Showing posts with label JasmineRose. Show all posts
Showing posts with label JasmineRose. Show all posts

കണ്ണേട്ടൻ



അമ്മെ ഞാൻ ഇറങ്ങുവാട്ടോ . ഇനിയും താമസിച്ചാൽ കണ്ണേട്ടൻ മുഷിയും. നാളത്തേക്കുള്ളതൊക്കെ ഒരുക്കി വെക്കാനുണ്ട്. നാളെ വൈകീട്ട് ഏഴു മണിക്കാണ് ഫ്ലൈറ്റ്. രണ്ടാളും രാവിലെ തന്നെ അങ്ങ് വരണം കേട്ടോ. അച്ഛന്റെ ഫോണിൽ വീഡിയോ കാൾ ചെയ്യാൻ സ്കൈപ്പ് ഇൻസ്റ്റാൾ ആക്കിയിട്ടുണ്ട്, അതിൽ കൂടെ മാളൂട്ടിയെ കണ്ട് സംസാരിക്കാൻ പറ്റും. വിഷമിക്കണ്ട. പിന്നെ ബാംഗ്ലൂരിലുള്ള നിങ്ങളുടെ മരമാക്രി മോനെയും ഇതിൽ വിളിക്കാട്ടോ ."
"ഡി അസത്തെ പോത്തു പോലെ വളർന്നിട്ടും ആ ചെക്കനെ വിളിക്കണ കേട്ടില്ലേ. ഒരു കൊച്ചിന്റെ തള്ള ആയിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില"
"അച്ചോടാ. സീമന്ത പുത്രനെ പറഞ്ഞപ്പോൾ കുശുമ്പിപാറുവിന്റെ മുഖം പോയത് കണ്ടോ. എത്ര വളർന്നാലും ഞാൻ നിങ്ങളെ കുഞ്ഞല്ലേ. പിന്നെ അവനെയല്ലേ ഇത്ര സ്വതന്ത്രമായി ഇതൊക്കെ പറയാൻ പറ്റു, ഇനി നിങ്ങൾ രണ്ടു ഇണക്കുരുവികൾ മാത്രമല്ലേ ഉള്ളു ഇവിടെ. രണ്ടാൾക്കും ഇനി പ്രണയ ജോഡികളായി കഴിയാല്ലോ,"
എന്നും പറഞ്ഞു കണ്ണിറുക്കിയിട്ട് അമ്മൂട്ടീ വണ്ടിയിലേക്കു കയറാനോടി. കണ്ണൻ അപ്പോളേക്കും അവിടെ ഹോൺ അടി തുടങ്ങിയിട്ടുണ്ടായിരുന്നു..
"ഈ പെണ്ണിന്റെ നാക്കിനൊരു ലൈസൻസുമില്ല, എന്തെങ്കിലുമോക്കെ കിലുക്കി കൊണ്ടിരിക്കും. ദേ ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാട്ടോ"
എന്നും പറഞ്ഞു വേണി പോയി.
ഞാൻ ആ ഉമ്മറത്തിണ്ണയിലിങ്ങനെ ഇരുന്നു. അമൂട്ടി പറഞ്ഞതോർത്തു പോയി... അല്ലേലും ഇടക്കൊക്കെ പഴയ ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്. ആ ഓർമകളിലേക്ക് മനസ് വീണ്ടും ഊളിയിട്ടു തുടങ്ങി.
വർഷങ്ങൾക്ക് മുമ്പ് താനൊരു പ്രവാസിയായിരുന്നു. ആദ്യമായി ഗൾഫിൽ പോയി രണ്ടു വർഷം കഴിഞ്ഞു അവധിക്കു വന്ന സമയം. ഒരു കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയതായിരുന്നു. വീട്ടുകാർക്കും അറിയാവുന്ന സുഹൃത്തായതിനാൽ അമ്മയെയും ചേച്ചിയെയും കൂടെ കൂട്ടി. അവിടെ വെച്ചാണെന്റെ വേണിയെ ആദ്യം കണ്ടത്. കല്യാണപ്പെണ്ണിന്റെ കൂടെ തന്നെ ഉണ്ടായിരുന്നവൾ. ഒറ്റ നോട്ടത്തിൽ തന്നെ ആ ഗ്രാമീണ സുന്ദരിയിൽ വല്ലാത്തൊരാകർഷണം തോന്നി. ശെരിക്കും ഒരു ശാലീന സുന്ദരി. മനസ്സിൽ ആഗ്രഹിച്ച പെൺകുട്ടിയുടെ എല്ലാ ലക്ഷണവുമുള്ളവൾ. ഒറ്റ നേട്ടത്തിൽ മനസ്സിൽ പ്രണയം പൂത്തുലഞ്ഞപോലെ തോന്നി. ഞാൻ അവളെ തന്നെ നോക്കുന്നത് ശ്രദ്ധയിൽ പെട്ട ചേച്ചിക്കു സംഗതി പിടികിട്ടി. അവളെ കാണിച്ചിട് അറിയാമോ എന്ന് വെറുതെ തിരക്കിയ എന്നോട് അവളുടെ എല്ലാ ഡീറ്റൈൽസും ചേച്ചി പറഞ്ഞു തന്നു. സുഹൃത്തു കെട്ടാൻ പോകുന്ന കല്യാണപ്പെണ്ണ് ചേച്ചിയുടെ ഭർത്താവിന്റെ വീടിനടുത്തായിരുന്നു. അതിനാൽ തന്നെ പെണ്ണിന്റെ വീട്ടുകാരെ കുറിച്ച് ചേച്ചിക്കൊരുവിധം അറിയാം.
"അവളുടെ പേര് കൃഷണവേണി. കല്യാണപ്പെണ്ണിന്റെ അമ്മാവന്റെ മോൾ. ചേച്ചിയെ കല്യാണം കഴിച്ചയച്ച വീട്ടിന്റെ അടുത്ത് തന്നെയായിരുന്നു അവളുടെ വീട്. ഇപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു ഒരു സർക്കാർ ജോലിക്കു ശ്രമിക്കുന്നു. എന്റെ മനസ് മനസിലാക്കിയ ചേച്ചി വേണിയുടെ വീട്ടിലേക്കു ആലോചനയുമായി ചെല്ലാൻ" അച്ഛനോട് പറഞ്ഞു. അവർക്കും എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വേണിയെ പെണ്ണ് കാണാൻ പോയി .
ഒരു നീല പട്ടു സാരിയുടുത്തു നെറ്റിയിൽ ചന്ദന കുറിയും ചാർത്തി എനിക്ക് മുന്നിലേക്ക്‌ വന്ന
വേണി ഒത്തിരി സുന്ദരിയായിട്ടു തോന്നി. .
പെണ്ണ് കാണാൻ ചെന്ന സമയം പരസ്പരം സംസാരിക്കാൻ കിട്ടിയ അവസരത്തിൽ അവൾക്കു തന്നോട് ഇഷ്ടക്കേടൊന്നുമില്ല, പക്ഷെ എനിക്ക് നാട്ടിൽ ഏതെങ്കിലും ജോലിക്കു ശ്രമിച്ചൂടെ എന്നായിരുന്നു ചോദ്യം. മാത്രമല്ല അവൾക്കു സ്വന്തമായിട്ടൊരു ജോലി ആയതിന് ശേഷം മതി വിവാഹമെന്നും അതിനു ഏകദേശം ഒരു വർഷത്തെ സമയം വേണമെന്നും അവൾ പറഞ്ഞു. തനിക്കും ഒരു സർക്കാർ ജോലി വേണമെന്ന ആഗ്രഹമുള്ള കാര്യമായിരുന്നതിനാൽ പിന്നെ അതിനു വേണ്ടി ഉള്ള ശ്രമമായിരുന്നു അങ്ങോട്ട്. പ്രവാസത്തിലേക്കു ചേക്കേറുന്നതിനു മുന്നേ പല ആവർത്തി ശ്രമിച്ചിരുന്ന മത്സര പരീക്ഷകൾ ഒന്നുകൂടെ ആഞ്ഞു ശ്രമിച്ചു നോക്കി.
പെണ്ണുകാണൽ ചടങ്ങിന് ശേഷം രണ്ടു ആഴ്ച കഴിഞ്ഞു വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വർഷം കഴിഞ്ഞു മതി വിവാഹമെന്ന തീരുമാനത്തിലുമെത്തി. പക്ഷെ വിവാഹ നിശ്ചയത്തിന് ശേഷം വേണിയോട് അൽപ്പം സ്വാതന്ത്ര്യത്തോടെ പെരുമാറാൻ ശ്രമിച്ചിരുന്നെങ്കിലും അവൾക്കതിനോട് വലിയ താല്പര്യമില്ലായിരുന്നു. പലപ്പോഴും നേരിൽ കാണുമ്പോൾ സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒരു പുഞ്ചിരിയും പാസ് ആക്കി അവൾ കടന്നു കളയുമായിരുന്നു . മാത്രമല്ല വിവാഹ ശേഷം കൂടുതൽ അടുക്കാനാണ് താല്പര്യമെന്നവൾ പറഞ്ഞു .
അധികം താമസിയാതെ എനിക്കും വേണിക്കുമുള്ള ജോലി ശെരിയായി. അങ്ങനെ കൃത്യം ഒരു വർഷം കഴിഞ്ഞു എന്റെയും വേണിയുടെയും വിവാഹം കഴിഞ്ഞു. താലി കെട്ടിയ നേരത്തവളുടെ ഒരു നോട്ടത്തിൽ അവൾക്കും എന്നോട് പ്രണയം പൂത്തുലഞ്ഞെന്നു തോന്നിപോയി. ആദ്യദിനം അവളെന്നോട് അതുവരെ കാണിച്ച അവഗണകൾക് ക്ഷമ ചോദിച്ചിട്ടു പറഞ്ഞ മറുപടി ഇപ്പോളും മനസ്സിൽ നിന്നുപോയിട്ടില്ല
"വിവാഹ ശേഷമുള്ള പ്രണയത്തിനു മധുരവും ആയുസും കൂടുതലാണ് . അതിനു നമ്മൾ രണ്ടു പേരുടെയും കുടുംബത്തിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവുമുണ്ടാകും"
പിന്നീടങ്ങോട് ഭാര്യാഭർത്താക്കന്മാരേക്കാൾ കാമുകീകാമുകന്മാരെപോലെ ആയിരുന്നു ഞങ്ങൾ. ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവെച്ചു. ഒത്തിരി യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്നവളായിരുന്നു അവൾ . ഒഴിവു ദിവസങ്ങളിലൊക്കെ ഇഷ്ടപെട്ട സ്ഥലങ്ങളിലൊക്കെ പോകുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒറ്റക്കുള്ള ദൂരെ യാത്രകൾ വീട്ടുകാർ അനുവദിക്കാതിരുന്നതിനാൽ ഒരിക്കൽ അമ്മാവന്റെ വീട്ടിലേക്കാണെന്നും പറഞ്ഞു മൂന്നാറിലേക്ക് പോയിട്ടുണ്ടായിരുന്നു. ശെരിക്കും വിവാഹത്തിന് ശേഷമുള്ള ഒളിച്ചോട്ടം. അവരുടെ കണ്ണിൽ നമ്മൾ കുട്ടികളായതുകൊണ്ട് പൂർണ സമ്മതത്തോടെ ഒറ്റക് വിടാൻ പേടി ആയിരുന്നു. ശെരിക്കും പറഞ്ഞാൽ ആസ്വദിച്ചു പ്രണയിച്ചു. ഇടക്കവൾ പറയുന്നത് പോലെ "ലൈസെൻസ്‌ഡ് ലൗവേഴ്സ്"
കൃത്യം ആറു മാസങ്ങൾക്കു ശേഷം നമ്മുക്കിടയിലേക്കു ഒരു കുഞ്ഞതിഥി കൂടെ വരുന്നുണ്ടെന്നവൾ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പിന്നീടങ്ങോട്ടു ആ നീണ്ട എട്ടു മാസങ്ങൾ അവളെനിക്ക് വേണ്ടി കൂടെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ അവളുടെ അടുത്തുള്ള സ്നേഹവും ബഹുമാനവും കൂടി വന്നു.
ലേബർ റൂമിനു പുറത്തു കാത്തു നിന്ന എനിക്ക് നേഴ്സ് വെളുത്ത തുണികെട്ടിൽ പൊതിഞ്ഞ എന്റെ അമ്മൂട്ടിയെ കൊണ്ട് വന്നു. അവളെ ഏറ്റുവാങ്ങുമ്പോൾ ഒരച്ഛനായതിൽ ഒത്തിരി സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. തൊട്ടു പുറകെ തന്നെ വേറൊരു തുണിക്കെട്ടിൽ എന്റെ അപ്പു മോനെയും കൊണ്ട് വന്നപ്പോളാണ് ഇരട്ട കുട്ടികളാണെന്ന സത്യം ഞാനറിഞ്ഞത്. ജോലിത്തിരക്ക് കാരണം ചെക്കപ്പിന് കൂടുതലും അവളും അമ്മയുമാണ് ഒരുമിച്ചു പോയത്. സ്കാനിങ്ങിന്റെ അന്ന് സത്യമറിഞ്ഞ അവൾ തല്ക്കാലം ഞാൻ ഒന്നുമറിയണ്ടെന്ന് ഡോക്ടറിനോടായി പറഞ്ഞിരുന്നു..
പിന്നീടങ്ങോട്ട് സന്തോഷങ്ങളുടെയും ഉത്സവങ്ങളുടെയും ദിനമായിരുന്നു. അപ്പുവെന്ന അദ്വൈതും അമ്മു എന്ന അനാമികയും ഇരട്ടകളായതിനാൽ വേണിയും അമ്മയും അവരെ രണ്ടു പേരെയും നോക്കാൻ ഒത്തിരി ബുദ്ധിമുട്ടി. പ്രായം കൂടുംതോറും അവരുടെ കുസൃതികളും കൂടി വന്നു. കണ്ടാൽ രണ്ടും കീരിയും പാമ്പുമാണെങ്കിലും ഇണ പിരിയാത്ത കൂട്ടുകാർ ആയിരുന്നവർ. ഭാര്യയും കാമുകിയും എന്നതിലുപരി ഒരമ്മയുടെ ഉത്തരവാദത്വവും വേണിക്കു അപ്പോളേക്കും കിട്ടിയിരുന്നു. മുമ്പ് പങ്കു വെച്ചിട്ടുള്ള പല ആഗ്രഹങ്ങളും അവൾ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ചു. അമ്മുവിന്റെ കൂടുതൽ അടുപ്പം എന്റെ കൂടെ ആയിരുന്നു. അവളുടെ ബെസ്ററ് ഫ്രണ്ട് ഞാനാണെന്ന് എപ്പോളും അവൾ പറയും. എന്റെയും അമ്മൂസിന്റെയും അടുപ്പം കാണുമ്പോൾ വേണിക്കു കുശുമ്പിളകും
"അവളെ പത്തിരുപതു വയസ്സാകുമ്പോൾ കെട്ടിച്ചു വിടാനുള്ളതാണ്. പിന്നെ വേണി വേണി എന്ന് വിളിക്കുമ്പോൾ ഞാനേ കാണുള്ളൂട്ടോ" എന്നു എന്നെ ചൊടിപ്പിക്കാനായി പറയും. അത് കേൾക്കുമ്പോൾ അമ്മൂസവളെ കുശുമ്പിപ്പാറു എന്ന് വിളിച്ചു കളിയാക്കല് തുടങ്ങും...
വർഷങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോയി. പ്ലസ്ടു വരെ അമ്മുവും അപ്പുവും ഒരേ സ്കൂളിലായിരുന്നു. അതിനു ശേഷം അമ്മു BA കും അപ്പു ബിടെക്കിനും ചേർന്നു. അമ്മുവിനെ കോഴ്സ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ വിവാഹവും കഴിപ്പിച്ചു. അപ്പു കോഴ്സ് കഴിഞ്ഞു ബാംഗ്ലൂർ ക്യാമ്പസ് സെലെക്ഷൻ കിട്ടിയപ്പോൾ അവിടേക്ക് പോയി. അമ്മുവിനിപ്പോൾ ഒരു വയസുള്ള കുഞ്ഞു മോളുണ്ട് മാളൂട്ടി എന്ന് വിളിക്കുന്ന മാളവിക. നാളെ അവളും കുഞ്ഞും ദുബായിൽ അവളുടെ ഭർത്താവിന്റെ കൂടെ പോകുകയാണ്. ഞാൻ റിട്ടയർ ആയിട്ടിപ്പോൾ ഒരു വർഷമായി. വേണിക്കിനി മൂന്ന് മാസം കൂടെ ഉണ്ട്
"എന്താ മാഷേ ആലോചിച്ചിരിക്കുന്നെ. "
"ഒന്നുല്ലെടോ. ഞാൻ വെറുതെ പഴയതൊക്കെ ആലോചിച്ചു പോയി.."
"നിങ്ങളിപ്പോളും ആ ദുരന്തങ്ങൾ ഓർത്തോണ്ടിരിക്കുകയാണോ മനുഷ്യ"
"നിനക്ക് ഞാൻ ദുരന്തമാണെന്നു തോന്നുന്നോ?"
"വെറുതെ പറഞ്ഞതല്ലേ. ദൈവം ചേരേണ്ടവരെ ചേരേണ്ട സമയമാകുമ്പോൾ ചേർത്തു വെക്കും. അതിനു ഓരോ നിമിത്തങ്ങൾ കാണും"
"അല്ലെടി നീ ഇടക്കൊക്കെ പറഞ്ഞതോർത്തു പോയി. മാളൂട്ടി കൂടെ പോകുമ്പോൾ ശെരിക്കും ഒറ്റപ്പെടുന്ന പോലൊരു തോന്നൽ. നമ്മൾ രണ്ടു പേരും മാത്രമായ പോലെ"
"അതങ്ങനെ അല്ലെ ഏട്ടാ. മക്കളും മാതാപിതാക്കളും ഒരു സമയമെത്തുമ്പോൾ രണ്ടു ധ്രുവങ്ങളിലാകും. ഒന്നുകിൽ വിവാഹം കഴിഞ്ഞു പോകും. അല്ലേൽ ജോലി സംബന്ധമായി. അത് പ്രകൃതിനിയമമാണ്. ജീവിതകാലം മുഴുവനും സ്വന്തം ഇണ മാത്രമേ ഒരു മനുഷ്യന് തുണ ആയി കാണു .അല്ല ഇനി എന്താ മാഷിന്റെ പ്ലാൻ. മറ്റേതു ഇടക്കൊക്ക സമയം പോകാനായി കുഞ്ഞിനെ കാണാൻ അങ്ങോട്ട് ചെല്ലാമായിരുന്നു"
"ഇനി എന്താ.. നീ പണ്ടു പോകണമെന്നു പറഞ്ഞ സ്ഥലങ്ങളിലൊക്കെ യാത്ര പോകാം.. ഇണ കിളികളെ പോലെ."
"ഈ വയസ്സാംകാലത്താണോ യാത്ര.. പറ്റുമെങ്കിൽ നമുക്കൊന്ന് മൂകാംബിക ക്ഷേത്രത്തിലൊക്കെ പോയി വരാം."
"അവിടെ മാത്രമാകേണ്ട. പണ്ട് നീ പറഞ്ഞ പോലെ താജ് മഹലിലും കാശ്മീരിലും റെഡ് ഫോർട്ടിലും.. അംങ്ങനെ ഇഷ്ടമുള്ളിടത്തൊക്കെ പോയി വരാമെടോ "
"തമാശ പറയുന്നതൊന്നു നിർത്തു മനുഷ്യ. ഒന്നാമത് ഇപ്പോൾ അമ്മൂട്ടിയെ കെട്ടിച്ചു വിട്ടത് കൊണ്ടുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർന്നു വരുന്നല്ലേ ഉള്ളു. പിന്നെ ഈ മാസാവസാനം കിട്ടുന്ന പെൻഷൻ തുക കൊണ്ട് എല്ലായിടത്തും കറങ്ങാൻ പോകാമെന്നു കരുതുന്നുണ്ടോ. സമയം പോലെ മൂകാംബികയിലും ഗുരുവായൂരും ഒന്ന് പോയാൽ മതി എനിക്ക്"
"നീ ഇവിടിരി ഞാനിപ്പോ വരാം"
എന്നും പറഞ്ഞു ഞാൻ പോയി ഒരു പാസ് ബുക്ക് എടുത്തു കൊണ്ട് വന്നു അവൾക്കു നേരെ നീട്ടി. അത് തുറന്നു നോക്കിയാ അവൾ അല്പം അമ്പരപ്പോടെ എന്നെ ഒന്ന് നോക്കി.
"ഇതേത് അക്കൗണ്ടാ. ഇതിൽ ഏകദേശം അഞ്ചു ലക്ഷത്തിനു മേലെ ഉണ്ടല്ലോ"
"ഡി. എനിക്ക് കിട്ടിയിരുന്ന സാലറിയിൽ നിന്നും അല്പമൊക്കെ ഈ അക്കൗണ്ടിൽ ഇടുമായിരുന്നു. എന്തോ നിന്നെ അറിയിക്കണ്ടെന്നു തോന്നി. ഭാവിയിൽ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ബന്ധുക്കളെയോ മക്കളെയോ ആശ്രയിക്കേണ്ടി വരില്ലല്ലോ. പിന്നെ മക്കൾക്കു വേണ്ടി മാത്രം സമ്പാദിച്ചു കൂട്ടുന്നതും മണ്ടത്തരമാണ്. മക്കൾക്കു വേണ്ടി മാത്രമല്ലാതെ നമുക്ക് വേണ്ടിയും ജീവിക്കണ്ടേ. മിക്കവരും മറന്നു പോകുന്നതാ അത്. ഇപ്പോഴത്തെ കാലമല്ലേ. മക്കൾക്കു ബാധയതയുണ്ടാക്കാതെ സ്വന്തം കാര്യം നോക്കാമല്ലോ. "
"അവർക്കു ബാധ്യത ആകുമോ ഏട്ടാ നമ്മൾ"
"ഒന്നും പറയാൻ പറ്റില്ല കുട്ടിയെ. കാലമതല്ലേ. ആരിലും കൂടുതൽ പ്രതീക്ഷകൾ അർപ്പിക്കരുത്. പ്രത്യേകിച്ച് മക്കളിൽ. പിന്നെ പണ്ട് തൊട്ടേ ഒരു മോഹമുണ്ടായിരുന്നു. ഒരു സമയമാകുമ്പോൾ നീ ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ നിന്നെയും കൊണ്ട് യാത്ര പോകണമെന്ന്. കുഞ്ഞുങ്ങളായപ്പോൾ നിന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ചില്ലേ അവർക്കു വേണ്ടി. ഇനി ആവശ്യത്തിന് സമയമുണ്ട്. ബാധ്യതകളൊക്കെ തീർന്നില്ലേ. മോളെ കെട്ടിച്ചു, മോനിപ്പോൾ ജോലിയുമായി. പോകാനുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ നീ തയ്യാറാക്കിക്കോളു. ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് പ്രണയജോഡികളെപോലെ അടിച്ചു പൊളിച്ചു നടക്കാടോ. അതിനു പ്രായമൊന്നും നോക്കേണ്ട ആവശ്യമില്ല " ഞാനതു പറഞ്ഞപ്പോൾ വേണിയുടെ മുഖം നാണത്താൽ തുടിത്തിരുന്നു,
അവർ രണ്ടു പേരും അങ്ങനെ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പേറി വീണ്ടും ജീവിതയാത്ര തുടർന്നു. വിവാഹ ശേഷമുള്ള പ്രണയത്തിനു പ്രായമില്ലെന്ന സത്യം ഉൾക്കൊണ്ടു കൊണ്ട് ..........

JasmineRose

Fake ID



Jasmine Rose
സാഹിത്യ ഗ്രൂപ്പുകളിലെ ഒട്ടുമിക്ക കഥകളൊക്കെ വായിക്കുമ്പോൾ എനിക്കുമൊരു മോഹം. വെറുതെ എന്തേലും കുത്തികുറിച്ചിട്ടു അയച്ചു കൊടുത്താലോ എന്ന്.. അങ്ങനെ എഴുതി പരിചയമൊന്നുമില്ല. വലിയ ഭാവനയും ഇല്ല .എന്നാലും ഒരു ആവേശം.. പിന്നെ ഒരിക്കൽ നമ്മൾ ചെയ്തില്ലെന്ന് ദുഃഖിക്കരുതല്ലോ
അങ്ങനെ വീട്ടിൽ ഉച്ചയൂണ് കഴിക്കുന്ന നേരത്തു ഞാൻ വെറുതെ എങ്കിലും അച്ഛനും അമ്മയും കേൾക്കാനിയിട്ട് പറഞ്ഞു
"അമ്മാ ഞാൻ ഈ ഫേസ്ബുക് ഗ്രൂപ്പിൽ വെറുതെ എന്തേലും കഥയോ കവിതയോ എഴുതിയാലോ എന്നാലോചിക്കുവാ ........."
അപ്പോൾ ഊണ് കഴിച്ചുകൊണ്ടിരുന്ന അമ്മ എന്നെ ഒന്ന് തുറിച്ചു നോക്കി ...
" എഴുതാനോ ...നീയോ,,,ഡാ ചെറുക്കാ എങ്ങനെയേലും ഈ കൊല്ലം തന്നെ എഞ്ചിനീയറിംഗ് പാസ് ആകാൻ നോക്ക്...ഈ എഴുത്തും കുത്തുമൊക്കെ വിവരമുള്ളവര്കും വേറെ പണി ഒന്നും ഇല്ലാത്തവർക്കും പറഞ്ഞിട്ടുള്ളതാ... നിനക്കിപ്പോൾ ശെരിക്കും പഠിക്കാനില്ലേ..അതെങ്ങനാ അങ്ങനെ ബുക്ക് എടുക്കണമെന്ന വല്ല വിചാരവുമുണ്ടോ...ബുക്കെടുത്താൽ ഷോക്കടിക്കില്ലേ നിനക്ക് ..ഇരുപത്തിനാലു മണിക്കൂറും ആ കുന്ത്രാണ്ടവും തോണ്ടി സ്വയം ബോധമില്ലാതെ ഇരിക്കലല്ലേ പരിപാടി..അഥവാ എന്തേലും സഹായത്തിനോ വല്ലതും വാങ്ങിക്കൊണ്ട് വരാനോ ഞാനോ അച്ഛനോ വിളിച്ചാൽ ചങ്കുകളെ കാണാനുണ്ട് ചക്കകളേ കാണാനുണ്ട് എന്നും പറഞ്ഞു കൊണ്ട് ആ ശകടവുമെടുത്ത കൊണ്ട് ഒരു പോക്കാണ്.. ആ നീയാണ് കഥ എഴുതാൻ പോകുന്നത്. ആദ്യം സ്വന്തം വീട്ടിനൊരു ഉപകാരിയാകു നീ "...........
എന്നും പറഞ്ഞു കൊണ്ട് അമ്മച്ചി പരാതി പെട്ടി അഴിച്ചു.. അല്ലേലും എന്റെ മമ്മി ഇപ്പോളും തനി നാട്ടിൻപുറത്തെ ഓൾഡ് ജനെറേഷൻ ആണ്.. കാലം മാറിയതോ ഒന്നും അറിയില്ല...
അടുത്തത് അച്ഛന്റെ ഊഴമാണ്..........
" ഡീ അവൻ എഴുതട്ടെടി.....ആൾക്കാർ സുനാമിയും ഭൂകമ്പവുമൊക്കെ വരുമ്പോൾ സഹിക്കുന്നില്ല.. അത്രക്കൊന്നും വരതില്ലലോ" എന്നും പറഞ്ഞു എന്നെ അച്ഛൻ സാറും ശെരിക്കു ട്രോളി .
"എടാ ഏട്ടാ എഴുത്തൊക്കെ ബുദ്ധിയുള്ളവർക് പറഞ്ഞിട്ടുള്ളതാ..അല്ലാതെ നിന്നെ പോലെ മരമാക്രികൾക്കുള്ളതല്ല "................
...... എന്നും പറഞ്ഞു അനിയത്തി കാന്താരിയുടെ ഡയലോഗും...എല്ലാര്ക്കും ഒരു ലോഡ് പുച്ഛം വാരിയിട്ടിയിട് ഞാൻ പോയി...എന്റെ വീട്ടിൽ ഇങ്ങനെയാ.. ചെറിയ കാര്യമാണെങ്കിലും പരസ്പരരം അങ്ങോട്ടും ഇങ്ങോട്ടും പങ്കു വെക്കുകയും കളിയാക്കുകയും ചെയ്യും,,,പോത്ത് പോലെ വളർന്നിട്ടും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്റെ അച്ഛനും അമ്മയും അനിയത്തിയും പിന്നെ നേരത്തെ പറഞ്ഞ ചങ്കുകളുമാണ്....
അങ്ങനെ ബുക്കും പേനയുമെടുത്തു ടെറസിൽ പോയി ചിന്താഗമനായി ഇരുന്നപ്പോളാണ് അനിയത്തി പിശാചിന്റെ വരവ്.. " ഡാ നീ എഴുതുന്നതൊക്കെ കൊള്ളാം . സ്വന്തം അക്കൗണ്ടിൽ നിന്നും എഴുതി പോസ്റ്റാൻ നിക്കണ്ടാ. വല്ല ഫേക്ക് ഐഡി യും ഉണ്ടാക്കിയിട്ട് അതിൽ നിന്നും പോസ്റ്റിക്കോ..സ്വന്തം പേരിൽ എഴുതി വെറുതെ നിനക്കുള്ള വില കൂടി കളയേണ്ട"
എന്നും പറഞ്ഞിട്ടവൾ കോക്രിയും കാണിച്ചിട്ട് പോയി . ആലോചിച്ചപ്പോൾ ശെരിയാണ് ....ഫേക്ക് ഐഡി ആകുമ്പോൾ ആളേം അറിയില്ല. എഴുതി കുളമായി കലിപ്പായാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട് മുങ്ങാം ഞാൻ സേഫ് ആകും . റിസ്ക് എടുക്കണ്ട .അങ്ങനെ ഒരു പെൺകുട്ടിയുടെ പേരിൽ തന്നെ ഐഡി തുടങ്ങാമെന്ന് കരുതി ഒരു സിനിമ നടിയുടെ ഫോട്ടോയും പ്രൊഫൈൽ പിക്ചർ ആയിട്ടു . എന്തായാലും ഫേക്ക് അല്ലെ . അങ്ങനെ മൊത്തത്തിൽ ഒരു സ്ത്രീ സാന്നിധ്യം വരുത്തി ആ അക്കൗണ്ടിൽ. അങ്ങനെ എന്റെ ആവേശം മൂത്തുഒരു വിഷയത്തെ കുറിച്ച് എന്തൊക്കെയോ എഴുതി ഒരു വിധമുള്ള സാഹിത്യ ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തിട്ട് എന്റെ ചങ്കുകളുടെ അടുത്തേക്ക് പോയി
വൈകിട്ടത്തെ ചുറ്റിത്തിരിയലും അത്താഴവുമൊക്കെ കഴിഞ്ഞു നേരെ റൂമിൽ വന്നു ഫേസ്ബുക് എടുത്ത് നോക്കി. വലിയ സാഹിത്യകാരനൊന്നുമല്ലാത്തതുകൊണ്ട് തുച്ഛമായ ലൈക്കുകളും മണ്ടുകളും മാത്രമേ കിട്ടിയുള്ളൂ. അതൊന്നും സാരമില്ല. എന്തായാലും ആഗ്രഹം പോലെ എഴുതി പോസ്റ്റിയല്ലോ.
അങ്ങനെ നോക്കിക്കൊണ്ടരുന്നപ്പോൾ അതാ ഏകദേശം പത്തു പന്ത്രണ്ടു ഫ്രണ്ട് റെക്‌സ്റ്റുകൾ .. ഇതൊക്കെ ആരാ ...ഞാൻ ഏതേലും കിളി ആയിരിക്കും എന്ന് കരുതിയാകും ഇത്രേം റെക്‌സ്റ്റുകൾ .. എനിക്ക് ചിരി വന്നു.. അങ്ങനെ ഫോൺ എടുത്ത് റെക്‌സ്റ്റുകൾ നോക്കികൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഒരെണ്ണം അക്‌സെപ്റ്റ് ചെയ്തു പോയി.....
ടച്ച് ഫോൺ അല്ലെ. എന്റെ കാന്താരി പെങ്ങള് ഒരിക്കൽ തല്ലുകൂടിയ സമയത് ഫോൺ എടുത്ത് ഒരൊറ്റ ഏറു . അതിനു ശേഷം ചിലപ്പോൾ ട്ടചുന്നിടത് ഫോൺ ട്ടച്ചതില്ല . ഇവിടെ തൊട്ടാൽ അവിടെയാകും പോയി നിക്കുന്നെ. അല്ലേലും ടച്ച് ഫോണൊക്കെ കൂടിപ്പോയാൽ ഒരു വര്ഷം വരെയൊക്കെ നല്ലതുപോലെ ഉപയോഗിക്കാം. അതിന്നു ശേഷം പിന്നെ നമ്മുടെ കയ്യിൽ നിക്കത്തില്ലാ........
അത് കൊണ്ട് അബദ്ധത്തിൽ അക്‌സെപ്റ് ചെയ്ത റിക്വസ്റ്റ് ഞാൻ ക്യാൻസൽ ചെയ്തു. എന്റെ ഒറിജിനൽ അക്കൗണ്ട് ആയാൽ പോലും ആവശ്യമുള്ളവരെ മാത്രമേ ഫ്രണ്ട് ആക്കത്തുള്ളൂ,,വയ്യാവേലികൾ വരുത്തി വെക്കാറില്ല..
അപ്പോളതാ ഫ്രണ്ട് റിക്വസ്റ്റ് അയച്ച പുള്ളിക്കാരൻ ഇൻബോക്സിൽ പച്ചവെളിച്ചം തെളിച്ചു...
"ഹായ്"
ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല. അതിന്റെ ആവശ്യമില്ലെന്നു തോന്നി..
അപ്പോൾ അതാ വീണ്ടും പച്ചവെളിച്ചം
"ഹലോ."...
"മിണ്ടൂലേ".............
എന്നും പറഞ്ഞുകൊണ്ട് അതാ വീണ്ടും തുരുതുരാ മെസ്സേജുകൾ........
എനിക്ക് ചിരി ആണ് വന്നത്..... പാവം ചേട്ടൻ.. വല്ല കുമാരിമാരാകുമെന്ന് കരുതിയാകും മുട്ടിനോക്കുന്നേ. നമുക്കല്ലേ അറിയു കുമാരി അല്ല കുമാരനാണെന്നുള്ള സത്യം. ആദ്യമൊക്കെ മൈൻഡ് ചെയ്യണ്ടെന്ന് കരുതി . വെറുതെ എന്തിനാ സമയം കളയുന്നെ. ആശാൻ മടുക്കുമ്പോൾ പൊക്കൊളുമെന്നു വിചാരിച്ചു ..... പക്ഷെ എന്നെ വിടുന്ന ഒരു ലക്ഷണവുമില്ല....
"എന്തെ ഒന്നും മിണ്ടാതെ"...........
അതാ വീണ്ടും മെസ്സേജുകൾ..
ഏതോ സിനിമയിൽ പറയുന്ന പോലെ വെറുതെ ചേട്ടനെ സുഖിപ്പിക്കുവാനായിട്ട് തവിടും പിണ്ണാക്കും ഇട്ടു കൊടുത്താലോ എന്ന് ചിന്തിച്ചു ...ഇതൊക്കെയല്ലേ രസം ... പണ്ട് ട്യൂട്ടിഷൻ സാറന്മാരെയൊക്കെ നമ്പർ തപ്പിപിടിച്ചു പെണ്ശബ്ദത്തിൽ ലൈൻ അടിക്കാൻഞാനും ചങ്കുകളും നോകിയ പോലെ ...വെറുതെ ഒന്ന്ആ സുഖിപ്പിച്ചാലോ എന്നു തോന്നി ..ഇതൊക്കെയല്ലേ അതിന്റെ ഒരു രസം ... വെറുതെ ഓരോന്നും ആലോചിച്ചിരുന്നപ്പോൾ അതാ ആ മഹാന്റെ പല സ്റ്റൈലിലുള്ള ഫോട്ടോസ്.. മാത്രവുമല്ല മെസ്സേജ് അയക്കുന്നതിന്റെ ട്യൂണും മാറുന്നു.
"എന്താ ജാടയാണോ?"........ അടുത്ത മെസ്സേജ്
പെട്ടെന്നെന്തോ എനിക്ക് അനിയത്തികുട്ടിയെ ഓർമ്മ വന്നുപോയി.. ആരെങ്കിലും അവൾക്കാണ് ഇത് പോലത്തെ മെസ്സേജുകൾ അയക്കുന്നതെങ്കിലോ എന്നൊക്കെ ചിന്തിച്ചു കൂട്ടി...എന്നിൽ സദാചാര ബോധം ഉണർന്നു ... വെറുതെ അല്ല ഫേസ്ബുക്കിലെ എഴുത്തുകാരികൾ അവരുടെയൊക്കെ ടൈംലൈനിൽ തന്നെ കളിയ്ക്കാൻ വന്നാൽ ബ്ലോക്കാക്കി കളയുമെന്നും മറ്റുമൊക്കെ പോസ്റ്റിയേക്കുന്നെ.. അതൊക്കെ പെട്ടെന്ന് കാണുമ്പോൾ ജാഡയാണെന്നല്ലേ കരുതുള്ളു...ഒരു ഫെകന്റെ അവസ്ഥ ഇങ്ങനാണേൽ ഒറിജിനൽ ഇതിലും ജഗപൊകയായിരിക്കും......
ഓരോന്നും ആലോചിച്ചപ്പോൾ പുള്ളിയെ ഒന്ന് കളിപ്പിച്ചാലോ എന്ന് കരുതി. വെറുതെ .....എന്റെ മമ്മി സ്റ്റൈൽ എടുക്കാമെന്ന് വിചാരിച്ചു....
" എന്താ മോനെ സുഖമല്ലേ"
എന്ന് ടൈപ്പ് ചെയ്ത് അയച്ചു...
" മോനോ.. എന്താ ചെല്ലകിലി മോനെന്നൊക്കെ വിളിക്കുന്നെ" എന്നെ ഇഷ്ടപ്പെട്ടോ??"
പിന്നെ ഇഷ്ടപ്പെടാൻ പറ്റിയ മുതല്.. പ്രൊഫൈൽ ഫോട്ടം കണ്ടിട്ട് തന്നെ ഒരു ലോഡ് പുച്ഛം തോന്നി....കൂതറ ..
" ഇഷ്ടപ്പെട്ടു.. എന്തോ എന്റെ ഇളയ മോനും നിന്റെ അതെ പ്രായം വരും".........
"ഇളയ മോനോ"....????
"അതേടാ മക്കളെ. എനിക്ക് മൂന്നു മക്കളാ.. രണ്ട് ആണും ഒരു പെണ്ണും. രണ്ടാമതൊന് ഏകദേശം നിന്റെ പ്രായമാ..."
കുറച്ചു നേരത്തേക്ക് അപ്പുറത് അനക്കമൊന്നുമില്ല..
" അല്ല ഈ പറഞ്ഞത് സത്യമാണോ? "
"എന്ത്?"
"എന്റെ പ്രായത്തിലുള്ള മകനുണ്ടെന്ന്.."
"ഞാൻ എന്തിനാ കൊച്ചനെ നുണ പറയുന്നേ...3 മക്കളും വലുതായി അവരുടേതായ തിരക്കുകളില്ലാ ഇപ്പോൾ... ഭർത്താവ് റിട്ടയർ ആകാൻ ഒരു വര്ഷം കൂടി ഉണ്ട്.. വീട്ടിൽ ഒറ്റക് ബോറടിച്ചപ്പോൾ മകളാണ് ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്ത് തന്നത്.."
വീണ്ടും അപ്പുറത് ആശാന്റെ അനക്കമൊന്നുമില്ല.. പാവം പുള്ളിക്കാരന്റെ പ്രതീക്ഷ തെറ്റിയത് കൊണ്ടാകും .ഞാനും ചങ്കുകളും കേട്ട് മടുത്ത മാതാശ്രീടെ കുറെ ഉപദേശങ്ങൾ ഓർമ്മ വന്നു.. അത് വെച്ചു കാച്ചമെന്ന് കരുതി.... നിങ്ങൾ കരുത്തും ഒരു ആൺ കുട്ടടിയായ ഞാൻ എങ്ങനെ അതുപോലെയൊക്കെ ഉയർദേശിക്കുമെന്നു? .മാതാശ്രീയും വെറുപ്പിക്കാൻ തുടങ്ങിയാൽ അസ്സല് വെരുപ്പീരാണ് . അത് പേടിച്ചു എന്റെ ചങ്കുകള് പോലും വീട്ടിലേക്കു വരുന്നത് കുറവാ....
" കൊച്ചനെ ഏതേലും പെമ്പിള്ളേർ ഫേസ്ബുക്കിൽ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്താൽ ഇങ്ങനെ വെറുപ്പിക്കാൻ നിക്കണോ..? മോശമല്ലേ ... ഇക്കാലത്തു പെമ്പിള്ളേർടെ പേരിൽ ആമ്പിള്ളേരും ആമ്പിള്ളേർടെ പേരിൽ പെമ്പിള്ളേരുമാ അക്കൗണ്ടുകൾ എടുക്കുന്നെ...സ്വയം സൂക്ഷിച്ചാൽ കുഴിയിൽ ചാടണ്ടാ"
എന്നും പറഞ്ഞ എന്റെ വക വെറുപ്പിക്കൽസ് തുടങ്ങി ....
"അത് കൊണ്ട് ഇനി എനിക്ക് മെസ്സേജ് അയക്കാൻ നിക്കണ്ട കേട്ടോ.. ഈ ചാറ്റിങ്ങിലോന്നും എനിക് താല്പര്യമില്ല" എന്നും കൂടി കൂട്ടിച്ചേർത്തു...
കുറെ നേരത്തെക്ക് പിന്നേം അനക്കമില്ലാർന്നു.. ആശാൻ പോയികാണുമെന്ന് കരുതി ഫോൺ വെച്ചപ്പോൾ ദാ മെസ്സേജ് നോട്ടിഫിക്കേഷൻ ട്യൂൺ വീണ്ടും...
" അല്ല ചേച്ചി.. ബോറഡി മാറ്റണമെങ്കിൽ ഞാൻ കമ്പനി തരാം. എനിക്ക് മെസ്സേജ് അയച്ചാൽ മതി."
എന്നും പറഞ്ഞ പിന്നേം ശ്രീങ്കരിക്കാൻ വന്നു ......
ദേവിയേ... ഇതൊരു നടക്കും പോണ ലക്ഷണമില്ലലോ..എന്നെ പോലത്തെ നല്ല ചെക്കാന്മാരേം പറയിപ്പിക്കും.. കിളവികളേം വിടത്തില്ല തെണ്ടികൾ.. ഈ സാഹിത്യ ഗ്രൂപ്പുകളിലെ മഹിളാരത്നങ്ങളെ സമ്മതിക്കണം.. ഈ ഞരമ്പന്മാരെ സഹിക്കുന്നതിൽ.. എന്ന് പിറുപിറുത്തുകൊണ്ടിരുന്നപ്പോൾ അപ്പുറത് പിന്നേം ചാളുവടികൾ...
എന്തോ.. ഇത്തവണ ഒന്ന് ശെരിക്ക് വിരട്ടണമെന്ന് തോന്നി.. ഒന്ന് ശ്രമിച്ചു നോക്കാം
"ഡാ ചെക്കാ.. നിനക്ക് പറഞ്ഞാൽ മനസിലാകില്ലേ.. നിനക്കു കൊഞ്ചികുഴയാണ് ഈ കിളവിയെ കിട്ടിയോളു... നിന്നെപോലുള്ളവരാ പെമ്പിള്ളാരെ സ്വസ്ഥമായി ഫേസ്ബുക് ഉപയോഗിക്കാൻ സമ്മതിക്കാത്തത്.. നല്ല ചെക്കന്മാരേം നീ പറയിപ്പിക്കും.. ഇനി നീ എനിക്ക് മെസ്സേജ് അയച്ചാൽ നീ വിവരമറിയും"
"ചൂടാവല്ലേ ചേച്ചി... എന്റെ കൂടെ കമ്പനി ആകുമ്പോൾ ഈ ചൂടൊക്കെ മാറും"
ഇത്തവണ എനിക്ക് ശെരിക്കും കലി വന്നു...
"ഡാ നീ എന്താ എന്നെക്കുറിച്ചു കരുതിയെ.. എന്റെ മൂത്തമകൻ സൈബർ സെല്ലിലാ പണി ചെയ്യുന്നേ.. അവന്റെ ഒരുപാട് സുഹൃത്തുകൾ പോലീസിലും ഉണ്ട്... ഇനി നീ കൊഞ്ചാൻ നിന്നാലുണ്ടല്ലോ.. നീ എവിടെയാണോ അവിടെ വന്നു പോലീസ് ഏമാന്മാർ അര മണിക്കൂറിനകം തന്നെ പൊക്കിക്കൊണ്ട് പോകും.. കാണണോ നിനക്ക്.. എന്റെ കമ്പ്യൂട്ടറിൽ ഒരു സോഫ്റ്റ്‌വെയർ ഉണ്ട്.. അത് വെച്ചു ഫേസ്ബുക് അക്കൗണ്ടിൽ നിന്നും നിന്റെ സകല ഡീറ്റൈൽസും ചോർത്താൻ പറ്റും. ഫേക്ക് ആണെകിൽ ഒർജിനൽ കണ്ടുപിടിക്കാനും പറ്റും..ഇപ്പോൾ ഭർത്താവിന്റെ രഹസ്യങ്ങൾ അയാളുടെ മൊബൈൽ വഴി ചോർത്തിയ ഭാര്യയുടേം കാമുകൻറേം വാർത്ത കേട്ടലോ നീ.. അതുപോലെ എന്നെ കൊണ്ടും പറ്റും... നീ ഈ അയച്ച മെസ്സേജസ് എല്ലാം ഇപ്പോത്തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് നെറ്റിൽ ഇടും..പിന്നെ അറിയാലോ ഇപ്പോഴത്തെ പുതിയ പിള്ളേര് മതി നിന്നെയൊക്കെ ഫേസ്ബുക് വഴി നാറ്റിച്ചു ഒരു വഴി ആക്കാൻ .പിന്നെ പോലീസ് പിടിച്ചാൽ അറിയാല്ലോ... പിഴയും തടവും... മക്കളത്തിനെല്ലാം തയാറായിക്കോ...ഞാൻ ദാ എന്റെ മോനെ വിളിച്ചറിയിക്കാൻ പോകുവാ...എവിടാണെലും നിന്നെ പോക്കുമിപ്പോൾ"
എന്തോ.. ആ സമയത്തു എന്റെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു ഈ കള്ളത്തരങ്ങളൊക്കെ എന്റെ മനസ്സിൽ വന്നു...അങ്ങനെയാ ടൈപ്പ് ചെയ്തു വിട്ടത്...പാവം .....
" അയ്യോ... പൊന്നമ്മച്ചി... ചതിക്കല്ലേ... പേരുകണ്ടപ്പോൾ ഏതേലും പെമ്പുള്ളരാണെന്ന് കരുതി വെറുതെ സൊള്ളാൻ വന്നതാ.. എനിക്ക് ഭാര്യേം രണ്ടു മക്കളുമാ.. ഞാൻ അയച്ച ഫോട്ടോസ് ഒന്നും എന്റെ അല്ല... പോലീസും കേസും ആയാൽ പിന്നെ എന്നെ പെണ്ണുംപിള്ള വെറുതെ വിടത്തില്ല ...ഈ പണിക്ക് ഇനി ഞൻ ഇറങ്ങുല....സത്യമായിട്ടും ഇനി അറിയാത്ത ആർക്കും റിക്വസ്റ്റ് അയക്കത്തില്ല.. ഉപദ്രവിക്കല്ലേ അമ്മച്ചിയ്...."
എന്നും പറഞ്ഞു അവൻ എന്നെ ബ്ലോക്ക് ആക്കിയിട്ടു പോയി...
അല്പം കഴിഞ്ഞപ്പോൾ ആളിന്റെഅക്കൗണ്ടും ഡീആക്ടിവട്ടെ ആയെന്ന് തോന്നണു...
എന്തായാലും ഈ ഫേക്കന് ഒരു ഞരമ്പനെ തുരത്താൻ കഴിഞ്ഞല്ലോ എന്നാലോചിച്ചു ചിരിച്ചു കൊണ്ട് ഞാൻ എന്റെ ബെഡിലേക്ക് വീണു.....

മനുഷ്യൻ



Jasmine Rose

ഡാ സഞ്ജു നമ്മുടെ കുടുക്കയിലുള്ള പൈസ എടുത്തു കൊടുത്താൽ അൻവറിനു ഇനി സ്കൂളിൽ വരാൻ പറ്റുമോ?"
"അറിയത്തില്ലടാ അതിനൊക്കെ കുറെ കാശു വേണ്ടേ..............."
"പക്ഷെ അവനും കൂടെ ഇല്ലാത്തതു കൊണ്ട് ഒരു രസവുമില്ലല്ലേ".....
"ശെരിയാടാ ക്ലാസിൽ ഇരിക്കാൻ പോലും ഒരു മനസില്ല. "
"നമുക്കെന്തെങ്കിലും ആലോചിച്ചു ചെയ്യാം ..... അവനെക്കൂടെ പഠിക്കാൻ സഹായിക്കാനായിട്ട്".....
അൻവറും സഞ്ജീവും രാഹുലും ചെറുപ്പം തൊട്ടേ ഒരുമിച്ചു പഠിക്കുന്ന സുഹൃത്തുക്കളാണ്. ഇപ്പോൾ അഞ്ചിൽ ആണ് പഠിക്കുന്നെ. പക്ഷേ വിധിയുടെ വിളയാട്ടം കൊണ്ട് ബാപ്പയുടെ മരണ ശേഷം പഠിക്കാൻ മിടുക്കനായിട്ടു കൂടി അൻവറിനു പഠനം നിർത്തേണ്ടി വന്നു. വീട്ടുചിലവും അവന്റെ പഠനവും കൂടെ കൂലിപ്പണിക്കാരിയായ അവന്റെ ഉമ്മ ആയിശുവിനു താങ്ങാവുന്നതിലും അധികമായിരുന്നു. ഒരു അനിയത്തി കൂടെ ഉണ്ട് അൻവറിനു......
ഓരോന്നും ആലോചിച്ചു വീട്ടിൽ ചെന്ന സഞ്ജുവിനും രാഹുലിനും ഉറക്കം വന്നില്ല
പിറ്റേന്ന് അവർ രണ്ടു പേരും കൂടെ ധൈര്യം സംഭരിച്ചു പ്രിൻസിപ്പലിനെ പോയി കണ്ടു
"എന്താ കുട്ടികളെ നിങ്ങള്ക്ക് ക്ലാസ്സില്ലേ"
"മാഷെ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ടായിരുന്നു".....
" എന്താ. പറഞ്ഞോളൂ...."
"മാഷേ ഞങ്ങളുടെ കൂടെ പഠിക്കുന്ന അൻവർ അവന്റെ ബാപ്പ മരിച്ച ശേഷം സ്കൂളിലോട്ട് വരുന്നത്‌ കുറഞ്ഞു. അവന്റെ ഉമ്മജോലിക്കു പോകുന്നത് കൊണ്ടാ അവരിപ്പോൾ ജീവിക്കുന്നെ.ഉമ്മ ജോലിക്കു പോയാൽ രണ്ടര വയസുള്ള അനിയത്തിയെ നോക്കുന്നതിപ്പോൾ അൻവറാ മാഷ് വിചാരിച്ചാൽ അൻവറിനു ഇനിയും പഠിക്കാൻ സാഥിക്കില്ലേ? മാഷിന് പൈസ വേണമെങ്കിൽ ദാ ഞങ്ങള് രണ്ടു പേരുടെയും കുടുക്ക പൊട്ടിച്ച പൈസ ആണിത്. മാഷെങ്ങനെയെങ്കിലും അൻവറിനെ സഹായിക്കണം. അവൻ നല്ല പോലെ പഠിക്കും മാഷേ.."
എന്നും പറഞ്ഞു കുറച്ചു നാണയ തുട്ടുകളും മുഷിഞ്ഞ നോട്ടുകളും മേശയുടെ പുറത്തേക്കു അവർ വെച്ചു .ഇത് കണ്ടു മാഷ് ഒന്ന് പുഞ്ചിരിച്ചു..
"മക്കളെ. ഈ പൈസ നിങ്ങള് തന്നെ വെച്ചോളൂ . നമുക്ക് അൻവറിനെ ഇനിയും പഠിപ്പിക്കാം. നാളെ നിങ്ങൾ എന്റെ കൂടെ വന്നുഎവിടെയാ അൻവർ താമസിക്കുന്നതെന്നു കാണിച്ചു തന്നാൽ മതി കേട്ടോ "...
എന്നും പറഞ്ഞു മാഷ് അവരെ രണ്ടു പേരെയും ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു
എന്നിട്ട് അവരുടെ ക്ലാസ് ടീച്ചർ ആയ ഹേമ യെ വിളിച്ചു അൻവറിനെ കുറിച്ചന്വേഷിച്ചു. അതിൽ നിന്നും പഠനത്തിൽ മിടുക്കൻ ആണ് അൻവർ എന്നും നല്ല സ്വഭാവമാണവനെന്നും മാഷിന് മനസ്സിലായി
പിറ്റേന്ന് സഞ്ജുവിനെയും രാഹുലിനെയും കൂട്ടി അൻവറിന്റെ ഉമ്മ ആയിഷ ജോലിക്കു പോകുന്നതിനു മുന്നേ തന്നെ അൻവറിന്റെ വീട്ടിലെത്തി
"ആരിതു മാഷോ. ഉമ്മ നമ്മുടെ സ്കൂളിലെ പ്രിയൻസിപ്പലാണിത് .. കേറി ഇരിക്ക് മാഷെ....നിങ്ങളും കേറി ഇരിക്ക്. സൗകര്യങ്ങളൊക്കെ കുറവാ മാഷെ. അതു സഞ്ജുവിനും രാഹുലിനും അറിയാം".
"അതൊന്നും സാരമില്ല. മോനെന്താ സ്കൂളിൽ വരാതെ. നല്ലപോലെ പഠിക്കുന്ന കുട്ടിയല്ലേ. പഠിച്ചു വലിയ ആളാകണം കേട്ടോ."..
അപ്പോളേക്കും ആയിഷ തുടർന്നു.
"ഞാനാ അവനെ പഠിക്കാൻ വിടാതെ. സ്കൂളിൽ അയക്കാനുള്ള പൈസ കൂടെ എന്റെ കയ്യിൽ ഇപ്പോളില്ല മാഷെ. അകെ കിട്ടുന്നത് വീട്ടു ചിലവിനെ തികയുന്നുള്ളു. ഞാൻ ജോലിക്കു പോയാൽ ഇവന്റെ അനിയത്തിയെ നോക്കാനും ആളില്ല. അത് കൊണ്ടാ എന്റെ കുട്ടിയെ....ഇവന്റെ ബാപ്പ ഉണ്ടായിരുന്നെങ്കിൽ ഈ കഷ്ടപ്പാടുകൾ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു"......എന്നും പറഞ്ഞു ആയിഷ കരച്ചിൽ തുടങ്ങി.................
"കരയരുത്. അൻവറിനു ഇനിയും പഠിക്കാനാകും . ഉയരങ്ങളിലെത്തേണ്ട കുട്ടിയാണവൻ. അവനെ സ്കൂളിൽ ഇനിയും വിടണം. അവന്റെ പഠനത്തിനുള്ള പൈസ സ്കൂൾ ഫണ്ടിൽ നിന്നുമെടുക്കാം. പിന്നെ അൻവർ സ്കൂളിൽ പോകുമ്പോൾ കുഞ്ഞുമോളെ നോക്കാനായിട്ട് ഇവിടെ അംഗൻവാടിയിൽ ആക്കാം . അവൾ ചെറിയ കുട്ടിയാണെന്നറിയാം,. പക്ഷെ അവളെ നോക്കുവാനുള്ള എല്ലാ ഏർപ്പാടും ഞാൻ ശെരിയാക്കാം.അതൊന്നും ആലോചിച്ചു ഇനി അൻവറിന്റെ ഉമ്മ വിഷമിക്കണ്ട".
അത് പറഞ്ഞപ്പോൾ ആയിഷയുടെ മുഖത്ത് ഒരു പ്രതീക്ഷ ഉണർന്നു
"ഇപ്പൊ രണ്ടു പേർക്കും സമാധാനമായോ". എന്ന് മാഷ് രാഹുലിനെയും സഞ്ജുവിനെയും നോക്കി പറഞ്ഞു
ആ രണ്ടു കുഞ്ഞു മുഖത്തും പുഞ്ചിരി വിടർന്നു...
"ഇവര് രണ്ടു പേരുമാ അൻവറിന്റെ കാര്യം എന്റെ കൂടെ പറഞ്ഞത്. "
അത് പറഞ്ഞപ്പോൾ അൻവർ ഓടിച്ചെന്നു രാഹുലിനെയും സഞ്ജുവിനെയും കെട്ടിപിടിച്ചു കരഞ്ഞു
"നീ ഇല്ലാതെ ഒരു രസവുമില്ല അൻവർ. നീ ഇനിയും പഠിക്കണം. ഞങ്ങളുടെ കൂടെ സ്കൂളിൽ വരണം."
എന്ന് സഞ്ജു പറഞ്ഞു.......
പുതിയ പ്രതീക്ഷയുടെ തിരിനാളം അൻവറിൽ തെളിഞ്ഞു
...................................................................................................................................................................
വര്ഷങ്ങള്ക്കു ശേഷം....
കടത്തിണ്ണയിൽ കിടന്ന ആ വൃദ്ധനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ദയനീയ മുഖം സബ് കളക്ടർ അജാസിന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല്ല.....
ഒരു മനുഷ്യത്വവുമില്ലാതെ എത്രയോ വൃദ്ധ മാതാപിതാക്കളെ മക്കൾ ഇതുപോലെ തെരുവോരങ്ങളിൽ ഉപേക്ഷിക്കുന്നു.
ആ വൃദ്ധനായ മനുഷ്യന്റെ കാര്യമാലോചിച്ചിട്ടാണെന്നു തോന്നുന്ന്. വീട്ടിൽ എത്തിയിട്ട് കൂടെ അജാസിന് ഒരു സമാധാനവുമില്ലായിരുന്നു . എങ്ങനെയെങ്കിലും പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിയാൽ മതി എന്ന് മാത്രമായി രാത്രിയിൽ കിടന്നപ്പോൾ കൂടെ അവൻ ചിന്തിച്ചത് ..........
പിറ്റേന് രാവിലെ തന്നെ അജാസ് ആ മനുഷ്യനെ കാണാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഡോക്ടറിനെ കണ്ടു സ്ഥിതിഗതികൾ അറിഞ്ഞ ശേഷം അയാൾ വാർഡിലേക്ക് പോയി
"ഞാൻ സബ് കളക്ടർ അജാസ്. താങ്കളെ ഇന്നലെ ഇവിടെ എത്തിച്ചത് ഞാൻ ആണ്. എങ്ങനെയാ ആ കടത്തിണ്ണയിൽ എത്തിപ്പെട്ടത്".......
ആ മനുഷ്യൻ കരയാൻ തുടങ്ങി
"ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോന്നതാ മോനെ. എന്റെ ഭാര്യ ഒന്നര വർഷം മുന്നേ മരിച്ചു. മോനും മരുമോളും ഒരുപാട് അകൽച്ചയോടെയാ ഞങ്ങളുടെ കൂടെ പെരുമാറിയിരുന്നത് . അതൊക്കെ സഹിക്കാം. പക്ഷെ കൊച്ചുമക്കൾ കൂടെ ഇപ്പോൾ എന്റെ അടുത്ത് നിന്നും അകലം പാലിച്ചത് കണ്ടപ്പോൾ........ അവരുടെ പ്രവർത്തികൾ സഹിക്കാൻ വയ്യാതായപ്പോൾ...അവളും കൂടെ എന്നെ തനിച്ചാക്കിപ്പോയപ്പോൾ.. ആർക്കും ഒരു ബാധ്യത ആകരുതെന്നു കരുതി ഞാൻ തന്നെയാ വീട്ടിൽ നിന്നും ഇറങ്ങി തിരിച്ചെ "....................
"കേസ് കൊടുക്കണോ മോനെതിരെ?"...........
"വേണ്ട മോനെ . എന്നെ വേണ്ടാത്തിടത്തേക്കിനീ ഞാനില്ല. ഒരു ദേശാടനകിളിയെപോലെ ഞാൻ പറന്നു നടക്കാം"....
"അതെന്തായാലും വേണ്ട. തത്കാലം ഇവിടെ നിന്നും ഡിസ്ചാർജ് ആകുമ്പോൾ എന്റെ കൂടെ പോന്നോളൂ. ആരോഗ്യമൊക്കെ വീണ്ടെടുത്തിട്ടു ബാക്കി തീരുമാനിക്കാം"
"അത് വേണോ മോനെ. മോന് അത് ബുദ്ധിമുട്ടു ആകത്തെ ഉള്ളു..."
"അതൊന്നും ഇപ്പോൾ ആലോചിക്കണ്ട. നാളെ ഡിസ്ചാർജ് ആകുമ്പോൾ ഞാൻ വരാം കൂട്ടികൊണ്ടു പോകാൻ".......
അങ്ങനെ ഡിസ്ചാർജ് ആയി ആ വൃദ്ധനെയും കൊണ്ട് അജാസ് തന്റെ വീട്ടിലേക്കു വന്നു..
ഒരു വലിയ കൊട്ടാരം പോലത്തെ വീട്ടിന്റെ മുന്നിൽ അവരെത്തി. കാറിൽ നിന്നിറങ്ങി അജാസ് കാളിങ് ബെല്ലടിച്ചപ്പോൾ ഡോർ തുറന്നു ഒരു ഒരു യുവതി ഇറങ്ങി വന്നു
" ഇതെന്റെ ഭാര്യ ആമിന. "....
എന്നിട് അജാസ് അമിനാടെ കൂടെയായി
" ഇദ്ദേഹം ഇനി കുറച്ചു നാളിവിടെ കാണും കേട്ടോ. പിന്നെ.. നീ ഉപ്പായെ ഒന്ന് വിളിച്ചേ.."
എന്നും പറഞ്ഞു അജാസ് ആമിനയെ നോക്കി മന്ദഹസിച്ചു..
ആമിന ഉപ്പായെ വിളിച്ചതും ആഢ്യത്വമുള്ള ഒരു വൃദ്ധൻ ഇറങ്ങി വന്നു,,
പരസ്പരം നേരിൽ കണ്ട അവർ രണ്ടു പേരും ഞെട്ടിപോയി ......
"അൻവർ"............
"സഞ്ജു"...
അവർ രണ്ടു പേരും പരസ്പരം കെട്ടിപ്പുണർന്നു.
"നീ എങ്ങനെയാ ഇവിടെ."
അതിനുത്തരമായി അജാസ് തുടർന്നു...
" അന്നിദ്ദേഹത്തെ കടത്തിണ്ണയിൽ വെച്ച് കണ്ടപ്പോൾ തന്നെ എവിടെയോ കണ്ട നല്ല മുഖപരിചയമുണ്ടായിരുന്നു. തിരിച്ചു വീട്ടിൽ വന്നു ഉപ്പാടെ ആൽബം എടുത്തു നോക്കിയപ്പോൾ ആണ് ആളെ മനസിലായെ. ഉപ്പ ഏറെ നാളായി കാണാൻ കാത്തിരുന്ന പ്രിയപ്പെട്ട കൂട്ടുകാരനാണെന്നു".....
"അപ്പോൾ ഇത് നിന്റെ മോനാണോ"....
സഞ്ജു അജാസിനെ വാത്സല്യത്തോടെ നോക്കി
"ഉപ്പ എന്റെ കൂടെ പറഞ്ഞിട്ടുണ്ടായിട്ടിരുന്നു ബാല്യകാലം മുതലേ കൂടെ ഉണ്ടായിരുന്ന ഉറ്റ ചങ്ങാതിമാരെപ്പറ്റി ... . ചെറുപ്പത്തിൽ പഠനം നിർത്തേണ്ടി വന്ന ഉപ്പാക്ക് പുതിയ വെളിച്ചം കാണിചു കൊടുത്ത സുഹൃത്തുക്കളെ കുറിച്ചു. സുഹൃത്തെന്നതിനുപരി എന്റെ ഉപ്പക്കും കുടുംബത്തിനും സഹോദരങ്ങളെ പോലെ ചെയ്തു കൊടുത്ത സഹായങ്ങളെ കുറിച്ചു......
ഡിഗ്രി വരെ ഒരുമിച്ചുണ്ടായിരുന്ന ഈ സൗഹൃദം ഉപ്പ മിക്കപ്പോഴും പറയുമായിരുന്നു
അവസാനം ഡിഗ്രി പഠന ശേഷം ഉപ്പാടെയും രാഹുൽ അങ്കിൾ ന്റെയും സഹായത്തോടെ കൂടെ പഠിച്ച രാജിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തപ്പോൾ നിങ്ങളെ രണ്ടു പേരെയും ബോംബെയിലേക്ക് പോകാൻ സഹായിച്ചതും പിന്നെ കുറെ നാളുകൾക്കു ശേഷം ഒരു വിവരവുമില്ലാത്തതും എല്ലാം. എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു......"
എന്നിട്ടു സഞ്ജുവിനോടായി അജാസ് ചോദിച്ചു
"എന്നിട്ടെങ്ങനെയാ താങ്കൾ ആ കടത്തിണ്ണയിലെത്തിയെ"...
"കടത്തിണ്ണയിലോ?"...
അത്ഭുതത്തോടെ അൻവർ ചോദിച്ചു
"എങ്ങനെയാ നീ അവിടെ എത്തിയെ. അന്നിവിടെ നിന്നും ബോംബെയിലേക്ക് പോയി കുറച്ചു നാൾ നിന്റെ എഴുത്തുണ്ടായിരുന്നു.പിന്നെ ഒരു വിവരവുമില്ല ഞങ്ങളൊക്കെ കുറെ വിഷമിച്ചു നിന്റെ കാര്യമോർത്തു".....
"ഞാനും രാജിയും ബോംബയിലെത്തിയ ശേഷം എനിക്കൊരു ജോലി തരപെരുത്തുവാനായിട്ട് ഒരുപാട് വിഷമിച്ചു . അവസാനം കിട്ടുന്ന ജോലികൾക്കൊക്കെ പോയി. അങ്ങനെ ഒരു ദിവസം ഒരു ടാക്സിയിൽ ജോലി സംബന്ധമായ യാത്ര ചെയ്തപ്പോൾ അതിൽ വെച്ച എന്റെ പഴ്സും ബാഗും നഷ്ടമായി, അതിലായിരുന്നു നാട്ടിലുള്ള നിങ്ങളുടെ അഡ്രസ്സും എല്ലാം. അതിനു ശേഷം പിന്നെ ഒന്ന് വിളിക്കണോ കത്തെഴുതാനോ ഒന്നിനും പറ്റിയിട്ടില്ല, ഇന്നത്തേത്പോലെ മൊബൈലുള്ള കാലമല്ലലോ....
പിന്നെ ഒരുവിധമുള്ള ജോലികളൊക്കെ ചെയ്തു ചെറിയ രീതിയിൽ സമ്പാദിച്ചു തുടങ്ങി. രാജിയും അവിടെ ഒരു ഓഫിയ്‌സിൽ ജോലിക്കു പോകുമായിരുന്നു, അങ്ങനെ വർഷങ്ങൾ നീണ്ട പ്രയത്നത്തിലൊടുവിൽ ചെറിയ ഒരു ബിസിനസ് തുടങ്ങാൻ സാധിച്ചു . ഞങ്ങൾക്കൊരു മകനാണ്. ഒന്നേ ഉള്ളത് കൊണ്ട് ഒരുപാട് താലോലിച്ചു,, പക്ഷെ അതിന്റെ എല്ലാ മോശ സ്വഭാവവും അവനിൽ വളർന്നു വന്നു. മകനെ ഡിഗ്രിക്ക് ചേർക്കേണ്ട സമയമായപ്പോൾ ഞങ്ങൾ പിന്നെ നാട്ടിലേക്ക് വന്നു. ഇവിടത്തെ കോളേജിലും ആക്കി. പഠനം പൂർത്തിയാക്കുമുമ്പ് തന്നെ അവനിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെയും കൊണ്ട് വീട്ടിൽ കേറി വന്നു. അതിനൊന്നും ഞങ്ങൾ എതിര് നിന്നില്ല. പക്ഷെ അവനും മരുമോളും കൂടെ ഞങ്ങളെ വീട്ടിൽ നിന്നും ഒഴിവാക്കാവായിട്ടു പരമാവധി ശ്രമിച്ചു. ഞാൻ ബോംബയിൽ പോയി സമ്പാദിച്ചതെല്ലാം അവൻ ധൂർത്തടിച്ചു നശിപ്പിച്ചു. ആ ദുഃഖം കണ്ടു കൊണ്ടാ എന്റെ രാജി പോയെ. അതിനു ശേഷം ഞാനും അവർക്കൊരു ബാധ്യതയായി.. പറയാതെ പറഞ്ഞു എന്റെ കൂടെ അവിടെ നിന്നും ഇറങ്ങിപ്പോകാൻ. സ്നേഹം നടിച്ചു എന്റെ പേരിലുള്ള സ്വത്തുക്കളും ഒരിക്കൽ അവൻ കൈക്കലാക്കി. അവന്റെ മകൻ പോലും എന്നെ വെറുപ്പോടെ കണ്ടു തുടങ്ങി.. എല്ലാം കൂടെ ആയപ്പോൾ ഞാൻ സ്വയം വീട്ടിൽ നിന്നും ഇറങ്ങി തിരിച്ചു, പോകാൻ വേറൊരിടം ഇല്ലാത്തതിനാൽ ആ കടത്തിണ്ണയിൽ അഭയം പ്രാപിച്ചു. രാജി പറയാറുള്ള പോലെ ഒരു സമയം മാതാപിതാക്കളെ വെറുപ്പിച്ചു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിതിരിച്ചതിന്റെ ശാപമാകും ഈ അനുഭവിക്കുന്നതൊക്കെ. "................................
"വിഷമിക്കണ്ട. നിന്റെ ഒരു വിവരവുമില്ലാതെ ഞാനും രാഹുലും ഒരുപാട് വിഷമിച്ചായിരുന്നു.എവിടെയെങ്കിലും സുഖമായിട്ടിരുന്നാൽ മതിയെന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന"............................................
"എന്നിട്ട് രാഹുലോ. "..............
"അവൻ രണ്ടു വര്ഷങ്ങള്ക്കു മുന്നേ മരണപെട്ടു"...
അത് കേട്ടപ്പോൾ സഞ്ജുവിന്റെ കണ്ണിൽ നിന്നും മിഴിനീർക്കങ്ങൾ പൊഴിഞ്ഞു..
"മരിക്കുമുമ്പ് നിന്നെ കാണണമെന്നവന്റെ ആഗ്രഹമായിരുന്നു....
നിന്റെയും രാഹുലിന്റെയും മാഷിന്റെയും സഹായം കൊണ്ട് എനിക്ക് ഡിഗ്രി വരെ പഠിക്കാനായി. അതിനു ശേഷം എന്റെ ആഗ്രഹം പോലെ തന്നെ പോലീസിൽ ജോലികിട്ടി. ഇപ്പോൾ ഡിജിപി ആയിട്ടാ റിട്ടയർ ആയതു. അതിനു ശേഷം മോന്റെ കൂടെ ഇവിടെ അവന്റെ ജോലി സ്ഥലത്തേക്ക് വന്നു. എന്റെ ബീവി ഇപ്പോൾ മോൾടെ കൂടെയാ . അവളും ഉടനെ ഇങ്ങോട്ടെത്തും..."
"എന്തായാലും ഉപ്പാക്ക് സന്തോഷമായല്ലോ. കുറെ നാളായി കാണണമെന്നാഗ്രഹിച്ച ആളല്ലേ ഇത്".... അജാസ് പറഞ്ഞു ..
"ആയി മോനെ.. കൈവിട്ടു പോയ ഒരു നിധിയാണെനിക്ക് തിരിച്ചു കിട്ടിയത്".....
"നീ ഇനി എങ്ങോട്ടും പോകുന്നില്ല. എന്റെ കൂടെ ഇവിടെ ഉണ്ടാകും. അതിലൊരു ബുദ്ധിമുട്ടു ഇവിടാർക്കും തോന്നില്ല..."
"അത് വേണോ ഡാ".....
"വേണം... നിന്നെ എങ്ങോട്ടും വിടത്തില്ല ഞങ്ങൾ...കൂടെ വേണം എനിക്ക് എന്റെ കൂട്ടുകാരനെ....കൂടെ പിറക്കാത്ത എന്റെ സഹോദരനെ"....
അപ്പോൾ അജാസും തുടർന്നു..
"അങ്കിൾ ഇനി ഇങ്ങോട്ടും പോകണ്ട.വിടത്തില്ല ഞങ്ങളെങ്ങോട്ടും. ഒരു ബുദ്ധിമുട്ടുമില്ല അതിനു നമ്മുക്. ഒരിക്കൽ എന്റെ ഉപ്പാക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്തതാ അങ്കിൾ ഉം രാഹുൽ അങ്കിൾ ഉം . ആ ഒരു സ്നേഹം കാണിക്കേണ്ടത് എന്റെ കടമയാണ്.. എന്റെ ഉപ്പാടെ കൂടെ ഉണ്ടാകണം ഇനി അങ്ങോട്ട്. സ്വന്തം മകനെ പോലെ കണ്ടാൽ മതി എന്നെയും.."....
സഞ്ജുവിന്റേയും അൻവറിന്റെയും മിഴികളിൽ സ്നേഹാശ്രുക്കൾ പൊഴിഞ്ഞു......

കാർട്ടൂൺ



ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം,. ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ. അടുക്കള ജോലികൾ ചെയുന്ന സമയത്തല്ലേ ഇടാറുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ ചിലവഴിക്കാറുണ്ട് കൂടുതൽ സമയവും ". .......
എന്നും പറഞ്ഞു സുധ മുഖം വീർപ്പിച്ചു.
"എടി സുധേ, നമ്മളുടെയൊക്കെ കാലത്തു ഇത് വല്ലതും ഉണ്ടായിരുന്നോ?.എന്നിട്ടും നമ്മളൊക്കെ വളർന്നില്ല. ഇപ്പോളത്തെ കുഞ്ഞുങ്ങൾക്കല്ലേ കാർട്ടൂണും നെറ്റും ഒന്നുമില്ലാതെ പറ്റാത്തതു"....
.
"എന്റെ ചേട്ടായി,, നമ്മുടെയൊക്കെ കാലത്തു വീട്ടിൽ അമ്മുമ്മയോ അപ്പുപ്പനോ ചേച്ചിയോ ചേട്ടനോ ചിറ്റയോ ആരെങ്കിലുമൊക്കെ കാണും, അപ്പോൾ നമ്മളെയൊക്കെ മാറിമാറി നോക്കാൻ അമ്മമാർക്കൊരു സഹായവുമാകും. അല്ലേൽ തൊട്ടപ്പുറത്തുള്ള ചേട്ടന്റെയോ ചേച്ചിയുടെയോ അല്ലേൽ നമ്മുടെ പ്രായമുള്ള കുഞ്ഞുങ്ങളോ ഒക്കെ കാണും കൂടെ കളിക്കാൻ. നമ്മുടെ കാലമല്ല ഇപ്പോൾ. ചേട്ടായി പോയാൽ ഞാനും മോളും തനിച്ചല്ലേ ഉള്ളു ഈ ഫ്ലാറ്റിൽ. അവളേം വെച്ച് കൊണ്ട് സമയത് ഒരു പണിയും നടക്കാതോണ്ടല്ലേ അൽപ്പ നേരത്തേക്ക് കാർട്ടൂൺ ഇട്ടു അതിന്റെ മുന്നിൽ അവളെ ഇരുത്തുന്നേ . അവളുടെ ഒരു മുഷിച്ചിൽ മാറാൻ എന്റെ പണികളൊക്കെ കഴിഞ്ഞു ഫ്രീ ആകുമ്പോൾ അപ്പുറത്തെ രാധേച്ചിയുടെ ഫ്‌ളാറ്റിൽ കൊണ്ട് പോകുമല്ലോ. അവിടത്തെ കുഞ്ഞുങ്ങളുടെ കൂടെ നമ്മുടെ മോള് കളിയ്ക്കാൻ. ഒറ്റയ്ക്ക് അവളെ എങ്ങും കൊണ്ടാക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ പോലും ഒരു ജോലിക്കു ശ്രമിക്കാതെ. കളിക്കാനായാൽ കൂടെ എങ്ങും ഒറ്റക്ക് ആക്കാൻ പറ്റുമോ ഈ നശിച്ച കാലത്തു"
" നിനക്ക് കുഞ്ഞുങ്ങളെ ഡീൽ ചെയ്യാനറിയാത്തോണ്ടാ ഇങ്ങനൊക്കെ പറയുന്നേ. നീ അവളെ കൂടെ അടുക്കളയിൽ ഇരുത്തി വല്ല കപ്പോ സ്പൂണോ ഒക്കെ കളിയ്ക്കാൻ കൊടുത്ത നോക്ക്. അവളവിടെ മിണ്ടാതെ ഇരിക്കും".......
"പിന്നെ. ഇപ്പൊ അടങ്ങിയിരിക്കും. ചേട്ടായി ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് എല്ലാം കൗതുകമാ. അവർക്കു നല്ലതെന്താണെന്നോ ചീത്തയെന്താണെന്നോ ഒന്നുമറിയില്ല .ഞാൻ എന്തേലും ചെയ്തു കൊണ്ടിരിക്കുമ്പോളാകും അവള് കുസൃതി ഒപ്പിക്കുന്നെ, വെറുതെ റിസ്ക് എടുക്കാൻ വയ്യാത്തൊണ്ടല്ലേ ഞാൻ അടുക്കളയിൽ കേറുന്ന സമയത് മാത്രം അവൾക് ടിവി ഇട്ടു കൊടുക്കുന്നെ".......
"അല്ലെങ്കിൽ തന്നെ എന്ത് പണിയാ നിങ്ങൾക് ഇവിടെ .എല്ലാ പെണ്ണുങ്ങളുടേം സ്ഥിരം നമ്പർ ആണിതൊക്കെ . കുഞ്ഞുങ്ങളുള്ളത് കൊണ്ട് സമയത് ജോലികളൊന്നും നടകത്തില്ലാ എന്ന്.. നാളെ ലീവ് അല്ലെ. ഞാൻ ചെയ്തു കാണിച്ചു തരാം എങ്ങനാ കുഞ്ഞിനെ അടുക്കള ജോലികൾ ചെയുന്ന സമയത്തും നോക്കുന്നതെന്ന്. ",,,,,,,
"അത് വേണോ ചേട്ടായി."......
"വേണം. നാളെ കുക്കിംഗ് എന്റെ വക. നിനക്ക് റസ്റ്റ്. അല്ലേലും നീ ഈ ജോലികളൊക്കെ ചെയ്തു ക്ഷീണിച്ചു പോയെന്നല്ലേ പരാതി . സൊ നാളെ കിച്ചൻ ഡ്യൂട്ടി എനിക്ക്. നീ നോക്കി പഠിച്ചോ. എല്ലാം. ഞാൻ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുവാ".
"ശെരി . സമ്മതിച്ചു. പക്ഷെ ചില കണ്ടിഷൻസ് ഉണ്ട്. ഒന്ന്, രാവിലത്തെ കാപ്പി ഞാനുണ്ടാക്കാം. ഉച്ചക് അഥവാ സമയത് ഫുഡ് ആയില്ലേലും പാർസൽ വാങ്ങാല്ലോ "എന്നും പറഞ്ഞു അവള് ചിരിച്ചു.
"നീ കൂടുതൽ കളിയാക്കണ്ട"...
"പിന്നെ രണ്ടാമത്തേത് ഞാൻ ഇവിടെ ഉണ്ടെന്ന് മോളറിയരുത്. അല്ലേൽ ഇടക്ക് അവളെൻറെ അടുത്തേക്ക് വരും, അത് കൊണ്ട് അവൾക്കു രാവിലത്തെ ഭക്ഷണം കൊടുത്തിട്ട് ഞാൻ ഈ റൂമിൽ കേറി അവള് കാണാത്തിരിക്കാം. ഇവിടാകുമ്പോൾ ജന്നല് വഴി അടുക്കളേയും കാണാം. എനിക്ക് ചേട്ടായി എങ്ങനെയാ എല്ലാം ചെയ്യുന്നേ എന്ന നോക്കി പഠിക്കേം ചെയാം. പിന്നെ ഒരു കാര്യത്തിനും എന്നെ വിളിച്ചു പോകരുത്, നിങ്ങൾ രണ്ടു പേരും മാത്രേ ഇവിടെ ഉള്ളു എന്ന് കരുതിയാൽ മതി"......
"ശെരി . നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട്. നിങ്ങളില്ലെങ്കിൽ നമ്മൾ ആണുങ്ങളുടെ ഒരു കാര്യവും നടക്കില്ലെന്നു. അതൊക്കെ ഞാൻ നാളെ മാറ്റി തരാമെടി"..
ഞാൻ ഗിരി പ്രസാദ്.കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു.സ്വന്തം നാടായ പാലാക്കാട് നിന്നും ഇങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ ഭാര്യ സുധയെയും കുഞ്ഞുമോളെന്നു വിളിക്കുന്ന അനാമികയെയും കൂട്ടി ഇങ്ങോട്ടു വന്നു.കുഞ്ഞുമോള്ക്കിപ്പോൾ രണ്ടു വയസ്സാകാറായി. നല്ല കുസൃതി കുടുക്കയാണ്. അവളെയും വെച്ചു കൊണ്ട് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സുധ കാർട്ടൂൺ ഇട്ടു കൊടുക്കുന്നത് ഇഷ്ടമല്ലാത്തത് പറഞ്ഞതാ ഇത്തിരി മുന്നേ നടന്ന സംസാരം. കുഞ്ഞുമോളും ഒരു കൊച്ചു കുറുമ്പി തന്നെയാ . പക്ഷെ നാളെ എന്തായാലും ആണുങ്ങൾ വിചാരിച്ചാലും കുഞ്ഞിനെ നോക്കാനും അടുക്കള പണി ചെയ്യാനും പറ്റുമെന്ന് കാണിചു കൊടുക്കണം. അങ്ങനെ അങ്ങ് തോറ്റു കൊടുത്താലും ശെരിയാവില്ലല്ലോ.
അങ്ങനെ രാവിലത്തെ കാപ്പിയുണ്ടാക്കി മോൾക്കും കൊടുത്തിട്ട് മോള് കാണാതെ അവള് റൂമിൽ കേറി ലോക്ക് ചെയ്തു കുട്ടികുറുമ്പി ഒന്ന് മൊത്തത്തിൽ കറങ്ങി നോക്കിയിട്ട് അയ്യോ 'മ്മ പോയി എന്നും പറഞ്ഞു കൊണ്ട് എന്റെ അടുത്ത വന്നു ചിണുങ്ങി. ഞാൻ അവളെ എടുത്ത് ഒന്ന് കളിപ്പിച്ചിട്ട് അവളുടെ കളിപ്പാട്ട പെട്ടി എടുത്തു കൊടുത്തു. നേരെ പോയി അരി അടുപ്പത്തിട്ടിട്ടു അയയിൽ കിടക്കുന്ന തുണികളൊക്കെ മടക്കി വെക്കാമെന്നു കരുതി തുണികളെല്ലാം കൊണ്ട് വന്നു സോഫയിലിട്ടു മടക്കി തുടങ്ങി. മടക്കി പകുതി ആയപോളെക്കും കളിപ്പാട്ടങ്ങൾ വെച്ചു കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമോള് വന്നു മടക്കി വെച്ച തുണികളുടെ നടുക്ക് നിന്നും അവളുടെ ഉടുപ്പെടുക്കാൻ നോക്കി. അതും ഒത്ത നടുക്ക് നിന്നും. ഞാൻ അത് വരെ മടക്കിയ തുണികളെല്ലാം തന്നെ പിരുന്നു പോയി...
അവളുടെ ഉടുപ്പെടുത്തിട്ട് "ഉപ്പിട്ടാ ഉപ്പിട്ടാ " എന്നും പറഞ്ഞു എന്റെ കാലിൽ തൂങ്ങി. എവിടെയെങ്കിലും പോകുന്നെന്ന്കരുതിയാകും ഉടുപ്പിട്ടുകൊടുക്കാൻ പറയുന്നേ. ഉടുപ്പിട്ടുകൊടുക്കാം അല്ലെങ്കിൽ ഇപ്പൊ സൈറൺ വിളി തുടങ്ങും .ബാക്കി മടക്കാനും സമ്മതിക്കൂല മടക്കി വെച്ചതെല്ലാം ഇപ്പോൾ പൊളിച്ചടുക്കുമെന്നു അറിയാവുന്നത്കൊണ്ട് ഇട്ടുകൊടുത്തിട്ട് കളിപ്പാട്ടത്തിന്റെ അടുത്തിരുത്തി വീണ്ടും വന്നു തുണികൾ മടക്കി . പക്ഷെ ഞാൻ വീണ്ടും തുണികൾ മടക്കുന്നതു കണ്ടു കളിക്കുകയാണെന്ന് കരുതി അവളെടുത്തോട്ടു വന്നു തുണികളെല്ലാം പിര്ത്തിട്ടു . എങ്കിൽ അവൾ തുണികളിൽ കളിക്കുന്ന സമയം കൊണ്ട് ആ കളിപ്പാട്ടങ്ങളൊക്കെ വാരി ഒതുക്കി വെക്കാമെന്നു കരുതി എല്ലാം ഒരു കവറിൽ ഇട്ടുകൊണ്ടിനിന്നപ്പോൾ തുണികളൊക്കെ അവിടെ ഇട്ടിട്ടു കളിപ്പാട്ടങ്ങളുടെ പുറകെ വന്നു ..
ദേവിയെ ഞാൻ എന്തെടുത്തലും അതവക്ക് വേണമല്ലോ. തുണി മടക്കുംമ്പോൾ അത് പിര്ത്തിടുന്നു... കളിപ്പാട്ടം ഒതുക്കാമെന്നു വെച്ചപ്പോൾ അപ്പൊ തന്നെ അവൾക്കത് കളിക്കാനും വേണം.....സാരമില്ല, അവള് ഇത് രണ്ടിലും കളിക്കുന്ന സമയത് അടുക്കളയിൽ പോകാം. അവസാനം വൃത്തിയാക്കാൻ നിക്കാമെന്ന് കരുതി...
അടുക്കളയിൽ കേറി ഫ്രിഡ്ജിൽ നിന്നും മീനൊക്കെ വെള്ളത്തിലിട്ടിട്ടു എരിശോരി ഉണ്ടാക്കാൻ വേണ്ടി മത്തങ്ങയും പയറും എടുത്തു. മത്തൻ അരിഞ്ഞ ശേഷം പയറെടുക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നില്ല. ഇപ്പോളിവിടെ മേശപ്പുറത്തെടുതു വെച്ചതാണലോ എവിടെ പോയി എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോളതാ മേശയിൽ നിന്നും പയറു ഡപ്പ എടുത്ത് തുറക്കാൻ നോക്കുന്നു എന്റെ കുറുമ്പി...
ഇതെപ്പോ വന്നു എന്നും പറഞ്‍ അവളുടെ കയ്യിൽ നിന്നും അത് വാങ്ങിയപ്പോളേക്കും അവള് കരയാൻ തുടങ്ങി...
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നപ്പോൾ എന്റെ തലയിൽ ഒരു ഐഡിയ ഉദിച്ചു
ഞാൻ കുറച്ചു പയറെടുതു ഒരു പാത്രത്തിൽ ഇട്ടിട്ടു രണ്ടു സ്‌പൂണും കൊടുത്തിട്ടു മത്തങ്ങാ അരിഞ്ഞെടുക്കാൻ തുടങ്ങി ....
കുറച്ച കഴിഞ്ഞപ്പോൾ ഞാൻ കൊടുത്ത പയറൊക്കെ അവിടെ മുഴുവൻ വാരി വിതറിയിട്ട്ഒരു ഗ്ലാസും പൊക്കിപ്പിടിച്ചു കൊണ്ട് കുഞ്ഞുമോളെന്റെ കാലിൽ താങ്ങി. വെള്ളം കുടിക്കാനാകുമെന്നു കരുതി അതിൽ അല്പം വെള്ളം കൊടുത്തു. ഒരൽപം മാത്രം കുടിച്ചിട് ആ കുട്ടികാന്താരി അതു മുഴുവനും തറയിൽ ഒഴിച്ചിട്ടു കയ്യിട്ടടിച്ചു കളിച്ചു..
ഈ കുറുമ്പി മനപ്പൂർവം പണി തന്നു കൊണ്ടിരിക്കുവാണല്ലോ എന്നും പറഞ്ഞു കൊണ്ട് ആ വെള്ളമൊക്കെ തുടച്ചു മാറ്റിയിട്ട് അവളുടെ കളിപ്പാട്ടങ്ങൾ അടുക്കളയിൽ എടുത്തു കൊണ്ട് വന്നു കൊടുത്തിട്ടു എന്റെ പണികളിൽ മുഴുകി....
അൽപ്പം കഴിഞു അവളുടെ ഒരു അനക്കവുമില്ലാതെ ഇരുന്നപ്പോൾ ചുറ്റും നോക്കി. ഈ കുഞ്ഞിപ്പെണ്ണ് എവിടെ പോയിരിക്കുവാ എന്നുപറഞ്ഞു അവിടെയൊക്കെ നോക്കിയിട്ടും കണ്ടില്ല.. കുറച്ച കഴിഞ്ഞപ്പോൾ അതാ ഫ്രിഡ്‌ജും തുറന്നു വെച്ചു പച്ചക്കറികളെല്ലാം പുറത്തിട്ടു മൂന്നു മുട്ടയും താങ്ങി പിടിച്ചു നിക്കുന്നു......ഇവിടെ തന്നെയുള്ള പഴ ഫ്രിഡ്ജ് ആയതുകൊണ്ട് ചാവിയും ഇല്ലായിരുന്നു...
"അച്ഛന്റെ പൊന്നുംകുടമല്ലേ അത് ഇങ്ങു തന്നെ " എന്നും പറഞ്ഞു അടുത്തോട് ചെന്നപ്പോളേക്കും ആ മുട്ടകൾ തറയിലെറിഞ്ഞിട്ട് ഓടി സോഫയിൽ ചെന്ന് കമ്മന്നു വീണു കണ്ണടച്ചു കിടന്നവൾ. എന്തേലും കള്ളത്തരങ്ങൾ കാണിച്ചാൽ ഇതാ അവളുടെ പരിപാടി..എനിക്ക് ചിരിക്കണോ കരയണോ വഴക്കു പറയണോ എന്നറിയാത്ത ഒരവസ്ഥ. ഞാൻ ഒരു വിധത്തിൽ അവളെ എടുത്ത് അടുക്കളയിൽ കൊണ്ടിരുത്തി മുട്ട പൊട്ടി വീണ സ്ഥലമൊക്കെ കഴുകി വൃത്തിയാക്കിയിട്ടു വീണ്ടും പണികൾ തുടങ്ങി.. കുറച്ചു പാത്രങ്ങളും സ്പൂണും ഒക്കെ എടുത്ത് കൊടുത്തിട്ട് അത് വെച്ച് കോട്ടടികളിക്കുന്നതൊക്കെ കാണിച്ചു കൊടുത്തു. ഇടക്കിടക്ക് അവളെ ഞാൻ നോക്കുന്നുണ്ടായിരുന്നു കുസൃതി ഒപ്പിക്കുന്നുണ്ടോ എന്ന്. അങ്ങനെ എരിശോരിക്കുള്ളതു എല്ലാം കഴുകി കുക്കെറിലാക്കി ഗാസിൽ വെച്ചിട് ഓണാക്കാൻ നോക്കുമ്പോൾ അത് ഓണാകുന്നില്ല.. ഈ ഇടക്കല്ലേ പുതിയ ഗ്യാസ് കുറ്റിയെടുത്തെ തീരാൻ സമയമായിട്ടില്ലലോ എന്നും പറഞ്ഞുപറഞ്ഞ നോക്കിയപ്പോൾ അതാ സിലിണ്ടെർ വാൽവ് തുറന്ന് കളിക്കുന്നു കാന്താരി.. ഇത്തവണ അവളെ പിടിച്ച ദേഷ്യത്തിൽ അൽപ്പം ഒച്ച ഇട്ടു. അപ്പോളേക്കും ആള് സൈറൺ വിളി പോലെ കരഞ്ഞു തുടങ്ങി. അവളെ ആശ്വസിപ്പിക്കാനായിട് ഫ്രറിഡ്‌ജിൽ നിന്ന് ഐസ്ക്രീം എടുത്തു കൊടുത്തു ഒരു വിധം സോൾവ് ചെയ്തു. അവളെ തറയിൽ ഇരുത്തിയിട്ടു മീൻ കഴുകാനായി തുടങ്ങി.
ഇടക്കിടക്ക് ആളെ നോക്കുനുണ്ടടെങ്കിലും അനങ്ങാതെ ഐസ് ക്രീം കുടിക്കുവായിരുന്നു ആശാട്ടി. ഇനി കുസൃതിയൊന്നും കാണിക്കില്ലെന്നു കരുതി മീൻ ഒക്കെ കഴുകി വൃത്തി ആകിയിട്ട് വന്നു നോക്കിയപ്പോൾ അതാ അടിയിലത്തെ റാക്ക് തുറന്നു അരി മാവ് എടുത്ത് തറയിൽ മുഴുവൻ ഇട്ടു കളിക്കുന്നു.,,,
ഞാൻ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു പോയി....
പക്ഷെ ഇതിൽ നിന്നുമെല്ലാം കഷ്ടം എന്റെയും മോള്ടെയും പ്രകടനങ്ങൾ എന്റെ കെട്ടിയോള് പിശാച് കണ്ടുകൊണ്ടിരിക്കുവാ റൂമിൽ നിന്നും. ആ മീൻ കഷ്ണങ്ങളും അവിടെ വെച്ചിട്ട് തറയൊക്കെ വീണ്ടും വൃത്തയാക്കിയാക്കി. അപ്പോളതാ വീണ്ടും ഗ്ളാസ്സും പൊക്കിപ്പിടിച്ചു കൊണ്ട് കുറുമ്പതി എന്റെ അടുത്ത വന്നു വെള്ളത്തിനായി ചിണുങ്ങി. ഇത്തവണ ഗ്ലാസ്സ് നിറക്കാതെ ഒരു കാൽഭാഗം മാത്രം കൊടുത്തു .അതൊരല്പം കുടിച്ച ശേഷം വേറെ ഒരു ഗ്ലാസ്സെടുതു ഒഴിച്ച് കളിക്കുന്നു...ഇനിയും ഗ്ലാസ്സ് മാറ്റിയില്ലേൽ തുടച്ച സ്ഥലത്തു വീണ്ടും വെള്ളമൊഴിക്കുമെന്നറിയാവുന്നതു കൊണ്ട് ഞാൻ പോയി പിടിച്ചു മാറ്റി. അപ്പോളതാ കരച്ചിൽ വീണ്ടും തുടങ്ങി....
ഞാൻ തലയിൽ കൈ വെച്ചു തറയിൽ ഇരുന്നു പോയി .... കുട്ടിപാച്ചു ആളാണെങ്കിൽ കരച്ചിൽ നിർത്തുന്നുമില്ല. അവസാനം സഹികെട്ടാണെന്നു തോനുന്നു സുധ വന്നു. അവളെ കണ്ടപ്പോളേക്കും കാന്താരി കരച്ചിലൊക്കെ നിർത്തി കുഞ്ഞുമോൾ അവളുടെ അടുത്ത ഓടി ചെന്ന് ..
"നിന്നോടാരാ പറഞ്ഞെ ഇങ്ങോട് വരാൻ..നീ വരത്തില്ല റസ്റ് ആണെന്നല്ലേ പറഞ്ഞെ "......
""പിന്നെ....അച്ഛന്റെയും മോള്ടെയും പ്രകടനം കാണുമ്പോൾ സ്വസ്ഥമായിത്തന്നെ റസ്റ്റ് എടുക്കാൻ പറ്റും..... എന്തെ ഒന്നും റെഡി ആയില്ലേ ഇത് വരെയും.."
"അത് ഇപ്പോളാകും"
"എന്ത് അടുക്കളെയാ മനുഷ്യാ ഇത് .....ആന കരിമ്പിൻകാട്ടിൽ കേറിയത് പോലെ"
"അതൊക്കെ ഞാൻ വൃത്തിയാക്കാം. നീ പോയെ",,,,
"കുറെ നേരമായി അതല്ലേ നടക്കുന്നുള്ളൂ,.."..........
അവളെന്റെ അടുത്ത വന്നു കവിളിൽ പിടിച്ചിട്ടു " തോൽവി സമ്മതിക്കാൻ മനസില്ലല്ലേ" ..എന്നും പറഞ്ഞു ചിരിച്ചു..
ഞാനും ഗൗരവം വിടാതെ നിന്നു്
"അപ്പോൾ ഇന്ന് കഞ്ഞി അല്ലെ. ചോറ് വെന്തു കുളമായികാണും"
അപ്പോളാണ് ഞാൻ അരി അടുപ്പിലിട്ട കാര്യം ഓർത്തത്...
ഒരു വളിച്ച ചിരി പാസ്സാക്കി ഞാനവൾക്കു ,,,
"അപ്പൊ പാർസൽ വറുത്തുന്നോ പുറത്തു പോകുന്നോ",,,??
"പാർസൽ വരുത്താം",,,,
"ഇനി ഇങ്ങനെ വെല്ലുവിളികളുമായിട്ടു എന്റെ അടുത്ത് വരല്ലേ".......
"എന്നാലും എങ്ങനെയാ നീ പണികളൊക്കെ സമയത് ചെയ്യുന്നേ??...."
"അവകൾ ടിവി ഇട്ടു കൊടുത്തിട്ട് പെട്ടെന്ന് ജോലികൾ തീർക്കാൻ നോക്കും. ഇടക്ക് കുറുമ്പിക്കു ബോറടിക്കുമ്പോൾ അടുക്കളയിൽ ചേട്ടായിയെ സഹായിച്ചത് പോലെ സഹായിക്കാൻ തുടങ്ങും . കുറച്ചു നേരം ഇവിടെയൊക്കെ ചുറ്റിത്തിരിയട്ടെ എന്ന് കരുത്തും. കുസൃതി കൂടുമ്പോൾ വീണ്ടും ടിവിയുടെ മുന്നിൽ ചെന്ന് അടുത്ത കാർട്ടൂൺ സിഡിയും ഇട്ടു രണ്ടു ബിസ്‌ക്കറ്റും കൊടുത്തിട്ടു അവള് വീണ്ടും അടുക്കളയിലേക്കു വരും മുമ്പ് ബാക്കി പണികൾ കൂടെ തീർക്കാൻ നോക്കും.. അംഗങ്ങനെ ....ഇപ്പൊ മനസ്സിലായോ എനിക്ക് ഇവിടെ വലിയ പണികളൊന്നുമില്ലെന്നു"
എന്നും പറഞ്ഞ അവളെന്നെ ശരിക്കും കളിയാക്കി.
തോൽവി സമ്മതിച്ചു ഞാൻ പാർസൽ ഓർഡർ ചെയ്യാൻ നോകുമ്പോളേക്കും ഫോൺ കാണുന്നില്ല
കാന്താരിയുടേം അനക്കമില്ല. അപ്പോളതാ എന്റെ ആപ്പിളിന്റെ ഫോണും എടുത്ത് തറയിൽ അടിച്ചു കളിച്ചു കൊണ്ടിരിക്കുന്നു കാന്താരി. ഞാൻ വീണ്ടും തലയിൽ കൈ വെച്ചു തറയിലിരുന്നു....

By: Jasmine Rose

ചേച്ചി


Jasmine Rose
ചേച്ചി എന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നേ. അത് ശ്രേയ ക്കിഷ്ടമല്ലെന്നറിയില്ലേ?. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നു കാണുമല്ലോ. ഇപ്പൊ തല്ക്കാലം തിരിച്ചു പോകു. പൈസയുടെ കാര്യം നമുക് പിന്നെ സംസാരിക്കാം. ഇത്രെയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ അപമാനിക്കരുത്ത് ചേച്ചി."
അനിയന്റെ മോന്റെ നൂല് കെട്ടിന് ചെന്ന എനിക്ക് കേൾക്കേണ്ടി വന്നതാ ഇതൊക്കെ. ഒരു കുഞ്ഞിന് ജന്മം നൽകാൻ പറ്റാത്ത ഞാൻ മോനെ കണ്ടാൽ കുഞ്ഞിന് ദോഷമാകുമെന്ന് അവന്റെ ഭാര്യ ശ്രേയ പറയുന്നത് ഞാൻ കേൾക്കാതെ കെട്ടു. ഗോപേട്ടന്റെ വയ്യായ്ക ചികിൽസിക്കാൻ കുറച്ചു പൈസ കൂടെ അവന്റടുത് ചോദിക്കേണ്ടി വന്നെനിക്കു
തിരിച്ചു വീട്ടിലേക്കു പോയപ്പോൾ പഴയ ഓർമകളിലേക്ക് ആഴ്ന്നിറങ്ങി
ഞാൻ ലക്ഷ്മി. എനിക്ക് അഞ്ചു വയസ്സായപ്പോളാണ് രാഹുൽ എന്ന .. മോനുട്ടനെന്നു ഞാൻ വിളിക്കുന്ന എന്റെ അനുജന്റെ ജനനം . അതോടെ 'അമ്മ മരണപ്പെട്ടു. പിന്നെ എല്ലാം ഞങ്ങൾക്ക് അച്ഛനായിരുന്നു. ഒരു കുഞ്ഞനുജനെന്നതിലുപരി ഒരു മകനെ പോലെ ഞാൻ അവനെ വളർത്തി. പക്ഷെ വിധിയുടെ വിളിയാട്ടം എന്ന പോലെ 'അമ്മ മരണപ്പെട്ടു രണ്ടു വർഷത്തിന് ശേഷം ഒരു അപകടത്തിൽ അച്ഛനും നമ്മളെ തനിച്ചാക്കി പോയി. . അധികം ബന്ധു ബലമൊന്നുമില്ലാതെ അവിടെ ഒറ്റപെട്ടു പോയ എന്റെയും അവന്റെയും സംരക്ഷണം ഏറ്റെടുത്തതു ദൈവ ദൂതനെപോലെ വന്ന അമ്മയുടെ ആങ്ങള ആയിരുന്നു. അദ്ദേഹവും വിവാഹം കഴിച്ചിട്ടില്ലായിരുന്നു. അതിനാൽ നമ്മളെ രണ്ടു പേരെയും മക്കളെ പോലെ തന്നെ എല്ലാ കാര്യങ്ങളും നോക്കി. അങ്ങനെ പത്താം ക്ലാസ്സു വരെ എനിക്ക് പഠിയ്ക്കാൻ സാധിച്ചു. അപ്പോളേക്കും പ്രായാധിക്യം കാരണം അമ്മമാവാനും ജോലിക്കൊന്നും പോകാൻ സാധിക്കാതെ വന്നു. അങ്ങനെ ആ പ്രായത്തിൽ ഒരു ഗൃഹനാഥയുടെ വേഷം സ്വയം അണിയേണ്ടി വന്നു. വീട്ടുജോലികൾ ചെയ്‌തും അപ്പുറത്തെ ചേച്ചിയുടെ സഹായത്തോടെ തയ്യൽ പഠിച്ചും തുണിക്കടകളിൽ സെയിൽസ് ഗേൾ ആയി നിന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടു ..എങ്ങനെയെങ്കിലും മോനുട്ടന്റെ ജീവിതമെങ്കിലും നല്ല നിലയിലെത്തിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു ....
എല്ലാ ബുദ്ധിമുട്ടുകൾക്കും താങ്ങായി ...ഒരു ആശ്വാസമായി എന്റെ ഗോപേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. കഴിവതും ഒഴിവാക്കാൻ ശ്രമിച്ച എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തി അദ്ദേഹം. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി 'അമ്മ മാത്രമേ ഉള്ളു അദ്ദേഹത്തിന്. ഒരിക്കൽ ഞാൻ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന തുണിക്കടയിൽ അദ്ദേഹത്തിന്റെ അമ്മയെയും കൊണ്ട് വന്നിരുന്നു എന്നെ കാണിക്കാൻ.
"മോളെ കുറിച്ചെല്ലാം അന്വേഷിച്ചിട്ട അവൻ എന്റെ കൂടെ പറഞ്ഞെ. നിന്നിൽ ഞാൻ എന്റെ ചെറുപ്പകാലത്തെയാ കാണുന്നത്. അവന്റെ അച്ഛൻ മരിച്ച ശേഷം അവനെയും വളർത്താൻ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് ഞാൻ ... മോളെ ഞാൻ സ്വന്തം മോളായി കണ്ടോട്ടെ. എന്റെ മോന്റെ ജീവിതത്തിലേക്ക് വന്നൂടെ " എന്നാണമ്മ അന്ന് കണ്ടപ്പോൾ പറഞ്ഞത്
പക്ഷെ മോനുട്ടനെ ഒരു നിലയിലെത്തിക്കാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല ..എത്ര നാളു വരെ വേണമെങ്കിലും കാത്തിരിക്കാമെന്ന ഒരുറപ്പ് ഗോപേട്ടനും അമ്മയും എനിക്ക് തന്നു. അങ്ങനെ എനിക്കൊരു താങ്ങായും തണലായും പിന്നീടങ്ങോട്ട് ഗോപേട്ടനും കൂടെ ഉണ്ടായിരുന്നു..
സഹോദരങ്ങളില്ലാത്ത ഗോപെട്ടാണ് സ്വന്തം അനിയനെ പോലെ തന്നെയായിരുന്നു മോനുട്ടനും...
മോനുട്ടന് പ്ലസ് ടു വിനു പഠിക്കുന്ന സമയത്തായിരുന്നു ഒരു വയ്യായ്ക പോലെ അവനു വന്നത്. അവാശുപത്രിയിൽ കാണിച്ചപ്പോൾ ഒരു വെള്ളിടി പോലെയാണ് ആ കാര്യം ഡോക്ടർ ഞങ്ങളുടെ കൂടെ പറഞ്ഞത്. മോനുട്ടന്റെ രണ്ടു കിഡ്നികൾക്കും തകരാർ. പെട്ടെന്ന് തന്നെ ആരെങ്കിലും ഒരു കിഡ്നി ധാനം കൊടുക്കേണ്ട അവസ്ഥ......
എന്റെയോ ഗോപേട്ടന്റെയോ കിഡ്നി അവനു ചേര്ത്തില്ലായിരുന്നു,. ഓപ്പറേഷന് വേണ്ട പൈസ എങ്ങനെയൊക്കെയോ സങ്കടിപ്പിച്ചു. പക്ഷെ അവനു ചേരുന്ന കിഡ്നി മാത്രം കിട്ടിയില്ല.
അവിടെയും ദൈവ ദൂതനെ പോലെ എത്തിയത് അവനെ ചികില്സിക്കുന്ന ഡോക്ടർ ആയിരുന്നു. പുള്ളിയുടെ പരിചയത്തിലുള്ള ആരോ കിഡ്നി ദാനം ചെയ്യാൻ തയ്യാറായി അതും നമ്മുടെ കയ്യിൽ നിന്നും പണം പോലും സ്വീകരിക്കാതെ. ആരാണെന്നദ്ദേഹം വെളിപ്പെടുത്തിയില്ല. ശെരിക്കും ഒരു ആശ്വാസം തന്നെയായിരുന്നു ദൈവ ദൂതനെ പോലെ എന്റെ മോനുട്ടനെ സഹാഹായിക്കാൻ മനസ്സ് കാട്ടിയ ആ മനുഷ്യൻ'
അങ്ങനെ ഓപ്പറേഷനും കഴിഞ്ഞു മോനുട്ടൻ സുഖം പ്രാപിച്ചു വന്നു.. അവന്റെ ആഗ്രഹപ്രകാരം തന്നെ പിന്നീട സ്വയ പ്രയത്നത്താൽ മെഡിക്കന്സിനു ചേരാൻ അവനു കഴിഞ്ഞു. അതിന്റെ ഭാഗമായിട്ട് പിന്നീട് അവൻ ഹോസ്റ്റലിലേക്ക് മാറി.
അതിനു ശേഷം അധികം വൈകാതെ തന്നെ ഗോപേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി.. പിന്നീടങ്ങോട്ട് മോനുട്ടന്റെ പഠന കാര്യങ്ങൾക്കൊക്കെ പൈസ ഉണ്ടാക്കാൻ അദ്ദേഹവും എന്നെ സഹായിച്ചു. എനിക്ക് വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യാൻ വേണ്ടി അദ്ദേഹം കുറഞ്ഞ ചിലവിൽ ഒരു തയ്യൽ മെഷീൻ ഉം വാങ്ങി തന്നു,. ഇതിനിടയിൽ വാർധക്യ സഹജമായ രോഗം അമ്മാവനും നമ്മളെ വിട്ടു പോയി. മോനുട്ടൻ പിന്നെ അങ്ങോട്ട് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുന്ന അഥിതി മാത്രമായി
കാലം അങ്ങനെ മുന്നോട്ടു പോയി . മോനുട്ടൻ പിന്നെ പിന്നെ വീട്ടിൽ വരുമ്പോൾ എന്തോ ഒരു അകൽച്ച പാലിക്കുന്നതു പോലെ തോന്നി. അങ്ങനെ അവന്റെ പഠനമൊക്കെ തീർന്നപ്പോൾ അവനിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടാണ് പിന്നീടിങ്ങോട്ട് വന്നത്. വീട്ടിൽ ഇടയ്ക്കു വരുമ്പോളൊന്നും ഈ കാര്യങ്ങളൊന്നും തന്നെ അവൻ എന്നോടോ ഗോപേട്ടനോടോ സൂചിപ്പിച്ചിരുന്നില്ല. അതിനൊന്നും ഒരു പരിഭവവും തോന്നിയില്ല. അവന്റെ സന്തോഷം തന്നെയാണ് നമ്മൾക്കും വലുത്. അവന്റെ കൂടെ പഠിച്ച ശ്രേയ ആയിരുന്നു പെൺകുട്ടി. ഒരു സമ്പന്ന കുടുംബത്തിലെ ആകെ ഉള്ള പെണ്തരി. മോനുട്ടനും ഡോക്ടർ പഠനം പൂർത്തിയാക്കിയത് കൊണ്ടാണ് അവളുടെ അച്ഛൻ ഈ വിവാഹത്തിനു സമ്മതിച്ചത് . അതോടെ വിവാഹ ശേഷം മോനുട്ടനും ശ്രെയയുടെ കൂടെ അവളുടെ വീട്ടിൽ താമസമാരംഭിച്ചു.
പക്ഷെ പിന്നീടങ്ങോട്ട് മോനുട്ടൻ ഞങ്ങളുടെ കൂടെ അകൽച്ച കാണിക്കാനായി തുടങ്ങി. ശ്രേയയുടെ വീട്ടിലേക്കു ചെന്നാലും വലിയ ശ്രദ്ധയൊന്നും രണ്ടു പേരും ചിലതില്ല. ഒരിക്കൽ ഞാൻ മോനുട്ടനെ കാണാൻ ചെന്നപ്പോ അവന്നെന്നോട് കൂടെ പറഞ്ഞ വാക്കുകൾ എന്നെ ശെരിക്കും മുറിവേൽപ്പിച്ചു.
"ചേച്ചി ഇങ്ങോട്ടു എപ്പോളും വരണ്ട . അത് ശ്രേയക്കു കുറച്ചിലാ . അവളുടെ നാത്തൂൻ ഒരു ഓട്ടോ കാരന്റെ ഭാര്യയാണെന്ന് പറയാൻ അവൾക്കു താല്പര്യമില്ല . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനങ്ങോട്ടു വന്നു കണ്ടോളം"..........
അത് വരെ ഇല്ലാത്ത മോനുട്ടന്റെ ഈ സംസാരം എന്നെ ആകെ തളർത്തി. പക്ഷെ അവിടെയും എന്നെ ആശ്വസിപ്പിച്ചത് ഗോപേട്ടനായിരുന്നു.
പിന്നീട ഇടക്കൊക്കെ മോനുട്ടൻ വരുമായിരുന്നു എന്നെ കാണാൻ ഒരു ചടങ്ങെന്ന പോൽ ...... പെട്ടെന്ന് തിരക്കുണ്ടെന്നും പറഞ്ഞു പോകേം ചെയ്യും ,ഒരിക്കൽ അങ്ങനെ വന്നപ്പോൾ ആണവൻ പറഞ്ഞെ ശ്രേയയ്ക്കു വിശേഷമുണ്ടെന്നു കേട്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. അവളെ പോയി കാണണമെന്നും പറ്റുന്നപോലെ ഇഷ്ടപ്പെട്ടതൊക്കെ വാങ്ങികൊടുക്കണമെന്നൊക്കെ തീരുമാനിച്ചു, പക്ഷെ അവിടെയും വിലങ്ങുതടിയായി മോനുട്ടൻ നിന്ന്
"ചേച്ചി ഇപ്പോൾ വരണ്ടട ഡെലിവറി കഴിയട്ടെ. ശ്രേയ്ക്കിഷ്ടമല്ല ചേച്ചി വരുന്നത്. അഥവാ ശ്രെയകെന്തെലും സംഭവിച്ചാൽ ചേച്ചി കണ്ണ് വെച്ചത് കൊണ്ടാണെന്നു പറയുമവൾ"...............
ആ വാക്കുകൾ ഒരു കൂരമ്പു പോലെ എന്റെ നെഞ്ചിൽ തറച്ചു....................
അതിനു ശേഷം ശ്രേയ പ്രസവിചതറിഞ്ഞു കുഞ്ഞിനെ കാണാൻ പോകാൻ എന്തോ തോന്നിയില്ല .. അവർക്കിഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതി...... അങ്ങനെ നൂലുകെട്ടിനു അവരുടെ വീട്ടിൽ പോയപ്പോളാ മോനുട്ടൻ കുഞ്ഞിനെ കാണാൻ വിലക്കിയത് . ഗോപേട്ടനിടക്കിടക്ക് ഇപ്പോൾ അസുഖങ്ങൾ വരുന്നുണ്ട് . അതിനാൽ പഴയപോലെ ജോലികൊന്നും പോകാനും സാധിക്കില്ല. അത് കൊണ്ട് കുറച്ചു കാശു കൂടെ കടമായിട്ടു ചോദിക്കാനും കൂടിയായ അങ്ങോട്ട് ചെന്നത്
"വീടെത്തി ചേച്ചി"..............
രമേശൻ പറഞ്ഞപ്പോളാണ് അതറിഞ്ഞത്. അയല്വക്കത്തുള്ളതാണ്. അവനാണിപ്പോൾ ഗോപേട്ടന്റ്‌റെ ഓട്ടോ ഒട്ടിക്കുന്നതു.
"എന്താടോ കുഞ്ഞിനെ കാണാൻ മോനുട്ടൻ സമ്മതിച്ചില്ലേ?" എന്ന് എന്റെ മുഖം കണ്ടപ്പോൾ ഗോപേട്ടൻ ചോദിച്ചു....,
ഗോപേട്ടന്റെ ചോദ്യത്തിന് മുന്നിൽ നടന്നതൊക്കെ പറയേണ്ടി വന്നു
"സാരമില്ലടോ. എന്നെങ്കിലും നിനക്ക് ആ കുഞ്ഞിനെ കാണാൻ സാധിക്കും. മോനുട്ടനും ഇപ്പോൾ തിരക്കൊക്കെ അല്ലെ."
.
"എന്നാലും ഗോപേട്ട..സഹിക്കുന്നില്ല അവന്റെ ഈ മാറ്റാതെ..അല്ല ഇങ്ങനെ ഇവിടെ കിടന്നാൽ മതിയോ.. ഒട്ടും വയ്യാലോ ഗോപേട്ടനു. എന്നെ കൂട്ടാതെയാ ആശുപത്രിയിൽ പോകുന്നെ. ഇത്തവണ ഞാനും കൂടെ വരും എന്തായാലും"...........
"അതിനു മാത്രം വയ്യായ്കയൊന്നുമില്ലടോ എനിക്ക്. ഹോസ്പിറ്റലിൽ പോയി വരാൻ തന്നെ ഒരു ദിവസം വേണം. വെറുതെ തന്നെ കൂടെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയല്ലേ രമേശനെയും വിളിച്ചു കൊണ്ട് പോകുന്നെ."
എന്നും പറഞ്ഞു കൊണ്ട് ഗോപൻ ലക്ഷ്മിയുടെ നെറുകയിൽ തലോടി
.................................................................................................................................................................................
മൂന്നു നാല് ദവസങ്ങൾക്കു ശേഷം തറയിൽ ബോധമറ്റു കിടക്കുന്ന ഗോപനെയാണ് ലക്ഷ്‌മി കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല
ഇടക്കെടക്കുള്ള അസുഖങ്ങളും സമയത്തു ചികിത്സ കിട്ടാത്തതിനാലുമാകണം ഗോപൻ പെട്ടെന്ന് തന്നെ മരണമടഞ്ഞത്. ഗോപൻറ് മരണത്തോടെ ലക്ഷ്മി തീർത്തും മാനസികമായി ഒറ്റപ്പെട്ട ഒരവസ്ഥയിലെത്തി
.....................................................................................................................................................................................
മൂന്ന് മാസങ്ങൾക്ക് ശേഷം...........
പുതിയ ഹോസ്പിറ്റലിൽ ജോലിക്കു ചേർന്നതായിരുന്നു രാഹുൽ. അവിടെ വെച്ച് ഡോക്ടർ ആനന്ദിനെ രാഹുൽ വീണ്ടും കണ്ടു . ആനന്ദ് ഡോക്ടർ ആണ് രാഹുലിന്റെ ഓപ്പറേഷന് നേതൃത്വം നൽകിയത്. അതിനാൽ കണ്ടപാടെ തന്നെ രണ്ടു പേർക്കും പരസ്പരം മനസ്സിലായി
"എന്താ രാഹുൽ സുഖല്ലേ"..........
"സുഖം ഡോക്ടർ. ഞാൻ ഇന്നാണിവിടെ ജോയിൻ ചെയ്തത്. ഇവിടെ പീഡിയാട്രിക്സ് സെക്ഷനിൽ"...
"ആണോ.... മ്മ്മ് ഗുഡ്...തനിക്കു സുഖമല്ലേ.. ചേച്ചിയും ഹസ്ബൻഡുമൊക്കെ സുഖായിട്ടിരിക്കുന്നോ?"
"ചേച്ചിയുടെ ഹസ്ബൻഡ് മൂന്ന് മാസം മുന്നേ മരണപ്പെട്ടു"............
"മരണപ്പെട്ടോ..........എങ്ങനെ",....................
ഒരു ഞെട്ടലോടെ ഡോക്ടർ ആനന്ദ് രാഹുലിനോട് ചോദിച്ചു.....
"പുള്ളികാരനിടക്കിടക്ക് അസുഖങ്ങൾ വരാറുണ്ട് ഇടക്കൊക്കെ സാമ്പത്തിക സഹായത്തിനായി ചേച്ചി എന്റെ അടുത്തോട്ടു വരാറുണ്ട്. പക്ഷെ സമയക്കുറവും തിരക്കും കാരണം അതൊന്നും പിന്നെ ശ്രദ്ധിക്കാൻ എനിക്കായില്ല.. ഗോപേട്ടൻ ഓട്ടോ ഡ്രൈവർ ആണ് . എന്നെ പോലുള്ള ഡോക്ടർമാർക്കു പറ്റിയ ബന്ധമാണോ അതൊക്കെ. നമ്മുടെ സ്റ്റാറ്റസിനെയും ബാധിക്കത്തില്ലേ ..അത് കൊണ്ട് കൂടുതൽ അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും നിക്കാറില്ല"......
എന് രാഹുൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു . ഇതൊക്കെ കേട്ട ആനന്ദ് ഒരു അവക്ജ്ഞയോടെ രാഹുലിനെ നോക്കി
"എന്തായാലും ഇന്ന് താൻ ജോയിൻ ചെയ്ത ദിവസമല്ല. വൈകിട്ട് ഡ്യൂട്ടി ടൈം കഴിയുമ്പോൾ ക്യാന്റീനിലോട്ടു വരൂ. ഞാൻ അവിടെ കാണും. വരണം കേട്ടോ........."
"ശെരി ഡോക്ടർ"
എന്നും പാഞ്ഞു രാഹുൽ അകത്തോട്ടു കേറി പോയി
വൈകിട്ട് ക്യാന്റീനിലിരിക്കുന്ന ആനന്ദിന്റെ അടുത്തോട്ടു രാഹുലെത്തി
"എന്താ ഡോക്ടർ കാണണമെന്ന് പറഞത്"..............
"രാഹുൽ ഇരിക്ക്..ഈ ഫയലുകൾ താങ്കളെ കാണിക്കണമെന്ന് തോന്നി അതിനാ കാണണമെന്ന് പറഞ്ഞത്"........
എന്നും പറഞ്ഞ ഒരു ഫയൽ രാഹുലിന് നേരെ ആനന്ദ് നീട്ടി
അത് മറിച്ചു നോക്കിയ രാഹുലിന്റെ മുഖത്ത് പല ഭാവങ്ങളും മാഞ്ഞു പോയി
"ഇത് നിങ്ങൾക് കിഡ്നി ഡോണെറ്റ് ചെയ്ത ആളിന്റെ മെഡിക്കൽ റിപോർട്സും ഡീറ്റൈൽസും ആണ്"
അത് കേട്ട രാഹുൽ സ്തബ്ധനായി നിന്ന്
"എന്തെ തനിക്കു വിശ്വാസമാകുന്നില്ലേ ?.. വര്ഷങ്ങള്ക്കു മുന്നേ ഈ ഇരിക്കുന്ന പ്ലസ് ടു കാരന് കിഡ്നി ഡോണെറ്റ് ചെയ്തത് താൻ കുറച്ചു മുന്നേ പരിഹസിച്ച ആ ഓട്ടോ ഡ്രൈവർ ആണ്"........
എന്ത് പറയണമെന്നറിയാതെ രാഹുൽ മനസ്സ് കൊണ്ട് നീറി
"ഡോക്ടർ പക്ഷെ എന്റെ കൂടെ ആരും പറഞ്ഞില്ല"............
"അതിനു എനിക്കും അയാൾക്കും മാത്രമേ ഈ സത്യം അറിയാവൂ എന്നാണ് എന്റെ വിശ്വാസം. കാരണം ആരും അറിയരുതെന്ന് അയാൾ ശഠിച്ചു."
"അന്ന് രാഹുലിന്റെ ചേച്ചിയുടെയും ഇദ്ദേഹത്തിന്റെയും കിഡ്‌നി മാച്ച് ആണോ എന്ന് നോക്കിയപ്പോൾ രണ്ടു പേരുടെയും ഒക്കെ ആയിരുന്നു. ആ വിവരം പറയാൻ ഞാൻ ഗോപനെയാണ് അന്നെന്റെ ക്യാബിനിലേക്കു വിളിപ്പിച്ചത്. തന്റെ എല്ലാ കാര്യങ്ങൾക്കും അന്ന് ഓടി നടന്നതു അയാൾ ആണല്ലോ അയാൾ ഡോണെറ്റ് ചെയ്യാൻ തയ്യാറാകുവായിരുന്നു . ഈ കാര്യം ലക്ഷ്മി അറിഞ്ഞാൽ സമ്മതിക്കില്ലെന്നും അതിനാൽ ആരും തന്നെ അറിയരുതെന്നും ഗോപൻ എന്നോട് വാശി പിടിച്ചു. സ്വന്തം കൂടപ്പിറപ്പായ ലക്ഷ്മിയുടെ കിഡ്നി മാച്ച് ആകുന്ന സ്ഥിതിക്ക് ഗോപൻ ഡോണെറ്റ് ചെയ്യേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഗോപൻ പറഞ്ഞ മറുപടി എനിക്കിന്നും ഓർമയുണ്ട് ........തന്നെ വളർത്താൻ ലക്ഷ്മി ഒരുപാട് കഷ്ട്ടപെട്ടതും ചെറുപ്രായത്തിൽ തന്നെ പഠിക്കാൻ മിടുക്കിയായിരുന്നിട്ടു കൂടെ തന്റെ കുഞ്ഞനുജന്‌ വേണ്ടി പഠനമുപേക്ഷിച് പറ്റാവുന്ന ജോലികളൊക്കെ ചെയ്തതും എല്ലാം. അത് കേട്ടപ്പോൾ ചെറു പ്രായത്തിൽ തന്നെ സ്വന്തം സുഖം നോക്കാതെ തനിക്കു വേണ്ടി ജീവിച്ച ലക്ഷ്മിയോട് ബഹുമാനമാണ് തോന്നിയത് മാത്രമല്ല ലക്ഷ്മിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഗോപനോട് വല്ലാത്തൊരിഷ്ടവും. സഹോദരങ്ങളില്ലാത്ത തന്നെ സഹോദരനായിട്ടാണ് കാണുതാണെന്നാണ് ഗോപൻ പറഞ്ഞെ "..................
ഇതൊക്കെ കേട്ടപ്പോൾ രാഹുലിന്റെ കണ്ണിൽ നിന്നും മിഴിനീർക്കങ്ങൾ ആഴ്ന്നിറങ്ങി
"പിന്നീട ഇതൊന്നും ആരും അറിയാതിരിക്കാനാ എന്റെ പരിചയക്കാരനാണ് കിഡ്നി ഡോനോർ എന്ന് പറഞ്ഞത്...... എടോ കാശിനും പ്രതാപത്തിനുമൊക്കെ മുകളിൽ ഒത്തിരി വലുതാണ് ആത്മാർത്ഥമായ സ്നേഹം. അതൊരിക്കലും പൈസ കൊടുത്തു വാങ്ങാൻ പറ്റുന്നതല്ല.. ഗോപന് ചിലപ്പോൾ കിഡ്നി ഡോണെറ്റ് ചെയ്ത ശേഷം അയാളുടെ ആരോഗ്യം വേണ്ട പോലെ ശ്രദ്ധിക്കാൻ പറ്റി കാണത്തില്ല അതായിരിക്കും ഇത്രയും നേരത്തെ അയാൾ മരണപ്പെട്ടത്"................
എന്നും പറഞ്ഞു ഡോക്ടർ ആനന്ദു പോയി
എല്ലാം കേട്ട് തീർത്തും തളർന്നിരിക്കുകയായിരുന്നു രാഹുൽ.. തന്റെ ചേച്ചിയോട് കാണിച്ച അവഗണയിൽ അവനു ശെരിക്കും വിഷമം തോന്നി. എത്രയും പെട്ടെന്ന് തന്നെ ഗോപേട്ടന്റെ വീട്ട്ടിൽ ചെന്ന് ചേച്ചിയെ കാണാൻ രാഹുൽ തീരുമാനിച്ചു.
കാറിൽ യാത്രയിലുടനീളം രാഹുൽ ആ പഴ മോനുട്ടനാകുവായിരുന്നു. 'അമ്മക്കു പകരം സ്നേഹം തന്ന ചേച്ചിയെ കുറിച്ച അവാൻ ആലോചനകളിൽ മുഴുകി .കണ്ണുകളിൽ മിഴിനീർക്കങ്ങൾ മൂടിക്കെട്ടി. ചേച്ചിയെയും ഗോപേട്ടനെയും തീർത്തും അവഗണിച്ചതിൽ അവനു ശെരിക്കും സങ്കടം വന്നു
കാർ ഗോപേട്ടന്റെ വീടിനു മുന്നിലായിട്ടെത്തി. ചേച്ചിയെ എങ്ങനെ അഭിമുകീകരിക്കുമെന്ന ചിന്ത അവനെ ശെരിക്കും അലട്ടി
പുറത്താരോ വരുന്ന ശബ്ദം കേട്ടു ഗോപേട്ടന്റെ 'അമ്മ വാതിൽ തുറന്നു . രാഹുലിനെ കണ്ട അവരുടെ മുഖം സങ്കടവും ദേഷ്യവും കൊണ്ട് ചുമന്നു
"ആരാ മനസ്സിലായില്ല"................
"അമ്മെ ഞാൻ"...........
"വേണ്ട ഒന്നും മിണ്ടണ്ട. എന്റെ മോൻ മരിച്ച സമയത്തു ഒരു പേരിനും വേണ്ടി വന്നു പോയതല്ലേ നീ".....
"എന്നോട് ക്ഷമിക്കമ്മേ"............
"ഞാനല്ല എന്റെ മോളാണ് ക്ഷമിക്കേണ്ടത്. പണവും പ്രതാപവും വന്നു ചേർന്നപ്പോൾ നീ അവളെ മറന്നില്ലേ? പൈസ കൊടുത്താൽ കിട്ടാത്ത പലതുമുണ്ട് മോനെ ഈ ഭൂമിയിൽ ........ ഒരമ്മയാകാൻ കഴിയില്ല എന്നും പറഞ്ഞു നീ അവളെ ഒരുപാട് വിഷമിപ്പിച്ചില്ലേ. നീ ഒന്നാശ്വസിപ്പിച്ചിരുന്നേൽ അവൾക്കൊരിക്കലും ഈ സങ്കടം വരില്ലായിരുന്നു. ഒരമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ചെറുപ്പം മുതലേ നിന്റെ 'അമ്മ വേഷം സ്വയം സ്വീകരിച്ചതാണവൾ. അത് നീ മറക്കരുതായിരുന്നു. ഞാൻ ജന്മം നൽകിയില്ലെങ്കിലും എന്റെ സ്വന്തം മോള് തന്നെയാണവൾ".....
രാഹുൽ കണ്ണുനീരാടാക്കാൻ പാട് പെടുന്നുണ്ടായിരുന്നു.
" വര്ഷങ്ങള്ക്കു മുന്നേ നിന്റെ ജീവൻ നില നിർത്താൻ വേണ്ടി സ്വന്തം ദാനം ചെയ്തത് എന്റെ മകനാണെന്ന് നിനക്കറിയാമോ? എന്റെ കൂടെ പറഞ്ഞിട്ടായിരുന്നു അവനും ഓപ്പറേഷന് തയ്യാറായത്. ആദ്യം ഞാൻ എതിര്തതാ. പക്ഷെ അവന്റെ വാശിക്ക് മുന്നിൽ ഞാൻ തോറ്റു പോയി. അവൻ ആഗ്രഹിച്ച പോലെ ലക്ഷ്മി മോൾ ഇത് വരെയും ആ സത്യം അറിഞ്ഞിട്ടുമില്ല... ്മാത്രവുമല്ല ലക്ഷ്മി മോളും നീയും എന്റെ കുഞ്ഞുങ്ങളാണെന്ന് സ്വയം തോന്നി പോയി. അതിനു ശേഷം എന്റെ മോൻ സമയത്തു ചികില്സിക്കാത്തതു കൊണ്ടാണ് ഇത്ര പെട്ടെന്ന് തന്നെ ഈ ലോകം വിട്ടു പോയത്"........................
എന്നും പറഞ്ഞു അവരു കരയാൻ തുടങ്ങി
എന്ത് പറഞ്ഞ ആശ്വസിപ്പിക്കണമെന്നറിയാതെ രാഹുൽ വിതുമ്പി
എന്നിട് അവൻ അമ്മയുടെ സമ്മതത്തോടെ ലക്ഷ്മിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി
രാഹുലിനെ കണ്ടതും ലക്ഷ്മി രാഹുലിനെ പോയി കെട്ടിപിടിച്ചു
"എന്നോട് ക്ഷമിക്കു ചേച്ചി".
.
"എന്തിനാടാ ഞാൻ ക്ഷമിക്കുന്നെ.. നീ എന്റെ കുഞ്ഞനുജനല്ലേ . ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞില്ലേലും നീ എന്റെ മകനായിട്ടുണ്ടല്ലോ. അത് മതി ഇനി എനിക്ക്".............
ഇനി ഞാൻ ചേച്ചിയെ ഒറ്റക്കാകില്ല.. ഞാൻ കൂടെ കൂട്ടുവാ എന്നും എന്റെ കൂടെ "..........
ഇത് വരെ കാണിച്ച അവഗണകൾക്കു പകരമായി ഇനി എങ്കിലും ചേച്ചിയെ കൂടെ കൂട്ടണമെന്ന ഒരമ്മയുടെ സ്ഥാനം നൽകി സ്നേഹിക്കണമെന്നും ഉള്ള തീരുമാനം രാഹുൽ അപ്പോളെടുത്തു ..............
താൻ ചെയ്ത തെറ്റിന്റെ ആഴം തനിക്കു മനസ്സിലാകാൻ വേറെ ഒരു വഴിയും തന്റെ മുൻപിൽ ഇല്ലായിരുന്നു...ഒരു പുതിയ മനുഷ്യൻ ആകുക....ഇതാണ് എന്റെ ശരി......

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo