Showing posts with label ഹാഷിംമാടശ്ശേരി. Show all posts
Showing posts with label ഹാഷിംമാടശ്ശേരി. Show all posts

ഫാദേർസ് ഡേ...


ഫാദേർസ് ഡേ...
***************
എല്ലാ വർഷവും തങ്ങളുടെ സ്കൂൾ ബാച്ചിന്റെ ക്ലാസ് മേറ്റ്സ് സംഗമം
മുൻകയ്യെടുത്ത് സംഘടിപ്പിച്ചിരുന്ന
വൈഷ്ണവും ലിഡയും ഇത്തവണ അതിന് ഒരു മാറ്റം വരുത്തി,അതിന് പകരമായി ഫാദേർസ് ഡേ ആഘോഷിയ്ക്കുവാൻ തീരുമാനിച്ചു.
ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വൈഷണവും ലിഡയും സ്കൂളിലെ വിശാലമായൊരു ഹാൾ അതിനായി സജ്ജമാക്കി.
പങ്കെടക്കുന്നവർക്കായുള്ള ബുഫേയും 50 ൽപരം ഫാദേർസിനെ ആദരിച്ച് കൊണ്ട് അവർക്കായുള്ള ഉപഹാരങ്ങളും അവർ തയ്യാറാക്കിയിരുന്നു.
ആ ചടങ്ങിൽ പങ്കെടുക്കാൻ ഇടവക പള്ളിയിലെ പ്രായം ചെന്ന വികാരിയച്ചനും ആ പ്രദേശത്തെ സാമൂഹിക സംസ്കാരിക നേതാക്കളും സ്കൂളിലെ അധ്യാപകരും പ്രത്യേക ക്ഷണിതാക്കളായി വേദിയിൽ ഉണ്ടായിരുന്നു.
ഫാദേർസ് സംഗമ യോഗം അതിന്റെ അവസാനത്തിലേയ്ക്ക് എത്തി.പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്താനായി അധ്യക്ഷനായ വികാരിയച്ചൻ,സംഘാടകയായ ലിഡയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു...
നന്ദി പ്രകാശനത്തിന്റെ അവസാനമായി
ലിഡ പറഞ്ഞ വാക്കുകൾ സദസ്യരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കണ്ണുകളിൽ ഈറണിയിച്ചു,
" വേണ്ടാജൻമമായി പള്ളി നടയിൽ ഉപേക്ഷിച്ച് പോയ ദിവസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന എന്നെ,ഏറ്റെടുത്ത് പൊന്ന് പോലെ വളർത്തി,മികച്ച വിദ്യാഭ്യാസം തന്ന് ജീവിതത്തിൽ നല്ല നിലയിലെത്തിച്ച , മക്കളില്ലാതിരുന്ന എന്റെ അപ്പച്ചന്റെ മകളായി പിറന്നില്ലെങ്കിലും മകളായി വളരാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിയ്ക്കുന്നു"...
അമ്മച്ചി മരിച്ച് അടക്കിയ ദിവസം,
എകനായി മാറി നിന്ന് കരഞ്ഞിരുന്ന അപ്പച്ചനെ കണ്ട നമ്മുടെ ഈ അച്ചൻ,ഇതുവരെ എന്നെ അപ്പച്ചൻ അറിയിക്കാതിരുന്ന ഈ രഹസ്യം എന്നോട് പറഞ്ഞിട്ട് പറഞ്ഞു,
മോള് അപ്പച്ചനെ ഒരിയ്ക്കലും വിഷമിപ്പിയ്ക്കാതെ നോക്കി കൊള്ളണമെന്ന്,
ഇത്രയും പറഞ്ഞപ്പോഴേക്കും വിതുമ്പി സംസാരിയ്ക്കാൻ കഴിയാതായ ലിഡയെ,
ഉപഹാരം ഏറ്റ് വാങ്ങി വേദിയിൽ ഇരുന്നിരുന്ന അപ്പച്ചൻ എഴുന്നേറ്റ് വന്ന് കെട്ടി പിടിച്ചിട്ട് കരഞ്ഞ് കൊണ്ട് വിളിച്ചു,എന്റെ പൊന്നുമോളേ....
അത് കണ്ട സദസ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു,ആനന്ദാശ്രുക്കളോടെ....
ഹാഷിം ആലുവ

ഒരു ഫെയ്ക്കത്തി.....(കഥ‐രണ്ടാം ഭാഗം)

Image may contain: 1 person, sunglasses and closeup

ഓറഞ്ചിന് പച്ചയടിച്ച കളറിംഗ് ടെക്സ്റ്റ് ബുക്ക് യദുവിന് തിരികെ കൊടുത്തിട്ട് പൊട്ടിചിരിച്ച് കൊണ്ട് രൂപശ്രീ കിച്ചനിലേയ്ക്ക് പോയി.
ഇന്നിനി കളറടിച്ചത് മതി, മക്കള് പോയിരുന്ന് കാർട്ടൂൺ കണ്ടോ,വരുൺ യദുവിനോട് പറഞ്ഞു.
അവൻ പഴയത് പോലെ തലയാട്ടി,ബുക്കും മടക്കി സ്കൂൾ ബാഗിൽ വച്ച് ടി.വി ചാനൽ മാറ്റി കൊണ്ടിരുന്നു,കാർട്ടൂൺ വരുന്നത് വരെ.
വരുൺ ചായകുടിച്ച് ലഡുവും കഴിച്ച് കൊണ്ടിരുന്നപ്പോൾ,മെസഞ്ചറിൽ
വൃന്ദയുടെ പുതിയ മെസേജ് ബ്ലിങ്ക് ചെയ്തു,വരുൺ കയ്യിലെ ലഡു പ്ലെയ്റ്റിൽ വച്ചിട്ട്, മെസേജ് റൗണ്ട് മാക്സിമൈസ് ചെയ്തു.
പ്രൊഫൈൽ പിക്ചറിൽ സുന്ദരനാണല്ലൊ വരുൺ,വൃന്ദയുടെ മെസേജ് വായിച്ച- വരുൺ,നീട്ടി വിളിച്ചു,
കിച്ചനിലേയ്ക്ക്,രൂപേ.....
ഇനിയിപ്പൊ,എന്താ വേണ്ടെ,ഞാനിവിടെ കുറച്ച് തിരയ്ക്കിലാ,വരുൺ,രൂപശ്രി അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു.
രോഗി ഇച്ഛിച്ചതും ഡോ.കൽപിച്ചതും ചാറ്റിംഗ്,രൂപയിപ്പൊ വരില്ലാന്ന് ഉറപ്പായി,സമാധാനമായി ചാറ്റ്
ചെയ്യാം,വൃന്ദയുമായി,വരുൺ മനസ്സിൽ പറഞ്ഞു...
താൻ സുന്ദരനാണെന്ന്, "ഭാര്യ ഇതുവരെ പറയാത്ത,ആ സത്യം",തുറന്ന് പറഞ്ഞ വൃന്ദയുടെ മെസേജ് ഒരാവർത്തി കൂടെ വായിച്ച വരുണിന് ആ മെസേജിന് താൻ കഴിച്ച് കൊണ്ടിരുന്ന ലഡുവിനേയ്ക്കാൾ മധുരമുള്ളതായി തോന്നി.
എന്നിട്ട് വൃന്ദയുടെ ആ മെസേജിന് റിപ്ലെ അടിച്ചു,വരുൺ...ഏറെക്കുറെ,എന്ന് പറഞ്ഞിട്ട്...
അതു കണ്ടതും ഉടനെ വൃന്ദയുടെ അടുത്ത മെസേജ്,വരുൺ കട്ടപ്പനയിലെ ഋതിക് റോഷൻ കണ്ടുവല്ലെ... ഉം,വൃന്ദയും നേരത്തെ കണ്ടല്ലെ,വരുൺ,വൃന്ദയ്ക്ക് മെസേജ് ചെയ്തു...
വരുൺ എന്താ ചെയ്യണെ,വൃന്ദയുടെ അടുത്ത മെസേജ്.ഞാൻ ചായ കുടിച്ച് ലഡുവും കഴിച്ച്
കൊണ്ടിരിയ്ക്കുകയാ,വരുൺ മറുപടി അയച്ചു..
ജോലി എന്താണെന്നാ,ഞാൻ ഉദ്ദേശിച്ചെ,വരുണേ.
ആണോ,എഞ്ചിനിയറാ,വരുൺ തിരുത്തി..
എന്നാലും,നല്ല ഹ്യൂമർസെൻസുണ്ടല്ലൊ, വരുണിന്,ശരിയാണൊ...? ഏറെക്കുറെ ശരിയാ,വീണ്ടും വരുൺ അടിച്ചു മൊബൈലിന്റെ കീ പാഡിൽ...
വൃന്ദയും സുന്ദരിയാട്ടൊ,പ്രൊഫൈൽ പിക്ചറിൽ,ശരിയ്ക്ക് വൃന്ദയുടെ പിക്ചർ തന്നെയാണൊ,അതോ കടമെടുത്തതോ...? സെലിബ്രിറ്റീസിന്റെയും കാണാൻ നല്ല ചന്തമുള്ള ഹൂറികളെ പോലെയുള്ള തരുണീമണികളുടേയും ഫോട്ടൊ അടിച്ച് മാറ്റി പ്രൊഫൈൽ പിക്ചറാക്കുന്ന ഒരു കലാപരിപാടി മുഖപുസ്തകത്തിൽ തകൃതിയായി നടക്കുന്നത് കൊണ്ട്,ചോദിച്ചതാട്ടൊ, വരുൺ ഒന്ന് നീട്ടിയടിച്ചു...
അപ്പൊ എന്റെ പിക്ചർ ഡ്യൂപ്ലിയാണെന്നാണൊ,വരുണിന്റെ കണ്ടു പിടുത്തം,വൃന്ദ വരുണിന്റെ സംശയനിവാരണത്തിനായി ഇട്ട് കൊടുത്തു...
ഏറെക്കുറെ ബോധ്യായട്ടൊ,വരുൺ റിപ്ലൈ കൊടുത്തു...
എന്താ ബോധ്യായെ,വൃന്ദയ്ക്ക് വിടാൻ ഉദ്ദേശമില്ല...പിക്ചർ വൃന്ദയുടെ
യല്ലാന്ന്,വരുൺ അടിച്ചു,എന്നിട്ട് തുടർന്നെഴുതി,ഞാൻ തമാശ പറഞ്ഞതാട്ടൊ,വൃന്ദയെയും പൊഫൈൽ പിക്ചറിനെയും എനിയ്ക്ക് വിശ്വാസാട്ടൊ....
വരുണിനെ ഭാര്യയ്ക്ക് വല്യ
ഇഷ്ടായിരിക്കുമല്ലെ,ഇഷ്ടം പോലെ തമാശ കേൾക്കാല്ലൊ,ദിവസവും, വൃന്ദയുടെ അടുത്ത മെസേജ്...
ഏറെക്കുറെ,വരുൺ സമ്മതിച്ചു,
എന്നിട്ട് തുടർന്നെഴുതി,അതിന്റെ പേരിൽ ഒരിയ്ക്കൽ എനിക്കവൾ വാണിംഗ് തന്നിട്ട് വക്കീൽ നോട്ടീസയക്കുമെന്ന് പറഞ്ഞു..
അതെന്തിനാ,വരുൺ...?
അതോ ഒരിയ്ക്കൽ കിച്ചനിൽ വച്ച് ഞാൻ തമാശ പറഞ്ഞ്,അവൾ ചിരിച്ച് കൊണ്ട് നിന്നപ്പോഴേക്കും,സ്റ്റൗവിൽ വച്ചിരുന്ന പാൽ ചായ തിളച്ച് പോയി സ്റ്റൗവും ചീത്തയായി അവൾക്ക് പണി കിട്ടി...
പിന്നൊരിയക്കൽ ബാത്ത് റൂമിൽ വാഷിം മെഷീനിൽ വാഷ് ചെയ്യാൻ സോപ്പ് പൊടിയും മുഷിഞ്ഞ ഡ്രസ്സുകളും ഇട്ട് വെള്ളത്തിന്റെ ടാപ്പ് ഓപ്പണായി കിടന്നപ്പോൾ,ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ്,ഞാൻ രൂപയെ പുറത്തേയ്ക്ക് വിളിച്ച് പറഞ്ഞ തമാശ കേട്ട്,അവളും കൂടെ ഞാനും ഒരു കമ്പനിയ്ക്ക് ചിരിച്ച് കൊണ്ട് നിന്നപ്പോൾ വാഷിംഗ് മെഷീനിൽ വെള്ളം നിറഞ്ഞ് പുറത്തേയ്ക്ക് ഒഴുകി,ബാത്ത് റൂം നിറയെ സോപ്പ് വെള്ളമായി...
അന്നാണ് രൂപ എനിയ്ക്ക് വാണിംഗ് തന്നത്,ഭാര്യാ പീഡനത്തിന് എനിയ്ക്ക് വക്കീൽ നോട്ടിസ് അയച്ചിട്ട് മോനെയും കൊണ്ട് അവളുടെ വീട്ടിൽ പോയി നിക്കുമെന്ന് പറഞ്ഞു...
രൂപ ശരിയ്ക്കും അങ്ങിനെ ചെയ്യോ,വരുൺ,വൃന്ദ ആകാംക്ഷന നിറഞ്ഞ മെസേജ്...
അവളുടെ ചേട്ടൻ പ്രവീൺ അഡ്വ.ആണ് ആ ബലത്തിൽ കാച്ചണതാ ആ ഭീഷണഎയൊക്കെ...
എന്നിട്ട് വരുൺ എന്ത് പറഞ്ഞു,വന്ദയുടെ ആകാംക്ഷ അവസാനിയ്ക്കുന്നില്ല.
അവളുടെ ചേട്ടൻ എനിയ്ക്ക് വിളിച്ചപ്പോ,ഞാനൊരു സൂചന കൊടുത്തു.
ആഹാ കൊള്ളാല്ലൊ,എന്നിട്ട്,വൃന്ദയ്ക്ക് കേൾക്കാൻ വല്ല്യ ആവേശമായി....
ചേട്ടൻ പറഞ്ഞു,വരുൺ പിടിച്ച് നിക്കണം,എന്തൊക്കെ സംഭവിച്ചാലും രൂപയെ വീട്ടിലേയ്ക്ക് വരാതെ നോക്കണമെന്ന്,പറഞ്ഞു....
എന്നിട്ട് അതിന് പ്രത്യുപകൂരമെന്നോണം,അടുത്ത ദിവസം ഓഫീസിൽ വന്ന് എനിയ്ക്ക് പുതിയൊരു ഐ ഫോൺ തന്നു,ഏതോ ക്ലയന്റിന്റെ പക്കൽ നിന്ന് കാശ് മുടക്കില്ലാതെ അടിച്ച് മാറ്റിയതാവാനെ തരമുള്ളൂ...
അത് കൊണ്ട് ഞാൻ,വേണ്ടായിരുന്നൂട്ടൊ,എന്ന് പറഞ്ഞിട്ട് ഐ ഫോൺ സന്തോഷത്തോടെ,സ്നേഹപൂർവ്വം കൈ നീട്ടി സ്വീകരിച്ചു...
അതെന്തിനാ ഐ ഫോൺ മേടിച്ച് തന്നെ,വരുൺ..? അതോ,രൂപ അവിടെ ചെന്ന് നിന്നാൽ അളിയന്റെ ഭാര്യ പിള്ളേരേം കൊണ്ട് അവരുടെ വീട്ടിലേയ്ക്ക് പോകൂമെന്ന്,പറഞ്ഞ്,
അളിയന് ഒരു വാണിംഗ് കൊടൂത്തു,ഏട്ടത്തി,വക്കീൽ നോട്ടീസ് ഇല്ലാതെ തന്നെ...
എന്നിട്ട് ഭാര്യ അറിഞ്ഞോ,മൊബൈൽ തന്ന കാര്യം, വൃന്ദയുടെ ചോദ്യ രൂപത്തിലുള്ള മെസേജ് തുടർന്നു.
ഇല്ല മൊബൈൽ ഓഫീസിൽ എടുത്ത് വച്ച്,രണ്ട് ദിവസം കഴിഞ്ഞ് വന്ന രൂപയുടെ ബർത്ത്ഡേയ്ക്ക് എന്റെ സർപ്രൈസ് ഗിഫ്റ്റായി പ്രസന്റ് കൊടുത്തു,രൂപയ്ക്ക്,
അവളുടെ ഏട്ടൻ തന്ന ആ ഐ ഫോൺ...
രൂപയ്ക്ക് വല്യ സന്തോഷായി കാണുമല്ലെ,വൃന്ദ ആകാംക്ഷ നിലനിർത്തി ചോദിച്ചു...
ഉം,ഏറെക്കുറെ സന്തോഷായി രൂപയ്ക്ക്...
ആ സന്തോഷത്തിൽ,ബർത്ത് ഡേയ്ക്ക് അവൾക്കിഷ്ടപ്പെട്ട അടപ്രഥമൻ ഉണ്ടായ്ക്കാതെ എനിയ്ക്കിഷ്ടപ്പെട്ട ഗോതമ്പ് പായസമുണ്ടാക്കി തന്നു അവൾ...
എന്നിട്ടും സന്തോഷം തീരാഞ്ഞിട്ട് രാത്രി ബെഡ്റൂമിൽ വച്ച്,ആ ഐ ഫോൺ എനിയ്ക്ക് തിരിച്ച് തന്നിട്ട് രൂപ പറഞ്ഞു, ഇത് വരുൺ യൂസ് ചെയതോളു,ഓഫീസിൽ പോകുന്നതല്ലേ എന്ന്...
എന്നിട്ട് വരുൺ തിരിച്ച് മേടിച്ചോ ഐ ഫോൺ...
വൃന്ദ വീണ്ടും മെസേജിട്ടു...
ഞാൻ തോറ്റ് പോയി വൃന്ദേ,അവളുടെ സ്നേഹത്തിന് മുമ്പിൽ,മൊബൈൽ മേടിച്ചിട്ട്,രൂപയ്ക്ക് ഒരു ഉമ്മ കൊടുത്തു ഞാൻ,അതിന് പകരമായി...
അപ്പോൾ രൂപ പറഞ്ഞു,വരുൺ ഇനിയും തമാശ പറഞ്ഞോട്ടൊ,ഞാൻ വക്കീൽ നോട്ടീസ് അയക്കില്ലാന്ന്...
എന്നിട്ട് വരുൺ ആ മൊബൈൽ എന്ത് ചെയ്തു,വൃന്ദയുടെ ചോദ്യം മെസേജായി പ്രത്യക്ഷപ്പെട്ടു...
ആ മൊബൈലിൽ ആണല്ലൊ ഞാനിപ്പോൾ വൃന്ദയുമായി ചാറ്റി കൊണ്ടിരിയ്ക്കുന്നത്,വരുൺ തിരിച്ചടിച്ചു,മെസേജിൽ...
വരുൺ ആള് കൊള്ളാല്ലൊ,വൃന്ദയുടെ അടുത്ത മെസേജും ഒരു ഇമേജിയും പ്രത്യക്ഷപ്പെട്ടു....
ഏറെക്കുറെ,എന്ന് വരുണതിന് മറുപടി ടൈപ്പ് ചെയ്തു....(തുടരും)
ഹാഷിം മാടശ്ശേരി,കുന്നുകര ആലുവ

പാവാട

Image may contain: 1 person, sunglasses and closeup

ഭർത്താവ്(രണ്ടെണ്ണം വിട്ടിട്ട്)ഭാര്യയോട്,സ്നേഹത്തിൽ, വിഷുവായിട്ട് പാവാട കണ്ടാലോ എന്നൊരു തോന്നൽ....
ഭാര്യ,ദേഷ്യത്തോടെ, എന്തോന്നാ നിങ്ങളീ പറേണത്, വിഷുവായിട്ട് വിഷുക്കണി പോലും കാണാതെ,പാവാട കാണണം പോലും,ഇതെന്ത് പറ്റി നേരെ ചൊവ്വെ എന്നെപോലും കാണാത്ത ആൾക്ക് എന്റെ പാവാട കാണാൻ ഒരു പൂതി...
എടീ നിന്റെ പാവാട കാണണ കാര്യല്ല പറഞ്ഞെ,പൃഥിരാജിന്റെ പാവാട കാണണ കാര്യാ പറഞ്ഞെ.നിങ്ങൾക്ക് ഇതെന്ത് പറ്റി മനുഷ്യ,അവൻ എന്ന് മുതലാ പാവാട ഇട്ട് തുടങ്ങ്യേ? നിന്നോട് പറഞ്ഞ,എന്നെ പറഞ്ഞാ മതിയല്ലോ!!! പറയാതെ പോയി കണ്ടാ മതിയായിരുന്നു...
ഞാനറിയാതെ ഏതെങ്കിലും പെണ്ണുങ്ങളുടെ പാവാട കാണാനാണ് പരിപാടിയെങ്കിൽ നടക്കൂല,ഞാൻ സമ്മതിക്കില്ല...ഇവിടെ എനിയ്ക്കാകെ ഒരു പാവാടയുള്ളതിന്റെ വള്ളീം പോയി അവിടെയിവിടെ കീറിയത് ഒരു പരുവത്തിലാ ഇടുന്നത്, അടിയിലായത് കൊണ്ട് ആരും അറിയുന്നില്ലന്നേയുള്ളൂ...
അതിനെക്കുറിച്ചൊന്നും ഒരു ചിന്തല്ല്യാണ്ട് വൈന്നേരം വരെ പണിയുമെടുത്ത് കിട്ടണ കാശിന് കള്ളും കുടിച്ച് ഭാര്യേം മക്കളേം കഷ്ടത്തിലാക്കി,മണിച്ചേട്ടന്റെ വേലുയുധന്റെ കൂട്ട് ഒരു നടപ്പാ...
ഒന്നും അറിയണ്ടല്ലോ...ബാക്കിയുള്ളോൾടെ പാവാട കിറിയാലെന്ത്...ഇല്ലെങ്കിലെന്ത്.
ഇതെല്ലാം ക്ഷമയോടെ കേട്ട് നിന്ന ഭർത്താവ്,ഓരോരുത്തൻമാര് പടത്തിന് തോന്നണ ഓരോ പേരങ്ങിടിടും, പാവാട,ജിലേബി, മധുരനാരങ്ങ,നക്ലസ്..
ന്നിട്ട് മ്മള് പാവം ആണുങ്ങള് വേണം പെണ്ണൂങ്ങടെ വായിലിരിക്കണെ കേക്കാൻ...!!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo