Showing posts with label SumeshKB. Show all posts
Showing posts with label SumeshKB. Show all posts

ഓർമ്മപ്പൂവ്



നിനക്കായ് നൽകാൻ എൻ മനതാരിൽ ഉള്ളിൽ
ആയിരം മോഹങ്ങൾ പൂവണിഞ്ഞു
തങ്ക കൊലുസ്സിന്റെ ചിഞ്ചിലം പോലെ എൻ
ഹൃദയത്തsങ്ങൾ കുതിച്ചുയർന്നു
പാലൊഴി തൂവുന്ന ചന്ദ്രനെപ്പോലെ നീ
പുലർനിലാ വെട്ടത്തിൽ മുങ്ങി നിന്നു
ആരും കൊതിക്കുന്ന അരി മുല്ലപ്പൂവോ
അമ്പിളി പൈതലായ് മാൻ കിടാവേ
വാനിലുദിയ്ക്കുന്ന താരകം പോലെ നീ
എന്നും മനതാരിൽ നിറഞ്ഞു നിൽക്കും .........
By
മായാവി

പകരം

പൊൻനിറമാം നിൻ അരിമണികൾ
നനഞ്ഞ മണ്ണിനടിയിൽ പൊതിഞ്ഞു
സന്ധ്യയിൽ........
കാത്തിരുന്നോരോനാളുകൾ നിൻ
പിറവിയ്ക്കായി .....
അമ്മയോടായി എന്റെ
സല്ലാപങ്ങളോരൊന്നും
നിന്റെ ഗുണവിശേഷങ്ങളറിയാനായ്...
പുതുപിറവികാക്കുന്ന കുഞ്ഞിനോടുള്ള
കൗതുകമാണ് എനിയ്ക്ക്
നിന്നോടുമുള്ളത് ........
പത്തുദിനങ്ങൾക്കപ്പുറമാം സുദിനത്തിൽ
കൺമിഴിചിമ്മി കണി കണ്ടു ഞാൻ.....
നിന്റെ തളിരിലകളുടെ കുളിർപ്പ്.....
ഇളമനസ്സിന്റെ കൗതുകമായി നീ
വളർന്നതിപ്പോളും ഓർക്കുന്നു ഞാൻ....
ചാക്കരിച്ചോറോടൊപ്പം കൂട്ടിന് നീ ...
മരച്ചീനിയോടൊപ്പം രുചിയറിയാൻ നീ
എന്നും നാവിന് രസമോല്യം നിന്റെ
സഹവാസം .....
ഭക്ഷണശാലപോലെ പദാർത്ഥങ്ങൾ
കുന്നുകൂടിയ മേശയിൽ
നിന്റെ അസാന്നിദ്ധ്യം എന്നെ ചൊടിപ്പിച്ചു.....
പകരം എത്രയുണ്ടെങ്കിലും
പകരമാവില്ല ഒന്നും നിൻ രുചിയോളം
നിന്റെ ഓർമ്മയിൽ കൊതിയൂറുന്നും
നാവിൽ .......
Sumesh KB

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo