Showing posts with label HashimMadassery. Show all posts
Showing posts with label HashimMadassery. Show all posts

മുഖം മൂടികൾ...


മുഖം മൂടികൾ...
☆☆☆☆☆☆☆
സെക്രട്ടേറിയറ്റിൽ ജോലി കിട്ടി,
ആദ്യ ദിവസം ജോലിക്ക് കയറാനായി,
സെക്രട്ടേറിയറ്റ് ഗേയ്റ്റിന് മുമ്പിൽ എത്തിയ റോഷന് മുന്നിൽ,കയ്യിൽ നീട്ടി പിടിച്ച ലോട്ടറി ടിക്കറ്റും തോളിലൊരു ചെറിയ ഹാന്റ് ബാഗുമായി സാരിയുടുത്ത് പ്രായത്തിൽ 30 പിന്നിട്ട,പൊക്കം കുറഞ്ഞ് ഇരു നിറത്തിൽ ഒരു ലോട്ടറി വിൽപ്പനക്കാരി,മഞ്ജിമ...
സാറെ ഒരു ടിക്കറ്റെടുത്ത് സഹായിക്ക്, പ്രായമായ അച്ഛനെയും അമ്മയേയും നോക്കാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാ,അവൾ പ്രതീക്ഷയോടെ റോഷനെ നോക്കി ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി മൊഴിഞ്ഞു.....
ഒരു ജോലിയില്ലാത്തതിന്റെ
ബുദ്ധിമുട്ട് നന്നായി അനുഭവിച്ചറിഞ്ഞ റോഷന് അവളുടെയാ വാക്കുകളിൽ സഹതാപം തോന്നിയതിൽ അത്ഭുതമില്ല....
അയാൾ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേഴ്സെടുത്ത് അതിൽ നിന്ന് ഒരു 50 രൂപ നോട്ട് എടുത്ത് അവൾക്ക് കൊടുത്തിട്ട്, അവൾ നീട്ടിയ ആ ലോട്ടറി ടിക്കറ്റ് വാങ്ങി മടക്കി പേഴ്സിൽ ആ നോട്ടിന്റെ സ്ഥാനത്ത് അതിന് പകരമായി വച്ചു,റോഷൻ....
പിന്നിടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ മുഖവും,അന്ന് ആദ്യം കണ്ട നാൾ അവൾ പറഞ്ഞ വാചകങ്ങളും, കണ്ടും കേട്ടും,അയാളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നു....
ആദ്യമായി കണ്ട ദിവസം അവളോട് തോന്നിയ സഹതാപം റോഷന്റെ ഉള്ളിൽ അതേ പടി തങ്ങി നിന്നിരുന്നത് കൊണ്ട് അയാൾ അവളെ അനൂകമ്പയോടെ നോക്കി ചിരിയ്ക്കുമായിരുന്നു, ലോട്ടറി ടിക്കറ്റുമായി അവളെ ആ സെക്രട്ടേറിയേറ്റ്
പടിയ്ക്കൽ കാണുമ്പോഴൊക്കെ...
റോഷന്റെ നോട്ടത്തിലെയും പുഞ്ചരിയുടേൂയം നിഷ്കളങ്കത തിരിച്ചറിഞ്ഞ,മഞ്ജിമ അന്നൊരു ശമ്പള ദിവസം അയാൾ ജോലി കഴിഞ്ഞ് വരുന്നത് കാത്ത് നിന്ന്, അയാളെ സമീപിച്ചിട്ട്,ലോട്ടറി ടിക്കറ്റ് നീട്ടാതെ താഴ്മയോടും വിഷമത്തോടും പറഞ്ഞു,
സാർ അച്ഛന് തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്,അത്യാവശമായിട്ട് 5000 രുപ വേണം,രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ച് തരാം,ലോട്ടറിയുടെ കമ്മീഷൻ കുറച്ച് കിട്ടാനുണ്ട്....
അവളുടെ അവസ്ഥയിൽ പഴയത് പേൂലെ സഹതാപം പൂണ്ട അയാൾ അവളോട് അച്ഛനെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രിയും അച്ഛന്റെ പേരും അസുഖത്തിന്റെ വിവരങ്ങളും
പോദിച്ചപ്പോൾ, അവൾ പുഞ്ചിരിച്ച് കൊണ്ട് സന്തോഷപൂർവ്വം ആ വിവരങ്ങളൊക്കെ പറഞ്ഞ് കൊടുത്തു....
അത് കേട്ട ശേഷം റോഷൻ പറഞ്ഞു, ഇന്നെനിയ്ക്ക് കുറച്ച് തിരക്കുണ്ട് പോയിട്ട്,
നാളെ ജോലി കഴിഞ്ഞിട്ട് തീർച്ചയായും അച്ചനെ കാണാൻ,ഞാൻ തന്റെ കൂടെ ആശുപത്രിയിൽ വരുന്നുണ്ട്,താൻ ചേദിച്ച അത്രയും ഇല്ലെങ്കിലും
കുറച്ച് ക്യാഷും നാളെ തരാം,തിരക്ക് പിടിച്ച് തിരിച്ച് തരണമെന്നില്ല,ആവുന്ന പോലെ സാവകാശം തന്ന് തീർത്താൽ മതി...
അയാളത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് അത് വരെയുണ്ടായിരുന്ന തിളക്കവും,പ്രതീക്ഷയും പെട്ടെന്നെവിടെയോ പോയി മറഞ്ഞു.....
അപ്പോഴേക്കും റോഷൻ അവളുടെ അടുത്ത് നിന്നും പോയി....
അടുത്ത ദിവസം ജോലി കഴിഞ്ഞ് സാധാരണയിൽ നിന്നും കുറച്ച് നേരത്തേ ഇറങ്ങിയ റോഷന്റെ കണ്ണുകൾ അവളെ ആ സെക്രട്ടേറിയറ്റ് പടിയ്ക്കലൊക്കെ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല....
നിത്യവും ആ പടിയ്ക്കൽ കാണുന്ന ആളായത് കൊണ്ട് അവളുടെ മൊബൈൽ
നമ്പറും മേടിച്ചില്ല,അല്ലെങ്കിൽ എ
വിടെയാണ് എന്ത് പറ്റി അവൾക്കെന്ന്
വിളിച്ച് ചോദിയ്ക്കാമായിരുന്നു,റോഷൻ
ഒരു നിമിഷം ചിന്തിച്ചു,മഞ്ജിമയെ കാണാതായപ്പോൾ.....
അടുത്ത ദിവസവും അവളെയവിടെ കാണാതായപ്പോൾ,റോഷൻ എന്ത് പറ്റിയെന്നറിയാൻ മഞ്ജിമ പറഞ്ഞ ഹോസ്പിറ്റലിലെത്തി അന്വേഷിച്ചപ്പോൾ
അവൾ പറഞ്ഞ അച്ഛന്റെ പേരിൽ ആരെയും അടുത്ത ദിവസങ്ങളിലൊന്നും
അവിടെ അഡ്മിറ്റ് ചെയ്തതായി അഡ്മിഷൻ രജിസ്റ്ററിൽ കാണാനായില്ല...
തുടർന്നുള്ള ദിവസങ്ങളിൽ അവൾക്കായുള്ള അയാളുടെ നോട്ടം
ആ സെക്രട്ടേറിയറ്റ് പടിയ്ക്കലും പരിസരങ്ങളിലും തുടർന്നെങ്കിലും അവിടെ എവിടേയും അവളെ കണ്ടെത്താൻ റേഷനായില്ല....
:
ജോലിയ്ക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴും റോഷന്റെ കണ്ണുകൾ ആ സെക്രട്ടേറിയറ്റ് പടിയ്ക്കലും പുറത്തുമായി ഭാഗ്യം വിൽപ്പനയുടെ ലേബലിൽ തട്ടിപ്പിന്റെ,മുഖം മൂടിയണിഞ്ഞ മഞ്ജിമയുടെ കണ്ണുകളെ. തിരഞ്ഞ് കൊണ്ടിരിയ്ക്കെ,
രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഓഫിസിൽ ലഞ്ച് ബ്രേയ്ക്കിന്റെ
സമയത്ത് റോഷന്റെ മൊബൈലിലേയ്ക്ക്
ഒരു കോൾ വന്നു,ടൗണിലെ ഗവ.കോളേജിൽ ലക്ചററായ തന്റെ സുഹൃത്ത് സൂരജിന്റെ...
കോളിൽ,റോഷൻവൈകിട്ട് ഫ്രീയാണെങ്കിൽ സിറ്റിയിലെ അടുത്തുള്ള ഹോസ്പിറ്റലിൽ ജോലി കഴിഞ്ഞ് വരുമ്പോൾ ഒരുമിച്ച് പോകാനാണ്,കോളേജ് ജംങ്ങ്ഷനിൽ
ലോട്ടറി വിൽക്കുന്ന ഒരു പരിപയക്കാരിയുടെ അച്ഛൻ സുഖമില്ലാതെ അഡ്മിറ്റാണ്,ഒന്ന് വിസിറ്റ് ചെയ്യാനാണ്,എന്താണവളുടെ പേര്,റോഷൻ ആകാംക്ഷയോടെ തിടുക്കത്തിൽ ചോദിച്ചു,ശ്യാമള സൂരജ് പറഞ്ഞു...
അവൾക്ക് ക്യാഷ് വല്ലതും സൂരജ് പൂർത്തിയാക്കും മുമ്പ് റോഷൻ ചോദിച്ചു ,ഇന്നലെ ശമ്പള ദിവസമായിരുന്നല്ലോ,കോളേജ് കഴിഞ്ഞ് വൈകിട്ട് പോകുമ്പോഴാണ്,ശ്യാമള അച്ഛന്റെ വിവരം പറഞ്ഞ്,അത്യാവശ്യമായി 5000 രൂപ വേണം,രണ്ടാഴ്ചയ്ക്കുള്ളിൽ തരാം,ലോട്ടറിയുടെ കമ്മീഷൻ കിട്ടുമ്പോഴെന്ന് പറഞ്ഞപ്പോൾ
ഞാൻ ക്യാഷ് കൊടുത്തു....
ഇന്ന് അച്ഛനെ കാണാൻ ചെല്ലാൻ പറഞ്ഞു,ഹോസ്പിറ്റലിലേയ്ക്ക്,അവിടെ കാണാമെന്നും പറഞ്ഞു,ശ്യമള,സൂരജ് പറഞ്ഞു...
ഞാൻ വരാം,നമുക്ക് പോകാം റോഷൻ പറഞ്ഞു....
അപ്പോൾ ശ്യാമള മറ്റൊരു സ്ത്രിയുടെ പേരും മുഖം മൂടിയുമണിഞ്ഞ് പുതിയ ഒരു താവളത്തിൽ ലോട്ടറി വിൽപ്പന തുടങ്ങിക്കഴിഞ്ഞിരുന്നു,മറ്റൊരു
ഇരയ്ക്ക് ലോട്ടറി ഭാഗ്യം എത്തിയ്ക്കാനായിട്ട്....
ഹാഷിം...കുന്നുകര, ആലുവ.

സേതുലക്ഷ്മി.

Image may contain: 1 person, standing, ocean, sky, outdoor, water and nature

സേതു, ലക്ഷ്മി ബോത് ഓഫ് യു സ്റ്റാൻഡ് അപ്,കയ്യിൽ നിവർത്തി പിടിച്ചിരുന്ന ടെക്സ്റ്റ് ബുക്ക് മടക്കി പിടിച്ചിട്ട് ജയലക്ഷ്മി ടീച്ചർ ദേഷ്യത്തിൽ പറഞ്ഞു....
അവർ രണ്ട് പേരും എണീറ്റ് നിന്ന് മുഖത്തോട് മുഖം നോക്കുമ്പോൾ,ടീച്ചർ തിരിഞ്ഞ് മേശമേൽ ഇരുന്നിരുന്ന ചൂരൽ എടുത്തിട്ട് ലക്ഷ്മിയോട് പറഞ്ഞു,കൈ നീട്ടു....
ലക്ഷ്മി പേടിയോടെ നീട്ടിയ കയ്യിൽ ടീച്ചറുടെ വലത് കയ്യിലെ ചൂരൽ ഉയർന്ന് താണ് ശക്തമായി പതിച്ചു,രണ്ട് തവണ...
ടീച്ചർ സേതുവിന്റെ അടുത്തേയ്ക്ക് നീങ്ങിയപ്പോൾ,ലക്ഷ്മി വേദനയാൽ പുളഞ്ഞ്
അടി കൊണ്ട അവളുടെ കയ്യ് ചുണ്ടോടടുപ്പിച്ച്
മെല്ലെ ഊതുന്നുണ്ടായിരുന്നു,ആ ചൂരൽ പാടിൽ....
ടീച്ചർ പറയുന്നതിന് മുമ്പ് കൈ നീട്ടിയ സേതുവിന്റെ കൈ വെള്ളയിലും ആ ചൂരൽ ഉയർന്ന് താണു പ്രഹരവുമായി രണ്ട് തവണ....
ഡിക്റ്റേഷന് സേതു,തന്റെ അടുത്ത സീറ്റിലിരുന്നിരുന്ന ലക്ഷ്മടെ പേപ്പറിൽ നോക്കിയതിനും,ലക്ഷ്മി സേതുവിന് ഡിക്റ്റേഷൻ കാണിച്ച് കാണിച്ച് കൊടുത്തതിനുമായിരുന്നു,
നാലാം ക്ലാസ്സിലെ സഹപാഠികളായ
ഇരുവർക്കുംടീച്ചറിന്റെ ചൂരൽ ചൂട് അനുഭവമായത്...
സിറ്റ്,ബോത്ത് ഓഫ് യൂ, എന്ന് പറഞ്ഞ് ചൂരൽ
തിരികെ മേശപ്പുറത്ത് വച്ചിട്ട്,മടക്കിയ ടെക്സ്റ്റ് വീണ്ടും നിവർത്തി ജയലക്ഷ്മി ടീച്ചർ,
ഡിക്റ്റേഷനുള്ള അടുത്ത വാക്ക് പറഞ്ഞു,
ഉച്ചത്തിലുംദേഷ്യത്തിലും...
അപ്പോൾ സീറ്റിലിരുന്ന സേതു മനസ്സിലുറച്ചു,
ഇനിയൊരിയ്ക്കലും ആരുടേയും
നോക്കി എഴുതില്ല,പാവം ലക്ഷ്മിയേ പോലെ
ആർക്കും ശിക്ഷ വാങ്ങി കൊടുക്കില്ല...
ആ ക്ലാസിന് ശേഷം ലഞ്ച് സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ തന്റെ കൈവെള്ളയിലെ ചൂരൽ പാടും ചുവന്ന തടിപ്പും കണ്ട സേതു,തൊട്ടപ്പുറത്തെ ടേബിളിലായി മുഖം കുമ്പിട്ടിരിന്ന് ലഞ്ച് കഴിക്കുന്ന ലക്ഷ്മിയുടെ കൈ വെള്ളയിൽ താൻ കാരണമുണ്ടായ ചൂരൽ തടിപ്പിനേയും ചുവപ്പിനേയും കുറിച്ചോർത്തപ്പോൾ,തണുത്ത അവന്റെ ലഞ്ച് ബോക്സിലേയ്ക്ക് ചൂടുള്ള ഒരു തുള്ളി കണ്ണീർ ഉരുണ്ട് വീണു....
അന്ന് ക്ലാസ്സ് കഴിഞ്ഞ് സ്കൂൾ ബസ്സിനടുത്തേയ്ക്ക് നടന്ന് കൊണ്ടിരുന്ന,സേതു കണ്ടു,
മുന്നിലായി അമ്മ ജയലക്ഷ്മി ടീച്ചർ കയ്യിൽ പിടിച്ച് അവരുടെ ബസ്സിനടുത്തേയ്ക്ക് നീങ്ങുന്ന
ലക്ഷ്മിയെ....
ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കിയ ലക്ഷ്മി ,തന്റെ പുറകിലായി സ്കൂൾ ബാഗും പുറത്ത് തൂക്കി നടന്ന് വരുന്ന,സേതുവിനെ നോക്കി പുഞ്ചിരിച്ചിട്ട്
അവളുടെ കണ്ണുകൾ മെല്ലെ അടച്ചു,അടി കിട്ടിയതിൽ തനിയ്ക്ക് അവനോട് ദേഷ്യമോ,വിഷമമോ ഇല്ലെന്നുള്ളതിന്റെ അടയാളമായി....
അത് കണ്ട സേതുവും സന്തോഷത്തോടെ
അവളെ നോക്കി പുഞ്ചിരിച്ചെങ്കിലും അവളത് കണ്ടില്ല....
ഇന്ന് ലോകത്തിന്റെ ഒരു കോണിലിരുന്ന്
ടീച്ചർ പറയാതെയും ലക്ഷ്മി കാണിച്ച് കൊടുക്കാതേയും മനസ്സ് പറയുന്നത് പേനത്തുമ്പിലൂടെ പേപ്പറിൽ അക്ഷരങ്ങളായി പിറവിയെടുക്കുമ്പോൾ സേതു,
ഓർത്ത് പോകുന്നു ജയലക്ഷ്മി ടീച്ചറേയും
അവർ മകളുടെ കൈ വെള്ളയിൽ
തീർത്ത ചുവന്ന് ചൂരൽ പാടിനേയും, തന്നെ നോക്കി
പുഞ്ചിരിച്ച് കൊണ്ട് കണ്ണടച്ച് കാണിച്ച
ഇപ്പോൾ ലോകത്തിന്റെ ഏത് കോണിലാണെന്നറിയാത്ത ലക്ഷ്മിയേയും....
ഹാഷിം....

ഹാദിയയുടെ ഡിവോഴ്സ് ലെറ്റർ...

ഹാദിയയുടെ ഡിവോഴ്സ് ലെറ്റർ...
♡♡♡♡♡♡♡♡♡♡♡♡♡♡♡♡
എന്നെ ഏറെ പ്രിയമായ ഇക്കയ്ക്ക്,ഹാദിയ എഴുതുന്നത്,
ഇക്ക ലീവിന് വന്ന് കല്യാണവും കഴിഞ്ഞ് പോയിട്ട് 6 മാസത്തോളമായി...
അതിനിടയിൽ ഇക്ക എനിയ്ക്ക് വിളിച്ചത് വിരലിലെണ്ണാവുന്ന തവണ മാത്രം.
എനിയ്ക്കറിയാം ഞാൻ ഇക്കയെ കുറ്റപ്പെടുത്തുന്നില്ല.അല്ലെങ്കിലും കുറ്റവും കുറവും എനിയ്ക്കാണല്ലോ...?
കുറച്ച് ദിവസമായി ഇങ്ങനെ ഒരെഴുത്ത് എഴുതുന്നതിനെക്കുറിച്ച് ആലോചിയ്ക്കാൻ തുടങ്ങിയിട്ട്. എഴുതാതെ ഇക്ക വിളിക്കുമ്പോൾ പറഞ്ഞിട്ട് വീട്ടിലേയ്ക്ക് പോകാമെന്ന് ആദ്യം കരുതിയത്,പക്ഷേ ഓർത്തപ്പോൾ എനിയ്ക്കതിന് കഴിയില്ല,ഇക്കയോട് അങ്ങിനെ പറയാൻ...
അത്ര മാത്രം ഇക്ക എന്നെ സ്നേഹിച്ചിരുന്നതാണല്ലോ...
യത്തീമായിരുന്ന എന്നെ കുഞ്ഞുന്നാളിലേ മുതൽ ഇഷ്ടപ്പെട്ട്,വീട്ടുകാരുടേയൊക്കെ ഇഷ്ടക്കേട് അവഗണിച്ച് എനിയ്ക്ക് ഒരു ജീവിതം തന്ന് ഇത് വരെ ജിവിതത്തിൽ കൂടെ നിർത്തിയതാണല്ലോ...
എന്റെ കുറവ് അംഗീകരിച്ച് കൊണ്ട്,എന്നെ ഒരിയ്ക്കൽ പോലും കുറ്റപ്പെടുത്താതെ,
എന്നിലെ പ്രതീക്ഷയുടെ തിരിനാളമണയാതെ നിലനിർത്തി തന്ന്,ഞാൻ പലതവണ നിർബന്ധിച്ചിട്ടും,ഇക്കയുടെ വീട്ടുകാര് പിന്തുണച്ചിട്ടും വേറൊരു നിക്കാഹിന് ഇക്ക താത്പര്യം കാണിക്കാതെ എന്നെ തനിച്ചാക്കാതെ,എനിയ്ക്ക് നിയും നിനക്ക് ഞാനും മാത്രം മതിയെന്ന് പറഞ്ഞ ഇക്കയുടെ ആ വാക്കുകളും മനസ്സും മാത്രം മതി എനിയ്ക്ക് ശിഷ്ട ജീവിതം ഒറ്റയ്ക്ക് കഴിച്ച് കൂട്ടുവാൻ...
ഇക്കയെ ആരും കുറ്റപ്പെടുത്തില്ല, കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞിന് വേണ്ടി,ഒന്നും രണ്ടുമല്ല നീണ്ട 17 വർഷങ്ങൾ ഇക്ക എനിയ്ക്ക് തന്നില്ലേ,കാത്തിരുന്നില്ലേ...
എത്ര ലക്ഷങ്ങളാണ് ഇക്ക
ആ പൊരിവെയിലിൽ പണിയെടുത്ത് എനിയ്ക്കായി ചെലവഴിച്ചത് ചികിത്സക്ക്.മരുന്നും ഇഞ്ചക്ഷനും ഹിസ്റ്ററോസ്കോപ്പിയും സർജറിയും എംബ്രിയോ ട്രാൻസഫറും എല്ലാം നാം ചെയ്തില്ലേ...
എന്ത് ചെയ്യാം,പടച്ചവൻ നമുക്ക് വിധിച്ചിട്ടില്ല ഒരു കുഞ്ഞിനെ...
ഇനിയിപ്പോ നമുക്കെന്ന് പറയാൻ പാടില്ലല്ലോ,എനിയ്ക്ക്...
ഒരു പക്ഷേ ഇപ്പോൾ ഇക്ക ഫൈഹയ്ക്ക് വിളിക്കുകയായിരിയ്ക്കും,
അതിലെനിയ്ക്ക് വിഷമവും പരിഭവവുമില്ല...
അവളും എന്നേപ്പോലെ ഇക്ക നിക്കാഹ് കഴിച്ച,ഇക്കയുടെ ആദ്യത്തെ കൺമണിയെ പ്രസവിച്ച് തരാൻ പോകുന്നവളല്ലേ...
ഇക്കയ്ക്ക് ഒരു കുട്ടിയുണ്ടാവുന്നതിൽ എനിയ്ക്ക് സന്തോഷമേയുള്ളൂ...
എനിയ്ക്ക് ഒരിയ്ക്കലും ഒരു കുഞ്ഞിന്റെ
ഉമ്മയാവാൻ കഴിയില്ല എന്ന് ഡോക്ടർ അന്തിമവിധി പറഞ്ഞ ദിവസം ഭൂമി തലകീഴെ മറിയുന്നതായി തോന്നി,കുഴഞ്ഞ് വീഴാൻ തുടങ്ങിയ എന്നെ താങ്ങി കൊണ്ടാണല്ലോ ഇക്ക പറഞ്ഞത്,വിഷമിക്കണ്ട ഹാദി,
എനിയ്ക്ക് നീയും നിനക്ക് ഞാനും മതിയെന്ന്....
ഇത് പടച്ചവന്റെ നിശ്ചയമാണ്, ഫൈഹ ഇക്കയുടെ രണ്ടാം ഭാര്യയായി വരാന്നുള്ളത്,അല്ലെങ്കിൽ ഖത്തറിൽ ഇക്കയുടെ കമ്പനിയിൽ ഡ്രൈവറായിരുന്ന ഫൈഹയുടെ ഭർത്താവ് അവിടെ ആക്സിഡന്റിൽ മരിയ്ക്കുവാനും ആ മയ്യിത്ത് നാട്ടിലേയ്ക്ക് അയച്ചപ്പോൾ,
കമ്പനിയിൽ നിന്ന് ഇക്കയെ കൂടെ അയച്ചതും,ഫൈഹയെയും അവരുടെ 5ഉം 3ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ഇക്ക കാണാൻ ഇടവന്നതും എല്ലാം....
തിരിച്ച് ഖത്തറിലെത്തിയ മക്കളില്ലാത്ത ഇക്കയോട്,മരണപ്പെട്ട സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങും തണലുമായി ഫൈഹയെ രണ്ടാം വിവാഹം കഴിച്ച് കൂടെ എന്ന് ചോദിച്ച ഇക്കയുടെ ആ സഹപ്രവർത്തകരേയും ഞാൻ കുറ്റപ്പെടുത്തിന്നുല്ല,അനാഥമായ ഒരു കുടുംബത്തിന്റെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുത്ത് അവരെ സംരക്ഷിയ്ക്കുവാൻ തയ്യാറായത് ഇക്കയുടെ നല്ല മനസ്സ് തന്നെ,അതും എന്റെ സമ്മതത്തോടും ഇഷ്ടത്തോടും....
എന്നിട്ടും എന്നോടുള്ള സനേഹം കൊണ്ട് ഫൈഹയെ ഇക്ക ഇതുവരേ ഇവിടേയ്ക്ക് കൂട്ടി കൊണ്ടുവരാതെ അവളുടെ വീട്ടിൽ തന്നെ നിർത്തിയിരിയ്ക്കകയല്ലേ...
ഇനി അത് വേണ്ട,ഇക്ക പണിത ഈ വീടും സൗകര്യങ്ങളും അവൾക്കും രണ്ട് മൂന്ന് മാസം കഴിഞ്ഞ് പിറക്കാൻ പേൂകുന്ന നിങ്ങളുടെ കുഞ്ഞിനും അവകാശപ്പെട്ടതാണ്.
അതുകൊണ്ട് ഞാൻ എന്റെ വീട്ടിലേയ്ക്ക് ഒറ്റയ്ക്ക് കഴിയുന്ന ഉമ്മയുടെ അടുത്തേയ്ക്ക് പോകുകയാണ്...
ഇനി ഒരിയ്ക്കലും ഞാൻ ഇവിടേയ്ക്ക് വരില്ല,ഒന്നിനും നിങ്ങളെ ശല്യപ്പെടുത്തില്ല,
ഒരവകാശവും ഞാൻ ചോദിയ്ക്കില്ല...
നാട്ടിൽ വരുമ്പോൾ ഇക്കയ്ക്ക് എന്നെ കാണണമെന്ന് തോന്നിയാൽ,ആ അവകാശവും സ്വാതന്ത്ര്യവും മരണം വരെ ഇക്കയ്ക്ക് ഉണ്ടാകും...
ഇത് ഇക്കയ്ക്കുള്ള എന്റെ അവസാനത്തെ കത്താണ്...
ഇക്കഎന്നോട് ഇതുവരേ കാണിച്ച സ്നേഹത്തിനും ഇഷ്ടത്തിനും
മനസ്സിൽ നിറഞ്ഞ നന്ദി സുക്ഷിച്ച് കൊണ്ട്,ഫൈഹയും മക്കളുമൊത്തുള്ള
സന്തോഷം നിറഞ്ഞ കുടുംജീവിതം ഇക്കായ്ക്ക് ആശംസിച്ച് കൊണ്ട് ഈ കത്ത് ഞാൻ നിർത്തുന്നു,ഇക്കയോട് വിടപറഞ്ഞ് പിരിയുന്നു,വിങ്ങുന്ന ഹൃദയത്തോടെയും തേങ്ങൂന്ന മനസ്സോടെയും, എന്നേയ്ക്കുമായി   
ഇക്കയുടെ മാത്രമായ,എല്ലാമായിരുന്ന
...സ്വന്തം ഹാദിയ...
ഹാഷിം...കുന്നുകര,ആലുവ.

മിന്നും താരകം

മിന്നും താരകം...
*****************
കവർന്നു ഞാനവളുടെ ചെമ്പരത്തിച്ചോപ്പുള്ള -
ഹൃദയമൊരുനാൾ
പ്രണയം മൊട്ടിട്ട കാലത്ത്...
സൗരഭ്യം പരത്തി
പൂത്തുലഞ്ഞാ പ്രണയത്തെ
കടയോടെ പിഴുതെറിയാനെത്തി-
കൊടുങ്കാറ്റായി അന്തകനാം മാറാരോഗം
കാർന്നവളെയൊന്നായി
ഞാൻ കവർന്നൊരാ ഹൃദയമൊഴികെ...
മാനത്തമ്പിളി പാൽ നിലാവ്
തൂവി മന്ദഹസിച്ചെരാ രാവിൽ-
വാനിൽ തെളിഞ്ഞ നിന്നാതാരകങ്ങളെ
സാക്ഷിയാക്കിയവൾ പോയി മറഞ്ഞു
കാലയവനികയ്ക്കുള്ളിൽ....
ഓർമ്മിയ്ക്കാനൊരുപാടോർമ്മകൾ
തന്നവൾ വിടവാങ്ങിയെൻ-
ഹൃദയവുമായി യാത്രാമൊഴിയേതുമില്ലാതെ...
തെളിവാനിലെ മിന്നുമാ താരകങ്ങളി‐
ലൊന്നായി മാറിയവൾ മിന്നി...
തെളിഞ്ഞവളെന്നുമെനിയ്ക്കായ് ...
കാത്തിരുന്നു ഞാൻ രാവുകൾക്കായ്
േസ്നഹിച്ചേറെ രാവുകളെ-
താരകമായി പുനർജനിയ്ക്കുമവളുടെ
മിന്നിത്തിളങ്ങും കാഴ്ചയ്ക്കായി...
കാലാന്തരേ കൂട്ടായെനിയ്ക്കെത്തി
പ്രേയസി ഒരു നാളവൾക്ക് പകരമായി
പിന്നെ നോക്കാൻ മറന്ന് പോയാ -
മാനത്ത് നിന്നും പൊലിഞ്ഞാ
താരകം മിന്നാതെ തെളിയാതെ
തിരിച്ചേകി യെൻ ഹൃദയമെൻ
പ്രേയസിയ്ക്കായ് മാത്രം....
ഹാഷിം...മാടശ്ശേരി...ആലുവ.

ഫാദേർസ് ഡേ...


ഫാദേർസ് ഡേ...
***************
എല്ലാ വർഷവും തങ്ങളുടെ സ്കൂൾ ബാച്ചിന്റെ ക്ലാസ് മേറ്റ്സ് സംഗമം
മുൻകയ്യെടുത്ത് സംഘടിപ്പിച്ചിരുന്ന
വൈഷ്ണവും ലിഡയും ഇത്തവണ അതിന് ഒരു മാറ്റം വരുത്തി,അതിന് പകരമായി ഫാദേർസ് ഡേ ആഘോഷിയ്ക്കുവാൻ തീരുമാനിച്ചു.
ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വൈഷണവും ലിഡയും സ്കൂളിലെ വിശാലമായൊരു ഹാൾ അതിനായി സജ്ജമാക്കി.
പങ്കെടക്കുന്നവർക്കായുള്ള ബുഫേയും 50 ൽപരം ഫാദേർസിനെ ആദരിച്ച് കൊണ്ട് അവർക്കായുള്ള ഉപഹാരങ്ങളും അവർ തയ്യാറാക്കിയിരുന്നു.
ആ ചടങ്ങിൽ പങ്കെടുക്കാൻ ഇടവക പള്ളിയിലെ പ്രായം ചെന്ന വികാരിയച്ചനും ആ പ്രദേശത്തെ സാമൂഹിക സംസ്കാരിക നേതാക്കളും സ്കൂളിലെ അധ്യാപകരും പ്രത്യേക ക്ഷണിതാക്കളായി വേദിയിൽ ഉണ്ടായിരുന്നു.
ഫാദേർസ് സംഗമ യോഗം അതിന്റെ അവസാനത്തിലേയ്ക്ക് എത്തി.പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്താനായി അധ്യക്ഷനായ വികാരിയച്ചൻ,സംഘാടകയായ ലിഡയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു...
നന്ദി പ്രകാശനത്തിന്റെ അവസാനമായി
ലിഡ പറഞ്ഞ വാക്കുകൾ സദസ്യരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കണ്ണുകളിൽ ഈറണിയിച്ചു,
" വേണ്ടാജൻമമായി പള്ളി നടയിൽ ഉപേക്ഷിച്ച് പോയ ദിവസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന എന്നെ,ഏറ്റെടുത്ത് പൊന്ന് പോലെ വളർത്തി,മികച്ച വിദ്യാഭ്യാസം തന്ന് ജീവിതത്തിൽ നല്ല നിലയിലെത്തിച്ച , മക്കളില്ലാതിരുന്ന എന്റെ അപ്പച്ചന്റെ മകളായി പിറന്നില്ലെങ്കിലും മകളായി വളരാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിയ്ക്കുന്നു"...
അമ്മച്ചി മരിച്ച് അടക്കിയ ദിവസം,
എകനായി മാറി നിന്ന് കരഞ്ഞിരുന്ന അപ്പച്ചനെ കണ്ട നമ്മുടെ ഈ അച്ചൻ,ഇതുവരെ എന്നെ അപ്പച്ചൻ അറിയിക്കാതിരുന്ന ഈ രഹസ്യം എന്നോട് പറഞ്ഞിട്ട് പറഞ്ഞു,
മോള് അപ്പച്ചനെ ഒരിയ്ക്കലും വിഷമിപ്പിയ്ക്കാതെ നോക്കി കൊള്ളണമെന്ന്,
ഇത്രയും പറഞ്ഞപ്പോഴേക്കും വിതുമ്പി സംസാരിയ്ക്കാൻ കഴിയാതായ ലിഡയെ,
ഉപഹാരം ഏറ്റ് വാങ്ങി വേദിയിൽ ഇരുന്നിരുന്ന അപ്പച്ചൻ എഴുന്നേറ്റ് വന്ന് കെട്ടി പിടിച്ചിട്ട് കരഞ്ഞ് കൊണ്ട് വിളിച്ചു,എന്റെ പൊന്നുമോളേ....
അത് കണ്ട സദസ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു,ആനന്ദാശ്രുക്കളോടെ....
ഹാഷിം ആലുവ

ഒരു ഫെയ്ക്കത്തി.....(കഥ‐രണ്ടാം ഭാഗം)

Image may contain: 1 person, sunglasses and closeup

ഓറഞ്ചിന് പച്ചയടിച്ച കളറിംഗ് ടെക്സ്റ്റ് ബുക്ക് യദുവിന് തിരികെ കൊടുത്തിട്ട് പൊട്ടിചിരിച്ച് കൊണ്ട് രൂപശ്രീ കിച്ചനിലേയ്ക്ക് പോയി.
ഇന്നിനി കളറടിച്ചത് മതി, മക്കള് പോയിരുന്ന് കാർട്ടൂൺ കണ്ടോ,വരുൺ യദുവിനോട് പറഞ്ഞു.
അവൻ പഴയത് പോലെ തലയാട്ടി,ബുക്കും മടക്കി സ്കൂൾ ബാഗിൽ വച്ച് ടി.വി ചാനൽ മാറ്റി കൊണ്ടിരുന്നു,കാർട്ടൂൺ വരുന്നത് വരെ.
വരുൺ ചായകുടിച്ച് ലഡുവും കഴിച്ച് കൊണ്ടിരുന്നപ്പോൾ,മെസഞ്ചറിൽ
വൃന്ദയുടെ പുതിയ മെസേജ് ബ്ലിങ്ക് ചെയ്തു,വരുൺ കയ്യിലെ ലഡു പ്ലെയ്റ്റിൽ വച്ചിട്ട്, മെസേജ് റൗണ്ട് മാക്സിമൈസ് ചെയ്തു.
പ്രൊഫൈൽ പിക്ചറിൽ സുന്ദരനാണല്ലൊ വരുൺ,വൃന്ദയുടെ മെസേജ് വായിച്ച- വരുൺ,നീട്ടി വിളിച്ചു,
കിച്ചനിലേയ്ക്ക്,രൂപേ.....
ഇനിയിപ്പൊ,എന്താ വേണ്ടെ,ഞാനിവിടെ കുറച്ച് തിരയ്ക്കിലാ,വരുൺ,രൂപശ്രി അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു.
രോഗി ഇച്ഛിച്ചതും ഡോ.കൽപിച്ചതും ചാറ്റിംഗ്,രൂപയിപ്പൊ വരില്ലാന്ന് ഉറപ്പായി,സമാധാനമായി ചാറ്റ്
ചെയ്യാം,വൃന്ദയുമായി,വരുൺ മനസ്സിൽ പറഞ്ഞു...
താൻ സുന്ദരനാണെന്ന്, "ഭാര്യ ഇതുവരെ പറയാത്ത,ആ സത്യം",തുറന്ന് പറഞ്ഞ വൃന്ദയുടെ മെസേജ് ഒരാവർത്തി കൂടെ വായിച്ച വരുണിന് ആ മെസേജിന് താൻ കഴിച്ച് കൊണ്ടിരുന്ന ലഡുവിനേയ്ക്കാൾ മധുരമുള്ളതായി തോന്നി.
എന്നിട്ട് വൃന്ദയുടെ ആ മെസേജിന് റിപ്ലെ അടിച്ചു,വരുൺ...ഏറെക്കുറെ,എന്ന് പറഞ്ഞിട്ട്...
അതു കണ്ടതും ഉടനെ വൃന്ദയുടെ അടുത്ത മെസേജ്,വരുൺ കട്ടപ്പനയിലെ ഋതിക് റോഷൻ കണ്ടുവല്ലെ... ഉം,വൃന്ദയും നേരത്തെ കണ്ടല്ലെ,വരുൺ,വൃന്ദയ്ക്ക് മെസേജ് ചെയ്തു...
വരുൺ എന്താ ചെയ്യണെ,വൃന്ദയുടെ അടുത്ത മെസേജ്.ഞാൻ ചായ കുടിച്ച് ലഡുവും കഴിച്ച്
കൊണ്ടിരിയ്ക്കുകയാ,വരുൺ മറുപടി അയച്ചു..
ജോലി എന്താണെന്നാ,ഞാൻ ഉദ്ദേശിച്ചെ,വരുണേ.
ആണോ,എഞ്ചിനിയറാ,വരുൺ തിരുത്തി..
എന്നാലും,നല്ല ഹ്യൂമർസെൻസുണ്ടല്ലൊ, വരുണിന്,ശരിയാണൊ...? ഏറെക്കുറെ ശരിയാ,വീണ്ടും വരുൺ അടിച്ചു മൊബൈലിന്റെ കീ പാഡിൽ...
വൃന്ദയും സുന്ദരിയാട്ടൊ,പ്രൊഫൈൽ പിക്ചറിൽ,ശരിയ്ക്ക് വൃന്ദയുടെ പിക്ചർ തന്നെയാണൊ,അതോ കടമെടുത്തതോ...? സെലിബ്രിറ്റീസിന്റെയും കാണാൻ നല്ല ചന്തമുള്ള ഹൂറികളെ പോലെയുള്ള തരുണീമണികളുടേയും ഫോട്ടൊ അടിച്ച് മാറ്റി പ്രൊഫൈൽ പിക്ചറാക്കുന്ന ഒരു കലാപരിപാടി മുഖപുസ്തകത്തിൽ തകൃതിയായി നടക്കുന്നത് കൊണ്ട്,ചോദിച്ചതാട്ടൊ, വരുൺ ഒന്ന് നീട്ടിയടിച്ചു...
അപ്പൊ എന്റെ പിക്ചർ ഡ്യൂപ്ലിയാണെന്നാണൊ,വരുണിന്റെ കണ്ടു പിടുത്തം,വൃന്ദ വരുണിന്റെ സംശയനിവാരണത്തിനായി ഇട്ട് കൊടുത്തു...
ഏറെക്കുറെ ബോധ്യായട്ടൊ,വരുൺ റിപ്ലൈ കൊടുത്തു...
എന്താ ബോധ്യായെ,വൃന്ദയ്ക്ക് വിടാൻ ഉദ്ദേശമില്ല...പിക്ചർ വൃന്ദയുടെ
യല്ലാന്ന്,വരുൺ അടിച്ചു,എന്നിട്ട് തുടർന്നെഴുതി,ഞാൻ തമാശ പറഞ്ഞതാട്ടൊ,വൃന്ദയെയും പൊഫൈൽ പിക്ചറിനെയും എനിയ്ക്ക് വിശ്വാസാട്ടൊ....
വരുണിനെ ഭാര്യയ്ക്ക് വല്യ
ഇഷ്ടായിരിക്കുമല്ലെ,ഇഷ്ടം പോലെ തമാശ കേൾക്കാല്ലൊ,ദിവസവും, വൃന്ദയുടെ അടുത്ത മെസേജ്...
ഏറെക്കുറെ,വരുൺ സമ്മതിച്ചു,
എന്നിട്ട് തുടർന്നെഴുതി,അതിന്റെ പേരിൽ ഒരിയ്ക്കൽ എനിക്കവൾ വാണിംഗ് തന്നിട്ട് വക്കീൽ നോട്ടീസയക്കുമെന്ന് പറഞ്ഞു..
അതെന്തിനാ,വരുൺ...?
അതോ ഒരിയ്ക്കൽ കിച്ചനിൽ വച്ച് ഞാൻ തമാശ പറഞ്ഞ്,അവൾ ചിരിച്ച് കൊണ്ട് നിന്നപ്പോഴേക്കും,സ്റ്റൗവിൽ വച്ചിരുന്ന പാൽ ചായ തിളച്ച് പോയി സ്റ്റൗവും ചീത്തയായി അവൾക്ക് പണി കിട്ടി...
പിന്നൊരിയക്കൽ ബാത്ത് റൂമിൽ വാഷിം മെഷീനിൽ വാഷ് ചെയ്യാൻ സോപ്പ് പൊടിയും മുഷിഞ്ഞ ഡ്രസ്സുകളും ഇട്ട് വെള്ളത്തിന്റെ ടാപ്പ് ഓപ്പണായി കിടന്നപ്പോൾ,ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ്,ഞാൻ രൂപയെ പുറത്തേയ്ക്ക് വിളിച്ച് പറഞ്ഞ തമാശ കേട്ട്,അവളും കൂടെ ഞാനും ഒരു കമ്പനിയ്ക്ക് ചിരിച്ച് കൊണ്ട് നിന്നപ്പോൾ വാഷിംഗ് മെഷീനിൽ വെള്ളം നിറഞ്ഞ് പുറത്തേയ്ക്ക് ഒഴുകി,ബാത്ത് റൂം നിറയെ സോപ്പ് വെള്ളമായി...
അന്നാണ് രൂപ എനിയ്ക്ക് വാണിംഗ് തന്നത്,ഭാര്യാ പീഡനത്തിന് എനിയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിട്ട് മോനെയും കൊണ്ട് അവളുടെ വീട്ടിൽ പോയി നിക്കുമെന്ന് പറഞ്ഞു...
രൂപ ശരിയ്ക്കും അങ്ങിനെ ചെയ്യോ,വരുൺ,വൃന്ദ ആകാംക്ഷന നിറഞ്ഞ മെസേജ്...
അവളുടെ ചേട്ടൻ പ്രവീൺ അഡ്വ.ആണ് ആ ബലത്തിൽ കാച്ചണതാ ആ ഭീഷണഎയൊക്കെ...
എന്നിട്ട് വരുൺ എന്ത് പറഞ്ഞു,വന്ദയുടെ ആകാംക്ഷ അവസാനിയ്ക്കുന്നില്ല.
അവളുടെ ചേട്ടൻ എനിയ്ക്ക് വിളിച്ചപ്പോ,ഞാനൊരു സൂചന കൊടുത്തു.
ആഹാ കൊള്ളാല്ലൊ,എന്നിട്ട്,വൃന്ദയ്ക്ക് കേൾക്കാൻ വല്ല്യ ആവേശമായി....
ചേട്ടൻ പറഞ്ഞു,വരുൺ പിടിച്ച് നിക്കണം,എന്തൊക്കെ സംഭവിച്ചാലും രൂപയെ വീട്ടിലേയ്ക്ക് വരാതെ നോക്കണമെന്ന്,പറഞ്ഞു....
എന്നിട്ട് അതിന് പ്രത്യുപകൂരമെന്നോണം,അടുത്ത ദിവസം ഓഫീസിൽ വന്ന് എനിയ്ക്ക് പുതിയൊരു ഐ ഫോൺ തന്നു,ഏതോ ക്ലയന്റിന്റെ പക്കൽ നിന്ന് കാശ് മുടക്കില്ലാതെ അടിച്ച് മാറ്റിയതാവാനെ തരമുള്ളൂ...
അത് കൊണ്ട് ഞാൻ,വേണ്ടായിരുന്നൂട്ടൊ,എന്ന് പറഞ്ഞിട്ട് ഐ ഫോൺ സന്തോഷത്തോടെ,സ്നേഹപൂർവ്വം കൈ നീട്ടി സ്വീകരിച്ചു...
അതെന്തിനാ ഐ ഫോൺ മേടിച്ച് തന്നെ,വരുൺ..? അതോ,രൂപ അവിടെ ചെന്ന് നിന്നാൽ അളിയന്റെ ഭാര്യ പിള്ളേരേം കൊണ്ട് അവരുടെ വീട്ടിലേയ്ക്ക് പോകൂമെന്ന്,പറഞ്ഞ്,
അളിയന് ഒരു വാണിംഗ് കൊടൂത്തു,ഏട്ടത്തി,വക്കീൽ നോട്ടീസ് ഇല്ലാതെ തന്നെ...
എന്നിട്ട് ഭാര്യ അറിഞ്ഞോ,മൊബൈൽ തന്ന കാര്യം, വൃന്ദയുടെ ചോദ്യ രൂപത്തിലുള്ള മെസേജ് തുടർന്നു.
ഇല്ല മൊബൈൽ ഓഫീസിൽ എടുത്ത് വച്ച്,രണ്ട് ദിവസം കഴിഞ്ഞ് വന്ന രൂപയുടെ ബർത്ത്ഡേയ്ക്ക് എന്റെ സർപ്രൈസ് ഗിഫ്റ്റായി പ്രസന്റ് കൊടുത്തു,രൂപയ്ക്ക്,
അവളുടെ ഏട്ടൻ തന്ന ആ ഐ ഫോൺ...
രൂപയ്ക്ക് വല്യ സന്തോഷായി കാണുമല്ലെ,വൃന്ദ ആകാംക്ഷ നിലനിർത്തി ചോദിച്ചു...
ഉം,ഏറെക്കുറെ സന്തോഷായി രൂപയ്ക്ക്...
ആ സന്തോഷത്തിൽ,ബർത്ത് ഡേയ്ക്ക് അവൾക്കിഷ്ടപ്പെട്ട അടപ്രഥമൻ ഉണ്ടായ്ക്കാതെ എനിയ്ക്കിഷ്ടപ്പെട്ട ഗോതമ്പ് പായസമുണ്ടാക്കി തന്നു അവൾ...
എന്നിട്ടും സന്തോഷം തീരാഞ്ഞിട്ട് രാത്രി ബെഡ്റൂമിൽ വച്ച്,ആ ഐ ഫോൺ എനിയ്ക്ക് തിരിച്ച് തന്നിട്ട് രൂപ പറഞ്ഞു, ഇത് വരുൺ യൂസ് ചെയതോളു,ഓഫീസിൽ പോകുന്നതല്ലേ എന്ന്...
എന്നിട്ട് വരുൺ തിരിച്ച് മേടിച്ചോ ഐ ഫോൺ...
വൃന്ദ വീണ്ടും മെസേജിട്ടു...
ഞാൻ തോറ്റ് പോയി വൃന്ദേ,അവളുടെ സ്നേഹത്തിന് മുമ്പിൽ,മൊബൈൽ മേടിച്ചിട്ട്,രൂപയ്ക്ക് ഒരു ഉമ്മ കൊടുത്തു ഞാൻ,അതിന് പകരമായി...
അപ്പോൾ രൂപ പറഞ്ഞു,വരുൺ ഇനിയും തമാശ പറഞ്ഞോട്ടൊ,ഞാൻ വക്കീൽ നോട്ടീസ് അയക്കില്ലാന്ന്...
എന്നിട്ട് വരുൺ ആ മൊബൈൽ എന്ത് ചെയ്തു,വൃന്ദയുടെ ചോദ്യം മെസേജായി പ്രത്യക്ഷപ്പെട്ടു...
ആ മൊബൈലിൽ ആണല്ലൊ ഞാനിപ്പോൾ വൃന്ദയുമായി ചാറ്റി കൊണ്ടിരിയ്ക്കുന്നത്,വരുൺ തിരിച്ചടിച്ചു,മെസേജിൽ...
വരുൺ ആള് കൊള്ളാല്ലൊ,വൃന്ദയുടെ അടുത്ത മെസേജും ഒരു ഇമേജിയും പ്രത്യക്ഷപ്പെട്ടു....
ഏറെക്കുറെ,എന്ന് വരുണതിന് മറുപടി ടൈപ്പ് ചെയ്തു....(തുടരും)
ഹാഷിം മാടശ്ശേരി,കുന്നുകര ആലുവ

പാവാട

Image may contain: 1 person, sunglasses and closeup

ഭർത്താവ്(രണ്ടെണ്ണം വിട്ടിട്ട്)ഭാര്യയോട്,സ്നേഹത്തിൽ, വിഷുവായിട്ട് പാവാട കണ്ടാലോ എന്നൊരു തോന്നൽ....
ഭാര്യ,ദേഷ്യത്തോടെ, എന്തോന്നാ നിങ്ങളീ പറേണത്, വിഷുവായിട്ട് വിഷുക്കണി പോലും കാണാതെ,പാവാട കാണണം പോലും,ഇതെന്ത് പറ്റി നേരെ ചൊവ്വെ എന്നെപോലും കാണാത്ത ആൾക്ക് എന്റെ പാവാട കാണാൻ ഒരു പൂതി...
എടീ നിന്റെ പാവാട കാണണ കാര്യല്ല പറഞ്ഞെ,പൃഥിരാജിന്റെ പാവാട കാണണ കാര്യാ പറഞ്ഞെ.നിങ്ങൾക്ക് ഇതെന്ത് പറ്റി മനുഷ്യ,അവൻ എന്ന് മുതലാ പാവാട ഇട്ട് തുടങ്ങ്യേ? നിന്നോട് പറഞ്ഞ,എന്നെ പറഞ്ഞാ മതിയല്ലോ!!! പറയാതെ പോയി കണ്ടാ മതിയായിരുന്നു...
ഞാനറിയാതെ ഏതെങ്കിലും പെണ്ണുങ്ങളുടെ പാവാട കാണാനാണ് പരിപാടിയെങ്കിൽ നടക്കൂല,ഞാൻ സമ്മതിക്കില്ല...ഇവിടെ എനിയ്ക്കാകെ ഒരു പാവാടയുള്ളതിന്റെ വള്ളീം പോയി അവിടെയിവിടെ കീറിയത് ഒരു പരുവത്തിലാ ഇടുന്നത്, അടിയിലായത് കൊണ്ട് ആരും അറിയുന്നില്ലന്നേയുള്ളൂ...
അതിനെക്കുറിച്ചൊന്നും ഒരു ചിന്തല്ല്യാണ്ട് വൈന്നേരം വരെ പണിയുമെടുത്ത് കിട്ടണ കാശിന് കള്ളും കുടിച്ച് ഭാര്യേം മക്കളേം കഷ്ടത്തിലാക്കി,മണിച്ചേട്ടന്റെ വേലുയുധന്റെ കൂട്ട് ഒരു നടപ്പാ...
ഒന്നും അറിയണ്ടല്ലോ...ബാക്കിയുള്ളോൾടെ പാവാട കിറിയാലെന്ത്...ഇല്ലെങ്കിലെന്ത്.
ഇതെല്ലാം ക്ഷമയോടെ കേട്ട് നിന്ന ഭർത്താവ്,ഓരോരുത്തൻമാര് പടത്തിന് തോന്നണ ഓരോ പേരങ്ങിടിടും, പാവാട,ജിലേബി, മധുരനാരങ്ങ,നക്ലസ്..
ന്നിട്ട് മ്മള് പാവം ആണുങ്ങള് വേണം പെണ്ണൂങ്ങടെ വായിലിരിക്കണെ കേക്കാൻ...!!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo