Showing posts with label ഷൗക്കത്ത്മെെതീൻ. Show all posts
Showing posts with label ഷൗക്കത്ത്മെെതീൻ. Show all posts

അനുസ്മരണം ,!!


അനുസ്മരണം ,!!
========
നടൻ എം ജി സോമൻ അനുസ്മരണ യോഗം കവലയിൽ ,
ആ സമയം അതു വഴി യാദ്യശ്ചികമായി കടന്നു പോയ നേതാവിനെ തടഞ്ഞ് നിർത്തി സംഘാടകർ എം ജി യെ കുറിച്ച് രണ്ട് വാക്ക് പറയാൻ ആവശ്യപ്പെട്ടു,
നേതാവിന് തിരക്കുളളതിനാൽ അദ്ദേഹം പെട്ടന്ന് വേദിയിലേക്ക് കയറി പ്രസംഗം ആരംഭിച്ചു,
അന്ന് മറ്റൊരു വേദിയിൽ , രക്തസാക്ഷിത്വം വരിച്ച ഒരു സഖാവിന്റെ അനുസ്മരണം കഴിഞ്ഞ് വരുന്ന വഴിയായതിനാൽ, ആ ബോധത്തിലാണ് പ്രസംഗിക്കാൻ തുടങ്ങിയത്, !!
പ്രിയമുളളവരെ,
എം ജി യെ ഞാനാദ്യമായി കാണുന്നത് പളളിക്കൂടത്തിലെ ഓഫീസ് മുറിയുടെ ഭിത്തിയിലാണ്, !!!
ആളുകൾ പരസ്പരം നോക്കി, ചിരിച്ചു,
നേതാവ് തുടർന്നു,
''അന്ന് മുതൽ ഇന്നു വരെ ഞാൻ 'എം ജി എന്ന മഹാത്മ ഗാന്ധിയുടെ ദർശനമുൾക്കൊണ്ട് ജീവിക്കുന്ന ഒരാളാണ്, ഞാൻ, !
എം ജി റോഡിലൂം, എം ജി സർവ്വകലാശാലയിലും എത്രയെത്ര സമരങ്ങൾ,
സംഗതി പാളിയെന്ന് മനസിലാക്കിയ സംഘാടകരിൽ ഒരാൾ നേതാവിനടുത്തെത്തി ഒരു കുറിപ്പെഴുതി കൊടുത്തു, അമളി മനസിലായ നേതാവ് ഉടൻ തിരുത്തി,
പ്രിയമുളളവരെ,
ഞാൻ പറഞ്ഞ് വന്നത്, ഗാന്ധിജിയുടെ ദർശനം സ്വീകരിച്ച നമ്മുടെ സോമനെ കുറിച്ചാണ്, എതിർ പാർട്ടിക്കാരുടെ വെട്ടേറ്റ് പിടഞ്ഞ് മരിച്ച നമ്മുടെ പ്രിയപ്പെട്ട സഖാവ് സോമൻ,!
വീണ്ടും,
സംഗതി പാളിയെന്ന് മനസിലാക്കിയ ഒരാൾ ,നേതാവിന്റെ അരികിലെത്തി ചെവിയിൽ പറഞ്ഞു,
സിനിമാ നടനാ സിനിമാ നടൻ എം ജി സോമനാ, !
നേതാവ് വീണ്ടും തിരുത്തി ,
പ്രിയമുളളവരെ,
ഞാൻ പറഞ്ഞ് വരുന്നത് , ഗാന്ധിയനായും, നമ്മുടെ സഖാവായും അഭ്രപാളിയിൽ അഭിനയിച്ച എം ജി സോമൻ,
അദ്ദേഹം അവസാനമായി അഭിനയിച്ചത്
''ചന്ത, എന്ന സിനിമയിലാണെന്നാണ് എന്റോർമ്മ,
ഇതു കേട്ട ഒരാൾ വിളിച്ച് പറഞ്ഞു,
''ചന്തയല്ലെടാ ചന്തേ ലേലം !!
നേതാവ് തുടർന്നു,
അതെ സുഹ്യത്തുക്കളെ ഏതേ ചന്തയിൽ നടന്ന ലേലത്തിലാണ് സോമൻ അവസാനമായി അ====ഭി
പറഞ്ഞ് തീർന്നില്ല, സോമന്റ ആരാധകർ വേദിയിലേക്ക് പാഞ്ഞ് കയറി,
പിന്നെ അവിടെ നടന്നത്,
ടിഷ്യു, ടിഷ്യും,
സോമന്റെ ശെെലിയിൽ ടിഷ്യും, ടിഷ്യും,
===============
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,

മറക്കാനാകാത്ത മുഖം,!!


മറക്കാനാകാത്ത മുഖം,!!
===========
_''അസംബ്ളി കഴിഞ്ഞ് ക്ളാസിൽ കയറി ഇരുന്നപ്പോൾ തന്നെ ഓമന ടീച്ചറെത്തി,
പേര് വിളി തുടങ്ങി,
എല്ലാവരും ഹാജർ പറയുന്നുണ്ട്,
മാഹിൻ, മാഹിൻ,
ടീച്ചർ ആവർത്തിച്ചാവർത്തിച്ച്, പേര് വിളിച്ചു,
രണ്ടാമത്തെ ബഞ്ചിലിരുന്ന കുഞ്ഞാമിനയാണ് പറഞ്ഞത്,
വന്നിട്ടില്ല ടീച്ചർ,''
മാഹിന്റെ അയൽ വാസിയാണ് രണ്ടാം ബഞ്ചുകാരി ഈ കുഞ്ഞാമിന,
''എന്തു പറ്റി, ? ടീച്ചർ ചോദിച്ചു,!
കുഞ്ഞാമിന വലതു കരം ചുണ്ടിന് മുകളിൽ വച്ച് നാണം കലർന്ന ചെറു ചിരിയോടെ പറഞ്ഞു,
''ഇന്നവന്റെ സുന്നത്ത് കല്ല്യാണമാ, !!''
''ചില കുട്ടികൾ ചിരിച്ചു, ടീച്ചറിനും ചെറിയ ചിരി പൊട്ടിയെങ്കിലും കുട്ടികൾ കാണാതെ ഒതുക്കി,
കുഞ്ചിയമ്മേടെ അഞ്ചു മക്കളെ പറ്റി ടീച്ചർ പഠിപ്പിക്കുമ്പോഴും എന്റെ ചിന്ത സുന്നത്ത് കല്ല്യാണത്തെ കുറിച്ചായിരുന്നു,
എന്താണ് ഈ സുന്നത്ത് കല്ല്യാണം,?
കുഞ്ചിയമ്മേടെ മക്കളിൽ ഒരാള് പോലും സുന്നത്ത് കല്ല്യാണം നടത്തിയിട്ടില്ലല്ലോ ?
അതെന്താ, ? കുഞ്ചിയമ്മ മുസ്ളീമാണോ, ഹിന്ദു വാണോ, ക്രിസ്ത്യാനിയാണോ
 ആർക്കറിയാം ?
അങ്ങനെ പലവിധ സംശയങ്ങൾ മനസിലേക്കോടിയെത്തി,
അടുത്തിരിക്കുന്ന സുരേഷിനോട് ചോദിച്ചു,
''ആ എനിക്കറിയൂലാ, സുരേഷ് കുനിഞ്ഞിരുന്ന് പടം വരയിൽ ശ്രദ്ധിച്ചു,
ഇടവേള സമയത്ത്
 ഞാൻ കുഞ്ഞാമിന യുടെ അടുത്തെത്തി
''ടീ, കുഞ്ഞാമിന ഞാനൊരു നെല്ലിക്ക തരാം, ഒരു കാര്യം പറയണം, !!
ഞാൻ പോക്കറ്റിൽ നിന്ന് നെല്ലിക്ക എടുത്ത് കാണിച്ചു,
''എന്താടാ, ?
'''മാഹിൻ പഠിക്കാൻ വരൂലേ, ??
'വരും, അവന്റെ സുന്നത്ത് കല്ല്യാണമാ ഇന്ന് രാത്രി, !!
''അതെന്തടി സുന്നത്ത് കല്ല്യാണം, ??
ഹിഹിഹി, കുഞ്ഞാമിന ചിരിച്ചോണ്ട് ഒരോട്ടം, !!
സംശയം ബാക്കി,
അന്ന് പളളിക്കൂടം വിട്ട് വീട്ടിലെത്തിയപ്പോൾ ,ഉമ്മ ബാപ്പയോട് പറയുകയാ,
''അപ്പുറത്തെ കാദറിക്കാടെ മകനെ സുന്നത്ത് കഴിക്കുക ഇന്ന്, നമ്മുടെ പിളേളരുടെ കാര്യം ആലോചിക്കേണ്ടേ, ?
കേട്ടതേ എനിക്ക് സന്തോഷം,
അന്ന് പളളിക്കൂടത്തിൽ പോകണ്ടാലോ,
പിറ്റേന്ന്,
സുരേഷിനോടും, നാരായണനോടും, മനോജിനോടുമെല്ലാം ഞാൻ ഓടി നടന്ന് പറഞ്ഞു,
''എന്റെ കല്ല്യാണമാണെടാ, സുന്നത്ത് കല്ല്യാണം, !
കല്ല്യാണത്തിന്റെ കഥ അറിയാതെ സന്തോഷിച്ച ഞാൻ ,
സുന്നത്ത് കല്ല്യാണം കഴിഞ്ഞ് പളളിക്കൂടത്തിലെത്തിയ മാഹിനിൽ നിന്നാണ് സംഭവത്തിന്റെ രഹസ്യമറിഞ്ഞത്,
ഞെട്ടിപ്പോയി,
പിന്നെ
 പേടിയായി
,ഉറക്കത്തിൽ പിച്ചാത്തിയുമായി നടന്ന് വരുന്ന ''ഒസാൻ ' സ്വപ്നത്തിലെന്നെ കരയിപ്പിച്ചു, ഞെട്ടി ഉണർത്തിപ്പിച്ചു, !
ഇന്നും, ആരുടെ മുഖം മറന്നാലും
അന്ന് ''സുന്നത്ത് കല്ല്യാണത്തിന് കാർമ്മികത്വം വഹിക്കാൻ വന്ന
ആ ഒസാന്റെ മുഖം മരിക്കുവോളം മറക്കില്ല ഞാൻ, !!
=============
Shoukath Maitheen.
Kuwaith.

ഇങ്ങനേയും ചിലർ (കഥ)



 ഇന്നലെ
രാത്രി പെയ്ത് മരിച്ച മഴത്തുളളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാവിലെ സൂര്യനുദിച്ചു,
 ശുഭദിന മെസ്സേജുകൾ നോകി കൊണ്ട് ഉമ്മറത്തിരുന്നപ്പോഴാണ്
 പ്രഭാതത്തിലെ ആദ്യത്തെ കോൾ മൊബെെലിലേക്ക് വന്നത്,
പലിശക്കാരൻ മത്തായിയാണ്,
''ങാ, എന്തായി, ഇന്നെങ്കിലും പലിശ
തരുമോ നീ, ??
ഞാൻ ഒരു സോപ്പിങ്ങ് വർത്തമാനം അങ്ങ് തട്ടി, !
''ഹലോ, മത്തായിയച്ഛാ,
''ഗുഡ്മോണിംങ്ങ് ''*
 മത്തായിച്ചൻ ഭയങ്കര ഭാഗ്യമുളള ആളാട്ടോ ദെെവാദീനമുണ്ട്, !
''അതെന്താടാ അത്രയ്ക്ക് വലിയ ഭാഗ്യം, ??''
ഇന്നത്തെ എന്റെ ആദ്യത്തെ ഗുഡ്മോണിംങ്ങ് ചേട്ടനല്ല സ്വന്തമാക്കിയത്, !! ഭാഗ്യവാൻ ഭാഗ്യവാൻ !!
''ദേ, നിന്റെ ഊടായിപ്പ് വർത്തമാനമൊന്നും എനിക്ക് കേൾക്കണ്ടാ ഇന്നെനിക്ക് പലിശ കാശ് കിട്ടണം, ! ഫോൺ കട്ടായി,
മത്തായിച്ചന് പലിശ എങ്ങനെ കൊടുക്കും എന്ന് വിചാരിച്ച് ഇരുന്നപ്പോഴാണ് മൊബെെൽ വീണ്ടും ശബ്ദിച്ചത്, !!
എന്റെ എഫ് ബി സുഹ്യത്താണ് റോബർട്ട് !! ഞാൻ കോളെടുത്ത് അവനോട് പറഞ്ഞു,
ഡാ റോബി, നീ ഭാഗ്യമുളളവനാടാ ?
''അതെന്താ സ്നേഹിതാ ഇത്ര വലിയ ഭാഗ്യം ?? അവൻ ചോദിച്ചു,!
''ഇന്നത്തെ രണ്ടാമത്തെ കോൾ നിന്റേതാണ്, എന്റെ രണ്ടാമത്തെ ഗുഡ്മോണിംങ്ങ് നീ അടിച്ചു മാറ്റി, !!
''ഹഹഹ, അതൊരു വലിയ ഭാഗ്യം തന്നെയാശാനേ, ഏതായാലും, താങ്കൾ പറഞ്ഞത് നേരാ, നല്ല ഭാഗ്യമാണ് ,കാരണം നമ്മൾ ഇന്ന് നേരിട്ട് കാണുന്നു, ഞാനും ഭാര്യയും ഇവിടുന്ന് പുറപ്പെട്ട് കഴിഞ്ഞു, !!
ങെ, !!സത്യമാണോ, ?
''അതെ സുഹ്യത്തെ, വെെകിട്ട് അവിടെ എത്തും ,ഇന്ന് രാത്രിയിലെ അത്താഴത്തിന് ഞങ്ങളുമുണ്ടാകും നിന്റെ ഭവനത്തിൽ, ഓകെ, അത് പറയാനാ വിളിച്ചത്, !!
''ഓകെ ഡാ, ഇവിടെ ടൗണിലെത്തുമ്പോൾ വിളിക്ക് ഓകെ, !
ഞാൻ ഫോൺ കട്ടാക്കി അടുക്കളയിലേക്ക് ചെന്നു,
ഭാര്യയുടെ പിന്നിൽ നിന്നുളള കുത്ത് കൊണ്ട് നാലാമത്തെ പുട്ടും പാത്രത്തിലേക്ക് പിടഞ്ഞ് വീണു, !
കുത്തിന്റെ ശക്തി കൊണ്ട് നടുവൊടിഞ്ഞ് രണ്ട് കഷണമായി ആ പാവം പുട്ട്, പാത്രത്തിൽ ചുരുണ്ട് കൂടി കിടന്നു,!
എടി, വെെകിട്ടൊരു വിരുന്ന് കാരുണ്ട്, !
''ആരാ, !?
''എന്റെ ഫെയ്സ് ബുക്ക് ഫ്രണ്ടാ !!''
''ഫ്രണ്ടെന്നു പറഞ്ഞാൽ പേരെ, അല്ലാ ഈ ഫെയ്സ് ബുക്ക് ഫ്രണ്ടിനെന്താ പ്രത്യേകത ??
''അവരുടെയെല്ലാം തല എഫ് പോലെ താഴോട്ട് കുനിഞ്ഞിരിക്കും, അല്ല പിന്നെ, !!
''എന്നാലേ മാർക്കറ്റിൽ പോയി വല്ലതും വാങ്ങി കൊണ്ട് വാ, അല്ലെങ്കിൽ അത്താഴത്തിന് തലയും കുനിച്ചിരിക്കേണ്ടി വരും, !!
''ഓകെ ഡാർലിംഗ്, ! ഞാൻ മാർക്കറ്റിലേക്കോടി, !
****
ഒരു വർഷത്തെ പരിചയമുണ്ട് ഞാനും റോബർട്ടും തമ്മിൽ,
എഫ് ബിയിലെ നല്ലൊരു സുഹ്യത്ത്
കൊച്ചി സ്വദേശി, വിവാഹിതൻ കുട്ടികളില്ലാത്ത ദുഃഖമാണെടാ ഏറ്റവും വലിയ ദുഃഖമാണെന്ന് പലപ്പോഴും അവൻ പറയുമായിരുന്നു, !
***
പതിവ് പോലെ സന്ധ്യയായപ്പോഴേയ്ക്കും പഴയ ഒരു മാരുതി കാറിൽ റോബർട്ടും ഭാര്യ മേഴ്സിയും എത്തി,
ആദ്യമായി കണ്ട ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു ,
മേഴ്സിയെ ,ഭാര്യ അടുക്കളയിലേക്ക് കൂട്ടികൊണ്ട് പോയി,
റോബർട്ടിനെക്കാളും തീരെ ചെറുപ്പക്കാരിയായിരുന്നു ഭാര്യ, മേഴ്സി, ! സുന്ദരി !!!
മക്കൾ കിടന്നുറങ്ങിയിരുന്ന മുറി വ്യത്തിയാക്കി കട്ടിലിൽ പുതിയ ബഡ്ഷീറ്റ് വിരിച്ച് ഭാര്യ റെഡിയാക്കി യിരുന്നു, ആ മുറി ഞാൻ റോബർട്ടിന് കാണിച്ച് കൊടുത്തു,
അന്ന് രാത്രി ഞങ്ങൾ ഒരുപാട് സംസാരിച്ചു,
രാഷ്ട്രീയം,
സിനിമ,
എഫ് ബിയിലെ വ്യാജന്മാർ
 അങ്ങനെ പലതും,
റിയൽ എസ്റ്റേറ്റ് ബിസിനസാണ് റോബർട്ടിനെന്നാണ് അയാൾ
പറഞ്ഞത്!!
അവരെ സൽക്കരിച്ച സംത്യപ്തിയിൽ ഞങ്ങളും മക്കളും ഒരു മുറിയിലൂം കിടന്നുറങ്ങി,
പിറ്റേന്ന്,
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്, ലെെറ്റിട്ടു,
സമയം നോക്കി,
അഞ്ച് മണിയാകുന്നു,
ഞാൻ വാതിൽ തുറന്നു,
ഡ്രസ് മാറി പോകാനുളള തയ്യാറെടുപ്പിൽ റോബർട്ട്,
എന്തു പറ്റി റോബർട്ട്, ?
ക്ഷമിക്കണം സുഹ്യത്തെ, മേഴ്സിയുടെ അച്ഛന് നെഞ്ചു വേദനയാണെന്നും ആസ്പത്രിയിൽ അഡ്മിറ്റാണന്നും പറഞ്ഞ് കോൾ വന്നു, ഞങ്ങൾ പൊയ്ക്കോട്ടെ ! പിന്നെ ഒരു കാര്യം,
എന്താ , ഞാൻ ചോദിച്ചു,
''
'സംഭവം മേഴ്സി അറിഞ്ഞിട്ടില്ലാ , പറയണ്ടാ,!''
''മെെ ഗോഡ് എപ്പോഴാണ്, ഫോൺ വന്നത് ?ഞാൻ ചോദിച്ചു, സംഭവമറിഞ്ഞതേ
ഭാര്യ മേഴ്സിയുടെ റൂമിലേക്കോടി, !
മേഴ്സിയും പോകാനുളള ഒരുക്കത്തിലായിരുന്നു, !
റോബിന് അത്യാവശ്യമായി പോകണമെന്ന് ചേച്ചി അത് കൊണ്ട് ഞങ്ങളിറങ്ങുവാ , മേഴ്സി ,ഭാര്യയോട് പറഞ്ഞു, !
ഞാനും വരാമെന്ന് പറഞ്ഞപ്പോൾ ,,
റോബർട്ട് സമ്മതിച്ചില്ല,
ഭാര്യ കട്ടൻ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയെങ്കിലും അത് കുടിക്കാൻ നിക്കാതെ അവർ ധ്യതിയിൽ യാത്ര പറഞ്ഞിറങ്ങി,
,
അവരെ യാത്രയാക്കി ഞങ്ങൾ ഉമ്മറത്ത് തന്നെ നിന്നു, വാഹനം ദൂരെ മറയുന്നതു വരെ ,
ദെെവമേ അവരുടെ അച്ഛന്
 ഒന്നും സംഭവിക്കല്ലേ ''! എന്ന് ഞങ്ങൾ പ്രാർത്ഥിച്ചപ്പോൾ,
ദൂരെ,മറയുന്ന കാറിലിരുന്ന്,
റോബർട്ടിനോട് ചേർന്നിരുന്ന്,
മേഴ്സി കൊഞ്ചി,
ഒന്ന് വേഗം വിട് റോബി, ഒൻമ്പതിന് മുമ്പ് കോളേ ജിൽ ക്ളാസ് ആരംഭിക്കും,
റോബർട്ട് നിഗൂഡമായി ചിരിച്ചു,
 ലോഡ്ജിൽ റൂം എടുത്ത് റിസ്ക്കെടുക്കുന്നതിലും എത്രയോ സേഫ്റ്റിയാണ് എഫ് ബി സുഹ്യത്തുക്കളുടെ വീടുകൾ !!
റോബർട്ട് ആക്സലേറ്ററിൽ കാൽ അമർത്തി ചവിട്ടി !!
=============
_ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
03/06/2017

വിദ്യാരംഭം ! (മിനി കഥ)


വിദ്യാരംഭം ! (മിനി കഥ)
=====
അന്നും,
ഒരു ജൂൺ ഒന്നാം തിയതിയായിരുന്നൂ,
അന്നത്തെ യൂണിഫോമും, കുടയും ഇന്നില്ല,
അന്നത്തെ സ്ളേറ്റും, പെൻസിലും ഇന്നില്ല,
അന്നത്തെ ചോറും, ചോറു പാത്രവും ഇന്നില്ല,
അന്ന് കെെകോർത്ത് നടന്ന കൂട്ടുകാരനും ഇന്നില്ല,
അന്നറിവ് പറഞ്ഞ് തന്ന അദ്ധ്യാപകരും ഇന്നില്ല,
അന്നത്തെ പളളിയും, പളളിക്കുടവും ഇന്നില്ല,
അന്നത്തെ മഴയും, മാമ്പഴവും ഇന്നില്ല,
അന്നത്തെ കാറ്റും, കാറ്റാടിയും ഇന്നില്ല,
അന്നത്തെ വേനലും കിളികളും ഇന്നില്ല,
അന്നത്തെ മഞ്ഞും, മരങ്ങളും ഇന്നില്ല,
പക്ഷേ,
ഒന്നുണ്ട്,
അന്നത്തെ ഒരു '' മന''!
''ജനഗണമന, ''!!!👅👅👅👅
========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
01 . ജൂൺ, 2017_

''പച്ച കോളനിയിലെ വിശേഷങ്ങൾ !!


''പച്ച കോളനിയിലെ വിശേഷങ്ങൾ !!
============
'' ഫെയ്സ് ബുക്ക് കോളനിയിലെ പച്ച ലെെറ്റുകൾക്കിടയിലൂടെ ഞാൻ നടക്കുകയായിരുന്നു,
പച്ച ലെെറ്റുകൾ കൊണ്ട് ദീപാലംക്യതമായ എന്റെ ഫെയ്സ് ബുക്ക് കോളനി,
ആറ് വർഷങ്ങൾക്ക് മുമ്പ് ഇവിടേക്ക് ഞാൻ കുടിയേറിയപ്പോൾ വിജനമായ സ്ഥലമായിരുന്നു ഇവിടെ,
ഇന്ന്,
പത്തഞ്ഞൂറ് ഫാമിലീസ് തിങ്ങി പാർക്കുന്ന കോളനിയായി മാറി ഇവിടം,
സമൂഹത്തിലെ വിവിധ തരം ആളുകൾ, പ്രവാസികൾ വരെ, !
ഞാൻ താമസം തുടങ്ങിയപ്പോഴേക്കും ഫ്രണ്ട് റിക്വസ്റ്റെന്ന റിയൽ മാഫിയ ധാരാളമാളുകളുമായി എന്റെടുത്ത് വന്ന് സ്ഥലം ചോദിച്ചു, അങ്ങനെ സൗഹ്യദപരമായി വന്നവർക്കെല്ലാം
സ്ഥലം ദാനമായി നല്കി,
ജാതിമതഭേദമന്യേ അഞ്ഞൂറിൽ പ്പരം
ആളുകളാണ് ഈ കോളനിയിലുളളത്,
എല്ലാ ആഘോഷങ്ങളും അതിന്റേതായ പരിശുദ്ധിയോടെ ഞങ്ങൾ ആഘോഷിക്കാറുണ്ട്, അതു പോലെ എല്ലാവരുടേയും ജന്മദിനങ്ങളും, !
സാഹിത്യവാസനയുളള ഒട്ടനവധി പേർ ഈ കോളനിയിലുണ്ട്,
പോസ്റ്റ് ക്യഷിയും , കമന്റ്‌്നടീലും, ഷെയറ് വളർത്തലുമാണ് ഇവരുടെ പ്രധാന തൊഴിലുകൾ,
ഫെയ്സ് ബുക്ക് ചന്തയിൽ പോസ്റ്റ് ക്യഷി വിറ്റ് കിട്ടുന്ന ലെെക്കാണ് ഇവരുടെ ആഹാരം, !!
ഒരു കുടുംമ്പത്തിൽ ഒരാളെങ്കിലും പോസ്റ്റ് ക്യഷി ചെയ്യുന്നുണ്ട്,
ചില കുടുംമ്പത്തിലെ ആളുകൾ ഓൺലെെൻ നഗരത്തിലെ ഗ്രൂപ്പുകളിലും പോസ്റ്റ് ക്യഷി ചെയ്ത് ലെെക്കുകൾ സമ്പാദിക്കുന്നു, !!
കോളനി പൊതുവെ ശാന്തമാണ്,
ഇടക്കിടെ ചാറ്റിംങ്ങ് രോഗം പിടിപ്പെടുന്നതല്ലാതെ മറ്റൊന്നും കോളനിയെ ബാധിക്കാറില്ല,
ചാറ്റിംങ്ങ് ഒരു പകർച്ചവ്യാധിയാകാതെ
മുൻ കരുതലായി, ''ബ്ളോക്ക് സെറ്റമോളെന്ന '' തുളളി മരുന്ന് കോളനിയിൽ സുലഭമായിട്ടുണ്ട്, !!
ആകാശത്തിലെ നീല നിറത്തേക്കാളും
മനോഹരമല്ലേ ഈ കോളനിയിലെ പച്ചവെളിച്ചം എന്ന് എനിക്ക് പലപ്പോഴും, തോന്നീട്ടുണ്ട്,
പ്രഭാതത്തിൽ തന്നെ പോസ്റ്റ് കർഷകർ ക്യഷിക്കായി പറമ്പിലിറങ്ങും, ''ശുഭദിന'' ക്യഷിയാണ് പലരുടേയും പോസ്റ്റ് വിത്ത്,
പിന്നങ്ങോട്, ക്യഷിയോട് ക്യഷിയാണ്,
ചർച്ച ക്യഷി
മതപരമായ ക്യഷികൾ,
രാഷ്ട്രീയ ക്യഷികൾ,
ഇതിനിടയിൽ നഗരത്തിലെ ഓൺലെെൻ ഗ്രൂപ്പിൽ നിന്ന് വരുന്ന സാഹിത്യ കർഷകർ,
രസകരമാണ് ഈ കോളനീസം,
ഒടുവിൽ,
ചില പാതിരാ പോസ്റ്റ് കർഷകർ,
സൂര്യനസ്തമിക്കാൻ നോക്കിയിരിക്കും
ഗുഡ്നെെറ്റ് പോസ്റ്റുമായി വരവോട് വരവാ, എല്ലാവരേയും ഉറക്കീട്ടേ അവരുറങ്ങു, !
 ചിലർ ഗുഡ്നെെറ്റ് പറഞ്ഞാലും മടങ്ങി പോകാതെ തിരിഞ്ഞ് നോക്കിയിരിക്കും
ഇവറ്റകൾക്കാണ് ചാറ്റിംങ്ങ് രോഗം
പിടിപെടാൻ സാധ്യത കൂടുതൽ,,
ശ്രദ്ധിക്കുക,
കോളനിയിലെ നിയമങ്ങൾ പാലിക്കുക,
കോളനിയുടെ സമാധാനവും, സംസ്ക്കാരവും കാത്ത് സൂക്ഷിക്കുക !!
മതസൗഹാർദവും, ഭാരത സംസ്ക്കാരവും പിൻതുടരുക, !!
ജയ് ഹിന്ദ്,
ജയ് പച്ച കോളനി, !!
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
30/05/2017_

'''' തൊലി പോയ ചക്കക്കുരു !!


'''' തൊലി പോയ ചക്കക്കുരു !!
============
''_എടി, നീയറിഞ്ഞോ ?
ചമ്രം പഠിഞ്ഞിരുന്ന്
മടിയിൽ മുറം വച്ച് ചക്കകുരു വിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്ന ഭാര്യ
തല ഉയർത്താതെ പറഞ്ഞു,
''നിങ്ങളിതിന്റെ തൊലി കളഞ്ഞ് തന്നാൽ, പെട്ടന്ന് ''ഞാനരിയാം !!
'''നിന്നെ ഞാനരിയും, എടി, നീ, അറിഞ്ഞോന്നാ ചോദിച്ചത്, !!?
'എന്തോന്നാ മനുഷ്യാ, ?''
''ഈ വർഷത്തെ ഓടക്കുഴൽ സമ്മാനം എനിക്കാണെടി, !!
';എന്നാത്തിനാ, കഴിഞ്ഞ വർഷം പളളിപ്പെരുന്നാളിന് പോയപ്പോൾ മോന് വാങ്ങിയ രണ്ട് ഓടക്കുഴൽ ഇവിടെ ഇരിക്കുമ്പോഴാ ഇനി നിങ്ങടെ ഓരെണ്ണം കൂടി, !!
'എടി, ആ ഓടക്കുഴലല്ലെടി, ഈ ഓടക്കുഴൽ , അലേല്ലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലാ, ഞാനെഴുതുന്ന ഒരു വരി നീ വായിക്കാറില്ലല്ലോ, ??
''എന്റെ മനുഷ്യാ, നിങ്ങളെഴുതുന്ന
 നർമ്മ കഥകളല്ലേ, അത് വായിക്കണമെങ്കിൽ ഒരാളും കൂടി ഒപ്പം വേണം, !!
''അതെന്തിനാടി, രണ്ടു പേർ,?
''ഒരാള് വായിക്കാനും, ഒരാള് ഇക്കിളിയിടാനും, ഹഹഹ, !!
എന്റെ മനുഷ്യാ നിങ്ങളെഴുതുന്നത് ഒന്നുമല്ല കഥ, ഇന്നലെ വാട്സാപ്പിലൊരു നർമ്മ കഥ വായിച്ചു, ഹൊ, അതൊക്കെയാണ് രചനകൾ, എന്താ എഴുത്ത് , ഗംഭീരമെന്നു പറഞ്ഞാൽ കിടു കിക്കിടു, !!
''അത് ഏത് കഥയാടി, ?
''കഥയുടെ പേര് , ഞാനോർക്കുന്നില്ല, !!
എഴുതിയ ആളിന്റെ പേര് എനിക്കറിയാം, അയാളെഴുതുന്ന കഥകളെല്ലാം സൂപ്പറാണ് കിടു കിടിലൻ, !!!
''അതാരാടി, നിന്നെ ഇത്രമാത്രം സ്വാധീനിച്ച ആ കഥാക്യത്ത്, ??
';കടപ്പാടൻ, !!
';കടപ്പാടനോ, ?
''ങാ, കടപ്പാട് എന്ന തൂലികാ നാമത്തിലാ അങ്ങേര് എഴുതുന്നത് വാട്സാപ്പിലും, ഫേസ്ബുക്കിലുമെല്ലാം നിറയെ എഴുതുന്നുണ്ട് ' !
' ഞാൻ ''കടപ്പാടേട്ടൻ'' എന്നാ വിളിക്കുന്നത്, !! എനിക്കത്രയ്ക്കിഷ്ടാ അയാളുടെ കഥകൾ !!!
(നാണത്തോടെ )
ഞാൻ ''കടപ്പാടന്റെ ആരാധികയാ !! ചേട്ടാ, .
അയാളുടെ സ്ഥലം എവിടാ മനുഷ്യാ,!
''നിന്റെ അമ്മൂമയുടെ വീടിനടുത്ത്
അവളുടെ ഒരു കടപ്പാടൻ, ?ഞാൻ ദേഷ്യപ്പെട്ടു,
''അല്ലെങ്കിലും നല്ലെഴുത്ത് കാരെ നിങ്ങൾക്ക് പിടിക്കൂലല്ലോ, അസൂയയാ
! ഞാനിപ്പം കാണിച്ച് തരാം, !
തൊലി കളഞ്ഞ ചക്കക്കുരു'വിന്റെ മുറം മടിയിൽ നിന്നിറക്കി വച്ച് , എന്റെ കെെയ്യിലിരുന്ന മൊബെെൽ വാങ്ങി അവൾ വാട്സാപ്പെടുത്തു,
''ദാ, കണ്ടോ, ഇന്നലെ വാട്സാപ്പിൽ വന്ന 'ന്റെ കടപ്പാടേട്ട''ന്റെ പുതിയ കഥയാ, അടിപൊളി
നർമ്മം ! വായിച്ച് ചിരിച്ച് പണ്ടാരമടങ്ങി !
ഈ കഥയാ ഇന്നലെ ഞാൻ വായിച്ചത്, ! കിടു വാ, കിക്കിടൂ, ,നിങ്ങളിങ്ങനെ എഴുത് ഞാൻ വായിക്കാം,
''എവിടെ, ? ഞാൻ ഫോൺ വാങ്ങി നോക്കി, !
''ദെെവമേ,! ഞെട്ടി പോയി ഞാൻ, !
ന്റെ കടപ്പാടേട്ടാ, എനിക്ക് ഓടക്കുഴൽ അവാർഡ് വാങ്ങി തന്ന എന്റെ രചന, !!
ഇതെന്റെ രചനയാണെടി എന്ന് അവളോട് പറയാൻ തുടങ്ങുന്നതിന് മുമ്പേ , ചക്കക്കുരു മുറവുമെടുത്ത് അവൾ അടുക്കളയിലേക്കും പോയി,
''മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ,
അവളുടെ മനസിനെ സ്വാധീനിച്ച
''കടപ്പാടേട്ട''നായ ഈ അക്ഞാതൻ,
തൊലി പോയ ചക്കക്കുരു പോലെ പകച്ച് പണ്ടാരമടങ്ങി
 മിഴിച്ച് നിന്നു, !!
============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !
29/05/2017_

കിടപ്പറ ! (നർമ്മ കഥ)


കിടപ്പറ ! (നർമ്മ കഥ)
=========
'' ആരാടി രാവിലെ മോട്ടർ ഓണാക്കിയത്, ?'
കിടക്കയിൽ കിടന്നു കൊണ്ട് ഞാൻ വിളിച്ച് ചോദിച്ചു,
മറുപടിയില്ല,
ദെെവമേ കരണ്ട് ചാർജിന്റെ ബില്ല് കണ്ട് ഹെെയായ പ്രഷർ ഒന്ന് ലെവലായി വരുന്നതേയുളളു,, നേരം വെളുക്കന്നതിന് മുമ്പേ ആരാണ് മോട്ടർ ഓൺ ചെയ്തത്, ഇന്നലെ ടാങ്കിൽ ഫുൾ വെളളമടിച്ചിട്ടിട്ടാണല്ലോ ഉറങ്ങാൻ കിടന്നത്, !
'' ആരാ മോട്ടർ ഓൺ ചെയ്തതെന്ന് '' കുറച്ച്
ഉച്ഛത്തിൽ ഞാൻ ചോദിച്ചു, !!
''ഒന്ന് മിണ്ടാതെ കെടക്ക് മനുഷ്യാ ,''
അത് മോട്ടറിന്റെ ശബ്ദമൊന്നുമല്ലാ ,
ഹെ മനുഷ്യനെ കൂർക്കം വലിച്ചുറങ്ങാനും സമ്മതിക്കൂലാന്ന് വച്ചാ , കഷ്ടമാണ് !!
ങെ, ! ശബ്ദം കേട്ടത് കട്ടിലിനടിയിൽ നിന്നാണല്ലോ, ദെെവമേ, അത് സ്വന്തം ഭാര്യയുടെ മാരക സൗണ്ടല്ലേ,
അപ്പോൾ കേട്ടത്
മോട്ടർ ഓണാക്കിയ ശബ്ദമല്ല,
ഇവളുടെ കൂർക്കം വലി സൗണ്ടായിരുന്നു . അല്ലേ,===! ഇവളെങ്ങനെ കട്ടിലിനടിയിൽ എത്തി
ഇന്നലെ ഒന്നിച്ച് ഒരു പാത്രത്തിലുണ്ട് ഒരു പായിൽ കിടന്നവൾ നേരം വെളുത്തപ്പോൾ
 അവൾ കട്ടിലിന് കീഴെ, ഞാൻ അതുക്കും മേലേ, !! വല്ല ചാത്തന്റെ ശല്ല്യവുമാണോ, ??
അല്ല, ഇവളുടെ അടുത്ത് ശല്ല്യമായി വരാനുളള ധെെര്യം ചാത്തനുണ്ടോ ??
കിടന്ന പായും ചുരുട്ടി എടുത്ത് കക്ഷത്തിൽ വച്ച് പെട്ടന്നവൾ ചാടി എണീറ്റു, , എന്റെ നേരെ തിരിഞ്ഞു,,
'' മേലാൽ നിങ്ങളോടൊപ്പം കിടക്കാൻ ഞാനില്ല, !! തറയിൽ പാ വിരിച്ച് കിടന്നോളണം, !!
''അതിനർത്ഥം നിന്നോടൊപ്പം ഞാൻ കിടക്കരുതെന്നല്ലേ, ഭർത്താവിനെ തന്ത്രപരമായി കിടപ്പറയിൽ നിന്ന് ഒഴിവാക്കാനാണ് പദ്ധതി, ഈ അവഗണന ലോകത്ത് ഒരു ഭർത്താവും സഹിക്കില്ല, പൊറുക്കില്ല ,മറക്കില്ല,,
'' എന്തു പറ്റിയെടി, എന്താ പ്രോബ്ളം, ?
ഞാൻ ദേഷ്യം മറച്ച് വച്ച് ചോദിച്ചു, !
''എന്താണന്നോ, ഈ മുഖത്തേക്ക് നിങ്ങളൊന്ന് സൂക്ഷിച്ച് നോക്കിക്കേ,!!
''പണ്ട് പെണ്ണ് കാണാൻ വന്നപ്പോൾ നിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കാതിരുന്നതിന്റെ ഫലമാണെടി , ഞാനിപ്പോൾ അനുഭവിക്കുന്നത്, ????
''എന്താ നിങ്ങൾ വല്ലതും പറഞ്ഞോ, ??
''ഹേയ്, ഒന്നുമില്ല , എന്താടി മുഖത്തിനെന്തു പറ്റി, ??
''അവസാനമായി ഞാൻ പറയുകയാ
 ഉറങ്ങുന്നതിന് മുമ്പ്
 ഫേസ്ബുക്കിൽ ലെെക്ക് കൊടുക്കുന്ന പരിപാടി നിർത്തിക്കോ, ഉറക്കത്തിലും ലെെക്ക് കൊടുക്കലാണ് നിങ്ങൾക്ക് പണി, കൊടുക്കുന്ന
,ലെെക്ക് വന്ന് വീഴുന്നതോ എന്റെ മുഖത്തും, നെഞ്ചത്തും, ! , പല തവണ കെെ ഞാൻ തട്ടി മാറ്റി, ന്റെ മുഖം മൊത്തം നഖക്ഷതങ്ങളാ, !!!
''വെറുതെയല്ല മുഖത്തിനൊരു മാറ്റം, !!
മനസ്സിലായി അല്ലേ,!!!''
'' ''അല്ല മേയ്ക്കപ്പെല്ലാം മാന്തി കളഞ്ഞപ്പോൾ മുഖത്തിന് നല്ല ഒർജിനാലിറ്റി, !!
''ദേ ഇതവസാനത്തെ വാണിംങ്ങാണ്
 മറക്കണ്ടാ, !!!
'' പെട്ടന്ന് ഞാനടവ് മാറ്റി, സങ്കടപ്പെട്ട മുഖ ഭാവത്തോടെ അവളെ നോക്കി,, സങ്കടം നിറഞ്ഞ് കവിഞ്ഞ മുഖം ,
ബെസ്റ്റാക്ടറായി ഞാൻ,
മുല്ലപ്പെരിയാർ ഡാം പോലെ
 ഇപ്പ പൊട്ടും,
നാളെ പൊട്ടും,
എന്നതു പോലെ ഒരു ഭാവമങ്ങ് വരുത്തി,
അതു കണ്ടപ്പോൾ അവൾക്ക് വല്ലായ്ക തോന്നി ,, അവളെന്റെ അടുത്തേക്ക് വന്നു,!
''പിണങ്ങിയോ, ?
''ഒന്നിച്ച് കിടക്കണ്ട എന്നൊക്കൊ പറഞ്ഞപ്പോൾ , ആ അവഗണന സഹിക്കാൻ പറ്റിയില്ലാ, !! എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ സ്ഥലമല്ലേ നമ്മുടെ കിടപ്പറ,
കിടപ്പറയിൽ നിന്ന് ഭാര്യ ഇറക്കി വിട്ട
ഭർത്താവും,
കെ എസ് ആർ ടി സി ബസ്സിൽ
 നിന്ന് കൺണ്ടക്ടർ ഇടവഴിക്കിറക്കി വിടുന്ന യാത്രക്കാരനും ഒരു പോലെയാടീ,
കെെകാണിച്ചാലും പുറകെ വരുന്ന ഒറ്റ ബസ്സും നിർത്തത്തില്ലെടി ,
പിണങ്ങുന്നതും, ഇണങ്ങുന്നതും,
സ്വപ്നങ്ങൾ കാ ണുന്നതും, പ്രതീക്ഷകളും, ആഗ്രഹങ്ങളും,
എല്ലാം സമ്മേളിക്കുന്ന സ്ഥലം,
അവിടെ,
നമുക്ക് ഒറ്റയ്ക്ക് കഴിയണ്ട,
അവിടെ,
ഏകാന്തത വേണ്ട,
അവിടെ,
ദീർഘ നിശ്വാസങ്ങൾ വേണ്ട,
അവിടെ,,
സന്തോഷം മാത്രം മതി,
ഞാനും, നീയും നമ്മുടെ സന്തോഷങ്ങളും ,!!
'അവളെന്നെ കെട്ടിപ്പിടിച്ചു,
പുലി പോലെ വന്നവൾ എലി പോലെ ചുരുണ്ട് കൂടി
പാവം, ഭാര്യമാരിങ്ങനെയാ,
ദേഷ്യത്തോടെ എന്തെങ്കിലും പറയും
ഭർത്താവിന്റെ മുഖമൊന്നു വാടിയാൽ
അതുങ്ങളുടെ ഹ്യദയം പിടയ്ക്കും, !!
പെട്ടന്ന് മൊബെെലിൽ
ക്ണിം, ക്ണിം ശബ്ദം,
ദെെവമേ
ഇന്നും തറയിൽ പാ വിരിച്ച് തനിച്ച് കിടക്കേണ്ടി വരുമോ, ?
. ==============.
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
25/05/2017_

അന്നും, ഇന്നും, !!


അന്നും, ഇന്നും, !!
=====
പണ്ട്,
അച്ഛാ, ഈ ചേട്ടായി എന്റെ പേരയ്ക്ക
കട്ടെടുത്തു,
ഇന്ന്,
ഡാഡി , ഈ ബ്രോ എന്റെ ടാബ് കട്ടെടുത്തു,
പണ്ട്,
അച്ഛാ, ഈ ചേട്ടായിയെനിക്ക് ഊഞ്ഞാലാടാൻ തരില്ല,
ഇന്ന്,
ഡാഡി, ഈ ബ്രോ എനിക്ക് ബെെക്കോടിക്കാൻ തരില്ലാ,
പണ്ട്,
അച്ചാ ,ഈ ചേട്ടായി എന്റെ കവിളിൽ പിടിച്ച് നുളളിപ്പറിച്ചു,
ഇന്ന്,
ഡാഡി, ഈ ബ്രോ എന്റെ കമന്റേ കേറി ലെെക്കടിച്ചു,
പണ്ട്,
അച്ഛാ, എനിക്കൊരു ഇറക്കമുളള പെറ്റിക്കോട്ട് വേണം ,
ഇന്ന്,
ഡാഡി, എനിക്കൊരു ഇറക്കം കുറഞ്ഞ ബർമുഡ വേണം,
പണ്ട്,
അച്ഛാ, ബാലരമയിലെ മോട്ടു മുയലിന് ഞാൻ വഴി കാണിച്ച് കൊടുത്തു, ?
ഇന്ന്,
ഡാഡി, തറവാട്ടിലെ വല്ല്യമ്മയ്ക്ക് വ്യദ്ധസദനത്തിലേക്കുളള വഴി ഗൂഗിളിലുണ്ട് ഞാൻ കാണിച്ച് തരാം,!!!
പണ്ട്,
അമ്മേ, അച്ഛനെ കാണുന്നില്ലല്ലോ
ഇന്ന്,
ഹൗസ് വെെഫേ, വലിയ ''ബ്രോ ''യെ കാണുന്നില്ലല്ലോ, ?👅👅👅
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
======

''ലെെൻ , (മിനിക്കഥ,)

'
'ലെെൻ , (മിനിക്കഥ,)
=======
'' നീ എവിടാ, ?
ഡാ, ഞാൻ .....ഞാൻ,....?
എന്താടാ പറയാനൊരു മടി, !!!
ഡാ, ഞാൻ എന്റെ ''ലെെനു,'' മായി പാർക്കിലാ, !!!
''നിന്റെ അച്ഛനും അമ്മയും അറിഞ്ഞാൽ ??
ഒരു ചുക്കും സംഭവിക്കില്ല ,!!''
''അതെന്താ, ??
അമ്മയ്ക്കും, അച്ഛനുമുണ്ടെടാ
ഓരോ 'ലെെൻ, '' !!
' (അത്ഭുതത്തോടെ) എന്ത് അമ്മയ്ക്കും അച്ഛനും ലെെനുണ്ടെന്നോ ?!!!!
''ഉണ്ടെടാ,
അമ്മയ്ക്ക് '' ഓൺലെെനും,'
അച്ഛന്, ''ബിവറേജിന്റെ ലെെനും, ''
=============
'ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
23/05/2017_

''ജാനു ദിനം, (നർമ്മ കഥ)


''ജാനു ദിനം, (നർമ്മ കഥ)
======
''*രണ്ട് കാമുകന്മാരുടെ കരവലയത്തിൽ നിന്നും അവൾ മെല്ലെ എണീറ്റു,
മുറിയിൽ നല്ല ഇരുട്ടാണ്,
എങ്കിലും ,
പുറത്ത് നിന്നുളള ചെറിയ വെട്ടത്തിൽ
അവൾ കണ്ടു,
തന്റെ കാമുകന്മാരെ,
മിടുക്കന്മാരാണ് രണ്ടാളും,
കഴിഞ്ഞ നാല്പ്പത് വർഷമായി രണ്ടാളുടെയും കാമുകിയായി കഴിയുന്നു,
എന്നിൽ പൂർണ്ണ സംത്യപ്തരാണ് രണ്ട് പേരും, ഞാൻ പരിപൂർണ്ണ സംതൃപ്ത
ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലാ,
ഇതാണ് പ്രണയം,
പരിശുദ്ധ പ്രണയം,
നിദ്രാദേവി പുറത്തേക്കിറങ്ങിയതേ
 മിഴികളായ രണ്ട്
 കാമുകന്മാരും ഉണർന്നു,
ഞാൻ കട്ടിലിൽ തിരിഞ്ഞ് കിടന്നു,
കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യ മുറിയിലേക്ക് വന്ന്,
'' എന്റെ ഹസ്സേ ഒന്നെണീക്കുന്നുണ്ടോ,?
''ഹസ്സേ, '' എന്നാണ് ഭാര്യ എന്നെ അഭിസംബോധന ചെയ്യുന്നത്, !
'ഞാൻ തിരി'ച്ച് '' വെെഫേ ''എന്നും വിളിക്കും, ചില കാര്യത്തിൽ ''വെെഫെെയ്യുടെ ഗുണവും ചെയ്യും, !!
''എന്താണ് വെെഫേ പ്രോബ്ളം ?
''എന്റെ ഹസ്സേ ,ആ വേലക്കാരി ഇന്നും വന്നില്ലാ, !!
''തമ്പുരാനേ, അലക്കലും, തുടയ്ക്കലും ഞാൻ തന്നെ ചെയ്യേണ്ടി വരുമോ ??
''നിങ്ങളിങ്ങനെ മിണ്ടാതിരിക്കരുത് അവളോട് നല്ല വർത്തമാനം പറയണം, !
എന്റെ നല്ല കൊച്ചു വർത്തമാനം കേൾക്കാനാണെടി അവൾ വരുന്നത്, !!
എന്ന് ഞാൻ മനസിൽ പറഞ്ഞു, !
ഞാൻ മൊബെെലെടുത്ത് വേലക്കാരി ടെ നമ്പർ ഡയൽ ചെയ്തതേ ,പുറത്ത് കോളിംങ്ങ് ബെൽ , ഭാര്യ പോയി വാതിൽ തുറന്നു, !
''മോഡേൺ വേഷത്തിൽ കൂളിംങ്ങ് ഗ്ളാസൊക്കൊ വച്ച് വാനിറ്റി ബാഗ് തൂക്കി ചുണ്ടിൽ സ്മെെൽ വിതറി നില്ക്കുന്നു ഒരു യുവതി,,
''ആരാ, !! ഭാര്യ ചോദിച്ചു, !!
''ഹഹഹ, കൊച്ചമ്മയ്ക്കെന്നെ മനസ്സിലായില്ലേ,
(മുഖത്ത് നിന്ന് കൂളിംങ്ങ് ഗ്ളാസെടുത്തു കൊണ്ട്), ഇതു ഞാനാ, വേലക്കാരി സുഗന്ധി ,ഫ്രം മട്ടാഞ്ചേരി,, !!
''ഇതെന്നാ വേഷമാണെടീ, ആകെ അടി പൊളി വേഷം, !
ഹസ്സേ, ഹസ്സേ, ഇങ്ങ് വന്ന് നോക്കിക്കേ
നമ്മുടെ സുഗന്ധീടെ അപ്ലോഡ് ചെയ്ത
പുതിയ പ്രൊഫെെൽ പിക്ചർ ,!
''ഞാൻ അവിടേക്ക് ചെന്നു,
'ഹായ് സുഗന്ധി , ?ഹൗ ആർ യൂ, ?
'അയാം വെരി ഫെെൻ സർ, !
നീ എവിടെയായിരുന്നെടി രണ്ട് ദിവസം, ? ഭാര്യ ചോദിച്ചു, !
വേലക്കാരി അകത്തേക്ക് കയറി, കൂളിംങ്ങ് ഗ്ളാസ് കെെവിരലിലിട്ട് കറക്കി കൊണ്ട് പറയാൻ തുടങ്ങി,
'കൊച്ചമ്മേ, ഇവിടെ എല്ലാവർക്കും സംഘടനയുണ്ട്, ഓരോ ദിനങ്ങളുമുണ്ട്,
അമ്മദിനം,
അച്ഛൻ ദിനം,
പ്രണയ ദിനം,
ശിശു ദിനം,
എന്തു കൊണ്ട് ഒരു ''വേലക്കാരി ദിനമില്ലാ, * ഒരു സെർവ്വൻഡ് ഡേ, എന്തു കൊണ്ട് ആഘോഷിക്കപ്പെടുന്നില്ലാ, ,എന്തിന് ''പിച്ച ദിനം '' പോലും ആഘോഷിക്കുന്ന നാടാണ് നമ്മുടെ, !!
''പിച്ച ദിനമോ, ?
ങാ, അഞ്ച് വർഷം കൂടുമ്പോൾ വോട്ട് തെണ്ടി വരുന്ന ദിനം, അത് പിച്ച ദിനമല്ലേ, !
അതു കൊണ്ട് ഞങ്ങളും രൂപീകരിച്ചു സംഘടന, ഞങ്ങളും ആഹ്വാനം ചെയ്യും ഹർത്താൽ, ഞങ്ങളും സ്തംഭിപ്പിക്കും ഭരണം, ഞങ്ങളും ആഘോഷിക്കും ഒരു സെർവന്റ് ഡേ, !
''അതിനല്ലേ മെയ് ദിനം , സർവ്വ ലോക തൊഴിലാളി ദിനം, ! ഞാൻ ചോദിച്ചു,
ഞങ്ങളെ തൊഴിലാളികളായി അംഗീകിച്ചിട്ടില്ലല്ലോ, പെൻഷനും ആനുകൂല്ല്യങ്ങളും കിട്ടുന്നവരല്ലേ മെയ് ദിനം ആഘോഷിക്കുന്നവർ,
ഇവിടെ ,
മെയ്യനക്കി പണി ചെയ്യുന്നവരായ ഞങ്ങൾക്ക് എന്ത് ആനുകൂല്ല്യമാണുളളത്, കൊച്ചമ്മ മാരുടെ കണ്ണുരുട്ടലും, സാറന്മാരുടെ കണ്ണിറുക്കലുമല്ലാതെ , !! അതു കൊണ്ടാണ് ഞങ്ങളും ഒരു സെർവന്റ് ഡേ, രൂപികരിച്ചത്, !!
ആ ദിനത്തിന്റെ പേരെന്താണ് ? ഞാൻ ചോദിച്ചു,
കൂളിംങ്ങ് ഗ്ളാസ് മുഖത്തേക്ക് വച്ച് അവൾ പറഞ്ഞു,
''ആ ദിനമാണ്, ''ജാനു ദിനം, !
''ജാനു ദിനമോ, ആദിവാസി സംഘടന നേതാവ് മുത്തങ്ങ ജാനു വിനെ യാണോ ഉദ്ദേശിച്ചത്, !!
''നോ, കാലങ്ങളായി നമ്മുടെ എഴുത്തുകാരും, സിനിമാ, നാടകക്കാരുമെല്ലാം ഞങ്ങൾക്ക് പതിച്ച് തന്ന ഒരു യൂസർ നെയിമുണ്ടല്ലോ,
ജാനു, ''*
വേലക്കാരി ജാനു, ആ പേരിനാസ്പദമാക്കിയാണ് ഈ ദിനം,
അവളുടെ കോപ്രായങ്ങൾ ഭാര്യയ്ക്കത്ര പിടിച്ചില്ലാ,
''മതി, മതി, നീ പോയി മുറ്റം തൂത്ത് വാര് ചെല്ല്, !
''പറ്റത്തില്ല കൊച്ചമ്മേ, !
''ങെ, അതെന്താ, ?
''ഞങ്ങളുടെ സംഘടന പ്രത്യേകം പറഞ്ഞിട്ടുണ്ട് ''കുനിഞ്ഞ് നിന്നുളള ജോലി പാടില്ലാ എന്ന്, അത് പീഡനമാണെത്രേ, ! അതു കൊണ്ട് ഇന്നു മുതൽ , കൊച്ചമ്മ കുനിയാൻ പഠിക്കണം, കുനിഞ്ഞേ പറ്റു, !!
അവൾ തിരിഞ്ഞ് എന്നോട്,
സാറെ,ഓൺലെെനിൽ ഞങ്ങളും തുടങ്ങി സാഹിത്യ ഗ്രൂപ്പ്, സാറിന്റെ രചനകൾ പ്രതീക്ഷിക്കുന്നു, !!
സാറിന്റെ രചനകൾ ഞാൻ അപ്രൂവ് ചെയ്യും, ഞാനും അഡ്മിനാ, !
''ഗ്രൂപ്പിന്റെ പേരെന്താ, ?
'' കെെക്കല തുണി '' ഗ്രൂപ്പ് ,!
'എന്റെ ഓൺലെെൻ മുത്തപ്പ മലയാളസാഹിത്യം ഗ്രൂപ്പ് ഗ്രൂപ്പായി എവിടെ ചെന്നെത്തുമോ, ആവോ, ?
പണ്ട്
ഒരു ഭട്ടതിരിപ്പാട് അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെന്ന് പറഞ്ഞത് ഇത്തരം അടുക്കളക്കാരിയായ അഡ്മിനെ ഉദ്ദേശിച്ചതാണോ, ??
കുനിഞ്ഞ് നിന്നുളള പണി ആരെടുക്കും എന്ന ചിന്തയിലായിരുന്നു ഭാര്യ, '''അപ്പോൾ,!
========
ഷൗക്കത്ത് മെെതീൻ
കുവെെത്ത്,
21/05/2017.

മറക്കില്ലൊരിക്കലും !!


മറക്കില്ലൊരിക്കലും !!
=======
പുതപ്പിനടിയിൽ കിടന്ന ചൂടുളള ശരീരത്തിൽ നിന്ന് ,പുതപ്പ് മാറ്റി തല
വെളിയിലേക്കിട്ട് പുല്ല് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേക്ക് നോക്കി,
മേൽക്കൂരയിലെ പുല്ലുകൾക്കിടയിലൂടെ ഞാൻ കണ്ടു,
പ്രഭാത വെളിച്ചം,
കട്ടിലിനടുത്ത് സ്റ്റൂളിൽ വച്ചിരിക്കുന്ന എച്ച് എം ടി വാച്ചിലേക്ക് നോക്കി, സമയം ക്ളിയറാകുന്നില്ല, തീപ്പെട്ടി ഉരച്ച് വിളക്ക് കത്തിച്ചു,
സമയം ആറ്,
അടുത്ത് കിടക്കുന്ന ജേഷ്ഠന് ശല്യമാകണ്ട എന്നു കരുതി വിളക്കണച്ച് മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു ,
അകത്തെ മുറിയിൽ ബാപ്പയും , ഉമ്മയും പ്രഭാത പ്രാർത്ഥനയിലാണ്,
ഞാൻ,
പുറത്തേക്കിറങ്ങി, വേഗം പ്രഭാതക്യത്യങ്ങൾ നിർവഹിച്ച് ഉടുത്തിരുന്ന ലുങ്കിക്ക് മീതെ ഒരു ഷർട്ടെടുത്തിട്ട്
 തലമുടി ചീകി ഒതുക്കി വീട്ടിൽ നിന്നിറങ്ങി റോഡിലെത്തി വേഗത്തിൽ നടന്നു,,
ഇന്നെങ്കിലും ഒന്ന് വന്നെങ്കിൽ
അതെ,
എത്ര നാളുകളായി ഈ നടപ്പ് ഒന്ന്
കാണുവാനുളള ആകാംക്ഷ അതെത്രമാത്രം ആവേശമാണ് , ആഗ്രഹമാണ് ,
ശരിക്കും പറഞ്ഞാൽ വർഷം ഒന്നെങ്കിലും ആയിക്കാണും ഈ ആഗ്രഹവും വച്ച് നടക്കുന്നു,
രചന,
അതാണവളുടെ പേര്,
വീട്ടിൽ നിന്ന് ,
നാല് കിലോമീറ്റർ ദൂരമുണ്ട്,
ടൗണിലേക്കുളള ടാറിടാത്ത റോഡാണ്, കുന്നും, ഇറക്കവും ഏലക്കാടുകളും നിറഞ്ഞ റോഡ്, ഞാൻ അതി വേഗം നടക്കുകയാണ്,
എത്രയും പെട്ടന്ന് വീട്ടിൽ തിരിച്ചെത്തണം, കാരണം
രാവിലെ എട്ടുമണിക്ക് പറമ്പിൽ മരച്ചീനി നടാനും, ,കുരുമുളക് കൃഷിക്കും ,പാടത്ത് കൊയ്യാനും പണിക്കാരെത്തും,
എന്നെ കണ്ടില്ലെങ്കിൽ ആകെ പ്രശ്നമാകും,
വഴിയിൽ പരിചയക്കാരായ ആളുകൾ,
പാൽ സൊസെെറ്റിയിലേക്ക് പാൽ കൊണ്ട് പോകുന്നവർ ,അവരെല്ലാം ചോദിച്ചു,
''രാവിലെ എങ്ങോട്ടാടാ ? ''
ഹേയ് ഒന്നുമില്ല , കുറച്ച് സാധനങ്ങൾ വാങ്ങാൻ ഇന്ന് വീട്ടിൽ പണിക്കാരുണ്ട് , !
ഒരു ചെറിയ നുണ പറഞ്ഞ് ഞാൻ വേഗത്തിൽ നടന്നു,
അങ്ങനെ കുന്നും, ഇറക്കവും ഏലക്കാടുകളും പുഴകളും, കടന്ന് ഞാൻ ടൗണിലെത്തി,
എന്റെ ഹ്യദയം പട പടാന്ന് മിടിക്കുകയാണ്,
ടൗണിലെ സിനിമാ തിയറ്ററിനടുത്ത് ചന്ദ്രൻ ചേട്ടന്റെ ബാർബർ ഷോപ്പ് ,
അതിനടുത്തൊരു പെട്ടിക്കട
അവിടെയാണ് കക്ഷിയുടെ സ്ഥിരം
വരവ്,,
ഞാൻ അകലേന്ന് കണ്ടു,
കക്ഷി എത്തിയിട്ടുണ്ട്,
എന്റെ ഹ്യദയത്തിന്റെ മിടിപ്പ് വർദ്ധിച്ചു,
ഞാനടുത്തെത്തി,
അവിടെ,
മിഠായി ഭരണീടെ മുകളിൽ അടുക്കി വച്ചിരിക്കുന്ന ആഴ്ചപ്പതിപ്പുകളിൽ നിന്ന് ഒരെണ്ണമെടുത്തു ആകാംക്ഷ യോടെ താളുകൾ മറിച്ച് നോക്കി,
കരഞ്ഞു പോയി ,
അയച്ച കഥ,
ഇന്നും വന്നില്ല,
സങ്കടത്തോടെ,
ആഴ്ചപ്പതിപ്പ് പോലും വാങ്ങാതെ ഞാൻ തിരിഞ്ഞോടി,
അങ്ങനെ ഏതാണ്ട് ഒരു വർഷക്കാലം
കുന്നും മലകളും പുഴകളും താണ്ടി ഞാൻ ഓടി,
 എന്റെ രചനയെ കാണാൻ,
പക്ഷേ ,
എന്നും,
പരാജയത്തോടെ മടങ്ങി,
തോറ്റ് പിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു,
വാശിയോടെ ഞാനെഴുതി,
അതിലും വാശിയോടെ ചിലത് തിരികെ വന്നു,
രാത്രി,
മണ്ണെണ്ണ വിളക്കിന്റെ മുന്നിലിരുന്ന് തിരികെ വന്ന കഥകളെ മാറോട് ചേർത്ത് ഞാനൊരു ശപഥം ചെയ്തു,
''എന്റെ രചനയെ അച്ചടിയുടെ പുത്തനുടുപ്പ് ഞാനണീക്കും,
ഇത് സത്യം, ഇത് സത്യം, ഇത് സത്യം, !!
അന്ന് ആ ഇരുപത്തി നാലാമത്തെ വയസ്സിൽ
ആ പുൽക്കുടിലിലെ
മണ്ണെണ്ണ വിളക്കിന്റെ മുന്നിൽ വച്ച് ചെയ്ത
ആ പ്രകാശ ശപഥം, താമസിയാതെ നിറവേറി,
മാസങ്ങൾക്ക് ശേഷം മലയാള മനോരമ
ആഴ്ചപ്പതിപ്പിൽ സമ്മാനർഹമായ എന്റെ ആദ്യ (രചന) ഫലിതം വന്നു, !
''ഭാര്യ = '' ചേട്ടാ, അയലത്തെ ആ മിനിയുടെ ചുരിദാറൊന്ന് കാണണം , എന്തൊരു ഭംഗിയാ !!?
''ഭർത്താവ്, = '' എന്നിട്ടും നീ പറയും എനിക്ക് സെലക്ട് ചെയ്യാൻ തീരെ അറിയില്ലെന്ന്,!!
ആ ഫലിതം ഞാൻ ഇന്നും ഓർക്കുന്നു,
പക്ഷേ, ദുഃഖകരമായത്
 അടുത്ത വീട്ടിലെ മിനി ചേച്ചിയെ ചേർത്ത് പിന്നീട് എന്റെ കൂട്ടുകാരിൽ ചിലർ വച്ച് പുലർത്തിയ തെറ്റിദ്ധാരണ കളാണ്, !!
(1996 മെയ് )
=====
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,

കാണാക്കാഴ്ചകൾ ,


കാണാക്കാഴ്ചകൾ ,
========
''പ്രകൃതി , പ്രണയം,
=======
കാടില്ല
മലയില്ല
മരങ്ങളില്ല,
പുഴയില്ല ,
മഴയില്ല ,
മരിച്ച പ്രക്യതിയെ തഴുകിയ കാറ്റിന്,
ആത്മഹത്യ ചെയ്ത പ്രണയങ്ങളുടെ ചീഞ്ഞ ദുർഗന്ധമായിരുന്നു ,
,മണ്ണ്,===
====
മണ്ണില്ലാത്ത മണ്ണിൽ,
വിശന്ന് മരിച്ച
മണ്ണിരകളുടേയും,
മണ്ണിനു വേണ്ടി
മരിച്ച മർത്യന്റേയും
മ്യതദേഹങ്ങൾ,
മനുഷ്യൻ, ====
=========
ജീവിതങ്ങളിലൊന്നും
മനുഷ്യരില്ല,
മനുഷ്യരുടെ ഇടയിൽ
ജീവിതങ്ങളുമില്ല,
എവിടേയും,
മനുഷ്യക്കോലങ്ങളായ
ജീവഛവങ്ങൾ മാത്രം, !!!
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!

'മദേഴ്സ് ഡേ,!! (മിനിക്കഥ )


'മദേഴ്സ് ഡേ,!! (മിനിക്കഥ )
============
''അമ്മയുടെ സ്വർണ്ണമാല ഉൾപ്പെടെ മോഷ്ടിച്ച
കളളനെ പോലീസ് പിടിച്ചപ്പോൾ ,
പോലീസുകാരൻ, =
'
''സത്യം പറയെടാ ഈ മാല എവിടുന്ന് മോഷ്ടിച്ചതാ ? ഇത് ആരുടേതാ ??
കളളൻ, = സാർ =,
''അത്, അത്, '' ഇന്ന് ഇന്ന് '!!
''പോലീസുകാരൻ ='' അതു ശരി ഇന്ന് മോഷ്ടിച്ചതാ അല്ലേ, ? ഛീ, പറയെടാ റാസ്ക്കൽ ഇതാരുടേതാ ??
കളളൻ, = '' സർ, അത് അത് '' അമ്മേ ഡേ യാ സാറെ,
''പോലീസുകാരൻ,= (സംശയത്തോടെ, ) അമ്മേ ഡേയോ ? ഓ മനസ്സിലായി മനസ്സിലായി ,
'' എടാ പൊട്ടാ ''അമ്മേ ഡേ ''അല്ലാ, മദേഴ്സ് ഡേ '' എന്നു പറയൂ,
'' സോറീ ഡാ, ഞാനങ്ങ് മറന്നു പോയിട്ടോ, അമ്മയ്ക്ക് ഗിഫ്റ്റായിരിക്കും, (തോളിൽ തട്ടിക്കൊണ്ട് )
മക്കളായാൽ ഇങ്ങനെ വേണം, നീ നല്ലവനാടാ, നീ പൊയ്ക്കോ !!,
========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!

ആദ്യ രാത്രിയിലെ അടി, !! (നർമ്മകഥ )



''കല്യാണം കഴിഞ്ഞു,
ആളുകളെല്ലാം പിരിഞ്ഞു,
പന്തലഴിച്ചു,
ബിരിയാണി ചെമ്പ് കഴുകി,
സന്ധ്യ കഴിഞ്ഞു,
രാത്രി വന്നു,
''ഹാവൂ ആശ്വാസമായി,!!
ഈ രാവിന് വേണ്ടിയല്ലേ
 ബാല്യത്തിനേയും കൗമാരത്തിനേയും ഉപേക്ഷിച്ച് യൗവ്വനം വരേയും കാത്തിരുന്നത്, !!?
മണിയറയിൽ ഞാൻ കാത്തിരുന്നു ആ കാലൊച്ചകൾക്കായി, !
കെെകൾ രണ്ടും തലയിണയുടെ മുകളിൽ വച്ച് വലതു കാൽ ഇടത്തേ കാലിന് മുകളിലാക്കി കട്ടിലിൽ ഞാൻ മലർന്ന് കിടന്നു, !!
ഒരു കുളിരോടെ,
 രോമാഞ്ചത്തോടേ,
ഒരു കളളച്ചിരിയോടെ, !!
ആലോചിച്ചു,!
ആദ്യം എവിടെ സ്പർശിക്കണം, ?
കെെവിരലിൽ ?
വേണ്ടാ ,
തോളിൽ,
വേണ്ടാ,
കവിളിൽ,
വേണ്ടാ,
കുന്തം, !!പിന്നെവിടെ ഞാൻ മനസ്സിനോട് ദേഷ്യപ്പെട്ടു, ,!!
പെട്ടന്നതാ വാതിലിൽ ഒരു കാൽ പ്പെരുമാറ്റം, !
നമ്മുടെ ഓളെത്തി , പാലുമായി, !
ഞാൻ ചാടി എണീറ്റു, കട്ടിലിൽ ചമ്രം പഠിഞ്ഞിരുന്നപ്പോൾ അവൾ ചോദിക്കുവാ ,
''കാത്തിരുന്ന് മുഷിഞ്ഞോ ??
''നീണ്ട ഇരുപത്തഞ്ച് വർഷക്കാലം കാത്തിരുന്ന എനിക്ക് ഈ കാത്തിരിപ്പ് ഒരു കാത്തിരിപ്പാണോ ??!
''അവൾ ചിരിച്ചില്ലാ, പകരം വാതിലടച്ച് കൊളുത്തിട്ട് വന്ന് ഒരൊറ്റ കരച്ചിൽ, അതും എന്റെ കാലിലേക്ക് വീണ്, !
ഞാൻ കുനിഞ്ഞ് നോക്കി, ബിരിയാണി ചെമ്പിന് പെയിന്റടിച്ച് കമിഴ്ത്തി വച്ചേക്കുന്ന പോലെ തോന്നി അവളുടെ പുറം കണ്ടപ്പോൾ !!
എന്തു പറ്റി ? ഞാൻ ചോദിച്ചു, !
''എന്നോട് ക്ഷമിക്കണം, എന്നെ ഒന്ന് സഹായിക്കണം ??
''ഞാനവളെ പിടിച്ചെഴുന്നേല്പ്പിച്ച് ചോദിച്ചു, !
''എന്താ തുറന്ന് പറയു, ??
'' എനിക്കൊരു പ്രണയമുണ്ടായിരുന്നു, !
അത്രേയുളേളാ, എന്റെ ചന്തീലൊരു വാതക്കുരു ഉണ്ടായിരുന്നു, ഞാനത് മെെൻഡ് ചെയ്യാറില്ലാ, പിന്നാ പ്രണയക്കുരു, !!
കളിയാക്കല്ലേ !
''അതു ശരി, ആഹാ, കേൾക്കട്ടെ, !
''ബാപ്പയും ആങ്ങളമാരും സമ്മതിച്ചില്ലാ, അവരെ ഭയന്ന് ഞാനത് മറച്ച് വച്ചു, പലപ്പോഴും വിചാരിച്ചതാ കല്ല്യാണത്തിന് മുമ്പ് നിങ്ങളോട് പറയണമെന്ന്, !
'' ഓകെ, പറ്റിയില്ലാ, അല്ലേ, സാരമില്ലാ അതിരിക്കട്ടെ ഇപ്പം എന്താ പ്രശ്നം ?
''ഞാൻ ==== ഞാൻ == അയാളുടെ ഒപ്പം പൊയ്ക്കോട്ടേ, പുറത്ത് കാറുമായി അയാൾ വന്നിട്ടുണ്ട് , !! എന്നെ പോകാൻ അനുവദിക്കണം, !!
ഞാൻ ഞെട്ടി,
പക്ഷേ പുറത്ത് കാണിച്ചില്ലാ,
കൊളളാലോ, എന്റെ അനുവാദത്തിനും അനുഗ്രഹ
ത്തിനും വേണ്ടിയാണോ ഈ കരയിലെ ജനങ്ങളെ വിളിച്ച് ബിരിയാണി വച്ച് കൊടുത്തത്, ! ?
എന്നോട് ക്ഷമിക്കു, !ഞാൻ നിങ്ങടെ കാല് പിടിക്കാം, !
''പിന്നേ നിന്നോട് ക്ഷമിച്ച് ,നിന്നെ കാമുകനൊപ്പം യാത്രയാക്കാൻ വേണ്ടിയല്ലേ
എന്റെ ബാപ്പ എന്നെ ജനിപ്പിച്ചത്, !''
''
''പരിഹസിക്കാനുളള സമയമല്ലിത് എനിക്ക് പോകണം, !!
''ഓകെ, ഞാൻ ഡ്രസ്‌ മാറി,
 അവളോട് ചോദിച്ചു,
അയാൾ എവിടെയുണ്ട്, എനിക്കൊന്ന് സംസാരിക്കണം, ! നീ അവനെ വിളിക്ക്, !
ബ്ളൗസിനുളളിൽ ഒളിപ്പിച്ചു വച്ച മൊബെെലെടുത്ത് അവൾ സംസാരിച്ചു,!!
വീടിന്റെ മുന്നിലെ വഴിയിൽ അയാൾ കാറുമായി കാത്ത് നില്ക്കുന്നുണ്ടെന്ന് അവൾ പറഞ്ഞതനുസരിച്ച് ഞാൻ പുറത്തേക്കിറങ്ങി, !!
ഭാര്യയുടെ കാമുകനെ കാണാൻ,
ഒരു ഭർത്താവിന്റെ ഗതികേടേയ്,
ലോകത്ത് ഒരു ഭർത്താക്കന്മാർക്കും ഇങ്ങനെ ഒരു ഗതി ഉണ്ടായിക്കാണില്ലാ, അതും ആദ്യരാത്രിയിൽ, !
ഞാൻ ഇടവഴിയിലെത്തി,
അവിടെ നിർത്തിയിട്ടിരുന്ന കാറിനുളളിൽ മൂന്ന് യുവാക്കൾ മൊബെെലിൽ നോക്കി കൊണ്ടിരിക്കുന്നു, !!
''ആരാണ് ഫെെസൽ ''? ഞാൻ ചോദിച്ചു,
'
മൂന്ന് പേരും മുഖമുയർത്തി , ഡോർ തുറന്ന് ഇറങ്ങി വന്നു, !!
''ഞാനാണ് ഭായ്, നല്ല ഉയരവും തടിയുമുളള ഒരു യുവാവ് മുന്നിലേക്ക് വന്നു, !!
'' എന്നെ മനസ്സിലായില്ലേ, തന്റെ കാമുകിയുടെ ഭർത്താവാണ്, ആദ്യരാത്രി യുടെ തിരക്കിലായിരുന്നു, അപ്പോഴാണ് അവൾ പറഞ്ഞത്,''അവൾക്ക് ആദ്യരാത്രിയല്ലാ വലുത്, കാമുകനാണെന്ന്, ,
ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്, ??
സാറ് ക്ഷമിക്കണം, അവളെന്റെ പെണ്ണാണ്, എനിക്കവളില്ലാതെ പറ്റില്ലാ, ഞങ്ങളെ ജീവിക്കാനനു വദിക്കണം, !!
''മറ്റൊരുത്തന്റെ ഭാര്യയാകുന്നതു വരെ കാത്തിരിക്കേണ്ടി വന്നല്ലോ തനിക്ക്, ഏതായാലും ഒരു കാര്യം ചെയ്യ്, ഒരു രണ്ട് ദിവസം താൻ വെയ്റ്റ് ചെയ്തേ പറ്റു, കാരണം, 25 വർഷമായിട്ട് കാത്തിരുന്ന് കിട്ടിയ ആദ്യരാത്രിയാണ്, കാമുകൻ വന്ന് കൊളമാക്കരുത്, ! താനിപ്പോൾ പോ !!
തിരിഞ്ഞ് നടക്കാൻ ഭാവിച്ച എന്നോട് അവൻ അലറി,
''എന്റെ പെണ്ണിന്റെ മേൽ കെെവെയ്ക്കരുത്,
താൻ വിവരമറിയും, !!
''ഭാ, പരട്ടേ, ! നിനക്കെന്റെ ഭാര്യയെ വേണം അല്ലേടാ നായേ, !!എന്നാക്രോശിച്ച് ഞാൻ തിരിഞ്ഞു,
പിന്നെ അവിടെ നടന്നത് അടിയുടെ പൊടി പൂരം,
 അര മണിക്കൂർ
നല്ല മെയ് വഴക്കത്തോടെ പഠിച്ച അഭ്യാസം ഞാനങ്ങ് പുറത്തെടുത്തു,
തകർത്തു,
 കാമുകനും കൂട്ടുകാരും നിലത്ത് വീണു, കാമുകന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവനെ പൊക്കി എടുത്ത് കാറിന്റെ ബോണറ്റിനോട് ചേർത്ത് നിർത്തി
 മൂക്കിന് രണ്ട് ഇടി കൂടി കൊടുത്തീട്ട് മൊബെെലെടുത്ത് കെെയ്യിൽ കൊടുത്തു,
''
''വിളിക്കെടാ അവളെ, ?അവളോട് ഇറങ്ങി വരാൻ പറ, !!
അവൻ വിളിക്കേണ്ട താമസം അവൾ വലിയൊരു സൂട്കെയ്സുമായി ഇറങ്ങി വന്നു,
ഇവളെന്താ ദുബായിക്ക് ജോലിക്ക് പോവുന്ന
ഗൾഫുകാരനെ പോലെ,!!
''അടികൊണ്ട് അവശനായ കാമുകനേയും ചങ്ങതിമാരേയും കണ്ട് അവൾ പകച്ചു,!!
''അവളടുത്ത് വന്നതും, സർവ്വത്ര ദേഷ്യവും പുറത്ത് ചാടി, ഞാനവളുടെ ഇരു കരണത്തും മാറി മാറി നാലഞ്ചെണ്ണം പൊട്ടിച്ചു, വീട്ടിൽ
 ''കേറി പോടി പിശാചേ ,
എന്റെ ഭാവം കണ്ടതേ അവളോടി
വീട്ടിലേക്ക്,
രംഗം പന്തിയല്ലെന്ന് കണ്ട് കാമുകന്റെ കൂട്ടുകാർ സ്ഥലം വിട്ടു,
കാമുകൻ രക്ഷപെടാൻ കാറിൽ കയറി,
ഞാനവനെ പിടിച്ച് പുറത്തേക്കിട്ടു,
''എന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് ,തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും, !!''
''ഉപദ്രവിക്കരുത് ഞാൻ ഒരു ശല്യത്തിനും വരൂലാ, !
ഓകെ, താനൊരു കാര്യം ചെയ്യ്,
ദാ, ഈ സൂട്കെയ്സ് എടുത്ത് മണിയറയിൽ കൊണ്ട് വയ്ക്ക്, !അയാൾ മടിച്ചു, പിന്നെ സൂട്കെയ്സുമെടുത്ത് നടന്നു,
എന്റെ പിന്നാലേ,!
ബഹളം കേട്ട് അവളുടെ ബാപ്പയും ആങ്ങളമാരും പുറത്തേക്ക് വന്നു,
''ആരാത്, ബാപ്പ ചോദിച്ചു,!
''എന്റെ കൂട്ടൂകാരനാ കാണാൻ വന്നതാ, !!
''ഇതെന്താ ഓന്റെ തലയിൽ ഒരു ചുമട്, ??
''അവൻ ഗൾഫീന്ന് വരുന്ന വരവാ എനിക്ക് കുറച്ച് സമ്മാനങ്ങൾ കൊണ്ടു വന്നതാ, !!
''സൂട്കെയ്സ് വീടിന്റെ തിണ്ണയിൽ വച്ച്
വെടി കൊണ്ട പന്നിയെ പോലെ , ഭാര്യയുടെ കാമുകൻ തിരിഞ്ഞൊരോട്ടം,
ആ ഓട്ടം അവസാനിച്ചത് ഷാർജയിലാ, ഓൻ കുടുംമ്പ സമേതം സുഖമായി ഗൾഫിൽ കഴിയുന്നു,
അതല്ല തമാശ,
ഇന്നലെ ഫെയ്സ് ബുക്കിൽ എനിക്കൊരു റിക്വസ്റ്റ് വന്നു,
''പാവം ഭാര്യയുടെ ആ പഴയ കാമുകൻ ,!!
റിക്വസ്റ്റ് സ്വീകരിക്കണോ ?? ഏതായാലും ഭാര്യയോടും കൂടീ ചോദിച്ചിട്ടാകാം, ! അതല്ലേ അതിന്റെ ശരി, !!
=========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!

എന്നാലും ന്റെ ജെയ്നമ്മേ !((നർമ്മകഥ )



'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ,
ധനുമാസത്തിലെ കുളിരും രാവിൽ,
അണ്ടർ വെയറിന്റെ പോക്കറ്റിൽ കിടന്ന അത്യാധുനിക സൗകര്യമുളള മൊബെെൽ ഭക്തി സാന്ദ്രമായ വരികളോടെ ശബ്ദിച്ചപ്പോൾ ,
കറിയാച്ചൻ മൊബെെലെടുത്ത് തന്റെ വലത്തെ ചെവിയോട് ചേർത്ത് വച്ചു,
അമ്മ കുഞ്ഞിനെ മാറോടണക്കുന്നതു പോലെ, ,
മൊബെെലിൽ സ്വന്തം പെങ്ങൾ ,ജെയ്നമ്മാ,
നഴ്സ് ജോലി കിട്ടി അമേരിക്കൻ ഐക്യ നാടുകളിൽ ചേക്കേറിയ തിരുവല്ലക്കാരി ജെയ്നമ്മ,, ഒരെ ഒരു പെങ്ങൾ സായിപ്പിനെ കെട്ടി ഐക്യനാട്ടിൽ ഐക്യത്തോടെ താമസമാരംഭിച്ചതിൽ ഇപ്പോഴും ഇഷ്ടക്കേടാണ് കറിയാച്ചന്, , എങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ജെയ്നമ്മയുടെ വിളിക്കുത്തരം പറയാൻ കറിയാച്ചൻ കാൾ അറ്റൻഡ് ചെയ്തു, !!
''അച്ചായാ, ഞാനാ ജെയ്നമ്മാ, !!
'' പെങ്ങളേ, നീ പുറപ്പെട്ടില്ലേ ??''
''ഇല്ലച്ചായാ, അപ്പച്ചനെങ്ങനെയുണ്ട് ?
''ഐ സീ യു, വിലാ ,നില വളരെ ഗുരുതരം
 എന്തും സംഭവിക്കാം, !!
'' ഓ മെെ ഗോഡ്, ! അച്ചായ എനിക്ക് ഒരാഗ്രഹം !!?
''എന്തോന്നാടി ??''
''അച്ചായ ,ഞാൻ വീഡിയോ കാളിൽ വരാം
 എനിക്ക് അപ്പച്ചന്റെ മൊഖം കാണണം, !!
'' എടി, അപ്പച്ചൻ ചക്ര ശ്വാസം വലിക്കുന്ന ടെെമാ !!
''ആ ചക്ര ശ്വാസം വലിക്കുന്ന രംഗം എനിക്ക് കാണണം , ജീവിച്ചിരിക്കുന്ന സമയത്ത് '' ചക്ര''മോ തന്ന് കെട്ടിച്ചില്ലാ, മരിക്കുന്ന സമയത്ത് '' ചക്ര'ശ്വാസമെങ്കിലും കാണണം ,പ്ളീസ് അച്ചായാ !!
''എന്നാലുമെന്റെ ജെയ്നമ്മേ !!
''പ്ളീസച്ചായ , അച്ചായൻ വീഡിേയോ ഓണാക്കി ഐ സി യു വിലേക്ക് ചെല്ലച്ചായാ !
എന്നാലുമെന്റെ ജെയ്നമ്മേ,
എന്ന് വീണ്ടും പറഞ്ഞ് കൊണ്ട് കറിയാച്ചൻ ഫോൺ ഓഫാക്കി , വീഡിയോ കാൾ ചെയ്ത് ,
ശ്വാസം വലിക്കുന്ന അപ്പച്ചന്റെ തലയ്ക്കടുത്ത് ചെന്നിരുന്നു , മൊബെെൽ കാമറ അപ്പച്ചന്റെ മുഖത്തിനു നേരെ തിരിച്ച് അപ്പച്ചന്റെ നെഞ്ചിനു മുകളിലെ നരച്ച രോമത്തിൽ കൂട്ടി ക്കെട്ടി വച്ചോണ്ടിരുന്നു, !!
അമേരിക്കയിലെ തന്റെ ഫ്ളാറ്റിലിരുന്ന് , ജെയ്നമ്മയും ഹസ് ഡിക്രൂസ പെരേരയും സംഭവം ലെെവായി കണ്ട് കൊണ്ടേയിരുന്നു,
ജെയ്നമ്മ അടുക്കളയിലേക്ക് നോക്കി തന്റെ മംഗ്ളീഷ് മക്കളെ പേരെടുത്ത്
വിളിച്ചു,,
''ജെന്നിഫർ , മാർഗരറ്റ് എന്ന ബർമുഡ പെൺകുട്ടികളെ ,
ജെന്നി, മാർഗൂ, എന്ന ഷോർട്ട് നാമത്തിൽ
ജെയ്നമ്മ നീട്ടി വിളിച്ചു, !!
';വെളുത്ത രോമമുളള പട്ടിക്കുട്ടികളെ മാറോട് ചേർത്തണച്ച് ബർമുഡ യും, നെെസായ ടീ ഷർട്ടും ധരിച്ച രണ്ട് സുന്ദരി പെൺ കുട്ടികൾ
, ഹായ് മമ്മി, വാട്ട് ഹാപ്പെൻഡ് '' എന്ന ചോദ്യവുമായി ഓടി വന്നു, !
''ജെന്നി, മാർഗു, ലുക്ക് നിങ്ങളുടെ ഗ്രാൻഡ് പപ്പയാണ് ,ഫാദറിന്റെ ലേറ്റസ്റ്റ് വലിയാണത്, !!
''വളി, വാട്ട് വളി, ജെന്നി മലയാളക്ഷരത്തെ പീഡിപ്പിച്ചോണ്ട് ചോദിച്ചു '' മമ്മി, വാട്ട് , ? ഗ്രാൻഡ് പപ്പായുടെ ലേറ്റസ്റ്റ് വളി, !!
വളിയല്ല, വലി, ചക്രശ്വാസം, !
';ഓ മനസ്സിലായി, ഐ ആം പ്രൗഡ്, !
''എന്നാത്തിനാ നീ അഭിമാനം കൊളളുന്നത്
വലി കണ്ടിട്ടാ, ! , ജെന്നിയോട് ജെയ്നമ്മ ചോദിച്ചു, !!
''ഈ പ്രായത്തിലും,
കിടന്നു കൊണ്ട് മുകളിലേക്ക് ശ്വാസം വിട്ട് യോഗ ചെയ്യുന്ന ഞങ്ങളുടെ ഗ്രാൻഡ് പപ്പ ഒരത്ഭുതമല്ലേ മമ്മി, ഞങ്ങൾക്ക് അഭിമാനമുണ്ട് മമ്മി, ഐ ആം പ്രൗഡ്, !!
''ജെയ്നമ്മയ്ക്ക് ദേഷ്യം വന്നു,
''എടീ, മറുതേ, അത് യോഗയല്ലെടി, ഒടുവിലത്തെ ശ്വാസങ്ങൾ കടന്ന് പോകുന്ന കാഴ്ചയാണെടി ,!!
''ജീസസ്സ്, !ലാസ്റ്റ് മൂവ്മെന്റ്, !!
';യെസ്, !!
';മമ്മി പ്ളീസ് ഗ്രാൻഡ് പപ്പായുടെ ഓർമ്മയ്ക്കായ് , ഈ ലാസ്റ്റ് മൂവ്മെന്റ് സൂക്ഷിക്കണം, ആ സക്ര സാസം സേവ് ചെയ്യണം മൊബെെലിൽ, റിംഗ് ട്യൂണായി സെറ്റ് ചെയ്യണം !!''

, സേവ് ചെയ്തോളൂ മോളെ ,
സേവ് ചെയ്തോളൂ, വീടിന്റെ കോളിംങ്ങ് ബെല്ലായും ചെയ്ഞ്ചാക്കാം ഈ ചക്ര ശ്വാസം !!!
മക്കൾ എല്ലാം സേവാക്കിയ ശേഷം മൊബെെൽ ജെയ്നമ്മയെ ഏല്പ്പിച്ച് സ്വന്തം മുറികളിലേക്ക് പോയി,,
ഡിക്രൂസ് പെരേര തന്റെ സെെക്കിളുമെടുത്ത് പുറത്തേക്കും പോയി
കറിയാച്ചനോട് സംസാരം തുടർന്നു ജെയ്നമ്മ,
''
,,അച്ചായ,??
''എന്താടി, ''?
''അപ്പച്ചന്റെ ഐ സീ യു വിൽ കിടക്കുന്ന പടം ഫേസ്ബുക്കിലിട്ടോ ?
''*ഇട്ടെടി ''!
''എങ്ങനെയുണ്ട് പ്രതികരണം, ??
''എടി, നമ്മുടെ അയൽ വക്കത്തെ തോമാച്ചന്റെ അപ്പൻ ആ എരുമ മത്തായി ചാകാൻ കിടന്നപ്പോൾ തോമാച്ചന് കിട്ടിയ ലെെക്കിനേക്കാളും കൂടുതൽ നമ്മുടെ അപ്പച്ചനാടി കിട്ടിയത്, അപ്പൻ ലീഡ് ചെയ്യുകയാണെടീ, !!
''സത്യമാണോ അച്ചായാ, ??
''കർത്താവാണേ സത്യമാണെടീ, !!
''എന്റെ അന്തോണീസ് പുണ്യാള സന്തോഷമായി,
അച്ചായാ,ഇപ്പോൾ കിട്ടിയ ലെെക്ക് ഐ സീ യു ലെെക്കാ,
മരിച്ചാൽ വേറേയും,
ശവമടക്കിന്റെന്ന് കിട്ടുന്നത് വേറെ, എല്ലാം കൂടീ ചേർത്താൽ ഇടവകയിൽ ഇത്രയധികം ലെെക്കുകൾ കിട്ടിയ ഒരു ഡെഡ് ബോഡി വേറെ കാണത്തില്ലാ അല്ലേ അച്ചായ, ?!!
''''അത് പിന്നെ പറയണോ,ആ എരുമ മത്തായിയെ പരാജപ്പെടുത്തി നമ്മുടെ കുടുംമ്പ പേര് കളയാതെ അടിച്ച് പൊളിച്ചല്ലേ അപ്പച്ചൻ മരിച്ചോണ്ടിരിക്കുന്നത്, !!!
''അച്ചായ ഒരു ഉപകാരം കൂടീ ചെയ്യാമോ ??
''എന്താടീ, ??
''പളളിയിലെ സെമിത്തേരിയിൽ നമ്മുടെ അമ്മച്ചീടെ ശവക്കല്ലറ
 ലെെവായി കാണിച്ച് തരാമോ, എനിക്ക് കല്ലറ കണ്ട് അമ്മച്ചിക്കു വേണ്ടി പ്രാർത്ഥിക്കാനാ,
ഞാനിവിടെ മൊബെെലിനു മുന്നിൽ തിരി കത്തിച്ചോളാം !!
''*എന്നാലും ന്റെ ജെയ്നമ്മേ, !!
കറിയാച്ചൻ നെഞ്ചത്ത് കെെ വച്ച്
കർത്താവേ ,എന്ന് വിളിച്ച് തറയിലേക്കിരുന്നു, !!
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
04/05/17.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo