Showing posts with label SreedeviKaladharan. Show all posts
Showing posts with label SreedeviKaladharan. Show all posts

തോണി.



എന്നാലിനിയൊരു
തോണിയിൽ പോകാം
അറബിക്കടലിന്റെ 
രാഞ്ജിയെ കാണാം
കടലിനു കരയോടു
തോന്നും
ഗാഢ പ്രണയത്തിനു
രക്തസാക്ഷികളാവാം
സുനാമി തിരകളെ
പുണർന്ന്
കൊടുങ്കാറ്റിലാടിയുലയാം
കണ്ണുനീർ കൊണ്ടൊരു
സാഗരം തീർക്കാം
ആഴത്തിൽ കദനങ്ങൾ
പാടി നടക്കാം
ഇരുകൈകളും നീട്ടി
യാചകവേഷം കെട്ടാം
കിട്ടുന്നതിൽ പാതി
കട്ടുമുടിക്കാം
മിച്ചത്തിലുള്ളതു
പങ്കിട്ടെടുക്കാം
പാവങ്ങൾ മീൻ കൊത്തി
കടലിൽ അലിയുമ്പോൾ
ശവംതീനി കഴുകനായ്
വട്ടത്തിൽ ചുറ്റാം
എന്നിട്ടു നമ്മുക്കു
മുതലക്കണ്ണീരൊഴുക്കാം
നാളയെ നോക്കി
കൊഞ്ഞനം കുത്താം...
ശ്രീദേവി

കൃഷ്ണാ



ഈ മായിക ലോക
മനോജ്ഞതയിൽ
ഞാനെന്നെ മറന്നെങ്ങോ
പോയിടുമ്പോൾ
കൃഷ്ണാ നീ
എന്നുള്ളിലെന്നെയും
കാത്തിരിപ്പൂ
കണ്ണാ നീ
എപ്പോഴുമെന്നെയും
കാത്തിരിപ്പൂ
ഇന്നെന്റെ ജീവാഗ്നിയും നീയേ
കണ്ണാ
ഇന്നെന്റെ പ്രാണനും നീയേ
നീയില്ലാതില്ലെന്നിലീ
ലോകം പോലും
എന്നിട്ടുമെന്നകതാരിലെ
പ്പോഴും നിന്നെ ഞാൻ
തേടി അലഞ്ഞിടുന്നു
കണ്ണാ നീ
എപ്പോഴുമെന്നെയും
കാത്തിരിപ്പൂ..
ശ്രീദേവി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo