Showing posts with label VishalVKumar. Show all posts
Showing posts with label VishalVKumar. Show all posts

ഞാൻ പോണില്ല അമ്മേ


"നിന്റെ മടിയിൽ ഇങ്ങിനെ തല വെച്ച്‌ കിടക്കാൻ നല്ല സുഖമാണു"കിച്ചു പറഞ്ഞു.
"അയ്യട, മതി സുഖിച്ചത്‌ അമ്മ കുളി കഴിഞ്ഞിപ്പോൾ വരും, വാ ഹാളിലേക്ക്‌ പോകാം"
എന്നു പറഞ്ഞു ആരതി അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
"ടീച്ചറമ്മ എന്തിനാണു വരാൻ പറഞ്ഞത്‌ ?
"അറിയില്ല,ഇന്നലെ കിച്ചുവെട്ടന്റെ അമ്മയുമായി ഒത്തിരി നേരം ഫോണിൽ സംസാരിച്ചിരുന്നു, അതിനു ശേഷം അമ്മ ആകെ  മൂഡ്‌ ഒഫ്‌ ആയിരുന്നു, ഞാൻ
ചോദിച്ചിട്ട്‌ ഒന്നും പറഞ്ഞില്ല."
"ഇനി നിന്നെ എന്റെ തലയിൽ പെട്ടെന്ന് കെട്ടിവെക്കാൻ വല്ല പ്ലാനുമുണ്ടോ"
കിച്ചു ചോദിച്ചു.
"അത്രക്ക്‌ ബുദ്ധിമുട്ടണ്ട,പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ ഒഴിവാക്കിത, കോളേജിൽ ഒത്തിരി പേർ പിന്നാലെ നടക്കുന്നുണ്ട്‌ "
ആരതി മോളെ കിച്ചു വന്നോ, ഏന്ന ചോദ്യം കേട്ടപ്പോൾ രണ്ടു പേരും മുറിക്ക്‌ പുറത്തേ
ക്കിറങ്ങി, പുറത്തിറങ്ങുന്നതിനു മുന്മ്പ്‌, കിച്ചു ആരതിയെ അടക്കി പിടിച്ച്‌ അവളുടെ ഇരുകവിളുകളിലും മാറി മാറി ഉമ്മവെച്ചു.പെണ്ണാകെ ചുവന്നു തുടുത്തു.
"കിച്ചു ഇരിക്ക്‌, മോളെ ചായ എടുക്ക്‌ "സാരിതലപ്പു കൊണ്ട്‌ കണ്ണട തുടച്ചു കൊണ്ട്‌
ടീച്ചർ പറഞ്ഞു.
"മോൻ യു. എസ്‌.എ.യിലേക്കുളള ടികറ്റ്‌ ബുക്ക്‌ ചെയ്യ്തോ?
"ടികറ്റിനു കൊടുത്തിട്ടുണ്ട്‌ മിക്കവാറും അടുത്ത തിങ്കളാഴ്‌ച്ചത്തെക്ക്‌ ശരിയാകും, പിന്നെ ടീച്ചറമ്മേ അന്ന് എന്റെ ജന്മദിനം കൂടിയ"കിച്ചു പറഞ്ഞു.
"അരുന്ധതി എന്തു പറഞ്ഞു"
"അമ്മക്ക്‌ രണ്ടു മൂന്നു ദിവസമായി നല്ല പനിയാണു, അതാണു സ്ക്കൂളിൽ വരാത്തത്‌ "
ആരതി കൊടുത്ത ആവി പറക്കുന്ന  ചായ ഊതി കുടിച്ചു കൊണ്ടു കിച്ചു പറഞ്ഞു.
"ടീച്ചറമ്മ ഇന്നലെ മോന്റെ അമ്മയോട്‌ കുറെ നേരം സംസാരിച്ചു. അവൾക്ക്‌ സത്യത്തിൽ നല്ല വിഷമമുണ്ട്‌, മോന്റെ ആഗ്രഹം നടന്നോട്ടെ എന്നു കരുതി ഒന്നും
പുറത്തു കാണിക്കാത്തത.
ഇരുപതാമത്തെ വയസിൽ വിധവയായവളാണവൾ,പ്രണയ
വിവാഹമായതിനാൽ ഒരു ബന്ധുക്കളും സഹായത്തിനില്ലാതെ ഒത്തിരി ത്യാഗം സഹിച്ചിട്ടുണ്ട്‌ മോനെ വളർത്തി വലുതാക്കാൻ."
സംസാരിക്കുന്നതിനിടയിൽ അവർ വീണ്ടും കണ്ണടയൂരി സാരി തുമ്പ്‌ കൊണ്ടു തുടച്ചു.
"നിനക്കിപ്പോൾ ഉരുപത്തിരണ്ടു വയസാവാറായി ഇതിനിടക്ക്‌ അമ്മയും മോനും പിരിഞ്ഞു നിന്നത്‌ ആകെ വിരലിൽ എണ്ണാവുന്ന ദിവസം മാത്രമല്ലെ,കിച്ചുനു ഇവിടെ തന്നെ ആറക്ക ശമ്പളമുളള ജോലിയില്ലേ,നിന്റെ  ആരതിയുടെയും വിവാഹം
രണ്ടുവർഷം കഴിഞ്ഞാൽ നടത്തണമെന്നായിരുന്നു അവളുടെയും എന്റെയും പ്ലാൻ."
"മോൻ ആലോചിച്ച്‌, ഒരു തീരുമാനമെടുക്ക്‌, പാവമല്ലെ അവൾ ഒറ്റക്കാവില്ലേ അവൾ ,ഈ പനിനീ പോകുന്നതിനെ കുറിച്ച്‌ ആലോചിച്ചുകൂട്ടിയതു കൊണ്ടു വന്നതാണു":
കാറോടിച്ച്‌ വീട്ടിലേക്ക്‌ പോകുമ്പോൾ കിച്ചു വല്ലാത്ത ആശയകുഴപ്പത്തിലായിരുന്നു.
തന്റെ ഒരു വലിയ സ്വപ്നമാണുഅമേരിക്കൻ ജോലി, പക്ഷെ തന്റെ
അമ്മക്ക്‌ ഇത്രക്ക്‌ വിഷമമുണ്ടായിരുന്നോ. വെറുതെയല്ല കുറച്ച്‌ ദിവസമായി കറിയിൽ ഉപ്പ്‌ കൂടുന്നു, ടാങ്കിലേക്കുളള മോട്ടർ ഓഫാക്കാൻ മറക്കുന്നു, രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ആകെ ഒരു പന്തിയില്ലായ്മ. 

വീട്ടിൽ എത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടന്നിരുന്നു. അകത്തു കയറി നോക്കിയപ്പോൾ അമ്മ മൂടി പുതച്ചു കിടക്കുന്നു. കിച്ചു ബെഡിലിരുന്ന് കുറച്ചു നേരം അമ്മയേ നോക്കിയിരുന്നു.... എന്തോ അറിയാതെ കണ്ണുകൾ നിറഞ്ഞു.
അമ്മയുടെ നെറ്റിയിൽ കൈവെച്ചു നോക്കിയപ്പോൾ ചെറിയ ചൂട്‌ തോന്നി പനി വിട്ടിട്ടില്ല. അരുന്ധതി പതുക്കെ കണ്ണുകൾ തുറന്നു. 

"മോൻ എപ്പോഴ വന്നത്‌,ഞാൻ ക്ഷീണം കാരണം ഒന്നു കിടന്നത അറിയാതെ ഉറങ്ങി പോയി"
"അമ്മ വാതിലടച്ചിരുന്നില്ല" എന്നു പറഞ്ഞു കിച്ചു പുതപ്പ്‌ മാറ്റി അമ്മയേ കെട്ടിപിടിച്ച്‌
കുറച്ചു നേരം കിടന്നു.
"മോൻ എവിടെ പോയിരുന്നു?
"ഞാൻ ടികറ്റ്‌ റെഡിയാക്കാൻ പോയതായിരുന്നു, തിങ്കൾ തന്നെ പോണം" അരുന്ധതി അവന്റെ തലയിൽ തലോടി കൊണ്ട്‌ ഒരു നെടുവീർപ്പിട്ടു. 

"ഞാൻ അമ്മക്ക്‌ ചുക്കു കാപ്പി ഉണ്ടാക്കി തരാം"എന്നു പറഞ്ഞു കിച്ചു അടുക്കളയിലേക്ക്‌ പോയി.
രാത്രിയിൽ ആരതി വിളിച്ചപ്പോൾ താൻ എന്തായാലും പോകുമെന്നു പറഞ്ഞു കിച്ചു ഫോൺ വെച്ചു.
തിങ്കളാഴ്ച്ച രാവിലെ തന്നെ ടീച്ചറമ്മയും, ആതിരയും എത്തി. തന്നെ യാത്രയാക്കാൻ
രണ്ടു പേരും നിർബന്ധമായി വരണമെന്നു കിച്ചു പറഞ്ഞിരുന്നു. പിറന്നാൾ ദിനമായതു
കൊണ്ടു അരുന്ധതി സദ്യ ഒരുക്കിയിരുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന കാർ മേഘ കൂട്ടം മുഖത്തൊളിപ്പിച്ച്‌ അവർ എല്ലാം ഓടി നടന്നു ചെയ്യ്തു.
ആരതി കൊണ്ടുവന്ന കേക്ക്‌ മുറിച്ച്‌ ആദ്യ കക്ഷണം കിച്ചു അമ്മയുടെ വായിൽ വെച്ചു കൊടുത്തു. പിന്നെ ബാക്കിയുളളവർക്കും. ഉച്ചയൂണിനു ശേഷം അവർ യാത്ര പുറപ്പെട്ടു, എല്ലാവരോടും ഒരു ദിവസത്തെക്കുളള ഡ്രസുകൾ കരുതാൻ പറഞ്ഞിരുന്നു, അതിരാവിലെയാണു ഫ്ലയിറ്റ്‌ അതുകൊണ്ട്‌ റൂമെടുത്ത്‌ നിൽക്കാം എന്ന പ്ലാനിലാണു പുറപ്പെട്ടത്‌. കുറച്ചു ദൂരം ഓടി കഴിഞ്ഞപ്പോൾ കിച്ചു പറഞ്ഞു അമ്മയുടെ പ്രിയപ്പെട്ട ഗുരുവായുരപ്പനെ കണ്ട്‌ തൊഴുതിട്ട്‌  പോകമെന്ന്.
കണ്ണടച്ച്‌ മകനു വേണ്ടി ഉളളുരുകി പ്രാർത്ഥിക്കുമ്പോൾ, അരുന്ധതിയുടെ അരികിൽ വന്ന് കിച്ചു പറഞ്ഞു "ഞാൻ പോണില്ല അമ്മേ, എനിക്ക്‌ പറ്റില്ല അമ്മയേ തനിച്ചാക്കി പോകാൻ"അരുന്ധതി വിശ്വാസം വരാത്ത രീതിയിൽ മകനെ നോക്കി, അവൻ അമ്മയേ
ചേർത്തു പിടിച്ചു. അമ്മയുടെ അടക്കിപിടിച്ച കരച്ചിലിൽ അവൻ അറിഞ്ഞു ആ സ്നേഹത്തിന്റെ ഒഴുക്ക്‌. ഇതെല്ലാം കണ്ടു നിന്നിരുന്ന ടീച്ചാറമ്മയുടെയും ആരതിയുടെയും കണ്ണുകൾ നിറഞ്ഞു.മകന്റെ നെറ്റിയിൽ പ്രസാദം തൊടിക്കുമ്പോൾ
അരുന്ധതിയുടെ മനസ്‌ സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു...

Vishal V Kumar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo