Slider

പ്രണയ വിലാപം

0
പ്രണയ വിലാപം
..................................
പ്രണയം കണ്ണുനീരാണെങ്കിൽ
ഞാനതിനെ, എന്റെ തൂലികയിലെ മഷിയാക്കും
ചുവന്ന മഷിയാൽ രചിക്കും
ഞാനെന്റെ പ്രണയ വിലാപം
മനസ്സിന്റെ ജാലകങ്ങളടച്ചു
ഞാൻ മടങ്ങുകയാണ്
കുരിരുട്ടിൽ വഴി തെറ്റിയലയാൻ
വിധിക്കപ്പെട്ടവളായി
യാത്ര ചോദിക്കുന്നു ഞാൻ
നീ തന്നൊരോർമ്മതൻ
പാഥേയവും പേറി
സ്വപ്നങ്ങളും സാന്ത്വനങ്ങളും
ആർദ്രമായ് പ്രണയവും
മനസ്സിൽ ബാക്കിയാകവേ..
പിന്നിടും വഴികളിൽ നിന്റെ
മുഖം ഓർക്കാതെ
മുറിവേറ്റ ഹൃദയത്തിന്റെ
അവസാന പിടപ്പും നിലയ്ക്കും വരെ
നിന്നെ മറന്നു കൊണ്ടൊരു യാത്ര
ഒരിക്കലും തിരികെ വരാതെയൊരു യാത്ര
നിനക്കിനിയെന്നെ കണ്ടില്ലെന്നു നടിക്കാം
മറവിയുടെ ആഴങ്ങളിലേയ്ക്കെന്നെ
വലിച്ചെറിയാം
ഞാനെന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു
വെറുമൊരു 'ശവപ്പറമ്പാണിന്നു ഞാൻ
പ്രണയ വിലാപത്തിന്റെ ധ്വനികൾ മുഴങ്ങുന്ന
നെഞ്ചകം കത്തുന്ന തീയുടെ ചൂടിനാൽ
വരണ്ടുണങ്ങിയ ശവപ്പറമ്പ്.


By

Ammuse Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo