Showing posts with label ThampyAntony. Show all posts
Showing posts with label ThampyAntony. Show all posts

ഓർമ്മപ്പൂക്കൾ


=തമ്പി ആന്റണി =

ഈ  വർഷവും  ആ   പെൺകുട്ടി വന്നിരുന്നു .  എനിക്കത്ഭുതം തോന്നി . എത്ര ആവേശത്തോടെയാണ്
അവൾ ആ പുസ്തക ങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നത്  അതും ആ വീൽചെയർ  ഉരുട്ടിക്കൊണ്ടുതന്നെ.
വർഷങ്ങളായി  ഞാൻ മുടങ്ങാതെ വരാറുള്ള ആ പുസ്തകോത്സവത്തിൽ ഈ വർഷവും അവൾ ആ പതിവ്  തെറ്റിച്ചില്ല  എന്റെ  പുസ്തകങ്ങളെ  സ്നേഹിക്കുന്നകുസൃതിക്കാരി  പെൺകുട്ടി ,ജസീലബാനു  ഒരിക്കൽഎന്നിലെ എഴുത്തുകാരനെ പ്രണയിക്കുന്നു എന്ന്പറഞ്ഞിരുന്നു. അല്ലെങ്കിൽ ഞാൻ വരുന്ന സമയംഅന്വേഷിച്ചു   ആ പുസ്തകോത്സവത്തിനെത്തിയപ്പോൾ
എന്നെക്കാണാൻ ഓടിയെത്തുമായിരുന്നോ . എനിക്കഭിമാനംതോന്നി. കാലുകൾ  തളർന്നിട്ടും മനസ്സ് തളരാത്തകൂട്ടുകാരി.
കൗമാരം പൂക്കുന്നതിനും തളിർക്കുന്നതിനും  മുൻപ്
ചക്രക്കസേരയിൽ  സഞ്ചരിക്കുന്നവൾ.
ഒരെഴുത്തുകാരിയാവുക എന്ന സ്വപ്നവും പേറി ഇപ്പോഴുംഈ നഗരത്തിൽത്തന്നെ ജോലി ചെയുന്നു.
അവൾ ഒരിക്കലും ഒന്നിനും
ആരെയും ആശ്രയിക്കാറില്ലന്നറിയാം.
സ്വയം ഡ്രൈവ് ചെയ്തു  ജോലിക്കു പോകുന്നു, ഷോപ്പിംഗിനു പോകുന്നു, വീട്ടിലെ എല്ലാ പണികളുംചെയ്യുന്നു. ഇപ്പോൾ എന്നെ കാണാൻ വന്നതുംഒറ്റക്കായിരിക്കും. അതെന്റെ ഊഹമാണ് കേട്ടോ.
ആകെ കൂട്ടിനുള്ളത് അവളുടെ പാത്തു  എന്ന പൂച്ചക്കുട്ടി. ഇപ്പോഴും പാത്തും പതുങ്ങിയുംഒച്ചവെക്കാതെ നടക്കുന്നതുകൊണ്ടു അവൾതന്നെ ഇട്ടപേരാണ് പാത്തു. ഇതൊക്കെ അവളുടെമെസ്സേജുകളിൽനിന്നും ഞാൻ മനസിലാക്കിയിരുന്നു. അവളുടെ  പ്രൊഫൈൽ പോലും ആ സുന്ദരിപ്പൂച്ചയാണ്. ഇന്നിപ്പോൾ തീർത്തും അപ്രതീക്ഷിതമായ ഈകൂടിച്ചേരലിൽ അവൾ കൂടുതൽ ഉന്മേഷവതിയായിരിക്കുന്നു. കുട്ടിത്തം  വിട്ടു മാറാത്ത അവളുടെ കണ്ണുകളിൽ ഒരായിരംനക്ഷത്രങ്ങൾ ഒന്നിച്ചു മിന്നിമറയുന്നതുപോലെ . കണ്ണിലേക്കു നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോൾ വെറുതെ ഒരു സൗഹൃദച്ചോദ്യം.

“കണ്ണെഴുതാറില്ലെന്നു
പറഞ്ഞിരുന്നല്ലോ “
“ശരിയാണ്.. എന്നാലും പെരുത്തു
സന്തോഷം വരുമ്പോൾ  ഇത്തിരി സുറുമ”
അവൾ വീണ്ടും പുഞ്ചിരിച്ചു.
അപ്പോളാണ് ആ കണ്ണുകളിലേക്കു ഒന്നുകൂടി  സൂക്ഷിച്ചു നോക്കിയത് . നേരാണ്.. കരിമഷിയല്ലസുറുമതന്നെ.
എനിക്കും അപ്പോൾ കുന്നോളം സന്തോഷമായിരുന്നു. എന്നാലും മനസ്സിന്റെ ഉള്ളറകളിൽ ഒരു നഷ്ടബോധം. ചിലനല്ല സൗഹൃദങ്ങൾ അങ്ങനെയാണ്. കുഞ്ഞോളങ്ങൾപോലെആടിയുലയുന്നു. കടലാഴങ്ങൾക്കു മുകളിൽ ഒരിക്കലുംനിലക്കാതെ അങ്ങനെ ഒഴുകിയൊഴുകി .. ചിലപ്പോൾലക്ഷ്യമില്ലാതെ അലഞ്ഞു കൊണ്ടേയിരിക്കും..ഒരുപാട് സന്തോഷം തരും.
കുറേനാളായി സോഷ്യൽമീഡിയയിലൂടെ ഇണങ്ങിയും പിണങ്ങിയും ഒരുപാട്കാര്യങ്ങൾ പറഞ്ഞുവെങ്കിലും ഇങ്ങനെ ഒരുകൂടിക്കാഴ്ച്ചയൊന്നും പ്രതീക്ഷിച്ചിരുന്നില്ല .
ഞങ്ങൾ എല്ലാം മറന്ന് ആദ്യ സംഗമത്തിന്റെ  ആ ഓർമ്മകളിലേക്കു  പറന്നു.
ഒരു കടലോളം ഓർമ്മകൾ ഒരിക്കലും നിലക്കാത്ത ഓളങ്ങളായി കരയിലേക്കൊഴുകി. ഒരോർമ്മക്കായി സ്‌നേഹപൂർവം എന്റെ കയ്യൊപ്പിട്ട ഓർമ്മപ്പൂക്കൾ എന്നപുസ്തകം.. പിന്നെ  ഒരു സെൽഫിയും.
“ഇനിയെന്നു കാണും “
“അടുത്ത പൂക്കാലമാവട്ടെ . അപ്പോൾ കൂടുതൽ പൂക്കൾഉണ്ടാവുമല്ലോ. അപ്പോഴും എനിക്കുവേണ്ടിമാത്രം
ഓർമ്മപ്പൂക്കൾ നിറച്ച ഒരു പുസ്തകം കരുതുമല്ലോ”
എന്നുപറഞ്ഞു തട്ടം തലയിലേക്ക് വലിച്ചിട്ട്  എന്നെ വീണ്ടുംഒളികണ്ണിട്ടു നോക്കി. സുറുമയെഴിതിയ ആ കണ്ണുകളിൽവീണ്ടും അന്നത്തെ അതേ ആ നിഗൂഡമായ  കുസൃതി ചിരി. അവൾ പോകാറായപ്പോൾ ഞാൻ ആ ചക്രക്കസേര ഉന്തികൊണ്ടു പ്രവേശന കവാടത്തിൽ എത്തി . അപ്പോഴേക്കുംഅവൾക്കു പോകാനുള്ള ചുവന്ന കാർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
പെട്ടന്നാണ് ആ ബ്രൗൺ സാരിയുടുത്ത  സ്ത്രീ കാറിൽനിന്നിറങ്ങി വന്നത് . ആരും ഒന്നുകൂടെനോക്കിപ്പോകുന്ന ഒരു പ്രകൃതം. എവിടെയോ കണ്ടുമറന്നതുപോലെ. ഞാനും ഒന്ന് ശ്രദ്ധിച്ചുവെങ്കിലും തട്ടംകാറ്റിൽ പറന്നതുകൊണ്ടാവാം
മുഖം വ്യക്തമല്ലായിരുന്നു . അപ്പോഴേക്കും
പെൺകുട്ടി ഒന്ന് പുഞ്ചിരിച്ചുട്ടു സ്വയം വീൽചെയർ ഉരുട്ടികാറിനരികത്തെത്തിയിരുന്നു. ആ സ്ത്രീ അവളെ കാറിലേക്ക്കയറാൻ സഹായിച്ചു . വീൽചെയർ കാറിന്റെ ഡിക്കിയിൽവെച്ചു. അപ്പോഴും അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്നുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാറിൽ കയറിഇരുന്നതിനു ശേഷം മാത്രമാണ് അവർ തലയിലെ തട്ടംമാറ്റിയതും മനപ്പൂർവം എന്നതുപോലെതിരിഞ്ഞുനോക്കിയതും ഒരു ചെറുചിരി സമ്മാനിച്ചതും. ആചിരിയിലൂടെ ഒളിപ്പിച്ചുവെച്ച ഓർമ്മകൾ  മായും മുമ്പ്  ആ കാർ ആ പട്ടണത്തിലെ തിരക്കുകളിൽ ഓടിമറഞ്ഞു.
അത് ജാസ്മിൻ ആയിരുന്നിരിക്കമെന്നൂഹിച്ചു . ആണെങ്കിൽഎന്നെ ഒന്ന് കാണുകയോ സംസാരിക്കുകയോചെയ്യുമായിരുന്നില്ലേ. ഒരുപക്ഷെ അവൾ പറഞ്ഞിട്ടുണ്ടാവില്ല. അവൾ പണ്ടേ അങ്ങനെ ആയിരുന്നല്ലോ ജാസ്മിനോട്ഞാൻ മിണ്ടുന്ന ദിവസം മുഖം കൂർപ്പിച്ചു എന്നോട് ഒന്നും മിണ്ടാതെയിരിക്കും .

എന്റെ മനസ്സിലും ഒരു ഭൂതകാലക്കുളിർ.....
അയ്യോ ഇല്ല പാടില്ല . ഞാനുമോടി, ആ ഓർമ്മക്കുന്നുകളിൽനിന്നും
കുഞ്ഞോർമകളിലേക്ക്..
എന്നാലും ...ആ ഓർമ്മപ്പൂക്കൾ എന്റെ മേലാകെ ഇതളുകൾകൊണ്ട് മൂടിക്കഴിഞ്ഞിരുന്നു.  എത്രയോ നാളുകൾ കാണാതിരുന്നതുപോലെ
ഇനിയുമൊരിക്കൽ കാണാതിരിക്കാനുള്ള സാദ്ധ്യതയാണധികവും എന്നറിയാമായിരുന്നു
അവളുടെ കാലുകൾ തളർന്നതുപോലുംഅറിയാതിരുന്നതിൽ കുറ്റബോധം തോന്നി ...
അതോർക്കുബോൾ  വീണ്ടും ആ ഓർമ്മപ്പൂക്കൾ എന്റെ പുസ്തകത്താളുകളിൽനിന്നും ഒന്നൊന്നായി
കൊഴിഞ്ഞുവീഴുന്നതുപോലെ..
ബൈ ബൈ ജസീല  ..ബൈ ബൈ ജാസ്മിൻ
എന്ന് മനസ്സിൽ കോറിയിട്ടു ഞാൻ  വീണ്ടും
ആ പുസ്തകോത്സവത്തിന്റെ
തിരക്കുകളിൽ അകപ്പെട്ടു തിരിഞ്ഞു നടന്നു. എല്ലാവരുടെയും ജീവിതം അങ്ങനെയൊക്കെത്തന്നെയല്ലേ
തിരക്കുകളിൽ ഒന്നും കാണാതെ
തിരിഞ്ഞു നടക്കുന്നു. പിന്നെയെല്ലാം
മറക്കേണ്ടതായി വരുന്നു .

By Thampi Antony

ഈനാശുവിൻ്റെ മനഃശാസ്ത്രം


Written by Thampy Antony, USA @ Nallezhuth
മനഃശാസ്ത്രജ്ഞനായ പ്രൊഫസർ ഡോക്ടർ ഈനാശു പട്ടക്കാരന് മനോഹരൻ മുതലാളി ഒരു കത്തയച്ചതാണ് ആകെക്കുഴപ്പമായത്. അതോടുകൂടി സ്വന്തം  ജീവിതം ഏതാണ്ട് കട്ടപ്പുകയായി എന്നുതന്നെയാണ് മനോഹരൻ മുതലാളി വിശ്വസിക്കുന്നത് .   മുതലാളിയുടെ കത്ത് ഈനാശുവിൻ്റെ  ശ്രദ്ധയിൽ പെട്ടതിനും ഒരു കാരണമുണ്ട്. ഇംഗ്ലീഷിലുള്ള നിരവധി കത്തുകളുടെ ഒപ്പം കടുത്തമലയാളത്തിൽ എഴുതിയ ഒരേയൊരു കത്ത് മനോഹരന്റേതായിരുന്നു. 
ഡോക്ടർ ഈനാശു ആ കത്ത് പരസ്യമാക്കിയത് മുതലാളിയുടെ ഇപ്പോഴത്തെ ലിവിംഗ് റ്റുഗതർ ജെസ്സിയുടെ അനുവാദത്തോടുകൂടിത്തന്നെയാണ് . 
ഇനി കാര്യത്തിലേക്കു കടക്കാം . 
കത്തെഴുതിയ പ്രതി മനോഹരൻ ഇപ്പോൾ ഒളിവിലാണ് . ആളിത്തിരി "ഷോ -ഓഫ്‌'' ആണ്. അതുകൊണ്ടാണോ  ''മുതലാളി'' എന്ന പെരുവീണതെന്നൊന്നും കൃത്യമായി ആർക്കും അറിയില്ല . അതെന്തുമാകട്ടെ, തൽക്കാലം അങ്ങനെ പറഞ്ഞാലേ ബന്ധുക്കൾ പോലും അറിയൂ . എന്നാൽ  വായനക്കാർ തെറ്റിദ്ധരിക്കരുത്; തൃശ്ശൂർക്കാരനായ ഡോക്ടർ ഈനാശുവിൻ്റെ  പട്ടക്കാരൻ അയാളുടെ ശരിക്കുള്ള വീട്ടുപേരാണ്. 
അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം. 
മുതലാളിയുടെ കൂടെത്താമസിച്ചിരുന്ന പ്രിയകാമുകി ജെസ്സി ഒരാഴ്ച്ച മുൻപ് അമേരിക്കയിലെ ഒരു പ്രമുഖ മലയാളപത്രത്തിൽ മനോഹരനെ കാണ്മാനില്ല എന്നൊരു  പരസ്യം കൊടുത്തിരുന്നു . എന്നിട്ടും ഇതുവരെ അയാളെപറ്റി ഒരു തുമ്പും  കിട്ടിയിട്ടില്ല.  ആ പരസ്യം കണ്ടിട്ടെങ്കിലും അയാൾ ഒന്നു പ്രതികരിക്കുന്നെങ്കിൽ പ്രതികരിക്കട്ടെ എന്നുള്ള ഒരു പെണ്‍ബുദ്ധികൂടി ഇതിൻ്റെ  പിന്നിലുണ്ട്. 
ഒരു പെണ്ണല്ലേ, അവളുടെ ഒറ്റക്കുള്ള താമസം മലയാളികളുടെ ഇടക്ക് പല പരദൂഷണങ്ങളും പടർന്നു പന്തലിക്കാൻ ഇടയാക്കും. അതത്ര പന്തിയല്ലെന്ന് ജെസ്സിക്ക് നന്നായി അറിയാം . അതിനൊരു പരിഹാരം എന്ന നിഗമനത്തിലാകാം അവൾ ഇങ്ങനെ ഒരു കടുകൈ ചെയ്തത് .
കാര്യങ്ങൾ ഇങ്ങനെയെത്തി നിൽക്കുമ്പോൾ വായനക്കാർക്ക് ഈ കത്തുകൂടി വായിച്ചാലേ വിഷയത്തിന്റെ  ഗൗരവം ശരിക്ക് മനസിലാവുകയുള്ളു.

പ്രിയപ്പെട്ട ഡോക്ടർ  ഈനാശു പട്ടക്കാരൻ അറിയുവാൻ,
എൻ്റെ  വിളിപ്പേര് മനോഹരൻ മുതലാളി. സത്യത്തിൽ ഞാനിപ്പം മിനിസോട്ടായിൽ എൻ്റെ  ഒരു കൂട്ടുകാരൻ്റെ കൂടെത്താമസിക്കുകയാണ്. ഞാൻ മറ്റെങ്ങോട്ടും പോകില്ലെന്ന് ജെസ്സിക്ക്‌ നന്നായി അറിയാം. കാരണം ഇതിനുമുമ്പും  ഞാൻ ഇങ്ങനെയുള്ള പലായനങ്ങൾ നടത്തിയിട്ടുണ്ട്. അതറിഞ്ഞുകൊണ്ടുതന്നെ അവൾ മന:പ്പൂർവം എനിക്കിട്ട് ഒരു പണിതരാൻ വേണ്ടിയാണ്, എന്നെ കാണ്മാനില്ല എന്നൊരു പരസ്യം കൊടുത്തത്. 
 സിലിക്കോണ്‍ വാലിയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വയെർ കമ്പനിയിൽ അക്കൗണ്ട്‌ മാനേജരായി ജോലിചെയ്യുമ്പോളാണ് എൻ്റെ  ഈ ഒളിച്ചോട്ടത്തിന് പ്രചോദനമായ സംഭവവികാസങ്ങൾ ഉടെലെടുക്കുന്നത് . വക്കീലിനോടും ,മനസാസ്ത്രജ്ഞനോടും ഒരിക്കലും കള്ളം പറയാൻ പാടില്ല എന്നെനിക്കറിയാം. അതുകൊണ്ട് സംഭവം ചുരുക്കത്തിലങ്ങ് വിവരിക്കാം .

ഞാനും ജെസ്സിയും  ഏതാണ്ട് അഞ്ചു വർഷമായി സിലിക്കോണ്‍ വാലിയിലെ സാരറ്റോഗ എന്ന ചെറുപട്ടണത്തിലെ ഒരു ഫ്ലാറ്റിൽ  ഒന്നിച്ചുള്ള താമസം തുടങ്ങിയിട്ട്. അവൾ അവളുടെ വീട്ടിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തു  എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വെറും വർക്ക്‌വിസക്കാരനായ ഞാൻ ഭർത്താവായി അഭിനയിക്കുകയും ജീവിക്കുകയും ചെയ്യുന്നു. 

നാട്ടിലുള്ള എൻ്റെ  വീട്ടുകാർക്കറിയില്ലെങ്കിലും അവളുടെ വീട്ടുകാർക്ക് ചില കാര്യങ്ങളെല്ലാം അറിയാം . അവർക്ക് അന്യജാതിയായതിൽ ഇത്തിരി വിഷമമുണ്ട്‌ . പക്ഷേ  അമേരിക്കയല്ലേ, പിള്ളേരോട് മതം പറയാൻ പറ്റുമോ?. "ഫോളോ ദി കിഡ്സ്‌ എന്നല്ലേ അമേരിക്കൻ പ്രമാണം. അതായത്  കുട്ടികൾ പറയുന്നത് എന്താണങ്കിലും. അച്ഛനമ്മമാർ കമാന്നൊരക്ഷരം മിണ്ടാതെ അനുസരിക്കുക.

അടുത്തകാലത്ത്‌ നാട്ടിൽനിന്നുവന്ന മറ്റൊരു എച്ച് വണ്‍ വിസക്കാരി സ്വപ്ന ജോണാണ്  ഈ കേസിലെ പ്രധാനപ്രതി. അവളോട്‌ അപമാര്യാദയായി സംസാരിച്ചു എന്ന  കുറ്റാരോപണം മാത്രമേ എൻ്റെ  പേരിൽ ചുമത്തിയിട്ടുള്ളൂ. അതോടുകൂടി ജെസ്സിയുമായുള്ള സൗഹൃദംപോലും തകർന്നുകൊണ്ടിരിക്കുകയാണ് . എൻ്റെ  ഈനാശുസാറേ, അവളുമായുള്ള കല്ല്യാണം നടന്നില്ലെങ്കിൽ നിക്കറു കീറിയതുതന്നെ!! അമേരിക്കയിലെ പച്ചക്കാർഡ്  പോയിട്ട് ഒരു വെള്ളക്കടലാസുപോലുമില്ലാതെ നാടുവിടണ്ടി വരും. എല്ലാറ്റിനും കാരണം അവളുടെ അനാവശ്യമായ സംശയരോഗം മാത്രമാണന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.
അവൾ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. 
പുതുതായിട്ട്‌ നാട്ടീന്നു വന്ന കുറെ അലവലാതികളാ അവളിൽ ഈ വിഷവിത്തു പാകിയത്‌ . കേരളത്തിലെ എല്ലാ പുരുഷന്മാരും ഏതു പൂന്തോട്ടം കണ്ടാലും പൂപറിക്കുന്നവരാ; ഒന്നു ശ്രദ്ധിച്ചോണം എന്നൊക്കെയുള്ള  എന്തെല്ലാം തരം വേണ്ടാതീനങ്ങളാണ് അവളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌. ഈ നാട്ടിൽ ജനിച്ചു വളർന്ന അവൾക്ക് അതൊന്നും അത്രക്കങ്ങോട്ടു പിടികിട്ടിയിട്ടില്ല. എന്നാലും അവളിൽ സംശയരോഗം പകരുന്നതിൽ അവർ സമ്പൂർണ്ണവിജയംതന്നെ നേടിയിരിക്കുന്നു. 

സ്വപ്നയും ഞാനും ജോലിചെയുന്നത് സാന്താക്ലാരയിലുള്ള ഒരു ഹൈട്ടെക്ക് കമ്പനിയുടെ  എച്ച് ആർ ഡിവിഷനിലാണ്. അവിടെ വേറേ  രണ്ടു മലയാളികൾ കൂടിയുണ്ട് . ഒന്നൊരു കോട്ടയംകാരി താരതോമസ്‌. പിന്നെയുള്ളത് കണ്ണൂരുകാരി കനകലത. 

ജെസ്സിയുമായി രണ്ടുപേരും നല്ല അടുപ്പത്തിലുമാണ്. ഒക്കെ ഞാനായിട്ട് ചെയ്ത  ആനമണ്ടത്തരങ്ങളാണ് . കാമുകിയേയോ ഭാര്യയേയോ ഒരിക്കലും നമ്മുടെ ജോലിസ്ഥലത്തുള്ള ആരുമായും പരിചയപ്പെടുത്താനേ  പാടില്ല എന്നൊരു പാഠം  ഞാനിപ്പോൾ പഠിച്ചുകഴിഞ്ഞു. ഇനിയിപ്പം പോയ ബുദ്ധി പുലി പിടിച്ചാൽ കിട്ടുമോ. 

മലയാളികളായി അങ്ങനെ മൂന്നു പെണ്‍കുട്ടികളെയുള്ളൂ ആ കമ്പനിയിൽ. അല്ലെങ്കിൽത്തന്നെ എന്തിനാ  അധികം.; എന്നെപ്പോലെ ഒരു നിരപരാധിയെ കുരിശിൽ തറക്കാൻ ഇത്രയൊക്കെ പോരേ? !!
ഞാനൊന്നു തുമ്മിയാൽ അവരറിയും . അതുപിന്നെ പ്രകാശവേഗത്തിൽ സാരറ്റോഗയിലെ ലാൻഡ്‌ഫോണിൽ കൂടി ബ്രോഡ്കാസ്റ്റ് ചെയ്യും.

അന്നൊരു ദിവസം ജോലി കഴിഞ്ഞിറങ്ങിയ ആ രാത്രിയിൽ സ്വപ്ന എൻ്റെയടുത്തേക്ക് ഓടിവന്നതാണ് എല്ലാത്തിൻ്റെയും തുടക്കം. അമേരിക്കയിൽ അങ്ങനെ ഒറ്റക്ക് ഒരു പെണ്‍കുട്ടി ഒരു പരുഷൻ്റെ അടുത്തേക്ക് വരുന്നതോ കാറിൽ കയറിപ്പോകുന്നതോ അത്ര പുതുമയോ അത്ഭുതമോ ഒന്നുമല്ലല്ലോ. അതൊന്നും ആരും ശ്രദ്ധിക്കാറുപോലുമില്ല. ഹോളിഡേ  സീസണ്‍ ആയിരുന്നതുകൊണ്ട് ക്രിസ്തുമസ് വിളക്കുകളുടെ മങ്ങിക്കത്തലുകൾ മാത്രമാണ് നടന്ന സംഭവങ്ങൾക്കെല്ലാം മൂകസാക്ഷി. 

സംഭവം നടന്ന ദിവസം പതിവില്ലാതെ ഇത്തിരി നേരത്തേ  ജോലികഴിഞ്ഞിറങ്ങിയ ഞാൻ പാർക്കിംഗ് ലോട്ടിൽ വന്ന് കാറിൽ കയറിയപ്പോഴാണ് സെൽഫോണ്‍ എടുക്കാൻ മറന്നകാര്യം ഓർത്തത് . ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോഴേക്കും സ്വപ്ന ദൂരേന്നു വരുന്നത്  കണ്ടു. സത്യത്തിൽ ആ സമയത്ത് ആ മൂടൽമഞ്ഞിലൂടെ ഒരു സ്വപ്നദേവത ഒഴുകിവരുന്നതുപോലെയാ എനിക്കു തോന്നിയത്. ഞാനേതോ സ്വപ്നലോകത്താണോ എന്നുപോലും എനിക്ക് തോന്നിപ്പോയി. കൈയിൽ എൻ്റെ  സെൽഫോണ്‍ കാണത്തക്ക രീതിയിൽ പോക്കിപ്പിടിച്ചുകൊണ്ടായിരുന്നു അവളുടെ ആ വരവ് . അതുകണ്ടാപ്പോഴാ സത്യത്തിൽ എനിക്കൊരു സ്ഥലകാലബോധമുണ്ടായത്. 

മഞ്ഞും ഇരുട്ടും നൂൽവണ്ണത്തിൽ മഴയും ഉണ്ടായിരുന്നുവെങ്കിലും പാർക്കിങ്ങ് ലോട്ടിലെ മഞ്ഞലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിൽ അവളൊരു മാലാഖ തന്നെയായിരുന്നു. എത്രയോ ആണ്‍ ജോലിക്കാരുണ്ടവിടെ . അവർക്കാർക്കെങ്കിലും ഈ ഉദ്യമം ഏറ്റെടുക്കാമായിരുന്നില്ലേ?.

ഞങ്ങൾ ഒരു നാട്ടുകാരായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ അവളുമായി ഇത്തിരി കൂടുതൽ സംസാരിക്കാറുണ്ടെന്നുള്ള കാര്യം ഞാൻ തുറന്നു പറേവാ . ഒരു മാസം സ്വപ്നയുമായി മൂവായിരം മിനിട്ട് സംസാരിച്ചത് ഫോണ്‍ബില്ലിൽ കണ്ടപ്പോളാണ് ജെസ്സിക്ക്‌ എന്തോ സംശയം തോന്നിത്തുടങ്ങിയത് . അതിത്തിരി കടന്നകൈയാണന്നപ്പോൾ എനിക്കും തോന്നിയതാ . സത്യം പറയാമല്ലോ, സ്വപ്ന  സംസാരിച്ചുതുടങ്ങിയാൽ വല്ലാത്തൊരു ഹരമാ. സമയംപോകുന്നതുപോലും അറിയില്ല.

ജെസ്സിയും ആദ്യമൊക്കെ അങ്ങനെയായിരുന്നുവെന്ന കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. ഇപ്പോൾ തൊട്ടതിനൊക്കെ കുറ്റം കണ്ടുപിടിക്കലാ അവളുടെ അജണ്ട . ഈ പെണ്ണുങ്ങൾക്ക്‌ അങ്ങനെ ഒരു കുഴപ്പമുണ്ട്. ഒന്നിച്ചു താമസിച്ചാൽ ആണുങ്ങളെകൊണ്ട് നക്ഷത്രമെണ്ണിക്കും. 
അല്ലെങ്കിൽ ഈ സായിപ്പന്മാര്  പറയുന്നതുപോലേ  അവർ എന്തു മണ്ടത്തരം പറഞ്ഞാലും "ഹണി യു ആർ റയിറ്റ്" എന്ന് ഇടയ്ക്കിടെ പുലമ്പിക്കൊണ്ടിരിക്കണം. അതിപ്പം നമ്മളേപ്പോലെയുള്ള ആണുങ്ങൾക്കു ചേർന്നതാണോ?

സ്വപ്നയുമായി ഫോണിൽക്കൂടി  ഒരുപാട് അടുത്തുപോയതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. ആ ഇരുട്ടത്ത് ഫോണ്‍ തന്നിട്ട് തിരിച്ചുപോകാൻനേരം ഒരു ഹഗ്ഗ് കൊടുത്തു എന്നുള്ളതും ഞാൻ നിഷേധിക്കുന്നില്ല. അങ്ങനെ ആലിംഗനം ചെയ്യുബോൾ കവിളിൽ ഒന്നു മുട്ടിയുരുമുക എന്നത് വളരെ സാധാരണമായ നാട്ടുനടപ്പാണ്. തൊട്ടടുത്ത ഷോപ്പിംഗ്‌മാളും വഴികളുമൊക്കെ പ്രകാശപൂരിതമായിരുന്നു. എന്നാൽ  ഞാൻ കാർ പാർക്ക് ചെയ്തിരുന്ന  സ്ഥലംമാത്രം മൂടൽമഞ്ഞിൽ മൂടിക്കിടന്നിരുന്നു. 

ആ ചാറ്റൽമഴയത്ത് മുടി വെറുതെ അലക്ഷ്യമായി  പടർത്തിയിട്ട് ഓടിവരുന്ന അവളുടെ ആ വരവുകണ്ടിട്ട് എൻറെ ഹൃദയം പടപടാന്നങ്ങ് ഇടിക്കാൻതുടങ്ങി. വേഗത്തിൽ ഓടിയതുകൊണ്ടായിരിക്കണം അടുത്തടുത്തു വരുന്തോറും അവളുടെ മാറിടത്തിന് വല്ലാത്തൊരു ഇളക്കമായിരുന്നു.  ആ മഴയിൽ അവൾ ഇട്ടിരുന്ന കട്ടികുറഞ്ഞ പിങ്ക് ഷർട്ട്‌ ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു. മന:പൂർവമാണോ എന്നറിയില്ല ഉടുപ്പിൻ്റെ മുകളിലത്തെ ബട്ടൻസ് രണ്ടും ഇട്ടിരുന്നില്ല . അപ്പോൾമാത്രമാണ് ഞാൻ ആദ്യമായി അവളുടെ വടിവൊത്ത ശരീരവും ആ സമൃദ്ധമായ മുലകളും  ഒന്നു ശ്രദ്ധിച്ചത്. പുരുഷന്മാർ അങ്ങനെയുള്ള ഒരു പ്രത്യേകസാഹചര്യത്തിൽ കുറച്ചു നേർവസ് ആകുമെന്നറിയാൻ വലിയ മനഃശാസ്ത്രമൊന്നും  പഠിക്കേണ്ട ആവശ്യമില്ലല്ലോ. 
സത്യത്തിൽ ആ കുളിരുള്ള രാത്രിയിൽ എൻ്റെ  രോമകൂപങ്ങൾപോലും അനുസരണയില്ലാതെ എഴുന്നേറ്റുനിൽക്കുകയായിരുന്നു. അൽപ്പം പേടിച്ചിട്ടാണങ്കിലും "ആരുമില്ലല്ലോ പെണ്ണേ ഒരു ചുംബനം തരട്ടെ" എന്ന് വെറും തമാശയായിട്ടാണ് ചോദിച്ചത് . അതു പറയുബോൾ ഞാൻ അറിയാതെ അവളെ ഒന്നമർത്തിപ്പിടിച്ചു എന്നാണ് എൻ്റെ  ഓർമ്മ . അതിനിപ്പം അവൾ ഇത്രയധികം പൊട്ടിത്തെറിക്കുമെന്നു സ്വപ്‌നത്തിൽപോലും വിചാരിച്ചില്ല.

 ഈ പെണ്ണെന്നു പറയുന്ന വർഗ്ഗത്തെ രാത്രിയിലല്ല പകൽപോലും വിശ്വസിക്കരുതെന്നുപറയുന്നത് അക്ഷരാർത്ഥത്തിൽ  ശരിയാണെന്ന്‌ അന്നാണ് ആദ്യമായി മനസിലായത്. ഫോണിൽക്കൂടി  എന്തെല്ലാം കിന്നാരവർത്തമാനങ്ങളായിരുന്നു. ഒക്കെ വെറും കാര്യം സാധിക്കാനുള്ള കാപട്യം; അല്ലാതെന്ത്? . 

നാട്ടുകാരിയല്ലേ എന്നോർത്ത് നാട്ടിൽനിന്നു വന്നപ്പോൾ മുതൽ എട്ടുംപൊട്ടും തിരിയാത്ത ആ പെണ്ണിനെ ഷോപ്പിങ്ങിനു കൊണ്ടുപോയതും ഡ്രൈവിംഗ് പഠിപ്പിച്ചതുംവരെ ഞാനാ . ജെസ്സിക്ക്  അവളെ അത്രയ്ക്കും വിശ്വാസമായിരുന്നു. അല്ലെങ്കിൽ ഒരു ചെറുപ്പക്കാരിയെ എൻ്റെകൂടെ ഇങ്ങനെ അഴിഞ്ഞാടാൻ വിടുമോ. എന്തെല്ലാം സ്വാതന്ത്ര്യമായിരുന്നു അന്നൊക്കെ!!
 എല്ലാം ഒരു നിമിഷനേരത്തെ തെറ്റിൽ ചീട്ടുകൊട്ടാരംപോലേ  തകർന്നുവീണു. ഒക്കെ സഹിക്കാം; അവളുപറഞ്ഞ  ആ വർത്തമാനമുണ്ടല്ലോ; അത് തിരുവന്തോരം ഭാഷയിൽ പറഞ്ഞാൽ പെറ്റതള്ളപോലും സഹിക്കത്തില്ല. എന്നിട്ട് ആ മുന്നറിയിപ്പുകൂടി കേട്ടപ്പോൾ ഉള്ളൊന്നു കത്തി.
"നാണമില്ലല്ലോ കിളവന് ഇരുട്ടത്ത് ഉമ്മ ചോദിക്കാൻ!! ഞാനിനി മേലാൽ മിണ്ടില്ല. എല്ലാം ഞാൻ ജെസ്സിചേച്ചിയോടു പറഞ്ഞുകൊടുക്കുന്നുണ്ട്‌ "

എന്നിട്ട് ദഹിപ്പിച്ചൊരു നോട്ടവും തലവെട്ടിച്ച് ഓരോട്ടവും!! എത്ര തണുപ്പാണങ്കിലും ചില പ്രത്യേക  സാഹചര്യങ്ങളിൽ ശരീരം വല്ലാതെ വിയർക്കുമെന്ന്  അന്നാണ് ആദ്യമായി എനിക്കു മനസിലായത്. വിനാശകാലേ വിപരീതബുദ്ധി എന്നൊക്കെയുള്ള പഴഞ്ചൊല്ലുകളാണ് പെട്ടെന്നോർമ്മ വന്നത്.
 ഈ ന്യുജെനറേഷൻ പെണ്‍കുട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കും എന്നൊക്കെ ഞാൻ ഊഹിച്ചു . എന്നാലും അന്നേരത്തെ എൻ്റെ  മാനസികനില ഒരു മന:ശാസ്ത്രജ്ഞനായ താങ്കൾക്ക് മനസിലായിക്കാണുമല്ലൊ.
 എല്ലാം സഹിക്കാം; അന്നുവരെ മനോഹരേട്ടാ എന്നുമാത്രം വിളിച്ചിട്ടുള്ള അവളുടെ ആ കിളവനെന്നുള്ള സംബോധന!! അതുമാത്രം അങ്ങോട്ടു തികട്ടിത്തികട്ടി വരുവാ. അവൾക്ക് എങ്ങനെപോയാലും ഒരു ഇരുപത്തിയഞ്ചു വയസ്സുകാണും. അതുറപ്പാ. അത് ശരിയാണങ്കിൽ എനിക്ക് കൃത്യം  പതിനാറു വയസു കൂടുതൽ കാണും.. അതത്ര കൂടുതലൊന്നുമാണന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരിക്കൽ ഞാൻ അതവളോട്‌ ഒന്നു സൂചിപ്പിച്ചതാ . അപ്പോൾ അവൾ എന്തുപറഞ്ഞെന്നോ " അതിനെന്താ മനോഹരേട്ടാ പ്രായത്തിലെന്തിരിക്കുന്നു സ്നേഹമല്ലേ വലുത്?" . 
അത് ശരിയാണന്ന് അപ്പോൾ എനിക്കും തോന്നിയതാ. അവളോടു സംസാരിക്കുബോൾ അറിയാതെ പ്രായം കുറയുന്നതുപോലെ ഒരു ഫീലിങ്ങാ . വലിയ കലാകാരന്മാരും പണക്കാരുമൊക്കെ ഡേറ്റ് ചെയുന്നത് ഇരുപതും ഇരുപത്തഞ്ചും വയസു കുറഞ്ഞ പെണ്‍കുട്ടികളെയാണെന്ന് അമേരിക്കയിലുള്ള ഈനാശു സാറിനോട് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ . അതിനല്ലേ ഈ ഷുഗർഡാഡി  ഡേറ്റിംഗ് എന്നൊക്കെ പറയുന്നത്.  

ഇതിപ്പം അതിനോന്നും അല്ലല്ലോ, ഒരു വെറും സൗഹൃദത്തിനല്ലേ? അടുത്തുവന്നപ്പോൾ ഒരു ചുംബനമല്ലേ ചോദിച്ചുള്ളൂ?. അതിനിത്ര പൊട്ടിത്തെറിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ? .ഇവിടെ വഴീലും പാർക്കിലുമൊക്കെ എത്രപേർ ചുംബിക്കുന്നു!! അവരൊക്കെ ഭാര്യാ ഭാർത്താക്കന്മാരാണോ എന്ന് ആരെങ്കിലും അന്ന്വേഷിച്ചിട്ടുണ്ടോ?. അതൊക്കെ അവളും കണ്ടിട്ടുള്ളതല്ലേ. 

ഫോണ്‍ബില്ലു പിടിച്ചദിവസം ജെസ്സിയും പറഞ്ഞതാ .''ഷയിം ഓണ്‍ യു മനോഹർ, ഇങ്ങനെ കൊച്ചു പെണ്‍പിള്ളേരുമായി കിന്നരിക്കാൻ'' . 
ഞാനതൊന്നും അത്ര കാര്യമായെടുത്തതുമില്ല. അന്ന് ജെസ്സി മുഖത്തടിച്ചതുപോലെയാ പറഞ്ഞത്. എന്തായാലും സംഗതി പ്രശ്നമായി.
അവൾ ജെസ്സിയോട് , നടന്ന കാര്യങ്ങളൊക്കെ കുമ്പസാരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓർത്തതു കാരണം അന്ന് രാത്രി ഉറക്കം വന്നിലെനിക്ക്.
അങ്ങനെ കാമുകിയുടെയും സ്വപ്നപെണ്ണിൻറെയും മുഖത്തുനോക്കാനുള്ള ചമ്മൽകൊണ്ടാണ് ഞാൻ രാവിലത്തെ ഫ്ലൈറ്റിനുതന്നെ ഒന്നും മിണ്ടാതെ മിനിസോട്ടായിലുള്ള കൂട്ടുകാരൻ്റെ  അടുത്തേക്കു പറന്നത് .

 പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല എന്ന കാര്യം ഞാൻ പിന്നീട് ഒരു രഹസ്യാന്ന്വേഷണത്തിലൂടെ അറിഞ്ഞു. സത്യത്തിൽ എൻ്റെ  ഈ ഒളിച്ചോട്ടമാണ് സകലകുഴപ്പവും സൃഷ്ടിച്ചതെന്നാണ് ഇപ്പോൾ എനിക്കു തോന്നുന്നത് . 

ജെസ്സി അയച്ച ഫോണ്‍ബില്ലിൻ്റെ  സ്കാൻ ചെയ്ത  കോപ്പി ഇപ്പോഴും എൻ്റെ  ഇമെയിലിൽ കിടപ്പുണ്ട്. അന്ന് അവൾക്ക് വെറും സംശയം മാത്രമേയുണ്ടായിരുന്നുള്ളു. അവളും ഇഷ്ടമുള്ളോരോട് ഏറെനേരം സംസാരിക്കുന്നതും ഉറക്കെ പൊട്ടിച്ചിരിക്കുന്നതുമൊക്കെ ഞാനും കേൾക്കുന്നതല്ലേ. ഒരിക്കൽപോലും അതാരോടാണന്ന്  ഞാൻ ചോദിച്ചിട്ടില്ല. 
എല്ലാം ഒരുതരം ഗീവ് ആൻഡ്‌ റ്റൈക്കല്ലേ . അങ്ങോട്ടും ഇങ്ങോട്ടും കുറച്ചൊക്കെ വിട്ടുവീഴ്ച്ച ചെയാതെ പറ്റില്ലല്ലൊ . അല്ലെങ്കിൽ എൻ്റെ  ഗ്രീൻകാർഡിൻ്റെ അനിശ്ചിതാവസ്ഥ വല്ലാത്തൊരു ദുരവസ്ഥയായി മാറും . ഹല്ല!! ഇനി അവളു പറയുന്നതൊക്കെ ശ്രദ്ധിച്ചാലും അമേരിക്കയിൽ പഠിച്ച അവളുടെ ഇംഗ്ലീഷും പൊട്ടത്തമാശകളും എന്നെപ്പോലെയുള്ള പുത്തൻവരത്തന്മാർക്കു മനസിലാകത്തുമില്ല. അതറിഞ്ഞുകൊണ്ടു തന്നെയായിരുന്നു അവളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും പരിഹാസവർത്തമാനങ്ങളും .

കൂട്ടുകാരൻ്റെ  ഭാര്യ നാട്ടിൽനിന്നു വരാറായി. അപ്പോൾപ്പിന്നെ അവിടുന്നു മുങ്ങാതെ നിവർത്തിയില്ല . അങ്ങനെ മിനിസോട്ടായിലെ ഈ ഒളിച്ചുകളി പാളിപ്പോകാറായപ്പോളാണ് സ്വപ്നയെ ഒന്നു വിളിക്കണം എന്നു തോന്നിയത് . എന്തായാലും രണ്ടിലോന്നറിയണമല്ലോ . അവളൊടു സംസാരിച്ചപ്പോളാണ് അൽപ്പം മനഃസമാധാനമായത്. 
അവൾ അത് ആരോടും പറഞ്ഞില്ലാന്നു മാത്രമല്ല. മനോഹരേട്ടൻ ഒരു ചുബനമല്ലേ ചോദിച്ചോള്ളൂ അത് തരാഞ്ഞതിൽ അതിയായി വിഷമിക്കുന്നുവെന്നും പറഞ്ഞു. അന്നേരത്തെ ദേഷ്യത്തിന്  വെറുതേ എന്തൊക്കെയോ പറഞ്ഞുവെന്നും അതുകൊണ്ട് അവളും അന്നത്തെ ആ രാത്രിയിൽ ഉറങ്ങിയിട്ടില്ല എന്നുംകൂടി പറഞ്ഞു. 

എന്തൊക്കെയാണെങ്കിലും പെണ്ണല്ലേ വർഗ്ഗം!! എനിക്ക് അതിലൊന്നും അത്ര വിശ്വാസം പോര. എന്നാലും അതുകേട്ടപ്പോൾ വല്ലാത്തൊരു ഉൾക്കുളിർ. ആ മഴയുള്ള തണുത്ത ക്രിസ്തുമസ്സ് രാത്രിയിൽ അൽപ്പം റിസ്ക്‌ടുത്ത് ഒരുമ്മ ചോദിച്ചത് എന്തുകൊണ്ടും നന്നായി എന്നുതന്നെയാണ്  അപ്പോൾ തോന്നിയത് .

 ഇങ്ങനെയുള്ള പെണ്‍വിഷയങ്ങളിൽ ആണുങ്ങൾ ഇത്തിരി റിസ്ക്‌ എടുത്തില്ലെങ്കിൽ പിന്നെ ആണായിട്ട് ഈ ഭൂമിയിൽ ജീവിച്ചിട്ട് എന്തുകാര്യം? റിസ്ക്‌ എടുക്കാത്തവർ ഒന്നും ചെയ്യുന്നില്ല എന്നല്ലേ പറയപ്പെടുന്നത്‌. എന്നാലും ആ സ്വപ്നസുന്ദരിയുടെ സ്നേഹത്തിനുവേണ്ടി അനുഭവിച്ച മാനസികാഘാതവും ധനനഷ്ടവും സമയനഷ്ടവും ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. 
ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. 
ഇഷ്ടമുള്ളത് ഒരിക്കലും തുറന്നുപറയില്ല. വെറുതെ ആണുങ്ങളെയിട്ട് പമ്പരം കറക്കുന്നതുപോലേ കറക്കിക്കൊണ്ടിരിക്കും. ഒരുതരം സാഡിസ്റ്റു മനസാ .ഇനിയിപ്പം തിരിച്ചുചെന്നാൽ ഭാവി വിവാഹ ജീവിതത്തിൽ ഉണ്ടാകാൻപോകുന്ന ഒരു ഭീകരാവസ്ഥയാണ്‌ എൻ്റെ  ഇപ്പോഴത്തെ ഒരേയൊരു ഭീതി . അല്ലെങ്കിലും പരസത്രീബന്ധങ്ങളുടെ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഈ മലയാള മങ്കകൾക്ക് ഒരു പ്രത്യക കഴിവുതന്നെയാ . പോരാഞ്ഞിട്ട് എരിതീയിൽ എണ്ണയൊഴിക്കാൻ കനകലതയും താരാ തോമസും. എന്നാലും ഈ ഒളിച്ചോട്ടത്തിൽ അവൾ എന്തുവിചാരിക്കും എന്നുള്ള വേവലാതിയാ ഇപ്പോൾ . 

താങ്കളെപോലെയുള്ള ഒരു മനഃശാസ്ത്രജ്ഞൻ വിചാരിച്ചാൽ ഇതൊക്കെ വെറും നിസാരമായ സംഗതിയാണന്ന് എനിക്കറിയാം. ഇങ്ങനെ പെണ്‍കുട്ടികളുടെ മനഃശാസ്ത്രം  അറിയാം എന്നുള്ള അഹങ്കാരത്തിൽ എനിക്ക് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട് . അതൊന്നും അടുത്ത കൂട്ടുകാരോടുപോലും പറയാൻ പറ്റില്ലല്ലോ . അതുകൊണ്ടുമാത്രമാണ് ഞാനീ കത്തെഴുതാനുള്ള തീരുമാനത്തിലെത്തിയത് . 

എന്നെപോലെയുള്ള എഫ്. ഓ. ബി. കളെ രക്ഷിക്കാൻ ഇനി താങ്കളേപ്പോലെയുള്ള മനഃശാസ്ത്രജ്ഞനല്ലാതെ മറ്റാർക്കും പറ്റുമെന്നു തോന്നുന്നില്ല. ഇവിടെ ജനിച്ചു വളർന്ന അഹങ്കാരികൾ പുത്തൻ വിസാക്കാരെ വിളിക്കുന്ന പേരാണ് എഫ്.ഓ.ബി. അതായത് ഫ്രഷ്‌ ഓഫ്‌ ദി ബോട്ട്, നാട്ടിൽനിന്നു വന്ന സ്ഥലകാലബോധമില്ലാത്ത കൾച്ചർലെസ്സ് ഫെല്ലോസ്. 
അത് താങ്കൾക്കും അറിവുള്ളതാണല്ലോ.

സ്നേഹപൂർവ്വം,
മനോഹരൻ മുതലാളി.
======================

ഈനാശു ഡോക്ടർ മറുപടിയായി ഇങ്ങനെയെഴുതി. 

ഹലോ മിസ്റ്റർ മനോഹരൻ,
താങ്കളയച്ച കത്തു കിട്ടി. ഞാൻ അമേരിക്കയിലെ പ്രശസ്ത സർവ്വകലാശാലയിൽ നിന്നും  ഡോക്ടറേറ്റ്  എടുത്തതാണന്ന വിവരം താങ്കൾക്ക് ഗൂഗിളിൽ സേർച്ച്‌ ചെയ്തപ്പോൾ മനസ്സിലായിക്കാണുമല്ലോ. കത്തിൽനിന്നു കിട്ടിയ വിവരമനുസരിച്ച് താങ്കളുടെ വിഷമതകൾ മനസിലാക്കാനും അതിനു പരിഹാരം നിർദ്ദേശിക്കാനും ഞാൻ ആഗ്രഹിക്കുന്നു . എനിക്കു മനസിലായിടത്തോളം ഇതിലെ യഥാർഥ പ്രതികൾ നിങ്ങളുടെ ഭാര്യയാകാൻ പോകുന്ന ജെസ്സിയും ,കൂട്ടുകാരിയും നാട്ടുകാരിയുമായ സ്വപ്നാ ജോണുമാണ് . മനോഹരനെ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചതിൽ പ്രധാന പങ്കു വഹിച്ചത്  അവരുതന്നെയാണ്. 

അന്തസ്സുള്ള പെണ്ണിനോട് ഒരാണും അപമാര്യാദയായി പെരുമാറില്ല എന്നുതന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. സ്വപ്ന എന്ന പെണ്‍കുട്ടി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മധുരമായി സംസാരിച്ച് നിങ്ങളെ മുതലെടുക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ. മറിച്ച് ജെസ്സി നിങ്ങളെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എന്നുള്ളത് പോകട്ടെ. അസാധാരണമായ ഫോണ്‍ബില്ലു കണ്ടിട്ടും അത്ര കാര്യമാക്കിയില്ല . അത് അമേരിക്കയിൽ ജനിച്ചുവളർന്ന അവരുടെ മര്യാദ മാത്രമാണ് . അവർ ഒരിക്കലും മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടാറില്ല . 

എന്നാൽ അടുത്ത കാലത്തു വന്ന സ്വപ്ന അങ്ങനെയല്ലല്ലോ .പുതുതായി വന്ന മലയാളി പെണ്‍കുട്ടിയുടെ എല്ലാ ചാപല്യങ്ങളും അവൾക്കുണ്ട് . ആരെ കറക്കി എങ്ങനെ രക്ഷപ്പെടണം  എന്നൊരു ചിന്ത മാത്രമേയുള്ളൂ . അതുകൊണ്ടാണ് അവൾ ഫോണിൽക്കൂടി  കൂടുതൽ അടുപ്പം കാണിക്കുകയും എല്ലാ രീതിയിലും മനോഹരനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയിതത് . അത് വെറും കാര്യം കാണാനുള്ള ഒരു ഹിപ്പൊക്രറ്റിക് മെൻറ്റാലിറ്റി മാത്രമായിരുന്നു. അതുകൊണ്ട് എൻ്റെ  കേസ്സ് സ്റ്റഡിയിൽ നിങ്ങൾ കുറ്റവിമുക്തനാണ്. 

സത്യത്തിൽ അവർക്കുരണ്ടുപേർക്കുമാണ് മനോരോഗ ചികിത്സ ആവശ്യമായി വരുന്നത്. തൽക്കാലം മുതലാളി ധൈര്യമായി വീട്ടിലേക്കു പോവുക. സൗകര്യംപോലെ ഒരു ദിവസം ബെർക്കിലിയിലെ യുണിവേർസിറ്റി അവന്യുവിലുള്ള എൻ്റെ  ഹോം ഓഫീസിലേക്ക് വരുക. ആദ്യത്തെ അപ്പോയിന്മെന്റ്  ഫ്രീ ഓഫ് ചാർജ് ആണ്. അപ്പോൾ ഒന്നുകൂടി വിശദമായി സംസാരിക്കാം. 

അതിനു മുൻപ് താങ്കൾ അവരുടെ രണ്ടുപേരുടെയും ഫോണ്‍ നമ്പരും ഫേസ്ബുക്ക് അക്കൗണ്ടും  മറക്കാതെ എനിക്ക് ഈ മെയിൽ ചെയ്യുക . ബാക്കി കാര്യങ്ങൾ ഞാൻ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തോളാം .

സ്നേഹപൂർവ്വം,
ഡോക്ട്ടർ ഈനാശു പട്ടക്കാരൻ
യുണിവേർസിറ്റി ഓഫ് കാലിഫോർണിയ
ബെർക്കിലി .USA

ആ കത്തു കിട്ടിയശേഷമാണ് മുതലാളി മിനിസോട്ടായിൽനിന്ന് യാത്ര തിരിച്ചത് . സാരറ്റോഗയിലെ ഫ്ലാറ്റിലെത്തിയപ്പോൾ ജെസ്സി ഇല്ലായിരുന്നു. 
ഏതു യുദ്ധവും തുടങ്ങാൻ അൽപ്പം താമസ്സിക്കുന്നത്‌ പോരാട്ടത്തിനുള്ള വീര്യം കുറയുമെന്ന് നെപ്പോളിയൻ വരെ പറഞ്ഞിട്ടുണ്ട് . അതുതന്നെ ഒന്നു പരീക്ഷിച്ചുകളയാം എന്നുള്ള തീരുമാനത്തിൽ അവളുവരുന്ന സമയം കണക്കുകൂട്ടി വെറുതെ ഉറക്കംനടിച്ച് മുതലാളി, സോഫയിൽ മൂടിപ്പുതച്ചു കിടന്നു. 
വല്ല തുള്ളൽപനിയാണെന്ന് കരുതിക്കോളും എന്നുള്ള ധാരണയിൽ അവളുവന്നപ്പോൾ ചില അപശബ്ദങ്ങൾ കേൾപ്പിക്കുകയും ചെറുതായി ശരീരം ഒന്നു വിറപ്പിക്കുകകൂടി ചെയ്തു. പക്ഷെ അവിടെയും അയാളുടെ കണക്കുകൂട്ടലുകൾ തെറ്റി. 
അവളു വന്നപാടെ ഒന്നും സംഭവിക്കാത്ത മട്ടിൽ കിച്ചണിൽ കയറി നല്ല ഒരു ചായ ഉണ്ടാക്കിയിട്ട് മനോഹർ എന്ന് നീട്ടിവിളിച്ചു. എന്നിട്ട് ഒന്ന് ആക്കിയ മട്ടിൽ "ഹായ് മനോഹർ. വെൽകം ഹോം" എന്നും പറഞ്ഞു . 

അപ്പോഴേ മുതലാളീടെ സകല വിറയലും ചീറ്റിപ്പോയി . എന്നാലും ഈ പെണ്ണുങ്ങളുടെ മനസ്സിത്തിരി കട്ടിയാ . ഇവളെ ഡോക്ടർ ഈനാശുവല്ല ലോകത്തിലുള്ള ഒരു മനഃശാസ്ത്രജ്ഞനും  പിടികിട്ടുമെന്നുതോന്നുന്നില്ല. അങ്ങനെ ഒന്നും സംഭവിക്കാതെ ദിവസങ്ങൾ സാധാരണപോലെ കടന്നുപോയി. 

അവൾക്ക് അതിൽപിന്നെ ഒരുമാതിരി "ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ" എന്നൊരു രീതിയിലുള്ള പെരുമാറ്റമായിരുന്നു. ഇടയ്ക്ക് മൂന്നു തവണ മുതലാളി ഡോക്ടർ ഈനാശുവിനെ അയാളുടെ വീട്ടിൽ പോയി കണ്ടു. അങ്ങനെ കുറേ  ഡോളർ അയാളും അടിച്ചുമാറ്റി. അയാളും ഇപ്പോൾ സിംഗിൾ ആണ് ആദ്യ ഭാര്യ വെള്ളക്കാരി പ്രൊഫസർ മേരി ബെല്ലിനെ മൂന്നു വർഷം മുൻപ് ഡിവോഴസ് ചെയ്തു എന്നാണ് പറഞ്ഞത്. 

സ്വന്തം ഭാര്യയെ നിലയ്ക്കു നിർത്താൻ അറിയാത്ത മനഃശാസ്ത്രജ്ഞൻ  എങ്ങനെയാ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർക്കുന്നത്!!? .അതുകൊണ്ട് മുതലാളി ആ പണിയങ്ങു നിർത്തി. 
എന്നാലും എന്തൊക്കെയോ ദുരൂഹതകൾ ബാക്കിയാകുന്നതുപോലേ. 
 ഇനി കുറെനാളത്തേക്ക് സ്വപ്നയെ വിളിക്കരുത് എന്നും ഡോക്ടർ ഈനാശു നിർദേശിച്ചിരുന്നു. അതേതായാലും മനോഹരനെക്കൊണ്ട് പറ്റാത്ത കാര്യമാണന്ന് പട്ടക്കാരനറിയില്ലല്ലോ. 
മിനിസോട്ടായിൽനിന്ന് വന്നതിൻ്റെ  അടുത്ത വാരാന്ത്യത്തിലാണ് ജെസ്സി അവളുടെ ഏതോ വളുബി കൂട്ടുകാരിയുടെ കല്ല്യാണത്തിന് മെക്സിക്കൊയിലുള്ള കാൻകൂണിലേക്ക് പോയത്. അതറിഞ്ഞുകൊണ്ടുതന്നെയാണ് സ്വപ്ന സാരറ്റൊഗായിലുള്ള അവരുടെ ഫ്ലാറ്റിലേക്ക് വന്നത് . വന്നപാടെ അവൾ ഒരു ജാക്ക് ആൻഡ്‌ ജിഞ്ചർ വിസ്ക്കിയാണ് ചോദിച്ചത് . ജാക്സ്ദാനിയെൽ വിസ്കിയുടെകൂടെ ജിഞ്ചറെയിൽ ഒഴിച്ച് ഒരിക്കൽ മുതലാളി തന്നെയാണ് അവൾക്ക് കൊടുത്തിട്ടുള്ളതാണ് . അതിൽപ്പിന്നെ അതാണിപ്പം അവളുടെ ഇഷ്ടപാനീയം. 
ഒക്കെ ഒരു നിമിത്തം എന്നു പറഞ്ഞാ മതിയല്ലോ.
അന്ന് രണ്ടുപേരും ആ ഇഷ്ടപാനീയം ഇഷ്ടംപോലെ മോന്തിക്കുടിച്ചു. ആ ആദ്യപകൽ സാരറ്റൊഗായിൽ നല്ലതുപോലെ ഒന്നാസ്വദിച്ചു. അങ്ങനെയാണ് അവൾ അയാളോടു വാക്കുപാലിച്ചത്. ആദ്യരാത്രിക്ക് മുൻപുതന്നെ ആദ്യപകൽ . അതൊന്നും മനഃശാസ്ത്രഞ്ജനോടെന്നല്ല  ഒരു മുനുഷ്യനോടുപോലും മുതലാളി പറഞ്ഞതുമില്ല. 
ആ സംഭവങ്ങൾക്കുശേഷം ഒന്നും സംഭവിക്കാതെ ഏതാണ്ട് മൂന്നുമാസം സുഗമമായി മുന്നോട്ടുപോയിക്കഴിഞ്ഞപ്പോഴാണ് കഥ ക്ലൈമാക്സിൽ എത്തിയത്.

ഒരു ദിവസം അപ്രതീക്ഷിതമായി ഒരു വെഡിംഗ് കാർഡ് മെയിലിൽ വന്നു . ജെസ്സിയുടെ കൈയിലാണ് കിട്ടിയത്. അവൾ ഒരു കള്ളച്ചിരിയോടെയാണ്  പൊട്ടിച്ച കവർ മനോഹരൻ്റെ  കൈയിൽ കൊടുത്തത് . വെഡിംഗ് ഇൻവിറ്റെഷൻ ''ഡോക്ക്ട്ടർ ഈനാശു പട്ടക്കാരൻ വിത്ത് സ്വപ്നാ ജോണ്‍" .എന്ന് സ്വർണ്ണലിപികളിൽ മുകളിൽതന്നെ എഴുതിയിരുന്നു. 

മുതലാളി മനസ്സിലൊന്നു കണക്കുകൂട്ടി. 
-എങ്ങനെപോയാലും ഈനാശുവിന് അവളെക്കാൾ ഒരു ഇരുപതു വയസ്സെങ്കിലും കൂടുതൽ കാണും. തന്നെ കിളവാന്നു വിളിച്ചിട്ട് നീ അവസാനം നീ ഒരു രണ്ടാംകെട്ടുകാരാൻ മുതുകിളവൻ്റെ  വലയിൽത്തന്നെ വീണല്ലോ . എടീ നിനക്കു പറ്റിയ ഷുഗർ ഡാഡി തന്നെ. ഇനി നിൻ്റെ   തലക്കാലിക കാര്യങ്ങൾ ഒക്കെ അയാൾ നോക്കിക്കോളും. മനോഹർ മനസ്സിൽ പറഞ്ഞു 

ഡോക്ടർ ഫേസ്ബുക്ക്‌ അക്കൗണ്ട് ചോദിച്ചപ്പോഴേ മുതലാളിക്ക് എന്തൊക്കെയോ സംശയങ്ങളുണ്ടായിരുന്നു. -എന്നാലും ഒരു മനഃശാസ്ത്രജ്ഞനല്ലേ,  ഇത്രക്കങ്ങോട്ടു പ്രതീക്ഷിച്ചില്ല . ഈശ്വരാ ജെസ്സിയുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ രണ്ടുപ്രാവശ്യം ചോദിച്ചിട്ടും കൊടുക്കാതിരുന്നത് എത്ര നന്നായി. മുതലാളി ആശ്വസിച്ചു.

-ഈ ആണുങ്ങൾ എത്ര പഠിച്ചാലും എവിടെപഠിച്ചാലും കുറുക്കൻ്റെ  സ്വഭാവമാണന്ന് കനകലത തമാശിനാണങ്കിലും പലതവണ പറഞ്ഞത് കേട്ടിട്ടുണ്ട്. അപ്പോൾ പിന്നെ ഡോക്ടർ  ഈനാശുവും മോശമാകാൻ വഴിയില്ല. അങ്ങനെയുള്ളവർ നല്ല പൂന്തോട്ടം കണ്ടാൽ അവിടെ നിൽക്കും പിന്നെ ഏറ്റവും നല്ല പൂവിലേക്കായിരിക്കും നോട്ടം. ആ കനകലതയും  താരാ തോമസും ജസ്സിയോട്  അതൊക്കെ പറഞ്ഞല്ലേ തന്നെ  ക്രൂശിച്ചത്, മുതലാളി ഓരോന്നോർത്തു ചിരിച്ചു, എന്നിട്ട് തന്നെത്താൻ പറഞ്ഞു.
"എടീ  സ്വപ്നാ, അങ്ങനെ നീയിപ്പം സ്വപ്ന ഈനാശു പട്ടക്കാരിയായി . നിന്നെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു. എനിക്കറിയാം ഗ്രീൻകാർഡു കിട്ടുന്ന ദിവസം നീ അവനേയും പുഷ്പംപോലേ  വലിച്ചെറിയുമെന്ന്."

 അയാൾ മനസ്സിൽ ഒന്നുകൂടി ഊറിച്ചിരിച്ചു . ഇനിയിപ്പോൾ  ഡോക്ടർ ഈനാശുവിൻ്റെ  സർവ്വനാശത്തിലേക്കുള്ള വഴി അവളിലൂടെയാണല്ലോ എന്നതോർത്തപ്പോൾ മനോഹരൻ മുതലാളിക്ക് ഒന്നാർത്തുല്ലസ്സിക്കാൻ തോന്നി.
"If someone steals your wife or girl friend. The best way of taking revenge is to let her stay with him."
പച്ച മലയാളത്തിൽ പറഞ്ഞാൽ ആരെങ്കിലും കാമുകിയേയോ ഭാര്യയേയോ അടിച്ചുമാറ്റിയാൽ ഏറ്റവും നല്ല പ്രതികാരം, പ്രതികരിക്കാതെ അവർക്ക് വിട്ടുകൊടുക്കുക എന്നതാണ്.

ആരാണ് അതുപറഞ്ഞ ആ മഹാൻ?. അവൻ്റെ  കാൽക്കൽവീണ് ഒന്നുകൂടി നമിക്കട്ടെ. മനോഹരൻമുതലാളി വീണ്ടും ചിരിച്ചു. 

Written By 
Thampy Antony Thekkek

പക്കാ പക്കാ ഹുസ്സൈൻ

Image may contain: 1 person, eyeglasses and beard

പക്കാ പക്കാ ഹുസ്സൈൻ എന്ന ആക്രി കച്ചവടക്കാരൻ
എ.കെ എസ്തപ്പാൻ എന്ന ആത്മസുഹൃത്തിനയിച്ച ഒരു ഈ മെയിൽ ആണ് ഇപ്പോൾ നമ്മുടെ മുൻപിൽ.
പക്കാ ഹുസൈനിന്റെ ശെരിക്കുള്ള പേര് സഫാസ് ഹുസ്സൈൻ എന്നാണ് . ആള് വീട്ടിൽ പ്രശ്നക്കാരനൊക്കെയാണെങ്കിലും പുറത്തുള്ളവരുമായി ഇടപെടുബോൾ എല്ലാ കാര്യത്തിലും പക്കാ ഡീസന്റാ . അതുകൊണ്ട് ആക്രിക്കട അസോസിയേഷനിലുള്ളവർ വിളിച്ചുതുടങ്ങിയ പേരാ പക്കാ ഹുസ്സൈൻ. നാട്ടുകാർ അത് പരിഷ്‌കരിച്ചു ഹുസൈനെ അങ്ങു വെട്ടി പക്കാ പക്കാ എന്നാക്കി. ഇനിയിപ്പോൾ പത്തുപേരറിയണമെങ്കിൽ പക്കാ പക്കാ എന്നുതന്നെ വിളിക്കണം. ഇനി കത്തൊന്നു തുറക്കാം.
എടാ എസ്തപ്പാനേ ...
നിനക്ക് ജമീലയുടെ പല കാര്യങ്ങളും അറിയാമെങ്കിലും വളെരെ കോൺഫിഡൻഷ്യലായി ഞാൻ നിന്നോട് പല രഹസ്യങ്ങളും പറയാൻ ഉദ്ദേശിക്കുന്നു . ഒരിക്കലും നിന്റെ ഭാര്യ സാറാപോലും ഇതൊന്നുമറിയരുത് എന്നുകൂടി പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ജമീലക്ക് എന്നോടുള്ള സ്ഥായിയായ ഭാവം സ്നേഹമാണെങ്കിലും ഞാൻ കോപിക്കുബോൾ സാധാരണ അവൾ ഒന്നും ഉരിയാടാറില്ല .
പ്രണയം ഉള്ളിലെവിടെയോ ഒളിപ്പുച്ചു ചിലപ്പോൾ ഒന്നും മിണ്ടാതെ നടക്കുന്നതാവാം . അങ്ങനെയാണ് അവൾ എന്നോട് പ്രധിഷേധിക്കുന്നതും പ്രതികരിക്കുന്നതും.
അവളുടെ ആ മൗനങ്ങളിലെ കുസൃതി കലർന്ന നോട്ടങ്ങൾ കൊച്ചു കൊച്ചു മിണ്ടലുകൾ എല്ലാം ഞാൻ അവളറിയാതെ വേണ്ടുവോളം ആസ്വദിച്ചിരുന്നു എന്നുമാത്രം അവൾ അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിയുന്നത് നമ്മൾ ആണുങ്ങളുടെ അന്തസ്സിനു ചേർന്നതാണോ. ഇപ്പോൾത്തന്നെ നീ എന്നെ ഒരു സാഡിസ്റ് എന്ന് മുദ്രകുത്തിയിട്ടുണ്ടതാകും എന്നെനിക്കുറപ്പുണ്ട് . എഞ്ചിനീയർ എന്ന അഹങ്കാരത്തിൽ അവൾ അഹന്തയും പുരുഷമേധാവിത്വവും തലക്കുപിടിച്ച എന്നെ കുറേനാളായി സഹിക്കുന്നുവെന്ന് അടുത്ത കൂട്ടുകാരോടൊക്കെ പറയാറുണ്ടായിരുന്നു എന്ന വിവരവും എനിക്കു കിട്ടിയിട്ടുണ്ട്.
കുറേനാൾ അങ്ങനെ എല്ലാം സഹിച്ചെങ്കിലും അളമുട്ടിയാൽ പാബ് മാത്രമല്ല പെണ്ണും കടിക്കുമെന്നിപ്പോൾ മനസ്സിലായി . ഞാൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം ഒന്നും പറയാതെ അവൾ പെട്ടിയുമെടുത്തു പടിയിറങ്ങിപോയി. അവളുടെ വീട്ടിലേക്കായിരിക്കുമെന്നു ഞാൻ ഊഹിച്ചു. കാരണം അവളുടെ ഏതു പോക്രിത്തരത്തിനും ഫുൾ സപ്പോർട്ട് കൊടുക്കുന്നത് അവളുടെ ബാപ്പയും മൂത്ത കമ്മ്യുണിസ്റ്കാരനുമായ മമ്മൂക്ക എന്ന മുഹമ്മദുകുട്ടിയാണ് . അയാളുടെ കാർ വീടിന്റെ മുറ്റത്തു കിടക്കുന്നത് തട്ടയല്പക്കത്തുള്ള പൂത്തുമ്പിപെണ്ണു കണ്ടു എന്നും പറഞ്ഞു. അവളോടു മാത്രം ഞാനില്ലാത്തപ്പോൾ അങ്ങോട്ടൊരു കണ്ണുവേണമെന്നു ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് ഇനിയിപ്പം അവളുടെ പിറകെപോയിട്ട് ഒരുകാര്യവുമില്ലന്നറിയാം . എന്നിട്ടും ഞാൻ തരംകിട്ടുബോഴൊക്കെ ഫോണിൽകൂടെ അവളെ അഹങ്കാരി അധികപ്രസംഗി എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തികൊണ്ടിരുന്നു . ഒരു ദിവസം അവൾ ഫോൺ നമ്പറും മാറ്റി വാട്ട്സാപ്പും ബ്ലോക്ക് ചെയിതു. ഫേസ്ബുക്കിൽനിന്നുപോലും എന്നെ തൂത്തുവാരി എറിഞ്ഞു . സർക്കാർ എഞ്ചിനീയർ ആണെന്നും പറഞ്ഞു പെണ്ണുങ്ങൾക്ക് അത്രക്ക് ഹുങ്കു പാടില്ലല്ലോ. ഞാൻ ഒന്നുവല്ലെങ്കിലും ടൗണിൽ ആരറിയപ്പെടുന്ന ആക്രിക്കച്ചവടക്കാരനല്ലേ. അവൾക്കും അവളുടെ അപ്പനും ഈ ആക്രി എന്നുകേൾക്കുബോഴേ കലിയിളകും. അതുകൊണ്ടുതന്നെ എനിക്കറിയാം അതയാൾ പറഞ്ഞിട്ടാ ആ മുഹമ്മദ്കുട്ടി. അയാൾക്കെന്നെ പണ്ടേ ഇഷ്ടമല്ല. ദേഷ്യംവന്നപ്പോൾ ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. വായിതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു . ആ വാക്ക്‌പയറ്റുകളൊക്കെ അങ്ങനെ കഴിഞ്ഞെങ്കിലും ഞാനിപ്പോൾ ഏതാണ്ടൊക്കെ നഷ്ടമായ അണ്ണാനെപ്പോലെയായി . മനസിലുള്ളതൊക്കെ പായാതെ അതൊന്നും മനസ്സിലാക്കാനുള്ള ബോധമൊന്നും ഈ ഈ പെൺ വർഗ്ഗത്തിനില്ലേ . അത് ഒരിക്കൽ നിന്നോടു ഞാൻ സൂചിപ്പിച്ചതാണ് അപ്പോൾ നീ എന്നെ കണ്ടമാനം ഇൻസൽട്ട് ചെയിതു
"അല്ലെങ്കിലും നിനക്കു ജമീലയെ കാണുബോൾമാത്രം
വെട്ടാൻ വരുന്ന പോത്തിന്റെ പ്രകൃതമല്ലേ. എടാ പോത്തേ നിന്റെ ഉളിലുള്ളതൊക്കെ ഒന്നു തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു ഇതൊക്കെ " എന്റെ ഇൻഫീരിയോരിറ്റി കോപ്ലെക്സ് അതാണ് എല്ലാത്തിനും കാരണംഎന്നല്ലേ അന്നു നീ പറഞ്ഞത്.
"എന്തുവന്നാലും നിന്നെപ്പോലെ പെൺകോന്തനായി ഭാര്യമാരു പറയുന്നതുകേട്ടു തുള്ളാൻ എന്നെ കിട്ടുകേല"
എന്നാലും അവൾ പോയിക്കഴിഞ്ഞപ്പോൾ ശരിക്കും പണികിട്ടി . ഇങ്ങനെ തട്ടുകടേലെ ദോശയും തിന്ന് എത്രനാൾ കഴിയൂയും. പൂത്തുമ്പിപോലും ഇപ്പോൾ എന്നെ കാണുബോൾ ഒരുമാതിരി ആക്കിയുള്ള ചിരിയാ . ഇനി നീതന്നെ ഇതിനെന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകണം. ഇല്ലെങ്കിൽ നമ്മുടെ സാംസ്കാരിക കേരളത്തിലെ ആത്‌മഹത്യകളുടെ എണ്ണത്തിൽ ചെറിയ ഒരു മാറ്റം വരും.
എന്ന് സ്നേഹപൂർവ്വം
സഫാസ് ഹുസ്സൈൻ ( പക്കാ പക്കാ )
കത്ത് കണ്ടതിന്റെ പിറ്റേദിവസം രാത്രിയിൽ എസ്തപ്പാൻ രണ്ടെണ്ണം വീശിയിട്ട് പക്കാ പാക്കായെ വിളിച്ചിട്ടു ഒരാമുഖവുമില്ലാതെ ഇഗ്ളീഷിലെ എഫ് എന്ന അക്ഷരംകൂടെ കൂട്ടി പച്ചക്കു തെറി വിളിച്ചു . അമേരിക്കയിൽ പഠിക്കാൻ പോയതിന്റെ ഷോ ഓഫാ ഈ എഫ് കൂട്ടിയുള്ള തെറി. അസൽ അമേരിക്കൻ മലയാളി തന്നെ. എല്ലാം അവനെ പെൺകോന്തൻ എന്ന് വിളിച്ചത്തിന്റെ പ്രതികരണമാണെന്നൊന്നും അന്നേരം കത്തിയില്ല. അതുകൊണ്ട് പക്കാ പാക്കായും വിട്ടുകൊടുത്തില്ല. അവന്റെ തന്തപടിക്കുവരെ വിളിച്ചിട്ട് അങ്ങനെ അടിച്ചു പിരിഞ്ഞു . അമേരിക്കൻ റിട്ടേൺ ആയതിൽപ്പിന്നെ അവനങ്ങനെയാ ദേഷ്യം വന്നാൽ രണ്ടെണ്ണം വിട്ടിട്ടു രാത്രിയിൽ വിളിച്ചു പുലഭ്യം പറയും. പിന്നെ ഒത്തുതീർപ്പാക്കാൻ ഇത്തിരി സമയമെടുക്കും . അതുകൊണ്ടു ഒന്നുരണ്ടു ദിവസത്തേക്ക് അവനെ വിളിച്ചതേയില്ല.
ഒരു ചായപോലും നേരെചൊവേ ഉണ്ടാക്കാൻ അറിയാത്ത അയാളുടെ ജീവിതം ദുർഘടഘട്ടത്തിൽഎത്തിയപ്പോഴാണ് ഉമ്മയോട് അടിയന്തിരമായി വരണമേന്നു അപേക്ഷിച്ചത് അപ്പോഴൊക്കെയും തട്ടമിടാത്ത ജമീലയുടെ നടപ്പും സർക്കാർ എഞ്ചിനീയർ ആയതിന്റെ അഹങ്കാരത്തെപ്പറ്റിയുമാണ് അധികവും അമ്മയോടു പറഞ്ഞത്.
“ഞാനന്നേ പറഞ്ഞതല്ലേ ആ കമ്മ്യുണിസ്റ്കാരന്റെ പുന്നാരമോളെ വേണ്ടെന്നു . അപ്പോഴേക്കും അവളുടെ കള്ളനോട്ടവും മട്ടും കണ്ടു നീയും വീണു. എന്തായാലും പിള്ളേരൊന്നും ഉണ്ടായില്ലല്ലോ. അള്ളാഹുവിന്റെ കൃപ "
മൂത്ത പെങ്ങൾക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും ഉമ്മാ അതുതന്നെ പറഞ്ഞു അല്ലാഹുവിന്റെ കൃപ. വന്നുവന്നിപ്പം എല്ലാത്തിനും അല്ലാഹുവിനെ കൂട്ടുപിടിച്ചാ എല്ലാവരും രക്ഷപ്പെടുന്നത്.
എന്തായാലും ഉമ്മ എല്ലാം തീരുമാനിച്ച ലക്ഷണമാണ് . അതുമനസ്സിലാക്കി പക്കാ പക്കാ തൽക്കാലം മൗനം അവലംബിച്ചു.
അവളുടെ നിരീശ്വരവാദിയായ ബാപ്പാ പറഞ്ഞിട്ടാണ് തട്ടം വേണ്ടന്നുവെച്ചത് എന്നൊന്നും അമ്മയോടു ആ അപകടഘട്ടത്തിൽ പറഞ്ഞതുമില്ല. പറഞ്ഞതൊക്കെ തെറ്റാണെങ്കിലും ശരിയാണെങ്കിലും മരുമകളുടെ കുറ്റമായതുകൊണ്ട് ആ അമ്മായിഅമ്മ അതൊക്കെ സന്തോഷപ്പൂർവം സ്വീകരിച്ചു. അവളോടുള്ള ദേഷ്യംകൊണ്ടുംകൂടിയാണ് പുന്നാരിച്ചു വളർത്തിയ ഏക മകനോടൊപ്പം താമസവും തുടങ്ങിയത് . ഏതമ്മക്കും തൻകുഞ്ഞു പൊൻകുഞ് എന്നല്ലേ. സഫാസ് ഹുസൈന് അന്നുമുതൽ ആലപ്പസ്വൽപ്പം വിരഹദുഃഖമൊക്കെയുണ്ടെങ്കിലും അതൊക്കെ ആരൊടുംപറയാതെ അവളുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ചു പറയുന്ന ഉമ്മായുടെ സീമന്തപുത്രനായി ജീവിച്ചുവരികെയായിരുന്നു. അപ്പോഴാണ് എസ്തപ്പാനെ കണ്ട് ഒന്നു മനസ്സുതുറക്കണമെന്നു തോന്നിയത്. ഉമ്മയോട് ആക്രിക്കടയിൽ കണക്കു നോക്കാനാണന്നു കള്ളം പറഞ്ഞിട്ടു ഒരു ശെനിയാഴ്ച്ച ദിവസം പക്കാ പക്കാ ഒറ്റക്ക് അവന്റെ നാടായ ചക്കരക്കാവിലേക്കു ഡ്രൈവ് ചെയ്യുകയായിരുന്നു . വൈകുന്നേരം നേരിട്ട് കണ്ടു ഒന്ന് കൂടിക്കഴിഞ്ഞാൽ അവൻ പുഷ്പംപോലെ മറുകണ്ടം ചാടുമെന്നു പക്കാ പാക്കയിക്കു നല്ലതുപോലെ അറിയാമായിരുന്നു.
അപ്പോഴാണ് ആരോ പാടിയ ഒരു പാട്ട് എഫ് എം റേഡിയോയോയിലൂടെ ഒഴുകിയെത്തിയത്
' പറയൂ നിനക്കിഷ്ടമാണെന്നൊന്നു പറയൂ പതുക്കെയെൻ കാതിൽ
പറയാതെ അറിയുന്ന കാര്യവും നേരിൽനീ
പറയുന്നതു കേൾക്കുവാനെന്തുസുഖം."
പറയൂ പതുക്കെയെൻ കാതിൽ ......
സത്യത്തിൽ അയാൾക്ക് അവളോടിഷ്ട്ടമായിരുന്നു.
പക്ഷെ എങ്ങനെ പറയും എപ്പോൾ പറയും.പതുക്കെയാണെങ്കിലും ഉറക്കെയാണങ്കിലും
അന്തസ്സ് കളഞ്ഞിട്ടുള്ള ഒരു പരിപാടിക്കും പാക്കായെ കിട്ടുകേല. എന്നാൽ പ്രശനം ഗുരുതരമായത്
അതുകൊണ്ടൊന്നുമായിരുന്നില്ല . തൊട്ടയൽപക്കത്തുള്ള പൂതുമ്പി എന്ന പെൺകുട്ടിയോട് അറിയാതെ ഫോണിൽകൂടി “ഐ ലവ് യു റ്റൂ “എന്നൊന്നു പറഞ്ഞുപോയി . പൂത്തുമ്പി എന്നത് അവളുടെ ഓമനപ്പേരാ . ശെരിക്കുള്ള പേരു പാത്തുമ്മാ ബീവി എന്നാ . കളിയായിട്ടാണങ്കിലും ലവ് യു റ്റൂ എന്നൊക്കെ പറഞ്ഞത് ഇത്തിരി കടന്ന കൈയ്യായിരുന്നെന്ന് എനിക്കും തോന്നിയതാ. ജമീല "ഞാനൊന്നുമറിഞ്ഞീല" എന്ന മട്ടിൽ അയാളുടെ ഫോൺവിളികൾ ശ്രെദ്ധിക്കുന്നുണ്ടെന്ന കാര്യപോലും അയാൾക്കറിയില്ലായിരുന്നു. അയല്പക്കത്തു കളിച്ചുവളർന്ന അവളോട് പക്കാ പക്കാ അതും അതിനപ്പുറവും പറയാറുള്ളതാ . അതൊക്കെ ജമീലക്കറിയുകയും ചെയ്യാം.
എന്നിട്ടും അവൾ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു
" പൂത്തുമ്പി ഇപ്പോൾ കൊച്ചുപെണ്ണൊന്നുമല്ല. കോളേജിൽ മൂന്നാം വർഷമാ ,അതും സെന്റ് തെരേസാസ് കോളേജിൽ . കോളേജിന്റെ പേരിൽ മാത്രമേയുള്ളു ഈ മദർ തെരേസാ . ഒക്കെ വിളഞ്ഞ വിത്തുകളാ . അതികം സ്നേഹവും കളിയും ചിരിയുമൊന്നും വേണ്ട "
എന്നൊരിക്കൽ അവൾ പറഞ്ഞിട്ടുമുണ്ട് .അതോർത്തപ്പോൾ ജമീലയുടെ കാതിൽ പതുക്കെപോലും ഐ ലൗ യൂ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ എന്ന ഒരു കുറ്റബോധവും തോന്നി. എഫ് എം റേഡിയോയിലെ കേട്ട ആ ഗാനം വീണ്ടും മനസിലൂടെ ഊളിയിട്ടു പറന്നു..
"പറയാതെ അറിയുന്ന കാര്യവും നേരിൽ നീ
പറയുന്നതുകേൾക്കാൻ എന്തു സുഖം "
സാമാന്യം കുഴപ്പമൊന്നുമില്ലാത്ത ഒരു ജോലിയുള്ളതുകൊണ്ട് അവൾ രണ്ടും കല്പിച്ചുള്ള പുറപ്പാടാണെന്നാ തോന്നുന്നത് . ഉമ്മപറഞ്ഞതുപോലെ ആ കമ്മ്യുണിസ്റ്റ് കാരന്റെ മകളല്ലേ ഇതും ഇതിലപ്പുറവും സംഭവിക്കാം. എന്നൊക്കെയുള്ള സംശയങ്ങൾകൊണ്ടാണെന്നാണ് എസ്തപ്പാനോട് കാര്യങ്ങൾ ഒക്കെ ഒന്നു നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചത്. അവൻ കള്ളടിച്ചാൽ ആളിത്തിരി തരികയിടെയാണങ്കിലും എന്തെങ്കിലും ഒരു പരിഹാരം കാണാതിരിക്കില്ല. റേഡിയോ ഓൺ ചെയിതപ്പോൾ. ഏതോ പെൺകുട്ടിയുടെ കിന്നാര വർത്തമാനമായിരുന്നു. അത് ഓഫ് ചെയിതിട്ടു നേരെ ചക്കരക്കടവിലേക്കുതന്നെ ഡ്രൈവ് ചെയിതു . അപ്പോഴും പാക്കാ പാക്കായുടെ കാതിൽ ആ ഗാനാം അലയടിച്ചുകൊണ്ടിരുന്നു.
" പറയൂ നിനക്കെന്നെ ഇഷ്ടമാണെന്നൊന്നു പറയൂ
പതുക്കെയെൻ കാതിൽ
പറയാതെ അറിയുന്ന കാര്യവും നേരിൽനീ
പറയുന്നതുകേൾക്കാൻ എന്തു സുഖം ...

By Thampy Antony

ദുഷ്യന്തൻ

ദുഷ്യന്തൻ ( New poem )
അവൾ
ഇൻബോക്സിൽ വന്നിട്ട്
“ഓർക്കുന്നില്ലേ 
നമ്മൾ ഒന്നിച്ചു “
ഓ അന്ന് ആ പൂനിലാവുള്ള
ഹേമന്ത രാത്രിയിൽ
അവൻ പറഞ്ഞു
അവൾ വികാരപരവശയായി
“അല്ലയോദുഷ്യന്തമഹാരാജാവേ..”
അവൻ
“അല്ലയോ മുനികുമാരി ..
എങ്ങനെ മറക്കും
മാലിനിനദിയുടെ തീർത്ത്
നിന്റെ കാലിൽ ദർഭമുന ..”
മണ്ണാങ്കട്ട
ദർഭമുനയല്ല ഗർഭമുന
അതും പൊരിവെയിലത്തു
ആ പാറത്തോടിന്റെ കരക്ക്‌
ദേഹത്ത് മുഴുവനും
കുപ്പിച്ചില്ലല്ലേ കുത്തികയറിയത്
ഒക്കെ മറന്നു
പരമ ദുഷ്ടൻ ദുഷ്യന്തൻ
അവൻ ഓടി ..

Thampi Anthony

പക്കാ പക്കാ ഹുസ്സൈൻ


പക്കാ പക്കാ ഹുസ്സൈൻ എന്ന ആക്രി കച്ചവടക്കാരൻ
എ.കെ എസ്തപ്പാൻ എന്ന ആത്മസുഹൃത്തിനയിച്ച ഒരു ഈ മെയിൽ ആണ് ഇപ്പോൾ നമ്മുടെ മുൻപിൽ.
പക്കാ ഹുസൈനിന്റെ ശെരിക്കുള്ള പേര് സഫാസ് ഹുസ്സൈൻ എന്നാണ് . ആള് വീട്ടിൽ പ്രശ്നക്കാരനൊക്കെയാണെങ്കിലും പുറത്തുള്ളവരുമായി ഇടപെടുബോൾ എല്ലാ കാര്യത്തിലും പക്കാ ഡീസന്റാ . അതുകൊണ്ട് ആക്രിക്കട അസോസിയേഷനിലുള്ളവർ വിളിച്ചുതുടങ്ങിയ പേരാ പക്കാ ഹുസ്സൈൻ. നാട്ടുകാർ അത് പരിഷ്‌കരിച്ചു ഹുസൈനെ അങ്ങു വെട്ടി പക്കാ പക്കാ എന്നാക്കി. ഇനിയിപ്പോൾ പത്തുപേരറിയണമെങ്കിൽ പക്കാ പക്കാ എന്നുതന്നെ വിളിക്കണം. ഇനി കത്തൊന്നു തുറക്കാം.
എടാ എസ്തപ്പാനേ ...
നിനക്ക് ജമീലയുടെ പല കാര്യങ്ങളും അറിയാമെങ്കിലും വളെരെ കോൺഫിഡൻഷ്യലായി ഞാൻ നിന്നോട് പല രഹസ്യങ്ങളും പറയാൻ ഉദ്ദേശിക്കുന്നു . ഒരിക്കലും നിന്റെ ഭാര്യ സാറാപോലും ഇതൊന്നുമറിയരുത് എന്നുകൂടി പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ജമീലക്ക് എന്നോടുള്ള സ്ഥായിയായ ഭാവം സ്നേഹമാണെങ്കിലും ഞാൻ കോപിക്കുബോൾ സാധാരണ അവൾ ഒന്നും ഉരിയാടാറില്ല .
പ്രണയം ഉള്ളിലെവിടെയോ ഒളിപ്പുച്ചു ചിലപ്പോൾ ഒന്നും മിണ്ടാതെ നടക്കുന്നതാവാം . അങ്ങനെയാണ് അവൾ എന്നോട് പ്രധിഷേധിക്കുന്നതും പ്രതികരിക്കുന്നതും.
അവളുടെ ആ മൗനങ്ങളിലെ കുസൃതി കലർന്ന നോട്ടങ്ങൾ കൊച്ചു കൊച്ചു മിണ്ടലുകൾ എല്ലാം ഞാൻ അവളറിയാതെ വേണ്ടുവോളം ആസ്വദിച്ചിരുന്നു എന്നുമാത്രം അവൾ അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിയുന്നത് നമ്മൾ ആണുങ്ങളുടെ അന്തസ്സിനു ചേർന്നതാണോ. ഇപ്പോൾത്തന്നെ നീ എന്നെ ഒരു സാഡിസ്റ് എന്ന് മുദ്രകുത്തിയിട്ടുണ്ടതാകും എന്നെനിക്കുറപ്പുണ്ട് . എഞ്ചിനീയർ എന്ന അഹങ്കാരത്തിൽ അവൾ അഹന്തയും പുരുഷമേധാവിത്വവും തലക്കുപിടിച്ച എന്നെ കുറേനാളായി സഹിക്കുന്നുവെന്ന് അടുത്ത കൂട്ടുകാരോടൊക്കെ പറയാറുണ്ടായിരുന്നു എന്ന വിവരവും എനിക്കു കിട്ടിയിട്ടുണ്ട്.
കുറേനാൾ അങ്ങനെ എല്ലാം സഹിച്ചെങ്കിലും അളമുട്ടിയാൽ പാബ് മാത്രമല്ല പെണ്ണും കടിക്കുമെന്നിപ്പോൾ മനസ്സിലായി . ഞാൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം ഒന്നും പറയാതെ അവൾ പെട്ടിയുമെടുത്തു പടിയിറങ്ങിപോയി. അവളുടെ വീട്ടിലേക്കായിരിക്കുമെന്നു ഞാൻ ഊഹിച്ചു. കാരണം അവളുടെ ഏതു പോക്രിത്തരത്തിനും ഫുൾ സപ്പോർട്ട് കൊടുക്കുന്നത് അവളുടെ ബാപ്പയും മൂത്ത കമ്മ്യുണിസ്റ്കാരനുമായ മമ്മൂക്ക എന്ന മുഹമ്മദുകുട്ടിയാണ് . അയാളുടെ കാർ വീടിന്റെ മുറ്റത്തു കിടക്കുന്നത് തട്ടയല്പക്കത്തുള്ള പൂത്തുമ്പിപെണ്ണു കണ്ടു എന്നും പറഞ്ഞു. അവളോടു മാത്രം ഞാനില്ലാത്തപ്പോൾ അങ്ങോട്ടൊരു കണ്ണുവേണമെന്നു ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് ഇനിയിപ്പം അവളുടെ പിറകെപോയിട്ട് ഒരുകാര്യവുമില്ലന്നറിയാം . എന്നിട്ടും ഞാൻ തരംകിട്ടുബോഴൊക്കെ ഫോണിൽകൂടെ അവളെ അഹങ്കാരി അധികപ്രസംഗി എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തികൊണ്ടിരുന്നു . ഒരു ദിവസം അവൾ ഫോൺ നമ്പറും മാറ്റി വാട്ട്സാപ്പും ബ്ലോക്ക് ചെയിതു. ഫേസ്ബുക്കിൽനിന്നുപോലും എന്നെ തൂത്തുവാരി എറിഞ്ഞു . സർക്കാർ എഞ്ചിനീയർ ആണെന്നും പറഞ്ഞു പെണ്ണുങ്ങൾക്ക് അത്രക്ക് ഹുങ്കു പാടില്ലല്ലോ. ഞാൻ ഒന്നുവല്ലെങ്കിലും ടൗണിൽ ആരറിയപ്പെടുന്ന ആക്രിക്കച്ചവടക്കാരനല്ലേ. അവൾക്കും അവളുടെ അപ്പനും ഈ ആക്രി എന്നുകേൾക്കുബോഴേ കലിയിളകും. അതുകൊണ്ടുതന്നെ എനിക്കറിയാം അതയാൾ പറഞ്ഞിട്ടാ ആ മുഹമ്മദ്കുട്ടി. അയാൾക്കെന്നെ പണ്ടേ ഇഷ്ടമല്ല. ദേഷ്യംവന്നപ്പോൾ ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. വായിതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു . ആ വാക്ക്‌പയറ്റുകളൊക്കെ അങ്ങനെ കഴിഞ്ഞെങ്കിലും ഞാനിപ്പോൾ ഏതാണ്ടൊക്കെ നഷ്ടമായ അണ്ണാനെപ്പോലെയായി . മനസിലുള്ളതൊക്കെ പായാതെ അതൊന്നും മനസ്സിലാക്കാനുള്ള ബോധമൊന്നും ഈ ഈ പെൺ വർഗ്ഗത്തിനില്ലേ . അത് ഒരിക്കൽ നിന്നോടു ഞാൻ സൂചിപ്പിച്ചതാണ് അപ്പോൾ നീ എന്നെ കണ്ടമാനം ഇൻസൽട്ട് ചെയിതു
"അല്ലെങ്കിലും നിനക്കു ജമീലയെ കാണുബോൾമാത്രം
വെട്ടാൻ വരുന്ന പോത്തിന്റെ പ്രകൃതമല്ലേ. എടാ പോത്തേ നിന്റെ ഉളിലുള്ളതൊക്കെ ഒന്നു തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു ഇതൊക്കെ " എന്റെ ഇൻഫീരിയോരിറ്റി കോപ്ലെക്സ് അതാണ് എല്ലാത്തിനും കാരണംഎന്നല്ലേ അന്നു നീ പറഞ്ഞത്.
"എന്തുവന്നാലും നിന്നെപ്പോലെ പെൺകോന്തനായി ഭാര്യമാരു പറയുന്നതുകേട്ടു തുള്ളാൻ എന്നെ കിട്ടുകേല"
എന്നാലും അവൾ പോയിക്കഴിഞ്ഞപ്പോൾ ശരിക്കും പണികിട്ടി . ഇങ്ങനെ തട്ടുകടേലെ ദോശയും തിന്ന് എത്രനാൾ കഴിയൂയും. പൂത്തുമ്പിപോലും ഇപ്പോൾ എന്നെ കാണുബോൾ ഒരുമാതിരി ആക്കിയുള്ള ചിരിയാ . ഇനി നീതന്നെ ഇതിനെന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകണം. ഇല്ലെങ്കിൽ നമ്മുടെ സാംസ്കാരിക കേരളത്തിലെ ആത്‌മഹത്യകളുടെ എണ്ണത്തിൽ ചെറിയ ഒരു മാറ്റം വരും.
എന്ന് സ്നേഹപൂർവ്വം
സഫാസ് ഹുസ്സൈൻ ( പക്കാ പക്കാ )
കത്ത് കണ്ടതിന്റെ പിറ്റേദിവസം രാത്രിയിൽ എസ്തപ്പാൻ രണ്ടെണ്ണം വീശിയിട്ട് പക്കാ പാക്കായെ വിളിച്ചിട്ടു ഒരാമുഖവുമില്ലാതെ ഇഗ്ളീഷിലെ എഫ് എന്ന അക്ഷരംകൂടെ കൂട്ടി പച്ചക്കു തെറി വിളിച്ചു . അമേരിക്കയിൽ പഠിക്കാൻ പോയതിന്റെ ഷോ ഓഫാ ഈ എഫ് കൂട്ടിയുള്ള തെറി. അസൽ അമേരിക്കൻ മലയാളി തന്നെ. എല്ലാം അവനെ പെൺകോന്തൻ എന്ന് വിളിച്ചത്തിന്റെ പ്രതികരണമാണെന്നൊന്നും അന്നേരം കത്തിയില്ല. അതുകൊണ്ട് പക്കാ പാക്കായും വിട്ടുകൊടുത്തില്ല. അവന്റെ തന്തപടിക്കുവരെ വിളിച്ചിട്ട് അങ്ങനെ അടിച്ചു പിരിഞ്ഞു . അമേരിക്കൻ റിട്ടേൺ ആയതിൽപ്പിന്നെ അവനങ്ങനെയാ ദേഷ്യം വന്നാൽ രണ്ടെണ്ണം വിട്ടിട്ടു രാത്രിയിൽ വിളിച്ചു പുലഭ്യം പറയും. പിന്നെ ഒത്തുതീർപ്പാക്കാൻ ഇത്തിരി സമയമെടുക്കും . അതുകൊണ്ടു ഒന്നുരണ്ടു ദിവസത്തേക്ക് അവനെ വിളിച്ചതേയില്ല.
പക്ഷെ പ്രശനം അതൊന്നുമല്ല ഈ പക്കാ പാക്കായായ
സഫാസ് ഹുസൈന്റെ ഏകാന്ത വാസമാണ്.
ഒരു ചായപോലും നേരെചൊവേ ഉണ്ടാക്കാൻ അറിയാത്ത അയാളുടെ ജീവിതം ദുർഘടഘട്ടത്തിൽഎത്തിയപ്പോഴാണ് ഉമ്മയോട് അടിയന്തിരമായി വരണമേന്നു അപേക്ഷിച്ചത് അപ്പോഴൊക്കെയും തട്ടമിടാത്ത ജമീലയുടെ നടപ്പും സർക്കാർ എഞ്ചിനീയർ ആയതിന്റെ അഹങ്കാരത്തെപ്പറ്റിയുമാണ് അധികവും അമ്മയോടു പറഞ്ഞത്.
“ഞാനന്നേ പറഞ്ഞതല്ലേ ആ കമ്മ്യുണിസ്റ്കാരന്റെ പുന്നാരമോളെ വേണ്ടെന്നു . അപ്പോഴേക്കും അവളുടെ കള്ളനോട്ടവും മട്ടും കണ്ടു നീയും വീണു. എന്തായാലും പിള്ളേരൊന്നും ഉണ്ടായില്ലല്ലോ. അള്ളാഹുവിന്റെ കൃപ "
മൂത്ത പെങ്ങൾക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും ഉമ്മാ അതുതന്നെ പറഞ്ഞു അല്ലാഹുവിന്റെ കൃപ. വന്നുവന്നിപ്പം എല്ലാത്തിനും അല്ലാഹുവിനെ കൂട്ടുപിടിച്ചാ എല്ലാവരും രക്ഷപ്പെടുന്നത്.
എന്തായാലും ഉമ്മ എല്ലാം തീരുമാനിച്ച ലക്ഷണമാണ് . അതുമനസ്സിലാക്കി പക്കാ പക്കാ തൽക്കാലം മൗനം അവലംബിച്ചു.
അവളുടെ നിരീശ്വരവാദിയായ ബാപ്പാ പറഞ്ഞിട്ടാണ് തട്ടം വേണ്ടന്നുവെച്ചത് എന്നൊന്നും അമ്മയോടു ആ അപകടഘട്ടത്തിൽ പറഞ്ഞതുമില്ല. പറഞ്ഞതൊക്കെ തെറ്റാണെങ്കിലും ശരിയാണെങ്കിലും മരുമകളുടെ കുറ്റമായതുകൊണ്ട് ആ അമ്മായിഅമ്മ അതൊക്കെ സന്തോഷപ്പൂർവം സ്വീകരിച്ചു. അവളോടുള്ള ദേഷ്യംകൊണ്ടുംകൂടിയാണ് പുന്നാരിച്ചു വളർത്തിയ ഏക മകനോടൊപ്പം താമസവും തുടങ്ങിയത് . ഏതമ്മക്കും തൻകുഞ്ഞു പൊൻകുഞ് എന്നല്ലേ. സഫാസ് ഹുസൈന് അന്നുമുതൽ ആലപ്പസ്വൽപ്പം വിരഹദുഃഖമൊക്കെയുണ്ടെങ്കിലും അതൊക്കെ ആരൊടുംപറയാതെ അവളുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ചു പറയുന്ന ഉമ്മായുടെ സീമന്തപുത്രനായി ജീവിച്ചുവരികെയായിരുന്നു. അപ്പോഴാണ് എസ്തപ്പാനെ കണ്ട് ഒന്നു മനസ്സുതുറക്കണമെന്നു തോന്നിയത്. ഉമ്മയോട് ആക്രിക്കടയിൽ കണക്കു നോക്കാനാണന്നു കള്ളം പറഞ്ഞിട്ടു ഒരു ശെനിയാഴ്ച്ച ദിവസം പക്കാ പക്കാ ഒറ്റക്ക് അവന്റെ നാടായ ചക്കരക്കാവിലേക്കു ഡ്രൈവ് ചെയ്യുകയായിരുന്നു . വൈകുന്നേരം നേരിട്ട് കണ്ടു ഒന്ന് കൂടിക്കഴിഞ്ഞാൽ അവൻ പുഷ്പംപോലെ മറുകണ്ടം ചാടുമെന്നു പക്കാ പാക്കയിക്കു നല്ലതുപോലെ അറിയാമായിരുന്നു.
അപ്പോഴാണ് ആരോ പാടിയ ഒരു പാട്ട് എഫ് എം റേഡിയോയോയിലൂടെ ഒഴുകിയെത്തിയത്
' പറയൂ നിനക്കിഷ്ടമാണെന്നൊന്നു പറയൂ പതുക്കെയെൻ കാതിൽ
പറയാതെ അറിയുന്ന കാര്യവും നേരിൽനീ
പറയുന്നതു കേൾക്കുവാനെന്തുസുഖം."
പറയൂ പതുക്കെയെൻ കാതിൽ ......
സത്യത്തിൽ അയാൾക്ക് അവളോടിഷ്ട്ടമായിരുന്നു.
പക്ഷെ എങ്ങനെ പറയും എപ്പോൾ പറയും.പതുക്കെയാണെങ്കിലും ഉറക്കെയാണങ്കിലും
അന്തസ്സ് കളഞ്ഞിട്ടുള്ള ഒരു പരിപാടിക്കും പാക്കായെ കിട്ടുകേല. എന്നാൽ പ്രശനം ഗുരുതരമായത്
അതുകൊണ്ടൊന്നുമായിരുന്നില്ല . തൊട്ടയൽപക്കത്തുള്ള പൂതുമ്പി എന്ന പെൺകുട്ടിയോട് അറിയാതെ ഫോണിൽകൂടി “ഐ ലവ് യു റ്റൂ “എന്നൊന്നു പറഞ്ഞുപോയി . പൂത്തുമ്പി എന്നത് അവളുടെ ഓമനപ്പേരാ . ശെരിക്കുള്ള പേരു പാത്തുമ്മാ ബീവി എന്നാ . കളിയായിട്ടാണങ്കിലും ലവ് യു റ്റൂ എന്നൊക്കെ പറഞ്ഞത് ഇത്തിരി കടന്ന കൈയ്യായിരുന്നെന്ന് എനിക്കും തോന്നിയതാ. ജമീല "ഞാനൊന്നുമറിഞ്ഞീല" എന്ന മട്ടിൽ അയാളുടെ ഫോൺവിളികൾ ശ്രെദ്ധിക്കുന്നുണ്ടെന്ന കാര്യപോലും അയാൾക്കറിയില്ലായിരുന്നു. അയല്പക്കത്തു കളിച്ചുവളർന്ന അവളോട് പക്കാ പക്കാ അതും അതിനപ്പുറവും പറയാറുള്ളതാ . അതൊക്കെ ജമീലക്കറിയുകയും ചെയ്യാം.
എന്നിട്ടും അവൾ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു
" പൂത്തുമ്പി ഇപ്പോൾ കൊച്ചുപെണ്ണൊന്നുമല്ല. കോളേജിൽ മൂന്നാം വർഷമാ ,അതും സെന്റ് തെരേസാസ് കോളേജിൽ . കോളേജിന്റെ പേരിൽ മാത്രമേയുള്ളു ഈ മദർ തെരേസാ . ഒക്കെ വിളഞ്ഞ വിത്തുകളാ . അതികം സ്നേഹവും കളിയും ചിരിയുമൊന്നും വേണ്ട "
എന്നൊരിക്കൽ അവൾ പറഞ്ഞിട്ടുമുണ്ട് .അതോർത്തപ്പോൾ ജമീലയുടെ കാതിൽ പതുക്കെപോലും ഐ ലൗ യൂ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ എന്ന ഒരു കുറ്റബോധവും തോന്നി. എഫ് എം റേഡിയോയിലെ കേട്ട ആ ഗാനം വീണ്ടും മനസിലൂടെ ഊളിയിട്ടു പറന്നു..
"പറയാതെ അറിയുന്ന കാര്യവും നേരിൽ നീ
പറയുന്നതുകേൾക്കാൻ എന്തു സുഖം "
സാമാന്യം കുഴപ്പമൊന്നുമില്ലാത്ത ഒരു ജോലിയുള്ളതുകൊണ്ട് അവൾ രണ്ടും കല്പിച്ചുള്ള പുറപ്പാടാണെന്നാ തോന്നുന്നത് . ഉമ്മപറഞ്ഞതുപോലെ ആ കമ്മ്യുണിസ്റ്റ് കാരന്റെ മകളല്ലേ ഇതും ഇതിലപ്പുറവും സംഭവിക്കാം. എന്നൊക്കെയുള്ള സംശയങ്ങൾകൊണ്ടാണെന്നാണ് എസ്തപ്പാനോട് കാര്യങ്ങൾ ഒക്കെ ഒന്നു നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചത്. അവൻ കള്ളടിച്ചാൽ ആളിത്തിരി തരികയിടെയാണങ്കിലും എന്തെങ്കിലും ഒരു പരിഹാരം കാണാതിരിക്കില്ല. റേഡിയോ ഓൺ ചെയിതപ്പോൾ. ഏതോ പെൺകുട്ടിയുടെ കിന്നാര വർത്തമാനമായിരുന്നു. അത് ഓഫ് ചെയിതിട്ടു നേരെ ചക്കരക്കടവിലേക്കുതന്നെ ഡ്രൈവ് ചെയിതു . അപ്പോഴും പാക്കാ പാക്കായുടെ കാതിൽ ആ ഗാനാം അലയടിച്ചുകൊണ്ടിരുന്നു.
" പറയൂ നിനക്കെന്നെ ഇഷ്ടമാണെന്നൊന്നു പറയൂ
പതുക്കെയെൻ കാതിൽ
പറയാതെ അറിയുന്ന കാര്യവും നേരിൽനീ
പറയുന്നതുകേൾക്കാൻ എന്തു സുഖം ...

Thampy Anthony

പത്രാധിപരുടെ കഥ

Image may contain: 1 person

പത്രാധിപരോട് കഥാകൃത്ത്‌ 
'എന്റെ കഥ കേൾക്കൂ "
"പറയൂ "
" ഇന്നെലെ രാത്രിയിൽ എന്റെ ഭാര്യ കാമുകന്റെകൂടെ ഒളിച്ചോടി"
" എന്നിട്ട് '
" എന്റെ കഥ കഴിഞ്ഞു "
പത്രാധിപർ ഒറക്കെ ചിരിച്ചു
ഇങ്ങനെവേണം കഥയുടെ അവസാനം ഫന്റാസ്റ്റിക്ക് . നല്ല സസ്പെൻസ് ഇനി ഒന്നു പോലിപ്പിച്ചഴുതണം. അതു ഞാനേറ്റു"
എന്നാലും അയാൾക്ക്‌ ആകാംഷയായി
" അപ്പോൾ അവളോ. അതുകൂടി അറിയണമെല്ലോ എന്നാലല്ലേ കഥക്ക് ഒരു നല്ല ക്ലൈമാക്സ് കിട്ടുകയുള്ളൂ "
" അവളുടെയും അവന്റെയും കഥയുയും കഴിഞ്ഞു "
പത്രാധിപർക്ക് ഒന്നു ഭയന്നുവെങ്കിലും അതറിയിക്കാതെ തുടർന്നു .
" ഓ ആ ഇരട്ടകൊലപാതകം നിങ്ങളാണ് യഥാർത്ഥ പ്രതി അല്ലേ. അത് ഞാൻ ഇന്നുതന്നെ റിപ്പോർട്ട്‌ ചെയിതിരുന്നു.
" അതറിഞ്ഞിട്ടുതന്നെയാടാ രാവിലെ നേരേ ഇങ്ങോട്ടുതന്നെ വന്നത് "
അങ്ങനെയാണ് പത്രാധിപരുടെ കഥയും കഴിഞ്ഞത് ..


By: ThampyAntonyThekkek

ഒറ്റപ്പാലംകാറ്റ് (Story)


ഒറ്റപ്പാലംകാറ്റ് (Story)
തെമ്മാടി കുന്നിനു മുകളിൽ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാർമേഘങ്ങൾ തെക്കെൻകാറ്റിൽ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ്‌ ആ പ്രഖ്യാപനം ഉണ്ടായത്.
"ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ -ഒന്നും പേടിക്കേണ്ട
ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ
വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും ".
കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ് വർക്കിചേട്ടൻറെ "വർക്കി ആൻഡ്‌ സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം ബോർഡില്ലങ്കിൽ ഒറ്റനോട്ടത്തിൽ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേൽക്കൂര പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടർന്നു പന്തലിച്ച വൻമരങ്ങളാണ്. ടാറിട്ട മെയിൻ റോഡിൽനിന്ന് അൽപ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തിൽ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണിൽപെടാൻ ഒരു സാധ്യതയുമില്ല . തെമ്മാടിക്കുന്നിലെ താമസ്സക്കാർ ഒരെളുപ്പത്തിനു പറയുന്ന പേരാ വർക്കിക്കട . അങ്ങോട്ടേക്കാണ് മുകുന്ദൻ പോയത് .ഇടിയും മഴയും വന്നപ്പോൾ ഒരു കാലൻ കുടയുമായി അതിന്റെ തിണ്ണയിൽ കയറി അവിടെക്കിടന്ന പഴയ ബഞ്ചിൽ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി അയാൾ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതിൽ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവർക്കൊക്കെ തോന്നി. കാരണം ആ നാട്ടിൽ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാൾ മുകുന്ദൻ മേനോനാണന്ന് എല്ലാവർക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോൾ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാൾ കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു . അതിൽ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയിൽ ഒരു വർത്തമാനമൊക്കെ ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം . ഒറ്റപാലാമായതു ക്കൊണ്ട് മേനോൻ അല്ലെങ്കിൽ നായർ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാർക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആർക്കും ഒരൂഹവുമില്ല. കാണാൻ ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നിൽ ആകെ പരന്നിട്ടുണ്ട് .
"ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കിൽ ആർക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേർച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ.
അതു റ്റീ ഷോപ്പ് ഓണർ വർക്കിചേട്ടൻ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവൾ പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിൻറെ ലുക്ക് ആണ് എന്നൊരു സംസാരം എങ്ങനെയോ പടർന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷൻ കുട്ടികൾമാത്രമാണ്
"അവൾ നടന്നാൽ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവൾ നടക്കുബോൾ ആ ന്യുജെനറേഷൻ പിന്നാമ്പുറങ്ങളിൽ പാടുന്നത് . അബലത്തിൽ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവൾ പതുക്കെ ശ്രഗാരഭാവത്തിൽ അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ് വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തിൽ മൂത്ത കുട്ടി ഒരു പ്രസ്ഥാവന ഇറക്കി.
" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് " "
അവൾക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷൻ കുട്ടികൾ പറയുന്നത് ഈ നീർക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ ഹാൻഡിൽ ചെയ്യാൻ പറ്റില്ലന്നാണ്. അതും വർക്കി ആൻഡ്‌ സണ്‍സ റ്റീ ഷോപ്പിൽ ഇരുന്നുകൊണ്ട് . അതിൻറെ അർഥം എന്താണെന്ന് വർക്കിച്ചേട്ടൻ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമൻ കേട്ടഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദൻ അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ കാത്തിക്കുകയായിരുന്നു . ഉത്തമൻ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടിൽ കണക്കുബുക്കിൽ മുഖം കുനിച്ചിരുന്നു. അല്ലെങ്കിൽത്തന്നെ വല്ല്യപ്പൻറെ പ്രായമുള്ള വർക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ ശക്തിയായി റ്റീ ഷോപ്പിൻറെ മുറ്റത്തുടെ കാറ്റത്ത്‌ ചെരിഞ്ഞു പെയിതു. വെള്ളം വരാന്തയിലേക്ക്‌ ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത് . മുകുന്ദൻ കുടയും നിവർത്തി ഓടിപ്പോയി അതിൽ കയറി. അയാൾ ആ നാട്ടിലെ ഒരു ഫ്രീലാൻസ ഡ്രൈവർ ആണെന്ന കാര്യം അപ്പോഴാണ്‌ ഓർത്തത്‌ . ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോൾ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദൻ പോയപ്പോഴാണ് ഒരു സമാധാനമായത് . ഉത്തമനറിയാം വർക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല . എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .
" അവൾ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികൾ ഒന്നും അത്ര ശരിയല്ല എൻറെ വർക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞ്ഞാട്ടക്കാരാ "
എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേൾക്കാത്തതായി ഭാവിച്ചതാ . അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തിൽ നിന്നും മനസ്സിലായി. തൽക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാൻ തുടങ്ങിയപ്പോഴേ വർക്കിച്ചേട്ടൻ വീണ്ടും വിളിച്ചു .
" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിൻറെ അച്ഛൻ മാധവൻനായരുടെ പറ്റു കൂടി കൂടി വരുവാ. "
അതൂടെ കേട്ടപ്പോൾ ഉത്തമന്റെ നടത്തത്തിനു അറിയാതെ അൽപ്പം വേ ഗത കൂടി. ഇടക്കിടെ വർക്കിചേട്ടൻറെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമൻ ഒരിക്കലും വിചാരിച്ചിട്ടില്ല . അതും കോളേജിൽനിന്നു വരുന്ന വഴി വൈകുന്നേരങ്ങളിൽ മാത്രം. അതിനൊക്കെ അയാൾ കൃത്യമായി ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ " വർക്കി ആൻഡ്‌ സണ്‍സ് "ടീ ഷോപ്പിൽ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കിൽ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വർത്തമാനം പറയാനും പത്രത്തിൽ നോക്കി ചൂടുള്ള വാർത്തകൾ ചർച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തിൽ മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാർക്കാണങ്കിൽ മലമുകളിൽതന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദർ. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കിൽ ഏതു പ്രസ്ഥാനത്തിനും മുബിൽ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കിൽ കാൽനടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി തെങ്ങേ കേറാൻപോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും അതിശയിപ്പിക്കുന്ന വേഗത്തിൽ . ഇടക്ക് അയാൾ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തൻറെ കുഞ്ഞാടുകളുടെ തനിനിറം കാണാൻ . എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്‌ .
" എടാ മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ."
എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോൾ ഒരു കുഞ്ഞാടു പറഞ്ഞുപോലും .
"അച്ഛൻ അൾത്താരയിൽ നിന്ന് ആകാശത്തോട്ടു നോക്കി പാനം ചെയ്യുന്നു ഞങ്ങൾ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി കുടിക്കുന്നു".
അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു .എന്നാലും അച്ഛൻറെ ഈ സന്ദർശനത്തിൽ ആർക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവർ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദർ ഇടെക്കിടെ അവിടെ വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാൽ പരദൂഷണം വർക്കികടയിൽനിന്നു വീണുകിട്ടുന്ന ചൂടുള്ള വാർത്തകളാ കേട്ടോ .
ചിലപ്പോൾ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകൾക്ക് ഈ കുടിയേറ്റക്കാർ എന്ന പേരുണ്ടായത് എന്നുപോലും.
അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം . അല്ലെങ്കിൽ വർക്കിചേട്ടൻ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കിൽ പരദൂഷണത്തിൻറെ ഉപജ്ഞാതാവാണ് . വേണമെങ്കിൽ അതിൽത്തന്നെ ഒരു ഡോക്ടർ ഡിഗ്രി കൊടുക്കാം . അതാണ്‌ പ്രകൃതം. പിറ്റേദിവസവും ഉത്തമൻ പതിവുപോലെ കോളജിൽ നിന്ന് വരുന്ന വഴി തെമ്മാടിക്കുന്നു കവലയിൽ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് . ഉത്തമനെ കണ്ടപ്പോഴേ വർക്കിചേട്ടൻ ആദ്യം ചോദിച്ചത് മുകുന്ദൻറെ കാര്യമാണ് ..
" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ വല്ലതുമറിഞ്ഞോ"
" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാൻ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാൻ പറ്റുമോ "
" അതല്ലടാ അവളു പോയതിന്‌ എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല "
അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതിൽ അർഥമില്ല . എന്നും രാവില വർക്കികടയിൽ നടക്കുന്ന പത്രസമ്മേളനത്തിൽനിനു കിട്ടുന്ന പല കാര്യങ്ങളും അയാൾക്ക്‌ പൂർണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തൻറെ അടുത്താണ് . എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോൾ തൻറെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടൻ തന്നെ അടുത്ത ചോദ്യം വന്നു. അതും തീർത്തും അപ്രതീഷിതമായ ഒരു മിസൈൽ തന്നെ ആയിരുന്നു .
" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ . അവർ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി ."
ലെസ്ബ്യൻ എന്നാണ് ചേട്ടൻ ഉദ്ദേശിച്ചത് എന്ന് മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വർക്കിയച്ചായാൻ ലോക കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തർദേശീയ കാര്യങ്ങൾ ഇടെക്കിടെ ചർച്ചക്കു വരാറുണ്ട്. അതിനൊന്നും ഉത്തമൻ സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടക്കിടെ ശ്രദ്ധിക്കണ്ടതായിരുന്നു എന്നൊരു തോന്നൽ അപ്പോഴാണ്‌ ഉണ്ടായത് .എന്നാലും ഇനി എങ്ങനെയാ വർക്കിചേട്ടനെ ഒന്നു പറഞ്ഞു മനസിലാക്കുക . ഉത്തമൻ ആകെ ധർമ്മസങ്കടത്തിലായി. എന്നാലും എങ്ങും തൊടാതെ ഒന്നു പറഞ്ഞുനോക്കി .
" ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല ലെസ്ബിയെൻ എന്നോ മറ്റോ ആണ്. പെണ്ണുങ്ങൾ മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട് "."
" അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവർക്ക് കുട്ടികൾ വേണ്ടേ. ഇനി അതിനും വല്ല കുറുക്കുവഴിയുമുണ്ടോ '
വർക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു. ഉടനെയെങ്ങും വിടുന്ന ലക്ഷണമില്ല . വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമൻ വിഷയം ഒന്നു മാറ്റിപ്പിടിക്കാൻ നോക്കി .
" ത്രിവേണി പോയത് അവരുതമ്മിൽ ചേരാത്തതുകൊണ്ടാനന്നാ മാണിക്കതാഴത്തച്ചൻ പറഞ്ഞത് . അവസാനം അവരുടെ വീട്ടുകാരുതന്നെയാ അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത് "
അച്ഛൻറെ പേരു ഉത്തമൻ മനപ്പൂർവം വലിച്ചിട്ടതാണ് . അതിൻറെ സത്യാവസ്ഥയൊ ന്നും അവനും അറിയില്ലായിരുന്നു. എന്നാലും തൽക്കാലം ഒന്നു പിടിച്ചുനിൽക്കണമെല്ലോ. ആ നാട്ടിൽ ആർക്കെങ്കിലും അൽപ്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ അത് ഫാദർ. മാണിക്കതാഴാത്തച്ചനോടാ . അതുകൊണ്ട് വർക്കിചേട്ടൻ ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തിൽനിന്നാണ് മനസിലായത്.
" നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം . എനിക്കു തോന്നുന്നത് നീ നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാന്നാ '
"ലബനീസിയം അല്ല ചേട്ടാ ലെസ്ബിയൻ . ആണുങ്ങളാണങ്കിൽ ഗയിസം എന്നും പറയും .അവരു തമ്മിൽ കല്ല്യാണം കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ "
" കർത്താവേ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ ഇതൊക്കെ . ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം "
അതുമിക്കവാറും വെളുക്കാൻ തേച്ചതു പാണ്ടായതുപോലെയായി . അച്ഛനാകാൻ പോകുന്നവരും ചിലരൊക്കെ അങ്ങനയാണന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുകൊണ്ട് അതു തനിക്കുതെന്നെ പാരയാകും. പാവം കത്തനാർ ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയിപ്പം ഈ ഊരാ കുരിക്കിൽനിന്ന് എങ്ങനെ രക്ഷപെടാം എന്നുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവി ടെ പിടിച്ചിടണ്ടായിരുന്നു. അതിനൊരു പോം വഴി എന്നോളം ഉത്തമൻ പറഞ്ഞു.
" അയ്യോ വർക്കിച്ചേട്ടൻ ഒന്നും ചോദിക്കേണ്ട നാളെ ഞാൻ അങ്ങേരെ നേരിട്ടു കാണുന്നുണ്ട് . കാര്യങ്ങൾ വിശദമായി അന്വേഷിച്ചു പറയാം "
"എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുബോൾ എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാൻനായരുടെ പറ്റിൻറെ കാര്യംകൂടി മറക്കേണ്ട. അതും നീതന്നെ ചോദിച്ചാ മതി . ഞാനാരോടും ഒന്നും പറഞ്ഞു മുഷിയുന്നില്ല "
ഉത്തമന് ശ്വാസം നേരെവീണെങ്കിലും വർക്കിച്ചേട്ടൻറെ ഈ പുണ്യാലച്ചൻ സ്വഭാവമാ ഒട്ടും പിടിക്കാത്തത് . സകല ഗുലുമാലും ഒപ്പിച്ചിട്ട് തന്ത്രപൂർവ്വം ഒറ്റ മുങ്ങലാ. കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി സ്വരൂപമാ .ഉത്തമൻ യാത്ര പറഞ്ഞിട്ട് ഉടനെ അവിടുന്നിറങ്ങി. നടപ്പിന് അറിയാതെതന്നെ അൽപ്പംകൂടി വേഗത കൂടി . തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വരികയായിരുന്നു . അപ്പോഴാണ്‌ മുകുന്ദ ൻ പറഞ്ഞതൊർത്തത്. ഈ കാറ്റും അത്ര പേ ടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി ആർജിച്ചുകൊണ്ടിരുന്നു. ഉത്തമൻ തിരിഞ്ഞുനോക്കാതെ വേഗത്തിൽ നടന്നു .
രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ്‌ മുകുന്ദൻ ദൂരെയോട്ടം കഴിഞ്ഞു വന്നത് . പതിവു തെറ്റിക്കാതെ ചായകുടിക്കാൻ വർക്കിക്കടയിലേക്കു കയറി . പരദൂഷണം വർക്കിച്ചേട്ടൻ അങ്ങനെ കാത്തിരുന്ന ഒരു ഇരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ചു . ആദ്യം മുകുന്ദൻ എന്തെങ്കിലും പറയുമോന്നറിയാൻ ഒന്നു വെയിറ്റ് ചെയ് തു . മുഖത്തിനാണങ്കിൽ ഒരു ഭാവ വ്യത്യാസവും ഇല്ല .ചായയും പരിപ്പുവടയും ഓർഡർ പ്രകാരം മേശപ്പുറത്തു വിളബി .അവസാനംക്ഷമകെട്ടിട്ടാണ് വർക്കിച്ചേട്ടൻ ചോദിച്ചത് .
" എടാ മുകുന്ദ - ആ പെങ്കൊച്ചിനെതെന്തു പറ്റി . അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം എന്നൊക്കെ പറയുന്നത് "
മുകുന്ദൻറെ പഷം ചേർന്ന് ത്രിവേണിയുടെ എന്തെങ്കിലും പുതിയ ന്യുസ് കിട്ടണം . അതിനുള്ള ഒരു നബരാണ് വർക്കിച്ചേട്ടൻ അവിടെ കളിച്ചത് . പക്ഷെ സംഗതി ചീറ്റിപ്പോയി.
മുകുന്ദൻ പരിപ്പുവട കാറു മുറാന്നു കടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .
" കുഴപ്പം എൻറെതു തന്നാ . അതൊന്നും പറഞ്ഞാ വർക്കിചെട്ടനു മനസിലാവില്ല "
അല്ലെങ്കിലും തനിക്കു മനസിലാകാത്ത ഒരുപാടു കാര്യ ങ്ങളുണ്ട് ഈ ഭൂമിമലയാളത്തിൽ . ചില നേരങ്ങളിൽ എന്തെങ്കിലും ചോദിക്കുബോൾ ഒന്നുംമിണ്ടാതെ ഉത്തമൻറെ ഒരു നോട്ടമുണ്ട്. അതിൻറെ ഗുട്ടൻസും അയാൾക്ക്‌ അപ്പോഴാണ്‌ മനസിലായത് . എന്നാലും വർക്കിച്ചേട്ടൻ ഉത്തമൻ പറഞ്ഞ കാര്യംമാത്രം മറന്നിട്ടില്ല . അമേരിക്കെലോക്കെ അങ്ങനെയുള്ള ആണുങ്ങളും ഉണ്ടെന്ന് . എന്നിട്ട് സ്വയം നെടുവീർപ്പിട്ടുകൊണ്ട് ഒരാത്മഗതം
" നമ്മടെ തെമ്മാടികുന്നും പുരോഗമിക്കുന്നുണ്ട് . കർത്താവേ ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു."
മുകുന്ദൻ ഒന്നും കേട്ടില്ല എന്ന മട്ടിൽ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി . നിരത്തു കടന്ന് ദൂരേക്കു നടന്നകന്നു . അപ്പോൾ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു. അയാൾ അറിയാതെ അയാൾക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി .
കാറ്റുവന്നു കള്ളനെപോലെ
കാട്ടുമുല്ലെക്കൊരുമ്മകൊടുത്തു
കാമുകനെ പോലെ..

തിരട്ടു ഗ്രാമം (Story)

Image may contain: 1 person, sitting and beard

പുലർച്ചയിൽ പുകച്ചുരുളുകൾപോലെ മഞ്ഞുപാളികൾ ആകാശത്തെ മുട്ടിയുരുമ്മിനിന്നു . പൊതുവെ വിജനമായ നിരത്തിലൂടെ രണ്ടു സുഹൃത്തുക്കൾ ഒരു കാറിൽ കൊടേക്കനാലിൽ നിന്നുള്ള യാത്രയിലാണ്. ചുറ്റപാടും ആൾപ്പാർപ്പില്ലാത്ത വിശാലമായ ഭൂപ്രദേശം .അധികം അധികം പൊക്കമില്ലാത്ത മരങ്ങൾ കൂട്ടംകൂട്ടമായി നിൽക്കുന്ന നിരപ്പായ പ്രദേശം . കാറ്റിനൊപ്പം അച്ചടക്കത്തോടെ തലയാട്ടിനിൽക്കുന്ന മരച്ചില്ലകൾ . ഇടെക്കിടെ കൃഷിക്കായി മാത്രം വെള്ളമൊഴുകുന്ന ചാലുകളും കൃഷിഭൂമികളും. ഏതൊരു കർഷകനെയും മോഹിപ്പിക്കുന്ന ഭൂമിക. ഇനി ആരൊക്കെയാണ് യാത്രക്കാർ എന്നുനോക്കാം. ഒന്ന് റൈറ്റ് ക്ലിക്ക് എന്ന ഐറ്റി കമ്പനിയുടെ സി. ഇ. ഒ. ഒരു ഡി ദേവദാസ് .പിന്നെ അയാളുടെ ഒരു കൂട്ടുകാരി. അവൾ ആരാണെന്നോ എന്തിനാണ് അയാളുടെകൂടെ യാത്ര ചെയ്യുന്നതെന്നോ ഒന്നും അറിയില്ല. എന്തായാലും ഇപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്. അതങ്ങനെയാ ഹൈവേയിൽ കയറിയാൽ അവൾ ഉറക്കം തൂങ്ങും . ഹൈവേയിലെ ചുടുകാറ്റിൻറെ നേർത്ത താളലയങ്ങൾ അവളിൽ ഉറക്കത്തിൻറെ വിത്തുകൾ പാകും.അവളുണരാതിരിക്കാൻ വളരെ ശ്രദ്ധാപൂർവമാണ് അയാൾ കാർ ഓടിച്ചിരുന്നത് ഒരുപക്ഷെ തലേരാത്രി റിസോർട്ടിലെ പാതിയുറക്കത്തിൻറെ ആലസ്യത്തിലായിരിക്കണം. അതുകഴിഞ്ഞുള്ള ശാന്തമായ യാത്രയാണ്. അയാൾ അങ്ങനെയാണ് ഒറ്റക്കു യാത്ര പോകുബോഴൊക്കെ അവളെയും കൂട്ടും.
പെട്ടന്നാണ് ദൂരെ വഴിയോരത്ത് വലത്തുഭാഗത്തായി ഒരു ഇളം നീലനിറത്തിലുള്ള ഒരു കാറുകാണുന്നത്. അതും കാറ്റിൽ പറന്നുവരുന്ന പൊടിക്കാറ്റിൽ
തീർത്തും അവ്യക്തമായിരുന്നു . ഒട്ടും ആൾപ്പാർപ്പില്ലാത്ത ആ സ്ഥലത്ത് എന്തിനാണ് അങ്ങനെ ഒരു കാർ പാർക്കു ചെയിതിരിക്കുന്നത് എന്നൊക്കെ ഒരുനിമിഷം ഒന്നാലോചിച്ചു . അപ്പോഴേക്കും കാറിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവരുടെ കാറിൻറെ മുൻപിലേക്ക് അതിവേഗത്തിൽ ഓടി അടുക്കുന്നു. സഡൻ ബ്രൈക്കിട്ടു നിർത്താനുള്ള സമയംകഴിഞ്ഞിരുന്നതുകൊണ്ടു അയാളെ തോൽപ്പിക്കാനെന്നോണം അയാൾ ശക്തിയായി ആക്‌സിലറേറ്ററിൽ കാലമർത്തി . ആ കാറിനടുത്ത് ഒരു പെൺകുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്തോ വലിയ ഒരാപകടത്തിന്റെ ഒരു സൂചന അവളുടെ ഭാവചലനങ്ങളിൽനിന്നു വ്യക്തമായിരുന്നു .വേഗം കൂട്ടിയതുകൊണ്ട് കാറു കഷ്ടിച്ച് കടന്നുവെങ്കിലും സൈഡ് വശത്തു ശക്തിയായി തട്ടിയിരിക്കണം .ആശബ്ദത്തിൽ കൂട്ടുകാരി ഞെട്ടിയുണർന്നു. പക്ഷെ അയാൾക്കു രെക്ഷപെടാനായില്ല പിറകെവന്ന പിക്കപ്പ് ട്രാക്ക് ശക്തിയായി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ അയാൾ ആ ആ വഴിയരുകിൽകിടന്നു പിടയുന്നത് സൈഡ്‌മിററിലൂടെ വ്യക്തമായി കാണാമായിരുന്നു. കൂട്ടുകാരി പെട്ടന്നുണർന്നതുകൊണ്ട് ഒരു ഷോക്കേറ്റതുപോലെ ചുറ്റിനും നോക്കി. എല്ലാം ഏതാണ്ട് സെക്കന്റുകൾകൊണ്ട് കഴിഞ്ഞു . ഇടിച്ച ട്രാക്കുകാരൻ നിർത്താതെ പോയതുപോലും അവർ ശ്രെദ്ധിച്ചതേയില്ല . ദേവദാസ് അറിയാതെതന്നെ ബ്രൈക്കിൽ ചവിട്ടി കാർ പതുക്കെയായപ്പോൾ സൈഡിൽ ഒന്നുതുക്കി നിർത്തി . അപ്പോഴേക്കും അയാൾ ചലനമറ്റിരുന്നു . ഒരുപക്ഷെ മരിച്ചിരിക്കാം. അവരുടെ കാറു കണ്ടിട്ടാവാം ആ പെൺകുട്ടി അവിടെനിന്ന് വാവിട്ടു കരയുകയാണ് . അപ്പോഴാണ് കൂട്ടുകാരിക്കും സ്ഥലകാലബോധമുണ്ടായത് . ചുറ്റുപാടും നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ ഉച്ഛത്തിലുള്ള അലർച്ചയാണ് ആദ്യം കേട്ടത് . അത് കേട്ടപ്പോഴേ അവർ രണ്ടുപേരും പരിഭ്രാന്തരായി. അവൾ പറഞ്ഞു .
" നമുക്കുപോകാം ദേവൂ . ആകെ കുഴപ്പമാകും "
' ഇല്ല ആ പെൺകുട്ടിയെ ഇങ്ങനെ ഈ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. അപകടത്തിൽപെട്ടത് അവരുടെ ഭർത്താവോകാനാണ് കൂടുതൽ സാധ്യത. വഴക്കിട്ട് പെട്ടന്നുള്ള ദേഷ്യത്തിൽ എടുത്തു ചാടിയതാവാം "
" ഭർത്താവാണെങ്കിലും ബോയ് ഫ്രണ്ടാണെങ്കിലും അതൊക്കെ അവരുടെ സ്വാകാര്യതകളാണ് . ആരും ആരുടേയും സ്വകാര്യതകളിൽ ഒളിഞ്ഞുനോക്കുന്നത് ശരിയല്ല എന്ന് ദേവൂ തന്നെയല്ലേ ഒരിക്കൽ പറഞ്ഞത് . അഥവാ അയാൾ മരിച്ചാലും ഇതൊരു സാധാരണ മരണമൊന്നുമായിരിക്കില്ലല്ലോ . അയാൾ ആഗ്രഹിച്ചതല്ലേ. അവളുംകൂടി അതിനുത്തരവാദിയാ.അല്ലാതെ അപകടമെന്നൊന്നും പറയാൻ പറ്റില്ല. എല്ലാം അവർ സ്വയം കണ്ടെത്തുന്ന അപകടങ്ങൾ .അതൊന്നും നമ്മുടെ പ്രശ്നമല്ല ദേവൂ പ്ലീസ് ഇങ്ങനെ സ്ഥലകാലബോഥമില്ലാതെ പെരുമാറരുത്. ആരെങ്കിലും കണ്ടാൽ നമ്മൾ രണ്ടുപോരും അതിലും വലിയ അപകടത്തിലാകും "
"അയാൾ മരിച്ചിട്ടില്ലെങ്കിലോ"
അതും അവളുടെ ഉത്തരവാദിത്വത്തിൽപെട്ട കാര്യമാ"
കൂട്ടുകാരി തറപ്പിച്ചു പറഞ്ഞു
" ഒരുപക്ഷെ അവർ കാറിൽ ഒളിച്ചിരിക്കുന്ന കൊള്ളാക്കാരിൽനിന്നും ഓടി രെക്ഷപെട്ടതാവാം "
" എന്താണെങ്കിലും നമ്മളും ഇപ്പോൾ അപകടമേഖലയിലാണ്. എത്രയുംവേഗം രക്ഷപ്പെടുകയല്ലാതെ മറ്റുമാർഗങ്ങളൊന്നുമില്ല ദേവൂ "
അയാൾ അൽപ്പനേരം ആലോചിച്ചിരുന്നു. ഇതു തിരട്ടു ഗ്രാമമാണ് . ഒരുപക്ഷെ ആ കൊള്ളക്കാരുടെ പിക്കപ്പ് ട്രക്ക് മനപ്പൂർവം അയാളെ ഇടിച്ചിട്ടു നിർത്താതെ പോയതാവാം . അങ്ങനെ എത്ര എത്ര സംഭവങ്ങൾ ഈ ഗ്രാമത്തിലൂടെ തീർഥാടനത്തിനു പോകുന്ന വാഹനങ്ങൾക്കു സംഭവിച്ചിരിക്കുന്നു. അതൊക്കെ അവളും കാണൂന്നതും കേൾക്കുന്നതുമൊക്കെയല്ലേ
അവൾ പറയുന്നതിലും കാര്യമുണ്ടന്നു തോന്നി . ഇനി വരുന്ന ഏതെങ്കിലും വാഹനത്തിലുള്ളവർ പോലീസിനെ വിളിക്കാതിരിക്കില്ല . അല്ലെങ്കിൽ എമർജൻസി നംബർ വിളിച്ചാലോ എന്നോരുനിമിഷം ആലോചിച്ചു . പിന്നെ തമിഴ്‌നാടു പോലീസ് വരുന്നതുവരെ അവിടെ കിടക്കേണ്ടി വരും. കവർച്ചക്കുപോലും കൂട്ടുനിൽക്കുന്ന അവർ ഞങ്ങളെ ഒന്നിച്ചു കാണും. നടന്നതൊക്കെ വിശദീകരിക്കേണ്ടി വരും. അവർ ചോദിച്ചതൊന്നും കൊടുത്തില്ലെങ്കിൽ
വർഷങ്ങളായി രഹസ്യമാക്കി കൊണ്ടുനടന്ന ഒരു സൗഹൃദത്തിൻറെ രഹസ്യം പരസ്യമാകും.
സോഷ്യൽ മീഡിയയിലെത്തിയാൽ അത് മറ്റൊരു ചൂടുള്ള വാർത്തയാകും. ഏതു റൈറ്റ് ക്ലിക്കും റോങ് ക്ലിക്കാകാൻ മിനിറ്റുകൾ മതി. ഒന്നുംവേണ്ട രെക്ഷപെടുന്നതാ നല്ലത് . എന്നുതന്നെയാണ് അയാൾക്കും തോന്നിയത് . കാറ് പതുക്കെ മുന്നോട്ടെടുത്തു ഹൈവേയിലേക്കു കയറി . അപ്പോഴും പിറകിൽനിന്നും ആ സ്ത്രീയുടെ ദയനീയമായ അലർച്ചകൾ അവ്യക്തമായി കേൾക്കാമായൊരുന്നു. അവർഅത് ശ്രദ്ധിക്കാതെ അതിവേഗത്തിൽ പാഞ്ഞുപോയി.

By: ThampyAntony

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo