ചെറിയൊരു ബാഗിലേക്ക് ഭാനുമതിയമ്മയുടെ വസ്ത്രങൾ അടക്കി വെക്കുകയാണ് അടുക്കളക്കരി തങ്ക'. അവളുടെ കണ്ണിൽ നീർ പൊടിയുന്നുണ്ട്, പക്ഷേ ഭാനുമതിയമ്മയുടെ മുഖത്ത് നിർവികാരത നിറഞ്ഞ മൗനം മാത്രമായിരുന്നു...
അവരത് എത്രയോ നാളായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നതാണ്.
ഏക മകനും കുടുംബവും വിദേശത്തേക്കുള്ള പറിച്ച് നടലിനു മുന്നോടിയായാണ് ഭാനുമതിയുടെ വൃദ്ധ സദനത്തിലേക്കുള്ള ഈ യാത്രയൊരുക്കം.
യുവത്വത്തിൽ തന്നെ ഭർത്താവ് നഷ്ടപെട്ട ഭാനുമതിയമ്മ ദുരിതങ്ങൾ ഏറെ സഹിച്ചാണ് ഏക മകൻ ശങ്കറിനെ വളർത്തി, ഉന്നത വിദ്യഭാസം നൽകി ജോലിക്ക് പ്രാപ്തനാക്കിയത്.. കേരളത്തിലെ പ്രമുഖ സ്വകാര്യ ഹോസ്പിറ്റലിൽ ജോലിയുള്ള നീതു എന്ന പെൺകുട്ടിയുടെ വിവാഹാലോചന ബ്രോക്കർ നാരായണ നാണ് ശങ്കറിന് വേണ്ടി കൊണ്ട് വന്നത്. സാമ്പത്തികമായ അത്ര ഉയർന്നതൊന്നും അല്ലാത്ത കുടുംബത്തിൽ നിന്നുള്ള നീതു ,തന്നോടും മകനോടും പൂർണ്ണമായും യോജിച്ച് പോകുമെന്ന് തന്നെയാണ് കരുതിയതും.എന്നാൽ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് ആ ചെറിയ കുടുംബത്തിലെ സ്വാസ്ഥത യെല്ലാം മങ്ങുന്ന കാഴ്ചകളാണ് പീന്നീടങ്ങോട്ട് കാണാനാ യത്...
അമ്മയെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ശങ്കർ ചിലപ്പോഴൊക്കെ അവരുടെ ശത്രുവായി.,,,
മകൻ ജനിച്ച് കുറച്ച് നാളുകൾ കഴിഞ്ഞപ്പോഴേക്കും നീതു വിന് ആശുപത്രി മുഖേനെ വിദേശത്ത് ജോലി തരപ്പെട്ടു.,, ശങ്കർ ആവുന്നത്ര എതിർപ്പ് പ്രകടിപ്പിച്ചിട്ടും, നീതു വിദേശ ജോലി എന്ന അവളുടെ സ്വപ്നം സാക്ഷാൽകരിക്കുക തന്നെ ചെയ്തു.,, മകന് വേണ്ടി താൻ തിരഞ്ഞെടുത്ത മരുമകൾ ,അവരുടെ പിഴവായി മനസ്സിൽ ഒരു പാട് വട്ടം സ്വയം പഴിച്ച് കൊണ്ടിരുന്നു..
ജീവിതം വലിയ ദുരിതങ്ങളില്ലാതെ മുന്നോട്ട് പൊയ്കൊണ്ടിരിക്കേയാണ് അപ്രതീക്ഷതമായി മരുമകളുടെ പുനർ പ്രവേശം.. ശങ്കറും മകനും വിസയുമായി, അവരെ കൂടി വിദേശത്തേക്ക് കൂടെ കൂട്ടാനാണ് നീതിവിന്റെ വരവ്',,,,
ഭാനുമതിയമ്മയുടെ കാര്യത്തിൽ വിഷണ്ണനായിരുന്ന ശങ്കറിനോട് ,നീതുമാണ് അഗതി മന്ദിരത്തെ കുറിച്ച് പറഞ്ഞത്... ഒറ്റക്ക് ആ വീട്ടിൽ താമസിച്ച് കൊള്ളാം എന്ന് കേണ് പറഞ്ഞ ഭാനുമതിയോട് എന്തോ പ്രതികാരം തീർക്കും പോലെയാണ് ,അഗതി മന്ദിരത്തിൽ ആക്കുക എന്ന ലക്ഷ്യം നീതു നിറവേറ്റിയത്.
നെഞ്ചകം പിളർക്കുന്ന വേദനയിലും, മുഖത്തേക്ക് യാതൊരു വിധ ഭാവങ്ങളെയും കയറ്റി വിടാതെ ഭാനുമതിയമ്മ ഭാരം മുഴവൻ നെഞ്ചിൽ മാത്രം ഒതുക്കി.. എങ്കിലും വീടിന്റെ പടികൾ ഇറങ്ങിയപ്പോൾ ഉള്ളിൽ നിന്നും നിയന്ത്രിക്കാനാവാത്ത ഒരു തേങ്ങൽ പുറത്തേക്കൊഴുകി....
ശങ്കറിന്റെ മുഖത്ത് അമ്മയുടെ ദുരവസ്ഥയിൽ ഒരു ദുഃഖഛായ പടർന്നെങ്കിലും, നീതുവിന്റെ മുഖത്ത് സന്തോഷത്തിന്റെയും വിജയത്തിന്റെയും ഭാവങ്ങൾ മിന്നി മാഞ്ഞു.,
വൃദ്ധസദനത്തിലെ ആദ്യ ദിനങ്ങൾ ഭാനുമതിക്ക് പൊരുത്ത പെടാനാവാത്ത വിധം അസഹനീയമായിരുന്നു. സ്നേഹപൂർണ്ണമായ മറ്റ് അന്തേവാസികളുടെ ഇടപെടൽ അവരിലൊരാളായി സാഹചര്യങ്ങളോടും, മാറ്റങ്ങളോടും സമ്വാന്നയിക്കാൻ പ്രേരണയായി.
സോഷ്യൽ വർക്കറായ നന്ദിതയുടെ ആഴ്ചതോറുള്ള വരവ് സദനത്തിലെ അന്തേവാസികൾക്ക് ഉത്സവ ദിനമാണ്.. പാട്ടും സദ്യയും കലാ പാരിപാടികളുമായി ആ ദിനം വേദനയിലും മനസ്സ് തുറന്ന് ചിരിക്കാൻ അവരെ പഠിപ്പിച്ചു...ഭാനുമതിയും നന്ദിതയും വളരെ പെട്ടന്ന് തന്നെ അമ്മുമ്മയും കൊച്ചുമകളും എന്ന കണക്കെ അടുപ്പത്തിലായി., ഒരോ ആഴ്ചയിലും ഭാനുമതി നന്ദിതയുടെ വരവ് കാത്തിരുന്നു.,, പതിയെ പതിയെ വിടുവിട്ടിറങ്ങേണ്ടി വന്ന അവരുടെ വിഷത്തിന്റെ തീവ്രത കുറഞ്ഞ് വന്നു.
അന്ന് ശങ്കറിന്റെ പിറന്നാളായിരുന്നു. ആ ദിനത്തിലെങ്കിലും മകനും കുടുംബവും വിളിക്കുമെന്ന് അവർ പ്രതീക്ഷിച്ചു., ഉണ്ടായില്ല.,,, എത്രയൊക്കെ മനസ്സിന്റെ അടിതട്ടിലേക്ക് ദു:ഖങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ചാലും തനിച്ചാക്കപെട്ടവരുടെ വേദന അനുഭവിച്ചവർക്കേ അറിയു.. ജീവിത സായാഹനത്തിൽ ഈ വിധം ഒറ്റപെടുത്തി ഈ വൃദ്ധസദനത്തിലേകെറിയപെടുമെന്ന് വിചാരിച്ചതേയില്ല.,,,
അവർ അസ്വസ്ഥമായ മനസ്സിനെ പിടിച്ചിരുത്താനെന്നെ വ്യാജേനെ തോട്ടത്തിലെ സിമൻറ് ബഞ്ചിൽ വിജനതയിലേക്ക് കണ്ണുകൾ പായിച്ച് ദീർഘ നിശ്വാസം വിട്ടു.
എന്താ ഭാനുമതി ,,,,ഒറ്റക്കിവിടെ... രാഘവേട്ടന്റെ ശബ്ദം അവരെ സ്ഥലകാലത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു...
തന്നെ ഏക മകനാണ് വൃദ്ധസദനത്തിലേക്ക് എത്തിച്ചെതെങ്കിൽ.... രാഘവേട്ടനെ നാല് ആൺമക്കൾ ചേർന്നാണ് ഇവിടെ താമസ യോഗ്യനാക്കിയത്., ഭാര്യ മരിച്ചതോടെ ഒരോ മക്കളുടെ വീട്ടിലും മാറി മാറി നിൽക്കേണ്ടി വന്നു. സ്വാത്ത് വീതം വെച്ചതിന് ശേഷം ,ആ വൃദ്ധൻ അധിക ബാധ്യതയായി നാല് പേർക്കും ', മരുമക്കളുടെ ഇല്ലാ വചനങ്ങൾ ചേർത്ത് കിംവദന്തികൾ പരത്തിയപ്പോൾ മക്കൾ അച്ഛന്റെ ശത്രുക്കളും ആയി.... റോഡിൽ അലഞ്ഞ് നടന്ന രാഘവേട്ടനെ നന്ദിതയാണ് ഇവിടേകെത്തിച്ചത്.
വന്ന നാൾ മുതൽ രാഘവേട്ടൻ തന്നോട് ഒരു പ്രത്യാക അലിവ് കാട്ടാറുണ്',, എപ്പോഴൊക്കെ ഭാനുമതിയമ്മ വിഷമിച്ചിരിക്കാറുണ്ടോ അപ്പോഴൊക്കെ സ്നേഹാ ന്വേക്ഷണങ്ങളുമായി രാഘവേട്ടൻ അവരുടെ അടുത്ത് എത്താറുണ്ട്., ധൈര്യപെടുത്തുന വാക്കുകളും സ്നേഹം വിതറുന്ന നോട്ടവും സാമിപ്യവും അവർക്കും ഏറെ ആശ്വാസവും മനസ്സിനെ സുഖമുള്ള ഒരു തെന്നൽ പോലെയുമാണ് .ഇടക്കിടെ പരസ്പരം വിഷമങ്ങളുടെ കെട്ടഴിക്കുമ്പോൾ ഇരുവർക്കും മനസ്സിലെ ഭാരം കുറഞ്ഞ് വല്ലാത്തൊരാശ്വാസമാണ്..
ഭാനുമതി കഷ്ടപ്പെട്ട പണിതുയർത്തിയ ആ വീട്ടിൽ നിന്നിറങ്ങി പോന്നതേ തെറ്റായി പോയി.,,, ഇച്ചിരി ധൈര്യവും ധിക്കാരമൊക്കെ പഠിക്കണം ഭാനു ',,,, ആ കാര്യത്തിൽ നിങ്ങളുടെ മരുമകളെ ഗുരുവാക്കിയാലും വിരോധമില്ല..... രാഘവേട്ടന്റെ ഭാനു എന്ന വിളിയും, മരുമകളെ ഗുരു വാക്കിയ പരാമർശവും ഭാനുമതിയെ ഏറെ ആഹ്ലാദിപ്പിച്ചു... അവരിരുവരും പരസ്പരം മതിമറന്ന് പൊട്ടിച്ചിരിച്ചു.,, രാഘവേട്ടന്റെ സ്നേഹം നിറഞ്ഞ ആഴത്തിലുള്ള നോട്ടം ആ അറുപത്തഞ്ചാം വയസ്സിലും നാണത്താൽ നമ്ര മുഖിയാക്കി...
നമ്മളെ വേണ്ടാത്തവരെ നമ്മളും വേണ്ടാന്ന് വെക്കുന്നിടത്താണ് മനുഷ്യന്റെ വിജയം.,,,
എനിക്കീ ഗതി വന്നത് ഞാൻ മക്കളെ അതിരറ്റ് സ്നേഹിച്ചു അന്ധമായി വിശ്വസിച്ചു, അവരത് ചൂക്ഷ ണം ചെയ്തു.,, ഞാൻ പെരുവഴിയിലുമായി... ഇവിടെയെത്തിയത് കൊണ്ട് വിശപ്പറിയുന്നില്ല., പക്ഷേ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന മനസ്സുണ്ടായാൽ, സങ്കടങ്ങൾ ഒഴിഞ്ഞ കാലമുണ്ടാവില്ല ജീവിതത്തിൽ....
ഭാനു തിരിച്ച് പോണം.,, സ്വന്തം വിട്ടിൽ തന്നെ താമസിച്ച് ജയിച്ച് കാണിക്കണം... സ്നേഹ ശ്യൂന്യതക്ക് പകരം നൽകേണ്ടത് അഗതി മന്ദിരത്തിലെ നാല് ചുവരകൾക്കിടയിൽ ജിവിതം ഹോമിച്ച് കൊണ്ടല്ല.,, ഭാനു ചോര നീരാക്കി പണിതുയർത്തിയ ആ ഭവനം അച്ചിയുടെ വാക്കിൽ അമ്മയെ ഉപേക്ഷിച്ച വന് കൈവരുന്നത് ദൈവനിന്ദയായി കാണണം...
അയാൾ സ്നേഹത്തോടെ ഭാനുമതിയമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ് പറഞ്ഞ് നിർത്തി.
രാഘവേട്ടന്റ ആഴത്തിലുള്ള നോട്ടം തന്നെ ഒരു പ്രണിയിനിയാക്കുന്നോ
അധികനേരം ആ നോട്ടം നേരിനാവാതെ അവർ തല കുനിച്ചു',,,മുഖത്ത് സന്തോഷവും നാണവും കലർന്ന് ചുവപ്പ് രാശി വിതറി.എന്താ രണ്ടാളും കൂടി കിന്നാരം',,
നന്ദിതയുടെ പൊട്ടിച്ചിരിയോടുള്ള ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞ് നോക്കി ',,, അവൾ എപ്പോഴും ഇങ്ങിനെയാ',, ചിരിയോട് കൂടിയല്ലാതെ വിശേഷങ്ങൾ തിരക്കാറില്ല.,,,,,, ആരോടും ',,,,,രണ്ടാഴ്ചക്ക് ശേഷം ' ശങ്കറിന്റെ അപ്രതീക്ഷിത വരവ് ഭാനുമതിയമ്മയെ വല്ലാതങ്ങ് സന്തോഷിപ്പിച്ചു. നാളുകൾ ഏറെയായതിന് ശേഷം ഏക മകനെ കണ്ട അവർ നിർനിമേഷയായി നോക്കി നിന്നു.. കുറച്ച് ദിവസത്തേകങ്കിലും തന്നെ കൂടെ നിർത്തുമെന്നും ആ സാധു സ്ത്രീ വ്യാമോഹിച്ചു.
വീടും പറമ്പും ശങ്കറിന്റെ പേരിലേക്ക് മാറ്റി, വിൽപ്പന നടത്താനുള്ള പേപ്പറുകളുമായാണ് അയാളുടെ വരവ്...ഭാനുമതിയമ്മക്ക് സങ്കടവും ദേഷ്യവും നിയന്ത്രിക്കാൻ പറ്റാതെയായി.,, തന്റെ മാത്രം അദ്ധ്വാനമാണ് ആ വീട്',,,, മകന് നൽകാൻ വടിയൊന്നുമില്ല:,,,, പക്ഷേ ഒരിറ്റു സേനഹം തനിക്ക് നൽകിക്കൂടെ... ഒരു മനുഷ്യ ജീവിയായി കണ്ട് തന്നെ സങ്കടങ്ങളും വേദനയും സ്നേഹവും തിരിച്ചറിഞ്ഞൂടെ .,,,,
രാഘവേട്ടന്റെ വാക്കുകൾ പെട്ടന്ന് അവരുടെ കാതുകളിൽ അലയടിച്ചു',,,
തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടന്ന് വെക്കാൻ കഴിയണം...
ഭാനുമതിയമ്മ പെട്ടന്ന് ഉതീർന്ന് വീഴാൻ വെമ്പി നിൽക്കുന്ന കണ്ണീർ കൈതലം കൊണ്ട് തുടച്ചു മാറ്റി.,,,
പുറത്തേക്ക് വിരൽ ചുണ്ടി ശങ്കറിനോട് ഗർജ്ജിച്ചു',,, ഇറങ്ങി പൊയ്കോണം ഇവടന്ന് ',,, ഇനി എന്നെ കാണാൻ വന്നേക്കരുത്,,, പറക്കമുറ്റാത്തെ നിന്നെ എന്റെ കയ്യിൽ ഏൽപ്പിച്ച് അച്ഛൻ യാത്രയായപ്പോൾ ഒരു സ്വത്തും എന്നെയേൽപ്പിച്ചില്ല,,, കട്ട ചുമന്നും, തൊണ്ട് തല്ലിയും നിന്നെ വളർത്തി, വിദ്യാഭാസം നൽകി ,വലുതാക്കി.. എന്റെ ചോരയിൽ പടർന്ന നീരാ ആ വീടും സ്ഥലവും,,,,
അത് ഞാൻ എന്നെ പോലെ വേദനപ്പിക്കപെട്ടവർക്ക് പകുത്ത് നൽകും.,,,
ഭാനുമതിയുടെ മാറ്റം രാഘവേട്ടനെയും നന്ദിതയെയും ഒരു പോലെ ആഹ്ലാദിപ്പിച്ചു
തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാനുള്ള അവരുടെ ആഗ്രഹത്തെ നന്ദിതയും അധികൃതരും സ്വാഗതം ചെയ്തു.,,
ഒറ്റക്കുള്ള പ്രയാണത്തിൽ താങ്ങായി രാഘവേട്ടനെ ജീവിതത്തിലേക്ക് ക്ഷണിച്ചുടെയെന്ന് എല്ലാ കാര്യങ്ങളും നിശബ്ദമായി വീക്ഷിച്ചിരുന്ന നന്ദിതയാണ് ചോദിച്ചത്.. ഭാനുമതിയമ്മയുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തു.,,, തുല്യ ദു:ഖം പേറുന്ന രാഘവേട്ടനും സമ്മതം',,, പ്രണയം ഒരു തരത്തിൽ ഇരു മനസ്സുകളുടെ പരസ്പരമുള്ള തലോടലാണ്.
വളരെ വാർത്താ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ അഗതി മന്ദിരത്തിലെ വൈകിയെത്തിയ പ്രണയ മുന്തിരിച്ചാറിൽ തിർത്ത വിവാഹം റിപ്പോർട്ട് ചെയ്തത്.,,, നന്ദിതയായിരുന്നു എല്ലാറ്റിനും മുമ്പിൽ.
ഭാനുമതിയമ്മയും രാഘവേട്ടനും സ്വന്തം വീട്ടിലേക്ക് താമസ്സം മാറ്റി,, അഗതി മന്ദിരത്തിൽ നിന്നുള്ള വിട പറച്ചിൽ വികാരനിർഭരമായിരുന്നു',,,, എല്ലാ ആഴ്ചയും നന്ദിത മോളോപ്പം തങ്ങളും ഇവിടെയെത്തുമെന്ന് അവരിരുവരും ഉറപ്പ് നൽകിയാണ് മടങ്ങിയത്.
ഭാനുമതിയുടെ വീട്ടിലേക്ക് തങ്ക തിരിച്ചെത്തി.,, തങ്കക്കും പതിൻമടങ് സന്തോഷം.,,
വിവരങ്ങൾ അറിഞ്ഞ് ശങ്കർ വിളിച്ചില്ല, അയാൾക്ക് കുറ്റബോധത്താലുള്ള ഭയമായിരുന്നു',,
നീതു ഭാനുമതിയെ വിളിച്ച് ഉച്ചത്തിൽ ശകാരിച്ചു.,, "തങ്ങളുടെ കുടുംബത്തെ നാണം കെടുത്തിയ തള്ള എന്ന വാക്ക് " മുഴുവിക്കാൻ ഭാനുമതി സമ്മതിച്ചില്ല.,,,,
പഫൂ,,,,,,,,,,,
നാണം പോലും,,,,, അത് മനുഷ്യർക്കേ കാണു',,, നിന്നെ പോലുള്ള ഇത്തിൾ കണ്ണികൾക്കല്ല',,, ഇനി ഒരക്ഷരം എന്നോട് മിണ്ടിപോകരുത് നീ ',,,
അഷ്ടിക് വകയില്ലാതിരുന്ന കുടുംബത്ത് നിന്നായിട്ടും നിന്നെ എന്റെ മരുമോളാക്കി വാഴിച്ചു',,, അവന്റെ ചിലവിൽ നീ ഗൾഫുകാരിയുമായി,,,,
സ്വന്തം മകനെ അമ്മയിൽ നിന്നടർത്തി മാറ്റി ,അവളുടെ സാരി തുമ്പിലും കെട്ടി, തള്ളയെ കൊണ്ട് അഗതി മന്ദിരത്തിലുമാക്കി',,,, അത് പേരാഞ്ഞ് സ്വാത്ത് കൈക്കലാക്കാൻ അവളുടെ മണകുണാഞ്ചൻ ഭർത്താവിനെ വിട്ടേക്കുന്നു ',, സംസ്കാരവും നാണവും തൊട്ട് തീണ്ടാത്തവൾ.
അവളുടെ അഭിമാനം പോയി പോലും ',,, തഫൂ,,,,,
ഭാനുമതി ഒന്നു കൂടി നീട്ടി തുപ്പി.... മറ്റുള്ളവരുടെ അദ്ധ്വാനത്തിൽ ചിറക് വിരിച്ചവർക്ക് അങ്ങിനെയെ തോന്നു',,, നാണം കെട്ടവൾ',,,,,
ഇനി എന്റെ ഫോണിലേക്ക് ആഡ്യത്വം വിളംബാൻ വിളിച്ചാൽ ഈ ഭാനുമതിയാരെന്ന് നീ അറിയും',,,
എന്നെ വേണ്ടാത്തവർ, എന്റെ സ്നേഹം തിരിച്ചറിയാത്തവർ എന്നെ സംബന്ധിച്ചുള്ള ഏത് കാര്യങ്ങളായാലും അതിൽ പരിഹാസ്യരാകേണ്ട കാര്യമില്ല. എന്റെ അദ്ധ്വാനത്തിന്റെ പങ്കിൽ കണ്ണ് വെയ്ക്കുകയും വേണ്ട.. എന്റെ തീരുമാനങ്ങൾ മാത്രമാണ് മുന്നോട്ടുള്ള എന്റെ ശരികൾ',,,
ഇത്രയും കാലം ഞാൻ ജീച്ചത് നിന്റെ ഭർത്താവായ എന്റെ മകന് വേണ്ടിയാണ്...
തിരിച്ച് കിട്ടാത്ത സ്നേഹത്തിന് വേണ്ടി ഭിക്ഷ യാചിക്കാൻ ഞാൻ വരില്ല ആരുടെ മുമ്പിലേക്കും. ഇനിയെങ്കിലും ഞാൻ എനിക്ക് വേണ്ടി ജീവിക്കട്ടെ.
ഭാനുമതിയുടെ വാക് പ്രഹരത്തിൽ
നീതുവിന്റെ ചെവി കല്ല് തെറിച്ച് പോയി',,,,, കേട്ട വാക്കുകളിൽ അവളുടെ തൊലിയുരിഞ്ഞ് പോയി. താനായിട്ട് ഇരന്ന് വാങ്ങിച്ചതാ.,,, അവർ സ്വയം തലയിൽ പ്രഹരിച്ചു.
നന്ദിതയുടെ ശ്രമഫലത്താൽ സാമൂഹ്യ പ്രവർത്തകർ രാഘവേട്ടനും ഭാനുമതിയമ്മക്കും ഉപജീവനത്തിനായി പലചരക്ക് കടയിട്ടു കൊടുത്തു.,, ജീവിതം സന്തോഷകരമായ കാലത്തിലൂടെ കടന്ന് പോയി',, ചെറിയ കാലത്തിലെ വലിയ സന്തോഷങ്ങളാണ് ജിവിതത്തിൽ പൂത്തുലയേണ്ടത്.
വൈകി തളിർത്ത ഈ പ്രണയ മുന്തരികൾക്ക് മധുരം ഒട്ടും കുറവായി തോന്നിയില്ല ഇരുവർക്കും ',,,, പ്രണയം കാലത്തിനും പ്രായത്തിനും അതീതമാണന്ന് ജീവിതം കൊണ്ടവർ പഠിപ്പിച്ചു',, ആഴ്ചയിലൊരിക്കൽ ഉള്ള അഗതി മന്ദിരത്തിലേക്കുള്ള അവരുടെ യാത്ര ദൈവത്തോടുള്ള നന്ദി പറച്ചിലാണ്... വൈകി വന്ന പ്രണയ വസന്തത്ത ഇരു കയ്യാലും കെടാതെ സൂക്ഷിക്കാൻ പ്രാപ്തമാക്കിയതിന്...
പ്രണയം ജനിക്കുന്നത് മനസ്സിനകത്താണ്... ശാരീരികമായ ആകർഷണമല്ല മറിച്ച് മാനസികമായ ഏകതയാണത്. യഥാർത്ഥ പ്രണയം കാമത്തിനതീതമായിരിക്കണം. അവിടെ വൈരു പ്യത്തിനോ കുറവകൾക്കോ ഉച്ചനീചത്വത്തിനോ സ്ഥാനമില്ല.ശരീരത്തേകൾ മനസ്സിലെ സ്നേഹം തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ പ്രണയം ജനിക്കുന്നത്.
*ശുഭം *
സജിത്ത് മതിലകത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക