Showing posts with label Raji Raghavan. Show all posts
Showing posts with label Raji Raghavan. Show all posts

വിശപ്പ്


°°°°°°°°
ചോറ് വയ്ക്കാൻ അരി ഉണ്ടായിരുന്നിട്ടും വെയ്ക്കുവാൻ മടിച്ച് അങ്ങനെ ഫോണും നോക്കി ഇരിക്കുബോഴാണ് ബന്ധത്തിലുള്ള
ആ അമ്മൂമ്മ വന്നത്. എപ്പോൾ വന്നാലും അമ്മ ഭക്ഷണം കഴിപ്പിക്കാതെ അമ്മമ്മയെ തിരിച്ചയക്കാറില്ല. അങ്ങനെ ഇന്ന് നല്ല വിശപ്പോടെ വന്നു ചോറ് ചോദിച്ചപ്പോൾ അരി ഉണ്ടായിരുന്നിട്ടും ചോറ് വെയ്ക്കാൻ മടിച്ചതോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. അച്ഛൻ എന്നും പറയും ഒരാൾക്ക്‌ ഉള്ള ചോറ് എന്നും കലത്തിൽ കരുതിയിരിക്കണമെന്ന്.
അത് കേൾക്കുബോൾ ഒരിക്കൽ പോലും അങ്ങനെ ആരു വരാൻ എന്ന് ഞാൻ ചിന്തിക്കും.
പക്ഷേ എൻ്റെ വീട്ടിൽ വന്നാൽ വയറു നിറച്ചു ഭക്ഷണം കഴിക്കാമെന്ന അമ്മമ്മയുടെ പ്രതീക്ഷയുടെ വൻ മരത്തിൽ ഞാൻ മഴു കൊണ്ട് ആയിരം തവണ വെട്ടിയെന്ന് എനിക്ക് തന്നെ തോന്നി. പെട്ടെന്ന് ചായയും വച്ച് ,അവലും നനച്ച് ഞാൻ നൽകി. അവരത് കഴിക്കുന്നതിനിടയിൽ മക്കൾ ഉച്ചയ്ക്ക് ഭക്ഷണം പാകം ചെയ്യുകയില്ലെന്നുമൊക്കെ പറഞ്ഞു.
അറുപത് കഴിഞ്ഞ അമ്മയ്ക്ക് ഉച്ച ഭക്ഷണം നൽകാത്ത മക്കൾ,പ്രായമായവരെ കുട്ടികളെ പോലെ പരിചരിക്കേണ്ടവർ അവഗണിക്കുന്നു.
അവൽ കഴിച്ചു കഴിഞ്ഞു അമ്മമ്മ പറഞ്ഞു
"ഇപ്പോഴാ മോളെ ആശ്വാസം ആയത് "
അത് കേട്ടപ്പോൾ എൻ്റെ ഉള്ളു പിടഞ്ഞു.
പോകാനൊരുങ്ങിയ അമ്മമ്മയെ ഞാൻ തടഞ്ഞു.ഓരോന്നും സംസാരിച്ചു. പെട്ടെന്ന് തന്നെ കഞ്ഞിയും, മുട്ട ഓംലെറ്റും ആക്കി അതും കഴിപ്പിച്ചതിന് ശേഷമാണ് അമ്മമ്മയെ ഞാൻ പോകാൻ അനുവദിച്ചത്.
പ്രായമായവരെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്യുന്നതെന്തിനാണ്.അവർ ഒരിക്കലും ഭാരമല്ല.നമ്മൾ ഇന്ന് ഇങ്ങനെ ജീവിക്കുന്നത് അവർ കഷ്ടപ്പെട്ടത് കാരണമാണ്.
അവരെ സന്തോഷിപ്പിക്കുവാൻ വില കൂടിയ സമ്മാനങ്ങൾ വേണ്ട.അടുത്തിരുന്ന് സ്നേഹത്തോടെ രണ്ടു വാക്ക് പറഞ്ഞാൽ മതി. എത്ര തന്നെ എഴുതപ്പെട്ടാലും പിന്നെയും പിന്നെയും ഒരായിരം അച്ഛനമ്മമാർ ഇങ്ങനെ വിശന്നു അലയുന്നുണ്ടാവാം.കിടപ്പിലായവർ ചിലപ്പോൾ വറ്റി വരണ്ട തൊണ്ടക്കുഴിയിൽ ഒരിറ്റു ദാഹനീർ കിട്ടാതെ പിടഞ്ഞൊടുങ്ങി,പുഴുവരിച്ചഴുകിയിട്ടുണ്ടാവും.
മനുഷ്യ ജന്മങ്ങളുടെ തെറ്റുകളുടെ യാത്ര ഇതെങ്ങോട്ടാണ്.രക്ത ബന്ധങ്ങൾ വെള്ളത്തിൽ വരച്ച ചിത്രം മാത്രം................
രാജിരാഘവൻ

കാഴ്ചകളിൽ പുതുമ നിറയുമ്പോൾ

Image may contain: 3 people, selfie and closeup
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കർട്ടൻ വകഞ്ഞു മാറ്റി ജനലിലൂടെ പുറം കാഴ്ച്ചകളിലേയ്ക്ക് നോക്കി നഗരത്തിൻ്റെ തിരക്ക് ആസ്വദിക്കുന്നതാണ് ഇഷ്ട ഹോബി.ഭാര്യ ജോലി ചെയ്യുന്നത് കുറച്ചിലായ് കാണുന്ന ഒരു ഭർത്താവ് അതാണ് അരവിന്ദ്. പലരുടെയും ജീവിതം നോക്കി കാണുബോൾ ഉള്ളിൽ അമർഷം തിരയടിക്കും. ബാങ്ക് മാനേജർ ശിവദാസും, ഭാര്യ കാർത്തികയും അവരുടെ കാറിൽ മധുവിധുവിന്റെ പുറംമോടി ആഘോഷിച്ചുല്ലസിച്ച് പോവുന്നത് ഇപ്പോൾ സ്ഥിരം പ്രണയ കാഴ്ചയാണ്.
പിന്നെ പോലീസുകാരൻ ഫിലിപ്പ്‌ കുര്യൻ ഒന്നു പുഞ്ചിരിച്ചു കണ്ടിട്ടില്ല. എപ്പോഴും മുഖത്ത് ഗൗരവം മാത്രം, ഭാര്യ സീന ഏതു നേരവും പുഞ്ചിരിയും ആരെ കണ്ടാലും സ്വന്തക്കാരെ പോലെ മിണ്ടുകയും ചെയ്യും. ഇവിടെ വന്ന് ആദ്യമായി പരിചയപ്പെട്ടത്
അവരായിരുന്നു. രണ്ടു മക്കളാണ്‌ അവർക്ക് സിമി ഫിലിപ്പും,സാം ഫിലിപ്പും. രണ്ടുപേരും അവധി ദിനങ്ങളിൽ വരും. ഒരുപാട് നേരം ചിലവഴിച്ചു മടങ്ങും. കുട്ടികൾ ഇല്ല എന്ന തോന്നൽ അപ്പോൾ ഓർമ്മയിൽ വരില്ല. അവരുടെ കുസൃതിയും,കൊഞ്ചലും കാണുബോൾ എല്ലാം മറക്കും. ചിലപ്പോൾ അവരുടെ മമ്മി വിളിച്ചാൽ പോലും അവർ പോവാൻ മടിച്ചു നിൽക്കും.
അവർക്ക് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് നൽകി കഴിക്കുന്നത് നോക്കി ഒരമ്മയെ പോലെ അടുത്തിരിക്കും.
അപ്പോൾ കിട്ടുന്ന സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുറച്ചു നേരത്തെ ആശ്വാസം നൽകി അവർ പോവുബോൾ വീണ്ടും ശൂന്യതയിലേയ്ക്ക് ഇഷ്ടമില്ലാതെ കടന്നു ചെല്ലേണ്ടി വരും.ഫ്ളാറ്റിലെ കനത്ത നിശബ്ദതയെ ഒഴിവാക്കാൻ ചിത്രങ്ങൾ വരയ്ക്കുകയോ, അല്ലെങ്കിൽ കവിതകൾ എഴുതുകയോ ചെയ്യും.
.ഗൃഹാതുരത്വം വേട്ടയാടുന്ന , പ്രണയിക്കപ്പെടാൻ കൊതിക്കുന്ന , ഒറ്റപ്പെടലിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലും പുഞ്ചിരിക്കേണ്ടി വരുന്ന നിസ്സാഹായതയുടെ ആൾരൂപമായ് മാറിയ ദിനരാത്രങ്ങൾ അങ്ങനെ ഒരായുസ്സിലെ നോവിന്റെ മുഴുവൻ ഭാരവും അക്ഷരങ്ങളായി പിറവിയെടുത്തിരുന്നു.ഓരോന്നും നാലുചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു.
കോളിങ് ബെൽ ശബ്ദിച്ചു തുടങ്ങിയപ്പോൾ ചിന്തകളുടെ മഴപ്പെയ്ത്തിൽ നിന്നും വരണ്ടുണങ്ങിയ മനസ്സുമായി കതക് തുറന്നപ്പോൾ പതിവുപോലെ അരവിന്ദ് ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ ചായയും ഓർഡർ ചെയ്തു മുറിയിലേയ്ക്ക് പോയി. ചൂടു ചായയുമായി ചെല്ലുമ്പോൾ വേഷം പോലും മാറ്റാതെ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.
കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നതിനാൽ ചായ ടേബിളിൽ വെച്ച് അടുക്കളയിൽ എത്തി.
അത്താഴം കഴിഞ്ഞു അരവിന്ദ് വീണ്ടും മുറിയിൽ കയറി വാതിലടച്ചു. വിരസമായ ജീവിതത്തിൻ്റെ നൊമ്പരവും ഉള്ളിലടക്കി എന്നത്തേയും പോലെ ആ ദിവസവും കഴിഞ്ഞു.
പിറ്റേന്ന് പതിവിലും നേരത്തേ അരവിന്ദ് പോയിരുന്നു. ഭക്ഷണം തയ്യാറാക്കിയത് എടുത്തിരുന്നില്ല. ജനലരികിലിരുന്ന് റോഡിലെ തിരക്കുകളിലേയ്ക്ക് അലസമായി കണ്ണുകൾ സഞ്ചരിക്കുബോഴാണ് റോഡരികിൽ ഒരമ്മയും കഷ്ടിച്ചു നാലു വയസ്സ് തോന്നിക്കുന്നന് പെൺകുഞ്ഞും കണ്ണിൽ പെട്ടത്. ആ സ്ത്രീയുടെ വസ്ത്രം നിറമില്ലാത്തതും അഴുക്കുപുരണ്ടതുമായിരുന്നു.മുടിയിൽ എണ്ണമയമില്ലാതെ കാടുപിടിച്ചു കിടക്കുന്നു.
സിമി മോളുടെ ഫ്രോക്കാണ് ആ കുട്ടി ധരിച്ചിരുന്നത്. സീന നൽകിയതാവും അവരുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. നിഷ്കളങ്കമായ കണ്ണുകളിൽ വിശപ്പിന്റെ വിളിയുണ്ടായിരുന്നു. അടുത്തല്ലെങ്കിലും ആ മുഖത്ത് റോസാപ്പൂവിൻ്റെ ഭംഗിയുണ്ടെന്ന് തോന്നിയിരുന്നു. അവളുടെ കൈയ്യിലെ ആ പാവയുടെ മുഖം ചമയിക്കുന്ന തിരക്കിലായിരുന്നു അവൾ. ഒരു പൊട്ടിയ കണ്ണാടിയിൽ പാവയുടെ മുഖം കാണിച്ചു
നീ സുന്ദരിയാണെന്ന് അവൾ പാവയ്ക്ക് ഉറപ്പു നൽകുന്നത് പോലെ തോന്നി.
പക്ഷേ ഒരിക്കൽ പോലും സ്വന്തം മുഖം അവൾ നോക്കിയിരുന്നില്ല. അവളുടെ അമ്മ വെയിലത്തിരുന്ന് വിൽക്കാൻ വെച്ചത് ദൈവങ്ങളുടെ വിഗ്രഹങ്ങളാണ്.പല തരത്തിലും,പല വർണ്ണത്തിലും ഉള്ള ദേവീ ദേവന്മാരുടെ പുഞ്ചിരി തൂവുന്ന മുഖങ്ങൾ
ആദ്യമായി ദൈവങ്ങളോട് പുശ്ചം തോന്നിയിരുന്നു.
കുറച്ചു നേരം കൂടി അവിടെ നിന്നു. പിന്നെ അടുക്കളയിൽ ചെന്നു തണുത്ത പുട്ടും കടലക്കറിയും കഴിക്കുബോഴാണ് മൊബൈൽ ശബ്ദിച്ചത്.ഡിസ്പ്ലേയിൽ അമ്മ എന്ന് കണ്ടപ്പോൾ തെല്ലൊരാശ്വാസം തോന്നി. മറ്റൊരു ലോകത്തു നിന്നും നീറുന്ന മുറിവിലേയ്ക്ക് മരുന്നു പോലെ അമ്മയുടെ സ്വരം കാതിൽ വന്നലച്ചു.
അമ്മുക്കുട്ടി എന്ന വിളിയിൽ സ്നേഹത്തിന്റെ പാലരുവിയിൽ നിന്ന് ദിശമാറിയൊഴുകിയതിൻ്റെ സകല വേദനയും നെഞ്ചിൽ പടർന്നു കയറി. വിവാഹം കഴിഞ്ഞു ആറുവർഷത്തിനിടയ്ക്ക് വീട്ടിൽ പോയത് വിരലിലെണ്ണാവുന്ന ദിനങ്ങൾ. ഓരോ വിശേഷത്തിനും ഏറെ കൊതിച്ചിരുന്നു അമ്മയുണ്ടാക്കുന്ന ഭക്ഷണം മതിയാവോളം കഴിച്ചു ആ മടിയിൽ തല ചായ്ച്ചു 'കെട്ടിച്ചുവിട്ടതല്ലേ അമ്മേ അറക്കാൻ കൊടുത്തതല്ലല്ലോ' എന്ന് തമാശ രൂപേണ സത്യം പറഞ്ഞു കണ്ണുകളടച്ചു കിടക്കണം.എല്ലാം മറന്നുറങ്ങണം.
ഏതാനും വാക്കുകളിൽ സുഖ ജീവിതം വിവരിച്ചു ഫോൺ വച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.ഭക്ഷണം ഒരിക്കലും പാഴക്കരുതെന്ന അച്ഛൻ്റെ വാക്കുകൾ ഓർമ്മിച്ചു കണ്ണുകൾ തുടച്ചു ഭക്ഷണം മുഴുവനും കഴിച്ചു.
ഹാളിലെ സോഫയിലിരുന്ന് മൊബൈൽ സ്ക്രീനിൽ സാഹിത്യ ഗ്രൂപ്പിൽ പ്രതീക്ഷയുടെ വരികളായി അവൾ മാറിയിരുന്നു ആ പനിനീർ പുഷ്പം.നാലു വയസ്സുകാരിയുടെ മുഖം ഓർമ്മയിൽ നിറഞ്ഞു തന്നെ നിൽക്കുന്നു.
അവളുടെ ജീവിതം എന്താവും ,തെരുവിൽ നിന്ന് ചുട്ടു പൊള്ളുന്ന വെയിലേറ്റ് വാടിത്തളർന്നു പോവുമോ,അല്ലെങ്കിൽ ജീവിതത്തിൽ പുതുമയുള്ള കാഴ്ചയായി അവൾ ജീവിതം ഒരു കരയ്ക്കെത്തിക്കുമോ.
ആരുമല്ലാത്ത തെരുവിലെ പെൺകുട്ടിയുടെ
കഥ ഓൺലൈൻ സാഹിത്യ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.ദൈവ ശില്പങ്ങൾക്കിടയിൽ ചൈതന്യമാർന്ന ആ മുഖം മനസ്സിൽ ദൈവത്തേക്കാൾ ഒരുപാട് ഉയരെ കാണുവാൻ കഴിഞ്ഞു
അല്പ നേരം കണ്ണുകളടച്ചു ചാഞ്ഞു കിടന്നു ആ പുഞ്ചിരിയിൽ ലയിച്ചു. മണിക്കൂറുകൾക്കുള്ളിൽ ലൈക്കുകൾ കൊണ്ട് നിറഞ്ഞു ആ കഥയ്ക്ക്. കമൻ്റുകളിൽ സഹതാപം നിറഞ്ഞൊഴുകി.
നെറ്റ് ഓഫ് ചെയ്തു.ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ അഞ്ചു മണിയായിരിക്കുന്നു. മുഖം കഴുകി ചായ വെച്ചു കുടിച്ചു കൊണ്ട് ജനലരികിൽ എത്തിയപ്പോൾ അവൾക്കും, അമ്മയ്ക്കും ചുറ്റിൽ ഒരാൾക്കൂട്ടം.മനസ്സിൽ ഭീതി നിറഞ്ഞു.
മുറിവിട്ടിറങ്ങിയപ്പോൾ എതിരെ മൊബൈലും പിടിച്ചു സീന ചേച്ചി വരുന്നുണ്ടായിരുന്നു.
"സംഗീതേ ഇത് കണ്ടോ ആ റോഡരുകിലെ അമ്മയും മകളുമാണ്.
ആ കുഞ്ഞിൻ്റെ കളിച്ചിരികൾവൈറൽ ആയിരിക്കുന്നു. ഏതോ യുവാവ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നുവത്രേ"
അവന് നന്മകൾ മാത്രം വരട്ടെ എന്ന് മനസ്സിൽ കരുതി.
അവരുടെ കൈയ്യിലെ സ്ക്രീനിൽ പാവയുമെടുത്ത് കളിക്കുന്ന കുഞ്ഞിൻ്റെ പൊട്ടിച്ചിരികൾ മുഴങ്ങി കേട്ടു.
"വാ ചേച്ചി നമ്മൾക്ക് ആ കൊച്ചിൻ്റെ കൂടെ ഒരു സെൽഫി എടുക്കാം."
അതും പറഞ്ഞു കാർത്തിക ഓടിപ്പോവുന്നുണ്ടായിരുന്നു.സീന ചേച്ചിക്ക് അവളുടെ പോക്ക് കണ്ടു ദേഷ്യം തോന്നിയിരുന്നു.
കണ്ണുകൾ കൊണ്ടും, മുഖം കൊണ്ടും ചേച്ചിയത് വ്യക്തമാക്കി.
ചേച്ചിയോട് ഒന്നും പറയാതെ വീണ്ടും തിരിച്ചു മുറിയിൽ കയറി.
സന്തോഷമാണോ സങ്കടമാണോ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
അരവിന്ദ് പതിവിലും വൈകിയാണ് എത്തിയത്.വാതിൽ തുറന്നപ്പോൾ മദ്യത്തിന്റെ ഗന്ധമറിഞ്ഞു. എന്തിനാണ് കുടിച്ചതെന്ന് ചോദിച്ചില്ല, പറഞ്ഞുമില്ല പതിവു പോലെ മുറിയിൽ കയറി കുളി കഴിഞ്ഞു വന്നു
ഭക്ഷണത്തിന് ഇരുന്നപ്പോൾ
"അമ്മുക്കുട്ടി "
എന്ന് സ്നേഹാർദ്രമായി അരവിന്ദ് വിളിച്ചു. ഒരുപാട് നാളുകൾക്ക് ശേഷം ആ വിളി കേട്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. വറ്റിപ്പോയ അരുവിയിൽ വീണ്ടും സ്നേഹം നിറഞ്ഞൊഴുകുന്നതായി തോന്നി.
"അരവിന്ദേട്ടാ "
എന്നു വിളിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു.
കഴിക്കുന്നത് നിർത്തി അരവിന്ദേട്ടൻ ചേർത്ത് പിടിച്ചപ്പോൾ സ്വപ്‌നം കാണുന്നത് പോലെ തോന്നി. പക്ഷേ യാഥാർത്ഥ്യം തന്നെയായിരുന്നു.
" ആ കുട്ടിയുടെ വീഡിയോ എടുത്തത് ഞാനാണ് "
കേട്ടത് വിശ്വസിക്കാനാവാതെ പകച്ചു പോയിരുന്നു. നിറകണ്ണുകളോടെ ആ മുഖം അത്ഭുതത്തോടെ നോക്കി.
"തൻ്റെ കഥ ഞാൻ വായിച്ചിരുന്നു. ചുവരുകൾക്കുള്ളിൽ നിന്ന് താൻ കണ്ട കുഞ്ഞിൻ്റെ ജീവിതം ഞാനും കണ്ടിരുന്നു ആ വരികളിലൂടെ.
അതാണ് ഇങ്ങനെയൊരു പ്രവർത്തിയിലേയ്ക്ക് എന്നെ നയിച്ചത്.ഉച്ചയ്ക്ക് ഓഫീസിൽ നിന്നിറങ്ങി അവിടെ ചെന്ന് അവരറിയാതെ ഞാനാണ് അത് ചെയ്തത്.എൻ്റെ കൂട്ടുകാർ ഇതറിഞ്ഞു എനിക്ക് ഒരു പാർട്ടി തന്നു.അതാണ് ഞാൻ അല്പം കുടിച്ചത് സോറി."
മനസ്സറിഞ്ഞുള്ള ആ മാപ്പു പറച്ചിൽ ഹൃദയത്തിൽ മഞ്ഞുപോലെ ഉറഞ്ഞുപോയ സ്നേഹത്തെ അലിയിച്ചു കളഞ്ഞു.
"നിന്നോടുള്ള എൻ്റെ പ്രണയം അവസാനിച്ചു പോയത് നിനക്ക് ഒരമ്മയാവാൻ കഴിയില്ല എന്നറിഞ്ഞ നിമിഷം മുതലാണ്. പക്ഷേ ഇനിയൊരിക്കലും നിന്നെ ഞാൻ അകറ്റില്ല.എൻ്റെ മരണം വരെ.
അത്രയും പറഞ്ഞു തീരുബോഴേക്കും ആ നെഞ്ചിൽ ഞാൻ കുറേക്കൂടി ചേർന്നിരുന്നു
......................രാജിരാഘവൻ

കാഴ്ചകൾ


°°°°°°°°°°°°°°
ട്രെയിൻ അതിവേഗം കുതിച്ചു പാഞ്ഞു
മനസ്സും അതുപോലെ
കാഴ്ചകളെ തഴുകി ഒഴുകുന്നുണ്ട്
എങ്ങോട്ടാണീ യാത്ര ആരെയെങ്കിലും തേടിയാണോ
അല്ലെങ്കിൽ മരണത്തിലേയ്ക്കാണോ
നേരം ഇരുട്ടിയിരുന്നു
ഒരു മടങ്ങി വരവ് ആഗ്രഹിച്ചതല്ല
മൂന്നു വർഷം ഒരു ഇടവേളയല്ല
ഒരു ഒളിച്ചോട്ടം മാത്രം ജീവിതത്തിൽ നിന്ന്
നഷ്ടപ്പെട്ട പ്രണയം
അതിൽ നിന്നു വിരഹത്തിന്റെ വാരിക്കുഴിയിൽ പെട്ടു പോയ നിമിഷത്തിൽ
സൗഹൃദത്തിൻ്റെ രൂപത്തിൽ അവൻ വന്നു
രാഗേഷ് സത്യൻ
എഫ് ബി സമ്മാനിച്ച ഒരു നല്ല സൗഹൃദം
കൂട്ടുകാരിയുടെ നല്ലൊരു സുഹൃത്ത് ആയിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു
എറണാകുളം ജില്ലയിൽ ഒരു പ്രമുഖ വസ്ത്ര സ്ഥാപനത്തിൽ സെയിൽസ് ജോലി തരപ്പെടുത്തി തന്നു
അവിടെ നിന്ന് ജീവിതം വീണ്ടും തുടങ്ങി
പതിയെ പതിയെ ജീവിതത്തിൽ പച്ച തുരുത്തുകൾ കണ്ടു തുടങ്ങി
പക്ഷേ ഒരിക്കൽ പോലും തിരിച്ചു വരുവാൻ മനസ്സ് കൊതിച്ചിരുന്നില്ല
പക്ഷേ പിറന്ന മണ്ണിന്റെ ഗന്ധം പലപ്പോഴും അറിഞ്ഞു തുടങ്ങിയിരുന്നു
ഓരോ നിമിഷവും തിരികെ വരുവാൻ എന്നിൽ
കൊതിയുണർത്തിയിരുന്നു
പുതുമഴ പെയ്യുബോൾ മൂക്കു വിടർത്തി മണ്ണ് നനയുന്നതറിയിക്കുന്ന ആ ഗന്ധം ആസ്വദിച്ചു
നിന്ന പകലുകൾ
ഇന്നും രാവുകളിൽ മനസ്സിൽ വിങ്ങലുകളായി മാറുന്നുണ്ട്
പെട്ടെന്ന് ആ മഴയിലേയ്ക്ക് ഒരു തീഗോളം എവിടെ നിന്നോ വന്നു പതിച്ചു
ചുറ്റിലും തീക്കനലായി
വെന്തുരുകി കരഞ്ഞു രക്ഷയ്ക്കായി
പക്ഷേ മഴ വെറുമൊരു മായാജാലമായിരുന്നോ
ഏതോ മാന്ത്രിക വലയത്തിൽ അകപ്പെട്ടു പോയിരുന്നു ഒരു നിമിഷം
ഞെട്ടിയുണർന്നു നോക്കുബോൾ പുലർച്ചെ മൂന്നു മണി
ഫോണിൽ നോക്കിയപ്പോൾ രാഗേഷിന്റെ മെസ്സേജ് ഇരുപതാം തീയ്യതി ഇൻ്റർവ്യൂവിന് പോവാം
ഇന്ന് പതിനാലാം തീയ്യതി
അപ്പോൾ ഇത്രയും നേരം കണ്ടത് വെറും സ്വപ്നം മാത്രമാണോ
അല്ല ഉറങ്ങാതിരുന്നാലും അത് തന്നെ സ്വപ്നം
ഉറക്കം കെടുത്തുന്ന
അല്ലെങ്കിൽ ഉറക്കത്തിലായാലും കാണുന്ന സ്വപ്നം
വിരഹത്തിന്റെ വാരിക്കുഴിയിൽ പെടാതെ വീണ്ടും മനസ്സിലെ ദു:ഖത്തിൻ്റെ നീർച്ചാലുകളെ അടക്കി നിർത്തി
കണ്ണുകളടച്ചു ഉറക്കത്തെ വീണ്ടും ക്ഷണിച്ചു
പുതിയൊരു ജീവിതത്തിൻറെ കാഴ്ചകളിലയേക്ക് സൗഹൃദത്തിൻ്റെ കൈയ്യും പിടിച്ചൊരു യാത്ര...........
രാജിരാഘവൻ

എരിയുന്ന ബാല്യം

Photograph of a Burning Fire
°°°°°°°°°°°°°°°°°°°
കൂട്ടുകാരിയുടെ രക്തം സ്വന്തം കൈകളെ ചുവപ്പിച്ചിരുന്നു
ബോട്ടിലിൽ കരുതിയിരുന്ന വെള്ളം കൊണ്ട് അവൾ കൈ കഴുകി
റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട ആ ഇടവഴിയിലൂടെ ഒരു കുറ്റകൃത്യം ചെയ്തു എന്ന കുറ്റബോധം പോലുമില്ലാതെ അവൾ നടന്നു നീങ്ങി മാനത്ത് മഴമേഘങ്ങൾ ഇരുണ്ടു മൂടിയിരുന്നു
ഹരിതയുടെ ബാഗ് കുറ്റിക്കാട്ടിൽ കുഴിച്ചു മൂടിയിരുന്നു
അവളുടെ ശരീരം ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ബംഗ്ലാവിൻ്റെ പിറകിലാണ്
അവിടെ ആരും പെട്ടെന്ന് ചെന്നെത്തില്ല
വീടെത്തുന്നതിനു മുൻപേ കാറ്റും, മഴയും ഇടിമിന്നലിൻ്റെ അകമ്പടിയോടെ എത്തി
പക്ഷേ പ്രതികാരം തീർത്ത പകയെരിയുന്ന മനസ്സുമായി അവൾ പതിയെ നടന്നു
കുട ചൂടിയിട്ടും അവൾ പകുതിയിലേറെ നനഞ്ഞു കുതിർന്നു
ഗേറ്റ് തുറന്നു അകത്തേക്ക് കയറുബോഴേ അമ്മയെ കണ്ടു തിണ്ണയിൽ തൻെറ വരവും കാത്തിരിപ്പാണ്
ഇത്രയും വൈകിയതിൻ്റെ പരിഭ്രമം മുഖത്ത് തെളിഞ്ഞിരുന്നു
"എന്താ ചിഞ്ചു വരാനിത്ര വൈകിയത് അമ്മ പേടിച്ചു "
"അമ്മ മഴയൊന്നും കാണുന്നില്ലെ ഹരിത എന്നെ കൂട്ടാതെ നേരത്തെ പോയി
പിന്നെ ഞാനിങ്ങ് ഒറ്റയ്ക്ക് വന്നു "
അത്രയും പറഞ്ഞവൾ അമ്മയോടൊപ്പം അകത്തു കയറി
മുറിയിൽ ചെന്ന് യൂണിഫോം മാറ്റി ചായ കുടിക്കുബോൾ
ഹേമയാൻ്റി വന്നു ആകെ പരിഭ്രമിച്ച ഭാവത്തിൽ അമ്മയോട് സംസാരിക്കുന്നതവൾ കണ്ടു
അവൾ ഒരു പരിഹാസ ചിരി ചുണ്ടിൽ ഒളിപ്പിച്ചു
പെട്ടെന്ന് ഇന്നലെ പറഞ്ഞ കാര്യം മനസ്സിൽ എത്തി
അമ്മയുടെ കൂട്ടുകാരി ഹേമയുടെ മൂത്ത മകൾ ഹരിത
ഇളയവൻ ഹരിശ്രീ അവരുടെ അച്ഛൻ ദുബായിൽ ആണ്
അവളുടെ കടന്നു വരവോടെ അമ്മ എന്നിൽ നിന്ന് അകലുന്നത് പോലെ തോന്നി
"ഹരിതയെ കണ്ടു പഠിക്ക്,അവളുടെ മാർക്കും നിൻെറ മാർക്കും നോക്ക് അങ്ങനെ
എന്തിനും ഏതിനും അവളുടെ പേരും പറഞ്ഞു എന്നും അമ്മ വഴക്കിടും
"
പക്ഷേ ഇനി അങ്ങനെ കേൾക്കേണ്ടി വരില്ല
ഹരിത തൻെറ ശത്രു അവൾ ഇനിയില്ല
അവളുടെ തിരോധാനം ചൂടു പിടിച്ച വാർത്തയായി പോലീസെത്തി അന്വേഷിക്കാമെന്ന് പറഞ്ഞു പോയി
ഒൻപത് മണി കഴിഞ്ഞു അമ്മയും ,അച്ഛനും ഹരിതയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നു
"അമ്മേ എനിക്ക് ചോറ് വേണം
വിശക്കുന്നു "
വന്ന പാടെ അങ്ങനെ പറഞ്ഞു ഡൈനിങ് ടേബിളിലിരുന്നു
അമ്മയുടെ കണ്ണുകളും കലങ്ങിയിരുന്നു
അവളതൊന്നും കാര്യമാക്കിയില്ല
ഭക്ഷണം കഴിഞ്ഞു ടീവി ഓൺ ചെയ്തു അവൾ സീരിയൽ വെച്ചു അമ്മ സ്ഥിരമായി കാണാറുള്ള
സീരിയലിലെ വൈഷ്ണവിക്കുട്ടിയെ പോലീസ് പിടിച്ചോ
അതോ
അവൾ കൊന്ന അവളുടെ അച്ഛൻ്റെ ആദ്യ ഭാര്യയിലെ മകൾ ശ്രീലക്ഷ്മിയുടെ മൃതശരീരം
കിട്ടിയോ എന്നറിയാൻ അവൾ വെമ്പൽ കൊണ്ടു
അമ്മ സീരിയൽ കാണുബോൾ പലപ്പോഴും
പാളി നോക്കിയിരുന്നു ഹരിതയുടെ ശല്യം തീർക്കാൻ ഇങ്ങനെ ഒരു അവസരമൊരുക്കിയത് അവളാണ് വൈഷ്ണവി
പെട്ടെന്ന് സ്ക്രീനിൽ തന്നെ ഞെട്ടിച്ചുകൊണ്ട്
പോലീസുകാർക്കിടയിൽ ഒരു ബാലിക തല കുനിച്ചു നിൽക്കുന്നത് അവൾ കണ്ടു
അവൾക്ക് സീരിയൽ ആക്ടർ വൈഷ്ണവിയുടെ മുഖമാണോ ?
കണ്ണാടിയിലെന്ന പോലെ തൻെറ പ്രതിബിംബം അവൾ സ്ക്രീനിൽ കണ്ടു
സീരിയലിൽ വാർത്ത വായിക്കുന്ന പെൺകുട്ടി ആവേശത്തോടെ വായിക്കുകയാണ്
"പതിനാല് വയസ്സുകാരി നടത്തിയ ക്രൂര കൊലപാതകം നാടിനെ നടുക്കി
സഹപാഠിയെ കൊന്നു കുഴിച്ചു മൂടിയ...."
പെട്ടെന്ന് അവൾ ടിവി ഓഫ് ചെയ്തു
തൻെറ മുറിയിലേയ്ക്ക് ഇടറുന്ന പാദങ്ങളോടെ നടന്നു പക്ഷേ അവളുറങ്ങിയില്ല
മനസ്സു പിടഞ്ഞു കരച്ചിൽ കുടുങ്ങി ശബ്ദം പുറത്തു വരാതെ മുറിക്കുള്ളിൽ പേടിച്ചരണ്ട മാൻ പേടയേ പോലെ അവൾ കിടന്നു അപ്പോഴും അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു
മഴ പിന്നെയും പെയ്തു വാശിയോടെ
ഒരു ശരീരം തണുത്തു മരവിച്ചു കിടന്നു മണ്ണിൽ
റബ്ബർ മരങ്ങളാൽ മൂടപ്പെട്ട ആ ആളൊഴിഞ്ഞ വീടിനു പിന്നിൽ ....................
രാജിരാഘവൻ

അമ്മ

Grayscale Photography of Woman and Baby

അവൾ അമ്മയായിരുന്നു
ആറു മക്കളുടെ അമ്മ
ആറു പേരും മുലപ്പാലിനു വേണ്ടി ശാഠ്യം കൊള്ളുബോൾ അവർക്ക് തുല്യമായി മാറു ചുരത്തിയ പെറ്റമ്മ
തെരുവിലായിരുന്നു അവളുടെ താമസം
കുപ്പയിൽ നിന്നായിരുന്നു ഭക്ഷണം
മഴയും, വെയിലും അവളെ തളർത്തിയില്ല
പക്ഷേ ചീറിപ്പാഞ്ഞ് എത്തിയ ആ കാറ് അവളെ ഇടിച്ചു തെറിപ്പിച്ചു
റോഡരികിൽ അവൾ ചത്തു മലച്ചു മരവിച്ചു കിടന്നു
അവൾ തെരുവ് പട്ടിയല്ലേ
അങ്ങനെ തന്നേ വരു
അമിത വേഗതയിൽ മിസൈൽ പോലെ പോയ കാറ് മരത്തിലിടിച്ചു
അവൻ അപ്പോൾ തന്നെ മരിച്ചു
ആരൊക്കെയോ അവനെ ആശുപത്രിയിൽ എത്തിച്ചു
പോസ്റ്റ് മോർട്ടത്തിന് ശേഷം
യഥാവിധി അന്ത്യ കർമ്മങ്ങൾക്ക് ശേഷം അവനെ അടക്കം ചെയ്തു
ഐ സി യുവിൽ ബോധമില്ലാതെ കിടന്ന അവൻ്റെ ഭാര്യ
വെറും ആറു മാസം മാത്രമായ മകൻ
പാലിന് വേണ്ടി കരഞ്ഞപ്പോൾ നിസ്സാഹായരായി നോക്കി നിൽക്കേണ്ടി വന്ന അവളുടെ മാതാപിതാക്കൾ

അപ്പോഴും നിർത്താതെ മഴ പെയ്തു കൊണ്ടേയിരുന്നു
അമ്മയുടെ ചൂട് പറ്റാതെ
വിശന്നു കാത്തിരുന്നു ആറു കുഞ്ഞുങ്ങൾ
അവൾ മഴയെ പോലും അവഗണിച്ചു
റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്
തൻെറ മക്കളുടെ മുഖം മാത്രം ഓർമ്മിച്ചായിരുന്നു
ഒരല്പ്പം വേഗത കുറച്ച് ആ വാഹനം കടന്നു പോയിരുന്നു എൻകിൽ അവൾ മരിക്കില്ലായിരുന്നു
ചീഞ്ഞു നാറുന്നതിന് മുൻപ് ആരോ കുഴിവെട്ടി മൂടി മണ്ണിൽ
അപോഴും
ആ ജീവനുകൾ കാത്തിരുന്നു
അമ്മ വരുന്നതും നോക്കി
അമ്മ ചോരയിൽ മുങ്ങി കുളിച്ചതോ
മണ്ണിനെ വാരിപ്പുണർന്നതോ, അവരറിഞ്ഞില്ല
അവരുടെ മിഴികളിൽ അമ്മയോടുള്ള പ്രതീക്ഷയും,വിശ്വാസവും
ഉണ്ടായിരുന്നു
മഴ പിന്നെയും ആർത്തലച്ച് പെയ്തു കൊണ്ടേയിരുന്നു
തെരുവ് പട്ടിക്കെന്ത് വില എന്ന് ചിന്തിക്കാൻ വരട്ടെ
അവർക്കും ജീവനുണ്ട്
ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്
അല്പം ശ്രദ്ധ
റോഡ് നിയമങ്ങൾ പാലിക്കുവാൻ നമ്മൾ ബാധ്യസ്ഥരാണ്
അല്ലെങ്കിൽ റോഡുകളിൽ ചിതറിക്കിടക്കുന്ന മാംസങ്ങളായി മാറും ഓരോ മനുഷ്യനും ......................
രാജിരാഘവൻ

ഭാര്യ



~~~~
ആദി പെട്ടെന്ന് വാ ഇവിടെ 
ഒരു സംഘം ആക്രി കച്ചവടക്കാർ എന്നെ ആക്രമിക്കുന്നു കൂടെ ഒരു നില വിളിയും ,കോൾ കട്ടായി
ഭാര്യ മീരയുടെ ശബ്ദം ആദർശിൻ്റെ കാതുകളിൽ വന്നലച്ചു. വർക്ക് ഷോപ്പിൽ ടയറിന് പഞ്ചാറൊട്ടിക്കുന്നതിനിടയിലാണ് മീരയുടെ ഫോൺകോൾ കൂടെ വാട്സ് ആപ്പിൽ അവളുടെ കഴുത്തിന് മുറിവേറ്റ ഒരു ഫോട്ടോയും.എൻ്റെ മോൻ അവൻെറ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി ബൈക്ക് എടുത്ത് പറക്കുകയായിരുന്നു വീട്ടിലേയ്ക്ക്
മനസ്സിൽ ഭീതിയുടെ വിത്തുകൾ മുളച്ചു തുടങ്ങി. വീടിന്റെ മുറ്റത്ത്‌ ബൈക്ക് നിർത്തി പടികെട്ടുകൾ ചാടിക്കടന്ന് അകത്തെത്തിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയത് ചിതറിത്തെറിച്ച ചോറാണ് മീര കുഞ്ഞിന് ഭക്ഷണം നൽകുന്നത് ഒരു നിമിഷം ഓർമയിലെത്തി.തറയിൽ ചോരപ്പാടുകൾ അവൻ തളർന്നു പോയി അഭിക്കുട്ടൻ എൻ്റെ മകൻ നിറഞ്ഞു വന്ന കണ്ണുകൾ അവൻ തുടച്ചു. പോലീസിൽ വിവരമറിയിച്ചു
ചാനലുകൾ വാർത്തകളുമായി രംഗത്തെത്തി. യുവതിയെയും രണ്ടര വയസ്സുകാരൻ മകനെയും ആക്രി കച്ചവടക്കാർ തട്ടിക്കൊണ്ടു പോയി.
അന്വേഷണം നിമിഷ നേരം കൊണ്ട് ഊർജിതമായി നടന്നത് ഒരു നാടകമത്രേ മീര കാമുകനൊപ്പം കടന്നു കളഞ്ഞതായിരുന്നു.അവൻെറ ബുദ്ധിയാണ് തട്ടിക്കൊണ്ടു പോകൽ നാടകം. ഭർത്താവിനെ ഉപേക്ഷിച്ച് പോയി കാമുകനൊപ്പം പിടിയിലായ മീര പോലീസിനെയും നാട്ടുകാരെയും മണ്ടൻമാരാക്കാമെന്ന് വ്യാമോഹിച്ചു. സ്തീ സമത്വത്തിന് വേണ്ടി പ്രസംഗിച്ചു വേദി തകർത്താടുന്ന ചില പെൺ കരുത്തുകളേ 
സ്ത്രീകൾക്കു മാത്രമായി പല നിയമ രക്ഷകളും നൽകുന്ന നമ്മുടെ നാട്ടിൽ ഒരു പുരുഷന്റെ ആത്മാഭിമാനത്തിന് പുല്ലു വില കൽപിച്ചു ഉപേക്ഷിച്ച് പോകുന്ന സ്ത്രീകൾക്ക് ഒരു പരിരക്ഷയും ആവശ്യം ഇല്ല. താലികെട്ടി കൂടെ പൊറുപ്പിച്ച പെണ്ണ്
ഒരുത്തൻ്റെ ഒപ്പം ഇറങ്ങി പോകുബോൾ ആ ഭർത്താവിൻ്റെ കഴിവുകേടിനെ പുച്ഛത്തോടെ കാണുന്നവരാണ് പലരും. ഒരു കള്ള കഥയുണ്ടാക്കി നിയമ പാലകരെയും
വിഡ്ഢികളാക്കി ഭർത്താവിനെ ചതിച്ചു പോകുകയല്ല വേണ്ടത് ഒത്തു പോകാൻ കഴിഞ്ഞില്ല എൻകിൽ ഡിവോഴ്സ് ചെയ്തു നിയമ പരമായി പിരിഞ്ഞതിന് ശേഷം ഇഷ്ടപ്പെടുന്നവനെ നിയമ പരമായി തന്നെ വിവാഹം കഴിച്ചു ജീവിക്കുക.
അല്ലാത്ത പക്ഷം കൂടെ കൊണ്ടു പോകുന്നവൻ വഴിയിൽ കളഞ്ഞാൽ
മാനത്ത് നോക്കി നിലവിളിക്കേണ്ടി വരും. സ്ത്രീ അമ്മയാണ് ,ദേവിയാണ്
പക്ഷേ ചിലപ്പോഴൊക്കെ പലർക്കും മഹർഷി ആവുന്നു തേപ്പുകാരി ആവുന്നു.......................
രാജിരാഘവൻ

ആദ്യരാത്രിയിലെ വീഴ്ചകൾ




~~~~~~~~~~~~~~~~~~~
കടലിൽ ചാടി ആത്മഹത്യ ചെയ്താലോന്ന് വരെ കരുതിയിരിക്കുവാ ഞാൻ ഓരോ എഴുത്തും എട്ടു നിലയിൽ പൊട്ടിയപ്പോൾ വിഷമം സഹിക്കാനാവാതെ മുറ്റത്തെ പേര മരത്തിൽ കല്ലെറിഞ്ഞു അതിനേയും ചുറ്റി നടന്നു ആലോചിച്ചു ഇനി എന്തെഴുതണം ? കാല് തട്ടി വീണത് മിച്ചം പണ്ടും സ്കൂളിൽ നിന്നും ആലോചന മുകളിലേക്ക് ആണലോ എന്തെങ്കിലും ചോദ്യം ചോദിച്ചാൽ.
പരുക്കൊന്നും ഭാഗ്യത്തിന് പറ്റിയില്ല.
അപ്പോഴാണ് ഒരു കാര്യം ഓർത്തത് ഈ വീഴ്ച എഴുതി പോസ്റ്റാമെന്ന് കാരണം മറ്റൊരാൾ വീണാൽ ചിരിക്കാത്തവരുണ്ടോ അതും പോരാഞ്ഞിട്ട് അതും പറഞ്ഞു കളിയാക്കാൻ വരും ചിലരെങ്കിലും.ആദ്യരാത്രിയിലെ വീഴ്ചകൾ എന്നു പേര് വെറുതെ നൽകി ഈ തലക്കെട്ട് കണ്ടാൽ ആരും അതൊന്നും നോക്കും.ആദ്യമായി കട്ടിലിൽ കിടന്നതും
കട്ടിലിൽ നിന്ന് താഴെ വീണതും പൊടിപ്പും തൊങ്ങലും വെച്ച് ഐശ്വര്യമായി എഴുതി ഭാഗ്യം അഞ്ഞൂറിൻ്റെ ക്ളബിൽ കയറി എന്തായാലും ഒരാൾ വീഴുബോൾ
സന്തോഷിക്കാനും,രണ്ടു വാക്ക് പറയാനും ആളുണ്ടെന്ന് മനസ്സിലായി
അപ്പോൾ ഇൻബോക്സിൽ ഒരു ടിക് ടിക് ആരാ ഈ വീഴ്ച വായിച്ച ഒരു വിദ്വാൻ നല്ല സാഹിത്യ കാരിയാണലോ.
കുറച്ചു ഉയർന്നതു പോലെ തോന്നി
അങ്ങനൊന്നും ഇല്ല വെറുതേ
മനസ്സിൽ തോന്നിയത് കുറിക്കുന്നു അത്രേ ഉള്ളു.ഇനി ഇങ്ങനെയൊന്നും കുറിക്കല്ലെ പെങ്ങളേ ...അതും പറഞ്ഞു അയാൾ പോയപ്പോൾ കുറച്ചു മുൻപ് ഉയർന്നതിനേക്കാൾ മണ്ണിൽ താഴ്ന്നു പോയതു പോലെ ഒരു ഫീൽ. പിന്നെ ഞാനെഴുതും ഇനിയുമിനിയും....................
രാജിരാഘവൻ

അൻപതു പൈസ



~~~~~~~~~~~
ടീ എനിക്ക് ഒരു അൻപതുപൈസ തരാമോ ?
ക്ളാസിലിരുന്ന് ഏതോ നോട്ട് എഴുതുബോഴാണ് ഫാസിൽ അരികിൽ എത്തിയത്.
ചോദ്യം കേട്ട് മുഖമുയർത്തി നോക്കിയപ്പോൾ കള്ളച്ചിരിയുമായി മുൻപിലുള്ള ആ പൊക്കമില്ലാത്ത കുഞ്ഞിപ്പയ്യനോട് ഞാൻ പറഞ്ഞു
"ഹോസ്റ്റലിൽ താമസിക്കുന്ന എൻ്റെ കൈയ്യിൽ കാശില്ല ഫാസിൽ,വീട്ടിൽ നിന്ന് പൈസ തന്നു വിടില്ല ഹോസ്റ്റലിൽ അങ്ങനെ ഒരു നിയമമുണ്ട് , സോറി
ഞാനത് പറഞ്ഞു നിർത്തിയപ്പോൾ 
അവൻ പറഞ്ഞു 
"കൈയ്യിലുണ്ടാവുബോൾ തരണം" എന്നു പറഞ്ഞവൻ പോയി.
എൻ്റെ ചിന്ത ഈ അൻപതു പൈസ എന്തിനാണ് എന്നതായിരുന്നു.
ഒരുപാട് ആലോചിച്ചു എന്നിട്ടും ഒന്നും മനസ്സിൽ ആയില്ല. പിന്നീട് പലപ്പോഴും എൻ്റെ അരികിൽ അവൻ വന്നിരുന്നു
ഇതേ ചോദ്യം ആവർത്തിച്ചു .
അങ്ങനെ ഒരു ദിവസം അവൻെറ സംസാരം ശ്രദ്ധിച്ച അടുത്തിരുന്ന മുർഷിദ എന്ന കൂട്ടുകാരി അവനെന്താ പറഞ്ഞതെന്നു ചോദിച്ചപ്പോൾ അൻപതു പൈസ ചോദിച്ചതാണെന്നു പറഞ്ഞപ്പോൾ 
അവളാദ്യം പൊട്ടിച്ചിരിച്ചു .
അവൾക്ക് ഭ്രാന്തു പിടിച്ചോ എന്നു കരുതിയിരിക്കുബോൾ അവൾ എല്ലാവരെയും വിളിച്ചു ചേർത്തു 
കഥയറിയാതെ ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു .
ചുറ്റിലും എല്ലാവരും കൂടി നിന്നപ്പോൾ
അവൾ സത്യം പറഞ്ഞു ഫാസിൽ അൻപതു പൈസ ചോദിച്ചത് ക്ളാസ് മുഴുവൻ അറിഞ്ഞു അപ്പോഴും സംഭവം മനസ്സിലാവാതെ നിന്ന എന്നോട് മുർഷിദ പറഞ്ഞു അവൻ ചോദിച്ചത് ഉമ്മയാണ് എന്ന്.
ഞാൻ ഞെട്ടിപ്പോയി എല്ലാവരും മണവാട്ടിയെപ്പോലെ ആനയിച്ചു എനിക്ക് ചുറ്റും ഒപ്പന വെച്ചു. ഹോസ്റ്റലിൽ ടീച്ചർ അറിഞ്ഞാൽ കിട്ടാവുന്ന വഴക്ക് ഓർത്തു പേടിച്ചു ഞാൻ കരഞ്ഞു എല്ലാവരും എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.
പക്ഷേ കുട്ടികൾ ടീച്ചറോട് പറഞ്ഞപ്പോൾ ഇതൊക്കെ എന്നും ഓർക്കാനുള്ള നല്ല തമാശയാണെന്നു പറഞ്ഞു ടീച്ചറും എന്നെ കളിയാക്കി ചിരിച്ചു .അന്നു മുതൽ ഫാസിലിനോട് മിണ്ടാൻ എനിക്ക് മടിയായിരുന്നു .അവനെൻ്റെ അടുത്ത് വരുബോൾ എല്ലാവരുടേയും കണ്ണുകൾ ഞങ്ങളുടെ നേരെ വരും
ആ പത്താം ക്ളാസും ഓർമ്മകളും മറക്കാനാവില്ല.
ഇന്ന് അതൊക്കെ ഓർക്കുബോൾ മറക്കാനാവാത്ത മധുര നൊമ്പരങ്ങളായി മനസ്സിൽ പതിഞ്ഞു പോയി .................... 
രാജിരാഘവൻ

മരണമില്ലാത്ത ഓർമ്മകൾ



മൗഗ്ളിയും ,സൂത്രനും ഷേരുവും,മായാവിയും കൂട്ടരും,
ശിക്കാരി ശംഭുവും,ഡിൻകനും ആരാണെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല.
കിളിത്തട്ടും,സാറ്റും,കുട്ടിയും കോലും,അക്കും ,കൊത്തൻ കല്ലും......
കുട്ടികൾ നാടൻ കളികളും മറന്നു പോകുന്നു
ലോക കപ്പ് ഫുട്‌ബോളിന് വേണ്ടി ഫ്ളക്സ് അടിക്കാനും,കൈയ്യടിക്കാനും ആവുന്ന നമുക്ക് അന്യം നിന്നു പോയ
കുട്ടിക്കളികൾക്കായി ഒരു വേദിയൊരുക്കാൻ കഴിയാതെ പോകുന്നു.
മൂന്നോ,നാലോവർഷത്തിന് ശേഷം കാല്പന്തു കളിയെ ഞാനും ഇഷ്ടപ്പെടുന്നു
പക്ഷേ ഇന്ന് കളിക്കാൻ മറന്നു പോയ ഒരു തലമുറ ടിവിയിലും,മൊബൈലിലും ഒതുങ്ങി പോയിരിക്കുന്നു.
വായിക്കാൻ പോലും ആരും സമയം കണ്ടെത്തുന്നില്ല
പണ്ട് ഞാവൽ പഴവും ,കൂളിപ്പഴവും(കൂളി-പ്രേതം) പെറുക്കി നടന്ന ബാല്യം തിരിച്ചു കിട്ടില്ല
എൻകിലും ആഗ്രഹങ്ങൾക്ക് പഞ്ഞമില്ല.
മനസ്സിനുള്ളിൽ പുതുതലമുറയേ നോക്കി കേഴുന്നുണ്ട് ചിലപ്പോഴൊക്കെ കൊഴിഞ്ഞു പോയ ഒരു നല്ല ബാല്യകാലം
തിരിച്ചു വരണം നാടൻ ശീലുകളും നാടൻ കളികളും നാട്ടിൻ പുറത്തെ നന്മകളും
" പൂ പറിക്കാൻ പോരുമോ പോരുമോ അതിരാവിലെ ആരെ നിങ്ങൾക്കാവശ്യം ആവശ്യം അതിരാവിലെ..........."
"ഒരു മീൻ പോയി രണ്ടു മീൻ പോയി......."
"ആമിനാ സൂപ്പർ സീന ബിംബോ രസികൻ ABCD........ "
ഓർമകളിലിന്നും ആരവമേറിയ കളിപ്പാട്ടുകൾ നിറയുന്നു
മരണമില്ലാത്ത ഓർമ്മകൾ....... 

രാജിരാഘവൻ

മരുമകൾ




~~~~~~~
പ്രഷർ കൂടി ബോധം കെട്ടു വീണ കമലാക്ഷി അമ്മയെ മകൻ കൃഷ്ണനും മരുമകൾ രമണിയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു
രണ്ടാഴ്ചയോളം ഡോക്ടർമാരുടെ പരിശ്രമം കൊണ്ട് ഒരു കാര്യം ഉറപ്പിച്ചു അവർ ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന്
ആശുപത്രിയിൽ ബില്ലു തീർക്കാൻ താലിമാല പോലും പണയം വെച്ചു രമണി ചേച്ചി
അങ്ങനെ വീട്ടിൽ എത്തി കമലാക്ഷി അമ്മ കട്ടിലിൽ തന്നെ ചലിക്കാൻ പോലുമാവാതെ കിടന്നു
കണ്ടാൽ മരിച്ചതു പോലെ തന്നെ
പെൺ മക്കളേക്കാൾ അവരെ നോക്കിയത് മരുമകൾ
രമണി
ഒരേ കിടപ്പ് കിടന്ന് ആ ഭാഗം ചൊറിഞ്ഞു പൊട്ടി വൃണമായി പഴുപ്പ് വരാനും തുടങ്ങി അതും അവൾ വൃത്തിയാക്കി അനങ്ങാൻ പോലും കഴിയാത്ത അവർ രമണിയുടെ പരിചരണം കൊണ്ടു മാത്രം എഴുന്നേറ്റിരുന്നു, സംസാരിച്ചു
പതിയെ പിടിച്ചു നടക്കാനും തുടങ്ങി
ഇന്ന് ഊന്നു വടിയുടെ സഹായത്തോടെ അവർ നടക്കുന്നു
രമണി എന്ന മരുമകളോട് അമ്മായി അമ്മയുടെ പോരുമായി
രമണി പണിക്കു പോയാൽ നാട്ടുകാരോട് കുറ്റം പറയാൻ അവർ മുൻപിലാണ്
തിരിഞ്ഞു നോക്കാത്ത പെൺ മക്കളും
അവരുടെ മക്കളും നല്ലവർ
രമണി ചേച്ചി ചീത്തയും
മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കൾ ഉള്ള ഈ കാലത്ത് അമ്മായി അമ്മയെ ഇങ്ങനെ പരിചരിച്ചു ജീവിതത്തിലേയ്ക്ക് എത്തിച്ച രമണി ചേച്ചിക്ക് കേൾക്കേണ്ടി വന്നത് പഴി മാത്രം
അവരെ കുറ്റപ്പെടുത്തി പറയുന്നത് പലപ്പോഴും കേൾക്കുമ്പോഴും
പ്രായത്തിൻ്റെ ബഹുമാനം കൊണ്ടു മാത്രം മറുപടി പറഞ്ഞിട്ടില്ല അമ്മ ദൈവമാണെന്ന കാര്യത്തിൽ സംശയമില്ല പക്ഷേ ഇത്തരം അമ്മമാരും ഈ ലോകത്തുണ്ട് ഒരായിരം തവണ ഒരു ഗ്ളാസ് വെള്ളത്തിനായി മകളെ വിളിക്കുബോഴും വിളിക്കാതെ അരികിൽ വെള്ളവുമായി കാത്തിരുന്ന മരുമകളെ അവർ അവഗണിച്ചു
ഇതാണ് ചിലരുടെ ലോകം അന്ധമായ ലോകം
രാജിരാഘവൻ

മകൾ


~~~~
തിമിർത്തു പെയ്യുന്ന മഴയുടെ ആരവത്തിൽ അവളുടെ തേങ്ങലുകൾ
ആരും കേട്ടില്ല സ്വപ്നങ്ങൾ
ഇരുളിൽ കണ്ണുനീരായി പെയ്തിറങ്ങി
തൻെറ മകൾ , ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോഴും തളരാതിരുന്നത് അവൾക്ക് വേണ്ടി മാത്രമാണ്
രണ്ടാമത് ഒരു വിവാഹം വേണ്ടെന്നുറപ്പിച്ചു ജീവിച്ചതാണ്
പക്ഷേ ഇന്ന് അവൾ മറ്റൊരുത്തനൊപ്പം സുഖമായി ജീവിക്കുന്നു അമ്മയിവിടെ തനിച്ചാണെന്നു പോലും അവളോർത്തില്ല ഒരു വാക്കു പറയാതെ ഇറങ്ങി പോയി നാളുകൾ കഴിഞ്ഞിട്ടും പെറ്റമ്മയെ തേടി അവളെത്തിയില്ല
ഓർമ്മകൾ പിന്നെയും ഹൃദയത്തെ കുത്തി നോവിച്ചു
അപ്പോഴാണവൾ തൻെറ മാതാവിനേക്കുറിച്ച് ഓർത്തത്
വീട്ടിൽ നിന്ന് എല്ലാവരേയും എതിർത്ത് ഇറങ്ങിയിട്ട് വർഷങ്ങളായി
അവരാരും ഓർമയിൽ പോലുമില്ലായിരുന്നു അന്നാദ്യമായി അവൾ വീടിനെക്കുറിച്ചും
ബന്ധങ്ങളെക്കുറിച്ചും ചിന്തിച്ചു
അവൾ പിന്നെ കരഞ്ഞില്ല
പിറ്റേന്ന് നാട്ടിലേയ്ക്ക് തിരിച്ചു
ബസ് യാത്രയിൽ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേയ്ക്ക് പോയി
ചെറുപ്പത്തിൻ്റെ എടുത്തു ചാട്ടം വീടിനടുത്തെ പുതിയ താമസക്കാരനായ ശ്രീഹരി ആകർഷണീയനായത് ഏതു നിമിഷത്തിൽ ആണെന്ന് നിശ്ചയമില്ല
മൂന്നു വർഷത്തെ പ്രണയം ഒളിച്ചോട്ടത്തിൽ അവസാനിച്ചു
എല്ലാവരേയും വെറുപ്പിച്ചു മറന്ന്
ഒരു രാത്രി വീടു വിട്ടിറങ്ങി
അതിനു ശേഷം ആരെയും അന്വേഷിച്ചില്ല തിരിച്ചു വരണമെന്നൊരിക്കലും ആഗ്രഹിച്ചില്ല
പ്രണയത്തിന്റെ സന്തോഷങ്ങളും
മോഹങ്ങളും
നിമിഷ നേരം കൊണ്ട് അസ്തമിച്ചു
പ്രിയ മോൾ ജനിച്ചു ഒരു വർഷം തികയും മുൻപേ ഹരിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ഒടുവിൽ പിരിയാമെന്നു പറഞ്ഞ ദിവസം ലോകം അവസാനിച്ചിരുന്നെൻകിൽ എന്നു തോന്നി
പക്ഷേ പ്രിയ, അവളെയോർത്ത് മാത്രം
തളരാതെ ജീവിച്ചു
കാവുന്തല,കാവുന്തല
കണ്ടക്ടറുടെ നീട്ടിയുള്ള വിളികേട്ട്
ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു
എൻ്റെ നാട്
മനസ്സ് മന്ത്രിച്ചു മാറ്റങ്ങൾ ഏറെയും
സംഭവിച്ചു കഴിഞ്ഞു
സുകുമാരേട്ടൻ്റെ ചായക്കട ഹോട്ടലായി
അവിടെ വെച്ച് വിഷ്ണുവിനെ കണ്ടു
അവനെന്നെ തിരിച്ചറിഞ്ഞു
കാരണം എന്നും ഓർത്തിരിക്കാൻ ഒരുപാട് ഓർമകളുണ്ട് ഞങ്ങൾക്കിടയിൽ നല്ല കൂട്ടുകാരായിരുന്നു കുഞ്ഞു നാൾ മുതൽ അവനോട് വിശേഷങ്ങൾ പറഞ്ഞു
അവൻ നാട്ടിലെ അറിയപ്പെടുന്ന കൃഷിക്കാരനാണെന്ന്
കുഞ്ഞു നാളിലും അവൻ്റെ ആഗ്രഹം ചോദിച്ചാൽ കൃഷിക്കാരനാവണമെന്നാണ് പറഞ്ഞിരുന്നത് അവനായിരുന്നു
വീട്ടിലേയ്ക്ക് കൊണ്ടു പോയത്
പഴയ ഓടുമേഞ്ഞ വീടിൻെറ അവശിഷ്ടങ്ങൾ
കുറച്ചു മാറി രണ്ടു മൺകൂനകൾ ഒന്നു കരയാൻ പോലുമാവാതെ ആ മണ്ണിൽ അവൾ വീണു പോയി ഉറക്കെ കരയണമെന്ന് ആഗ്രഹിച്ചിട്ടും അവൾക്കതിന് കഴിഞ്ഞില്ല .........രാജിരാഘവൻ

സ്ത്രീ.

എൻ്റെ കുഞ്ഞെവിടെ ദാസേട്ടാ
കണ്ണു തുറന്ന് ആദ്യം
തന്നെ അഞ്ജന ഹരിദാസിനോട് ചോദിച്ചത് കുഞ്ഞിനെ ആയിരുന്നു
കുഞ്ഞിനെ കിട്ടിയില്ലെന്നു പറയാൻ അയാൾക്കായില്ല
പക്ഷേ മനസ്സാക്ഷി തീരെയില്ലാത്ത അയാളുടെ അമ്മ 
സുമതി
ആ സത്യം പറഞ്ഞു
കുഞ്ഞിനെ കിട്ടിയില്ല അത് പോയി
ഞാൻ പറഞ്ഞതാ എൻ്റെ വീട്ടിൽ തന്നെ നിർത്താമെന്ന് അപ്പോൾ
ആരും എൻ്റെ വാക്കു കേട്ടില്ല
ഇവരുടെ അടുത്ത് ഒരു ശ്രദ്ധയും ഇല്ലാതെ ഇങ്ങനെ ആക്കിയില്ലേ
മകൻ്റെ കുഞ്ഞിനെ കാണാൻ ഓടിയെത്തിയതാ ഞാൻ
എന്നിട്ടിപ്പോ ഭഗവാൻ എന്നെ കൈവിട്ടു
കേട്ടതു വിശ്വാസിക്കാനാവാതെ അവൾ ഉറക്കെ കരഞ്ഞു
അവളെ സാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു ആർക്കും
ഭ്രാന്തിയെ പോലെ അവൾ മാറി
കുഞ്ഞിൻ്റെ മുഖം പോലും ആരും അവളെ കാണിച്ചില്ല ,അവളുടെ ആഗ്രഹം പോലെ ആൺകുട്ടി ആയിരുന്നു
അവൾക്കായ് വീതിച്ചു നൽകിയ മണ്ണിൽ അവളുടെ കുഞ്ഞിനെ അടക്കം ചെയ്തു
മനോരോഗിയെ പോലെ അവൾ പെരുമാറി
കുഞ്ഞിനെ ചോദിച്ചു രാത്രികളിൽ ഞെട്ടിയുണർന്നു കരഞ്ഞു
അനിയത്തി അമൃതയുടെ കുഞ്ഞിനെ ലാളിക്കാൻ പോലും അവൾ സമ്മതിച്ചില്ല
സമയമെടുത്തു ഒരുപാട് അവൾ സാധാരണ നിലയിലെത്താൻ
അപ്പോഴേക്കും ദാസ് അയാളുടെ വീട്ടിൽ താമസം തുടങ്ങിയിരുന്നു
ഭാര്യയെക്കുറിച്ച് അന്വേഷിച്ചു പോലുമില്ല
ഭർത്താവിന്റെ അകൽച്ച സഹിക്കാവുന്നതിലും അപ്പുറത്തെ വേദനയായിരുന്നു അവൾക്ക്
കാത്തിരുന്നു മടുത്തപ്പോൾ അവൾ ദാസിൻ്റെ അടുത്തേക്ക് ചെന്നു
ആരൊക്കെയോ അയാളുടെ മനസ്സിൽ
വിഷം കുത്തി വച്ചിരുന്നു
കരഞ്ഞു കാലുപിടിച്ചവൾ അപേക്ഷിച്ചു തന്നെ ഉപേക്ഷിക്കരുതെന്ന്
അവളുടെ കണ്ണുനീരിനു മുൻപിൽ
അയാൾ തോൽവി സമ്മതിച്ചു
പിന്നെയും അവർ ജീവിച്ചു പ്രാർതഥനകളും വഴിപാടും നേർന്നു
പലപ്പോഴും അമ്മായി അമ്മയുടെ പരിഹാസങ്ങൾ സഹിച്ചും അവൾ ജീവിച്ചു
അവൾ വീണ്ടും ഗർഭം ധരിച്ചു
പറശ്ശിനിക്കടവു ചെന്ന് പേരു വിളിക്കാമെന്നും
ആ കുഞ്ഞിനെ ശബരിമലയ്ക്ക് കൊണ്ടു പോകാമെന്നുവരെ
നേർന്നു
ഈശ്വരൻ കൈവിട്ടില്ല അവളുടെ പ്രാർത്ഥന കേട്ടു
ഇനിയൊരമ്മയാവാൻ കഴിയില്ലെന്ന് പരിഹസിച്ചവർക്കു മുൻപിൽ അവൾ
ആ പെൺകുഞ്ഞിനെ നെഞ്ചോടു ചേർത്തു
പറശ്ശിനിക്കടവു മുത്തപ്പന്റെ നടയിൽ വെച്ച് അവൾക്കു പേരിട്ടു
മൂന്നാം ക്ളാസിൽ പഠിക്കുബോൾ അവളെ മല ചവിട്ടിച്ചു
ഇന്ന് അഞ്ജു മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ്.
ഒരു കുഞ്ഞു മരിച്ചു പോയാൽ അത് പെണ്ണിൻ്റെ കുറ്റമായി കാണും
ഒരമ്മയും സ്വന്തം കുഞ്ഞിനെ അറിഞ്ഞു കൊണ്ട് കൊല്ലാനാവില്ല
അങ്ങനെ കൊല്ലുന്നവർ മനുഷ്യ സ്തീ ആയിരിക്കുകയുമില്ല
പ്രസവത്തെത്തുടർന്ന് കുഞ്ഞു മരിച്ചാൽ അതിന് ആ സ്ത്രീയെ കുറ്റപ്പെടുത്തി, അവളുടെ ജീവിതം കണ്ണീരിലാഴ്ത്തി അവളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയല്ല വേണ്ടത് പകരം അവളെ ചേർത്തു പിടിച്ച് സാന്ത്വനിപ്പിക്കാനാവണം
കെട്ടിയോൻ മരിച്ച പെണ്ണും
കുഞ്ഞു മരിച്ച പെണ്ണും സമൂഹത്തിൽ കൊലപാതകം ചെയ്തവരെ പോലെയാണ് കാണപ്പെടുന്നത്
മരിച്ചു പോയ ആ മകനെ ഓർത്ത് ഇന്നും അവളുടെ കണ്ണു നിറയുന്നത് ആരും കാണുന്നില്ല
.......
രാജിരാഘവൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo