നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടോമിയും നാണുവും .


എനിക്ക മാത്രം ആരും പുതുവർഷാശംസകൾ നേരുന്നില്ല . ടോമി ചിന്തിക്കുകയാണ് . . സാറും പിള്ളേരും കൂടി കാറിലും ബൈക്കിലും കൂടി പുറത്തേക്ക് പോയിട്ടുണ്ട് . ഇനി എപ്പോഴാണോ തിരിച്ചുവരവ് . എന്റെ ഇന്നത്തെ ദിവസം പോക്കാ , കൊച്ചമ്മയും മോളും അകത്തുണ്ട് . അവരും പോവുമായിരിക്കും .
എ ടീ പെണ്ണേ എന്റെ ലിപ്സ്റ്റിക്ക് ഇങ്ങെടുക്കെ ടീ , ഓ കൊച്ചമ്മ തുടങ്ങിയിട്ടുണ്ട് അണിയാൻ, ഈ വയസ്സിൽ അവർ ആരെ കാണിക്കാനാണോ ഇങ്ങനെ . വയസ്സ് 50 ആയിട്ടും കൊച്ചു പിള്ളേര് ഇടുന്ന ഡ്രസും ഇട്ട് അയ്യേ , ആലോചിച്ചിട്ട് ടോമിക്ക് തന്നെ നാണം .
ടക് ടക് ടക് എന്ന് കേൾക്കനുണ്ട് .
മമ്മീ ഞാൻ ഇറങ്ങുവാ, ഓ ചിന്നമ്മയാണ് . ചവിട്ടിത്തുള്ളി വരുന്നുണ്ട് . ടോമി കണ്ണടച്ചു. വെറുതേയെന്തിനാ അവരെ കാണിതിരിക്കുന്നതാ നല്ലത് . എങ്ങനാ, അമ്മ വേലി ചാടിയാ മോളു മതിലുചാടുമെന്നാ .
ഈ രാത്രിയിൽ ഇവരെല്ലാം കൂടി എങ്ങോട്ടാണാവോ . ന്യു ഇയർ ആണത്രേ . ഇതിനും മാത്രം എന്താ ഇത്ര ആഘോഷം .
കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെ ആയിരുന്നു. വെളുത്തേ പിന്നെയാ പലരും വന്നേ , ഒന്നു കാണണമായിരുന്നു.'നാലുകാലിലാ ഈ പെണ്ണുമ്പിള്ള. ശ്ശെ നാണക്കേടായി.
അടുത്ത വീട്ടിലെ നാണു അതു കണ്ടിരുന്നു. അവന്റെ പുശ്ചം നിറഞ്ഞ നോട്ടം കാണണമായിരുന്നു. അതു വരെ അവന്റെ മുന്നിൽ ഒരു വിലയുണ്ടായിരുന്നു. അന്നത്തോടെ അത് പോയിക്കിട്ടി . ഇനി നാളെ എങ്ങനെയാണാവോ ?
ഓ നാണു ഇങ്ങോട്ടു വരുന്നുണ്ട് ,മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ട് . ങാ എന്തു ചെയ്യാനാ വലിയ വീട്ടിലെ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല . തന്റെ വിധിയാണത്. മുതലാളിയുടെ വാള് നാളെ എവിടെയാണാവോ ?
ടോമീ എന്താ വിശേഷം ? ഓ ഒന്നുമില്ല.
പിന്നെന്താ എല്ലാപേരും രാത്രിയിൽ പുറത്ത് പോയേ . അതോ അത് ഇന്ന് ന്യൂ ഇയറല്ലേ . ഓ പുതുവത്സരം . അപ്പോ നാളെ ഇവിടെ നല്ല രസമായിരിക്കും അല്ലേ .
നീ പോയേ നാണു .
നീ വരുന്നുണ്ടോ? ഇല്ലല്ലേ , ഞാനും പോകുവാ ടൗണിലേക്ക് ...അവിടെന്താ ഇവരുടെ പരിപാടി എന്നറിയാമല്ലോ . ഇല്ലെടാ ഞാനിവിടിരിന്നോളം നീ പൊക്കൊ.
നാണു നടന്നു ...
ക്ലബിന്റെ മുന്നിലെത്തി , അകത്തു കയറാൻ വാച്ച് മാൻ സമ്മതിക്കുന്നില്ല. ഓ എനിക്ക് അറിയാം .കുടിച്ച് ബോധം കെടുകാ അത്രേയുള്ളു, ആഘോഷമാത്രേ എന്തുവന്നാലും ഇവർക്ക് കുടിക്കണം അതേയുളളു . പെണ്ണും ആണുമൊക്കെ കുടിച്ചു ബോധം കെട്ടുകിടക്കുന്നുണ്ടാവും നാണക്കേട് . പോയേക്കാം ബീച്ചിലേക്ക് ,
കുറേ ലൈറ്റൊക്കെ ഇട്ട് റോഡും കെട്ടിടങ്ങളുമൊക്കെ അലങ്കരിച്ചിട്ടുണ്ട് , കാണാനൊരു ശേലൊക്കെയുണ്ട്.
മുന്നോട്ടു പോയപ്പോ ദാ ശൂ.... ന്നൊരു ചെക്കൻ ബൈക്കിന്റെ മുൻ ടയർ ഉയർത്തി ഒരഭ്യാസം . ഹൊ ഭാഗ്യം ഇപ്പൊ ഒരു കുഞ്ഞിനെ ഇടിച്ചേനേ ,
പുറകേ കുറേ എണ്ണം ബൈക്കുകളിൽ ചീറിപ്പാഞ്ഞു പോയി . കലക്കി ബ്രോ. അവന്മാരിലാരോ വിളിച്ചു പറഞ്ഞു.
നാണു മുന്നോട്ട് നടന്നു. അനാഥാലയ പരിസരത്തെത്തിയപ്പോൾ നാണു നിന്നു. അവിടെയും ആഘോഷമുണ്ട് , കേറി നോക്കാം കുറച്ച് പിള്ളേർ നിൽക്കുന്നുണ്ട്,
കുറച്ചു ബലൂണുണ്ട് അവരുടെ കൈയിൽ , പാവങ്ങളാ ,'' അവിടുത്തെ കുഞ്ഞുങ്ങളോടൊത്ത് പുതുവത്സരം ആഘോഷിക്കാൻ ഇവർക്കെങ്കിലും തോന്നിയല്ലോ സന്തോഷം .
ഇടയ്ക്ക് ഒരു പോലീസ് ജീപ്പ് വന്നു. കളക്ടർ വരുന്നുണ്ട് , സന്തോഷം കുഞ്ഞുങ്ങൾക്ക് ആശംസ നേരാൻ .
മതി പോയേക്കാം, ബീച്ചിലേക്ക്... ഹോട്ടലുകളിലെല്ലാം നല്ല തിരക്കാണല്ലോ, പുറത്തുള്ളവരെ കേറ്റില്ലാത്രെ വേണ്ടാ , നമ്മളില്ലേ .
അവിടെന്തെക്കയാ നടക്കുന്നേന്ന് എല്ലാർക്കും അറിയാം .
കടപ്പുറത്ത് വൻ ആൾകൂട്ടം ഉണ്ട് കുറേ പെണ്ണുങ്ങളും' പയ്യൻമാരും വിദേശികളും നാടൻ സായ്പുമാരും ഉണ്ട് . സമയം 11.59 ആയി മൈക്കിലൂടെ വിളിച്ചു പറഞ്ഞു . കറണ്ട് പോയി ടും.. ധും..ടും . എന്ന് കേട്ട് നാണു ഞെട്ടി ,പടക്കം പൊട്ടിയതാണ് , കൂടെ ചില 'പെണ്ണുങ്ങളുടെ നിലവിളിയും . പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു ,അപ്പോഴല്ലേ അറിഞ്ഞേ ,ചില വിരുതൻമാർ ഇരുട്ടത്ത് പെണ്ണുങ്ങളെ കേറിപ്പിടിച്ചത്രേ ....
അവിടെ നിന്ന പല ആണുങ്ങൾക്കും നാണക്കേടായി .
കുറച്ചപ്പുറത്ത് കുറേ ചെറുപ്പക്കാർ നിൽപ്പുണ്ട് നേരത്തേ ബൈക്കിൽ വന്ന പാർട്ടി സാ , അതിൽ ഒരുത്തന്റെ കൈയിൽ ഒരു സിറിഞ്ചും ഉണ്ട് . എന്തോ കുത്തിവയ്പാവും .പോയേക്കാം. ഒരു വശത്തൂടെ .
ഇതൊക്കെ നാളെ ടോമി യോടു പറയണം. പാവം വലിയ വീട്ടിലെ പട്ടിയാണെങ്കിലും , അവന് ഒരു നേരത്തെ ആഹാരവും കാരാഗൃഹവാസവും ആണല്ലോ പറഞ്ഞിട്ടുള്ളത് .

By
Gopal Arangal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot