നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആണായി പിറന്നവൻ ( ഭാഗം 5)


ആണായി പിറന്നവൻ
( ഭാഗം 5)
ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയ ഞാൻ അസ്വസ്ഥനായി. തികച്ചും ഏകാന്തത അനുഭവപ്പെട്ടു.
എന്ത് പറ്റി അവൾക്ക്. അവൾ അങ്ങനെ അല്ലല്ലോ. എല്ലാ കുറവുകളും മനസിലാക്കി കൂടെ ഉണ്ടായിരുന്നവൾ പെട്ടന്നിങ്ങനെ. എന്താകും അവളുടെ മാറ്റത്തിന് കാരണം.
സന്ധ്യകഴിഞ്ഞു, ചിന്തകളുമായി ഞാൻ കാത്തിരുന്നു.
അകലെ നിന്നും നടന്നു വരുന്ന അവളേയും മോളേയും കണ്ടു.
"അച്ഛാ'' എന്ന് വിളിച്ച് മോളോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി
"അച്ഛാ സൂപ്പറായിരുന്നു. അച്ഛനെന്താ വരാത്തെ അവൾ എന്നോട് ചോദിച്ചു.
"ഞങ്ങൾ കാറിലാ വന്നത്. എന്ത് നല്ല തണുപ്പാ ആ കാറിൽ പാട്ടും ഉണ്ടായിരുന്നു.
നല്ല രസമാ അച്ഛാ ആ കാറിൽ ഇരിക്കാൻ നമുക്കെന്നാ അച്ഛാ അതുപോലെ ഒരു കാറു വാങ്ങുക."
മകളുടെ സന്തോഷം അവളുടെ ചോദ്യങ്ങൾ. എന്റെ പകുതി വിഷമങ്ങളും ചിന്തകളും ഞാൻ മറന്നു.
"അങ്ങനെ കാറിലൊക്കെ കയറി അല്ലെ."
എന്റെ ചോദ്യം
കേൾക്കേണ്ട താമസം അവൾ വീണ്ടും പറഞ്ഞു തുടങ്ങി.
"അച്ഛാ വലിയൊരു വീട് കൊട്ടാരം പോലെ അവിടെ കുറേ റൂമുകളൊക്കെ ഉണ്ട് കുറേ നേരം എടുത്തു അവിടൊക്കെ നടന്നു കാണാൻ രണ്ട് കാറുണ്ട്. പിന്നെ പൂന്തോട്ടവും, വീട്ടിനകത്ത് ഊഞ്ഞാലുമൊക്കെ ഉണ്ട്.
ഒരുപാട് ആൾക്കാരൊക്കെ ഉണ്ടായിരുന്നു.
കഴിക്കാനൊക്കെ കുറേ ഉണ്ടായിരുന്നു.
ഈ വരിക്ക് നിന്നിട്ടെ നടന്ന് ചെന്ന് ഇഷ്ടം പോലെ എടുത്ത് കഴിക്കാം.
അതിൽ ഒന്നും നമ്മൾ കഴിച്ചിട്ടില്ലാത്തതാ അച്ഛാ......
നല്ല ടേസ്റ്റായിരുന്നു എല്ലാം. ഞാൻ എല്ലാത്തീന്നും എടുത്ത് കഴിച്ചു. അമ്മേം കഴിച്ചു. കുറേ ഐസ് ക്രീമും ഒക്കെ കുടിച്ചു. "
പിന്നെയും അവൾ വാതോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
കുഞ്ഞു മനസ് ഒരുപാട് സന്തോഷിച്ചിരിക്കുന്നു .
"ഒരു ജീവിതകാലം കൊണ്ട് ഞാൻ കൊടുത്ത , സന്തോഷം എന്ന് ഞാൻ വിശ്വസിച്ചത്, ഒരു ദിവസം കൊണ്ടുള്ള സുഖവും , സൗകര്യങ്ങളും അവൾക്ക് നൽകുക ആയിരുന്നു."
വർഷങ്ങളായി അവർക്ക് വേണ്ടി കഷ്ടപ്പെട്ട് എന്റെ സന്തോഷങ്ങൾ മറന്ന് അവരുടെ സന്തോഷം ആണ് പ്രധാനം എന്ന് കണ്ട് അവർക്ക് വേണ്ടി ജീവിച്ച എന്റെ ആദ്യത്തെ തിരിച്ചറിവായിരുന്നു അത്.
റൂമിലേക്ക് കയറിയ സുനിത ഡ്രസ്സ് മാറുകയാണ്.
പിറകിൽ നിന്നും ഞാൻ ചോദിച്ചു '
"എങ്ങനുണ്ട് പയ്യന്റെ വീടൊക്കെ. "
"ഉം "
അവളൊന്ന് മൂളി.
നിനക്കെന്താ മൗനം അതിനിപ്പം ഇവിടെ എന്ത് പറ്റി.
"ഞാൻ പയ്യന്റെ വീട്ടിൽ പോകാൻ വന്നാൽ എന്തായി രുന്നു കുഴപ്പം."
ചോദ്യം അൽപ്പം ഉച്ചത്തിലായി.
"എന്തിനാ ഇങ്ങനെ ചാടുന്നത്"
"അവർ എന്തൊക്കെയാ പറഞ്ഞതെന്നറിയുമോ." എല്ലാപേരും കൂടി എന്നെ കളിയാക്കി കൊന്നു."
അവർ ചോദിച്ചു. " അച്ഛന്റെ പ്രായം ഉള്ളവനേയേ നിനക്ക് കെട്ടാൻ കിട്ടിയുള്ളോ എന്ന്. "
കണ്ടാൽ അച്ഛനും മോളും ആണെന്ന് പറയും എന്ന്.എന്റെ തൊലിയുരിഞ്ഞ് പോയി. "
ഒരു നിമിഷം ഹൃദയം നിലച്ചു. വീണ്ടും മിടിച്ചു തുടങ്ങും പോലെ തോന്നി , ഞാൻ കാരണം അവർ അപമാനിതരായിരിക്കുന്നു. ദു:ഖം എന്നിൽ ഇരട്ടിച്ചു.
അച്ഛന്റെ പ്രായം,
ഞാൻ റൂമിലെ ഇരുമ്പലമാരയിലെ നിലക്കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു വർഷങ്ങൾക്ക് ശേഷം അന്നാദ്യമായി ഞാൻ എന്നെ നോക്കി കാണുകയായിരുന്നു.
കുടുംബം കൂടെ ഉള്ളതിനാൽ എന്നിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
ആകെ നരച്ചിരിക്കുന്നു. താടിയും, മുടിയും, മീശയും നാൽപ്പത്തി അഞ്ച് വയസുകാരൻ എന്നാരും പറയില്ല. മുഖത്ത് ചുളിവുകൾ വീണു തുടങ്ങി. കണ്ണിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു.
ജീവിത ഭാരം ശരീരത്തിന് അൽപ്പം കൂന് നൽകിയിരിക്കുന്നു.
ശരിയാണ്, അവൾ എന്ത് ചെറുപ്പം സുന്ദരി, ഇപ്പോഴാണ് അവൾ ശരിക്കും ഒരു സ്ത്രീ ആയത്. പക്ഷേ ഞാൻ ജീവിക്കാനുള്ള നെട്ടോട്ടത്തിൽ അധ്വാനത്തിന്റെയും, ചിന്തകളുടേയും, കഷ്ടപ്പാടുകളുടെയും ദുരിതം പേറി അകാല വാർദ്ധക്യം ബാധിച്ചിരിക്കുന്നു .
നാട്ടുകാർ പലതും പറയും സാരമില്ല.
സ്വയം സമാധാനിച്ചു ഞാൻ
സാരമില്ല സുനിതേ ഇനി നമ്മൾ അവിടേക്കൊന്നും പോകുന്നില്ലല്ലോ പോട്ടെ കാര്യാക്കണ്ട എന്നെയല്ലെ പറഞ്ഞത്. നമുക്ക് അറിയില്ലെ നമ്മളെ . ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"അങ്ങനെ കാണാതി രിക്കുന്നൊന്നുമില്ല. അവരെ ഇങ്ങോട്ട് വരുന്നിന് ക്ഷണിച്ചിട്ടാണ് വന്നത്. അവർ അടുത്ത ആഴ്ച ഇങ്ങോട്ട് വരും. "
"അതിന് അവർ "ഇവിടെയൊക്കെ വരുമോ " നിങ്ങളെ കാണാനല്ല എന്നെ കാണാനാണ് വരുന്നത്. " "അന്നും അവരെക്കൊണ്ട് അച്ഛനാണെന്ന് പറയിപ്പിക്കരുത്. "
പ്രായകൂടുതൽ നല്ലതാണ് അതൊരു മെച്ചൂരിറ്റി ആണ് സാരമില്ല എനിക്കിഷ്ടമാണ് എന്ന് പറഞ്ഞിരുന്ന അവൾ ഇന്ന് പറയുന്നു. നിങ്ങൾക്ക് പ്രായം കൂടുതലാണ് എന്ന്.
അവളുടെ ഉള്ളിൽ അത് തികട്ടിവരുന്നു.
മനസിന്റെ ആഴത്തിൽ അതൊരു കരടായി പതിഞ്ഞിരിക്കുന്നു.
അതുവരെ അവർക്ക് കിട്ടാത്ത സൗകര്യങ്ങൾ അനുഭവിച്ചതും, എന്റെ പ്രായവും രണ്ട് വ്യത്യസ്ഥ ചിന്തകളിൽ ഞങ്ങളുടെകൊച്ചു കുടുംബത്തിന് മേൽ കരിനിഴൽ വീഴ്ത്തി.
"നാളെ എന്റെ അമ്മ വരും, കുറച്ചു ദിവസം ഇവിടെ ഉണ്ടാകും " ഉറങ്ങുന്നതിന് മുൻപ് അവൾ പറഞ്ഞു.
"വിവാഹം കഴിഞ്ഞപ്പോഴെ കുടെ നിൽക്കാൻ വിളിച്ചതല്ലെ എന്നിട്ട് വരാത്ത ആ അമ്മ . അവർ വന്നോ?
അവരല്ലെ ആ നിൽക്കുന്നത്. "
കോടതി വരാന്തയിൽ സുനിതയോടൊപ്പം നിൽക്കുന്നവരെ ചൂണ്ടി പോലീസുകാരൻ ചോദിച്ചു.
തുടരും
സ്വന്തം
എസ്.കെ
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot