നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 25


അധ്യായം - 25
ദുര്‍ഗയുടെ ശരീരത്തിലൂടെ അഭിഷേകിന്റെ ഇടതു കൈ പരതി വന്നു.
വലം കൈ കൊണ്ട് അവളെ കിടക്കയിലേക്ക് അമര്‍ത്തിപ്പിടിച്ച് ശരീരഭാരം മുഴുവനും അവളിലേക്ക് ഊന്നി ക്കൊണ്ടായിരുന്നു അഭിഷേകിന്റെ പരാക്രമം
ഒന്ന് അനങ്ങാന്‍ പോലും ദുര്‍ഗയ്ക്ക് കഴിഞ്ഞില്ല.
ശ്വാസമെടുക്കാന്‍ കഴിയാതെ അവള്‍ ഏങ്ങി വലിച്ചുകൊണ്ട് അവന്റെ തോളിന് താഴെ അമര്‍ന്നിരുന്ന മുഖം മുകളിലേക്കുയര്‍ത്തി.
പ്രാണന്‍ പറിഞ്ഞു പോകുന്ന ഒരു ഞരക്കം ദുര്‍ഗയില്‍ നിന്നുണ്ടായി.
അഭിഷേക് അത് ആസ്വദിച്ചു കൊണ്ട് അവളുടെ ചുരിദാറിന്റെ കഴുത്തില്‍ പിടുത്തമിട്ടു.
പിന്നെ താഴേക്ക് ഒരൊറ്റ വലി.
കഴുത്ത് മുതല്‍ നെഞ്ചു വരെ അത് കീറി പിളര്‍ന്നു പോയി.
അവളുടെ അനാവൃതമായ ചുമലിന്റെ നഗ്‌നത അവന്റെ സിരകളിലേക്ക് ലഹരിയായി ആര്‍ത്തിരമ്പി.
അവളുടെ പാതി ദ്യശ്യമായ മാറിടത്തിന്റെ ഭംഗി അവനെ ഭ്രാന്തു പിടിപ്പിച്ചു.
'എന്തൊരു ഭംഗിയാടീ നിനക്ക്'.
അവന്‍ ഒരു ആക്രോശത്തോടെ അവളുടെ നെഞ്ചിന് നേര്‍ക്ക് മുഖം താഴ്ത്തിയതും ദുര്‍ഗ പിടഞ്ഞു മാറാന്‍ ശ്രമിച്ചു.
ഒപ്പം അവന്റെ ചുമലില്‍ അവളുടെ പല്ലുകള്‍ ആഴ്ന്നു.
അഭിഷേക് അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഇറച്ചിയിലേക്ക് ആഴ്ന്നിറങ്ങിയ പല്ലിന്റെ മൂര്‍ച്ചയില്‍ അവന്റെ തലച്ചോറിലേക്ക് വരെ വേദന വ്യാപിച്ചു.
ഒരു അലര്‍ച്ചയോടെ അഭിഷേക് അവളില്‍ നിന്ന് അകന്നു മാറി
ആ സമയം കൊണ്ട് ദുര്‍ഗ അവന്റെ കഴുത്തില്‍ മുറുകി കിടന്ന ചരടില്‍ കൈകോര്‍ത്ത് ആഞ്ഞു വലിച്ചു.
സ്വര്‍ണ ഗോളക കെട്ടിയ ചരട് അവന്റെ കഴുത്തില്‍ മുറുകി.
കണ്ണുകളൊന്ന് മിഴിഞ്ഞു.
കഴുത്തിലെ തോല്‍ ഉരഞ്ഞ് പൊട്ടി രക്തം പൊടിഞ്ഞു.
ഒരു നിമിഷാര്‍ദ്ധത്തിനിടെ ദുര്‍ഗ ചാടിയെഴുന്നേറ്റു.
ഉറക്കെ നിലവിളിച്ചു കൊണ്ട് അവള്‍ കട്ടിലില്‍ നിന്നും ഊര്‍ന്നിറങ്ങി വാതിലിന് നേരെ ഓടി.
അഭിഷേകും ഒപ്പം പിടഞ്ഞെണീറ്റു.
കിടക്കയില്‍ അറ്റു വീണ ചരടിലേക്ക് അവന്‍ ശ്രദ്ധിച്ചില്ല.
ദുര്‍ഗയെ കൊല്ലാനുള്ള ത്വര അവനില്‍ നുരഞ്ഞു.
പുറത്തേക്കുള്ള വാതിലിന്റെ ബോള്‍ട്ട് എടുക്കാനുള്ള പരാക്രമത്തിലായിരുന്നു ദുര്‍ഗ
' എടീ പിശാചേ'
അഭിഷേക് ഓടിച്ചെന്ന് അവളെ പിടിച്ചു പിന്നോക്കം വലിച്ചു
ദുര്‍ഗ ആ വലിയുടെ ശക്തിയില്‍ പിന്നോട്ട് തെറിച്ചു വീണു.
തൊട്ടുമുന്നില്‍ ഒരു മല പോലെ നില്‍ക്കുന്ന അഭിഷേകിനെ അവള്‍ കണ്ടു.
ദുര്‍ഗയുടെ കണ്ണില്‍ പ്രാണഭയം ഇരമ്പി.
' കൊന്നുകളയും നായേ നിന്നെ ഞാന്‍'
അഭിഷേക് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അവളെ ഷൂസിട്ട കാല്‍ കൊണ്ട് നിലത്തേക്ക് തന്നെ തട്ടി വീഴ്ത്തി.
പിന്നെ കാല്‍ ഉയര്‍ത്തി അവളുടെ കഴുത്തടിയിലേക്ക് വെച്ച് അമര്‍ത്തി ഞെരിച്ചു.
ഒരു പുഴുവിനേ പോലെ ദുര്‍ഗ കിടന്നു പിടഞ്ഞു.
ശ്വാസമെടുക്കാന്‍ വയ്യാതെ വല്ലാത്തൊരു ഞരക്കം അവളില്‍ നിന്നുണ്ടായി.
അപ്പോള്‍ ആരോ തന്നെ പിന്നോട്ട് അടിച്ച് തെറിപ്പിച്ചതായി അഭിഷേകിന് തോന്നി.
' ഹാ...' എന്ന ഒരു ശബ്ദത്തോടെ അവന്‍ പിന്നോട്ട് മലച്ചു.
ദുര്‍ഗ രക്ഷപെടാനുള്ള ആര്‍ത്തിയോടെ ചാടിയെഴുന്നേറ്റു.
അഭിഷേക് അവളെ വിശ്വാസം വരാതെ ഒന്നു നോക്കി.
ഇവള്‍ക്കിത്ര ശക്തിയോ.
അവളെ ഒരു പുഴുവിനെ പോലെ ഞെരിച്ചു കൊല്ലാനുള്ള കലി അവനെ ബാധിച്ചു.
'എടീ' എന്ന അലര്‍ച്ചയോടെ അഭിഷേക് അടുത്തേക്ക് വന്നപ്പോഴേക്കും ദുര്‍ഗ വീണ്ടും അവനെ തള്ളിമാറ്റി .
പിടിവലികള്‍ക്കിടെ വീണ്ടും അഭിഷേക് പിന്നോട്ട് മലച്ച് ചെന്നു ഭിത്തിയില്‍ തട്ടി നിന്നു.
ദുര്‍ഗ വീണ്ടും ബോള്‍ട്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
അവളുടെയാ പിടച്ചില്‍ ആദ്യം നിര്‍ത്തണമെന്ന് അഭിഷേക് പല്ലുകള്‍ ഞെരിച്ചു കൊണ്ട് ചിന്തിച്ചു
താന്‍ കരുതിയത് പോലെയല്ല. ശക്തയാണവള്‍.
അഭിഷേകിന്റെ നോട്ടം ടേബിളിന് മീതെയിരുന്ന ഫ്‌ളവര്‍വേസിന് നേരെ നീണ്ടു.
സ്വര്‍ണ നിറം പൂശിയ മെറ്റല്‍ നിര്‍മിതമായ നീളമുള്ള ഫ്‌ളവര്‍വേസായിരുന്നു അത്.
അതെടുക്കുമ്പോള്‍ അഭിഷേകിന് പെട്ടന്ന് ധ്വനിയെ ഓര്‍മ വന്നു.
ഇതുപോലെ തന്നെയായിരുന്നു ആ രംഗം.
ഈ ഫ്‌ളവര്‍വേസുകൊണ്ട്ുള്ള ആദ്യത്തെ അടിയില്‍ തന്നെ ധ്വനി വീണു.
അതെടുത്ത് മുകളിലേക്കുയര്‍ത്തുമ്പോള്‍ അതില്‍ അവിടവിടെയായി ഉണങ്ങിയ ചോരക്കറ പറ്റിപ്പിടിച്ചിരിക്കുന്നത് അഭിഷേക് കണ്ടു
ധ്വനിയുടെ രക്തം.
നിന്റെ വിധിയും അതു തന്നെയാണ് ദുര്‍ഗ.
കോപാന്ധത ബാധിച്ച ചിന്തയോടെ അഭിഷേക് അവള്‍ക്കു നേരെ അടുത്തു.
പുറകില്‍ ചലനമറിഞ്ഞ് തിരിഞ്ഞ ദുര്‍ഗ അലറിപ്പോയി.
അവള്‍ക്ക് നേരെ മിന്നല്‍ പോലെ വീശി വരികയായിരുന്നു ആ ഫ്‌ളവര്‍വേസ്.
കിലുകിലെ വിറച്ചു കൊണ്ട് ദുര്‍ഗ വാതിലിനോട് ഒട്ടിച്ചേര്‍ന്നു.
' അഭിഷേക് .. എന്നെ കൊല്ലല്ലേ.. പ്ലീസ്'
ദുര്‍ഗ പൊട്ടിക്കരഞ്ഞു പോയി.
ധ്വനിയെ വിശ്വസിച്ച് താനിവിടെ വരെയെത്തി.
അബദ്ധം
വലിയമ്മാമ്മയെ ധിക്കരിച്ചതിന്റെ അനുസരണക്കേട് കാണിച്ചതിന്റെ ശിക്ഷ
്അവളുടെ മനസില്‍ മഹേഷ്ബാലന്റെ രൂപം തെളിഞ്ഞു.
' മഹിയേട്ടാ.. ക്ഷമിക്കണം.. '
അവള്‍ മൂകം വിതുമ്പി.
ഒരു പിശാചിനേ പോലെ അഭിഷേക് അവള്‍ക്കു മുന്നില്‍ വന്നു നിന്നു.
' എന്താടി നീ പറഞ്ഞത് .. കൊല്ലരുതെന്നോ.. ഇല്ല.. കൊല്ലുന്നില്ല.. പക്ഷേ നീയെനിക്ക് ആ കിടക്ക വിരിച്ചു തരണം.. പറ്റുമോ'
അവന്റെ ഉച്ഛ്വാസം അവളുടെ മുഖത്ത് തട്ടി.
' പോടാ.. പോ.. പട്ടീ.. എന്റെ ശവമേ നിനക്ക് കിട്ടൂ'
ദുര്‍ഗ ആക്രോശിച്ചു കൊണ്ട് അവനെ പിന്നോട്ട് തള്ളി.
അഭിഷേക് വേച്ചു പോയി
' എന്നാല്‍ പോയി ചാകെടീ'
ഒരലര്‍ച്ചയോടെ അഭിഷേക് കൈവീശി
ഫ്‌ളവര്‍വേസ് തന്റെ ശിരസ് ലക്ഷ്യമാക്കി വീശിയെത്തുന്നത് ദുര്‍ഗ കണ്ടു.
അഭിഷേക് ഇതു പോലെ തന്നെ ധ്വനിയെ തലയ്ക്കടിച്ചു വീഴ്ത്തിയത് ദുര്‍ഗയുടെ മനസിലൂടെ ചീറിക്കടന്നു പോയി.
അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു
' ധ്വനീ..' സര്‍വശക്തിയും സംഭരിച്ച് ഒരലര്‍ച്ചയായിരുന്നു ദുര്‍ഗ.
' ധ്വനീ..' അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച ആ കരച്ചില്‍ ശബ്ദം അഭിഷേകിനെ ഞെട്ടിച്ചു കളഞ്ഞു.
ഒപ്പം തന്റെ കൈ വായുവില്‍ നിശ്ചലമായതും അവനറിഞ്ഞു.
അഭിഷേക് അവിശ്വസനീയതയോടെ ദുര്‍ഗയെ നോക്കി.
മുഖം പൊത്തി നില്‍ക്കുകയായിരുന്നു ദുര്‍ഗ
ഉയര്‍ന്നു തന്നെയിരുന്ന കൈയ്യില്‍ എന്തോ അരിച്ചിറങ്ങുന്നത് പോലെ അഭിഷേകിന് തോന്നി.
അവന്‍ കൈ താഴ്ത്താതെ തന്നെ നോക്കി.
ഫ്‌ളവര്‍വേസില്‍ കട്ടപിടിച്ചിരുന്ന രക്തം ഉരുകുന്നു.
ചോരച്ചാലുകളായി അത് കൈത്തണ്ടയിലൂടെ ഒഴുകി വരുന്നു.
അലര്‍ച്ചയോടെ അഭിഷേക് ഫ്‌ളവര്‍വേസ് താഴേക്കിട്ടു.
വലിയൊരു ശബ്ദത്തോടെ അത് നിലത്തേക്കു വീണു.
ശബ്ദം കേട്ട് ദുര്‍ഗ കണ്ണു തുറന്നു നോക്കി.
അഭിഷേകിന്റെ കൈയ്യില്‍ നിന്നും രക്തം നിലത്തേക്ക് ഇറ്റു വീഴുന്നത് കണ്ട് ദുര്‍ഗ നടുങ്ങി.
ഫ്‌ളവര്‍വേസിന്‍രെ മൂര്‍ച്ചയുള്ള ഭാഗം തട്ടിയതാവാം എന്നാണ് ദുര്‍ഗ ചിന്തിച്ചത്.
അഭിഷേകും.
പക്ഷെ കൈയ്യിലെവിടെയും ഒരു മുറിവും കാണാതെ അവന്‍ അസ്വസ്ഥനായി
മുന്നില്‍ നില്‍ക്കുന്ന ദുര്‍ഗ ഒരു ദുര്‍മന്ത്രവാദിനിയാണെന്ന് അവന് തോന്നി.
' നീയെന്താടീ വിളിച്ചത്'
പല്ലു ഞെരിച്ചു കൊണ്ട് അഭിഷേക് അവളോടടുത്തു
ദുര്‍ഗ പതറിയില്ല
ഇനി ഇവിടെ നിന്ന് ഒരു രക്ഷപെടലില്ല
പൊരുതാവുന്നത്രയും പൊരുതിയേ ദുര്‍ഗ മരിയ്ക്കൂ.
അവളുറപ്പിച്ചു.
' നീയെന്തിനാടി ധ്വനിയെ വിളിച്ചത്'
അഭിഷേക് മുരണ്ടു
' ധ്വനിയെ നീയിതു പോലെ തന്നെ തല്ലി വീഴ്ത്തിയതു കൊണ്ട്. പിന്നെ ഈ മുറിയിലിട്ട് നീയവളെ റേപ് ചെയ്തതു കൊണ്ട്.. പിന്നെ നിന്റെ കൂട്ടാളികള്‍ക്ക് വിട്ടു കൊടുത്ത് ക്രൂരമായി അവളെ കൊന്നു കളഞ്ഞത് കൊണ്ട്.
ഒരു രാക്ഷസിയെ പോലെ അലറുകയായിരുന്നു ദുര്‍ഗ.
ഓരോ വാക്കും ഒരോ ഇടിമുഴക്കങ്ങളായി അഭിഷേകില്‍ വന്നലച്ചു.
' നിനക്കെങ്ങനെ അറിയാം.. പറയെടീ.. നിനക്കെങ്ങനെ അറിയാം'
സംഹാര മൂര്‍ത്തിയെ പോലെ അവന്‍ അവളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.
' പറയെടീ.. '
ദുര്‍ഗ ശ്വാസംമുട്ടിപ്പിടഞ്ഞു
' ഞാന്‍ പറയാം'
തൊട്ടു പിന്നില്‍ നിന്നും മറ്റൊരു ശബ്ദം കേട്ട് അഭിഷേക് ഞെട്ടിത്തിരിഞ്ഞു.
പുറകില്‍ ആരുമുണ്ടായിരുന്നില്ല.
' ഞാനാടാ അവളോടെല്ലാം പറഞ്ഞത്.'
വീണ്ടും അതേ ശബ്ദം.
ധ്വനിയുടെ ശബ്ദം.
അഭിഷേക് ഭീതിയോടെ അന്തരീക്ഷത്തിലേക്ക് നോക്കി.
അസ്വഭാവികമായി ഒന്നുമുണ്ടായിരുന്നില്ല.
അവന്‍ വീണ്ടും ദുര്‍ഗയെ നോക്കി.
വാതിലിലേക്ക് ചാരി നിന്ന് കിതയ്ക്കുകയായിരുന്നു അവള്‍
അവളും കേട്ടിരുന്നു ധ്വനിയുടെ ശബ്ദം.
ഒടുവില്‍ അവള്‍ എത്തിയിരിക്കുന്നു.
ഇനി എന്തുണ്ടാകും അറിയില്ല.
അഭിഷേകും അവളെ തറച്ചു നോക്കുകയായിരുന്നു.
മാന്ത്രിക കുടുംബാംഗമാണ് ഇവളെന്ന് കേട്ടിട്ടുണ്ട്.
പക്ഷേ അതൊരു തമാശയായിട്ടാണ് തോന്നിയത്.
എന്നാലിപ്പോള്‍ മനസിലാകുന്നു
ഇവള്‍ക്കെന്തോ കഴിവുണ്ട്
സാധാരണക്കാരിയല്ല ഇവള്‍.
സംഭവിച്ച ഓരോ കാര്യവും മന്ത്രശക്തി കൊണ്ട് അവള്‍ മനസിലാക്കിയിട്ടുണ്ട്.
ഇനിയിവള്‍ രക്ഷപെട്ടുകൂടാ
അഭിഷേക് പ്രതീക്ഷിച്ചതൊന്നും കൈമോശം വരാന്‍ പാടില്ല.
ഉറച്ച കാല്‍വെയ്പുകളോടെ അവന്‍ അവളോടടുത്തു.
കഴുത്തു തിരുമ്മി കുനിഞ്ഞ് നിന്ന് ചുമയ്ക്കുകയായിരുന്നു അവള്‍.
' നീയിനി രക്ഷപെടില്ല ദുര്‍ഗ.. ഒരു പുകമഞ്ഞു പോലെ നീ മാഞ്ഞു പോകും. ഒരു തെളിവുമില്ലാതെ.. ധ്വനിയെ പോലെ'
അഭിഷേക് അവളുടെ ചുമലില്‍ കൈവെച്ചു.
പിന്നെ പതിയെ ആ മുഖം പിടിച്ചുയര്‍ത്തി.
ആ നിമിഷം ഒരലര്‍ച്ച അവന്റ കണ്ഠനാളം തുറന്ന് പുറത്തേക്ക് ചാടി.
മുന്നില്‍ നില്‍ക്കുന്നത് ദുര്‍ഗയല്ല.
കത്തുന്ന കണ്ണുകളുമായി ധ്വനി.
ധ്വനി അവനെ നോക്കി പുഞ്ചിരിച്ചു.
' ആ..' ഒരു നിലവിളിയോടെ അഭിഷേക് പിന്നോട്ട് നീങ്ങി.
ധ്വനി മുന്നോട്ട് വന്നു.
അല്ല ദുര്‍ഗ.
പിടിച്ചു കെട്ടിയതു പോലെ അഭിഷേക് നിന്നു.
തോന്നല്‍ .. തന്റെ തോന്നലായിരുന്നു.. ഇവള്‍ ദുര്‍ഗ തന്നെ.
അവന്റെ മുഖത്തേക്ക് പഴയ ക്രൂരത തിരിച്ചെത്തി.
' അഭി എന്നെ കൊല്ലരുത്.. ഞാനൊന്നും ആരോടും പറയില്ല'
അവന്റെ തൊട്ടു മുന്നിലെത്തി ദുര്‍ഗ ചിരിച്ചു.
ധ്വനിയെ കണ്ട ഞെട്ടലില്‍ നിന്നും മുക്തനായിരുന്നില്ല അഭിഷേക്.
' എന്തിനാ പേടിക്കുന്നത്.. ഞാനില്ലേ ഇവിടെ'
ദുര്‍ഗ കൈനീട്ടി അവന്റെ താടി പിടിച്ചുയര്‍ത്തി
അഭിഷേകിന്റെ രക്തം തിളച്ചു.
' യൂ ബ്ലഡി'
കൈവീശി അടിക്കാനാഞ്ഞ അവന്റെ വലത് കരം ദുര്‍ഗ തടഞ്ഞു.
അസാമാന്യ ശക്തിയായിരുന്നു അവള്‍ക്ക്.
അഭിഷേക് കണ്ണുകള്‍ തുറന്നടച്ചു
തോന്നലല്ല.
മുന്നില്‍ നില്‍ക്കുന്നത് ധ്വനിയാണ്.
താന്‍ കൊലപ്പെടുത്തിയ ധ്വനി.
അലറിക്കൊണ്ട് പിന്നോട്ട് തിരിഞ്ഞോടാന്‍ ശ്രമിച്ച അഭിഷേകിന്റെ മുന്നില്‍ പൊട്ടിവീണത് പോലെ അവള്‍ പ്രത്യക്ഷപ്പെട്ടു.
ഭയ പരാക്രമത്തോടെ അഭിഷേക് തിരിഞ്ഞു നോക്കി.
പിന്നില്‍ എല്ലാത്തിനും സാക്ഷിയായി ദുര്‍ഗ നില്‍പ്പുണ്ടായിരുന്നു.
മുന്നില്‍ ഒരു മറ പോലെ ധ്വനി
അവളുടെ കണ്ണില്‍ നിന്നും രണ്ട് രക്ത അരുവികള്‍ പിറവിയെടുക്കുന്നത് അഭിഷേക് കണ്ടു.
' ദുര്‍ഗ എന്റെ ആളാണ്..'
കാതു തുളയ്ക്കുന്ന വിധം ധ്വനിയുടെ ചിരി അവന്‍ കേട്ടു.
' നിനക്കു വേണ്ടി നീയെന്നെ കൊന്നു തള്ളിയ അന്നു മുതല്‍ കാത്തിരിക്കുകയാണ് ഞാന്‍.. അഭിഷേക്.. പക്ഷേ ഇങ്ങനെ ഒരു നിമിഷം എനിക്ക് കിട്ടാന്‍ ഒന്നര വര്‍ഷം കാത്തിരിക്കേണ്ടി വന്നു എനിക്ക്'
വീടിനകത്തും പുറത്തും പ്രകൃതി ഇളകി മറിഞ്ഞു
മിന്നലുകളും ഇടിയൊച്ചയും കനത്ത മഴയും അഭി്‌ഷേകിനെ ഭയപ്പെടുത്തി.
വീശിയെത്തിയ കാറ്റില്‍ വീടൊന്നാകെ പറന്നു പോകുമെന്ന് തോന്നി.
' നീ പേടിക്കുന്നോ അഭിഷേക്.. നിനക്ക് പേടിയോ.. പകരം ചോദിക്കാന്‍ ഈശ്വരന്‍ എനിക്കും ഒരു അവസരം തന്നു.. നീ കരുതുന്നത് ശരിയാ.. ഞാനൊരു പ്രേതമാ .. പ്രേതം... നേര്‍വിരുദ്ധാഗമനയോഗം ജാതകത്തിലുള്ളവള്‍ ഈ ദുര്‍ഗ എനിക്ക് തുണയായി.'
അഭിഷേക് രക്തയോട്ടം നിലച്ചവനേ പോലെ നിന്നു.
' നിനക്കിനി ഒന്നേയുള്ളു മാര്‍ഗം.. ഒരു പ്രേതത്തെ കൊല്ലാന്‍ കഴിയുമെങ്കില്‍ നീ കൊല്ല്.. നിനക്കെന്റെ ഓരോ ചില്ലിക്കാശും സ്വന്തമാക്കണ്ടേ.. കൊല്ലാന്‍ പറ്റുമോ നിനക്കെന്നെ..'
ആര്‍ത്തു ചിരിച്ചു കൊണ്ട് ധ്വനി അടുത്തേക്ക് വന്നു.അഭിഷേക് പിന്തിരിഞ്ഞോടി.എവിടേക്കോടിയാലും തൊട്ടു മുന്നില്‍ അവള്‍.
' അടുക്കരുത്.. എന്റെയടുത്തേക്ക് വരരുത്' അഭിഷേക് അലറി.
പിന്നെ പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചു.
ധ്വനി ഒന്നു ചിരിച്ചു.
ഒരു വള്ളിപോലെ അന്തരീക്ഷത്തിലേക്ക് അവളുടെ കൈ നീണ്ടു ചെന്നു.
അവളുടെ കൂര്‍ത്ത നഖങ്ങള്‍ അവന്റെ കഴുത്തില്‍ തട്ടി.
ധ്വനി ദുര്‍ഗയെ നോക്കി.
കണ്ണില്‍ കനലുകളുമായി നില്‍ക്കുകയായിരുന്നു ദുര്‍ഗ
തൊട്ടു മുമ്പ് അവന്‍ തന്നെയൊരു വേട്ടമൃഗത്തെ പോലെ ഉപദ്രവിച്ചത് അവളുടെ മനസില്‍ തെളിഞ്ഞു കൊണ്ടിരുന്നു.
' ദുര്‍ഗാ.. ഈ ഒരു നിമിഷം .. ഇതു മാത്രമാണ് ഞാന്‍ നിന്നില്‍ നിന്ന് ആവശ്യപ്പെട്ടത്.' ധ്വനി അവളെ നോക്കി ചിരിച്ചു.
ഒപ്പം അഭിഷേകിന്റെ കഴുത്തില്‍ അവളുടെ പിടി മുറുകി.
അടുത്ത നിമിഷം അവള്‍ അന്തരീക്ഷത്തിലേക്ക് അവനെ ഉയര്‍ത്തി
അഭിഷേക് കിടന്നു പിടച്ചു.
അവന്റെ വായില്‍ നിന്നും രക്തം കലര്‍ന്ന കൊഴുത്ത ഉമിനീര്‍ നിലത്തേക്ക് വീണു.
' ദുര്‍ഗാ.. നീ പോ.. പോ.. '
ധ്വനി അലറി.
ഒപ്പം ചേര്‍ന്നടിഞ്ഞിരുന്ന വാതില്‍ തനിയെ തുറക്കപ്പെട്ടു.
പുറത്ത് ആര്‍ത്തിരമ്പിയ പേമാരി പിടിച്ചു കെട്ടിയത് പോലെ നിലച്ചു.
ഒരിടിവാള്‍ ആകാശത്തു നിന്ന് പുളഞ്ഞെത്തി മുറ്റത്തിന്റെ ഒത്ത നടുക്ക് വന്ന്ു തട്ടി കത്തിയണഞ്ഞു.
' പോ..'
ധ്വനി ഒരിക്കല്‍ കൂടി പറഞ്ഞു.
ദുര്‍ഗ ചുറ്റും നോക്കി.
അവളുടെ ചുരിദാറിന്റെ ഷാള്‍ നിലത്തുവീണു കിടപ്പുണ്ടായിരുന്നു.
അത് താനേ പറന്നു വന്ന് ദുര്‍ഗയുടെ കൈയ്യിലേക്ക് വീണു.
കീറിപ്പറിഞ്ഞ ചുരിദാറിന്റെ മുന്‍വശം ദുര്‍ഗ ഷാള്‍കൊണ്ട് മറച്ചു.
പിന്നെ നനഞ്ഞു കിടന്ന മുറ്റത്തേക്ക് ഓടിയിറങ്ങി.
അവള്‍ കഴിയുന്നത്ര ശക്തിയോടെ മുന്നില്‍ കണ്ട വഴിയിലൂടെ ഓടി.
' ദുര്‍ഗാ.. പ്ലീസ്.. പോകല്ലേ.. എന്നെ രക്ഷിക്ക്.. ഞാന്‍ നിനക്കെന്തും തരാം'
അഭിഷേകിന്റെ അലറി കരച്ചില്‍ അവളെ പിന്തുടര്‍ന്നെത്തി.
' എനിക്കൊന്നും തരാനില്ലേ അഭീ'
ധ്വനി അവനെ നിലത്ത് നിര്‍ത്തി.
' നീയെനിക്ക് എന്തു തരും.. എന്റെ ജീവന്‍ തരുമോ.. എന്റെ മഹിയേട്ടന്റെ കൂടെയൊരു ജീവിതം തരുമോ.. എന്നാല്‍ ഞാന്‍ നിന്നെ ഉപദ്രവിക്കില്ല..'
ഒരു പൊട്ടിച്ചിരിയോടെ തന്നോടടുക്കുന്ന ധ്വനിയില്‍ നിന്നും രക്ഷപെടാന്‍ അഭിഷേക് പിന്നോട്ടു മാറി.
ഭിത്തികള്‍ അവന് തടസമായില്ല.
ഓരോ ഭിത്തകളും കടന്ന് അവനും ധ്വനിയും തുല്യ അകലത്തില്‍ പുറകോട്ട് പൊയ്‌ക്കൊണ്ടിരുന്നു.
' നിനക്ക് അസാമാന്യ ധൈര്യമാണ് അഭിഷേക്.. ' ധ്വനി അലറിചിരിച്ചു
' നിന്റെയാ കൂട്ടുകാരുണ്ടല്ലോ...എന്നെ റേപ് ചെയ്തവര്‍.. അവരെന്നെ മുന്നില്‍ കണ്ടതേയുള്ളു.. അപ്പോ തീര്‍ന്നു.. പക്ഷേ നീ.. നീയിപ്പോഴും രക്ഷപെടാന്‍ ശ്രമിക്കുന്നു'
ധ്വനിയുടെ ശബ്ദത്തില്‍ പകമുറ്റി.
അവള്‍ കൈനീട്ടി അവനെ പിടിച്ച് തന്നോടടുപ്പിച്ചു.
അഭിഷേക് കിതപ്പോടെ കുതറിപ്പിടഞ്ഞു.
പക്ഷേ ആ പിടിയില്‍ നിന്നും രക്ഷപെടാന്‍ അവനായില്ല.
' ഇങ്ങനൊരു വരവിന് അവസരം തന്നത് നീ തന്നെയാ.. നീയെന്റെ മൃതദേഹം സംസ്‌കരിച്ചില്ല.. അതുകൊണ്ട് മാത്രം നിന്റെ വിധി നീ കുറിച്ചു. നിനക്കെന്തിനാ ഇത്രയ്ക്ക് പണം .. ഈ ലോകം കാണാനോ.. അതിന് നിനക്കിനി കാഴ്ചയില്ലല്ലോ'
ധ്വനിയുടെ വലതു കൈയിലെ ചൂണ്ടുവിരല്‍ അവനു നേരെ നീണ്ടു
അതിലെ കൂര്‍ത്ത നഖം ഒരു സൂചിമുന പോലെ അഭിഷേക് കണ്ടു
അവന്‍ സര്‍വ ബലവുമെടുത്ത് കുതറി.
പക്ഷേ ഒരു മിന്നല്‍ പോലെ ആ നഖം അവന്റെ ഇടത് കണ്ണിലേക്ക് ആഴ്ന്നിറങ്ങി.
ഭൂമി നടുങ്ങുന്ന വിധം അഭിഷേക് നിലവിളിച്ചു.
ധ്വനി കൈ തിരിച്ചെടുത്തപ്പോള്‍ ഞരമ്പുകള്‍ അടക്കം കൃഷ്ണമണി ആ വിരല്‍തുമ്പില്‍ പറ്റിപ്പിടിച്ചിരുന്നു.
അഭിഷേകിന്റെ മുഖത്ത് ഒരു ഭാഗത്ത് ഒരു രക്തക്കുഴി പ്രത്യക്ഷമായി.
അതില്‍ നിന്നും രക്തം കവിളിലൂടെ ഒഴുകി.
അഭിഷേക് കഴിയുന്നത്ര ഉച്ചത്തില്‍ നിലവിളിച്ചു.
വേദനയുടെ പരകോടിയില്‍ അവന്റെ തലച്ചോര്‍ വരെ ഇളകി.
' ഒരു കണ്ണ് അവസാനത്തേക്ക വെക്കുന്നു.. നിനക്കെന്തൊക്കെ സംഭവിക്കുമെന്ന് നീ തന്നെ കാണണം അഭീ'
ധ്വനി അവന്റെ ഷര്‍ട്ടലേക്ക് നോട്ടമയച്ചു
എവിടെനിന്നോ വട്ടം ചുറ്റിയെത്തിയ കാറ്റില്‍ ആ ഷര്‍ട്ട് രണ്ടായി കീറി നിലത്തേക്ക് വീണു.
ധ്വനി കൈനീട്ടി .
അവന്റെ നെഞ്ചിന് നേരെ ഒരു മൂര്‍ച്ചയുള്ള കത്തി പോലെ ആ വിരലുകള്‍ ആഴ്ന്നിറങ്ങിപ്പോയി.
അവളത് തിരിച്ച് വലിച്ചപ്പോള്‍ നെഞ്ചു പിളര്‍ന്ന് ഹൃദയം പുറത്തേക്ക് വന്നു.
അത് ഒരു സഞ്ചി പോലെ അവന്റെ നെഞ്ചിന് പുറത്ത് തൂങ്ങിക്കിടന്ന് രക്തം വാര്‍ത്തു.
്അഭിഷേക് ഞരമ്പുകള്‍ തകര്‍ക്കുന്ന വേദനയില്‍ വട്ടം ചുറ്റിപ്പോയി.
ആര്‍ത്തു കരഞ്ഞു കൊണ്ട് അവന്‍ ഒന്നുരണ്ടു തവണ അവിടെയാകെ ഓടി.
ധ്വനി വീണ്ടും അടുത്തേക്ക് വന്നു.
അടുത്ത തവണ ആ നഖങ്ങള്‍ പൂളി കയറിപ്പോയത് അടിവയറ്റിലേക്കാണ്.
കുടല്‍മാലയും വൃക്കകളും വയര്‍ പിളര്‍ന്ന് പുറത്തേക്ക് വന്നു.
കൂടെ നിലയ്ക്കാത്ത രക്തവും.
'ഇനി നിനക്ക് ജീവിക്കണോ.. നിനക്കെന്റെ അച്ഛന്റെ സ്വത്ത് വേണോ.. വേണോടാ..'
ധ്വനി വീണ്ടും തന്നോട് അടുക്കുന്നത് അവസാനമായി അഭിഷേക് കണ്ടു.
അവളുടെ കൈ അവന്റെ ശിരസിലേക്ക് നീണ്ടു.
ഒരു തേങ്ങയുടയുന്നത് പോലെ തലച്ചോര്‍ പിളര്‍ന്നു.
അഭിഷേക് അവളുടെ കൈപ്പിടിയില്‍ നിന്നൂര്‍ന്ന് നിലത്തേക്ക് വീണു.
ഒന്നു രണ്ടു പിടച്ചില്‍.
രക്തപുഴയ്ക്കു നടുവില്‍ അവസാന ശ്വാസത്തിനായി ആഞ്ഞു വലിച്ച അവന്റെ മൂക്കും വായും ധ്വനിയുടെ വലതു കാല്‍പ്പാദം തട്ടി അടഞ്ഞു.
അപ്പോഴും വേര്‍പെടാതെ നിലത്ത് വീണു കിടന്ന ഹൃദയം വല്ലാതെ വീര്‍ക്കുന്നതും പ്രാണവായുവില്ലാതെ രക്തധമനികള്‍ പൊട്ടുന്നതും ധ്വനി കണ്ടു.
അവള്‍ക്കു നേരെ തുറിച്ച വലത് കണ്ണിലെ നോട്ടം ഭീകരമായിരുന്നു.
പ്രാണ ഭയം മാറാതെ ഒരു നോട്ടം അവശേഷിപ്പിച്ചു കൊണ്ട് .. ലോകത്തിലെ ഏറ്റവും വലിയ വേദന ഏറ്റു വാങ്ങിയതിന്റെ സാക്ഷ്യം പോലെ ആ കണ്ണ് അവള്‍ക്ക നേരെ തുറന്നു നിന്നു.
ധ്വനി പിന്തിരിഞ്ഞു.
അവള്‍ക്ക് പിന്നില്‍ ആ കെട്ടിടം ഒന്നാകെ ഇടിഞ്ഞു അഭിയ്ക്ക് മീതെ വീണു.
കുത്തനെയുള്ള ഇറക്കം കഴിയുന്നത്ര ശക്തിയെടുത്ത് ഓടിയിറങ്ങുകയായിരുന്നു ദുര്‍ഗ.
പെട്ടന്നൊരു കാറ്റ് വാരിയെടുത്തത് പോലെ അവളെ മുന്നോട്ട് പായിച്ചു.
നട്ടുച്ചയിലും ഒരു വന്‍ മഴയുടെ കോള് പോലെ പ്രകൃതി ഇരുണ്ടു നിന്നു.
എങ്ങനെ ഇത്രകാതം പിന്നിട്ടെന്ന് ദുര്‍ഗയ്ക്ക് മനസിലായില്ല.
ആരും എന്തേ തന്നെ കാണാതിരുന്നതെന്നും അവല്‍ ചിന്തിച്ചില്ല.
അവള്‍ ഓടിച്ചെന്ന് നിന്നത് പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ചു പെയ്ത മഴയില്‍ അറിയാത്തൊരു പ്രദേശത്തെ കടത്തിണ്ണയില്‍ കയറി നിന്ന ജാസ്മിന്റേയും നേഹയുടേയും മുന്നിലേക്കാണ്.
മഴ തോര്‍ന്നിട്ടും സ്റ്റാര്‍ട്ടാകാതിരുന്ന സ്‌കൂട്ടിയുമായി ഇനി എങ്ങോട്ടു പോകണമെന്നും എങ്ങനെ പോകണമെന്നും അറിയാതെ നില്‍ക്കുകയായിരുന്നു അവര്‍.
...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot