Slider

"ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടിയായിരിക്കും"

0

"ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടിയായിരിക്കും"
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഏതോ ഒരു മഹാൻ എന്നോ എവിടെയോ എഴുതി വച്ച ഒരു വാചകമാണിത്. ബുദ്ധിമാന്മാരും വിവരമുള്ളവരും എന്ന് അഹങ്കരിക്കുന്ന മലയാളി എഴുത്തിലും പ്രസംഗത്തിലും നാഴികക്ക് നാൽപത് വട്ടം എടുത്തുദ്ധരിക്കുന്നു ഈ വാചകം.
ഇത് കേൾക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തിലധികമായി.പക്ഷെ എവിടെയും വെള്ളത്തിന്റെ പേരിൽ യുദ്ധം നടക്കുന്നതായി എനിക്ക് വിവരം കിട്ടിയിട്ടില്ല.
ലോകത്തിന്റെ സമ്പന്നത കളിയാടിയിരുന്ന ചില രാജ്യങ്ങൾ കേന്ദ്രീകരിച്ച് യുദ്ധം നടക്കുന്നുണ്ട്. പതിനഞ്ചോളം രാജ്യങ്ങളിൽ ചെറുതും വലുതുമായ യുദ്ധങ്ങൾ നടക്കുന്നു.പല രാജ്യങ്ങളും യുദ്ധം ചെയ്യാൻ പോലും ശേഷിയില്ലാതെ തകർന്നു തരിപ്പണമായി.
പല രാജ്യങ്ങളും യുദ്ധഭീഷണിയുടെ മുൾമുനയിലുമാണ്. ഇതൊന്നും വെള്ളത്തിന് വേണ്ടിയല്ലാ എന്നത് സുതരാം വ്യക്തമാണ്.
സ്വർഗത്തിലെ നദിയായ നൈലിന്റെ രാജ്യത്തും യുദ്ധമുണ്ടായിട്ടുണ്ട്. പക്ഷെ അതും വെള്ളത്തിന് വേണ്ടിയല്ലാ.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിൽ പോലും യുദ്ധം നടക്കുന്നത് വെള്ളത്തിന് വേണ്ടിയല്ലാ എന്നതാണ് വാസ്തവം.
ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന വാചകം അപ്രസക്തമായിക്കഴിഞ്ഞു.
എന്നിട്ടും ചിന്താശേഷിയുള്ള മലയാളി എന്തേ ഇങ്ങിനെ വിഡ്ഢിയായി?. എന്താണ് നേരാംവണ്ണം ചിന്തിക്കാത്തത്.
ഇനിയൊരു മൂന്നാം ലോകമഹായുദ്ധം മുന്നിൽ വന്നു നിൽക്കുകയാണെന്നാണ് രാഷ്ട്രത്തലവന്മാരും നിരീക്ഷകരും എല്ലാം വിലയിരുത്തുന്നത്. അത് ഒരിക്കലും വെള്ളത്തിന് വേണ്ടിയല്ലാ എന്ന് ഇന്നത്തെ യുദ്ധസാഹചര്യങ്ങൾ കണ്ടാൽ നമുക്ക് മനസിലാകും. മതം, രാഷ്ട്രം, ധനം ഈ മൂന്ന് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ന് യുദ്ധം നടന്നുകൊണ്ടിരിക്കുന്നത്. ഇനി നാളെ നടക്കാനിരിക്കുന്ന യുദ്ധവും ഇന്നത്തെ യുദ്ധത്തിന്റെ ബാക്കിപത്രം തന്നെ..
എന്നിട്ടും മലയാളിയെന്തേ ചിന്തിക്കാത്തെ?
എവിടെ പണയം വച്ചു മലയാളിയുടെ ബുദ്ധി?
(കൂടുതൽ പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലത്തെ ചില പോസ്റ്റുകൾ ഇന്ന് കാണാനിടയായി. അപ്പോൾ എഴുതിയതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തണമെന്ന് അപേക്ഷിക്കുന്നു.)
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo