Slider

ചില പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണ്..പുച്ഛം :

2

ചില പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണ്..പുച്ഛം :
ഇക്കാലയളവിലെ ജീവിതത്തിനിടയിൽ ഒരുപാട് വ്യക്തികളെ പരിചയപ്പെട്ടിട്ടുണ്ട് ..അതിൽ ആണുങ്ങളുമുണ്ട് ,പെണ്ണുങ്ങളുമുണ്ട് .ചില ജീവിതങ്ങളുണ്ട്,ജീവനെപ്പോലെ സ്നേഹിച്ചതിന്റെ പേരിൽ സ്ത്രീകളാൽ തകർക്കപ്പെട്ട ജീവിതങ്ങൾ.
ചില പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണ് :
കഷ്ടപ്പെട്ട് വളർത്തിയ അച്ഛനെയും അമ്മയെയും
ദ്രോഹിച്ചുകൊണ്ട് ഏതെങ്കിലും വായ്നോക്കിയുടെ കൂടെ ഇറങ്ങിപ്പോകുന്ന വീര വനിതകളോട്..
ഇറങ്ങിപ്പോയിട്ട് അവന്മാർ പള്ളേലുണ്ടാക്കി കഴിഞ്ഞിട്ട്, ഇറക്കിവിടുമ്പോൾ ,കരഞ്ഞുകൊണ്ട് ,ലോകത്തുള്ള നല്ല പുരുഷന്മാരെക്കൂടെ തെറിവിളിച്ചുകൊണ്ട് ,നാണമില്ലാതെ ,വീണ്ടും അതെ മാതാപിതാക്കളുടെ കീഴിൽ ശരണപ്പെടുന്നവളുമാരോട് .....
ഒരുകെട്ട് നോട്ടിന് വേണ്ടിയോ ഒരു smart ഫോണിന് വേണ്ടിയോ നൊന്തുപെറ്റ മകളെ കൂട്ടിക്കൊടുക്കുന്നവളുമ്മാരോട് ..
പാവപ്പെട്ട വീടുകളിൽ നിന്ന് ഒരുകൊട്ട പൊന്നും പണവുമില്ലാതെ വന്നുകയറുന്ന പാവം മരുമകളുമാരെ ഗ്യാസ് പൊട്ടിത്തെറിപ്പിച്ച് കൊല്ലുന്ന അമ്മായിയമ്മ പെണ്ണുങ്ങളോട് ..
ഭർത്താവ് ജീവ്ച്ചിരിക്കുമ്പോൾ,ഗ്ലാമറും പണവുമുള്ള ആണുങ്ങളോടൊപ്പം വ്യഭിചാരവും ആഡംബരവും നടത്തുന്ന കൊച്ചമ്മമാരോട് ..
മക്കളുടെ പ്രായമുള്ള പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ,തടവിലാക്കി വേശ്യാലയങ്ങൾ നടത്തി കാശു ഉണ്ടാക്കുന്ന ആധുനിക മഹിളകളോട് ..
സ്വന്തം അമ്മായിയമ്മയെ വൃദ്ധസദനത്തിലാക്കാൻ ഭർത്താവിനോട് തലയണമന്ത്രം നടത്തി പോരുനടത്തുന്ന കുലടകളോട് ..
സ്വന്തം മക്കളെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടികളുമായി നിർബന്ധിത ലൈംഗികബന്ധം നടത്തുന്ന പതിവ്രതകളോട് ,..
വിദേശത്തുള്ള ഭർത്താവിനോട് അഞ്ചുമിനിറ്റ് പോലും സംസാരിക്കാതെ ,ഓൺലൈനിലുള്ള കാമുകന് തന്റെ നഗ്നമേനി ലൈവ് ആയിക്കാണിക്കുന്ന മഹിളാരത്‌നങ്ങളോട് ..
കാമുകനോടൊത്ത് കേളികളാടാൻ വേണ്ടി സ്വന്തം കുഞ്ഞിനെപ്പോലും കൊന്ന് കുഴിച്ചുമൂടുന്ന തേവിടിശികളോട് ...
പുതുതലമുറയെ വഴിതെറ്റിക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് ചുംബിക്കുന്ന കുലടകളോട് ..
വധുവായി വന്നുകയറിയ വീട്ടിലെ,ഇരുകൈകളും നീട്ടി സ്വീകരിച്ച ഭർതൃപിതാവിനെ കാമുകനോടൊപ്പം ചേർന്ന് നിഷ്കരുണം കൊലപ്പെടുത്തിയ അഭിനവ മരുമകൾമാരോട് ...
ഒരു ജന്മം മുഴുവൻ അറബിനാട്ടിൽ സ്വന്തം ശരീരവും യൗവനവും ബലികഴിച്ച് ഉണ്ടാക്കിയ സമ്പാദ്യങ്ങൾ കാമുകർക്ക് നൽകിയിട്ട് ഭർത്താവിനെയും മക്കളെയും പെരുവഴിയിലാക്കുന്ന അഭിനവ ഭാര്യമാരോട് ....
ആണും പെണ്ണും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ,നന്മതിന്മകൾ എല്ലാവരിലുമുണ്ടെന്നും മനസിലാക്കാതെ ,ആൺവർഗ്ഗത്തെ മാത്രം എല്ലായ്‌പോഴും പ്രതികൂട്ടിൽ നിർത്തുന്ന താത്രിക്കുട്ടിമാരോട് ,സ്മാർത്തവിചാരങ്ങളോട് ...
സ്വന്തം കുടുംബം കലക്കിമറിച്ചിട്ട് നാടുനന്നാക്കാൻ നടക്കുന്ന വാസ്സവദത്തകളോട് ...
ഇവരോടൊക്കെ എനിക്ക് പുച്ഛമാണ് ..പുച്ഛം
നിയമവും ,നിയമപാലകരും കണ്ണുകെട്ടിയിരിക്കുന്നു .
നിയമസംരക്ഷണം എപ്പോഴും സ്ത്രീകൾക്ക് മാത്രം ലഭിക്കുന്നു .സ്ത്രീ പറയുന്നതുമാത്രം ,ശരിയായാലും തെറ്റായാലും അംഗീകരിക്കുന്ന നിയമവ്യവസ്ഥ ,എത്രയോ നിരപരാധികളായ പുരുഷന്മാർക്ക് കൊലക്കയർ മുറുക്കുന്നു ...
കണ്ണുതുറക്കുക നിയമമേ ...
കണ്ണുതുറക്കുക സമൂഹമേ ..
പുരുഷന്മാരെല്ലാം അധമന്മാരല്ല .അവരും മനുഷ്യരാണ് ..അവരിലും നന്മയുണ്ട് .നെഞ്ചകം പൊള്ളിത്തിളക്കുമ്പോഴും നന്മയുടെ പുഞ്ചിരി മുഖത്തണിയുന്നവരാണവർ ..
മറക്കരുത് അവരുടെ നെടുവീർപ്പുകൾ ..
കാണാതിരിക്കരുത് പുറംവാതിലിലും അടച്ചിട്ട മുറികളിലും അവരൊഴുക്കുന്ന കണ്ണുനീർ ....
ബിനു കല്ലറക്കൽ
2
( Hide )
  1. Sc/ST ക്കാർക്ക് reservation നല്കാൻ കാരണം ഒരു കാലത്ത് ഇവിടുത്തെ തമ്പ്രാക്കന്മാർ അവരെ അടക്കി ഭരിക്കുകയും ചവിട്ടി മെതിക്കുകയും ചെയ്തത് കൊണ്ടല്ലേ.. അതേപോലെ സ്ത്രീകളെയും അടക്കിഭരിക്കുകയും ചവിട്ടിത്തേക്കുകയും ചെയ്തു പുരുഷന്മാർ.സതി എന്ന പേരിൽ ജീവത്യാഗം വരെ ചെയ്യിപ്പിച്ചു. വിദ്യാഭ്യാസം കൊടുക്കാതിരുന്നല്ലോ സ്ത്രീകൾക്ക്,അതിനൊക്കെ പകരമായി സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാനാണ് സ്ത്രീകൾക്ക് ഇങ്ങനൊക്കെ കൊടുക്കാൻ തീരുമാനിച്ചത് എന്നാണ് ഞാൻ കേട്ടത്.. പിന്നെ ഇങ്ങനൊക്കെ സ്ത്രീകൾക്ക് നിയമങ്ങൾ ഇല്ലാരുന്നേൽ ഇപ്പോഴും പല crimesum ഒരുപാടുണ്ടായേനെ.. നിയമങ്ങൾ ഉണ്ടായിട്ടും സ്ത്രീകൾക്ക് സമാധാനം ഇല്ലല്ലോ.. പെണ്ണിന് മാത്രമാണ് മാനവും മര്യാദയും ചാരിത്ര്യവും വേണ്ടതെന്നു പണ്ടേ സമൂഹം പഠിപ്പിച്ചു വെച്ച്. ആണിനേയും പെണ്ണിനേയും ഒരേ രീതിയിൽ കണ്ടില്ല. ഒരു നാണയത്തിന്റെ 2 വശങ്ങളാണെന്നു ചിന്തിക്കാത്ത സമൂഹം ആയിപോയി

    ReplyDelete
  2. ഏതൊരു ജീവിക്കും മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിക്കാൻ അവകാശം ഈ ഭൂമിയിൽ ഉണ്ട്. അതാരും ഓർക്കാറുമില്ല.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo