Showing posts with label RajeevAS. Show all posts
Showing posts with label RajeevAS. Show all posts

ചെറുകഥ : #ഇരുട്ട്

ചെറുകഥ : #ഇരുട്ട്
രചന : രാജീവ്
.............. ...... ....... ..
ആ രാത്രി , മാംസത്തിന് വിലപറഞ്ഞുറപ്പിച്ച് അയാൾ അവളെയും കൂട്ടി ഓട്ടോയിൽ , 
ആ ഓട്ടോക്കാരൻ പറഞ്ഞ ലോഡ്ജിലേക്ക് തിരിച്ചു.
"സാറ് എവിടുത്തുകാരനാ.." അവൾ ഇടക്ക് അയാളോട് ചോദിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല.
അവളും..
"കുറച്ചു ദൂരെന്നാ.."
നിശ്ശബ്ദതതക്കു വിരാമമിട്ടുകൊണ്ട് അയാൾ പറഞ്ഞു.
അവൾ ഒന്നു മൂളുക മാത്രം ചെയ്തു.
"ഈ ലോഡ്‌ജ്‌ എങ്ങനാ...റെയ്ഡ്ഡോ മറ്റോ..."
ആശങ്കയോടെ അയാൾ ഓട്ടോക്കാരനോട് തിരക്കി.
"അതൊന്നും ഇല്ല സാറേ.... സെയിഫാ..." ഓട്ടോക്കാരൻ അയാളോട് പറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം ഓട്ടോക്കാരൻ പറഞ്ഞ ലോഡ്ജിന്റെ മുറ്റത്തു വണ്ടി വന്നു നിന്നു..
അയാൾ ഓട്ടോയിൽ നിന്നു ചുട്ടുപാടും ഒന്നു കണ്ണോടിച്ചുകൊണ്ട് ഇറങ്ങി..
ആളൊഴിഞ്ഞ ഇടം..
അരണ്ട വെളിച്ചം..
"വാ സാറേ.."
ഓട്ടോയിൽ നിന്നിറങ്ങിയ അവൾ അയാളെ വിളിച്ചു..
ഓട്ടോക്കാരനെ ഒന്നു നോക്കിയിട്ട് അയാൾ അവളുടെ പിന്നാലെ ലോഡ്ജിലേക്ക് നടന്നു..
"ഞാൻ ഇവിടെ കാണും.."
ഓട്ടോക്കാരൻ പറയുന്നത് അയാൾ കേട്ടു.
എന്തെക്കെയോ കുശലങ്ങൾ ചോദിച്ചു കൊണ്ടു ലോഡ്ജിലെ ജീവനക്കാരൻ അവളുടെ കയ്യിലേക്ക് മുറിയുടെ താക്കോൽ കൊടുക്കുന്നത് അയാൾ നോക്കി നിന്നു..
"സാറിന് ആദ്യമുണ്ടായിരുന്ന ആവേശം ഒന്നും ഇപ്പോൾ കാണുന്നില്ലല്ലോ.. ഒരു വിഷമം പോലെ.."
വാതിൽ തുറക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
" ഒന്നുമില്ല.."അയാൾ പറഞ്ഞു.
അവൾ റൂമിലെ ലൈറ്റ് ഇട്ടു.
അയാൾ കട്ടിലിലേക്ക് ഇരുന്നു...
"ലൈറ്റ് ഓഫാക്കണോ...സാറേ.." അവൾ കൊഞ്ചലോടെ അയാളോട് ചോദിച്ചു.
"വേണ്ട .." അയാൾ പറഞ്ഞു.
അവൾ ഒന്നു ചിരിച്ചുകൊണ്ട്
അയാളുടെ അരുകിൽ വന്നിരുന്നു.
അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു.
"എന്റെ ഭാര്യക്ക് എൻറ്റെ സഹോദരനുമായി അവിഹിതബന്ധം ഉണ്ട്.. കാണാൻ പാടില്ലാത്ത തരത്തിൽ അവരെ ഇന്നലെ ഞാൻ കണ്ടു .."
അയാൾ പറഞ്ഞു നിർത്തി.
അവൾ അയാളെ തന്നെ നോക്കി ഇരുന്നു..
"സ്നേഹനിധിയായ ഭാര്യയായി അവൾ എൻറ്റെ മുന്നിൽ അഭിനയിക്കുകയാണ്... തേവിടിച്ചി.. "
"എൻറ്റെ നാശത്തിനു കാരണക്കാരി എന്നു ലോകം അവളെ മുദ്ര കുത്തണം. ഒരു പുഴുത്ത പട്ടിയെ കാണുന്ന വെറുപ്പോടെ ആളുകൾ അവളെ നോക്കണം... അതാണ് ഞാൻ അവൾക്കു കൊടുക്കുന്ന ശിക്ഷ..."
അയാൾ പറഞ്ഞു.
പെട്ടന്നയാൾ അവളെ കടന്നു പിടിച്ചു തുര തുരാന്ന് ഭ്രാന്തമായി കഴുത്തിലും കവിളത്തും ചുംബിച്ചു.
സിഗരറ്റിന്റെ ഗന്ധം അവളെ മുഴുവനായും കവർന്നു.
"ലോകം ഇരുട്ടു നിറഞ്ഞതാ സാറേ.. പലപ്പോഴും സ്നേഹബന്ധങ്ങൾക്ക് ഇവിടെ വിലയില്ല.. എന്നെ ഒരു വേശ്യയാക്കി തീർത്തത് എൻറ്റെ ഭർത്താവാ.. ആ ഓട്ടോക്കാരൻ എൻറ്റെ ഭർത്താവാണ്..."
അയാളുടെ നെഞ്ചിൽ തലചായ്ച്ചു കിടക്കവേ അവൾ പറഞ്ഞതു കേട്ട് അയാൾ ഒരു നിമിഷം പകച്ചുപോയി.
Story by Rajeev.

( ക്രൈം ത്രില്ലെർ ) written by Rajeev AS The ലോർഡ് ഡേവിഡ് IPS

( ക്രൈം ത്രില്ലെർ ) written by Rajeev AS
The
ലോർഡ് ഡേവിഡ് IPS 
*******************
രംഗം 1 .
കഴിഞ്ഞ സെപ്റ്റംബറിലെ ഒരു പകൽ .
കമ്മീഷ്ണർ ഡേവിഡ് പ്രസാദിൻറ്റെ ഇന്നോവ കാർ കൊല്ലപ്പെട്ട സേതുനാഥിന്റ്റെ വീട്ടുമുറ്റത്തു വന്നു നിന്നു. കാറിനടുത്തേക്ക് മാധ്യമപ്രവർത്തകർ തിക്കിത്തിരക്കി വന്നു നിരന്നു . മുഖത്ത് നിന്ന് കൂളിംഗ് ഗ്ലാസ് എടുത്തു മാറ്റി ക്കൊണ്ട് ഡോർ തുറന്നു കമ്മീഷ്ണർ ഡേവിഡ് പ്രസാദ് കാറിൽ നിന്നിറങ്ങി .പിന്നാലെ മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരും .
" നിങ്ങൾ ഒന്ന് വഴി മാറിക്കൊടുക്ക്.... " അവിടേക്കു ധൃതിയിൽ വന്ന സബ് ഇൻസ്പെക്ടർ രഘുനാഥൻ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിക്കൊണ്ടു ഉറക്കെ പറഞ്ഞു .
"സാർ ഈ കേസും ഫയലിൽ ഇരുന്നു പൊടിപിടിക്കുമോ ..." മധുരമായൊരു സ്ത്രീ ശബ്ദം കേട്ട ദിക്കിലേക്ക് കമ്മീഷ്ണർ തിരിഞ്ഞു നോക്കി .
സുന്ദരിയായ കണ്ണട വച്ച ഒരു യുവതി . ചാനൽ റിപ്പോർട്ടർ ആണ് .
" അങ്ങനെ ഫയലിൽ ഇരുന്ന് പൊടിപിടിക്കാൻ നിങ്ങൾ ടിവി ക്കാര് സമ്മതിക്കുമോ ...ന്യൂസ് ഹവർ.. സീക്രെട് ഫയൽ എന്നൊക്കെ പറഞ്ഞു നിങ്ങൾ തന്നെ ഇതൊക്കെ പൊക്കിക്കൊണ്ട് വരില്ലേ ..." കമ്മീഷ്ണർ ഡേവിഡ് പ്രസാദ് യുവതിയോട് ചോദിച്ചു .
ചിലരൊക്കെ ചിരിച്ചു .
" ചോദ്യവും ഉത്തരവുമൊക്കെ പ്രസ് ക്ലെബ്ബിൽ വച്ച് ..പ്ളീസ് ...." അസിസ്റ്റന്റ് കമ്മീഷ്ണർ അജിൻ പ്രഭാകർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
കമ്മീഷ്ണർ ഡേവിഡ്‌പ്രസാദും സംഘവും സേതുനാഥിന്റ്റെ വീട്ടിലേക്കു കയറി .പിന്നാലെ ചെന്ന മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞു .
രംഗം 2 .
സേതുനാഥിന്റ്റെ ബോഡി കിടന്ന റൂമിലാകെ കമ്മീഷ്ണർ സൂക്ഷ്മം കണ്ണോടിച്ചു .
" വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടുമില്ല ..പിടി വലി നടന്നതിൻറ്റെ ഒരു ലക്ഷണവുമില്ല ..." സബ് ഇൻസ്പെക്ടർ രഘുനാഥൻ പറഞ്ഞു .
തറയിൽ കട്ട പിടിച്ചു കിടന്ന രക്തത്തിലേക്ക് കമ്മീഷണറുടെ കണ്ണുകൾ തറച്ചു നിന്നു .
കട്ടിലിൻറ്റെ ക്രാസിൽ,കാലിൻറ്റെ ഭാഗത്തും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു .
" കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സംസ്ഥാന സർക്കാർ അവാർഡുമൊക്കെ കിട്ടീന്നു പറഞ്ഞിട്ടെന്താ ഫലം ഒരു തികഞ്ഞ മദ്യപാനിയാ ഈ കൊല്ലപ്പെട്ട സേതുനാഥ് .. ലെവല് കെട്ട് മറിഞ്ഞുവീണു തലപോയി കട്ടിലിലിടിച്ചതാകും ... " രഘുനാഥൻ പറഞ്ഞു .
" ഇവിടെ സെർവൻറ്റ് ആരും ഇല്ലേ ..... " കമ്മീഷ്ണർ രഘുനാഥനോടു ചോദിച്ചു .
"ഉണ്ട് ..സാറേ ..ഒരു കുട്ടികൃഷ്ണൻ ... മൂന്നാലു ദിവസമായി അവനെ കാണാനില്ലായിരുന്നു ...." മറുപടി പറഞ്ഞത് വെള്ള ജുബ്ബയും മുണ്ടും ധരിച്ച ഒരു മധ്യ വയസ്കനായിരുന്നു .
കമ്മീഷ്ണർ അയാളെ അടിമുടി ഒന്ന് നോക്കി .
"ആരാ ഇയാള് ..."കമ്മീഷ്ണർ രഘുനാഥനോട് ചോദിച്ചു .
"കൊല്ലപ്പെട്ട സേതുനാഥിൻറ്റെ അമ്മാവനാണ് ..." സബ് ഇൻസ്‌പെക്ടർ രാഘുനാഥൻ പറഞ്ഞു .
"കളത്തിൽ പറമ്പിൽ സുകുമാരമേനോൻ ...." സേതുനാഥിൻറ്റെ അമ്മാവൻ പറഞ്ഞു .
കമ്മീഷ്ണർ ഒന്ന് മൂളി .
"കണ്ടിട്ട് ഒരു പന്തികേടുണ്ടല്ലോ .. അമ്മാവന് ...." അസ്സിസ്റ്റൻറ്റ് കമ്മീഷ്ണർ അജിൻ പ്രഭാകർ സുകുമാരമേനോനോട് ചോദിച്ചു .
അയാൾ തെല്ലൊന്നു ഭയന്നു.
രംഗം 3 .
കമ്മീഷ്ണർ ഓഫീസ് .
സേതുനാഥിന്റ്റെ വീട്ടിലെ വേലക്കാരനായിരുന്ന കുട്ടിക്കൃഷ്ണനെ കമ്മീഷ്ണർ ചോദ്യം ചെയ്യുന്നു .
"കുട്ടിക്കൃഷ്ണനെന്തിനാ ഇങ്ങനെ വിറക്കുന്നത് ...സാധാരണ കുറ്റം ചെയ്തവരാ പൊലിസിനെ കാണുമ്പോൾ വിറക്കാറ് ..." ഒരു ചെറു ചിരിയോടെ കമ്മീഷ്ണർ ഡേവിഡ് പ്രസാദ് കുട്ടികൃഷ്ണനോട് പറഞ്ഞു .
" പേടിച്ചിട്ടാ സാറേ ..പോലിസിനെ എനിക്ക് പണ്ടേ പയങ്കര പേടിയാ സാറേ.. ..." കുട്ടികൃഷ്ണൻ ഭയത്തോടെ വിക്കിവിക്കി പറഞ്ഞു .
" ഉം ... കുട്ടികൃഷ്ണൻ പറ ... ആരാ സേതുനാഥിനെ കൊലപ്പെടുത്തിയത് ...." കമ്മീഷ്ണർ നിസാര മട്ടിൽ ചോദിച്ചു .
കുട്ടികൃഷ്ണൻ അമ്പരപ്പോടെ കമ്മീഷണറെ നോക്കി .
" എനിക്കെങ്ങനെ അറിയാനാ സാറേ ...." കുട്ടികൃഷ്ണൻ ഭയത്തോടെ ചോദിച്ചു .
" ഉം ..പിന്നെ കുട്ടികൃഷ്ണന് എന്ത് അറിയാം ... " കമ്മീഷ്ണർ ചോദിച്ചു .
" സേതു സാറ് മരിക്കുന്നതിന് ഒരാഴ്ച മുൻപ് കുറച്ചു കാശ് എനിക്ക് തന്നിട്ട് ഇനി പണിക്കു വരണ്ടാന്നു പറഞ്ഞു ..കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു .സാറേ സേതു സാറിൻറ്റെ ഭാര്യയും കുട്ടികളും മിസ്സിങ്ങ് ആണെന്നൊക്കെ പത്രക്കാര് ചുമ്മാ എഴുതിപ്പിടിപ്പിക്കുന്നതാ ..അവര് ആറ്റിങ്ങലെവീട്ടിലുണ്ട് ...." കുട്ടികൃഷ്ണൻ പറഞ്ഞു .
" ഉം ... ഓക്കേ ..കുട്ടികൃഷ്ണാ.... കുട്ടികൃഷ്ണൻ പൊയ്ക്കോ ..." ഡേവിഡ് പ്രസാദ് പറഞ്ഞു .
കുട്ടികൃഷ്ണൻ ധൃതിയിൽ റൂമിനു പുറത്തേക്ക് ഇറങ്ങി .
രംഗം 4 .
രാത്രി .
കമ്മീഷ്ണർ ഡേവിഡ് പ്രസാദ് ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ ലാപ്ടോപ്പിൽ സേതുനാഥിന്റ്റെ ഡെഡ് ബോഡി റൂമിൽ കിടക്കുന്നതിൻറ്റെ വിവിധ ഫോട്ടോകൾ സൂം ചെയ്തു കണ്ടോണ്ടിരിക്കുന്നു .അയാളുടെ 
സംശയാസ്പദമായ ദൃഷ്ടി ചില ഫോട്ടോകളിൽ തറക്കുന്നു .ഇടക്ക് ഫോൺ കോളുകൾ അയാൾ അറ്റെൻറ്റ് ചെയ്തു കൊണ്ടിരുന്നു .
രംഗം 5 .
മുഖ്യമന്ത്രി രാജൻ തോമസിൻറ്റെ വസതി .
" എടോ..കമ്മീഷണറെ ...ആ സാഹിത്യകാരൻറ്റെ കൊലപാതകിയെ പിടിക്കാൻ പറ്റുമോടോ...പത്രക്കാരേം... ടിവി ക്കാരേംകൊണ്ട് പൊറുതിമുട്ടിട്ട് എനിക്കിവിടെ ഇരിക്കാൻ പറ്റുന്നില്ല ..." രാജൻ തോമസ് കമ്മീഷ്ണർ ഡേവിഡ് പ്രസാദിനോട് ചോദിച്ചു .
"സേതുനാഥിന്റ്റെ കൊലപാതകി എത്ര വല്യ കൊലകൊമ്പനായാലും അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് നിർത്തും സാർ ..." ഡേവിഡ് പ്രസാദ് ഉറപ്പോടെ പറഞ്ഞു .
അത് കേട്ട് അടുത്ത് നിന്ന ആഭ്യന്തര മന്ത്രി ജോർജ് ആൻറ്റണി പുച്ഛിച്ചു ചിരിച്ചു .
" എന്നും പറഞ്ഞു നിരപരാധികളുടെ വൃക്ഷണം ഇടിച്ച് അവരുടെ നെറുകെ കേറ്റുന്ന തൻറ്റെ പരിപാടി ഇവിടെ എടുത്തേക്കരുത് ..സി എമ്മേ ... ഇവനെ മാറ്റിയിട്ട് പകരം ആ വിഷ്ണു ജനാർദ്ദനനെ വെക്കാൻ ഞാൻ ഇപ്പഴും സി എമ്മിനോട് പറയുവാ ...." ആഭ്യന്തര മന്ത്രി ജോർജ് ആൻറ്റണി പറഞ്ഞു .
ഡേവിഡ് പ്രസാദ് ചിരിച്ചു .
" തനിക്കെന്താടോ ഇയാളോട് ഇത്ര ഇഷ്ടക്കേട് ...." മുഖ്യമന്ത്രി ചോദിച്ചു .
" അത് പണ്ടത്തെ ആ രാജാക്കാട്ടെ സംഭവമാണ് സാർ ..സാർ ഓർക്കുന്നുണ്ടാകും ..ഇദ്ദേഹത്തെയും ഒരു നക്ഷത്ര വേശ്യയെയും ഞാനവിടുത്തെ ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്... അന്ന് മുതലുള്ളതാ എന്നെ കാണുമ്പോൾ ഇദ്ദേഹത്തിൻറ്റെ ഈ കുത്തിക്കഴപ്പ് ....ഇതിനു മരുന്ന് ചെകിടത്തു നാലു പൊട്ടിക്കുകയാ ...പ്രോട്ടോക്കോളും കോപ്പും ഒന്നും ഞാൻ നോക്കില്ല " കമ്മീഷ്ണർ ഉച്ചത്തിൽ പറഞ്ഞു . 
ജോർജ് ആൻറ്റണി ഒന്ന് വിയർത്തു .
"ക്ഷെമിക്കണം സാർ ..." കമ്മീഷ്ണർ മുഖ്യമന്ത്രിയെ നോക്കി പറഞ്ഞു .
മുഖ്യമന്ത്രി ജോർജ് ആൻറ്റണിയെ ഒന്ന് സൂക്ഷിച്ചു നോക്കി .
"ചുമ്മാ ഉദ്ധരിപ്പിച്ചു കാണിച്ച് പേടിപ്പിക്കാതെടാ കൊച്ചനെ .... " .ജോർജ് ആൻറ്റണി കമ്മീഷണറോട്‌ പറഞ്ഞു.
"താൻ മിണ്ടാതിരിക്ക്..." മുഖ്യമന്ത്രി ജോർജ് ആൻറ്റണിയെ വിലക്കിക്കൊണ്ട് പറഞ്ഞു.
" ഈ കേസ് താൻ തന്നെ അന്വേഷിക്കും ....തനിക്കു പകരം വേറാരും വരില്ല ..ഇത് ഈ നാട്ടിലെ മുഖ്യമന്ത്രി തരുന്ന ഉറപ്പാ ...." മുഖ്യമന്ത്രി കമ്മീഷണറുടെ അടുത്തേക്ക് കുറച്ചുകൂടി അടുത്ത് നിന്ന്പറഞ്ഞു .
അത് കേട്ട് ജോർജ് ആൻറ്റണി അക്ഷമനായി നിന്നു.
"താങ്ക്യു സാർ.... " ജോർജ് ആൻറ്റണിയെ അടിമുടി ഒന്ന് നോക്കിയിട്ട് കമ്മീഷ്ണർ വേഗത്തിൽ പുറത്തേക്ക് നടന്നു പോയി .
രംഗം 6 .
ആറ്റിങ്ങലെ സേതുനാഥിന്റ്റെ ഭാര്യയായ താരയുടെ അമ്മ വീട് .
" സേതുവിൻറ്റെ മദ്യപാനമാണ് കുടുംബം തകർത്തത് ...ഒരു നേരത്തും സ്വബോധം അയാൾക്കില്ല ..ഒപ്പം ലൈംഗിത വൈകൃതങ്ങളും ... അയാൾക്കൊപ്പം ഒരുവിധത്തിലും ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് ഞാൻ കുട്ടികളെയും കൊണ്ട് ആ പടി ഇറങ്ങിയത് ..." കമ്മീഷണറുടെ മുന്നിലിരുന്ന താര പറഞ്ഞു നിർത്തി .
"കഴിഞ്ഞ രണ്ടു മൂന്നു ദിവസം താര എവിടായിരുന്നു ... "കമ്മീഷ്ണർ ചോദിച്ചു .
" ഞാൻ എന്റ്റെ ഒരു പഴയ സുഹൃത്തിൻറ്റെ വീട്ടിലായിരുന്നു .... അവിടെ വച്ച് അറിഞ്ഞു സേതു കൊല്ലപ്പെട്ടെന്ന് ...പക്ഷെ വരാനോ.. ഡെഡ് ബോഡി കാണാനോ മനസ് വന്നില്ല ... പിന്നെ ന്യൂസിലൊക്കെ കണ്ടു സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും മിസ്സിങ് ആണെന്ന് .... മാധ്യമങ്ങൾക്ക് അവരുടെ റേറ്റിങ് കൂട്ടണമല്ലോ...." താര പറഞ്ഞു നിർത്തി .
"എന്ന് മുതലാണ് സേതുനാഥ് മദ്യപാനം തുടങ്ങിയത് ..." കമ്മീഷ്ണർ ചോദിച്ചു .
"അത് വ്യക്തമായി ഞാൻ ഓർക്കുന്നില്ല സാർ ..." താര മറുപടി പറഞ്ഞു .
"വ്യക്തമായി ഓർക്കണം നിങ്ങൾ .... " പൊടുന്നനെ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് കമ്മീഷ്ണർ ശബ്ദം ഉയർത്തി താരക്കുനേരെ വിരൾ ചൂണ്ടിക്കൊണ്ട് പറഞ്ഞു .
താര ഞെട്ടിപ്പോയി .
" സേതുനാഥിൻറ്റെ കൊലപാതകിയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി നിരാഹാരം കിടക്കുന്ന രാമദാസ് എന്ന തലമൂത്ത എഴുത്തുകാരനുമായി നിങ്ങള്ക്ക് അടുപ്പം ഉണ്ടെന്നു മനസിലായ അന്നുമുതലാണ് സേതുനാഥ് മദ്യത്തെ തേടിപ്പോകാൻ തുടങ്ങിയത് ...." കമ്മീഷ്ണർ ഡേവിഡ് പ്രസാദ് ഉച്ചത്തിൽ പറഞ്ഞു .
താര വീണ്ടും ഞെട്ടിത്തരിച്ചു .അവൾ ഉരുകി ഒലിച്ച് കസേരയിൽ ഇരുന്നു .
"....ഇനി ഒളിക്കാൻ പഴുതുകളില്ല ...താരാ....രാമദാസ് പോലീസ് കസ്റ്റഡിയിലാണ് " ഡേവിഡ് പ്രസാദിൻറ്റെ വാക്കുകൾ കേട്ട് താര മുഖം പൊത്തി പൊട്ടിക്കരഞ്ഞു .
രംഗം 7 .
മുഖ്യമന്ത്രിയുടെ വസതി .
ഡി. ജി. പി . ജിജോയി അലക്‌സാണ്ടറും മറ്റു ചില പോലീസ് ഉദ്യോഗസ്ഥരും സന്നിധരായിരുന്നു.
" രാമാദാസിന് സേതുനാഥിന്റ്റെ ഭാര്യയോട് തോന്നിയ കാമമാണ് അയാളെ ആ അരും കൊലയിലേക്ക് നയിച്ചത് ...സേതുനാഥ്‌ സ്ഥിരമായി കയറുന്ന ബാറിലെ സപ്ലേയർ പയ്യന് കാശെറിഞ്ഞ് അയാൾ സേതുനാഥിന് കൊടുത്ത മദ്യത്തിൽ അമിത ഡോസിൽ ഉറക്കഗുളിക ചേർത്തു..........."
( ബാറിൽ വച്ച് സപ്ലയർ പയ്യനുമായി സംസാരിക്കുന്ന രാമദാസിൻറ്റെ ചിത്രം കമ്മീഷണറുടെ ഭാവനയിൽ തെളിഞ്ഞു ...)
" ബാറിൽ നിന്നിറങ്ങിയ സേതുനാഥിനെ രാമദാസ് പിന്തുടർന്നു ..." കമ്മീഷ്ണർ പറഞ്ഞു .
രംഗം 8 .
കഴിഞ്ഞു പോയൊരു രാത്രി .
രാമദാസ് ഡോർ തുറന്നു അകത്തേക്ക് നോക്കി .കട്ടിലിൽ വിലങ്ങനെ മലർന്നു കിടന്നു എന്തെക്കെയോ പറയുകയാണ് സേതുനാഥ്‌ .രാമദാസിനെ കണ്ട അയാൾ പണിപ്പെട്ട് എഴുന്നേറ്റു .
തൻറ്റെ ഭാര്യയെ കാറിൽ വച്ച് കെട്ടിപ്പിടിച്ച് രാമദാസ് ചുംബിക്കുന്ന രംഗം ഒരു ഷോപ്പിങ് മാളിൽ നിന്ന് സേതുനാഥ്‌ ഒരിക്കൽ കണ്ടത് അയാളുടെ ഓർമ്മയിൽ മിന്നൽ പിളർപ്പായി കടന്നുപോയി .
കാൽ വഴുതി സേതുനാഥ്‌ തറയിലേക്ക് വീണു.രാമദാസ് അത് കണ്ടു ചിരിച്ചു. രാമദാസിൻറ്റെ രണ്ടു കാലുകളിലും പോളിത്തീൻ കവർ കേറ്റി കെട്ടിയിരുന്നു .അയാളുടെ കാലുകളിൽ അള്ളിപ്പിടിച്ചു സേതുനാഥ്‌ അയാളെ തുറിച്ചു നോക്കി .
" പോലീസ് നായ മണം പിടിച്ചു വരാതിരിക്കാനാ ഈ പോളിത്തീൻ കവർ കാലിൽ ഇട്ടിരിക്കുന്നത് ....."ഒരു കൊലച്ചിരിയോടെ രാമദാസ് പറഞ്ഞു .പറഞ്ഞുതീർന്നതും അയാൾ സേതുനാഥിനെ ചവുട്ടി വീഴ്ത്തി .
തറയിൽ കിടക്കുന്ന സേതുനാഥിനെ നോക്കിക്കൊണ്ടയാൾ തോളിലെ ബാഗിൽ നിന്ന് ഗ്ലൗസ് എടുത്തു കയ്യിലേക്ക് വലിച്ചു കേറ്റി.എന്തോ ഒരു സ്പ്ര എടുത്തു അയാൾ റൂമിലാകെ അടിച്ചു .ബാഗിൽ നിന്ന് ടൂൾസ് എടുത്ത് കട്ടിലിൻറ്റെകാൽ ഇളക്കി എടുത്തു .എഴുന്നേറ്റു വന്ന സേതുനാഥിൻറ്റെ തലയ്ക്കു രാമദാസ് കയ്യിലിരുന്ന കട്ടിലിൻറ്റെ കാലുകൊണ്ട് അടിച്ചു .സേതുനാഥ്‌ തറയിലേക്ക് വീണു .അനക്കമില്ലാതെ കിടക്കുന്ന അയാളെ നോക്കികൊണ്ടു രാമദാസ് കട്ടിലിൻറ്റെ കാൽ ഉറപ്പിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു .
****
" വളരെ തന്ത്ര പൂർവ്വം കട്ടിലിൻറ്റെ കാൽ ആഴിച്ച് എടുത്ത് അത് കൊണ്ട് സേതുനാഥിന്റ്റെ തലക്കടി ച്ചു കൊലപ്പെടുത്തി ... നിരവധി ഡിറ്റക്റ്റീവ് നോവലുകൾ എഴുതി പേരെടുത്ത ആളാണല്ലോ രാമദാസ് ..സേതുനാഥ്‌ മദ്യപിച്ചു ലെക്കുകെട്ട് വീണപ്പോൾ കട്ടിലിൽ തല ഇടിച്ചു മരിച്ചതാണെന്നു വരുത്തിത്തീർക്കുവാനായിരുന്നു ഈ രീതിയിൽ കൊല ചെയ്തത് . ..സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും മിസ്സിങ് ആണെന്ന തെറ്റായ ന്യൂസ് മാധ്യമങ്ങൾക്കു നൽകിയതും രാമദാസ് ആയിരുന്നു ... ഇത് കൂടുതൽ പ്രശ്നങ്ങൾ ശ്രഷ്ടിക്കുമെന്നു മനസിലാക്കിയ അയാൾ കുട്ടിക്കൃഷ്ണനെ കൊണ്ട്അത് തിരുത്തി ... അവിടെ ആണ് അയാൾക്ക്‌ വീഴ്ച പറ്റിയത് .. .. സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും ആറ്റിങ്ങലെ വീട്ടിലുണ്ടെന്ന് കുട്ടികൃഷ്ണൻ എന്നോട് പറഞ്ഞപ്പോൾ ..അയാൾ അത് എങ്ങനെ അറിഞ്ഞെന്ന് മനപ്പൂർവം ഞാൻ ചോദിച്ചില്ല ... പിന്നെ കുട്ടിക്കൃഷ്ണനെ ഞങ്ങള് പോലീസുകാര് ചെറുതായിട്ടൊന്നു സുഖിപ്പിച്ചു ...അപ്പഴാ അവൻ രാമദാസ് പറഞ്ഞിട്ടാണ് സേതുനാഥിൻറ്റെ ഭാര്യയും കുട്ടികളും ആറ്റിങ്ങലെ വീട്ടിലുണ്ടെന്ന് പറഞ്ഞതെന്ന് സമ്മതിച്ചു . പക്ഷെ രാമദാസാണ് കൊലയാളിയെന്നു പാവം കുട്ടികൃഷ്ണന് അറിയില്ല .. ആ കട്ടിലിൻറ്റെ കാലിൽ പറ്റിപ്പിടിച്ചിരുന്ന ഒരു നരച്ച മുടി നാര്..അതാണ് ഈ കേസിലെ വഴിത്തിരിവ് ... കുറച്ചിടെ കറപ്പ് കൂടെ ഉള്ള അത്തരം ഒരു മുടി നാര് രാമദാസിൻറ്റെ തലയിലാണ് ഞാൻ കണ്ടത് ..."കമ്മീഷ്ണർ പറഞ്ഞു .
(സേതുനാഥിൻറ്റെ വീടിൻറ്റെ മുന്നിൽ നിരാഹാരസമരം ചെയ്യുന്ന രാമദാസിനെ തിരികെ പോകുംവഴി ഇന്നോവ കാറിൽ ഇരുന്നു സൂക്ഷ്മം നിരീക്ഷിക്കുന്ന കമ്മീഷ്ണർ ഡേവിഡ് പ്രസാദിൻറ്റെ ചിത്രം അന്ന് ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണർ അജിൻ പ്രഭാകരുടെ ഓർമ്മയിൽ തെളിഞ്ഞു .)
എല്ലാവരും കമ്മീഷണറെ ഉറ്റുനോക്കിയിരുന്നു .
" നിരാഹാരത്തിൽ കിടന്ന രാമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ അന്ന് ഞാൻ അയാൾ പോലുമറിയാതെ അയാളുടെ ഒരു മുടി നാര് കൈക്കലാക്കിയിരുന്നു ..."
" വെൽ ടൺ മിസ്റ്റർ ഡേവിഡ് പ്രസാദ് നിങ്ങളെ പോലുള്ളവരാണ് പോലീസിൽ ഉണ്ടാകേണ്ടത് .."
മുഖ്യമന്ത്രി രാജൻ തോമസ് ഡേവിഡ് പ്രസാദിനെ അഭിനന്ദിച്ചു .
(the end)
Rajeev AS.

കവിത നിനവുകളിൽ


കവിത
നിനവുകളിൽ
********************
തൂവലായ് കൊഴിഞ്ഞു പോയ് ..
ഒരായിരം.. ഓർമയായ് പെയ്തു നീ .
മനസ്സിൽ ...
എന്നും ..........മൗനമായ് ചേർന്നു നീ ...
തൂവലായ് കൊഴിഞ്ഞു പോയ് ..
ഒരായിരം.. ഓർമയായ് പെയ്തു നീ .
പ്രണയം ..വിതുമ്പും കനവിൻറ്റെ തീരങ്ങളിൽ ..
കണ്ണുനീർ കണങ്ങളിൽ ...
തൂകും ... നിൻ പുഞ്ചിരി ..നിനവിൽ ചെറു തെന്നലായ്
തഴുകിടുമ്പോൾ ..
മനസിന്റ്റെ മൺവീണ മീട്ടുവാൻ നിഴൽദീപങ്ങളായ് പോയനാളുകൾ .
അകമേ .. നിറയും മഞ്ഞിൻറ്റെ മണിമുത്തുകൾ ..
ഉള്ളിൽപ്പാടും നിമിഷങ്ങളിൽ ..
മൂകം.. പൊൻ തിങ്കളേ.. നിന്നിൽ ചേരുന്ന രാവായ് ..
മാറുവാൻ ...
കാലമേറെ കാത്തിരുന്ന ഒരു വേഴാമ്പൽപോൽ സഹയാത്രികൻ .
Rajeev

എൻറ്റെ കഥകൾ


എൻറ്റെ കഥകൾ (Written by Rajeev AS )
***********************
കഥ 1 – ചന്ദനത്തിക്കാരുടെ തോട്ടത്തിലെ ക്രിക്കെറ്റ്കളി.
--------------------
ഈ കഥകളെല്ലാം നടക്കുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യകാലഘട്ടം.
സ്ഥലം - പാങ്കോട്.
“ഓ … ഇവൻറ്റെ സ്പിൻ എനിക്ക്അടിക്കാൻ പറ്റില്ല ടാ.. അഭിലാഷേ …
ഞാൻ അടുത്ത ബോളിൽ ഡക്കാകും …” ഞാനെറിഞ്ഞ ബോളിനെ അടിച്ചു പറത്താൻ മടല്ബാറ്റുവീശി പരാചിതനായ നിതേഷ് പറഞ്ഞു .
അതു കേട്ട് , ഒരുകള്ളച്ചിരിയോടെ അഭിലാഷ് പുതിയ തന്ത്രങ്ങൾ മെനഞ്ഞു . . നിതേഷ്എന്റ്റെ അടുത്ത ബോളിൽ തന്നെ “ഡൊണാൾഡ്” ഡക്ക് ആയി.
അഭിലാഷ് അവൻറ്റെ ബാറ്റിങ് കഴിഞ്ഞതോടെ തന്ത്രം പ്രയോഗിച്ചു .
“ഞാൻ കളി നിർത്തി …”അഭിലാഷ് ഉറക്കെ പറഞ്ഞു .
“ബോളെറിഞ്ഞു താടാ …..” അഭിലാഷിൻറ്റെ ചേട്ടനായ അനീഷ്മോൻ അലറി .
.”എറിയൂല്ലെടാ …പട്ടി …” കയ്യിലിരുന്ന ബാറ്റിന് അഭിലാഷ് സ്റ്റമ്പ് അടിച്ച് തെറിപ്പിച്ചുകൊണ്ട് പറഞ്ഞു .
അനീഷ്മോൻ അവനെ ചാടി ഇടിച്ചു വീഴ്ത്തി .
പിന്നെ , അടി ആയി ഇടി ആയി . അന്ന് അങ്ങനെ ആ സീൻ ഇന്ന് പറയും പോലെ ഡാർക്കായി .
കഥ 2 – മാരത്തോൺ ,സിൽബാ ചേട്ടൻ ആൻറ്റ് നിതേഷ്.
------------------------
ചന്ദനത്തിക്കാരുടെ റബ്ബർ തോട്ടത്തിലെ ഇടിഞ്ഞ മതിലിനു പിന്നിൽ ഒളിച്ചിരുന്നനിതേഷ് ഭയന്ന് വിറച്ചു .
“ആ തല തെറിച്ച ചെറുക്കാൻ എന്റ്റെ സൈക്കിളിൻറ്റെ കാറ്റ് അഴിച്ച് വിട്ടു ….” പൊട്ടൻ ആയ സിൽബാ ചേട്ടൻ ആഗ്യഭാഷയിൽ വഴിയിൽ കണ്ടവരോടെല്ലാം പറഞ്ഞു .
സിൽബാ ചേട്ടൻ നിതേഷിനെ കുറെഇട്ട് ഓടിച്ചു .
“എടാ സിൽബാ ചേട്ടൻ ഇങ്ങോട്ട് വരുന്നുണ്ട് …നീ ഓടിക്കോ ….” മതിലിന് അപ്പുറത്തേക്ക് എത്തി നോക്കി ഞാൻ നിതേഷിനോട് അടക്കം പറഞ്ഞു .
“അങ്ങോട്ടോടിട്ടുണ്ട് …..”
“ഇവിടെ ഇപ്പം ഇണ്ടായിരുന്നു ….”
സിൽബാ ചേട്ടന്നൊടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു .
ഓടി ഓടി മടുത്ത നിതേഷ് അവസാനം അവൻറ്റെ വീട്ടിലെ അകത്തെകൊച്ചുമുറിയിൽ ഇരിക്കുന്ന പത്തായത്തിൻറ്റെ അടിയിൽ കയറി ഒളിച്ചു .സിൽബാ ചേട്ടൻ അതു കണ്ടു . സിൽബാചേട്ടൻ പത്തായത്തിനടിയിൽ നിന്ന് അവനെ കാലിൽ പിടിച്ച് വലിച്ച് ഇറക്കി .
“ൻറ്റെ കുട്ടീനെ വിടടാ …പൊട്ടാ ….” നിതേഷിൻറ്റെ അമ്മച്ചി ഒച്ചവച്ചു .
സിൽബാ ചേട്ടൻ നിതേഷിനെ കാലേൽ വാരി തറയിൽ അടിക്കാൻ ഭാവിച്ചു .പെട്ടന്ന് മുറിയുടെ മൂലയിൽ ഇരുന്ന ഒലക്ക നിതേഷിൻറ്റെ അമ്മച്ചിടെ കണ്ണിൽപെട്ടതും ഒലക്ക കൊണ്ട് സിൽബാ ചേട്ടൻറ്റെ തലയ്ക്ക് തലോടിയതും നിമിഷനേരം കൊണ്ട് കഴിഞ്ഞു .
പിന്നീട് ഞാൻ അവനോടു ചോദിച്ചു .
"എന്തിനാടാ നീ സിൽബാ ചേട്ടൻറ്റെ സൈക്കിളിൻറ്റെ കാറ്റ് അഴിച്ചു വിട്ടേ .."
" ഓ.. ചുമ്മാ ഇരുന്നപ്പോൾ ബോർ അടിച്ചു ..അതാടാ..ഞാൻ കാറ്റ് അഴിച്ചു വിട്ടത് ..." അവൻ പറഞ്ഞത് കേട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളു.
കഥ 3 – വെള്ളം ചീറ്റുന്ന തോക്ക്.
----------------------------------------------
നിതേഷിൻറ്റെ കുറച്ചുനാളായുള്ള കരച്ചിലിന് ഫലം കണ്ടു. പുത്തൻകുരിലുള്ള കൊച്ചുവർക്കിയുടെ കടയിൽ നിന്ന് അവൻറ്റെ അമ്മച്ചി പച്ച കളറുള്ള ഒരു വെള്ളം ചീറ്റുന്ന തോക്കു വാങ്ങിച്ചു കൊണ്ടാണ് അന്ന് വന്നത് .അണ്ണൻവെള്ളം ഒഴിച്ചതും തോക്ക് ലീക്ക് ആയി .കണ്ടുനിന്ന എനിക്ക് ചിരിവന്നു .
തോക്ക് കടയിൽ തിരിച്ചു കൊടുത്ത് വേറൊരെണ്ണം വാങ്ങി .
പിന്നീട് ഉള്ള ദിവസങ്ങളിൽ നിതേഷിൻറ്റെ ജലപ്പീരങ്കി പ്രയോഗം കാരണം ഞങ്ങൾ (അവൻറ്റെ പെങ്ങമ്മാരും ഉൾപ്പെടെ ) പൊറുതി മുട്ടി .
നാശം ……
മറ്റൊരുവെള്ളം ചീറ്റുന്ന തോക്ക് വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചു .പകരം വീട്ടാൻ ….
കൊച്ചുവർക്കിയുടെ കടയിൽ നിന്ന് തോക്ക് എൻറ്റെ കയ്യിലെത്തി .
ഞാൻ തോക്കിൽ വെള്ളം നിറച്ചു .
അയ്യോ ….. തോക്കിന് ലീക്ക് ഉണ്ടല്ലോ …
“ഇത് ഞങ്ങള് കടയിൽ തിരിച്ചു കൊടുത്ത തോക്കാ …..” നിതേഷ് പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു .ഒപ്പം കയ്യിലിരുന്ന തോക്ക് കൊണ്ടു എന്നെചറപാറാ ഷൂട്ട്ചെയ്തു .
കഥ 4 - ശക്തിമാൻ കാണൽ.
-------------------------------------
അന്ന് തെക്കോലോത്തിലാണ് ടിവി കാണാൻ ഞങ്ങൾ പോകുന്നത് . ശക്തിമാൻ തുടങ്ങാറായി.തെക്കോലോത്തിലെ ഇരുട്ട് മുറിക്കുള്ളിൽ ഞങ്ങൾ ഇരുന്നു .
പക്ഷേ ….അന്ന് ആ എപ്പിസോഡ് ഹിന്ദിയിൽ ആയിരുന്നു .വല്യ നിരാശ തോന്നി . നിതേഷ് അത് മലയാള പരിവർത്തനം ചെയ്യാൻ തുടങ്ങിയിരുന്നു .പിറ്റേആഴ്ച ശക്തമാൻ മലയാളത്തിലായിരുന്നു .അപ്പോളാണ് നിതേഷ്
ഹിന്ദയിൽ കണ്ട എപ്പിസോഡ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഓർത്ത് ഞാൻ കരഞ്ഞു പോയത് . അവൻ മറ്റൊരു കഥ തന്നെ രചിച്ചു കളഞ്ഞു .
കേമൻ …..ഉം .
കഥ -5 പള്ളിപ്പെരുന്നാൾ.
-------------------------------------
" രക്ഷകാ...എന്റ്റെ പാപ ഭാരമെല്ലാം.. നീക്കണേ...."
കുരിശുമ്പാട്ട് നിന്ന് കോളാമ്പി മൈക്കിലൂടെ ഗാനങ്ങൾ ഒഴുകി എത്തി .
വൈകിട്ട് നാലു നാലര ആയപ്പോഴേക്കും വടവുകോട് വല്യപള്ളിയിൽ നിന്ന് പ്രദിക്ഷണം വന്നു .
ഞാനും നിതേഷും വട്ടേക്കാട്ടേ തോട്ടത്തിൽ നിന്ന് എല്ലാം കണ്ടു നിന്നു.
നേരം ഇരുട്ടായപ്പോൾ കുരിശുമ്പാട്ടു കളർ ലൈറ്റുകൾ തെളിഞ്ഞു . രാത്രി വെടിക്കെട്ട് കാണാൻ ഞങ്ങളെല്ലാവരും പോയി .
***
രാവിലെ വെടിക്കെട്ട് നടന്ന പറമ്പിലാകെ ഞങ്ങൾ പൊട്ടാതെ കിടക്കുന്ന പടക്കം പരതി നടന്നു .
കുറെ കിട്ടി .
പിന്നെ അതെല്ലാം വീട്ടിൽ കൊണ്ട് വന്നു പൊട്ടിക്കുന്ന തിരക്കിലേക്ക് കടന്നു .
കഥ 6 - ചൂണ്ട ഇടീൽ .
--------------------------------
അതൊരു മഴക്കാലം. വീട്ടിൽ നിന്ന് കുറച്ചു നടന്നാൽ കനാൽ ഉണ്ട് .
ചൂണ്ട ഇട്ട് കനാലിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഞാനും നിതേഷും .പെട്ടന്ന് അവൻറ്റെ ചൂണ്ടക്ക് ഒരനക്കം തട്ടി .
" മീൻ കൊത്തി" അവൻ ഉറക്കെ വിളിച്ചു പറഞ്ഞു .
അവൻ ചൂണ്ട പൊക്കാൻ നോക്കി .ഹോ ..പറ്റുന്നില്ല .
ഞാനും കൂടേ ശ്രമിച്ചു നോക്കി .
" വല്യ മീനാണെന്നാ തോന്നുന്നേ ...."ഞാൻ പറഞ്ഞു .
" നീ വിട്ടേ..ഞാൻ വലിക്കാം ...." നിതേഷ് എന്നോട് പറഞ്ഞു . ഞാൻ ചൂണ്ടയിൽ നിന്ന് പിടി വിട്ടു . നിതേഷ് ചൂണ്ട ആഞ്ഞു വലിച്ചു .
പെട്ടെന്നാണ് അത് സംഭവിച്ചത് ....
കനാലിൻറ്റെ ഈടി ഇടിഞ്ഞ് അവൻ കനാലിലേക്ക് വീണു.
" നീലത്തിമിംഗലമാടാ...."
കനാലിൻറ്റെ നടുക്ക് രണ്ടു വലിയ പാറക്കല്ലുകൾ കിടപ്പുണ്ട് .അതിലൊന്നിൽ കയറി ഇരുന്ന് അവൻ പറഞ്ഞു .
കഥ 7 - പല്ലു പറിക്കൽ
--------------------------------
അന്ന് പല്ലു പറിക്കുക എന്നത് വല്യ കുഴപ്പം പിടിച്ച പണി ആണ് .പ്രത്യേകിച്ചും നിതീഷിന്റ്റെ വീട്ടിൽ .
അവന്റ്റെ പല്ലിനു ഇളക്കം തട്ടിയിട്ട് നാല് ദിവസം കഴിഞ്ഞു .
ഇന്ന് പറിക്കും.
അവൻ മുറിക്കകത്തു ഇരുന്നു. അവന്റ്റെ അമ്മച്ചി ഒരു ചൂണ്ട നൂൽ കൊണ്ടുവന്നു പല്ലിൽ കെട്ടി .
അതിൻറ്റെ ഇങ്ങേ അറ്റത്ത് അവന്റ്റെ അമ്മച്ചിയും പെങ്ങമ്മാരും പിടിച്ചു .അവർ ഹാളിലേക്ക് ഇറങ്ങി നിന്നു.
( ഇങ്ങനെ ആണ് മറ്റു അഞ്ചു പല്ലും പറിച്ചത്)
ഇതേ സമയം അവൻ പല്ലിലെ കെട്ടഴിച്ച് വാതിലിൻറ്റെ കൊളുത്തിൽ കെട്ടി വച്ചു.
അവർ വലി തുടങ്ങി .
********************************
എല്ലാം നല്ല ഓർമ്മകളായിട്ടിരിക്കട്ടെ.
ബാക്കി പിന്നീട്…
Rajeev

ഓൾഡ് കാസ്‌ക് ( പ്രതികാരകഥ )

Image may contain: one or more people, sunglasses and closeup

രംഗം 1 .
രഘുനന്ദന് മദ്യം നന്നേ തലയ്ക്കുപിടിച്ച മട്ടാണ്. അയാളുടെ തല നേരെ നിൽക്കുന്നില്ലായിരുന്നു . അയാൾ തനിക്കു മുന്നിൽ ഇരിക്കുന്ന ജോർഡിയോട് എന്തെക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു . നാവു കുഴഞ്ഞുപലതും അവ്യക്തമായി വഴുതി പൊയ്ക്കൊണ്ടിരുന്നു .
ജോർഡി അയാളെത്തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു .അയാളുടെ ഓരോ ചലനവും ജോർഡി വീക്ഷിച്ചു .
"രഘുനന്ദാ .. മദ്യത്തിൽ ഞാൻ വിഷം ചേർത്തിരുന്നു .." ജോഡിയുടെ പൊടുന്നനെ ഉള്ള വാക്കുകൾ കേട്ട് രഘുനന്ദൻ ഞെട്ടിപോയി .
രഘുനന്ദൻ ജോർഡിയോട് എന്തെക്കെയോ പറയാൻ ശ്രമിച്ചു.അയാളുടെ വായിലൂടെ രക്തം ഒലിച്ചിറങ്ങാൻ തുടങ്ങി .ഒരു കൈകൊണ്ടു രഘുനന്ദൻ ഒലിച്ചിറങ്ങിയ രക്തം തുടച്ചു .തൻറ്റെ രക്തം പുരണ്ട കൈയ്യിലേക്കു തുറിച്ചു നോക്കി അയാൾ ഭയന്ന് അലറി .അയാൾ ചാടി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു .ടേബിളിൽ ഇരുന്ന ഓൾഡ് കാസ്‌ക് റമ്മിന്റ്റെ ബോട്ടിൽ തറയിൽ വീണുപൊട്ടി . ജോർഡി ഉറക്കെ ചിരിച്ചു .
രഘുനന്ദൻ കസേരയിൽ നിന്ന് മറിഞ്ഞു വീണു.തറയിൽ കിടന്നു പിടയുന്ന അയാളെ കുറച്ചു നേരം നോക്കി ജോർഡി കസേരയിൽ തരിച്ചിരുന്നു .
"മരണം നിന്നെ തലോടാൻ തുടങ്ങി രഘുനന്ദാ... ഇനി ഏതാനം ചില നിമിഷങ്ങൾ മാത്രം ..." ജോർഡി മന്ത്രിച്ചു .
അയാൾ പോകാനായി എഴുന്നേറ്റു .മുറിയിലെ ലൈറ്റ് അണച്ച് അയാൾ വാതിൽക്കലേക്കു നടന്നു .പുറകോട്ടു തിരിഞ്ഞു തറയിൽ കിടക്കുന്ന രഘുനന്ദനെ ഒന്ന് നോക്കി .അയാളുടെ ശരീരം ചെറുതായി പിടയുന്നത് അരണ്ട വെട്ടത്തിൽ ജോർഡി കണ്ടു.അയാൾ ഡോർ വലിച്ചടച്ചു .
രംഗം 2 .
" അന്യൻറ്റെ ഭാര്യയെ മോഹിക്കാൻ പാടില്ലാന്നല്ലേ സണ്ണിച്ചായാ..." സണ്ണിച്ചനെ കെട്ടിപ്പിടിച്ചു കിടന്ന ബീന കൊഞ്ചലോടെ അയാളോട് ചോദിച്ചു .
അത് കേട്ട് അയാളൊന്നു ചിരിച്ചു .
"അന്യൻറ്റെ ഭാര്യ ഇത്രയധികം സുന്ദരിയായാൽ ആരാ പിന്നെ മോഹിക്കാണ്ടിരിക്കുക..." സണ്ണിച്ചൻ ബീനയുടെ മൂക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു .
" മഴയ്ക്ക് കോളുണ്ട് ..ഞാൻ ഇറങ്ങട്ടെ .." സണ്ണിച്ചൻ പോകാനായി എഴുന്നേറ്റു .അയാൾക്ക്‌ പിന്നാലെ ബീനയും അനുഗമിച്ചു .
ബീനയെ വാരിപ്പുണർന്നു ചുംബിച്ചിട്ടു അയാൾ പോർച്ചിൽ കിടന്ന കാറിലേക്ക് കയറി .കാർ ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി ഇരുട്ടിൽ മറഞ്ഞു .
രംഗം 3 .
പിൻസീറ്റിൽ ആരോ ഉള്ളത് പോലെ തോന്നിയ സണ്ണിച്ചൻ പെട്ടന്ന് പുറകോട്ടു ഒന്ന് നോക്കി .കയ്യിലിരുന്ന കൂർത്ത കടാര ജോർഡി അയാളുടെ കഴുത്തിലേക്ക് ചേർത്ത് വച്ചു.
സണ്ണിച്ചൻ മിററിലേക്കു എത്തി നോക്കി .മിററിൽ ജോർഡിയുടെ മുഖം കണ്ട
അയാൾ വിറക്കാൻ തുടങ്ങി .
"നിനക്ക് എന്ത് വേണം " വിറയലോടെ അയാൾ ജോർഡിയോടു ചോദിച്ചു .
" നിൻറ്റെ ജീവൻ ...സണ്ണിച്ചാ..നിൻറ്റെ ജീവൻ എനിക്ക് വേണം ..വണ്ടി കുറച്ചും കൂടെ സ്പീഡിൽ പോട്ടെ .." പിൻസീറ്റിൽ ഇരുന്ന ജോർഡി വാശിയോടെ പറഞ്ഞു .
കാർ ചീറിപ്പാഞ്ഞു .
" നിർത്ത് ..." ആളൊഴിഞ്ഞ ഒരു റബ്ബർതോട്ടത്തിനടുത്ത് എത്തിയപ്പോൾ ജോർഡി ആക്രോശിച്ചു .
പെട്ടന്ന് കാർ നിന്നു.
സണ്ണിച്ചൻറ്റെ കഴുത്തിന് പിന്നിലൂടെ കടാര കയറി .അയാൾ നിശബ്ദനായി സ്റ്റീയറിങ്ങിലേക്കു വീണു .
രംഗം 4 .
ഉറങ്ങാൻ കിടന്ന പ്രൊഫസ്സർ ജയപാൽ ജന്നൽ കർട്ടനപ്പുറത്ത് ആരോ നിൽക്കുന്ന പോലെ തോന്നി ബെഡ്‌ഡിൽനിന്നു ചാടി എഴുന്നേറ്റു .അയാൾ പതുക്കെ നടന്നു ചെന്ന് ജന്നൽ കർട്ടൻ മാറ്റി നോക്കിയതും ജോർഡിയെ കണ്ട് ഭയന്നു.രക്ഷപെടാൻ ശ്രമിച്ച അയാളുടെ കഴുത്തിൽ കയറിട്ടു മുറുക്കി കൊണ്ട് ജോർഡി പൊട്ടിച്ചിരിച്ചു .
" ഒരിക്കലും ഉണരാതെ ഉറങ്ങിക്കൊള്ളൂ ...പ്രൊഫസ്സർ ." ജോർഡി അയാളുടെ കാതിൽ മെല്ലെ മന്ത്രിച്ചു .
അയാളുടെ ശരീരം നിശ്ചലമായി .ജോർഡി മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്കു നോക്കി .
ജോർഡി മുറി വിട്ടിറങ്ങുമ്പോൾ അയാൾക്ക്‌ പിന്നിലായി പ്രൊഫസ്സർ ഫാനിൽ തൂങ്ങി ആടിക്കൊണ്ടിരുന്നു .
രംഗം 5
" നിന്നെ ഉപദ്രവിച്ചവരെ ഒക്കെ ഞാൻ കൊന്നു .." ജോർഡിയുടെ വാക്കുകൾ കേട്ട് തുഷാരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .അവളുടെ തളർന്ന ശരീരം ഒന്ന് അനങ്ങിയപോലെ ജോർഡിക്കു തോന്നി .
ആ നശിച്ച ദിവസം തുഷാരയുടെ ഓർമകളിലേക്ക് കടന്നു വന്നു .ആസ്ട്രൽ പ്രോജെക്ഷൻനെ പറ്റിയുള്ള തൻറ്റെ തീസിസ് സബ്മിറ്റ് ചെയ്യാൻ പ്രൊഫസ്സർ ജയപാലിനെ കാണാൻ പോയ ആ ഫ്രൈഡേ .
പ്രൊഫസ്സറുടെ വീട്ടിൽ വച്ചു താൻ റേപ് ചെയ്യപ്പെടുകയായിരുന്നു .ടെറസ്സിൽ നിന്ന് ഒരലർച്ചയോടെ നിലത്തേക്ക് പതിച്ചു ഓർമയിൽ നിന്ന് അവൾ ഞെട്ടി ഉണർന്നു . ജോർഡിയുമായി വിവാഹം കഴിഞ്ഞു രണ്ടുമാസം തികഞ്ഞിട്ടില്ലായിരുന്നു അന്ന് .
"നീചന്മാർക്കു ശിക്ഷ മരണമാണ് .." ജോർഡി വാശിയോടെ പറഞ്ഞു .
Rajeev .

കവിത മൗനം


കവിത
മൗനം
--------
പഞ്ചാരപ്പൂവേ ..പ്രണയത്തിൻ നിനവേ.. ..
എന്തേ മൗനം ...
പാടുന്ന കുയിലിന് കണ്ണിൽ മിന്നും ..തേങ്ങുന്ന സംഗീതം ..
നീയെന്തേ മറന്നെന്റ്റെ കനവുകളെല്ലാം..
ഓർമ്മയിൽ വിരഹത്തിൻ നോവായെന്നും..
കൂട്ടുചേർന്നു പോയവസന്തത്തിൻ വാടാമല്ലികൾ.
പഞ്ചാരപ്പൂവേ ..പ്രണയത്തിൽ നിനവേ.. ..
എന്തേ മൗനം ...
നിദ്രകളിൽ ഞാൻ നീറുന്ന സ്വപ്നം ..
നിമന്ദഹാസം തൂകുന്ന കാലം വരുമോ
പഞ്ചാരപ്പൂവേ ..പ്രണയത്തിൽ നിനവേ.. ..
എന്തേ മൗനം ...
പാടുന്ന കുയിലിന് കണ്ണിൽ മിന്നും ..തേങ്ങുന്ന സംഗീതം ..
അലഞൊറിഞ്ഞില്ല മോഹങ്ങളിൽ നീരാഴിപോലും..
കണ്ണിലിന്നു നദി ...തേങ്ങലായി ഒഴുകും ദൂരമറിയാതെ .
പാടുന്ന കുയിലിന് കണ്ണിൽ മിന്നും ..തേങ്ങുന്ന സംഗീതം ..
Rajeev

കവിത മൌനം


കവിത 
മൌനം 
❤❤ 
മുന്തിരിപ്പൂം കണ്ണിൽ ..മണിമുത്തു കോർക്കും പ്രേമം ...
എന്തിനിന്നു പൂവേ ...വിരസമായൊരു മൌനം...
നിൻറ്റെ നിഴലായ് കൂടെ ചേരാൻ ...
ഏറെ നാളായ് ..മറഞ്ഞിരുന്നു മോഹം.
എൻറ്റെ കനവിൽ നിറയെ പൊന്നിലഞ്ഞിപ്പൂമണം.
ഇനി നീ വരുമോ എൻ ദേവതേ...
എൻ മനസിൻ താഴ്വരയിൽ
നൂപുരങ്ങൾ ഉണരാറായ് ...
നൂറു ഓർമകൾ നീഹാരം .
Rajeev.

കവിത സ്വപ്‌നങ്ങൾ


കവിത
സ്വപ്‌നങ്ങൾ
****************
അഞ്ജനപ്പുമിഴിയിലെ... പ്രേമലാവണ്യം
കണ്ടനാൾ തൊട്ടെൻ ഉള്ളിൽ ..
ഒരായിരം സ്വപ്നത്തിരയിളകി ..
അമ്പലവഴിയിലും ..
ആമ്പൽപൂക്കുളക്കടവിലും ..
വച്ചുകണ്ടനാളിൽ ..
പനയോലക്കുരുവിയായ്
നീയുള്ളിൽ ചേക്കേറി .
കനവിൽ എന്നും .....
ശർക്കരവരട്ടിയുടെ മധുരം തൂകി ..നി
പൊന്നാതിര രാവിൽ ....തിങ്കൾ തിടമ്പേ. ..
നിന്നെ പൊന്നിൻ മണിയായ് മനസിലെ പത്തായത്തിൽ
കാത്തുവച്ചു എന്നും .
വരിനെൽ കതിരായ്...
മോഹപ്പാടംനിറയെയിന്നു നിറഞ്ഞു നി ...
കണ്ണാംന്തളി പൂക്കുന്ന മുറ്റത്തു വന്നു
നി പൂത്തിരുവാതിരയാടിയുണർന്നു.. കൂവരം കിളിയായ്
ഇടനെഞ്ചിൽ പാടി .
Rajeev

കവിത ഈ രാഗതീരം


കവിത
ഈ രാഗതീരം
********************
മഞ്ഞുതടാകം..
പവിഴവിതാനം ...
നീ മനസ്സിൻ
ആഴങ്ങൾ തേടുന്നു ..
പ്രണയഗീതം ...
തരളമോഹം ..
നിന്നിലെന്നും നീഹാരമലിയുന്നു.
മഞ്ഞുതടാകം..
പവിഴവിതാനം ...
നീ മനസ്സിൻ
ആഴങ്ങൾ തേടുന്നു ..
നീ പാടുന്നു മെല്ലെയി രാഗതീരങ്ങളിൽ ..
വിരഹാർദ്ര നയനങ്ങളിൽ നിന്നെ തിരയുന്നു ..
എന്നും ഉള്ളിൽ നിറയും
പൊന്നിൻ മണിയായ് അഴകേ ..
നിറദീപങ്ങളായ്.. സ്വരമാല്യങ്ങളായ്..
ആലോലം പുംച്ചെപ്പിൽ നിറയാം.
മഞ്ഞുതടാകം..
പവിഴവിതാനം ...
നീ മനസ്സിൻ
ആഴങ്ങൾ തേടുന്നു ..
Rajeev .

കവിത മഴക്കാലസന്ധ്യ


കവിത
മഴക്കാലസന്ധ്യ
❤❤❤❤❤❤❤❤❤
മഴക്കാലസന്ധ്യയുടെ മഴവിൽക്കൂട്ടിൽ
നീയൊരു പൂവായ് വിരിഞ്ഞു ..
കാർമേഘം നീങ്ങിയെൻ സ്വപങ്ങളിൽ ...
കടൽമാലതഴുകിയെൻ ദാഹങ്ങളിൽ...
നീയിന്നെൻ ആത്മാവിൽ പുതുവസന്തം ...
നിൻറ്റെ സ്മിതത്തിൻ തേൻ കണങ്ങൾ ....
എന്നുള്ളിൽ ആയിരം താരകങ്ങളായ് തെളിഞ്ഞു ..
പ്രേമലാവണ്യമോടെ ...
ഓരോരോ സ്വപ്നവും മറയുമ്പോൾ ...
നിന്നോടടുക്കുന്നു ഞാൻ ...
നിന്നിൽ അലിയുന്നു ഞാൻ ...
മോഹത്തിൻ നീർമണി മിഴിവക്കിലെതോ .....
നോവിൻ ഓർമകൾ നെയ്ത കാലം ....
ശാരികപ്പുനിലാവായ് നീ എന്നിടം വരെ വന്നു മെല്ലെ ....
തഴുകി നിന്നു ..
ഇന്ന് അരുകിൽ ഉണ്ട് ...മായാത്ത മറയാത്ത സുഗന്ധമായി .
Rajeev.

കവിത പ്രണയർദ്രം .


കവിത
പ്രണയർദ്രം .
❤❤❤❤❤
നീലക്കരിമ്പ് പൂത്തു ...
നിൻറ്റെ കണ്ണുകളിൽ .....
പൊന്നോലത്തുമ്പി പാടി .....
എൻറ്റെ കനവുകളിൽ ....
നീലക്കരിമ്പ് പൂത്തു ...
നിൻറ്റെ കണ്ണുകളിൽ .....
പൊന്നോലത്തുമ്പി പാടി .....
എൻറ്റെ കനവുകളിൽ ....
മഞ്ഞു പൂക്കളായ് ...
മധുകണങ്ങളായ് ....
നമ്മൾ ഈ പൊന്നിലക്കുമ്പിളിൽ ...
ഒന്നു ചേർന്നോരായിരം തരകങ്ങളായ് മാറി .
വെയിൽ വീണ വഴിത്താരയിൽ തണൽ നീങ്ങി പോകവേ ..
ഈ പൂംഞ്ചോലയിൽ വരുമോ ...
നിലാവിൻ ചിത്ര ശലഭങ്ങൾ
കിനാവിൻ അരങ്ങിലെത്തുമ്പോൾ ചിരത്കാല പൌർണമി നീ
മയിലായി ആടേണം .....
എൻ മനസിൻ എന്നും .
നീലക്കരിമ്പ് പൂത്തു ...
നിൻറ്റെ കണ്ണുകളിൽ .....
പൊന്നോലത്തുമ്പി പാടി .....
എൻറ്റെ കനവുകളിൽ ....
Rajeev .

നന്മയുടെ റൊട്ടിക്കഷ്ണം (ചെറുകഥ )


നന്മയുടെ റൊട്ടിക്കഷ്ണം (ചെറുകഥ )
വർഷം 1930 .
ലാറ്റിൻ അമേരിക്കയിലെ ഒരു വൈകുന്നേരം .
വെക്കേഷൻ ആഘോഷിക്കാൻ ഗ്രാൻഡ് പായുടെയും ഗ്രാൻഡ്മായുടെയും അടുത്ത് വന്ന ഡേവിഡ് എന്ന ബാലൻ ഒന്ന് നടക്കാൻ ഇറങ്ങിയതായിരുന്നു .തെരുവോരത്തു കൂടി നടക്കവേ ആ കാഴ്ച കണ്ട് ഡേവിഡ് നിന്നു.
ഒരു ധനികന്റെ വീടിനു മുന്നിൽ ഭിക്ഷ യാചിച്ചു നീക്കുന്ന ഒരാൾ .നന്നേ പ്രായം ചെന്ന് ദുർബലനാണ് അയാൾ . 
ആ വൃദ്ധനോട് ക്ഷുഭിതനാകുകയാണ് ധനികൻ .
അയാൾ ഭിക്ഷ കൊടുക്കാൻ തയ്യാറല്ലെന്ന് ഡേവിഡിന് മനസിലായി .വൃദ്ധൻ വല്ലാതെ വിശക്കുന്നു എന്ന് വയറിൽ തടവിക്കൊണ്ട് ധനികനോട് ആംഗ്യഭാഷയിൽ പറഞ്ഞു കൊണ്ടേ ഇരുന്നു .
ക്ഷുഭിതനായ ധനികൻ വൃദ്ധനെ പിടിച്ചു തള്ളി .അയാൾ റോഡിലെ ഓടയിലേക്കു വീണു. ഒന്ന് ചിരിച്ചിട്ട് ധനികൻ അയാളുടെ മാളികയിലേക്കു നടന്നു പോയി .
വീണു കിടക്കുന്ന വൃദ്ധൻറ്റെ അടുക്കലേക്കു ഡേവിഡ് ഓടിച്ചെന്നു .അയാളെ പിടിച്ചെഴുന്നേല്പിച്ചു .വൃദ്ധൻ വാത്സല്യത്തോടെ ഡേവിഡിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ,അയാൾ മൗനമായി തേങ്ങി .
ദൂരേക്ക്‌ നടന്നകലുന്ന വൃദ്ധനെ നോക്കി ഡേവിഡ് കുറച്ചു നേരം അങ്ങനെ നിന്നു , പിന്നെ ദുഃഖത്തോടെ അവൻ നടന്നു .
അന്ന് രാത്രി മുഴുവൻ ഡേവിഡ് ആ വൃദ്ധനെ പറ്റി ഓർത്തു കിടന്നു .ഗ്രാൻഡ്മാ ഉണ്ടാക്കികൊണ്ടു വന്ന സൂപ് കുടിക്കാൻ അവനു തോന്നിയില്ല .അവൻ ഒരു റൊട്ടി കഷ്ണം കരുതി ഇരുന്നു .നാളെ ആ വൃദ്ധനെ കാണുകയാണെങ്കിൽ കൊടുക്കണം .അവൻ മനസ്സിൽ ഉറപ്പിച്ചു .പിന്നെ ഒരു ഉരുളൻ കല്ലും .അത് ആ ധനികൻറ്റെ തലക്ക് എറിയാനാണ് .
പിറ്റേന്ന് വൈകുന്നേരം ഡേവിഡ് നടക്കാനിറങ്ങി .ആ ധനികൻറ്റെ വീടിനു മുന്നിൽ ഒരാൾ കൂട്ടം. അതിശയത്തോടെ ഡേവിഡ് അവിടേക്കു ചെന്നു. തലക്ക് കൈയും കൊടുത്തിരുന്നു വിലപിക്കുന്ന ധനികൻ കണ്ട് ഡേവിഡ് അമ്പരന്ന് ചുറ്റും നോക്കി .
അയാൾ കൂട്ടി വച്ച സ്വർണവും പണവും എല്ലാം കരിക്കട്ടകളായി പോയത്രേ ..ആരോ പറയുന്നത് കേട്ട് ഡേവിഡ് അത്ഭുതപ്പെട്ടു .
അയാൾ ഇപ്പോൾ വെറും ദരിദ്രനായിരിക്കുന്നു .അയാളുടെ കൈകാലുകൾക്ക് തളർച്ച ബാധിച്ചിരിക്കുന്നു .
ഡേവിഡ് ആൾക്കൂട്ടത്തിനിടയിൽനിന്ന് ഇറങ്ങി നടന്നു . അവൻ ആ വൃദ്ധനെ അവിടെയൊക്കെ തിരഞ്ഞു .കണ്ടില്ല .അയാൾ ആരായിരിക്കും ?ഡേവിഡിനെ ആ ചോദ്യം അലട്ടിക്കൊണ്ടിരുന്നു .
അന്ന് രാത്രി ഡേവിഡ് ഒരു സ്വപ്നം കണ്ടു .ആയിരക്കണക്കിന് നക്ഷത്രങ്ങൾക്കപ്പുറം മേഘങ്ങൾക്കിടയിലൂടെ ഒരു കുതിരവണ്ടി ഓടി വരുന്നു .ചിറകുള്ള കുതിരകൾ .നാലു വെള്ളക്കുതിരകളുണ്ട് .ആ കുതിരവണ്ടിക്കുള്ളിൽ ഇരുന്ന ആൾക്ക് അന്ന് തെരുവിൽക്കണ്ട വൃദ്ധൻറ്റെ മുഖ മായിരുന്നു .അത്ഭുതത്തോടെ ഡേവിഡ് ഒന്ന് കൂടി നോക്കി .അതെ ... അന്ന് കണ്ട വൃദ്ധൻ തന്നെ ..
പിന്നീട് ഗ്രാൻഡ്മാ ഉണ്ടാക്കുന്ന റൊട്ടികൾ പാഴായിട്ടേ ഇല്ലായിരുന്നു ,അവ നല്ലരീതിയിൽ വിറ്റഴിക്കപ്പെട്ടുകൊണ്ടിരുന്നു .അവർ എന്നും സാധു ജനങ്ങൾക്ക് സൗജന്യമായി റൊട്ടിയും സൂപ്പും നൽകി .
Rajeev .

(തിരക്കഥ ) നന്മ മഴ


(തിരക്കഥ )
നന്മ മഴ
രംഗം 1 .
വറ്റി വരണ്ടുകിടക്കുന്ന ഭാരതപ്പുഴയുടെ ദയനീയത .
കത്തുന്ന സൂര്യൻറ്റെ കിരണങ്ങളേറ്റ്‌ പുഴയിലെ വെള്ളാരം കല്ലുകൾ മിന്നുന്നു .
ഒരു മഴക്കായി എവിടെയോ ഇരുന്ന് കേഴുന്ന വേഴാമ്പലിൻറ്റെ ശബ്ദം .
രംഗം 2 .
മൈലുകൾക്കപ്പുറത്തു നിന്ന് ശേഖരിച്ച ഒരു കുടം വെള്ളവും തലയിലേന്തി പുഴയുടെ അരികിലൂടെ ഒരു സ്ത്രീ നടന്നു വരുന്നു .വെയിലേറ്റു വെന്ത വഴിയിൽ ആ സ്ത്രീയുടെ നിഴൽ നീളത്തിൽ കാണപ്പെട്ടു .അവരുടെ മുഖത്ത് ഒരു ജനതയുടെ ദൈന്യത നിഴലിച്ചു കാണപ്പെട്ടു .
രംഗം 3 .
നടന്നു നീങ്ങുന്ന സ്ത്രീയുടെ മുന്നിൽ ഒരു വൃദ്ധൻ അല്പം ദാഹ ജലത്തിലായി കേഴുന്നു .സ്ത്രീ പുഞ്ചിരിയോടെ തൻറ്റെ തലയിൽ നിന്ന് കുടം പതിയെ ഇറക്കി , അവളുടെ ഒക്കത്തു വച്ച് കുടം ചെരിച്ച്‌ വൃദ്ധൻ നീട്ടിയ കൈകളിലേക്ക് ജലം ഒഴിക്കാൻ തുടങ്ങി ,
പെട്ടന്ന് ആകാശം ഇരുണ്ടു ,കാർമേഘങ്ങൾ പറന്നു എത്താൻ തുടങ്ങി .കാറ്റിൽ വൃദ്ധൻറ്റെ അലസമായ തലമുടി പാറിപ്പറക്കാൻ തുടങ്ങി ,അയാൾ യുവതിയോട് നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി .
മഴ പെയ്യാൻ തുടങ്ങി .
സ്ത്രീ വീട്ടിലേക്കു വേഗത്തിൽ നടന്നു .
രംഗം 4 .
കരകവിഞ്ഞൊഴുകുന്ന പുഴയുടെ ദൃശ്യം .
രംഗം 5 .
പഴയൊരു സ്കൂൾ .
ബഞ്ചിൽ നിരന്നിരിക്കുന്ന കുട്ടികൾക്കഭിമുഖമായി നിൽക്കുന്ന മലയാളം അധ്യാപകൻ .
അധ്യാപകൻറ്റെ വാക്കുകൾ - " നാട്ടിൽ നന്മ നശിക്കുമ്പോൾ പ്രകൃതി തന്നെ അത് ചോദ്യം ചെയ്യാൻ തുടങ്ങും , കൊടും വരൾച്ച യിലൂടെ ..."
Rajeev

കവിത പ്രണയം


കവിത 
പ്രണയം 
*************
പനിനീർപ്പും മണിയായ്... കൺപീലി നിരകളിൽ നിൻ ഓർമ്മകൾ
നൃത്തം വച്ചു..
പൊൻതൂവൽ അഴകേ ...നീ എൻ കനവിൽ എന്നും പറന്നു വന്നു.
ഓരോരൊ രാവും തേങ്ങുന്നു ഞാൻ ... നിലാമ്പൽപൂവായ് വാടുന്നു
നീ പൊന്നേ...
പനിനീർപ്പും മണിയായ് ...കൺപീലി നിരകളിൽ നിൻ ഓർമ്മകൾ
നൃത്തം വച്ചു..
ഈ കടവിൽ കാത്തുനിന്നു കാലമേറെ പോയതാണ് .. കൈവളകൾ
കിലു കിലുങ്ങനെ താളമിട്ടൊരു നേരമുണ്ട് ..
ഈ കടവിൽ കാത്തുനിന്നു കാലമേറെ പോയതാണ് .. കൈവളകൾ
കിലു കിലുങ്ങനെ താളമിട്ടൊരു നേരമുണ്ട് .
അന്ന്.. മനതാരിൽ പൂത്തുതളിർത്തു നൂറു നൂറു സൂര്യകാന്തികൾ ..
പ്രണയത്തിൻ താമരഅല്ലികൾ ഉള്ളിൻ ഉള്ളിൽ മോഹത്തിൻ ചെപ്പുതുറന്നു ..
തേനുള്ളൊരു വാക്കാൽ എന്നെ നീ പൊതിഞ്ഞു വച്ചു ഓമലേ .
Rajeev

കവിത നീ


കവിത 
നീ 
***
കണ്ണുകളിൽ ... പനിനീർമണി തൂകുന്നു .. 
ഈ പകലിൻ അറയിൽ ...
നിന്നെ തേടി വലഞ്ഞു....ഞാൻ ഓമലേ ...
നി ഒരു മഴവില്ലായ് മാഞ്ഞു പോയില്ലേ ....
കനവിൻ കുമ്പിൾ ...നിറയെ തേൻനിറച്ചു നീ വെച്ചു ..
ഞാൻ ഒരു പൂമ്പാറ്റയായ് വന്നു..
നിന്നെ തിരഞ്ഞലഞ്ഞു .
തിരമാലകൾ കണ്ണിൽ നൃത്തം
വെച്ചു ....
തിങ്കൾ തിരി വെട്ടം...
നിദ്രകളിൽ
നിൻ പുഞ്ചിരിയായ്
എന്നേ പൊതിയുമ്പോൾ ...
തേനുറുമ്പുകളുണ്ട് ചുണ്ടിൽ
നല്ലൊരു പാട്ടിൻ ഈണം കവരാൻ .
കണ്ണുകളിൽ ...പനിനീർമണി തൂകുന്നു ...
ഈ പകലിൻ അറയിൽ ...
നിന്നെ തേടി വലഞ്ഞു ഞാൻ ...
Rajeev

ഗന്ധർവയാമം (HORROR STORY ) അവസാനഭാഗം .


ഗന്ധർവയാമം (HORROR STORY )
അവസാനഭാഗം .
രംഗം 13
ഇല്ലം .
" അമ്മാളു എന്ന യക്ഷിയെ തളക്കാൻ ആത്യധികം ശക്തി ആർജിക്കേണ്ടിയിരിക്കുന്നു. നാൽപ്പത്തൊന്നു ദിവസത്തെ കഠിന വൃതാനുഷ്ടാനത്തിലൂടെ നാം ശക്തി ആർജ്ജിച്ചു അവളെ ആവാഹിക്കും " ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞു .
ഇല്ലത്തുള്ളവർ ഭയത്തോടെ ബ്രഹ്മദത്തനെ നോക്കി .
" ഭയക്കാണ്ടിരിക്യാ ...നാം നൽകിയ മന്ത്രതകിടുകൾ ഉള്ളിടത്തോളം കാലം യക്ഷിക്ക് ഈ ഇല്ലത്തിനുള്ളിൽ പ്രവേശിക്കാനാകില്ല്യ ... ദേഹത്തെ രക്ഷ നഷ്ടപ്പെടാണ്ടിരിക്കാൻ ശ്രദ്ധിക്കണം ." ബ്രഹ്മദത്തൻ സൂചിപ്പിച്ചു.
രംഗം 14
നാൽപ്പത്തൊന്നാം നാൾ രാത്രി .
കാളിയൂർ മനയിലെ കുളക്കടവ് .
വൃതാതാനുഷ്ടാനങ്ങളിൽ വ്യാപൃതനായ ബ്രഹ്മദത്തൻ തിരുമേനി കുളികഴിഞ്ഞു മനയിലേക്കു പോകാനായി പടിക്കെട്ടു കയറാൻ ഭാവിച്ചതും കുളത്തിലേക്കുള്ള കൽപടവുകൾ ഇറങ്ങി പൂർണ നഗ്നയായി സത്യഭാമ വരുന്നു .
ഉന്മാദഭാവത്തോടെ സത്യഭാമ ബ്രഹ്മദത്തനെ നോക്കി പുഞ്ചിരിച്ചു .പെട്ടന്ന് സത്യഭാമയുടെ കാൽ വഴുതി .പടിക്കെട്ടിൽ നിന്ന് അവൾ ബ്രഹ്മദത്തൻറ്റെ നെഞ്ചു ലക്ഷ്യമാക്കി വീണു.
ബ്രഹ്മദത്തൻ ഒഴിഞ്ഞു മാറി .സത്യഭാമ കുളത്തിലേക്ക് വലിയൊരു ശബ്ദത്തോടെ പതിച്ചു .പൊടുന്നനെ കറുത്ത് തടിച്ച ഒരു വൃദ്ധ വെള്ളത്തിനിന്ന് പൊങ്ങി വന്നു അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി .പൊടുന്നനെ ആ വൃദ്ധ അമ്മാളുവായി മാറി .അവളുടെ മുടികൊണ്ട് മുഖത്തിന്റെ ഒരു വശം മറഞ്ഞു കിടന്നു .യക്ഷി ബ്രഹ്മദത്തനെ നോക്കി വികൃതമായി ചിരിച്ചു .
" കാളിയൂർ മനയിലെ ബ്രഹ്മദത്തൻറ്റെ ബ്രഹ്മചര്യത്തിനു ഭംഗം വരുത്താമെന്നു നീ നിരീച്ചു..ല്ലേ .." ബ്രഹ്മദത്തന്റെ ശബ്ദം അന്തരീക്ഷമാകെ പ്രഹമ്പനം കൊണ്ടു.
അല്പസമയം ബ്രഹ്മദത്തൻ കണ്ണുകളടച്ചു മന്ത്രങ്ങൾ ഉരുവിട്ടു. അയാൾ കണ്ണ് തുറന്നതും അയാളുടെ കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ യക്ഷിക്ക് നേരെ പാഞ്ഞു ചെല്ലാൻ തുടങ്ങി .അലറിക്കരഞ്ഞുകൊണ്ട് യക്ഷി കുളത്തിനടിയിലേക്കു താഴ്ന്നു പോയി .
രംഗം 15
ഇല്ലം .
യക്ഷിയെ തലക്കാനുള്ള ഹോമം നടക്കുകയാണ് .ഇല്ലത്തെ പുരുഷ പ്രജകളെല്ലാം കളത്തിന് ചുറ്റും ഇരുന്നു .പെണ്ണുങ്ങൾ വാതിലിനു മറവിൽ രംഗം വീക്ഷിച്ചു കൊണ്ടു ഭയപ്പാടോടെ നിന്നു.ശക്തിയായി കാറ്റ് വീശി അടിക്കാൻ തുടങ്ങിയത് പെട്ടന്നായിരുന്നു .
ബ്രഹ്മദത്തൻ മന്ത്രജപങ്ങളിൽ മുഴുകി ഇരിക്കുകയാണ് .പെട്ടന്ന് പടിപ്പുരകടന്ന് അമ്മാളുവിന്റ്റെ ദുരാത്മാവ് കുഴഞ്ഞാടികൊണ്ട് കയറി വന്നു .വെള്ളക്കസവ് സെറ്റുസാരി ആണ് വേഷം .പാറി പറക്കുന്ന നീണ്ട തലമുടി . എല്ലാവരും അത് കണ്ടു ഭയന്ന് നിലവിളിച്ചു .ദുരാത്മാവ് പൂമുഖപടിക്കെട്ടിനു താഴെ നിന്നു.ബ്രഹ്മദത്തൻ എഴുന്നേറ്റു ചെന്നു.മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് കയ്യിലിരുന്ന ഭസ്മം യക്ഷിയുടെ മുഖത്തേക്ക് എറിഞ്ഞു .നിമിഷങ്ങൾക്കകം യക്ഷി പുകച്ചുരുളായി മാറി . ബ്രഹ്മദത്തൻറ്റെ കയ്യിലിരുന്ന മണ്കുടത്തിലേക്കു ആ പുകച്ചുരുൾ കയറി .അയാൾ കുടത്തിന്റെ വായ പട്ടുകൊണ്ടു മൂടി കെട്ടി .മന്ത്ര ജപങ്ങൾക്കുശേഷം കുടത്തിന്റെ കെട്ടഴിച്ചു .അതിൽ നിന്നു കുർത്ത വലിയൊരാണി അയാൾ എടുത്തു.
ബ്രഹ്മദത്തൻ തൂക്കുവിളക്കും കയ്യിലേന്തി സർപ്പക്കാവിനടുത്തുള്ള കാഞ്ഞിരമരം ലക്ഷ്യമാക്കി നടന്നു .പിന്നാലെ രാമനുണ്ണി നമ്പുതിരിയും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനും മറ്റുചില നബൂതിരിമാരും .
കാഞ്ഞിരമരത്തിനു മുന്നിലെത്തിയ ബ്രഹ്മദത്തൻ എന്തോ ആലോചിക്കുമ്പോലെ പോലെ നിന്നു .നമ്പുതിരിമാർ ആശങ്കയോടെ മുഖാമുഖം നോക്കി .
" ബ്രഹ്മദത്തൻ തിരുമേനി .. വേഗം അവളെ ആ കാഞ്ഞിരമരത്തിൽ തളക്യ ..." രാമനുണ്ണി നമ്പുതിരി ഓർമിപ്പിച്ചു .
ബ്രഹ്മദത്തൻ നമ്പുതിരിമാർക്കു നേരെ തിരിഞ്ഞു .അയാളുടെ കരിനീല കണ്ണുകളിൽ നിന്നു രക്തം ഒലിക്കുന്നത് കണ്ട് അവർ ഭയന്നു.
" ഞാൻ ദേവനാഥൻ ...പ്രതികാരത്തിനായി നോമ്പ് നോറ്റിരുന്ന രക്ഷസ്...."
ബ്രഹ്മദത്തൻ അലറി .
പെട്ടന്നയാൾ ദേവനാഥനായി മാറി .കയ്യിലിരുന്ന തൂക്കുവിളക്കു കൊണ്ടു രാമനുണ്ണി നമ്പുതിരിയുടെ ശിരസ്സിനു അയാൾ അടിച്ചു .ശിരസു പിളർന്ന അയാൾ നിലത്തു വീണു പിടഞ്ഞു മരിച്ചു .ബ്രഹ്മദത്തൻറ്റെ കയ്യിലിരുന്ന ആണി നിലത്തെ നമ്പുതിരിയുടെ രക്തത്തിൽ വീണു .കറുത്ത രൂപമാർന്ന് അമ്മാളു നിലത്തു നിന്നു പൊങ്ങി വന്നു .അവളുടെ കണ്ണിൽ നിന്നു പ്രവഹിച്ച അഗ്നിജ്വാലകളിൽ പെട്ട് എല്ലാവരും മരിച്ചു വീണു .
രംഗം 16
ഇതേ സമയം കാളിയൂർ മനയുടെ നിലവറയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ബ്രഹ്മദത്തൻ .അയാൾ ദേഹത്ത് ചുറ്റിവരിഞ്ഞ കയർ അഴിക്കാനുള്ള ശ്രമം തുടങ്ങി .
രംഗം 17
കഴിഞ്ഞുപോയ ഏതോ ഒരു രാത്രി .
ഇല്ലത്തെ രക്ഷ തകിടുകളും മാന്ത്രിക ഏലസുകളും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനെകൊണ്ടു ദുരാത്മാവ് നേരത്തെ നശിപ്പിച്ചു കളയിക്കുന്നു .
രംഗം 18
ഇല്ലത്തേക്ക് ദേവനാഥൻറ്റെയും അമ്മാളുവിൻറ്റെയും ദുരാത്മാക്കൾ അലമുറയോടെ കയറി വന്നു .ഇല്ലത്തുള്ളവരെ വകവരുത്താൻ ഭാവിച്ചാ ദുരാത്മാക്കൾക്കു നേരെ , നിലവറയിൽ നിന്നു മോചിക്കപ്പെട്ട് പാഞ്ഞെത്തിയ ബ്രഹ്മദത്തൻ മന്ത്രങ്ങൾ ആവാഹിച്ച ത്രിശൂലം എറിഞ്ഞു .ശൂലം അമ്മാളുവിന്റ്റെ ഹൃദയത്തിലൂടെ കയറി .അവൾ നിലവിളിയോടെ ഭസ്മമായി തീർന്നു .അത് കണ്ടു അലറിക്കരഞ്ഞു ദേവനാഥൻ .അയാളുടെ മുഖം വിണ്ടുകീറി പൊടിയാൻ തുടങ്ങി .ദേവനാഥൻറ്റെ ദുരാത്മാവും ഭസ്മമായി അലിഞ്ഞു .ആ ഗന്ധർവയാമത്തിൽ ആകാശത് രണ്ടു നക്ഷത്രങ്ങൾ കൂടി സ്ഥാനം പിടിച്ചു .
(അവസാനിച്ചു )
Rajeev

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo