Showing posts with label VimalVanajaSurendrakumar. Show all posts
Showing posts with label VimalVanajaSurendrakumar. Show all posts

സ്നേഹത്തിന്റെ നല്ലവഴി


"നിറങ്ങളേ ചിതറിടാമോ
നിലാവേ പടർന്നീടുമോ
നിത്യവസന്തമേ വരുമോ
നിനവുകളേ സത്യമാണോ
പൊലിഞ്ഞീടരുതൊരുമഴയിലും
കലങ്ങീടരുതൊരുവേളയിലും
മായാദൃശ്യമായ് വിളങ്ങിടേണം
മിന്നുംതാരമായ് തിളങ്ങിടേണം
അരുണകിരണശോഭയേറിടും നിൻ
അനുരാഗമൂറും മിഴികളിൽ കാണാം
ലാവണ്യമാം സ്നേഹതീർത്ഥമേറിടും
താരുണ്യമാം നിന്മാനസഗംഗാനദിയെ.
നിർവൃതിപടരുമരുവികളാം ചിലങ്കകൾ
നൃത്തത്താളമേകാൻ കാത്തിരിക്കുന്നൂ
നീയെന്തേ കാലമേ പിണങ്ങിനില്കുന്നൂ
നിത്യസുന്ദരിപ്പെണ്ണൊന്നു പുഞ്ചിരിക്കട്ടേ
സ്വാർത്ഥമോഹങ്ങളാം ചിന്തകളിൽ
സ്വന്ത ബന്ധങ്ങൾ മറന്നീടാതെന്നും
സർവ്വചരാചരങ്ങളാം നീയും ഞാനും
സന്മാർഗ്ഗദൂതുകൾ കൈമാറിടേണം."
_ വിമൽ വനജാ സുരേന്ദ്രകുമാർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo