Showing posts with label SajirSalman. Show all posts
Showing posts with label SajirSalman. Show all posts

*മായാജാലക്കാരൻ *

*മായാജാലക്കാരൻ *
ബീച്ചിൽ നിറയെ ആളുകളുണ്ട്, തിരകളോട് കിന്നാരം പറയുന്ന കൊച്ച് കുട്ടികൾക്കൊപ്പം മുതിർന്നവരുമുണ്ട് പ്രണയ നൊമ്പരം മറക്കാൻ വന്നവരും പ്രണയിക്കാൻ വന്നവരുമുണ്ട്, ബലൂൺ വിൽപ്പനക്കാരുണ്ട്, പട്ടം വിൽക്കുന്നവരുണ്ട് ഐസ് കച്ചവടക്കാരും പീപ്പിയും പമ്പരവും വിൽക്കുന്നവരുണ്ട്
വന്ന് വന്ന് ആഘോഷിക്കാൻ അവധി ദിവസങ്ങളോ ആഘോഷ ദിവസങ്ങളോ വേണമെന്നില്ലാത്ത അവസ്ത്ഥ പോലെയാണ് ബീച്ചിലെ ആൾക്കൂട്ടം കണ്ടാൽ
ബീച്ചിലെ സ്റ്റേജിനോട് ചേർന്ന് കുറച്ച് ആൾകൂട്ടം, ഒരു തെരുവ് മാന്ത്രികന്റെ മായാജാല പ്രകടനങ്ങൾ കണ്ട് അതിശയിച്ച് നിൽക്കുകയാണവർ
മാജിക്ക് അതെന്നും എനിക്ക് ഒരു ഹരമാണ് ,അൽഭുതത്തോടെ മാത്രമെ ഞാൻ മാജിക്ക് കണ്ടിട്ടുള്ളൂ
സാധാരണ തെരുവ് മാന്ത്രികരിൽ നിന്നും വ്യത്യസ്ത്ഥമായി ഒരു പ്രത്യേകതരം മുഖം മൂടി കൊണ്ട് മുഖം മറച്ചിട്ടുണ്ട് മാന്ത്രികനും അയാളുടെ സഹായികളും കൈയ്യിൽ മന്ത്രിക വടിയോ തലയിൽ തൊപ്പിയോ ഒന്നുമില്ല ഒരു പ്രതിമ പോലെ എന്തോ ഒന്ന് തുണികൊണ്ട് മൂടി വെച്ചത് അയാൾക്കരികിലുണ്ട്
ഓരോ വിദ്യകൾക്ക് മുൻമ്പും അയാൾ പ്രസംഗിക്കുന്നുണ്ട്, പ്രപഞ്ചത്തിൽ എല്ലാം ഉണ്ട് നമുക്ക് ആവശ്യമുള്ളത് കണ്ടെത്താനാണ് പ്രയാസം എന്ന് പറഞ്ഞ് കൊണ്ടാണ് ശൂന്യതയിൽ നിന്നും പൂക്കളെടുത്തത് പൂക്കൾക്ക് ആയുസ് കുറവാണ് അത് എന്നും നിലനിൽക്കണമെങ്കിൽ ചുമരിലൊ പേപ്പറിലേ വരച്ച് വെക്കണം തൽക്കാലം ഞാനി പ്രതിമയെ മൂടിയ തുണിയിലേക്ക് ചേർക്കുന്നു എന്നു പറഞ് പൂക്കൾ അതിന്റെ നേരെ എറിഞ്ഞതും അൽഭുതം ആ പൂക്കൾ മുഴുവൻ ചിത്രതുന്നലുകളായി തുണിയിൽ തെളിഞ്ഞു
പുറത്തെ റോഡിലൂടെ റോന്ത് ചുറ്റി കൊണ്ടിരുന്ന പോലീസ് ജീപ്പ് ആൾക്കൂട്ടം കണ്ട് ജീപ്പിൽ നിന്നിറങ്ങി അങ്ങോട്ട് വന്നു.
പോലീസ് വന്നതോടെ ആളുകൾ വീണ്ടും തടിച്ച് കൂടി മാന്ത്രികനും ആവേശമായി
പോലീസ് കാരും മാജിക്ക് കാണാനുള്ള ആവേശത്തിലാണ്
സൂര്യൻ കടലിനോട് അടുത്ത് ഏതാനും സമയങ്ങൾ കഴിഞ്ഞാൽ ഇരുട്ടാകും ബീച്ചിലെ തെരവു വിളക്കുകൾ തെളിഞ്ഞ് തുടങ്ങി മാന്ത്രികൻ അയാളുടെ അവസാന ഐറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്
ഭയമുള്ളവർക്കും രക്തം കണ്ടാൽ പേടി തോന്നുന്നവർക്കും മാറി നിൽക്കാം നിങ്ങൾ ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു മാന്ത്രിക വിദ്യയാണ് ഇനി കാണാൻ പോകുന്നത്
മാന്ത്രികൻ ഒരു മുന്നറിയിപ്പ് പോലെ പറഞപ്പോ കാഴ്ച്ചക്കാർക്ക് ഭയം നിറഞ്ഞ ആവേശമായി
ദൂരെ വാഹനത്തിൽ നിന്ന് ഒരാളെ വലിച്ചിഴച്ച് സഹായികൾ കൊണ്ട് വരുന്നുണ്ട് അയാളുടെ മുഖവും മറച്ചിട്ടുണ്ട്
എന്നെ രക്ഷിക്കു.,, ഇവരെന്നെ കൊല്ലുമെന്ന് ആ മനുഷ്യൻ ഉറക്കെ ഉറക്കെ കരയുന്നുണ്ട്
ശരിക്കും കൊല്ലാൻ കൊണ്ട് പോകുന്ന ഒരു വ്യക്തിയെപ്പോലെയുള്ള അയാളുടെ പ്രകടനം എല്ലാവരെയും പോലെ എന്നിലും ഭയമുണ്ടാക്കി
മാന്ത്രിക വിദ്യക്ക് ആവേശവും ആകാം ശയും തോന്നുന്നതിന് വേണ്ടിയാവാം അയാളുടെ ഈ പ്രകടനം
അറബ് രാജ്യങ്ങളിൽ വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നെ കുറ്റപത്രം വായിക്കാറുണ്ട് ഏതാണ്ട് അത് പോലെ തന്നെ മാന്ത്രികന്റെ സഹായി കുറ്റപത്രം വായിക്കാൻ തുടങ്ങി
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അതിക്രൂരമായി ലൈകികമായി പീഡിപ്പിച്ച് കൊന്ന് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ട ഈ മനുഷ്യന്റെ തല വെട്ടിമാറ്റാൻ ഈ മാന്ത്രിക കോടതി വിധിക്കുന്നു
ഇത്തരക്കാരെ എന്ത് ചെയ്യണം നിങ്ങൾ പറയു
ആൾകൂട്ടത്തിന് നേരെ നോക്കിയുള്ള മാന്ത്രികന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല
എന്റെ ശബ്ദം മുഴുവൻ ഉപയോഗിച്ച് ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു "കൊല്ലണം''
കാഴ്ച്ചക്കാരുടെ മുഴുവൻ ശ്രദ്ധയും എന്റെ നേരെ തിരിഞ്ഞു
എന്റെ വാക്കുകൾ ഏറ്റെടുത്ത് മാന്ത്രികൻ പറഞ്ഞു
"അതെ കൊല്ലണം ഇത്തരത്തിൽ വികലമായ മനസുമായി സമൂഹത്തിൽ താമസിക്കുന്നവർക്ക് ഇതൊരു പാഠമാകണം ഏക മകളെ നഷ്ടപെട്ട കണ്ണീരുണങ്ങാത്ത ആ മാതാപിതാക്കൾക്ക് വേണ്ടി ഞാനി കർത്തവ്യം നിർവഹിക്കുന്നു"
ഒരു ബെഞ്ചിൽ കമിഴ്ത്തി കിടത്തി കൈകലുകൾ ആ ബെഞ്ചിനോട് ചേർത്ത് കെട്ടിയ അയാളുടെ കഴുത്തിന് നേരെ മാന്ത്രികൻ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച വാളുകൊണ്ട് ആഞു വെട്ടി
ശിരസ് വേർപ്പെട്ട് രക്തം ചീറ്റി കാഴ്ചക്കാർ ചിലർ പിന്തിരിഞ്ഞോടി ചിലർ ബോധംകെട്ട് വീണു
പോലീസുകാർ ഇത് മാന്ത്രി കവിദ്യയാണോ അതോ യാതാർത്ഥ്യമാണോ എന്ന സംശയത്തിൽ എന്ത്ചെയ്യണമെന്നറിയാതെ പകച്ച് നിന്നു
യാതൊന്നും സംഭവിക്കാത്ത പോലെ മാന്ത്രികനും സഹായികളും
മാന്ത്രികന്റെ അരികിലായുള്ള ആ പ്രതിമയെ മറച്ചിരുന്ന തുണി അയാൾ എടുത്ത് മാറ്റി
കണ്ണുകൾ മൂടി കെട്ടിയ നീതിദേവതയുടെ പ്രതിമയായിരുന്നു അത്
ആ തുണികൊണ്ട് ശരീരത്തെ മറച്ചു വേർപ്പെട്ട ശിരസിൽ നിന്നും മുഖം മൂടി ഇളകി മാറ്റി ശരീരത്തോട് ചേർത്ത് വച്ചു
എല്ലാവരും ആകാംശയുടെ മുൾമുനയിലാണ് ,ഇനി എന്ത് !?
കണ്ണുകൾ മൂടി കെട്ടിയ നീതിദേവതയുടെ കറുത്ത തുണികൾ അഴിച്ച് മാറ്റി മാന്ത്രികൻ കാണികൾക്ക് നേരെ വീശി
ഈ തുറന്ന കണ്ണുകൾ മൂടി കെട്ടി അന്ധാകാരത്തിൽ കേൾക്കുന്ന കള്ളങ്ങൾ കേട്ടല്ല നിയമം നടപ്പിലാക്കേണ്ടത് മറിച്ച് കണ്ണുകൾ തുറന്ന് വെച്ച് സത്യം മനസിലാക്കി വേണംവിധി നടപ്പിലാക്കേണ്ടത് അത് സംഭവിക്കാത്ത കാലത്തോളം ഇവിടെ പീഡനവും കൊലപാതകവും അഴിമതിയും ഒരു തുടർക്കഥപ്പോലെ നിഴലുപോലെ ഓരോരുത്തരുടെയും കൂടെ തന്നെ കാണും
ഈ മാന്ത്രിക വിദ്യയുമായി ഞങ്ങളും
കറുത്ത തുണി ഒന്നുകൂടി വായുവിൽ ഉയർന്നു പ്രതിമയുടെ നേരെ വീശിയതും അവിടെയാകെ വെളുത്ത പുക നിറഞ്ഞു
അത് തെളിഞ് കാഴ്ച്ച വ്യക്തമായപ്പോൾ അവിടെ മാന്ത്രികൻ അപ്രത്യക്ഷമായിരിക്കുന്ന ശിരസ് വേർപ്പെട്ട ആ മനുഷ്യ ശരീരം നിശ്ച്ചലമായി തറയിൽ കിടക്കുന്നുണ്ട് അവിടമാകെ രക്‌തം തളം കെട്ടികിടക്കുന്നു
കാഴ്ച്ചക്കാർ പരസ്പ്പരം മുഖത്തോട് മുഖം നോക്കി ചിലർ ഓടി മറഞ്ഞു പോലീസുകാരും അങ്കലാപ്പിലായി ,മാന്ത്രികനെ കാണാനില്ല കുറച്ച് സമയം കഴിഞ്ഞാണ് ആ യാഥാർത്യം മനസിലായത് ,അത് മായജാലമല്ല സത്യമായിരുന്നു ഒരു കൊലപാതകം നേരിൽ കാണാൻ സാക്ഷ്യം വഹിക്കുകയായിരുന്നു അവിടെ കൂടി നിന്നവർ അതും മാന്ത്രികൻ പറഞ്ഞ അതേ കഥയിലെ കോടതി തെളിവുകളുടെ അഭാവാത്തിൽ വെറുതെ വിട്ട യതാർത്ഥ പ്രതിയുടെത്.....
ഇനിയും വരും മായാജാല കാഴ്ച്ചകളൊരുക്കി ആ മാന്ത്രികൻ പൊതു സമൂഹത്തിലോക്ക് കുറ്റവാളികളെ നിങ്ങൾ കാത്തിരുന്നുകൊള്ളുക

SajirSalman

ലോറിക്കൻ

Image may contain: 1 person

പല തവണ ദേവാലയിലെ തേയില തോട്ടത്തിലേക്ക് ലോഡും കൊണ്ട് പോയി തിരികെ കൊച്ചിയിലേക്ക് ചായപ്പൊടിയും കയറ്റി മടങ്ങീട്ടുണ്ട്, വയനാടിനോട് ചേർന്ന് നിൽക്കുന്ന തമിഴ് നാട്ടിലാണ് ഈ സ്ത്ഥലം
ഒരു കരാർ അടിസ്ത്ഥാനത്തിലുള്ള ഓട്ടം, വാടക അൽപ്പം കുറഞ്ഞാലും ഒരു സ്ഥിരം പണി എന്നതായിരുന്നു പ്രധാനം എങ്കിലും സെൽവിയും ഒരു കാരണമായിരുന്നു
ആ യാത്രയിലൊക്കെ തന്നെ സെൽവിയെ കണ്ടിട്ടുണ്ട്
ചിലപ്പോ ദാവണിയുടുത്ത്, മറ്റു ചിലപ്പോൾ നീളൻപാവാടയും ഷർട്ടുമിട്ട്
ഒരോ തവണ കാണുമ്പോഴും അവളോട് കൂടുതൽ അടുത്തു സംസാരിച്ചു എന്നോട് സംസാരിക്കാനും അവർക്കിഷ്ടമായിരുന്നു എന്നു തോന്നുന്നു
കരിമഷി എഴുതിയ ആ കണ്ണുകൾ പലപ്പോഴും എന്തോ പറയാതെ പറഞ്ഞിട്ടുണ്ട്
അവളുടെ സംസാരവും കുശുമ്പും കുസൃതിയും അറിയാതെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി അവളെ സ്നേഹിച്ച് തുടങ്ങി
ഞങ്ങളിൽ ഒരു പ്രണയം ജനിക്കുക യായിരുന്നു .
കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഓരോ യാത്രയിലും അവളെ കാണാനുള്ള ആകാംശയും ആവേശവുമുണ്ടായിരുന്നു സ്വപ്നങ്ങളുണ്ടായിരുന്നു
തോട്ടം തെഴിലാളിയായ ശിവണ്ണന്റെ ആദ്യ ഭാര്യ കുസുമത്തിന്റെ ഒരേ ഒരു മകളാണ് സെൽവി
പ്രസവത്തോടെ ശരീരം തളർന്ന് കിടപ്പിലായ കുസുമത്തിന്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളുണ്ടാകാത്ത കാരണത്താൽ ഭർത്താവ് ഉപേക്ഷിച്ച മല്ലിയെ ഭാര്യയായി സ്വീകരിച്ചത്
മല്ലിയെ വിവാഹം കഴിച്ച് ഏറെ നാൾ കഴിയുന്നതിന് മുന്നെ കുസുമം മരണപ്പെട്ടു
സെൽവിക്ക് ഏതാണ്ട് എഴുവയസ്സ് പ്രായമുള്ളപ്പോഴാണ് മല്ലിക്ക് ആ ദുരന്തം സംഭവിക്കുന്നത്
ഈ തേയില കാടുകളിൽ പതുങ്ങിയിരിക്കുന്ന ഒരു അപകടമുണ്ട്
കാട് നാടാകുമ്പോൾ ഇര തേടിയിറങ്ങുന്നവ
ഏത് സമയത്ത് എവിടെ നിന്നാണ് അത് ചാടി വീഴുക എന്ന് പറയാൻ പറ്റില്ല.
പലപ്പോഴും പലരും ആക്രമണത്തിന് വിധേയരായിട്ടുണ്ട്, ജീവൻ നഷ്ടമായ വരും തലനാരിഴക്ക് രക്ഷപ്പെട്ടവരുമുണ്ട്
മരണത്തിന് കീഴടങ്ങാനായിരുന്നു മല്ലിയുടെ വിധി
അതിൽപ്പിന്നെയാണ് മുരുകന് സ്വപ്നങ്ങൾ നഷ്ടമായത് മദ്യത്തിന്റെ രുചിയറിഞത്, അരോടോ പക തീർക്കാനെന്നോണം അയാൾ പതിയെ പതിയെ അത് ശീലമാക്കി പിന്നിട് ഒഴിവാക്കാൻ പറ്റാത്തത്ര ആ ലഹരിയുടെ നീരാളി കൈകളിലേക്ക് അയാൾ സ്വയം നടന്നടുത്തു ഒരിക്കലും തിരിച്ചു വരാൻ പറ്റത്ത അവസ്ഥയിൽ
മദ്യത്തിന്റെ ലഹരിയിൽ പലപ്പോയും അയാൾ പറഞ്ഞിരുന്നു "നീ എൻ മരുമകനായി വരവേണ്ടും "
അത് കേൾക്കുമ്പോൾ മനസ്സ് അറിയാതെ പറയും "ഞാനല്ലാതെ വേറെ ആരാ അണ്ണാ ഉങ്കളുടെ മരുമകൻ എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് സെൽവിയുമൊത്ത് ഒന്നിച്ച് മാത്രം.,,,, "
ഒരിക്കൽ ലോഡുമായി ചെന്നപ്പോൾ മാരിയമ്മൻ കോവിലെ ഉൽസവമാണ് അന്ന് കേരളത്തിൽ ഹർത്താലും, ലോഡ് കയറ്റിയാലും അർദ്ദ രാത്രി വരെ ഇവിടെ തന്നെ കിടക്കണം
ലോറിക്കാരുടെ ജീവിതം ഇങ്ങനെയാണ്, എവിടയാണ് ഇത് പോലെ തങ്ങേണ്ടി വരിക എന്നറിയില്ല ഊണും ഉറക്കവും വിശ്രമവുമെല്ലാം ഈ വാഹനത്തിനകത്ത് ഡൈനിങ്ങ് ഹാളും കിച്ചണും ബഡ്റൂമും ഒക്കെ ഇതിനുളളിൽ തന്നെ
ആ ദിവസങ്ങളിലാണ് സെൽവിയുമായി കൂടുതൽ അടുത്തത് ഇടപഴകാൻ അവസരം കിട്ടിയത്
എല്ലാവരും ഉൽസവത്തിന്റെ ലഹരിയിലാണ്
ചാന്ദും കൺമഷിയും കുപ്പിവളകളും ബലൂണുമൊക്കെയായി ഉൽസവ കച്ചോടക്കാർക്കു ചുറ്റും കുട്ടികളും സ്ത്രികളും തിരക്ക് കൂട്ടുന്നു
കോവിലിൽ പ്രാർത്ഥിക്കുന്നവരും നേർച്ചയിടുന്നവരുമായി മറ്റെരുവിഭാഗ ആൾക്കാരും, ച്ചീട്ട് കളിക്കാർ മറ്റൊരിടത്ത്, പ്രാധേശിക ക്ലബ്അവതരിപ്പിക്കുന്ന
നാടകത്തിനുള്ള തയ്യാറെടുപ്പുകൾ സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്നു സ്‌റ്റേജിൽ ഏതാനും നിമിഷങ്ങൾക്കകം നാടകം തുടങ്ങുമെന്ന മുന്നറിയിപ്പ് സ്‌റ്റേജിന് മുന്നിലെ നിലത്ത് ഇരിപ്പിടത്തിനായി ധൃതികൂട്ടുന്നവർ ,ജാതിയും മതവുമൊന്നുമില്ലാതെ എല്ലാ ജനങ്ങളും ഉൽസവത്തിന്റെ ലഹരിയിലാണ് തോട്ടം തൊഴിലാളികൾക്ക് പുറമെ പുറത്തുള്ളവരും എത്തീട്ടുണ്ട് ഉൽസവത്തിന്
ഈ സമയം കുറച്ച് ദൂരെ മാറി തേയില തോട്ടത്തിലെ ഉയർന്ന് നിൽക്കുന്ന കരിക്കൽ പാറക്ക് കിഴെ സെൽവിയുടെ മടിയിൽ തല വെച്ച് അവളുടെ നീളമുള്ള മുടിയിൽ ചൂടിയ മുല്ലപ്പൂവിന്റെ മണവു മാസ്വദിച്ച് പാൽ നിലവ് ചൊരിയുന്ന ചന്ദ്രനെയും നോക്കി മലർന്നു കിടന്നു .....
അവിടെ നിന്ന് നോക്കിയാൽ ഉൽസവപറമ്പ് മുഴുവനായും കാണാം
നല്ല മഞ്ഞും തണുപ്പുമുള്ള നിലാവ് പരന്നോഴുകുന്ന രാത്രി, ദൂരെ മലമുകളിലെ സായിപ്പിന്റെ ബംഗ്ലാവും അതിന് താഴെ തേയില ഫാക്ടറിയുമൊക്കെ വ്യക്തമായി കാണാം പകൽ കാഴ്ച്ചയെക്കാൾ എത്രയോ സുന്ദരമാണി രാത്രിയിലെ കാഴ്ച്ച
പ്രണയമില്ലാത്തവരെ പോലും പ്രണയിപ്പിക്കാൻ കൊതിപ്പിക്കുന്ന രാത്രി കാഴ്ച്ച
ഈ സ്വപ്ന സുന്ദരമായ കാഴ്ച്ചക്ക് അനുഭുതികൂടിയത് സെൽവി അടുത്തുള്ളത് കൊണ്ട് കൂടിയാണോ എന്ന് തോന്നുന്നു
നല്ല തണുപ്പും സൗകര്യവുമുണ്ടായിട്ടും അരുതാത്തതൊന്നും ചെയ്തില്ല രണ്ട് പേരും അതിന് തയ്യാറല്ലായിരുന്നു കാരണം ഞങ്ങളിൽ പ്രണയമായിരുന്നു ആ പ്രണയ ചൂടിൽ കാമമുണ്ടാകാൻ പാടില്ല പ്രണയം ,പ്രണയം മാത്രം
അന്ന് നിലാവിനെയും മഞിനെയും ദൂരെ കാണുന്ന മാരിയമ്മൻ കോവിലിനെയും സാക്ഷിയാക്കി ഞാൻ പറഞ്ഞതാണ് നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെയും ഞാൻ ജീവിതത്തിലേക്ക് വിളിക്കില്ലാന്ന് കാത്ത് നിൽക്കണമെന്ന്
ആ ദിവസം ഭൂമിയിലെ സ്വർഗ്ഗത്തിലെന്നപോലെയായിരുന്നു രാത്രി ഏറെ വൈകിയാണ് അവളുമായി പിരിഞ്ഞത്, മടങ്ങാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു അവളോടെപ്പം മഞ്ഞിനോടും നിലാവിനോടുമൊപ്പം അലിഞ്ഞ് ചേരാൻ തോന്നി
ആ മടക്കയാത്രയിലാണ് താമരശ്ശേരി ചുരത്തിന്റെ അഗാതമായ ഗർത്തത്തിലേക്ക് ഞങ്ങളെയും കൊണ്ട് ലോറി പതിച്ചത്
മണിക്കുറുകളോളം മരണത്തോട് മല്ലിട്ട് രക്തം വാർന്ന് ഒന്നനങ്ങാൻ പോലും പറ്റാതെ ലോറിക്കുള്ളിൽ, കണ്ണിൽ നിന്നും കാഴ്ച്ചകൾ മറയുബോൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുഖങ്ങൾക്കൊപ്പം സെൽവിയും തെളിഞ്ഞു
എത്ര സമയം അങ്ങനെ കിടന്നു എന്നറിയില്ല ബോധം തെളിഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്
പരസഹായമല്ലാതെ ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിഞ്ഞത് വർഷം കഴിഞാണ്
യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വളവും കയറ്റി ഇതേ എസ്‌റ്റേറ്റിലേക്ക് പോകുന്ന ലോറിയിൽ സെൽവിയെ കാണാൻ പുറപ്പെട്ടത്
എസ്‌റ്റേറ്റിനോട് അടുക്കും തോറും മനസിൽ ആകാംശയായിരുന്നു സെൽവി കാത്തിരിക്കുന്നുണ്ടാമോ! അതോ മറന്നോ, ഇവിടെ വരെ വന്നത് വെറുതെയാവുമോ? ശിവണ്ണൻ കുടിച്ച് കുടിച്ച് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ മനസിലൂടെ കടന്ന് പോയി
പ്രധാന റോഡിൽ നിന്നും തേയില തോട്ടത്തിലൂടെ ഗോഡൗണിലേക്കുള്ള റോഡിലേക്ക് കയറിയതും ഡ്രൈവർ സടൻ ബ്രേക്കിട്ട് വണ്ടി നിർത്തി
തേയില ചെടിക്കിടയിൽ നിന്നും മുഷിഞ്ഞ പാൻറും കീറിപ്പറിഞ ഷർട്ടുകൾ ഒന്നിന് മുകളിൽ ഒന്ന് എന്ന രീതിയിൽ ഒന്നോ രണ്ടോ ധരിച്ച് കൈയ്യിൽ ഒരു ഭാണ്ഡകെട്ടുമായി ഒരു രൂപം വണ്ടിയുടെ കുറുകെ ചാടിയതാണ്
നീണ്ട് വളർന്ന ജഡ പിടിച്ച മുടി കൊണ്ട് മുഖം മറഞ്ഞിരിക്കുന്ന ആ രൂപം ലോറിക്കുള്ളിലേക്ക് ഒന്നു നോക്കി തേയില തോട്ടങ്ങൾക്കിടയിലൂടെ നടന്ന് പോയി
വല്ല കള്ളോ കഞ്ചാവോ മൂത്ത് ഭ്രാന്തായതായിരിക്കും എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ അതൊന്നും കേൾക്കാനോ മറുപടി പറയാനോ ഉള്ള മാനസിക അവസ്ത്ഥയിലായിരുന്നില്ല സെൽവിയെ കാണണം അവൾ എന്നെയും കാത്ത് നിൽക്കുന്നുണ്ടോന്നറിയണം രണ്ട് വർഷമായി തമിലൊന്ന് കാണുകയോ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ട്
തോട്ടത്തിലെ ഗോഡൗണിൽ എത്തിയ ഉടനെ ശിവണ്ണനെയാണ് അന്വോശിച്ചത് അയാൾക്ക് കൊടുക്കാൻ ഒരു കുപ്പീം വാങ്ങീട്ടുണ്ട് അതാവുമ്പംഅയാൾക്ക് കൂടുതൽ സന്തോഷമാകും
ലോഡിറക്കാൻ വന്ന തൊഴിലാളികളുടെ കൂടെയൊന്നും ശിവണ്ണനെ കാണാതായപ്പോൾ മനസ്സ് ഭയന്നു
ഭയന്നത് പോലെ തന്നെ സംഭവിച്ചു അയാൾ മരിച്ചിട്ട് ഏകദേശം ഒരു വർഷമാകാറായി
കുടിച്ച് കുടിച്ച് ചോര ശർദ്ദിച്ചായിരിക്കുമെന്നാണ് കരുതിയത്
പക്ഷെ....അയാൾ ഒരു കയറിന്റെ തുമ്പത്ത് ജീവിതം ഒതുക്കുമ്പോൾ മകളെയും കൂടെ കൂട്ടണമെന്ന് തീരുമാനിച്ചുറച്ചാണ് വീട്ടിൽ നിന്നിറങ്ങി മരണം കാത്ത് നിൽക്കുന്ന ജീവിതാവസാനത്തിലേക്കുള്ള കാലടികൾ ചെന്നവസിനച്ച തേയില തോട്ടത്തിലെ ഒറ്റ മരചുവട്ടിലെത്തിയത്
രണ്ട് വർഷം മുമ്പ് അതായത് സെൽവിയുമായി അവസാനമായി പിരിഞ മാരിയമ്മൻ കോവിലെ ഉൽസവത്തിന്റെ അന്ന് രാത്രി സെൽവിയെ പുലി ആക്രമിച്ചു
ആ യാത്രയിലാണ് ലോറി അപകടത്തിൽപ്പെട്ടതും
പാതിരാത്രി വരെ എന്നോട് സംസാരിച്ച് വീട്ടിലേക്കുള്ള മടക്കത്തിലാണത് സംഭവിച്ചിരിക്കുക
പിറ്റേ ദിവസം തേയില നുള്ളാൻ പോയ തോട്ടം തൊഴിലാളികളായ സ്ത്രികളാണ് ശരിരമാസകലം രക്തം പൊടിഞ് വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ ബോധം നഷ്ടപ്പെട്ട നിലയിൽ തണുത്ത് വിറങ്ങലിച്ച് നിൽക്കുന്ന സെൽവിയെ കാണുന്നത്
സെൽവിയെ പുലി ആക്രമിച്ച വിവരം ആ പ്രധേശത്താകെ പരന്നു
ആളുകൾ ഭീതിയിലായി
ഏത് സമയത്തും തങ്ങളുടെ നേർക്ക് തേയില ചെടികൾക്കിടയിൽ നിന്ന് പുലിയാക്രമണം ഉണ്ടായേക്കാമെന്നവർ ഭയന്നു
ആ ഭയമെല്ലാം ഇല്ലാതായത് ആശുപത്രി ഡോക്ടർമാരുടെ റിപ്പോർട്ടോടെയാണ്
ആക്രമിച്ചത് വെറും പുലിയല്ല മനുഷ്യപുലിയാണ്, അതെ.... സെൽവിയെ റേപ്പ് ചെയ്യുകയായിരുന്നു
തോട്ടം തൊഴിലാളിയായ ഷൺമുഖത്തിന്റെ തലതെറിച്ച മകനെന്ന് തോട്ടം തൊഴിലാളികൾ പറയുന്ന സുന്ദരം
ഒടുക്കം സുന്ദരൻ അവളെ കെട്ടിക്കോളമെന്നേറ്റ് ശിവണ്ണന്റെ കാൽക്കൽ വീണു കരഞ്ഞു
കോടതിയും കേസ്സുമൊക്കെയായി നടന്നിട്ടും കാര്യമൊന്നുമില്ലെന്നും മറ്റൊരാളും മകളെ കല്യാണം കഴിക്കാൻ വരില്ലെന്നും നാട്ടുകാരിൽ ചിലരും പറഞ്ഞപ്പോൾ മുരുകണ്ണൻ സെൽവിയോട് പോലും ചോദിക്കാതെ ആ വിവാഹത്തിന് സമ്മദിച്ചത്
ഏത് രാത്രിയിലാണോ ജീവിതം ഏറ്റവും സുന്ദരവും മനോഹരവുമായി തോന്നിയത്. അതേ രാത്രിയുടെ അവസാന യാമങ്ങളിലാണ് ആ പ്രതീക്ഷയും സ്വപ്നങ്ങളുമെല്ലാം തകർന്നടിഞ് ഇല്ലാതെയായതും
മരിക്കാൻ ഭയമായതുകൊണ്ടും വിധിയെ മറികടക്കാൻ കഴിയില്ല എന്ന തിരിച്ചറിവുമാകാം അതിന് വയങ്ങുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല അവൾക്ക്
തുടക്കകാലം ഏതൊരു ഭാര്യ ഭർതൃ ബന്ധവുമ്പോലെ സമാധാനപരമായി രുന്നുവെങ്കിലും അറപ്പോടെയും വെറുപ്പോടെയും മാത്രമെ കിടപ്പറയിൽ അവനു മുന്നിൽ അവൾ വഴങ്ങിയുള്ളു
ശിവണ്ണനും ആദ്യകാലങ്ങളിൽ അവനോട് തോന്നിയ വെറുപ്പും വിദ്വോശവും സുന്ദരൻ കൊണ്ട് വരുന്ന മദ്യക്കുപ്പിക്കു മുന്നിൽ അലിഞ്ഞ് ഇല്ലാതെയായി
പലപ്പോഴും അവർ ഒരുമിച്ചായി മദ്യപാനം
പതിയെ പതിയെ സുന്ദരനിലെ മൃഗീയ സ്വഭാവം പുറത്ത് വന്നു തുടങ്ങി
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത സുന്ദരൻ രാത്രി കാലങ്ങളിൽ മദ്യപിച്ചെത്തി അകാരണമായി മർദ്ദനം പതിവായിരുന്നു
എല്ലാം കണ്ടും കേട്ടും സഹിച്ച് പ്രതികരിക്കാൻ കഴിയാതെ ശിവണ്ണനും
ഇപ്പോ അവളിൽ പഴയ വായാടിത്വവും കുസൃതിയും ചിരിയും ഒന്നുമില്ലാതെ ആരോടും പരാതിയോ പരിഭവമോ പറയാതെ തന്നിലേക്ക് തന്നെ ഒതുങ്ങി സെൽവി
സുന്ദരന്റെ വിഷവിത്താണെങ്കിലും തന്റെ രക്തവും ജീവനും ചേർന്ന ഒരു പുതുജീവന്റെ തുടിപ്പ് ഗർഭപാത്രത്തിൽ പിറവിയെടുത്തിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു
മാനസികമായും ശാരീരികമായും തളർന്നവൾ, ആത്മഹത്യ ഭയന്നവൾ, ഒരു പാട് തവണ അതിനെ കുറിച്ച് ചിന്തിച്ചെങ്കിലും പിറവിയെടുക്കാൻ പോകുന്ന പുതു ജീവനെ സ്വപ്നം കണ്ട് ജീവിതം തള്ളി നീക്കി
ഒരു പാതിരാത്രിയിൽ മദ്യപിച്ചെത്തിയ സുന്ദരം കിടന്നുറുങ്ങുകയായിരുന്ന സെൽവിയുടെ അടിവയറിൽ ചവിട്ടുകയായിരുന്നു
അടിവയറ്റിൽ നിന്നും രക്തം ഒഴുകി പൂർണ വളർച്ചയെത്തിയ കുഞ് പുറത്തേക്ക് വന്ന നിലയിൽ വേദന കൊണ്ട് പുളഞ സെൽവിയെ ആശുപത്രിയിലെത്തിക്കുമ്പോൾ സെൽവിയുടെ ജീവനെ ങ്കിലും ബാക്കിയാകുമോ എന്ന സംശയത്തിലായിരുന്നു അയൽക്കാർ
ആത്മഹത്യ ഭയന്നവളുടെ അരികിലേക്ക് മരണം പോലും വഴിമാറി പോയി പകരം അവളുടെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ മരണം സ്വന്തമാക്കി
ആ സംഭവത്തിന് ശേഷം സുന്ദരത്തെ ആരും കണ്ടില്ല
മാനസികനില തെറ്റിയ നിലയിലാണ് ആശുപത്രിയിൽ നിന്ന് അവൾ തിരികെയെത്തിയത്
മാറാരോഗങ്ങളെ അധിജീവിച്ച, ജീവിതത്തിലെ ദുരന്തങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചയാൾ മകളുടെ അവസ്ത്ഥയിൽ ആകെ അസ്വസ്തനായിരുന്നു അവളെ ചികിൽസിക്കാനുള്ള പണമോ മാർ ഗങ്ങളോ അയാളുടെ മുന്നിൽ ഉണ്ടായിരുന്നില്ല
ഈയൊരവസ്ഥയിൽ തന്റെ കാലശേഷം മകളുടെ ജീവിതഗതിയോർത്തപ്പോൾ മകളെയും കൊന്ന് ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റെരു പോം വഴിയും അയാൾക്ക് മുന്നിൽ തെളിഞ്ഞില്ല
അതിനു വേണ്ടിയാണ്, മകളെയും കൂട്ടി തോട്ടത്തിലെ ഒറ്റമരചുവട്ടിലെത്തിയത് സെൽവി അപ്പോഴും പരസ്പ്പര വിരുതമായി സംസാരിച്ച് കൊണ്ടിരുന്നു
അവൾ അമ്മയെ ചോദിച്ചു രണ്ടാനമ്മയെ ചോദിച്ചു അവളുടെ കുഞ്ഞിനെ ചോദിച്ചു ചാന്ദിനും കരിമഷിക്കും വാശി പിടിച്ചു
അവരുടെ അടുത്തേക്കാണ് പോണതൊന്നും അവിടെ ചെന്നിട്ട് എല്ലാം വാങ്ങി തരാമെന്നും അയാൾ അവളോട് പറഞ്ഞ് ആശ്വസിപ്പിച്ചു
കരയുന്നുണ്ടായിരുന്നു അയാൾ മരത്തിന്റെ ചില്ലയിൽ മരണ കുരുക്ക് ഒരുക്കുമ്പോൾ കൈവിറച്ചു രണ്ട് പേർക്കു മുള്ള കുരുക്ക് തയ്യാറാക്കി അയാൾ അവസാനമായി തോട്ടത്തിലാകെ ഒന്നു കണ്ണോടിച്ചു
കഴിഞ്ഞ് പോയ ഒരോ നിമിഷങ്ങളും അയാളുടെ മനസിലേക്ക് ഓടി വന്നു
അവസാനമായി മകളെ കെട്ടിപ്പിടിച്ചു, അവളുടെ നിറുകയിൽ മുത്തമിട്ടു, അയാൾ കരയുന്നുണ്ടായിരുന്നു
എന്തിനാ അപ്പാ കരയുന്നത് എന്ന അവളുടെ ചോദ്യത്തിന് അയാൾ മുപടിയൊന്നും പറഞ്ഞില്ല
അവളുടെ കണ്ണുകളിലെ നിഷ്കളങ്കത അയാളെ തളർത്തി, ജൻമംകൊടുത്ത മകളെ മരണത്തിലേക്ക് കൂടെ കൂട്ടാൻ അയാൾക്ക് അപ്പോൾ തോന്നിയില്ല അവളെ തനിച്ചാക്കി അയാൾ മരണത്തിലേക്ക് തൂങ്ങിയിറങ്ങി
ഒന്നും മസിലാകാതെ ഭ്രാന്തമായ മനസ്സുമായി തുങ്ങിക്കിടക്കുന്ന അച്ചന്റെ കീഴെ അവൾ എന്തൊക്കയോ സംസാരിച്ച് കൊണ്ടിരുന്നു, ഇടക്കിടെ തൂങ്ങിക്കിടക്കുന്ന ആ ശരിരഞ്ഞെ തൊട്ടു വിളിച്ച് ''അപ്പാ..... തൂക്കം വര്ത് നമുക്ക് തിരുമ്പി പോകാം" എന്നവൾ പറയുന്നുണ്ട്
ഒരിക്കലും തിരിച്ച് വരാനാവാത്ത സ്ത്ഥലത്തേക്ക് അയാൾ യാത്രയായി കഴിഞ്ഞിരുന്നു
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒന്നനങ്ങനോ സംസാരിക്കാനോ പറ്റാത്ത അവസ്ത്ഥയിലായി കാലുകൾ ബലം കുറഞ്ഞത് പോലെ ശരീരഭാരം ഇല്ലാതയതു പോലെ തെണ്ടയിൽ നിന്ന് വിറച്ച് കൊണ്ടാണ് ശബ്ദം പുറത്ത് വന്നത്
സെൽവി....... അവൾ.... അവളെവിടെ
അവളി തോട്ടത്തിലെവിടെയെങ്കിലും കാണും ഇവിടം വിട്ട് എങ്ങോട്ടും പോവാറില്ല കുറച്ച് മുമ്പുവരെ ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു
അപ്പോ അത് അവളായിരുന്നോ ലോറിയുടെ മുന്നിലേക്ക് ചാടിയത് ദൈവമേ .... തിരിച്ചറിയാൻ കഴിയാതെ പോയല്ലോ തിരിച്ചറിയാൻ പറ്റുന്ന കോലത്താലായിരുന്നല്ലോ അവൾ
നഷ്ടപ്പെട്ടുവെന്ന് തോന്നിയത് തിരിച്ചു കിട്ടും എന്ന് തോന്നിയപ്പോൾ സകലശക്തിയും സംഭരിച്ച് അവളെ കണ്ട ഭാഗത്തേക്ക് ഓടുകയായിരുന്നു
അവൾക്കു വേണ്ടിയാണ് ചുരം കയറി ഇത്രയും ദൂരം വന്നത് അവളെ കുറിച്ചുള്ള സ്വപ്നങ്ങൾകണ്ടാണ് അസ്ത്ഥി നുറുങ്ങിയ വേദനയിലും പിടിച്ചു നിന്നത് കിടന്നുറങ്ങാൻ കഴിഞ്ഞത് ജീവിക്കുന്നെങ്കിൽ അവളോടൊന്നിച്ചെന്ന് പറയാതെ പറഞ്ഞിട്ടുണ്ട് ശിവണ്ണനോട് ആരൊക്കെ ഉപേക്ഷിച്ചാലും ആട്ടി ഓടിച്ചാലും എനിക്ക് അവൾ പ്രിയപ്പെട്ടതു തന്നെയാണ്
അവൾ കുളിച്ചിട്ടും പല്ലുതേച്ചിട്ടുമൊക്കെ ദിവസങ്ങളായി കാണും ജഢ പിടിച്ച മുടിയും നീണ്ട് വളർന്ന നഖങ്ങളും
വല്ലാത്തൊരു ദുർഗന്ധവും അവളുടെ കൈയ്യിലെ ദുർഗന്ധം വമിക്കുന്ന ഭാണ്ഡകെട്ട് എടുത്ത് കളയാൻ ശ്രമിച്ചിട്ട് അതവൾ വിട്ട് തരുന്നില്ല
എന്തായിരിക്കും ഇതിന്റെ ഉള്ളിൽ എന്നറിയാൻ തോന്നി,എന്തൊക്കെയോ മയത്തിൽപറഞാണ്അത് അഴിച്ച് നോക്കിയത്
കീറ തുണികളും പഴകിയ ഭക്ഷണ സാധനങ്ങളും അവക്കിടയിൽ ഭദ്രമായി സൂക്ഷിച്ച ഒരു പൊതികെട്ട്
അത് അഴിക്കാൻ ശ്രമിച്ചതും അവൾ തട്ടിപ്പറിച്ചു വാങ്ങി പതിയെ അവളാ പൊതി അഴിച്ചു
ഈശ്വരാ.....
വർഷങ്ങൾക്ക് മുബ് ഇവിടെ മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിന്റെ അന്ന് വൈകുന്നേരം ഉൽസവ കച്ചവടക്കാരിൽ നിന്നും വാങ്ങി നൽകിയ സ്ഫടികത്തിൽ തീർത്ത മാലാഘ അതിന്റെ ഒരു ചിറക് പൊട്ടിപ്പോയിരിക്കുന്നു....
അവളാമാലാഘയെ തിരിച്ചും മറിച്ചും നോക്കി നെഞ്ചോട് ചേർത്ത് ഒതുക്കി പിടിച്ചു അവളുടെ കണ്ണുകളിലെവിടെയോ പ്രതീക്ഷയുടെ ഒരു തിളക്കം ഞാൻ കണ്ടു
അപ്പോ.... അപ്പോ അവളുടെ ഉപബോധമനസിൽ എവിടയോ ഞാനുണ്ട്
ദുർഗന്ധം വമിക്കുന്ന അവളുടെ ശരി ര ത്തിനോട് അറപ്പും വെറുപ്പും തോന്നിയില്ല തന്റെ മാറിലക്ക് വലിച്ചടിപ്പിച്ചു കെട്ടിപ്പിടിച്ചു. സന്തോഷവും ദു:ഖവും ഒന്നു ചേർന്ന നിമിഷത്തിൽ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ നീരുറവയെ എന്തു പേര് വിളിക്കണമെന്നുമറിയില്ല
പെട്ടന്നാണ് കുഞ്ഞിനെ മടിയിലേക്കിട്ട് സെൽവി പറഞ്ഞത് "മതി സ്വപ്നം കണ്ടത് അടുത്ത സ്റ്റോപ്പിൽ നമുക്കിറങ്ങാനായി "
ഇന്നാണ് മാരിയമ്മൻ കോവിലെ ഉൽസവം വർഷങ്ങളായി എന്റെ ആഗ്രഹമാണ് മാരിയമ്മൻ കോവിലെ ഉൽസവത്തിന് പങ്കെടുക്കണമെന്ന്
ഒരു പാട് നിർബ്ബന്ധിച്ചിട്ടാണ് ഈ പ്രാവിശ്യം ഇവൾ സമ്മതം മൂളിയത്
അവൾക്കിപ്പഴും ഭയമുണ്ട് നാടുവിട്ട് ഓടിപ്പോയ സുന്ദരം ഇവിടെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്
ബസ്സിറങ്ങി കുഞ്ഞിനെയും തോളത്തിരുത്തി സെൽവിയുടെ പിറകെ തേയില തോട്ടത്തിലൂടെ നടക്കുബോൾ ലോറിയിൽ സുന്ദരത്തെപ്പോലൊരാൾ ആ ബസ് റ്റോപ്പിൽ വന്നിറങ്ങി
സുന്ദരത്തെപ്പോലൊരാൾ അല്ല അത് സുന്ദരം തന്നെയാണ്
*സാജിർ സൽമാൻ *

*മലയാളം സംസാരിക്കുന്ന അറബി പെൺകുട്ടി *


*മലയാളം സംസാരിക്കുന്ന അറബി പെൺകുട്ടി *
ഷഹാന... മലയാളം സംസാരിക്കുന്ന സുദരിയായ അറബി പെൺകുട്ടി പതിനെട്ട് വയസിനോടടുത്ത് പ്രായം
മലയാളത്തിലുള്ള അവളുടെ സംസാരം കുട്ടുകരികൾക്കും പരിജയക്കാർക്കും അൽഭുതമാണ്
അറബി മലയാളി എന്നാണ് അവർക്കിടയിൽ അവൾ അറിയപ്പെടുന്നത്
ഹൗസ് ഡ്രൈവറായ ബഷീർക്കായുമായി പിച്ചവെച്ച് നടക്കുന്ന കാലം തൊട്ടുള്ള സഹവാസമാണ് അവളെ മലയാളം പഠിപ്പിച്ചത്
 കുഞ്ഞുനാളിൽ അവളെ കൊഞ്ചിച്ചതും ലാളിച്ചതും മലയാളത്തിലായിരുന്നു
മലയാളത്തിലല്ലാതെ അയാൾ ഇതുവരെ അവളോട് സംസാരിച്ചിട്ടില്ല
വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ സന്ദർശനത്തിന് പോയപ്പോൾ ഏതോ അനാഥാലയത്തിൽ നിന്ന് ജോലിക്കായി കൂടെ കൂടിയതാണ് ബഷീർ
സ്വന്തവും ബന്ധവുമൊന്നുമില്ലാത്ത ഒരു അനാഥൻ
ചുരുങ്ങിയ കാലം കൊണ്ട് അറബിക്ക് അവൻ പ്രിയപ്പെട്ടവനായി തീർന്നു
ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അറബിയുടെ കൂടെ ഡ്രൈവറായി ജോലി തുടങ്ങിട്ട്
നല്ല മനസിന്റെ ഉടമ ഇത്രയും നാൾ അനാവശ്യമായ ഒരു വാക്ക് പോലും തന്നോട് അയാളോ മക്കളോ പറഞ്ഞിട്ടില്ല തന്റെ ഭാഗത്ത് നിന്നും അത്തരമൊരു പ്രവൃത്തിയും ഉണ്ടായിട്ടുമില്ല
എന്നാൽ ഇന്ന് എന്താണ് സംഭവിച്ചത്
കുഞുനാൾ മുതൽ ഞാനുമായിട്ട് അടുത്ത് ഇടപയകുകയും കാർ കഴുകുമ്പോഴും ചെടികൾ നനക്കുമ്പോഴും എന്നോട് കൂടെ സദാസമയവും കൂട്ടുകുടി പിന്നാലെ നടക്കുകയും
എന്നെ ഉപ്പയെന്നും കഫീലിനെ ബാബയെന്നും വിളിക്കുന്ന എന്റെ കൺമുന്നിൽ വളർന്ന് വലുതായ ഷഹാന
അവളെ കൊഞ്ചിക്കുന്നതിലോ അവൾക്കിഷ്ടമുള്ള സാധനങ്ങൾ അവൾ പറയാതെ വാങ്ങി നൽകുന്നതിലോ കഫീലിനോ വീട്ടുകാർക്കോ എതിർപ്പില്ലാ
സാധരണ അറബി വീടുകളിലൊന്നും പെൺകുട്ടികളുമായി ഇങ്ങനെ അടുത്ത് ഇടപയകാൻ ജോലിക്കാരെ അനുവദിക്കാറില്ലാ
കുഞ്ഞുനാൾ തെട്ടെ തന്നോടൊപ്പമുള്ള സഹവാസമാവാം അവൾ നന്നായിട്ടല്ലെങ്കിലും മലയാളം സംസാരിക്കാൻ പഠിച്ചത്
സ്കൂളിൽ ചേർത്ത ദിവസം മുതൽ ഇതാ ഇന്നുവരെ തന്റെ കൂടെയാണ് സ്കുളിൽ കൊണ്ടു വിടുന്നതും തിരിച്ച് കൊണ്ടുവരുന്നതും ഞാൻ തന്നെയാണ്
അവൾക്കും തന്നോടൊപ്പം യാത്ര ചെയ്യാനാണിഷ്ടം
ആ യാത്രയിൽ മുഴുവനും മലയാളത്തിലാവും സംസാരം
ചില സമയത്ത് ഷഹാനയുടെ പെരുമാറ്റവും സംസാരവുമെല്ലാം തന്റെ പ്രിയപ്പെട്ട ഭാര്യ സുൽഫത്തിന്റെ പോലെ തോന്നും
ഷഹാനയുടെ വളർച്ചയിലാണ് ആ മാറ്റങ്ങൾ ബഷീർ ശ്രദ്ദിക്കാൻ തുടങ്ങിയത്
സുൽഫത്തിന്റെ അതേ കണ്ണുകൾ. ചുണ്ടുകളും ചിരിയും പല്ലും എല്ലാം അവളുടെതുപോലെ
ഇപ്പോ.,,, വളർന്ന് വളർന്ന് ഒരു ഒത്ത പെണ്ണായിരിക്കുന്നു
കഫീലിന്റെ നാല് ആൺ കുട്ട്യോൾക്കും ഇവളെന്നു വെച്ചാൽ ജീവനാ ആൺ കുട്ട്യോൾക്ക് മാത്രമല്ല കഫീലിനും ഭാര്യക്കും ഒക്കെ തന്നെ അവൾ കഴിഞ്ഞെമറ്റെന്തു മുള്ളു
ഷഹാനയോട് അവർക്കുള്ള ഇഷ്ടവും സ്നേഹപ്രകടനങ്ങളും കാണുമ്പോൾ അസുയ തോന്നാറുണ്ട് .. നെഞ്ചിനകത്തൊരു വിങ്ങലുണ്ടാവാറുണ്ട്
വളർച്ചയുടെ ഓരോ ഘട്ടത്തിലും അവളെ തന്നിൽ നിന്നകത്താൻ അവർ ശ്രമിച്ചിരുന്നോ എന്ന് തോന്നാതിരുന്നില്ല
കാണുമ്പോഴെല്ലാം ഉപ്പാ സുഖമാണോ എന്ന ചോദ്യംവും കളങ്കമില്ലാത്ത ഒരു ചിരിയും പതിവാണ്
പക്ഷെ ഇന്നത്തെ ആ സംഭവം അതവൾക്ക് ഒട്ടും ഇഷ്ടമായില്ല അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു കാറിൽ നിന്നും ഇറങ്ങിപ്പോവുമ്പോൾ അവളുടെ മുഖത്ത് അത് പ്രകടമായിരുന്നു
തെറ്റായിട്ട് ഞാനൊന്നും ചെയ്തിട്ടില്ല എനിക്ക് ശരി എന്ന് തോന്നിയതെ ഞാൻ ചെയ്തിട്ടുള്ളു
കഫീലിന്റെയും ആൺമക്കളുടെയും മുന്നിൽ വെച്ചാണ് അവളതു പറഞ്ഞത്
കാറിൽ വെച്ച് ഞാനവളെ കയറി പിടിക്കാൻ ശ്രമിച്ചൂന്ന്.......
കേട്ട പാടെ ഉള്ളൊന്നുകിടുങ്ങി
അറബി രാജ്യമാണ്. ഇവിടെ പെണ്ണുങ്ങളുടെ വാക്കിനാണ് വില ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാനോ ജീവൻ തന്നെ നഷ്ടമാകാനോ ഇത് ധാരാളം
ശരീരത്തിലാകമാനം ഒരു തളർച്ച
വല്ലാതെ വിയർക്കാൻ തുടങ്ങി നെഞ്ചിനുള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന.
വേദനസഹിക്കാൻ കഴിയുന്നില്ല സംസാരിക്കാനും
"മോളെ...... ഞാൻ "
പറയാനുള്ളത് മുഴുമിപ്പിക്കുന്നതിന് മുന്നെ തറയിൽ കുഴഞ്ഞ് വീണു
മരുന്നുകളുടെ മയക്കത്തിൽ നിന്നും പതിയെ കണ്ണു തുറന്നപ്പോൾ കരഞ്കലങ്ങിയ കണ്ണുമായ് തന്റെ അരികിൽ തന്നെയുണ്ട് ഷഹാന
അവൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നു കരച്ചിലൊതുക്കാൻ അവൾ പാടുപെടുന്നുണ്ട്
തന്റെ നെറ്റിയിൽ ചുംബിക്കാനായി കുനിഞ്ഞപ്പോൾ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ തന്റെ നെറ്റിയിൽ വീണ് ചിതറി തെറിച്ചത് ഒരു പക്ഷെ അവൾ അറിഞ്ഞു കാണില്ല
അപ്പോഴും സുൽഫത്തിന്റെ മുഖം മനസിൽ തെളിഞ്ഞു വന്നു
നാട്ടിൽ ബന്ധുക്കളാരും ഇല്ലാത്തത് കൊണ്ടും പോയിട്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഇല്ലാത്തത് കൊണ്ടും ഈ പ്രവാസ ലോകത്ത് വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടാണ് ആദ്യമായി നാട്ടിൽ ഒന്നു പോയത്
അതും ഓർഫനേജിലെ തന്റെ പ്രിയപ്പെട്ട സെയ്ദിക്കാനിർബന്ധിച്ചിട്ട്
എല്ലാ മാസവും കൃത്യമായി ഒരു തുക ഓർഫനേജിലേക്ക് അയച്ച് കൊടുക്കാറുമുണ്ട്
ആ യാത്രയിലാണ് ഓർഫനേജിലെ അന്തേവാസിയായ സുൽഫത്തിനെ കണ്ടതും ഇഷ്ടപ്പെട്ടതും പിന്നെ ജീവിത സഖിയാക്കിയതും
അവളെയും കൂടെ കൂട്ടി പ്രവാസ ലോകത്തേക്ക് തന്നെ മടങ്ങി
സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരുമില്ലാത്തവർ....
അത് കൊണ്ട് തന്നെയാവാം അല്ലെങ്കിൽ ദീർഘ ദൃഷ്ടിയാവാം സ്വന്തമായി കുറച്ച് സ്ത്ഥലവും അതിലൊരു കെച്ചു വീടും വേണമെന്നത് അവളുടെ സ്വപ്നമായിരുന്നു....
ആ സ്വപ്നം എത്രയും പെട്ടന്ന് നിറവേറ്റാൻ വേണ്ടിയും വെറുതെ ഇരുന്നുള്ള മുശിപ്പ് മാറ്റാനും വേണ്ടിയാണ് അവളുടെ തന്നെ നിർബ്ബന്ധം കാരണംഅറബിയുടെ വീട്ടു ജോലി ചെയ്യാൻ തുടങ്ങിയത്
സ്വപ്നഭവനത്തിലേക്ക് ഒരു മുതൽകൂട്ട്‌ അതായിരുന്നു അവളുടെ ലക്ഷ്യം
പരാതിയും പരിഭവങ്ങളുമില്ലാത്ത സന്തോഷകരമായ ജീവിതം വൈകാതെ അവർക്കൊരു കുഞ്ഞ് പിറന്നു നല്ല ഓമനത്തമുള്ളൊരു കുഞ്ഞ്
അന്നൊരു വെള്ളിയാഴ്ച്ച വൈകുന്നേരം ജീവിതത്തിന്റെ സകലപ്രതീക്ഷകളും അസ്തമിച്ച ദിവസം
അസുഖമുള്ള കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങുകയാണ്
കുട്ടികളെ മുൻ സീറ്റിൽ ഇരുത്താൻ പാടില്ലാ എന്നാണ് നിയമം അത് കൊണ്ട് തന്നെ ബേബി കെയർ ബാഗിൽ അവളെ ഭദ്രമായി കിടത്തി ബാക്ക് സീറ്റിൽ ബൽട്ടിട്ട് സുരക്ഷിതമാക്കി സുൽഫത്ത് മുൻ സീറ്റിൽ കയറിയത് എന്റെ നിർബ്ബന്ധം കൊണ്ടാണ്
ഒരു വയസ്സ് കഴിഞ്ഞിരിക്കുന്നു കുഞ്ഞിന്
തിരക്ക് പിടിച്ച റോഡിലൂടെ വളരെ ശ്രദ്ധിച്ചാണ് വണ്ടിയോടിച്ചത്
ചുവപ്പ് സിഗ്നൽ കത്തി കിടക്കുന്ന നാലും കൂടിയ ജംഗ്ഷനിൽ പച്ച വെളിച്ചം തെളിയാനായി കാത്ത് കിടന്നു
ചുവപ്പ് മാറി പച്ച തെളിഞ്ഞു
കാർ പതിയെ മുന്നോട് എടുത്തതും ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ച് കൊണ്ട് അധിവേഗത്തിൽ വന്ന സ്വദേശിയുടെ വാഹനം കാറിന്റെ വലത് ഭാഗത്തായി ഇടിച്ച് തെറിപ്പിച്ചത് ഓർമയുണ്ട്
ദിവസങ്ങൾ കഴിഞ്ഞാണ് ബേധം തിരിച്ച് കിട്ടിയത്
അനങ്ങാൻ കഴിയാത്ത വേദന ശരീരമാകമാനം എവിടെയെല്ലാമോ പൊട്ടലും മുറിവുകളും
ആ വേദനയിലും കുത്തിനെയും സുൽഫത്തിനെയുമാണ് അന്വേഷിച്ചത്
വിധി വീണ്ടും അനാഥനാക്കിയെന്ന് പറയാനാവില്ല കുഞ്ഞിനെ ബാക്കി നൽകി അവൾ യാത്രയായിട്ട് ദിവസങ്ങളായി
തണുത്ത് വിറങ്ങലിച്ച് അവളിപ്പോഴും കിടക്കുന്നുത് തന്റെയൊരു വാക്കിന് വേണ്ടിയാണ്
ഇവിടെ അടക്കണോ അതോ നാട്ടിലോ
കാത്തിരിക്കാനോ അവസാനമായി ഒരു നോക്ക് കാണാനോ നാട്ടിലാരുമില്ലാത്തോർക്ക് അന്ത്യവിശ്രമം എവിടെ ആയാലെന്താ
ഇവിടെ മതിയെന്നാണ് ഓർഫനേജ് കാരുടെ അഭിപ്രായം ആ അഭിപ്രായത്തിനോട് ഞാനും യോജിച്ചു
ഒന്നനങ്ങാൻ പോലും കഴിയാത്ത ഞാൻ എന്തു ചെയ്യാനാ
എത്രയും പെട്ടന്ന് തണുപ്പിൽ നിന്ന് അവളെ മാറ്റിയാൽ അത്രയും നല്ലത് എന്ന ചിന്ത മാത്രമായിരുന്നു
ശരീരത്തിലെ മുറിവുകളെക്കാൾ വേദന മനസിൽ ബാക്കിയാക്കി മാസങ്ങളോളം ആശുപത്രി കിടക്കയിൽ
ആശുപത്രിയിലെ ഭാരിച്ച ബില്ലുകൾ
അപ്പോഴും ദൈവത്തെപ്പോലെ കഫീൽ മുന്നിൽ നിന്ന് വേണ്ടതെല്ലാം ചെയ്തു തന്നു
ഷഹാനയുടെ സംരക്ഷണം അയാൾ ഏറ്റെടുത്തു
പെൺകുട്ടികളില്ലാത്ത കഫീലിനും ഭാര്യക്കും അവൾ സ്വന്തം കുഞ്ഞായി
ആശുപത്രി ചിലവുകൾക്ക് പുറമെ കൃത്യമായ ശമ്പളം തരാനും അയാൾ മറന്നില്ല
ഒരേ ഒരു കാര്യം മാത്രമെ ഞാൻ ആവശ്യപ്പെട്ടുള്ളൂ
ഉമമ യില്ലാത്ത കുട്ടിയായി എന്റെ മകൾ വളരരുത്
അത് എന്നെക്കാൾ കൂടുതൽ ആഗ്രഹിച്ചത് അവരായിരുന്നു
ആശുപത്രി കിടക്ക വിട്ടിട്ടും മാസങ്ങളോളം ഒന്നനങ്ങാനോ മകളെ ഒന്ന് ലാളിക്കാനോ കഴിയാത്ത അവസ്ഥയിൽ മുറിയിൽ ഒറ്റപ്പെട്ട ജീവിതം
അത് കൊണ്ട് തന്നെ കഫീലിന്റെ മകളായി തന്നെ അവൾ വളർന്നു
മലയാളത്തെക്കാൾ നന്നായി അറബി സംസാരിച്ചു.
സ്കൂളിൽ ചേർക്കേണ്ട സമയമായപ്പോൾ കഫീലിന്റെ നിർബ്ബന്ധമായിരുന്നു അറബി സ്കൂളിൽ ചേർത്താൻ
മറുത്തൊന്നും ആ നല്ല മനുഷ്യനോട് പറയാൻ തോന്നിയില്ല
ഷഹാനയെ സ്കൂളിൽ കൊണ്ട് വിടുന്നതും തിരിച്ച് കൊണ്ടു വരുന്നതും പുറത്ത് എവിടെയെങ്കിലും പോവാനുണ്ടെങ്കിൽ കൊണ്ടു പോകുന്നതുമെല്ലാം എന്റെ ജോലിയായിരുന്നു
എന്റെ ഉത്തരവാദിത്വമായിരുന്നു എന്ന് പറയുന്നതാവും ശരി
ആ സമയങ്ങളിലാണ് അവളുമായും കൂടുതൽ അടുക്കുന്നതും സംസാരിക്കുന്നതും
ഞാനാണ് നിന്റെ ഉപ്പയെന്ന് പലപ്പോയും അവളോട് പറഞ്ഞിട്ടുണ്ട് ചെറുപ്പം തെട്ടെ വിളിച്ച് ശീലിപ്പിച്ചിട്ടുമുണ്ട്
പക്ഷെ..... അതെല്ലാം അവൾ ഒരു തമാശയായിട്ടാണ് കണ്ടതെന്ന് അറിയാൻ കഴിഞ്ഞില്ല
അല്ലെങ്കിൽ അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല
അവളുടെ മനസിൽ പിതാവിന്റെ സ്ത്ഥാനം കഫീലിനായിരുന്നു
അവൾ വളർന്ന് വലുതായി
ഒരു പിതാവും കാണാനേ കേൾക്കാനോ പാടില്ലത്തത്ത് കാണാൻ കഴിയുംബോൾ എങ്ങനെ സഹിക്കാൻ കഴിയും
അതും സ്വന്തം കൺമുന്നിൽ
 ഏതോ ഒരു അറബി ചെക്കനോടോപ്പം ഷോപ്പിംഗ് മാളിൽ നിന്ന് മാറ്റരു കാറിൽ കയറി പോവുന്നത് കണ്ടപ്പോൾ തടഞ്ഞു
ഇത്രയും കാലമായിട്ടും ഇങ്ങനെയെന്ന് ഉണ്ടായിട്ടില്ല
കണ്ടപ്പോ വഴക്കു പറഞ്ഞു കയർത്ത് സംസാരിച്ചപ്പോൾ അടിക്കേണ്ടിയും വന്നു കഫീലിനോട് ഞാൻ എല്ലാം പറയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
കൂടെയുള്ള അറബി ചെക്കൻ പറഞ്ഞ് കൊടുത്ത ബുദ്ധിയാണെത്രെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നത്
കരച്ചിലൊതുക്കാൻ പാട് പെട്ട് ഷഹാന ബഷീറിന്റെ അടുത്ത് തന്നെയുണ്ട്
അവളെ ചേർത്ത് പിടിച്ച് അയാൾ ആശ്വസിപ്പിച്ചു
നീ എന്റെ രക്തവും സുൽഫത്തിന്റെ ജീവനുമാണ് നിനക്ക് വേണ്ടി മാത്രമാണ് പടച്ചോൻ എന്റെ ജീവൻ തിരിച്ച് തന്നത് നമുക്ക് ജീവിക്കണം
നിന്റെ ഉമ്മ സ്വപ്നം കണ്ട പോലെ ഒരു കൊച്ചു വീട് സ്വന്തമാക്കി.... നമുക്ക് മടങ്ങാം... ഈ മണ്ണിൽ നിന്ന്.. സുൽഫത്തിനെ ഇവിടെ തനിച്ചാക്കീട്ട്.... അതിൽ അവൾക്ക് സങ്കടം കാണില്ല സന്തോഷമെ കാണു
ഇനിയെങ്കിലും നിന്നെ എന്റെ സ്വന്തം മകളായി മരിക്കും വരെ നിന്നെ സ്നേഹിച്ച് ജീവിക്കണം....
#സാജിർ സൽമാൻ #

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo