Slider

'''ഒരു കല്ലിന്റെ കഥ'''

0

'''ഒരു കല്ലിന്റെ കഥ'''
By
SaiPrasad
സത്യത്തിൽ ഇതൊരു കല്ലിന്റെ കഥയല്ല അനുഭവമാണ് .
വെള്ളാരം കല്ലുകൾ സ്ഫടിക പാത്രത്തിൽ കൂട്ടി വെച്ച കുട്ടിക്കാലത്തിന്റെ ഓർമകൾ.
തൊടിയിലെ മൂവാണ്ടൻ മാവിന്റെ ഉയരത്തിൽ ചെന്ന് മാങ്ങ പറിച്ചു തന്ന തൊടിലെ കല്ലുകൾ .
മുത്തശ്ശി പറഞ്ഞു തന്ന രാജാവിന്റെ കഥയിലെ അമൂല്ല്യമായ പവിഴ രത്ന കല്ലുകൾ.
ഇങ്ങനെ കല്ലുകളെ കുറിച്ചു പറയാൻ കുട്ടികാലത്തെ ഓർമകൾ ഒത്തിരിയുണ്ട്.
എന്നാൽ ഞാൻ പറയാൻ പോകുന്ന കഥയിലെ കല്ല് ഇവരാരുമല്ല.
ഭൂഗർഭ ശാസ്ത്രത്തിൽ ഒരു ബിരുദം കയ്യിൽ ഉള്ളതുകൊണ്ട് തീർച്ചയായും ശാസ്തവുമായി ബന്ധപെടട് ഇഗ്നിയസ് റോക്കിന്റെ യും സെഡിമെന്റെറി റോക്കിന്റെയൊ അല്ലെങ്കിൽ മെറ്റമോർഫിക് റോക്കിന്റെനെ കുറിച്ചൊ ഞാനൊരു വിവരണം എഴുതും എന്നായിരിക്കും എന്റെ സുഹൃത്തുക്കൾ വിചാരിക്കുന്നുണ്ടാകുക .
എന്നാൽ പടിക്കുന്ന കാലത്തു പോലും ഇതൊന്നും എന്താണെന്നു പോലും എനികക് വ്യക്തമായി അറിയില്ലായിരുന്നു
അതുകൊണ്ട് അറിയാത്ത പണി ഞാൻ ചെയ്യുന്നില്ല.
അക്ഷരങ്ങളുടെ കാലത്തിനു മുൻപേ ഭൂമിയിൽ നില നിന്നിരുന്ന ശിലായുഗം അഥവാ സ്റ്റോൺ എയ്ജ് നമ്മൾ എല്ലാവരും ചെറിയ ക്ലാസ്സുകളിൽ പടിച്ചതാണ്.
ഇതിവിടെ പറയാൻ കാരണം കല്ലിന്റെ അഥവാ ശിലയുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് നമ്മൾ ഓരോരുത്തർക്കും അറിയാം എന്ന ഓർമപെടുത്തൽ മാത്രമാണ്.
മനുഷ്യന്റെയും ജീവിത രീതികളിൽ ആഘോഷങ്ങളിൽ ആചാരങ്ങളിൽ അങ്ങനെ അങ്ങനെ കല്ലിന് ഒത്തിരി ഒത്തിരി പ്രാധാന്യം കൽപ്പിക്കുന്നവരാണ് നാം .
ജീവിത സൗഭാഗ്യത്തിനു വേണ്ടിയും സന്തോഷത്തിനു വേണ്ടിയും
വില കൂടിയ കല്ലുകൾ പതിച്ച മോതിരങ്ങൾ ഉപയോഗിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
എന്നാൽ ഇനി ഞാൻ കഥയിലേക്ക വരാം.
ഇവിടെ അതുപോലെ ഒരു കല്ലാണ് കഥാപാത്രം
വില കൂടിയ ഈ കല്ല്
അപ്രതീക്ഷിതമായാണ് എന്റെ ജീവീതത്തിലേക്ക് കടന്നു വന്നത് .
എനിക്ക ലഭിച്ച അന്നു മുതൽ എന്റെ ജീവിതത്തിൽ സാമ്പത്തികമായും ശാരീരികമായും എനിക്ക് നഷ്ടങ്ങൾ പ്രശ്നങ്ങളും മാത്രമാണ് ഉണ്ടാകുന്നത്.
അന്നു മുതൽ ഞാൻ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്.
ഇതൊരു ഒറ്റപെട്ട അനുഭവമല്ല മറ്റുപലരും ഇതുപോലെ അനുഭവിച്ചവരാണ് എന്ന തിരിച്ചറിവ് എനിക്ക് കൂടുതൽ ഊർജ്ജം നൽകി.
പ്രതിരോധത്തിന്റെ സമസ്ത മേഖലയിലൂടെയും ഞാൻ സഞ്ചരിച്ചു.
ഒടുവിൽ പ്രവാസിയായ ഞാൻ നാട്ടിൽ പോയി പരമ്പരാഗത ചികി്ത്സാ രീതിയിൽ ഒരു പ്രയോഗം നടത്തി ഈ
''ഒരു കല്ലിന്റെ കഥ
അഥവാ ഒരു മൂത്രത്തിലെ കല്ലിന്റെ കഥ''
അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു..
പോകുകയാണ് .😀🙏🏻
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo