Showing posts with label Das Changarath. Show all posts
Showing posts with label Das Changarath. Show all posts

മനസ്സിന്റെ വികൃതികൾ...

മനസ്സിന്റെ വികൃതികൾ...
നിന്റെ മന്ത്രണം കേട്ട കണ്ണുകൾ കവിൾ തടങ്ങളിലൂടെ ധാരയൊഴുക്കി.
നിറഞ്ഞു തുളുമ്പിയ കണ്ണുകളോട് 'ബുദ്ധി' കാരണം തിരക്കിയപ്പോൾ 'നീ' അധരങ്ങളെ ഉരിയാടാൻ
അനുവദിച്ചില്ല...
കൈ കാലുകൾക്ക് വിറയൽ നൽകി ചലിക്കാനാവാത്ത അവസ്ഥയിൽ കൊണ്ടെത്തിച്ചു.
അല്ലയോ മനസ്സേ മനുഷ്യ ശരീരത്തിൽ നിന്റെ സ്ഥാനം എവിടെയാണ്?
എന്തിനു 'നീ' എന്നെ 'ഭൂതകാലത്തിന്റെ' ഇടനാഴികളിലൂടെ വലിചിഴക്കുന്നു.
എന്നിലുണ്ടാക്കുന്ന നൊമ്പരത്തിന്റെ കർത്താവ് 'നീ' തന്നെയല്ലേ!!!
കണ്ണുനീർ തുടച്ചു വീർത്ത കവിൾത്തടങ്ങളോട് നിനക്കൊന്നും ചൊല്ലുവാനില്ലേ...?
നിനക്കറിയാമോ?
എന്റെ ആമാശയം ശൂന്യമായിട്ടും പോലും വിശപ്പിന്റെ രോദനം പുറപ്പെടുവിക്കുന്നില്ല.
എല്ലാമറിഞ്ഞിട്ടും നീ വീണ്ടും വലിച്ചിഴക്കുന്നു നടന്നു തീർത്ത വഴികളിലൂടെ.
എന്റെ 'ഭൂതകാലത്തിലെ' പകലുകളും രാത്രികളും നിദ്രാ ദേവിയെ തലോടാൻ അനുവദിക്കാതെ 'നീ'..., എന്നെ മോഹങ്ങളുടെ ലോകത്തേക്ക് കൊണ്ടു പോയിരുന്നു...
അവിടെ നീ എനിക്ക് നൽകിയിരുന്നത് സുന്ദര സ്വപ്നങ്ങൾ ആയിരുന്നു.
പിന്നീടെപ്പോഴോ നീ വഴുതി മാറി.
എന്നെ 'നീ' വലിച്ചിഴച്ചു പുതിയ ലോകത്തേക്ക്... പുതുകാഴ്ചകളോട് എന്നും നിനക്കു മമതയാണല്ലോ!!!
ഒരു കുടകീഴിൽ ചേർന്നു നടക്കുമ്പോൾ
ഒന്നും മൊഴിയുവാനാവാതെ എന്റെ അധരങ്ങളെ 'നീ' ബന്ധിച്ചു.
കാണുമ്പോൾ ചൊല്ലുവാനായി ഞാൻ കരുതിവെച്ചിരുന്ന വാക്കുകൾ കൊണ്ടുണ്ടാക്കിയ വരികൾ താഴിട്ടു പൂട്ടാൻ 'നീ' മറവിയെ എന്തിന് കൂടെ കൂട്ടി...
ഓർത്തെടുക്കാനാവാതെ സ്ഥലകാല ബോധം നഷ്ടപെട്ട അവസ്ഥയിൽ കൊണ്ടെത്തിച്ചതും 'നീ' നടത്തിയ നാടകം തന്നെ.
ഒരിക്കൽ
പ്രതീക്ഷിക്കാതെ തെല്ലൊരു കുസൃതിയോടെ പ്രതീക്ഷിച്ച ചോദ്യം കർണ്ണപടങ്ങളിൽ തട്ടി.
എന്ത് പറ്റി!!!
ആരെയെങ്കിലും ഓർത്തു നിൽക്കുകയാണോ?
അതെ!
ഓർക്കുവാനായി ഇതിലും നല്ലൊരു മുഖം ഞാൻ ഇന്നോളം കണ്ടിട്ടില്ല...പറയണമെന്നുണ്ടായിരുന്നു.
അപ്പോഴേക്കും 'നീ' എന്റെ ഹൃദയ താളം വർധിപ്പിച്ചില്ലേ.... ഉമിനീര് ഇല്ലാതാക്കി, മിതഭാഷിയല്ലാത്ത എന്നെ നീ മൂകനാക്കിയില്ലേ... കൂട്ടത്തിൽ കാലുകൾക്കു വിറയലും നൽകി എന്റെ ചലന ശേഷിയും നഷ്ടപ്പെടുത്തി.
പിന്നീട് എല്ലാം താഴിട്ടു പൂട്ടിയതും 'നീ' തന്നെ.
അതേ 'നീ'.... ഓർമ്മയുടെ ഭാണ്ഡകെട്ടു എന്തിനു വീണ്ടും തുറന്നു നൊമ്പരങ്ങളെ തലോലിക്കാൻ പ്രേരിപ്പിക്കുന്നു.
എന്റെ നാസികകൾ വിശ്രമം കാംക്ഷിക്കുന്ന കാലം വരെ 'നീ' എന്നെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും... ഞാൻ 'നിന്റെ'
ആജ്ഞനക്കു വിധേയനായി ചലിച്ചു കൊണ്ടുമിരിക്കും.
ദാസ് ചങ്ങരത്ത്

വഴിയോര കാഴ്ചകൾ...


വഴിയോര കാഴ്ചകൾ...
ആരോ എറിഞ്ഞ കല്ല് ലക്ഷ്യം ഭേദിച്ചപ്പോൾ വീണു പോയ പ്രാവിൻ കുഞ്ഞിനെ വഴിയോരത്തു ഉപേക്ഷിക്കാൻ ഉണ്ടായ ചേതോ വികാരം എന്താണാവോ?
യുദ്ധം ജയിച്ച പോരാളിയെ പോലെ നടന്നകന്നിട്ടുണ്ടാവാം എറിഞ്ഞവൻ ...
ശവം തീനി ഉറുമ്പുകൾക്കു തിന്നു തീർക്കാൻ ഉപേക്ഷിച്ചതാവാം ഒരു പക്ഷേ...
വീഥിയിൽ നടന്നകലുന്ന മനുഷ്യരുടെ കണ്ണുകളിൽ സഹതാപം...
ജീവനറ്റുകിടക്കുന്ന കുഞ്ഞുകിളിയെ മൊബൈലിൽ പകർത്താൻ താൽപ്പര്യമുള്ളവർ ചിലർ...
പ്രാണനറ്റ കിളിയുടെ കണ്ണുകളിൽ ഉറുമ്പുകൾ കയറാൻ തുടങ്ങിയിരിക്കുന്നു...
കാണുവാനുള്ള ശക്തി നഷ്ടപ്പെടുന്നു
എന്ന തോന്നൽ...
കൈകൾ കൊണ്ട് മണ്ണിൽ കുഴി തീർത്തു... പതിയെ കിളിയെ കുഴിയിലേക്ക് എടുത്തു വെച്ചു...
നിന്നെ കൊന്നവരോട് പ്രതികാരം ചെയ്യാൻ എനിക്ക് ശക്തിയില്ല...അത് ആരാണെന്നറിയുകയുമില്ല...
മനുഷ്യ ഗണത്തിൽ പെട്ട ആരോ ഒരുവൻ നിന്നെ കൊന്നു കളഞ്ഞു...
മാപ്പു തരൂ...
നീ അന്ത്യ വിശ്രമം കൊള്ളൂ... ഈ മണ്ണിൽ...
'നാളെ' കൾക്ക് മരണമില്ല...
അങ്ങിനെ ഒരു നാളെയിൽ നിന്റെ ജീവനെടുത്തവനും വരും മണ്ണിലേക്കു...
നിനക്ക് അന്ത്യ വിശ്രമം ഒരുക്കിയ ഞാനും കാലത്തിനുമുന്നിൽ വീണുപോകും...
ഇനി നീ ഉറങ്ങൂ...ഭയപ്പാടില്ലാതെ..

Das

അവൾ


അവൾ
മനസ്സും കാലവും നടത്തിയ പോരാട്ടത്തോനൊടുവിൽ കാലം തോൽവി ഏറ്റു വാങ്ങി...
അവളുടെ ഓർമ്മകൾ സ്മരിക്കുന്ന മനസ്സ് കാലത്തിനോട് മൊഴിഞ്ഞു...
എന്റെ മരണം കൊണ്ട് മാത്രമേ നിനക്ക് ജയിക്കാനാവു. ഓർമകൾ കൊത്തിയിട്ടു പാതി വഴിയിൽ വഴിപിരിഞ്ഞപ്പോൾ, വ്രണിത ഹൃദയത്തിൽ നിന്നും
അന്ത്യ യാമങ്ങളിൽ പെയ്യ്തിറങ്ങുന്ന ഓർമകൾ നൊമ്പര പേമാരി സൃഷ്ടിക്കുന്നു...
അല്ലോയോ മന്ദമാരുതാ...
നീ സഞ്ചാരിയാണല്ലോ...
നീ കണ്ടിരുന്നോ അവളെ?
വഴിയിൽ കാണുന്ന മുഖങ്ങളിൽ അവളെ നിനക്ക് തിരിച്ചറിയാനാവും...
എങ്ങിനെ എന്നോ?
നീ എന്നെ തലോടിയപ്പോൾ എന്നിൽ ഉണ്ടാക്കിയ കുളിരു...ആ കുളിരിനു
അവളുടെ ഗന്ധമുണ്ട്...കണ്ടാൽ ചൊല്ലണം അവളോട് ഈ വ്രണിത ഹൃദയത്തിനുടമയുടെ നൊമ്പരം...
ഒരു പക്ഷെ കാലം അവളെ കീഴ്പെടുത്തിയിട്ടുണ്ടെങ്കിൽ ചൊല്ലൂ ഈയുള്ളവനോട്...മറയണം എനിക്കും കാലയവനികക്കുള്ളിൽ...

By
Das C

തലവര


തലവര
ആരാടപ്പ ഈ നട്ട പാതിരാക്ക്‌...
വാട്സപ്പിന്റെ സന്ദേശം വന്ന അറിയിപ്പ് മൊബൈൽ അറിയിച്ചപ്പോൾ കറിയാച്ചൻ പ്രാകി..
നോക്കാതിരിക്കാനും വയ്യ...നോക്കിയില്ലേൽ ഉറക്കം കിട്ടൂല.
ഡാ കറിയാ
ഞാൻ ദുബായിൽ എത്തിയെടാ... തോമാച്ചനാണ്.
നാട്ടിൽ ചൈനക്കാരൻ തോമ എന്ന് പറഞ്ഞാലേ അറിയൂ... എക്സ്പോർട്ടും ഇമ്പോർട്ടും...അത്രേ പറയു തോമാ ആരെങ്കിലും ചോദിച്ചാൽ.
പുള്ളി ബിസിനസ്സും പറഞ്ഞു കറക്കമാണ്...ആഴ്ചയിൽ രണ്ടു ദിവസം ചൈന ആണെങ്കിൽ പിന്നെ സിങ്കപ്പൂർ മലേഷ്യ അങ്ങിനെ അങ്ങിനെ...
താൻ എവിടെയാണെന്ന് അറിയിക്കാൻ വേണ്ടി മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കു...എന്തായാലും ദുബായിൽ എത്തി... അതും നമ്മുടെ അടുത്ത് തന്നെ...
വെള്ളിയാഴ്ച കാണാം എന്നും പറഞ്ഞു മറുപടിയും അയച്ചു കിടക്കുമ്പോൾ കറിയാച്ചൻ മനസ്സിൽ പറഞ്ഞു...
അവന്റെ തലേൽ വരച്ച വര കർത്താവിനു എന്റെ കാലിലെങ്കിലും വരക്കരുതായിരുന്നോ!!!
ദാസ് ചങ്ങരത്ത്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo