Showing posts with label PriyaKarthikeyan. Show all posts
Showing posts with label PriyaKarthikeyan. Show all posts

പൊടിപൂരം പതിവുപോലെ എന്റെ പെണ്ണിനോട്


പൊടിപൂരം പതിവുപോലെ എന്റെ പെണ്ണിനോട് സൊള്ളിക്കൊണ്ട് കിടന്നപ്പോൾ ആണ് അമ്മ വന്ന് വാതിൽ മുട്ടിയത്. സമയം രാവിലെ 8.30. അവളോട് ഒരു മിനുട്ട് സമയം ചോദിച്ച് ചെന്ന് വാതിൽ തുറന്നു കൊടുത്തു.അമ്മ ചായ മേശമേൽ വെച്ചിട്ട് എന്നെ നോക്കി കണ്ണുരുട്ടി തിരിച്ചു പോയി. സന്തോഷം, ഞാൻ തിരിച്ച് ചെന്ന് കിടന്നു തല വഴി ഷീറ്റും മൂടി പിന്നേം വർത്തമാനം തുടങ്ങി.പെട്ടന്നാണ് അന്തരീക്ഷം മാറിയത്. തെളിഞ്ഞ ആകാശത്ത് കാറും കോളും തിങ്ങിനിറഞ്ഞു. ഞങ്ങൾ തമ്മിൽ പൊരിഞ്ഞ അടി. എന്റെ ശബ്ദം വല്ലാതെ ഉയർന്നു. ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു ഷീറ്റ് മാറ്റി ചാടി എഴുന്നേറ്റു.നേരെ നോക്കിയപ്പോൾ മുന്നിൽ അച്ഛൻ !!!
ആരോടാ നീ ഇത്രേം നേരം സംസാരിച്ചത്? ശബ്ദത്തിന് വല്ലാത്ത കനo. ഞാൻ നിന്നു വിക്കി. അത്..അത് .. എന്റെ ഒരു ഫ്രണ്ട് !! ഏതു ഫ്രണ്ട്? പിന്നേയും കനം. എന്റെ തൊണ്ടയിലെ വെള്ളം വറ്റി. അച്ഛന്റെ ശബ്ദം കേട്ട് അമ്മയുo അനുജനും മുറിയ്ക്കു പുറത്ത് വന്നു നിന്നു നോക്കി. പൊതുവെ ശാന്തനായ അച്ഛന്റെ ശബ്ദം ഉയർന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അച്ഛനുപക്ഷേ കുലുക്കം ഒന്നുമില്ല
ചുറ്റിക്കളി വെല്ലതും ആണെങ്കിൽ നടക്കില്ല.ഞാൻ പറയുന്നതേ ഇവിടെ നടക്കു.അത്രയും ആയപ്പോൾ എനിക്ക് എവിടുന്നോ ഒരു ധൈര്യം കിട്ടി. ഇപ്പോൾ സംസാരിച്ചത് ഞാൻ സനേഹിക്കുന്ന കുട്ടിയും ആയിട്ടാണ്. ഞങ്ങൾ 3 വർഷമായി ഇഷ്ടത്തിലാണ്.പുതിയ വെളിപ്പെടുത്തൽ കേട്ട് എല്ലാവരും ഞെട്ടി നിൽക്കുകയാണ്.28 വയസ്സായി കൊള്ളാവുന്ന ജോലിയുo ഉണ്ട്. എന്നാലും വരുന്ന ആലോചനകൾ ഒന്നും മകൻ സമ്മതിക്കാത്തതിന്റെ കാര്യം ഇപ്പോഴാണ് മനസ്സിലായത്.
അവളുടെ പഠിപ്പ് കഴിയട്ടെ എന്ന് വിചാരിച്ചാ വീട്ടിൽ സംസാരിക്കാഞ്ഞത്. എന്റെ ശബ്ദം താഴ്ന്നു.അമ്മയുo അനുജനും അച്ഛന്റെ ഭാവമാറ്റം കണ്ട് വിഷമിച്ച് നിൽക്കുകയാണ്.അച്ഛൻ തിളച്ചു നിൽക്കുകയാണ്. എന്നാലും എനിക്ക് ഒരു ധൈര്യം തോന്നി. ശ്രീദേവി എന്നാണ് പേര്.കുട്ടി പഠിക്കുകയാണ്. ചെവിക്കല്ല് നോക്കി ഒരെണ്ണം കിട്ടിക്കഴിഞ്ഞിരുന്നു. ശബ്ദിക്കുത് നീ.. അമ്മയുo അനുജനും അച്ഛനെ പിടിച്ചു മാറ്റി. 'അമ്മ കരയാൻ തുടങ്ങിയിരുന്നു.
അതോടെ എന്റെ ഉള്ളിലെ പുരുഷൻ ഉണർന്നു. അച്ഛൻ എന്തൊക്കെ പറഞ്ഞാലും ഈ അജിയ്ക്ക് ഒരു പെണ്ണുണ്ട് എങ്കിൽ അതെന്റെ ശ്രീദേവി മാത്രം ആയിരിക്കും. ഇവിടെ പറ്റില്ലെങ്കിൽ ഞാനെന്റെ പെണ്ണിനേം കൊണ്ട് വേറെ എങ്ങോട്ടെങ്കിലുo പോകും. എന്റമ്മ സത്യം.. ഇത്രയും പറഞ്ഞതും എന്നെ വികാരക്ഷോഭംകൊണ്ട് വിറയ്ക്കാൻ തുടങ്ങി. അമ്മ പൊട്ടിക്കരയാൻ തുടങ്ങി.അനുജൻ അന്തം വിട്ട് നിൽക്കുകയാണ്.പിന്നെ കുറേ നേരം നിശബ്ദത ആയിരുന്ന
നിന്റെ തീരുമാനത്തിന് മാറ്റം വെല്ലതും ഉണ്ടോ? ഞാൻ ആ ബ്രോക്കറോട് നാളെ ഇങ്ങോട്ട് വരാൻ പറയാം. എനിക്ക് ഒരു അച്ഛനേ ഉള്ളു. അതുപോലെ വാക്കും ഒന്നേയുള്ളു.എല്ലാവരും ഒരുപോലെഞെട്ടി.. എന്നാൽ പിന്നെ അവളോടെ വിളിച്ചു പറ അടുത്ത ഞായറാഴ്ച്ച അവളെ കാണാൻ വരുന്നെന്ന്. ഇത്തവണ ഞെട്ടിയത് ഞങ്ങൾ മൂന്നു പേരും ആണ്‌. ഇത്രേം നേരം മസ്സിലുo പിടിച്ച് നിന്ന അച്ഛൻ ചിരിച്ചു.ഇന്നത്തെ പിള്ളേർക്ക് എല്ലാം തമാശയാണ്. എന്റെ മക്കൾ കാരണം ഒരു പെണ്ണിന്റെം കണ്ണീര് ഇവിടെ വീഴാൻ പാടില്ല. ഞാനതിന് സമ്മതിക്കില്ല. എന്റെ കണ്ണു നിറഞ്ഞു. പാവം എന്റെ അച്ഛൻ.
അവളൊരു പാവമാണച്ഛാ. നമ്മുടെ കുടുബത്തിന് ചേരും. അച്ഛൻ ഒന്നു മൂളുക മാത്രം ചെയ്തു.അമ്മ നിറഞ്ഞു ചിരിച്ചു. പിന്നെന്തിനാ മനുഷ്യാ അവനെ തല്ലിയത്.പിന്നെ തല്ലാതെ ഒരു പെൺകൊച്ചി നോട് പറയാൻ പറ്റുന്നത് വെല്ലോം ആണോ അവൻ ഫോണിലൂടെ വിളിച്ചുകൂവിയത്. അനിയൻ വായ പൊത്തി ചിരിക്കുന്നു.
ഇപ്പം തന്നെ ചേട്ടത്തിയെ വിളിച്ചു പറചേട്ടാ. ചേട്ടത്തിയോ?????എടാ.. മിടുക്കാ . എന്തായാലും ഒരിടി കിട്ടിയാലുo സാരമില്ല വീട്ടിൽ സമ്മതിച്ചല്ലോ. ഡയൽ ചെയ്തതും അനിയൻ ഞാൻ പറയാം എന്നും പറഞ്ഞ് ഫോൺ തട്ടി വാങ്ങി സ്പീക്കറിൽ ഇട്ടു.ഹലോ പറഞ്ഞതും ഭയങ്കര പരിഭവം.ദേഷ്യത്തിൽ ഫോൺ വെച്ച കൊണ്ട് ഉമ്മ തന്നാലെ ഇനീ മിണ്ടൂ മരമാക്രീ എന്ന് അവളുടെ ഒരു ഡയലോഗ്. ഐസായിപ്പോയ ഞാൻ ഫോൺ പിടിച്ചു വാങ്ങി കട്ടു ചെയ്തു. ഇത്രേം പാവം പിടിച്ച കൊച്ചായിരുന്നോ മോനേ എന്ന് അച്ഛന്റെ വക കമൻറും കൂടി ആയപ്പോൾ തൃപ്തിയായി.

Priya K

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo