Showing posts with label SajithMathilakath. Show all posts
Showing posts with label SajithMathilakath. Show all posts

*വൈകിയെത്തിയ പ്രണയം*

Image may contain: 1 person, closeup
ചെറിയൊരു ബാഗിലേക്ക് ഭാനുമതിയമ്മയുടെ വസ്ത്രങൾ അടക്കി വെക്കുകയാണ് അടുക്കളക്കരി തങ്ക'. അവളുടെ കണ്ണിൽ നീർ പൊടിയുന്നുണ്ട്, പക്ഷേ ഭാനുമതിയമ്മയുടെ മുഖത്ത് നിർവികാരത നിറഞ്ഞ മൗനം മാത്രമായിരുന്നു...
അവരത് എത്രയോ നാളായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നതാണ്.
ഏക മകനും കുടുംബവും വിദേശത്തേക്കുള്ള പറിച്ച് നടലിനു മുന്നോടിയായാണ് ഭാനുമതിയുടെ വൃദ്ധ സദനത്തിലേക്കുള്ള ഈ യാത്രയൊരുക്കം.
യുവത്വത്തിൽ തന്നെ ഭർത്താവ് നഷ്ടപെട്ട ഭാനുമതിയമ്മ ദുരിതങ്ങൾ ഏറെ സഹിച്ചാണ് ഏക മകൻ ശങ്കറിനെ വളർത്തി, ഉന്നത വിദ്യഭാസം നൽകി ജോലിക്ക് പ്രാപ്തനാക്കിയത്.. കേരളത്തിലെ പ്രമുഖ സ്വകാര്യ ഹോസ്പിറ്റലിൽ ജോലിയുള്ള നീതു എന്ന പെൺകുട്ടിയുടെ വിവാഹാലോചന ബ്രോക്കർ നാരായണ നാണ് ശങ്കറിന് വേണ്ടി കൊണ്ട് വന്നത്. സാമ്പത്തികമായ അത്ര ഉയർന്നതൊന്നും അല്ലാത്ത കുടുംബത്തിൽ നിന്നുള്ള നീതു ,തന്നോടും മകനോടും പൂർണ്ണമായും യോജിച്ച് പോകുമെന്ന് തന്നെയാണ് കരുതിയതും.എന്നാൽ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് ആ ചെറിയ കുടുംബത്തിലെ സ്വാസ്ഥത യെല്ലാം മങ്ങുന്ന കാഴ്ചകളാണ് പീന്നീടങ്ങോട്ട് കാണാനാ യത്...
അമ്മയെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ശങ്കർ ചിലപ്പോഴൊക്കെ അവരുടെ ശത്രുവായി.,,,
മകൻ ജനിച്ച് കുറച്ച് നാളുകൾ കഴിഞ്ഞപ്പോഴേക്കും നീതു വിന് ആശുപത്രി മുഖേനെ വിദേശത്ത് ജോലി തരപ്പെട്ടു.,, ശങ്കർ ആവുന്നത്ര എതിർപ്പ് പ്രകടിപ്പിച്ചിട്ടും, നീതു വിദേശ ജോലി എന്ന അവളുടെ സ്വപ്നം സാക്ഷാൽകരിക്കുക തന്നെ ചെയ്തു.,, മകന് വേണ്ടി താൻ തിരഞ്ഞെടുത്ത മരുമകൾ ,അവരുടെ പിഴവായി മനസ്സിൽ ഒരു പാട് വട്ടം സ്വയം പഴിച്ച് കൊണ്ടിരുന്നു..
ജീവിതം വലിയ ദുരിതങ്ങളില്ലാതെ മുന്നോട്ട് പൊയ്കൊണ്ടിരിക്കേയാണ് അപ്രതീക്ഷതമായി മരുമകളുടെ പുനർ പ്രവേശം.. ശങ്കറും മകനും വിസയുമായി, അവരെ കൂടി വിദേശത്തേക്ക് കൂടെ കൂട്ടാനാണ് നീതിവിന്റെ വരവ്',,,,
ഭാനുമതിയമ്മയുടെ കാര്യത്തിൽ വിഷണ്ണനായിരുന്ന ശങ്കറിനോട് ,നീതുമാണ് അഗതി മന്ദിരത്തെ കുറിച്ച് പറഞ്ഞത്... ഒറ്റക്ക് ആ വീട്ടിൽ താമസിച്ച് കൊള്ളാം എന്ന് കേണ് പറഞ്ഞ ഭാനുമതിയോട് എന്തോ പ്രതികാരം തീർക്കും പോലെയാണ് ,അഗതി മന്ദിരത്തിൽ ആക്കുക എന്ന ലക്ഷ്യം നീതു നിറവേറ്റിയത്.
നെഞ്ചകം പിളർക്കുന്ന വേദനയിലും, മുഖത്തേക്ക് യാതൊരു വിധ ഭാവങ്ങളെയും കയറ്റി വിടാതെ ഭാനുമതിയമ്മ ഭാരം മുഴവൻ നെഞ്ചിൽ മാത്രം ഒതുക്കി.. എങ്കിലും വീടിന്റെ പടികൾ ഇറങ്ങിയപ്പോൾ ഉള്ളിൽ നിന്നും നിയന്ത്രിക്കാനാവാത്ത ഒരു തേങ്ങൽ പുറത്തേക്കൊഴുകി....
ശങ്കറിന്റെ മുഖത്ത് അമ്മയുടെ ദുരവസ്ഥയിൽ ഒരു ദുഃഖഛായ പടർന്നെങ്കിലും, നീതുവിന്റെ മുഖത്ത് സന്തോഷത്തിന്റെയും വിജയത്തിന്റെയും ഭാവങ്ങൾ മിന്നി മാഞ്ഞു.,
വൃദ്ധസദനത്തിലെ ആദ്യ ദിനങ്ങൾ ഭാനുമതിക്ക് പൊരുത്ത പെടാനാവാത്ത വിധം അസഹനീയമായിരുന്നു. സ്നേഹപൂർണ്ണമായ മറ്റ് അന്തേവാസികളുടെ ഇടപെടൽ അവരിലൊരാളായി സാഹചര്യങ്ങളോടും, മാറ്റങ്ങളോടും സമ്വാന്നയിക്കാൻ പ്രേരണയായി.
സോഷ്യൽ വർക്കറായ നന്ദിതയുടെ ആഴ്ചതോറുള്ള വരവ് സദനത്തിലെ അന്തേവാസികൾക്ക് ഉത്സവ ദിനമാണ്.. പാട്ടും സദ്യയും കലാ പാരിപാടികളുമായി ആ ദിനം വേദനയിലും മനസ്സ് തുറന്ന് ചിരിക്കാൻ അവരെ പഠിപ്പിച്ചു...ഭാനുമതിയും നന്ദിതയും വളരെ പെട്ടന്ന് തന്നെ അമ്മുമ്മയും കൊച്ചുമകളും എന്ന കണക്കെ അടുപ്പത്തിലായി., ഒരോ ആഴ്ചയിലും ഭാനുമതി നന്ദിതയുടെ വരവ് കാത്തിരുന്നു.,, പതിയെ പതിയെ വിടുവിട്ടിറങ്ങേണ്ടി വന്ന അവരുടെ വിഷത്തിന്റെ തീവ്രത കുറഞ്ഞ് വന്നു.
അന്ന് ശങ്കറിന്റെ പിറന്നാളായിരുന്നു. ആ ദിനത്തിലെങ്കിലും മകനും കുടുംബവും വിളിക്കുമെന്ന് അവർ പ്രതീക്ഷിച്ചു., ഉണ്ടായില്ല.,,, എത്രയൊക്കെ മനസ്സിന്റെ അടിതട്ടിലേക്ക് ദു:ഖങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ചാലും തനിച്ചാക്കപെട്ടവരുടെ വേദന അനുഭവിച്ചവർക്കേ അറിയു.. ജീവിത സായാഹനത്തിൽ ഈ വിധം ഒറ്റപെടുത്തി ഈ വൃദ്ധസദനത്തിലേകെറിയപെടുമെന്ന് വിചാരിച്ചതേയില്ല.,,,
അവർ അസ്വസ്ഥമായ മനസ്സിനെ പിടിച്ചിരുത്താനെന്നെ വ്യാജേനെ തോട്ടത്തിലെ സിമൻറ് ബഞ്ചിൽ വിജനതയിലേക്ക് കണ്ണുകൾ പായിച്ച് ദീർഘ നിശ്വാസം വിട്ടു.
എന്താ ഭാനുമതി ,,,,ഒറ്റക്കിവിടെ... രാഘവേട്ടന്റെ ശബ്ദം അവരെ സ്ഥലകാലത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു...
തന്നെ ഏക മകനാണ് വൃദ്ധസദനത്തിലേക്ക് എത്തിച്ചെതെങ്കിൽ.... രാഘവേട്ടനെ നാല് ആൺമക്കൾ ചേർന്നാണ് ഇവിടെ താമസ യോഗ്യനാക്കിയത്., ഭാര്യ മരിച്ചതോടെ ഒരോ മക്കളുടെ വീട്ടിലും മാറി മാറി നിൽക്കേണ്ടി വന്നു. സ്വാത്ത് വീതം വെച്ചതിന് ശേഷം ,ആ വൃദ്ധൻ അധിക ബാധ്യതയായി നാല് പേർക്കും ', മരുമക്കളുടെ ഇല്ലാ വചനങ്ങൾ ചേർത്ത് കിംവദന്തികൾ പരത്തിയപ്പോൾ മക്കൾ അച്ഛന്റെ ശത്രുക്കളും ആയി.... റോഡിൽ അലഞ്ഞ് നടന്ന രാഘവേട്ടനെ നന്ദിതയാണ് ഇവിടേകെത്തിച്ചത്.
വന്ന നാൾ മുതൽ രാഘവേട്ടൻ തന്നോട് ഒരു പ്രത്യാക അലിവ് കാട്ടാറുണ്',, എപ്പോഴൊക്കെ ഭാനുമതിയമ്മ വിഷമിച്ചിരിക്കാറുണ്ടോ അപ്പോഴൊക്കെ സ്നേഹാ ന്വേക്ഷണങ്ങളുമായി രാഘവേട്ടൻ അവരുടെ അടുത്ത് എത്താറുണ്ട്., ധൈര്യപെടുത്തുന വാക്കുകളും സ്നേഹം വിതറുന്ന നോട്ടവും സാമിപ്യവും അവർക്കും ഏറെ ആശ്വാസവും മനസ്സിനെ സുഖമുള്ള ഒരു തെന്നൽ പോലെയുമാണ് .ഇടക്കിടെ പരസ്പരം വിഷമങ്ങളുടെ കെട്ടഴിക്കുമ്പോൾ ഇരുവർക്കും മനസ്സിലെ ഭാരം കുറഞ്ഞ് വല്ലാത്തൊരാശ്വാസമാണ്..
ഭാനുമതി കഷ്ടപ്പെട്ട പണിതുയർത്തിയ ആ വീട്ടിൽ നിന്നിറങ്ങി പോന്നതേ തെറ്റായി പോയി.,,, ഇച്ചിരി ധൈര്യവും ധിക്കാരമൊക്കെ പഠിക്കണം ഭാനു ',,,, ആ കാര്യത്തിൽ നിങ്ങളുടെ മരുമകളെ ഗുരുവാക്കിയാലും വിരോധമില്ല..... രാഘവേട്ടന്റെ ഭാനു എന്ന വിളിയും, മരുമകളെ ഗുരു വാക്കിയ പരാമർശവും ഭാനുമതിയെ ഏറെ ആഹ്ലാദിപ്പിച്ചു... അവരിരുവരും പരസ്പരം മതിമറന്ന് പൊട്ടിച്ചിരിച്ചു.,, രാഘവേട്ടന്റെ സ്നേഹം നിറഞ്ഞ ആഴത്തിലുള്ള നോട്ടം ആ അറുപത്തഞ്ചാം വയസ്സിലും നാണത്താൽ നമ്ര മുഖിയാക്കി...
നമ്മളെ വേണ്ടാത്തവരെ നമ്മളും വേണ്ടാന്ന് വെക്കുന്നിടത്താണ് മനുഷ്യന്റെ വിജയം.,,,
എനിക്കീ ഗതി വന്നത് ഞാൻ മക്കളെ അതിരറ്റ് സ്നേഹിച്ചു അന്ധമായി വിശ്വസിച്ചു, അവരത് ചൂക്ഷ ണം ചെയ്തു.,, ഞാൻ പെരുവഴിയിലുമായി... ഇവിടെയെത്തിയത് കൊണ്ട് വിശപ്പറിയുന്നില്ല., പക്ഷേ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന മനസ്സുണ്ടായാൽ, സങ്കടങ്ങൾ ഒഴിഞ്ഞ കാലമുണ്ടാവില്ല ജീവിതത്തിൽ....
ഭാനു തിരിച്ച് പോണം.,, സ്വന്തം വിട്ടിൽ തന്നെ താമസിച്ച് ജയിച്ച് കാണിക്കണം... സ്നേഹ ശ്യൂന്യതക്ക് പകരം നൽകേണ്ടത് അഗതി മന്ദിരത്തിലെ നാല് ചുവരകൾക്കിടയിൽ ജിവിതം ഹോമിച്ച് കൊണ്ടല്ല.,, ഭാനു ചോര നീരാക്കി പണിതുയർത്തിയ ആ ഭവനം അച്ചിയുടെ വാക്കിൽ അമ്മയെ ഉപേക്ഷിച്ച വന് കൈവരുന്നത് ദൈവനിന്ദയായി കാണണം...
അയാൾ സ്നേഹത്തോടെ ഭാനുമതിയമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ് പറഞ്ഞ് നിർത്തി.
രാഘവേട്ടന്റ ആഴത്തിലുള്ള നോട്ടം തന്നെ ഒരു പ്രണിയിനിയാക്കുന്നോ
അധികനേരം ആ നോട്ടം നേരിനാവാതെ അവർ തല കുനിച്ചു',,,മുഖത്ത് സന്തോഷവും നാണവും കലർന്ന് ചുവപ്പ് രാശി വിതറി.എന്താ രണ്ടാളും കൂടി കിന്നാരം',,
നന്ദിതയുടെ പൊട്ടിച്ചിരിയോടുള്ള ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞ് നോക്കി ',,, അവൾ എപ്പോഴും ഇങ്ങിനെയാ',, ചിരിയോട് കൂടിയല്ലാതെ വിശേഷങ്ങൾ തിരക്കാറില്ല.,,,,,, ആരോടും ',,,,,രണ്ടാഴ്ചക്ക് ശേഷം ' ശങ്കറിന്റെ അപ്രതീക്ഷിത വരവ് ഭാനുമതിയമ്മയെ വല്ലാതങ്ങ് സന്തോഷിപ്പിച്ചു. നാളുകൾ ഏറെയായതിന് ശേഷം ഏക മകനെ കണ്ട അവർ നിർനിമേഷയായി നോക്കി നിന്നു.. കുറച്ച് ദിവസത്തേകങ്കിലും തന്നെ കൂടെ നിർത്തുമെന്നും ആ സാധു സ്ത്രീ വ്യാമോഹിച്ചു.
വീടും പറമ്പും ശങ്കറിന്റെ പേരിലേക്ക് മാറ്റി, വിൽപ്പന നടത്താനുള്ള പേപ്പറുകളുമായാണ് അയാളുടെ വരവ്...ഭാനുമതിയമ്മക്ക് സങ്കടവും ദേഷ്യവും നിയന്ത്രിക്കാൻ പറ്റാതെയായി.,, തന്റെ മാത്രം അദ്ധ്വാനമാണ് ആ വീട്',,,, മകന് നൽകാൻ വടിയൊന്നുമില്ല:,,,, പക്ഷേ ഒരിറ്റു സേനഹം തനിക്ക് നൽകിക്കൂടെ... ഒരു മനുഷ്യ ജീവിയായി കണ്ട് തന്നെ സങ്കടങ്ങളും വേദനയും സ്നേഹവും തിരിച്ചറിഞ്ഞൂടെ .,,,,
രാഘവേട്ടന്റെ വാക്കുകൾ പെട്ടന്ന് അവരുടെ കാതുകളിൽ അലയടിച്ചു',,,
തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടന്ന് വെക്കാൻ കഴിയണം...
ഭാനുമതിയമ്മ പെട്ടന്ന് ഉതീർന്ന് വീഴാൻ വെമ്പി നിൽക്കുന്ന കണ്ണീർ കൈതലം കൊണ്ട് തുടച്ചു മാറ്റി.,,,
പുറത്തേക്ക് വിരൽ ചുണ്ടി ശങ്കറിനോട് ഗർജ്ജിച്ചു',,, ഇറങ്ങി പൊയ്കോണം ഇവടന്ന് ',,, ഇനി എന്നെ കാണാൻ വന്നേക്കരുത്,,, പറക്കമുറ്റാത്തെ നിന്നെ എന്റെ കയ്യിൽ ഏൽപ്പിച്ച് അച്ഛൻ യാത്രയായപ്പോൾ ഒരു സ്വത്തും എന്നെയേൽപ്പിച്ചില്ല,,, കട്ട ചുമന്നും, തൊണ്ട് തല്ലിയും നിന്നെ വളർത്തി, വിദ്യാഭാസം നൽകി ,വലുതാക്കി.. എന്റെ ചോരയിൽ പടർന്ന നീരാ ആ വീടും സ്ഥലവും,,,,
അത് ഞാൻ എന്നെ പോലെ വേദനപ്പിക്കപെട്ടവർക്ക് പകുത്ത് നൽകും.,,,
ഭാനുമതിയുടെ മാറ്റം രാഘവേട്ടനെയും നന്ദിതയെയും ഒരു പോലെ ആഹ്ലാദിപ്പിച്ചു
തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാനുള്ള അവരുടെ ആഗ്രഹത്തെ നന്ദിതയും അധികൃതരും സ്വാഗതം ചെയ്തു.,,
ഒറ്റക്കുള്ള പ്രയാണത്തിൽ താങ്ങായി രാഘവേട്ടനെ ജീവിതത്തിലേക്ക് ക്ഷണിച്ചുടെയെന്ന് എല്ലാ കാര്യങ്ങളും നിശബ്ദമായി വീക്ഷിച്ചിരുന്ന നന്ദിതയാണ് ചോദിച്ചത്.. ഭാനുമതിയമ്മയുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തു.,,, തുല്യ ദു:ഖം പേറുന്ന രാഘവേട്ടനും സമ്മതം',,, പ്രണയം ഒരു തരത്തിൽ ഇരു മനസ്സുകളുടെ പരസ്പരമുള്ള തലോടലാണ്.
വളരെ വാർത്താ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ അഗതി മന്ദിരത്തിലെ വൈകിയെത്തിയ പ്രണയ മുന്തിരിച്ചാറിൽ തിർത്ത വിവാഹം റിപ്പോർട്ട് ചെയ്തത്.,,, നന്ദിതയായിരുന്നു എല്ലാറ്റിനും മുമ്പിൽ.
ഭാനുമതിയമ്മയും രാഘവേട്ടനും സ്വന്തം വീട്ടിലേക്ക് താമസ്സം മാറ്റി,, അഗതി മന്ദിരത്തിൽ നിന്നുള്ള വിട പറച്ചിൽ വികാരനിർഭരമായിരുന്നു',,,, എല്ലാ ആഴ്ചയും നന്ദിത മോളോപ്പം തങ്ങളും ഇവിടെയെത്തുമെന്ന് അവരിരുവരും ഉറപ്പ് നൽകിയാണ് മടങ്ങിയത്.
ഭാനുമതിയുടെ വീട്ടിലേക്ക് തങ്ക തിരിച്ചെത്തി.,, തങ്കക്കും പതിൻമടങ് സന്തോഷം.,,
വിവരങ്ങൾ അറിഞ്ഞ് ശങ്കർ വിളിച്ചില്ല, അയാൾക്ക് കുറ്റബോധത്താലുള്ള ഭയമായിരുന്നു',,
നീതു ഭാനുമതിയെ വിളിച്ച് ഉച്ചത്തിൽ ശകാരിച്ചു.,, "തങ്ങളുടെ കുടുംബത്തെ നാണം കെടുത്തിയ തള്ള എന്ന വാക്ക് " മുഴുവിക്കാൻ ഭാനുമതി സമ്മതിച്ചില്ല.,,,,
പഫൂ,,,,,,,,,,,
നാണം പോലും,,,,, അത് മനുഷ്യർക്കേ കാണു',,, നിന്നെ പോലുള്ള ഇത്തിൾ കണ്ണികൾക്കല്ല',,, ഇനി ഒരക്ഷരം എന്നോട് മിണ്ടിപോകരുത് നീ ',,,
അഷ്ടിക് വകയില്ലാതിരുന്ന കുടുംബത്ത് നിന്നായിട്ടും നിന്നെ എന്റെ മരുമോളാക്കി വാഴിച്ചു',,, അവന്റെ ചിലവിൽ നീ ഗൾഫുകാരിയുമായി,,,,
സ്വന്തം മകനെ അമ്മയിൽ നിന്നടർത്തി മാറ്റി ,അവളുടെ സാരി തുമ്പിലും കെട്ടി, തള്ളയെ കൊണ്ട് അഗതി മന്ദിരത്തിലുമാക്കി',,,, അത് പേരാഞ്ഞ് സ്വാത്ത് കൈക്കലാക്കാൻ അവളുടെ മണകുണാഞ്ചൻ ഭർത്താവിനെ വിട്ടേക്കുന്നു ',, സംസ്കാരവും നാണവും തൊട്ട് തീണ്ടാത്തവൾ.
അവളുടെ അഭിമാനം പോയി പോലും ',,, തഫൂ,,,,,
ഭാനുമതി ഒന്നു കൂടി നീട്ടി തുപ്പി.... മറ്റുള്ളവരുടെ അദ്ധ്വാനത്തിൽ ചിറക് വിരിച്ചവർക്ക് അങ്ങിനെയെ തോന്നു',,, നാണം കെട്ടവൾ',,,,,
ഇനി എന്റെ ഫോണിലേക്ക് ആഡ്യത്വം വിളംബാൻ വിളിച്ചാൽ ഈ ഭാനുമതിയാരെന്ന് നീ അറിയും',,,
എന്നെ വേണ്ടാത്തവർ, എന്റെ സ്നേഹം തിരിച്ചറിയാത്തവർ എന്നെ സംബന്ധിച്ചുള്ള ഏത് കാര്യങ്ങളായാലും അതിൽ പരിഹാസ്യരാകേണ്ട കാര്യമില്ല. എന്റെ അദ്ധ്വാനത്തിന്റെ പങ്കിൽ കണ്ണ് വെയ്ക്കുകയും വേണ്ട.. എന്റെ തീരുമാനങ്ങൾ മാത്രമാണ് മുന്നോട്ടുള്ള എന്റെ ശരികൾ',,,
ഇത്രയും കാലം ഞാൻ ജീച്ചത് നിന്റെ ഭർത്താവായ എന്റെ മകന് വേണ്ടിയാണ്...
തിരിച്ച് കിട്ടാത്ത സ്നേഹത്തിന് വേണ്ടി ഭിക്ഷ യാചിക്കാൻ ഞാൻ വരില്ല ആരുടെ മുമ്പിലേക്കും. ഇനിയെങ്കിലും ഞാൻ എനിക്ക് വേണ്ടി ജീവിക്കട്ടെ.
ഭാനുമതിയുടെ വാക് പ്രഹരത്തിൽ
നീതുവിന്റെ ചെവി കല്ല് തെറിച്ച് പോയി',,,,, കേട്ട വാക്കുകളിൽ അവളുടെ തൊലിയുരിഞ്ഞ് പോയി. താനായിട്ട് ഇരന്ന് വാങ്ങിച്ചതാ.,,, അവർ സ്വയം തലയിൽ പ്രഹരിച്ചു.
നന്ദിതയുടെ ശ്രമഫലത്താൽ സാമൂഹ്യ പ്രവർത്തകർ രാഘവേട്ടനും ഭാനുമതിയമ്മക്കും ഉപജീവനത്തിനായി പലചരക്ക് കടയിട്ടു കൊടുത്തു.,, ജീവിതം സന്തോഷകരമായ കാലത്തിലൂടെ കടന്ന് പോയി',, ചെറിയ കാലത്തിലെ വലിയ സന്തോഷങ്ങളാണ് ജിവിതത്തിൽ പൂത്തുലയേണ്ടത്.
വൈകി തളിർത്ത ഈ പ്രണയ മുന്തരികൾക്ക് മധുരം ഒട്ടും കുറവായി തോന്നിയില്ല ഇരുവർക്കും ',,,, പ്രണയം കാലത്തിനും പ്രായത്തിനും അതീതമാണന്ന് ജീവിതം കൊണ്ടവർ പഠിപ്പിച്ചു',, ആഴ്ചയിലൊരിക്കൽ ഉള്ള അഗതി മന്ദിരത്തിലേക്കുള്ള അവരുടെ യാത്ര ദൈവത്തോടുള്ള നന്ദി പറച്ചിലാണ്... വൈകി വന്ന പ്രണയ വസന്തത്ത ഇരു കയ്യാലും കെടാതെ സൂക്ഷിക്കാൻ പ്രാപ്തമാക്കിയതിന്...
പ്രണയം ജനിക്കുന്നത് മനസ്സിനകത്താണ്... ശാരീരികമായ ആകർഷണമല്ല മറിച്ച് മാനസികമായ ഏകതയാണത്. യഥാർത്ഥ പ്രണയം കാമത്തിനതീതമായിരിക്കണം. അവിടെ വൈരു പ്യത്തിനോ കുറവകൾക്കോ ഉച്ചനീചത്വത്തിനോ സ്ഥാനമില്ല.ശരീരത്തേകൾ മനസ്സിലെ സ്നേഹം തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ പ്രണയം ജനിക്കുന്നത്.
*ശുഭം *
സജിത്ത് മതിലകത്ത്

ഭദ്ര

Image may contain: 1 person, smiling
രാവിലെ മുതൽ ഒരേ ഇരിപ്പാണ് ഇന്ദിര. നിർധന വിദ്ധ്യാർത്ഥികളെ തുടർ പഠനത്തിന് പ്രാപ്തമാക്കുന്ന സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പരിപാടിയുടെ ഭാഗമായ ജനസമ്പർക്ക പരിപാടിയിൽ രാവിലെ എട്ടു മണി മുതൽ അപേക്ഷകൾ സസൂക്ഷ്മം നിരീക്ഷിച്ച് അപേക്ഷകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോരായ്മകളും പരിഹരിച്ച് കൃത്യതയോടെ ഫയൽ ചെയ്യുകയായിരുന്നു ഡെപ്യൂട്ടി തഹസിൽദാർ ഇന്ദിര. ഇനി രണ്ട് മണിക്കേ സമ്പർക്ക പരിപാടിയുള്ളു. മന്ത്രിയും കളക്ടറും ഉൾപെടെ ഉന്നതർ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.ഇന്ദിരയും സഹപ്രവർത്തകരും ഭക്ഷണത്തിനായുള്ള ടോക്കണുമായി നീങ്ങി.ഉച്ചക്ക് ശേഷമുള്ള സെഷനിലാണ് പ്രായമുള്ള ഒരച്ഛനും പതിനേഴ് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയും കൂടി യെത്തിയത്.ഇരുനിറുത്തിൽ മെലിഞ്ഞ് നല്ല തിളക്കമുള്ള കണ്ണുകളോട് കൂടിയ മിടുക്കി കുട്ടി. അച്ഛനോട് ഒരോ കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചാണ് അവളുടെ നിൽപ്പ്'. അവരുടെ ഊഴം എത്തിയപ്പോൾ ഇന്ദിര അപേക്ഷയും അനുബന്ധ രേഖകളും പരിശോധിച്ചു...
പെട്ടന്ന് ഇന്ദിര അൽഭുതപെട്ടു പോയി.
ഈ കുട്ടിക്കല്ലേ പoന സഹായം വേണ്ടത് '... ഇന്ദിര അച്ഛനോടായി ചോദിച്ചു.,
അല്ല ഇവളുടെ ആങ്ങളെ ചെറുക്കനു വേണ്ടിയാ.
ഇപ്പോ പത്താം തരം പാസ്സായി'...
അപ്പോൾ ഈ കുട്ടി പഠിക്കുന്നില്ലേ '.... ഇന്ദിര ഇരുവരുടെയും മുഖത്തേക്ക് നോക്കി ചോദിച്ചു.... ആ പെൺ കുട്ടി തല കുനിച്ചു നിന്നു '....
എന്താ കുട്ടിയുടെ പേര് '... ഇന്ദിര അവളുടെ തിളക്കമുള്ള കണ്ണിലേക്ക് ദൃഷ്ടിയുറപ്പിച്ച് ചോദിച്ചു..
ഭദ്ര'... അവൾ മുഖത്ത് ക്രിത്രിമമായി ചിരി വരുത്തി കൊണ്ട് മറുപടി പറഞ്ഞു..
കുട്ടി പഠിക്കുന്നില്ലേ.....?
ഇന്ദിരയുടെ ചോദ്യം... അവളെ വീണ്ടും നമ്ര മുഖിയാക്കി..
ഉവ്വ് മാഡം
അവൾ മടിച്ച് മടിച്ച് മറുപടി പറഞ്ഞു.. പ്ലസ്ടുവിന് ഫുൾ എ പ്ലസും ഉണ്ട്...
ചേട്ടൻ ഒത്തിരി തവണ എഴുതി ഇപ്പോൾ പത്താം ക്ലാസ് പാസ്സായി. അപ്പോൾ അച്ഛൻ പറഞ്ഞു.രണ്ട് പേരെയും പഠിപ്പിക്കാൻ തരമില്ല ഇനി ചേട്ടൻ പഠിക്കട്ടെ, എന്ന്. എനിക്ക് അടുത്ത ആഴ്ച മുതൽ ഒരു വസ്ത്രശാലയിൽ സെയിൽസ് ഗേളായി ജോലി ശരിയായിട്ടുണ്ട്-.
ഇന്ദിരക്ക് ദേഷ്യവും സഹതാപവും ഒരുമിച്ച് ഇരച്ചു കയറി '...
ആൺ കുട്ടികൾ പഠിച്ചാലെ കുടുംബത്തിന് കാര്യമുള്ളു... പെൺകുട്ടികൾക്ക് അത്യാവശ്യം അറിവൊക്കെ മതി അതാ നാട്ടു നടപ്പ് '.
അയാൾ ഒരു കുസലുമില്ലാതെ പറഞ്ഞു...
ആഹാ കൊള്ളാലോ കാർന്നോര്.,, ഇന്ദിര ദേഷ്യത്തിൽ തന്നെ നീരസം വാക്കുകളിലൂടെ അറിയിച്ചു.സർക്കാർ പഠന സഹായം നൽകുന്നത്ത് മിടുക്കരായ വിദ്ധ്യാർത്ഥികൾക്കാണ്, അല്ലാതെ മൂന്നും നാലും തവണ പരീക്ഷയെഴുതി കഷ്ടിച്ച് പാസ്സായി വരുന്നവർക്കല്ല.അവർ കൈതൊഴിൽ എന്തെങ്കിലും പഠിക്കട്ടെ'..
അപേക്ഷ ഭദ്രയുടെ പേരിൽ മാറ്റി തരു... അവളാണ് ഈ സഹായത്തിന് അർഹ'...
സാറേ .... അത് പിന്നെ '.... അയാളുടെ വാക്കി വിക്കിയുള്ള തടസ്സവാദഗതികളെ കയ്യുയർത്തി വിലക്കി കൊണ്ട് ഇന്ദിര തുടർന്നു.,,,.
ആണായാലുംപെണ്ണായാലും മക്കൾ നിങ്ങളുടേതല്ലേ '.... ആര് പഠിച്ചുയർന്നാലലും പുരോഗതി നിങ്ങൾക്ക് തന്നെ '. മക്കൾ തമ്മിൽ ആൺ പെൺ വേർതിരിവ് എന്തിന്...പഠന മികവ് പുലർത്തുന്നവരെ പ്രോൽസാഹപ്പിക്കലാണ് ഉത്തമരായ രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വം:.
പിന്നെ ലിംഗ വിവേചനം നിയമത്തിനു മുമ്പിൽ ശിക്ഷാർഹമാണ്‌....
ഭദ്ര തിടുക്കത്തിൽ ഉൽസാഹ ഭരിതയായി ഫോം മാറ്റി എഴുതി കൊടുത്തു.
ഭദ്രഎന്നാൽ ശക്തിയുടെ പ്രതീകമാണ് '... അത് തെളിയിച്ച് കാണിക്കണം ഇന്ദിര പുഞ്ചിരിയോടെ അവളോട് പറഞ്ഞു...
മാർക്ക് ലിസ്റ്റുകളുടെ കോപ്പി നാളെ ഓഫിസിൽ എത്തിച്ചാൽ മതി.. മിടുക്കി യായി പോയി വരു'....
അവരിരുവരും ഇന്ദിരക്ക് നേരെ കൈ കൂപ്പി യാത്ര യായി.....
കുറച്ചിടെ നടന്ന് ഭദ്ര ഇന്ദിരയെ തിരിഞ്ഞ് നോക്കി '... അത് പ്രതീക്ഷിച്ചെന്ന പോലെ ഇന്ദിരയും അവളെ നോക്കി.,, ആ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നന്ദിയുടെ സ്നേഹ സ്പൂല്ലിംഗങ്ങൾ ഇന്ദിരക്ക് നേരെ അർപ്പിച്ചു'...
ഇന്ദിരയുടെ ഓർമ്മകൾ സ്വന്തം അച്ഛനിലേക്ക് ഓടിയടുത്തു... ചേട്ടനോടപ്പം
പേരമരത്തിൽ കയറി എന്നും പറഞ്ഞ് പേര വടി കൊണ്ട തന്നെ അമ്മ പൊതിരെ തല്ലിയതും അത് കണ്ട് വന്ന അച്ഛൻ അമ്മയിൽ നിന്നും വടി പിടിച്ച് വാങ്ങി ദൂരെ യെറിഞ്ഞ് അമ്മയെ കണക്കറ്റ് ശകാരിച്ചതും '.. അമ്മയെ കൂടെ സാക്ഷി നിർത്തി പല തവണ ആ മരത്തിൽ കയറ്റി ഇറക്കിയതും '... പെണ്ണിന് അതിര് കൽപ്പിക്കുന്ന അച്ഛനമ്മമാർ മക്കളോട് ക്രൂരത ചെയ്യുന്നവരെന്ന് അമ്മയെ പഠിപ്പച്ച അച്ഛൻ:.
ജിവിതത്തിൽ ആൽമ വിശ്വാസത്തോടെ മുന്നേറി പരസഹായമില്ലാതെ ജീവിതത്തെ കരുപിടിപ്പിക്കാൻ തന്നെ സഹായിച്ചത് അച്ഛന്റെ നിലപാടുകളും പിൻതാങ്ങുമായിരുന്നു..
ഭർത്താവിന്റെ വിയോഗത്തിലും രണ്ട് പെൺമക്കളെയും ഉന്നത വിദ്യഭ്യാസവും ആൽമ വിശ്വാസവും നൽകി ചിറക് വിരിക്കാൻ പ്രാപ്തമാക്കി.
മുത്ത മകൾ അനുപമ IPS ഓഫീസറാണ്.. മുന്നാം ലിംഗക്കാർ എന്ന് മുദ്രകുത്തി തീണ്ടാ പാടകലേക്ക് മാറ്റി നിർത്തിയ ട്രാൻജ്ൻ ണ്ടേഴ്സിന്റെ ഉന്നമന്നത്തിനായി പ്രവർത്തിച്ച് അവരെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തി ലോക ശ്രദ്ധ പിടിച്ച് പറ്റിയ തന്റെ മൂത്ത മകൾ ഈ നാടിന് തന്നെ അഭിമാനമായി മാറി.
രണ്ടാമത്തെ മകൾ ശ്രുതി എയർ ഫോഴ്സിൽ പൈലറ്റാണ്. രാജ്യം കാക്കാൻ പുറപ്പെട്ട പെൺകരുത്തിന്റെ മുന്നണി പോരാളികളിൽ ഒരു വൾ.ഒരു സ്ത്രീയും അമ്മയും ആയ തനിക്ക് അഭിമാനിക്കാൻ ഇതിൽ പരം വേറെന്തു വേണം -..
ലിംഗം ഭേദം കൊണ്ട് വേർതിരിക്കേണ്ടവരല്ല സ്ത്രീയും പുരുഷനും.
കഴിവൾക്കനുസരിച്ച് ഉയർന്ന് വരേണ്ടവർ മാത്രമാണ്.. കഴിവിലും പ്രാപ്തിയിലുമാണ് യോഗ്യത നിശ്ചയിക്കേണ്ടത്. ലിംഗഭേദങ്ങളിലല്ല.
മനസ്സിലെ ആകാശത്ത് ആഗ്രഹം ചിറക് വിരിക്കുമ്പോൾ കഴിവുള്ളിടത്തോളം അവർ ഉയർന്ന് പറക്കട്ടെ.അതിലാവട്ടെ ലിംഗ സമത്വം'.
സജിത്ത് മതിലകത്ത് -

കാത്തിരിപ്പ്

Image may contain: 1 person, smiling

തുകൽ തൊപ്പി തുന്നുന്നതിനിടയിലും ഖമർ പുറത്തേക്ക് കണ്ണുകൾ പായിച്ച് കൊണ്ടേ ഇരുന്നു.. പുറത്തേക്കുള്ള അമിത ശ്രദ്ധ കൊണ്ടാവണം വിരലുകളിൽ രണ്ട് മൂന്ന് തവണ സൂചികയറി ചോര പൊടിഞ്ഞു.. മക്കളെ കുറിച്ചുള്ള ആകുലതയിൽ അതൊന്നും വേദനയായി തോന്നിയതേ ഇല്ല'..
ഏഴ് വയസ്സുക്കാരി മിലനും., അഞ്ച് വയസ്സുക്കാരൻ മുന്നയും വിറകൊടിക്കാൻ പോയതാ പൂക്കളും കുറ്റിക്കാടുകളും നിറഞ്ഞ അടുത്ത് തന്നെയുള്ള താഴ് വാരത്തേക്ക്.. അവരുടെ അബ്ബ തൊപ്പികൾ വിൽക്കാൻ പോയിരിക്കുകയാണ് ശ്രീ നഗറിൽ.. നാളെയെ തിരിച്ച് വരൂ'. കച്ചവടത്തിനായി വന്ന തങ്ങളെ തികഞ്ഞ അസഹിഷ്ണതയോടെ യാണ് പ്രദേശവാസികൾ നോക്കി കാണുന്നത്.. ആരും സഹായിക്കാനില്ല.. പല പ്രാവശ്യം പാലയനത്തിനായി ആഗ്രഹിച്ചെങ്കിലും ദാരിദ്ര്യം വീണ്ടും അവരെ ഇവിടെ തന്നെ പിടിച്ച് നിർത്തി..
ഇരുട്ട് പടരും തോറും ഖമറിന് ആധിയും വർദ്ധിച്ചു,. മൂടൽ മഞ്ഞ് ചുറ്റിലും വ്യാപിച്ച് കൊണ്ടിരിക്കുന്നു.അസ്ഥികൾ മരവിക്കുന്ന തണുപ്പ് ഏറി വരുന്നുണ്ട്.. മക്കൾ ഇനിയും തിരിച്ച് വന്നിട്ടില്ല. സഹായം അഭ്യർത്ഥിക്കാൻ ആരും തന്നെ ഇല്ല'. ഖമർ പുറത്തേക്കിറങ്ങി.. ചുറ്റും ഭീതി പരുത്തുന്ന ഇരുൾ കനത്ത് തുടങ്ങിയിരിക്കുന്നു. ഇന്ന് അമ്പിളിയും ഉദിച്ച് വരാൻ മടിച്ച് നിൽക്കുന്നത് പോലെ..
താഴ് വാരത്തിൽ അങ്ങിങ്ങായി വെപ്രാളത്താൽ ഓടി നടന്ന് തളർന്നുവെങ്കിലും തന്റെ പിഞ്ചോമനകളെ ഖമറുവിന് കാണാൻ കഴിഞ്ഞില്ല..
കണ്ണീരും വേദനയും കൊണ്ട് ഖമറുവിന് ചുറ്റുപാടുകളെ കാണാൻ കഴിഞ്ഞില്ല.ദൂരെ ഏവിടെ നിന്നോ ഒരു ഞെരക്കം പോലെ.,,, ഖമർ ചുറ്റിലും നോക്കി.,,.വീണ്ടും കാതോർത്തു.... ഞെരക്കം കേട്ട ദിശ ലക്ഷ്യമാക്കി ഖമർ ഓടി.,
ഒരു മരത്തിന് ചുവട്ടില താ തന്റെ മോൻ ചലനമറ്റ് കിടക്കുന്നു.,,,..
മിലൻ എവിടെ.,,, ?തന്റെ പൊന്നു മോൾ'....
അവളെ ഇവിടെങ്ങും കാണാനില്ലല്ലോ '...
ഖമർ മുന്ന യെ തട്ടി വിളിച്ചു... കണ്ണ് തുറക്കുന്നില്ല'....
ഖമറിന്റെ ധാര ധാരയായുള്ള കണ്ണ് നീർ അവന്റെ മുഖത്തെ നനച്ചു. അവൻ പതിയെ കണ്ണ് തുറന്നു.,,.
അവൻ ഭയത്തോടെ ഉമ്മിയെ നോക്കി വിതുമ്പി.,,,.
മിലൻ എവിടെ, എന്ന ഖമറിന്റെ ചോദ്യത്തിന് മുന്ന ഭീതിയോടെ കിഴക്കോട്ട് കണ്ണുകൾ പായിച്ചു..
അവൻ കാണിച്ച ദിശയിലേക്ക് ഖമറുവും കണ്ണുകൾ പായിച്ചു. അകലെ നിന്നൊരു വെളിച്ചം പോലെ. ആ വെളിച്ചം ലക്ഷ്യമാക്കി മുന്ന യെയും ചേർത്ത് പിടിച്ചവൾ നടന്നു. ഒരമ്പലത്തിന്റെ മുന്നിലായവർ എത്തപ്പെട്ടു. മദ്യപിച്ച് ലക്കുകെട്ട ചിലർ അമ്പലത്തിന്റെ വരാന്തയിൽ ബോധം ക്ഷയിച്ചിരുന് എന്തൊ ക്കൊയോ പിറുപിറുക്കുന്നു.
അമ്പലത്തിനകത്തും നിന്നും എന്തോ ശബദവും ഞെരക്കവും കേൾക്കാം.. ഖമർ ,മുന്ന യെ സമീപത്തുള്ള ആൽതറയിൽ പ്രതിഷ്ഠിച്ച ഗണപതി വിഗ്രഹത്തിനടുത്തിരുത്തി.
അവൾ അമ്പലത്തിനകത്തേക്ക് ലക്ഷ്യമാക്കി നടന്നു.. മദ്യപിച്ചു ലക്കുകെട്ട കിടക്കുന്ന അവർക്കിടയിലൂടെ നടന്ന് അമ്പലത്തിന്റെ നട വാതിൽ അവൾ തള്ളി തുറന്നു.അവൾ കണ്ട കാഴ്ച,, ഒരു അമ്മക്ക് ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്തതായിരുന്നു . തന്റെ അച്ചനാവാൻ പ്രായമുള്ള ഒരു കാക്കി ധാരിയായ നിയമപാലകൻ അർദ്ധനഗ്നനായി നിന്ന തന്റെ മകളെ നിഷ്കരുണം പിച്ചിചീന്തുന്നു -. ഒരു നിമിഷം ഖമറുവിന്റെ ബോധം പൊയ്മറഞ്ഞു..
നിമിഷങ്ങൾക്കുള്ളിൽ അവൾ സമചിത്തത വീണ്ടെടുത്തു. ശോഷിച്ച തന്റെ ശരീരത്തിന് എവിടെ നിന്നോ ഒരു ശക്തി വന്നിരിക്കുന്നു. വികാരത്താൽ താൻ വിറകൊള്ളുന്നത് അവളറിഞ്ഞു. തന്റെ കുഞ്ഞിനെ കാക്കാൻ അമ്മക്ക് കൈവരുന്ന ഊർജ്ജം'.കണ്ണിൽ തടഞ്ഞത് ദേവിയുടെ ഉടവാളും ത്രിശ്ശൂലവും. രാംദേവ് എന്ന പോലീസ് ക്കാരന് സ്ഥലകാലബോധം തിരികെ കിട്ടുന്നതിന് മുമ്പേ ഖമറു ശോഷിച്ച തന്റെ കൈകൾ കൊണ്ട് ഉടവാൾ ആഞ്ഞ് വീശീ '.. തലയറ്റു വീണത് ദേവിയുടെ കാൽപാദത്തിൽ. കലി യടങ്ങാതെ അയാളുടെ ലിംഗവും ചേദിച്ചിട്ടു ആ ദൈവ സന്നിധിയിൽ.ഒരാളെ പോലും അവൾ വെറുതെ വിട്ടില്ല. ഏഴ് തലകൾ ദേവിയുടെ തിരുനടയിൽ അർപ്പിച്ച് അവൾ മടങ്ങി ,തന്റെ മക്കളെയും ചേർത്ത് പിടിച്ച്'. ആ കാപാലികരാൽ തന്റെ പൊന്നു മോളിൽ പകർന്ന കളങ്കം ഒരു മഞ്ഞൾ കുളി കൊണ്ട് ഖമറു ശുദ്ധമാക്കി.
തിരികെയെത്തിയ ഭർത്താവിനോട് എല്ലാം തുറന്ന് പറഞ്ഞ് ഖമറു കോടതിക്കു മുമ്പിൽ കീഴടങ്ങി.പോലീസിൽ അവൾക്ക് വിശ്വാസമില്ലായിരുന്നു. തന്റെ മകളെ കശക്കിയെറിയാൻ മുന്നിലുണ്ടായിരുന്നതും ഒരു പോലീസ് ക്കാരനായിരുന്നല്ലോ?
ക്ഷേത്രം കയ്യേറി ,തങ്ങളെ സഹോദരങ്ങളെ കൊന്ന് തള്ളി, ക്ഷേത്രം അശുദ്ധമാകിയ മുസ്ലീം സ്ത്രീയെ പച്ചക്ക് കത്തിക്കണമെന്ന ആഹ്വാനം ചെയ്ത യുവജനങ്ങൾ തടിച്ച് കൂടി. സുപ്രീം കോടതി ജഡ്ജി സുമിത്ര കുൽക്കർണിയാ ണ് തെളിവെടുപ്പിനായി ഖമറുവിനെയും കൂട്ടി താഴ് വാരത്തിലെ ക്ഷേത്രത്തിനടുത്ത് എത്തിയത്..സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി യുണ്ട് അവിടം.
കൊല്ലടാ അവളെ ഒരു യുവ നേതാവ് അക്രോശിച്ച്‌ കൊണ്ട് പാഞ്ഞടുത്തു.ഖമറു നിസംഗതയോടെ തലയിലെ ദുപ്പട്ട നേരെയാക്കി തല താഴ്ത്തി നിന്നു.
പെട്ടന്ന് അയാൾക്ക് കുറുകെ ഒരു വൃദ്ധ തടസ്സമായി ഉഗ്രഭാവത്തോടെ അയാൾക്ക് നേരെ ദൃഷ്ടി പായിച്ച് നിലയുറപ്പിച്ചു. അയാളുടെ അമ്മയായിരുന്നു അത് .
അയാളുടെ മുഖത്തേക്ക് കരമുയർത്തി ആഞ്ഞടിച്ച് കൊണ്ട് ആ സത്രീ ഗർജ്ജിച്ചു. തൊട്ടു പോകരുതവളെ..
അവളാണ് പുണ്യവതി. രാക്ഷസ ജൻമങ്ങളെ നിഗ്രഹിച്ച ദേവി. ആ ക്ഷേത്രം അവളാണ് പുണ്യമാക്കിയത്. കയ്യുയർത്തി പ്രഹരിക്കേണ്ടവളല്ല അവൾ , തൊഴു കയ്യോടെ സ്വീകരിക്കണ്ടവളാണ്.
ഏതൊരമ്മക്കും അവളെ തിരിച്ചറിയാം. 'സ്ത്രീയായി പിറന്നവൾക്കും.അനീതിയുടെ ഇരുൾ മൂടിയ കിരാത ജൻമങ്ങളെ യാണ് കോവിലിലെ ദേവിയെ സാക്ഷിയാക്കി അവൾ കാലപുരിക്കയിച്ചത്.
അവൾ ചെയ്തതാണ് പുണ്യം..
പിന്നെയൊരു ജനരോക്ഷവും അവിടെ ഉയർന്ന് കണ്ടില്ല.. സുമിത്ര കുൽക്കർണി കണ്ണുകൾ ഉയർത്തി ആ വൃദ്ധയെ ശ്രദ്ധിച്ചു.ചെറിയൊരു മന്ദഹാസം അവരുടെ ചുണ്ടിൽ പടർന്നു.
നടപടികൾക്ക് ശേഷം ജഡ്ജി സുമിത്ര ക്കൊപ്പം വാഹനത്തിൽ കയറുന്നതിന് മുൻപ് തന്റെ പുന്നാര മക്കളെയും ഭർത്താവിനെയും കാണാൻ അവൾ തിരിഞ്ഞു നിന്നു. മക്കളെ ഇരുകയ്യും കൊണ്ട് ചേർത്ത് പിടിച്ച് അവൾ ഭർത്താവിനോട് യാത്ര ചോദിച്ചു.. സർവ്വശക്തനായ ദൈവം സാക്ഷി, ഞാൻ ചെയ്തത് തെറ്റാണന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ മടങ്ങി വരും. നമ്മുടെ മക്കളെ നോക്കണം. കാവലായ് ഉണ്ടാവണം ഞാൻ മടങ്ങി വരുന്നത് വരെ.
മക്കൾക്ക് വേണ്ടി ഒരമ്മ ചെയ്യേണ്ടതേ ഞാൻ ചെയ്തിട്ടുള്ളു:, ഞാൻ നൊന്ത് പ്രസവിച്ച മകളോട് അനീതി കാട്ടിയവരെ, പിച്ചി ചീന്തിയവരെ ശിക്ഷിക്കാൻ അമ്മക്കല്ലാതെ ഏത് നിയമ പാലകർക്കാണ് അധികാരം. 'ഇതന്റെ അവകാശം അധികാരം. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു നിർത്തി.. അയാൾ ഖമറുവിനെ ചേ ർ ത്ത് പിടിച്ചാശ്വസിപ്പിച്ചു. നിന്നെ എനിക്ക് മനസ്സിലാവും. ഞങ്ങൾ കാത്തിരിക്കും..'നിന്റെ മടങ്ങി വരവിനായി' നാളുകൾ എത്രയെടുത്താലും.
ഖമറു വിന്റ കുടുംബത്തോട് അകലം പാലിച്ചിരുന്ന ഗ്രാമീണരെയല്ല പിന്നീട് കണ്ടത്.. ഏന്തിനും ഏതിനും സഹായത്തിനായി ആ ഗ്രാമം മുഴുവൻ ഖമറുവിന്റെ കുടുംബത്തോടപ്പം കാവലായി നിന്നു.
ആ മക്കളെ ഗ്രാമത്തിന്റെ പൊന്നോമനകളാക്കി എറ്റെടുത്തു കഴിഞ്ഞു.
ഖമറുവിനെ നീരുപാധികം വിട്ടയച്ച് കൊണ്ടുള്ള
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സീതാ രാമയ്യ യുടെ വിധി ചരിത്രപരമായ മുന്നേറ്റത്തിന്റെ മറ്റൊലി ആയി...
ഏഴ് പേര് വെട്ടി കൊലപ്പെടുത്തിയതിനേക്കാൾ, ' താൻ നൊന്ത് പ്രസവിച്ച മകളെ ബലാൽക്കാരം ചെയ്യുന്നത് കാണേണ്ടി വന്ന ഒരു സ്ത്രീയുടെ, അമ്മയുടെ, മാനസികാവസ്ഥയാണ് കോടതി മുഖ്യമായും പരിഗണിച്ചത്.. ബലാൽക്കാര ശ്രമത്തിൽ നിന്നും രക്ഷപെടാൻ ഒരു സ്ത്രീയുടെ ശ്രമങ്ങകൾക്കിടയിൽ, ഏതിരാളികൾ കൊല്ലപ്പെട്ടാൽ പോലും ആ സ്ത്രീയെ വാക്ക് കൊണ്ട് പോലും ശിക്ഷിക്കാൻ അവകാശമില്ലന്ന് കോടതി വിധിച്ചു.കാത്തിരിപ്പിന് വിരാമമിട്ട് ഖമറു ജയിൽ മോചിതയായി ഗ്രാമത്തിൽ തിരിച്ചെത്തുകയാണ്..ഗ്രാമാതിർത്തിയിൽ നിന്നും വൻ ഘോഷയാത്രയായാണ് ഗ്രാമവാസികൾ ഖമറിനെ സ്വികരിച്ചാനയിച്ചത്..
ഖമറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭർത്താവിനും മക്കൾക്കുമൊപ്പം തന്നെയും ഈ ഗ്രാമം നെഞ്ചാട് ചേർത്തിരിക്കുന്നു. രാജ്യമാകെ മാറ്റത്തിന്റെ കാറ്റ് തന്നിലൂടെ പടർന്നതിൽ അവൾക്കഭിമാനം തോന്നി. അനീതിക്കെതിരെ പ്രതികരണ ശേഷി നഷ്ടപ്പെടുത്തിയ നിരാലംബയായ സ്ത്രീയിൽ നിന്ന കാലം കാത്ത് വെച്ച സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പിന് താൻ നിമിത്തമായതിൽ ആത്മാഭിമാനം തോന്നി. ഒരോ സ്ത്രീയും
പരാശക്തിയായ അമ്മയെ തന്നെ യാണന്ന് പ്രതിനിധീകരിക്കുന്നത് എന്ന് ഭാരതാംബയുടെ മക്കൾ നെഞ്ചിൽ എഴുതി ചേർത്ത കഴിഞ്ഞിരിക്കുന്നു...
സജിത്ത് മതിലകത്ത്

എഴുന്നേൽക്ക് മനുവേട്ടാ..

എഴുന്നേൽക്ക് മനുവേട്ടാ.. ആരോ കാണാൻ വന്നിരിക്കുന്നു മാളുവിന്റെ ഉച്ചത്തിലുള്ള മധുരമൊഴി കേട്ടാണ് മനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.തലസ്ഥാന നഗരിയിൽ നിന്നുംഇന്നലെ ഔദ്യോഗികമായ തിരക്കുകൾ കഴിഞ്ഞ് , മൂന്ന് മണിക്കാണ് വീട്ടിലെത്തിയത്.ഞായറാഴ്ച ആയതിനാൽ പുതച്ച് മുടി കൂടതൽ ഉറങ്ങണം എന്ന് കരുതിയാണ് ഉറങ്ങാൻ കിടന്നത് തന്നെ' രാവിലെത്തെ മഴ ഉറക്കത്തിന് സുഖച്ചായ പകർന്നു. അതിനിടയിലാണ് നിദ്രക് ഭംഗം വരുന്നി പ്രിയതമയുടെ ഇടം പടൽ. കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും അവളുടെ നുണക്കുഴി കാണിച്ചുള്ള നിഷ്കളങ്കമായ ചിരി പുറത്ത് പെയ്യുന്ന ചിന്നം പിന്നം മഴ പോലെ മനപ്പിന്നെ തണുപ്പിച്ചു. മുണ്ട് വരി ചുറ്റി സ്വീകരണ മുറിയിലേക്കെത്തിയപ്പോൾ ബാലൻ മാഷാണ് കാത്തിരിക്കുന്നത്. തന്റെ യു.പി. സ്കൂളിലെ ക്ലാസദ്ധ്യാപകൻ. എന്താ മാഷേ രാവിലെ.,,,, മനു സ്നേഹ വായ് പോടെ ചോദിച്ചു. ഒരു ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാ മോനേ, ട്രഷറിയിൽ കൊടുക്കാനാ. രണ്ട് മാസായി പെൻഷൻ മുടങ്ങിയിട്ട്. രാവിലെ തന്നെ ബുദ്ധിമുട്ടായല്ലേ മാഷ് ചോദിച്ചു. എന്ത് ബുദ്ധിമുട്ട് മാഷേ ഇതൊക്കെ ജോലിയുടെ ഭാഗങ്ങളല്ലേ. മനു പേനയും സീലും എടുക്കാൻ അകത്തേക്ക് പോകുന്നതിനിടയിൽ മാളുവിനോട് ,
മാളു ചായയെട്ടക്ക്, മാഷാ വന്നിരിക്കുന്നത്.
സർട്ടിഫിക്കറ്റ് ഒപ്പിടുന്നതിനിടയിൽ മനു മാഷെ ശ്രദ്ധിച്ചു. വല്ലാതെ അവശനായിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ടില്ലന്ന് തോന്നി.
ഭാര്യ മരിച്ചതിൽ പിന്നെ മാഷ് പുറത്തിറങ്ങാറെ ഇല്ല. ഏക മകൻ സനൽ ഭാര്യയുമൊത്ത് വിദേശത്ത് സ്ഥിരതാമസം.മനുവിന്റെ സഹപാഠിയാണ്, മാഷ് ടെ ക്ലാസിൽ രണ്ട് പേരും ഒരുമിച്ച് പഠിച്ചവർ. 4 വർഷമായി മകനെ കണ്ടിട്ടെന്ന് മാഷ് സങ്കടത്തോടെ പറഞ്ഞു.സനലിന്റെ ഭാര്യക്ക് ഈ നാട്ടിൻ പുറം ഇഷ്ടമല്ലത്രേ. അമ്മ മരിച്ച് കർമ്മങ്ങൾ പോലും മുഴുമിപ്പിക്കാത്ത പിറ്റേ ദിവസം തന്നെ വിദേശത്തേക്ക് മടങ്ങി. ജോലി തിരക്ക് പറഞ്ഞ് മരുമകൾ വന്നതേ ഇല്ല.
എന്റെ മകന് ഞാൻ ഉന്നത വിദ്യാഭാസം നൽകി.ഉയർന്ന മനസ്സുള്ളവനാകാൻ പഠിപ്പിച്ചില്ല. എന്റെ തെറ്റ്. ഈ വയസ്സ് കാലത്ത് ആരും തുണയില്ലാതെ ഞാൻ ഏകനായി.ചായ കപ്പ് വെച്ച് പടിയിറങ്ങിയ മാഷിനെ മനു നിർവികാരതയോടെ നോക്കിയിരുന്നു.,,,
മനുവിന്റെ മനസ്സ് 25 വർഷങ്ങൾക്ക് മുമ്പുള്ള യു.പി ക്ലാസിലെ ഏഴാം ക്ലാസിലേക്ക് സഞ്ചരിച്ചു. പലരും പറയും അന്നത്തെ അദ്ധ്യാപകരൊക്കെ മാതൃക അദ്ധ്യാപകരാണന്ന്. എന്റെ അനുഭവത്തിൽ വിരലിൽ എണ്ണാവുന്ന ചിലരെ മാത്രമേ അത്തരത്തിൽ കണ്ടിട്ടുള്ള ' പാവപെട്ട വീടുകളിൽ നിന്നും വരുന്നവരെ പഠിക്കാൻ മിടുക്കരാണങ്കിൽ പോലും അവഗണിക്കുന്ന, പ്രാൽസാഹനം നൽകാത്ത പതിവ് ചില അദ്ധ്യാപകർക്കുണ്ടായിരുന്നു'
അന്ന് സ്കൂളിനോട് ചേർന്ന് തൊട്ടപ്പുറത്തുള്ള പറമ്പിലേക്ക് ചാഞ്ഞ് ഒരു മാവുണ്ടായിരുന്നു
മാവിൽ കല്ലെറിഞ്ഞ് മാങ്ങാ വീഴ്ത്തുന്ന കുട്ടികൾ.അവരിൽ പ്രധാനി ബാലൻ മാഷ് ടെ മകൻ സനൽ തന്നെ'. കൂട്ടത്തിൽ കുസ്രതിയും കൂടുതൽ അവന് തന്നെ', കല്ല് പറമ്പിൽ തുണികൾ അലക്കി കൊണ്ടരുന്ന അച്ചു അമ്മയുടെ തലയിൽ വീണു, മുറിവായി. ബഹളമായി കുട്ടികൾ ഓടി മറഞ്ഞു, പ്രശ്നം ഹെഡ് മാഷ് ടെ മുമ്പിലെത്തി.' ഏതൊരു സ്വാർത്ഥനായ അച്ചനെ പോലെയും ബാലൻ മാഷ് മാറി. കൂടെ ദൂരം മാത്രം മാറി നിന്നിരുന്ന പാവപെട്ട വിട്ടിലെ കുട്ടികളായ മനുവും കൂട്ടരുമായി പ്രതികൾ ' (അവർക്കല്ലേ മാങ്ങക്കും മറ്റും കൊതി കാണു,, ഭേദപെട്ട സാമ്പത്തിക സ്ഥിതിയുള്ള തന്റെ മകന് അത് പേരു ദോഷമല്ലേ) അതിൽ ഇപ്പോഴും തനിക്ക് പരാതിയില്ല സേന ഹ നിധിയായ ഒരച്ചന്റെ മകനോടുള്ള വാൽസല്യമായി മാത്രമേ കാണുന്നുള്ളു. പക്ഷേ മനുവിന്റെ കാലിലെ വൈകല്യത്തെ യും ദാര്യ ദ്രത്തെയും ഉയർ ത്തി കാട്ടിയാണ് ബാലൻ മാഷ് തന്റെ ഏക മകനെ കുറ്റമുക്തനാക്കിയത്. എന്തിനാടാ കല്ലറിഞ്ഞത്, തോട്ടിക്ക് പകരം നിന്റെ കാല് മതിയായിരുന്നല്ലോ എന്ന മഷിന്റെ പരിഹാസ ചിരിയോട് കൂടിയ ചോദ്യം ഇന്നും കാതിൽ മുഴുങ്ങാറുണ്ട്. അന്ന് ആദ്യമായി തന്റെ വൈകല്യം ഓർത്ത് മനു കരഞ്ഞു.11 വയസ്സുള്ള തന്റെ മകന്റെ പ്രായം മാത്രം ഉള്ള കുട്ടി., അതും താന്റെ വിദ്യാർത്ഥി വിങ്ങി കരയുന്നത് കണ്ടിട്ട് പോലും ബാലൻ മാഷിന് അലിവ് തോന്നിയില്ല'
മനു സ്കൂളിൽ നിന്നും, അതും തന്റെ ഗുരുനാഥനിൽ നിന്നും ഏറ്റ അവഹേളനവും പരിഹാസവും ആരോടും പറഞ്ഞില്ല. പറഞ്ഞാലും അതിനെ കുറിച്ച് അന്വേക്ഷിക്കാനോ, പറയാനോ മനുവിന് ആരുമില്ലായിരുന്നു' അമ്മയൊഴികെ, അമ്മയുടെ കണ്ണ് നിറ'ക്കണ്ടല്ലോ......
വർഷങ്ങൾ കഴിഞ്ഞു ഒരു പാട് നല്ല അധ്യാപകരുടെ, പി (തൃ , മാ (ത്യ തുല്യരുടെ ശിക്ഷണത്തിൽ മനു ഉന്നത വിദ്യഭ്യാസം നേടി, ദൈവ: ത്തിന്റ അതിരറ്റ അനുഗ്രഹത്താൽ ഉന്നത സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചു.
പണ്ടത്തെ പിത്യ വാത്സല്യം അന്ധനാ കിയ മഷാണ്:എല്ലാം തികഞ്ഞ ആരോഗ്യ ദ്ര്യ ഡ ഗ്രാത്രനായ തന്റെ മകന്റെ അവഹേളനവും ഒറ്റപ്പെടുത്തലും അനുഭവിച്ച് ആരും തിരിഞ്ഞ് നോക്കാനില്ലാതെ, നൊമ്പരം ഉള്ളിലൊതുക്കി കഴിയുന്നത് '
ചിന്തയിലാണ്ട മനുവിനെ, മാളുവിന്റെ മധുരമൊഴി വിണ്ടും ഉണർത്തി, ദേ., ഒന്നിങ്ങോട്ട് വന്നേ മോന് ഭയങ്കര വാശി, അവന് ദോശ വേണ്ടന്ന്, ചിരിച്ച് കൊണ്ടാണ് അവളത് പറഞ്ഞത്, മനുവിന്റെ ദുഖം പതിവില്ലാതെ ചുവന്നു., പ്രിയതമയെ കടുപ്പിച്ച് നോക്കി അവന്റെ വാശി കാണാൻ എന്നെ വിളിക്കണ്ട, ദുർ വാശിക്ക് തണലേകാൻ എന്നെ ക്ഷണിക്കുകയും വേണ്ട.
അവൻ അറിഞ്ഞ് വളരെട്ടെ, സുഖവും ദു:ഖവുമെല്ലാം.
മനുവിന്റെ കനത്ത മുഖം മാളുവിനും അപ്പുവിനും അപരിചതമായിരുന്നു.,,,

Sajith M

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo