Showing posts with label SathyaLalitwilloliVijay. Show all posts
Showing posts with label SathyaLalitwilloliVijay. Show all posts

പൂർണത

Image may contain: 1 person, selfie and closeup


"ഇക്ക അമ്മൂസ് അമ്മു എന്ന ഫേക്ക് ഐഡി നിങ്ങളുടേതാണോ ?"
ഹഫീഫ യുടെ മുനവെച്ച ചോദ്യത്തിന് മുന്നിൽ ജുനൈസ് ഒന്ന് പരുങ്ങി ,എങ്കിലും പുറത്തു കാട്ടാതെ
"നിനക്കെന്താടി വട്ടാ ?"
ഒരു മറുചോദ്യം ചോദിച്ചു അതിന്റെ മുന ഓടിച്ചു .
"അല്ല ഞാൻ ചുമ്മാ ചോയ്ച്ചെന്നെ ഉള്ളൂ"
"അതെന്താ അങ്ങനെ ?"
"അതെയ് എനിക്ക് മാത്രം ഈ അമ്മുസ് അമ്മൂനെ കിട്ടണില്ല .എന്നെ മാത്രം ബ്ലോക്കാക്കിയിട്ടേക്കന്നു തോന്നി .എന്റെ കൂട്ടുകാരികളുടെ എല്ലാം ഫേസ് ബുക്ക്‌ ഫ്രണ്ടാണ് ഈ അമ്മൂസ് അമ്മു .അവർക്കൊക്കെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതാത്രേ ,നല്ലവളാണ് എന്നു തോന്നി അവരൊക്കെ ഈ അമ്മൂസ് അമ്മുനെ അക്സെപ്റ് ചെയ്തു .പക്ഷെ എന്നെ മാത്രം ഒഴിവാക്കികളഞ്ഞു .എനിക്ക് റിക്വസ്റ്റ് വന്നതുമില്ല ഞാൻ അങ്ങോട്ട്‌ തപ്പിയിട്ട് കിട്ടുന്നതുമില്ല .ഈ ലോകത്തു ഒരു ഉപദ്രവവും ചെയ്യാതെ എന്നെ വെറുക്കണത് ആരാ ..?"
ഇത്രയും പറഞ്ഞു അവൾ പുന്നാര സഹോദരൻ ജുനൈസിനെ നോക്കി .
"ആവോ ആരാ ?"
അവൻ കൈമലർത്തി .
"അങ്ങനെ ഞാൻ അന്വേഷണം തുടങ്ങി .എന്നെ വെറുക്കാൻ ആളില്ലെന്നിരിക്കെ ഞാൻ ആർക്കൊക്കെ ഉപദ്രവമാകും എന്നു ചിന്തിച്ചു .ഈ ഐഡിയിൽ കയറി ഞാൻ വന്നാൽ ആർക്കായിരിക്കും കൂടുതൽ ദോഷം .പറ ആർക്കാ ?"
വീണ്ടും അവൾ ജുനൈസിനെ നോക്കി ചോദിച്ചു .
" ആവോ ആർക്കാ ?" ഇപ്രാവശ്യം ജുനൈസിനു ചുണ്ടിൽ ഇത്തിരി ചിരി ഉണ്ടായിരുന്നു .
" ഉണ്ടല്ലോ ആള്.... ,എന്റെ കൂട്ടത്തിലേ കൂട്ടുകാരികൾ അവർക്ക് ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയാൽ പറയാണ്ടിരിക്കുകയില്ലല്ലോ ഇല്ലേ ?"
"ഇല്ലാ "
ഇപ്രാവശ്യം അവൾ തന്നെ ഉത്തരം പറഞ്ഞു .
"കാരണം ഞങ്ങളുടെ എഫ്ബിയിൽ ഉള്ള കൂട്ടുകാരികൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും സുഹൃദ്‌വലയം ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ആരെങ്കിലും ഒരാൾ ന്യൂ ഫ്രണ്ടിനെ ആഡ് ചെയ്താൽ എല്ലാരും അറിയും, തുടർന്നു എല്ലാവരും ആഡ് ചെയ്യുകയോ റിക്വസ്റ്റ് അയക്കുകയോ ചെയ്തു ഫ്രണ്ട് ആക്കും .ഇവിടെ എന്നെ മാത്രം അഡ്വാൻസ് ആയി ബ്ലോക്ക്‌ ചെയ്യാൻ ആരാ ഉള്ളത് .?"
"നിർത്തിയേ നിന്റെ ഒരു സി ബി ഐ അന്വേഷണം "
ജുനൈസ് അല്പം ചൂടായി .
"ഇക്ക ചൂടാണ്ടാട്ടോ ,തെളിവ് ഉണ്ടു .നോക്ക് ഈ പൂർണ ചന്ദ്രന്റെ പിക്ചർ ഈ പെരുന്നാളിന് ഞാൻ ഇക്കയ്ക്ക് ഇട്ടു തന്നതല്ലേ .പിന്നെ ഈ റെഡ് റോസ് ഞാൻ അയച്ചു തന്നത് ,പിന്നെ ഈ ലൗ വിനെ കുറിച്ചുള്ള ഡയലോഗ് ബ്ലോഗ് ഇത് ഞാൻ നെറ്റിൽ നിന്നു ഡൌൺലോഡ് ചെയ്തത് ഇത് ആരും ഫേസ് ബുക്കിൽ കണ്ടിട്ടുണ്ടാവില്ല .ഇത് ഞാൻ ഇക്കയ്ക്ക് വാട്സ്ആപ്പ് ഇൽ അയച്ചു തന്നതല്ലേ ."
ഇവിടെ ജുനൈസ് ശരിക്കും കുടുങ്ങി .
"ആണ് സമ്മതിച്ചു .ഞാൻ ആ അക്കൗണ്ടിൽ കേറി ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ലല്ലോ "
"അങ്ങനെ വഴിക്ക് വാ .ഇൻബോക്സിൽ കയറുന്നുണ്ടല്ലോ ,ചാറ്റുന്നുണ്ടല്ലോ കൂട്ടുകാരികളുടെ രഹസ്യങ്ങൾ അറിയുന്നുണ്ടല്ലോ ?
"ഏയ്യ് അങ്ങനെ ഒന്നുമില്ല ..."
ജുനൈസ് സമ്മതിച്ചില്ല .
" അതു പോട്ടെന്നു വെയ്ക്കാം "
"പിന്നെന്താ കാര്യം ?"
"എന്തിനാ ഇക്ക കണ്ട പെമ്പിള്ളേരോട് പിക്ചർ ആവശ്യപെടുന്നേ "
"സോ കഷ്ടം നീയൊന്നു പോയെ ..നിന്റെ നാലു ഒണക്ക കൂട്ടുകാരികളെ കണ്ടല്ല ജുനൈസ് ആ അക്കൗണ്ട് ഉണ്ടാക്കിയത് .."
" അതും അറിയാം ഫ്ലാഷ് മൊബ് ചെയ്ത താത്ത കുട്ടികളെ തെറി പറഞ്ഞു കമന്റ്‌ ഇട്ടപോലെ കണ്ണിൽ കണ്ടവൻമാരെയൊക്കെ തെറി പറയാനും കൂടിയല്ലേ .?"
അവൾ വിട്ടില്ല
" നീ പോടീ ഞാഞ്ഞൂലെ "
" നീ പോടാ മരത്തലയ "
അപ്പോൾ അകത്തു നിന്നു വാപ്പാന്റെ ശബ്‌ദം മുഴങ്ങി
" ഈ അബുഹിജാലുമാരെ കൊണ്ട് വയ്യല്ലോ ,എന്തൊരു കലപില "
പെട്ടെന്നു രണ്ടുപേരും കണ്ടംവഴി ഓടി ,അവരവരുടെ റൂമിൽ പോയി .
ജുനൈസ് മൊബൈൽ എടുത്തു fb എടുത്തു ഹാഫിഫയുടെ കൂട്ടുകാരികളെ മുഴുവൻ ബ്ലോക്ക്‌ ചെയ്തു .
"ഒരെണ്ണം പോലും വേണ്ട .എനിക്ക് എന്റെ സുമി മതി ."
ജുനൈസ് പിറുപിറുത്തു കൊണ്ട് ,അമ്മൂസ് എന്ന അമ്മുവായ അവന്റെ സുമി എന്ന സുമയ്യയുടെ ഇൻബോക്സിൽ കയറി .
" മോളെ ഗുഡ്‌ ഈവെനിംഗ് "
ഉടനെ സുമിയുടെ മറുപടി വന്നു
"ഗുഡ്‌ ഈവെനിംഗ് "
" ഞാൻ ബോയ് ആണെന്നു അറിഞ്ഞിട്ടും എന്നെ സ്നേഹിക്കാൻ വന്ന എന്റെ മുത്തിന്റെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞ ആ രാത്രിയിൽ ഞാൻ എഴുതിയ കവിത മോൾക്ക്‌ ഏറെ ഇഷ്ടം എന്നല്ലേ പറഞ്ഞത് .അതു ഒന്ന് പാടുമോ ?"
അപ്പോൾ അവൾ എഴുതി
"ഹൃദയതിൻ തേരിൽ നീ വന്ന നേരം ...എന്നു തുടങ്ങുന്ന വാരിയല്ലേ? "
"യെസ് അതെ "
"ഇക്ക ഞാൻ അതു പഠിച്ചു വരുന്നതേ ഉള്ളു .മുഴുവൻ പഠിച്ചിട്ടു ചൊല്ലവേ"
"ഉവ്വ് "
"ഇക്ക ഒരു കാര്യം ഉണ്ടു .ഇന്നു ഒരുകൂട്ടർ ഇവിടെ പെണ്ണുകാണാൻ വന്നു എന്നെ ."
"ങേ "അവൻ ഞെട്ടി .
"സത്യം.. പെട്ടെന്ന് വേണമെന്ന് പറഞ്ഞു .എന്നെ ചെറുക്കന് ഇഷ്ടപ്പെട്ടു .വീട്ടുകാരും എല്ലാവിധ ഒരുക്കങ്ങളും തുടങ്ങി .."
"ഇത്രേം പെട്ടെന്ന് ..."
ജുനൈസ് അന്തം വിട്ടു .അവളോട്‌ അവനു വല്ലാത്ത പ്രണയമായിരുന്നു .അവൾക്കു അവനോടും .പെട്ടെന്ന് ഇങ്ങനെ ഒരു ആലോചന ഇടിത്തീ പോലെ വരുമെന്നു ആരുകണ്ടു .
രാത്രി ഫുഡ്‌ കഴിക്കാൻ വിളിക്കാൻ പെങ്ങൾ അഫീഫ റൂമിൽ വന്നു .
"ഇക്ക വാ ചോറുണ്ണാം "
"നീയും ഉമ്മയും കഴിച്ചോ എനിക്ക് വേണ്ട വിശപ്പില്ല .." അവന്റെ ശബ്‌ദം ഇടറുന്നതു ഹഫീഫ ശ്രദ്ധിച്ചു .
"ഞാൻ ഫേക്ക് ഐഡി കണ്ടുപിടിച്ച കലിപ്പാണോ ?"
"ഏയ്യ് അതല്ല "
"പിന്നെ എന്റെ കൂട്ടുകാരികളെ ബ്ലോക്ക്‌ ചെയ്യേണ്ടി വന്ന വിഷമമാണോ ?"
"നീയൊന്നു പോയെ അതൊന്നുമല്ല"
" പിന്നെ ?"
എന്നു പറഞ്ഞു ഹഫീഫ കമിഴ്ന്നു ബെഡിൽ കിടക്കുയായിരുന്ന ജുനൈസിന്റെ മുഖത്തേക്ക് നോക്കി .ഒരു കടൽ വെള്ളം ആ കണ്ണുകളിൽ നിറഞ്ഞു നില്കുന്നത് അവൾ കണ്ടു .അതു കണ്ടു അവൾക്കു ആധിപേരുകി .
സ്വന്തം റൂമിലേക്ക്‌ അവൾ യാന്ത്രികമായി എത്തി .മൊബൈൽ കയ്യിലെടുത്ത അവൾ സുമി സുമ്മയ്യ എന്ന അവളുടെ ഫേക്ക് ഐഡി യുടെ ഇൻബോക്സിൽ ക്യാമറ ഓൺ ചെയ്തു അവളുടെ ഫോട്ടോ എടുത്തു ഇട്ടു കൊടുത്തു .എന്നിട്ട് നിസ്സംഗയായ അവൾക്കു ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങി .നോട്ടിഫിക്കേഷൻ ശബ്‌ദം കേട്ടു ജുനൈസ് മൊബൈൽ എടുത്തു ഇൻബോക്സിൽ നോക്കിയപ്പോൾ സുമിയുടെ ഐഡിയിൽ തന്റെ പെങ്ങൾ ഹഫിഫയുടെ കൊഞ്ഞനം കുത്തുന്ന ഫോട്ടോ കണ്ടു ദുഃഖം നിറഞ്ഞ ആ മുഖം ജാള്യതയാൽ നാറി ...സോറി മാറി .

By: 
Sathya Lalitwilloli Vijay

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo