Showing posts with label PradeeKrishna. Show all posts
Showing posts with label PradeeKrishna. Show all posts

നാം...നമ്മളായിരിക്കാം


പതറാതിരിക്കാം വഴിയിൽ പതിവു പലതെന്നാലും ...
അലയാതിരിക്കാം അലകടലിലധിക- മറിവേറെയെന്നാലും...!!!
മൊഴിയാതിരിക്കാം ഇനിയധികമായ്....
കലി കവടിയിൽ കള-
മൊഴിയും വരേയ്ക്കും ....!!!
അണയാതിരിക്കാം-
അവനിയിലാശകൾ ഒടുങ്ങും വരേയ്ക്കും...
തിരിക്കാതിരിക്കാം പല 'തരം'-
താഴ്വേരവസാനമാകിലും....!!!
പറയാതിരിക്കാം ഇനി പരാതികൾ-
പഴി പലവിധമെങ്കിലും...
കാണാതിരിക്കാം 'മരീചിക'-കനവിലൊരുവേളയല്ലാതെ..!!!
തൊടുക്കാതിരിക്കാം വിഷ
ശരങ്ങളാർക്കുമേൽ ഒരു-
തൊടു ഞൊടി ഹൃദയം നിലയ്ക്കും വരേയ്ക്കും...!!!
അകലാതിരിക്കാം നമുക്കിനി-
അകന്നവർ അടുക്കും വരേയ്ക്കും...!!
-പ്രദീ കൃഷ്ണ-

അടമ്പൂക്കളുടെ തീരത്ത്..


അമ്പിളീ....എടീ അമ്പിളീ...!!!
ഈ പെണ്ണിതെവിടെ പോയി കിടക്കുവാണെന്റെ ഭഗവതി ..!!
അല്ല കല്യാണിയമ്മേ നിങ്ങളിതെന്തിനാ ഈ സന്ധ്യാ സമയത്തു ഇങ്ങനെ തൊണ്ട പൊട്ടിക്കുന്നത്..?
ആരിതു ബീരാൻ സാഹിബോ.?!!...കല്യാണിയമ്മ കയ്യിലിരുന്ന വെറ്റില ചെല്ലം അവിടെ വച്ചിട്ട് പുറത്തേക്കു വന്നു..
ഇങ്ങക്കറിയൂല്ലേ സാഹിബേ ,എന്റെ മൂത്ത കുട്ടി കാർത്തു.. ഒന്നിനെ പെറ്റിട്ടിട് ആ മുഖം പോലും നോക്കാതെ ഈ ലോകം വിട്ടു പോയില്ലേ അവൾ..അതിന്റെ കെട്ടിയോൻ കുടിച്ചു കുടിച്ചു രക്തം ശര്ധിച് മരിച്ചു....!! ഓൾടെ കുട്ടിയെയാ ഞാനീ അലറി വിളിക്കുന്നത്...
"അമ്പിളി" അതാ ഓൾടെ പേര് ..!!!.കഴിഞ്ഞ മീനത്തില് വയസ്സ് പത്തു കഴിഞ്ഞു....ഇപ്പഴും കൊച്ചു കുട്ടിയെന്നാ വിചാരം..ഒരു വകയ്ക്കു കേൾക്കൂല്ലാ...!!
കണ്ട വികൃതിപ്പിള്ളേരുമായിട്ടാണ് കൂട്ട്..
അമ്പിളീ ...എടീ പെണ്ണേ...അമ്പിളീ...!!
കല്യാണിയമ്മ തൊണ്ട പൊട്ടുമാറു വിളിച്ചു
ഹയ്യ് ...ഇങ്ങളിതെന്താണ് കല്യാണിയമ്മെ ..? പിള്ളേരല്ലേ കളിച്ചോട്ടേന്ന്...
സാഹിബിന്റെ പറച്ചില് കേട്ടതും കല്യാണിയമ്മയുടെ കണ്ണ് അറിയാതെ നിറഞ്ഞു..
അമ്മയില്ലാത്തതിന്റെ സങ്കടം അറിയണ്ടാന്നു വിചാരിച്ചു കുറച്ചു കൊഞ്ചിച്ചു പോയി....
വിളിയുടെ തീവ്രത മനസ്സിലാക്കിയിട്ടാകണം അമ്പിളി ഓടി കിതച്ചു കൊണ്ട് വന്നു..
'എന്തിനാ അമ്മൂമ്മേ ഇങ്ങനെ അലറുന്നത്? അതിനും മാത്രം ഇവിടെ എന്താ ഉണ്ടായേ...??
ചോദ്യം കേട്ടിട്ടാകണം കല്ല്യാണിയമ്മയുടെ മുഖം ചുവന്നു...!!!
'എന്ത് പറ്റാനാ ഇനി.. നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഈ സമയങ്ങളിൽ വീട്ടിൽ നിന്നിറങ്ങരുതെന്നു...ഇതൊരു അഴി തുരുത്താണ്..എന്നാണു ഈ വീടും കടലു കൊണ്ട് പോവാന്നു അറിയില്ല..മുന്നിൽ പുഴ പിന്നിൽ കടൽ,ചെകുത്താനും കടലിനും നടുവിലാണ് നമ്മൾ....മുൻപൊക്കെ എത്ര വീടുകളുണ്ടായിരുന്നതാ ഇവിടം ..എല്ലാം കടലെടുത്തു...! ഓരോ കർക്കിടകം വരുമ്പോഴും മനസ്സിൽ ആദിയാണ്...ഇപ്പോൾ തിര വന്നടിക്കുന്നതു നമ്മുടെ വീടിന്റെ ചുമരിനാണ്...രാത്രി ഉറങ്ങുമ്പോൾ തിരയിൽ ഒഴുകുന്ന പോലെ തോന്നുകയാ..!!..തിരമാലകളുടെ ശബ്‍ദത്തിനു മുന്പത്തേക്കാളും തീവ്രത തോന്നുകയാ...!!
അടിത്തറ ഇളകി തുടങ്ങി...എനിക്ക് പേടിയാ ..ഈ വീടും കൂടി പോയാൽ നിന്നേം കൊണ്ട് ഞാൻ എങ്ങോട്ടു പോകാനാ....!!
കല്യാണിയമ്മയുടെ കണ്ണീരിനു വ്യാപ്തി കൂടി...അമ്മമ്മയെ കെട്ടിപ്പിടിച്ചു അമ്പിളിയും കരയാൻ തുടങ്ങി...
' അഴിത്തലയിൽ അടമ്പൂക്കൾ വിടർന്നിട്ടുണ്ട്...നല്ല നീല അടമ്പൂക്കൾ..വള്ളി വള്ളികളായി ഇങ്ങനെ പന്തലിച്ചു കിടക്കുകയാ അമ്മമ്മേ...കാറ്റാടി മരത്തിന്റെ തണലിൽ ഇരുന്നു അതിങ്ങനെ കാണാൻ എന്ത് രസാണ് ..എത്ര വര്ഷങ്ങള്ക്കു ശേഷമാണ് ഞാനവ വിടർന്നു കാണുന്നത്...അമ്പി ളി അവളുടെ കണ്ണുകൾ തുടച്ചു..'.അല്ലാതെ അമ്മമ്മയെ ഒറ്റയ്ക്കാക്കി ഞാൻ എങ്ങോട്ടും പോകില്ല...'
കല്യാണിയമ്മയുടെ ദേഷ്യമെല്ലാം ആ കുഞ്ഞു കണ്ണുകൾ നിറഞ്ഞപ്പോൾ അലിഞ്ഞു പോയി..അവളെ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു കല്യാണിയമ്മ..
'ന്നാ ഇത് ഇയ്യ്‌ ബെച്ചോളു കുട്ടീ'
സാഹിബ് ഭാണ്ഡത്തിൽ നിന്ന് ഒരു പൊതിയെടുത്തു അമ്പിളിക്ക് കൊടുത്തു
"ഹായ് കടല മിഠായി '
അവൾ തുള്ളിച്ചാടി .,അവൾക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരമായിരുന്നത്...ടൗണിൽ പോകുമ്പോഴൊക്കെയും കല്യാണിയമ്മ വാങ്ങിക്കൊടുക്കുമായിരുന്നു..
സാഹിബ് ഈ സന്തോഷമൊക്കെ ആസ്വദിച് രണ്ടു പേരോടും യാത്ര ചൊല്ലി...
അന്ന് രാത്രി ഉറങ്ങുകയായിരുന്നു രണ്ടുപേരും...
കല്യാണിയമ്മ കണ്ണടച്ച് കിടന്നു എന്നു വേണം പറയാൻ....ഉറങ്ങാൻ തിരമാലകളുടെ ശബ്ദം അനുവദിച്ചിരുന്നില്ല ...അത്രയ്ക്ക് ഭയാനകമായിരുന്നു...!!
പുറത്തു മഴ കനത്തു...!!.ഇടിയും മിന്നലും ശക്തിയായി...!!.കാറ്റിന്റെ ശക്തി കൂടി ...!!
പെട്ടന്നാണത് സംഭവിച്ചത് ആർത്തുലച്ചു വന്ന തിരമാലയെ കാറ്റിന്റെ ഗതി മാറ്റിയതോടെ അത് കല്യാണിയമ്മയുടെ വീടിന്റെ അടിത്തറക്കു പ്രഹരമേല്പിച്ചു...ചുവരുകൾ ആടാൻ തുടങ്ങിയതും കല്യാണിയമ്മ ഭഗവതീ കാത്തോളണേ എന്ന് പറഞ്ഞു അമ്പിളിയെയും കയ്യിലെടുത്തു പുറത്തേക്കോടി...നിമിഷങ്ങൾക്കകം ആ വീട് നിലം പതിച്ചു.....ഓരോ തിരമാലകളും അവശിഷ്ടങ്ങൾ വലിച്ചെടുക്കാൻ തുടങ്ങി .,!!
കല്യാണിയമ്മയ്ക്കു ഒന്ന് കരയാൻ പോലും പറ്റിയില്ല..നിസ്സഹായരായി നോക്കി നിൽക്കാനേ അവർക്കു പറ്റിയുള്ളൂ...
അമ്പിളി അമ്മമ്മയുടെ മുഖത്ത് തന്നെ ഭീതിയോ ഭീതിയോടെ നിന്നു.....!!
നേരം വെളുക്കുവോളം കല്യാണിയമ്മ അമ്പിളിയെയും കെട്ടിപിടിച്ചു അവിടെ തന്നെ ഇരുന്നു..മഴ നനഞ്ഞു വിറയ്ക്കുകയായിരുന്നു അമ്പിളി...!!
മാനം ശാന്തമായി...സൂര്യപ്രകാശം വീണു...
വീടിന്റെ ഒരു തരി പോലും കടലു വച്ചില്ല...
എല്ലാം കൊണ്ട് പോയി...
കല്യാണിയമ്മ അമ്പിളിയുടെ കയ്യ് പിടിച്ചു
വാ ...പോകാം..!!
പോകാനൊരിടമില്ലെന്നറിഞ്ഞിട്ടും അവർ അവളുടെ കയ്യ് പിടിച്ചു നടന്നു...
നടത്തത്തിനിടയിൽ പിന്തിരിഞ്ഞു അഴിത്തലയിലേക്ക് നോക്കി അമ്പിളി എന്തോ തിരയുന്നുണ്ടായിരുന്നു.....!!
അവൾക്കറിയില്ലല്ലോ അവൾക്കു പ്രിയപ്പെട്ടതൊക്കെയും കടലമ്മ കൊണ്ട് പോയെന്നു..!!
കടപുഴകിയ കാറ്റാടി മരങ്ങളും കൊഴിഞ്ഞു വീണ അടമ്പൂക്കളും ഒരു പക്ഷെ പുലരിയിൽ അവളുടെ വരവ് കാത്തു ഇരുന്നിട്ടുണ്ടാകും അല്ലെ..??
(Based on a true incident..)
-പ്രദീ കൃഷ്ണ-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo