നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

_'*പ്രവാസി കോളനി, (കഥ)


പ്രവാസി കോളനിയിൽ പുതിയ താമസക്കാരെത്തി !!
ഹേയ് മനുഷ്യാ, നിങ്ങളറിഞ്ഞോ നമ്മുടെ പ്രവാസി കോളനിയിൽ പുതിയ താമസക്കാരെത്തി, ''
സിറ്റൗട്ടിൽ പത്രം വായിച്ച് കൊണ്ടിരുന്ന മിലിട്ടറി മാധവൻ തലയുർത്തി ഭാര്യയെ നോക്കി, !!
അതേയ്, ഒരു കാര്യം ചോദിച്ചോട്ടേ, ?? മിലിട്ടറി പത്രം മടക്കി വച്ച് മെല്ലെ എണീറ്റു, !!
എന്റെടുത്ത് കാര്യവും കാര്യക്കേടും ചോദിക്കാൻ എന്തിനാ മനുഷ്യാ മുഖവുര ?നിങ്ങള് ചോദിക്ക്,!!
ഞാനാരാ ??
ഇതു നല്ല കഥ, നിങ്ങളാരാണന്ന് നിങ്ങക്കറിഞ്ഞ് കൂടെ,
ഞാനാരാണെന്ന് കല്ല്യാണത്തിന് _മുമ്പ് എനിക്കറിയാമായിരുന്നു,
പക്ഷേ ,
കല്ല്യാണം കഴിഞ്ഞ് മോളുണ്ടാകുന്നതു വരെ നീ എന്നെ ''*ചേട്ടായി 'ന്നാ വിളിച്ചോണ്ടിരുന്നത്, രണ്ടാമത്തെ കുട്ടിയായപ്പോൾ അത് _'*ചേട്ടനായി,* പിന്നീട് '*അങ്ങേരായി, * ഇപ്പം മനുഷ്യനുമായി,*''സത്യത്തിൽ ഞാനാരാ ??? ചേട്ടനോ, ചേട്ടായീയോ, അങ്ങേരോ, മനുഷ്യനോ, ???
ഇതാണോ കാര്യം, ?? ശബ്ദം കേട്ട് മിലിട്ടറി യും ഭാര്യയും മുറ്റത്തേക്ക് നോക്കി,
അയൽവാസി സക്കീർ ,ഗൾഫുകാരനാ,
_'*എന്റെ മിലിട്ടറി സാറെ, കല്ല്യാണം കഴിഞ്ഞാൽ നമ്മള് നമ്മളല്ലാതാകും, പിന്നെ നമ്മളാരാണെന്ന് തീരുമാനിക്കുന്നത് ഭാര്യമാരാ, സാറിനറിയോ, നിക്കാഹ് കഴിഞ്ഞ ദിവസം മുതൽ ഷാജിത എന്നെ വിളിച്ചോണ്ടിരുന്നത് ''പൊന്നേ''ന്നാ, ആറ് മാസം കഴിഞ്ഞപ്പോൾ ആ വിളി മാറി ഇക്കാ എന്നായി, !!
അതെന്താ ??മിലിട്ടറി ചോദിച്ചു,
ഒരു വിസക്ക് വേണ്ടി ഓളുടെ പൊന്നെല്ലാം പണയം വച്ചു, അന്ന് പകൽ നിന്നതാ ആ വിളി, !!
ഹഹഹ, മിലിട്ടറിയും ഭാര്യയും ചിരിച്ചു,
സക്കീറേ ഈ കോളനിയിൽ പുതിയ താമസക്കാരെത്തീന്ന് കേട്ടല്ലോ, ?? ചോദിച്ചത് മിലിട്ടറി യുടെ ഭാര്യ സ്നേഹവല്ലി,!!
അത് പറയാനല്ലേ ഞമ്മള് വന്നത്,
മരിച്ചു പോയ വില്ലേജാപ്പിസറുടെ വാടക വീടില്ലേ ആ വീട്ടിലാ ചാലക്കുടി ക്കാരാന്നാ കേട്ടത്, !
സക്കീറേ, ആരായാലും കുഴപ്പമില്ല, ആണുങ്ങൾ സ്ഥിരമായിട്ടുളള വീടാണെങ്കിൽ സമ്മതിക്കരുത് ഓടിക്കണം,!
അതാണല്ലോ ഈ കോളനിയുടെ പ്രത്യേകത, അത് പാലിക്കാത്തവരെ ഇവിടെ വേണ്ടാ,
മിലിട്ടറി സാറെ , സാറല്ലേ ഈ കോളനിയുടെ പ്രസിഡണ്ട് ആ നിലയ്ക്ക് നമുക്കവിടെ ചെന്ന് അന്വോഷിച്ചാലോ, ??
വാ പോകാം, സക്കീറേ, ഒമാൻ സോമനും, ഖത്തറ് സലീമും, കുവെെറ്റ് കുഞ്ഞപ്പനും നാളെ വരും, ആറ് മാസം ആറ് മാസം കൂടുമ്പോൾ പ്രവാസി ആണുങ്ങൾ ഒത്ത് കൂടുന്ന ഇങ്ങനെയൊരു കോളനി ലോകത്തൊരിടത്തും കാണില്ല അല്ലേ, ?
അതല്ലേ നമ്മുടെ ഒരഐക്യം, ഈ പ്രവാസി കോളനിയിൽ പ്രവാസി കളല്ലാത്ത ആരും വേണ്ട, !! സക്കീർ തറപ്പിച്ച് പറഞ്ഞു,
നമ്മുടെ ഗൂർഖയെ കാണുന്നില്ലല്ലോ സക്കീറേ ,
അവനോട് ചോദിച്ചാൽ അറിയാം പുതിയ താമസക്കാരുടെ ഡീറ്റെെൽസ്, !
അയാള് പകൽ കറങ്ങാൻ പോകും, ബന്ധുക്കളായ ബീഹറികൾ ധാരാളമുണ്ടല്ലേ ഇവിടെ, ! = ദാ, മിലിട്ടറി സാറെ ആ കാണുന്നതാ വീട്, !
അടഞ്ഞ് കിടന്ന ഗേറ്റ് തളളിത്തുറന്ന് അവർ മുറ്റത്തേക്ക് പ്രവേശിച്ചു,
പുറത്തെങ്ങും ആരേയും കണ്ടില്ല,
സിറ്റൗട്ടിൽ കയറി കോളിംങ്ങ് ബെല്ലടിച്ചു,
കുറച്ച് നേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു,
ഒരജാനുബാഹുവായ മനുഷ്യൻ,
തല മൊട്ടയടിച്ച കട്ടിയുളള മീശക്കാരൻ
വാതിലിൽ നിറഞ്ഞ് നിന്നു,!
മിലിട്ടറി യും, സക്കീറും മുഖത്തോട് മുഖം നോക്കി, സക്കീറാണ് സംസാരിച്ചത് ,
ഹലോ, ഞങ്ങൾ ഈ കോളനിയിലെ താമസക്കാരാണ്, ഞാൻ ഗൾഫിലാ, ഇത് മിലിട്ടറി മാധവൻ ഇദ്ദേഹമാണ് ഈ കോളനിയുടെ പ്രസിഡണ്ട് , താങ്കളെ ഒന്ന് പരിചയപ്പെടാൻ വന്നതാ, !!!
ആയിക്കോട്ടെ കയറിയിരിക്ക് അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി,
ശേഷം അയാൾ സ്വയം പരിചയപ്പെടുത്തി ,
ഞാൻ തമ്മനം തോമസ്, ഭാര്യ ആലീസ്, മൂന്ന് മക്കൾ രണ്ടാൺ കുട്ടികളും, ഒരു പെൺകുട്ടിയും, പെൺ കുട്ടി മരിച്ചു പോയി,
ആൺ മക്കൾ അവർ പുറത്ത് പോയിരിക്കുവാ!
ഈ കോളനി പ്രവാസി കൾ മാത്രം താമസിക്കുന്ന സംസ്ക്കാരമുളള കോളനിയാണ്, ആറ് മാസത്തിെലൊരിക്കൽ മാത്രമേ ഈ കോളനിയിൽ ആണുങ്ങൾ ഉണ്ടാകു, നിങ്ങൾ പ്രവാസി യാണോ അത് മാത്രം അറിഞ്ഞാൽ മതി,!!
അതെ, ഞാനും ഒരു പ്രവാസി യാണ് , ഞാൻ വർഷത്തിലൊരിക്കലേ വീട്ടിൽ വരൂ, ?
സന്തോഷമായി, ഗൾഫിലെവിടാ, ? ചോദ്യം സക്കീറിന്റേത്,!
ഗൾഫിലല്ല, ജയിലിലാണ് ,വർഷത്തിലൊരിക്കൽ പരോളിന് വരുന്ന പ്രവാസിയേ പോലെ ഒരാൾ,!
മിലിട്ടറി യും, സക്കീറും ഞെട്ടി
പരസ്പരം നോക്കി,
മിലിട്ടറി ചാടി എണീറ്റു,
, ഈ കോളനിയിൽ ഒരു കുറ്റവാളിയോ, ഇല്ല, സമ്മതിക്കില്ല,, പാക്കിസ്ഥാൻ ചാരനെ കണ്ടതു പോലെ മിലിട്ടറി പകയോടെ അയാളെ നോക്കി,! പറഞ്ഞു,
ഹേയ് മിസ്റ്റർ ഈ കോളനിയിൽ ചില നിയമങ്ങളൊക്കൊയുണ്ട്, !
നിങ്ങൾക്കാരാ വീട് തന്നത്, ? സക്കീർ ചോദിച്ചു,
വില്ലേജാപ്പീസറുടെ മകൻ സത്യപാലൻ,!!അയാൾ പറഞ്ഞു,
ങാ, ഇവിടുത്തെ നിയമമൊന്നും മകനറിയില്ല, വില്ലേജാപ്പീസർക്കേ അറിയു, അയാൾ മരിച്ചു പോയില്ലേ, !! ഡാ, സക്കീറേ നീ വാ കുവെെറ്റ് കുഞ്ഞപ്പനും, ഒമാൻ സോമനും, ഖത്തർ സലീമും, മറ്റ് ആളുകളും വരട്ടെ ഇതിനൊരു പരിഹാരം ഉണ്ടാക്കാം,
മിസ്റ്റർ തമ്മനം വാരികെട്ടിക്കോ സാധനങ്ങൾ, !!
മിലിട്ടറി കലിതുളളി പുറത്തേക്കിറങ്ങി,ഒപ്പം സക്കീറും,
നില്ക്കു, അവരെ തടഞ്ഞ് നിർത്തികൊണ്ട് തമ്മനം തോമസ് പറഞ്ഞു,
ദയവ് ചെയ്ത് ജീവിക്കാൻ അനുവദിക്കണം
ഇനി ഒരു വീട് മാറ്റം വയ്യ, ഒളിച്ച് താമസിച്ച് മടുത്തു, സ്വന്തം നാട്ടീന്ന് മാനക്കേട് കൊണ്ട് ഒളിച്ച് പോന്നതാ, ജീവിക്കാനുളള കൊതി കൊണ്ട്, പ്ളീസ് കെെകൾ കൂപ്പി അയാൾ യാചിച്ചു, അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, !!!
വരൂ, അകത്തേക്ക് വരൂ, ഒരു കാഴ്ച കാണാം,
മിലിട്ടറി യും സക്കീറും അയാളുടെ ഒപ്പം വീടിനകത്തേക്ക് കയറി,
അവിടെ കട്ടിലിൽ കിടക്കുന്ന ഒരു സ്ത്രീ
എന്റെ ഭാര്യയാണ് ആലീസ്,
അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന് കിടക്കുവാ, രണ്ട് വർഷമായി,
നിങ്ങൾക്കറിയ്യ്വോ,
ഞാനും ഒരു പ്രവാസി യായിരുന്നു , ഭാര്യയും മക്കളുമടങ്ങുന്ന സന്തുഷ്ട ജീവിതം, അതിനിടയിലാണ് എന്റെ ഭാര്യയെ പറ്റി ഒരു വാർത്ത ഫേസ്ബുക്കിലും മറ്റും പ്രചരിച്ചത്
അയൽപക്കത്തെ കംമ്പ്യൂട്ടർ വിദ്യാർഥി ചെയ്ത ചതി, അവന്റെ കൂട്ട്കാരന്റേ ഫോട്ടോയും ഇവളുടെ ഫോട്ടോയും ചേർത്ത് ഒളിച്ചോട്ടത്തിന്റെ ഒരു വാർത്ത പ്രചരിപ്പിച്ചു,
ഗൾഫുകാരന്റെ ഭാര്യ പ്ളസ് ടൂ കാരനൊപ്പം ഒളിച്ചോടി,'* ലോകം മുഴുവൻ വെെറലായി ആ വാർത്ത,
അന്ന് ആ പയ്യനൊപ്പം പഠിച്ച എന്റെ മൂത്തമകൾ അപമാനം മൂലം ആത്മഹത്യ ചെയ്തു, പിറ്റേന്ന് ഇവളും ,
കെട്ടിടത്തിന്റെ മുകളീന്ന് വീണ ഇവളുടെ നട്ടെല്ല് തകർന്നു, അരക്ക് താഴേക്ക് തളർന്നു പോയി,
ഗൾഫീന്ന് മടങ്ങി വന്ന ഞാൻ അയൽ വാസിയായ ആ പയ്യനെ തീർത്ത് കളഞ്ഞു,
ഞാൻ ജയിലിലായപ്പോൾ ഇവരെ അച്ഛൻ തറവാട്ടിലേക്ക് കൊണ്ടു പോയി, പിന്നെ അവരും ഉപേക്ഷിച്ചു, ഇപ്പം ഇവളുടെ അമ്മയാ നോക്കുന്നത്, പരോൾ കഴിഞ്ഞ് പോകുമ്പോൾ അമ്മ വരും,
ഈ കോളനിയിലാകുമ്പോൾ ഒരു പ്രവാസിയെ പോലെ വരുകയും പോകുകയും ചെയ്യാം ഒരു കുറ്റവാളിയെ പോലെ സമൂഹം കാണില്ലല്ലോ ,!!എന്നോർത്താ ഇവിടേക്ക് താമസം വന്നത്,, !!
മിലിട്ടറി യും സക്കീറും ശ്വാസമടക്കി കേട്ടിരുന്നു അയാളുടെ ജീവിത ദുരന്ത കഥ!
സക്കീറിനെയും വിളിച്ച് മിലിട്ടറി വീടിനു വെളിയിലേക്കിറങ്ങി, മുറ്റത്ത് നിന്ന് തിരിഞ്ഞ് തമ്മനം തോമസിനോട് പറഞ്ഞു,!!
വിഷമങ്ങൾ മറക്കാൻ പറ്റിയ
മിലിട്ടറി ക്വോട്ട ഞാനെടുത്തോണ്ട് ഇപ്പം വരാം, നാളെ പുതു വത്സരമല്ലേ നമുക്കൊന്നടിച്ച് പൊളിക്കാം, !!
ഞാനില്ലാ നമുക്കത് ഹറാമാ !! സക്കീർ ചിരിച്ചോണ്ട് പറഞ്ഞു,
പെട്ടന്ന് ,
ദൂരെ നിന്ന് മൂന്ന് കാറുകൾ പ്രവാസി കോളനിയുടെ റോഡിലേക്ക് പ്രവേശിച്ചു,
ഒമാൻ സോമനും
കുവെെറ്റ് കുഞ്ഞപ്പനും
ഖത്തറ് സലീമും ,അങ്ങനെ നിരവധി പ്രവാസി കൾ ന്യൂ ഇയർ ആഘോഷിക്കാൻ വരവായ്,=
ആറ് മാസത്തിനു ശേഷം,
പ്രവാസി കോളനി ഉണരുകയായി,!
=========== ==========
=====ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
'*

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot