Showing posts with label JijiHassan. Show all posts
Showing posts with label JijiHassan. Show all posts

കൂട്ടിന്റെ സൂത്രവാക്യം

  Image may contain: 2 people, including Jiji Hassan, people smiling, sunglasses and close-up
=================
കണ്ടത് കൊണ്ടെടാ, കൊണ്ടുവാടാ ...
തണ്ടെന്തിന് തടിയെന്നോ മണ്ണുതിന്നും ....
മണ്ണപ്പം ചുട്ടു കളിച്ചനാൾ തൊട്ടു നാം..,
മനസ്സാലറിഞ്ഞവരോർമ്മയില്ലേ ...
,നമ്മൾ, മനസ്സാലറിഞ്ഞവരോർമ്മയില്ലേ ...
നീയിന്നു രാശാവ് , രാശിയോടെ ...,
കാശിന്റെ കുറവൊട്ടു മോശമെന്നോ ?
കണ്ടാൽ ചിരിച്ചൂടെ ,ഓർമ്മ നിറച്ചൂടെ ...,
വേറൊന്നും വേണ്ടെന്റെ ,കൂട്ടുകാരാ ...,
നിക്കു വേറൊന്നും, വേണ്ടെന്റെ നാട്ടുകാരാ ..
ആശയല്ലാശയം ചിന്തനീയം ,
ഇന്ന് ചങ്ങാത്തം തേടുവാൻ ചന്തയായി ...
കണ്ടൊന്നറിഞ്ഞു തോൾവലയത്തിലാക്കുന്നു കാശിന്റെ ഓശയിൽസൗഹൃദങ്ങൾ ...,
ഇനി നാലാളുകാണട്ടേ മോടികൂടാൻ .....!
ജിജി ...

നന്മയുടെ നറുമലരുകൾ ..(കവിത)


നേരിന് വഴികളിൽ
കോർത്തൊരു മുള്ളുകൾ 
വാർത്തീടും കണ്ണുനീർ
വാർതിങ്കളെ നീയും ...
ക്ഷമ അതിൻ നെല്ലിപ്പലക മേൽ നിന്നൊന്നെരിയുന്ന സത്യങ്ങൾ
കണ്ടുമറന്നിടാം
സ്വന്തമെന്നാകിൽ
ഒന്നുരുകീടാം സ്വയം
അതൊന്ന് അല്ലെങ്കിലോ
ഹൃദയം തുറന്നു ചിരിക്കയോ ....
ഹൃദയ ദലങ്ങളിൽ
മധുരം നിറയ്‌ക്കേണം
അധരങ്ങളാലൊന്നു
നന്മ ചൊന്നീടണം ...
ജീവിതം ആമോദ
ഘോഷങ്ങളാക്കേണം ...
വരും ജന്മങ്ങൾക്കെന്നും
വരമായി ഭവിക്കേണം...
ജിജി.....

തനിയെ ( കവിത )


തനിയേ താൻ തനിയെ
തുടർന്നോളൂ പകൽപ്പൂരവും
തളർന്നുറങ്ങുന്നതൊന്നറിയേണ്ട ഭൈമിയും ..
അടുപ്പങ്ങൾ അകലങ്ങൾ
കാത്തുസൂക്ഷിക്കുമ്പോഴും
ആവശ്യമൊന്നങ്ങു അടുത്തുവന്നീടുകിൽ .
കൗശലം കോർത്തൊരു
കുശലാന്വേഷണം
ബന്ധങ്ങൾ ബന്ധനം
തീർത്തൊരു മനഃസാക്ഷി
സർവ്വം മറന്നൊന്നാശ്ലേഷിച്ചു പോയിടും ...
ബുദ്ധികേടു ഒന്നതിന് അസ്കിത
കൊണ്ടല്ല. .
അറിഞ്ഞു കൊണ്ടറിയാതെ
അരികത്തു് ഇരുത്തി
ആതിഥേയത്വം വഹിച്ചിടാൻ ...
ഇരുളിലായ് മിന്നും മിന്നാമിനുങ്ങാവാൻ ....
നന്മ തൻ ഉണ്മയെ
പോറ്റി പുലർത്തിടാൻ ...

ജീവിച്ചു തീർത്തിടാൻ ...
ധന്യമീ ജന്മവും
തനിയേ താൻ തനിയെ
തുടർന്നോളൂ പകൽപ്പൂരവും ..!

ജിജി...

എനിക്ക് പറയുവാനുള്ളത് ...


എനിക്ക് പറയുവാനുള്ളത് ...
നിളയുടെ കരയിൽ
തണല് പരത്തും
തരുവിനുമുണ്ട് 
തഴച്ച വിഷാദം ...
നിറവിൻ മറവിൽ
നിഴലായ് നീറും ചില്ലകൾ
ചീന്തി എറിഞ്ഞവർ നിങ്ങൾ. .
മണ്ണിൻ മടിയിൽ തടയണ ഏകിയ വേരുകൾ. ..
സ്വാർത്ഥത തീർത്തൊരു മഴുവിൻ ശൗര്യം തീർത്തു തകർത്തുറയുക അല്ലേ നിങ്ങൾ...
മഴമേഘങ്ങൾ മായുകയല്ലേ
മല മേടുകളും ചാരുതയും കളകളം ഇളകും അരുവികളും പുളകം ചാർത്തും കുരുവികളും
അരുണിമയേകും പൂവുകളും ..
ഊഷര മാനവ മാനസമെന്ന പോൽ ഈർഷ്യ ചുരന്നു തുരത്തുകയല്ലേ ...
മരുഭൂവിൽ മദ ഗന്ധമുണർത്തി
മണിമാളികകൾ കെട്ടി ഉയർത്തി ....
കുരുതി കൊടുക്കുകയല്ലേ നിങ്ങൾ ....
കരുതുക ....!
സ്വർഗ്ഗ പൂങ്കാവനമിതു
പൊരുതുക കൊഴിയാതെ അഴകുവഴിഞ്ഞിട്ട് ഇതൾ വിരിയട്ടെ പോയ വസന്തം ...!
ജി.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo