മീനമാസത്തിലെ ഭരണി നാള്...
അന്ന് ഞാൻ കൊടുങ്ങല്ലൂർ ഏഷ്യാനെറ്റ് കേബിൾ വിഷനിൽ ടെക്‌നിഷ്യൻ ആയി വർക്ക് ചെയ്യുന്ന സമയം... എല്ലാവർഷത്തെ പോലെയും കൊടുങ്ങല്ലൂർ ഭരണി എസിവി യിൽ ലൈവ് ഉണ്ട്.. എനിക്കന്നു നൈറ്റ് ആയിരുന്നു ഡ്യൂട്ടി.. രാത്രിയിൽ നല്ല നിലാവുള്ള സമയം അന്ന്...
വീട് കുറച്ചു അകലെയായതു കൊണ്ടു രണ്ടാഴ്ച കൂടുമ്പോളൊക്കെയാ, വീട്ടിൽ പോകല്...
രണ്ടു ദിവസത്തെ ലീവ് നേരത്തെ തന്നേ സൂപ്രവൈസേർ കണ്ണൻ സ്രാങ്ക് ( നിതിൻ ) നോട് ചോദിച്ചു കിട്ടിയിട്ടുണ്ട്...
രണ്ടു ദിവസത്തെ ലീവ് നേരത്തെ തന്നേ സൂപ്രവൈസേർ കണ്ണൻ സ്രാങ്ക് ( നിതിൻ ) നോട് ചോദിച്ചു കിട്ടിയിട്ടുണ്ട്...
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ പോയി രാവിലെ കുളിയൊക്കെ കഴിഞ്ഞു ഒരു 7 മണിയോടുകൂടി വീട്ടിലേക്കു പോകാൻ പതിയെ നടന്നു... തലേദിവസം മഴപെയ്തതുകൊണ്ടു റോഡിലൊക്കെ വെള്ളം നല്ലവണ്ണം കെട്ടികിടപ്പുണ്ട് .... ബസ്‌സ്റ്റാന്ഡിലേക്കു...പോകും വഴിക്കു സ്ഥിരം കേറാറുള്ള പൂക്കടയോട് ചേർന്നുള്ള ശിവേട്ടന്റ്റെ കടയിൽ നിന്നും ചൂട് പരിപ്പ് വടേം, ഒരു സ്ട്രോങ്ങ് ചായയും കുടിച്ചിട്ട് നേരെ ചന്തപ്പുരയിലുള്ള ബസ് സ്റ്റാൻഡിലേക്ക്....!!!
അവിടെ ചെന്നപ്പോഴാ റോഡിലുമൊത്തം ബ്ലോക്ക്...
ഇനിയിപ്പോൾ സർപ്പ കാവിന്റ്റെ മുന്നിലൂടെ നടന്നു അമ്പലത്തിന്റെ തെക്കേ നടയിലെ ബസ്സ്റ്റാൻഡിൽ നിന്നും വേണം ബസ് കേറാൻ...
ഹോ.... ബൈക്ക് ഉണ്ടായിരുന്നേൽ ഈ നടപ്പു ഒഴിവാക്കാമായിരുന്നു..
കുരിശു... മനസ്സിൽ അറിയാണ്ട് ഒന്നോർത്തുപോയി...

തെക്കേനടയിലേക്കു പോകുംവഴി റോഡിനോടുചേർന്നുള്ള അമ്പലകുളത്തിനടുത്തു മതിലിൽ നാലഞ്ചുപേര് കേറിനിൽപ്പുണ്ട്...
മനസ് ചെറുതായി ഒന്ന് പതറിപ്പോയി..
കുളിസീൻ എങ്ങാനും ആന്നോ...
ടാറിട്ട റോഡിലൂടെ നടക്കാൻ നോക്കിയിട്ടു കാലുകൾ അങ്ങട് നീങ്ങുന്നില്ല...
പതുക്കെ തല ഒന്ന് ചൊറിഞ്ഞു..
പിന്നേ ഒന്നും ആലോച്ചില്ല....!!
മനസ് ചെറുതായി ഒന്ന് പതറിപ്പോയി..
കുളിസീൻ എങ്ങാനും ആന്നോ...
ടാറിട്ട റോഡിലൂടെ നടക്കാൻ നോക്കിയിട്ടു കാലുകൾ അങ്ങട് നീങ്ങുന്നില്ല...
പതുക്കെ തല ഒന്ന് ചൊറിഞ്ഞു..
പിന്നേ ഒന്നും ആലോച്ചില്ല....!!
ഒരാൾപൊക്കമുള്ള മതിലിൽ ഏന്തിവലഞ്ഞു അള്ളിപ്പിടിച്ചു കേറി നോക്കുമ്പോൾ അവിടെ ഒരു മുടിയൊക്കെ നീട്ടിവളർത്തിയ ഒരാൺകോമരം കുളത്തിൽ നീന്തിമറിഞ്ഞു കസർത്തു കാണിക്കുവാ.... പിന്നേ രണ്ടാമത് ഒന്ന് നോക്കാൻ നിക്കണമുന്പ് എന്റ്റെ തുടകൾക്കെവിടെയോ ഒരു ആഞ്ഞുഒരടി കിട്ടി... രണ്ടാമത് കാലിന്നിട്ടും കിട്ടിയപ്പോൾ മതിലിൽ നിന്നുള്ള പിടിവിട്ടു താഴേക്കു ഞാൻ...!!
തിരിഞ്ഞു നോക്കുമ്പോൾ ഒരു പോലീസ്‌കാരൻ ചൂരൽ കൊണ്ടു ഇനിയും തല്ലാൻ ഉറഞ്ഞുതുള്ളി നിക്കുവാ...
അടികൊണ്ടിട്ടു, കണ്ണിലൊക്കെ ആകെ ഇരുട്ടു കേറുന്നപോലെ.. കണ്ണൊക്കെ മിന്നാമിന്നികളുടെ കൂട്ടു അടഞ്ഞുപോണ്...തലയ്ക്കു ചുറ്റും നക്ഷത്രങ്ങൾ ഒക്കെ വട്ടമിട്ടു പറക്കുന്നതും പോലെയും... !!
സ്ഥലകാലബോധം വീണ്ടെടുത്ത് അവിടെ റോഡിൽ കണ്ടുനിന്നവരോട് ഒരുചമ്മിയചിരിച്ചിരിച്ചു നേരെ ബസ്‌സ്റ്റോപ്പിലേക്കു..
ബസ്റ്റോപ്പിൽ വെച്ചു ആലോചിച്ചു.. എന്നാലും ആദ്യമായി ഒരു #കുളിസീൻ കണ്ടത് ഇങ്ങിനെയായല്ലോ.. ഈശ്വരാ .. അതിനു പോലീസുകാരന്റെ കയ്യിൽനിന്നും തല്ലും കിട്ടി..
ആദ്യം വന്ന ശലഭം എന്നുപേരുള്ള ബസിൽ കേറിവീട്ടിലേക്കു..
ബസിൽ സീറ്റിൽ ഇരിക്കുമ്പോൾ വേദനകൊണ്ടു ഒരുസൈഡ് കൊണ്ടാണ് ഇരുന്നതുതന്നെ....

വീട്ടിലെത്തി ഇട്ടിരുന്ന ഡ്രെസ്സൊക്കെ അഴിച്ചുനോക്കിയപ്പോൾ തുടയോക്കെ പൊട്ടി നീറ്റലെടുക്കുന്നുണ്ട്....!!!
അത്‌അപ്പോള് അങ്ങിനെയിങ്ങനെയായിപ്പോയി.... എന്താ ചെയ്യാ... !!
അത്‌അപ്പോള് അങ്ങിനെയിങ്ങനെയായിപ്പോയി.... എന്താ ചെയ്യാ... !!
അതേയ്.... ഞാൻ ഈ പറഞ്ഞത് നമ്മള് രണ്ടാളും അല്ലാണ്ട് മൂന്നാമതൊരാൾ അറിയണ്ടാ... ട്ടോ... !!!
വാൽകഷ്ണം : - ഓരോ കുളിസീൻ വരുത്തിവെക്കുന്ന വിനകളെ...
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക