Showing posts with label NamsiJan. Show all posts
Showing posts with label NamsiJan. Show all posts

പ്രതികാരം

നിനക്ക്‌ ആരുടെ കൂടെ ജീവിക്കാനാ ഇഷ്ടം ??
എനിക്ക്‌ മണിയേട്ടന്റെ കൂടെ പോവാനാ ഇഷ്ടം..
അങ്ങനെ പോവാനാണേൽ ഉണ്ണിയെ നീ ഡിവോർസ്സ്‌ ചെയ്യണം..അല്ലാതെ എങ്ങനെയാ
ചെയ്യാം .... ഏത്‌ കടലാസ്സിൽ വേണമെങ്കിലും ഞാൻ ഒപ്പിട്ട്‌ തരാം..
അപ്പോ ഉണ്ണീ .. എന്താ നിനക്ക്‌ പറയാനുള്ളത്‌ ??
വീട്ടുകാരുടേയും ഭാര്യവീട്ടുകാരുടേയും കൂട്ടുകാരുടേയും ഇടയിൽ സ്വപ്നമാണോ അതോ സത്യമാണോ ഇതൊക്കെ എന്ന് ചിന്തിക്കാനാവാതെ ഇരിക്കുവാരുന്ന് ഞാൻ.. മടിയിൽ 2 വയസ്സായ മോളു കിടന്നുറങ്ങുന്നു.. ഇത്ര പേരുടെ മുന്നിൽ വെച്ച്‌ അവൾക്ക്‌ എന്നെ വേണ്ട‌ എന്ന് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.. ഒരു വാക്ക്‌ അവൾക്ക്‌ പറയാരുന്നു എന്നോടു.. അല്ലേങ്കിൽ എന്തേലും ഒരു സൂചന തരാമായിരുന്നു .. ഇന്നലെ എന്നോട്‌ വഴക്കിട്ട്‌ മോളെ പോലും എടുക്കാതെ അവൾടെ വീട്ടിലേക്ക്‌ പോയപ്പോ അവളുടെ മനസ്സിൽ ഇങ്ങനെ ഒരു കാപട്യം ഉണ്ടെന്ന് പ്രതീക്ഷിച്ചില്ല...
ഉണ്ണീ ചോദിച്ചത്‌ കേട്ടില്ലേ നീ.. എന്താ നിനക്ക്‌ പറയാനുള്ളത്‌ ???
ചോദ്യം സ്‌ഥലത്തെ എം എൽ എയുടെ ആണു.. പാർട്ടിക്കാർക്ക്‌ ഇതിൽ ഇടപെടാതിരിക്കാൻ ആവില്ലല്ലോ.. അവരുടെ മെമ്പറുടെ കൂടെയല്ലേ അവൾ പോവുന്നെ..
അവൾക്ക്‌ ഡിവോർസ്സ്‌ കൊടുക്കാൻ ഞാൻ തയ്യാറാണു.. പക്ഷേ മോളെ എന്ത്‌ ചെയ്യും ??
എനിക്ക്‌ വേണ്ട മോളെ.. നിങ്ങൾക്ക്‌ നോക്കാൻ പറ്റില്ല എങ്കിൽ മാത്രം ഞാൻ കൊണ്ട്‌ പോയ്ക്കോളാം..
ചോദിച്ചത്‌ അയാളോടാണെങ്കിലും മറുപടി തന്നത്‌ കുഞ്ഞിന്റെ അമ്മ ആയിരുന്നു..
കുഞ്ഞ്‌‌ വയറ്റിൽ കിടന്ന് ചവിട്ടുമ്പോഴും .. ഉറങ്ങാതെ രാത്രി നടന്നും ഇരുന്നും നേരം വെളുപ്പിച്ചപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്‌ അവളോടു .. നീയൊരുപാട്‌ കഷ്ടപ്പെടുന്നുണ്ടല്ലെ.. വേണ്ടാരുന്നു എന്നു തോന്നുന്നുണ്ടോ എന്നു.. അന്നവൾ തന്ന മറുപടി കേട്ട്‌ ഞാൻ കരഞ്ഞ്‌ പോയിട്ടുണ്ട്‌.. ഉണ്ണിയേട്ടാ കുട്ടികൾ ആവാത്ത കുറേ പേരുണ്ട്‌ നമുക്ക്‌ അറിയാവുന്നവർ തന്നെ.. അതിന്റെ ഇടേലു എനിക്ക്‌ ദൈവമൊരു കൊച്ചിനെ തരാൻ ഇഷ്ടപെട്ടപ്പോ...ഞാൻ വേണ്ടാന്ന് സ്വപ്നത്തിൽ പോലും കരുതുമെന്ന് തോന്നുന്നുണ്ടോ.. എന്തു ത്യാഗം സഹിക്കാനും ഞാൻ തയ്യാറാ.. ഒറ്റ പ്രാർത്‌ഥനയേയുള്ളൂ.. ഒരു കുറവും ഇല്ലാത്ത നല്ലൊരു കൊച്ചിനെ കിട്ടാനും സുഖപ്രസവം ആയിത്തീരാനും.. സുഖപ്രസവം എന്തിനാന്ന് ചോദിച്ചപ്പോ എന്നാലെ പേറ്റ്‌ നോവറിയൂ കുഞ്ഞിനോടു സ്നേഹക്കൂടുതൽ ഉണ്ടാവൂ എന്ന് പറഞ്ഞ പെണ്ണാ ഇപ്പോ പറയുന്നെ നിങ്ങൾ വേണെൽ എടുത്തോ വേണ്ടെങ്കിൽ മാത്രം മതിയെനിക്കെന്ന് ....
വേണ്ട കുഞ്ഞിനെ ഞാൻ നോക്കിക്കോളാം..നിനക്ക്‌ ഡിവോർസ്സ് ‌അല്ലേ വേണ്ടത്‌.. അതിനും ഞാൻ തയ്യാറാ..പക്ഷേ എനിക്ക്‌ എല്ലാരുടേയും മുന്നിൽ വെച്ച്‌ അചൂനോട്‌ കുറച്ച്‌ കാര്യങ്ങൾ ചോദിക്കാനുണ്ട്‌..
എനിക്ക്‌ നിങ്ങളോട്‌ ഒന്നും പറയാനില്ല..
പറയണം.. ഇവിടിപ്പോ നിന്റെ വീട്ടുകാരുണ്ട്‌... എന്റെ വീട്ടുകാരുണ്ട്‌.. നാട്ടിലെ വേണ്ടപ്പെട്ട എല്ലാരുമുണ്ട്‌.. എം എൽ എ യും ഉണ്ട്‌.. ഇന്നിപ്പോ എനിക്ക്‌ ചോദിക്കാനുള്ളത്‌ ചോദിച്ചില്ലേൽ എന്റെ തെറ്റ് കൊണ്ടാണു നീ പോയതെന്ന് നാളെ ആരെങ്കിലും പറഞ്ഞ്‌ നടക്കും..അത്‌ പറ്റില്ല
അവനു ചോദിക്കാനുള്ളത്‌ ചോദിക്കട്ടെന്നെ.. അച്ചു ഒന്ന് കൊണ്ടും പേടിക്കണ്ട..
എനിക്ക്‌ ചോദിക്കാനുള്ളത്‌ .. അച്ചു ഈ മണിയുമായി ഇഷ്ടത്തിലായിട്ട്‌ കുറേ നാളായോ..??
കുറേ നാളൊന്നുമായില്ല..
ഒരു വർഷം ആയോ ??
ആഹ്‌ ആയിക്കാണും..
എവിടുന്നാ കണ്ടത്‌ ഉണ്ണിയെ.. എങ്ങനെയാ പരിചയം.. കൂടെ പഠിച്ചതാണോ അതോ ??
നിങ്ങളുടെ അമ്മയുടെ അനിയത്തീടെ മോൾ സീനയുടെ കല്ല്യാണത്തിന്റെ അന്നാണു ഞാൻ മണിയേട്ടനെ കാണുന്നത്‌.. മുന്നെ പരിചയമൊന്നൂല്ല.. അന്നവിടെ വച്ച്‌ കണ്ട്‌ സംസാരിച്ച്‌ ഇഷ്ടത്തിലായി..
സീനയുടെ കല്ല്യാണത്തിനു എന്തേലും കൊടുക്കണ്ടേ എന്നു നീ ചോദിച്ചപ്പോൾ അന്നെന്റെ കയ്യിൽ ഉണ്ടായിരുന്നത്‌ 150 രൂപയാ.. ഒരു പവന്റെ വളയെങ്കിലും കൊടുത്തില്ലേൽ മോശല്ലേ ന്ന് പറഞ്ഞത്‌ നീയാ.. അന്നെനിക്ക്‌ നിന്റെ കയ്യിൽ കിടന്ന വളയൂരി തന്നപ്പോ നിന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞപ്പോ നീ പറഞ്ഞു നിങ്ങക്ക്‌ വേണ്ടിയാ ഞാൻ ജീവിക്കുന്നേ പൊന്നും പണവുമൊന്നും വേണ്ടാന്ന്.. അന്ന് തന്നെ നീ മണിയുമായി ഇഷ്ടത്തിലായല്ലേ... കൊള്ളാം ...പിന്നെ നിങ്ങളെപ്പോളാ കണ്ടത്‌ ??
അന്ന് കല്ല്യാണ വീട്ടിൽ വെച്ച്‌ മണിയേട്ടൻ എനിക്ക്‌ നമ്പർ തന്നു.. പിന്നെ ഫോണിലൂടെ സംസാരിക്കും ..പിന്നെ അമ്പലത്തിൽ വെച്ച്‌ കാണാറുണ്ട്‌
ദിവസവും അമ്പലത്തിൽ പോകുന്നെ കണ്ടപ്പോ നിന്നോട്‌ ഞാൻ ചോദിക്കുകയും ചെയ്‌തു‌.. എന്താ നിനക്കിപ്പോ ദൈവങ്ങളോട്‌ ഇത്ര സ്നേഹക്കൂടുതൽ എന്ന് .. നീ പറഞ്ഞിട്ടുണ്ട്‌ ഉണ്ണിയേട്ടനും മോൾക്കും വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നോണ്ടാ.. എന്നു അല്ലേ ??
അത്‌ കള്ളമല്ല.. നിങ്ങൾക്കും മോൾക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട്‌ ..
അതെ അവനെ കാണലും നടക്കും പ്രാർത്ഥനയും നടക്കും .. ഒരു സംശയം ചോദിക്കട്ടെ.. മോൾക്ക്‌ ന്യുമോണിയ വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തപ്പോ രാത്രി കൂട്ട്‌ നിക്കാൻ പറഞ്ഞപ്പോ നീ പറ്റില്ലാന്ന് പറഞ്ഞില്ലെ.. അത്‌ നിനക്കു അവനെ വീട്ടിലേക്ക്‌ ക്ഷണിക്കാനായിരുന്നോ ??
അല്ല.. അങ്ങനെയൊന്നൂല്ല..
സത്യം തുറന്ന് പറഞ്ഞാലേ ഞാൻ പേപ്പറിൽ ഒപ്പിട്ട്‌ തരുള്ളൂ.... എനിക്കെല്ലാം അറിയാനുള്ള അവസാനത്തെ ചാൻസാണിത്‌.. എനിക്ക്‌ മാത്രല്ല ഇവിടെ കൂടിയ എല്ലാരുമറിയണം..
അന്ന് മണിയേട്ടൻ പറഞ്ഞിട്ടാ ഞാൻ ഹോസ്പിറ്റലിൽ നിക്കാതെ വീട്ടിലേക്ക്‌ വന്നത്‌..മണിയേട്ടൻ വീട്ടിൽ വന്നു എന്നത്‌ സത്യാണു.... പക്ഷേ നിങ്ങൾ വിചാരിക്കുന്ന പോലൊന്നും ഉണ്ടായില്ല..
മോൾക്ക്‌ അന്ന് ബോധം പോലുല്ലാരുന്നു അച്ചൂ.. ആ സമയത്താ നീ മോളെയും വിട്ട്‌ അവനെ വീട്ടിലേക്ക്‌ വിളിച്ചത്‌.. ഇപ്പോ ഒരു കാര്യം എനിക്കുറപ്പായി ഞാൻ ആക്സിഡന്റായി ഹോസ്പിറ്റലിൽ കിടന്ന ഒരാഴ്ച നീയും അവനും വീട്ടിൽ ആഘോഷിച്ചിട്ടുണ്ടാവുമെന്ന് ... സത്യമല്ലേ ??
സത്യാണു.. മണിയേട്ടനെ എനിക്കത്രയ്ക്ക്‌ ജീവനാണു.. എനിക്ക്‌ മണിയേട്ടനില്ലാതെ പറ്റില്ല..
പലവട്ടം ഞാൻ നിന്നോട്‌ ചുമ്മാതാണേലും ചോദിക്കാറുണ്ട്‌.. ഞാൻ മരിച്ചാൽ നീ വേറെ കെട്ടുവോന്ന്.. അന്ന് നീയെന്റെ നെഞ്ചിൽ കിടന്ന് പറയാറുണ്ട്‌.. നിങ്ങളുടെ കൂടെയല്ലാതെ വേറെ ആരെയെങ്കിലും കൂടെ കിടക്കുന്നത്‌ എനിക്ക്‌ ചിന്തിക്കാൻ പോലും പറ്റില്ല.. അങ്ങനെ വിധി ഉണ്ടായാൽ ഞാനും കൂടെ അങ്ങ്‌ വരും എന്ന് ...ദേ ഈ നെഞ്ചിൽ കിടന്നാ നീ പറഞ്ഞത്‌..എന്നിട്ടും എങ്ങനെ തോന്നി നിനക്ക്‌ .. എന്നെ മറന്ന് മറ്റൊരാളെ സ്നേഹിക്കാൻ മാത്രം എന്ത്‌ തെറ്റാ ഞാൻ ചെയ്തെ .. ഒന്ന് പറ നീ
എനിക്കറിയില്ല.. എനിക്കൊന്നും പറയാനൂല്ല...
എന്തെങ്കിലും ഒരു കുറവ്‌ ഞാൻ വരു‌ത്തീട്ടുണ്ടോ..നിന്റെ അച്ചനും അമ്മയും ഉണ്ടല്ലോ ഇവിടെ .. എന്തേലും കുറവ്‌ വരുത്തീട്ടുണ്ടേൽ അവർക്കും പറയാം..
ഇല്ല.. ഒരിക്കലും ഞങ്ങൾ ഉണ്ണിയെ കുറ്റം പറയൂല്ല.. ഉണ്ണി ഞങ്ങൾക്ക്‌ മരുമോനെ പോലെ അല്ലായിരുന്നു.. മകനെ പോലെയാ അവനെ ഞങ്ങൾ നോക്കിയെ ..അവൻ ഞങ്ങളേയും അങ്ങനാ നോക്കിയെ .. എന്തിനും ഏതിനും മുന്നിൽ ഉണ്ടാവും.. അവനാകെ ചെയ്ത തെറ്റ്‌ എന്റെ മോളെ ഞങ്ങൾ വിശ്വസിച്ച പോലെ അവനും വിശ്വസിച്ചു‌.. ഓവറായി സ്നേഹിച്ചു.. മറ്റൊരു തെറ്റും ഞങ്ങൾക്ക്‌ പറയാനില്ല...
എനിക്ക്‌ അറിയാനുള്ളതും പറയാനുള്ളതും കഴിഞ്ഞു.. ഇവളും ഇവളുടെ അച്ചനും പറഞ്ഞത്‌ എല്ലാരും കേട്ടല്ലോ.. കുഞ്ഞിനെ എനിക്ക്‌ തരാമെന്ന് അവൾ പറഞ്ഞതാണു.. അതും എല്ലാരും കേട്ടതാണു.. എനിക്കൊരു ഡിമാന്റ്‌ മാത്രമേയുള്ളൂ..ഡിവോർസ്സ്‌ പേപ്പർ റെഡിയാക്കുമ്പോ അതിന്റെ കൂടെ കുഞ്ഞിന്റെ പേരിൽ ഇവൾക്ക്‌ ഒരു അവകാശവുമില്ല എന്ന് കൂടി ചേർക്കണം.. നാളെ കുഞ്ഞിനു അവകാശം പറഞ്ഞ്‌ വരരുത്‌.. എന്ത്‌ പറയുന്നു ??
സമ്മതം.. കുഞ്ഞിന്റെ പേരിൽ അവകാശം പറഞ്ഞ്‌ ഞാൻ വരില്ല.. അത്‌ എവിടെ വേണേലും ഒപ്പിട്ട്‌ തന്നേക്കാം
അപ്പോ എല്ലാം പറഞ്ഞ്‌ തീർത്തല്ലോ.. ബാക്കി കാര്യങ്ങളൊക്കെ ഏർപ്പാടാക്കാൻ ഞാൻ ഒരു വക്കീലിനെ ഏർപ്പാടാക്കാം.. ഈ പ്രശ്നം ഇവിടെ തീർന്ന്.. ഇതിന്റെ പേരിൽ ഇനി ഒന്നും ഉണ്ടാവാൻ പാടില്ല.. ഡിവോർസ്സ്‌ പേപ്പറിന്റെ കൂടെ കുഞ്ഞിന്റെ കാര്യത്തിൽ ഇനി ഇവൾക്ക്‌ യാതൊരു അവകാശവൂല്ലാന്നുള്ള കാര്യവും ഉണ്ടാവും..കൂടാതെ ഞാനല്ലേ എം എൽ എ....ഞാൻ സാക്ഷിയാണല്ലോ.. അത്‌ പോരേ.. അച്ചൂന്റേയും മണിയുടേയും കല്ല്യാണം പാർട്ടി ഓഫീസിൽ വെച്ച്‌ നടത്താനാ തീരുമാനം.. ഡിവോർസ്സ്‌ കിട്ടിയതിന്റെ പിറ്റേന്ന്..
അന്നത്തെ ദിവസം തന്നെ എന്റെ രണ്ടാമത്തെ മോളായാ ചിന്നുവിന്റെയും..എന്റെ മകളായിരുന്ന അച്ചുവിന്റെ ആദ്യ ഭർത്താവ്‌ ഉണ്ണിയുടേയും കല്ല്യാണമായിരിക്കും.. ഇവിടെ കൂടിയ എല്ലാരെയും അന്നത്തെ ദിവസം എന്റെ വീട്ടിലേക്ക്‌ ക്ഷണിക്കുന്നു.. എം എൽ എ ക്ക്‌ സമയം കിട്ടുവാണേൽ വരണം കേട്ടോ....
അവളുടെ അച്ചൻ അത്‌ പറഞ്ഞപ്പോ ഒന്ന് ഞെട്ടി ഞാൻ... വേണ്ടാ ശരിയാവില്ല എന്ന് പറയണമെന്നുണ്ടാരുന്നു.. എല്ലാരുടെയും മുഖത്ത്‌ വന്ന സന്തോഷം കണ്ടപ്പോ എനിക്കതിനി കഴിഞ്ഞില്ല .. ചിന്നുവിന്റെ മുഖത്ത്‌ നോക്കിയപ്പോ അവൾ കണ്ണടച്ച്‌ സമ്മതമെന്ന് അറിയിക്കുകയായിരുന്നു..
അവൾക്ക്‌ കൊടുക്കാൻ ഇതിലും നല്ലൊരു പ്രതികാരം ഇല്ലെന്ന് എല്ലാർക്കും തോന്നിയത്‌ കൊണ്ടാവണം ഞാൻ ഒന്നും മിണ്ടാതെ സമ്മതം എന്നറിയിച്ചു...
✍🏼 Namsi Jaan

എന്റെ ദുഷ്ടനായ ഭർത്താവ്‌

Image may contain: one or more people and closeup

എടീ ഇനിക്കൊരു കാര്യം കേക്കണോ ??
ആഹ്‌ എന്താ ??
ഇന്നെന്നെ കാണാൻ ഷോപ്പിലൊരു പെണ്ണു വന്നു
ഏഹ്‌ ??
എപ്പോ ??
ആരു ??
എന്തിനു ??
എവിടുന്ന് ??
ഇഞ്ഞ്‌ ബേജാറവല്ലേന്ന് .. അത്‌ ഫേസ്ബുക്കിൽ എന്റെ കഥയൊക്കെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണുണ്ട്‌.. ഓളു എന്നെ കാണാൻ വന്നതാ
കിളവി ആണോ ??
ഞാൻ കണ്ടില്ലെടീ.. ഞാൻ പള്ളീൽ പോയതേനു അപ്പോളാ വന്നേ... എല്ലാരും പറയുന്ന് ഒടുക്കത്തെ മൊഞ്ചത്തിയാന്ന്...
ഇവിടെ കണ്ട പെൺപിള്ളാരെ മൊത്തം വായി നോക്കീട്ടാ ഇങ്ങളെ ദുബായിക്ക്‌ പറഞ്ഞയച്ചേ.. എന്നെ വിട്ട്‌ നിന്നാലേല്ലും ഇങ്ങക്ക്‌ ഇച്ചിരി സ്നേഹം കൂടുമല്ലോന്ന് ഓർത്തിട്ട്‌.. ഇതിപ്പോ അവിടേം നിർത്താൻ പറ്റാത്ത ഗതികേടായല്ലോ പടച്ചോനേ
ഹി ഹി അയിനിപ്പോ എന്താ ഇണ്ടായേ ??
ഓളു കെട്ടിയതാണോ ??
ആഹ്‌ കെട്ടിയതാ
കുട്ടിയോളുണ്ടോ ??
ആഹ്ഹ്‌ ഒരു കുഞ്ഞാവയുണ്ട്‌.. കുഞ്ഞും വാവയാ രണ്ട്‌ വയസ്സായിക്കില്ല
ഓക്കെന്താ ജോലി ??
ഓക്ക്‌ ജോലി ഒന്നൂല്ല.. കെട്ടിയോനു ബിസിനസ്സാ..
ഓളേടെയാ താമസം ??
ഇവിടെ അടുത്ത്‌ ഏടെയോ ആണു.. സ്ഥലം പറഞ്ഞ്‌ തന്നില്ല..
എന്റെ ഡേറ്റോഫ്‌ ബേർത്ത്‌ എപ്പോളാ ??
അത്‌ പിന്നെ
ഡേറ്റും കൊല്ലോം മാണ്ട.. മാസമെങ്കിലും ??
ജൂൺ അല്ലേ ??
ജൂണാണല്ലേ.. ഇങ്ങള എന്റെ കയ്യീ കിട്ടും അന്ന് ഇങ്ങളെ മയ്യത്താ നോക്കിക്കോ...
ജൂണല്ല ജൂലായ്‌.. ഞാൻ ഇന്നെ പറ്റിച്ചതല്ലേ.. ഇഞ്ഞെന്തുന്നാ ജല്ലൂസേ
മാണ്ട ഒലിപ്പിക്കണ്ട.... ഓളെ മൊത്തം ഡിറ്റെയിൽസും ഇങ്ങക്കറിയാല്ലേ....... ഇങ്ങക്കെപ്പാ ഈനൊക്കെ നേരം കിട്ടിയേ ??
ഒരു ദിവസം ചാറ്റ്‌ ചെയ്തിനു അപ്പോ പറഞ്ഞതാ..
ഓളിനി വന്നാലു ഇങ്ങൾ പറഞ്ഞേക്ക് ഇങ്ങളുദ്ധശിക്കുന്നയാളല്ല ഞാൻ .. ഇങ്ങളുദ്ധേശിക്കുന്നയാളെ പണീന്ന് പുറത്താക്കീട്ട്‌ നാട്ടിൽ പോയീന്ന്.. കേട്ടിനാ ??
ഇഞ്ഞിത് ‌എന്തൊക്കെയാ പറേണേ..ഇനിക്ക്‌ വട്ടായാ ??
ഇങ്ങക്കാ വട്ട്‌ .. ഇങ്ങളോട്‌ ഷോപ്പിലുള്ളോരു ബെർതെ പറഞ്ഞതാവും മൊഞ്ചുണ്ടെന്ന്.. ഏതേലും പൊട്ടത്തീനെ പോലത്തെ പെണ്ണാവും..
അല്ലേടീ.. നല്ല ചൊങ്കത്തി പെണ്ണാന്നാ എല്ലാരും പറയണേ.. ചെ ഒന്ന് കാണാനും പറ്റീല്ലല്ലോ .. ജസ്റ്റ്‌ മിസ്സ്‌
ഭാഗ്യം ഇങ്ങളോളെ കാണാഞ്ഞെ.. അല്ല ഇങ്ങക്കീ പെണ്ണുങ്ങളു മാത്രേ ഫാൻസായിട്ടുള്ളൂ .. ആണുങ്ങളാരുല്ലേന്ന് ??
ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്‌.. കൂടുതലും പെൺപിള്ളാരാ
ഇങ്ങളിപ്പോ പെണ്ണുങ്ങളുടെ ഇടേലു കിടന്ന് പഞ്ചാര കുഞ്ചു ആവണുണ്ട്‌.. ഇങ്ങളു നന്നാവൂല്ലാ ല്ലേ ??
ഹ ഹ അതിന്റെ കാർണ്ണോർ വട്ടൻ മൂസ.. കോമഡി അതൊന്നുമല്ല.. ഓളു ഞമ്മൾ മീൻ മാങ്ങാൻ പോകാറില്ലേ.. കൂത്തുപറമ്പ്‌ എന്ന സ്ഥലത്ത്‌ ??
ഏടെ ഇങ്ങളെ നാട്ടിലോ.. അന്നു പെരുന്നാക്ക്‌ മീൻ മാങ്ങാൻ പോയെ സ്ഥലം ??
ആഹ്‌ അതന്നെ.. ആ മീൻ മാർക്കറ്റിന്റെ ബേക്കിലാ ഓളെ വീട്‌
തൃപതിയായി .. ഇനീപ്പോ ആടുന്നും പഞ്ചാരയടിക്കാം.. നാട്ടീന്നും പഞ്ചാരയടിക്കാം.. ഇങ്ങളു നന്നാവൂല്ല.. അതുറപ്പിച്ച്‌..
ഇനിക്കെന്താ മുത്തേ വട്ടാണോ.. ഓളെന്റെ ഒരു ഫാൻ മാത്രാ .. അല്ലാണ്ട്‌ പഞ്ചാര ഒന്നൂല്ല..
ഇങ്ങക്ക്‌ മാത്രേയുള്ളൂ പെണ്ണുങ്ങൾ ഫാൻസ്‌.. ഇങ്ങളിനി എഴുതണ്ട.. ആ വിരലു ഞാൻ കൊത്തിയെടുക്കും.. പറഞ്ഞേക്കാ.. പെണ്ണുങ്ങളെ ഇടേൽ കിടന്ന് മയങ്ങാണു ഉളുപ്പില്ലാണ്ട്‌
ഇനിക്കിതെന്താണുന്ന്..
ഇങ്ങക്ക് ‌അറിയാലോ എന്നെ.. ഒരുത്തി കല്ല്യാണത്തിനു ഒരു കുപ്പായം തന്നെ ഓർമ്മയുണ്ടല്ലോ.. ആ കുപ്പായം ഞാൻ കത്തിച്ചതാ..അത്‌ പോലെ ഇങ്ങളേയും കത്തിക്കാൻ എനിക്കൊരു മടിയൂല്ല.. ഇത്‌ അസീസിന്റെ മോളാ.. പറഞ്ഞാ പറഞ്ഞതാ.. ഇങ്ങളിനി എഴുത്ത്‌ നിർത്തിക്കോണ്ട്‌..
ഹി ഹി ഹി..
ഇളിക്കണ്ട.. ഇനി ഞാനും എഴുതാൻ തുടങ്ങാണു.. ഇങ്ങക്ക്‌ കഥ എഴുതണന്ന് നിർബന്ധാണേൽ ഞാൻ തരാം .. അത്‌ പോസ്റ്റിയാ മതി ഓക്കെ
ഇഞെഴുതുവോ.. എന്നാ അയച്ച്‌ താ ഞാൻ പോസ്റ്റാം
നാളെ രാവിലേക്ക്‌ തരാം..
ആഹ്‌ .. കഥയോ കവിതയോ ??
അത്‌ കിട്ടുമ്പോ കണ്ടാ മതി.. ഇങ്ങോട്ട്‌ ചോദ്യം മാണ്ട.. ഓക്കെ
---------------------
ഇങ്ങട്ട്‌ നോക്കീ.. എന്റെ കവിത& കഥ റെഡി..
ഐവാ.. രാവിലെ തന്നെ എഴുതീനല്ലോ.. അയച്ചേ ചൂടോടെ..അല്ല ഇതെന്താ കഥ&കവിത ..
അത്‌ ആദ്യം കവിത പിന്നെ കഥ.. മിക്സായിട്ടാണു..‌ സംഭവം അയച്ചേരാം.. പക്ഷേ എനിക്ക്‌ വാക്ക്‌ തരണം.. ഇത്‌ പോസ്റ്റുമ്പോ ഇങ്ങളുടെ കെട്ടിയോൾ എഴുതിയതാന്ന് പറഞ്ഞിട്ട്‌ പൊസ്റ്റണം
അത്‌ ഞാനേറ്റു.. ഇഞ്ഞ്‌ അയക്ക്‌
എന്റെ ദുഷ്ടനായ ഭർത്താവ്‌
--------------------------------
ദുഷ്ടനാണു എന്റെ ഭർത്താവ്‌
കശ്മലനാണു എന്റെ ഭർത്താവ്‌
പാറി പറന്ന് നടന്ന എന്നെ
പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ ഭർത്താവ്‌
ഇപ്പോ നിറവയറായി നിക്കണ എന്നെ
കരയിക്കുന്നവനാണു എന്റെ ഭർത്താവ്
കണ്ണീച്ചോരയില്ലാത്ത ഭർത്താവ്‌
ദുഷ്ടനായ എന്റെ ഭർത്താവ്‌
അതെ ദുഷ്ടനാ .. എന്നെ ഇവിടെ ഒറ്റയ്ക്കാക്കീട്ട്‌ പോയേക്കുവാ.. പൈസ വേണ്ടേ ജീവിക്കാൻ എന്നും പറഞ്ഞ്‌.. നിറവയറുമായി നിക്കണ എന്നെ കാണാനുള്ള പൂതി പോലുല്ലാത്ത ദുഷ്ടനായ കെട്ടിയോൻ.. എന്നെ ഇട്ടേച്ച്‌ പോവുമ്പോ.. ഞാൻ കരഞ്ഞ്‌ പറഞ്ഞതാ പോവണ്ടാന്ന്... അപ്പോ ചിരിച്ചോണ്ട്‌ എന്നെ ഒറ്റക്കാക്കി പോയ കണ്ണീച്ചോരയില്ലാത്ത ദുഷ്ടനാ.. എത്ര കൊതിയുണ്ടെന്നോ അടുത്തിരിക്കാൻ.. ഇങ്ങളുടെയൊക്കെ കെട്ടിയോന്മാർ ഇങ്ങനെയാണോ.. ഇങ്ങളെയൊക്കെ ഇട്ടേച്ച്‌ പോയിനോ ..
അപ്പോ ദുഷ്ടനല്ലേ എന്റെ ഭർത്താവു ??
പടച്ചോനെ ഇതെന്തുന്ന് കവിത ??
എന്തേ ഇങ്ങക്കേ എഴുതാൻ പറ്റുള്ളോ ??
ഇത്‌ ഇന്റെ ജീവിതമല്ലേ പൊന്നൂസേ ..
ഓഹ്‌ അത്‌ മനസ്സിലായിനലൊ അത്‌ മതി..പൈസ പൈസാന്നും പറഞ്ഞ്‌ ജീവിതം തീർക്ക്‌ ഇങ്ങളു.. പറഞ്ഞതാ കൂലിപ്പണിയായാലും മതി.. ഉള്ളെ കൊണ്ട്‌ ജീവിക്കാന്ന്.. കണ്ണു നിറയാത്ത ദിവസോല്ല ഇങ്ങക്കറിയോന്ന്..
അറിയാടീ.. എന്റെയും അവസ്ഥ അതന്നെയാ .. ഇച്ചിരി കടങ്ങൾ... അത്‌ തീർന്നാ നാട്ടിലേക്ക്‌.. വാക്ക്‌
ഹും.. അത്‌ പോട്ടെ.. സങ്കടപ്പെടുത്തുന്നില്ല..ഇങ്ങളെന്നെ മറക്കാതിരുന്ന മതി.. എന്നെ മറന്നൊന്നും ചെയ്യാതിരുന്നാ മതി..
അത്‌ ഇഞ്‌ പറഞ്ഞിട്ട്‌ മാണല്ലോ അറിയാൻ.. എന്തായാലും കവിത പൊസ്റ്റട്ടെ.. ക്ലിക്ക്‌ ആയാൽ പിന്നെ ഇന്റെ കവിത തന്നെ ഫുൾ എഫ്ബീലു ..
ഹി ഹി പോസ്റ്റിക്കോ ...ഇങ്ങളുടെ കുറേ ഫാൻസ്‌ കുറഞ്ഞ്‌ കിട്ടൂല്ലോ ..
ഹ ഹ ... കുറയുമായിരിക്കും ല്ലേ ...
✍🏼Namsi Jaan

കിച്ച

Image may contain: one or more people and closeup

നിന്നെ നിന്റെ കെട്ടിയോൾ ഇക്കൂസെന്നാണോ വിളിക്കണേ ദുഷ്ടാ .. എന്നോടിത്‌ വേണാരുന്നോടാ ചതിയാ നിനക്ക്‌...
കിച്ച എന്ന പേരു ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോളാ അവളെ ഓർമ്മ വന്നത്‌... ഒരിക്കൽ ചങ്ക്‌ പറിച്ച്‌ സ്നേഹിച്ചവളാ ചോദിക്കുന്നെ.. ഇതിനെന്തു മറുപടി കൊടുക്കും ഞാൻ ദൈവമെ
കിച്ചാ അത്‌ പിന്നെ.. കെട്ടിയോൾ ആദ്യം എന്റെ പേരു കൂട്ടി ഇക്കാന്നാ വിളിക്കാറു.. അത്‌ ബോറാണെന്ന് പറഞ്ഞ്‌ അവൾ തന്നെ മാറ്റി ഇക്കൂസേന്ന് വിളിച്ചു.. പറഞ്ഞതാ അവളോടു അങ്ങനെ വിളിക്കണ്ടാന്ന്.. കാരണം ചോദിച്ചപ്പോ നീയെനിക്ക്‌ തന്ന പേരാണതെന്ന് പറയാൻ പറ്റില്ലല്ലോ...
എന്തിനാടാ ഇങ്ങനെ ... നിന്നെയോ എനിക്ക്‌ തന്നില്ല.. ഞാൻ തന്നതെങ്കിലും നിനക്ക്‌ ബാക്കി വച്ചൂടാരുന്നോ....
ഞാനവളോട്‌ പറഞ്ഞോളാം വിളിക്കണ്ടാന്ന്.. പോരെ
വേണ്ട ഞാൻ കാരണം ആ കൊച്ചിനെ സങ്കടപ്പെടുത്തണ്ട.. നഷ്ടങ്ങളെല്ലാം എനിക്ക്‌ തന്നെ നിക്കട്ടെ....
കുറേ നാളു കൂടി വിളിച്ചത്‌ ഇതിനാരുന്നോ ??
കണ്ടപ്പോ സഹിക്കാൻ പറ്റീല്ല.. നിന്റെ വായീന്ന് തന്നെ സത്യം അറിയണമല്ലോ.. അതോണ്ട്‌ വിളിച്ചതാ..സുഖല്ലേ നിനക്കും അവൾക്കും ??
സുഖം .. എവിടെയായിരുന്നു ഇത്രനാൾ .. ഒരാളുമായും കോണ്ടാക്റ്റ്‌ ഇല്ലന്നാണല്ലോ അറിഞ്ഞത്‌....
നീ പോയേൽ പിന്നെ ആരുമായും കോണ്ടാക്റ്റ്‌ ഇല്ല..എല്ലാരുടേയും മുന്നി ഞാനാരുന്നല്ലോ തേപ്പുകാരി.. പക്ഷേ എല്ലാരുടെ മുന്നിലും ഒറ്റപ്പെടുത്തുമ്പോളും മാറ്റി നിർത്തുമ്പോളും നീ ഒരു കാര്യം ഓർക്കണമാരുന്നു.. ഞാൻ നിന്നെ ചതിച്ചിട്ടില്ലാന്ന്...
ആരുടെ മുന്നിൽ ഒറ്റപ്പെടുത്തി.. ആരു നിന്നെ മാറ്റി നിർത്തി ??
ചിന്തിച്ച്‌ നോക്ക്‌ അപ്പോ ഉത്തരം കിട്ടും..
ചിന്തിക്കാൻ ഒന്നൂല്ല.. ഞാനങ്ങനെ ചെയ്തിട്ടില്ല.. നീയെന്നെ തേച്ചിട്ട്‌ പോയെന്ന് ഞാനാരൊടും പറഞ്ഞിട്ടൂല്ല
... അല്ലേലും പണ്ടേ നിനക്ക്‌ ചെയ്ത കാര്യം സമ്മതിച്ച്‌ തരാൻ വല്യ ബുദ്ധിമുട്ടാ.. ചെയ്താലും ഇല്ലെന്ന് പറഞ്ഞല്ലേ നിനക്ക്‌ ശീലം.. ആഹ്‌ നീയത്‌ വിട്‌.. പറഞ്ഞിട്ട്‌ ഒരു കാര്യോല്ല.. എന്റെ വായിലെ വെള്ളം വറ്റും എന്നല്ലാണ്ട്‌..
എന്നോടുള്ള വെറുപ്പ്‌ നിനക്കീ ജന്മം തീരില്ല.. അല്ലേ
അത്‌ നീ കൂട്ടിക്കൊണ്ട്‌ ഇരിക്കുവല്ലേ... ചെയ്ത കാര്യം ചെയ്തെന്ന് സമ്മതിക്കാൻ പടിക്ക്‌.. അല്ലാതെ ന്യായീകരിക്കാൻ നിക്കല്ല വേണ്ടത്‌.... ആൺപിള്ളാർക്ക്‌ ചേർന്ന പണിയല്ല നീയെന്നോട്‌ ചെയ്തത്‌..
ഞാൻ നിന്നോട്‌ എന്ത്‌ ചെയ്തെന്നാടി.. നിന്റെ ശരീരം ഞാൻ ചീത്തയാക്കിയോ ??
ശരീരത്തേക്കാൾ വലുതാണു മനസ്സ്‌..മനസ്സിനു വേദനിച്ചാൽ ആ വേദന പോവാൻ വല്യ പാടാ ചെർക്കാ... അതിനിയും നിനക്കറീല്ലേ.. നിനക്കെങ്ങനെ അറിയാനാ.. വേദനിച്ചിട്ടില്ലല്ലോ ഇത്‌ വരെ....
ഞാൻ ഒരു തെറ്റ്‌ നിന്നോട്‌ ചെയ്തു.. നിന്നെ കെട്ടുമെന്ന് വാക്ക്‌ തന്നിട്ട്‌ എനിക്ക്‌ അത്‌ ചെയ്യാൻ പറ്റീല്ല.. ആ ഒരു തെറ്റ്‌ മാത്രം..
അല്ലാതെ നീയെന്നോട്‌ ഒരു തെറ്റും ചെയ്തില്ല ??
എന്റെ അറിവിൽ ഇല്ല.. ഇനിയങ്ങനെ ഉണ്ടേൽ പറ നീ..
അറിഞ്ഞേ പറ്റൂ ??.
നീയൊരു തെറ്റും എന്നോട്‌ ചെയ്തില്ല.??
ഒന്നൂടി ഓർത്ത്‌ നോക്കിയെ..
മറന്നതാണെങ്കിലോ ??
എനിക്ക്‌ യാതൊരു ഡൗട്ടുമില്ല.. ഒരേയൊരു തെറ്റ്‌ .. അത്‌ നിന്നോട്‌ പറഞ്ഞതുമാണു..
നീ എന്നെ സ്നേഹിച്ച സമയത്ത്‌ തന്നെ വേറെ ഒരുത്തിയെ സ്നേഹിച്ച്‌ ...അവളെ കാണാൻ പാതിരായ്ക്ക്‌ അവൾ താമസിക്കുന്നിടത്ത്‌ പോയപ്പോ നാട്ടുകാർ കണ്ട്‌ ...‌ നിന്നെയും അവളേയും കെട്ടിച്ച്‌ വിട്ടത്‌ നീയെന്നോടു ചെയ്ത തെറ്റല്ല എന്ന് നിനക്കിപ്പോളും പറയാൻ പറ്റണുണ്ടല്ലോടാ ശവമേ..
ഏഹ്‌ .. നിന്നോടിതാരു പറഞ്ഞു.. അത്‌ എന്റെ വീട്ടുകാർ കണ്ട്‌ പിടിച്ച പെണ്ണാ .. അല്ലാണ്ട്‌ നീ വിചാരിക്കണ പോലല്ല സത്യം
മിണ്ടാതെടാ.. മതി നിന്റെ കോപ്പിലെ അഭിനയം.. നീ കെട്ടുന്നേനു മുന്നെ എനിക്കെല്ലാം അറിയാം.. പിന്നെ നിന്നെ ഞാൻ വെറുതെ വിട്ടത്‌.. നീ കെട്ടിയത്‌ ഒരു ഓർഫനേജ്ജിലെ കൊച്ചിനെ ആയോണ്ടാ.. അബദ്ധത്തിലാണേലും ആ കൊച്ചിനൊരു ജീവിതം കിട്ടുമല്ലോന്ന് ഓർത്തിട്ടാ.... ഉപ്പയും ഉമ്മയുല്ലാതെ വളർന്ന ആ കൊച്ചിനെ നിന്റെ ഉമ്മയും പെങളും പൊന്ന് പോലെ നോക്കുമെന്ന് നന്നായി അറിയുന്നെ കൊണ്ടാ...
കിച്ചാ നീയിതൊക്കെ എങ്ങനെ അറിഞ്ഞു ??
നിന്റെ വിവരമൊന്നൂല്ലാതായപ്പോ നിന്റെ പെങ്ങളുടെ ഫോണിൽ ഞാൻ വിളിച്ചതാ.. ഉമ്മയാ ഫോണെടുത്തെ.... അവനെ ഓർത്തിട്ട്‌ വേണ്ട.. ആ പെണ്ണിനെ ഓർത്തിട്ടെങ്കിലും പ്രശ്നമുണ്ടാക്കല്ലേന്ന് പറഞ്ഞെന്റെ കാലു പിടിച്ച്‌ മാപ്പ്‌ പറഞ്ഞു നിന്റെ ഉമ്മ.. അന്ന് ഞാൻ വിട്ടതാ.. ഒരുപാട്‌ കാലം നിന്നെ ഓർത്ത് കരഞ്ഞു.. കുറേക്കാലം എന്റെ വിധിയെ ഓർത്ത്‌ കരഞ്ഞു.. എല്ലാം മറന്നതാ ഞാൻ.. അപ്പോളാ നിന്റെ ഫേസ്ബുക്കിൽ ഒന്ന് നോക്കിയെ.. ഓരോ പോസ്റ്റിലും ഇക്കൂസെന്നുള്ള വിളി കേട്ടപ്പോ സഹിച്ചില്ല.. ഒരിക്കൽ നിന്നെ അത്രയും സ്നേഹിച്ചതല്ലേ ഞാൻ...
ഒന്നും അറിഞ്ഞ്‌ കൊണ്ടല്ല ടാ.. പറ്റിപ്പോയി.. ശപിക്കരുത്‌
നിന്നെ ഓർത്തിട്ട്‌ വേണ്ടേടാ ശപിക്കാൻ... ഹാപ്പി ആയി ജീവിക്ക്‌.. അവളെ പൊന്ന് പോലെ സ്നേഹിക്ക്‌.. അവളെ വേദനിപ്പിക്കുമ്പോ എനിക്കുംകൂടി വേദനിക്കുമെന്ന് ഓർത്തോണം .. നിന്നെ മറക്കാൻ തീരുമാനിച്ചു ...മറന്നു.. വല്യ ചിന്തകൾക്കൊന്നും ഞാനിപ്പോ ടൈം കൊടുക്കാറില്ല.. ലൈഫിൽ കിട്ടുന്ന വല്യ പാടങ്ങളാ ഇതൊക്കെ.. ആരെയൊക്കെ സ്നേഹിക്കണം ആരെയൊക്കെ അകറ്റി നിർത്തണം എന്നൊക്കെ പടിച്ചു.. എനിക്ക്‌ ദേഷ്യമൊന്നൂല്ല .. ആരോടും
ഒന്നും പറയാനില്ല എനിക്ക്‌.. മാപ്പ്‌ എല്ലാത്തിനും..
നിന്റെ മാപ്പും കോപ്പുമൊന്നും എനിക്ക്‌ വേണ്ട.. തല്ല് കൂടണമെന്ന് തോന്നുമ്പോ ഞാൻ നിന്നെ വിളിക്കണുണ്ട്‌..കേട്ടോടാ ഇക്കൂസേ...
✍🏼 Namsi Jaan

നാട്ടിലെവിടെയാ ??

Image may contain: one or more people and closeup

ഞാൻ കൊച്ചിയിലാ.. ഇങ്ങളോ ??
ഞാനും കൊച്ചിയിലാ..
അയ്യോ എന്നാ ഞാൻ കണ്ണൂരാ
‌ഞാൻ ചുമ്മ ചോദിച്ചെന്നെയുള്ളൂ... എന്റടുത്ത്‌ വരുന്നവരൊന്നും എല്ലാ സത്യൊന്നും പറയാറില്ല..നീയിപ്പോ കൊച്ചി ആയാലും കണ്ണൂരായാലും എനിക്കൊന്നൂല്ല.... ഫുൾ നൈറ്റാണോ അതോ
ഫുൾ നൈറ്റ്‌ എന്താക്കാനാ.. എനിക്ക്‌ 1 മണിക്കൂറത്തേക്കാ..അതന്നെ ഓവറാ
ആണോ... എന്നാ സമയം കളയണ്ട.. വാ
അയ്യോ സാരി അഴിക്കല്ലേ.. എനിക്ക്‌ ഒരു മണിക്കൂർ എന്തേലും മിണ്ടീം പറഞ്ഞും ഇരുന്നാ മതി...
അതെന്താ അങ്ങനെ..
അതേ എന്റെ ചങ്ങായിയാ ഇപ്പോ ഇങ്ങടെ അടുത്തൂന്ന് ഇറങ്ങിപ്പോയെ..ഞാൻ ഓനിക്കൊരു കമ്പനിക്ക്‌ വന്നതാ .. അല്ലാണ്ട്‌ എനിക്കീലു താൽപര്യൊന്നൂല്ല.. ഓൻ പൈസ കൊടുക്കാന്ന് പറഞ്ഞപ്പോ ഞാനുംകേറി അത്രന്നെ..ഇനീപ്പോ പെട്ടെന്ന് ഇറങ്ങിപ്പോയാൽ ഓനെല്ലാരോടും പറഞ്ഞ്‌ കളിയാക്കും.. അതോണ്ട്‌ കുറച്ച്‌ സമയം ഇവിടെ ഇരുന്നിട്ട്‌ പോയ്ക്കോളാം
അപ്പോ പണിക്ക്‌ വന്നതല്ല.. എന്നാ ഒരു കാര്യം ചെയ്യാം.. മസ്സാജ്‌ ചെയ്ത്‌ തരാം.. ഓക്കെ
അയ്യോ വേണ്ട..
ചുമ്മാ എന്റടുത്ത്‌ ഇരിക്കാൻ പറ്റില്ല.. പണിയും വേണ്ട മസ്സാജും‌ വേണ്ട എങ്കിൽ റൂമിന്ന് ഇറങ്ങി പോവേണ്ടി വരും..
എന്നാ മസ്സാജ്‌ ചെയ്തോ..പുറത്തിറങ്ങി പോണേനേക്കാൾ അതാവും ഗുണം ചെയ്യാ.... എന്റെ ഡ്രസ്സൊന്നും അയിക്കാണ്ട്‌ മേലെ കൂടി ചെയ്താ മതീട്ടാ..കാലിന്റേം കയ്യീന്റേം കൊട്ടൊക്കെ പൊട്ടിച്ചാ മതീന്നേ
ഞാൻ നിന്നെ പിടിച്ച്‌ തിന്നാനൊന്നും പോണില്ല.. നീണ്ട്‌ നിവർന്നവിടെ കിടക്ക്‌..
ഇക്കിളിയാക്കാണ്ട്‌ ചെയ്യണേ.. എനിക്ക്‌ ആരേലു ഒന്ന് തൊട്ടാ ഇക്കിളിയാവും അതോണ്ടാ
നീ കല്ല്യാണം കഴിച്ചതാണോ ??
ആഹ്‌ മങ്ങലൊക്കെ കയിഞ്ഞിക്ക്‌.. എന്തേ ചോയിച്ചേ ??
അല്ല ഇക്കിളി മാറാത്ത നിനക്കാരാ പെണ്ണു കെട്ടിച്ച്‌ തന്നെ എന്നറിയാനാ..
എന്താന്നറിയൂല്ല ഓളു തൊട്ടാ മാത്രം ഇക്കിളിയാവൂല്ല.. അല്ലാ ഇങ്ങൾടെ മങ്ങലം കയിഞ്ഞതാണോ ??
അതിപ്പോ അറിഞ്ഞിട്ടെന്തിനാ ??
അത്‌ ഫേസ്ബുക്കിലൊക്കെ കാണാ ഇങ്ങളെ പോലുള്ളോരെ സ്റ്റോറികൾ ..അധികവും ചതിയിൽപെട്ടവരുടെ അനുഭവങ്ങൾ..അതേ പോലെന്തേലും ഉണ്ടേൽ മസ്സാജ്‌ ചെയ്ത് ‌തീരും വരെ കേട്ടിരിക്കാലോന്ന് വെച്ച്ട്ടാ‌
ഓഹ്‌ അതിനാണോ എന്നാ കേട്ടോ ... എന്റെ കല്ല്യാണം കഴിഞ്ഞതാണു.. രണ്ട്‌ കുട്ടികൾ ഉണ്ട്‌.. ഒരു കുട്ടിക്ക്‌ കിഡ്നിക്കു സുഖോല്ല.. ഒരു കുട്ടിക്ക്‌ ഹാർട്ടിനു സുഖോല്ല.. കെട്ടിയോൻ എന്നും കള്ള്‌ കുടിച്ച്‌ വന്ന് എന്നെ തല്ലും.. അമ്മായിയമ്മ സ്ത്രീധനം ചോദിച്ച്‌ പട്ടിണിക്കിടും... ഇങ്ങനെ ഒരു സ്റ്റോറി മതിയോ ??
ഇതൊക്കെ ഒരുപാടു പേർ എഴുതിയ സ്റ്റോറി പോലെയാ ചേച്ചീ.. ഞാൻ ചോയിച്ചത്‌ ഇങ്ങളുടെ സ്റ്റോറിയാ.. എഴുതാനൊന്നുമല്ല.. ചുമ്മാ കേട്ടിരിക്കാലോ
ആണോ... എന്നാ കേട്ടോ.. കല്ല്യാണമൊക്കെ കഴിച്ചതാണു....
നിങ്ങൾ കേറി വന്നപ്പോ ഒരുത്തൻ വാതിൽ തുറന്ന് തന്നില്ലേ.. അവനാണു എന്റെ കെട്ടിയോൻ.. നാട്ടിലെല്ലാരും കരുതുന്നത്‌ അവൻ പണിക്ക്‌ പോവുന്ന്.. ഞാൻ റെസ്റ്റെടുക്കുന്നു എന്നാ.. പക്ഷേ നേരെ തിരിച്ചാണെന്ന് മാത്രം...
ഏഹ്‌ അത്‌ ഇങ്ങളുടെ കെട്ടിയോനാണോ.. ഓൻ തന്നെയാണോ ഇങ്ങളെ ഈ പണിക്ക്‌ കൂട്ട്‌ നിക്കണേ ??
അതിനു ഈ പണിക്ക്‌ എന്താടാ കുഴപ്പം .. ഇതിലും നല്ലൊരു പണി ഈ ലോകത്തുണ്ടോ .. ബാക്കിയുള്ള ബിസിനസ്സ്‌ പോലെ ലാഭമോ നഷ്ടമോ എന്നാലോചിച്ച്‌ പേടി വേണ്ട.. കിട്ടുന്നത്‌ മുഴുവൻ ലാഭം.... ഒരു ടെൻഷനും ഇല്ലാത്ത പണി.. മറ്റുള്ള ബിസിൻസ്സിലേ പോലെ കസ്റ്റമേർസ്സിനെ പിടിക്കാൻ പരസ്യം വേണ്ട.. ഒറ്റ ഒരുത്തൻ അറിഞ്ഞാ മതി അവനായിക്കോളും എല്ലാം... ഓണത്തിനും പെരുന്നാളിനും ഓഫർ കൊടുക്കണ്ട.. മെഷീനുകൾ വാങ്ങണ്ട.. ആകെ വേണ്ടത്‌ ഒരു പേയ്ക്കറ്റ്‌ കവർ മാത്രം.. അതായത്‌ 95% ലാഭക്കേസ്‌
ഇങക്ക്‌ ഈ ചെയ്യുന്നേനൊന്നും കുറ്റബൊധം തോന്നാറില്ലേ
കുറ്റബോധം എന്തിനു .. ഞാനെന്താ കെട്ടിയോനറിയാതെ വല്ലവനേയും വിളിച്ച്‌
കയറ്റിയോ .. അല്ലേൽ വല്ലവന്റേയും കൂടെ ഒളിച്ചോടിയോ ..ഇല്ലല്ലോ ??
എന്നാലും ഇത്ര അഭിമാനത്തോടെ പറയാൻ പറ്റുന്ന പണിയല്ലല്ലോ ഇത്‌..
സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്ന എത്ര അമ്മമാരുണ്ടെടാ നമ്മുടെ നാട്ടിൽ ?? സ്വന്തം മകളെ ഗർഭിണിയാക്കിയ എത്ര അച്ചന്മാരുണ്ട്‌ ??
പെങ്ങളെ ചങ്ങാതിമാർക്ക്‌ കാഴ്ച വെച്ച എത്ര സഹോദരന്മാരുണ്ട്‌ ??
‌10 വയസ്സിൽ താഴെയുള്ള എത്ര കൊച്ചുങൾ പീഡിക്കപ്പെട്ടു ??
ഇതൊക്കെ ചെയ്യുന്നവർക്ക്‌ ഇല്ലാത്ത കുറ്റബോധം എന്തിനാ എനിക്ക്‌.. എന്റെ സ്വന്തം ശരീരം എനിക്കിഷ്ടമുള്ളയാൾക്ക്‌ കൊടുക്കുന്ന്.. ആരെയും കൊല്ലാനോ .. മോട്ടിക്കാനൊ പോയോ ഇല്ലല്ലോ.. നീയിവിടെ എന്നെ അല്ലാതെ വേറെ ഒരു പെണ്ണിനെ കണ്ടിനോ .... എനിക്കെന്താ ഒരുത്തിയെ കുടി വെച്ച്‌ ഒന്ന് കൂടി ഉഷാറാക്കിക്കൂടെ.. എന്തേലും ഒരു ജോലി തരാന്ന് പറഞ്ഞു ഏതേലും ഒരുത്തിയെ നാട്ടീന്ന് കൊണ്ട്‌ വന്ന് ചതിച്ചൂടെ.. ...നിന്റെടുത്ത്‌ തന്നെ ഞാനെന്താ പറഞ്ഞെ .. നിനക്കെന്റെ ശരീരം വേണ്ട എങ്കിലും ഞാൻ മസ്സാജ്‌ ചെയ്തേരാം എന്നല്ലേ.. ചുമ്മാ പൈസ വാങ്ങിയോ ഇല്ലല്ലോ ??
ഇങ്ങളിങ്ങനെ ചൂടാവല്ലേ.. ഞാൻ പറഞ്ഞത്‌ ഇങ്ങൾ പൈസ ഉണ്ടാക്കാൻ ആണേലും നാളെ പടച്ചോന്റെ മുന്നിൽ ഉത്തരം പറയണ്ടേ.. അയിന്റെ പേരിൽ കുറ്റബോധം ഇല്ലേ എന്നാ ഉദ്ധേശിച്ചെ..
പടച്ചോനെ പേടിയുണ്ടേൽ നീയിവിടെ വരുമോ .... പടച്ചോനെ പേടിയുണ്ടേൽ ഉസ്താദ്‌ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുവോ .. സ്വാമിമാർ എത്ര പെണ്ണുങ്ങളെ പീഡിപ്പിച്ചിട്ടുണ്ട്‌.. പള്ളീലച്ചന്മാർ എത്ര പെണ്ണുങ്ങളെ കൊണ്ട്‌ ഒളിച്ചോടീട്ടുണ്ട്‌ .. ഇവരൊക്കെ ദൈവങ്ങളുമായി അടുത്ത്‌ ജീവിക്കണവരല്ലേ.. ഇവർക്കൊന്നും ഇല്ലാത്ത കുറ്റബോധം എനിക്ക്‌ വേണോ ??
അത്‌ പിന്നെ എല്ലാ അച്ചന്മാരും സ്വാമിമാരും അങ്ങനെത്തെ ആൾക്കാരല്ലല്ലോ...
എല്ലാ പെണ്ണുങ്ങളും എന്നെ പോലല്ലല്ലോ ..
ഇങ്ങക്കൊന്ന് നന്നായിക്കൂടേ ??
ഇഞ്ഞെന്നെ നന്നാക്കാൻ വന്നതാ.. എന്നാ ഒരു കാര്യം ചെയ്യ്‌.. എനിക്ക്‌ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള പൈസ താ..
അതിനു നയിച്ചിട്ട്‌ ജീവിച്ച പോരെ.. നല്ല ആരോഗ്യമുണ്ടല്ലോ..
ആണോ എന്നാ ഒരു ദിവസം 1000 ദിർഹംസ്‌ കിട്ടുന്ന ഒരു പണി നീ ശരിയാക്കി തന്നേ.. പറ്റുവോ ??
1000 ദിർഹംസ്‌ ഒരു ദിവസോ ..???
ആഹ്‌ അത്‌ ചുരുങ്ങിയത്‌.. അതിൽ കൂടുതൽ കിട്ടും.. ഒരു കസ്റ്റമർക്ക്‌ 100 ദിർഹംസ്‌ വെച്ച്‌.. നല്ല പോലെ ഒന്ന് സുഖിപ്പിച്ച്‌ വിട്ടാൽ ടിപ്പും കിട്ടും.. അതും ഏസിയിൽ കിടന്ന്...മേലനങ്ങാതെ സുഖിച്ചിട്ട്‌.. തരാൻ പറ്റുമോ ഇങ്ങനെ ഒരു ജോലി ??
ഹെന്റെ പടച്ചോനേ..
അത്‌ പോട്ടെ.. ഏസി വേണ്ട.. സുഖിക്കണ്ട.. മേലനങാനും തയ്യാർ.. ദിവസം 200 ദിർഹംസ്‌ എങ്കിലും കിട്ടുന്ന ഒരു ജോലി ശരിയാക്കി തരാൻ നിന്നെ കൊണ്ട്‌ പറ്റുമോ ??
ഇല്ല...
അപ്പോ നീ പറ.. കെട്ടിയോനും പണിക്ക്‌ പോവണ്ട....എനിക്കും പോവണ്ട.. ആൾക്കാർ വന്ന് എനിക്ക്‌ സുഖം തന്ന് എനിക്ക്‌ പൈസ തരുന്നു.. മാനേജർമ്മാരുടെ ആട്ടും തുപ്പും കേൾക്കണ്ട... സമയത്ത്‌ ഡ്യൂട്ടിക്ക്‌ കേറണ്ട.. മാസത്തിൽ 6 ദിവസം ലീവ്‌... ആകെയുള്ള മുതൽ മുടക്ക്‌ 5% മാത്രം.. ഇതിലും സുഖമുള്ള ഒരു ജോലി ഉണ്ടോ .. എന്റെ അറിവിൽ ഇല്ല.. നിന്റെ അറിവിൽ ഉണ്ടേൽ പറഞ്ഞ്‌ താ...
അപ്പോ ഒരിക്കലും ഈ പണി ഒഴിവാക്കില്ല എന്നാണോ ??
ഇപ്പോ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്‌ 45 അല്ലേൽ 55 ആയി.. അതും വളരെ‌ കുറച്ച്‌ പേർ മാത്രേ അത്രയും എത്തുന്നുള്ളൂ.. ഈ ലോകത്തിന്റെ പോക്ക്‌ കണ്ടിട്ട്‌ കുറച്ച്‌ വർഷം കഴിഞ്ഞാൽ ഒരാൾടെ ശരാശരി ആയുസ്സ്‌ 40 പോലും ആവൂല്ലാന്നാ എനിക്ക്‌ തോന്നണേ.. അത്‌ കൂടാതെ വല്ല ചുഴലിക്കാറ്റോ ഭൂമികുലുകമോ വന്നാൽ അതോടെ തീരും.. അപ്പോ ഉള്ള സമയം ഇങ്ങനെ ഹാപ്പി ആയി ജീവിക്ക്യ..അല്ലാതെ 40 വയസ്സ്‌ വരെ അദ്ധ്വാനിച്ച്‌ അഞ്ചൊ പത്തോ കൊല്ലം അടിച്ച്‌ പൊളിച്ച്‌ ജീവിക്ക്യാന്ന് പറഞ്ഞാൽ നടക്കണ കാര്യാണോ... എന്നാലും എത്ര അടിച്ച്‌ പൊളിച്ച്‌ ജീവിച്ചാലും കുറച്ച്‌ പൈസ ഞങ്ങൾ സേവ്‌ ചെയ്യുന്നുണ്ട്‌..ഒരു നാൾ എന്റെ ശരീരം ആർക്കും വേണ്ടാതായാൽ ജീവിക്കൻ വേണ്ടി.. പിന്നെ എയിഡ്സ്‌ ആണെന്ന് അറിയുന്ന അന്നു ഞാൻ നിർത്തും ഈ പണി.. അതിപ്പോ നാളെയാണറിയുന്നതെങ്കിൽ നാളെ..
എന്നാലും ഇതൊന്നും അംഗീകരിക്കാൻ പറ്റണില്ലപ്പോ..
എന്റെ അച്ചനും അമ്മയും കൂലിപ്പണി ചെയ്ത്‌ ജീവിച്ചവരാ.. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച്‌ ജീവിച്ച സമയമുണ്ട്‌....‌ അതേ പോലെ ഞാനും ജീവിക്കണമെന്നാണോ....
കൂടെപ്പിറപ്പുകൾ ഒന്നൂല്ലേ ??
ഒരുത്തൻ ഉണ്ടാരുന്നു.. എന്റെ മൂത്തവനായിട്ട്‌.. പാർട്ടിക്ക്‌ ജയ്‌ വിളിക്കാൻ പോയിട്ട്‌ ആരോ കൊന്ന് തീർത്തു.. കെട്ടിച്ചയക്കൽ നടക്കൂല്ലാന്ന് അറിയാവുന്നത്‌ കൊണ്ട്‌ ആ പുറത്ത്‌ നിക്കണവന്റെ കൂടെ അങ്ങ്‌ ഒളിച്ചോടി.. അവൻ നല്ലവനാ ട്ടോ.. ഞാൻ അങ്ങോട്ട്‌ നിർബന്ധിച്ചതാ ഈ ജോലി.. ആരുടെയൊക്കെയോ കാലു പിടിച്ച്‌ അവൻ ദുബായ്ക്ക്‌ കേറി.. എന്നെയും‌ കൊണ്ട്‌ വന്നു.... ഇപ്പോ വീട്ടുകാരും ഹാപ്പി ഞങ്ങളും ഹാപ്പി
അപ്പോ ശരി എന്നാ.. സമയമായി.. ഞാൻ പോവാ.... ഇന്നാ ഇത്‌ വെച്ചോ
ഈ പൈസ ഞാൻ സൂക്ഷിച്ച്‌ വെക്കും ..
എന്തേ തന്നത്‌ കുറഞ്ഞ്‌ പോയത്‌ കൊണ്ടാണോ.. എന്റെ കയ്യിൽ 50 ദിർഹംസേയുള്ളൂ...
പൈസ 5 ദിർഹംസ്‌ തന്നാലും വാങ്ങും..അത്‌ വേറെ കാര്യം....ഇത്‌ നിന്റെ ഓർമ്മക്കായിട്ട്‌..
ആന്തിനാ ??
ഇന്നേ വരെ ഒരുത്തനും എന്നോട്‌ ഇത്ര നേരം സംസാരിച്ചിട്ടില്ല.. വന്നാൽ പെട്ടെന്ന് പണി തീർത്ത്‌ പോവാറാണു പതിവ്‌... നീയാണു ആദ്യമായൊരാൾ..‌
ഈ പൈസ കാണുമ്പോ നിന്നെ ഓർക്കാലോ അതിനു വേണ്ടിയാ.. അപ്പോ മോൻ വണ്ടി വിട്‌.. എന്റെ കസ്റ്റമർ മിസ്സാവും...ബൈ ബൈ
ഹും ബൈ
✍🏼 Namsi Jaan

എന്ത്‌ പിരാന്താ ഇന്റെ മാപ്പിളക്ക്‌

Image may contain: 1 person, closeup

എന്ത്‌ പിരാന്താ ഇന്റെ മാപ്പിളക്ക്‌.. 
നട്ടപാതിരായ്ക്കാണോ കേറി വരുന്നെ.. അതും ഇത്ര ദൂരം.. നല്ല അടി കിട്ടാത്തേന്റെ കുറവാ.. പാതിരായ്ക്ക്‌ വന്ന് കേറീട്ട്‌ ഡോറിനു മുട്ടുമ്പോ ബാക്കിയുള്ളോരുടെ നെഞ്ഞത്തുന്നാ നൊമ്പരമുണ്ടാവുന്നെ .. ഇന്നലെ പേടിച്ച്‌ മയ്യത്തായില്ലന്നേയുള്ളൂ..
ഉമ്മാ ഇങ്ങളൊന്ന് മെല്ലെ പറയീന്ന്.. ഓറു കേക്കും
കേക്കട്ടേ.. കേക്കാൻ വേണ്ടി തന്ന പറേന്നെ.. എനിക്ക്‌ ആണ്മക്കളില്ലാത്തോണ്ട്‌ എന്റെ മോനെ പോലെയാ ഓനെ ഞാൻ നോക്കിയെ.. അല്ലാണ്ട്‌ മോളെ മാപ്പിളേനെ പോലെയല്ല... പറഞ്ഞോടുത്തേക്ക്‌ ഓനോടു
അയിനിപ്പൊ എന്തുന്ന ഉമ്മാ ഇണ്ടായെ..ഇങ്ങക്കറീല്ലേ ഇക്കാനെ..
ഓൻ ഇന്നെ പെണ്ണുകാണാൻ വന്നപ്പോ തുടങ്ങിയത സസ്പൻസ്‌ തരാൻ... കെട്ടി ഒരു കൊല്ലായിട്ടും ഓനൊരു മാറ്റോല്ല.. ഇന്നോടു പറയണ്ട പോട്ടെ.. എന്നും വിളിക്കുന്നെയല്ലെ എന്നെ .. എന്നോടു ഓനൊന്ന് പറഞൂടേനോ വരുന്ന കാര്യോ.. ഇത്ര ദൂരേന്ന് വന്നിട്ട്‌ ഇവിടെന്തേലും ഉണ്ടേനോ കൊടുക്കാൻ ...ഒരു ഗ്ലാസ്സ്‌ പച്ചവെള്ളാ ഓന്റെ വയറ്റിലുള്ളെ..
ഇന്നലെ പാതിരായ്ക്കാ ഇക്കൂസ്‌ കേറി വന്നെ.. അയിന്റെ ഒച്ചപ്പാടാ ഈ കേക്കണേ.. എന്നോടു ഒരു വാക്ക്‌ പോലും പറഞ്ഞില്ല വരുന്നേ കാര്യോ.. ഉമ്മാനോടും പറഞ്ഞില്ലത്രേ.. ഉമ്മാന്റെ മോനെ പോലെയാ ഇക്കൂസ്‌.... ഒരു കൊല്ലായിട്ട്‌ ആൺ മക്കളില്ലാത്ത കുറവ്‌ ഇക്കൂസ്‌ കാണിച്ചിക്കില്ല .. അത്രയ്ക്ക്‌ എന്റെ വീട്ടാരുമായി അടുത്ത്‌ പോയിനു ഇക്കു.. 3 മാസം വയറ്റിലുള്ളപ്പോ പോയതാ..മൊതലാളി ലീവ്‌ കൊടുത്താലും ഇല്ലേലും പ്രസവത്തിനേക്ക്‌ എത്തുമെന്ന് വാക്ക്‌ തന്നിനു.. ഇന്നലെ രാവിലെ വിളിച്ചപ്പോ ലീവ്‌ കിട്ടീല്ലാ വരൂല്ലാന്നൊക്കെയ പറഞ്ഞെ .. ഇന്നിതാ റൂമിൽ കിടന്നുറങ്ങുന്ന്... അല്ലെലും എന്നും എല്ലാരെയും പല കാര്യങ്ങളോണ്ടും ഞെട്ടിച്ചിട്ടേയുള്ളൂ കള്ളൻ...
-----------------------------
എന്താണു മുത്തേ പുറത്ത്‌ ഉമ്മാന്റെ ഒച്ചപ്പാട്‌..??
ഓഹ്‌ ഇങ്ങളെണീറ്റോ .. ഇങ്ങളിന്നലെ വന്നേനെ പറ്റി പറയാരുന്ന്.. ഇങ്ങക്കൊന്ന് ഉമ്മാനെ വിളിച്ച്‌ പറഞ്ഞൂടേനോ.. എത്ര കൊതിയുണ്ടാവും ന്ന്
പിന്നേ പറഞ്ഞിട്ട്‌ വന്നാൽ പിന്നെ അയിന്റെ ത്രില്ല് എന്താണു മുത്തേ.. എന്റെ ഉമ്മാനെ പോലും ഞാനിപ്പാ അറീച്ചേ.. ഞാനിന്നലെ മോന്തിക്ക്‌ എത്തീനു ന്നും.. ഇവിടുണ്ടന്നു പറഞ്ഞ്‌ വെച്ചെയുള്ളൂ...
അങ്ങനെ പറയാണ്ടൊന്നും യാത്ര ചെയ്യാൻ പാടില്ലാന്ന്..ഒരാളോടേലും പറയണമ്ന്നാ
ഓഹ് പിന്നേ.. ഇഞ്ഞിംഗ്‌ വന്നിരുന്നേ.. നോക്കട്ടെ വയറൊക്കെ.. ഇതിനുള്ളിലാണോ വാവ കിടക്കണേ ??
പിന്നല്ലാണ്ട്‌.. ഇങ്ങളു പോവുമ്പോ ഒട്ടും വയറില്ലേനല്ലോ... ഇപോ നോക്കിയേ..
ഇങ്ങനെ കണ്ടാലൊന്നും വയർ മനസ്സിലാവൂല്ല.... വയറിൽ തല വെച്ച്‌ നോക്കട്ടെ ... ഇഞ്ഞ്‌ ആ നൈറ്റി അങൂരിയേ..
അയ്യടാ മോൻ നൈറ്റീന്റെ മോളിക്കൂടേ തല വെച്ച്‌ കേട്ടാ മതീട്ടാ..
ഇഞ്ഞെന്തുന്നാടീ.. 10 ദിവസത്തെ ലീവിനു വന്നെ ഇന്നെ നിറവയറുമായി കാണാനാ.. അപ്പോ ഇഞ്ഞിങ്ങനെ പറഞ്ഞാലോ.. ഒന്നഴിക്ക്‌..
അച്ചോടാ കരയണ്ടാട്ടോ.. വാ ന്റെ മുത്ത്‌... തല വെച്ച്‌ കേട്ടോ
നല്ല അനക്കൊക്കെ ഉണ്ടോടീ ..
ഉണ്ടോന്നോ.. ഇടക്ക്‌ കുഞ്ഞു വിരളോണ്ട്‌ വയറിനു ചൊറിയും.. പിന്നെ ഇടത്തൂന്ന് വലത്തോട്ടും നേരെ തിരിച്ചും ഉരുണ്ട്‌ കളിക്കും... ചവിട്ടി പൊളിക്ക്യാ ഉള്ളീന്ന്..പിത്തസഞ്ചിക്കിട്ടാ ചവിട്ടണേ.. ഇടക്കിടക്ക്‌ മൂത്രൊഴിക്കാൻ പോവേണ്ടി വരും അപ്പോ..
ഹി ഹി എന്നാ ആൺകുട്ടിയാവും.. ഫുട്ബോളാണെന്ന് വിചാരിച്ചിട്ട്‌ പിത്ത സഞ്ചിക്കിട്ട്‌ ചവിട്ടുന്നതാ... ചൊറിയുന്നെയൊക്കെ തോന്നുന്നെയാ...
ഹി ഹി പോ ന്ന്..മോനല്ല മോളാണു.. പാട്ട്‌ കേപ്പിച്ച്‌ കൊടുക്കും ഇടക്ക്‌ അപ്പോ ഉള്ളീ കിടന്ന് ഡാൻസ്‌ കളിക്കും ..
ഡാൻസ്‌ കളിക്കുന്നോണ്ടാണോ മോളാന്ന് പറഞെ .. ആൺകുട്ടിക്ക്‌ കളിച്ചൂടെ ??
അത്‌ ചുമ്മാ പറഞ്ഞെയാ.. പക്ഷേ ലക്ഷണങ്ങളൊക്കെ കണ്ടിട്ട്‌ മോളാവാനാ ചാൻസ്‌.. മോനെ കിട്ടാനും മാണ്ടി ഉമ്മ ഇണ്ട്‌ ഏതെല്ലോ പള്ളീൽ നേർച്ചയാക്കീറ്റ്‌..
ഇന്റെ ഉമ്മാക്ക്‌ പിരാന്താ.. മോളായാലും സാരൂല്ല മോനായാലും സാരൂല്ല.. ഒരു കൊറവൂലാണ്ട്‌ നല്ലൊരു കുഞ്ഞാവേനെ കിട്ടിയാ മതിയേനു.. അയിനു നേർച്ചയാക്കാൻ പറ ഉമ്മനോട്‌
ആഹ്‌ ന്ന് എനിക്കും ഏതായാലും കൊഴ്പ്പോല്ല ഒന്നൂല്ലാണ്ട്‌ പ്രസവിച്ചാ മതി.. ഇന്നലെ വരെ ബേജാറേനു.. ഇനി ഇങ്ങളുണ്ടലോ‌ പകുതി ഹാപ്പി ആയി..
ഇന്റെ കാലിലെ മസിലു കേറലിനു കുറവുണ്ടോ വാവെ .. ഒരുപാട്‌ ഇഞ്ഞ്‌ സഹിക്കണുണ്ടല്ലേ..
ഇങ്ങക്കറിയോ.. 5 മാസം തുടങ്ങിയപ്പോ തൊട്ട്‌ ഞാൻ മോന്തിക്ക്‌ ഉറങ്ങലില്ല.. കിടന്ന അപ്പോ മസിലു കേറി ഉറക്കം പോവും.. പിന്നെനേരം വെളുക്കും വരെ നടന്ന് കളിക്കും.. എന്നാലു ഞാൻ ഹാപ്പ്യാ ഇക്കൂസേ.. നമ്മളെ വാവക്ക്‌ വേണ്ടിയല്ലേ..
സാരോല്ലാട്ടോ ..1 മാസം കൂടിയല്ലേ.. വാവയെ ക്ണ്ടാൽ ഇനിക്ക്‌ ഈ സങ്കടൊക്കെ ഇല്ലാതാവും ...അത്‌ വരെ ക്ഷമിക്ക്‌..
എനിക്കു അതൊന്നും പ്രശ്നേയല്ല.. ഇങ്ങളു അടുത്തില്ലാത്തേന്റെയെ ഉള്ളേനു.. ഇപ്പോ അതു മാറി.. ഇക്കൂസേ എന്നെ ബീച്ചിക്ക്‌ കൊണ്ടോവോ.. ഐസ്‌ ചൊരണ്ടി തിന്നാൻ കൊതിയാവുന്ന്
കൊണ്ടോവാലോ.. ഒന്നുറങ്ങട്ടേ .. വല്ലാത്ത ക്ഷീണം ...നീയും വാ ഒന്നുറങ്ങിയെണീറ്റ്‌ പോവാ എവിടാണേലും
———————————-
എന്താ മോളേ എണീക്കാനായില്ലേ ഇനിക്ക്
.. എന്തൊരു ഉറക്കാ.. ചെക്കനെ സ്കൂളിൽ പറഞ്ഞയക്കണ്ടേ
‌
.. നല്ല സ്വപ്നായിരുന്ന് ഉമ്മാ.. ഇങ്ങളു വിളിച്ച്‌ കൊളാക്കി....ഓനിന്ന് പോണ്ട.. കെട്ടിപ്പിടിച്ച്‌ കിടക്കണം എന്റെ മോനെ.. കുറേ കാലം കൂടീട്ടാ ഇക്കൂസൊന്ന് സ്വപ്നത്തിൽ വന്നെ.... കണ്ട്‌ കൊതി തീർന്നില്ല. അപ്പോളേക്ക്‌ വിളിച്ചെണീപ്പിച്ച്‌.. ഇങ്ങളു പോ
ഇക്കൂസ്‌ പോയിട്ടിപ്പോ 8 കൊല്ലായി.. എനിക്ക്‌ 3 മാസം വയറ്റിലുള്ളപ്പോ പോയതാ.. പ്രസവത്തിനു ജീവനോടെ ഉണ്ടേൽ വരൂന്ന് പറഞ്ഞ്‌ പോയ്താ കള്ളൻ.. കൂടെ താമസിക്കുന്നോനു കൊടുക്കാനൊരു പൊതി ഏൽപ്പിച്ചതാ നാട്ടിലുള്ള ചങ്ങായി.. ഇക്ക പേയ്ക്ക്‌ ചെയ്യുമ്പോ കൂടെ ഇരുന്ന് ഞാൻ തന്നെയാ ആ പൊതി എടുത്ത്‌ വെച്ചതും..അറിഞ്ഞില്ല അതിനുള്ളിൽ ഒളിപ്പിച്ച്‌ വെച്ച മയക്ക്മരുന്നിനെ.. ഇപ്പോ ജയിലിലാ.. നിരപരാധിയാണെന്ന് എനിക്കെന്ന പോലെ
എല്ലാർക്കുമറിയാ.. ഓരോ സംഘടനക്കാർ പുറത്തിറക്കാനുള്ള എല്ലാ കാര്യവും നോക്കണിണ്ട്‌.. എന്തൊക്കെയോ കുറേ പേപ്പറിൽ ഞാനും ഒപ്പിട്ട്‌ കൊടുത്തു.. ഒരുപാട്‌ ആഗ്രഹങ്ങൾ ബാക്കി വെച്ചിട്ടാ ജയിലിൽ കിടക്കണേ....
ജയിലിലിടും മുന്നെ ആരോടേലും മിണ്ടാനുണ്ടോന്ന് ചോയികുമത്രേ.. എന്നെയാ വിളിച്ചേ ലാസ്റ്റ്‌
"കാത്തിരിക്കണ്ട.. ഞാൻ വരില്ല"
ഇതേ പറഞ്ഞുള്ളൂ എന്നോടു
"കാത്തിരിക്കും.... മരണം വരെ" എന്ന് കേൾക്കാൻ നിന്നില്ല ദുഷ്ടൻ
———-
വാൽക്കഷ്ണം.. ഇന്നലെ ഈ സ്റ്റോറി ഞാൻ എഴുതി തീർത്തത്‌‌ രാത്രി 2 മണിക്കാണു.. അതായത്‌ നാട്ടിലെ സമയം 3:30 മണിക്ക്‌.. രാവിലെ ഉറങ്ങി എണീറ്റപ്പോ കെട്ടിയോളുടെ മെസ്സേജ്‌ .. ഇങ്ങക്ക്‌ എന്തേലും കൊഴപ്പമുണ്ടോ.. സൂക്കേടൊന്നുല്ലലോ .. ഞാനിന്നലെ രാത്രി നിങ്ങൾ വിളിക്കുന്ന പോലെ തോന്നീട്ട്‌ പുറത്തെ ഡോർ വരെ തുറന്ന് നോക്കി.. ഇങ്ങളെന്നെ പുറത്ത്‌ നിന്ന് വിളിക്കുന്നെ പോലെ എനിക്ക്‌ തോന്നി എന്നൊക്കെ
അപ്പോ ഞാനും ഒന്ന് ഞെട്ടി.. ഓൾക്ക്‌ ഞാൻ എഴുതിയത്‌ അയച്ച്‌ കൊടുത്തു.. അത്‌ കണ്ട്‌ അവളും ഞെട്ടി... എന്താണു അങ്ങനെ സംഭവിച്ചേ എന്നിത്‌ വരെയും മനസ്സിലായിട്ടില്ല..
എഴുതുന്നത്‌ അറംപറ്റുന്നുണ്ടോ എന്നൊരു പേടി..അതോണ്ട്‌ തന്നെ ചിലപ്പോ ഇതെന്റെ അവസാനത്തെ സ്റ്റോറി ആവും... എല്ലാർക്കും നന്ദി .. നമസ്ക്കാരം

ഞമ്മളെ ഉമ്മ..

Image may contain: 1 person, closeup

മക്കൾ 3 പേരിൽ പൈസ ഉള്ളോരോടു പുറമേ സ്നേഹം ഉള്ളിലും സ്നേഹം ...അല്ലാത്തോരോട്‌ ഉള്ളിൽ സ്നേഹം പുറമേ ദേഷ്യം..
ഞാനിന്ന് പൈസ കൊടുത്തിട്ടുണ്ടേൽ എനിക്ക്‌ മത്തി പൊരിച്ചെ മൂന്ന്.. ബാക്കിയുള്ളോർക്ക്‌ ഒന്ന്..
ഇങ്ങൾടെയൊക്കെ ഉമ്മമാരു പുറത്ത്‌ പോവുമ്പോ എന്താ പറയാ ??
ചൊറു തിന്നാൻ വരണേ എന്നല്ലേ ??
എന്റെ ഉമ്മ പറയും ചോറു ഏടുന്നേലും കയ്ച്ചോ എനിക്ക്‌ ഉണ്ടാക്കാനൊന്നും കയ്യല്ല .. ബരുമ്പോ എനിക്കും ഒരു ചോറു വാങ്ങിക്കോന്നാ..
കൈ വേദന കാലു വേദന എന്ന് പറയാണേൽ ഒർപ്പിച്ചോ അന്നു പോർത്തുന്നായിരിക്കും ഫുഡ്‌ ....
ഇനിപ്പോ കിച്ചണിൽ കേറിയാ പിന്നെ ഉമ്മാനെ എടങ്ങാറാക്കാൻ പറ്റൂല്ല... എടങാറാക്കിയാ കയ്യീ കിട്ടുന്നെ എടുത്ത്‌ എറിയും.. മത്തീനെ കൊണ്ട്‌ ബരെ ഏറു കൊണ്ട ദിവസോണ്ട്‌ ...
നാട്ടിൽ ലീവിനു പോയാ എടക്കെടക്ക്‌ പാസ്പ്പോർട്ട്‌ എടുത്ത്‌ കയ്യീമ്മെ തന്ന് പറയും തിരിച്ച്‌ പോവാനുള്ള സമയം തീർന്നോന്ന് നോക്ക്‌.. ബന്നിട്ട്‌ കുറേയായല്ലോ...ക്യാൻസൽ ആയിപ്പോയാലും ഇഞ്‌ മിണ്ടൂല്ലാന്ന്
ഉമ്മാക്ക് ഞാൻ‌ ഉമ്മയൊന്നും കൊടുക്കലില്ല..... കൊടുത്താൽ അപ്പോ പറയും എന്റെ കയ്യിൽ പൈസ ഒന്നുല്ല .. പണയം വെക്കാൻ പൊന്നൂല്ലാന്ന്
പിന്നെ ഉമ്മ കൊടുക്കും ദുബായിക്ക്‌ ലീവ്‌ തീർന്ന് പോവുമ്പോ .... അന്ന് ഉമ്മ ഒന്നും പറയൂല്ല .....തിരിച്ച്‌ ഒരു ഉമ്മ തരും കരഞോണ്ട്‌....ഒരു പ്രാശ്യം കരഞ്ഞപ്പോ ഞാമ്പറഞ്ഞ്‌ ഉമ്മകരയാണേൽ ഞാൻ പോണില്ലാന്ന്...അപ്പോ തന്നെ ഉമ്മാന്റെ കരച്ചിലൊക്കെ മാറി ചിരിച്ചൊണ്ട്‌ പറഞ്ഞു.. ഇനി ഞാൻ ചിരിക്കാത്തോണ്ട്‌ ഇഞ്ഞ്‌ പോവാണ്ട്‌ നിക്കണ്ടന്ന്...അയിനു ശേഷം പിന്നെ ഉമ്മ തമാശക്ക്‌ പോലും കരഞ്ഞു കാണിച്ചിട്ടില്ല
പിന്നെ ഇങ്ങളെ ചങ്ങായിമാരല്ലെ ഇങ്ങളെ പറ്റി എല്ലാരോടും പറഞ്ഞു നടക്കാ ??
എന്ന ഞമ്മളെ ഉമ്മ തന്നെ ഞമ്മളെ ചങ്ങായിമാരൊടു പറയും ഇവന്റെ കൂടെ കൂടി ഇങ്ങളും ബെടക്കായിപ്പോണ്ട എന്നു.. അതും ന്റെ മുന്നീ ബെച്ചന്നെ ... അത്രക്കിഷ്ടാ മക്കളോട്‌ ..
ഒരീസം അപ്പറത്തെ വീട്ടിലെ ശാന്തേച്ചീനോടു പറയുന്നെ കേട്ടിനു ,,, എന്റെ മോനു എല്ലാ അമ്പലപ്പറമ്പിലും പോയി ഗാനമേളക്ക്‌ തുള്ളലും പാതിരാ വരെ കറങ്ങലാണു പണി .. ഓത്തൂല്ല നിസ്ക്കരോല്ല ... ഓനെ ഇനി ബിനീഷ് ന്നോ വിജേഷ്‌ ന്നോ ബിളിക്കലാ നല്ലേ... ബേണേൽ ഇങ്ങളെ പൊരക്ക്‌ കൂട്ടിക്കോ... പൈസയൊന്നും തരണ്ട ബെർതെ എടുത്തോന്ന്..
എന്ത്‌ന്നെ ആയാലും അടുത്ത ജന്മത്തിലും ഞമ്മക്ക്‌ ഞമ്മളെ പാവം മൊഞ്ജത്തിയെ തന്നെ ഉമ്മാന്നു വിളിച്ചാ മതിയേ....
അതെന്താന്ന് ചോയിച്ചാ
അത്രയ്‌ക്ക്‌ ഇഷ്ടാടോ ഉമ്മാക്ക്‌ ഞമ്മളേയും ഞമ്മക്ക്‌ ഉമ്മാനേം

By: Namsi Jaan

റിക്വസ്റ്റ്‌

Image may contain: 1 person, closeup

നിന്റെ എഴുത്ത്‌ വായിച്ചു.. നീ ഞമ്മളെ നാട്ടുകാരൻ തന്നെയാണോന്നൊരു ഡൗട്ട്‌.. ഇന്റെ നാടെവിടാ ??
ഇത്‌ ചോയിക്കാനാണോ റിക്വസ്റ്റ്‌ അയച്ചെ ??
ഇത്‌ ചോയിക്കാൻ മാത്രല്ല.. തലശ്ശേരി ഭാഷേലുള്ള എഴുത്ത്‌ കണ്ടപ്പോ അയച്ചതാ.. അത്‌ മാത്രല്ല ഇന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്‌..
ഇങ്ങളെ സ്തലമേതാ ??
ഞാൻ തലശ്ശേരി പന്തക്കൽ.. ഇഞ്ഞോ ??
ഞാൻ തലശ്ശേരി പാനൂർ
ചുമ്മാതല്ല ... ഞാൻ പറഞ്ഞില്ലെ ഇന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് ..
അല്ല ഇപ്പോ ഒരേ നാട്ടുകാരായിട്ടെന്താ .. എന്നെ കാണാനാണോ ??
കാണാലോ.. എന്തേ പറ്റൂല്ലേ ??
പറ്റൂല്ലല്ലോ.. ഞാനിപ്പോ ദുബായിലാ
ഭാഗ്യം.. രക്ഷപെട്ട്‌.. ഇഞ്ഞ്‌ പാനൂർ തന്നെയാണോ ??
അങനെ ചോയിച്ചാൽ പാനൂർ ചമ്പാട്‌ എന്ന നാട്ടിലാ..രക്ഷപ്പെട്ടെന്ന് പറയാൻ ഞാൻ ഇങ്ങളെ കാണാനൊന്നും വരുന്നില്ലല്ലോ..
ഇഞ്ഞെന്തിനാടാ പിന്നെ കള്ളം പറഞ്ഞെ ??
പൊന്ന് പെങളേ.. സത്യത്തിൽ എന്താ ഉദ്ധേശം .. ആളെ വിട്ട്‌ തല്ലാനാണേൽ ആദ്യം എന്തിനാന്ന് കൂടി അറിയണം.. ചുമ്മ തല്ല് കൊള്ളാനൊന്നും എന്നെ കിട്ടൂല്ല
ഹി ഹി മാഷേ.. ഞാൻ എന്തിനാ ഇയാളെ തല്ലണേ.. ഞാനിന്നാ ഇയാൾടെ സ്റ്റോറി വായിച്ചെ.. വായിച്ചപ്പോ എന്റെ നാട്ടിലാണെന്ന് തോന്നി.. നിന്നോട്‌ കമന്റിൽ മിണ്ടി.. നീ റിക്വസ്റ്റ്‌ അയച്ചപ്പോ ഞാൻ അസപ്റ്റ്‌ ചെയ്തു..പിന്നെ ഏടെയോ കണ്ടത്‌ പോലെയും ഒരു ഫീൽ സോ വന്നു ചോദിച്ച്‌ സംശയം തീർക്കാൻ അത്രേ ഉള്ളൂ..
ഓഹ്‌ ഇപ്പോളാ ഒന്ന് ശ്വാസം വിട്ടെ.. അപ്പോ പറ മുത്തേ എന്താ അറിയണ്ടേ ??
ചേച്ചി വിളിയൊക്കെ പോയി ഇപ്പോ മോളേന്നോ ??
അയ്യോ സോറി.. അറിയാണ്ട്‌ ആയിപ്പോയതാ.. ചേച്ചി ചോയിക്ക്‌
ചേച്ചി വിളി മാണ്ട പേരു വിളിച്ചാ മതി ഇഞ്ഞ്‌
അങ്ങനെയേൽ അങ്ങനെ.. അപ്പോ പറ.. ഇങ്ങളെവിടെയായിട്ട്‌ ബരും ??
ഇനിക്ക്‌ ചമ്പാട്ടുള്ള കുമാരൻ മാഷേ അറിയോ ??
അറിയാലോ .. മാഷിന്റെ ??
മാഷിന്റെ മരുമകളാ ഞാൻ..
ഏത്‌ കുമാരൻ മാഷിന്റെ ??
പിന്നെന്തിനാടാ നീ അറിയാന്ന് പറഞ്ഞെ ??
അത്‌ പിന്നെ എനിക്ക്‌ രണ്ട്‌ കുമാരൻ മാഷെ അറിയാം .. അതിലേതേലും ആവുമല്ലോ..
അതിപ്പോ എങ്ങനെയാ പറയാ.. ഇനിക്ക്‌ രാജാട്ടന്റെ കട അറിയോ ??
ചേച്ചി ലിസൺ റ്റു മീ.. ഇങ്ങൾ ഏത്‌ വഴിക്കെന്ന് പറഞ്ഞാലെ എനിക്കറിയാൻ പറ്റൂ.. എനിക്ക്‌ രാജാട്ടന്റെ കട 4 എണ്ണം അറിയാം അതോണ്ടാ
ഹി ഹി എന്നാ ഇനിക്ക്‌ ചമ്പാട്ടിന്ന് മില്ലിലേക്കുള്ള റോഡറിയാവോ .. ആ വഴിക്ക്‌ പോയാൽ കളരിപ്പറമ്പ്‌ എത്തും.. അവിടുന്ന് കുറച്ച്‌ മുന്നോട്ട്‌ പോയാൽ ഉള്ള ഒരു കട ഇല്ലേ അ രാജാട്ടന്റെ കട... അറിയോ ??
അറിയോന്നോ ഒരു കാലത്ത്‌ ഞാനവിടെ തന്നെ ആയിരുന്നില്ലെ.. എന്റെ കുറേ ചങ്ങായിമാരുണ്ട്‌ ആടെയൊക്കെ.. അവിടെ എവിടാ ഇങ്ങളു ??
അവിടെ അടുത്തന്നെയാ ..ബാലാട്ടന്റെ വീട്ടിന്റെ ബേക്കിൽ
ഇങ്ങക്കീ കിളവന്മാരെ മാത്രേ അറിയോ ??
ബാലേട്ടൻ , രാജേട്ടൻ, കുമാരേട്ടൻ എന്തുന്നാപ്പാ ഇത്‌
ഹി ഹി.. നാട്ടിലറിയപെടുന്ന ആൾക്കാരെയല്ലേ പറയാൻ പറ്റൂ.. അതൊണ്ടാടാ ..
എനിക്കറീല്ല.. പിന്നെ അറിയാം രാജാട്ടന്റെ കട കഴിഞ്ഞ്‌ ഒരു ഹമ്പ്‌ ഉണ്ട്‌.. അവിടുന്ന് ഇടത്തോട്ടൊരു റൊഡുണ്ട്‌.. അവിടുള്ളൊരു പെണ്ണിനെ അറിയാം.. അമ്മൂട്ടി എന്നാ വിളിക്കാനു..
അതെന്താ ഇനിക്ക്‌ ഓളെ മാത്രം അറിയുന്നെ ??
അതൊക്കെ അറിയാം ചേച്ചി.. മറക്കാൻ പറ്റൂല്ലേ അതൊന്നും
അതെന്താടാ ഇന്റെ ലവ്വർ എങ്ങാനും ആയിരുന്നോ ??
ഹേയ്‌ അല്ലേ.. ആ പെണ്ണു കാരണം ഞാനൊരുപാട്‌ അനുഭവിച്ചതാ ചേച്ചീ..
എന്താ ഉണ്ടായെ ഒന്ന് പറയെടാ
കുറേ കൊല്ലം മുന്നെ ഉണ്ടായതാ.... അതായത്‌ കണ്ണിൽ കണ്ട പെൺപിള്ളാരെയൊക്കെ വായിനോക്കി നടക്കണ സമയം.. ഒരു ബൈക്കുണ്ടാരുന്നു അന്ന്.. അതിന്റെ പിറകിൽ ചങ്ങായിമാരെയും കൊണ്ട്‌ സ്കൂളിനു മുന്നിൽ പോവും.. സ്കൂളിന്റെ മുന്നിന്ന് കസർത്ത്‌ കാണിക്കും.. അങനെയൊക്കെ..
ആഹ്‌ എന്നിട്ട്‌ ??
എന്നിട്ടെന്താ .. ഈ അമ്മൂട്ടിയെ എന്റെ ചങ്ങായി വളക്കാൻ നടക്കുന്നുണ്ടാരുന്നു....ഒടുക്കത്തെ മൊഞ്ജാ പെണ്ണിനു.. അതും നമ്പൂരി കുട്ടി.. പച്ചക്കറി മാത്രേ തിന്നൂ.. അതോണ്ട്‌ തന്നെ കിടു മൊഞ്ജ്‌.. എന്റെ ചങ്ങായി ആണേൽ എന്താ പറയാ ചേച്ചീ.. ഒരുമായിരി എന്തോ പോലത്തെ കറുപ്പ്‌
അതെന്തുന്നാടാ എന്തൊ പോലത്തെ കറുപ്പ്‌ ??
അയിനിപ്പോ പേരു കണ്ട് പിടിച്ചിട്ടില്ല.. ഓന്റെ ഫോട്ടോ കിട്ടുവാണേൽ കാണിച്ചേരാ .. എന്നിട്ട്‌ ഇങ്ങളൊരു പേരിട്ടോ ഓക്കെ
പോടാ.. എന്നിട്ട്‌ ബാക്കി പറ ഇഞ്ഞ്‌
‌ ഓളു വീഴൂല്ലാന്ന് ഞാൻ കുറേ പ്രാവശ്യം ഓനോട്‌ പറഞ്ഞതാ.. ഓനാണേൽ ഓളെ മാത്രം മതീന്നും ..ഓളെ ഏടുന്ന് കണ്ടാലും ഓൻ ഐ ലവ്‌ യൂ പറയും.. ഓളു പോടാ പട്ടീന്നും വിളിക്കും... അത്രയ്ക്ക്‌ മനപ്പൊരുത്തം ആയിരുന്നു അവർ തതമ്മിൽ.....ലാസ്റ്റ്‌ ഓൻ ഓൾക്കൊരു ലെറ്റർ കൊടുക്കാൻ തീരുമാനിച്ചു.. ഓളുടെ വീട്ടിലേക്ക്‌ പോന്ന വഴിയിൽ വെച്ച്‌ കൊടുക്കാൻ പ്ലാനിട്ടു..
ഓൾടെ വീടേട്യാ ??
ഞമ്മളെ മനേക്കര ബസ്‌ ഷെൽട്ടറിന്റെ അടുത്തുന്ന് അമ്പലത്തിലേക്ക്‌ പോകുന്നിടത്ത്‌ ഒരു ഇടവഴിയില്ലേ .. ഇടത്തോട്ട്‌ .. അറിയോ ??
ആഹ്‌ അറിയാ
ആഹ്‌ .. ആ വഴീക്കൂടെയാ ഈ പെണ്ണു പോവുന്നെ.. ഓൾടെ വീട്ടിലേക്കുള്ള ഷോർട്ടാണത്‌‌.. പുലിവാലാകുമെന്ന് പേടിച്ച്‌ ഞാൻ ഒഴിവാകാൻ നോക്കി...അപ്പോ ഓന്റെ വക സെന്റി.. ഇന്റെ വീട്ടിലെ കിണറ്റിൽ പൂച്ച വീണപ്പോ ഞാനല്ലേ എടുത്തന്നെ എന്നൊക്കെ പറഞ്ഞ്‌ ഭൂലോക സെന്റി.. ഞാൻ വീണില്ല.. ലാസ്റ്റ്‌ ചങായി പറഞ്ഞു ഓന്റെ കൂടെ പോയാൽ ഒരു പഫ്സും ലൈമും മാങ്ങി തരുന്ന്.. അതിൽ ഞാൻ വീണു.... ഞമ്മൾ അമ്മൂട്ടി ഓളെ വീട്ടിലേക്കുള്ള വഴിയിലേക്ക്‌ കേറിയപ്പോ ബൈക്കെടുത്ത്‌ പോയി.. ഓളെ അടുത്ത്‌ എത്തിയപ്പോ ചങ്ങായി ഇറങ്ങി.. ഞാൻ മുന്നൊട്ടുള്ള വളവിൽ കൊണ്ടു പോയി ബൈക്ക്‌ നിർത്തി അവരെയും കാത്ത്‌ നിന്നു.. 2 മിനിറ്റ്‌ കഴിഞ്ഞപ്പോ ഒരു നിലവിളി.. ചിക്കൻ പഫ്സ്‌ മാങ്ങണോ മുട്ട പഫ്സ്‌ വാങ്ങണോ എന്നു ആലോചിച്ച്‌ നിക്കാരുന്നു ഞാനപ്പോ.. ഞാൻ ബൈക്ക്‌ സ്റ്റാന്റിലിട്ട്‌ ഓടി ചെന്ന് നോക്കി.. ചങ്ങായീനെ കാണുന്നില്ല.. പെണ്ണാണേൽ നിലത്തിരുന്ന് ഉറക്കെ നിലവിളിക്കുന്ന്.. അതും നെഞ്ഞത്ത്‌ കൈവെച്ചിട്ട്‌.. ഞാനാദ്യം കരുതിയത്‌ ചങ്ങായി മാല പൊട്ടി‌ച്ച്‌ ഓടിയെന്നാ പിന്നെയാ തിരിഞെ
ചങായി ഓളെ നെഞ്ഞത്ത്‌ കേറി പിടിച്ചെയാന്ന്
അയ്യേ.. നെഞ്ഞത്തോ...അത്‌ ഇഞ്ഞെങ്ങനെയാ അറിഞ്ഞെ ??
അത്‌ ലാസ്റ്റ്‌ പറയാ.. തോക്കിൽ കേറി വെടി വെക്കണ്ട കേട്ടിനല്ലോ...
ഇനിക്ക്‌ ഞാൻ തരാടാ.. മോൻ ബാക്കി പറ
ഹ ഹ.. അമ്മൂട്ടി ഇരുന്ന് കരയുന്ന്.. ചോയിച്ചിട്ടണേൽ മിണ്ടുന്നൂല്ല..എന്താ ചെയ്യണ്ടേന്ന് അന്തംവിട്ട്‌ നിക്കുമ്പോ അതാ കിടങ്ങിന്റെ മോളിൽ ഒരു അമ്മച്ചി.. അമ്മച്ചി കാണുന്നത്‌ എന്നെയും നിലത്തിരുന്ന് കരയണ അമ്മൂട്ടിയേയും... കിഴക്കേലെ ശ്രീജേന്റെ മോളെയിതാ ഒരുത്തൻ എടങ്ങാറാക്കുന്നേന്ന് ഒരൊറ്റ നിലവിളി.. ആ പറച്ചിൽ കേട്ടപ്പോ ഞാൻ തന്നെയാണോ കേറിപ്പിടിച്ചേന്ന് എനിക്ക്‌ പോലും തോന്നിപ്പോയി.. അമ്മായിരി വിളിയേനു
നിനക്കങ്ങനെ തന്നെ വേണമെടാ.. എന്നിട്ട്‌ ??
എന്നിട്ടെന്താ ആരൊക്കെയോ കിടങ്ങ്‌ തുള്ളി വന്നത്‌ ഓർമ്മ ഉണ്ട്‌.. അടിച്ച്‌ പരിപ്പിളക്കി കളഞ്‌ എന്റെ
ആന്തിനാടാ ഇഞ്ഞല്ല്ല്ലൊ അയിനു പെണ്ണിനെ എടങ്ങാറാക്കിയെ .. ഇന്റെ ചങ്ങായി അല്ലെ ??
അതെനിക്ക്‌ പറയാൻ സമയം കിട്ടണ്ടേ.. ഞാനാദ്യം വിചാരിച്ചത്‌ സ്വപ്നം കാണുന്നതാണെന്നാ.. കുറേ പേരു ചേർന്ന് അടിക്കുമ്പോ ആദ്യം വേദനിക്കുല്ല.. കാരണം ആദ്യം ഞമ്മൾ വിചാരിക്കും സ്വപ്നമാണെന്ന്.. സ്വപ്നല്ലേ കൊണ്ടോട്ടേന്ന് വിചാരിക്കും.. പിന്നെയാ വേദന വരുന്നെ.. പിന്നെ ഒച്ചത്തിൽ നിലവിളിക്കലേ രക്ഷയുള്ളൂ.. അടിക്കാൻ വരുന്നോർക്ക്‌ ദയ എന്ന സാധനം ഉണ്ടേൽ ആ നിലവിളി കേക്കുമ്പോ നിർത്തും
ഹി ഹി.. അല്ല അപ്പോ ആ പെണ്ണിനു പറഞ്ഞൂടേനോ ??
ബെസ്റ്റ്‌.. കുറേ ആളൊക്കെ ഓടി വരുന്നെ കണ്ടപ്പോ തന്നെ ആ കൊച്ചിന്റെ ബോധം പോയിനു പോലും
ഹ ഹ പാവം നീ.. എന്നിട്ട്‌ എന്തായി ??
എന്നിട്ടോ..എന്നെ അടിച്ചോണ്ട്‌ നിക്കുമ്പോ ഓളെയും എടുത്ത്‌ ആരൊക്കെയോ പാനൂർ ഹോസ്പിറ്റലിലേക്ക്‌ കൊണ്ടോയിനു.. അവിടെത്തി ബോധം വന്നപ്പോ പെണ്ണു കാര്യം പറഞ്ഞു.. അവിടുള്ളോർ എന്നെ തല്ലി ക്ഷീണിച്ച്‌ നിക്കണവന്മാരെ വിളിച്ച്‌ കാര്യം പറഞ്ഞു.. ഞാൻ നിരപരാധിയാണു എന്ന്..
അന്ന് നിനക്ക്‌ ഒരുപാട്‌ അടി കൊണ്ടോ??
പിന്നേ.. കിട്ടിയോന്നോ.. ആദ്യത്തെ അടിയൊക്കെ സ്വപ്നത്തിൽ തീർത്തു.. പിന്നെ ഉള്ളത്‌ വേദനിച്ചപ്പോ നിലവിളിച്ചു.. എന്നിട്ടും അടി നിർത്താഞ്ഞപ്പോ ബോധം പോയ പോലെ കിടന്ന് നോക്കി.. അന്നേരാ ആരോ പറയുന്നെ കേട്ടെ ..ആളു മാറി എന്ന്.. അതൊടെ അടി നിർത്തി..
നിന്നെ എന്നിട്ട്‌ എന്താക്കി ??
ആട തന്നെ ഒരു കുയ്യും കുയിച്ച്‌ മണ്ണിട്ട്‌ മൂടി ഹല്ല പിന്നെ
ഹിഹി ചൂടാവല്ല ടാ എന്നിട്ടെന്തായീന്ന് അറിയാനുള്ള ലത്‌ കൊണ്ടല്ലേ
അയിന്റെ ഇടേലു കൂടി എതോ ഒരു തെണ്ടി എന്റെ ഇക്കാക്കാനെ വിളിച്ച്‌ ഞാൻ ഏതോ പെണ്ണിനെ മാനഭംഗപ്പെടുത്തീന്ന് വിളിച്ച്‌ പറയേം ചെയ്തിനു.. ഇക്കാക്ക വരുമ്പോ ഞാൻ മോന്തയൊക്കെ വീർത്ത്‌ ലാലെട്ടനെ പോലെ ഇരിക്കുന്ന്.....ഇക്കാക്കന്റെ വകയും കിട്ടി ഒന്ന്.. അപ്പോ എന്നെ അടിച്ചവരിൽ ഒരുത്തൻ പറഞ്ഞ്‌.. ഓനല്ല ഓന്റെ ചങ്ങായി ഒരുത്തിയെ ഇടങ്ങാറാക്കിയതാന്ന്.. പിന്നെ ഇക്കാക്കയുടെ വക ഒരു ഷോ ആയിരുന്ന്...... എന്നെ തല്ലിയവരെ നോക്കി എന്തൊക്കെയോ കുറേ ഡയലോഗ്‌.. ഒറ്റയ്ക്ക്‌ ബൈക്കിൽ പോവുമ്പോ ഒരു ലിഫ്റ്റ്‌ പോലും തരാത്ത എന്റെ ഇക്കയുടെ സ്നേഹം അന്നാണു ഞാൻ കണ്ടെ.. ചേച്ചിക്കറിയോ എന്നെ ഒരു മരത്തിൽ കെട്ടിയിടാൻ വരെ പ്ലാൻ ഉണ്ടാരുന്നു.... കയർ വാങ്ങാൻ പോയോൻ തിരിച്ച്‌ വരുമ്പോളേക്ക്‌ അടി നിർത്തിയെ കൊണ്ടാ കൈച്ചലായെ..
എന്തോന്നിത്‌ ചുമ്മാഅങ്ങ്‌ അടിക്കലണോ ഇനിക്ക്‌ കേസ്‌ കൊടുത്തൂടേനോ തല്ലിയോർക്കെതിരെ ??
ബെസ്റ്റ്‌.. എന്നിട്ട്‌ വേണം അയിന്റെ പേരിൽ പിന്നേം അടി കൊള്ളാൻ.. കോമഡി അതൊന്നുമല.. എന്നെ തല്ലിയവരിൽ ഒരുത്തൻ സ്വന്തം ഏട്ടന്റെ ഭാര്യേനെ പൊക്കി കൊണ്ട്‌ പോയി കെട്ടിയവൻ.. വേറെ ഒരുത്തൻ കല്ല്യാണം കയിഞ്ഞ ഒരു മുസ്ലീം പെണ്ണിനെ പൊക്കി കൊണ്ട്‌ വന്ന് കെട്ടിയവൻ
ഹ ഹ അത്‌ ടോപ്പായിക്ക്‌.. എന്നിട്ട്‌ ലാസ്റ്റ്‌ എന്തായി ??
എന്നിട്ടെന്താ എന്നെ തലശ്ശേരി ഇന്ദിരാ ഗാന്തി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി.. കേസു കൊടുക്കണ്ടാന്ന് പാർട്ടി നേതാക്കൾ ഇക്കാനോട്‌ പറഞ്ഞിനു പോലും.. ഹോസ്പിറ്റൽ ചിലവ്‌ പാർട്ടി കൊടുത്തു.. എനിക്കാണേൽ തല്ല് കൊണ്ട വേദനയും.. ഒരു പീഡനക്കാരൻ എന്ന പേരും.. കൊല്ലങ്ങളെടുത്തു ആ പേരു പോവാൻ..
അപ്പോ ഇന്റെ ആ ചങ്ങായിനെ പൊക്കീല്ലെ ??
ഓൻ അന്നു ഓടിയ ഓട്ടം സ്ട്രൈറ്റ്‌ ഓന്റെ വീട്ടിലേക്ക്‌ ... ദെൻ ഡ്രസ്സൊക്കെ എടുത്ത്‌ കോയമ്പത്തൂരേക്ക്‌ പോയി.. പിന്നെ 3 കൊല്ലം കയിഞിട്ടാ വന്നെ.. എന്നെ 6 മാസയപ്പോ ഗൾഫിലേക്കും കേറ്റി വിട്ടു..ഇപ്പോ ഇവിടിങ്ങനെ നാടും ആലോചിച്ച്‌ കഴിയുന്ന്..
ഓഹ്‌ .. എന്തായാലും മറക്കാനാവാത്ത ഒരു ദുസ്സ്വപ്നം ആയിരുന്നല്ലെ.. കൊള്ളാം
ദുസ്വപ്നം ഒന്നൂല്ല.. ഓർമ്മിക്കാനൊക്കെ എന്തേലും മാണ്ടേ.. ഹി ഹി
അപ്പോ ശരി ചങ്ങാതീ.. പിന്നെ വരാം.. ചോറു തിന്നില്ല.. ഇന്റെ ബഡായിയും കേട്ടിരുന്ന് പോയി.. പിന്നെ വരാം
ഹ ഹ ഹ ബഡായി ഒന്നുമല്ലായെ.. പിന്നെ ചാറ്റാൻ വരുവാണേൽ പറയണേ .. കെട്ടിയോളും ഈ ഐഡി യൂസാക്കണിണ്ട്‌ ... അതോണ്ടാ
അപ്പോ എനിക്കെങ്ങനെ തിരിയും ഇഞ്ഞാണോ ഇന്റെ കെട്ടിയോളണോ ന്നു ??
അതിപ്പോ ചാറ്റാൻ വരുമ്പോ അമ്മൂട്ടിയാണോ എന്ന് ചോയിച്ചാ മതി.. അമ്മൂട്ടിയാണേൽ അതേന്ന് പറയും .. ഞാനാണേൽ ഞാനാണെന്ന് തന്നെ പറയും
ദൈവമെ അപ്പോ നീ ആ പെണ്ണിനെയാണോ കെട്ടിയെ ??
അല്ലാണ്ട്‌ പിന്നെ.. അന്നത്രത്തോളം അടി വാങ്ങിച്ച്‌ കൂട്ടീട്ട്‌ .. ഓളെ വേറെ ഒരുത്തനു കൊടുക്കാനോ.. അത്‌ ഇച്ചിരി പുളിക്കും.. ഒരു പെണ്ണിനു വേണ്ടി ജീവിതത്തിൽ ആകെ കൊണ്ട അടിയാണത്‌ ...
നീ ഭീകരനല്ലടാ.. കൊടും ഭീകരനാ.. എന്നാലും നീയെങ്ങനെ പെണ്ണിനെ കട്ടോണ്ട്‌ പോയെ ??
അതൊക്കെ വല്യൊരു സംഭവമായിരുന്നു ചേച്ചിയേ..ഇപ്പോ പോയി ചോറു തിന്ന് ട്ടാ .. പിന്നൊരിക്കൽ പറഞ്ഞേരാ
✍🏼 Namsi Jaan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo