Showing posts with label KRamachandran. Show all posts
Showing posts with label KRamachandran. Show all posts

പഴുത്ത പ്ലാവില

Image may contain: 1 person, sunglasses

എഴുത്തു നിറുത്തുന്നു കഴുത്തറുത്തു തന്നേ
മുഴുത്തപ്ലാവിലപോലെടുത്തുപിടിച്ചു ഞാനെ
കഴുത്തുറയ്ക്കും മുന്നേത്തന്നെ സ്വയം ഇന്നേ
പുഴുത്തുപോകാതേ.. പഴുത്തിരിയ്ക്കാനായെ
കഴുത്തു താഴ്ത്തി പോണൂ ഞാനിന്നേത്തന്നെ
ഹൃത്തുക്കൾമിണ്ടാട്ടമില്ലാത്തോണ്ടൊന്നിതിന്നേ
ചിത്രയും ഷീബയും ദുർഗ്ഗയെപ്പോലെ തന്നെ
ചേട്ടായീ-വിളിച്ചു മിട്ടായിതരാതെ നിന്നിന്നേ
രശ്മിയുംസിന്ധുവുംബന്ധംമറന്നുപോയിന്നേ
കുപിതയായി എന്നോടു കവിതയും പിന്നേ
അപ്സരസ്സിനെന്നോടൽപ്പരസംതോന്നി തന്നേ
മിഴി,കണ്ണൂരുംമഴക്കോളുകണ്ണീരേ തന്നുതന്നെ
അച്ഛാ-ന്നുവിളിക്കുന്നോളുംസൗമ്യമില്ലാതിന്നേ
സുധിവന്നുമുട്ടിവിളിച്ചീട്ടും പോകാതെപിന്നെ
രേവതിവന്നു തീ കെടുത്തിട്ടും മനസ്സാലെന്നെ
ഈഎഴുത്തുമടുത്തു നിറുത്തുന്നേ ഞാനിന്നെ
നാരീധമനികൾക്കനഭിമതനായിന്നേ ഞാനിന്നെ
മുടിയില്ലാപുത്രനൊട്ടു മടിയാനായിത്തന്നിന്നേ
പട…നായരായീട്ടല്ലിങ്ങനെ പടരാനായി തന്നെ
മോന്റമ്മേടെ നായരായിരിക്കാനായി തന്നേ
പാടുപെടാനറിയാഞ്ഞുതന്നെ ഇങ്ങനെത്തന്നേ
പാടേ മറന്നൊന്നുചെയ്യാതിരിക്കാനായിതിന്നേ
പെണ്ണുങ്ങളൊക്കെന്നെ മറന്നു പോയേപ്പിന്നേ
വനിതകളൊട്ടനിതമാരും വിട്ടേച്ചുപോയെന്നെ

കെ.രാമചന്ദ്രൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo