പാപത്തന്റെ ഫലം വരള്‍ച്ചയത്രെ!
കഥ
കഥ
'' മദ്ധ്യാഹ്നസുര്യന്‍ മങ്ങാതെ കത്തി നില്‍ക്കുന്ന മരുപ്രദേശത്ത് ഇവനെ അലയാന്‍ വിടണം. അകലെയകലെ ഓളം വെട്ടുന്ന മരീചികകള്‍ ഇവന്റെ മൃഗതൃഷ്ണയുടെ
തീക്ഷ്ണത കൂട്ടണം. '' ദെെവത്തിന്റെ ശബ്ദം പരുഷമായിരുന്നു.'' എന്റെ കിങ്കരന്മാര്‍ ഇവന്റെ പാപകൃത്യങ്ങള്‍ ദിശിദിശി കേള്‍ക്കും മട്ടില്‍ ഉച്ചത്തില്‍ വിളിച്ചു പറയട്ടെ''
തീക്ഷ്ണത കൂട്ടണം. '' ദെെവത്തിന്റെ ശബ്ദം പരുഷമായിരുന്നു.'' എന്റെ കിങ്കരന്മാര്‍ ഇവന്റെ പാപകൃത്യങ്ങള്‍ ദിശിദിശി കേള്‍ക്കും മട്ടില്‍ ഉച്ചത്തില്‍ വിളിച്ചു പറയട്ടെ''
പെരുമ്പറ മുഴങ്ങി. '' ദെെവത്തിന്റെ അവതാരങ്ങളെ മഴുകൊണ്ടു നശിപ്പിച്ച മഹാപാപിയിവന്‍.ദെെവപ്രസാദം പൂത്തലഞ്ഞ മരങ്ങള്‍ , അദ്ദേഹത്തിന്റെ ഗരിമ വാനോളം ഉയര്‍ത്തിയ മാമലകള്‍, ഉര്‍വ്വരതയുടെ തീര്‍ത്ഥം ഒഴുകിയ പുഴകള്‍, വാനിന്റെ സന്ദേശം കൂ കൂ പാടിയ പറവകള്‍....ഇവന്റെ പാപത്തിന് ഇരയാവാത്തതൊന്നുമില്ല .ദേവന്റെ ഉര്‍വ്വരയുടെ ഭൂമാതിനെ ഇവന്റെ മഴു ഊഷരയാക്കി.''
പെരുമ്പറ വീണ്ടും മുഴങ്ങി.*ശിലാകൂടങ്ങള്‍ വെയിലേറ്റു മിന്നപ്പാളി .വാനം വെള്ളിത്തകിടായെരിഞ്ഞു.*
By Rajan Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക