...വിളക്ക് തെളിച്ചവർ...
"അഭിലാഷ് 26 മാർക്ക്..."
പ്രസീത ടീച്ചർ ക്ലാസ്സിൽ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസ് വിതരണം ചെയ്യുകയാണ്..എന്റെ ആറാം ക്ലാസ് ആണ് രംഗം,ഓണ പരീക്ഷയുടെ ഉത്തര കടലാസുകൾ കൊടുക്കുകയാണ് ടീച്ചർ..എന്റെ ചങ്ക് പഴയ ഡീസൽ എഞ്ചിൻ പോലെ പടക്കാൻ തുടങ്ങി..അതിനു വ്യക്തമായ ഒരു കാരണവും ഉണ്ട്.
ഇപ്പോഴത്തെ കുട്ടികൾ ആറാം ക്ലാസ്സിൽ എത്തുമ്പോഴേക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും തുടങ്ങുമെങ്കിലും,
എന്റെ ഇംഗ്ലീഷ് വളരെ പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ..
ഞങ്ങളുടെ ഇംഗ്ലീഷ് പഠനത്തിന്റെ തുടക്കം നാലാം തരത്തിൽ ആയിരുന്നു..നാലാം തരത്തിൽ വച്ച് തന്നെ എല്ലാ കുട്ടികളും ഇംഗ്ലീഷ് അക്ഷരമാല മുഴുവനായി പഠിപ്പിച്ചെങ്കിലും, എന്റെ അക്ഷരമാല എ,ബി,സി,ഡി എന്ന നാല് അക്ഷരത്തിൽ ഒതുങ്ങി നാണിച്ചു നിന്നു..എങ്കിലും ഞാൻ നാലാം ക്ലാസ് ജയിച്ചു വേറെ സ്കൂളിൽ അഞ്ചാം ക്ലാസിൽ പോയി ചേർന്നു.

അവിടെവച്ചു സഹപാഠികൾ സി,യൂ, പ്പി =കപ്പ്,എന്നും ആർ,ഏ, ടി = റാറ്റ് എന്നുമൊക്കെ എഴുതാനും വായിക്കാനും പഠിച്ചപ്പോൾ എ,ബി,സി,ഡി,യിൽ നിന്ന് ഒരക്ഷരം പോലും കൂടുതൽ പഠിക്കാതെ തന്നെ എങ്ങനെയോ തട്ടി മുട്ടി ഞാൻ അഞ്ചാം ക്ലാസും പാസായി...
ആറാം ക്ലാസ്സിൽ എത്തിയപ്പോൾ പക്ഷെ പ്രശ്നം ഗുരുതരമായി. സഹപാഠികൾ എല്ലാവരും ചെറിയ വാചകങ്ങൾ എഴുതാനും വായിക്കാനും ആരംഭിച്ചപ്പോൾ, ചൈനീസ് കേൾക്കുന്ന മലയാളിയെപ്പോലെ ഇംഗ്ലീഷ് ക്ലാസ്സിൽ ഞാൻ പകച്ചിരുന്നു..ഓണ പരീക്ഷയിൽ ഇംഗ്ലീഷ് പേപ്പറിൽ ചിത്ര ലിപിയിൽ എന്തൊക്കെയോ വരച്ചു വച്ചാണ് ഞാൻ ഉത്തരകടലാസ്സു കൊടുത്തത്..ഇതൊക്കെയും എന്റെ ഭയം വർധിപ്പിച്ചു..ഇപ്പൊ പൊട്ടും അടി എന്ന പേടിയോടെ, മോഷണത്തിൽ പിടിക്കപ്പെട്ട കള്ളൻ പോലീസുകാരന്റെ മുന്നിൽ എന്ന പോലെ ഞാൻ ക്ലാസ്സിലിരുന്നു വിറച്ചു.
പ്രസീത ടീച്ചർ എന്റെ പേര് വിളിച്ചു..പേപ്പർ വാങ്ങാൻ..മുഖത്തു ഒരു തുള്ളി ചോരയും,തൊണ്ടയിൽ ഒരു തുള്ളി വെള്ളവുമില്ലാതെ ഞാൻ ടീച്ചർക്ക് നേരെ നടന്നു നീങ്ങി..ക്ലാസ്സിലെ ഏറ്റവും കുറഞ്ഞ മാർക് നേടി തോറ്റ എന്റെ പേപ്പർ എനിക്ക് തന്നെങ്കിലും, തല്ലുന്നതിനും ശകാരിക്കുന്നതിനും പകരം അടുത്തേക്ക് ചേർത്ത് പിടിച്ച് എന്ത് പറ്റി ഗോകുലെ എന്ന് ചോദിച്ചെ ഉള്ളു ടീച്ചർ..കരഞ്ഞു ശീലം പണ്ടേ ഇല്ലാത്തതിനാൽ ,കരയാതെ തന്നെ ദുഃഖം മുഴുവൻ എന്റെ മുഖത്ത് തെളിഞ്ഞു വന്നത് ടീച്ചർ കണ്ടിരിക്കണം.
"എന്താ അറിയാത്തെ ഇംഗ്ലീഷില്.." മറുപടി പറയാതെ നിന്ന എന്നോട് ടീച്ചർ തുടർന്നു..
"എക്കൊന്നും അറിയില്യ ഇംഗ്ലീഷില്...,എ,ബി,സി,ഡി തൊട്ടിട്ട്.."
ഞാൻ എന്റെ പരാജയം സമ്മതിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ എന്റെ പരാജയം സമ്മതിച്ചു കൊണ്ട് പറഞ്ഞു.
"സാരല്യ,നമുക്ക് ഇന്ന് തൊട്ട് പഠിക്കാംട്ടോ,പോയി നോട്ടുബുക്ക് എടുത്തോണ്ട് വാ "എന്നായി ടീച്ചർ.എന്നിട്ട് എന്റെ നോട്ട്ബുക്കിലെ ഒരു പേജിൽ ഇംഗ്ലീഷ് അക്ഷരമാല മുഴുവൻ എഴുതി തന്നു അവർ. അടുത്ത ദിവസം വരുമ്പോളേക്കും ഒരു നാല് വര കോപ്പി വാങ്ങി അതിലേക്ക് ആ അക്ഷരമാല പകർത്തി, പഠിക്കുന്ന വരെ അത് എഴുതി കൊണ്ട് വന്നു ടീച്ചറെ കാണിക്കാനും മാത്രം പറഞ്ഞു..
പരീക്ഷ എന്നാൽ തോറ്റു പോയാൽ ശിക്ഷിക്കാൻ മാത്രം ഉള്ളതല്ല,മറിച്ച് നമ്മുടെ പഠനനിലവാരം പരിശോധിച്ച് കുറവാണെങ്കിൽ അത് ഉയർത്താൻ വേണ്ടിയുള്ളതാണെന്ന് ആദ്യമായി എനിക്ക് മനസ്സിലായത് അന്നായിരുന്നു.എന്റെ മുന്നിൽ പ്രതീക്ഷയുടെ വൻമരമായി പ്രസീത ടീച്ചർ നിന്നു.പിന്നീട് അവരുടെ നിർദേശ പ്രകാരം നാലു വര കോപ്പിയിൽ അക്ഷരമാലയും,ചെറു പദങ്ങളും, പതിയെ പതിയെ വാചകങ്ങളും സ്ഥാനം പിടിച്ചു,എന്റെ മനസിലേക്കും..
ക്രിസ്മസ് പരീക്ഷ ആവുമ്പോളേക്കും ഇംഗ്ലീഷ് പരീക്ഷക്ക് ജയിക്കാനുള്ള നിലവാരത്തിലേക്ക് എന്നെ ഉയർത്താൻ അവർക്ക് സാധിച്ചു..വാർഷിക പരീക്ഷയോടെ പിന്നീട് ഒരിക്കലും ഇംഗ്ലീഷിൽ തോൽക്കാതിരിക്കാൻ ഉള്ള ഊർജം അവർ എനിക്ക് പകർന്നു തന്നു..

കഴിഞ്ഞ ആഴ്ച ടൗണിൽ വച്ച് ടീച്ചറെ അവിചാരിതമായി കണ്ടു മുട്ടി..എന്നെ തിരിച്ചറിയുമോ എന്ന് സംശയം ഉണ്ടായെങ്കിലും ടീച്ചറുടെ അടുത്ത് പോയി സംസാരിച്ചു..പറയാൻ ഒരുപാടു നന്ദി മനസ്സിൽ ഉണ്ടെങ്കിലും വാക്കുകൾ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിൽ തടഞ്ഞു വീണു..ഒരുപാടു അടുത്ത ആളുകളോട് ആരും നന്ദി പറയാറില്ലല്ലോ.. അതെ പോലെ..കുറച്ചു സംസാരിച്ചു ടീച്ചർ കടന്നു പോയി..പക്ഷെ മനസ്സിൽ അവരുടെ ഓർമകൾ മാത്രം പോകാതെ നിന്നു.നല്ല അദ്ധ്യാപകർ ഒരു തലമുറയുടെ ഭാഗ്യം ആണ്. ഒരിക്കലും പറഞ്ഞു തീരാത്ത രീതിയിൽ വിദ്യാർത്ഥികൾ അവരോട് എന്നും കടപ്പെട്ടിരിക്കും..തിരിച്ചൊന്നും കൊടുക്കാൻ സാധിച്ചില്ലെങ്കിലും വിദ്യാർത്ഥികളുടെ ഓർമ്മകളിൽ അവർ എന്നും ഉണ്ടാവും..
നല്ലവരായ എന്റെ എല്ലാ ഗുരുക്കന്മാരോട്,പകർന്നു തന്ന സ്നേഹത്തിനും,അറിവിനും ഒരുപാട് നന്ദി
നല്ലവരായ എന്റെ എല്ലാ ഗുരുക്കന്മാരോട്,പകർന്നു തന്ന സ്നേഹത്തിനും,അറിവിനും ഒരുപാട് നന്ദി
Gokul S