Showing posts with label RadhikaNandakumar. Show all posts
Showing posts with label RadhikaNandakumar. Show all posts

ഉണ്ണിക്കുട്ടന്റെ ചിന്തകൾ..

Image may contain: 1 person, smiling, text

.......
വീട്ടിൽ നിറയെ ആൾക്കാരാണ്..ഉണ്ണിക്കുട്ടൻ ആരും കാണാതെ മുറ്റത്തു നിരതിയിട്ട കസേരകളിൽ ഒന്ന് നീക്കിയിട്ടിരുന്നു.
നാളെ ഉണ്ണിക്കുട്ടന്റെ അമ്മയുടെ കല്യാണമാണ്...
അകത്തു ഏതൊക്കെയോ വയസ്സായ അമ്മൂമ്മമാർ ഉണ്ണിക്കുട്ടന്റെ തലയിൽ തലോടി സഹതാപം പ്രകടിപ്പിക്കുന്നത് ഉണ്ണിക്കുട്ടന് തീരെ ഇഷ്ടമായില്ല...അത് കൊണ്ടാണ് വേഗം പുറത്തേക്കിറങ്ങിയത്
ഉണ്ണിക്കുട്ടന് ഒന്നുമറിയില്ലെന്നാണ് അവരുടെ വിചാരം...
'അമ്മ എല്ലാം ഉണ്ണികുട്ടനോട് പറഞ്ഞിട്ടുണ്ട്. ഉണ്ണിക്കുട്ടന് സമ്മതമായിട്ടാണ് 'അമ്മ കല്യാണം കഴിക്കുന്നത്..അതൊക്കെ
ഇവർക്കറിയാമോ
ഉണ്ണിക്കുട്ടന് അച്ഛനെ കണ്ട ഓർമയില്ല..ഒന്നാം പിറന്നാളിന് കേക്ക് വാങ്ങാൻ പോയപ്പോൾ അപകടം പറ്റിയതാണത്രേ..
ഫോട്ടോയിൽ അച്ഛൻ നല്ല ഭംഗി യുണ്ട്.
ക്ലാസ്സിൽ എല്ലവർക്കും അച്ഛനുണ്ട്..
ഉണ്ണികുട്ടനിപ്പോൾ അഞ്ചാം ക്ലാസ്സിലാണ്
അമ്മയുടെ കല്യാണം കൂട്ടുകാരെല്ലാം അറിഞ്ഞിട്ടുണ്ട്...
പുതിയ അച്ഛൻ നല്ലതാണെന്നു തോന്നുന്നു...
അമ്മയെയും ഉണ്ണികുട്ടനെയും കൊണ്ട് പാർക്കിലും ഹോട്ടലിലും ഒക്കെ കൊണ്ടുപോയി...
...
അവിടെയും ഒരു കുട്ടിയുണ്ട്..പാവം ആ കുട്ടിയുടെ അമ്മയും മരിച്ചുപോയതാണത്രേ..
ഉണ്ണിക്കുട്ടനെക്കാളും ചെറുതാണ്..
ഉണ്ണിക്കുട്ടന് ഒരു അന്നിയതികുട്ടി ഉണ്ടെന്നു 'അമ്മ പറഞ്ഞു തന്നിരുന്നു.പക്ഷെ കണ്ടിട്ടില്ല....
ഉണ്ണിക്കുട്ടൻ സംസാരിച്ചു തുടങ്ങിയപ്പോഴേ അമ്മയുടെ ബെസ്‌റ് ഫ്രന്റെ ആയിരുന്നു. ഓഫീസിൽ വിട്ടു വന്നത് മുതൽ 'അമ്മ അന്ന് നടന്ന എല്ലാ വിശേഷവും പറയും.അത് കൊണ്ടാണെന്നു തോന്നുന്നു.8 വയസ്സ് കാരൻ ആണെങ്കിലും
വലിയആൾക്കാർ ചിന്തിക്കുന്നതു പോലെ ചിന്തിച്ചു തുടങ്ങിയത്.നാലാം ക്ലാസ്സ്‌കാരൻആരെങ്കിലും നാൽപതു കാരന്റെ വിചാര ചെക്കനു എന്ന് ആരൊക്കെയോ 'അമ്മ കേൾക്കാതെ പറയുന്നത് അവൻ കേട്ടിട്ടുണ്ട്....
മോനെന്താ തന്നിയെ ഇരിക്കുന്നതെന്നു ചോദിച്ചു അമ്മയുടെ തണുത്ത കൈ തോളതു തൊട്ടപ്പോളാണ് ഉണ്ണിക്കുട്ടൻ ആലോചനയിൽ നിന്ന് ഉണർന്നത്
'അമ്മ അവനെ ചേർത്ത് പിടിച്ചു അടുതിരുന്നു.അമ്മയുടെ കൈ വല്ലാതെ തണുതിരുന്നു...അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നത് അപ്പോഴാണ് ഉണ്ണിക്കുട്ടൻ കണ്ടത്......
അമ്മെ എനിക്ക് ഉറക്കം വരുന്നെന്നു പറഞ്ഞു അവൻ എണീറ്റു.അല്ലെങ്കിൽ 'അമ്മ ആകെ കരഞ്ഞു പ്രശ്നമാകും.ഉറക്കതിൽ 'അമ്മ ഇടയ്ക്കിടയ്ക്ക് ഏങ്ങലടിക്കുന്നതു കേട്ടിരുന്നു.
.....
പിറ്രെ ദിവസം ചെറിയ കരയുള്ള ഒരു സെറ്റുമുണ്ടും സാധാരണ ഇടാനുള്ള മാലയും വളയും മാത്രമിട്ട് അമ്മ കല്യാണതിന് ഒരുങ്ങിയിരുന്നു.
ആ വേഷതിലും എന്‍റെ 'അമ്മ എത്ര സുന്ദരിയാണെന്ന് ഓർത്തു പോയി.പെട്ടന്നാണ് ഉണ്ണിക്കുട്ടന്റെ കൈ 'അമ്മ മുറുക്കി പിടിച്ചത്.....
അവനെ വീട് മോളെ...നമുക്ക് ഇറങ്ങാറായി എന്ന്ആരോ പറയുന്നത് കേട്ടു.
ഇന്നാണ് അമ്മായി ഞാൻ അവന്‍റെ കൈ മുറുക്കി പിടിക്കേണ്ടത് എന്ന് പറഞ്ഞു 'അമ്മ അച്ഛന്റെ ഫോട്ടോയുടെ മുമ്പിൽ പോയി നിന്ന് ഇറങ്ങാൻ അനുവാദം ചോദിച്ചു....
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പക്ഷെ കണ്ണുനീർ പുറത്തേക്കു വരാതിരിക്കാൻ 'അമ്മ വളരെയധികം കഷ്ടപ്പെടുന്നുണ്ടായിരുന്നു
രജിസ്റ്റർ വിവാഹതിന് നിൽക്കുമ്പോൾ ഉണ്ണിക്കുട്ടൻ അച്ഛനെ ഒന്നുകൂടി നോക്കി..
അതെ അച്ഛൻ തന്നെയാണ്. ഈ ഉണ്ണിക്കുട്ടൻ അങ്ങിനെ തന്നെയേ കരുതു.
അവൻ ഒന്നുകൂടി തല ഉയർതി നിന്നു.
അപ്പോഴാണ് അച്ഛന്റെ കൂടെ നിൽക്കുന്ന ഒരു ചെറിയ കുട്ടിയെ അവൻ കണ്ടത്.
വലിയ കണ്ണുകളിൽ നിറയെ അത്ഭുതവുമായി ഒരു സുന്ദരിക്കുട്ടി.
അച്ഛൻ ഉണ്ണിക്കുട്ടനെ നോക്കി എന്തോ സ്വകാര്യം ആ കുട്ടിയോട് പറയുന്നത് കണ്ടു.
അമ്മയും അച്ഛനും എന്തൊക്കെയോ ഒപ്പിടൂ ന്നതും മാലയിടുന്നതും കണ്ടു.
അവൻ പതുക്കെ പുറത്തേക്കു നട ന്നു...
രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽ പുറത്തു പെയ്യുന്ന മഴയെ നോക്കി നിന്നപ്പോൾ അവനു തോന്നി താൻ വലിയൊരാളായെന്നു.
ഏട്ടാ.....ആരോ വിളിക്കുന്നത് കേട്ടപ്പോഴാണ് ഉണ്ണിക്കുട്ടൻ തിരിഞ്ഞു നോക്കിയത്.
അച്ഛന്റെ കൂടെ യുണ്ടായിരുന്ന കുട്ടിയാണ്.
ഏട്ടനോ...പെട്ടെന്നു അവന് പെട്ടെന്ന് ചിരി വന്നു.ഞാൻ ഏട്ടനോ... ഒന്നും മനസ്സിലായില്ല...
അപ്പോൾ ആ കുട്ടിയോട് വളരെ ഇഷ്ട്ടം തോണ്ണി...ഉണ്ണിക്കുട്ടന്‍റെ കൈ പിടിച്ചു അന്നിയതി കുട്ടി എന്തൊക്കെയോ ക്കെയോ പറയുന്നുണ്ടായിരുന്നു...
അത് കണ്ടു അച്ഛനും അമ്മയും പുറത്തേക്കു വരുന്നുണ്ടായിരുന്നു
പെട്ടെന്നു അന്നിയതികുട്ടി ഓടിച്ചെന്നു അമ്മയുടെ കയ്യിൽ തൂങ്ങി...
ഉണ്ണിക്കുട്ടൻ ഒണ്ണ് ഞെട്ടിയോ എന്ന് തോന്നി.. അപ്പോഴാണ് അച്ഛൻ വന്നു അവന്‍റെ തോളിൽ കൈ വെച്ചത്. അവനു അപ്പോൾ തോന്നിയ ഒരു സുരാക്ഷിതബോധം ജീവിതതിൽ ഒരിക്കലും തോന്നിയിട്ടില്ലെണ്നു തോന്നി.
നമുക്ക് പോകാം അല്ലെ പുതിയ ഫ്ലാറ്റിലേക്ക്.'അമ്മ രണ്ടുപേരുടെയും കൈ പിടിച്ചു നടന്നു തുടങ്ങിയിരുന്നു...
രാത്രി 'അമ്മ വന്നു അടുത്തിരുന്നപ്പോൾ ഉണ്ണിക്കുട്ടൻ ഉറക്കം നടിച്ചു കിടന്നു....
പിന്നീട് അപ്പോഴോ ഉറങ്ങി പോയിരുന്നു..
ഏട്ടാ എനിക്ക് പേടിയാവുന്നുണ്ട്.... ആരോ കരയുന്നതു കേട്ടാണ്‌ അവൻ ഉണർന്നത്..
വേറെ വീട്ടിലാനിന്നും 'അമ്മ അടുത്തില്ലെന്നും ഓർത്തെടുക്കാൻ അവനു കുറച്ചു സമയം വേണ്ടിവന്നു..അനിയത്തികുട്ടി കട്ടിലിനടുത്ത് വന്നു നിന്നു കരയുന്നുണ്ട്..
ഉണ്ണിക്കുട്ടന് പെട്ടന്നു വന്ന സങ്കടം....അതോ വാത്സല്യം.....അവനു അതൊന്നും തിരിച്ചറിയാൻ ആയിട്ടുണ്ടായിരുന്നില്ല്.
മോള് പേടിക്കണ്ട ട്ടോ..ഏട്ടന്റെ അടുത്ത് കിടന്നോളുട്ടോ.....
കിടന്നുറങ്ങുന്ന അനിയത്തിയുടെ മുഖം നോക്കിയിരുന്നപ്പോൾ ജീവിതത്തിൽ ഏറ്റവും ഭാഗ്യവാൻ ആണെണ്ണ് അവനു തോന്നി.
....................

ടീച്ചറമ്മ

Image may contain: 1 person
........
രാവിലെ മുതൽ ഭവാനി ടീച്ചർ തിരക്കിലായിരുന്നു.വെറുതെ ഓരോന്ന് അടുക്കിപെറുക്കി നടക്കുന്നു.
...
.അമ്മേ....മോളുടെ വിളി കേട്ടു ടീച്ചർ പെട്ടെന്ന് ഞെട്ടി....
എന്താ അമ്മെ....
...
അറിയില്ല മോളെ മനസ്സാകെ കലുഷിതമാണ്....
കലുഷിതോ അതെന്താ ?
മോളുടെ അന്തം വിട്ടുള്ള നോട്ടം കണ്ടു ചിരി വന്നു.
എന്റമ്മൊ..മലയാളം ടീച്ചർ അമ്മയായാൽ ഉള്ള പ്രശനം.വേഗം റെഡി ആവു...പോകാനായി എന്നും പറഞ്ഞു അവൾ പോയി...
അതെ ഇന്ന് ടീച്ചർ റിട്ടയർ ആവുകയാണ്.
അത് ഓർക്കാതിരിക്കാൻ രാവിലെ മുതൽ ഭവാനി ടീച്ചർ ശ്രമിക്കുകയായിരുന്നു.
...
വീടിനോടു തൊട്ടു അടുത്തുള്ള പ്രൈമറി സ്കൂളിൽ 22 വയസ്സിൽ കയറിയതാണ്. ടീച്ചർ...പിന്നീട് ബിരുദങ്ങൾ കുറെ നേടി വലിയ വലിയ അവസരങ്ങൾ വന്നെങ്കിലും ടീച്ചർ ഈ സ്കൂൾ വിട്ടു പോകാൻ തയ്യാറില്ല.
വിവാഹം ആലോചിച്ചപ്പോൾ ജോലി വിട്ടു പോകാൻ കഴിയില്ലായെന്നു അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു..
മോഹം പോലെ ഇവിടെ അടുത്ത് ജോലിയുള്ള ഹരിയേട്ടന്‍റെ ആലോചന വന്നപ്പോൾ ഹരിയേട്ടൻ ടീച്ചറുടെ വീട്ടിൽ നിൽക്കാം എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും വിവാഹം അപ്പോൾ തന്നെ തീരുമാനിച്ചു..
പിന്നീട് മോളുടെ ജനനവും അവളുടെ വിവാഹവും എല്ലാം കഴിഞ്ഞു...എന്തിനും ടീച്ചർക്ക് സ്കൂളിലെ കുട്ടികളും ടീച്ചർമാരും ഒക്കെ ആയിരുന്നു ബന്ധുക്കൾ...
.........
അമ്മേ......11 ആവാറായി ട്ടോ.ഹെഡ്മിസ്ട്രസ് 11മണിക്ക് ചെല്ലാനല്ലേ പറഞ്ഞത്...ഹരിയേട്ടനും മോളും ഡ്രസ്സ് ചെയ്തു നിൽക്കുന്നു...
പാവം മോള് കുട്ടികളെയും ഭർത്താവിനെയും ഒറ്റക്കാക്കി അമ്മയുടെ റിട്ടയർമെൻറ് ഫങ്ക്ഷന് വന്നിരിക്കുകയാണ്.
.......
ഹരിയേട്ടന്റെയും മോളുടെയും കൂടെ സ്കൂളിന്റെ ഗേറ്റ് എത്തിയപ്പോൾ.....
എന്‍റെ കുഞ്ഞു മക്കൾ താലവും പിടിച്ചു വെയിലത്ത് നിൽക്കുന്നു..
അത് കണ്ടപ്പോഴേ ഭവാനി ടീച്ചർക്ക് കണ്ണ് നിറഞ്ഞിരുന്നു...
ഹെഡ്മിസ്ട്രസ് എന്തൊക്കെയോ സർപ്രൈസ് കരുതിയിട്ടുണ്ടെന്നു പറഞ്ഞിരുന്നു..
ഈശ്വരാ...എന്റെ കുഞ്ഞുമക്കളെ കഷ്ടപ്പെടുത്താതിരുന്നാൽ മതി...
.........
എല്ലാവരും കൂടി ടീച്ചറെയും കുടുംബത്തെയും സ്റ്റേജിലേക്ക് ആനയിച്ചു. ടീച്ചർ വേഗം നടന്നു....കാരണം എത്രയും വേഗം കുട്ടികളെ വെയിലത്ത് നിന്നും മാറ്റ മല്ലോ...
സ്റ്റേജിൽ ആരൊക്കെയോ എണീറ്റ് നിൽക്കുന്നുണ്ട്.കണ്ണ് നിറഞ്ഞിട്ട് ഒന്നും വ്യക്തമാകുന്നില്ല.....
മകൾ പതുക്കെ കയ്യിൽ പിടിച്ചു അമർത്തുന്നുണ്ട്....അമ്മെ കുളമാകല്ലേ ഞങ്ങൾ അവിടെ മുമ്പിൽ ഇരിക്കാം..
.......
ടീച്ചർ കണ്ണ് അമർത്തി തുടച്ചു...ഇല്ല....ഇനി എനിക്ക് കരച്ചിൽ വരില്ല....34 വർഷത്തെ ഈ കാലം ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടു കൂടിയാണ് ജീവിച്ചത്...
ഒരു ഉഷാറോട് കൂടി ടീച്ചർ സ്റ്റേജിലേക്ക് കയറി.
.....
അപ്പോഴാണ് സ്റ്റേജിലുള്ള ആൾക്കാരെ ടീച്ചർ ശ്രദ്ധിച്ചത്...എല്ലാം ടീച്ചറുടെ പഴയ വിദ്യാർത്ഥികൾ....
ഇന്ന് എല്ലാവരും വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ..
ഒരാൾ ഡോക്ടർ...അതിനപ്പുറത്തു കളക്ടർ...എല്ലാവരും ഓടിവന്നു ടീച്ചറുടെ കൈ പിടിച്ചു.....
പ്രൈമറി ക്ലാസ് കഴിഞ്ഞു വേറെ സ്കൂളിലേക്ക് പോകാൻ....ടീച്ചറില്ലാത്ത സ്കൂളിലേക്ക് ഞങ്ങൾ പോവില്ലെന്നു പറഞ്ഞു കെട്ടിപിടിച്ചു കരയുന്ന എന്‍റെ ഈ കുട്ടികൾ എത്ര വലുതായിരിക്കുന്നു.
പക്ഷെ.....ഈ ടീച്ചറമ്മയുടെ മനസ്സിൽ നിങ്ങൊളൊക്കെ എന്നുമാ കുഞ്ഞു മക്കൾ അല്ലെ.....
......
എല്ലാവരുടെയും പ്രസംഗങ്ങൾ കഴിഞ്ഞു ടീച്ചറുടെ ഊഴമായി.....
മൈക്കിന് മുമ്പിൽ കുറച്ചു നേരം ടീച്ചർ മിണ്ടാതെ നിന്ന് മുന്നിലിരിക്കുന്നവരെ എല്ലാവരെയും നോക്കി...
ആരാ അവിടെ മറഞ്ഞു നിൽക്കുന്നത്...
ഡാ....ബാബു..ഇവിടെ വാടാ...അപ്പോഴേക്കും ഇതൊരു പൊതു പരിപാടിയാണെന്നും താൻ മൈക്കിന് മുമ്പിൽ പ്രസംഗിക്കാൻ നിൽക്കുകയാ എന്ന് ടീച്ചർ മറന്നു പോയി.....
കുഞ്ഞിലേ കൂലിപ്പണിയെടുത്തിരുന്ന ബാബുവിനെ ടീച്ചർ ആരുമറിയാതെ വളരെയധികം സഹായിച്ചിരുന്നു.
എട്ടാം ക്ലാസ് വരെ അവനു പഠിക്കാൻ പൈസ എത്തിച്ചിരുന്നു....എപ്പോഴോ ടീച്ചർ അയച്ച പൈസ തിരിച്ചു വന്നു.അന്ന് ആ മണിയോർഡർ കൂപ്പണിന്റെ അടിയിൽ ഞാൻ പഠിപ്പു നിർത്തി ടീച്ചർ എന്നു എഴുതിയത് വായിച്ചു ഭവാനി ടീച്ചർ അന്ന് ഏറെ കരഞ്ഞിരുന്നു.
.....
ബാബു പതുക്കെ സ്റ്റേജിലേക്ക് കയറി...അവൻ ആകെ ചൂളിയിരുന്നു...
ടീച്ചറുടെ കാൽ തൊട്ടു വന്ദിച്ചു....
.....
എന്‍റെ ടീച്ചറമ്മ ക്ഷമിക്കണം...
ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ.അത് കൊണ്ടാണ് ടീച്ചറെ ഞാൻ കാണാൻ വരാതിരുന്നത്...ഏതു ബുദ്ധിമുട്ടിലും ഞാൻ പേടിച്ചു ഇന്ന് ഞാൻ എം.എ കാരനാണ്...
എന്‍റെ ടീച്ചറമ്മ പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കുമോ...
അപ്പോഴാണ് അവൻ ഒളിപ്പിച്ചു പിടിച്ചിരുന്ന പൊതി മുന്നിലേക്ക് നീട്ടി അവൻ ചോദിച്ചത്..
.....
എന്‍റെ ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ എന്‍റെ ടീച്ചറമ്മക്കായി ഞാൻ വാങ്ങിയതാണ്..ഒരു സെറ്റ് മുണ്ടു....ഇത് സ്വീകരിക്കുമോ....
ഭവാനി ടീച്ചർ അവനെ ചേർത്ത് പിടിച്ചു ഒരു നിധി കിട്ടിയത് പോലെ ആ സമ്മാനപ്പൊതി ചേർത്ത് പിടിച്ചു.സ്റ്റേജിൽ ഇരുന്നിരുന്ന കളക്ടറും ഡോക്ടറും ആ പഴയ നാലാം ക്ലാസ്സുകാരായി അവരുടെ ടീച്ചറമ്മയുടെ ചുറ്റും വന്നു നിന്ന്....
എല്ലാവരെയും ചേർത്ത് പിടിച്ചു ഭവാനി ടീച്ചർ ഉയർന്ന ശിരസ്സോടെ നിന്നു...
സ്റ്റേജിനു മുമ്പിലുള്ള സീറ്റിലിരുന്നു ഹരിയേട്ടനും മോളും കണ്ണ് തുടക്കുന്നുണ്ടായിരുന്നു...

By: 

നൊസ്റ്റാൾജിയ

Image may contain: 3 people, outdoor

നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങാനുള്ള അറിയിപ്പ് കേൾക്കുമ്പോഴേക്കും ഒരു ആർത്തിയോടെ പാർവതി ജനലിലൂടെ താഴേക്ക് നോക്കും.
എത്ര മരങ്ങൾ മുറിച്ചെന്നു പറഞ്ഞാലും ഈ നാടിന്റെ ഭംഗി വേറെ ഏതൊരു രാജ്യത്തെ ആകാശകാഴ്ചകൾക്കും ഉണ്ടാകാറില്ല.
മക്കളും ശിവേട്ടനും കൂടിയുള്ള വര്ഷത്തിലൊരിക്കലുള്ള ഈ അവധിക്കാലം പാർവതിയുടെ സ്വപ്‌നങ്ങൾ എന്നും നിറം പിടിപ്പിച്ചിരുന്നു.
വല്ലാതെ ഉള്ള പാർവതിയുടെ നാട്ടിലേക്കുള്ള ഒരുക്കങ്ങൾ കുട്ടികൾ ഒരല്പം പരിഹാസത്തോടെ നോക്കികാണും.
അമ്മക്ക് നമ്മളെക്കൽ ഇഷ്ട്ടം അവിടെയുള്ളവരെയാണെന്നു പറയുന്ന ശിവേട്ടന്റെ അസൂയ നിറഞ്ഞ വാക്കുകൾ ശ്രദ്ധിക്കാതെ നടക്കും.
അതേയ് എല്ലാ തവണയും ഉള്ള ഈ ഗിഫ്റ് കൊടുക്കൽ നിർത്തണം ട്ടോ പാർവതി...
വെറുതെ നിനക്ക് കുറ്റം മാത്രം കേൾക്കാൻ...
പാർവതി മിണ്ടാതെ പെട്ടിയൊതുക്കലിൽ മുഴുകി.
കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയുമെന്ന് പറഞ്ഞു അപ്പുറത്തെ മുറിയിലേക്ക് നടന്നു പോയ ശിവേട്ടന്റെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു.
....
വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ടാക്സി തിരിയുമ്പോൾ തന്നെ അമ്മയും അച്ഛനും ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.എപ്പോഴും വരുമ്പോഴും പോകുമ്പോഴും ഇത് പതിവാണ്.മനുഷ്യന് വിശന്നിട്ടു വയ്യ ഇപ്പോളാണ് ഭഗീരഥിടെ സെന്റിമെന്റ്സ്.എന്നും പറഞ്ഞു അമ്മയുടെ തോളത്തു കയ്യിട്ടു വീടിനകത്തേക്ക് നടന്നു.
.......
രാവിലെ തന്നെ പാർവതി സാരിയുടുത്തു റെഡി ആകുന്നതു കണ്ടപ്പോൾ...
നീയെങ്ങോട്ടാ അതിരാവിലെ....അമ്പലത്തിലേക്കാണെങ്കിൽ ഞങ്ങളും വരുമായിരുന്നല്ലോ...
ശിവേട്ടന്റെ ശബ്‌ദത്തിൽ ഉണ്ടായിരുന്ന പരിഭവം കേട്ടില്ലെന്നു നടിച്ചു.
....
ഞാൻ തറവാട്ടിലേക്കാണ് ശിവേട്ടാ..
അമ്മയോട് പറയേണ്ട.പറഞ്ഞാൽ വേണ്ട എന്ന് പറയും.ഞാൻ ഇവിടേയ്ക്ക് വരുന്നതിനു മുൻപ് പറഞ്ഞതല്ലേ.
....
എനിക്കവിടെ ചെന്ന് കുറച്ചു നേരം
കണ്ണടച്ച് നിന്ന് അവിടുത്തെ കാറ്റും മുല്ലപ്പൂ മണവും ആവാഹിക്കണം..
ഓഹ്‌ ശരി ശരി...നിന്‍റെ വട്ടുകൾ നടക്കട്ടെ..
ഞങ്ങളില്ല ആ അമ്മായിയുടെ വർത്തമാനം കേൾക്കാൻ.
പിന്നേ മോള് വാശി പിടിക്കുമ്പോഴേക്കും എത്താൻ നോക്ക് ട്ടോ.
ഞാൻ വേഗം വരാം ശിവേട്ട...
കാറിന്റെ കീ എടുത്തു വേഗം ഇറങ്ങി.
തറവാടിന്റെ പടിപ്പുര ദൂരെ നിന്ന് കണ്ടപ്പോഴേ മനസ്സിൽ ആതിര നിലാവ് ഉദിച്ചത് പോലെയായി.
കാർ ഒതുക്കി നിർത്തി ഇറങ്ങുമ്പോഴേ കണ്ടു കണ്ടിട്ടും കാണാതെ നിൽക്കുന്ന അമ്മായിയെ..
പടികയറി ചെല്ലുന്ന പാർവതിയെ ഒന്ന് നോക്കി...എന്താപ്പോ..ഇവിടെ ഇങ്ങിനെ കുറച്ചു ബന്ധുക്കൾ ഉണ്ടെന്നു തോന്നാൻ...
പാർവതി ഒന്നും മിണ്ടിയില്ല....ശിവേട്ടൻ കാണാതെ എടുത്തു വെച്ചിരുന്ന സാരിയും പെർഫ്യൂം എല്ലാം മറച്ചു പിടിച്ചു.
നിന്‍റെ അമ്മയും അച്ഛനും അവിടെയൊക്കെ ഇല്ലേ...ഇങ്ങോട്ടൊന്നും തിരിഞ്ഞു നോക്കാറില്ല...
അമ്മായിയുടെ പരാതികൾ ഒന്നും കേട്ടില്ലെന്നു നടിച്ചു...
ഇപ്പോഴും അമ്മായി പാർവതി യുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല...
പാർവതി കണ്ണടച്ച് അവിടുത്തെ കാറ്റും മണവും ഹൃദയത്തിലേക്ക് ആവാഹിക്കാൻ
ശ്രമിച്ചു..
പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ
അമ്മായി ആകെ പകച്ചു നോക്കി നോക്കുന്നുണ്ട്..
നിനക്കെന്താ പറ്റിയെ.....എന്തെങ്കിലും വയ്യായ ഉണ്ടോ ?....
ഒന്നുമില്ല അമ്മായി..കയ്യിലുള്ള കവർ അമ്മായിയെ ഏൽപ്പിച്ചു പാർവതി തിരിച്ചു നടന്നു..
കാപ്പി കുടിച്ചിട്ട് പോകാം എന്ന അമ്മായിയുടെ വാക്കുകൾ പിറകിൽ കേൾ ക്കുന്നുണ്ടായിരുന്നു
...........
എന്തെന്നറിയില്ല പാർവതിക്ക് വെറുതെ കരച്ചിൽ വരുന്നുണ്ടായിരുന്നു.
ശിവേട്ടനെയും കുട്ടികളെയും കാണാൻ വല്ലാതെ ധൃതി ആയിരുന്നു..

By: 

മോഹങ്ങൾ.....


മോഹങ്ങൾ.....
കുളപ്പടവുകൾ കയറി വരുന്ന ദേവേട്ടനെ കണ്ടപ്പോൾ വളരെ സങ്കടം തോന്നി.
വല്ലാതെ വയസ്സായിരിക്കുന്നു.പക്ഷെ കുറുമ്പിണ് ഒരു കുറവുമില്ല. ഒരല്പം വാത്സല്യത്തോട് കൂടിയോർത്തു ദേവി അവിടെ നിന്നും മാറി.
"എന്നും ദേവിക്ക് ദേവേട്ടനെ മറഞ്ഞിരുന്ണ് നോക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറയാറുള്ളത് ഒരല്പം നാണത്തോടെ ഓർത്തു.
അദ്ദേഹം അമ്പലത്തിനടുത്തേക്കു എത്തി പൂജാരിക്ക് ദക്ഷിണ കൊടുത്തു പ്രാർത്ഥിക്കുന്നത് നോക്കി ദേവി വേഗം കാറിനടുത്തേക്ക് നടന്നു.കാരണം അറിയാതെ പിന്നാലെ വന്നതാണ്.
ഇന്നലെ ദേവിയോടൊന്നും പറയാതെ എങ്ങോട്ടോ പോകാനുള്ള ഒരുക്കങ്ങൾ ദേവേട്ടൻ നടത്തുന്നത് കണ്ടിരുന്നു.കുറെ പ്രാവശ്യം മുന്നിലൂടെ നടന്നിട്ടും അദ്ദേഹം ശ്രദ്ധിച്ചതേയില്ല.അല്ലെങ്കിലും കുറച്ചു കാലമായി ഒരു മൗനം അദ്ദേഹത്തെ ബാധിച്ചിട്ടു.തോളത്തിടുന്ന ചെറിയ തുണിസഞ്ചിയിൽ വസ്ത്രങ്ങൾ എടുത്തു വെക്കുന്നത് കണ്ടപ്പോൾ കൂടുതൽ ആകാക്ഷയായി.
ഇങ്ങോട്ടൊന്നും പറയാതെ ഒന്നും ചോദിക്കില്ലെന്നു വാശിയായി.
ദേവിയോട് പറയാതെ ഒന്നും ദേവദാസിനില്ലെന്നു പറയുന്നത് എല്ലാം വെറുതെയാണ്...തികട്ടി വരുന്ന സങ്കടം ഉള്ളിലൊതുക്കി അവൾ ഒതുങ്ങി.
രാവിലെ ദേവേട്ടൻ കുളിക്കാൻ കയറിയപ്പോൾ കാറിൽ കയറി മറഞ്ഞിരുന്നതാണ്.പണ്ട് മകൻ കുഞ്ഞായിരുന്നപ്പോൾ പാല് കൊടുക്കാൻ തുന്നിയിട്ടതാണ് കർട്ടൻ.
ഇപ്പോൾ അത് സഹായമായി.എന്തോ അദ്ദേഹം വളരെ ചിന്തയിലായിരുന്നു.
കാറിലേക്ക് വരുന്ന അദ്ദേഹത്തെ കണ്ടു ദേവി കുറച്ചു കൂടി താന്നിരുന്നു.നേരം വെളുക്കുന്നതേയുള്ളു.കുറെ കാലമായി കാർ ലോക്ക് ചെയ്യലൊന്നുമില്ല.
അച്ഛന്റെ ഈ പാട്ട കാർ ആർക്ക് വേണമന്നും ചോദിച്ചു മകൻ കളിയാക്കാറുണ്ട്.
കാർ എങ്ങോട്ടോ ഓടുന്നു...എണീറ്റിരിക്കാൻ പറ്റാത്തത് കാരണം ഒന്നും അറിയുന്നില്ല.
എവിടെയോ വണ്ടി നിർത്തിയല്ലോ....
പുറത്തു മകന്റെ ശബ്ദം ആണല്ലോ കേൾക്കുന്നത്.
എത്ര ദിവസമായി അവനെ കണ്ടിട്ട്...
അല്ലെങ്കിലും അച്ഛനും മകനും ഒറ്റ കെട്ടാണ്.
അവന്‍റെ മുന്നിലേക്ക് ഇറങ്ങനോ....
വേണ്ട...ഞാനറിയാതെ അവരുടെ പ്ലാൻ എന്താണെന്നു അറിയാം.
താമസിയാതെ രണ്ടാളും കാറിൽ കയറി...
കാർട്ടനിടയിലൂടെ ദേവി അവനെ മതിവരുവോളം കണ്ടു.
ഞാൻ ഡ്രൈവ് ചെയ്യാം അച്ഛാ എന്ന് പറയുന്നത് കേട്ടു....
ദേവി അടക്കാനാവാതെ വന്ന ചിരി സാരിത്തുമ്പു കൊണ്ട് പൊത്തി.
"നിന്‍റെ അസ്ഥാനത്തുള്ള ചിരിയെന്നും പറഞ്ഞു ദേവേട്ടന്‍റെ ശകാരം ഇപ്പോഴും കേൾക്കാറുണ്ട്.
...രണ്ടാളും കൂടി എങ്ങോട്ടാണാവോ ?
എന്‍റെ വെജിറ്റേറിയൻ ഭക്ഷണത്തിൽ നിന്നും രക്ഷപെടാൻ രണ്ടാളും കൂടി ഇടക്കിങ്ങനെ മുങ്ങാറുണ്ട്.
ദേവിയുടെ മനസ്സ് സ്നേഹം കൊണ്ട് നിറഞ്ഞു...ഈശ്വരൻ ഇവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെയെന്നു ഉള്ളുരുകി പ്രാർത്ഥിച്ചു.
അയ്യോ..പിന്നെയും കാർ നിർത്തിയല്ലോ..
ഇതേവ്‌ടെയാണാവോ ?
രണ്ടാളും ഇറങ്ങി ആരെയോ കാത്തു നിൽക്കുന്നത് പോലെ..
ഇതെന്താ കടപ്പുറമോ ?...വട്ടുണ്ടോ ഇവർക്ക് ഈ നേരത്തു ഇവിടെ വരാൻ...
നോക്കട്ടെ ഇനി ഈ പറ്റിക്കൽ നടക്കില്ലെന്നു തോന്നുന്നു.
രണ്ടാളെയും ഞെട്ടിച്ചു കാറിന്റെ പിറകിൽ നിന്നിറങ്ങണം.
അപ്പോൾ അവരുടെ മുഖം കണ്ടു പൊട്ടിചിരിക്കണം...
ദേവേട്ടന്റെ കയ്യിൽ നിന്നും വഴക്കു ഉറപ്പാണ് സാരമില്ല...വരട്ടെ കുറച്ചു കൂടി കഴിയട്ടെ..
ദേവിക്കെന്തോ വല്ലാതെ ക്ഷീണം തോന്നി.
ദേഹം ഒരു തൂവൽ പോലെയാകുന്നു..
വേഗം പുറത്തേക്കിറങ്ങി..
ദൂരെ കടപ്പുറത്തു എന്തോ ക്രിയ ചെയ്യാനിരിക്കുന്ന മകൻ..അച്ഛൻ അടുത്ത് നിൽക്കുന്നുണ്ട്.
അയ്യോ....ഞാൻ.....മോനെ...ചെയ്യല്ലെടാ....
അമ്മക്ക് നിന്നെയും അച്ഛനെയും കണ്ടിങ്ങനെ ഇരിക്കണമെഡാ.......
ദേവിയുടെ വിലാപം പക്ഷെ.....ആരും....
ഒന്നും....കേട്ടില്ല....

Radhika

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo