത്ത് പിടിച്ചു........
എന്റെ ജീവന്റെ തുടിപ്പിനെ കാണുവാൻ ആഗ്രഹിക്കുന്ന പോലെ ഇവനെയും എനിക്ക് സ്നേഹിക്കാൻ കഴിയും അമ്മേ.....
ജന്മം കൊടുത്തു കൊണ്ട് ആർക്കും അച്ഛനാകാം.....
പക്ഷേ അതല്ല ഒരു അച്ഛൻ....... മക്കളുടെ കണ്ണുകൾ നിറയ്ക്കാത്തതിനൊപ്പം ഭാര്യയുടെ കണ്ണുകൾ നിറയ്ക്കാത്തവനാകണം......
അല്ലേ നാണിയമ്മേ....
മുമ്പ് പെയ്തു തോർന്ന മഴ പിന്നെയും പെയ്തു തുടങ്ങിയിരുന്നു....... താളലയത്തിൽ...... ആദ്യം സങ്കടങ്ങൾ ഒഴുക്കി കളഞ്ഞു കൊണ്ട്....
അപ്പോഴും രേഖ തന്റെ ആദ്യ ജീവന് ചുംബനങ്ങൾ കൊണ്ട് കഴിഞ്ഞു പോയ ഏഴു മാസത്തെ താരാട്ട് പാടുകയായിരുന്നൂ.........
( താളലയം : ആദി....... )

#പാഠം #ഒന്ന് #വീട്

#പാഠം #ഒന്ന് #വീട്
**************
"അച്ഛാ എനിക്കു കല്യാണം കഴിക്കണം ...."
ങേ ....."
"എനിക്കുടനെ കല്യാണം കഴിക്കണമെന്ന് ...."
ഈയൊരു സംഭാഷണം നടന്നത് ഏതാണ്ടൊരു ആറു മാസം മുമ്പാണ് ...
"ശരി കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ നിനക്കായിട്ടുണ്ട് ...ഭേദപ്പെട്ടൊരു ജോലിയുമുണ്ട് ..
പക്ഷെ ഒരു കുടുംബം നന്നായി കൊണ്ടുപോകാനുള്ള ഒരു പക്വത നിനക്കായോ ...?
"ഓഹ് ...തുടങ്ങിയല്ലോ ....അമ്മയും ഇതുതന്നാ പറയുന്നേ ....ഞാൻ എവറസ്റ്റ് കീഴടക്കാനൊന്നും പോവുന്നില്ല ...ഈ കുടുംബമൊക്കെ ഈസി ആയി എനിക്ക് മാനേജ് ചെയ്യാൻ പറ്റും ..."
ഓഹോ ...എന്നാൽ നീയൊരു കാര്യം ചെയ്യ് ...ഒരുപാടൊന്നും വേണ്ട ...നീ നിന്റെ കയ്യീന്നു കാശും ചിലവാക്കണ്ട ...ഒരു മൂന്നു മാസം ഈ വീടൊന്നു മാനേജ് ചെയ്യു ...ഞാനൊന്നു നോക്കട്ടെ .."
"ഓഹ് ഇത്രേയുള്ളൂ .....അച്ഛൻ നോക്കിക്കോ ...നാളെമുതൽ മൂന്നുമാസം വീടിന്റെ നിയന്ത്രണം ഞാനേറ്റെടുത്തു ....."
പിറ്റേന്നു രാവിലെ എഴുന്നേറ്റു ജോലി സ്ഥലത്തു ലീവ് വിളിച്ചു പറഞ്ഞു ....
മൊബൈൽ ഓഫ് ചെയ്തു ...
ഫേസ്ബുക്കിൽ സ്റ്റാറ്റസ് ബിസി എന്നെഴുതിയിട്ടു ...
രാവിലെ പാലും മാവും വാങ്ങിവന്നു .....
പേസ്റ്റ് തീർന്നെന്നു അന്നാണ് ഞാനറിയുന്നത് ....
പിന്നെ പേസ്റ്റ് വാങ്ങി രണ്ടാഴ്ചയ്ക്കുള്ളത് ഒരുമിച്ചു തേയ്ച്ചെന്നു വരുത്തി ....
ഒൻപതു മണിയായപ്പോൾ
അടുത്ത ബില്ലും കാശും ...
കറണ്ടു ബില്ലടയ്ക്കണം ....
അവിടെ ചെന്നപ്പോഴോ പൂരത്തിന്റെ ആളും ...
ഒരു വിധം ബില്ലടച്ചു ഇറങ്ങിയപ്പോ സമയം ഒന്നര ....
ഓടിയണഞ്ഞു വീട്ടിലെത്തിയപ്പോ പപ്പടമില്ലെന്നു ........
പിന്നെ സതീശേട്ടന്റെ കടയിൽ പോയി അതുവാങ്ങി
ഊണുകഴിഞ്ഞപ്പോ മണി മൂന്നര .....
തളർന്നു ഒന്നുറങ്ങാമെന്നു കരുതിയപ്പോ
അടുത്ത ജോലി ..
റേഷൻ കടയിൽ പോകണം
പച്ചരി ...ഗോതമ്പ് ..പഞ്ചസാര മുതലായവ ചുമന്നു വീടെത്തിയപ്പോ അച്ഛനും അമ്മയും കിരൺ ടിവിയിലെ സിനിമ കാണുവായിരുന്നു ....
രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അച്ഛനോട് ഞാൻ പറഞ്ഞു ...
"ഞാൻ തോറ്റു ...എനിക്കിപ്പോ കല്യാണം വേണ്ട .."
മറുപടി ഇപ്രകാരമായിരുന്നു ...
"എടാ വിവരദോഷി ....ഏതൊരു കുടുംബത്തിലും ഇമ്മാതിരി ഒരുപാടുണ്ടാകും ചെയ്യാൻ ....
ഇരുപത്തിനാലു മണിക്കൂറും ഫോണിൽ കുത്തികൊണ്ടിരുന്നിട്ട് പെട്ടെന്നൊരു ദിവസം കല്യാണം വേണമെന്ന് പറഞ്ഞാലോ .....
നീയൊരു കാര്യം ചെയ്യു ...നാളെ ഫോൺ എടുക്കാതെ നമമുടെ വീടു മുതൽ കാവ് വരെ ഒന്നു നടന്നിട്ടു വാ ....."
"ഇനി അതിനി എന്താവോ ...."
ഇതുമാലോചിച്ചു കിടന്നുറങ്ങി ...
പിറ്റേന്നു രാവിലെ ആറു ഇഡ്ഡലിയും രണ്ടു പാത്രം ചമ്മന്തിയും കഴിച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി ......
റോഡിൽ ദേ പുതിയൊരു വീടുപണി ....
രാമേട്ടന്റെ തെങ്ങും പറമ്പു കൊടുത്തത്രെ ....
കുണാൻപോരി ഡാമിൽ വെള്ളം കൂടുതലാണ് അതിനാൽ ഷട്ടർ തുറന്നിട്ടിരിക്കുവാ മൂന്നു ദിവസായിട്ട് ....
കാവില് പുതിയ മതിൽ കെട്ടി ...
അമ്പലക്കുളത്തിൽ ആമ്പൽ വിടർന്നു നിൽക്കുന്നു ....
വിജയേട്ടൻ ഗൾഫീന്നു വന്നു ....
ദിവസവും വന്നും പോയുമിരുന്ന എന്റെ നാട്ടിലെ ഞാനറിയാതെയിരുന്ന അനേകം കാര്യങ്ങളിൽ ചിലതു മാത്രമാണിവ .....
തിരിച്ചു വീട്ടിലെത്തി ....ഒരക്ഷരം മിണ്ടാതെ ഞാൻ അടുക്കളയിലെത്തി ....
അമ്മയെ ഒന്നു നോക്കി ....
തലമുടിയിൽ അങ്ങിങ്ങായി നരയുണ്ട് ....
അച്ഛൻ തൊടിയിൽ വാഴയ്ക്ക് വെളളം നനയ്‌ക്കുന്നു ...
വീട്ടിൽ ഞാനല്ലാതെയൊരു വാഴയുള്ള വിവരവും അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ....
നാടറിയാതെ ....വീടറിയാതെ .....
ഞാൻ എവിടെയായിരുന്നു ....
പറയാം ...ഞാനിവിടെയുണ്ടായിരുന്നു ...
പക്ഷെ എന്റെ മനസ്സു മുഴുവൻ പതിനാലായിരം രൂപ വിലയുള്ള എന്റെ ഫോണിലായിരുന്നു .....
പഠിച്ചതൊരു വലിയ പാഠം ...
എന്റെ കല്യാണമുറപ്പിച്ചു ഇക്കഴിഞ്ഞ ചിങ്ങത്തിൽ പ്രതിശ്രുത വധു.. പാർവതി ....
ഞാൻ അതിനു മുന്നേ പഠിച്ചു ..
അച്ഛൻ പഠിപ്പിച്ചൊരു വലിയ പാഠം ..
#പാഠം #ഒന്ന് #വീട് .....
#സ്‌നേഹത്തോടെ #ആദി

അവൾ ഭാര്യയാണ്

Image may contain: 1 person, beard and indoor
"സത്യത്തിൽ അവന്റെ കൈകൾക്കിടയിൽ കിടന്ന് നീ തോൽക്കുകയായിരുന്നില്ലേ??"
കറിയിൽ ഉപ്പിത്തിരി കൂടിപോയപ്പോൾ"നിന്റെ വീട്ടീന്ന് കൊണ്ടുന്നതാണോ ഡി...."എന്നാണ് ചോദിച്ചത്.കറിയിൽ ഉപ്പ് കുറഞ്ഞെന്നു പറഞ്ഞ് തട്ടികയറിയപ്പോൾ"ആവശ്യത്തിന് ഇട്ടോളി,ഉപ്പിന്റെ പാത്രം ഇതാ ന്ന്" മറുപടിയായി പറഞ്ഞപ്പോൾ"നിന്റെ സൗകര്യത്തിന് തിന്നണം,തൂറണം ന്നാണോ"എന്ന് പറഞ്ഞ് കസേര വിട്ടെഴുന്നേറ്റു... പിന്നെ,പുലർച്ചയ്ക്ക് എഴുന്നേറ്റ് വെച്ചുവിളമ്പിയ മുട്ടക്കറി പിന്നാമ്പുറത്തേക്ക് തൂത്തു...
തൂത്തുകളയാൻ എന്തെളുപ്പമാണ്...!!വെച്ചുണ്ടാക്കിയവൾക്കെ അതിന്റെ വില അറിയൂ...
ഉപ്പും മുളകും പച്ചക്കറിയും മാർക്കറ്റിൽ നിന്ന് വാങ്ങി വീട്ടിൽ എത്തിച്ചാൽ കൂട്ടാനാകും,കറിയാകും എന്നാണ് രതീഷിന്റെ ഭാവം...കഷ്ടം!!!അവൾ സ്വയം സഹതപിച്ചു...
ചിലപ്പോൾ ചായയുടെ കടുപ്പം കൂടിയത്, മറ്റു ചിലപ്പോൾ കറിക്ക് കട്ടി കുറഞ്ഞത്...!!!തീന്മേശയിലെ പാത്രങ്ങൾ വീണുടഞ്ഞുകൊണ്ടിരുന്നു...
അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു.ഉച്ചയൂണിനൊപ്പം കുടിക്കാൻ കൊടുത്ത ജീരകവെള്ളത്തിന് ചൂട്കൂടിയെന്ന് പറഞ്ഞ്,ലതികയുടെ ദേഹത്തേക്കാണ് രതീഷ് ആ വെള്ളം ഒഴിച്ചത്...ചെരിഞ്ഞുനിന്നത് കൊണ്ട് കൈചുമലിലാണ് പൊള്ളലേറ്റത്‌...
"അങ്ങാടീ തോറ്റതിന് അമ്മയോട്"തിരിഞ്ഞ്‌ നടക്കുമ്പോൾ ലതിക പറഞ്ഞത് അയാൾ കേട്ടിട്ടുണ്ടാകണം.അവളുടെ ചന്തിക്ക് കാൽമടക്കി ഒരൊറ്റ ചവിട്ട്..!!"പ്ഫ നായിന്റെ മോളെ എന്റെ നേരെ നിന്റെ നാവ് പൊന്തിയോ.."എന്നൊരു ആട്ടും..!!
അടുക്കളയിൽ കയറി ചായ ഇടാം,എന്നുകരുതി ഗ്യാസ് ഓണ് ചെയ്ത് പാത്രവും വെള്ളവും വെച്ച് രതീഷ് ചുണ്ടിലെ സിഗരറ്റിൽ തീ കൊളുത്തി...കാപ്പിലേക്ക് ചായ പാരുമ്പോൾ കൈപൊള്ളി.അപ്പൊ തന്നെ പാത്രത്തിന്റെ പിടിവിട്ടു.
നിലത്തുവീണുടഞ്ഞ കപ്പും,ചായകാച്ചിയ സ്റ്റീൽപാത്രവും രതീഷിനെ നോക്കി പുച്ഛിച്ചു....
സിഗററ്റ് പുകതുപ്പിക്കൊണ്ട് രതീഷ് ചമ്മൽ മറച്ചു...മല്ലിയും മുളകുപൊടിയും,മഞ്ഞൾപൊടിയും സാമ്പർപൊടിയും തിരിച്ചറിയാതെ വന്നപ്പോൾ ഭക്ഷണം പുറത്ത്‌നിന്ന് വരുത്താമെന്ന് തീരുമാനിച്ചു...
ഒരാഴ്ച പഴക്കമുള്ള മീന്കറിയിൽ പൊറോട്ടകഷ്ണം മുക്കുമ്പോൾ രതീഷിന്റെ നാവിലെ സ്വാദ്മുകുളങ്ങൾ നിലവിളിച്ചു.വായിലേക്ക് പൊറോട്ട കുത്തിചീകിയപ്പോൾ അതൊരു ഞെരക്കമായ്‌ അവസാനിച്ചു.
ലതിക കിടപ്പിലായിട്ട് ഒരാഴ്ച്ച പിന്നിടുന്നു.അവളെ ശുശ്രൂഷിക്കാൻ ഒരു ഹോംനഴ്സിനെ നിർത്തിയത്കൊണ്ട് രതീഷിന് ലതികയുടെ അസുഖം ഒരു സുഖമായിട്ടാണ് തോന്നിയത്...
അടുത്തമുറിയിൽ നിന്ന് അടക്കിച്ചിരികളും ഞെരങ്ങൽ ശബ്ദങ്ങളും കേൾക്കുമ്പോൾ ആദ്യമൊക്കെ കട്ടിലിൽ മരവിച്ചുകിടക്കുന്ന ലതികയുടെ കണ്ണുകൾ വെറുതെ നിറയുമായിരുന്നു...
ഹോട്ടൽഭക്ഷണവും കളിയും രതീഷിന് മടുത്തുതുടങ്ങിയിരിക്കുന്നു...മാറാലപിടിച്ച ചുവരും പൊടിപിടിച്ചതറയും രതീഷിനെ നോക്കി പല്ലിറുമ്മി...വീട്ടജോലിക്കായി ഒരു പുതിയപെണ്ണിനെ കൊണ്ടുവരണം...അത്കൊണ്ട് ആ നഴ്‌സിനെ ഇനി വേണ്ട!!!
ചൂടുള്ള നോട്ടുകൾ വെച്ചുനീട്ടിയപ്പോൾ ആ മാലാഖയുടെ കണ്ണ് നിറഞ്ഞിരുന്നു...
പാവം പെണ്ണ്!!രതീഷ് നോട്ട്നീട്ടിയപ്പോൾ മാത്രമാണ് തന്റെ ശരീരത്തെയാണ് അയാൾ പ്രണയിച്ചതെന്ന് അവൾക്ക് മനസിലായതെന്ന് തോന്നുന്നു...
തടിച്ചിരുണ്ട പുതിയ വീട്ടുജോലിക്കാരി രതീഷിനെ കൊതിപ്പിച്ചകടന്നുകളയുന്നതും ലതിക അറിയുന്നുണ്ടായിരുന്നു...
അവസാനം,"മേഡം കേൾക്കും...."എന്ന് കുണുങ്ങിപറഞ്ഞുകൊണ്ട് അവളും രതീഷിന്റെ കൈവലയത്തിൽ പുളഞ്ഞു....
"ഞാനൊരു രസംകൊല്ലിയാണെന്ന്"തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു അത്...
കെടാൻ പോകുന്ന വിളക്ക് ആളികത്തുന്നപോലെ ആ പെണ്ണും രതീഷിനൊപ്പം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കെട്ടിപ്പിണഞ്ഞതും,ശീർഷാസനവും കമലാസനവും കടന്നതും അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ലതിക കിടന്നു....അവൾക്ക് ആ പെണ്ണിനോട് സഹതാപം തോന്നി....ഇന്നല്ലെങ്കിൽ നാളെ നീയും പടിയിറക്കപ്പെടുമല്ലോ എന്ന സങ്കടവും മനസിൽ തിരയടിച്ചു...
ഒന്നുമല്ലെങ്കിലും അവരുടെ പ്രമേത്തിന്റെ മൗനസാക്ഷിയല്ലേ ഞാൻ...!!ലതിക ചുണ്ടുകൾ കോട്ടി...
മുളക്കാതെ പോയ രതീഷിന്റെ വിത്തുകളെ കുറിച്ചോർത്ത് അവൾക്കിപ്പോയാണ് അൽപ്പമെങ്കിലും ആശ്വാസം തോന്നിയത്...
തടിച്ചിരുണ്ട വീട്ടുജോലിക്കാരി രതീഷിന്റെ ഭാര്യ ചമയുന്നത് കണ്ടപ്പോൾ ലതികയ്ക്ക് ചിരിക്കാനാണ് തോന്നിയത്...
ആ പെണ്ണ് ഇടക്ക് വാതിൽക്കൽ വന്നുനിന്ന് തന്നെ നോക്കി ക്രൂരമായി ചിരിക്കാറുള്ളത് ലതിക ശ്രദ്ധിക്കാതിരുന്നില്ല...
എല്ലാം ഞാൻ നേടി എന്ന് പറയാതെ പറയുകയായിരുന്നില്ലേ അവൾ??
പാവം പെണ്ണ്!!! കിടപ്പറയിൽ രതീഷിന്റെ കൈവലയത്തിനുള്ളിൽ അമരുമ്പോൾ താൻ തന്നെയാണ് തോൽക്കുന്നതെന്ന് അവൾക്ക് മനസിലായില്ലല്ലോ....
അവന്റെ താലിച്ചരടിൽ എന്നോ തൂങ്ങിച്ചത്ത എന്നെ കണ്ടിട്ടും അവൾക്കവനെ മനസിലായില്ലല്ലോ....
എക്സ്പെയറിഡേറ്റ് കഴിഞ്ഞപ്പോൾ അവളെയും പടിയിറക്കാൻ രതീഷ് തീരുമാനിച്ചു...
പോകുന്നതിന് മുമ്പ് അവൾ ലതികയുടെ മുറിയിലെത്തി പൊട്ടിക്കരഞ്ഞു...
"പെണ്ണേ കരയാൻ മാത്രമല്ല കണ്ണ്...അതിലൂടെ ലോകത്തെ നോക്ക്"ലതിക അവളുടെ കൈകളിൽ കൈ വെച്ചു....
ചുണ്ടുകൾ ചുംബിക്കാനാണെന്നും,മുലകൾ അവന്റെ കുഞ്ഞിന് പാലൂട്ടാനുമാണെന്ന് പറഞ്ഞുപഠിപ്പിച്ച മറ്റൊരു പെണ്ണിനെ രതീഷ് അപ്പോഴേക്കും കിടപ്പറയിലെത്തിച്ചു കഴിഞ്ഞിരുന്നു...
ലതിക എല്ലാത്തിനും സാക്ഷിയായ് ആ കട്ടിലിൽ മലർന്ന് കിടക്കുന്നുണ്ട്...
അതെ...അവൾ ഭാര്യയാണ്...!!!
#ആദി

കുടംപുളിയിട്ട മത്തിക്കറി



നിന്നോട് ഞാനൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി മീൻകറി കൊണ്ടെന്റെ മുമ്പിൽ വയ്ക്കരുതെന്നു ...
"ഏട്ടാ ...അമ്മയ്ക്ക് ഇതാണിഷ്ടം ..ഏട്ടനിഷ്ടമുള്ള കറികളുമുണ്ട് ദേ ..പാവയ്ക്കായുപ്പേരി ...
രസമുണ്ട് .....പിന്നെ ചീരത്തോരനുമുണ്ട് ..."
"എന്നാലും നിനക്ക് എന്റെ വാക്കു കേട്ടാൽ
എന്താ ഇപ്പൊ .."
ഇതു ഒരു കുടുംബമാണ് .....
വേണിയും സുധാകരനും ......
സുധാകരൻ കവലയിൽ ഒരു പീടിക നടത്തുന്നു ....മൂക്കത്താണ് ശുണ്ഠി ...ഇഷ്ടമില്ലാത്ത ഒരു കറിയുണ്ടാക്കിയതിനു ബഹളമുണ്ടാക്കിയത് നിങ്ങളും കണ്ടതല്ലേ .......
ഊണുകഴിഞ്ഞു സുധാകരൻ പീടികയിലേക്ക് പോയി ....സുധാകരൻ ചെന്നിട്ട് വേണം അവിടെ ജോലിക്ക് നിക്കുന്ന ഹമീദിന് കഴിക്കാൻ .....
പോവുന്ന വഴി സുധാകരൻ ആൽത്തറ വഴിയിൽ വച്ചു മീൻകാരനെ കണ്ടു ...
" എടാ മമ്മദേ ഇനി എന്റെ വീട്ടിൽ മത്തി കൊടുക്കണ്ട ....."
"അതെന്തേ സുധീട്ടാ ...ഇങ്ങളെ അമ്മയ്‌ക്ക് അതല്ലേ പെരുത്തിഷ്ടം ...."
ഒന്നും പറയാതെ സുധാകരൻ നടന്നു .....
പീടികയിൽ ചെന്നു കസേരമേൽ അങ്ങനെ ഇരുന്നു .....
"താനിന്നു വരെ അമ്മയുടെ ഇഷ്ടമെന്താണ് എന്നു തിരക്കിയിട്ടില്ല ..കഴിക്കാൻ ചെന്നു ഇരിക്കുമ്പോ എനിക്കു ഇഷ്ടമുള്ളത് ഉണ്ടൊന്നു മാത്രമെ നോക്കാറുള്ളൂ .....
അച്ഛൻ പോയതിൽ പിന്നെ വീടു ഞാനല്ലേ നോക്കുന്നതെന്നുള്ള ഗർവായിരുന്നു .....
മീൻ വിൽക്കുന്ന മമ്മദിനു വരെ എന്റെ അമ്മെടെ ഇഷ്ടമറിയാം .....
എന്നിട്ടും ഞാനത് അറിയാതെ ......ഇന്നു കൂടി അവിടെ അതിനു ബഹളമുണ്ടാക്കി ...
ദൈവം ഒരു ഭാഗ്യം എനിക്കു തന്നു ....എന്റെ വേണി ...അവൾ അമ്മയുടെ ഇഷ്ടമറിഞ്ഞൂലോ ......"
ഹമീദിനോട് ഏഴരയ്ക്ക് പീടിക പൂട്ടാൻ പറഞ്ഞിട്ട് ....സുധാകരൻ ഇറങ്ങി ...
സമയം അഞ്ചാവുന്നതേയുള്ളൂ ...
മണ്ണാൻതൊടിയിൽ വൈകുന്നേര ചന്ത തുടങ്ങുന്നു ......
അന്നു വീട്ടിൽ എത്തിയ സുധാകരന്റെ കയ്യില് നിന്നു കവർ വാങ്ങിയപ്പൊ സുധാകരൻ പറഞ്ഞു ...
"കുടംപുളിയിട്ടു നാന്നോണം വറ്റിച്ചു വച്ചോളൂ ....."
വേണി ചെറുപുഞ്ചിരിയോടെ അകത്തേക്കു പോയി .....
അന്നു സുധാകരനും രാത്രി മത്തിക്കറി കഴിച്ചു അമ്മയോടൊപ്പം .......
ഇഷ്ടങ്ങൾ നമുക്കെല്ലാവർക്കും ഉണ്ട് ...
പക്ഷേ അതുമാത്രം മതി എന്നുള്ള ചിന്ത തെറ്റാണ് .....
നമ്മുടെയൊക്കെ വീട്ടിൽ ചില ഇഷ്ടങ്ങൾ മാറ്റിവച്ചു നമ്മുടെ ഇഷ്ടങ്ങൾ മാത്രം ശ്രദ്ധിക്കുന്ന ചിലരുണ്ട് .....
അവരുടെ ഇഷ്ടങ്ങൾ നമ്മളായി സാധിച്ചു കൊടുത്താൽ ...അതു ആ കുടുംബത്തിനെ വിളക്ക് പോലെ പ്രകാശമുള്ളതാക്കും ...
ഏവർക്കും പോന്നോണാശംസകൾ ...
സ്നേഹത്തോടെ ആദി

#ഒരു സ്വവര്‍ഗ്ഗ പ്രേമീടെ ഡയറികുറിപ്പ്...#

#ഒരു സ്വവര്‍ഗ്ഗ പ്രേമീടെ ഡയറികുറിപ്പ്...#
"ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരു വ്യക്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് കഥ എഴുതുന്നവരുണ്ട്.ഇത് പക്ഷേ ആരുടെയൊക്കെയോ കഥകളാണ്"
19/07/2018
സ്വവര്‍ഗ്ഗ പ്രണയം എന്ന് കേട്ടിട്ടുണ്ടോ?
അങ്ങനെ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ കേട്ട മാത്രയില്‍ മുഖം ചുളിക്കാനേ ചിലര്‍ക്കൊക്കെ സാധിക്കൂ...
ഞാന്‍ എങ്ങനെ സ്വവര്‍ഗ്ഗ പ്രേമിയായ് എന്ന് ചിന്തിച്ച് തലപുകയേണ്ട കേട്ടോ...നിങ്ങള്‍ എങ്ങനെ എതിര്‍വര്‍ഗ്ഗ പ്രേമിയായ് എന്ന് ഞാന്‍ ചോദിക്കട്ടേ...
ഉത്തരമുണ്ടാകില്ല...കയ്യിലത്രയും മുടന്തന്‍ ന്യായങ്ങളായിരിക്കും!റിച്ചാര്‍ഡ് ബാക്കിന്‍റ്റെ ജോനാഥന്‍ എന്ന കടല്‍കാക്കയെ കുറിച്ച് കേട്ടിട്ടില്ലേ?മറ്റു കടല്‍കാക്കകളെ പോലെ മീന്തലക്ക് പിറകേ പരക്കം പായുന്നതില്‍ കവിഞ്ഞ് സ്വാതന്ത്ര്യത്തിന്‍റ്റെ പുതിയ മാനങ്ങള്‍ തേടുന്നവന്‍!
ഓരോ സ്വവര്‍ഗ്ഗ പ്രേമിക്കും പറയാന്‍ ഒരു കഥയുണ്ടാകും.നിറങ്ങള്‍ മങ്ങിയൊലിക്കുന്ന ഒരു കഥ...
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും ആ കഥ ദഹിക്കണമെന്നില്ല...പറയാന്‍ മടിക്കേണ്ടതെന്തോ ആണിതൊക്കെ എന്നാണ് സോ കോള്‍ഡ് പാര്‍ട്രിയാര്‍ക്കിയുടെ നാട്യം...
ചെറുപ്പത്തില്‍ മുണ്ടുമാറ്റി "ഇതൊന്നു തൊടൂ" എന്ന് പറഞ്ഞ ഒരു പരിചയക്കാരനുണ്ട്...അയാളുടെ പരാക്രമങ്ങളാകാം എന്നെ ഒരു സ്വവര്‍ഗ്ഗ പ്രേമിയാക്കിയത്...മുറിയും വാതിലും അടച്ച് ആരും അറിയാതെ ഉടലിലൂടെ രതി തന്ത്രികള്‍ മീട്ടിയിട്ടുണ്ട്.എതിര്‍വര്‍ഗ്ഗ പ്രേമികള്‍ എന്ന് അഹങ്കരിച്ച പലരുമായ് ചെയ്തിട്ടുമുണ്ട്...
സുഖം തേടിയുള്ള ഓട്ടമായിരുന്നില്ല.പ്രണയം തേടിയായിരുന്നു...പക്ഷേ ആണ്‍പ്രണയങ്ങളെ സമൂഹം വിലക്കിയപ്പോള്‍ ആരും അറിയാതെ ലോഡ്ജ്മുറികളില്‍ പ്രണയിക്കേണ്ടി വന്നു...
പുതിയസ്റ്റാന്‍റ്റിലെ ലോഡ്ജുകളിലും ആളൊഴിഞ്ഞ വീടുകളിലും ആണുടലുകള്‍ ആരും കാണാതെ ചുംബിക്കാറുണ്ടത്രെ...
പുറത്തുപറയാതെ എന്തൊക്കെയോ ഒളിച്ചുചെയ്യാറുണ്ടത്രെ...
പ്രണയത്തിന് കണ്ണുംമൂക്കുമില്ലല്ലോ?
പിന്നെ എന്തിനാണ് ഇപ്പോഴും നിങ്ങള്‍ ഇതിലേക്കൊക്കെ തുറിച്ച്നോക്കുന്നത്?
"നീ ഗേ ആണല്ലേ"എന്ന് ഇന്ന് കൂടെ വര്‍ക്ക് ചെയ്യണ രജിത്ത് പരിഹസിച്ചുകൊണ്ട് ചോദിച്ചു..."അതെ,എന്താ നിനക്ക് ഇന്‍ട്രസ്റ്റുണ്ടോ"എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ വാലും മടക്കിയവന്‍ ഓടുന്നത് കാണാന്‍ നല്ല ചേലായിരുന്നു...
ഗേ ആണ്.അതിന് മനുഷ്യരല്ല എന്നും നിര്‍വചനമുണ്ടോ?
മനുഷ്യര്‍ തന്നെയാണ് കേട്ടോ...ചോരയും നീരുമുള്ള മനുഷ്യര്‍!
ആരോടും പറയാതെ മനസ്സിലടക്കിവെച്ച് വീര്‍പ്പുമുട്ടുന്നതെന്തിനാ?
തുറന്ന് പറയാന്‍ എന്തിനാ അറയ്ക്കുന്നത്?
തെറ്റല്ല...മാനസികരോഗവുമല്ല...യാഥാര്‍ത്ഥ്യമാണ്...!
മീനുകളും ശലഭങ്ങളും ചുംബിക്കാറുണ്ട്...
ആണുടലുകളും ചുംബിക്കട്ടെ...
#ആദി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo