Slider

ചേട്ടാ അവിടെന്തെടുക്കാ

0

"ചേട്ടാ അവിടെന്തെടുക്കാ ...
കൊറെ നേരായല്ലോ കേറീട്ട്?"
"ചിത്രം വരക്കാ ..
ബാത്ത്റൂമിൽ കേറീട്ടു എന്തെടുക്കാനാടീ ,,
ഞാനൊന്നു കുളിച്ചോട്ടെ .."
"അതേതായാലും നന്നായി ..
ആ വൃത്തികെട്ട നാറ്റം പോയിക്കിട്ടുമല്ലോ "
"ദെ എന്റെ വായേന്നു കേക്കണ്ട ..
എന്തേലും പറയാനുന്ടെൽ പറഞ്ഞു തുലക്ക് ..."
"അതേയ് ഞാനിപ്പൊ അമ്മക്കു ഫോണ്‍ ചെയ്താരുന്നു...
ഇത്തവണ നാട്ടിലേക്കു ചെല്ലുമ്പോ ഒരു മിക്സി വാങ്ങിക്കൊ"ന്നു ചോദിച്ചു..."
"അതിനെന്താ വാങ്ങിക്കാലോ .."
"സത്യായ്ട്ടും ...?
ഏട്ടനല്ലെ പറഞ്ഞെ കാശിനു ടൈറ്റാണെന്നും ഇത്തവണ കാര്യായ്ട്ടു ഒന്നും കൊണ്ടോവുന്നില്ലാന്നും
ഒക്കെ .."
"അമ്മ പറഞ്ഞതല്ലെടീ ..
അതൊരു സന്തോഷല്ലേ "
"സത്യാ ..
ഞാനിപ്പൊ തന്നെ അമ്മയോടീ കാര്യം പറയട്ടെ ...
ചേട്ടൻ വേഗം കുളിചെച്ചു വാ,,
ഞാൻ ചായേം പലഹാരോം എടുത്തു വെക്കാം .."
"എടീ അമ്മക്കു ഫോണ്‍ ചെയ്യുമ്പോ ആ രമേശൻ കാശു കൊണ്ടത്തന്നോന്നു ചോദിക്കണേ .."
"ഏട്ടൻ ഏതമ്മേടെ കാര്യാ ഈ പറയുന്നെ ...
മിക്സി വേണോന്നു പറഞ്ഞതു എന്റെ വീട്ടിലേക്കാ "
ബാത്ത്റൂം അല്പനേരം
നിശബ്ദമായി ..
ശേഷം ..
"നിന്റമ്മക്കെന്നാത്തിനാടി മിക്സി ..
അവിടെ പഴയതൊരെണ്ണം
കിടപ്പില്ലേ ?
മനുഷ്യൻ കാശില്ലാണ്ട്‌ പരക്കം പായുന്ന നേരത്താ മിക്സി ..."
"ഓഹോ അപ്പോ നിങ്ങടെ അമ്മക്കാന്നു കരുതിയാ ചാടിക്കേറി സമ്മതിച്ചതു അല്ലേ ...?
അതല്ലേലും അങ്ങിനെ
തന്ന്യാന്നല്ലോ .."
"നീയതു വിടു ..
വേഗം ചെന്നു ചായയെടുത്തു വെച്ചേ"
"പിന്നെ..
തന്നത്താനിട്ടു കുടിച്ചോണ്ടാ മതി !!"

By
Rayan Sami

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo