Showing posts with label SaiPrasad. Show all posts
Showing posts with label SaiPrasad. Show all posts

'''ഒരു കല്ലിന്റെ കഥ'''


'''ഒരു കല്ലിന്റെ കഥ'''
By
SaiPrasad
സത്യത്തിൽ ഇതൊരു കല്ലിന്റെ കഥയല്ല അനുഭവമാണ് .
വെള്ളാരം കല്ലുകൾ സ്ഫടിക പാത്രത്തിൽ കൂട്ടി വെച്ച കുട്ടിക്കാലത്തിന്റെ ഓർമകൾ.
തൊടിയിലെ മൂവാണ്ടൻ മാവിന്റെ ഉയരത്തിൽ ചെന്ന് മാങ്ങ പറിച്ചു തന്ന തൊടിലെ കല്ലുകൾ .
മുത്തശ്ശി പറഞ്ഞു തന്ന രാജാവിന്റെ കഥയിലെ അമൂല്ല്യമായ പവിഴ രത്ന കല്ലുകൾ.
ഇങ്ങനെ കല്ലുകളെ കുറിച്ചു പറയാൻ കുട്ടികാലത്തെ ഓർമകൾ ഒത്തിരിയുണ്ട്.
എന്നാൽ ഞാൻ പറയാൻ പോകുന്ന കഥയിലെ കല്ല് ഇവരാരുമല്ല.
ഭൂഗർഭ ശാസ്ത്രത്തിൽ ഒരു ബിരുദം കയ്യിൽ ഉള്ളതുകൊണ്ട് തീർച്ചയായും ശാസ്തവുമായി ബന്ധപെടട് ഇഗ്നിയസ് റോക്കിന്റെ യും സെഡിമെന്റെറി റോക്കിന്റെയൊ അല്ലെങ്കിൽ മെറ്റമോർഫിക് റോക്കിന്റെനെ കുറിച്ചൊ ഞാനൊരു വിവരണം എഴുതും എന്നായിരിക്കും എന്റെ സുഹൃത്തുക്കൾ വിചാരിക്കുന്നുണ്ടാകുക .
എന്നാൽ പടിക്കുന്ന കാലത്തു പോലും ഇതൊന്നും എന്താണെന്നു പോലും എനികക് വ്യക്തമായി അറിയില്ലായിരുന്നു
അതുകൊണ്ട് അറിയാത്ത പണി ഞാൻ ചെയ്യുന്നില്ല.
അക്ഷരങ്ങളുടെ കാലത്തിനു മുൻപേ ഭൂമിയിൽ നില നിന്നിരുന്ന ശിലായുഗം അഥവാ സ്റ്റോൺ എയ്ജ് നമ്മൾ എല്ലാവരും ചെറിയ ക്ലാസ്സുകളിൽ പടിച്ചതാണ്.
ഇതിവിടെ പറയാൻ കാരണം കല്ലിന്റെ അഥവാ ശിലയുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് നമ്മൾ ഓരോരുത്തർക്കും അറിയാം എന്ന ഓർമപെടുത്തൽ മാത്രമാണ്.
മനുഷ്യന്റെയും ജീവിത രീതികളിൽ ആഘോഷങ്ങളിൽ ആചാരങ്ങളിൽ അങ്ങനെ അങ്ങനെ കല്ലിന് ഒത്തിരി ഒത്തിരി പ്രാധാന്യം കൽപ്പിക്കുന്നവരാണ് നാം .
ജീവിത സൗഭാഗ്യത്തിനു വേണ്ടിയും സന്തോഷത്തിനു വേണ്ടിയും
വില കൂടിയ കല്ലുകൾ പതിച്ച മോതിരങ്ങൾ ഉപയോഗിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
എന്നാൽ ഇനി ഞാൻ കഥയിലേക്ക വരാം.
ഇവിടെ അതുപോലെ ഒരു കല്ലാണ് കഥാപാത്രം
വില കൂടിയ ഈ കല്ല്
അപ്രതീക്ഷിതമായാണ് എന്റെ ജീവീതത്തിലേക്ക് കടന്നു വന്നത് .
എനിക്ക ലഭിച്ച അന്നു മുതൽ എന്റെ ജീവിതത്തിൽ സാമ്പത്തികമായും ശാരീരികമായും എനിക്ക് നഷ്ടങ്ങൾ പ്രശ്നങ്ങളും മാത്രമാണ് ഉണ്ടാകുന്നത്.
അന്നു മുതൽ ഞാൻ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്.
ഇതൊരു ഒറ്റപെട്ട അനുഭവമല്ല മറ്റുപലരും ഇതുപോലെ അനുഭവിച്ചവരാണ് എന്ന തിരിച്ചറിവ് എനിക്ക് കൂടുതൽ ഊർജ്ജം നൽകി.
പ്രതിരോധത്തിന്റെ സമസ്ത മേഖലയിലൂടെയും ഞാൻ സഞ്ചരിച്ചു.
ഒടുവിൽ പ്രവാസിയായ ഞാൻ നാട്ടിൽ പോയി പരമ്പരാഗത ചികി്ത്സാ രീതിയിൽ ഒരു പ്രയോഗം നടത്തി ഈ
''ഒരു കല്ലിന്റെ കഥ
അഥവാ ഒരു മൂത്രത്തിലെ കല്ലിന്റെ കഥ''
അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു..
പോകുകയാണ് .😀🙏🏻

ആ നല്ല കൂട്ടുകാരിക്കായ് കാത്തിരിപ്പ് തുടരുന്നു...


ഓട്ടൊ ഇറങ്ങി പ്ലാറ്റ് ഫോമിലൂടെ ഓടി കിതച്ചു എത്തിയപ്പോഴേക്കും തീവണ്ടി എന്നാക്കാളും വേഗത്തിൽ ഓടി തുടങ്ങിയിരുന്നു പിന്നെ ഒരു റിസ്ക് എടുക്കേണ്ടന്നു കരുതി ഒാട്ടം നിർത്തി അവിടെ ഇരുന്നു.
ഇനിയുള്ളത് അഞ്ചുമണിക്കുള്ള മെമുവാണ് അതിനു കയറിയാൽ വള്ളത്തോൾ സ്ററേഷനിൽ ഇറങ്ങി അവിടെ നിന്നും ബസ്സിൽ ഷൊർണൂർ പോകണം ക്യത്ത്യ സമയത്ത് എല്ലാം നടന്നാൽ ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള പാസഞ്ചർ കിട്ടും.
അങ്ങനെ ഇന്ന് കൃത്യസമയത്ത് നമ്മുടെ മെമു എത്തി പതിവിലും ആളു കൂടുതാലാണ്
എന്നാലും ഭാഗ്യം കൊണ്ട് എനിക്ക് ഇരിക്കാൻ സീറ്റും കിട്ടി.
ഒറ്റയ്ക്കുള്ള യാത്രാ ഓർമകൾക്കുള്ളതാണ് അതിങ്ങനെ മനസിനെ ഓരോ ദിക്കിലേക്ക് കൊണ്ടു പോകും അതുകൊണ്ടു തന്നെ വള്ളത്തോൾ നഗർ എത്തിയതറിഞ്ഞില്ല .
സ്ററേഷനിൽ ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് ഒരോട്ടമായിരുന്നു ഒറ്റയ്ക്കല്ല സ്ഥിരം ഓട്ടക്കാരായ ചേട്ടൻമാരും ചേച്ചിമാരും എല്ലാവരുമുണ്ട് .
ബസ്സ സ്റ്റോപ്പിൽ ചെന്നു ബസ്സ് വന്നാൽ ഓടി കയറണം ഇല്ലേൽ അടുത്ത ബസ്സേ കിട്ടൂ അപ്പൊ പിന്നെ ട്രൈനും മിസ്സാകും
ബസ്സിനു പുറകെയുള്ള ഓട്ടം പടിക്കുന്ന കാലം മുതലേ ശീലമായതുകൊണ്ട് നോ ടെൻഷൻ .
ദൂരെ നിന്നും ഹോൺ മുഴക്കി കൊണ്ട് ബസ്സ് വരുന്നതു കണ്ടതും യുദ്ധത്തിനു പോകാനെന്ന പോലെ എല്ലാവരും തയ്യാറെടുപ്പുകൾ നടത്തുന്നു.
പെട്ടെന്നാണ് എന്റെ കണ്ണിൽ അവളുടെ കണ്ണുകൾ ഉടക്കിയത് .
എവിടെയൊ കണ്ടു മറന്ന പോലുള്ള ഒരു ചിരി .
കൂടുതൽ ഒന്നിനും സമയമില്ല നോക്കികൊണ്ടിരുന്നാൽ ബസ്സു പോകും ഞാൻ ഓടി ബസ്സിൽ കയറി ഒത്തിരി തിരക്കായതുകൊണ്ട് മുൻ ഡോറിലൂടെയാണ് കായറിയത് .
അവളുടെ മുഖമായിരുന്നു മനസ്സു നിറയെ ആരാണവൾ എവിടെയുള്ളതാണവൾ .
ഇനിയവളെ കാണാൻ കഴിയുമൊ.
പെട്ടെന്ന് കണ്ടക്ടർ പുറകിൽ നിന്നും കാശ് ചോദിച്ചത്
തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും ഞാൻ അമ്പരന്നു പോയി അതാ അവൾ പുറകിൽ നിൽക്കുന്നു .
ഇടക്കിടെ ഞാൻ അവളെയൊന്ന് തിരിഞ്ഞു നോക്കി അവൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട്
എന്തു പറഞ്ഞിട്ടെന്താ ഷൊർണൂർ എത്തി ഇവിടെ ഇറങ്ങണം .
അവൾ എവിടെക്കാണാവൊ പോകുന്നത് .
ഒന്നു തിരിഞ്ഞു നോക്കാനുള്ള സമയം പോലും കിട്ടിയില്ല കോഴിക്കോട് പാസഞ്ചർ കൂകി വിളിച്ചുകൊണ്ട് നീങ്ങുന്നു ഓടി അടുത്തെത്തിയെങ്കിലും ഇവിടെയും തോറ്റു തോൽവികൾ ഏറ്റു വാങ്ങാൻ തീവണ്ടികൾ ഇനിയും ബാക്കി എന്നും മനസിൽ പറഞ്ഞു .
ഇനി ഒരു ചായ കുടിക്കാം എന്നും കരുതി
തിരിഞ്ഞു നടന്നു .
ദൈവമേ അതാ വരുന്നു അവൾ വീണ്ടും കൂടെ ഒരു താടിക്കാരനും അച്ഛനാണെന്ന് തോന്നുന്നു എന്നെ പോലെ പാസ്ഞ്ചർ ലക്ഷ്യമാക്കി വന്നതാണ് അവരും എന്നു മനസിലായ് .
എന്നെ കണ്ടതും അവൾ ഒരു പഴയ പുഞ്ചിരിയുടെ പരിചയം നല്ലോണം മുഖത്തു കാണിച്ചു.
ഇനി ഏഴരയ്ക്ക് കണ്ണൂർ വണ്ടിയാണുള്ളത് .
അതിനുള്ളിൽ എങ്ങനെയെങ്കിലും അവളെ ഒന്നു പരിജയപെടണം എന്തു ചെയ്യുമെന്ന് ഒരു പിടിയും കിട്ടുന്നില്ല .
അവളും അച്ഛനും കൂടെ സ്റ്റേഷനു പുറത്തേക്ക് നടന്നു പോകുന്നതു കണ്ട ഞാനും അവർ കാണാതെ പുറകെ നടന്നു.
ഏതായാലും സമയം ഒത്തിരിയുണ്ട് ഒന്നു കറങ്ങിയിട്ടു വരാം .
സ്റ്റേഷനു മുൻപിലെ ചെരുപ്പു കുത്തിയുടെ അടുത്തേക്കാണ് അവർ പോയത് .
ട്രൈയിനിൽ കയറാനുള്ള ഓട്ടത്തിൽ അവളുടെ ചെരുപ്പ് പൊട്ടിയെന്ന് തോന്നുന്നു
അതിന്റെയൊരു ചമ്മലും അവളുടെ മുഖത്തുണ്ട് .
ഒരു ചായയും കുടിച്ച് ഞാൻ തിരിച്ച് സ്റ്റേഷനിലേക്ക് നടന്നു അല്ലേലും ഒരു പരിചയവുമില്ലാത്ത ഓൾടെ പുറകെ പോയാൽ മ്മളു പാതി വഴിയിൽ തനിച്ചാകും .
കുറച്ചു സമയത്തിനു ശേഷമാണ് അവളും അച്ഛനും ദൂരെ നിന്നും നടന്നു വരുന്നത് കണ്ടത്.
അവർ എന്റെ അടുത്തെത്തി ഒത്തിരി കസേരകൾ ഒഴിഞ്ഞു കിടപ്പുണ്ട് ഇവിടെ തന്നെ ഇരിക്കണേ എന്ന് മനസിൽ പ്രാർത്ഥിച്ചു തീർന്നതും
എന്റെ തൊട്ടടുത്ത സീറ്റിൽ തന്നെ അവളും അച്ഛനും വന്നിരുന്നു .
എന്റെ സീറ്റിനോട് ചേർന്നു തന്നെ അവൾ ഇരുന്നു അപ്പുറത്ത് അച്ഛനും .
അങ്ങോട്ട് വല്ലതും ചോദിക്കണം എന്നു കരുതിയതിനു മുൻപ് തന്നെ അവളുടെ അച്ഛൻ എന്നോട് ചോദിച്ചു മോനേ എപ്പൊഴാ കണ്ണൂർക്കുള്ള വണ്ടി
കൃത്യം സമയം പറഞ്ഞു കൊടുത്ത
ഞാൻ അവരെ പരിചയപെട്ടു .
അശ്വതി കൃഷ്ണ എന്നാണവളുടെ പേര്
എറണാകുളത്തെ ഒരു കോളേജിൽ പടിക്കുന്നു കോളേജിൽ ചേർന്നിട്ട് ഒരു മാസമേ ആയൊള്ളു
നാലു ദിവസം അവധി കിട്ടിയപ്പോൾ അച്ഛൻ
വിളിക്കാൻ വേണ്ടി പോയതായിരുന്നു വയാനാട്ടിൽ നിന്നാണ് വരുന്നത് .
ഒരു നാട്ടിൻ പുറത്തു കാരി നഗരത്തിൽ എത്തുമ്പോഴുണ്ടാകുന്ന എല്ലാ അമ്പരപ്പും ആകാംശയും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു .
ഒരു കളിക്കൂട്ടുകാരനോട് പറയുന്ന പോലെ അവിടെത്തെ വിശേഷങ്ങളും ബുദ്ധിമുട്ടുകളും അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരിന്നു.
ഒരു നല്ല കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാനും
ട്രൈയിൻ വരാൻ സമയമായ് ഏതാനും നിമിശങ്ങൾ കഴിഞ്ഞാൽ അവൾ പോകും ഇനി വീണ്ടും കാണുമൊ അറിയില്ല
ഫോൺ നമ്പർ ചോദിക്കുന്നത് ശരിയാണൊ എന്തു ചെയ്യും എന്നൊരു എത്തും പിടിയും കിട്ടിയില്ല.
ട്രൈയിനു സമയമായന്ന മുന്നറിയിപ്പ് വിവിധ ഭാഷകളിൽ വന്നു കൊണ്ടിരിക്കുന്നു ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി എണീറ്റു .
തീവണ്ടി വന്നു
നല്ല തിരക്കാണ് ഒന്നു കേറി പറ്റാൻ പാടു പെടും ഒരുമിച്ച് കയറാമെന്ന് അവൾ പറഞ്ഞു പക്ഷെ അകത്തേക്ക് കയറാൻ നന്നായി അധ്യാധിക്കേണ്ടി വരും .
അവളുടെ അച്ഛൻ ഈ തിരക്കു കണ്ട് അമ്പരന്നു നിൽക്കുകയാണ് ഈ തിരക്കിൽ അവൾ ലേഡീസ് കംപാർട്ടമെന്റിൽ കയറുന്നതാവും നല്ലതെന്ന് തോന്നി ഞാൻ അവളെയും അച്ഛനെയും കൊണ്ട് അങ്ങോട്ട ഓടി.
അവിടെ തിരക്കു കുറവാണ് ഞാനും അവളുടെ അച്ഛനും തൊട്ടു പുറകിലെ കംപാർട്ട്മെന്റിലും കയറി.
ഡോറിന്റെ തൊട്ടടുത്ത് തന്നെ ഞാൻ നിൽപ്പുറപ്പിച്ചു
ഓരോ സ്റ്റേഷനിലും തീവണ്ടി നിർത്തുമ്പോഴും ഞാൻ താഴെയിറങ്ങി അവളെ നോക്കും അവളും ജനൽ കമ്പികൾക്കിടയിലൂടെ നോക്കി ചിരിക്കും.
കുറച്ചു കഴിഞ്ഞപ്പോഴേക്കും തിരക്കു കാരണം എനിക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല
വൈകാതെ എനിക്കിറങ്ങേണ്ട സ്റ്റേഷനിൽ ഞാൻ ഇറങ്ങി
അവളെ ഒന്നൂടെ കാണാൻ ഒത്തിരി നോക്കിയെങ്കിലും പിന്നെയവളെ കണ്ടില്ല..
അന്ന് രാത്രി ഉറക്കമൊഴിച്ച് ഈ ഓർമകൾ കുറിച്ചു വച്ചത് എന്നെങ്കിലും ഒരിക്കൽ അവളെ കാണുമെന്ന ഉറപ്പോടെ ആയിരുന്നു..
ഒന്നു കോണ്ടാക് ചെയ്യാൻ ഒരു നമ്പർ പോലും കിട്ടിയില്ല
അവളുടെ പേരു വച്ച് ഫേസ്ബുക്കിലും ഒത്തിരി തിരഞ്ഞു നോക്കി കാണാൻ കഴിഞ്ഞില്ല .
പിന്നീട് ഓരോ യാത്രയിലും അവളെ തിരഞ്ഞു കൊണ്ടേയിരുന്നു..
കുറച്ചു കാലങ്ങൾക്കു ശേഷം അവളുടെ കോളേജിൽ അന്യേഷിച്ചു ചെന്നപ്പോഴാണ് അവൾ മറ്റെവിടെയൊ അഡ്മിഷൻ കിട്ടി അങ്ങോട്ട് മാറിയെന്ന വിവരം അറിഞ്ഞത്.
ഒന്നു കാണാൻ പല വഴികൾ ശ്രമിച്ചു ഒത്തിരി ചുറ്റി കറങ്ങി ഇതുവരെ കാണാ കഴിഞ്ഞില്ല.
ഒത്തിരി പെൺകുട്ടികളെ കണ്ടിട്ടുണ്ട്
പരിചയപെട്ടിട്ടുമുണ്ട് പക്ഷെ അവളെ എന്തോ വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും മറക്കാതെ തേടി കൊണ്ടിരിക്കുന്നു .
ആ നല്ല കൂട്ടുകാരിക്കായ് കാത്തിരിപ്പ് തുടരുന്നു...

By
Sai Prasad

വെള്ളാരം കല്ലുകൾ


കൈവിട്ടു പോയ ആ വെള്ളാരം കല്ലുകൾ തേടി
വഴി മറന്ന തീരങ്ങളിലൂടെ ഒരു യാത്രപോകണം
പുഴയും തീരവും കൂട്ടുകൂടിയ
പഴയ കടവുകൾ ഇനിയും കാണണം
നാണമില്ലാത്ത ഈറൻ കാറ്റ് കാതിലോതിയ കാര്യങ്ങൾ 
ഇനിയും കേൾക്കണം
ചുമ്പിച്ചു ചുവപ്പിച്ച ദൂരക്കടലും മുങ്ങി കുളിക്കുന്ന സന്ധ്യാ സൂര്യനെയും ഒരിക്കൽ കൂടെ കാണണം
ആൽ മരത്തിൽ ചേക്കേറാൻ പോകുന്ന പക്ഷി കൂട്ടങ്ങളെ കാണണം
കൂട്ടം തെറ്റി കരയുന്ന കുഞ്ഞിക്കിളിക്കായ് നെഞ്ചുരുകി പ്രാർത്തിക്കണം
ആടി തളർന്ന തൂവൽ ചെടികൾ പറിച്ച് തൊട്ടുരുമ്മി കളിക്കണം
ഒടുവിൽ ഇവരോടെല്ലാം ചോദിക്കണം എന്റെ വെള്ളാരം കല്ലുകളെ പറ്റി..
കൈവിട്ടു പോയ എന്റെ വെള്ളാരം കല്ലുകൾ കണ്ടവരുണ്ടൊ..
അവളുടെ ആ രണ്ടു തിളങ്ങുന്ന കണ്ണുകളെ തേടി ഞാൻ വീണ്ടും...

By
Sai Prasad

വാർദ്ധക്യം


അമ്മയുടെ വീട്ടിൽ സ്കൂൾ അവധിക്കു പോകുമ്പോൾ നല്ല രസമാണ് ഒരു ഉൽത്സവ പറമ്പു പോലെയാ അമ്മാവൻ മാരുടെ മക്കളും ചെറിമ്മേടെയും വല്ല്യമ്മേടെയും മക്കളും പിന്നെ ഞാനും ചേച്ചിമാരും
ഞങ്ങളുടെ ഒച്ചയും ബഹളവും കുസൃതികളും ആ ചുറ്റു വട്ടം മുഴുവൻ കേൾക്കാം.
പാവം അമ്മാമ്മ ഞങ്ങളുടെ പുറകെ വഴക്കു പറഞ്ഞും നിയന്ത്രിച്ചും നടന്നു കുഴങ്ങുമായിരുന്നു.
പക്ഷെ അമ്മാച്ഛൻ ദൂരെ നിന്നും വരുന്നതു കണ്ടാൽ പിന്നെ ഞങ്ങളൊക്കെ പേടിച്ച് ഓടി ഒളിക്കും
പിന്നെ എല്ലാവരും നല്ല കുട്ടികളാകും .
അമ്മാച്ഛന്റെ കൊമ്പൻ മീശ നാടു മുഴുവനും പ്രശസ്തമായിരുന്നു .
അങ്ങാടിയിലൊക്കെ പോകുമ്പൊ ആൾക്കാരു ചോദിക്കും മീശയുടെ പേരകുട്ട്യാളാണൊന്ന് .
അതു കേൾക്കുമ്പൊ ഞങ്ങൾക്കൊക്കെ വല്ലാത്തൊരു ഗമയാണ്.
കൊമ്പൻ മീശ പിരിച്ച് ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന അമ്മാച്ചനെ കാണുമ്പോഴെ
അമ്മാവൻമാർക്കും അമ്മായിമാർക്കും എല്ലാർക്കും ആ പേടി ഉണ്ടായിരുന്നു .
പക്ഷെ ആളൊരു പാവമാണെന്ന് എല്ലാരും പറയാറുണ്ടായിരുന്നു .
ചില കാര്യങ്ങൾക്കൊക്കെ പ്രത്യേക നിയമങ്ങളായിരുന്നു മുപ്പർക്ക് തൊട്ടടുത്ത വീടുകളിൽ നടക്കുന്ന കല്ല്യാണം അതു പോലെ മറ്റു ചടങ്ങുകൾ അങ്ങനെ ഒന്നിനും പോവില്ല.
ആരോടും അങ്ങനെ കൂടുതൽ സംസാരമൊന്നും ഇല്ല്യാ
എന്നാലും വൈകുന്നേരം പുറത്തു പോയ് വരുമ്പൊ അരയിൽ പൊതിഞ്ഞു കൊണ്ടുവരുന്ന കപ്പലണ്ടി മിട്ടായി ഞങ്ങളെ അടുത്ത് വിളിച്ച് തരാറുണ്ടായിരുന്നു .
സന്ധ്യാ സമയത്ത് ആരും കാണാതെ പുറത്തെ മുറിയിൽ നിന്നും എന്തോ കുടിക്കുന്നതു കാണാം ,
ചേച്ചിയാണ് അത് അമ്മാച്ഛൻ കള്ളു കുടിക്കാണെന്ന് പറഞ്ഞു തന്നത് .
അപ്പൊ തന്നെ ഞാൻ പോയിട്ട ചോദിച്ചു അമ്മാച്ഛൻ കള്ളു കുടിക്കാണൊന്ന്
പിന്നെ ചെവിയും തിരുമ്മി കരഞ്ഞു വന്നതെ എനിക്ക് ഓർമയൊള്ളൂ.
എന്റെ കൂടെ ഉണ്ടായിരുന്ന വാനരപട എവിടെ ഓടി ഒളിച്ചെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല .
പിന്നീട് ആ സമയത്ത് ആ ഭാഗത്തേക്കേ ഞങ്ങൾ പോയിട്ടില്ല.
അവധിയൊക്കെ കഴിഞ്ഞ് വീട്ടിൽ വരാൻ നിൽക്കുമ്പൊ അമ്മാച്ഛന്റെ അടുത്തു പോയ് അമ്മാച്ഛ ഞങ്ങൾ പോവാണെന്ന് പറയുന്ന ഒരു ചടങ്ങുണ്ട്
വേറെ ഒന്നിനും അല്ല അമ്മാച്ഛൻ ഞങ്ങൾക്കു തരാൻ കയ്യിൽ ചുരുട്ടി പിടിച്ച പത്തൊ ഇരുപതൊ മേടിക്കാനാണ്.
അത് വീതിച്ചു തല്ലു കൂടലാണ് ഞങ്ങളുടെ അടുത്ത ജോലി.
വർഷങ്ങൾ ഒത്തിരി കഴിഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാവർക്കും പ്രായം കുടുകയും അമ്മാച്ഛനു പ്രായം കുറയുകയും ചെയ്തപോലായിരുന്നു.
കൊമ്പൻ മീശയെല്ലാം എടുത്തു കളഞ്ഞു വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരുപ്പായ് .
തൊട്ടടുത്ത് എവിടെ കല്ല്യാണമൊ മറ്റു ചടങ്ങുകളൊ ഉണ്ടെങ്കിലും പോവാൻ തയ്യാറെടുത്തിരിക്കും
ചില കാര്യങ്ങൾക്ക് ഒരു കൊച്ചു കുട്ടിയെപോലെ വാശി കാണിക്കും.
എല്ലാവരുടെയും പേടിയൊക്കെ മാറി
തിരിച്ച് അങ്ങോട്ട അനുസരിപ്പിക്കാനും വഴക്കു പറയാനും തുടങ്ങിയിരുന്നു.
ഒരു ദിവസം അമ്മാമ്മേടെ കണ്ണു വെട്ടിച്ച് അമ്മാച്ഛൻ വീട്ടിന്നു ഇറങ്ങി ബസ്സിൽ കയറി കണ്ടക്ടർ കാശ് ചോദിച്ചപ്പൊ കയ്യിൽ ഇല്ലാന്നും
എങ്ങോട്ടാന്നു ചോദിച്ചപ്പൊ ന്റെ മോൾടെ വീട്ടിലേക്കാന്നും പറഞ്ഞു
ഓർമ കുറേശ്ശെ കുറഞ്ഞ സമയമായിരുന്നു അപ്പോൾ.
ഭാഗ്യം എന്നു പറയാൻ ആ ബസ്സിൽ പരിചയമുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നു
അവർ തിരിച്ച് വിട്ടിൽ കൊണ്ടു വിട്ടു.
പിന്നീട് അമ്മാമ്മയുടെ ജോലി ചെറിയ കുട്ടികളെ നോക്കുന്ന പോലെ അമ്മാച്ഛനെ നോക്കുന്നതായിരുന്നു.
ഇടയ്ക്കിടെ അമ്മയും വല്ല്യമ്മയും ചെറിയമ്മയും അവിടെ പോയി നിൽക്കുമായിരുന്നു.
അമ്മാച്ഛന്റെ അവസാന ശ്വാസം വരെ ഞങ്ങൾ അങ്ങിനെ സ്നേഹിച്ചും പരിപാലിച്ചും അമ്മാച്ഛന്റെ കൂടെ ചിലവഴിച്ചു.
കുസൃതികളും വാശിയും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ
വാർദ്ധക്യം മറ്റൊരു ബാല്ല്യമാണെന്ന് കാണിച്ചു തരുകയായിരുന്നു അമ്മാച്ഛൻ
ഒരു ദിവസം എനിക്കുമുണ്ടാകും ഇനിയുമൊരു ബാല്ല്യം ഇതുപോലെ..

By
Sai Prasad

അനാഥൻ


ഓഫീസിലെ തിരക്കിനിടയിലാ മനുവിന്റെ ഫോൺ കോൾ വന്നത്
അച്ഛാ ഇന്നല്ലെ റോയ് അങ്കിളിനെ ചെക്കപ്പിനു കൊണ്ടു പോകേണ്ടത്
അതു മറന്നു പോയൊ.
സത്യത്തിൽ തിരക്കിനിടയിൽ ഞാനത് വിട്ടു പോയിരുന്നു
അല്ലേലും റോയിയുടെ കാര്യത്തിൽ അവന് പ്രത്യേക താൽപര്യമാണ്
ഞാൻ അവനെ അങ്ങനെയാണ് വളർത്തിയത്
റോയിയും ഞാനും തമ്മിലുള്ള ബന്ധം പോലും അവനറിയില്ല
പണ്ടൊരിക്കൽ അവൻ ചോദിച്ചിട്ടുണ്ട് നമ്മുടെ ആരാ അച്ഛാ ഈ റോയി അങ്കിൾ എന്ന്
അതൊന്നും ഇപ്പൊൾ മോനു പറഞ്ഞാൽ മനസിലാവില്ല.
നീ വല്ല്യകുട്ടിയാകുമ്പൊ അച്ഛൻ ഒരിക്കൽ പറഞ്ഞു തരാം എന്നു പറഞ്ഞു
ഇത്രയും കാലമായിട്ടും പിന്നീടവൻ ആ ചോദ്യം ചോദിച്ചിട്ടില്ല
ചിലപ്പോൾ അവനു മനസിലായിക്കാണും റോയ് അവനും എനിക്കും വളരെ വേണ്ടപെട്ട ആരോ ആണെന്ന്
റോയിയും ഞാനും കണ്ടുമുട്ടുന്നത് ഒത്തിരി വർഷങ്ങൾക്കു മുമ്പാണ്
അവനെകുറിച്ചു പറയണമെങ്കിൽ ആദ്യം ആനി ആരാണെന്ന് പറയണം
ആനിയുടെ പപ്പയുടെ കമ്പനിയിലെ ഒരു ജോലിക്കാരനായിരുന്നു എന്റെ അച്ഛൻ
വളരെ നല്ല ബന്ധമായിരുന്നു അവളുടെ കുടുംബവുമായ് എന്റെ വീട്ടുകാർക്ക്
കാണുമ്പോൾ ചിരിക്കും എന്നതിനപ്പുറത്തേക്ക് ഒരു പരിചയമൊന്നും അവളോടെനിക്കുണ്ടായിരുന്നില്ല.
ഞാൻ രണ്ടാം വർഷം ഡിഗ്രിയ്കക് പടിക്കുന്ന കാലം
ടൗണിലാണ് കോളേജ് അതുകൊണ്ടു തന്നെ ദിവസവും പോയി വരണമെങ്കിൽ ബസ്സു തന്നെ ശരണം
രാവിലെ ഇതേ സമയത്ത് അന്ന് പ്രീ ഡിഗ്രിയ്ക്ക് പടിക്കുന്ന ആനി തൊട്ടപ്പുറത്ത് കോളേജ് ബസ്സും കാത്തു നിൽപ്പുണ്ടാവും
പരസ്പരമുള്ള ചിരി ഞങ്ങളെ പെട്ടെന്ന് നല്ല അടുപ്പത്തിലാക്കി
ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു
പ്രായത്തിന്റെ പക്വത ഇല്ലായിമ്മകൊണ്ട് അവൾക്കു തോന്നിയ ഒരു തമാശ മാത്രമായാണ് ഞാനത് ആദ്യം കരുതിയത്
പതുക്കെ പതുക്കെ അതു കാര്യമായ് എനിക്കും തോന്നി പിന്നീടങ്ങോട്ട നീണ്ട നാലു വർഷം ഞങ്ങൾ പ്രണയത്തിന്റെ പറുദീസയിലായിരുന്നു
അങ്ങനെ ഇരിക്കെ കാര്യം വീട്ടിലും നാട്ടിലും അറിഞ്ഞു അവളു അച്ഛൻ ഈ ബന്ധത്തെ എതിർത്തു
സ്വഭാവികമായ എതിർപ്പ് മാത്രമാണുണ്ടായത്
ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
എന്റെ ഈ ബന്ധത്തിന്റെ പേരിൽ നാണം കെട്ട അച്ഛൻ എന്നെ അവിടെ നിന്നും ഗൾഫിലേക്ക് നാടുകടത്തുകയും ചെയ്തു.
അവളുടെ വീട്ടുകാരോട് അത്രമാത്രം ആത്മബന്ധം അച്ഛനുണ്ടായിരുന്നു..
ഒരു വർഷത്തിനു ശേഷമാണ് എനിക്ക് അവളെ ഒന്നു കാണാൻ കഴിഞ്ഞത്
പക്ഷെ അപ്പോഴേക്കും അവളാകെ മാറിപ്പോയിരുന്നു കഴിഞ്ഞതല്ലാം ഒരു തമാശ പോലെ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു തീർക്കുകയായിരുന്നു
എനിക്കു കഴിയില്ലായിരുന്ന അങ്ങനെ എല്ലാം ഒരു തമാശയിൽ ഒതുക്കാൻ
അവളെ ഒരു നോക്കുകാണാൻ ഒന്നു മിണ്ടാൻ ഒാരോ ദിവസവും എണ്ണി എണ്ണി കാത്തിരിക്കുകയായിരുന്നു ഞാൻ
പക്ഷെ ഞാൻ അതവളെ അറിയിച്ചില്ല
ഞാനും ചിരിച്ചുകൊണ്ടു അവളെ അന്ന് യാത്രയാക്കി ,
പോകുന്നതിനു മുൻപ് അവളെനിക്ക് അവളുടെ പുതിയ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തി തന്നു
റോയ് തോമസ്സ് പേരു കേട്ട സമ്പന്ന കുടുംബത്തിലെ അംഗം യുവ ബിസിനസ്സുകാരൻ
എന്തുകൊണ്ടും അവൾക്ക അനുയോജ്യനായിരുന്നു അവൻ.
മാസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ പ്രതീക്ഷിക്കാതെ ആനിയുടെ ഫോൺ കാൾ
അനന്ദേട്ടാ എന്നോട് മാപ്പാക്കണം,
അനന്ദേട്ടനെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല
അല്ല മനസിലാക്കിയിട്ടും ഞാൻ പണത്തിനെന്റെയും കുടുംബ മഹിമയുടെ പേരിലും നിങ്ങളെ മനപ്പൂർവ്വം ഒഴിവാക്കി.
പക്ഷെ എനിക്ക് തെറ്റു പറ്റി പോയ് ഇനി അനന്ദേട്ടനെ കാണാൻ എനിക്ക് കഴിഞ്ഞന്നു വരില്ല എന്നും പറഞ്ഞ് കരഞ്ഞുകൊണ്ടവൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ഒത്തിരി തവണ തിരിച്ചു വിളിച്ചിട്ടും അവൾ കോൾ എടുത്തില്ല
എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല അങ്ങനെയാണ് ഞാൻ അവളുടെ കൂട്ടുകാരി ശാലിനിയെ വിളിച്ചു തിരക്കിയത്
ശാലിനി പറഞ്ഞതനുസരിച്ച് ആനി അവളുടെ അച്ഛന്റെ ഗസ്റ്റ് ഹൗസിലാണ് അന്ന്
പെട്ടെന്നു തന്നെ സ്കൂട്ടെറെടുത്ത് അങ്ങോട്ട ചെന്നു അടഞ്ഞു കിടന്ന വാതിൽ ചവിട്ടി പൊളിച്ചാണ് അകത്തു കടന്നത്
കയ്യിലെ ഞരമ്പറുത്ത് രക്ത് ത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടപ്പോ എന്റെ ശരീരം തളർന്നു പോയ്
അവളെയും വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക ഓടിയത് ഓർമയുണ്ട്
കണ്ണു തുറന്ന അവളോട് അവളുടെ വീട്ടുകാരും കൂട്ടുകാരും കാര്യം തിരക്കിയെങ്കിലും ഒന്നും വിട്ടു പറയാൻ ആനി തയ്യാറായില്ല ..
ഒടുവിൽ ആ സത്യം എന്നോടവൾ പറഞ്ഞു
റോയിയുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്ന കാര്യം
കല്ല്യാണത്തിൽ നിന്നും റോയി പിൻമാറിയിരുന്നു
കുഞ്ഞിനെ ഇല്ലാതാക്കാനും ആനിയെ നിർബന്ധിച്ചു.
റോയിയെ നേരിട്ട കണ്ട് കാര്യങ്ങൾ പറഞ്ഞു നോക്കിയെങ്കിലും റോയിയുടെ പണവും ആൾ ബലവും റോയിയെ ഒരു മ്യഗമാക്കുകയായിരുന്നു.
പക്ഷെ റോയിയെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു
ഒരു കാറപകടത്തിൽ പെട്ട് മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷം ചലനമറ്റ ശരീരവുമായ് കിടപ്പിലായ്
സ്വത്തും പണവുമെല്ലാം നഷ്ടപെട്ട ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു അനാഥനെ പോലെ കണ്ടപ്പോൾ
ഉള്ളിൽ എവിടെയൊ ബാക്കിവച്ച മനുഷ്യത്ത്യം അവനെ കൂടെ കൂട്ടാൻ തോന്നിച്ചു അന്നുമുതൽ കൂടെ അവനുണ്ട്
ചെയ്ത തെറ്റുകളോർത്ത് എന്നെ നോക്കി അവന്റെ കണ്ണുകൾ നിറയാറുണ്ട
ആ കണ്ണു നീരിൽ സ്നേഹവും നന്ദിയും ഒത്തിരി നിറഞ്ഞു തുളുമ്പാറുണ്ട..
അന്ന് അങ്ങനെ ഒരവസരത്തിൽ ആനിയെ തനിച്ചാക്കാൻ തോന്നിയില്ല
അദ്യമൊക്കെ അവൾ വിസമ്മതിച്ചു എങ്കിലും പിന്നീടവൾ എന്നോടപ്പം ജീവീക്കാൻ തയ്യാറാവുകയായിരുന്നു..
റോയിയുടെ കുഞ്ഞിനെ ഒരു അബോർഷനിലൂടെ ഇല്ലാതാക്കാം എന്നു വരെ അവൾ ചിന്തിച്ചപ്പോഴും ഞാനായിരുന്നു എതിർത്തത്
ആരുടേതാണേലും ഒന്നുമറിയാത്ത ഒരു ജീവൻ എന്തിനു ബലിയാടകണം
അവളുടെ പ്രസവത്തിനു മുൻപും ശേഷവും ഒരു ഘട്ടത്തിലും ആനിയെയും കുഞ്ഞിനെയും സ്നേഹിക്കുന്ന കാര്യത്തിൽ ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല.
ആനിയുടെ മൂത്ത മകനായ് എന്റെ മീനു കുട്ടിയുടെ എട്ടനായ് എന്റെ മനുമോനായ് ഇന്ന് എന്റെ എല്ലാം എല്ലാമായ് അവനും കൂട്ടിനുണ്ട്.
അവന് അവന്റെ അച്ഛനെയും അമ്മയെയും ഒരിമിച്ചു തിരിച്ചു കൊടുത്തു അവൻ പോലും അറിയാതെ.

By
Sai Prasad

ഒരു യ്കഷി


കുരാകുരിരുട്ട് വഴിയിൽ ഞാൻ മാത്രം സമയം ഒത്തിരി വൈകി ഒറ്റയ്ക്കുള്ള യാത്രയുടെ മറ്റൊരു നശിച്ച ദിവസമെന്ന് മനസിൽ തോന്നിയ നിമിഷം
എവിടെയും നിശബ്ദത ഒരു ഇലപോലും അനങ്ങുന്നില്ല ഇനിയും മൂന്ന് കിലോമീറ്റർ കൂടെ രഥവും തള്ളി കൊണ്ടു പോകണം എന്നാൽ ഒരു പെട്രോൾ പമ്പ് ഉണ്ടെന്നാണ് വഴിയരികിലെ ബോർഡിൽ കണ്ടത്
കയ്യിൽ ഉണ്ടായിരുന്ന അവസാനത്തെ സിഗരറ്റും കത്തിച്ചു കൊണ്ട് വീണ്ടും രഥവും തള്ളിഞാൻ മുന്നോട്ട് നീങ്ങി
അല്ലേലും ഈ നട്ടപാതിരായ്ക്ക് ഒരാളു പോലുമില്ലാത്ത സ്ഥലത്തെ പ്രട്രോളു തീരൂ
ശപിച്ചു കൊണ്ട് ബൈക്കിനിട്ട് ഒരു തട്ടു കൊടുത്തു കാലു വേദനിച്ചത് മിച്ചം
കുറച്ചു മുന്നോട്ട് ചെന്നതും എന്തോ ഒരു ശബ്ദം എന്റെ പുറകെ വരുന്നതുപോലെ തോന്നി
ഹേയ് വെറും തോന്നലാകും എന്നു വിചാരിച്ചെങ്കിലും
അല്ല കാര്യമായ് എന്തൊ ഉണട്
നെഞ്ചിടിപ്പ് കൂടികൊണ്ടിരിക്കുന്നു ഇനി മുന്നോട്ട പോകുന്നത് അത്ര പന്തിയല്ലെന്ന് മനസു പറയുന്ന പോലെ തോന്നി
കുറച്ചപ്പുറത്ത് ഒരു വെട്ടം കാണുന്നുണ്ട് ഒരു വീടാണെന്ന് തോന്നുന്നു
ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്ത് ഞാൻ അങ്ങോട്ടു നടന്നു കുറച്ചു ദൂരം നടന്നതിനു ശേഷമാണ് ഒാർത്തത് ബൈക്കിന്റെ കീ എടുക്കാൻ മറന്നു പോയത് തിരിച്ചു റോഡിലേക്ക് തന്നെ ഞാൻ നടന്നു
പെട്ടെന്നാണ് ബൈക്കിന്റെ ഇൻഡിഗേറ്റർ ബൾബുകൾ ശബ്ദത്തോട് കൂടി പ്രകാശിച്ചത്
ഞെട്ടിത്തരിച്ച ഞാൻ സർവ്വ ശക്ത്തിയും എടൂത്ത് തിരിച്ചോടി
പുറകെ ആരൊ ചിലങ്ക അണിഞ്ഞു കൊണ്ട് ഓടി വരുന്ന പോലെ
തിരിഞ്ഞു നോക്കാതെ ഞാൻ ഓടി ഓട്ടത്തിനിടയിൽ ഒരു കല്ലിൽ തട്ടി വീണു എണീക്കാൻ ശ്രമിച്ചെങ്കിലും പുറകെ നിന്നും കാലിൽ പിടിച്ച് വലിക്കുന്നു
പകുതി ശ്വാസം നിലച്ചു കഴിഞ്ഞിരിക്കുന്നു
പുറകിലേക്ക നോക്കിയതും രണ്ടു കണ്ണുകൾ തിളങ്ങുന്നു
ഒന്നു കരയാൻ നാക്കു പോലും അനങ്ങുന്നില്ല
വീണ്ടും അവിടെ നിന്നും എണീറ്റ് ഞാൻ ആ വീടിന്റെ അടുത്തേക്ക ഓടി
സകല ദൈവങ്ങളേയും മനസിൽ കരുതി അലറി കരഞ്ഞു
പെട്ടന്ന് ആരൊ ആ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു
അഴിച്ചിട്ട മുടി ചുവന്ന പൊട്ട് വെള്ള സാരി ഇത്രേം കണ്ടതു മാത്രം ഓർമയുണ്ട്
പിറ്റെ ദിവസം ബോധം വരുമ്പോൾ
ചുറ്റു പരിചിതമല്ലാത്ത കുറച്ചു മുഖങ്ങൾ
മോൻ എവിടെ ഉള്ളതാ? എങ്ങനെ ഇന്നലെ രാത്രി ഇവിടെ എത്തി ?എന്താ ഉണ്ടായത് ?
ഒത്തിരി ചോദ്യങ്ങൾ
എന്താ പറയേണ്ടത് എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല
കുറച്ചു നേരം ഞാൻ മിണ്ടാതെ നിന്നു
പിന്നെ പറഞ്ഞു
ഞാൻ ഇന്നലെ രാത്രി ഇതു വഴി പോകുന്ന സമയത്ത് ബൈക്കിലെ പ്രട്രോൾ തീർന്നു നേരം ഒത്തിരി വൈകിയിരുന്നു
അപ്പോഴാണ് ഈ വീട്ടിൽ വെളിച്ചം കണ്ടത് അങ്ങനെ ഇങ്ങോട്ട് വരുന്ന വഴിക്കാണ്
പ്രേതത്തിനെ കണ്ടത്
ഒരു യ്കഷി
ഞാൻ പറഞ്ഞതും കേട്ട് എല്ലാവരുടെയും കണ്ണു തള്ളിപ്പോയ്
യ്കഷിയൊ ഇവിടെയൊ ?
ഞാൻ കാര്യങ്ങൾ വ്യക്തമായ് പറഞ്ഞു കൊടുത്തു
കൂ്ടടത്തിൽ ഒരമ്മച്ചി വീടിന്റെ അകത്തേക്ക് നോക്കി
മോളെ അമ്മൂ ഇവിടെ വാ..
ഒരു സുന്ദരിയായ പെൺകുട്ടി അകത്തു നിന്നും ഇറങ്ങി വന്നു കയ്യിൽ ഒരു സുന്ദരിയായ പൂച്ച കുട്ടിയും
എവിടെയൊ കണ്ടു മറന്ന മുഖം
പെട്ടെന്ന് ആ അമ്മച്ചി ചോദിച്ചു ഇതല്ലെ മോൻ ഇന്നലെ കണ്ട യക്ഷി
കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിക്കാൻ തുടങ്ങി
ദൈവമേ എനിക്കൊന്നും മനസിലാകുന്നില്ല.
മോനെ ഇന്നലെ രാത്രി മോള് സ്കൂൾ കലോത്സവം കഴിഞ്ഞ് വന്ന് അൽപസമയത്തിനകത്തെ ഒരു ശബ്ദം കേട്ടത് അവളാ ആദ്യം പുറത്തേക്കിറങ്ങിയത് നാടകത്തിന്റെ മേക്കപ്പ് ഒന്നും ഊരി കളയാതെയാ അവളു പുറത്തേക്കിറങ്ങിയത്
അതാ മോൻ പേടിച്ചത്
പിന്നെ മോൻ കേട്ട ചിലങ്കയുടെ ശബ്ദവും തിളങ്ങുന്ന കണ്ണുകളും
ദാ അങ്ങോട്ട് നോക്കൂ ഞങ്ങടെ അമ്മിണി പൂച്ചയുടെയാ ..
കഴുത്തിൽ കൊലുസണിഞ്ഞ പൂച്ചകുട്ടി എന്നെ നോക്കി കണ്ണിറുക്കി
അവള് നിന്റെ സ്കൂട്ടറിൽ ചാടികയറിയപ്പോൾ അറിയാതെ ലൈറ്റ് കത്തിയതാവും
എല്ലാവരും ചിരിക്കുന്നു പ്കഷെ എനിക്കെന്തൊ ഒന്നും അങ്ങോട്ട വിശ്വസിക്കാൻ പറ്റുന്നില്ല ഇത്തിരി ചമ്മലുമുണ്ട മുഖത്ത്
എന്നാലും ഞാനതു ഭാവിച്ചില്ല
എന്നാലും വീണു കിടന്നപ്പൊ ആരായിരിക്കും പുറകിൽ നിന്നും കാലിൽ പിടിച്ചു വലിച്ചത്
വീണ സ്ഥലത്ത് ഒന്നൂടെ നോക്കിയപ്പോൾ
ആതാ കിടക്കുന്ന പൊട്ടിയ ടെലഫോൺ കേബ്ൾ
അതു കൂടെ കണ്ടപ്പോൾ ശ്വാസം നേരെ വീണു എന്നാലും ചമ്മൽ കാരണം ആരുടെയും മുഖത്തു നോക്കാൻ കഴിഞ്ഞില്ല
ഒന്നു മറിയാത്ത ഒരു പാവം യ്കഷിയെ പോലെ അമ്മു അവിടെ ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട് ..
ഇനി ഇത്രയും ദൂരം ഒരു കലോത്സവും കാണാൻ തനിച്ച് പോകില്ലെന്ന തീരുമാനവും എടുത്ത്
എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ടു ചിരിച്ചുകൊണ്ടു ഞാൻ അവിടെ നിന്നും പതുക്കെ നീങ്ങി...

By Sai Prasad

തിരിച്ചു കിട്ടാത്ത പൈതൃകങ്ങൾ


പടിഞ്ഞാറെ തൊടിയിലെ
വരിക്ക ചക്ക
മുറ്റത്തെ കിളി ചുണ്ടൻ മാമ്പഴം
തൊടിയിലും മുറ്റത്തും ഓടി നടക്കുന്ന അണ്ണാൻ കുഞ്ഞുങ്ങൾ
അവധികാലത്തെ ഞങ്ങളുടെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരായിരുന്നു ഇവരൊക്കെ
രാവിലെ നേരത്തെ എണീറ്റു അമ്പലകുളത്തിൽ പോയൊരു കുളിയുണ്ട് പതിയെ പതിയെ തണുപ്പിനെ തൊട്ടറിഞ്ഞ് കണ്ണടച്ച് ഒറ്റ മുങ്ങൽ ആതോടെ തണുപ്പൊക്കെ മാറികിട്ടും .
മനുഷ്യരെ ഒട്ടും പേടിയില്ലാത്ത ഒത്തിരി മീനുകൾ ആ കുളത്തിൽ ഉണ്ടായിരുന്നു
അവർ തൊട്ടുരുമ്മി തൊട്ടുരുമ്മി കൊണ്ടേയിരിക്കും.
ദൈവത്തിന്റെ സ്വന്തം ആൾക്കാർ ആണന്ന ഭാവമായിരിക്കും ആ ദൈര്യത്തിനു കാരണം.
അമ്പല കുളത്തിലെ ആമ്പൽ എന്നെ മോഹിപ്പിച്ചിരുന്ന മറ്റൊന്നായിരുന്നു ആരോടെങ്കിലും അതൊന്നു പറിച്ചു തരാൻ പറയാനുളള പേടി കാരണം ആ മോഹം ഉളളിൽ തന്നെ വച്ചു
ആരും കാണാതെ ഒരു ദിവസം വന്ന് കുളത്തിലെ ഏറ്റവും വലിയ മീനിനെയും ഏറ്റവും വലിയ ആമ്പൽ പൂവും പറിക്കണം ഒത്തിരി കാലം മനസിൽ സൂക്ഷിച്ച ഒരു ആഗ്രഹമായിരുന്നു.
അമ്പലകുളവും വീടും തമ്മിൽ നോക്കിയാൽ കാണുന്ന ദൂരമേള്ളു പണ്ട് കുടുംബവീടിന്റെ ഭാഗമായിരുന്നു ആ സ്ഥലം.
കുളികഴിഞ്ഞു കുപ്പായവും ട്രൗസറും ഇട്ടു തരുമ്പോ അമ്മ പറയും തൊടിയിലൊക്കെ നടന്ന് ഇതിലെങ്ങാനും അഴുക്കായ് വന്നാൽ ഉമ്മറത്തിരിക്കുന്ന ചൂരലിന്റെ ചൂടറിയുമെന്ന്.
ചിരിച്ചു കൊണ്ടെ അമ്മ പറയൂ കാരണം അമ്മ തല്ലില്ലെന്ന് എനിക്കും ഞാൻ കുപ്പായം അഴുക്ക് വരുത്താതെ കൊണ്ടു വരില്ലാന്ന് അമ്മയ്ക്കും നന്നായി അറിയാം.
ചേട്ടനും ചേച്ചിയും വീട്ടിൽ ഉണ്ടെങ്കിലും ഞാൻ ദിവസം മുഴുവനും വീട്ടിലെ കോഴി കുഞ്ഞു ങ്ങളുടെ കൂടെയും പശു കിടാവവിന്റെ കൂടെയും ആയിരിക്കും.
പിന്നെ തക്കം കിട്ടിയാൽ വീടിന്റെ കിഴക്ക് വശത്തു നീണ്ടു നിവർന്നു കിടക്കുന്ന വയൽ വരമ്പത്തു കൂടെ ഓടി ചാടി നടക്കും .
ചേട്ടൻ ഒരു പുസ്തക പുഴുവായിരുന്നു അവധി കാലത്തു പോലും പഠനമായിരുന്നു പുള്ളിക്കാരന്റെ വിനോദം.
ചേച്ചിയെ കുറിച്ചു പറയുകയാണേൽ ഒത്തിരിയുണ്ട് പറയാൻ ആളൊരു വായാടിയായിരുന്നു ആരേയും വെറുതെ വിടില്ല പാൽക്കാരൻ നാണു ഏട്ടനും പാടത്ത് പണിക്കു വരുന്ന അമ്മിണി ചേച്ചിയും മീൻ വിൽക്കാൻ വരുന്ന മമ്മാലിക്കയും എല്ലാവരും ചേച്ചിയോട് സംസാരിച്ചു തോറ്റവരാ
അച്ചമ്മയും അവളും ഒരു കയ്യാ അച്ചമ്മേടെ പേരു തന്നാ അവൾക്കും ,
പാർവതി അച്ചമ്മേടെ കുഞ്ഞിപ്പാറു
എന്നെ വല്ല്യ ഇഷ്ടാ ചേച്ചിയ്ക്ക് പക്ഷെ അതൊന്നും പുറത്തു കാണിക്കില്ല വീട്ടിലെ കാര്യക്കാരി ആണെന്ന ഒരു ഭാവം മുഖത്ത് എപ്പോഴും കാണും .
അച്ഛൻ സർക്കാരുദ്യോഗസ്ഥൻ ആയിരുന്നെങ്കിലും മണ്ണിനെ തൊട്ടറിഞ്ഞ നല്ലൊരു കർഷകൻ കൂടെയായിരുന്നു
വില്ലേജ് ആപ്പീസിലെ ജോലി കഴിഞ്ഞു വന്നാലും പാടത്തും പറമ്പിലും തൂമ്പയും മൺവെട്ടിയും കൊണ്ടൂ ഒരു നടപ്പുണ്ട്
ചേനയും ചേമ്പും കാച്ചിലും നല്ല കദളി പൂവനും
വീട്ടിലേക്ക് അവിശ്യമായ ഏറെ കൂറെ ഇവിടെയുണട്
എല്ലാം അച്ഛന്റെ സ്വന്തം മക്കളെ പോലെയായിരുന്നു
അച്ഛൻ എപ്പോഴും പറയും
''മണ്ണുണ്ട് മഴയുണ്ട് വെയിലുണ്ട് വെളിച്ചമുണ്ട
വിത്തും കൈകോട്ടുമുണട്
വിളയിക്കാൻ വിയർപ്പുമുണട്
പിന്നെന്തിനു വിഷം വാങ്ങി തിന്നണം''
ഒരു പാട്ടു പാടുന്ന പോലെയാണ് അച്ഛൻ ഇത് പറയാറ്.
അതൊക്കെ ഒരു കാലം ഇന്ന് അച്ഛൻ ഒരോർമയായിട്ട് നാലു വർഷം തികയുകയാണ്
ഇത്തിരി നേരം ഈ മാവിൻ ചുവട്ടിൽ ഇരുന്നപ്പോൾ ഒത്തിരി ഓർമകളാണ് കൂടെ വന്നത്.
അമേരിക്കയിൽ നിന്നും ഏട്ടനും കുടുംബവും എത്തിയിട്ടുണ്ട് ചേട്ടൻ അവിടെ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ സീനിയർ എഞ്ചിനീയറാണ് ചേട്ടത്തിയമ്മയും അതേ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു മക്കൾ അവിടെ പടിക്കുന്നു
അച്ഛൻ മരിച്ചതിനു ശേഷം ഇതു നാലാം തവണയാണ് അവർ നാട്ടിൽ വരുന്നത്
ചേച്ചിയും അളിയനും മക്കളും കുറച്ചു ദിവസമായ് നാട്ടിൽ തന്നെയുണ്ട്
ദുബായിൽ ഇപ്പൊ സ്കൂൾ വെക്കേഷൻ ആയതുകൊണ്ട് അവർ നേരത്തെ എത്തി
അച്ഛനെ പോലെ ഞാനിന്നൊരു സർക്കാർ ഉദ്ദ്യോഗസ്ഥനാണ് അതുകൊണ്ടു തന്നെ നാട്ടിൽ തന്നെ കൂടി

എല്ലാവരും അവിടെ ഉമ്മറത്ത് ഇരിക്കുന്നു കാര്യമായ ചർച്ചയിലാണ് അമ്മയാണ് മധ്യസ്ഥ
വീടും പറമ്പും വിൽക്കാം ഇങ്ങനെ പൂട്ടിയിട്ട നശിപ്പിക്കുന്നതുകൊണ്ട് ആർക്കാ പ്രയോജനം
അമ്മ നിന്റെ കൂടെ അവിടെ അല്ലെ താമസിക്കുന്നത്
ചേട്ടന്റെ വാക്കുകളിൽ ചേച്ചിയും സമ്മതം അറിയിച്ചു
ശരിയാണ് ജോലി മാറ്റം കിട്ടി ഒരു വർഷമായി ഞാനും ഭാര്യയും മക്കളും അമ്മയും കൂടെ കോഴിക്കോട്ടേക്ക് താമസം മാറിയിട്ട്.
എന്നാലും ഈ വീടും പറമ്പും കുളവും എല്ലാം ഇല്ല എനിക്ക് കഴിയുമൊ.
അന്ന് വീട്ടിൽ കുട്ടികളായ് ഞങ്ങൾ മുന്നുപേരായിരുന്നെങ്കിലും ഈ മുറ്റവും വയലും കുളവും എല്ലാം ഞങ്ങൾ നൂറു പേരുടെ മേനിയിൽ നിറഞ്ഞാടിയിരുന്നു
ഇന്ന് വീട്ടിൽ കുട്ടികളുടെ എണ്ണം കൂടുതലാണെങ്കിലും ആരേയും മുറ്റത്തോടി കളിക്കാനും കുളത്തിൽ നീന്തി തുടിക്കാനൊ വയലിലെ ചേറിൽ കളിക്കാനൊ ഇറങ്ങി കാണ്ടില്ല
വീഡിയൊ ഗയിമുകളിൽ മുഴുകി ഇരിക്കുന്നു ചിലർ മൊബൈൽ ഫോണും ടാബും കമ്പ്യൂട്ടറുമായ് കുറച്ചു പേർ
അവരെയും കുറ്റം പറയാൻ പറ്റില്ല പണ്ട് അങ്ങനെയൊരു കുട്ടിക്കാലമുണ്ടായിരുന്നു എന്ന തിരിച്ചറിവ് അവരിൽ ഉണ്ടാക്കി എടുക്കുന്നതിൽ ഞങ്ങളും പരാജയപെട്ടിരിക്കുന്നു
ഈ വീടും പറമ്പും അമ്പല കുളവും വയലും വരമ്പും എല്ലാം ഇനി ഓർമകളിലെ നഷ്ട വസന്തമാകും തിരിച്ചു കിട്ടാത്ത പൈതൃകങ്ങൾ.

By

Sai Prasad

ശ്രീധരൻ എഴുത്ത് നിർത്തി ..


ശ്രീധരൻ എഴുത്ത് നിർത്തി ..
രാമൻ കുട്ടി മാഷ് വായന ശാലയിൽ ഇരുന്നുകൊണ്ടാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു പറഞ്ഞത്.
കേട്ടു നിന്നവരെല്ലാം അമ്പരപ്പോടെ പരസ്പരം നോക്കി
ഹേയ് നിങ്ങള് എന്താണ് മാഷേ പറയണത് ശ്രീധരേട്ടൻ എഴുത്ത് നിർത്തുകയൊ അങ്ങനെയൊന്നും ഉണ്ടാവില്ല മൂപ്പരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല..
ലൈൻ മാൻ ശശിയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇത് കേട്ട മമ്മദ് കാക്ക,
ങ്ങള് എന്താണ് കൂട്ടരെ പറയണത് ഓൻകക് അത് അങ്ങനെ അങ്ങട്ട് നിർത്താൻ കയ്യൊ..
ഞാൻ ഇന്ന് നേരം വെളുത്തപ്പൊ കണ്ടതാണല്ലൊ ഓനെ ആ പഹയൻ അതു പറഞ്ഞില്ലല്ലൊ ഞമ്മളോട്..
ഒരു കണക്കിന് അതു നന്നായി അല്ലേലും ഇത്രേം കാലം മൂപ്പര് ഇങ്ങനെ എഴുതിട്ട് എന്താ നേടിയത് സ്വന്തമായി ഒരു വീട് പോലും ഇല്ല പാവത്തിന്
മെമ്പർ രാജന്റെ വാക്കുകൾ കൂടുതലാരും അംഗീകരിച്ച മട്ടില്ല..
രാജാ നീ അങ്ങനെ പറയരുത് ,
നാട്ടിലെ ബുദ്ധി ജീവിയായ പ്രകാശൻ തുടർന്നു
പലപ്പോഴും എന്നെ പോലുള്ളവരുടെ ഒരാശ്രയമായിരുന്നു ശ്രീധരേട്ടന്റെ എഴുത്ത്
അത് പെട്ടെന്ന് അവസാനിപ്പിക്കുന്നു എന്നു പറയുമ്പോൾ അനുവധിച്ചു കൂടാ..
അല്ലേലും അവന്റെ ഭാര്യയ്ക്കും മക്കൾക്കുമൊന്നും പണ്ടേ ഈ എഴുത്തിനോട് അത്ര താൽപര്യം ഇല്ല..
അവരുടെയൊക്കെ നിർബന്ധത്തിനു വഴങ്ങിയകും അവൻ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് മാഷ് വളരെ വിഷമത്തോടെ പറഞ്ഞുകൊണ്ട് പത്രവായന തുടർന്നു..
പാവപെട്ടവന്റെ കണ്ണീരും വിശപ്പും ആ എഴുത്തുകളിൽ പ്രകടമായിരുന്നു
കരി പുരണ്ട കയ്യിലെ
പേനയിൽ ഇനി ആ പുസ്തകത്തിൽ എഴുത്ത് വിരിയില്ലന്ന വാർത്ത അപ്പോഴേക്കും നാട് മുഴുവൻ പരന്നിരുന്നു
സത്യാവസ്ഥ എന്തെന്നറിയണം അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യാം എല്ലാവർക്കും കൂടെ നേരിട്ട് ചെന്ന് കാര്യം തിരക്കാം ശശി പറഞ്ഞു..
അങ്ങനെ എല്ലാവരും കൂടെ ശ്രീധരേട്ടനെ നേരിട്ടു കാണാൻ തീരുമാനിച്ചു നടന്നു..
ദൂരെ നിന്നും ഒരാൾക്കൂട്ടം വരുന്നതു കണ്ട ശ്രീധരേട്ടൻ ഒരമപരപ്പോടെ മുറ്റത്തേക്കിറങ്ങി
എന്താ മാഷെ എല്ലാരും കൂടി രാവിലെ തന്നെ.
ശ്രീധരേട്ട നിങ്ങള് എഴുത്ത് നിർത്തിയന്നു നാട്ടിലൊരു വാർത്ത പരക്കുന്നുണ്ട നിങ്ങള് അങ്ങനെ ചെയ്യില്ലാന്ന് അറിയാം എന്നാലും വെറുതെ ഒന്ന് നേരിട്ട് കണ്ടു സത്യാവസ്ഥ ചോതിക്കാന്നു കരുതി വന്നത്
ശരിയാണ് ശശി നിങ്ങള് കേട്ടത് സത്യമാണ്
ഒത്തിരി കാലമായില്ലെ തുടങ്ങിയിട്ട്
എന്നും പറഞ്ഞ് ശ്രീധരേട്ടൻ തന്റെ ചായകടയുടെ മുന്നിൽ തൂക്കിയിട്ട ആ ബോർഡിലേക്ക് വിരൽ ചൂണ്ടി
'' കടം പറയരുത്
പറ്റെഴുത്ത് നിർത്തി''
എഴുതി എഴുതി പുസ്തകവും പേനയിലെ മഷിയും തീരുന്നതല്ലാതെ നിങ്ങളാരും പറ്റ് തീർക്കുന്നില്ല
അതുകൊണ്ട് ഞാനതങ്ങു നിർത്തി
ഇനി നാട്ടുവർത്താനവും പറഞ്ഞ് ചായയും കുടിച്ച് കാശു കൊടുക്കാതെ കടം പറഞ്ഞ് പോകാൻ കഴിയില്ലന്നു മനസിലാക്കിയ എല്ലാവരും പതുക്കെ അവിടെ നിന്നും നടന്നു നീങ്ങി..

By Sai Prasad

ഉത്തരം കിട്ടാതെ ചോദ്യങ്ങൾ


വല്ല്യ തിരക്കുള്ള തെരുവല്ലെൻകിലും നായരേട്ടന്റെ ചായ കടയിൽ നല്ല തിരക്കാ ,
എന്ന ഇന്നത്തെ തിരക്ക് അതൊന്നുമല്ല...
മുരുകൻ നായരേട്ടന്റെ പുതിയ ജോലിക്കാരനാ ആ പതിനാലുകാരൻ . അച്ഛനില്ലാത്ത അവനാണു അമ്മയും അനിയത്തിയുടെയും ആകെയുള്ള ആശ്രയം
പരിതാപകരമായ ഈ അവസ്ഥ തന്നെയാണ് നായരേട്ടനെ മനസലിയിപ്പിച്ചത് ..
എന്നാൽ നായരു പിടിച്ച പുലിവാല് തന്നെയായിരുന്നു മുരുകൻ .
ഇന്നത്തെ തിരക്കിനു കാരണവും അതു തന്നെ
ചാനലുകാരും പത്രക്കാരും നാട്ടുകാരും എല്ലാരുംവരും എത്തിയിട്ടുണ്ട് ആരോ പറയുന്നുണ്ട് ബാല വേലയാണ് അനുവദിച്ചു കൂടാ .
വളരെ വാചാലമായ് തന്നെ ചാനലുകാരുമായ് ചർച്ചയിലാണ് സുഗുണൻ
പറ്റു കാശു ചോദിച്ചതിന്റെ ചെറിയ ഒരു ദേഷ്യവും ആ വാക്കുകളിലുണ്ട് ..
മുരുകൻ ക്രൂരമായ പീടനങ്ങൾ അനുഭവിച്ചിട്ടുണ്ടാകുമോ?,
അടിമത്വത്തിന്റെ ഏറ്റവും അവസാന കണ്ണി ഈ കൊച്ചു ബാലനൊ..?
അധികാരികൾ ഇതുകണ്ട് മൗനം പാലിക്കുകയാണൊ?
ഇങ്ങനെ ഒരു പാടു ചോദ്യങ്ങൾ കണ്ടെത്തുന്നുണ്ട് ചാനലുകാർ.
ചാനലുകളിൽ ചർച്ചയും ഗംഭീരമായ് നടക്കുന്നുണ്ട് .
ഒരു മൂലയിൽ തളർന്നിരിക്കുന്നുണ്ട് നായരു ചേട്ടൻ എന്ന ആ പ്രായം ചെന്ന മനുഷ്യൻ.
ഇതെല്ലാം കേട്ട് ഒന്നും മനസിലാകാതെ അമ്പരന്നു നിൽക്കുന്നു മുരുകനും..
ഒച്ചപ്പാടും ബഹളവും കെട്ടടങ്ങി
സമൂഹത്തോടുള്ള ആഴമേറിയ കടപ്പാട് കാണിച്ച ആരേയും പിന്നീട് അവിടെ കണ്ടില്ല ..
ഭയം നിഴലിച്ച നായരേട്ടന്റെ കണ്ണിലെ നിസ്സഹായത കണ്ടു കൊണ്ട്
മുരുകൻ അവനോടു തന്നെ ചോദിച്ചു ''പതിനെട്ട വയസ്സു തികയുന്നതു വരെ പട്ടിണി കിടക്കണൊ'' അദ്വാനിക്കുന്നത് പാപമാണൊ,
ഇനി ജീവിക്കാൻ മോഷ്ടിക്കേണ്ടി വരുമോ?
ആതോ അമ്മയും കുഞ്ഞു പെങ്ങളെയും കൂട്ടി ജീവൻ ഒടുക്കണോ ?
ഉത്തരം കിട്ടാതെ ഒത്തിരി വലിയ ചോദ്യങ്ങൾ മനസിൽ ഉരുവിട്ട് അവൻ മെല്ലെ നടന്നു..
ഈ ചോദ്യങ്ങൾ ചർച്ച ചെയ്യാൻ മാത്രം ആരും വന്നില്ല...

By
Sai Prasad

ലോട്ടറി സ്വപ്നങ്ങൾ


കാർഷിക ബാങ്കിൽ നിന്നെടുത്ത വായ്പ ആദ്യം തിരിച്ചടക്കണം ,
വീട് പുതുക്കി പണിയണം അല്ലറ ചില്ലറ കടങ്ങളൊക്കെ തീർക്കണം
പിന്നെ ഒരു പണിക്കും പോകാതെ നടക്കുന്ന കൂട്ടുകാർക്കു വല്ല ചെറുകിട ബിസിനുസ് എന്തേലും തുടങ്ങാൻ ഒരു സംഖ്യ കൊടുക്കണം
കാരണം എപ്പൊഴും കൂടെ വെള്ളമടിക്കാനും തല്ലു കൊള്ളാനും ഈ മണ്ടൻ മാരല്ലേ ഉണ്ടാവുന്നത് ...
ഇതെല്ലം കഴിഞ്ഞു മിച്ചം വരുന്ന തുക ഉപയോഗിച്ച് വല്ല ബിസിനുസും തുടങ്ങണം
പുതിയ കാറിൽ കൂളിംഗ്‌ ഗ്ലാസും വച്ച് നാട്ടിലെ ചില പെരട്ടു കിളവൻ മാരുണ്ട് അവരുടെ മുൻപിലൂടെ ഒന്ന് വിലസണം
അതിനെക്കാളൊക്കെ ഉപരി പണം കണ്ടു കണ്ണു മഞ്ഞളിച്ചു എന്നെ ഇട്ടിട്ടു പോയ ആ നശിച്ചവളുടെ മുൻപിൽ പോയി ലാലേട്ടൻ രാജാവിന്റെ മകനിൽ പറഞ്ഞ പോലെ നല്ല രണ്ടു ഡയലോഗ് പറയണം ...
എന്നിട്ട് പാവപെട്ട ഒരു വീട്ടിൽ നിന്നും ഒരു പെൺകുട്ടിയെ കല്ല്യാണം കഴിക്കണം.
ആല്ലേലും ഇത്രേം പൈസ ഒരുമിച്ച് കിട്ടിയിടട് ഞാൻ എന്തു ചെയ്യാനെ ഇതൊക്കെ എങ്കിലും ചെയ്യേണ്ടെ..
ഇതെല്ലം ചെയ്യുനതിനു മുൻപ് അമ്പലത്തിലേക് ഒരു ടിണ്‍ എ ണ്ണ കൊടുക്കണം പിന്നെ നാളികേരം കൊണ്ടൊരു തുലാഭാരം ഭഗവാനുള്ളത് ആദ്യമേ കൊടുത്തില്ലെങ്കിൽ ചിലപ്പോ ഈ ആഴ്ചയും കാരുണ്യ കനിയില്ല ..
അമ്പതു രൂപയിൽ കണ്ട എന്റെ ചെറിയ ലോട്ടറി സ്വപ്നങ്ങൾ ...

By
Sai Prasad

ആദ്യത്തെ കൺമണി


ആദ്യത്തെ കൺമണി 
---------------------------------
എന്റെ മൂത്ത കുട്ടി ഇപ്പൊ ഉണ്ടായിരുന്നേൽ എല്ലാവരുടെയും കാര്യങ്ങൾ നോക്കാൻ അവൻ മതിയായിരുന്നു. അച്ഛന് ഒരു കൈത്താങ്ങായ് കൂടെ ഉണ്ടാവുമായിരുന്നു അവൻ..
വർഷം പത്തു ഇരുപത്താറ് കഴിഞ്ഞു, എന്നാലും അമ്മയുടെ ഓർമകൾ ഇന്നും ഒരു നൊമ്പരമായ് മായാതെ നിൽക്കുന്നു...
ഇന്ന് വീണ്ടും അമ്മ ആ പഴയ ഓർമകൾ എന്നോട് പങ്കുവച്ചു ..
അന്ന് മോന്റെ അച്ഛൻ ബോംബെയിലാണ് ജോലി ചെയ്യുന്നത് ..
ഒരവധിക്കാലം കഴിഞ്ഞ് അച്ഛൻ തിരിച്ച് ജോലി സ്ഥലത്ത് എത്തി ഏതാനും കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണിയാണെന്നവിവരം അറിയുന്നത്...
ആദ്യത്തെ കുഞ്ഞായതുകൊണ്ടു തന്നെ എന്റെ വീട്ടിലും ഇവിടെയും എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആയിരുന്നു..
ഇന്നത്തെ പോലെ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലായിരുന്നു.
ടെലഫോൺ അണെങ്കിൽ നാട്ടിൻ പുറങ്ങളിൽ ഒന്നും എത്തിയിട്ടും ഇല്ല്യാ..
സന്തോഷ വാർത്ത അച്ഛനെ ഒരു കത്തിലൂടെ അറിയിച്ചു..
തിരിച്ച് മറുപടി കത്ത്, അച്ഛൻ ഒരാളുടെ പക്കൽ കൊടുത്തു വിടുകയാണ് ചെയ്തത്.
ഒപ്പം മധുര പലഹാരങ്ങളും പിന്നെ കുറച്ച് പൈസയും.
അച്ഛൻ ഒത്തിരി സന്തോഷത്തിലാണെന്ന് കത്തു വായിച്ചപ്പൊഴേ മനസിലായ്. രണ്ടു മാസം കഴിഞ്ഞ് വരാൻ നോക്കാം എന്നും എഴുതിയിരുന്നു ..
എനിക്ക് ആറാം മാസം ആയപ്പോഴാണ് മോന്റെ അച്ഛൻ നാട്ടിൽ വരുന്നത്. ഒരു മാസം എന്റെ കൂടെ ചിലവഴിച്ച്, പ്രസവ സമയം ആകുമ്പോഴേക്കും വരാന്ന് പറഞ്ഞു പോയ് .
മാസങ്ങൾ വളരെ പെട്ടന്നാണ് പോയത് .
അതിനിടക്ക് അച്ഛന്റെ കത്ത് വന്നു, ഇപ്പൊ വരാൻ കഴിയില്ല ലീവ് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചുകൊണ്ട്.
അമ്മാമ്മ ആയിരൂന്നു എനിക്ക് കൂട്ട് കിടന്നിരുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ഒമ്പതാം മാസത്തിൽ ഒരു ദിവസം ഉച്ഛയ്ക്ക് എനിക്ക് വല്ലാത്ത വേദന അനുഭവപെട്ടു.
വീട്ടിൽ അന്ന് ഉണ്ടായിരുന്നത് ചെറിയമ്മാവനാണ്.ചെറിയമ്മാവൻ അന്നു സ്കൂളിൽ പടിക്കുകയാണ്.
അമ്മാമ്മ അവനെ പറഞ്ഞുവിട്ട് അമ്മാച്ഛനെ വരുത്തിച്ചു. അമ്മാച്ഛൻ പാടത്ത് പണിയിലായിരുന്നു.
പെട്ടെന്ന് തന്നെ എല്ലാവരും കൂടെ അമ്മയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു
തെക്കെലെ ഹംസക്കാന്റെ മോന്റെ കാറിലാ അന്നു പോയത്.
അന്നു രാത്രി പത്തു മണിക്കാണ് ന്റെ കുട്ടി ജനിച്ചത് മീനമാസത്തിലെ ചോതി നാളിൾ.
വിവരം അറിയിച്ചു കൊണ്ട് അടുത്ത ദിവസം തന്നെ ചെറിയച്ഛൻ അച്ഛനു കമ്പിയടിച്ചു...
പെട്ടെന്ന് ലീവ് കിട്ടാത്തതുകൊണ്ട് അച്ഛനു വരാൻ പറ്റിയില്ല .രണ്ടൊ മൂന്നൊ മാസം കഴിഞ്ഞെ വരാൻ കഴിയു എന്ന് അറിയിച്ചു.
എനിക്കും മോന്റെ ചേട്ടനും കുഴപ്പങ്ങളൊന്നും ഇല്ലാത്തോണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പൊ ആശുപത്രീന്നു പേര് വെട്ടി വീട്ടിൽ വന്നു.
അമ്മാമ്മയുടെ പരിചരണമായിരുന്ന രണ്ടു പേർക്കും പിന്നീടങ്ങോട്ട്.
നിന്റെ ചേട്ടൻ നല്ല കളിയും ചിരിയുമൊക്കെയുള്ള ഒരു സുന്ദരകുട്ടപ്പൻ ആയിരുന്നു.
തൊണ്ണൂറിന്റെ ചടങ്ങായിരുന്നു അന്ന്,
അന്ന് അച്ഛമ്മയും ചെറിയച്ഛനും അച്ഛൻ പെങ്ങളും എല്ലാവരും വന്നിരുന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞ് ഞാനും നിന്റെ ചേട്ടനും അവരുടെ കൂടെ ഇവിടെക്കു വന്നു .
അന്നു രാത്രി ചേട്ടന് വല്ലാത്ത പനി, രാത്രിമുഴുവൻ കരഞ്ഞുകൊണ്ടേയിരുന്നു.
നേരം വെളുത്തപ്പോഴേക്കും ഞാനും അച്ഛമ്മയും കൂടെ ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോയ് .
മഞ്ഞപിത്തമായിരുന്നു അവന് പനിയും കൂടി .
ഒരാഴ്ച ആശുപത്രയിൽ കിടന്നു.
ഒരു ദിവസം വൈകുന്നേരം പാലു കൊടുക്കാൻ ഉണർത്തിയതാ, അവൻ ഉണർന്നില്ല പിന്നെ ന്റെ കുട്ടി കണ്ണു തുറന്നിട്ടില്ല്യ.
അച്ഛനെ അറിയിച്ചു അവന്റെ മുഖം ഒരു നോക്ക് കാണാൻ അച്ഛന് കഴിഞ്ഞില്ല എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
വരുമ്പോൾ മോന് വേണ്ടി വാങ്ങിച്ചു വച്ച ഉടുപ്പുകളും കളിപ്പാട്ടങ്ങളുമായിരുന്നു ഒരു പെട്ടി നിറയെ. അത് കണ്ടു എല്ലാവരുടെയും കണ്ണു നിറഞ്ഞുപോയി.
പിന്നീട് ആരോരുമില്ലാത്ത അനാഥ കുട്ടികൾക്ക് കൊണ്ടുകൊടുത്തു അതെല്ലാം.
എല്ലാം പറഞ്ഞു തീർന്നപ്പോൾ അമ്മയുടെ കണ്ണു ചെറുതായൊന്ന് നനഞ്ഞിരുന്നു.
അപ്പൊ ആ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ട ഞാൻ പറഞ്ഞു അമ്മേ ആ മോൻ ഞാനാണ് അമ്മേ...
ഞാൻ വീണ്ടും ഈ അമ്മേടെം അച്ഛന്റെയും മകനായ് ജനിച്ചതാണെന്ന്...
അതുകേട്ട അമ്മ ഒന്നു ചിരിച്ചു.
നാലല്ല നാൽപത് മക്കളും ഏതൊരമ്മയ്ക്കും ഒരുപോലെയാണ്. നൊന്തു പ്രസവിച്ച മക്കൾ എന്നെന്നേക്കുമായ് കൈവിട്ടു പോകുമ്പോൾ അതെന്നും ഒരു നൊമ്പരമായ് തീരുന്നു...

By
Sai Prasad

അനു എന്ന അനീഷ്


പറഞ്ഞതിലും ഒരു മണിക്കൂർ വൈകിപ്പോയ് നഗരത്തിലെ ഈ തിരക്കിലൂടെ വാഹനമോടിച്ച് അവിടെ എത്താൻ ഒത്തിരി പാടു പെടും..
എന്നെ കാണാത്ണതു കൊണ്ട് അവൾ പോയി കാണുമൊ....
ഒറ്റയ്ക്കുള്ള യാത്ര ആയതുകൊണ്ടാകാം ഓർമകൾ മനസിനെ ഒരിത്തിരി പുറകോട്ട് കൊണ്ടുപോകുന്നത്
പ്ലസ്ടു കഴിഞ്ഞ് നാട്ടിൽ നിന്നും ഒത്തിരി ദൂരെ ഒരു കോളേജിലാണ് തുടർ പടനത്തിനുള്ള അവസരം ലഭിച്ചത് അത്രമാത്രം ഉണ്ടായിരുന്നു പഠന നിലവാരം..
കിട്ടിയ കോളേജിൽ പഠിക്കുക എന്നതല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് കൂട്ടുകാരെ എല്ലാം വിട്ട് അപരിചിതമായ പുതിയ ഒരു ലോകത്തേക്ക് ചേക്കേറേണ്ടി വന്നത്..
വൈകി കിട്ടിയ അഡിമിഷൻ ആയതുകൊണ്ടു തന്നെ കോളേജിൽ ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം ആയിരിക്കുന്നു..
അഡ്മിഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് പ്രിൻസിപ്പലിന്റെ വക ഒരു ഇത്തിരി ഉപദേഷങ്ങളും കഴിഞ്ഞ് ക്ലാസ്സിലേക്ക നടക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി ഹലോ... ഫസ്ററ് ഇയർ ഫിസിക്സ് എവിടെയാ..
ആ ചോദ്യം കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു ..
ഞാനും അതു തന്നെയാണ് കൂട്ടുകാരാ നോക്കി നടക്കുന്നത് വാ ഇവിടെ നിന്നും നേരെ പോയ് രണ്ടാമത്തെ ക്ലാസ്സാണെന്നാണ് പറഞ്ഞത് വാ പോയി നോക്കാം
ക്ലാസ്സ് കണ്ടു പിടിച്ചു കയറി ഇരുന്നു രണ്ടു പേരും ഒരു ബെഞ്ചിൽ അടുത്തടുത്തു തന്നെ ഇരിക്കുകയും ചെയതു..
ആദ്യം പരിജയ പെട്ടതുകൊണ്ടാണൊ എന്നറിയില്ല ഞങ്ങൾ പെട്ടെന്ന് നല്ല അടുപ്പമായ്..
അനീഷ് എന്നാണ് അവന്റെ,പേര് അനു എന്നു വിളിക്കാനും പറഞ്ഞു അങ്ങനെ വിളിക്കുന്നതാ അവന് ഇഷ്ടം..
അവന്റെ ചില സമയങ്ങളിലെ പെരുമാറ്റവും സംസാരവും എല്ലാം കാണുമ്പൊ ഒരു കൗതുകമായിരുന്നു
നാണം കുണുങ്ങിയും തല കുനിച്ചുള്ള നടത്തവും ചിലപ്പോ തോന്നും ഇവനൊരു പെണ്ണാണൊ എന്നൊക്കെ...
വൈകാതെ അവനെ ക്ലാസ്സിലും കോളേജിലുമൊക്കെ ഒമ്പത് എന്ന വിളിപ്പേര് കിട്ടുകയും ചെയതു
എല്ലാവരും അവനെ അങ്ങനെ വിളിക്കുമ്പോഴും കളിയാക്കി ചിരിക്കുമ്പോഴും എനിക്കെന്തൊ വല്ലാത്തൊരു വിഷമം തോന്നിയിരിന്നു..
അന്നൊരു ദിവസം സീനിയേഴ്സ് ആരൊക്കെയൊ പാവത്തിനെ വളഞ്ഞു വച്ച് എന്തൊക്കെയൊ ചോദിക്കുന്നുണ്ടായിരുന്നു...
കാഴ്ച്ചക്കാരുടെ എണ്ണവും
പൊട്ടിച്ചിരിയുടെ ശബ്ദം കൂടികൊണ്ടിരിക്കുന്നു..
ഞാൻ നോക്കിയപ്പോൾ അവൻ തല താഴ്ത്തി നിന്ന് കരയുകയാണ് ..
എന്തോ എനിക്കത് നോക്കി നിൽക്കാൻ കഴിഞ്ഞില്ല
ആ കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒരു നായകൻ നായികയെ രക്ഷിച്ചു കൊണ്ടു പോകുന്ന പോലെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടു വന്നു...
ഇതിൽ പ്രകോപിതരായ സീനിയേർസുമായി ചെറുതായൊന്ന് ഉരസേണ്ടി വന്നു..
അപ്പോഴേക്കും ആരൊക്കെയൊ വന്ന് പ്രശ്നം ഒത്തു തീർപ്പാക്കിയിരുന്നു...
എന്റെ ദേഷ്യമെല്ലാം ഞാൻ അവനിൽ അങ്ങു തീർത്തു കണക്കിനു പറഞ്ഞു
നാണമില്ലേടാ നിനക്ക് ആണാണെന്നും പറഞ്ഞു നടക്കാൻ ആണാണെങ്കിൽ ആണുങ്കളെ,പോലെ നടക്കണം അല്ലാതെ ആണും പെണ്ണും കെട്ട് ജീവിക്കരുത്....
എല്ലാം കേട്ട് തലയും കുനിച്ച് അവന്റെയാ നിൽപ്പ് കണ്ടപ്പൊ എനിക്കും പാവം തോന്നി ...
പിന്നീട് അങ്ങോട്ട് അവൻ എന്റെ വാലു പോലെയായിരുന്നു എവിടെ പോവുന്നുണ്ടെങ്കിലും എന്റെ പുറകെ കാണും..
അങ്ങനെ കോളേജിൽ ഞങ്ങൾക്ക് ഭാര്യ ഭർത്ഥാക്കൻമാർ എന്ന പേരും വീണു....
ആ വിളിയിൽ അവൻ ആനന്ദം കണ്ടെത്തിയിരുന്ന പോലെ തോന്നി പോകാറുണ്ട് ചിലപ്പോൾ....
ആ സമയത്താണ് ഞാനും വീണയും തമ്മിൽ പ്രണയത്തിലാകുന്നത് ...
അനു വിന്റെ കൂടെ നടക്കുന്നതിൽ ഇത്തിരി നാണക്കേട് വീണ പലപ്പോഴായ് പ്രകടമാക്കിയിരുന്നു പിന്നെ അവൻ അങ്ങനെയാ പാവമാ എന്നൊക്കെ പറഞ്ഞ് ഞാനതങ്ങു ഒഴിവാക്കുമായിരുന്നു..
വീണയുമായുള്ള ബന്ധം അനുവിന് ഒട്ടും ഇഷ്ടവുമല്ലായിരുന്നു തമാശയക്ക് ഞാൻ അവനോട് ചോദിക്കാറുണ്ട്
എന്താടാ എന്റെ വീണയ്ക്കൊരു കുഴപ്പം..
അവൾക്ക് ഭയങ്കര ജാഡയാ എന്ന അവന്റെ മറുപടി കേൾക്കുമ്പൊ എനിക്ക് ചിരി വരാറുണ്ട് കാരണം അത്രയ്ക്കു പാവമായിരുന്നു വീണ
അങ്ങനെ വീണയും ഞാനുമായുള്ള പ്രണയം അതിന്റെ തീവ്രമായ ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് അവൾക്ക് വീട്ടിൽ കാര്യമായ കല്ല്യാണ ആലോചനകൾ നടക്കുന്ന വിവരം അറിഞ്ഞത് ..
ഞങ്ങളുടെ ബന്ധം എങ്ങനെയൊ വീട്ടിൽ അറഞ്ഞിട്ടുണ്ട്
അവളുടെ പഠിത്തവും നിർത്തിയ മട്ടാണ്
കുറച്ചു ദിവസമായ് അവളെ കണ്ടിട്ട് ബന്ധപെടാൻ ഒരു മാർഗവും കാണുന്നില്ല....
ഒടുവിൽ അവളുടെ ഒരു കൂട്ടുകാരി വഴി ഞങ്ങൾ വിവരങ്ങൾ കൈമാറി ഒളിച്ചോട്ടം അതു തന്നെയായിരുന്നു പ്ലാൻ
വളരെ രഹസ്യമായിരുന്നു ഞങ്ങളുടെ പ്ലാനിംഗ് അനുവിനോട് ഞാൻ കാര്യം പറഞ്ഞു
എന്റെ തീരുമാനം അവനെ വല്ലാതെ ഭയപെടുത്തിയ പോലെ തോന്നി പലകാരണങ്ങൾ പറഞ്ഞ് അവൻ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു പ്കഷെ ഞാൻ അതിനു തയ്യാറല്ലായിരുന്നു...
ഒടുവിൽ എന്നെ ഞെട്ടിച്ചുകൊണ്ട് ആ സത്യം അവൻ പറഞ്ഞു..
വീണയുടെ വീട്ടിൽ ഞാനാണ് നിങ്ങടെ ബന്ധത്തെ കുറിച്ച് പറഞ്ഞത്...
നീ അവളോടപ്പം പോയാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല നീ എപ്പോഴും എന്നെ,സ്നേഹിക്കണം..
എനിക്ക ദേഷ്യവും സങ്കടവും എല്ലാം കൂടെ ഒരുമിച്ച് ഒരു ഭ്രാന്തന്റെ മാനസികാവസ്ഥ ആയിപ്പൊയി
അവന്റെ മുഖത്ത് നോക്കി ഒരടി വച്ചു കൊടുത്തു...
ആണും പെണ്ണും കെട്ട് ഇങ്ങനെ ജീവിക്കാതെ പോയ് ചാവടാ ഭൂമിക്ക ഭാരമായ് എന്തിനാടാ ഇങ്ങനെയൊരു കോമാളി ജൻമം..
എന്റെ മുന്നിൽ നിന്നും പോ അല്ലെങ്കിൽ നിന്നെ ഞാൻ തല്ലിക്കൊല്ലും എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും വീട്ടിലേക്ക് പോയ്..
നാളെയാണ് അവളുമായ് പോകേണ്ടത് ഇത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്
അരുണിന്റെ ബൈക്കും എടുത്ത് ടൗണിൽ പോകുന്ന വഴിക്കാണ് ഒരു ഫോൺ കാൾ വന്നത് ..
ഡാ നമ്മുടെ അനു കയ്യിലെ ഞാരമ്പറുത്ത് ഹോസ്പിറ്റലിൽ ആണ് ..
ഇത്തിരി സീരിയസ് ആണ് നീ പെട്ടെന്ന് വാ..
കേട്ടപ്പോൾ ദേഷ്യം തോന്നി അവൻ ചാവുന്നെങ്കിൽ ചാവട്ടെ എന്നും പറഞ്ഞ് ഫോൺ കട്ട ചെയതു....
പക്ഷെ എന്തോ ഒരു കുറ്റബോധം പോലെ ഞാൻ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചു..
അവൻ തീവ്ര പരിചരണ വിഭാഗത്തിലാണ്..
ഇത്തിരി സീരിയസാണെന്ന് ഡോക്ടർ പറയുകയും ചെയ്തു...
എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..
നാളെ വീണയുമായ് പോകാനുള്ളതാണ് ..
ഒടുവിൽ വീണയെ കാര്യം അറിയിച്ചു..
തൽക്കാലത്തേക്ക് ഇപ്പൊ പോവാൻ കഴിയില്ല എങ്ങനെയെങ്കിലും രണ്ടു ദിവസം നീ അവിടെ നിൽക്ക ഞാൻ വിളിക്കാം....
കയ്യിലുണ്ടായിരുന്ന കാശും തീർന്നു..
പെട്ടെന്നാണ് വീണയുടെ ഫോൾ കാൾ വന്നത് എത്ര,യും പെട്ടെന്ന് എന്നെ വീട്ടിൽ നിന്നും കൊണ്ടു പോണം
ഞാനാണൊ ആ കോമാളിയാണൊ നിനക്ക് വലുത് ...
അവളുടെ ചോദ്യത്തിന് കൂടുതൽ ഉത്തരങ്ങൾ നൽകാതെ ഞാൻ ഫോൺ കട്ട് ചെയ്തു...
ഞാൻ തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് ഒരു ടെക്സ്ററ് മെസ്സേജും അയച്ചു...
നാലു ദിവസം ഊണും ഉറക്കവും ഇല്ലാതെ അവനു കൂട്ടിരുന്നു ബോധം വന്നു എന്ന് ഡോക്ടർ അവന്റെ ബന്ധുക്കളോട് പറയുന്നുണ്ട് പാതിമയക്കത്തിൽ അത് കേട്ടപ്പോൾ ഒരാശ്വാസം തോന്നി ...
ആരോടും ഒന്നും പറയാതെ അവനെ കാണാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി ..
വീണയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവൾ,സംസാരിക്കാൻ തയ്യാറായില്ല...
പിന്നീട് അവൾ കോളേജിൽ നിന്നും ടിസി വാങ്ങി പോയി എന്നറിയാൻ പറ്റി കൂടുതൽ തിരക്കാൻ ഞാനും നിന്നില്ല..
അനീഷ് പഠിത്തവും അവസാനിപ്പിച്ചതായ് അറിഞ്ഞു അവനെയും പിന്നീട് കാണാൻ കഴിഞ്ഞില്ല...
ഒത്തിരി കാലങ്ങൾക്കു ശേഷം ഇന്നലെയാണ് അവളുടെ ഫോൺ കാൾ വന്നത് ..
അവൾ പറഞ്ഞ സ്ഥലം എത്തിയിരിക്കുന്നു
കാറ് പാർക്ക് ചെയ്തു ഞാൻ മുന്നോട്ട് നടന്നു അതാ അവിടെ ആ തണൽമരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തിൽ കടൽ തിരമാലകളെ നോക്കി അവൻ ...
അല്ല അവൾ
ഇനി അവൻ എന്നു വിളിക്കാൻ കഴിയില്ല
അനീഷ് എന്ന അനു കഴിഞ്ഞ കുറച്ചു കാലങ്ങളായ് അലീന എന്ന,സ്ത്രീ ആയ് മാറിയിരിക്കുന്നു വളരെ ചുരുക്കം ചിലരെപോലെ ലിംഘ മാറ്റ ശസ്ത്ര കൃയയിലൂടെ ഒരു സ്ത്രീ ആയിരിക്കുന്നു....
എന്നെ കണ്ട് അടുത്തേക്ക് വന്ന അവൾ പറഞ്ഞു
നീ അന്നു പറഞ്ഞ ആണും പെണ്ണും കെട്ടവനിൽ നിന്നും ദൈവത്തിന്റെ വികൃതിയായ ഞാൻ സ്വയം തീരുമാനമെടുത്തു ഒരു പെണ്ണായ് ജീവിക്കാൻ
എന്റെ ആത്മ സന്തോഷം ഞാനിവടെ കണ്ടെത്തുന്നു ...
ഞാൻ കാരണം നിനക്ക് നിന്റെ വീണയെ നഷ്ടമായ് അതിൽ എനിക്ക് വിഷമമുണ്ട്
അതുകൊണ്ട് ഇന്ന് ഞാനതിന് ഒരു പ്രായചിത്തം ചെയ്യുകയാണ് എന്നും പറഞ്ഞ് അവൾ ദൂരേക്ക് കൈ ചൂണ്ടി...
അതാ എന്റെ വീണ ..
നിന്റെ വീണ അതെ അവൾ തന്നെ
അവൾ ഇന്നും നിനക്കു വേണ്ടിയും നീ അവൾക്കു വേണ്ടിയും കാത്തിരിക്കുന്നു..,
നിങ്ങളൂടെ നിസാരമായ വാശി നിങ്ങളെ ഇത്രയും കാലം അകറ്റി നിർത്തിയിരുന്നു എന്നും പറഞ്ഞ് അനു
അല്ല അലീന അവിടെ നിന്നുംഅവളുടെ ലോകത്തേക്ക് നടന്നു..
sai...

വയ്യ ഇനിയും സഹിക്കാൻ വയ്യ...


വയ്യ ഇനിയും സഹിക്കാൻ വയ്യ...
വേദന കടിച്ചമ്മർത്തി ഞാൻ തല കുനിച്ചിരുന്നു
ആണായി പോയില്ലെ കരയാൻ പാടില്ലല്ലൊ...
രണ്ടു ദിവസമായ് ശരിക്ക് ആഹാരം കഴിച്ചിട്ട് ഉറങ്ങിയിട്ട് ...
ആരൊക്കെയൊ ഫോണിൽ കിടന്നു വിളിക്കുന്നുണ്ട് 
അഷിക്കിന്റെ കോൾ എടുത്തു അവൻ അവളുടെ കല്ല്യാണത്തിനു പോയതാണ് എല്ലാവരും അവിടെ ഉണ്ടെന്ന് പറഞ്ഞു..
നിനക്ക് നല്ല ഒരു ബിരിയാണി മിസ്സ്
ആയി മോനെ എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു..
വേദന കടിച്ചമർത്തി ഞാൻ എല്ലാം കേട്ടിരുന്നു..
ഇന്നത്തോടെ എല്ലാം അവസാനിക്കും മനസ് പറഞ്ഞു..
എന്റെ സമയം ആയെന്നു തോന്നുന്നു
ഒരു മാലാഖാ എന്നെ നോക്കി ചിരിക്കുന്നു
ആ മാലാഖ എന്റെ അടുത്തേക്ക് വന്നു എന്നെയും കൊണ്ട് എങ്ങോട്ടൊ നടക്കുന്നു
ഒടുവിൽ മറ്റൊരു മാലാഖയും അങ്ങോട്ടു വരുന്നു
അവർ എന്റെ കൈകൾ മുറുക്കെ പിടിച്ചു ..
ഒരു നിമിശം എല്ലാം അവസാനിക്കാൻ പോകുന്നു..
ഞാൻ കണ്ണടച്ചിരുന്നു നിമിഷങ്ങൾക്കകം ഞാൻ കണ്ണു തുറന്നു വായിൽ നിന്നും ചോര വന്നു കൊണ്ടിരിക്കുന്നു..
അതെ അങ്ങനെ ആ പല്ല് ഡോക്ടറുടെ കൈകളിൽ എത്തിയിരിക്കുന്നു...
മാലാഖയുടെ രൂപത്തിൽ വന്ന നേഴ്സുമാർ ചിരിച്ചു കൊണ്ടു പറഞ്ഞു ..
പേടിക്കേണ്ട ഇനി പല്ലു വേദന ഉണ്ടാകില്ല..
ആഷിക് ന്റെ കസിൻ ഫിദയുടെ കല്ല്യാണമാണ് ഇന്ന്
ആ ബിരിയാണി നഷ്ടപെടുത്തിയ നശിച്ച പല്ലിനെയും ശപിച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി..

By
Sai Prasad

ഞാനവളെ ആദ്യമായ്


കല്ല്യാണ പന്തലിൽ വച്ചാണ് ഞാനവളെ ആദ്യമായ് കാണുന്നത് ..
ഇളയമ്മേടെ വകയിലൊരു ബന്ധുവിന്റെ മകളുടെ കല്ല്യാണം
...വീട്ടിൽ നിന്നും പങ്കെടുക്കുവാൻ ആരും ഇല്ലാത്തോണ്ട് അവസാനം അവസരം എന്റെ തലയിൽ വീണു
കൂടെ വരാൻ കൂട്ടുക്കാരൻമാർ പലരെയും വിളിച്ചു നോക്കി ആരും ആ സാഹസത്തിനു കൂട്ടുവരാൻ തയ്യാറായില്ല
കാര്യമായ് പരിജയക്കാരൊന്നും ഇല്ലാത്ത ഒരു വീട്ടിൽ ഒറ്റയ്ക്ക് കല്ല്യാണത്തിനു പോവുകയെന്നു പറഞ്ഞാൽ എന്നെ കൊല്ലുന്നതിനു സമാനമായിരുന്നു..
മറ്റൊരു വഴിയും ഇല്ലാത്തോണ്ടു ഞാൻ ഒറ്റയ്ക്കു തന്നെ അവിടെ എത്തി..
താലി കെട്ട് എന്റെ സമയത്തിനു കാത്തു നിൽക്കാത്തതുകൊണ്ട് എല്ലായിടത്തെയും പോലെ ഇവിടെയും ഞാൻ താലികെട്ട് കണ്ടില്ല ..
വന്ന കാര്യം കല്ല്യാണ വീട്ടിലെ കാരണവരെ ബോദ്യപെടുത്തുക എന്ന ചടങ്ങായിരുന്നു അടുത്തത്..
വൈകാതെ അവരെ കണ്ടെത്തി ആശംസകൾ അറിയിച്ചു തടി തപ്പാനുള്ള തന്ത്രപാടിനിടയിൽ ഒരാഗ്രഹം ഏതായാലും ഇവിടെ വരെ വന്നു എന്നാ പിന്നെ പായസം കൂട്ടി സദ്യ കൂടെ കഴിച്ചിട്ടു പോകാം..
പന്തലിനു മുന്നിലെ നീണ്ട വരി കണ്ടപ്പൊ ആഗ്രഹം മാറ്റി വച്ചാലൊ എന്ന് ഒരു നിമിഷം ചിന്തിച്ചു..
ആ പിന്നെ പോയിട്ട് വല്ല്യ ജോലിയൊന്നും ഇല്ല എന്ന കര്യം ഓർത്തപ്പോർ അവിടെ നിന്നു..
പെട്ടെന്നായിരുന്നു ആരോ ഒരാൾ എന്തോ വിളിച്ചു പറയുന്നതു കേട്ടത് കഴിക്കാൻ കാത്തു നിന്നവർക്ക് അകത്തേക്ക് കയറാനുള്ള സിഗ്നൽ ആയിരുന്നു അത് എന്നു മനസിലാക്കിയപ്പോഴേക്കും നാലു ഭാഗത്തു നിന്നും വന്ന തിക്കിലും തിരക്കിലും മുൻപിൽ നിന്നിരുന്ന ഞാൻ വളരെ പുറകിൽ ആയിപ്പോയ്
ചുഴലിക്കാറ്റിൽ പെട്ട കടലാസ് കഷ്ണം പോലെയായിപ്പോയി ഞാൻ..
ശരിക്കും എന്റെ അവസ്ഥകണ്ടു പലരും ചിരിക്കുന്നുണ്ടായിരുന്നു.
പക്ഷെ പലരുടെയും ചിരിക്കിടയിൽ അവളുടെ ചിരി മാത്രം വീണ്ടും വീണ്ടും നോക്കി ഞാൻ അകത്തേക്ക് എത്തി പെട്ടു അവൾ എന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു..
അങ്ങനെ കഷ്ട്ടപെട്ട് ഞാനൊരു സീറ്റ് ഒപ്പിച്ചു ..
അവളെയും നോക്കികൊണ്ടു നടന്നു കസേരയിൽ ഇരിക്കാൻ തുടങ്ങിയതും തൊട്ടടുത്ത് ഇരുന്ന അമ്മൂമ്മ ഇവിടെ വേറെ ആളുണ്ട് മോനെ എന്നും പറഞ്ഞു തൂവാല അങ്ങു വച്ചു വീണ്ടും പണി കിട്ടിയ നാണക്കേടിൽ ഞാൻ അവളെ ഒന്നൂടെ നോക്കി അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു..
റിസേർവ്ഡ് സീറ്റിൽ അപ്പോഴെക്കും ഒരു അപ്പൂപ്പൻ വന്നിരുന്നു അവരെ നോക്കി ഞാൻ ഒന്നു പുഞ്ചിരിച്ചു..
ഞാനവളെ തന്നെ നോക്കി നിന്നു അൽപ സമയം എന്റെ നോട്ടം അവളു തല നാണത്താൽ പതുക്കെ കുനിച്ചു അവളുടെ അടുത്തേക്ക് എങ്ങനെ എത്തും എന്നു ആലോചിച്ചപ്പോഴാണ് സദ്യയ്ക്കുള്ള വിഭവങ്ങൾ വിളമ്പുന്നതിനു തയ്യാറായി നിൽക്കുന്ന യുവാക്കളുടെ ഒരു നീണ്ട നിര എന്റെ കണ്ണിൽ പെട്ടത് ഇതിലും നല്ല അവസരം വേറെ ഇല്ലന്നു മനസിലാക്കിയ ഞാനും കയ്യിലെടുത്തു വിഭവങ്ങളിൽ ഒന്ന്
പ്രണയം തുടങ്ങാൻ അനുയോജ്യമായ നാരങ്ങ അച്ചാർ തന്നെ കയ്യിൽ കിട്ടി അതൊരു നാരങ്ങമിഠായി ആയിരുന്നേൽ ഇത്തിരികൂടെ നന്നായിരുന്നു എന്നു തോന്നി നൊസ്റ്റാൾജിയ നൊസ്റ്റാൾജിയ...
കയ്യിൽ കിട്ടിയ അച്ചാർ ഞാനങ്ങു ആസ്വദിച്ചു വിളമ്പാൻ തുടങ്ങി എന്റെ കണ്ണുകൾ അവളുടെ കൂടെ തന്നെയായിരുന്നു അവളും ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു ഭാവം മറച്ചു പിടിക്കുന്നതിൽ അവൾ ശ്രദ്ധിച്ചു ..
അവളുടെ അടുത്ത് എത്താറായി ഇനിയൊരു പത്തു പേർക്കു കൂടെ വിളമ്പിയാൽ അവളുടെ അടുത്തെത്തും ഞാൻ
അടുത്തേക്കും എത്തും തോറും അവളുടെ പുഞ്ചിരിയുടെ ഭാവങ്ങൾ അണഞ്ഞു കൊണ്ടേയിരുന്നു ആകാംശയും ഇത്തിരി പേടിയും അവളുടെ മുഖത്ത് നിഴലിക്കുന്നതുപോലെ എനിക്ക് തോന്നി..
ഇതുവരെ കളിച്ച കളിയിലൊന്നും ഇല്ലാത്ത സീൻ ആയതുകൊണ്ട് മനസിൽ ഒന്നും തെളിഞ്ഞു വരുന്നുമില്ല..
അവളുടെ ഇലയിൽ ഒരു സ്പൂണിൽ രണ്ടു ചെറിയ കഷ്ണം നാരങ്ങ അച്ചാർ വീഴുന്ന സമയം കൊണ്ട് ഞാൻ ഈ പ്രണയം എങ്ങനെ തുടങ്ങും എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല പേരു ചോദിക്കണൊ ഹേയ് അതു വേണ്ട അവളെങ്ങാനും പേരു പറഞ്ഞില്ലെങ്കിൽ നാണം കെടും ..
അവളുടെ അരികിലേക്ക് ഞാൻ
എത്തി തുടങ്ങിയതും
അതാ വരുന്നു അടുത്ത പാര ഈ കല്ല്യാണ വീട്ടിൽ എനിക്കറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളായ മ്മടെ ഗോപി ഏട്ടൻ അങ്ങേരു എന്നെ കണ്ടതും ഓടി വന്ന് എന്റെ കയ്യിൽ നിന്നും അച്ചാറിന്റെ പാത്രമങ്ങു വാങ്ങീട്ട് എന്താ കുട്ട്യേ നീ ഇതൊന്നും വിളമ്പണ്ട കുട്ടി ഊണു കഴിക്ക് ദാ ദാ ആവിടെ പോയി ഇരിക്കെന്നും പറഞ്ഞ് എന്നെ കൊണ്ടു പോയ് ഒരു കസേരയിൽ ഇരുത്തി ഒരു ഒന്നൊന്നര ഇരുത്തലയായ് പോയ് അത്..
കണക്കു കൂട്ടലുകൾ എല്ലാം തെറ്റി വീണ്ടും ശശിയേട്ടനായ ഞാൻ വളരെ കൂളായ് ഒന്നും സംഭവിക്കാത്ത പോലെ അവളെ നോക്കി
അവളുടെ ആ നിഷ്കളങ്കമായ പൊട്ടിച്ചിരിയിൽ എനിക്കും ഒന്നു പൊട്ടിച്ചിരിക്കാൻ തോന്നി അതെ ഞാനുമൊന്ന് മനസറിഞ്ഞു പൊട്ടിച്ചിരിച്ചു
പായസവും കൂട്ടി നല്ലൊരു സദ്യയും കഴിച്ചു അവിടെ നിന്നും മടങ്ങുന്നതിനു മുമ്പ് ഞങ്ങൾ ഒന്നു കൂടെ പരസ്പരം കണ്ണുകൾ കൊണ്ട് പുഞ്ചിരിച്ചു
അതെ എവിടെയൊക്കെയൊ നിമിഷ നേരങ്ങളിൽ കണ്ടു വളരെ അടുത്തവരെ പോലെ പരസ്പരം കണ്ണിലൂടെ കഥകൾ പറഞ്ഞു വളരെ പെട്ടെന്നു തന്നെ രണ്ടു വഴിയിലൂടെ വേർപിരിഞ്ഞു പോകുന്ന രണ്ടു പേരായ് ഞങ്ങളും...
ഇനിയൊരു കൂടികാഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്നത്തെ ദിവസം ഇത്തിരി തമാശകളും ഒത്തിരി ഓർമകളും സമ്മാനിച്ച ആ കല്ല്യാണ ദിനത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും തിരിച്ചു....
sai...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo