മുറിയാതെ പെയ്യുമെന്നിറയത്തിരുന്നു ഞാൻ
ഓർക്കട്ടെ ഇന്നെെൻറ പ്രിയതമനെ
ഇപ്പോ വരാമെന്നു പറഞ്ഞു നീ
എന്നെ തനിച്ചാക്കി പോയതെന്തേ
വെറുതെ കുറുമ്പോടെ ശാഠ്യം പിടിച്ചിട്ടു
എന്നിലെ താപത്തിനളവെടുക്കാൻ
കഥയതു കഴിഞ്ഞു നീ ചേർത്തു പിടിച്ചപ്പോൾ
തകർന്നൊരെൻ പരിഭവം നോക്കിച്ചിരിച്ചില്ലേ
ഇന്നലെകളത്രയും വർണ്ണങ്ങൾ നൽകി യീ
ഇന്നത്തെ വർണ്ണങ്ങൾ മായ്ച്ചതെന്തേ
മഴയേററു നനഞ്ഞെെൻറ നെറ്റിയിലും
കൈത്തലം കൊണ്ടു നീ കാത്തതല്ലേ
എെൻറ സീമന്ത സിന്ദൂരം കാത്തതല്ലേ
കണ്ണീരു പൊളളുന്ന കവിൾത്തടങ്ങൾ
നിെൻറ സ്നേഹചുംബനങ്ങളാൽ വിരിഞ്ഞതല്ലേ
ഇരുളും വെളിച്ചവുമറിയാതെ
ഞാനീ വെൺമയിൽ മാത്രം
തറഞ്ഞിരിപ്പൂ
എന്നെയും കൂടെ വിളിക്കാത്തതെന്തു നീ
മൃത്യുവേ നീയിത്രയും ക്രൂരനാണോ
ഓർക്കട്ടെ ഇന്നെെൻറ പ്രിയതമനെ
ഇപ്പോ വരാമെന്നു പറഞ്ഞു നീ
എന്നെ തനിച്ചാക്കി പോയതെന്തേ
വെറുതെ കുറുമ്പോടെ ശാഠ്യം പിടിച്ചിട്ടു
എന്നിലെ താപത്തിനളവെടുക്കാൻ
കഥയതു കഴിഞ്ഞു നീ ചേർത്തു പിടിച്ചപ്പോൾ
തകർന്നൊരെൻ പരിഭവം നോക്കിച്ചിരിച്ചില്ലേ
ഇന്നലെകളത്രയും വർണ്ണങ്ങൾ നൽകി യീ
ഇന്നത്തെ വർണ്ണങ്ങൾ മായ്ച്ചതെന്തേ
മഴയേററു നനഞ്ഞെെൻറ നെറ്റിയിലും
കൈത്തലം കൊണ്ടു നീ കാത്തതല്ലേ
എെൻറ സീമന്ത സിന്ദൂരം കാത്തതല്ലേ
കണ്ണീരു പൊളളുന്ന കവിൾത്തടങ്ങൾ
നിെൻറ സ്നേഹചുംബനങ്ങളാൽ വിരിഞ്ഞതല്ലേ
ഇരുളും വെളിച്ചവുമറിയാതെ
ഞാനീ വെൺമയിൽ മാത്രം
തറഞ്ഞിരിപ്പൂ
എന്നെയും കൂടെ വിളിക്കാത്തതെന്തു നീ
മൃത്യുവേ നീയിത്രയും ക്രൂരനാണോ
ബാബു
16/12/16
16/12/16
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക