ആറുമാസത്തെ ലീവിന് ശേഷം വീണ്ടും മരുഭൂമിയിലേക്ക് .. പ്രാരാപ്തതിന്റെ കെട്ടിറക്കാന്‍..സ്വപ്നത്തിന്‍ വിത്തിറക്കാന്‍.. ഉയര്‍ന്നു പൊങ്ങുന്ന ഫ്ലൈറ്റില്‍ നിന്നും നോക്കുമ്പോള്‍ അകന്നു പോവുന്ന നാടിന്റെ പച്ചപ്പ് നോക്കി അയാള്‍ നെടുവീര്‍പ്പെട്ടു.
മുമ്പൊന്നും ഇല്ലാത്ത ഒരു വിഷമം മനസ്സില്‍ കുമിഞ്ഞു കൂടുന്നു.. ഇത് വരെ യാത്ര പോരുമ്പോള്‍ തന്നെ വിഷമിപ്പിച്ചത് ഉമ്മയുടെ നിറയുന്ന മിഴികള്‍ മാത്രമായിരുന്നു എങ്കില്‍.. ഇന്ന് തോരാത്ത മിഴികളുമായി യാത്രയയക്കാന്‍ മറ്റൊരാള്‍ കൂടിയുണ്ട്.. തന്റെ ഭാര്യ...
പതിനെട്ടിന്റെ കടമ്പയും കടന്നു മനസ്സിന് പിടിച്ച ഒരു പെണ്ണിനെ കിട്ടാന്‍ മൂന്നു മാസം എടുത്തു.. അവളുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞത് ശേഷിച്ച മൂന്നു മാസം മാത്രം..പെട്ടിയുമെടുത്ത് യാത്ര പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി ജീപ്പിലേക്കു കയറും മുമ്പ് ഒന്ന് തിരിഞ്ഞു നോക്കി.. വാതിലിന്‍ മറവിലിരുന്നു സങ്കടം സഹിക്കാനാവാതെ നിശബ്ദമായി കരയുന്ന അവളുടെ മുഖം കണ്ടപ്പോള്‍ ഹൃദയം പൊട്ടി പോയി..
നിറഞ്ഞൊഴുകുന്ന അയാളുടെ മിഴികള്‍ കണ്ടപ്പോള്‍ അടുത്തുള്ള യാത്രക്കാരന്‍ ചോദിച്ചു.. "" കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ടാ ലെ???"" എങ്ങനെ മനസ്സിലായി """ നമ്മളും ഒരു പ്രവാസിയാണ് അളിയാ....
റൂമില്‍ എത്തിയ പാടെ കൂട്ടുകാര്‍ പെട്ടി പൊട്ടിച്ചു.. ഉമ്മ ഉണ്ടാക്കിയ അച്ചാറുകളും ,കോഴിക്കോടന്‍ ഹലുവയുമെല്ലാം ഓഹരി വെക്കപ്പെട്ടു.. മൊബൈലില്‍ ഉള്ള കല്യാണഫോട്ടോ കാണാന്‍ എല്ലാവരും തിക്കും തിരക്കും കൂട്ടി... ""ഡാ കൊള്ളാം ട്ടോ നിനക്ക് പറ്റിയ കുട്ടി തന്നെ നല്ല സെലക്ഷന്‍..""
""അല്ല അളിയാ വിശേഷം വല്ലതും ഉണ്ടോ??? അവന്‍ ഒന്ന് മുഖം താഴ്ത്തി പിന്നെ അതെ എന്ന് തലയാട്ടി... ""കൊച്ചു കള്ളന്‍ പണി ഒപ്പിച്ചു അല്ലെ .. കല്യാണം കഴിഞ്ഞത് തന്നെ കണക്കു മിടുക്കന്‍ ..""
"അതേതായാലും നന്നായി ..രണ്ടു പേര്‍ക്കും സമ്മതമാണെങ്കില്‍ ഒരു കൊച്ച് ഉണ്ടായിരിക്കുന്നത് നല്ലതാണ്... അതിനു സമയവും കാലവും ഒന്ന് നോക്കേണ്ടതില്ല.. പക്ഷെ ഡെലിവറി സമയത്ത് അവള്‍ക്കു നിന്നെ വല്ലാതെ മിസ്സ് ചെയ്യും... ഒരിക്കല്‍ ഞാന്‍ എന്റെ കേട്ട്യോളോട് ചോദിച്ചു.. എപ്പോഴാടീ നിനക്ക് എന്നെ വല്ലാതെ മിസ്സ് ചെയ്യാറ് എന്ന്.. ജൂണ്‍..ജൂലായിലെ നല്ല മഴയുള്ള രാത്രി, അല്ലെങ്കില്‍ ഡിസംബര്‍,ജനുവരിയിലെ നല്ല തണുപ്പുള്ള രാത്രി ... ഇങ്ങനെ ഒരു മറുപടിയാ ഞാന്‍ പ്രതീക്ഷിച്ചത്... പക്ഷെ അവള്‍ പറയുവാ... "" നിങ്ങള്‍ ആണുങ്ങള്‍ക്ക് ആ ഒരു വിചാരം മാത്രമേ ഉള്ളൂ... എനിക്ക് കാണണം എന്ന് തോന്നുന്നത് പൂര്‍ണ്ണ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ലേബര്‍ റൂമിലേക്ക് കയറ്റുന്ന ആ സമയത്താ... ഒന്നിനും വേണ്ടിയല്ല.. എന്റെ ഈ കൈ പിടിച്ചു ഞാന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ആശ്വാസം ഒന്നും ഇല്ല... സത്യത്തില്‍ അവളുടെ വിഷമം അപ്പോഴാണ് എനിക്ക് മനസ്സിലായത്... ഒരു പെണ്ണ് അവളുടെ ഭര്‍ത്താവിന്റെ സാമീപ്യം ഏറ്റവും കൂടുതല്‍ കൊതിക്കുന്നത് ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് ..പക്ഷെ നമ്മള്‍ പ്രവാസികള്‍ മിക്കവാറും.ആ കാര്യത്തില്‍ ഭാഗ്യം ഇല്ലാത്തവരാണ് ..
അന്ന് രാത്രി അവനു ഉറക്കം വന്നില്ല.. മനസ്സില്‍ അയാളുടെ വാക്കുകള്‍ ആയിരുന്നു..അയാള്‍ പറഞ്ഞത് ശരിയാണ്...ആരൊക്കെ കൂടെയുണ്ടെങ്കില്‍ ഭർത്താവിനോളം വരുമോ??
മാസങ്ങള്‍ അതി വേഗം കടന്നു പോയി.. ഓഫീസില്‍ ജോലിയില്‍ ആയിരുന്ന അയാളുടെ മൊബൈല്‍ ബെല്ലടിച്ചു.. ഉമ്മയാണ്.. കട്ട് ചെയ്തു തിരിച്ചടിച്ചു... "മോനെ പറഞ്ഞ സമയം കഴിഞ്ഞു... വേദന വന്നിട്ടില്ല.. ഇങ്ങനെ പോവുകയാണെങ്കില്‍... ഉമ്മയുടെ സ്വരം താഴ്ന്നു.. ""ഉമ്മാ പറ "" ""ഓപ്പറേഷന്‍ വേണ്ടി വരും എന്നാ ഡോക്റ്റര്‍ പറയുന്നത്... ഹോ ...അവന്‍ കസേരയില്‍ തളര്‍ന്നിരുന്നു.. ശീതീകരിച്ച ആ റൂമിലും അയാള്‍ വിയര്‍ത്തു...
വീട്ടില്‍ ആയിരുന്നപ്പോള്‍ ഒരു ആപ്പിള്‍ ചെത്തുന്നതിനിടെ കൈ ചെറുതായി മുറിഞ്ഞപ്പോള്‍ പോലും വേദന സഹിക്കാനാവാതെ എന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി കരഞ്ഞവള്‍.. ഇപ്പോള്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ കീറി മുറിക്കനമത്രേ.. ഓര്‍ക്കും തോറും അയാള്‍ കൂടുതല്‍ അസ്വസ്ഥനായി... ""ഉമ്മാ അവള്‍ക്കു ഫോണ്‍ കൊടുക്ക്..""
ഹോസ്പിറ്റലില്‍ ഗര്‍ഭിണികളുടെ വാര്‍ഡില്‍ കിടക്കുകയായിരുന്നു അവള്‍..ഒരു അലര്‍ച്ച കേട്ട് അവള്‍ തിരിഞ്ഞു നോക്കി... വേദന കൊണ്ട് പുളയുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീ .അവളുടെ നെറ്റിയില്‍ കൈ വച്ച് സമാധാനിപ്പിക്കുകയാണ് അവളുടെ ഭര്‍ത്താവ്..അയാളുടെ കൈകളില്‍ അവള്‍ മുറുകെ പിടിച്ചിരിക്കുന്നു... """ഒന്നും ഇല്ലെടാ ഞാനില്ലേ കൂടെ ..
ആ കാഴ്ച കണ്ടു അവളുടെ മിഴികള്‍ നിറഞ്ഞു.. ഉമ്മ കൊടുത്ത ഫോണ്‍ അവള്‍ ചെവിയില്‍ വച്ച്.. "" എനിക്ക് പേടിയാ ഇക്കാ.. കാണണം എന്ന് തോന്നുന്നു.. i really miss you .. "" miss you too പേടിക്കണ്ട ഡാ .. ഉമ്മയും ഉപ്പയും എല്ലാം ഇല്ലേ.. ഞാന്‍ പ്രാര്തിക്കുന്നുണ്ട്.. അയാളുടെ മനസ്സ് നിശബ്ദമായി തേങ്ങുകയായിരുന്നു... എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്നറിയാതെ അവന്‍ കുഴങ്ങി... അവന്‍ ഫോണ്‍ ചുണ്ടോടു ചേര്‍ത്ത് മൃദുവായി ഒരു ചുംബനം നല്‍കി.. ഡോക്ടര്‍ റൂമിലേക്ക് വന്നതോടെ ഫോണ്‍ കട്ട് ചെയ്തു..
. മനസ്സ് പതറുകയാണ്.. ശരീരം തളരുന്നു.. ജീവിതത്തില്‍ ആദ്യമായി അവന്‍ ഒരു സിഗരട്ട് കത്തിച്ചു.. താങ്ങാന്‍ കഴിയില്ല ഈ സമ്മര്‍ദം.. പ്രസവത്തില്‍ മരിച്ച അയല്‍വാസിയായ ചേച്ചിയുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. അവന്‍ സിഗരെട്ടു വലിച്ചെറിഞ്ഞു.. ഓഫീസിലെ ഇടനാഴിയിലൂടെ അവന്‍ ഉഴറി നടന്നു.. ഡോക്റ്റര്‍ കൊടുത്ത വേദന സംഹാരികളുടെ സഹായത്തോടെയാണ് അവള്‍ ലേബര്‍ റൂമില്‍ കിടക്കുന്നത് എങ്കില്‍ ഒരു വേദന സംഹാരിയുടെയും സഹായമില്ലാതെ പുറത്തു നിന്ന് വേദന തിന്നാന്‍ വിധിക്കപ്പെട്ടവനാനല്ലോ താന്‍... മനസ്സുരുകി അയാള്‍ ദൈവത്തെ വിളിച്ചു.. ""ദൈവമേ.... കൈ വെടിയല്ലേ......
അയാളുടെ ഫോണ്‍ ഒന്ന് ചിലച്ചു .. അയാള്‍ ഓടി ചെന്ന് ഫോണ്‍ എടുത്തു..ഉമ്മയാണ്.. """ മോനേ...... അവരുടെ വാക്കുകള്‍ മുറിഞ്ഞു... അവന്റെ ഹൃദയം പടപടാ മിടിച്ചു.. ""ഉമ്മാ എന്തായി .. പറ ഉമ്മാ....
""നിന്നെ മുറിച്ചു വച്ച പോലെയുണ്ട് കുഞ്ഞ് .. ആണ്‍ കുഞ്ഞാ ....ഓപ്പറേഷന്‍ വേണ്ടി വന്നില്ല.. സുഖ പ്രസവമായിരുന്നു..
ഹോ ..അവന്‍ ഒന്ന് ദീര്ഗനിശ്വാസം വിട്ടു . അവന്റെ മിഴികള്‍ നിറഞ്ഞു തുളുമ്പി..അവന്റെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു.. അല്‍ഹംദുലില്ലാ...
ലേബര്‍ റൂമിനകത്തു നൊന്തു പ്രസവിക്കുന്ന ഭാര്യമാരുടെ വേദന നാം മനസ്സിലാക്കുമ്പോള്‍.. ലേബര്‍ റൂമിന് പുറത്തു ഡോക്റ്റര്‍ വരും വരെ മരിച്ചു ജീവിക്കുന്ന ഭര്‍ത്താക്കന്മാരുടെ വേദന പലരും മനസ്സിലാക്കാതെ പോവുന്നു....shahul malayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക