Showing posts with label RenjushaMani. Show all posts
Showing posts with label RenjushaMani. Show all posts

നീ വാക്കാവുക..



മുറിവേൽക്കാതെ കണ്ണീര്
പൊടിയുന്നതും
ചുമടനങ്ങാതെ ഭാരമേറുന്നതും
തീയേൽക്കാതെ പൊള്ളുന്നതും
വേരിറങ്ങാതെ ആഴമേറുന്നതും
നിന്നിലൂടെയാണ്......
നീ വാക്കാവുക
കൊക്കുരുമ്മുന്ന സ്നേഹത്തിൽ
അടർന്നു വീഴുന്ന
മൗനത്തിൽ
പുൽകിയുറങ്ങുന്ന
നിദ്രയിൽ
കൈക്കുള്ളിൽ ഒതുങ്ങുന്ന
ചിരിച്ചെപ്പിൽ
നിന്നെ ഞാൻ ഒളിപ്പിക്കാം..
നീ വാക്കാവുക
നിന്റെ വേനലിൽ
പൊള്ളിയമർന്നാലും
ചിറകുകൾ പാതി
നനച്ചു വീണ്ടുമൊരു
മഴയ്ക്കായി കാത്തിരുന്ന്
ചെറുതോണിയിലെ
യാത്രയിലെന്നും
നിന്റെ തുടിപ്പാവാം..
രഞ്ചുഷ മണി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo