Showing posts with label VinuPrasad. Show all posts
Showing posts with label VinuPrasad. Show all posts

കുളിസീൻ

Image may contain: 1 person, sky, ocean, outdoor, water and nature

മീനമാസത്തിലെ ഭരണി നാള്...
അന്ന് ഞാൻ കൊടുങ്ങല്ലൂർ ഏഷ്യാനെറ്റ് കേബിൾ വിഷനിൽ ടെക്‌നിഷ്യൻ ആയി വർക്ക് ചെയ്യുന്ന സമയം... എല്ലാവർഷത്തെ പോലെയും കൊടുങ്ങല്ലൂർ ഭരണി എസിവി യിൽ ലൈവ് ഉണ്ട്.. എനിക്കന്നു നൈറ്റ് ആയിരുന്നു ഡ്യൂട്ടി.. രാത്രിയിൽ നല്ല നിലാവുള്ള സമയം അന്ന്...
വീട് കുറച്ചു അകലെയായതു കൊണ്ടു രണ്ടാഴ്ച കൂടുമ്പോളൊക്കെയാ, വീട്ടിൽ പോകല്...
രണ്ടു ദിവസത്തെ ലീവ് നേരത്തെ തന്നേ സൂപ്രവൈസേർ കണ്ണൻ സ്രാങ്ക് ( നിതിൻ ) നോട് ചോദിച്ചു കിട്ടിയിട്ടുണ്ട്...
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ പോയി രാവിലെ കുളിയൊക്കെ കഴിഞ്ഞു ഒരു 7 മണിയോടുകൂടി വീട്ടിലേക്കു പോകാൻ പതിയെ നടന്നു... തലേദിവസം മഴപെയ്തതുകൊണ്ടു റോഡിലൊക്കെ വെള്ളം നല്ലവണ്ണം കെട്ടികിടപ്പുണ്ട് .... ബസ്‌സ്റ്റാന്ഡിലേക്കു...പോകും വഴിക്കു സ്ഥിരം കേറാറുള്ള പൂക്കടയോട് ചേർന്നുള്ള ശിവേട്ടന്റ്റെ ചായ കടയിൽ നിന്നും ചൂട് പരിപ്പ് വടേം, ഒരു സ്ട്രോങ്ങ് ചായയും കുടിച്ചിട്ട് നേരെ ചന്തപ്പുരയിലുള്ള ബസ് സ്റ്റാൻഡിലേക്ക്....!!!
അവിടെ ചെന്നപ്പോഴാ റോഡിലുമൊത്തം ബ്ലോക്ക്...
ഇനിയിപ്പോൾ സർപ്പ കാവിന്റ്റെ മുന്നിലൂടെ നടന്നു അമ്പലത്തിന്റെ തെക്കേ നടയിലെ ബസ്സ്റ്റാൻഡിൽ നിന്നും വേണം ബസ് കേറാൻ...
ഹോ.... ബൈക്ക് ഉണ്ടായിരുന്നേൽ ഈ നടപ്പു ഒഴിവാക്കാമായിരുന്നു..
കുരിശു... മനസ്സിൽ അറിയാണ്ട് ഒന്നോർത്തുപോയി...
തെക്കേനടയിലേക്കു പോകുംവഴി റോഡിനോടുചേർന്നുള്ള അമ്പലകുളത്തിനടുത്തു മതിലിൽ നാലഞ്ചുപേര് കേറിനിൽപ്പുണ്ട്...
മനസ് ചെറുതായി ഒന്ന്‌ പതറിപ്പോയി..
കുളിസീൻ എങ്ങാനും ആന്നോ...
ടാറിട്ട റോഡിലൂടെ നടക്കാൻ നോക്കിയിട്ടു കാലുകൾ അങ്ങട് നീങ്ങുന്നില്ല... ചുറ്റുപാടും ഒന്നൂടെ നോക്കി.
പതുക്കെ തല ഒന്ന്‌ ചൊറിഞ്ഞു..
പിന്നേ ഒന്നും ആലോച്ചില്ല....!!
ഒരാൾപൊക്കമുള്ള മതിലിൽ ഏന്തിവലഞ്ഞു അള്ളിപ്പിടിച്ചു കേറി നോക്കുമ്പോൾ അവിടെ ഒരു മുടിയൊക്കെ നീട്ടിവളർത്തിയ ഒരാൺകോമരം കുളത്തിൽ നീന്തിമറിഞ്ഞു കസർത്തു കാണിക്കുവാ.... പിന്നേ രണ്ടാമത് ഒന്ന്‌ നോക്കാൻ നിക്കണമുന്പ്‌ എന്റ്റെ തുടകൾക്കെവിടെയോ ഒരു ആഞ്ഞുഒരടി കിട്ടി... രണ്ടാമത് കാലിന്നിട്ടും കിട്ടിയപ്പോൾ മതിലിൽ നിന്നുള്ള പിടിവിട്ടു താഴേക്കു ഞാൻ...!!
തിരിഞ്ഞു നോക്കുമ്പോൾ ഒരു പോലീസ്‌കാരൻ ചൂരൽ കൊണ്ടു ഇനിയും തല്ലാൻ ഉറഞ്ഞുതുള്ളി നിക്കുവാ...
അടികൊണ്ടിട്ടു, കണ്ണിലൊക്കെ ആകെ ഇരുട്ടു കേറുന്നപോലെ.. കണ്ണൊക്കെ മിന്നാമിന്നികളുടെ കൂട്ടു അടഞ്ഞുപോണ്...തലയ്ക്കു ചുറ്റും നക്ഷത്രങ്ങൾ ഒക്കെ വട്ടമിട്ടു പറക്കുന്നതും പോലെയും... !!
ഒരുനിമിഷം സ്ഥലകാലബോധം വീണ്ടെടുത്ത് അവിടെ റോഡിൽ കണ്ടുനിന്നവരോട് ഒരുചമ്മിയചിരിച്ചിരിച്ചു ഞാൻ അടികൊണ്ട തുടയിൽ നന്നായി തടവി നേരെ ബസ്‌സ്റ്റോപ്പിലേക്കു..
ബസ്റ്റോപ്പിൽ വെച്ചു ആലോചിച്ചു.. എന്നാലും ആദ്യമായി ഒരു #കുളിസീൻ കണ്ടത് ഇങ്ങിനെയായല്ലോ.. ഈശ്വരാ .. അതിനു പോലീസുകാരന്റെ കയ്യിൽനിന്നും തല്ലും കിട്ടി..
ആദ്യം വന്ന ശലഭം എന്നുപേരുള്ള ബസിൽ കേറി നേരെവീട്ടിലേക്കു..
ബസിൽ സീറ്റിൽ ഇരിക്കുമ്പോൾ വേദനകൊണ്ടു ഒരുസൈഡ് കൊണ്ടാണ് ഇരുന്നതുതന്നെ....
വീട്ടിലെത്തി ഇട്ടിരുന്ന ഡ്രെസ്സൊക്കെ അഴിച്ചുനോക്കിയപ്പോൾ തുടയോക്കെ പൊട്ടി നീറ്റലെടുക്കുന്നുണ്ട്....!!!
അത്‌ അപ്പോള് അങ്ങിനെയിങ്ങനെയായിപ്പോയി.... എന്താ ചെയ്യാ... !!
അതേയ്.... പിന്നെ ഞാൻ ഈ പറഞ്ഞത് നമ്മള് രണ്ടാളും അല്ലാണ്ട് ഇനി മൂന്നാമതൊരാൾ അറിയണ്ടാ... ട്ടോ... !!!

BY: VinuPrasad

അച്ഛേ.... അച്ഛേ

Image may contain: 1 person, sky, ocean, outdoor, water and nature

ഈ അമ്മയെന്താ എന്നോട് ഒന്നും മിണ്ടാത്തത്...എപ്പോഴും ചിരി മാത്രമേ ഉള്ളോ..?
മേശക്കു മുകളിൽ വെച്ച 'അഞ്ജു ന്റ്റെ ഫ്രെയിമുചെയ്ത ഫോട്ടോ കൈയിൽ എടുത്തു പിടിച്ചു ലച്ചൂട്ടി രാവിലെതന്നെ ഇതു പറയുമ്പോൾ ഞാൻ പേപ്പറിൽ എഴുതി വെച്ച കഥയുടെ അവസാന രചനയിൽ ആയിരുന്നു... എഴുതുന്നതിടയിൽ ഞാൻ വിളിച്ചു പറഞ്ഞു...
' ഒന്നൂടെ അമ്മയോട് ചോദിക്കു... മോളോട് എന്താ മിണ്ടാത്തത് എന്ന്...
' ഞാൻ പറഞ്ഞുനിർത്തിയെങ്കിലും അവൾ എന്തൊക്കെയോ, ആ ഫോട്ടോയെ നോക്കി പറയുന്നുണ്ട്... !!
എഴുതിക്കൊണ്ടിരുന്ന പേനയും പേപ്പറും അവിടെ മേശപ്പുറത്തു വെച്ചു.. എഴുനേറ്റു ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരുന്ന കലണ്ടർ ഞാനൊന്നു മറിച്ചു നോക്കി...
അതേ.., നാളെയവൾക്കു നാല് വയസാകും...!!
എന്നേ വിട്ടേച്ചു പോയ എന്റ്റെ എല്ലാമായ അഞ്ജുവിന്റെ ഓര്മയ്ക്കും അതേ പ്രായം... !!
മനസ് ഒന്നുപതിയെ, ആ പഴയ ഓർമകളിലേക്ക് പോയി എന്റെ....
ഞാൻ ഓർക്കുകയായിരുന്നു.....
ആദ്യമായി സാരിയുടുത്തു അമ്പലത്തിൽ നിർമാല്യം തൊഴുവാൻ കൂട്ടുകാരികളോടൊപ്പം വന്നപ്പോൾ , അന്ന് പതിവിലും സുന്ദരിയായഅവളെ അന്ന് ആ ശ്രീകോവിലിനടുത്തു നിന്നിരുന്ന ഞാൻ ഒരുപാട് നേരം നോക്കി നിന്നതും.... ഇടക്കിടക്ക് തമ്മിൽ കാണുമ്പോളുള്ള ആ ചിരിയും തന്നു എന്റെ മുന്നിലൂടെ പോയതുമെല്ലാം... !!
ഇടക്ക് കാണുമ്പോളുള്ള സംസാരത്തിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി എങ്ങിനെയോ മനസ്സുകൾ തമ്മിൽ അടുത്തു, അതുപതിയെ പ്രണയത്തിലേക്കും...അവളുടെ ഹോസ്റ്റൽ പഠനത്തിനടയിലെ നീണ്ട നാലുവർഷങ്ങൾ പ്രണയിച്ചു പോയതറിഞ്ഞില്ല...
ഹോസ്റ്റലിലെ ബിടെക് പഠനം പൂർത്തിയാക്കി നാട്ടിൽ വരുമ്പോൾ വീട്ടുകാർ അവൾക്കു കല്യാണാലോചനകൾ നേരത്തെ ചെയ്തുവെച്ചിരുന്നു... വീട്ടുകാരെ എതിർത്ത് ഒടുവിൽ അവളെ വിളിച്ചു എന്റെ വീട്ടിൽ കൊണ്ടുവന്നതുമെല്ലാം... ഇന്നലെ കഴിഞ്ഞതുപോലെ... !!
അധികനാള് നീണ്ടു നിന്നില്ല ആ ഞങ്ങളുടെ സുന്ദര ജീവിതം.... രണ്ടരവർഷം എന്റെ കൂടെനിന്നിട്ടു എനിക്ക് ഒരു ചോരകുഞ്ഞിനെയും സമ്മാനിച്ച് പ്രസവദിവസം തന്നേ എന്നേ വിട്ടു മറ്റൊര് ലോകത്തേക്ക് അവൾ പോയി...
" അവളുടെ 'അമ്മ ഇല്ലാന്നാ അറിഞ്ഞ ആനിമിഷം ആദ്യം കരഞ്ഞത് ഒന്നുമറിയാത്ത എന്റെ കുഞ്ഞുമോളായിരുന്നു.... "
മനസ്സിൽ ഉണ്ട് അന്നത്തെ ഓരോ ദിവസങ്ങളും... എന്നും ഒരു വേദനിക്കുന്ന നൊമ്പരമായി....!!
എഴുതിയ കഥാപൂർത്തിയാക്കിയിരിക്കുമ്പോൾ മോളുപിന്നെം വന്നു....
അവളുടെ കൈയിലെ ഫോട്ടോ വാങ്ങിച്ചിട്ടു മേശപ്പുറത്തു വെച്ചു പഴയതുപോലെ... !!
അച്ഛേ..... ഒരുകാര്യം ചോദിക്കട്ടെ... ??
ഉം എന്താ... !!
മോളോട് അച്ഛാ ക്കു ഇഷ്ട്ടം ഉണ്ടോ... ??
"അച്ചക്കു മോള് മാത്രമല്ലേ ഉള്ളൂ കൂട്ടായിട്ടു ... പിന്നെന്താ, ഇപ്പോൾ ലച്ചൂട്ടി ഇങ്ങിനെ ചോദിക്കാൻ.... "
അച്ഛേ.... അതേയ്..... ഇന്നലെ മോളുടെ സ്കൂളിൽ ടീച്ചറുടെ, കുഞ്ഞു മോള് മീനുട്ടി ഡേ ബർത്ഡേയ് കേക്ക് ഒക്കെ കൊണ്ടുവന്നു എല്ലാവര്ക്കും കൊടുത്തു...
സ്കൂളിലെ എല്ലാരും പറയുന്നു... അച്ഛേ....
' ലച്ചുമോള് വന്നതിൽ പിന്നെയാ അമ്മപോയതെന്നു... അതുകൊണ്ടാ എന്റെ ബർത്ഡേയ് ഒന്നും നടത്താത്തത് എന്ന്...
അച്ഛടെ മോള് എന്തുചെയ്തിട്ടാ ഇങ്ങിനെ പറയുന്നേ... ??
ശരിയാണ്.... ഞാൻ എന്റെ ലെച്ചു മോളുടെ ബർത്ഡേയ് ഇതുവരെ ആഘോഷിച്ചിട്ടില്ല... !!
നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി ലച്ചൂട്ടി ഇതുപറയുമ്പോൾ ഞാൻ അവളുടെ കണ്ണുനീര് തുടച്ചു എന്നോട് ചേർത്ത് പിടിച്ചു....
ഇല്ലാ മോളെ.... നാളെ നമുക്കും ബർത്ഡേയ് ആഘോഷിക്കാം..., എന്നിട്ടു മോളുടെ സ്കൂളിലെ എല്ലാവര്ക്കും കേക്ക് ഉം കൊടുക്കാട്ടോ... ??
അച്ഛക്കും ജോലിക്കു പോകാൻ സമയമാകും ഇപ്പോൾ..... മോളു എന്തെങ്കിലും കഴിക്കു.. ദേ ഇപ്പൊ ക്ലാസ്സിൽ പോകാൻ സമയമാകും..
ഇപ്പൊ നമുക്ക് പെട്ടെന്ന് റെഡി യാകാം... എന്നിട്ട് വൈകിട്ട്‌ കേക്ക്ഉം മോൾക്ക് പുതിയ ഉടുപ്പൊക്കെ എടുക്കാട്ടോ... !!
ഇതു വായിക്കുന്ന എല്ലാവരെയും ലെച്ചുമോളുടെ ബർത്ഡേയ്ക്കു വിളിക്കണം.... !!
എന്താ നിങ്ങൾ എല്ലാവരും വരില്ലേ..??

By: VinuPrasad

ഫിഷ്‌മോളിൽ

Image may contain: 1 person, eyeglasses and closeup

ഒരു നാലാം ക്ലാസ്സ് ഓർമ്മ.....
രാവിലെ വീടിന്റെ അരമതിലിരുന്നു ചക്രൻ ചേട്ടന്റെ ഒന്നരവയസുള്ള മോള് ചിന്നൂട്ടിയെ... കളിപ്പിച്ചിരിക്കുമ്പോഴാ... അമ്മേടെ വക...
നീയവിടെ അവളേം കളിപ്പിച്ചോണ്ടിരുന്നോട്ടാ ....
ഇനി ആ ജിത്തും മനും സന്ധ്യയും സോനാലിം... വരുമ്പോഴാകും ഇനിയവന്റെ പരാക്രമം കാണണത്.... ഉള്ള നേരത്തു പോയികുളിച്ചു അമ്പലത്തിലു പോകാൻ നോക്ക്... ഇന്ന് നിൻറ്റെ നാളും കൂടിയാ...
ബാക്കി രണ്ടണ്ണം( ചേട്ടന്മാര് ) ഇതു വരെ എഴുന്നേറ്റിട്ടു പോലും ഇല്ലാ...
അതെങ്ങനെയാ.... ദൈവമേ, എന്നുള്ള വിളി ഉണ്ടെങ്കിലല്ലേ... ഇവന്മാര് നന്നാകത്തുള്ളൂ.....
ആ പിന്നേ, അമ്പലത്തിൽ പോകുമ്പോൾ അരമതിലില് വാഴയിലയിൽ, കറുകപുല്ലുകൊണ്ടു ഗണപതിക്ക്‌ മാല കെട്ടിവെച്ചിട്ടുണ്ട്...
അതുമെടുത്തോ... കടുകും ചെപ്പീന്നു 5 രൂപേം എടുത്തിട്ട് ഒരു പുഷ്‌പാഞ്‌ജലി കൂടി ചെയ്തോ...
ഞാ : നമ്മുക്ക് പാപ്പോം തിന്നിട്ടു തമ്പായി തൊഴാട്ടോ... ചിന്നൂട്ടി...
ഡാാ ...
നിന്നോട് ഞാൻ എത്ര നേരോയി പറയണത്..
അവളെ അവിടെ, സീമാചേച്ചിടെ അടുത്തെങ്ങാനുമിരുത്തിയിട്ടു.. കുളിക്കാൻ നോക്കടാ....
അതെങ്ങെനെയാ.., ഒരെണ്ണത്തിനും അനുസരണ എന്നുള്ളത് തൊട്ടുതീണ്ടിയിട്ടില്ലല്ലോ...
കെട്ടിയോൻ ഒരാളു രാവിലെ തുടങ്ങിയതാ..തേക്കാൻ.. ഇരുമ്പുപ്പെട്ടീം ചിരട്ടയും കൊണ്ടു..
'അമ്മ പിന്നേം തുടങ്ങി...
ഉം.... ന്നൊരു മൂളലും മൂളി ഞാൻ...
ഉമിക്കരിയെടുത്തു, പല്ലു തേപ്പും ഈർക്കിലി കൊണ്ടു നാക്കുവടിക്കലുംഎല്ലാം കഴിഞ്ഞു കിണറ്റിന്ന് , വെള്ളോം കോരി ചുവന്ന കല്ലുപോലത്തെ ലൈഫെബോയ് സോപ്പ്പിട്ടു ഒരു കാക്കകുളീം കുളിച്ചു... രണ്ടുമൂന്ന് വീടപ്പുറത്തുള്ള പള്ളിക്കാവ് ദേവി ക്ഷേത്രത്തിലേക്ക്‌...
പടിഞ്ഞാറേ സിനു ' ന്റ്റെ വീടിനു മുന്നിലൂടെയാ അമ്പലത്തിൽ പോകേണ്ടത്...
അവരുടെ ചാരക്കണ്ണുള്ള ടിപ്പു പട്ടിയെ തൂറാൻ അഴിച്ചുവിടുന്ന " ടൈം " ആന്നെങ്കിൽ ഓടിയാൽ കടി ഉറപ്പ്...
ഭാഗ്യം... പട്ടീനെ കെട്ടിയിട്ടുണ്ട്...
അമ്പലത്തിൽ പോയി തൊഴുതു, പുഷ്‌പാഞ്‌ജലി ഉം ചെയ്തു തിരിച്ചു വന്നപ്പോഴും അച്ഛന്റ്റെ തേക്കൽ കഴിഞ്ഞിട്ടില്ല.....
ഞാ : അമ്മോ..അമ്മോ...
@ : എന്താ.... ന്ന്
കഴിക്കാൻ എന്താ രാവിലെ...
ദേ.. ഡാ ഇപ്പോം ദോശ റെഡി യാകും.... നീ ആ ചായേം കുടിച്ചിരിക്കു...!!
ചായേം കുടിച്ചു കട്ടിലിൽ ഇരിക്കണ സമയത്തു സ്റ്റീൽ പാത്രത്തി ല് ദോശയുമായിട്ടു 'അമ്മ...
ഞാ : ഇതെന്താ ഗോതമ്പു ദോശയാണോ ഇന്ന്... ?
കറി ഇല്ലേ...?
@ : സാമ്പാർ ഇരിപ്പുണ്ട് ഇന്നലത്തെ ചൂടാക്കിയത്...
ഞാ : ആ പുളിച്ച സാമ്പാർ ആകും എനിക്കൊന്നും വേണ്ടാ...
@ : ഇവിടെ ഇതൊക്കെയുള്ളൂ വേണേൽ കഴിച്ചാൽ മതി....ഇവിടാരും നിർബന്ധിക്കാനൊന്നും ഇല്ലാ... അല്ലെങ്കിൽ കുറച്ചു പഞ്ചസാര കൂട്ടി അങ്ങട് കഴിച്ചോ...
ഞാൻ നിനക്ക് ഉച്ചക്കത്തേക്കുള്ളത് ശെരിയാക്കട്ടെ....
ഞാ : മ് ഉം....
അവന്മാര് ഇതു വരെ എഴുന്നേറ്റില്ലേ..?
ഇനി വെള്ളോം കോരി ഒഴിച്ചാലേ ഇവന്മാര്
( ചേട്ടന്മാര് ) എഴുന്നേൽകത്തുള്ളൂ..
അച്ഛന്റ്റെ തേയ്ക്കലും കഴിഞ്ഞു..
പുറത്തു ചെങ്കല്ല് കൂട്ടിയ അടുപ്പിന് മേളില് കരിപിടിച്ച അലുമിനിയും പാത്രത്തില്,
ഓല.. കത്തിച്ചു വെള്ളം ചൂടാക്കണത്തിനടുത്തു ചെന്നു...
അച്ഛ് : ഡാ വിനപ്പാ... പുള്ളിക്കാരി അവിടെ എന്താ ഒച്ചപ്പാട്...
( അമ്മേടെ പേര് സരസ്വതി ആണേലും അച്ഛൻ ഇത്‌വരെ പുള്ളിക്കാരിന്നു വിളിക്കണത് മാത്രമേ ഞാൻ കേട്ടിട്ടുള്ളു.. എന്നേ വിനപ്പാ എന്നും )
'അമ്മ രാവിലെ തന്നേ കലിതുള്ളി നിക്കാ... ഇപ്പോം അങ്ങട് ചെന്നാൽ അച്ഛനിട്ടും കിട്ടും, ഞാൻ പറഞ്ഞുനിർത്തി...!!
അടുക്കളേൽ കേറി ഞാൻ... അമ്മോ ഇന്നുച്ചത്തേക്ക് എന്താ കറി..
മൊട്ട വർക്കണില്ലേ... ?
@ : ആ കോഴിക്കൂട് ശരിയാക്കാൻ പറഞ്ഞാ ആരു കേൾക്കാനാണ്....
തീറ്റ മുഴുവനും ഇവിടുന്നും, മൊട്ട ഇടണത് വല്ലവന്റ്റെം വീട്ടിലും...
ക്ലാസ്സിൽ പോകാൻ " ടൈം "ആയ്യടാ .. പോയി ഉടുപ്പ് മാറാൻ നോക്ക്..
ഡ്രസ്സ് മാറി പുസ്തകോം എല്ലാം റെഡിയാക്കി വെച്ചപ്പോൾ.....ജിത്തും മനും സന്ധ്യയും വന്നു...ലാസ്‌റ് സോനാലിം...
അപ്പോഴേക്കും എന്റ്റെ ചോറുംപാത്രം റെഡി...
കൂട്ടുകാര്‌കേൾക്കേ ഞാൻ.... അമ്മേ ഇന്ന് എന്താ സ്പെഷ്യൽ ഉച്ചക്കത്തെക്കു.....
അമ്മടെ വായിൽ നിന്നും അപ്പോള് വന്നു
" ഫിഷ്‌മോളിൽ "...
ഇന്നലെ അച്ഛൻ മാർക്കെറ്റിൽ നിന്നും മീൻ മേടിച്ചായിരുന്നു...
വലിയ വലിയ ഹോട്ടലിൽ അന്നു കിട്ടണ സ്പെഷ്യൽ ഐറ്റം ന്നാ എന്റ്റെ വിചാരം..
ഈ " ഫിഷ്‌മോളിൽ "...
സ്കൂളിൽ ചെന്നു...ഹാജർ ഒക്കെ എടുത്തു...കഴിഞ്ഞപ്പോൾ എങ്ങനെങ്കിലും 12.30 മണിക്ക് ഫുഡ് കഴിക്കണ " ടൈം " ആയാൽ മതിന്നെന്നായി.... ഇന്നത്തെ അമ്മയുടെ സ്പെഷ്യൽ ഫുഡ് കഴിച്ചാൽ മതിയെന്നായി...
ആദ്യത്തെ ഒന്നുരണ്ടു പീരീഡ്‌ കഴിഞ്ഞപ്പോൾ
സമയം 10 മണി...
ഇന്നെന്താ സമയോം പോണില്ല..
സമയം 11.20 am.....
അങ്ങിനെ ഞാൻ നോക്കിയിരുന്ന സമയം 12.30 മണിയായി...
സ്റ്റീൽ കൊണ്ടുള്ള വട്ട ചോറുംപാത്രം ഞാൻ ക്ലാസ്സ് ബെഞ്ചിലിരുന്നു കൂട്ടുകാരുടെ കൂടെ തുറക്കാൻ നോക്കി..
തുറക്കാൻ പറ്റാതായപ്പോൾ ഇരിക്കുന്ന ചെറിയ ബെഞ്ചിൻലിട്ടു രണ്ടു ചെറിയ കോട്ടുക്കോട്ടി...
ആകാംക്ഷയോടെ നോക്കിയപ്പോൾ.. ചോറിനു മുകളിൽ പാവക്ക തോരൻറ്റെ കൂടെ ചെറിയ വാട്ടിയ വാഴയില കഷണത്തിൽ പൊതിയിൽ രണ്ടു ചാള മീൻ കഷ്ണം...
കൂടെയുള്ളർ ഒരൊറ്റ ചിരിയായിരുന്നു...
ഈ 'അമ്മയുടെ ഒരു കാര്യം.... മനുഷ്യനെ നാണം കെടുത്താൻ ആയിട്ടു.......
ചാള ( മത്തി ) വറുത്തതിനെയാണോ
" ഫിഷ്‌മോളിൽ "എന്ന കൂട്ടുകാരുടെ കളിയാക്കലും....
അതേയ്.....
'അമ്മ. ഉദേശിച്ചത്‌... ചോറിനു മുകളിൽ ഫിഷ്‌ എന്നാണ് എന്നു ചമ്മിയ മുഖത്തോടെ... ഞാൻ പറഞ്ഞൊപ്പിച്ചു...
അപ്പോഴും ഉറ്റചങ്ങാതി ജിത്തിന്റെ ആ നിർത്താതെയുള്ള ചിരി തുടരുന്നുണ്ടായിരുന്നു...
അമ്മയോടുള്ള ചെറിയ ദേഷ്യവും.. എന്റ്റെ ഉള്ളിലെ സങ്കടവു മൊക്കെയായി ഞാനും വെച്ചു കൊടുത്തു....
ഒരു വളിച്ച ചിരി...... ഹി ഹി ഹി കി...
(((...വിനു...)))

കുളിസീൻ നർമകഥ


മീനമാസത്തിലെ ഭരണി നാള്...
അന്ന് ഞാൻ കൊടുങ്ങല്ലൂർ ഏഷ്യാനെറ്റ് കേബിൾ വിഷനിൽ ടെക്‌നിഷ്യൻ ആയി വർക്ക് ചെയ്യുന്ന സമയം... എല്ലാവർഷത്തെ പോലെയും കൊടുങ്ങല്ലൂർ ഭരണി എസിവി യിൽ ലൈവ് ഉണ്ട്.. എനിക്കന്നു നൈറ്റ് ആയിരുന്നു ഡ്യൂട്ടി.. രാത്രിയിൽ നല്ല നിലാവുള്ള സമയം അന്ന്...
വീട് കുറച്ചു അകലെയായതു കൊണ്ടു രണ്ടാഴ്ച കൂടുമ്പോളൊക്കെയാ, വീട്ടിൽ പോകല്...
രണ്ടു ദിവസത്തെ ലീവ് നേരത്തെ തന്നേ സൂപ്രവൈസേർ കണ്ണൻ സ്രാങ്ക് ( നിതിൻ ) നോട് ചോദിച്ചു കിട്ടിയിട്ടുണ്ട്...
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ പോയി രാവിലെ കുളിയൊക്കെ കഴിഞ്ഞു ഒരു 7 മണിയോടുകൂടി വീട്ടിലേക്കു പോകാൻ പതിയെ നടന്നു... തലേദിവസം മഴപെയ്തതുകൊണ്ടു റോഡിലൊക്കെ വെള്ളം നല്ലവണ്ണം കെട്ടികിടപ്പുണ്ട് .... ബസ്‌സ്റ്റാന്ഡിലേക്കു...പോകും വഴിക്കു സ്ഥിരം കേറാറുള്ള പൂക്കടയോട് ചേർന്നുള്ള ശിവേട്ടന്റ്റെ കടയിൽ നിന്നും ചൂട് പരിപ്പ് വടേം, ഒരു സ്ട്രോങ്ങ് ചായയും കുടിച്ചിട്ട് നേരെ ചന്തപ്പുരയിലുള്ള ബസ് സ്റ്റാൻഡിലേക്ക്....!!!
അവിടെ ചെന്നപ്പോഴാ റോഡിലുമൊത്തം ബ്ലോക്ക്...
ഇനിയിപ്പോൾ സർപ്പ കാവിന്റ്റെ മുന്നിലൂടെ നടന്നു അമ്പലത്തിന്റെ തെക്കേ നടയിലെ ബസ്സ്റ്റാൻഡിൽ നിന്നും വേണം ബസ് കേറാൻ...
ഹോ.... ബൈക്ക് ഉണ്ടായിരുന്നേൽ ഈ നടപ്പു ഒഴിവാക്കാമായിരുന്നു..
കുരിശു... മനസ്സിൽ അറിയാണ്ട് ഒന്നോർത്തുപോയി...
തെക്കേനടയിലേക്കു പോകുംവഴി റോഡിനോടുചേർന്നുള്ള അമ്പലകുളത്തിനടുത്തു മതിലിൽ നാലഞ്ചുപേര് കേറിനിൽപ്പുണ്ട്...
മനസ് ചെറുതായി ഒന്ന്‌ പതറിപ്പോയി..
കുളിസീൻ എങ്ങാനും ആന്നോ...
ടാറിട്ട റോഡിലൂടെ നടക്കാൻ നോക്കിയിട്ടു കാലുകൾ അങ്ങട് നീങ്ങുന്നില്ല...
പതുക്കെ തല ഒന്ന്‌ ചൊറിഞ്ഞു..
പിന്നേ ഒന്നും ആലോച്ചില്ല....!!
ഒരാൾപൊക്കമുള്ള മതിലിൽ ഏന്തിവലഞ്ഞു അള്ളിപ്പിടിച്ചു കേറി നോക്കുമ്പോൾ അവിടെ ഒരു മുടിയൊക്കെ നീട്ടിവളർത്തിയ ഒരാൺകോമരം കുളത്തിൽ നീന്തിമറിഞ്ഞു കസർത്തു കാണിക്കുവാ.... പിന്നേ രണ്ടാമത് ഒന്ന്‌ നോക്കാൻ നിക്കണമുന്പ്‌ എന്റ്റെ തുടകൾക്കെവിടെയോ ഒരു ആഞ്ഞുഒരടി കിട്ടി... രണ്ടാമത് കാലിന്നിട്ടും കിട്ടിയപ്പോൾ മതിലിൽ നിന്നുള്ള പിടിവിട്ടു താഴേക്കു ഞാൻ...!!
തിരിഞ്ഞു നോക്കുമ്പോൾ ഒരു പോലീസ്‌കാരൻ ചൂരൽ കൊണ്ടു ഇനിയും തല്ലാൻ ഉറഞ്ഞുതുള്ളി നിക്കുവാ...
അടികൊണ്ടിട്ടു, കണ്ണിലൊക്കെ ആകെ ഇരുട്ടു കേറുന്നപോലെ.. കണ്ണൊക്കെ മിന്നാമിന്നികളുടെ കൂട്ടു അടഞ്ഞുപോണ്...തലയ്ക്കു ചുറ്റും നക്ഷത്രങ്ങൾ ഒക്കെ വട്ടമിട്ടു പറക്കുന്നതും പോലെയും... !!
സ്ഥലകാലബോധം വീണ്ടെടുത്ത് അവിടെ റോഡിൽ കണ്ടുനിന്നവരോട് ഒരുചമ്മിയചിരിച്ചിരിച്ചു നേരെ ബസ്‌സ്റ്റോപ്പിലേക്കു..
ബസ്റ്റോപ്പിൽ വെച്ചു ആലോചിച്ചു.. എന്നാലും ആദ്യമായി ഒരു #കുളിസീൻ കണ്ടത് ഇങ്ങിനെയായല്ലോ.. ഈശ്വരാ .. അതിനു പോലീസുകാരന്റെ കയ്യിൽനിന്നും തല്ലും കിട്ടി..
ആദ്യം വന്ന ശലഭം എന്നുപേരുള്ള ബസിൽ കേറിവീട്ടിലേക്കു..
ബസിൽ സീറ്റിൽ ഇരിക്കുമ്പോൾ വേദനകൊണ്ടു ഒരുസൈഡ് കൊണ്ടാണ് ഇരുന്നതുതന്നെ....
വീട്ടിലെത്തി ഇട്ടിരുന്ന ഡ്രെസ്സൊക്കെ അഴിച്ചുനോക്കിയപ്പോൾ തുടയോക്കെ പൊട്ടി നീറ്റലെടുക്കുന്നുണ്ട്....!!!
അത്‌അപ്പോള് അങ്ങിനെയിങ്ങനെയായിപ്പോയി.... എന്താ ചെയ്യാ... !!
അതേയ്.... ഞാൻ ഈ പറഞ്ഞത് നമ്മള് രണ്ടാളും അല്ലാണ്ട് മൂന്നാമതൊരാൾ അറിയണ്ടാ... ട്ടോ... !!!
വാൽകഷ്ണം : - ഓരോ കുളിസീൻ വരുത്തിവെക്കുന്ന വിനകളെ...

By: 
Vinu Prasad

അവലോസുണ്ട


രാവിലെ തന്നേ... നുമ്മന്റെ സുക്കറണ്ണന്റെ, മുഖപുസ്തകോം എടുത്തുപിടിച്ചു....ഞാൻ ഇന്നലെ ' നല്ലയെഴുതു ' ഗ്രൂപ്പിലിട്ട Post നു comments ചെയ്യണ സമയത്താ.... വീട്ടീ'ന്ന് അമ്മയുടെ ഫോൺ വന്നത്...അമ്മയോട് വീട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു കഴിഞ്ഞു ഫോൺ വെച്ചപ്പോൾ തോന്നി.... എന്തേലും കഥ ഇന്ന് എഴുതിയാലോ എന്നു...
നേരെ പോയി പേനയെടുത്തു... 
എന്ത് എഴുതും.... തലേലാന്നെങ്കിൽ ഒന്നും വരുന്നതുമില്ല... കാടു കേറി ചിന്തിച്ചു ചിന്തിച്ചു സത്യമംഗലം കാട് വരെയെത്തി..ആശയങ്ങൾ നോക്കി നോക്കി എവറെസ്റ് ഒക്കെ പുല്ലുപോലെ കേറി .. കഷണ്ടി കേറിത്തുടങ്ങിയ തലയൊന്നു കൈ കൊണ്ട് ചൊറിഞ്ഞു അപ്പോഴാ... വീട്ടില് 'അമ്മ ഇന്നലെ " അവലോസുണ്ട " ഉണ്ടാക്കിയ കാര്യംപറഞ്ഞത് ഓർമവന്നത്...
എഴുതാൻ നോക്കിയിട്ടു പേനത്തുമ്പിൽ നിന്നും ഒന്നും പുറത്തേക്കു വരുന്നില്ല...!!
" നാഡീ ഞരമ്പുകൾ ഒക്കെ വലിഞ്ഞു.,
മുറു കാൻ തുടങ്ങിയെന്റ്റെ... ചുട്ടുപഴുത്ത കനൽപോലെ മനസ്കിടന്നു നീറുകയാ... കരിയുന്ന മാംസഗന്ധം ഒക്കെയെന്റ്റെ ഉള്ളില്നിന്നും വരുന്നുണ്ട്.. "
അവസാനം ഗതികെട്ട് പേനയെടുത്തു രണ്ടു കൊടച്ചിലൊക്കെ കൊടഞ്ഞപ്പോൾ പേനതുമ്പിൽ നിന്നും തെറിച്ചു, അക്ഷരങ്ങൾ ഓരോന്നായി താഴത്തു ചിതറിക്കിടക്കുന്നു.. അവ ഓരോന്നും തല്ലുകൂടാൻ തുടങ്ങിയപ്പോൾ അവയെ ഉള്ളംകൈയിൽ എടുത്തു തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു കളയാൻ നോക്കിയിട്ടു എന്നേ കൊല്ലരുത് എന്നാ ദീന ഭാവത്തിൽ എന്റ്റെ കൈക്കുള്ളിൽ കിടന്നൊരു പിടച്ചിൽ.... അവയുടെ കരച്ചിലുകൾ എനിക്ക് കാണാം..
പിന്നേ ഒന്നും നോക്കിയില്ല...
മൊബൈല് എടുത്തു... ചിതറിക്കിടന്ന അക്ഷരങ്ങളെ എല്ലാം നിരത്തിവെച്ച സ്ക്രീനില് അതില് എന്റ്റെ കുഞ്ഞുവിരൽ കൊണ്ടു കൊറേ കൊറേ കുത്തലും.. തോണ്ടലും.. വെട്ടലും ഒക്കയായപ്പോള് മൊബൈലിനു തന്നേ, ഈ എന്നെ ദീനമായി നോട്ടം.. " നിനക്കിനിയും മതിയായില്ലേ അല്ലേടാ...." എന്നും പറഞ്ഞു...
അങ്ങിനെ അരിപൊടിച്ചെടുത്ത കൊറേ വട്ടു ചിന്തകളും.....തെങ്ങാ ചുരണ്ടി വറുത്തെടുത്ത നല്ല ആശയങ്ങളും.... ശർക്കരപാനിയിൽ കൊഴച്ചെടുത്ത അവതരണവും ചേർത്ത് ഉരുട്ടി ഉരുട്ടിയെടുത്തു അവസാനം ഒരു #അവലോസുണ്ട പരുവത്തിലാക്കി....
അതു ദിപ്പോ... ദിപ്പോ പോസ്റ്റും..
പോസ്റ്റാൻ പോവാണ്...ട്ടോ
വാൽകഷ്ണം : - " കുറച്ചു ദിവസം നാട്ടീന്നും വീട്ടിന്നും ഒന്നുമാറി നിന്നാൽ മതി അപ്പോള് തുടങ്ങും നൊസ്റ്റാൾജിയ.... "
എന്താ ചെയ്യാലെ.....!!!

by: Vinu prasad

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo