Showing posts with label SujithSPillaiCheppad. Show all posts
Showing posts with label SujithSPillaiCheppad. Show all posts

വെറുക്കപ്പെട്ട ജോലി - 4


ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് നല്ലൊരു ഉറക്കമായിരുന്നു. കണ്ണുകൾ തെളിഞ്ഞ് വരുന്നു ഫോണിലേക്ക് നോക്കിയപ്പൊൾ ഏട്ടനാണ് മറുതലക്കൽ '' നീ എവിടായ് മോനെ..? '' അപ്പോഴാണ് ,പുറത്തേക്ക് നോക്കുന്നത് ആലപ്പുഴ കഴിഞ്ഞിരിക്കുന്നു പുന്നപ്രയാകാറായി എന്ന് മനസ്സിലായ് അത് ഫോണിൽക്കൂടി പറഞ്ഞു '' ആ ശരിയെന്നാൽ '' എന്ന മറുപടി നൽകി ഫോൺ കട്ടായി. ഏട്ടനും കുടുംബവും ജയ്പൂര് സെറ്റിൽഡാണ് ഏട്ടനും ഭാരൃയും അവിടെ വെവ്വേറെ ആശുപത്രികളിൽ ഇൻചാർജ്മാരാണ് അവർ എന്നേക്കാൾ മുൻപ് ആശുപത്രിയിൽ എത്തിയിരുന്നു. വണ്ടാനമാകുമ്പോൾ വിളിക്കാം എന്നുറപ്പു തന്ന കരഞ്ഞു തളർന്ന ആ അഛൻ കൂർക്കം വലിച്ച് നല്ല ഉറക്കം. പാവം സങ്കടം കൊണ്ട് തളർന്നുറങ്ങുന്ന ആ അഛന് ശലൃം ആകണ്ട എന്ന് കരുതി ഉണർത്തിയില്ല. ബസ്സ് ആശുപത്രി വാതുക്കൽ എത്താറാകുന്നതിന് മുൻപ് ഞാൻ അഛനെ വിളിച്ചുണർത്തി യാത്ര പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. അപ്പോൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയ അദ്ദേഹത്തെ തലയിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു '' എല്ലാം ശരിയാകും അഛാ മകൻ ഒരു നാൾ എല്ലാം മനസ്സിലാക്കും സങ്കടപ്പെടരുത് '' എന്ന് പറഞ്ഞു അപ്പോഴേക്കും കണ്ണുകൾ തുടച്ചുകൊണ്ട് ഒളിച്ച് നിന്ന ആ പുഞ്ചിരി ചെറുതായി ആ മുഖത്ത് തെളിഞ്ഞു. എനിക്ക് യാത്രാമറുപടിയെന്നോണം '' മോനെ അമ്മ എളുപ്പം സുഖം പ്രാപിക്കും ഇനി നമുക്ക് ഇതുപോലെ എവിടെ വെച്ചെങ്കിലും കാണാം ''' ആ വാക്കുകളിൽ ഒരുപാട് ആശ്വാസ്സം എനിക്ക് തോന്നി. ബസ്സ് നിന്നു ഞാൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ച് തലയാട്ടിക്കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ബസ്സ് ധൃതിയിലായിരുന്നതിനാൽ ഉടനെ ആരോ വിളിച്ചതുപോലെ അവിടെ നിന്നും പാഞ്ഞു.. എൻറെ കണ്ണിൽ നിന്നും മായുന്നതു വരെ എനിക്ക് എന്തൊക്കെയോ പാഠങ്ങളും സ്നേഹവും നിറഞ്ഞ യാത്ര സമ്മാനിച്ച ബസ്സിനെ ഞാൻ നോക്കി നിന്നു. ബസ്സ് സ്റ്റോപ്പിൽ നിന്നും റോഡ് മുറിച്ച് കടന്ന് ആശുപത്രിയെ ലക്ഷൃമാക്കി നടന്നു. അപ്പോഴൊക്കെ എൻറെ മനസ്സിൽ ആ അഛനായിരുന്നു അദ്ദേഹം വെറുത്തു തുടങ്ങിയ ജോലിയെക്കുറിച്ചും ഒക്കെ മകന് ഈശ്വരൻ നല്ല ബുദ്ധി നൽകണേ എന്ന് പ്രാർത്ഥിച്ച് നടന്ന് ആശുപത്രിയെത്തി. ഇപ്പോൾ നിൽക്കുന്നിടത്ത് നിന്നുകൊണ്ട് ആശുപത്രി കണ്ടാൽ പേടി തോന്നും. കാലൻ ജീവൻ വിഴുങ്ങുവാൻ വായ തുറന്നിരിക്കുന്നതുപോലെ. ഞാൻ അവിടെ നിന്നുകൊണ്ട് ഏട്ടനെ വിളിച്ചു. '' ഞാൻ വാതിലിൽ ഉണ്ട് എളുപ്പം വാ '' എന്നു പറഞ്ഞതും കോൾ കട്ടായി..!
തുടരും

വെറുക്കപ്പെട്ട ജോലി - 3



കണ്ണിൽ നിന്ന് മായുന്നതുവരെ ഞാൻ അദ്ദേഹത്തെ നോക്കിയിരുന്നു. രാത്രിയിലെ ആഹാരം കഴിക്കാനായ് കുറച്ച് സമയത്തേക്ക് ബസ്സ് സ്റ്റാൻറിൽ പിടിച്ചിട്ടിരുന്നു. ബസ്സിലെ 4ൽ1 ഭാഗം ആൾക്കാരും തൃശൂർ ഇറങ്ങാനുള്ളവരായിരുന്നു അതുകൊണ്ട് ബസ്സിൽ തിരക്ക് കുറഞ്ഞിരുന്നു. സീറ്റുകൾ കുറച്ചേറെ ഒഴിഞ്ഞിരുന്നു. അതിനിടയിൽ കഴിക്കാനിറങ്ങിയവരൊക്കെ തിരിച്ചു വന്നു. ബസ്സ് പുറപ്പെടാനായി തയാറായ്. കണ്ടക്ടർ വന്ന് എല്ലാവരും കയറി എന്നുറപ്പാക്കിയിട്ട് ബസ്സിന് ഡബിൾബെല്ല് കൊടുത്തു. ബസ്സ് പതുക്കെ ചലിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരാൾ ഓടിവന്ന് പുറകിലെ ഡോർ തുറന്ന് ചാടി അകത്ത് കയറി. മുഷിഞ്ഞ ഒരു മുണ്ടും ഷർട്ടും ധരിച്ച ഒരു കറുത്തു മെലിഞ്ഞ മനുഷൃൻ. അൽപം മദൃപിച്ചിട്ടുണ്ട് ചുവന്ന ആ കണ്ണുകൾ ഒരു സീറ്റിനായ് പരതി അവസാനം ആ മനുഷൃൻ എൻറെ അടുത്ത് തന്നെ വന്നിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ ആ മനുഷൃൻ എന്നോട് ചോദിച്ചു എന്താ പേര്, എങ്ങോട്ടാ, എവിടുന്നാ എന്നൊക്കെ. ഞാൻ എന്നെ അയാൾക്ക് പരിചയപ്പെടുത്തി ഞാൻ എല്ലാ കാരൃങ്ങളും അയാളോട് പറഞ്ഞു. പിന്നീട് ആണ് അയാൾ തന്നെ പരിചയപ്പെടുത്തിയത്. പേര് കുഞ്ഞുമോൻ '' മകൻ തൃശൂർ പഠിക്കുകയാണ് എഞ്ചിനീയറിങ്ങിന് അവിടേക്ക് കുറച്ച് പൈസ കൊണ്ടുക്കൊടുക്കുവാൻ വന്നതാ അവന് ഈ അഛനെ കൂട്ടുകാരുടെ മുന്നിൽ പരിചയപ്പെടുത്താൻ നാണക്കേടാന്ന് വലിയ പടുത്തോം പത്രാസുമല്ലേ അതാ നാണക്കേട് എനിക്കതിൽ പരാതിയൊന്നുമില്ല കുഞ്ഞേ '' എന്ന് പറഞ്ഞുകൊണ്ട് ആ മനുഷൃൻ വിങ്ങി വിങ്ങി കരഞ്ഞു. ആ സംസ്കാരമില്ലാത്തവനെ മനസ്സിൽ തെറി പറഞ്ഞുകൊണ്ട് ആ അഛനെ ഞാൻ എന്നാൽ ആവുന്ന വിധം സമാധാനിപ്പിച്ചു. ഞാൻ ചോദിച്ചു '' അഛനെന്താ ജോലി '' ആ അഛൻ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു '' എറണാകുളത്ത് ഇറച്ചിവെട്ടാ കുഞ്ഞേ അവൻറെ അഛന് ഈ പണിയായതുകൊണ്ടാരിക്കും എന്നെ നാണക്കേട് '' എന്നു പറഞ്ഞ് വീണ്ടും ആ അഛൻ കരഞ്ഞു ആ കണ്ണുകൾ നിറഞ്ഞൊഴുകി. ദയനീയമായ കണ്ണുകളോടെ ഞാൻ അദ്ദേഹത്തേ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു '' കുഞ്ഞേ ഉറങ്ങിക്കോ മോൻ എൻറെ കാരൃങ്ങൾ കൂടിയോർത്ത് സങ്കടപ്പെടണ്ട ഞാൻ ഈ ജോലി വെറുക്കുകയാണ് മോനെ പാവം മൃഗങ്ങളെ കൊല്ലുന്നതിന് ദൈവം എനിക്ക് തരുന്ന തിരിച്ചടിയാ മോനെ ഈ ഒറ്റപ്പെടുത്തൽ... '' പിന്നീട് ആ അഛൻറെ വാക്കുകൾ മുറിഞ്ഞു.. എനിക്ക് തോട്ടപ്പള്ളിയാ ഇറങ്ങേണ്ടത് വണ്ടാനമാകുമ്പോൾ മോനെ ഞാൻ വിളിക്കാം എന്നും പറഞ്ഞ് അദ്ദേഹം തല പുറകോട്ട് ചാരി കണ്ണുകൾ അടച്ചു. എപ്പൊഴോ ഞാനും ഒന്നു മയങ്ങി..!
തുടരും

By: 
സുജിത്ത് എസ്സ് പിള്ള ചേപ്പാട് 

വെറുക്കപ്പെട്ട ജോലി 2



ബസ്സ് ഭേദമല്ലാത്ത വേഗതയിലാണ് പോകുന്നത്. കോഴിക്കോട് നിന്നും ഉദ്ദേശം എറണാകുളം വരെ സ്വകാരൃ ബസ്സുകളുമായ് മത്സരയോട്ടം തന്നെ. അതുകൊണ്ട് ഉദ്ദേശിച്ചതിലും നേരത്തേ പല സ്ഥലങ്ങൾ പിന്നിട്ടുകൊണ്ടേയിരുന്നു. ബസ്സിൽ തിരക്ക് കുറച്ച് കുറച്ചായ് വർദ്ധിച്ചു വന്നു. കോഴിക്കോട് കോട്ടക്കൽ നിന്നും ഒരാൾ കയറി എൻറെ അടുത്ത് വന്നിരുന്നു. ഒരു ചെറിയ ബാഗ് കയ്യിൽ ഉണ്ട് പോക്കറ്റിൽ ഒരു പേനയും... ഒരു സർക്കാർ ഉദോഗസ്ഥനാണെന്ന് എനിക്ക് തോന്നി. അദ്ദേഹത്തെ ഞാൻ ശ്രദ്ധിച്ചപ്പോൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരി.. പുഞ്ചിരിക്ക് മുതൽമുടക്ക് ഒന്നും ഇല്ലല്ലോ അതുകൊണ്ട് ഞാനും മറുപടി എന്നോണം പുഞ്ചിരിച്ചു. അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു പേര് ജോർജ് തൃശൂർ ആണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു '' ഞാൻ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ലലോ '' അപ്പോഴാണ് ഞാനും അതോർത്തത്. ചമ്മൽ പുറത്തറിയിക്കാതെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു '' സർ എന്ത് ചെയ്യുന്നു എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു '' ഞാൻ ഒരു അഡ്വക്കേറ്റാണ് ഒരു കേസിൻറെ ആവശൃത്തിനായ് കോട്ടക്കൽ വന്നതാണ് '' എന്ന്.
ഞാൻ പിന്നെ സർ എന്ന് വിളി തുടങ്ങി. സർ എന്നോട് എല്ലാ കാരൃങ്ങളും ചോദിച്ച് അറിഞ്ഞു... ഞാൻ എന്ത് ചെയ്യുന്നു , എവിടെയാണ് വീട്... ഞാൻ കാരൃങ്ങൾ ഒക്കെ പറഞ്ഞു. അങ്ങനെ കഥകൾ പറഞ്ഞിരിക്കുന്നതിനിടയിൽ തൃശൂർ ശോഭാ സിറ്റി കാണിച്ചുകൊണ്ട് സർ എന്നോട് പറഞ്ഞു '' അതാണ് ശോഭാ സിറ്റി അവിടെയാണ് കുറച്ച് ദിവസ്സം മുൻപ് ആ സിറ്റിയിലെ സെൃൂരിറ്റി ജീവനക്കാരനെ ആ സിറ്റിയിൽത്തന്നെ താമസ്സിക്കുന്ന ഒരുത്തൻ കാർ ഇടിച്ച് കൊലപ്പെടുത്തിയത് എന്ന്. അതിന് കുറച്ച് ദിവസ്സങ്ങൾക്ക് മുൻപാണ് കേരളമൊട്ടാകെ ഞെട്ടിയ ചന്ദ്രബോസ് വധം നടക്കുന്നത്. ആ കാരൃമാണ് സർ എന്നോട് പറഞ്ഞതും. പിന്നീട് ചന്ദ്രബോസിൻറെ വധത്തെക്കുറിച്ചുള്ള സംസാരമായ് ഞങ്ങൾ തമ്മിൽ. അപ്പോഴാണ് സർ എന്നോട് പറഞ്ഞത് സറിൻറെ ഒരു കൂട്ടുകാരൻ ആണ് ചന്ദ്രബോസ് വധക്കേസ് അപ്പിയർ ചെയ്യുന്നത് എന്ന്... അപ്പോഴേക്കും
തൃശൂർ എത്തിയിരുന്നു ഏതാണ്ട് രാത്രി 8.30 ആയിക്കാണും. സർ ഇറങ്ങാനായ് തയാറെടുത്ത്കൊണ്ട് എന്നോട് പറഞ്ഞു '' ഞാൻ ഇറങ്ങുകയാണ് പിന്നീട് എവിടെങ്കിലും വെച്ച് എപ്പോഴെങ്കിലും കാണാം സമാധാനമായ് പോയ് വരൂ '' എന്ന് പറഞ്ഞ് ആശ്വസ്സിപ്പിച്ച് അദ്ദേഹം ബസ്സിറങ്ങി ആൾക്കൂട്ടത്തിനുള്ളിലേക്ക് നടന്നു നീങ്ങി.....
തുടരും

വെറുക്കപ്പെട്ട ജോലി- Part 1


ഒരു യാത്രാ അനുഭവ കഥ- 


ഞാൻ കോഴിക്കോട് എഞ്ചിനീയർ ആയ് ജോലി ചെയ്യുന്ന കാലം. അന്ന് ഒരു വൃാഴാഴ്ച ആയിരുന്നു ഉച്ച കഴിഞ്ഞ് 3 മണി ആയിക്കാണും ഓഫീസിൽ കുറച്ച് ജോലി തീർക്കേണ്ടതിനാൽ സൈറ്റ് സർവ്വീസ് നടത്തിയില്ല. അങ്ങനെയിരിക്കുമ്പോൾ ഫോണിൽ ഒരു കോൾ വീട്ടിൽ നിന്നും അഛനാണ്. പതിവില്ലാത്ത വിളിയായതിനാൽ അതൃാവശൃമാണെന്നൂഹിച്ച് ഫോണെടുത്തു മറുതലക്കൽ അഛൻറെ വിതുമ്പൽ പെട്ടെന്ന് തന്നെ കാരൃം പറഞ്ഞു '' ഡാ അമ്മ വണ്ടാനത്ത് അഡ്മിറ്റാണ് തീരെ വയ്യാ എന്താണ് കാരൃം എന്നറിയില്ല നീ പെട്ടെന്ന് എത്തണം എന്ന് പറഞ്ഞ് ഫോൺ കട്ടായ്. എന്തു ചെയ്യണം എന്നറിയാതെ വിറങ്ങലിച്ച് ഇരുന്നു പോയ നിമിഷം. പെട്ടെന്ന് തന്നെ എം.ഡിയോട് കാരൃം പറഞ്ഞു അദ്ദേഹം പോകാൻ അനുമതി തന്നു. അദ്ദേഹം അടുത്തേക്ക് വന്ന് സമാധാന വാക്കുകൾ പറഞ്ഞ് തോളിൽ 2,3 തട്ട് തട്ടി പോക്കറ്റിലേക്ക് കുറച്ച് പണം വെച്ചുതന്നു. സന്തോഷവും സങ്കടവും കൊണ്ട് എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. സമാധാനമായിരിക്കൂ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ ആശ്ലേഷിച്ചു. ഒരു ആഴ്ചത്തെ അവധി ലഭിച്ചു. സമയം കളയാതെ ധൃതിയ്ൽ സ്കൂട്ടറിൽ കോട്ടേഴ്സിൽ എത്തി അവശൃ സാമഗ്രികളൊക്കെ ഒരു ട്രാവൽ ബാഗിലാക്കി ഇറങ്ങി. റെയിൽവേയ്ൽ അന്വേഷിച്ചപ്പോൾ ട്രെയ്ൻ രാത്രിയിലെ ഉള്ളൂ എന്ന് പറഞ്ഞു. കോട്ടേഴ്സിന് അടുത്ത് തന്നെയാണ് ബസ്സ് സ്റ്റാൻറ് അവിടേക്ക് ധൃതിയിൽ നടന്നു ചെന്നു. ദൈവത്തിൻറെ സഹായം പോലെ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ട്. കണ്ടക്ടർ ബസ്സ് പോകാനുള്ള തയാറെടുപ്പിൽ ടിക്കറ്റ് മെഷീൻ ക്ലിയർ ചെയ്ത്കൊണ്ട് സീറ്റിലുണ്ട്. ബസ്സ് എപ്പഴാണ് പോകുന്നത് ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ കണ്ടക്ടർ പറഞ്ഞു ''ഒരു 10 മിനിട്ട് അനിയാ... എങ്ങോട്ടാ...?'' ഞാൻ പറഞ്ഞു വണ്ടാനം ഇറങ്ങാനാണെന്ന്. കയറിക്കോ എന്ന കണ്ടക്ടറുടെ മറുപടിക്ക് മുൻപേ ചാടി ബസ്സിൽക്കയറി. ധാരാളം സീറ്റ് കണ്ടക്ടറുടെ പിന്നിലെ സീറ്റിൽ വിൻഡോയോട് ചേർന്ന് ഇരുന്നു. ക്ലോക്കിന് അലാറം വെച്ചതുപോലെ 10 മിനിട്ട് തികഞ്ഞപ്പോഴേക്കും ബസ്സ് സ്റ്റാർട്ടായ് മുൻപോട്ട് നീങ്ങുവാൻ തുടങ്ങി. മനസ്സിൽ പല ചിന്തകൾ ആയിരുന്നു എങ്കിലും അമ്മക്ക് ഒരാപത്തും വരുത്തല്ലേയെന്ന് മനസ്സിൽ പ്രാർത്ഥിച്ച് യാത്ര തുടർന്നു....
തുടരും

By: SujithSPillai

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo