
ഒരിക്കൽ ഞാൻ ഒരാളോട് പറഞ്ഞു എനിക്ക് സ്വന്തം ആയിട്ട് ഒരു തിയേറ്റർ ഉണ്ട് എന്ന്. അപ്പൊ സ്വാഭാവികമായും ഒരു ചോദ്യം വരൂലോ ,എവിടെയാ ഈ തിയേറ്റർ എന്ന്. എന്റെ തിയേറ്റർ ആണെങ്കിലോ ജി പി എസ് വെച്ച് കണ്ടുപിടിക്കാനും പറ്റില്ല. ഈ ആത്മവിശ്വാസം ഒക്കെ ഇരിക്കുന സ്ഥലം ടെക്നോളജി കയറി ഇറങ്ങിയതായി ആരും കേട്ടിട്ടില്ലാലോ. അപ്പൊ സ്ഥലം ക്ലിയർ ആയി.ഇനിപ്പോ അവിടെ എന്താ സിനിമ തന്നെ ആണോ കളിക്കണേ എന്നായി അയാള്ക്ക് അടുത്ത സംശയം. അല്ലാണ്ട് പിന്നെ , തിയേറ്ററിൽ സിനിമ തന്നെ അല്ലെ മാഷെ കളിക്കണ്ടത്.പക്ഷെ ഒരു വെത്യാസം ഉണ്ട്ട്ടോ. സിനിമേടെ സംവിധായകനും നായകനും ഒക്കെ ഞാൻ തന്നെയാ. എനിക്ക് സ്വന്തം അയിട്ട് ഒരു തിയേറ്റർ ഉണ്ടാവുമ്പോ എന്റെ സിനിമ തന്നെ അല്ലെ കളിക്കേണ്ടത്. എല്ലാ ഭാവങ്ങളും ആടുന്നത് ഞാൻ ആണെങ്കിലും ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും അതിൽ ഉണ്ട്ട്ടോ.അവിടെ റിവ്യു എഴ്താനും ഞാൻ തന്നെയാ ഇരിക്കണേ. അപ്പൊ കാര്യങ്ങൾ ഒക്കെ എളുപ്പയാലോ. എനിക്ക് തോന്നുന്നതും എന്നിൽ ഉള്ളതും ഒക്കെ ഞാൻ അവിടെ കളിക്കാറുണ്ട്. എന്നിട്ട് കൊള്ളാമെങ്കിൽ ഹൌസ്ഫുൾ അല്ലേൽ അപ്പൊ തന്നെ ഔട്ട്. എല്ലാം എന്റെ തന്നെ ആയോണ്ട് ആരും ചോദിക്കാനും പറയാനും വരാറില്ല. ആരോടും കടപ്പാടും ഇല്ല.പിന്നെ എന്താ ഒരു നേട്ടം അല്ലേ?? അവിടെ ആണ് ട്വിസ്റ്റ്. സിനിമ ആവുമ്പോ ട്വിസ്റ്റ് ഇല്ലാണ്ട് എന്താ ഒരു രസം. ഈ സിനിമ ഒക്കെ ഹൌസ് ഫുൾ ആവുമ്പോ കിട്ടുന്ന ഒരു അത് ഉണ്ടല്ലോ അത് ഒരു ഇതാണ്. ഏത് നേരവും അഭിനയിച്ചു നടക്കുന്ന ചിലരുടെ ഒക്കെ മുന്നിൽ തല ഉയർത്താനുള്ള ധൈര്യം ആണ്. എനിക്ക് മാത്രേ ഈ സംഭവം പാടുള്ളൂ എന്നൊന്നും ഇല്ലാട്ടോ.നിങ്ങളും തുടെങ്ങിക്കോ ഒന്ന്.എന്നിട്ട് നിങ്ങടെ മനസ്സും മനസില്ലായ്മയും ഒക്കെ അങ്ങ് കളിക്കുക തന്നെ. നല്ലതാണേൽ കൂടെ കൂട്ടുക, അല്ലേൽ മറന്നേക്കുക.പുതിയ കളി തുടങ്ങാലോ.
By: gayathri ES
